മൗലിദ് പഠനം
Ir al canal en Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Mostrar más1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
1 380
മൗലിദിന്റെ വിധി
മൗലിദ് കർമ്മം, മീലാദ് കഴിക്കൽ, നേർച്ച കഴിക്കൽ ഇതെല്ലാം നാടൻ പ്രയോഗങ്ങളാണ്. തിരുനബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിൽ ഗദ്യമായും പദ്യമായും ഗദ്യ പദ്യ സമ്മിശ്രമായും അറബി ഭാഷയിൽ രചിക്കപ്പെട്ട കീർത്തനങ്ങൾ പാരായണം ചെയ്യുക, അതിന്റെ മുമ്പും പിമ്പുമായി ഫാത്തിഹ ഓതി ദുആയിരക്കുക, കഴിഞ്ഞു പിരിയുമ്പോൾ വല്ല ഭക്ഷണവും കഴിക്കുക വിതരണം ചെയ്യുക എന്നീ കർമ്മങ്ങൾ ഒത്തുചേർന്ന രൂപത്തിനാണ് ബഹുജനങ്ങൾ മേൽപ്രകാരം നാമകരണം നടത്തിയത്.
ഭാഷാകസർത്തുകളുമായി ഈ നാടൻ നാമകരണത്തെ പ്രതിക്കൂട്ടിലാക്കാൻ ചിലർ തുനിയാറുണ്ട്. അതിലർത്ഥമില്ല. മാങ്ങ, ചക്ക, പേരക്ക, കറമൂസ പോലുള്ള നാമങ്ങൾ അതതു നാമങ്ങളിൽ അറിയപ്പെടുന്ന ഫലങ്ങൾക്ക് ബഹുജനങ്ങൾ പേരിട്ടു വിളിക്കുമ്പോൾ അതിൽ ഭാഷാപരമായ ന്യൂനത കണ്ടെത്താൻ ശ്രമിക്കുന്നത് വ്യർത്ഥമാണല്ലോ. പേരെന്തോ ആവട്ടെ, മേൽ വിവരിച്ച മൗലിദ് മനുഷ്യർ നടത്തുന്ന ഒരു കർമ്മമാണ്. മറ്റേതു കർമ്മങ്ങളെയും പോലെ ആ കർമ്മത്തിനും ശർഇൽ അംഗീകൃതമായ അഞ്ചാലൊരു വിധി അനിവാര്യമാണ്. വാജിബ്, മുബാഹ്, കറാഹത്ത്, ഹറാം, സുന്നത്ത് ഇവയാണ് അഞ്ചു വിധികൾ. ഇവയിൽ ഏതു വിധിയാണ് മൗലിദ് കർമ്മത്തിന് ഉള്ളത്? ഇതാണ് നാം ഗ്രഹിക്കേണ്ടത്.
ഇസ്ലാമിൽ ഈ അഞ്ചാലൊരു വിധിയില്ലാത്ത ഒരു മനുഷ്യ കർമ്മവും ഇല്ല. കാരണം ഇസ്ലാം സമ്പൂർണ്ണമാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകൾക്കും വ്യാപകമായ നിയമസംഹിതയാണ്. മനുഷ്യന്റെ പ്രവർത്തി, മൊഴി, വിശ്വാസം ഇവയിൽ ഏതു പരിശോധിച്ചാലും അത് സംബന്ധിച്ച് ഇസ്ലാമിനു അതിന്റേതായ കാഴ്ചപ്പാടുണ്ട്; നിയമമുണ്ട്. അതാണ് 'ഏതൊരു സംഭവത്തിനും ഇസ്ലാമിൽ വിധി ഇല്ലാതെയില്ല' എന്ന് ഇമാമുകൾ പ്രസ്താവിച്ചത്. (ജംഉൽ ജവാമിഅ് നോക്കുക) അതിനാൽ ബഹുജനങ്ങൾ 'മൗലൂദ് കഴിക്കൽ' എന്നോ മറ്റോ പേർവിളിച്ചു വരുന്ന കർമ്മത്തിനും പഞ്ച വിധികളിൽ ഒന്ന് ശരീഅത്തിലുണ്ടാകണം. ആ കർമ്മം ഇതേ രൂപത്തിൽ നബിയുടെ കാലത്ത് നടപ്പുണ്ടെങ്കിലും ഇല്ലെങ്കിലും, സ്വഹാബികളോ താബിഉകളോ ശേഷം വന്നവരോ നടത്തിയാലും ഇല്ലെങ്കിലും ഇതേപ്പറ്റി ഇസ്ലാമിനു വിധി വേണം. ആ വിധി എന്ത്? ഹറാം ആണോ? അതല്ല കറാഹതോ? വാജിബ് എന്നോ അതോ സുന്നത്തോ? അതുമല്ല മുബാഹോ?
ഇതിലേതെങ്കിലും ഒരു വിധിയില്ലാതെ ഒരു കർമ്മമില്ല. വിധി ഏതെന്നാണ് വ്യക്തമാക്കേണ്ടത്. അല്ലാതെ നബിയും സ്വഹാബത്തും അങ്ങനെ ഒരു കർമ്മം നടത്തിയിരുന്നില്ല; അത് കൊണ്ട് അത് അനാചാരമാണ് ബിദ്അത്താണ് എന്ന് മൗലിദ് വിരോധികൾ അങ്ങ് വാദിക്കുക, പകരം അത് അനാചാരം അല്ലെന്നു സ്ഥാപിക്കാൻ ആ കർമ്മം നബിയും സ്വഹാബത്തും എല്ലാം നടത്തിയതാണെന്ന് നാം സുന്നികൾ 'തെളിയിക്കുക'; ഇതിലെന്തർത്ഥം? ഒരു കർമ്മം അനുവദനീയം ആണെന്നോ പുണ്യമുള്ളതാണെന്നോ പറയണമെങ്കിൽ അത് നബി(സ്വ)യോ സ്വഹാബത്തോ പ്രവർത്തിച്ചു എന്ന് തെളിയണമെന്നോ? കഷ്ടം ! നബി(സ്വ)യുടെയും സ്വഹാബാക്കളുടെയും കാലത്ത് നടപ്പില്ലാത്ത കർമങ്ങൾ എല്ലാം പുണ്യമറ്റതും അനാചാരവും ആണെന്നോ.?! ഇതെന്ത് മൗഡ്യം.! ഒരു കർമ്മത്തിന്റെ അനുവദനീയതക്ക് നിദാനം ആ കർമ്മം നബി(സ്വ)യുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്നതും നിഷിദ്ധതക്ക് തെളിവ് അക്കാലത്ത് നടന്നില്ല എന്നുമാണ് ഇസ്ലാമിലെ സ്ഥിതിയെങ്കിൽ, ഇസ്ലാമിന്റെ സമ്പൂർണ്ണതക്കും സമകാലിതക്കും അത് ഭീഷണി ആകില്ലേ? ഒരു കാര്യം നബിയും സ്വഹാബത്തും പ്രവർത്തിച്ചില്ല അത് കൊണ്ട് അത് അനാചാരമാണ് എന്ന് ഓരിയിടാൻ ഒരു വിഭാഗവും, പകരം അക്കാര്യം അനാചാരമല്ലെന്നു സ്ഥാപിക്കുവാൻ അത് നബി(സ്വ)യും സ്വഹാബാക്കളും പ്രവർത്തിച്ചതാണ് എന്ന് തെളിവ് നിരത്താൻ മറുവിഭാഗവും തുനിഞ്ഞാൽ ഇരുവിഭാഗവും കുഴഞ്ഞു പോകില്ലേ? എല്ലാ കർമ്മങ്ങളെക്കുറിച്ചും ഈ നയം അനുവർത്തിക്കാൻ ആകുമോ? ഒരിക്കലുമാവില്ല.
നോക്കുക - ഇസ്ലാമിൽ സുന്നത്തായ കർമ്മമാണ് നിക്കാഹ് (വിവാഹം). ഈ കർമ്മം മുസ്‌ലിംകൾ ഏവരും ഇന്ന് നടത്തുന്ന രീതി എങ്ങനെ? നിക്കാഹിനായി കാലേ കൂട്ടി ഒരു ദിവസം നിശ്ചയിച്ചുറക്കുന്നു. വേണ്ടപ്പെട്ടവരെല്ലാം അതിനൊത്ത് ചേരുന്നു. നിശ്ചിത ദിവസത്തിന് കല്യാണമെന്നു പേര് നൽകി സാഘോഷം കൊണ്ടാടുന്നു. ക്ഷണപ്പത്രം കാലേക്കൂട്ടി അച്ചടിപ്പിച്ച് വേണ്ടപ്പെട്ടവരെയെല്ലാം നേരിൽ കണ്ടും മറ്റും ക്ഷണിക്കുന്നു. കല്യാണ സുദിനത്തിന് വേണ്ടി ഒരു വലിയ പന്തൽ തയ്യാറാക്കുന്നു. തോരണങ്ങൾ ചാർത്തി പന്തൽ മോടിയാക്കുന്നു. ക്ഷണിതാക്കൾ വരുന്നു, ശാപ്പിടുന്നു, കുശലം പറയുന്നു, പിരിയുന്നു. പുതുമാരൻ സുഹൃത്തുക്കളാൽ വലയിതനായി മണവാട്ടിയുടെ വീട്ടിലേക്കാനയിക്കപ്പെടുന്നു. പുതുനാരി മറിച്ചും. അതിനിടക്ക് എപ്പോഴോ നിക്കാഹ് എന്ന ചടങ്ങ് നടക്കുന്നു. അതിനു ഖാസി അഥവാ മതപണ്ഡിതൻ കാർമ്മികത്വം നടത്തുന്നു. ഇങ്ങനെ ഒരു വിവാഹാഘോഷം തിരുനബി(സ്വ)യുടെ കാലത്തുണ്ടായിരുന്നുവോ? സ്വഹാബികളിൽ ആരെങ്കിലും ഇങ്ങനെ ആഘോഷിച്ചുവോ? അവരുടെ ആരുടെ എങ്കിലും നിക്കാഹിന് നബി(സ്വ) പദം ചൊല്ലിക്കൊടുത്തുവോ? പ്രസംഗിച്ചുവോ? നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ല എന്ന പേര് പറഞ്ഞ് ഇന്നത്തെ മൗലിദാഘോഷത്തെ അനാചാരവും നിഷിധവുമാക്കി മുദ്രയടിക്കുന്നവർ നമ്മുടെ വിവാഹാഘോഷവും നിഷിദ്ധമാക്കുമോ? അനാചാരമാക്കുമോ? അവരങ്ങനെ ജൽപ്പിക്കുന്നതിനു ബദലായി ഈ രൂപത്തിലുള്ള വിവാഹാഘോഷം
1 380
മൗലിദാഘോഷം സജീവമാകട്ടെ
റബീഉൽ അവ്വൽ സമാഗതമായി. തിരുനബി(സ)യുടെ മാസം. തിരുജനനത്തിനും വഹ്‌യിന്റെ ആരംഭത്തിനും ദീനീ പ്രബോധനത്തിലെ സുപ്രധാന വഴിത്തിരിവായ ഹിജ്റ സംഭവത്തിനുമെല്ലാം ഈ മാസമാണു സാക്ഷി. നിയോഗിത ദൌത്യനിർവ്വഹണം സമ്പൂർണ്ണമായി നിറവേറ്റിയ ചാരിതാർത്ഥ്യത്തോടെ റഫീഖുൽ അഅ്ലായിലേക്കു യാത്രയാകുമ്പോൾ അതിനും അല്ലാഹു തിരഞ്ഞെടുത്തത് ഒന്നാം വസന്തമാസം തന്നെ.
നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം പ്രസിദ്ധമായ മൻഖൂസ് മൗലിദിൽ ആറു ശതകങ്ങൾക്കു മുമ്പ് കേരളീയ പണ്ഡിതനായ രചയിതാവ് പറഞ്ഞതെത്രയും ശരി:
അഹ്‌യാ റബീഉൽ ഖൽബി ശഹ്റുൽ മൗലിദി
കുല്ലൽ അനാമി ബി ദിക്‌രി മൗലിദി അഹ്‌മദി
(ഹൃദയ വസന്തമായ തിരുജന്മമാസം, എല്ലാ മർത്യരെയും അഹമദു നബിയുടെ മൗലിദിന്റെ സ്മരണ കൊണ്ട് സജീവമാക്കി.)
ശരിയാണ്. റബീഉൽ അവ്വൽ ആഗതമായാൽ കേരള ജനതയൊന്നടങ്കം-ജാതി-മത വ്യത്യാസമില്ലാതെ പ്രവാചക സ്മരണയിലായിരുന്നു. തിരുനബിസ്നേഹികൾ നടത്തുന്ന മൗലിദാഘോഷം പൊതുസമൂഹത്തിലാകമാനം തിരുസ്മരണകളുണർത്തും. പള്ളികളിൽ നടത്തുന്ന മൗലിദ് പാരായണവും ചീരണി വിതരണവും വീടുകളിലുണ്ടാക്കുന്ന മൗലിദു സദ്യകളും ഓത്തുപള്ളികൾ കേന്ദ്രീകരിച്ചു നടക്കുന്ന ബാലഘോഷയാത്രകളും ഈ മാസത്തിൽ തിരുമേനി(സ)യെ പ്രബോധനം ചെയ്യുകയായിരുന്നു. ഏറ്റവും ശ്രേഷ്ഠ സദ്കർമ്മമെന്നു തിരുദൂതർ പഠിപ്പിച്ച അന്നമൂട്ടൽ അവിടുന്നിന്റെ പേരിൽ പരക്കെ നിർവ്വഹിക്കപ്പെടുമ്പോൾ അവിടുന്ന് ലോകത്തിനു പകർന്ന ആർദ്രതയുടെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശം വിളംബരം ചെയ്യപ്പെടുകയായിരുന്നു. എല്ലാം കൊണ്ടും നാനാ മതസ്തരും തിരുസ്മരണ കൊണ്ട് സജീവമാകുക തന്നെ.
കേരളത്തിലെ ഇസ്ലാമിക പ്രചാരണത്തിന്റെ ആദിമുതൽ നിരാക്ഷേപം നടന്നു വന്ന ഈ സമ്പ്രദായം ഇസ്ലാമിക ദഅവത്തിന്റെ ഭാഗമായിരുന്നുവെന്നതിൽ സംശയമില്ല. 1921-നു ശേഷം പുത്തൻ വാദങ്ങൾ ഉടലെടുത്തെങ്കിലും മൗലിദു സമ്പ്രദായം വിമർശന വിധേയമായിരുന്നില്ല. പട്ടിണിയുടെയും വറുതിയുടെയും അക്കാലത്ത് വർഷത്തിലൊരിക്കലെങ്കിലും വയറു നിറച്ച് ഇറച്ചിയും ചോറും തിന്നാനുള്ള ഇത്തരം സന്ദർഭങ്ങളെ കൊഞ്ഞനം കുത്താൻ തുനിഞ്ഞാൽ അതു വിലപ്പോകുമായിരുന്നില്ലെന്നു മാത്രമല്ല, പൊതുജനത്തിൽ നിന്നും ശരിക്കും ഫലമറിയുകയും ചെയ്യും. 1930-കളിൽ മൗലിദാഘോഷത്തിന്റെ സാംഗത്യവും പ്രസക്തിയും അഭിനന്ദിച്ചു കൊണ്ടു തന്നെ അറബിയിൽ മാത്രമുള്ള മൗലിദു പാരായണം പോരാ, തിരുനബി(സ)യെക്കുറിച്ചും അവിടുത്തെ വിശുദ്ധ ജീവിതത്തെക്കുറിച്ചും സത്യദീനിനെപ്പറ്റിയും മലയാളത്തിൽ പ്രസംഗിക്കുകയും പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും വേണമെന്ന ആഹ്വാനങ്ങളുമായാണ് പുത്തൻ വാദികൾ രംഗത്തു വന്നത്. അക്കാലങ്ങളിലെ അൽമുർശിദ് പോലുള്ള അവരുടെ പ്രസിദ്ധീകരണങ്ങളിൽ ഇതു വ്യക്തമായി വായിക്കാം. തിരുജന്മമാസത്തെ ഇവ്വിധം ഉപയോഗപ്പെടുത്തുന്നത് നന്നാകുമെന്നു മനസ്സിലാക്കി പ്രവാചക സ്നേഹികൾ മൗലിദു യോഗങ്ങളും മദ്റസാ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും മറ്റുമായി മൗലിദാഘോഷ പരിപാടികൾ വികസിപ്പിക്കുകയും ഗംഭീരമാക്കുകയും ചെയ്തപ്പോൾ പുത്തൻവാദികൾ ഇതിനു നേരെ തിരിഞ്ഞു കുത്തുകയാണുണ്ടായത്. തിരുജന്മമാസത്തിൽ മൗലിദാഘോഷം നടത്തുന്നതു തന്നെ ബിദ്അത്തും അനാചാരവും നിഷിദ്ധവുമാണെന്ന ആക്ഷേപശകാരങ്ങളാണ് പിന്നീടു കേട്ടത്.
എന്നാൽ, പ്രവാചക സ്നേഹികൾ ഇതെല്ലാം അവഗണിച്ചു കൊണ്ട് ഈ മാസത്തെ വരവേൽക്കുകയും തിരുസ്മരണകളുണർത്തുന്ന പരിപാടികളുമായി മുന്നോട്ടു ഗമിക്കുകയും ചെയ്തു. പൊതുജീവിതത്തിലുണ്ടായ സാരമായ മാറ്റങ്ങൾ ആഘോഷ പരിപാടികളിൽ ചില്ലറ വ്യത്യാസങ്ങളുണ്ടാക്കിയെങ്കിലും കാലികമായ മൗലിദ് പരിപാടികൾ കൊണ്ട് കേരളീയ സമൂഹത്തിൽ ഇന്നും ഈ മാസത്തിൽ പ്രവാചക സ്മരണകൾ തുടിച്ചു നിൽക്കുകയാണ്. വിവാഹാഘോഷങ്ങളടക്കമുള്ള സദ്യകളും പരിപാടികളും വീടുകളിൽ നിന്ന് ഓഡിറ്റോറിയങ്ങളിലേക്കും പൊതുവേദികളിലേക്കും മാറിയ പോലെ മൗലിദാഘോഷത്തിന്റെ നേർച്ച സദ്യകൾ പള്ളി-മദ്രസകൾ കേന്ദ്രീകരിച്ചു വിപുലമായി നടക്കുന്നു. വിവിധ മതസംഘടനകളുടെയും സാമൂഹിക സംഘങ്ങളുടെയും പേരിൽ തിരുനബി(സ)യെക്കുറിച്ച് സെമിനാറുകളും പ്രഭാഷണങ്ങളും ഒരു മാസം നീണ്ടു നില്ക്കുന്ന കാംപെയ്നുകളുമെല്ലാം ഗംഭീരമായി സംഘടിപ്പിക്കപ്പെടുന്നു. എല്ലാം കൊണ്ടും റബീഉൽ അവ്വൽ മാസം തിരുസ്മരണകൾ നിറഞ്ഞു നിൽക്കുകയാണെങ്ങും. കാലത്തിന്റെ ഈ വസന്തമാസം വിശ്വാസി സമൂഹത്തിന്റെ ഹൃദയ വസന്തമായി പരിലസിക്കുന്നു. അല്ലാഹുവിനു സ്തുതി.
