es
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Ir al canal en Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Mostrar más
1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059) ... ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം അബീഉല്‍അവ്വയില്‍ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ് . قال سبط بن الجوزي في مرآة الزمان حكي لي بعض من حضر سماط المظفر في بعض المولد انه عد فيه خمسة ألاف رأس غنم شواء وعشرة ألاف دجاجة ومأئة فرس ومأئة الف زبدية وثلاثين الف صحن حلوي وكان يحضر عنده في المولد اعيان العلماء والصوفيةفيخلع عليهم ويطلق لهم البخور (جواهر البحار 3/1122) ബഹു ഇബ്ന്‍ അല്‍ ജൌസി അവിടത്തെ "മിര്‍ആത്ത്സ്സമാന്‍ "എന്ന കിത്താബില്‍ മുളഫ്ഫര്‍ രാജാവിന്‍റെ മൌലിദ് സദസ്സില്‍ പങ്കെടുത്ത ആളെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു അവിടെ (ഭക്ഷണത്തിന്നായി )അയ്യായിരം ആട് ,പതിനായിരം കോഴി,നൂര്‍ കുതിര ഒരു ലക്ഷം നെയ്‌ പാത്രം മുപ്പതിനായിരം മധുര പലഹാര പാത്രം എന്നിവ കണ്ടാതായി രേഖപ്പെടുത്തുന്നു അതോടു കൂടി ആ സദസ്സില്‍ പണ്ഡിതരും സുഫികളും മറ്റ് മഹാന്മാരും പങ്കെടുത്തിരുന്നു rashidvk313@gmail.com [2:20pm, 1/6/2015] p.m.ali.. .( maithra.): ഇമാം ഖസ്തല്ലാനി(റ) “3 കാരണങ്ങളാല്‍ നബി (സ) പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്. (1) ഈ രാത്രിയില്‍ പിറന്ന നബി (സ)ക്ക് നല്‍കപ്പെട്ട ഒന്നാണല്ലോ ലൈലത്തുല്‍ ഖദ്റ്. നബി(സ)ക്ക് നല്‍കപ്പെട്ട ഒന്നിന്റെ പേരില്‍ ആദരവുണ്ടായ രാത്രിയേക്കാള്‍ ശ്രേഷ്ഠതയുണ്ടാവേണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യ ദേഹം വെളിവാകല്‍ നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ.. ഈ വിഷയത്തില്‍ തര്‍ക്കിക്കാന്‍ വക കാണുന്നില്ല. അതിനാല്‍ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്. (2) മലക്കുകള്‍ ഇറങ്ങുന്നതിനാലാണ് ലൈലത്തുല്‍ ഖദ്റിന് ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുല്‍ മൌലിദിന് നബി(സ) ജനിച്ചതിനാലും.. പ്രബലമായ വീക്ഷണ പ്രകാരം മലക്കുകളേക്കാള്‍ ശ്രേഷ്ഠത നബി(സ)ക്കാണ്. അപ്പോള്‍ മലക്കുകളേക്കാള്‍ ശ്രേഷ്ഠരായ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പെട്ട ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി. (3) ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനു മാത്രമുളളതാണ്. നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികള്‍ക്കുമുളളതാണ്. അതിനാല്‍ ഈ രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി.” (അല്മവാഹിബുല്ലദുന്നിയ്യ [2:22pm, 1/6/2015] p.m.ali.. .( maithra.): ليلةمولده عليه االسلام افضل من ليلة القدر من وجوه ثلاثة احدها ان ليلة المولد ليلة ظهوره صلى الله عليه وسلم وليلة القدر معطاة له ومااشرف بظهور دات المشرف من اجله اشرف مماشرف بسبب ما اعطيه ولا نزاع في دالك فكانت ليلة المولد افضل من ليلة القدر ..الثاني ان ليلة القدر شرفت بنزول المﻻءكة فيها وليلة المولد شرفت بظهوره صلى الله عليه وسلم ومن شرفت به ليلة المولد افضل ممن شرفت بهم ليلة القدر على الاصح المرتضى فتكون ليلةالمولد افضل .. الثالث ان ليلة القدر وقع فيها التفضيل على امة محمد صلى الله عليه وسلم وليلة المولد الشريف وقع التفضيل فيها على سائرالموجودات فهوالدي بعثه الله عزوجل رحمة للعالمين فعمة به النعمة على جميع الخﻻئق فكانت ليلة المولد اعم فكانت افضل( المواهب الدنية :1/136 [2:24pm, 1/6/2015] p.m.ali.. .