മൗലിദ് പഠനം
Ir al canal en Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Mostrar más1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
1 380
മാതാപിതാക്കളിൽ നിന്നു മക്കളുണ്ടാകുന്നു, കൃഷി ചെയ്താൽ ഉത്പന്നങ്ങൾ ലഭിക്കുന്നു, കന്നുകാലികളിൽ നിന്നു പാലു ലഭിക്കുന്നു, ആഹരിക്കുമ്പോൾ വിശപ്പു തീരുന്നു, കുടിക്കുമ്പോൾ ദാഹമകലുന്നു, രോഗാണുക്കളിൽ നിന്നു രോഗമുണ്ടാകുന്നു, മരുന്നുകൾ മുഖന സുഖപ്പെടുന്നു ഇതെല്ലാം കാര്യകാരണ ലോകത്തെ നിയതിയാണ്. പ്രസ്തുത കാരണങ്ങളുമായി ബന്ധപ്പെട്ടാണ് ഉപര്യുക്ത കാര്യങ്ങളുണ്ടാകുന്നത്. സാധാരണവും പരിചിതവുമായ ഈ രീതി നമുക്കു വേഗം ബോദ്ധ്യപ്പെടുന്നു. ഇങ്ങനെ വ്യവസ്ഥാപിതമായി സ്രഷ്ടാവായ അല്ലാഹു കാര്യങ്ങൾ സൃഷ്ടിക്കുന്നതു കൊണ്ടാണിത്. സൃഷ്ടികർമ്മത്തിലെ അവന്റെ പതിവു സമ്പ്രദായമാണിത്. അല്ലാഹു തന്റെ ഈ സമ്പ്രദായം ലംഘിക്കാറില്ല. മാറ്റിമറിക്കാറുമില്ല. ഇതുകൊണ്ടാണു തേങ്ങയ്ക്കുവേണ്ടി നാം തെങ്ങും മാങ്ങയ്ക്കു വേണ്ടി മാവും നട്ടു വളർത്തുന്നത്. തെങ്ങിൻമേൽ കാരയ്ക്കയോ കമുകിൻമേൽ നാരങ്ങയോ ഉണ്ടാകാറില്ല. അല്ലാഹു തന്റെ സൃഷ്ടിപ്പിന്റെ വ്യവസ്ഥയിൽ സാധാരണമായി മാറ്റം വരുത്താതു കൊണ്ടാണിത്. ولن تجد لسنة الله تبديلا
എന്നാൽ, പതിവു വ്യവസ്ഥകൾക്കും സമ്പ്രദായങ്ങൾക്കും അതീതമായും അല്ലാഹു സൃഷ്ടികർമ്മം നടത്താറുണ്ട്. ആദം നബി(അ)യെ മാതാപിതാക്കളിൽ നിന്നല്ലാതെ സൃഷ്ടിച്ചതു മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭ നടപടിയാണെന്നു വിചാരിക്കാം. അതേസമയം, സ്ത്രീ-പുരുഷ ബന്ധത്തിൽ മനുഷ്യ കുഞ്ഞുങ്ങൾ പിറന്നു കൊണ്ടിരിക്കുന്ന പതിവു സമ്പ്രദായം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കെ, ഹസ്രത്ത് ഈസാ(അ)യെ ഈ പതിവുരീതി ലംഘിച്ചുകൊണ്ട് അല്ലാഹു സൃഷ്ടിച്ചുവല്ലോ. ആണും പെണ്ണും തമ്മിൽ ഇണ ചേരാതെ പതിവ്രതയും, പരിശുദ്ധയുമായ കന്യകാമറിയ(റ)മിന്റെ ഉദരത്തിലാണു പുത്രൻ ഈസാ(അ)യെ അല്ലാഹു സൃഷ്ടിച്ചത്. ഇതു സാധാരണ വ്യവസ്ഥിതിക്കു വിപരീതമായി അല്ലാഹു തന്റെ കഴിവു പ്രകടമാക്കിയതാണ്. ഇപ്രകാരം കാര്യകാരണ ബന്ധത്തിന്റെ ലോകത്തു പരിചിതവും നടന്നുവരുന്നതുമായ പതിവും സമ്പ്രദായവും ലംഘിച്ചുകൊണ്ടു പല കാര്യങ്ങളെയും അല്ലാഹു സൃഷ്ടിക്കാറുണ്ട്. ഇതിനെത്രയോ ഉദാഹരണങ്ങൾ കാണാം. ഹസ്രത്ത് മൂസാ(അ)യുടെ കൈയിൽ ധാരാളം വർഷങ്ങൾ ഉപയോഗിച്ച ഒരുവടി. കുത്തിപ്പിടിക്കാനും ആടുകൾക്കു ഇലതല്ലിക്കൊഴിച്ചു കൊടുക്കാനും അവർ ഉപയോഗിച്ചിരുന്നതാണിത്. അതേ വടി നിലത്തിട്ടാൽ ജീവനുള്ള പാമ്പായി മാറുകയും മുന്നിലുള്ളതിനെ പിടിച്ചു വിഴുങ്ങുകയും ചെയ്യുന്നു! ഇതു പതിവു സമ്പ്രദായങ്ങൾക്കു വിരുദ്ധമാണ്. ഇതുപോലെ മൂസാ നബി(അ)യുടെ കൈ കുപ്പായമാറിലൂടെ തന്റെ കക്ഷത്തിൽ ഇറുകെപ്പിടിച്ചു പുറത്തെടുത്താൽ അതു പ്രകാശം ചൊരിക്കുന്നതായി ഏവർക്കും കാണുമാറാകും. ഇതും നമുക്കു സുപരിചിതമായ കാര്യകാരണ ബന്ധത്തിനു തീർത്തും അതീതമാണ്. അതേസമയം, ഇതു സംഭവിച്ചിട്ടുള്ളതും എതിരാളികൾക്കു മുൻപിൽ തന്റെ സത്യം തെളിയിക്കാൻ മൂസാനബി(അ)ക്കു നൽകപ്പെട്ട ദൃഷ്ടാന്തവുമാണെന്നു വിശുദ്ധ ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇങ്ങനെ പല നബിമാരുടെയും അതിശയകരമായ ദൃഷ്ടാന്തങ്ങൾ വിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്. നബിമാരല്ലാത്തവരുടേതും ഇത്തരം അതിശയ സംഭവങ്ങൾ വിശുദ്ധ ഖുർആനിൽ തന്നെ വ്യക്തമായുണ്ട്. മുകളിൽ പറഞ്ഞ മർയം(റ) തന്റെ മാതൃ സഹോദരിയോടൊത്തു ബൈത്തുൽ മുഖദ്ദസിൽ താമസിക്കുന്ന കാലത്ത് അവരുടെ സ്വകാര്യ ആരാധനാ മുറിയിൽ പലതരം കനികളും ഭക്ഷണ വിഭവങ്ങളും കാലമല്ലാകാലത്ത് അവർക്കു വന്നുകൊണ്ടിരുന്നു. തന്റെ മാതൃസഹോദരീ ഭർത്താവു സകരിയ്യാ നബി(അ)ഇതുകണ്ട് അത്ഭുതപ്പെട്ട് 'ഇതെല്ലാം എവിടെ നിന്നു കിട്ടി' എന്നു ചോദിക്കുമ്പോൾ അല്ലാഹുവിൽ നിന്ന് അതിശയകരമായി വന്നെത്തുന്നതാണന്നായിരുന്നു കന്യകാമർയമി(റ)ന്റെ മറുപടി. ഇതു ഖുർആൻ (സൂറ:ആലുഇംറാൻ) വ്യക്തമാക്കിയതാണ്. ഈസാ(അ)യുടെ പ്രസവ വേദന തന്നെ കൊണ്ടെത്തിച്ച ഉണങ്ങിയ ഈന്തപ്പനത്തടി പിടിച്ചു കുലുക്കിയാൽ നല്ല പഴുത്ത 'റുത്വബുകാരക്ക' വീണു കിട്ടുമെന്ന് അല്ലാഹു സുവാർത്ത അറിയിച്ചതും അങ്ങനെ തന്നെ സംഭവിച്ചതും വിശുദ്ധ ഖുർആൻ (സൂറ: മർയം) വിവരിച്ചു തരുന്നുണ്ട്. സ്ത്രീകൾ നബിമാരായി വന്നിട്ടില്ലാത്തതുകൊണ്ടു നബിയല്ലാത്ത പരിശുദ്ധ മർയമിന്റെ ഈ അനുഭവം പ്രവാചകൻമാരല്ലാത്തവരുമായി ബന്ധപ്പെട്ടും സാധാരണ വ്യവസ്ഥകളും നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ സൃഷ്ടികർമവും നടപടിയും ഉണ്ടാകാറുണ്ടെന്നു സുതരാം വ്യക്തമാക്കുന്നു.
1 380
അസാധാരണ സംഭവങ്ങളോടുള്ള ആധുനിക മനോഭാവം
ഒരു പരമസാത്വികൻ തന്റെ അനുയായികളുമൊത്ത് പലായനം ചെയ്യുകയാണ്. നാട്ടിലെ ഭരണകൂടത്തിന്റെയും അയാളുടെ ഗോത്രത്തിന്റെയും നിഷ്ടൂര മർദ്ദനങ്ങളും പീഢനങ്ങളും സഹിക്കാനാകാതെയാണു യാത്ര. രാത്രിയുടെ കൂരിരുട്ടിൽ ശത്രുക്കളറിയാതെ ആരംഭിച്ച യാത്ര പക്ഷേ, രാജാവിന്റെ ശ്രദ്ധയിൽ പെട്ടു. ക്രൂരനായ അയാൾ തന്റെ കിങ്കരൻമാരെയും പ്രജകളെയും കൂട്ടി പലായനക്കാരെ അനുധാവനം ചെയ്തു. നാനാഭാഗത്തിലൂടെയും പിടികൂടാൻ വരുന്ന രാജസൈന്യത്തിൽനിന്നു രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ പലായന സംഘം ഒരു സമുദ്രതീരത്താണു വന്നുപെട്ടത്. കടലിനും ചെകുത്താനും മധ്യേ എന്ന അവസ്ഥ അക്ഷരാർത്ഥത്തിൽ തന്നെ അനുഭവപ്പെട്ട ആ പലായന സംഘത്തിന്റെ തലവൻ തന്റെ കൈയിലിരുന്ന വടികൊണ്ടു സമുദ്രത്തിൽ ഒരടികൊടുത്തു. അത്ഭുതം. ആ സമുദ്രം നടുവെപ്പിളർന്നു വെള്ളം രണ്ടു ഭാഗത്തേക്കുമായി നീങ്ങി ഭീമാകാരമായ രണ്ടു പർവ്വതങ്ങൾ കണക്കെ നിന്നു! നടുവിലൂടെ നല്ല വീതിയുള്ള പന്ത്രണ്ടുവരിപ്പാത സൃഷ്ടിക്കപ്പെട്ടു. അവർ പന്ത്രണ്ടു സംഘങ്ങളായി റോഡിലൂടെ യാത്ര ചെയ്തു മറുകരയെത്തി. ഇവരെ അനുധാവനം ചെയ്ത രാജാവും സംഘവും ഈ റോഡിൽ കടന്നു പാതിവഴി പിന്നിട്ടതും വെള്ളത്തിന്റെ രണ്ടു പർവ്വതങ്ങൾ ഒന്നിച്ചു ചേർന്നതും ഒപ്പമായിരുന്നു. പതിനായിരക്കണക്കിന് അംഗസംഖ്യയുള്ള രാജാവും സേനയും സമുദ്രത്തിൽ മുങ്ങിച്ചത്തു.
ഇങ്ങനെ ഒരു കഥ കേട്ടാൽ ഇന്നു സമൂഹത്തിൽ എത്രപേർ ഇതു വിശ്വസിക്കും. നേരിയ ആലോചനക്കുപോലും ഇടം നല്കാതെ ഏതെങ്കിലും പുരാണങ്ങളിലെ കെട്ടുകഥയെന്നോ നോവലുകളിലെ സാങ്കൽപിക കഥയെന്നോ ആരും വിധിയെഴുതുമെന്നു തീർച്ച. ഇതൊരു സംഭവ കഥയാണെന്നു വല്ലവനും പറഞ്ഞാൽ അവനു ഭ്രാന്താണെന്നു വിധിയെഴുതപ്പെടും. കൈയിൽ പിടിച്ച വടികൊണ്ടു സമുദ്രത്തിലടിച്ചപ്പോൾ സമുദ്രത്തിലെ വെള്ളം പിളർന്നു റോഡുണ്ടാകുകയെന്നതു തീർത്തും അസംഭവ്യമായ ഒരു കാര്യമായല്ലാതെ ആരു മനസ്സിലാക്കാൻ! യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത ഇത്തരം കാര്യങ്ങൾ നടന്നുവെന്നു പറയാൻ ബുദ്ധിയുള്ളവരെ കിട്ടുമോ!