അല്ലാഹുവും തിരുദൂതരും ഇഷ്ടപ്പെടുന്ന സ്വലാത്തു സലാമുകൾ കൊണ്ടും പ്രവാചക പ്രകീർത്തന സദസ്സുകൾ കൊണ്ടും തിരുജീവിതത്തെയും അവിടുന്നു പകർന്ന മഹത്തായ സന്ദേശങ്ങളെയും വിളംബരം ചെയ്യുന്ന പ്രബോധന പ്രചാരണ പരിപാടികൾ കൊണ്ടും എക്കാലത്തും മനുഷ്യസ്നേഹത്തിന്റെ പ്രകടനങ്ങളായ അന്നദാനാതി ധർമ്മദാനങ്ങൾ കൊണ്ടും ഈ മാസത്തെ സജീവമാക്കാൻ, തിരുനബിയുടെ ബറകത്തു നേടാൻ സത്യവിശ്വാസികൾ സാവേശം സന്നദ്ധരാകണമെന്നുണർത്തുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
1 380
അഹ്മദ് സഖാഫി മമ്പീതി ഉസ്താദ് മൻഖൂസ് മൗലിദിനെ പ്രമാണ ബദ്ധമായി വിശലകലനം ചെയ്യുന്ന ഉസ്താദിന്റെ രചന അതിശീഘ്രം പുരോഗമിക്കുന്നു.
കേരള മുസ്ലീങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു മൗലിദാണ് മൻഖൂസ് മൗലിദ്. പതിനാറാം നൂറ്റാണ്ടിൽ മലബാറിൽ പടർന്ന് പിടിച്ച പകർച്ച വ്യാധികളിൽ നിന്നും രക്ഷപ്പെടാൻ രചിക്കപെട്ട പ്രവാചക പ്രകീർത്തനമാണിത്. മലയാള മുസ്ലീങ്ങൾ ഇത്രത്തോളം നെഞ്ചിലേറ്റിയ ഒരു മൗലിദ് വേറെയില്ല. നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും മുസ്ലിം വീടുകളിൽ സ്ഥിരമായി പാരായണം ചെയ്യപ്പെടുന്നു.
പുതിയ ഗവേഷണങ്ങളെ കൊണ്ടും ആധികാരികമായ വിശകലനങ്ങളെ കൊണ്ടും ശ്രദ്ധേയമായ മമ്പീതി ഉസ്താദിന്റെ വർഷങ്ങൾ നിണ്ടു നിന്ന അന്വേഷണങ്ങളും ഗവേഷണങ്ങളുമാണ് ഗ്രന്ഥമാകുന്നത്. അറിവന്വേഷകർ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയുമാണീ വിശിഷ്ട ഗ്രന്ഥത്തിനെ കാത്തിരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ രചനാവശ്യത്തിനായി മാത്രം വിദേശ രാജ്യങ്ങളിൽ പോയി പുതുതായി പുറത്തിറങ്ങിയ നൂറുകണക്കിന് പൗരാണിക ഗ്രന്ഥങ്ങൾ ലക്ഷകണക്കിന് രൂപ ചിലവാക്കി ഉസ്താദ് ശേഖരിച്ചിട്ടുണ്ട്. മലയാളത്തിൽ രചിക്കപ്പെടുന്ന ഈ ഗ്രന്ഥത്തിൽ വിശേഷ സന്ദർഭങ്ങളിൽ അപൂർവങ്ങളായ അറബി ഉദ്ധരണികളും നൽകുന്നുണ്ട്. അധിക വായന ആഗ്രഹിക്കുന്ന പണ്ഡിതർക്ക് ഒരോ അദ്ധ്യായങ്ങളുടെ അവസാനങ്ങളിലും സ്പെഷ്യൽ നോട്സുകളും നൽകുന്നുണ്ട്.
മൻഖൂസ് മൗലിദിനെ വിമർശിക്കുകയും, ഹികായത്തുകളുടെ ആധികാരികത ചോദ്യം, ചെയ്യുന്ന ബിദ്അത്തുകാരുടെയും അഭിനവ ഇജ്തിഹാദികളുടെയും കണ്ണിലെ കരടായി തീരും ഈ ഗ്രന്ഥം. ഹികായത്തുകളുടെയും സംഭവങ്ങളുടെയും ആധികാരികത സ്ഥിരപ്പെടുത്തുന്നതിന് പലപ്പോഴും അമ്പതോളം ഗ്രന്ഥങ്ങൾ വരെ അവലംബമാക്കുന്നു എന്നത് വിമർശനങ്ങളുടെ മുനയൊടിക്കുന്നതാണ്. കാലങ്ങളായി നിലനിന്ന് പോരുന്ന പല ധാരണകൾക്കും പൗരാണിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ വെളിച്ചങ്ങൾ അഭിവന്ദ്യ ഗുരുവര്യർ നൽകുന്നുണ്ട്.
പണ്ഡിതർക്കും, മുതഅല്ലിമീങ്ങൾക്കും സാധാരണക്കാർക്കും ഈ ഗ്രന്ഥം പുതിയ ദിശാബോധം നൽകുമെന്നത് തീർച്ചയാണ്. ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ, ഇനിയും പരിശുദ്ധ ദീനിന് ധാരാളം സേവനം ചെയ്യാൻ തൗഫീഖ് നൽകട്ടെ....
1 380
. മൗലിദ് പഠനം
നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്.
തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്.
"നമുക്ക് മൻഖൂസ് മതി"
സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ.
ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു.
➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ
https://wa.me/919744990511
🪀
1 380
المسك المعطر لمدح الرسول المطهر
للمولوي الفاضل الباقوي أبي الرحمة محمد الفيئـي النلكوتي
അൽ മിസ്കുല്‍ മുഅത്ത൪ മൗലിദ്
(പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് മാത്രം)
രചന : നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാ൪ (അബു റഹ്മ മുഹമ്മദുൽ ഫൈളി)
(വഫാത് ഹിജ്‌റ 1363)
Another
https://t.me/moulidstudy/1541
https://t.me/moulidstudy/1525
1 380
الروض المورود في مولد سيد الوجود ﷺ
للشيخ أبي بكر أحمد المليباري
റൗളുൽ മൗറൂദ് മൗലിദ്
രചന : കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ
AP ഉസ്താദ് ക്രോഡീകരിച്ച
മൗലിദു സയ്യിദുൽ വുജൂദ്
Another
https://t.me/moulidstudy/1507
See
https://youtu.be/REHEWWKAM5s
1 380
ആദ്യമായി നബി(സ്വ)യുടെ ജന്മ ദിനം ആഘോഷമാക്കിയത് ശിയാക്കളല്ല പിന്നെ ആരൊക്കെ ?
1) നബി(സ്വ) തന്നെ
عن أبي قتادة الأنصاري رضي الله عنه أن أعرابيا سأل النبي صلى الله عليه وسلم عن صوم يوم الإثنين قال إن ذاك اليوم الذي ولدت فيه وأنزل علي فيه
"നബി(സ്വ)യോട് ഒരു ഗ്രാമീണൻ തിങ്കളാഴ്ച നോമ്പിനെ പറ്റി ചോദിച്ചപ്പോൾ അവിടെന്നു പറഞ്ഞു അന്നാണ് എന്നെ പ്രസവിച്ചത് അന്നാണ് എനിക്ക് ഖുർആൻ ഇറങ്ങിയത്"
ഇതൊരു അടിസ്ഥാന തെളിവാണ്
2) സ്വഹാബികൾ
قال سيدنا معاوية رضي الله عنه : خرج رسولَ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ على حَلْقةٍ يعني من أصحابِهِ فقالَ ما أجلسَكم قالوا : جلَسنا ندعوا اللَّهَ ونحمَدُهُ ، على ما هدانا لدينِهِ
((ومنَّ علينا بِكَ)) قالَ آللَّهُ ما أجلسَكم إلَّا ذلِكَ قالوا آللَّهُ ما أجلسنا إلَّا ذلِكَ قالَ أما إنِّي لَم أستحلِفْكم تُهمةً لَكم وإنَّما أتاني جبريلُ عليْهِ السَّلامُ فأخبرَني أنَّ اللَّهَ عزَّ وجلَّ يُباهي بِكمُ الملائِكةَ
"മുആവിയ (റ)പറയുന്നു : ഒരിക്കൽ നബി(സ്വ) സ്വഹാബികൾ കൂടി ഇരിക്കുന്ന സ്ഥലത്തേക്കു വന്നു നബി(സ്വ) അവരോട് ചോദിച്ചു എന്തിനാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നത്?
അവർ പറഞ്ഞു : അങ്ങയെ ഞങ്ങൾക്കു കിട്ടിയതിലും അവന്റെ മതത്തിൽ ചേരാൻ കഴിഞ്ഞതിലും അല്ലാഹുവിനെ സ്തുതിക്കാനും പ്രാർത്തിക്കാനുമാണ്
നബി(സ്വ) ചോദിച്ചു വേറെ ഉദ്ദേശ്യം ഒന്നുമില്ലെ?
അവർ പറഞ്ഞു:ഇല്ല അതു മാത്രമേയുള്ളു
നബി(സ്വ) : എങ്കിൽ നിങ്ങളെ പറ്റി അല്ലാഹു മലക്കുകളോട് അഭിമാനം കൊള്ളുകയാണ്"
ഇതിൽ അടിസ്ഥാന തെളിവുണ്ട്
3) ശേഷം വന്ന ഇമാമീങ്ങൾ
അവർ മൗലിദ് ഓതാൻ വേണ്ടി ധാരാളം മൗലിദ് കിതാബുൾ രചിച്ചു
ചില ഇമാമീങ്ങളെ താഴെ പറയാം
١- الإمام الواقدي المتوفى 207هـ.