( maithra.): നബിദിന ആഘോഷത്തെ പറ്റി യു എ ഇ ഔഖാഫ് പുറത്തിറക്കിയ ഫത് വയിൽ നീന്ന്. ﻣﺎﺣﻜﻢ ﺍﻻﺣﺘﻔﺎﻝ ﺑﺎﻟﻤﻮﻟﺪ ﺍﻟﻨﺒﻮﻱ ﻋﻠﻤﺎً ﺃﻥ ﻫﻨﺎﻙ ﻣﻦ ﻋﻠﻤﺎﺀ ﺍﻟﻤﺎﻟﻜﻴﺔ ﻣﻦ ﻳﺮﺍﻩ ﺃﻧﻪ ﺑﺪﻋﺔ ))ﺑﺎﻃﻞ ﻻﺃﺻﻞ ﻟﻪ (( ﻣﺜﻞ ﺗﺎﺝ ﺍﻟﺪﻳﻦ ﺍﻟﻔﺎﻛﻬﺎﻧﻲ ﻭﺍﺑﻦ ﻋﻠﻴﺶ ﺍﻟﻤﺎﻟﻜﻲ ﻭﺫﻛﺮ ﺃﻫﻞ ﺍﻟﺘﺎﺭﻳﺦ ﺃﻥ ﺃﻭﻝ ﻣﻦ ﻗﺎﻡ ﺑﺎﻟﻤﻮﻟﺪ ﻫﻢ ﺍﻟﻔﺎﻃﻤﻴﻮﻥ ﻓﻲ ﺍﻟﻘﺮﻥ ﺍﻟﺨﺎﻣﺲ ﺍﻟﻬﺠﺮﻱ ﻭﺃﻋﺎﺩﻩ ﻧﺎﺑﻴﻠﻴﻮﻥ ﻟﻜﻲ ﻳﺴﺘﻌﻤﺮ ﻣﺼﺮ ﺑﺎﺭﻙ ﺍﻟﻠﻪ ﻟﻜﻢ؟ മൗലിദ് യോഗം നടത്തുന്നതിന്റെ വിധി എന്ത്?ചില മാലികി പണ്ഡിതർ ഒരടിസ്ഥാനവുമില്ല്ലാത്ത അനാചാരമാണന്ന് പറയുന്നുണ്ടല്ലോ? ഉദാ:-താജുദ്ദീൻ അൽഫാകിഹാനി,ഇബ്ൻ അലീശ് അൽ മാലിക്കിയ്യ്,ച ിലചരിത്രപണ്ടിതർ പറയുന്നത് അഞ്ചാം നൂറ്റാണ്ടിലെ ഭരണകർത്താക്കളായ ഫത്വിമികളാൺ ഇതിന്ന് തുടക്കം കുറിച്ചത് എന്നാണല്ലോ? പിന്നീട് ബ്രിട്ടിഷുകാർ ഈജിപ്ത് ഭരിക്കാൻ വേണ്ടി അതു ഏറ്റടുത്തു

وقال حافظ بن حجر العسقلاني في جواب سؤال "وظهرلي تخريجه يعني عمل المولد النبوي علي أصل ثابت وهو مافي الصحيحين ان النبي صلي الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون ونجي موسي ونحن نصومه شكرا الي آخره فيستفاد به فعل الشكر علي ما من به في يوم معين وأي نعمة اعظم من بروز نبي الرحمة :فتح الباري 7/195 ബഹു ...ഹാഫില്‍ ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ)പറയുന്നു നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്. ഇതില്‍ നിന്ന്‍ ഒരു അനുഗ്രഹം ഉണ്ടായാല്‍ ആ ദിവസം നന്ദി പ്രഘടനം നടത്താം എന്ന്‍ മനസ്സിലാക്കാം അനുഗ്രഹത്തിന്‍റെ പ്രവാചകന്‍റെ ജന്മദിനത്തെക്കാള്‍ ഏററവും വലിയ അനുഗ്രം ഏതാണ്(ഫത് ഹുല്‍ ബാരി) قال الامام القسطلاني رحمه الله :أنه صلي الله عليه وسلم ولد لاثني عشر من ربيع الاول الي آخره وعليه عمل أهل مكة قديما وحديثا في زيارتهم موضع مولده صلي الله عليه وسلم في هذا الوقت ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു അബീഉല്‍ അവ്വല്‍ അന്ത്രണ്ടിന്നാണ് നബി(സ)ജനിച്ചത് ആദിവസം മക്കക്കാര്‍ എല്ലാകാലത്തും നബി(സ)ജനിച്ച സ്ഥലം സന്ദര്‍ശിക്കാറുണ്ടായിരുന്നു (അല്‍ മവാഹിബ് ) قال النبهاني رحمه الله ان السلف والخلف مطبقون علي عمل المولد في يوم المذكور وليلته (لسان العيون) ഇമാം നബ്ഹാനി തങ്ങള്‍ പറയുന്നു നബി(സ(യുടെ ജന്മദിനത്തിന്‍റെ രാവും പകലും നബിദിന പരിപാടിയില്‍ എര്പെടുന്നതില്‍ മുന്കാലക്കാരും പില്‍കാലക്കടും എകോപിച്ചിരുന്നു ‍ قال الامام الزرقاني ينبغي تخصيص هذا الشهر بزيادة فعل البر وكثرة الصدقات والخيرات وغير ذلك من وجوه الخيرات (المدخل لابن الحاج) ഇമാം സുര്ഖാനി(റ)പറയുന്നു ഈ മാസത്തില്‍(റബീ ഉല്‍ അവ്വല്‍ )പ്രത്യകമായി നല്ല കാര്യം ചെയ്യലും സ്വദഖ ചെയ്യലും അല്ലാഹിവിലെക്ക് അടുപ്പിക്കുന്ന മറ്റ് നല്ല കാര്യം ചെയ്യലും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ് قال الامام القسطلاني رحمه الله:لازال اهل اسلام يحتفلون ويهتمون بشهر مولده عليه الصلوة والسلام ويعملون الولائمة ويتصدقون في لياليه بانواع الصدقات ويظهرون السروربه ويزيدون في المبرات ويعتنون بقرائة مولده الكريم ويظهر عليهم من بركاته كل فضل عميم (المواهب) ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു :മുസ്ലിം ലോകം മുഴക്കെ നബി(സ)യുടെ ജ്നമദിനത്തില്‍ ഒരുമിച്ച് കൂടുകയും ഭക്ഷണം ഉണ്ടാക്കുകയും സ്വദഖ കൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും നന്മവര്‍ദ്ധിപ്പിക്കുകയും മൌലിദ് പാരായണം നടത്തുകയും ചെയ്യുമായിരുന്നു