എന്നാൽ, ഏതാണ്ടു നാലായിരത്തോളം കൊല്ലം മുൻപു മദ്ധ്യപൂർവ്വദേശത്ത് ഈജിപ്തിൽ നടന്ന ഒരു സംഭവ കഥയാണിത്. ഹസ്രത്ത് മൂസാ നബി(അ)യാണു സമുദ്രത്തെ ഇങ്ങനെ പിളർത്തിയ ആ പരമസാത്വികൻ. അന്നത്തെ ഫറോവ ശത്രുരാജാവും. മൂസാ നബി(അ) ചെങ്കടൽ പിളർന്നുണ്ടായ റോഡിലൂടെ സഞ്ചരിച്ചു രക്ഷപ്പെട്ടതും ഫിർഔനും ജനതയും ചെങ്കടലിൽ മുക്കി നശിപ്പിക്കപ്പെട്ടതും ഒരു ചരിത്ര സത്യം മാത്രം. വിശുദ്ധ ഖുർആൻ വ്യക്തമായി പ്രസ്താവിച്ച ഈ ചരിത്രം നിഷേധിക്കാൻ സത്യവിശ്വാസികൾക്കു നിർവ്വാഹമില്ല. പ്രഥമ ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതെങ്കിലും ഇങ്ങനെ നടക്കൽ ബുദ്ധിപരമായി അസംഭവ്യമൊന്നുമല്ല. പതിവുസമ്പ്രദായങ്ങളും വ്യവസ്ഥകളും ലംഘിച്ചുകൊണ്ടുള്ള ഒരസാധാരണ സംഭവം മാത്രമാണിത്. നാം കണ്ടും അനുഭവിച്ചും മനസ്സിലാക്കിയിട്ടുള്ള കാര്യ-കാരണ ബന്ധങ്ങൾക്കു നിരക്കാത്തതും. ഇത്തരം അത്ഭുത സംഭവങ്ങൾക്ക് ഇസ്ലാമിക വീക്ഷണത്തിൽ മുഅ്ജിസത്തുകളെന്നും കറാമത്തുകളെന്നും പേരുപറയും. മൂസാനബി(അ)യെപ്പോലുള്ള പ്രവാചകൻമാരിൽ നിന്നു സംഭവിക്കുമ്പോൾ മുഅ്ജിസത്തെന്നും നബിമാരല്ലാത്ത സാത്വികരിൽ നിന്നുണ്ടാകുമ്പോൾ കറാമത്തെന്നും വ്യത്യസ്ത പേരിൽ പറയുമെന്നു മാത്രം. ഇതു പക്ഷേ, അങ്ങനെയങ്ങു വിശ്വസിക്കാൻ പുതുതലമുറയിലെ ചെറുപ്പക്കാരൊന്നും സന്നദ്ധരാകുകയില്ല. യുക്തിക്കും ബുദ്ധിക്കും ശാസ്ത്രീയ വിലയിരുത്തലുകൾക്കും വിധേയമല്ലാത്തതൊന്നും സമ്മതിക്കാൻ അവർ തയ്യാറല്ലതന്നെ. അതേസമയം, ഖുർആനിൽ വിശ്വസിക്കുന്നവർ ഇത്തരം സംഭവങ്ങൾ സമ്മതിച്ചേ പറ്റൂ. ഇല്ലെങ്കിൽ അവർ സത്യവിശ്വാസികളാകുകയില്ല. പ്രാപഞ്ചിക ചലനങ്ങൾ സസൂക്ഷ്മം വിലയിരുത്തിയാൽ ഇത്തരം അത്ഭുതങ്ങൾ അസംഭവ്യമല്ലെന്നും ഇതു വിശ്വസിക്കുന്നതു യുക്തി വിരുദ്ധമല്ലെന്നും പ്രപഞ്ചനാഥന്റെ വ്യവസ്ഥിതിയുടെ മാത്രം ഭാഗമാണിതെന്നും ബോദ്ധ്യപ്പെടുകയും ചെയ്യും.
കാര്യ-കാരണലോകം എന്നാണ് ഈ പദാർത്ഥ ലോകം അറിയപ്പെടുന്നത്. ഇവിടെ ഓരോ കാര്യങ്ങളും ഉണ്ടാകുന്നത് അതിന്റെ കാരണങ്ങളെ അടിസ്ഥാനമാക്കിയാണെന്നു നാം മനസ്സിലാക്കുന്നു. ഈ ലോകത്തിന്റെ ചലനങ്ങളെല്ലാം സ്രഷ്ടാവായ അല്ലാഹു ഇങ്ങനെ വ്യവസ്ഥ ചെയ്തിട്ടുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും നാം വിശ്വസിക്കുന്നു. എല്ലാ കാര്യങ്ങളുടെയും സ്രഷ്ടാവും യജമാനനും ഏക ഇലാഹായ അല്ലാഹുവാണെന്നു വിശ്വസിക്കുമ്പോൾ തന്നെ ആ കാര്യങ്ങളെല്ലാം ഓരോ നിമിത്തങ്ങളിൽ നിന്നാണുണ്ടാകുന്നതെന്നു വിശ്വസിക്കുന്നതിൽ അപാകതയൊന്നും കാണുന്നില്ല. കാരണം, പ്രസ്തുത നിമിത്തങ്ങളുടെ സ്രഷ്ടാവും ആ കാരണങ്ങളുമായി കാര്യങ്ങളെ ബന്ധപ്പെടുത്തി അവയിൽ നിന്ന് കാര്യങ്ങളുണ്ടാക്കുന്നവനും അല്ലാഹുവാണെന്നു നാം ഉറച്ചു വിശ്വസിക്കുന്നു. അപ്പോൾ കാര്യങ്ങളുടെയും കാരണങ്ങളുടെയും സ്രഷ്ടാവും യജമാനനും അവൻ തന്നെ. കാര്യ-കാരണ ബന്ധത്തിന്റെ വിധാതാവും അവൻ തന്നെ. 'മുസബ്ബിബുൽ അസ്ബാബ്' എന്ന് അല്ലാഹുവിനെ വിശേഷിപ്പിക്കപ്പെടാറുണ്ട്. കാരണങ്ങളൊരുക്കി കാര്യമുണ്ടാക്കുന്നവൻ എന്നാണ് ഇതിന്റെ വിവക്ഷിതം.
1 380
ജീവിതത്തിൽ അനേകം കറാമത്തുകൾ അവരിൽ നിന്നും പ്രകടമായിട്ടുണ്ട്. താനൂർ അബ്ദുൽ ഖാദർ ശൈഖിൽ നിന്നും സുമ്മിന്റെ ഇജാസത് ലഭിച്ചിരുന്നു അവർക്ക്. നായയുടെ കടിയേറ്റ് പേ ഇളകിയ ഒരാളെ ബന്ധസ്ഥനാക്കി അവരുടെ മുന്നിലെത്തിച്ചു.
യഹ്‌യ മുസ്ലിയാർ മന്ത്രിച്ചു ഊതിയ വെള്ളം ശരീരത്തിൽ കുടഞ്ഞു ഒരു പാത്രം നീട്ടി അതിലേക്ക് ചർദിക്കാൻ ആവശ്യപ്പെട്ടു. പേ ഇളകിയ വ്യക്തി, ഒരു നായക്കുട്ടിയുടെ രൂപത്തിലുള്ള മാംസപിണ്ഡം ചർദ്ദിച്ചു രോഗം സുഖപ്പെട്ടു എന്ന് പണ്ഡിതന്മാർ പറയുന്നു. യഹ്‌യ മുസ്ലിയാരുടെ പ്രധാന ശിഷ്യനായ തച്ചറക്കൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അദ്ദേഹത്തെ കുറിച്ച് ഒരു മൗലിദ് രചിച്ചിട്ടുണ്ട്.
ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെയും പി.എം.എസ്.എ. പൂക്കോയ തങ്ങളുടെയും ഉസ്താദ് ചാപ്പനങ്ങാടി കുഞ്ഞഹമ്മദ് കുട്ടി മുസ്ലിയാർ യഹ്‌യ മുസ്ലിയാരുടെ പിതൃസഹോദര പുത്രനാണ്. ഇൽമ് കൊണ്ടും വിലായത്ത് കൊണ്ടും ആയിരങ്ങൾക്കാശ്വാസം നൽകിയ വലിയുളളാഹി യഹ്‌യ മുസ്ലിയാർ ഹിജ്റ 1365 സഫർ 9 ഞായറാഴ്ച മഗ്‌രിബിന് ശേഷം ഈ ലോകത്തോട് വിട പറഞ്ഞു. മൂന്നര പതിറ്റാണ്ട് കാലം അവർ ദർസ് നടത്തിയ താനൂർ ത്വാഹ പള്ളിയിൽ തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
✍ എംഎ റഊഫ് കണ്ണന്തളി
1 380
#മച്ചിങ്ങലകത്ത്_യഹ്‌യ_മുസ്ലിയാർ
പതിനെട്ടാം നൂറ്റാണ്ടിൽ താനൂരിൽ ദർസ് നടത്തിയിരുന്ന പ്രമുഖ പണ്ഡിതനാണ് മച്ചിങ്ങലകത്ത് കുഞ്ഞിമുഹമ്മദ് മുസ്ലിയാർ.
പൊന്നാനിയിൽ നിന്നും താനൂരിലെത്തിയ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ താനൂരിൽ തന്നെ സ്ഥിര താമസമാക്കി വലിയ കുളങ്ങരപ്പള്ളിക്ക് സമീപം തന്നെയാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്. അവരുടെ മകനാണ് പിൽക്കാലത്ത് പ്രശസ്തനായി മാറിയ മാപ്പിള കവിയും ബഹുഭാഷ പണ്ഡിതനുമായ മച്ചിങ്ങലകത്ത് മൊയ്തീൻ മുസ്ലിയാർ, മച്ചിങ്ങലകത്ത് മൊയ്തീൻ മൊല്ല എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. സുന്ദരമായ ശൈലിയും വിദഗ്ദമായ ആവിശ്കാര പാടവവും സ്വായത്തമാക്കിയ കവിയും സർവ്വകലാവല്ലഭനുമായിരുന്നു അദ്ദേഹം.
1871 ൽ തലശേരിയിൽ നിന്നും പ്രസിദ്ധീകരിച്ച 'ഗസ്‌വത് ഫതഹു മക്ക' എന്ന മഹാ കാവ്യം മൊയ്തീൻ മൊല്ലയുടെ പ്രധാന രചനകളിലൊന്നാണ്. വേറെയും നിരവധി രചനകൾ അദ്ദേഹത്തിന്റെതായി ഉണ്ട് എന്നാണ് മാപ്പിള ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.
ഇദ്ദേഹവും താനൂരിൽ ദർസ് നടത്തിയിരുന്നു. ഏത് പള്ളിയിലാണന്ന് വ്യക്തമല്ല.
ഖൈബർ പട ചരിത്രം രചിച്ച മഹാകവി വടക്കിനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യനായിട്ടാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. മച്ചിങ്ങലകത്ത് മൊയ്തീൻ മൊല്ലയുടെ താനൂരിലെ ദർസിൽ നിന്നാണ് അഹമ്മദ് കുട്ടി മൊല്ല പഠനം നടത്തിയത് എന്നും അദ്ദേഹമാണ് രചന രംഗത്തേക്ക് അഹമ്മദ് കുട്ടി മൊല്ലയെ വളർത്തി കൊണ്ട് വന്നത് എന്നതും ചരിത്ര രേഖയാണ്.
താനൂരിൽ നിന്ന് വിവാഹം ചെയ്ത മൊയ്തീൻ മൊല്ലക്ക് രണ്ട് ആൺകുട്ടികളുണ്ടായിരുന്നു. ഏകദേശം അമ്പത് വയസാകുന്നതിന് മുമ്പേ അവർ മരണപ്പെട്ടിട്ടുണ്ട്. താനൂർ പുതിയ പള്ളിയിലാണ് മൊയ്തീൻ മൊല്ല അന്ത്യ വിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിന്റെ രണ്ട് മക്കളിൽ ഒരാൾ അലവി, അവർ താനൂർ മുഹയദ്ധീൻ പള്ളിക്ക് ചാരെ അന്ത്യവിശ്രമം കൊള്ളുന്നു. മറ്റൊരു മകനാണ് നമ്മുടെ കഥാപുരുഷനായ മച്ചിങ്ങലകത്ത് യഹ്‌യ മുസ്ലിയാർ (ന.മ)
ഹിജ്റ 1300 റജബ് 28 വ്യാഴാഴ്ചയാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തിലേ പിതാവ് മൊയ്തീൻ മൊല്ല മരണപ്പെട്ടതിനാൽ മാതാവിന്റെ സംരക്ഷണത്തിലാണ് വളർന്നത്. തന്റെ സ്വർണ്ണാഭരണങ്ങൾ വിറ്റ് വീട്ടിൽ തന്നെ ഓത്ത് പളളി സ്ഥാപിച്ച് യഹ്‌യ മുസ്ലിയാരെയും സഹോദരനെയും മാതാവ് പഠിപ്പിച്ചു. പ്രാഥമിക പഠനത്തിന് ശേഷം യഹ്‌യ മുസ്ലിയാർ വലിയകുളങ്ങരപ്പള്ളിയിലെ ദർസിൽ ചേർന്നു. ആമിനുമ്മാനകത്ത് പരീക്കുട്ടി മുസ്ലിയാർ, താനൂർ അബ്ദു റഹിമാൻ ശൈഖിന്റെ മകൻ ശൈഖ് മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവരാണ് യഹ്‌യ മുസ്ലിയാരുടെ പ്രധാന ഗുരുനാഥന്മാർ.
താനൂരിലെ പഠനത്തിന് ശേഷം ഉസ്താദുമാരുടെ നിർദേശപ്രകാരം താനൂർ ത്വാഹ പള്ളിയിൽ മുദരിസായി സേവനം ആരംഭിച്ചു. നീണ്ട 35 വർഷക്കാലം അവിടെ ദർസ് നടത്തി. ശമ്പളം വാങ്ങാതെയായിരുന്നു സേവനം, സദാസമയം ഇബാദത്തിലും മശാഇഖന്മാരിൽ നിന്ന് ലഭിച്ച വിർദുകളിലും മുഴുകി അവർ ജീവിച്ചു. രാത്രിയിൽ അധികസമയം അവർ ഉറങ്ങിയിരുന്നില്ല. എപ്പോൾ എഴുനേറ്റ് നോക്കിയാലും അദ്ദേഹം സുന്നത്ത് നിസ്ക്കരിക്കുന്നത് കാണാമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഖാദിമും ശിഷ്യനുമായിരുന്ന അരീക്കാട് കുഞ്ഞി തങ്ങൾ പറയുന്നു.