1) ഹിജ്റ 207ൽ മരണപ്പെട്ട ഇമാം വാഖിദി(റ)
٢-الإمام ابن أبي عاصم النبيل المتوفى 287هـ.
2) ഹിജ്റ വർഷം 287ൽ മരണപ്പെട്ട ഇമാം ഇബ്നു അബീ ആസ്വിം(റ)
٣-الحافظ أبي العباس العزَفي المتوفى 603هـ.
3) ഹിജ്റ വർഷം 603ൽ മരണപ്പെട്ട ഇമാം ഹാഫിള് അബുൽ അബ്ബാസ് അൽ അസഫി(റ)
٤-الحافظ ابن دحية الأندلسي المتوفى 633هـ.
4) ഹിജ്റ വർഷം 633 ൽ മരണപ്പെട്ട ഇമാം ഹാഫിള് ഇബ്നു ദിഹ്യാ(റ)
٥-الحافظ ابن كثير المتوفى 744هـ.
5) ഹിജ്റ വർഷം 744 ൽ മരണപ്പെട്ട ഇമാം ഹാഫിള് ഇബ്നു കസീർ(റ)
٦-الحافظ العراقي المتوفى 806هـ.
6) ഹിജ്റ വർഷം 806 ൽ മരണപ്പെട്ട ഇമാം ഹാഫിള് അൽ ഇറാഖി(റ)
٧-الحافظ ابن الجزري المتوفى 833هـ،
7) ഹിജ്റ വർഷം 883 ൽ മരണപ്പെട്ട ഇമാം ഹാഫിള് ഇബ്നു ജസ്രി(റ)
٨-الحافظ ابن ناصر الدين الدمشقي المتوفى 842هـ،
8) ഹിജ്റ വർഷം 842 ൽ മരണപ്പെട്ട ഇമാം ഹാഫിള് ഇബ്നു നാസ്വിറുദ്ദീൻ അദ്ദിമശ്ഖി(റ)
٩-الحافظ السيوطي المتوفى 911هـ،
9) ഹിജ്റ വർഷം 911ൽ മരണപ്പെട്ട ഇമാം ഹാഫിള് സുയൂത്വി(റ)
١٠-الحافظ ابن حجر الهيتمي المتوفى 974هـ.
10) ഹിജ്റ വർഷം 974ൽ മരണപ്പെട്ട ഇമാം ഇബ്നു ഹജർ അൽഹെെതമി(റ)
١١-تاج العارفين المناوي المتوفى : 1031هـ
11) ഹിജ്റ വർഷം 1031 ൽ മരണപ്പെട്ട താജുൽ ആരിഫീൻ ഇമാം മനാവി(റ)
4) മുളഫർ രാജാവ് മൗലിദാഘോഷം വിപുലമാക്കി
അദ്ദേഹം രാജാവായതോടുകൂടെതന്നെ വലിയ പണ്ഡിതനും ഭക്തനും ധർമ്മിഷ്ടനും വലിയ സൂക്ഷമാലുവുമായിരുന്നു
(ഇബ്നു കസീർ, ഹാഫിള് ദഹബി,സഖാവി ഇവരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്)
1 380
കൂടാതെ നിരവധി അനുശോചന കാവ്യങ്ങളും അനുമോദന കാവ്യങ്ങളും ഉസ്താദിന്റെ രചനയിൽ വിരിഞ്ഞിട്ടുണ്ട്...
ചുരുക്കത്തിൽ ചെറുപ്പം മുതലേ തന്റെ സമയവും കഴിവും സ്വയം സംസ്കൃതനാവനും മറ്റുള്ളവരെ സംസ്കരിക്കാനും ചെലവഴിച്ച ഒരു ജീവിതമാണ് ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ ശൈഖുനാ മാത്തൂർ ഉസ്താദിന്റേത്. അല്ലാഹു മഹാനുഭവന്റെ ദറജ ഉയർത്തുകയും അവരോടൊപ്പം പ്രവാചകരുടെ ജിവാരിലായി നാമേവരെയും ഒരുമിച്ച് കൂട്ടുകയും ചെയ്യുമാറാവട്ടെ..... ആമീൻ
1 380
മർഹൂം മാത്തൂർ ഉസ്താദ് : ആത്മീയ വഴി വെട്ടിത്തെളിച്ച മഹാനുഭാവൻ
വാർദ്ധക്യസഹജമായ രോഗങ്ങളും ശാരീരിക അവശതകളും അലട്ടിയപ്പോഴും ദൂരദിക്കുകളിൽ പോലും സ്വലാത്തിന്റെയും ദിക്‌റിന്റെയും ദുആകളുടെയും മജ്‌ലിസുകളിലൂടെ ആശ്വാസം പകർന്ന വർത്തമാനകാലത്തെ ഒരനുഗ്രഹീത സാന്നിധ്യമായിരുന്നു കഴിഞ്ഞദിവസം നമ്മെ വിട്ടുപിരിഞ്ഞ യു.പി മുഹമ്മദ് മുസ്ലിയാർ എന്ന ശൈഖുനാ മാത്തൂർ ഉസ്താദ്.
ഇസ്ലാമിക പണ്ഡിത കുടുംബത്തിൽ ജനിച്ച അദ്ദേഹം ബാല്യകാലം തൊട്ടേ വൈജ്ഞാനിക, ആത്മീയ സരണികളുമായി ബന്ധപ്പെട്ട ജീവിതമാണ് തെരഞ്ഞെടുത്തത്. നിരവധി ആത്മീയ ഗുരുക്കളുമായും സരണികളുമായും ബന്ധം സ്ഥാപിച്ച മഹാനവർകൾ കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരുടെ പ്രധാന ശിഷ്യനും മുരീദുമായിരുന്നു. മുസ്ലിം ഉമ്മത്തിന്റെ രക്ഷയും സമാധാനവും ആത്മീയതയിലൂന്നിയ ജീവിതവഴികളിലൂടെയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം.
മാത്തൂർ ഉസ്താദ് ക്രോഡീകരിച്ച സ്വലാത്തിന്റെ കോപ്പികൾ സൗജന്യമായി വിതരണം ചെയ്യപ്പെടാറുണ്ടായിരുന്നു. സ്വലാത്തുകളും ദിക്റുകളും പ്രചരിപ്പിക്കാനുള്ള മഹാനവറുകളുടെ ഒരു പരിശ്രമമായിരുന്നു ഇത്. ഉസ്താദിനെക്കുറിച്ച് അറിയുന്നത്തും കേൾക്കുന്നതും ആ ഘട്ടത്തിലായിരുന്നു.
ആത്മീയതയുടെ വഴിയിലേക്ക് നിരവധിയാളുകളെ സ്വലാത്തിലൂടെയും ദിക്റിലൂടെയും അടുപ്പിച്ച ഉസ്താദവറുകൾ തന്റെ രചനാ വൈഭവം ഉപയോഗപ്പെടുത്തിയത് പൂർവ്വസൂരികളുടെ ചരിത്രം മൗലിദുകളിലൂടെയും മനാഖിബുകളിലൂടെയും വരുംതലമുറക്ക് പരിചയപ്പെടുത്താനും സ്വലാത്തിന്റെയും ആത്മീയ വിജ്ഞാനത്തിന്റെയും വ്യാപനത്തിനും മഹാന്മാരുടെ അനുശോചന കാവ്യ രചനകൾക്കും വേണ്ടിയായിരുന്നു. ഇത്തരത്തിൽ ഗദ്യവും പദ്യവുമായി 25 കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ചരിത്രകാരനും പൂർവ്വകാല കേരളീയ പണ്ഡിതരെ വരുംതലമുറക്ക് പരിചയപ്പെടുത്താനും ഏറെ ത്യാഗം ചെയ്ത മർഹൂം നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാരുടെ ചരിത്ര ശേഖരത്തിലൂടെ ഒന്ന് കണ്ണോടിക്കാൻ ഈയടുത്ത് അവസരമുണ്ടായി. അതിൽ ചെറുപ്പകാലത്ത് മാത്തൂർ ഉസ്താദ് രചിച്ച നിരവധി മഹാന്മാരുടെ അനുശോചന കാവ്യങ്ങൾ കാണാനിടയായത് മാത്തൂർ ഉസ്താദിനെ കുറിച്ചുള്ള കൗതുകം അധികരിപ്പിച്ചു.
പ്രതിഭാശാലികളായ പൂർവ്വസൂരികളുടെ ചരിത്രങ്ങൾ വരും തലമുറകളിലേക്ക് പകർന്നു നൽകുന്നതിൽ വലിയ പങ്കു വഹിക്കുന്ന രചനകളാണ് മൗലിദുകളും മനാഖിബുകളും. ഈ മേഖലയിൽ മാത്തൂർ ഉസ്താദ് വലിയ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ(റ), വെളിയംകോട് ഉമർ ക്വാളി(റ), പെരുമ്പടപ്പ് കുഞ്ഞമ്മദ് മുസ്‌ലിയാർ(റ), ദാവൂദുൽ ഹകീം(റ) മുത്തുപ്പേട്ട, ആലുവായി അബൂബക്കർ മുസ്‌ലിയാർ (റ), മർഹൂം തേനു മുസ്ലിയാർ(റ) തുടങ്ങി നിരവധി മഹാന്മാരുടെ മൗലിദുകൾ മഹാനവർകൾ രചിച്ചിട്ടുണ്ട്.
കൂടാതെ നിരവധി അനുശോചന കാവ്യങ്ങളും അനുമോദന കാവ്യങ്ങളും ഉസ്താദിന്റെ രചനയിൽ വിരിഞ്ഞിട്ടുണ്ട്.
ചുരുക്കത്തിൽ ചെറുപ്പം മുതലേ തന്റെ സമയവും കഴിവും സ്വയം സംസ്കൃതനാവനും മറ്റുള്ളവരെ സംസ്കരിക്കാനും ചെലവഴിച്ച ഒരു ജീവിതമാണ് ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ ശൈഖുനാ മാത്തൂർ ഉസ്താദിന്റേത്. അല്ലാഹു മഹാനുഭവന്റെ ദറജ ഉയർത്തുകയും അവരോടൊപ്പം പ്രവാചകരുടെ ജിവാറിലായി നാമേവരെയും ഒരുമിച്ച് കൂട്ടുകയും ചെയ്യുമാറാവട്ടെ..... ആമീൻ
1 380
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
മൗലിദിൻ്റെ അകപ്പൊരുൾ
മൗലിദ് കർമം സുന്നത്താണ്, എന്നാൽ ബിദ്അത്തുമാണ്
പഞ്ച വിധികളിൽപ്പെട്ട സുന്നത്ത് എന്ന വിധിയാണ് മൗലിദ് കർമത്തിനുള്ളത്. പ്രവർത്തിച്ചാൽ പ്രതിഫലാർഹവും ഉപേക്ഷിച്ചാൽ ശിക്ഷയില്ലാത്തതും.
അതോടൊപ്പം അതു ഭാഷാപരമായ ബിദ്അത്താണ്.
മൗലിദ് കർമ്മം സുന്നത്തോ ബിദ്അത്തോ എന്ന പുത്തൻ വാദികളുടെ ചോദ്യം അവരുടെ ജഹാലത്തിൻ്റെ തുറന്ന പ്രഖ്യാപനമാണ്.
ഇബാദത്തുകളിലും മറ്റും കടന്നു വരുന്ന അനാചാരങ്ങളെ എതിർക്കുന്നതിൽ ഇമാം നവവി(റ)അടക്കമുള്ളവർ അവലംബിക്കുന്ന ഒരു പ്രധാന ഗ്രന്ഥമാണ് كتاب الباعث على إنكار البدع والحوادث എന്നത് . ഇമാം നവവി(റ)വിൻ്റെ ഗുരുനാഥൻ ഇമാം അബൂ ശാമ (റ) ( 599 - 665) യാണ് രചയിതാവ്'. മഹാനവർകൾ പ്രസ്തുത ഗ്രന്ഥത്തിൽ പറയുന്നു:
ومن أحسن ما ابتدع في زماننا ما يفعل بمدينة إربل كل عام في اليوم الموافق ليوم مولده صلى الله علبه وسلم من الصدقات والمعروف ، وإظهار الزينة والسرور ، فإن ذلك مع ما فيه من الإحسان إلى الفقراء مشعر بمحبة النبي صلى الله عليه وسلم وتعظيمه وجلالته في قلب فاعل ذلك ، وشكر الله تعالى على ما من به من إيجاد رسول الله الذي أرسله رحمة للعالمين ،
നമ്മുടെ ഈ കാലത്ത് പുതുതായി ഉണ്ടായ കർമങ്ങളിൽ ഏറ്റവും നല്ല ആചാരമാണ് എല്ലാവർഷം നബി(സ്വ)യുടെ ജന്മദിനത്തോടൊത്തു വരുന്ന നാളിൾ ഇർബൽ പട്ടണത്തിൽ നടത്തപ്പെടുന്ന ദാനധർമ്മാധികളും സദാചാരങ്ങളും സന്തോഷാലങ്കാരപ്രകടനങ്ങളുമെല്ലാം.
ഈ കർമങ്ങൾ നിർദ്ധരരോട് ഉദാരത കാണിക്കുകയെന്നതിനു പുറമെ പ്രവർത്തിക്കുന്നവരുടെ മനസ്സിൽ നബി(സ്വ)യോടുള്ള സ്നേഹവും ആദരവും മഹത്വവും സൂചിപ്പിക്കുന്നതും സർവ്വലോകത്തിനു കരുണയായി അല്ലാഹു അയച്ച തിരുദൂതരെ പടക്കുകയെന്ന അല്ലാഹു വിൻ്റെ ഔദാര്യത്തിനു നന്ദി രേഖപ്പെടുത്തൽ ഉൾകൊള്ളുന്നതാണ്.
(അൽ ബാഇസ് : പേജ് : 95 ,96)
🖋️ ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
1 380
✯••••••••✯••••••••✯••••••••✯••••••••✯••••••••✯
بِسْـــــــــــمِ اللّٰـهِ الرَّحْمَنِ الرَّحِيمِ
وَسْتَغَاسَ بِهِ نُوحٌ عَلَيْهِ السَّلَامُ فَنَجَى مِنَ الرَّدَى
മുന്നൂർ മുഴം നീളവും വീതിയും മുപ്പത് മുഴം ഉയരവുമാണ് നൂഹ് നബിعليه السّلام കപ്പലിനുണ്ടായിരുന്നതെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.
മുഹറം പത്തിന് ജൂദിയ്യ് പർവ്വതത്തിലാണ് നൂഹ് നബിയുടെعليه السّلام കപ്പൽ അവസാനമായി നങ്കൂരമിട്ടതെന്ന്
റൗളുൽ ഫാഇഖ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തി കാണാം .
അറാറത്ത് പർവത നിരകളിലാണ് നൂഹ് നബിയുടെ عليه السّلام കപ്പൽ നങ്കൂരമിട്ടതെന്ന് ബൈബിളിലും പറയപ്പെടുന്നു. രണ്ടും ശരിയാണ്.. ഇവിടെ ഖുർആൻ ചരിത്രപരമായ വിഷയങ്ങളിലേക്കുള്ള കൃത്യതയാണ് കാണിച്ച് തന്നത്.അറാറത്ത് പർവ്വതം എന്നത് ഒരുപാട് ചെറിയ പർവ്വതങ്ങൾ ഒരുമിച്ചുകൂടിയ പർവ്വത നിരകളാണ് അതിൽ തന്നെ പ്രത്യേക പർവതമാണ് ജൂദിയ്യ്. ഈ കപ്പലിൽ പ്രത്യേകമായ ഒരു പലക തന്നെ ഉണ്ടായിരുന്നെന്ന് ചില ഗവേഷകന്മാർ തെളിയിച്ചിട്ടുണ്ട്.
1998ലെ ഡിസംബർ 27ന് ചന്ദ്രിക പത്രത്തിൽ മുജീബ് തങ്ങൾ കൊന്നാര് എഴുതിയ ഒരു കുറിപ്പിൽ അദ്ദേഹം പറയുന്നുണ്ട് -1931 ജൂലൈ മാസം റഷ്യയിലെ ഒരു വിദഗ്ധ കാട്ടുതാഴ്‌വരയിൽ നിരീക്ഷണത്തിലായിരുന്നു.അപ്പോൾ ഒരു അഴുകിയ പൊട്ടിപോളിഞ്ഞ മരക്കഷ് ണം അവരുടെ ശ്രദ്ധയിൽ പെട്ടു. അവ കണ്ട സ്ഥലങ്ങൾ കുഴിച്ചു നോക്കി. അത്ഭുതം എന്ന് പറയട്ടെ ഭൂമിക്കടിയിൽ മരക്കഷണങ്ങളുടെ കൂമ്പാരമായിരുന്നു. അവയിൽ ചിലത് അപൂർവ്വവും നിഗൂഢവുമായി തോന്നി. ആവേശഭരിതരായ സംഘം താല്പര്യത്തോടെ വീണ്ടും കുഴിച്ചപ്പോൾ മറക്കഷണങ്ങളുടെ കൂമ്പാരം വീണ്ടും പ്രത്യക്ഷപ്പെട്ടു.കൂട്ടത്തിൽ സമക്കോണങ്ങളായുള്ള മരപ്പലകയും അവർ കണ്ടു. അഥവാ 14 ഇഞ്ച് നീളവും 10 ഇഞ്ച് വീതിയും ഉള്ളത്. അതിനൊരു കേടുപാടും ഉണ്ടായിരുന്നില്ല .കൂടാതെ അതിൽ പൗരാണിക ഭാഷയിൽഭാഷയിൽ ചില വാക്കുകൾ ലിഖിതം ചെയ്യപ്പെട്ടിരുന്നു. തുടർന്ന് സംഘം അതിനെക്കുറിച്ച് കൂലങ്കുഷമായി പരിശോധന നടത്തുകയും മഹാനായ നുഹ് നബി عليه السّلام കാലത്തെ ജലപ്രളയത്തിൽ ജൂദിയ്യ് പർവതത്തിൽ കരക്കടിഞ്ഞ കപ്പലിന്റെ അവശിഷ്ങ്ങളാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ ലിഖിതം ചെയ്ത മരപ്പലകയെ കുറിച്ച് ജനങ്ങൾ അതിയായ താല്പര്യം പ്രകടിപ്പിച്ചു. ഈ സന്ദർശനത്തിലാണ് റഷ്യൻ ഗവണ്മെന്റിന്റെ റിസർച്ച് വകുപ്പിന് കീഴിൽ മരപ്പലകയുടെ മേൽ ലിഖിതം ചെയ്ത പൗരാണിക ഭാഷ പരിശോധിക്കുന്നതിനായ് 7 പേര് അടങ്ങിയ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. പ്രൊഫസർ സോളമൻ, പ്രൊഫസർ ഇഫ്‌ഹാൻ കീനോ, മീഷാഹുൽ ഫാറൂഖ് പ്രൊഫസർ ഡിപ്പാക്കൻ, അഹമ്മദ് കോളാത്, മേജർ കോട്ടർ തുടങ്ങിയവരാണ് ആ സംഘത്തിലുണ്ടായിരുന്നത്.1953 ഫെബ്രുവരി 27 ന് ഈ ബോർഡ് ഗവേഷണം ആരംഭിച്ചു. അങ്ങനെ 9 -മത്തെ പഠനത്തിന് ശേഷം ഈ മരപ്പലകയെ കുറിച്ച് അവരുടെ ഗവേഷണ റിപ്പോർട്ട് ഇപ്രകാരമാണ് :അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാൻ വേണ്ടിയും, കപ്പലിനെ സുരക്ഷിതത്വത്തിനുവേണ്ടിയും നുഹ് നബി عليه السّلام കപ്പലിന്മേൽ ഘടിപ്പിച്ചതായിരുന്നു ഈ എഴുതിയത്. ഈ ചരിത്ര പ്രാധാന്യമുള്ള മരപ്പലക മോസ്‌കോയിലെ സെന്റർ ഓഫ് ഫോസിൽ റിസർച്ചിൽ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് ചരിത്രകാരന്മാർ പറയുന്നുണ്ട്.