في فتاوي الحافظ السيوطي في باب الوليمة سئل عن عمل المولد النبوي في شهر ربيع الاول ماحكمه من حيث الشرع وهل هو محمود او مذموم وهل يثاب فاعله اولا والجواب عندي ان اصل عمل المولد الذي هو اجتماع الناس وقرائة ماتيسر من القرآن ورواية الاخبار الواردة في مبدأ أمر النبي صلي الله عليه وسلم وما وقع في مولده من الآيات ثم يمدهم سماط يأكلونه وينصرفون من غير زيادة علي ذلك من البدعة الحسنة التي يثاب عليها صاحبها لمافيه من تعظيم قدر النبي صلي الله عليه وسلم واظهار الفرح والاستبشار بمولده الشريفة (الاعانة الطالبين) ഇമാം സുയൂത്വി(റ)നോട് ഒരു ചോദ്യം :-റബീഉല്‍ അവ്വലില്‍ നടക്കുന്ന നബിദിനത്തെ പറ്റി ഇസ്ലാമിക വീക്ഷണത്തില്‍ അതിന്‍റെ നിയമം എന്താണ്‍ ?അത് പ്രശംസിക്കപെടുന്നതോ ?ആക്ഷേപിക്കപ്പെടുന്നതോ?അത് ചെയ്യുന്നവര്‍ക്ക് പ്രതിഫലം കിട്ടുമോ?ഇല്ലേ? ഉത്തരം സുയൂത്വി ഇമാം പറയുന്നു നബിദിനവുമായി ബദ്ധപെട്ട പ്രവര്‍ത്തനം എന്നാല്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടുക ,ഖുര്‍ആന്‍ പാരായണം ചെയ്യുക ,നബി(സ)യുമായി ബന്ധപ്പെട്ട ഹദീസുകള്‍ പാരായണം ചെയ്യുക ,അതിന്ന്‍ ശേഷം ഭക്ഷണം കൊടുക്കുക പോലോത്ത കാര്യം ചെയ്യുകയണങ്കില്‍( ഇസ്ലാം വിലക്കാത്ത)അത് നല്ല ആചാരമാണ് അത് ചെയ്യുന്നവര്‍ക്ക് കൂലി കിട്ടും കാരണം നബിയുടെ മഹത്വം പറയലും പ്രഘടിപ്പിക്കലും സന്തോഷിക്കലുംമാണല്ലോ ആദിവസം ചെയ്യുന്നത് നബിദിന ആഘോഷം കാലങ്ങളില്‍ നബിദിനത്തിന്ന്‍ മഹത്വം നല്‍കുക എന്നത് നബി(സ)യുടെ കാലം മുതല്‍ ഹിജ്റ മുന്നൂറ് നൂററാണ്ട് വരെ നടന്നു വന്നതാണെന്ന്‍ നടേപറഞ്ഞത്തില്‍ നിന്ന്‍ നാം മനസ്സിലാക്കിയല്ലോ ഇന്ന്‍ കാണുന്ന രൂപത്തില്‍ വിപുലവും ആഘോഷകരുമായ രൂപത്തിലേക്ക് മാറിയത് മുളഫഫര്‍ രാജാവിന്‍റെ കാലത്താണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു ബഹു ഇമാം സുര്ഖാനി(റ)പറയുന്നു قال الزقاني أول من احدث فعل ذلك يعني علي هذا الوجه الخاص الموجود اليوم الملك المظفر ابوسعيد صاحب اربل ഇന്ന്‍ കാണുന്ന രീതിയില്‍ നബിദിന പരിപാടി വിപുലീകരിക്കപ്പെട്ടത് ഇര്ബല്‍ ചക്രവര്‍ത്തിയായ മുളഫ്ഫര്‍ രാജാവായിരുന്നു

: നബിദിനം :-സ്വാഹാബത്തിന്‍റെയും മുന്‍കാല ഇമാമീങ്ങളുടെയും വീക്ഷണത്തില്‍ قال ابوبكر الصديق رضي الله عنه من أنفق درهما علي قرائة مولد النبي صلي الله عليه وسلم كان رفيقي في الجنة അബുബക്കര്‍ സിദ്ധീഖ്(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ മൌലിദ് പാരായണത്തിന്ന്‍ ഒരു ദിര്‍ഹം ചിലവഴിച്ചാല്‍ സ്വര്‍ഗത്തില്‍ അവന്‍ എന്‍റെ കൂട്ടുകാരനാണ് قال عمر بن خطاب رضي الله عنه من عظم مولد النبي صلي الله عليه وسلم فقد أحيا الاسلام ഉമര്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മ ദിനത്തെ ആദരിച്ചാല്‍ അവന്‍ ഇസ്ലാമിനെ ഹയാത്താക്കിയവനായി قال عثمان رضي الله عنه من أنفق درهما علي قرائة مولد النبي صلي الله عليه وسلم فكأنما شهد غزوة بدر وحنين ഉസ്മാന്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ മൌലിദ് പാരായണം ചെയ്‌താല്‍ അവന്‍ ബദര്‍ ,ഹുനൈന്‍ യുദ്ദത്ത്തില്‍ പങ്കെടുത്തവനെ പോലെയാണ്‍ قال علي رضي الله عنه وكرم الله وجهه من عظم مولدالنبي صلي الله عليه وسلم وكان سببا لقرائته لايخرج من الدنيا الابالامان ويدخل الجنة بغير حساب അലി(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മടിനത്തെ ആദരിച്ചാല്‍ അല്ലങ്കില്‍ അവന്‍ മൌലിദ് പാരായണത്തിന്ന്‍ കാരണക്കരനായാല്‍ ഈമാനോട് കൂടെയല്ലാതെ അവന്‍ മരിക്കുകയില്ല മാത്രമല്ല ചോദ്യം കൂടാതെ സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്യും قال حسن البصري رضي الله عنه وددت لوكان لي مثل جبل أحد ذهبا لانفقته علي قرائة مولد النبي صلي الله عليه وسلم ഹസ്സന്‍ അല്‍ ബസ്വരി(റ)പറഞ്ഞു എനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണം ഉണ്ടായിരുന്നുവെങ്കില്‍ അതു മുഴുവനും ഞാന്‍ നബി(സ)യുടെ മൌലിദ് പാരയാണ ത്തിന്ന്‍ ഉപയോഗിക്കുമായിരുന്നു قال جنيد البغدلدي قدس الله سره العزيز من حضر مولد النبي صلي الله عليه وسلم وعظم قدره فقد فاز بالايمان ജുനൈദ് അല്‍ ബാഗ്‌ദാദി(റ)പറഞ്ഞു ആരെങ്കിലും നബി(സ(യുടെ മൌലിദ് സദസ്സില്‍ വരികയും അതിനെ ബഹുമാനിക്കുകയും ചെയ്‌താല്‍ അവന്‍ ഈമാന്‍ കൊണ്ട് വിജയിച്ചവനായി قال معروف الكرخي قدس سره :من هيأ طعاما لأجل قرائة مولد النبي صلي الله عليه وسلم وجمع اخوانا وأوقد سراجا ولبس جديدا وتبخر وتعطر تعظيما لمولد النبي صلي الله عليه وسلم حشره الله يوم القيامة مع الفرقة الالي من النبيين وكان في أعلي عليين മഅ്റുഫ് അല്‍ കര്ഖി(റ)പറഞ്ഞു നബി(സ)യുടെ മൌലിദിനെ ആദരിച്ചു കൊണ്ട് ഭക്ഷണം തയ്യാറാക്കുകയും കൂട്ടുകാരെ ഒരുമിച്ചു കൂട്ടുകയും നല്ല വസ്ത്രവും അലങ്കാരങ്ങളും സുഖന്തം പൂശുകയും ചെയ്‌താല്‍ നബിമാരോട് കൂടെ അവനെ ഖിയാമത്ത് നാളില്‍ ഒരുമിച്ച് കുട്ടുകയും ഉന്നതമായ സ്ഥാനം നല്‍കുകയും ചെയ്യും قال الامام فخر الدين الرازي رحمه الله :مامن شخص قرء مولد النبي صلي الله عليه وسلم علي ملح أوبر أوشيئ آخر من المأكولات الاظهرت فيه البركة وفي كل سيئ ഇമാം റാസി (റ)പറയുന്നു ആരങ്കിലും അവരുടെ ധാന്യം,ഉപ്പ്മറ്റ് തിന്നപെടുന്ന വസ്തുകളില്‍ മൌലിദ് ഓതിയാല്‍ അതില്‍ ബറത്ത് ഉണ്ടാകും قال امام الشافعي رضي الله عنه :من جمع لمولد النبي صلي الله عليه وسلم اخوانا وهيأطعاما وأخلي مكانا وعمل احسانا وصار سببا لقرائته بعثه الله يوم القيامة مع الصديقين والشهداء والصالحين ويكون في جنات النعيم ഇമാം ഷാഫി(റ)പറയുന്നു ഒരാള്‍ നബി(സ)യുടെ ജന്മദിനത്തിന്ന്‍ സ്ഥല സൌകര്യം വരുത്തി ജനങ്ങളെ ഒരുമിച്ചുക്കൂടി ഭക്ഷണം തെയ്യാര്‍ ചെയ്തു നല്ല പ്രവര്‍ത്തങ്ങള്‍ ചെയ്തു അങ്ങിനെ മൌലിദ് ഓതിയാല്‍ അന്ത്യദിനത്തില്‍ സിദ്ധീഖുകള്‍,ശുഹദാക്കള്‍ ,സ്വാലിഹുകളോട് കൂടെയായിരിക്കും സ്വര്‍ഗത്തി കടക്കുകയും ചെയ്യും قال سري السقطي رحمه الله :من قصد موضعا يقرء فيه مولد النبي صلي الله عليه وسلم فقد فصد روضة من رياض الجنة لانه ماقصد ذلك الموضع الا لمحبة النبي صلي الله عليه وسلم وقد قال صلي الله عليه وسلم من أحبني كان معي في الجنة ബഹു സിരിയ്യ് അസ്സിഖ്ത്വി(റ)പറഞ്ഞു ഒരാള്‍ മൌലിദ് ഓതാന്‍ ഒരുസ്ഥലം കരുതിയാല്‍ അവന്‍ സ്വര്ഗീയ പൂന്തോപ്പാണ് അവന്‍ കരുതിയത് കാരണം നബി(സ)പറഞ്ഞിട്ടുണ്ട് എന്നെ ഒരാള്‍ ഇഷ്ടപെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ എന്നൊട് കൂടെയാണ് قال الامام السيوطي رحمه الله:مامن بيت اومسجد اومحلة قرئ فيه مولد النبي صلي الله عليه وسلم الا حفت الملئكة ذلك البيت اوالمسجد اوالمحلة وصلت الملائة علي أهل ذلك المكان وعمهم الله تعالي بالرحمة والرضوان ഇമാം സുയൂത്വി(റ)പറയുന്നു മൌലിദ് ഓതുന്ന സ്ഥലം അത് വീടാവട്ടെ,പള്ളിയാവട്ടെ,മറ്റ് സ്ഥലമാവട്ടെ അവിടെ മലക്കുകള്‍ പൊതിയും ആസ്തല വാസികള്‍ക്ക് അവര്‍ സ്വലാത്ത് ചൊല്ലും അല്ലാഹു അവരെ റഹ്മത് കൊണ്ട് നിറക്കും (അവലബം ഇമാം ഇബ്ന്‍ ഹാജര്‍ ഹൈതമി(റ)യുടെ "നിഅ്മത്ത് അല്‍ കുബ്റ:"എന്ന കിത്താബില്‍ നിന്ന്‍ ) നബിദിനം മുന്‍കാല പണ്ഡിതര് എന്ത് പറയുന്നു

റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് വിരോധികളുടെ വാദമാണ് വെള്ളിയാഴ്ച നടത്തുന്ന നുബാതീ ഖുതുബയിൽ നബി (സ്വ) യുടെ മൗലിദിനെക്കുറിച്ച് പറയുന്നില്ല, മറിച്ച് വഫാതിനെപ്പറ്റിയാണ് പറയുന്നത്. അതുകൊണ്ട് നബിദിനാഘോഷം പാടില്ലെന്നും ദു:ഖാചരണമാണ് നടത്തേണ്ടതെന്നും !! എന്നാൽ, ഈ വാദം ശുദ്ധ അസംബന്ധമാകുന്നു. കാരണം ! നുബാതീ ഇമാമിന്റെ ഖുതുബ എത്ര ഏടുകളുണ്ടെന്ന് അറിയാത്തത് കൊണ്ടാണിത്. "ദീവാനി ഖുതബ് ഇബ്നു നുബാതി" അത് പോലെ "ഖുതുബതുൽ ഹറമൈനി" തുടങ്ങിയ നുബാതി ഇമാമിന്റെ തന്നെ ധാരാളം ഖുതുബയിൽ നബി (സ്വ) യുടെ മൗലിദ് പറയുന്ന ഖുതുബകൾ തന്നെയുണ്ട് എന്നാൽ !! ഇവിടെ ഉദ്ധരിക്കാൻ പോകുന്നത് നബി (സ്വ) യുടെ ജന്മദിനം ഈദാക്കാനുള്ള (ആഘോഷമാക്കാൻ) പറയുന്ന ഖുതുബയാണ് കിതാബ് : العلاَّمة الشّيخ محمد بن عمر بحرق الحضرمي الشافعي قال في كتابه (حدائق الأنوار ومطالع الأسرار في سيرة النبي المختار)

photo content

മലബാറിലെ നബിദിനപ്പുലരികൾ വെറ്റില മുറുക്കുന്ന, വലിയ കോന്തലകൾ നീണ്ടുകിടക്കുന്ന, മുത്തിയുമ്മമാരുടെ മടികളിലിരുന്നുകൊണ്ടാണ് മലബാറിന്റെ നബി കഥകൾ ആരംഭിക്കുന്നത്. നബിദിനക്കാലത്തെ മലബാറിന്റെ ആത്മീയതയും പ്രാദേശിക ഭാവുകത്വവും വരച്ചിടുന്നു. https://islamsight.org/article/meelad-celebrations-of-malabar/57

► Shaykh Yūsuf bin Ismā’īl an-Nabhāni, Jawāhir al-Biḥār ► Imām Taqī ud-Dīn as-Subkī al-Ḥanbalī: ►Imām Abū al-Faraj Ibn al-Jawzī, Mawlid al-'Arūs ►►Many Non Madhāhib scholars has also mentioned it as Ibn Qayyim al-Jawziyyah, Ibn Taymiyya, Iqtidā' al-Sirāt al-Mustaqīm (in some cases) etc...#Mawlid

Who are the scholars of Ahl al-Sunnah that accept the celebration of Mawlid un-Nabī ﷺ as permissible or recommended? They are the overwhelming majority of Ahl al-Sunnah. Just to mention some of them from the well known and established scholars from the hundreds (𝐀𝐫𝐚𝐛𝐢𝐜 𝐫𝐞𝐟𝐞𝐫𝐞𝐧𝐜𝐞𝐬 𝐭𝐨 𝐡𝐮𝐧𝐝𝐫𝐞𝐝𝐬 𝐨𝐟 𝐬𝐜𝐡𝐨𝐥𝐚𝐫𝐬 𝐚𝐫𝐞 𝐩𝐫𝐨𝐯𝐢𝐝𝐞𝐝 𝐢𝐧 𝐭𝐡𝐞 𝐜𝐨𝐦𝐦𝐞𝐧𝐭 𝐬𝐞𝐜𝐭𝐢𝐨𝐧) are listed below, together with the title of their works where their position is stated: ❌ Individuals from living memory who prohibited it: ► Albāni, Bin Bāz, Ibn ‘Uthaymeen, Fawzān, Muqbil al-Wādi’ī, al-Munājid (creator of IslamQA), IslamWeb and YouTube celebrities like Zākir Naik, Menk and others. ✅ Scholars who permitted it and who were far greater and born long before those individuals from 21st century that prohibited it: Al-Ḥanafī: ► Imām Qutb al-Dīn al-Ḥanafī, al-I'lām bi A’lām bayt Allāh al-Ḥarām ► Imām Muḥammad ibn Jār-Allāh ibn Zāhira, al-Jāmi' al-Latīf ► Shaykh 'Abd al-Ḥaqq Muḥaddith Dehlawī, Mā Thabata min al-Sunnah ► Shaykh Shāh 'Abd al-Raḥīm Dehlawī, al-Durr al-Thamīn ► Shaykh Shāh Walī Allāh Dehlawī, Fuyūd al-Ḥaramayn ► Muftī 'Inayāt Allāh Kākurawī, Tarīkh Ḥabīb Allāh ► Muftī Muḥammad Mazhar Allāh Dehlawī, Fatāwa Mazharī ► Mullā ‘Alī al-Qārī, al-Mawrid al-Rāwī fī Mawlid al-Nabī ► Ḥāji Imdād Allāh Muḥājir al-Makkī, Shamā'im Imdādiyya ► Muḥaddith 'Abd al-Ḥayy al-Lucknawī, Fatāwa 'Abd al-Ḥayy ► Imām Aḥmad Ridā Khān, Fatāwa al-Ridwiyyah ► Shaykh Ismā’īl al-Ḥaqqī, Tafsīr Rūḥ al-Bayān ► ‘Allāmah Ibn ‘Ābideen ash-Shāmī, Jawāhi Rul Biḥār Al-Mālikī: ► al-Ḥāfidh Ibn