അങ്ങേയറ്റം അവശനായിരുന്നിട്ടും അദ്ദേഹം ദർസ് നിറുത്തിയിരുന്നില്ല. ശിഷ്യന്മാരിൽ ചിലർ ദർസ് നിർത്തിക്കൂടെ എന്ന് ചോദിച്ചപ്പോൾ അറിവ് തേടി ഒരാൾ എന്റെ അരികിൽ വന്നാൽ റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ ഞാൻ ദർസ് നടത്തും എന്നായിരുന്നു അവരുടെ മറുപടി. അത്രയും വിജ്ഞാനവുമായി അലിഞ്ഞ് ചേർന്ന ജീവിതമായിരുന്നു അവരുടേത്.
നാല് വിവാഹം ചെയ്തിട്ടുണ്ട് യഹ്‌യ മുസ്ലിയാർ. ബ്രിട്ടിഷ് വിരുദ്ധ പോരാളിയും തന്റെ പ്രധാന ഉസ്താദുമായ ആമിനുമ്മാനകത്ത് പരീക്കുട്ടി മുസ്ലിയാരുടെ മകൾ കുഞ്ഞാമിന, പാത്തുമ്മ, ആയിഷക്കുട്ടി, പൊട്ടിന്റകത്ത് ഉമയ്യക്കുട്ടി എന്നിവരായിരുന്നു ഭാര്യമാർ.
മൂന്ന് ഭാര്യമാരിൽ സന്താനങ്ങളുണ്ട്. 5 പെണ്മക്കളും 2 ആൺമക്കളുമടക്കം മൊത്തം 7 മക്കളുണ്ടായിരുന്നു അദ്ദേഹത്തിന്.
1 380
مولد فيض الخلاق على الشيخ عبد الرزاق
رحمة الإله الوهاب في مدحة شيخ المشائخ عبد الرزاق الكنيافرمي ثم المدكّلي
കണിയാപുരം അബ്ദുറസാഖ് മസ്താൻ(റ)നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1391)
1 380
ഇതൊക്കെ മനസ്സിലായിട്ടും അത് അങ്ങീകരിക്കാതെ ചിലർ പറയാറുണ്ട്:
ഖുര്‍ആനും ഹദീസുമല്ലാത്തതൊന്നും നമ്മള്‍ വിശ്വസിക്കില്ല എന്ന്
ചോദിക്കട്ടെ,
ഖുര്‍ആന്‍ എവിടുന്നാണ് ഈ കാലത്ത് ജനിച്ച നിനക്ക് കിട്ടിയത്...?
നബിതങ്ങളുടെ കാലത്തില്ലാതെ നിനക്കെവിടുന്നാണ് ഹദീസുകള്‍ ലഭിച്ചത്...?
അള്ളാഹു പറയുന്നു:
ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا
സന്‍മാര്‍ഗ്ഗം വ്യക്തമായിട്ടും നബിതങ്ങള്‍ക്കെതിരായി വിശ്വാസികള്‍ നടന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതെ പുത്തന്‍ മാര്‍ഗ്ഗം തിരെഞ്ഞെടുത്തവര്‍ക്ക് നരകം വരാനുണ്ട്....(ഖുര്‍ആന്‍)
_📿അല്ലാഹുവേ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ മുത്ത്നബിയുടെ ബറക്കത്ത് കൊണ്ട് നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ.
സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരങ്ങള്‍ക്കും അനുഗ്രഹം നൽകേണമേ…_
(ആമീൻ).
☆ മതി വെറുത്തേക്കൂ...
ഈ വഹാബി പ്രസ്ഥാനത്തെ...! ☆★
♡നബിതങ്ങള്‍ ഓര്‍മപ്പെടുത്തുന്നു
مَنْ رَغَبَ عَنْ سُنَّتِي فَلَيْسَ مِنِّي
എന്‍റെ സുന്നത്ത് വിട്ട് ബിദ്അത്തിലേക്ക പോയവന്‍ എന്‍റെ ഉമ്മത്തല്ല
♡ബിദ്അത്തു കാരനെ ബഹുമാനിക്കരുത്. നബിതങ്ങള്‍ പറയുന്നു
مَنْ وَقَرَ صَاحِبَ بِدْعَةٍ فقد أعان عَلَى هدم الإسلام
ബിദ്അത്തുകാരനെ ബഹുമാനിച്ചവന്‍ ഇസ്ലാം തകര്‍ക്കാന്‍ സഹായിക്കുന്നവനാണ്
♡ഉമ്മത്ത് പല പാര്‍ട്ടികളായി തിരിയുമ്പോള്‍ ആരുടെ കൂടെ നില്‍ക്കണമെന്ന് നബിതങ്ങള്‍ പഠിപ്പിച്ചു
لَيَأْتِيَنَّ عَلَى كَمَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمَّهُ عَلانِيَةً لَكَانَ فِي أُمَّتِي مَنْ يَصْنَعُ ذَلِكَ وَإِنَّ بَنِي إِسْرَائِيلَ تَفَرَّقَتْ١ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَتَفَرَّقَتْ أُمَّتِي عَلَى ثَلاثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلا مِلَّةً وَاحِدَةً قَالُوا مَنْ هِيَ يَا رَسُولَ اللَّهِ قَالَ مَا أَنَا عَلَيْهِ وَأَصْحَابِي
ബനൂഇസ്രാഈലിനെ പോലെ എന്‍റെ ഉമ്മത്ത് 73 വിഭാഗമാവും അവരിലൊരുവിഭാഗമാണ് വിജയികള്‍. ഞാനും സ്വഹാബത്തും ജീവിച്ച പാതയില്‍ ജീവിക്കുന്നവരാണവര്‍
★തറാവീഹ്
മൗലിദ് വിമര്‍ഷകര്‍ തറാവീഹ് വിഷയത്തില്‍ സ്വഹാബികള്‍ക്കെതിരാണ്
★ജുമുഅഃ ഖുതുബ
നബിതങ്ങളും സ്വഹാബത്തും പ്രവര്‍ത്തിച്ചതിനെതിരാണ് ജുമുഅഃ ഖുതുബ വിഷയത്തില്‍ ഈ വിമര്‍ഷകര്‍
★ഖുനൂത്തിലും നബിതങ്ങള്‍ക്കും സ്വഹാബത്തിനുമെതിരാണവര്‍
★മഹത്തുക്കളുടെയ മദ്ഹ് പറയുന്നതിലും അവര്‍ പുത്തന്‍ വാദവുമായി വന്നവരാണവര്‍
★★★★
വെറുത്തേക്കൂ അവരെ..
അവര്‍ ദീനില്‍ വിനാശകാരികളാണ്.. *'പ്രകാശമാണ് തിരു നബി(സ)'*SYS റബീഅ° ക്യാമ്പയിൻ *വയനാട്
1 380
“ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്ക്കൂ. ആകാശമേ, മഴ നിര്ത്തൂ.” വെള്ളം വറ്റുകയും കല്പന നടപ്പാവുകയും ചെയ്തു. കപ്പല് ജൂദി പര്വതത്തിന്മേല് ചെന്നു നിന്നു. അപ്പോള് ഇങ്ങനെ അരുളപ്പാടുണ്ടായി: “അക്രമികളായ ജനതക്കു നാശം!”
(ഹൂദ് 11:44)
☝🏻നൂഹ് നബിയുടെ ഒരു പ്രാര്‍ത്ഥന ഖുര്‍ആനിലുണ്ട്. അത് മാത്രമേ നൂഹ്നബി പ്രാര്‍ത്ഥിച്ചിട്ടുള്ളൂ എന്ന് പറയാന്‍ വിമര്‍ശകര്‍ ഇത് വരെ തെളിവ് കൊണ്ട് വന്നിട്ടില്ല എന്നതാണ് സത്യം.
ﻗَﺎﻝَ ﺭَﺏِّ ﺍﻧْﺼُﺮْﻧِﻲ ﺑِﻤَﺎ ﻛَﺬَّﺑُﻮﻥِ
"നൂഹ് പ്രാര്ഥിച്ചു: “എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല് നീയെനിക്കു തുണയായുണ്ടാകേണമേ.”
ﻓَﺄَﻭْﺣَﻴْﻨَﺎ ﺇِﻟَﻴْﻪِ ﺃَﻥِ ﺍﺻْﻨَﻊِ ﺍﻟْﻔُﻠْﻚَ ﺑِﺄَﻋْﻴُﻨِﻨَﺎ ﻭَﻭَﺣْﻴِﻨَﺎ ﻓَﺈِﺫَﺍ ﺟَﺎﺀَ ﺃَﻣْﺮُﻧَﺎ ﻭَﻓَﺎﺭَ ﺍﻟﺘَّﻨُّﻮﺭُ ۙ ﻓَﺎﺳْﻠُﻚْ ﻓِﻴﻬَﺎ ﻣِﻦْ ﻛُﻞٍّ ﺯَﻭْﺟَﻴْﻦِ ﺍﺛْﻨَﻴْﻦِ ﻭَﺃَﻫْﻠَﻚَ ﺇِﻟَّﺎ ﻣَﻦْ ﺳَﺒَﻖَ ﻋَﻠَﻴْﻪِ ﺍﻟْﻘَﻮْﻝُ ﻣِﻨْﻬُﻢْ ۖ ﻭَﻟَﺎ ﺗُﺨَﺎﻃِﺒْﻨِﻲ ﻓِﻲ ﺍﻟَّﺬِﻳﻦَ ﻇَﻠَﻤُﻮﺍ ۖ ﺇِﻧَّﻬُﻢْ ﻣُﻐْﺮَﻗُﻮﻥَ
"അപ്പോള് നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്കി: “നമ്മുടെ മേല്നോട്ടത്തിലും നമ്മുടെ നിര്ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്പനവരും. അപ്പോള് അടുപ്പില്‍ നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്നിന്നും ഈ രണ്ട് ഇണകളെയും കൂട്ടി അതില് കയറുക. നിന്റെ കുടുംബത്തെയും അതില് കയറ്റുക. അവരില്‍ ചിലര്ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര് മുങ്ങിയൊടുങ്ങാന് പോവുകയാണ്."
ﻓَﺈِﺫَﺍ ﺍﺳْﺘَﻮَﻳْﺖَ ﺃَﻧْﺖَ ﻭَﻣَﻦْ ﻣَﻌَﻚَ ﻋَﻠَﻰ ﺍﻟْﻔُﻠْﻚِ ﻓَﻘُﻞِ ﺍﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﺍﻟَّﺬِﻱ ﻧَﺠَّﺎﻧَﺎ ﻣِﻦَ ﺍﻟْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ
“അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില് കയറിക്കഴിഞ്ഞാല്‍ നീ പറയുക: “അക്രമികളില് നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.”
ﻭَﻗُﻞْ ﺭَﺏِّ ﺃَﻧْﺰِﻟْﻨِﻲ ﻣُﻨْﺰَﻟًﺎ ﻣُﺒَﺎﺭَﻛًﺎ ﻭَﺃَﻧْﺖَ ﺧَﻴْﺮُ ﺍﻟْﻤُﻨْﺰِﻟِﻴﻦَ
"നീ വീണ്ടും പറയുക: “എന്റെ റബ്ബേ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില് ഏറ്റവും ഉത്തമന് നീയാണല്ലോ.”
(മുഅ്മിനൂൻ 23:26-29).
📛വിശ്വാസികള്‍ അവരുടെ വാറോലകളില്‍ കുടുങ്ങരുത്. ആയത്തുകളിലെവിടെയും ഇസ്തിഗാസ ചെയ്തതിനെ നിഷേധിക്കുന്നില്ല. മാത്‌രമല്ല ഇസ്തിഗാസ ചെയ്തിട്ടുണ്ടെന്ന് ഇമാം സുബുകീ (റ) അടക്കമുള്ള പണ്ഢിതന്‍മാര്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ നിന്നുദ്ധരിക്കുന്നുണ്ട്.
💡ചിന്തിക്കുക സഹോദരങ്ങളേ, ഖുർആനെയും ഹദീസുകളെയും ചരിത്ര സത്യങ്ങളെയും കള്ളമാക്കി തള്ളുന്ന ഇത്തരം മൗലിദ് വിമര്‍ഷകരെ നാമെന്തിന് വിലകല്‍പിക്കണം?
ഖുര്‍ആന്‍ നിഷേധികളെയും ദുര്‍വ്യാഖ്യാനിക്കുന്നവരെയും അല്ലാഹു ഭീഷണിപ്പെടുത്തുന്നതിങ്ങനെ...
📖 ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ﺍﻓْﺘَﺮَﻯٰ ﻋَﻠَﻰ ﺍﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِﺂﻳَﺎﺗِﻪِ ۚ ﺇِﻧَّﻪُ ﻟَﺎ ﻳُﻔْﻠِﺢُ ﺍﻟْﻤُﺠْﺮِﻣُﻮﻥَ
"അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള് കടുത്ത അക്രമി ആരുണ്ട്? പാപികള് ഒരിക്കലും വിജയിക്കുകയില്ല."
(യൂനുസ് 10:17).
📖 ﻭَﻟَﺎ ﺗَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟَّﺬِﻳﻦَ ﻛَﺬَّﺑُﻮﺍ ﺑِﺂﻳَﺎﺕِ ﺍﻟﻠَّﻪِ ﻓَﺘَﻜُﻮﻥَ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ
"അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല് നീ പരാജിതരുടെ കൂട്ടത്തില് പെട്ടുപോകും."
( യൂനുസ് 10: 95).
നീണ്ട താടിയും ദീര്‍ഘ നേരമുള്ള ആരാധനയുമെല്ലാം ബിദ്അത്തുകാരന് ഒരു ഉപകാരവും ഉണ്ടാവില്ല. ഖുര്‍ആന്‍ പറയുന്നൂ
📖 ﻣَﺜَﻞُ ﺍﻟَّﺬِﻳﻦَ ﻛَﻔَﺮُﻭﺍ ﺑِﺮَﺑِّﻬِﻢْ ۖ ﺃَﻋْﻤَﺎﻟُﻬُﻢْ ﻛَﺮَﻣَﺎﺩٍ ﺍﺷْﺘَﺪَّﺕْ ﺑِﻪِ ﺍﻟﺮِّﻳﺢُ ﻓِﻲ ﻳَﻮْﻡٍ ﻋَﺎﺻِﻒٍ ۖ ﻟَﺎ ﻳَﻘْﺪِﺭُﻭﻥَ ﻣِﻤَّﺎ ﻛَﺴَﺒُﻮﺍ ﻋَﻠَﻰٰ ﺷَﻲْﺀٍ ۚ ﺫَٰﻟِﻚَ ﻫُﻮَ ﺍﻟﻀَّﻠَﺎﻝُ ﺍﻟْﺒَﻌِﻴﺪُ
"തങ്ങളുടെ റബ്ബിനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്ത്തനങ്ങള്, കൊടുങ്കാറ്റുള്ള നാളില് കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര് നേടിയതൊന്നും അവര്ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്ഗഭ്രംശം."
(ഇബ്രാഹീം 14:18)
നബി(സ)യെ പുകഴത്തുന്നതിനെ വിമര്‍ഷിക്കുമ്പോൾ മേൽവിവരിച്ചതുപോലെ ഖുർഃആനെയും ഹദീസിനെയും പണ്ഢിത പ്രമാണങ്ങളെയും കളവാക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്.
📘ഈസാ നബിയെ ഇലാഹാണെന്ന വിശ്വാസത്തോടെ കൃസ്ത്യാനികള്‍ പുകഴ്ത്തുന്നത് പോലെ അതിരുവിട്ട് പുകഴ്ത്തുന്നത് നബി(സ) നിരോദിച്ചിരിക്കുന്നു എന്നത് സത്യമാണ്.
ഖുര്‍ആനിനോടും ഹദീസുകളോടും എതിരായ ഒരു വരിപോലും പ്രസ്തുത മൗലിദ് ഗ്രന്ഥത്തിലില്ല. മഖ്ദൂമവര്‍കളെ ആരോപിക്കുന്നവര്‍ക്ക് അത് തെളിയീക്കുവാന്‍ സാധ്യവുമല്ല.
നബിതങ്ങള്‍ പറയുന്നു
ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ് പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ”.
(ബുഖാരി)
ഇമാമുമാരെ പറ്റി നബിതങ്ങളുടെ മേല്‍ കളവു പറയുന്നവരാണെന്നു വിശ്വസിക്കുന്നവര്‍ക്ക് പിന്നെന്തു പ്രമാണം..? പിന്നെന്തു പാരമ്പര്യം..?
👆
1 380
لمين، والتويل بالنبي صلى الله عليه وسلم جائز في كل حال قبل خلقه وبعده في مدة حياته وبعد موته في البرزخ، وبعد البعث في عرصات القيامة والجنة
ജനിക്കുന്നതിന് മുമ്പായാലും
ജീവിതകാലത്തായാലും വഫാത്തിന് ശേഷമായാലും അന്ത്യനാളിന്‍റെ പ്രതിസന്ധിഘട്ടത്തിലായാലും സ്വര്‍ഗത്തിലായാലും ഇസ്തിഗാസയും തവസ്സുലും ശഫാഅത്ത് തേടലുമെല്ലാം അമ്പിയാ മുര്‍സലുകളുടെ പ്രവൃത്തി കൊണ്ട് ലോകത്തറിയപ്പെട്ട കാര്യമാണ്. (ശിഫാഉസ്സിഖാം 150)
ചരിത്രത്തെ നിഷേധിക്കുന്നത് എത്ര വലിയ പോയത്തമാണ്.
പ്‌രസ്തുത മൗലിദില്‍ കാണാം
■ﻭﻫﻮﺍﻟﺬﻱ توسل ﺑﻪ ﺁﺩﻡ ﻋﻠﻴﻪ ﺍﻟﺴﻼﻡ
മുഹമ്മദ്(സ)യുടെ പ്രഭ കൊണ്ട് ആദം(അ) ഇടതേടി പ്രാർത്ഥിച്ചു .
ഇത് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട ചരിത്ര സത്യമാണ്...
قال رسول الله صلى الله عليه وسلم:
لما اقترف آدم الخطيئة، قال يا رب بحق محمد لما غفرت لي قال: وكيف عرفت محمدًا ؟ قال: لأنك لما خلقتني بيديك ونفخت فيَّ من روحك رفعت رأسي فرأيت على قوائم العرش مكتوبًا لا إله إلا الله، محمد رسول الله، فعلمت أنك لم تضف اسمك إلا أحب الخلق إليك، قال: صدقت يا آدم، ولولا محمد ما خلقتك
നബിതങ്ങളുടെ പേര് പറഞ്ഞ് ആദം നബി അല്ലാഹുവിനോട് തവസസുലാക്കി ദുആ ചെയ്തപ്പോള്‍ റബ്ബ് സ്വീകരിച്ചു.
ഈ സംഭവം ഉദ്ധരിക്കുന്നത് മഹാന്‍മാരായ പണ്ഢിത ശ്രേഷ്ഠരാണ്.
1⃣ القسطلاني والزرقاني في المواهب اللدنية [ج1 ص62]
2⃣ ابن كثير في البداية ( ج1 ص180 ) .
ഹദീസ് സ്വഹീഹാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു
3⃣الحاكم في المستدرك وقال : صحيح الإسناد
4⃣الحافظ السيوطي-الخصائص النبوية وصححه ،
5⃣البيهقي في دلائل النبوة وصححه أيضاً
📖എന്നാൽ വിമര്‍ശകര്‍ എല്ലാ വിഷയത്തിലുമെന്ന പോലെ ഇവിടെയും പച്ചയായ ഹദീസ് നിഷേധവും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും നടത്തുന്നത് കാണാം.
വിശുദ്ധ ഖുര്‍ആനിലെ ഈ രണ്ട് ആയത്തുകളാണ് നബിതങ്ങള്‍ പറഞ്ഞ ആ സംഭവത്തെ പച്ചയായി നിഷേധിക്കാന്‍ അവര്‍ ദുര്‍വിനിയോഗം ചെയ്തത്.
1⃣ ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ۚ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ
_" ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള് അഭ്യസിച്ചു. അതിന്‍റെ മേല്‍ പ്രാര്‍ത്ഥന നടത്തി.. അല്ലാഹു സ്വീകരിച്ചു. തീര്ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍''
(അൽ ബഖറ 2:37 )
2⃣ ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ
രണ്ടുപേരും പറഞ്ഞു: “ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില് ഉറപ്പായും ഞങ്ങള് നഷ്ടം പറ്റിയവരായിത്തീരും.
(അൽ അഅ്റാഫ് 7:23 )
ആയത്തില്‍ ആദം നബിയുടെ പ്രാര്‍ത്ഥനയെ പരിചയപ്പെടുത്തുമ്പോള്‍ തവസ്സുലാക്കിയിട്ടുണ്ടോ ഇല്ലേ എന്ന് പറഞ്ഞിട്ടേയില്ല. പകരം ഹദീസ് തവസ്സുല്‍ ആക്കിയിട്ടാണ് പ്രാര്‍ത്ഥിച്ചിട്ടുള്ളത് എന്ന് വ്യകതമാക്കുകയും ചെയ്യുന്നു.
പച്ചയായ പ്രമാണ നിഷേധത്തെ ഇസ്ലാം എന്ന് വിളിക്കുന്നതെങ്ങനെ...?
♡♡♡♡♡♡♡♡♡♡
നബിതങ്ങളുടെ മദ്ഹ് കേള്‍ക്കുന്നത് തന്നെ മൗലിദ് വിമര്‍ശകര്‍ക്ക് പുച്ചമാണ്.
കാരണം പലതും പറഞ്ഞ് അവര്‍ മദ്ഹ് വേദികളില്‍ നിന്ന് ഒളിച്ചോടുന്നതാണ് പതിവ്.
അവരുടെ കാരണങ്ങളില്‍(?) പെട്ടതാണ് നൂഹ് നബി(അ) യുടെ ഇസ്തിഗാസ പറയുന്ന വരി. അത് കേവലം ഈ മൗലിദില്‍ മാത്രം പറയുന്ന ഒരു ചരിത്രമാണെന്ന് ധരിച്ചാണ് അവര്‍ നിഷേധത്തിനൊരുങ്ങുന്നത്. മഹാനായ മഖ്ദൂം(റ)വിനെതിരില്‍ കളവ് ആരോപിക്കുമ്പോള്‍ അല്‍പം ആലോചിക്കണമായിരുന്നു.
മഖ്ദൂം(റ) എഴുതുന്നു.
ﻭﺍﺳﺘﻐﺎﺙ ﺑﻪ ﻧﻮﺡٌ ﻓﻨﺠﻰ ﻣﻦ ﺍﻟﺮﺩﻯ
നൂഹ് നബി(അ) മുഹമ്മദ് നബി(സ) യോട് സഹായാഭ്യർ ത്ഥന നടത്തി പ്രാർ ത്ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.
ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്.
ലോക പ്രശസ്ത പണ്ഢിതന്‍ ഇമാം സുബുകീ (റ) എഴുതുന്നു.
أما استغاثة نوح وإبراهيم عليهما الصلاة والسلام فأورده المفسرون (شفاء السقام ١٥١)
നൂഹ് നബിയും ഇബ്രാഹീം നബിയും ഇസ്തിഗാസ നടത്തിയ സംഭവങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ പണ്ഢിത വരേണ്യര്‍ ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സിഖാം151)
പച്ചയായി ചരിത്രപ്രമാണങ്ങള്‍ നിഷേധിക്കുന്നതിനോട് വിശ്വാസികള്‍ എന്നും മുഖം തിരിച്ചിട്ടേയുള്ളൂ.
വിശുദ്ധ ഖുര്‍ആനില്‍ ഈ ചരിത്രത്തിനെതിരെ ഒരു വരിപോലും കാണാന്‍ കഴിയില്ല. പക്ഷെ വിമര്‍ഷകര്‍ ദുര്‍വ്യാഖ്യാനിക്കാതിരിക്കില്ലല്ലോ..?
★
അള്ളാഹു പറയുന്നു:
ﻭَﺣَﻤَﻠْﻨَﺎﻩُ ﻋَﻠَﻰٰ ﺫَﺍﺕِ ﺃَﻟْﻮَﺍﺡٍ ﻭَﺩُﺳُﺮٍ . ﺗَﺠْﺮِﻱ ﺑِﺄَﻋْﻴُﻨِﻨَﺎ ﺟَﺰَﺍﺀً ﻟِﻤَﻦْ ﻛَﺎﻥَ ﻛُﻔِﺮَ
ജനം നിഷേധിച്ചു തള്ളിയവര്‍ക്കുള്ള പ്രതിഫലമായിട്ട് നൂഹിനബിയെ നാം നമ്മുടെ മേല്നോട്ടത്തില്‍ നീങ്ങുന്ന പലകകളും കീലങ്ങളുമുള്ള കപ്പലില് കയറ്റി.."_
(അൽ ഖമർ 54:13,14 )
ﻭَﻗِﻴﻞَ ﻳَﺎ ﺃَﺭْﺽُ ﺍﺑْﻠَﻌِﻲ ﻣَﺎﺀَﻙِ ﻭَﻳَﺎ ﺳَﻤَﺎﺀُ ﺃَﻗْﻠِﻌِﻲ ﻭَﻏِﻴﺾَ ﺍﻟْﻤَﺎﺀُ ﻭَﻗُﻀِﻲَ ﺍﻟْﺄَﻣْﺮُ ﻭَﺍﺳْﺘَﻮَﺕْ ﻋَﻠَﻰ ﺍﻟْﺠُﻮﺩِﻱِّ ۖ ﻭَﻗِﻴﻞَ ﺑُﻌْﺪًﺍ ﻟِﻠْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ
"അപ്പോള് കല്പനയുണ്ടായി:
1 380
ِبادِ كُلِّهاَ (العقائد النسفية)
(അടിമകളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്.) നോക്കൂ..! വേര്‍തിരിവില്ലെന്നുള്ളത് പണ്ഡിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ മുഅ്ജിസത്ത്, കറാമത്ത് സൃഷ്ടിക്കുന്നത് അല്ലാഹുവും അല്ലാത്തവ സൃഷ്ടികളുമാണെന്ന് ചിലര്‍ ജല്‍പിക്കാറുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ അതിനെ ഖണ്ഡിക്കുന്നു. നാം സാധാരണ ചെയ്യാറുള്ള ചിരി, കരച്ചില്‍ പോലെയുള്ള കാര്യങ്ങള്‍ വരെ അല്ലാഹുവാണ്.