1 380
✯••••••••✯••••••••✯••••••••✯••••••••✯••••••••✯
بِسْـــــــــــمِ اللّٰـهِ الرَّحْمَنِ الرَّحِيمِ
وَسْتَغَاسَ بِهِ نُوحٌ عَلَيْهِ السَّلَامُ فَنَجَى مِنَ الرَّدَى
നൂഹ് നബി عليه السّلام മുത്ത് നബിﷺۨ തങ്ങളെ കൊണ്ട് തവസ്സുൽ ചെയ്ത് ദുആ ചെയ്തപ്പോൾ ആപത്തിൽ നിന്ന് രക്ഷപെടുകയും ചെയ്തു.
നൂഹ് നബിعليه السّلامന്റെ പ്രബോധന കാലയളവിൽ തൂഫാൻ വെള്ളപൊക്കം ഉണ്ടാവുകയും അള്ളാഹു നൂഹ് നബി عليه السّلام നെയും അവരെ വിശ്വസിച്ചവരെയും രക്ഷപെടുത്തി ,മറ്റു ധിക്കാരികളെ വെള്ളത്തിൽ മുക്കി കൊല്ലുകയും ചെയ്തു.
ഇമാം തഖിയുദ്ധീൻرحمة اللّه عليه സുബുകി പറയുന്നുണ്ട് :
وَاَمَّا مَا وَرَدَ مِنْ نُوحٍ تَوَسُّلَ وَ اِبْرَاهِيمَ عَلَيْهِ السَّلَامُ وَ غَيْرِهِمَا مِنَ الاَنْبِيَاءِ فَ ذَكَرَهُ الْمُفَسِّرُونَ
സാരം :-നൂഹ് നബി عليه السّلامന്റെയും
ഇബ്രാഹിം നബിعليه السّلامന്റെയും അംബിയാക്കളിൽ നിന്ന് മറ്റു പ്രവാചകന്മാരെല്ലാം عليه الصلاة والسّلاه മുത്ത് നബി ﷺ ۨതങ്ങളെ തവസ്സുലാക്കി നടത്തിയ പ്രാർത്ഥനകൾ ഖുർആൻ വ്യാഖ്യാതാക്കളിൽ പലരും രേഖപ്പെടുത്തിട്ടുണ്ട് .
ജല പ്രളയം ഉണ്ടായ സമയത്തു അവിടുന്ന് عليه السّلام മുത്ത് നബി ﷺതങ്ങളെ മുൻനിർത്തി എന്ന് പല കവികളും ഉദ്ധരിച്ചിട്ടുമുണ്ട്.
وَبِهِ تَوَسَّلَ فِي طُوفَانِهِ فَ اُجِيبَ حِينَ طَغَا عَلَيْهِ الْمَاءُ
സാരം :- നൂഹ് നബി عليه السّلام തന്റെ ജല പ്രളയം സംഭവിച്ചപ്പോൾ തവസ്സുൽ ചെയ്യുകയും അതിന്റെ ഫലമായി ഉത്തരം നൽകപെടുകയും ചെയ്തിട്ടുണ്ട്.
മഹാനായ ഇബ്നുൽ ജൗസി رحمة اللّٰه عليه പാടിയ മറ്റൊരു ബെയ്‌ത്ത് ഇമാം കസ്തല്ലാനി رحمة اللّٰه عليه രേഖപ്പെടുത്തിയിട്ടുണ്ട് :
بِهِ قَدْ اَجَابَ الله آدَمَ اِذْ دَعَى وَنُجِيء فِي بَطْنِ السَّفِينَةِ نُوحُ
സാരം :-ആദം നബിعليه السّلام അല്ലാഹുവിനോട് ദുആ ചെയ്തപ്പോൾ മുത്ത് നബി ﷺ തങ്ങളുടെ ബറകത്ത് കൊണ്ട് ദുആക്ക് ഉത്തരം കിട്ടി. കപ്പലിന്റെ ഉള്ളറകളളിൽ നിന്ന് നൂഹ് നബിعليه السّلامഅള്ളാഹു രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .
ദിവസങ്ങളോളം തുടർച്ചയായി ശക്തമായ് മഴ പെയ്തപ്പോൾ വളരെ പ്രയാസപ്പെട്ടു പോകുകയും , ഇനി എത്ര കാലം സഞ്ചരിക്കണമെന്ന ചിന്ത മഹാനവർകളെ അലട്ടുകയും ചെയ്തപ്പോൾ അവിടുന്ന്عليه السّلام മുത്ത് നബിﷺ തങ്ങളെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാർത്ഥന നടത്തുകയും ചെയ്തപ്പോൾ, ശക്തമായ മഴ നിൽക്കുകയും നൂഹ് നബി عليه السّلام അല്ലാഹു കരകാണിച്ചു കൊണ്ട് കപ്പൽ നങ്കൂരമിടാനുള്ള അവസരമൊരുക്കുകയും ചെയ്തു .
ഇമാം അലവി رحمة اللّٰه عليهസീറയിൽ ഉദ്ധരിക്കുന്നുണ്ട് :
നൂഹ് നബി ﷺ.കപ്പലിൽ പ്രവുണ്ടായിരുന്നു , നൂഹ് നബിعليه السّلام കപ്പൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ വെള്ളം താഴാൻ തുടങ്ങി അങ്ങനെ കപ്പൽ നങ്കൂരമിടാൻ വേണ്ടി പ്രാവിനെ കഅബായിലേക്ക് പറഞ്ഞയച്ചു , നൂഹ് നബി عليه السّلام നിർദ്ദേശ പ്രകാരം പ്രാവ് കഅബായുടെ സമീപത്തു വന്നപ്പോൾ അവിടെ വെള്ളം ഇറങ്ങിയതേ ഉള്ളൂ, ആ സമയത്താണ് പ്രാവ് അവിടെ കാൽ കുത്തിയത് , വെള്ളം താഴ്ന്നിട്ടുണ്ട് എന്ന തെളിവിന് വേണ്ടി കാലിൽ അല്പം ചെളി പുരട്ടിയിട്ട് കപ്പലിലേക്ക് തിരിച്ചു പറന്നു, നൂഹ് നബിعليه السّلام
വെള്ളം താഴ്ന്നിട്ടുണ്ട് ഈ ചെളി അതിന് തെളിവായ് നൽകുകയും ചെയ്തു അങ്ങനെ പ്രവാചകനെعليه السّلام സഹായിച്ചതിന്റെ ഫലമായാണ് പ്രാവിന്റെ കാലുകൾ ചുവപ്പെന്ന് ഇമാം ഹലബി رحمة اللّٰه عليه അവിടുത്തെ ഗ്രന്ഥത്തിൽ രേഖപെടുത്തിട്ടുണ്ട് .
1 380
✯••••••••✯••••••••✯••••••••✯••••••••✯••••••••✯
بِسْـــــــــــمِ اللّٰـهِ الرَّحْمَنِ الرَّحِيمِ
أَلَا هُوَ الَّذِي تَوَسَّلَ بِهِ آدَمُ عَلَيْهِ السَّلاَم
افْتَخَرَ بِكَوْنِهِ وَالِدًا
തിരുനബി ﷺ തങ്ങളെ കൊണ്ട് ആദം നബി عليه السّلام തവസ്സുലാക്കി (ഇടയാളർ )അല്ലാഹുവിനോട് പ്രാർത്ഥന ചെയ്തു.
✿ ━━━━━ ✿ ✿━━━━━ ✿
*പദാനുപദ അർത്ഥം :*
•••••••••••••••••••••••••
*أَلَا*
:അറിയുക
*هُوَ*
:തിരുനബി ﷺ തങ്ങൾ
*الَّذِي تَوَسَّلَ بِهِ*
:ആ പ്രവാചകരെ ﷺ കൊണ്ട് ഇടതേട്ടം നടത്തി
*آدَمُ عَلَيْهِ السَّلاَم*
:ആദം നബി عليه السّلام
*افْتَخَرَ*
:അഭിമാനം കൊള്ളുകയും ചെയ്തിട്ടുണ്ട്
*بِكَوْنِهِ وَالِدًا*
:അവിടുന്ന് عليه السلام തിരുനബി ﷺ തങ്ങളുടെ പിതാവായതിൽ
✿━━━━━ ✿ ━━━ ✿ ━━━━━✿
*വിശദീകരണം :-*
꙳꙳꙳꙳꙳꙳꙳꙳꙳꙳꙳꙳꙳꙳
പരിശുദ്ധ ഖുർആനിൽ سورة البقرة യിലെ 37- മത്തെ ആയത്തിൽ അല്ലാഹു തആല പറഞ്ഞിരിക്കുന്നു :
(فَتَلَقَّىٰۤ ءَادَمُ مِن رَّبِّهِۦ كَلِمَـٰتࣲ فَتَابَ عَلَیۡهِۚ
സാരം: - അള്ളാഹു പറയുന്നു : ആദം നബി عليه السّلام അല്ലാഹുവിൽ നിന്ന് ചില വചനങ്ങൾ ഗ്രഹിച്ചു അങ്ങനെ അല്ലാഹു ആദം നബി عليه السلامൻ്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു.