Diḥya al-Kalbī, al-Tanwīr fī Mawlid al-Bashīr al-Nadhīr ► Imām al-Turtūshī, Kitāb al-Ḥawādith wa al-Bid’ah (indirectly) ► Imām al-Faqīh Abū al-Tayyib Muḥammad ibn Ibrāhīm al-Sabtī (d. 695), as quoted by al-Adfāwī in al-Suyūtī's Ḥusn al-Maqsad ► Imām Abū 'Abd Allāh Sayyidī Muḥammad ibn 'Abbād al-Nafzī, al-Rasā'il al-Kubrā ► Shaykh Jalāl al-Dīn al-Kattānī, Rawdat al-Jannat fī Mawlid Khātim al-Risālat, also quoted in al-Sakhāwī's Subul al-Hudā ► Shaykh Nāsir al-Dīn ibn al-Tabbākh, quoted in al-Sakhāwī’s Subul al-Hudā ► Shaykh Muḥammad ibn 'Alawī al-Makkī, al-Iḥtifāl bi Dhikrā al Mawlid ► Imām Muḥammad al-Jazūlī, Dalā’il al-Khayrāt ► Ibn Battūta al-Mālikī, ar-Riḥla ► Imām Muḥammad al-Zurqānī, Sharḥ al-Mawāhib al-Ladunniyah Al-Shāfi'ī: ► Imām Abū Shāma, al-Bā'ith 'alā inkār al-Bida' wa al-Ḥawādith ► Imām Shams al-Dīn al-Jazarī, 'Urf al-Ta'rīf bi al-Mawlid al-Sharīf ► Imām Shams al-Dīn ibn Nāsir al-Dīn al-Dimashqī, al-Mawrid al-Sādī fī Mawlid al-Hādī; Jāmi' al-Athār fī Mawlid al-Nabī al-Mukhtār; al-Lafz al-Rā'iq fī Mawlid Khayr al-Khalā'iq ► Imām Zayn al-Dīn al-'Irāqī, al-Mawrid al-Hanī fī al-Mawlid al-Sāni ► Imām al-Dhahabī, Siyar A'lām al-Nubalā' (indirectly) ► Imām Ibn Kathīr, Kitāb Mawlid an-Nabī, and al-Bidāya p. 272-273. ► Imām Ibn Ḥajr al-'Asqalānī, as quoted by al-Suyūtī in al-Ḥāwī. ► Imām al-Qastallānī, al-Mawāhib al-Ladunniyya ► Imām al-Sakhāwi, Subul al-Hudā, also quoted in al-Qārī, al-Mawrid al-Rāwī ► Imām Ibn Ḥajr al-Haytamī, Fatāwa al-Ḥadithiyya; al-Ni'mat al-Kubrā 'alā al-‘Ālam fī Mawlid Sayyid Waladi Ādam; Taḥrīr al-Kalām fī al-Qiyām 'inda Dhikr Mawlid Sayyid al-Anam; Tuḥfat al-Akhyār fī Mawlid al-Mukhtār ► Imām Wajīh al-Dīn 'Abd al-Raḥmān al-Zabīdī al-Dayba' (d. 944), Kitāb al-Mawlid. ► Imām Zāhir al-Dīn Ja'far al-Misrī, quoted in al-Sakhāwī's Subul al-Hudā ► Imām Muḥammad ibn Yūsuf al-Sāliḥī al-Shāmī, quoted in al-Sakhāwī's Subul al-Hudā ► Kamāl al-Dīn al-Adfāwī, al-Tāli' al-Sa'īd ► Imām al-Suyūtī, Ḥusn al-Maqsad fi ‘Amal al-Mawlid in his al-Hāwī li al-Fatāwī ► Imām Abū Zur'a al-'Irāqī, as quoted in Muḥammad ibn Siddīq al-Ghumārī's Tashnīf al-Adhān

നിഅ്മത്തുൽ കുബ്റയും ഇബ്നു ഹജറും ..................... "അൽ നിഅ്മത്തുൽ കുബ്റ:അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം" എന്ന മൗലിദ് കിതാബ് ഇബ്നു ഹജർ അൽ ഹെെതമിയുടെത് തന്നെയാണെന്നാണ് നല്ലൊരു വിഭാഗം ചരിത്രാന്വേഷികളും പറയുന്നത് ചരിത്ര പണ്ഡിതനായ ബഹു:അംജദ് റശീദ് പറയുന്നു "നിഅ്മത്തുൽ കുബ്റ " എന്ന ഗ്രന്ഥം 1952ൽ തന്നെ ഇബ്നു ഹജർ തങ്ങളുടെതായി ഈജിപ്തിലെ കെയ്റോയിൽ പ്രസിദ്ധമാണ്(നഫാഈസുദുറർ പേജ്:62) അദ്ദേഹം തന്നെ പറയുന്നു "നിഅ്മത്തുൽ കുബ്റ" യിലെ ചില കവിതകൾ ഇബ്നു ഹജർ തങ്ങൾക്കു ശേഷം ജീവിച്ച അബ്ദുൽ ഗനിയ്യുന്നാബൽസി(മരണം1143) യുടെതാണെന്ന് വിമർശനം ഉണ്ട് പക്ഷെ ഞാൻ തന്നെ യമനിലെ തരീംമിലെ അൽഅഹ്ഖാഫ് ലെെബ്രറിയിൽ അതിന്റെ കയ്യെഴുത്തു പ്രതി കണ്ടിട്ടുണ്ട് (മേൽ പുസ്തകം 62)