وَأَنَّهُ هُوَ أَضْحَكَ وَأَبْكَى وَأَنَّهُ هُوَ أَمَاتَ وَأَحْيَا(النجم)
(നിശ്ചയം, ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്.) നോക്കൂ..! നാം സാധാരണ മുഷ്യരിലേക്ക് ചേര്‍ത്തി പറയുന്ന ചിരി, കരച്ചില്‍ പോലെയുള്ളതും ചേര്‍ത്തി പറയാത്ത മരണം, ജീവന്‍ പോലെയുള്ളതും ചെയ്യുന്നത് അല്ലാഹുവാണ്. മുഅ്ജിസത്തും കറാമത്തും ഇതുപോലെയാണ്. അല്ലാഹു പറയുന്നു:
وَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ(ابراهيم)
(അല്ലാഹുവിന്റെ അനുമതിയില്ലാതെ ഞങ്ങള്‍ക്ക് (പ്രവാചകന്മാര്‍ക്ക്) ഒരു മുഅ്ജിസ ത്തും കൊണ്ടുവരാന്‍ സാധ്യമല്ല.) ചുരുക്കത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും ഇവിടെ കൊണ്ടുവരുന്നതും അത് സൃഷ്ടിക്കുന്നതും അല്ലാഹു മാത്രമാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്:
وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى
(താങ്കള്‍ എറിഞ്ഞ സമയത്ത് താങ്കള്‍ എറിഞ്ഞിട്ടില്ല. എങ്കിലും അല്ലാഹുവാണ് എറിഞ്ഞത്) ഇവിടെ നബി(സ) എറിഞ്ഞിട്ടില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? മറിച്ച് ഒരു പിടി മണ്ണ് എല്ലാ ശത്രുക്കളുടെയും കണ്ണില്‍ പതിപ്പിച്ചത് അല്ലാഹുവാണ്. ചുരുക്കത്തില്‍ എല്ലാ പ്രവര്‍ത്തികളും ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇങ്ങനെയാണ് എല്ലാ കാര്യങ്ങളും എന്നുവെച്ചാല്‍ മഹാന്മാരായ അമ്പിയാക്കളും ഔലിയാക്കളും അവരുടെ മുഅ്ജിസത്ത് കറാമത്തുകൊണ്ട് സഹായിക്കുക എന്നത് ഒരു വലിയ വിഷയമല്ല. കാരണം, അല്ലാഹുവാണല്ലോ എല്ലാം ചെയ്യുന്നത്. അതിന് അവന് കഴിയില്ല എന്ന് ആരെങ്കിലും വാദിക്കുമോ? മരണപ്പെടുക എന്നതോ ജീവിച്ചിരിക്കുക എന്നതോ മുഅ്ജിസത്ത് കറാമത്ത് വെളിവാകുന്നതിന് തടസ്സമല്ല. കാരണം, മുഅ്ജിസത്ത്, കറാമത്ത് എന്നിവ നുബുവ്വത്ത്, വിലായത്ത് എന്നീ പദവികള്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് പദവിയിലേക്കും ആരെ അല്ലാഹു തിരഞ്ഞെടുത്താലും അവര്‍ക്ക് ഈ രണ്ട് നിഅ്മത്തുകളെ അല്ലാഹു നല്‍കുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം നബിയല്ലന്നോ വലിയല്ലന്നോ ആരെങ്കിലും വാദിക്കുമോ? അതുകൊണ്ട് ഈ രണ്ട് പദവി ഉള്ള കാലത്തോളം അവര്‍ക്ക് മുഅ്ജിസത്ത്, കറാമത്ത് ഉണ്ടാവുകയും അതനുസരിച്ച് അവര്‍ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ അവരോട് സഹായം ചോദിക്കുകയും ചെയ്യാം.
☝🏼 അള്ളാഹു ഖുർആനിലൂടെ പറയുന്നത് അതാണ്...:
ﻗُﻞْ ﻟَﺎ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻲ ﻧَﻔْﻌًﺎ ﻭَﻟَﺎ ﺿَﺮًّﺍ ﺇِﻟَّﺎ ﻣَﺎ ﺷَﺎﺀَ ﺍﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨْﺖُ ﺃَﻋْﻠَﻢُ ﺍﻟْﻐَﻴْﺐَ ﻟَﺎﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ﺍﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻲَ ﺍﻟﺴُّﻮﺀُ ۚ ﺇِﻥْ ﺃَﻧَﺎ ﺇِﻟَّﺎ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ
പറയുക: “ അല്ലാഹു ഇച്ഛിച്ചതുമാത്രമേ എനിക്കു ഗുണമോ ദോഷമോ വരുത്താന് കഴിയുകയുള്ളൂ. . എനിക്ക് മറഞ്ഞ കാര്യങ്ങള് അല്ലാഹു അറീക്കാതെ അറിയുമായിരുന്നെങ്കില് നിശ്ചയമായും ഞാന് എനിക്കുതന്നെ അളവറ്റ നേട്ടങ്ങള് കൈവരുത്തുമായിരുന്നു. പ്രയാസങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല് ഞാനൊരു മുന്നറിയിപ്പുകാരനും വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്ത്ത അറിയിക്കുന്നവനുമാണ്.”
(അൽ അഅ്റാഫ് 7:188 )
ഇസ്തിഗാസ, തവസ്സുലിന്‍റെ പേരില്‍ ആളുകള്‍ മുശ്രിക്കായെന്ന് വാദിക്കുക വഴി ഇവിടെ ഇസ്ലാമിന്‍റെ പടിക്കു പുറത്താവുന്നത് ആരാണെന്ന് ഗൗരവ പൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട് വിമര്‍ശകര്‍....
അബൂഹുറൈറ [റ] ഉസ്മാന്‍ [റ] അബൂഹനീഫ [റ] മാലിക് [റ] ശാഫിഈ [റ] അഹ്മദ് ബിന്‍ ഹമ്പല്‍ [റ] ത്വബ്റാനീ [റ] മുഹമ്മദ് ബിന്‍ മുന്‍കദിര്‍ [റ] തുടങ്ങി വലിയൊരു വിശ്വാസി ശ്രേണിയേയാണ്.
നബിതങ്ങള്‍ മുതല്‍ ഈ കാലഘട്ടം വരെയുള്ള വലിയൊരു മുസ്ലിം പാരമ്പര്യത്തെ കാഫിറും മുശ്‌രിക്കുമാക്കി ചിത്രീകരിച്ച് ഇവിടെ പുതിയ ഇസ്‌ലാം സൃഷ്ടിക്കുന്ന പുത്തനാശയക്കാരനോടൊരുചോദ്യം ചോദിക്കട്ടെ....!
ഇസ്തിഗാസ ചെയ്യാത്ത പരമ്പരയിലൂടെയാണ് നിങ്ങളുടെ കയ്യില്‍ ഖുര്‍ആനെത്തിയത് എന്ന് തെളിയീക്കുവാന്‍ നിങ്ങള്‍ക്കാവുമോ...?
ഈ മൗലിദില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍ക്കെതിരെ വിമര്‍ശകര്‍ കൊഞ്ഞനം കാട്ടാറുണ്ട്....
ആദം നബി (അ) നബിതങ്ങളെ തവസ്സുലാക്കി ദുആ ചെയ്തതും നൂഹ് നബി (അ) ഇസ്തിഗാസ നടത്തിയതും ലോകമംഗീകരിച്ച സത്യമാണ്.
ഇമാം സുബുകീ (റ) പറയുന്നു.
اعلم أنه يجوز ويحسن التوسل والاستغاثة والتشفع بالنبي صلى الله عليه وسلم إلى ربه عز وجل، وجواز ذلك وحسنه من الأمور المعلومة لكل ذي دين، المعروفة من فعل الأنبياء والمرسلين، وسير السلف الصالحين، والعلماء والعوام من المس
1 380
ആയത്തുകള്‍ ഇറങ്ങിയ പശ്ചാത്തലമനുസരിച്ചല്ല. മറിച്ച് അതിന്‍റെ അര്‍ത്ഥവ്യാപ്തിക്കനുസരിച്ചാണ് പരിഗണിക്കുക.
••°••°••°••°••°••°••°••°••°
♡♡♡
കഷ്ടപാടുകളും പ്രതിസന്ധികളും അല്ലാഹുവിന്‍റെ കഴിവ്കൊണ്ട് മാത്രമേ നീക്കാൻ ആര്‍ക്കും കഴിയുകയുള്ളൂ. അത് ഢോക്ടറായാലും വലിയ്യായാലും പ്രവാചകനായാലും ശരി. ഈ മൗലിദില്‍ നബി(സ) യോടു കാവല്‍ തേടുന്നത് വിമര്‍ശകരെ വല്ലാതെ ചൊടിപ്പിക്കുന്നതിന് കാരണം പലതാണ്.
□□□□□□□□□□□
1.ആ വരി തുടങ്ങുന്നത് നബിതങ്ങളെ ഏറ്റവും വലിയ നേതാവായി പ്രഖ്യാപിച്ചു കൊണ്ടാണ്. അതെങ്ങനെ മദ്ഹ് വിമര്‍ശകര്‍ സഹിക്കും...?
■■■■■■■■■■■
2. അതില്‍ ലോക മുസ്ലിം പരമ്പരയെ കാഫിരീങ്ങളും മുശ്രിക്കകളുമാക്കാന്‍ വിമര്‍ശകരുപയോഗിച്ച ആണിക്കല്ലായ ഇസതിഗാസ അതില്‍ പൂര്‍ണമായി ത്തന്നെയുണ്ട്.
●ﻳﺎ ﺳﻴﺪ ﺍﻟﺴﺎﺩﺍﺕ ﺟأﺗﻚ ﻗﺎﺻﺪﺍ - ﺍﺭﺟﻮ ﺣﻤﺎﻙ ﻓﻼ ﺗﺨﻴﺐ ﻣﻘﺼﺪ
ﻗﺪ ﺣﻞ ﺑﻲ ﻣﺎ ﻗﺪ ﻋﻠﻢت ﻣﻦ ﺍﻷﺫﻯ - ﻭاﻟﻈﻠﻢ ﻭﺍﻟﻀﻌﻒ ﺷﺪﻳﺪ ﻓﺄﺳﻌﺪ
《《《《《《《《《《《《《《《
’നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദേശിച്ചുകൊണ്ട് ഞാനിതാ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ് പരാജയപ്പെടുത്തരുതേ, ഉപദ്രവം, അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ് എന്നെ സഹായിക്കണമേ’
》》》》》》》》》》》》》》》
ഞാന്‍ ഉമ്മത്തിനെ വിഷമഘട്ടത്തില്‍ സഹായിക്കുന്ന ആളാണെന്ന് നബിതങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ،》》 مسلم ٢٢٧٨
ഞാന്‍ ഉമ്മത്തിന്‍റെ 'സയ്യിദാണ്'
എന്താണ് സയ്യിദ്...?
ഇമാം നവവി(റ) വിശദീകരിക്കുന്നൂ..
هُوَ الَّذِي يُفْزَعُ إِلَيْهِ فِي النَّوَائِبِ وَالشَّدَائِدِ فَيَقُومُ بِأَمْرِهِمْ وَيَتَحَمَّلُ عَنْهُمْ مَكَارِهَهُمْ وَيَدْفَعُهَا عَنْهُمْ
വിഷമഘട്ടങ്ങളില്‍ അഭയം തേടിയെത്തുന്നൊരിടം. അഭയം തേടിയെത്തുന്നവരുടെ പ്രതിസന്ധികള്‍ ഏറ്റെടുത്ത് സഹായിക്കുന്നയാള്‍... (ശറഹ് മുസ്ലിം 15/37)
وَأَمَّا قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الْقِيَامَةِ مَعَ أَنَّهُسَيِّدُهُمْ فِي الدُّنْيَا وَالْآخِرَةِ فَسَبَبُ التَّقْيِيدِ أَنَّ فِي يَوْمِ الْقِيَامَةِ يَظْهَرُ سؤدده لكل أحد ولا يبقى مناع وَلَا مُعَانِدٌ وَنَحْوُهُ بِخِلَافِ الدُّنْيَا فَقَدْ نَازَعَهُ ذَلِكَ فِيهَا مُلُوكُ الْكُفَّارِ وَزُعَمَاءُ الْمُشْرِكِينَ وَهَذَا التَّقْيِيدُ قَرِيبٌ مِنْ مَعْنَى قَوْلِهِ تَعَالَى لِمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ مَعَ أَنَّ الْمُلْكَ لَهُ سُبْحَانَهُ قَبْلَ ذَلِكَ لَكِنْ كَانَ فِي الدُّنْيَا مَنْ يَدَّعِي الْمُلْكَ أَوْ مَنْ يُضَافُ إِلَيْهِ مَجَازًا فَانْقَطَعَ كُلُّ ذَلِكَ فِي الْآخِرَةِ
അത് അന്ത്യ നാളിലല്ലേ...? എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്... ഹദീസിലെ യൗമുല്‍ഖിയാമ എന്ന വാക്ക് ''അന്ത്യനാളില്‍ അല്ലാഹു മാത്രമാണധികാരി എന്ന് പറഞ്ഞ പോലെ മാത്രമാണ്... പലരും സയ്യിദെന്ന് ദുനിയാവില്‍ പ്രയോഗിച്ച പോലെ പരലോകത്ത് നബിതങ്ങളല്ലാതെ ഉണ്ടാവില്ല..എന്നാണര്‍ത്ഥം...അല്ലാതെ ദുന്‍യാവില്‍ നബിതങ്ങള്‍ സയ്യീദല്ല എന്നല്ല.(¡b¡d)
إياك نعبد وإياك نستعين
നിന്നോട് മാത്രമേ ഞാന്‍ സഹായം തേടൂ... എന്ന് പറഞ്ഞത് ഢോക്ടറുടെയടുക്കല്‍ സഹായം തേടി ചെല്ലുകയില്ല എന്നോ അമ്പിയാ- ഔലിയാക്കളോട് വിഷമങ്ങള്‍ പറഞ്ഞ് പരിഹരിക്കില്ല എന്നല്ല.