ഇമാം ഖുർതുബിرحمة اللّه عليه രേഖപെടുത്തുന്നു:
قال طاءفة ؛ رعا مكتوبا على ساق العرش محمد رسول الله، فتشفع بذالك
ആദം നബി عليه السّلام അർഷിൽ മുഹമ്മദ് നബി ﷺ എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടത് കണ്ടു.അത് മുഖേന ആദം നബി عليه السّلام ശഫാഅത്ത് തേടി.
അത്കൊണ്ടാണ് ആദം നബി عليه السّلام അല്ലാഹുവിൽ നിന്ന് ചില വചനങ്ങൾ സ്വീകരിച്ചു എന്ന് പറയുന്നതിന് കാരണം.
അപ്പോൾ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് വരാൻ വേണ്ടി അള്ളാഹു നിർദ്ദേശിച്ചു.
മുഹമ്മദ് റസൂലുള്ളാഹ് ﷺ എന്ന നാമം വെച്ച് ശുപാർശ തേടിയതാണ് എന്ന് ഒരു വ്യാഖ്യാനം.
മഹാനായ അല്ലാമാ യുസുഫ് നബ്ഹാനി رحمة الله عليه ഷവാഇദുൽ ഹഖ് എന്ന ഗ്രന്ഥത്തിൽ രേഖപെടുത്തുന്നു :
قال بعض المفسرين في قوله تعالى؛ فتلقى ادم من ربه كلمات فتاب عليه، ان الكلمات فتوسل هو به ادم عليه السلام
ആദം നബി عليه السّلام അല്ലാഹുവിൽ നിന്ന് ചില വചനം ഗ്രഹിച്ചു എന്നതിന്റെ ഉദ്ദേശം, ആദം നബി عليه السّلام മുത്ത് നബി ﷺ തങ്ങളെ തവസ്സുലാക്കി ദുആ ചെയ്തതാണ്.
ഇമാം ഹാകിം رحمة الله عليه: അവിടെ അൽ മുസ്തദ്രക് അലൽ സ്വഹീഹൈന് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട് :
عن عمر ابن الخطاب رضي الله عنه؛ لم اقترف ادم الخطيعت، قال ادم؛ يا ربي، اسءلك بحق محمد لما غفرت لي،
قال الله جل جلاله؛ يا ادم، وكيف محمد ولن اخلقته،
قال ادم؛ يا رب، وما خلقتني بيدك ونفعت فيه من روحك رفات راسي فرايت على ب العرش مكتوبا لا الاه ال الله محمد رسول الله،
فعلمت انك لم تظف لسمك الى اليك احب الخلق اليك، فقال الله تعالى؛ يا ادم صدقتني، يحب الخلق الي، ادعني بحقه فقد غفرت لك ولولا محمد ما خلقتك.
സയ്യിദുനാ ഉമർ رضي الله عنه പറയുന്നു :
ആദം നബി عليه السّلامൽ നിന്ന് ഒരു അനൗചിത്യമുണ്ടായപ്പോൾ ആദം നബി عليه السّلام പറഞ്ഞു :
ഞാൻ നിന്നോട് ചോദിക്കുകയാണ്, മുഹമ്മദ് നബി ﷺ തങ്ങളുടെ മഹത്വം കൊണ്ട് എന്നിൽ നിന്നും സംഭവിച്ച അനൗചിത്യം പൊറുത്തു തരാൻ വേണ്ടി മുഹമ്മദ് റസൂലുല്ലഹ് ﷺ തങ്ങളെ തവസ്സുലാക്കി ഞാൻ ചോദിക്കുകയാണ്.
അപ്പോൾ അള്ളാഹു ചോദിച്ചു : ഓ ആദമേ, നിങ്ങളെങ്ങനെ മുഹമ്മദ് നബി ﷺയെ അറിഞ്ഞു ?
അപ്പോൾ ആദം നബി عليه السلام പറഞ്ഞു : യാ റബ്ബി, നീ എന്നെ സൃഷ്ടിച്ചപ്പോൾ, എന്റെ ആത്മാവിലേക്ക് റൂഹ് നൽകിയപ്പോൾ ഞാൻ എന്റെ തല ഉയർത്തിയപ്പോൾ അർഷിന്റെ മുകളിൽ لا إله إلا الله محمد رسول الله എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടത് കണ്ടു. അപ്പോൾ ഞാൻ മനസ്സിലാക്കിയത്, നിന്റെ പേരിനോട് നീ ചേർത്തി പറയുന്ന പേര് നിനക്ക് ഇഷ്ടപ്പെട്ടവരുടേത് ആയിരിക്കും എന്ന്.
അത്കൊണ്ടാണ് ഞാൻ അങ്ങനെ ദുആ ചെയ്തത്.
അപ്പോൾ അള്ളാഹു പറഞ്ഞു : നിങ്ങൾ പറഞ്ഞത് സത്യമാണ്, എനിക്ക് ഏറ്റവും ഇഷ്ടപെട്ട വ്യക്തി മുഹമ്മദ് ﷺ എന്ന പ്രവാചകനാണ്. നിങ്ങൾ ആ പ്രവാചകനെ മുൻനിർത്തി എന്നോട് ദുആ ചെയ്തത് കൊണ്ട് നിങ്ങൾക്ക് മാപ്പ് നൽകിയിട്ടുണ്ട്. മുഹമ്മദ് നബി ﷺ എന്ന വ്യക്തി ഇല്ലായിരുന്നെങ്കിൽ നിങ്ങളെ തന്നെ സൃഷ്ടിക്കുമായിരുന്നില്ല.
മുത്ത് നബി ﷺ തങ്ങളുടെ പിതാവായതിൽ അഭിമാനം കൊണ്ടിട്ടുണ്ട്.
ഇമാം ഖസ്തല്ലാനി رحمة الله عليه അവിടുത്തെ അൽ മവാഹിബുലദുനിയ്യയിൽ ഗ്രന്ഥത്തിൽ പറയുന്നുണ്ട് :
അല്ലാഹുവിനോട് ആദം നബി عليه السّلامൻ്റെ ഒരു ദുആ ആണ് :
يا ربي؛ بحرمة هاذ الولد، ارحم هاذ الوالدا
യാ റബ്ബി, ഈ മകന്റെ ബഹുമാനം കൊണ്ട് ഈ പിതാവിനോട് നീ കരുണ കാണിക്കണേ.
ആദം നബി عليه السّلامന് സ്വർഗത്തിലുണ്ടായ വിളിപ്പേര് അബു മുഹമ്മദ് എന്നായിരുന്നു എന്ന് യൂസഫ് സ്വാലിഹി رحمة الله عليه രേഖപ്പെടുത്തുന്നു.
1 380
സദസ്സുകളിൽ മുഖദ്ദമോ (അമീർ) അദ്ദേഹത്തിന്റെ സമ്മതത്തോടെ പ്രഥമവായനയ്ക്കു തുടക്കം കുറിക്കുന്ന വ്യക്തിയോ മാത്രം ഖുത്ഥുബഃ വായിച്ചാൽ മതിയെങ്കിലും മൗലിദുകളിലെ ഹികായത്തുകൾ പങ്കിട്ടു ചൊല്ലുകയാണെങ്കിൽ അവരവരുടെ പാരായണം ഈ ഖുത്ഥുബഃ കൊണ്ട് ആരംഭിക്കലാണ് ഉത്തമം.
ഈ അദബിന്റെ പ്രാധാന്യം ശരിക്കും മനസ്സിലാക്കുകയാണെങ്കിൽ ദീനിയായ ഇൽമുകൾ ഉൾക്കൊള്ളുന്ന കിതാബുകൾ മാത്രമല്ല, മൻഖൂസ്വ് മൗലിദ്, മുഹ്‌യിദ്ദീൻമാല, ബദ്‌രിയ്യത്തു ബൈത്ത് ആദിയായ നമ്മുടെ കീർത്തനകൃതികളും ഈ ഖുത്ഥുബഃ ചേർക്കാതെ ആരംഭിക്കാൻ നമുക്കു കഴിയില്ല. കാരണം അതൊരു ഉപചാരമാണ്, ഇത്തരം രചനകൾ നമുക്കു സമ്മാനിച്ച മഹത്തുക്കൾക്കുള്ള ആദരവ്.
അല്ലാഹു തൗഫീഖ് നല്കട്ടെ - ആമീൻ.
إِذٰۤا أَفٰــادَكَ إِنْسٰـانٌ بِــفٰۤــــائِـدَةٍ مِنَ الْعُلُومِ فَأَڪْثِرْ شُڪْره أَبَدًا
وَقُلْ، فُلانٌ جَـزٰاهُ الله صٰـالِحَـة أَفٰادَنٖيـهٰا وَألـغ الڪبر وَالْحسدا
فالحر يظهر شڪرًا لِلْمُعٖينِ لَهُ خَيْرًا وَيشڪره إِنْ قٰـامَ أَوْ قَعدَا
(ഇയ്യുളളവന്റെ ഫവാഇദുൽബുർദയിലെ ഒരധ്യായത്തിന്റെ സംഗ്രഹം)
Courtesy to Al Nuhasi
1 380
#മൗലിദുകൾ_പാരായണം_ചെയ്യുമ്പോൾ...
ഏതൊരു രചനയും വായിച്ചു തുടങ്ങേണ്ടതു രചയിതാവു പറയുന്നു എന്നർത്ഥം വരുന്ന
(قٰالَ الْـمُؤَلِّفُ)
എന്നോ
(قٰالَ الْـمُصَنِّف)
എന്നോ അതുമല്ലെങ്കിൽ സമാനമായ മറ്റു പ്രയോഗങ്ങളോ ഉപയോഗിച്ചു വേണം എന്നാണു പ്രാമാണികരായ പണ്ഡിതരുടെ നിലപാട്. അത്തരം ഉലമാക്കളുടെ സദസ്സുകളിൽ കിതാബുകൾ പാരായണം ചെയ്യപ്പെടുമ്പോൾ ഈ അദബ് ഗൗരവത്തോടെ പാലിക്കപ്പെടാറുമുണ്ട്.