മറിച്ച് ആര് പരിഹരിച്ചാലും സഹായിച്ചാലും എല്ലാത്തിന്‍റെയും ഉറവിടം അല്ലാഹു മാത്രമാണെന്നാണര്‍ത്ഥം...
പരിശുദ്ധ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നു:
إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (المائدة )
فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ
(അല്ലാഹുവും ജിബ്‌രീലും(അ) വിശ്വാസികളില്‍ നിന്നുള്ള സജ്ജനങ്ങളും മറ്റു മലക്കുകളുമാണ് അതിന് ശേഷം സഹായികള്‍) ഈ ആയത്തില്‍ മലക്കുകളെയും പ്രത്യേകിച്ച് ജിബ്‌രീലി(അ)നെയും സജ്ജനങ്ങളെയും സഹായികളായി അല്ലാഹു പരിചയപ്പെടുത്തുന്നു. മേല്‍ കൊടുത്ത ആയത്ത് അല്ലാഹു മാത്രമാണ് സഹായി എന്ന് പറയുന്നു. ഇത് വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, അവിടെയാണ് സുന്നത്ത് ജമാഅഃയുടെ വിശ്വാസത്തിന്റെ പ്രസക്തി. ഏതൊരു കാര്യവും സൃഷ്ടികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. അല്ലാഹുവിന്റെ സഹായം അതിന് അത്യാവശ്യമാണ്. അതില്‍ മുഅ്ജിസത്ത്, കറാമത്ത്, സാധാരണ പ്രവൃത്തി എന്ന വ്യത്യാസമില്ലെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും പണ്ഡിത സാക്ഷ്യങ്ങളും പറയുന്നു.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവിടെ ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിവില്ല.
وَاللهُ تَعاليَ خالقٌ لِاَفْعالِ الْع
1 380
*മന്‍ഖൂസ് മൗലിദ് വിമര്‍ശകര്‍ക്ക് തെളിവുകളില്ല*
മന്‍ഖൂസ് മൗലിദ് വിമര്‍ശകര്‍ക്ക് തെളിവുകളില്ല
★☆★☆★☆★☆★☆
ചരിത്രം എന്ത്...?
••••••••••••••••••••••••••
🕌നമ്മുടെ പള്ളികളിലും വീടുകളിലും, പ്രിത്യേകിച്ച് റബിഉൽ അവ്വൽ മാസത്തിൽ ഓതിവരുന്ന ഒരു മൗലിദാണ് മന്‍ഖൂസ് മൗലൂദ്
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന് മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെയ്തപ്പോള് ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന് ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്ഖൂസ് മൗലിദിലെ പ്രാര്ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.
വിമര്ശകര് വളരെ കൂടുതല് കടന്നുപിടിക്കുന്ന മൗലിദാണു മന്ഖൂസ്. ഇതില് ശിര്ക്കുവരെ അവര് ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില് മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്ഖൂസ് മൗലിദിലെ ഈരടികളില് കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്ശ ആവശ്യപ്പെടല്) ശിര്ക്കിന്റെ പട്ടികയില്പ്പെടുത്തുന്ന വഹാബികള് തൗഹീദും ശിര്ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന് ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്ഖൂസ് മൗലിദ് കേരളത്തില് കൂടുതല് പ്രസിദ്ധിയാര്ജ്ജിക്കാന് കാരണം.
__________________
♡♡♡♡♡♡♡♡♡♡
~~~~~~~~~~~~~~~
മന്‍ഖൂസ് മൗലിദിൽ നബി(സ) യോട് പാപമോചനത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത് വിമര്‍ശകര്‍ ദുര്‍വ്യാഖ്യാനിക്കുന്നതാണ് പതിവ്
■□■□■□■□■□■□■□■□
●ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ
‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ.. നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്..'
📖,അള്ളാഹു ഖുർഃആനിലൂടെ പറയുന്നത് പാപം പൊറുക്കാൻ
അള്ളാഹുവിലേക്ക് നബി (സ) മുന്‍ നിര്‍ത്തി തേടാനാണ്്.
وَلَوْأَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [النِّسَاءِ: ٦٤]
പാപം ചെയ്ത് പോയ എന്‍റെ അടിമകള്‍ നബിയേ അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് അവര് പാപ മോചനം തേടുകയും അതിന് പുറമെ അവര്‍ക്ക് വേണ്ടി നബിയേ അങ്ങ് പാപ മോചനം തേടുകയും ചെമയ്താല്‍ റബ്ബ് അവരുടെ തൗബ സ്വീകരിക്കുന്നതാണ്.
നബിതങ്ങളോട് ശഫാഅത്ത് തേടുന്നവര്‍ മുശിക്കുകളാണെന്നു വാദിക്കുന്നവര്‍ പച്ചയായി ആയത്ത് നിഷേധമാണ് നടത്തുന്നത്.
ഇതു വ്യക്തമാക്കുന്ന
ഇമാം റാസീ (റ)വിന്‍റെ വ്യാഖ്യാനം കൂടി വായിക്കാവുന്നത് ഉപകാരപ്പെടുന്നതാണ്.
وَالْآيَةُ تَدُلُّ عَلَى أَنَّ الرَّسُولَ مَتَى اسْتَغْفَرَ لِلْعُصَاةِ وَالظَّالِمِينَ فَإِنَّ اللَّهَ يَغْفِرُ لَهُمْ، وَهَذَا يَدُلُّ عَلَى أَنَّ شَفَاعَةَ الرَّسُولِ فِي حَقِّ أَهْلِ الْكَبَائِرِ مَقْبُولَةٌ فِي الدُّنْيَا، فَوَجَبَ أَنْ تَكُونَ مَقْبُولَةً فِي الْآخِرَةِ، لِأَنَّهُ لَا قَائِلَ بِالْفَرْقِ.
(തഫ്സീറുല്‍കബീര്‍ 3/500 റാസീ)
മന്‍ഖൂസ് മൗലീദിലെ ഈ ശശഫാഅത്ത് തേട്ടത്തെ ശിര്‍ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ വിമര്‍ശകര്‍ ഓതുന്ന ആയത്തിലൊന്നും ശഫാഅത്ത് നിരോധിക്കുന്നേയില്ല.
ﻭَﺍﻟَّﺬِﻳﻦَ ﺇِﺫَﺍ ﻓَﻌَﻠُﻮﺍ ﻓَﺎﺣِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮﺍ ﺃَﻧْﻔُﺴَﻬُﻢْ ﺫَﻛَﺮُﻭﺍ ﺍﻟﻠَّﻪَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦْ ﻳَﻐْﻔِﺮُ ﺍﻟﺬُّﻧُﻮﺏَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭﺍ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮﺍ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ
വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല് അപ്പോള്തന്നെ അല്ലാഹുവെ ഓര്ക്കുന്നവരാണവര്; തങ്ങളുടെ പാപങ്ങള്ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള് പൊറുക്കാന് അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള് ചെയ്തുപോയ തെറ്റുകളില് ബോധപൂര്വം ഉറച്ചുനില്ക്കുകയില്ല.
(ആലു ഇമ്രാൻ 3:135 )
☝🏻’പാപമോചനം അള്ളാഹുവിനോട് തേടാന്‍ കല്‍പികുകന്നത് ശഫാഅത്തിനെതിരാവുന്നത് എങ്ങനെയാണാവോ..?
ആ ആയത്ത് തവസ്സുലും ശഫാഅത്തും പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞത് ഇമാം നസാഈ(റ)
ഇമാം ഖുര്‍ത്വുബീ(റ)
ഇമാം ഇബ്നുകസ്വീര്‍
ഇമാം സുംഹൂദീ (റ)
ഇമാം ഇബ്നുഹജര്‍(റ)
ഇമാം സുയൂഥ്വി(റ)
ഇമാം സുബുകി(റ) തുടങ്ങിവരാണ്.
ആയത്തുകള്‍ പശ്ചാത്തലമനുസരിച്ചാണ് വിധിക്കേണ്ടതെന്നത് അവരുടെ ഒളിയജണ്ഢയാണ്.
അങ്ങനെയെങ്കില്‍ ആഇശാ ബീവിയെ വ്യഭിജാരാരോപണം നടത്തിയവര്‍ക്ക് മാത്രമാണ് ഖുര്‍ആനില്‍ പറഞ്ഞ ശിക്ഷ എന്ന് വരില്ലേ...?
മിക്ക ആയത്തുകള്‍ക്കും ഓരോ പശ്ചാത്തലമില്ലേ... അതനുസരിച്ചാണോ വിധിക്കേണ്ടത്..?
ഇമാം റാസീ [റ] തഫ്സീറുല്‍ കബീറില്‍ മുപ്പതിലേറെ തവണ പറയുന്നത് കാണാം..
إنَّ الْعِبْرَةَ بِعُمُومِ اللَّفْظِ لَا بِخُصُوصِ السَّبَبِ
1 380
مولد أو.كي. زين الدين مسليار
ഒ.കെ ഉസ്താദ് മൗലിദ്
Another
https://t.me/moulidstudy/1859
https://t.me/moulidstudy/864
https://t.me/moulidstudy/1937
1 380
مولد أو.كي. زين الدين مسليار
ഒ.കെ ഉസ്താദ് മൗലിദ്
Another
https://t.me/moulidstudy/1860
https://t.me/moulidstudy/864
https://t.me/moulidstudy/1937
1 380
തന്റെ വിദേശവാസത്തിനിടയിൽ സയ്യിദ് ഫസൽ മൂന്നു പ്രാവശ്യം ഇസ്താംബൂൾ സന്ദർശിച്ചു. സയ്യിദ് പിന്നീട് തുർകി സുൽത്താന്റെ ആവശ്യപ്രകാരം ഒമാനിലെ സലാല ഉൾപ്പെടുന്ന ദോഫാറിലെ അമീറായി പ്രവർത്തിച്ചു. അമീറായുള്ള സയ്യിദ് ഫസലിന്റെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റി. തന്റെ അഭിനന്ദനം രാജ്ഞി ഫസലിനെ നേരിട്ടറിയിക്കുകയായിരുന്നു. പിന്നീട് അഞ്ചു വർഷകാലം (1874-79) സമാധാനം വീണ്ടെടുത്ത് ഭരണം നടത്തിയിരുന്ന ഫസലിന് ബ്രിട്ടിഷ് സമ്മർദം മൂലം അവിടുത്തെ ഭരണം അവസാനിപ്പിക്കേണ്ടി വന്നു. ഫസലും കുടുംബവും തിരികെ ഇസ്താംബുള്ളിലേക്ക് ഭരണാധികാരിയുടെ ഉപദേശകനായി സ്ഥാനമേറ്റു ദോഫാറിൽനിന്നും തിരിച്ചുപോയി. 1852 മുതൽ അദ്ധേഹത്തിന്റെ മരണം വരേയ്ക്കും മലബാറിന്റെ മണ്ണിൽ തിരിച്ചുവരാൻ അദ്ദേഹം വളരെ അധികം ശ്രമങ്ങൾ നടത്തി. തുർകി സുൽത്താൻ അബ്ദുൽ മജീദ് രണ്ടാമന്റെ സഹായത്തോടെ 1853 ൽ, ആദ്യ ശ്രമം നടത്തിയെങ്കിലും അതും പിന്നീടുള്ള എല്ലാ ശ്രമങ്ങളും വിഫലമായി. ഹിജറ 1318 (AD 1901) 78 ആം വയസ്സിൽ ഇസ്താംബുള്ളിൽ വച്ച് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ശേഷം അദ്ധേഹത്തിന്റെ കുടുംബം തുർക്കിയിലേക്ക് താമസം മാറ്റി.
1 380
മമ്പുറം സയ്ദ് ഫദൽ പൂക്കോയ തങ്ങൾ
നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് ശ്രദ്ധയോടെ അശ്രദ്ധമാക്കപ്പെട്ട ചരിത്രമാൺ മമ്പുറം സയ്ദ് ഫദൽ പൂക്കോയ തങ്ങളുടേത്. ഓർമ്മിക്കുന്നില്ല,തിരൂരങ്ങാടിയിൽ നിന്ന് തുർക്കിയിലേക്ക് നാടുകടത്തപ്പെട്ട ഈ ധീര ദേശാഭിമാനിയെ ! മമ്പുറം സയ്ദ് അലവി തങ്ങൾ എന്ന ധീരപിതാവിന്റെ വീരപുത്രനാൺ ഫദൽ തങ്ങൾ. മണ്ണുകൊണ്ടോ മറവികൊണ്ടോ മറച്ച് പിടിക്കാൻ അനുവദിക്കരുത് നമ്മളീ മഹാചരിത്രത്തെ....
ഒമാനിലെ ദോഫാർ ഭരിച്ച, ഇസ്താംബുള്ളിന്റെ മണ്ണിൽ ഉറങ്ങുന്ന മലബാറിന്റെ സമര നായകന്‍. ....................
സയ്യിദ് അലവി തങ്ങളുടേയും ഫാത്തിമയുടേയും മകനായി 1824 ൽ സയ്യിദ് ഫസൽ പൂകോയ തങ്ങൾ എന്ന് കേരളിയർക്ക് സുപരിചിതനായ സയ്യിദ് ഫസൽ ബിന് അലവി ജനിച്ചു. സയ്യിദ് ഫസൽ തങ്ങൾ എന്നും മമ്പുറം തങ്ങൾ രണ്ടാമൻ എന്നും മലയാള മണ്ണിൽ അദ്ദേഹം അറിയപ്പെട്ടു. അറേബ്യയിൽ സയ്യിദ് ഫസൽ എന്നും, തുർക്കിയിൽ ഫസൽ പാഷാ എന്നും ആണ് ഇദ്ദേഹം അറിയപെട്ടിരുന്നത്. #
ഇദ്ദേഹത്തിന്റെ പിതാവ് മമ്പുറം തങ്ങൾ ഒന്നാമൻ എന്ന് നമ്മുക്ക് സുപരിചിതനായ സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ അറിയപ്പെടുന്ന ഒരു മതപണ്ഡിതനായിരുന്നു. 1844ൽ പിതാവ് അന്തരിച്ച ശേഷം ഫസൽ തങ്ങൾ 1845-48 കാലഘട്ടത്തിൽ മക്കയിൽ പഠനം പൂർത്തിയാക്കി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഖുറാനിലും, ഹദീസിലും പാണ്ഡിത്യം നേടാൻ ഫസൽ തങ്ങൾക്കു കഴിഞ്ഞിരുന്നു, സയ്യിദ് ഫസൽ പേരെടുത്ത ഒരു മതപണ്ഡിതനായി തീർന്നിരുന്നു.
ബ്രിട്ടീഷ് വിരോധിയായ ഫസൽ തങ്ങൾക്കെതിരെ ശക്തമായ ഒരു നടപടിയെടുക്കാൻ ബ്രിട്ടീഷ് അധികാരികൾക്ക് മടിയായിരുന്നു. ഫസൽ തങ്ങൾക്കെതിരേ എടുക്കുന്ന ഏതൊരു നടപടിയും മലബാറിൽ കലാപമുണ്ടാക്കുമെന്നും, അതിനെ തടയാൻ കണ്ണൂരിൽ നിന്നും, ബാംഗ്ലൂരിൽ നിന്നുപോലും പട്ടാളത്തെ കൊണ്ടു വരേണ്ടി വരുമെന്നും കളക്ടറായിരുന്ന കൊണോലി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. 1852 ഫെബ്രുവരി 12 ന് മദ്രാസ് സർക്കാർ പ്രസിദ്ധപ്പെടുത്തിയ ഒരു ഉത്തരവു പ്രകാരം സയ്യിദ് ഫസൽ തങ്ങളെ നാടുകടത്താൻ തീരുമാനിച്ചിരുന്നു. സർക്കാരിന് സ്ഥിരം വെല്ലുവിളികൾ സൃഷ്ടിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയിലായിരുന്നു ഈ ഉത്തരവ് പുറത്തിറങ്ങിയത്. സയ്യിദിന്റെ വർദ്ധിച്ച ജനപിന്തുണയും, സ്വാധീനവും കാരണം ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ധൈര്യം കളക്ടറായിരുന്ന കൊണോലിക്കുണ്ടായിരുന്നില്ല. ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുമ്പോൾ തങ്ങൾ അതിനെ എതിർത്താൽ അതിനെ അടിച്ചമർത്താൻ മൈസൂർ കുതിരപ്പടയുടെ സേവനം ആവശ്യപ്പെടുന്നതിനെക്കുറിച്ചും കളക്ടർ ആന്ന് ആലോചിച്ചിരുന്നു. സയ്യിദ് ഫസൽ തങ്ങൾ സർക്കാരിന് ഒരു തലവേദനയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സയ്യിദ് ഫസലിനെ സ്വമേധയാ എന്ന രീതിയിൽ എന്നാൽ നിർബന്ധപൂർവ്വം രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ കൊണോലി സ്വീകരിച്ചു. അതിനായി സയ്യിദ് ഫസലുമായി വളരെ അടുപ്പമുള്ള വ്യക്തികളെ കൊണോലി സമീപിച്ചു. ഏറനാട് തഹസീൽദാർ കുട്ടൂസ, ഡെപ്യൂട്ടി കളക്ടർ സി.കണാരൻ, തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായ ആറ്റക്കോയ തങ്ങൾ എന്നിവരാണ് സയ്യിദ് ഫസലുമായി കൊണോലിക്കു വേണ്ടി ചർച്ചകൾ നടത്തിയത്. സയ്യിദ് ഫസൽ ആദ്യമൊക്കെ വഴങ്ങിയില്ലെങ്കിലും, പിന്നീട് തന്റെ മതത്തിനും, തന്നെ സ്നേഹിക്കുന്നവർക്കും കൂടി അപകടം വരുമെന്നായപ്പോൾ സ്വമേധയാ അറേബ്യയിലേക്കു പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സയ്യിദ് ഫസൽ അറേബ്യയിലേക്ക് പോകുന്നതറിഞ്ഞ് ഫെബ്രുവരി ആദ്യ ആഴ്ചകളിൽ പതിനായിരത്തിലധികം സായുധരായ മുസ്ലിങ്ങൾ തിരൂരങ്ങാടിയിൽ തമ്പടിച്ചിരുന്നു. സയ്യിദ് ഫസൽ വിചാരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടത്തിനു തന്നെ വേദിയാകുമായിരുന്നു തിരൂരങ്ങാടി, എന്നാൽ തന്റെ പേരിൽ മലബാറിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുന്നത് ഇഷ്ടപ്പെടാതിരുന്ന സയ്യിദ് ഫസൽ അവരോടെല്ലാം സമാധാനപരമായി പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. താൻ തിരൂരങ്ങാടിയിൽ തുടരുന്നത് തന്റെ മതത്തിനും അനുയായികൾക്കും ദോഷം ചെയ്യും എന്നു മനസ്സിലാക്കിയ തങ്ങൾ തന്റെ ബന്ധുക്കളായ 57 പേരോടു കൂടി 1852 മാർച്ച് 19ന് അറേബ്യയിലേക്ക് പലായനം ചെയ്തു, യെമെനിലെ ഹദറുൽ മൌതിൽ എത്തിയ അദ്ദേഹം തന്റെ പിതാവിന്റെയും പൂർവ പിതാകന്മാരുടെയും ജന്മ സ്ഥലം സന്ദർശിച്ചു, പിന്നീട് മക്കയിലേക്ക് പോയി. ഒരു താൽകാലിക വിട്ടുനിൽക്കൽ ആണ് അദ്ദേഹം ഉദ്ദേശിച്ചത്തെങ്കിലും ബ്രിട്ടിഷ് സർക്കാരിന്റെ എതിർപ്പ് മൂലം 18 വർഷകാലം അദ്ദേഹത്തിന് അവിടെ കഴിയേണ്ടി വന്നു.
1 380
മൻഖൂസ് മൗലിദ് പകർച്ച വ്യാധികളെ അകറ്റും
പതിനഞ്ചു- പതിനാറ് നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും, ഖാദിരിയ്യ ധാരയിലെ ആധ്യാത്മിക ജ്ഞാനിയുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച മുഹമ്മദീയ മൗലിദ് (പ്രവാചക പ്രകീർത്തന കാവ്യം ) ആണ് മൻഖൂസ് മൗലദ്
കേരളത്തിൽ ഏറ്റവും പ്രചാരമുള്ളതും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടതുമായ ഒരു കാവ്യ രചനയാണിത്. മൻഖൂസ്വ് എന്നാൽ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെല്ലാമാണ് അർത്ഥം.
പതിനാറാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ പൊന്നാനിയിലും പരിസരത്തും പടർന്നു പിടിച്ച സാംക്രമിക രോഗങ്ങളിൽ നിന്നും രക്ഷ നേടാനായി മഖ്ദൂം കബീർ മൻഖൂസ് മൗലീദ് രചിക്കുകയും പ്രദേശ വാസികളോട് രോഗ സ്ഥിരമായി അവ പാരായണം ചെയ്തു ശമനത്തിനായി പ്രാർത്ഥിക്കാൻ കൽപ്പിക്കുകയായിരുന്നു.
അങ്ങനെ ചെയ്തപ്പോൾ ആ നാട്ടിൽ നിന്ന് വകർച്ച വ്യാധികൾ അകന്ന് പോയതാണ് ചരിത്രം.
മൻഖൂസ്വ് മൗലീദിൻറെ അവസാന ഭാഗത്തുള്ള പ്രാർത്ഥനകൾ വബാഅ്ഇൽ നിന്നും രക്ഷ തേടിയുള്ളവ ആയതിനാൽ പടർന്നു പിടിച്ച വ്യാധി പ്ളേഗ് കോളറപോലുള്ളവയാണ.
അതിനാൽ എന്ത് പകർച്ച വ്യാധിക്കും ഇത് ആത്മീയ ചികിത്സയാണ്.
മൻഖൂസ്വ് മൗലീദ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ തന്നെ രചിച്ചതാണെന്നും അതല്ല വിശ്വ പ്രസിദ്ധ സൂഫി പണ്ഡിതൻ ഇമാം ഗസ്സാലിയുടെ സുബ്ഹാന മൗലീദ് മഖ്ദൂം കബീർ ക്രോഢീകരിക്കുക ആയിരുന്നുവെന്നും മഖ്ദൂം രണ്ടാമനാണ് ഇത് സംഗ്രഹിച്ചതെന്നൊക്കെയുള്ള വിത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
കേരളീയ പണ്ഡിതന് ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്ഖൂസ് മൗലിദ് കേരളത്തില് കൂടുതല് പ്രസിദ്ധിയാര്ജ്ജിക്കാന് കാരണം.നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകര്‍ക്കു സ്വലാത്തു നിര്‍വഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ നബി(സ)ക്കു സ്വലാത്തും സലാമും നിര്‍വഹിക്കണം എന്നു സാരം വരുന്ന സൂക്തത്തിലെ ‘സ്വലാത്ത്’ ഇമാം ബുഖാരി (റ) എടുത്തുദ്ധരിച്ച വ്യാഖ്യാനപ്രകാരം പ്രവാചകരുടെ അപദാനങ്ങളെ വാഴ്ത്തലാണ്.
ചരിത്രത്തില്‍ ഇന്നോളം മുസ്‌ലിം ലോകം മുഴുവന്‍ ഗദ്യ, പദ്യങ്ങളിലും വാ, വരമൊഴികളിലും ചിന്താകര്‍മ്മങ്ങളിലും പ്രവാചക കീര്‍ത്തനം നിര്‍വഹിച്ചു പോരുന്നുണ്ട്.
മൗലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. ജനങ്ങള്‍ സമ്മേളിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നു എളുപ്പമായത് ഓതുക, അമ്പിയാഇന്റെ / ഔലിയാഇന്റെയോ ജനനവുമായി ബന്ധപ്പെട്ടുവന്ന ചരിത്രങ്ങള്‍ പറയുക, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പറയുക, അവരെ പുകഴ്ത്തുക, ശേഷം ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുക എന്നാണു മൗലിദിന്റെ സാങ്കേതികാര്‍ത്ഥം (ഇആനത്ത് 3/363)
വിമര്‍ശകര്‍ വളരെ കൂടുതല് കടന്നുപിടിക്കുന്ന മൗലിദാണു മന്ഖൂസ്. ഇതില് ശിര്ക്കുവരെ അവര് ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില് മുത്തുനബിയോട് പാപമോചനത്തിനായി[പാപം പൊറുത്ത് തരാൻ അല്ലാഹുവിനോട് നബി തങ്ങൾ ശുപാർഷ ചെയ്യണമെന്ന അഭ്യർത്ഥന] മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്ഖൂസ് മൗലിദിലെ ഈരടികളില് കാണാം.
സുന്നത്തായ ‘ഇസ്തിശ്ഫാഇ’നെ (ശുപാര്ശ ആവശ്യപ്പെടല്) ശിര്ക്കിന്റെ പട്ടികയില്പ്പെടുത്തുന്ന വഹാബികള് തൗഹീദും ശിര്ക്കും ആദ്യം പഠിക്കട്ടെ
1 380
പ്രാദേശിക ഭിന്നമായ പല ശകലങ്ങളും കാണാമെങ്കിലും ‘മര്‍ഹബ- മര്‍ഹബ- മര്‍ഹബ- അല്ലാഹ് മര്‍ഹബ’ എന്ന കാവ്യ ചേരുവ അശ്‌റഖ ബൈത്തിന് നമുക്കിടയിലൊരു ക്ലാസിക് ടച്ച് നല്‍കിയിട്ടുണ്ട്. ‘യാനബീ സലാം അലൈകും; യാ റസൂല്‍ സലാം അലൈകും’ എന്ന ചിരപരിചിത ശകലം കൂടി അശ്‌റഖക്ക് മേമ്പൊടിയായി വരാറുണ്ട്. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം സജീവമാകാനുള്ള അവസരവും അശ്‌റഖ തന്നെ. പണ്ടത്തെ പത്തായപ്പുരകളുടെ മോന്തായം കുലുക്കിയിരുന്നു പള്ളി മുക്രിയുടെ അശ്‌റഖ ആലാപനം. ആണുങ്ങള്‍ അശ്‌റഖ ഓതിത്തുടങ്ങിയാല്‍ അടുക്കള സജീവമാകും. കാരണം, പെണ്ണുങ്ങള്‍ക്കറിയാം അശ്‌റഖ മദ്ഹിന്റെ കൊട്ടിക്കലാശമാണെന്ന്. അകത്തെ മുറിയില്‍ നിന്ന് ഉപ്പയും ഒപ്പമുള്ളവരും അശ്‌റഖ ഓതുമ്പോള്‍ പിന്‍വാതില്‍ വഴി വന്ന് ഉമ്മ കോളറക്ക് വലിച്ച് സുപ്ര നിരത്താന്‍ പറയുന്നതും ആഹാര ബഹളങ്ങളുടെ ആരവമുയരുന്നതും ലേഖകന്റേതെന്നത് പോലെ ഒരുപാട് പേരുടെ റബീഅ് ഓര്‍മയാണ്.