വായന തുടങ്ങുന്നതു ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു നിന്നാണെങ്കിലും ഇടയിൽ നിന്നാണെങ്കിലും ഈ അദബ് ഒഴിവാക്കാൻ അവർ ഇഷ്‌ടപ്പെട്ടിരുന്നില്ല. ഇത്തരം ഒരാമുഖത്തോടെ വായിക്കുന്നതു രചയിതാവിനോടുള്ള അദബാണെന്നു മാത്രമല്ല, വായിക്കുന്ന വിഷയത്തിലെ ശരി-തെറ്റുകളുടെ ഉത്തരവാദിത്തവും ആത്യന്തികമായി വായനക്കാരന് ഏറ്റെടുക്കേണ്ടി വരുന്നില്ല എന്നതാണു ശ്രദ്ധേയം. കാരണം അയാൾ വെറുമൊരു വക്താവു മാത്രമാണ്.
രചയിതാവിനു വേണ്ടിയുള്ള ദുആ ആശംസനവും ഒരു പ്രധാന അദബായിട്ടാണ് ഉലമാക്കൾ പരിഗണിക്കുന്നതും പാലിച്ചു പോരുന്നതും.
രചയിതാവു ജീവിച്ചിരിപ്പില്ലെങ്കിൽ
(رَحِمَهُ الله)
എന്നും ഉണ്ടെങ്കിൽ
(حَفِظَهُ الله)
എന്നും ആശംസിക്കലാണ് ഈ വിഷയത്തിലെ മിനിമം ശൈലി. ഇതിനു പകരം വ്യക്തികൾക്കനുയോജ്യമായ എന്തു പ്രാർത്ഥനയുമാകാം.
ഇതടിസ്ഥാനത്തിൽ മരണപ്പെട്ട ഒരു രചയിതാവിന്റെ ഗ്രന്ഥം വായിക്കുകയാണെങ്കിൽ
(قٰالَ الْـمُؤَلِّفُ رَحِمَهُ الله)
എന്നും ജീവിച്ചിരിക്കുന്ന ആളുടെതാണെങ്കിൽ
(قٰالَ الْـمُؤَلِّفُ حَفِظَهُ الله)
എന്നും പറയാം.
രചയിതാവിന്റെ പേരു നിസ്സംശയം അറിയപ്പെടുന്നുണ്ടെങ്കിൽ അതു കൂടി ചേർത്തു പറയൽ വളരെ നല്ലത്.
ഏതു രചയിതാവിന്റെ ഗ്രന്ഥം വായിക്കുമ്പോഴും ഈ രൂപത്തിൽ രചയിതാവിനെപ്പറയലും അദ്ദേഹത്തിനു വേണ്ടി ദുആ ചെയ്യലും വായനക്കാരന്റെ അദബിൽ ഉൾപ്പെടുത്തിയാണ് ഇയ്യുള്ളവന്റെ ഉസ്‌താദുമാരുൾപ്പെടെ മുഴുവൻ ഉമലാക്കളും എണ്ണിയിട്ടുള്ളത്. ഇതിനെ വായനക്കാരന്റെ ഖുത്ഥുബഃ എന്നു വിളിക്കാറുണ്ട്. ഖുത്ഥുബഃ എന്നാൽ ആമുഖമെന്നും അർത്ഥമുണ്ട്.
ശൈഖുനാ ഹസൻ ശദ്ദാദ് (റഹിമഹുല്ലാഹ്) എന്നവരുടെ സന്നിധിയിൽ കിതാബുകൾ വായിക്കുമ്പോൾ ഈ രൂപത്തിൽ ആമുഖത്തോടെ വായിക്കാൻ മഹാനർ പ്രത്യേകം നിഷ്കർഷിക്കാറുണ്ടായിരുന്നു. ഇയ്യുള്ളവനുള്ള ശിക്ഷണത്തിന്റെ ഭാഗമായി മഹാനരുടെ തന്നെ കിതാബുകൾ വായിക്കുകയാണെങ്കിലും അതൊഴിവാക്കാൻ അവിടുന്ന് അനുവദിക്കുമായിരുന്നില്ല. ഇത്തരം ഖുത്ഥുബകൾ അഥവാ ആമുഖപ്രാർത്ഥനകൾ വായനക്കാരിൽ നിന്നു ഗ്രന്ഥകാരനു ലഭിക്കേണ്ട അവകാശമായാണു മഹാനർ ഗണിച്ചിരുന്നത്.
ശരിയാണല്ലോ? ഏറെ സമയവും ഊർജ്ജവും ചെലവഴിച്ച് ഒരാൾ എഴുതുന്ന പുസ്‌തകം ഉപയോഗപ്പെടുത്തുന്ന നമുക്ക് അയാളോടു ചെറിയ നിലയ്ക്കെങ്കിലും നന്ദി ചെയ്യാൻ ബാധ്യതയില്ലേ? പടപ്പുകൾക്കു നന്ദി കാണിക്കാത്തവൻ പടച്ചവനും നന്ദി കാണിക്കില്ലെന്നു പറഞ്ഞതു ഹബീബായ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളാണ്.
ഇമാം അബൂദാവൂദ് (റഹിമഹുല്ലാഹ്) റിപ്പോർട്ടു ചെയ്‌ത ഒരു ഹദീസിലുണ്ട്, നിങ്ങൾക്ക് ആരെങ്കിലും വല്ല നന്മയും ചെയ്‌താൽ തത്തുല്യമായതു കൊണ്ട് അയാൾക്കു പ്രത്യുപകാരം ചെയ്യുക, അതിനു വകയൊന്നുമില്ലെങ്കിൽ അയാളോടുള്ള ബാധ്യത വീട്ടിയെന്നു നിങ്ങൾക്കു തൃപ്‌തി വരും വരെ അയാൾക്കു വേണ്ടി ദുആ ചെയ്യുക. അതായത് അയാൾക്കു വേണ്ടി ധാരാളം ദുആ ചെയ്യുക എന്നർത്ഥം. നന്ദി പ്രകാശിപ്പിക്കാൻ അവിടുന്നു തന്നെ ഒരു ദുആ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. തനിക്കു നന്മ ചെയ്‌തവനോടു ജസാകല്ലാഹു ഖൈറൻ (جَزٰاكَ اللهُ خَيْـرًا) എന്നു പറഞ്ഞാൽ അയാളോടുള്ള കടപ്പാട് ഏറ്റവും മുന്തിയ നിലയിൽ വീട്ടലായി എന്ന ആശയത്തിലൊരു ഹദീസ് ഇമാം തിർമിദി (റഹിമഹുല്ലാഹ്) ഉദ്ധരിച്ചിട്ടുണ്ട്.
ജസാകല്ലാഹു ഖൈറൻ (جَزٰاكَ اللهُ خَيْـرًا) എന്നത് എഴുതാനും പറയാനും വളരെ ചെറുതാണെങ്കിലും അതുൾക്കൊള്ളുന്ന ആശയം ഗംഭീരമാണ്. താങ്കൾ എനിക്കു ചെയ്‌ത നന്മയ്ക്കു പ്രതിഫലമായി വല്ലതും ചെയ്യാൻ ഞാൻ അശക്തനാണ്. അല്ലാഹു തന്നെ താങ്കൾക്കു ഖൈറായ പ്രതിഫലം നല്കട്ടെ എന്ന മഹത്തായ ആശയമാണത് ഉൾക്കൊള്ളുന്നത്. ഒരേ സമയം സ്വന്തം കഴിവില്ലായ്‍മ അംഗീകരിച്ചു പറയലും എന്നാൽ അപരനു നന്മ ചെയ്യാനായി അല്ലാഹുവിനോടു തേടലും അതിലുണ്ട്.
ഈ രൂപത്തിലൊരു നന്ദി പ്രകാശനം മറ്റേതെങ്കിലും മതവിശ്വാസികൾക്കിടയിലോ പ്രത്യയശാസ്ത്രക്കാർക്കിടയിലോ നടപ്പുള്ളതായി ഇയ്യുള്ളവൻ കണ്ടിട്ടില്ല. സൃഷ്‌ടികൾക്കിടയിലുള്ള പരസ്‌പര നന്ദിപ്രകടനത്തിൽ പോലും അല്ലാഹുവിന്റെ ദിക്റു കടന്നു വരുന്നതു ശ്രദ്ധിച്ചില്ലേ?
കരുത്തു കൊണ്ടോ വിഭവങ്ങൾ കൊണ്ടോ പ്രത്യുപകാരം ചെയ്യാനൊത്തില്ലെങ്കിലും നന്ദിയും ദുആയും പ്രകാശിപ്പിക്കാൻ നാവിനെ കയറൂരി വിടുക എന്നാണു പണ്ഡിതമതം. അതായതു ശരീരം കൊണ്ടോ സമ്പത്തു കൊണ്ടോ പ്രത്യുപകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലും നാവു കൊണ്ടുള്ള നന്ദിപ്രകാശനവും ദുആയും നിർലോപം വേണമെന്നർത്ഥം. ജസാകല്ലാഹ് എന്നതിനു മറുപടിയായി ആമീൻ (آمٖينُ) എന്നോ താങ്കൾക്കും അല്ലാഹു ഖൈർ പ്രതിഫലമായി നല്കട്ടെ എന്ന ഉദ്ദേശത്തിൽ വഇയ്യാക (وَإِيّٰاكَ) എന്നോ പറയൽ സുന്നത്താണ്.