കവി വാഴ്ത്തപ്പെടട്ടെ. കവന കൗമുദി ഒപ്പം വഹിച്ച് അദ്ദേഹം മദീനയിലേക്ക് പോവുകയാണ്. വഴിയറിയാത്തതിനാല്‍ അതുവഴി വരുന്ന സാര്‍ത്ഥവാഹക സംഘത്തെ കണ്ടപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒപ്പം കൂട്ടുവാന്‍ കവി കെഞ്ചുന്നു. സ്വന്തം അനുരാഗ തീവ്രതയോട് തന്നെ മദീനത്തേക്ക് ഇടിച്ചുവലിക്കാന്‍ ആവശ്യപ്പെടുന്നു.
തന്റെ പ്രണയ ജ്വാലകളടങ്ങിയ കത്തുകള്‍ വിശുദ്ധ ഭവനങ്ങളുടെ ഭാഗത്തേക്ക് (മദീനയിലേക്ക്) രാപ്പകലുകളില്‍ എത്തിച്ചുകൊടുക്കാന്‍ സ്വന്തം സ്‌നേഹ സത്തയോട് നിസ്സഹായതയോടെ യാചിക്കുന്ന കവിക്ക് മുന്നില്‍ ലോക സാഹിത്യങ്ങള്‍ തോറ്റമ്പിത്തീരുകയാണ്. കുറിച്ചിട്ടതിനെക്കാളും ഹൃദയാവര്‍ജകം കവിയുടെ അകത്തെ കവിതയാണ്. കേട്ട പാട്ടുകള്‍ മധുരതരം; കേള്‍ക്കാത്തവ അതിമധുരം എന്നതാണ് ശര്‍റഫല്‍ അനാമിലെയും ശരി. അല്ലെങ്കിലും ‘വലകും ഫീക ഗറാമുന്‍; വശ്തിയാഖുന്‍ വ ഹനീനുന്‍’ എന്ന വചനഭാഗത്തിന്റെ മാത്രം സാരപ്രപഞ്ചം എത്രകാലം അറിയാനും പറയാനും ഉള്ളതാണ്! അത് നീതിപൂര്‍വം എഴുതാനും പറയാനും ആര്‍ക്ക് കഴിയും? നബിയേ, ഞങ്ങള്‍ തോറ്റുപോവുകയാണ്. അങ്ങയുടെ അവര്‍ണനീയ സ്ഥാനമാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കാതെ പോകുന്നതില്‍ സങ്കടത്തോടെ.. ആവേശം അണപൊട്ടുന്ന സന്താപത്തോടെ.. ആനന്ദം തള്ളിത്തുളുമ്പുന്ന ഈ ഹര്‍ഷ ബാഷ്പങ്ങളോടെ.
1 380
ആറാം മാസം മൂസാ(അ) ഗാംഭീര്യത്തിന് ഗരിമ കുറിച്ച് കടന്നുപോയതും ഏഴാം മാസം ദാവൂദ്(അ) എത്തി ലിവാഉല്‍ ഹംദിന് അളവെടുപ്പ് നടത്തിയതും എട്ടാം മാസം മസീഹ് വന്ന് ഒളിയെറിഞ്ഞതും മാസം ഒമ്പതില്‍ സുലൈമാന്‍(അ) വന്ന് പ്രഭ ചൊരിഞ്ഞതും കുഞ്ഞ് ജനിച്ച നേരം സ്വര്‍ഗസ്ത്രീകള്‍ തോരണം നിരത്തി നടന നൃത്തമാടിയതും തസ്‌നീം തൂ മണങ്ങള്‍ മുറിയാകെ ചാലിട്ട് പരന്നതും കവി കുറിച്ചിട്ടപ്പോള്‍ കിട്ടിയ ഓര്‍മ സുഖം മറ്റൊരിടത്തും കിട്ടാത്തതാണെന്ന് തീര്‍ച്ച. രാജദര്‍ബാറിലേക്ക് കണ്ണുകളെറിഞ്ഞ്, കൈകള്‍ നിലത്തമര്‍ത്തി, ആകാരം കുനിഞ്ഞ്, കണ്‍മഷിയെഴുതി, ചേലാകര്‍മം ചെയ്യപ്പെട്ട്, പൊക്കിള്‍ക്കൊടി സൗഷ്ഠവപ്പെടുത്തി, കനിവിനൊത്ത കാഴ്ച പകര്‍ന്നാണ് തിരുപ്പിറവി നടന്നതെന്ന് കവി കുറിക്കുന്നു. കവിളുകള്‍ പാല്‍വെളിച്ചമാര്‍ന്നതെന്നും പുരികക്കൊടികള്‍ ഇടതൂര്‍ന്നിറങ്ങിയതെന്നും നാസിക പൂമൊട്ട് പോലെയെന്നും അധരങ്ങള്‍ വാടാമലരെന്നുമൊക്കെ ആമിനാ ബീവി തെളിഞ്ഞ കണ്ണുകളോടെ കണ്ടു. രണ്ടു ചുമലുകള്‍ക്കിടയിലെ മുദ്രയാണ് വിശേഷപ്പെരുമകളിലെ വിസ്മയക്കാഴ്ച. നവജാത പൈതലില്‍ നിന്ന് പുറപ്പെട്ട വിശുദ്ധ പ്രകാശം ദിഗന്തങ്ങളില്‍ നിറഞ്ഞുവെന്നും പ്രസ്തുത ജ്വാലയില്‍ പേര്‍ഷ്യന്‍ കൊട്ടാരങ്ങള്‍ സുവ്യക്തമായി കണ്ടുവെന്നും മാതാവിന്റെ അനുഭവ സാക്ഷ്യം. കിസ്‌റയുടെ അന്തഃപുരിയടക്കം കൊട്ടാരത്തിന്റെ ബാല്‍ക്കണികള്‍ പതിനാലും ഇളകിയാടിയെന്നും അഗ്നിഭക്തരുടെ ഹോമകുണ്ഠം കെട്ടടങ്ങിയെന്നും സാവ തടാകം വറ്റിവരണ്ടുവെന്നും…. ശര്‍റഫല്‍ അനാമിലെ പ്രണയ പൂരം ഇശലുകളേറി കൊടുമ്പിരി കൊള്ളുകയാണ്.
ഉപ്പയില്ലാത്ത ഉലകത്തിന്റെ ഊഷരതയിലേക്കാണ് കുഞ്ഞുനബി(സ്വ) പിറന്നുവീണത്. ഉണക്കച്ചപ്പാത്തിയും മക്കയിലെ മൊട്ടക്കുന്നും സൃഷ്ടിച്ചെടുത്ത സഹന നിര്‍ഭരതയും കുലീനമായ കുല മഹിമയുടെ രാജ പ്രൗഢി കടഞ്ഞെടുത്ത സാംസ്‌കാരിക മനോബലവും തിരുനബിയില്‍ അതിശയകരമായ വികാസ പരിണാമങ്ങള്‍ സാധിപ്പിച്ചു. പരിപാലന സ്പര്‍ശത്തിന്റെ ചുടുകരവും അമര്‍ത്തി പിതാമഹനായ അബ്ദുല്‍ മുത്ത്വലിബ് കഅ്ബ മന്ദിരത്തിലേക്കോടി നാഥനെ നമിക്കുന്ന ആശീര്‍വാദത്തിന്റെയും പ്രാര്‍ത്ഥനയുടെയും രംഗം കവി പങ്കുവെക്കുന്നുണ്ട്. ഭാഷയും സ്വരവും പിതാമഹന്റേത് തന്നെയാണ് കവിതയില്‍.
നബി തിരുമേനിയെ മുലയൂട്ടാന്‍ പറവകളും, പോറ്റിവലുതാക്കാന്‍ മാലാഖമാരും പിതാമഹന്റെ മുന്നില്‍ വന്ന് കേണുവെന്ന് പറയുന്ന കവി, പോറ്റുമ്മ ഹലീമ ബീവിയുടെ ഹൃദയ താളങ്ങളിലൂടെയും കാല്‍പനിക സവാരി നടത്തുന്നുണ്ട്. ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായിട്ടും അനാഥ പൈതലിനെ മുലയൂട്ടാനായി സ്വീകരിച്ച ഹലീമ ചരാചര പ്രപഞ്ചത്തിന്റെ ഉള്‍ത്തുടിപ്പിന്റെ മാംസ പേശികളിലേക്കാണ് തന്റെ അമ്മിഞ്ഞക്കുമിളകള്‍ ഇറക്കിവെക്കുന്നതെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. സൗഭാഗ്യം വിരുന്നുവന്ന വഴികളിലൂടെയാണ് ഹലീമയുടെ ശോഷിച്ച നാല്‍ക്കാലി വാഹനം അബ്ദുല്‍ മുത്ത്വലിബിന്റെ ഭവനമണഞ്ഞത്. മുലകുടിക്കാന്‍ ലോകനായകന്‍ വന്നതോടെ തന്റെ രോഗാതുര മൃഗത്തിന് പുതിയൊരു ഊര്‍ജവും ആവേശവും. വല്ലാത്തൊരു അത്ഭുതത്തിന് മുന്നില്‍ പൂര്‍വാക്ഷേപകര്‍ക്ക് നാവടങ്ങി; വാക്കുകള്‍ കെട്ടടങ്ങി. ബനൂ സഅ്ദിന്റെ പരിസരങ്ങളിലിപ്പോള്‍ നവരത്‌നത്തിന്റെ വീര്യവും വീറും. പച്ചപ്പട്ടുടുത്ത താഴ്‌വാരങ്ങളിലൂടെ അകിടുകളില്‍ പാല്‍ നിറഞ്ഞുതുളുമ്പിയ ആടുമാടുകള്‍ ഏദന്‍ തോട്ടത്തില്‍ എന്ന പോലെ ചുറ്റിക്കറങ്ങി. ക്ഷാമത്തിന്റെ വറചട്ടികള്‍ പിളര്‍ന്ന് ക്ഷേമ സുഭിക്ഷതയുടെ കാര്‍ത്തിക രാവുകള്‍ വിരുന്നുവന്നു. കവി ഉന്മത്ത മോഹിതനായി ഹലീമയുടെ സൗഭാഗ്യത്തില്‍ പങ്ക് പറ്റാന്‍ ശ്രമിക്കുകയാണ്.
പ്രവാചക പ്രകീര്‍ത്തനത്തില്‍ തല്‍പരയും ഉല്‍സുകിയുമായ യഹൂദ സ്ത്രീ സ്വപ്ന ദര്‍ശനത്തിലൂടെ നബിയിമ്പത്തിന്റെ പാരാവാരത്തുള്ളിയായി മാറിയത് കവി പ്രാധാന്യപൂര്‍വം രേഖപ്പെടുത്തുന്നുണ്ട്. പ്രണയം തൊലിപ്പുറ പ്രകടനമല്ലെന്നും കണങ്കാല്‍ മുതല്‍ തലച്ചോര്‍ വരെ പടരേണ്ട പേരറിയാത്ത നൊമ്പരമാണെന്നും തെര്യപ്പെടുത്തുന്ന കവി പ്രവാചക പ്രണയത്തില്‍ മരിച്ച് ഇല്ലാതാകാനാണ് ആശിഖുകളോട് ആവശ്യപ്പെടുന്നത്.
ശര്‍റഫല്‍ അനാമിലെ സ്‌നേഹ പ്രസരണം തീര്‍ത്തും വൈകാരികമാണ്; നിസ്വാര്‍ത്ഥവും നിര്‍ലോഭവും. നബിയോടൊപ്പം ചേരാന്‍ വെമ്പുന്ന ശൃംഗാരങ്ങളാണധികവും. ബാക്കി പ്രേമ കഥനങ്ങളും. അതിനിടെ ആവര്‍ത്തനങ്ങള്‍ കടന്നുവരുന്നത് കവി ഹൃദയത്തിന്റെ സംതൃപ്തിക്ക് അതല്ലാതെ മറ്റൊരു മാര്‍ഗം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അഭിനിവേശം ആപാദചൂഢം അതിരു കവിയുമ്പോഴുണ്ടാകുന്ന അഭിലാഷ വര്‍ത്തമാനങ്ങള്‍ സ്വാഭാവികമത്രെ.
‘അശ്‌റഖല്‍ ബദറു’ ശര്‍റഫല്‍ അനാമിന്റെ ഹൃദയവും ആമുഖവുമാണ്. ആ വരികളിലൂടെ സ്‌നേഹാന്വേഷിയായ മുസാഫിറായി കവി മാറുന്നത് നമുക്ക് അനുഭവിച്ചറിയാനാകുന്നു. ഇശ്ഖിന്റെ ഒട്ടക സംഘത്തിനൊപ്പം പീഢഭൂമികളും മരുപ്പറമ്പുകളും സമതലങ്ങളും പര്‍വതങ്ങളും താണ്ടിത്തള്ളുന്നതിന്റെ ചൂട് നാം അനുഭവിക്കുന്നു. അല്ലാമ ഇഖ്ബാലിന്റെ അവസാന പ്രകീര്‍ത്തന കൃതിയായ അര്‍മഗാനെ ഹിജാസിലെ പോലെ ഒരു ഭാവനാ വഴി അശ്‌റഖയിലും കാണാം. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ റബീഉല്‍ അവ്വല്‍ മാസം വന്നാല്‍ വീടുകളില്‍ നടക്കുന്ന മൗലിദ് സദസ്സുകളുടെ ആവേശം ഈ അശ്‌റഖ ആലാപനമാണെന്നതാണ് അനുഭവം.