ശരീഅത്തിന്‍റെ അടിസ്ഥാനമൂല്യങ്ങളിലെ നിയമങ്ങളുടെ മേല്‍ നിര്‍മ്മിക്കപ്പെട്ടവ തള്ളിക്കള്ളയേണ്ടതോ ആക്ഷേപാര്‍ഹമോ ആയ ബിദ്അത്ത് അല്ല (മആലിമുസ്സുനന്‍)." ശറഇയ്യായ അര്‍ഥത്തില്‍ ശരീഅത്തില്‍ അടിസ്ഥാനമുള്ളവ ബിദ്അത്തല്ലെന്നാണ് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)ന്‍റെ ഭാഷ്യം. ഭാഷാര്‍ഥത്തില്‍ ഇതിനെ ബിദ്അത്തെന്ന് വിളിക്കാമെങ്കിലും ശര്‍ഇന്‍റെ അര്‍ഥത്തില്‍ അടിസ്ഥാനമില്ലാത്തവയ്ക്കാണ് ബിദ്അത്തെന്ന് മഹാനവര്‍കള്‍ കൂട്ടിച്ചര്‍ക്കുന്നു(ഫത്ഹുല്‍ ബാരി). മഹാനവർകളുടെ നിര്‍വ്വചനപ്രകാരം ബിദ്അത്തിന്‍റെ ചര്‍ച്ചയില്‍ തന്നെ മൗലിദ് കടന്നുവരില്ലെന്ന് സുവ്യക്തം. ഉപര്യുക്തമായവയോട് ഉപോല്‍ബലകമായി ഇമാം ശാഫിഈ(റ)വും ബിദ്അത്തിനെ രണ്ടായി വിഭജിച്ചിട്ടുണ്ട് (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്, ഫത്ഹുൽ ബാരി). പ്രാമാണികമായി മൗലിദിന് അടിസ്ഥാനങ്ങളുണ്ടെന്ന് തെളിവ് സഹിതം ഇമാം ഇബ്ന്‍ ഹജറുല്‍ അസ്ഖലാനി(റ)വും ഇമാം ജലാലുദ്ധീന്‍ സുയൂത്വി(റ)വും സമര്‍ഥിക്കുന്നുണ്ട്. മൗലിദ് കര്‍മ്മത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇബ്ന്‍ ഹജര്‍(റ) നൽകിയ മറുപടിയില്‍ നിന്ന്: "എനിക്കതിന് ഉറച്ച അടിസ്ഥാനം ലഭിച്ചിട്ടുണ്ട്. സ്വഹീഹാനി(ബുഖാരി,മുസ് ലിം)യില്‍ സ്ഥിരപ്പെട്ട ഹദീസാണത്രെ അടിസ്ഥാനം, റസൂല്‍(സ) മദീനയിലേക്ക് വന്ന സമയത്ത് ജൂത സമൂഹം ആശൂറാ ദിവസം വൃതമനുഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "ഫിര്‍ഔനിനെ അല്ലാഹു മുക്കി നശിപ്പിക്കുകയും മൂസാ(അ)നെ രക്ഷപ്പെടുത്തുകയും ചെയ്ത ദിനമാണിത്, അതിന് നന്ദിസൂചകമെന്നോളം ഞങ്ങള്‍ പ്രസ്തുത ദിനത്തില്‍ വൃതമനുഷ്ടിക്കുന്നു (അല്‍ഹാവിലില്‍ ഫതാവാ)." ഈ ഹദീസ് അടിസ്ഥാനപ്പെടുത്തി നിര്‍ണ്ണിതമായ ദിവസത്തില്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് ശുക്റ് ചെയ്യാമെന്നും അങ്ങനെയാണെങ്കിൽ റസൂല്‍(സ)യേക്കാള്‍ ലോകത്തിന് ലഭിച്ച അനുഗ്രഹമേതാണെന്നും മഹാനവര്‍കള്‍ ചോദിക്കുന്നു. അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്‍റെ മേല്‍ നന്ദിയായി ഗണിക്കപ്പെടുന്നതിന്‍റെ മേല്‍ മൗലിദ് ചുരുക്കണമെന്നും അനനുവദനീയമായ കാര്യങ്ങള്‍ വിലക്കപ്പെടണമെന്നും മഹാനവര്‍കള്‍ നിര്‍ദ്ദേശിക്കുന്നു. മൗലിദ് പുണ്യകര്‍മ്മമാണെന്നതിനുള്ള അടിസ്ഥാനമായി ഇമാം ബൈഹഖി(റ) ഉദ്ധരിച്ച ഹദീസ് ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നുണ്ട്. നുബുവ്വത്തിനു ശേഷം സ്വശരീരത്തെ തൊട്ട് റസൂല്‍(സ) അഖീഖത്ത് അറുത്തുവെന്നാണ് ഹദീസിന്‍റെ ഉള്‍ക്കാമ്പ്. തന്‍റെ ഏഴാം വയസ്സില്‍ പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് റസൂല്‍(സ)നെ തൊട്ട് അഖീഖത്ത് അറുത്തിട്ടുണ്ട്, അതിന് പുറമെ ഒന്നില്‍ കൂടുതല്‍ തവണ അഖീഖത്ത് അറുക്കുന്നതിന് ശരീഅത്ത് സാധുതയും നല്‍കാതിരിക്കെ തിരുഹബീബ്(സ) വീണ്ടും അഖീഖത്ത് അറുത്തത് തന്നെ ലോകാനുഗ്രഹിയായി അല്ലാഹു സൃഷ്ടിച്ചതില്‍ നന്ദി പ്രകടിപ്പിച്ചിട്ടാണ് എന്നത് സംശയലേശമന്യേ വ്യക്തമാകും(ഹുസ്നുല്‍ മഖ്സദ് ഫീ അമലില്‍ മൗലിദ്). തന്‍റെ ജന്മദിനത്തിൽ റസൂല്‍(സ) സ്വയം സന്തേഷം പ്രകടിപ്പിച്ചെങ്കില്‍ മുഹമ്മദീയ സമുദായത്തിന് മൗലിദാഘേഷിക്കലും ഭക്ഷണം നല്‍കല്‍ പോലെയുളള കർമ്മങ്ങളാല്‍ നന്ദി പ്രകടിപ്പിക്കല്‍ സുന്നത്താണെന്നുമുള്ള സൂയൂത്വി(റ)യുടെ പ്രസ്താവന മൗലിദ് വിരോധികള്‍ക്കുളള ഇരുട്ടടിയാണ്. ഇമാം നവവി(റ)ന്‍റെ ഗുരുവര്യര്‍ അബൂശാമ(റ) മുളഫര്‍ രാജാവിന്‍റെ മൗലിദ് സദസ്സിനെ പ്രകീര്‍ത്തിക്കുകയും പ്രവാചകപ്രേമത്തെയും ആദരവിനെയും അറിയിക്കുന്നതാണീ കർമ്മമെന്ന് തന്‍റെ അല്‍ ബാഇസു അലല്‍ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ് എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. ബിദ്അത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥത്തില്‍ തന്നെയാണ് മഹാനവര്‍കള്‍ ഇത് കുറിച്ച് വെച്ചതെന്നതും പ്രസക്തമാണ്. മൗലിദ് ഓതിയ മൗലവിമാർ ശരീഅത്തിന്‍റെ പ്രമുഖ ഇമാമുമാര്‍ പ്രോല്‍സാഹിപ്പിച്ചുവെന്നതിനു പുറമെ മൗലിദുകള്‍ രചിക്കുക പോലും ചെയ്തിട്ടുണ്ട്. ഇബ്നുല്‍ ജൗസി(റ)( ഉര്‍ഫുത്തഅരീഫ്), ഇബ്ന്‍ ഹജറുല്‍ ഹൈതമി(റ) (അന്നിഅമതുല്‍ കുബ്റാ ഫീ സയ്യിദി വലദി ആദം), ജഅഫര്‍ ബ്ന്‍ ഹസനുല്‍ ബര്‍സന്‍ജി(റ), അഹ്മദുദ്ദര്‍ദരി(റ), അബ്ദുല്‍ ഗനിയ്യുന്നാബിലുസി(റ) തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. മൗലിദിനെ തളളപ്പെടേണ്ട ബിദ്അത്തായി സീല്‍ വെച്ച് ലോകമുസ് ലിങ്ങള്‍ക്ക് അയിത്തം കൽപ്പിക്കുന്നവര്‍ക്ക് എവിടെ നിന്നാണ് ഈ മാതൃക ലഭിച്ചതെന്നത് ഇന്നും അജ്ഞാതമാണ്. മുജാഹിദുകളുടെ ലോകാചര്യനായ ഇബ്നു തീമിയ പോലും സദുദ്ദേശ്യത്തോടെയുളള മൗലിദിന് മഹത്തായപ്രതിഫലമുണ്ടെന്നാണ് രേഖപ്പെടുത്തിവെച്ചിട്ടുള്ളത് (ഇഖ്തിളാഉ സ്സിറാത്വില്‍ മുസതഖീം). ശൈഥില്യം തുടര്‍ക്കഥയായ ഇവര്‍ക്ക് തങ്ങളുടെ മുന്‍ഗാമികള്‍ക്ക് പോലും ലഭിക്കാത്ത 'വെളിപാട്' ലഭിച്ചെന്ന് വേണം കരുതാന്‍. കെ.എം മൗലവിയുടെ വീട്ടില്‍ റബീഉല്‍ അവ്വലില്‍ മൗലിദ് നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെന്നത് പലരുടെയും അനുഭവസാക്ഷ്യമാണ്. പ്രവാചകന്‍റെ കാലത്തോ സ്വഹാബത്തിന്‍റെ കാലത്തോ ഇല്ലാത്തതിന്‍റെ പേരില്‍ തിരസ്ക്കരിക്കുകയും തള്ളിക്കളയുകയുമാണെങ്കില്‍ മൗലിദ് വിരോധികള്‍ പോലും നാടുനീളെ കെട്ടിപ്പൊക്കുന്ന സമന്വയ മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തറ മാന്താനും സമയമായിട്ടുണ്ട്.

"അങ്ങ് അല്ലാഹുവിന്‍റെ ദൂതനാണ്, അങ്ങയുടെ മേല്‍ അല്ലാഹുവിന്‍റെ രക്ഷയുണ്ടാകട്ടെ," സ്വഹാബക്കള്‍ ഒരേസ്വരത്തില്‍ ഏറ്റു പറഞ്ഞു. തിരുദൂതര്‍ തുടര്‍ന്നു: "ഞാന്‍ അബ്ദുല്‍ മുത്തലിബിന്‍റെ പുത്രന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദാണ്. അല്ലാഹു സൃഷ്ടികളെ പടച്ചു, അവരിലെ ഏറ്റവും ഉത്തമരില്‍ എന്നെ ഉള്‍പ്പെടുത്തി. പിന്നീട് അല്ലാഹു അവരെ രണ്ടു വിഭാഗങ്ങളാക്കുകയും അവരില്‍ എറ്റവും ഉത്കൃഷ്ട സമൂഹത്തില്‍ എന്നെ അവന്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.അല്ലാഹു വീണ്ടും അവരെ രണ്ടു ഗോത്രങ്ങളാക്കുകയും അവരില്‍ ഏറ്റവും ഉത്തമരില്‍ എന്നെ ചേർക്കുകയും ചെയ്തു(സുനനു ത്തുര്‍മുദി: 5/ 545)." റസൂല്‍(സ) ഭൂജാതനായതില്‍ സന്തോഷം പ്രകടിപ്പിച്ച് തന്‍റെ അടിമസ്ത്രീ സുവൈബയെ മോചിപ്പിച്ചതിനാല്‍ അബൂലഹബിന് നരകശിക്ഷയില്‍ അല്‍പ്പം ഇളവ് ലഭിച്ചെന്നത് അധികാരിക ഹദീസ് ഗ്രന്ഥങ്ങളില്‍ പോലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധഖുർആന്‍ പോലും കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയും അപകീര്‍ത്തിക്കുകയും തിരുദൂതര്‍(സ)യെ ക്രൂരമായ പീഡന മുറകള്‍ക്ക് വിധേയനാക്കുകയും ചെയ്ത ഒരാള്‍ക്ക് ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ നബിദിനം ആഘോഷിച്ചതിന്‍റെ പേരില്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചെങ്കില്‍ മൗലിദ് ഓതുന്ന സത്യ വിശ്വാസിക്ക് പാരത്രിക ലോകത്ത് ലഭിക്കുന്ന പ്രതിഫലം നിര്‍വാച്യമാണ്. മുത്ത് ഹബീബ്(സ)യുടെ പ്രകീര്‍ത്തനങ്ങള്‍ അവിടുത്തെ അനുചരവൃന്ദവും പാടിപ്പറഞ്ഞിട്ടുണ്ട്, ഹൈസം ബ്ന്‍ അബീസിനാന്‍(റ)ല്‍ നിന്ന്: മഹാനവര്‍കള്‍ അബൂഹുറൈ(റ)ന്‍റെ ഉപദേശം കേള്‍ക്കുകയായിരുന്നു, ഉപദേശത്തിനിടെ അബൂഹുറൈറ(റ)ന്‍റെറസൂല്‍(സ)ലേക്ക് സംസാരം ചെന്നെത്തി. അബ്ദുല്ലാഹ് ബ്ന്‍ റവാഹ(റ)നെ കുറിച്ച് റസൂല്‍(സ) മൊഴിഞ്ഞ വാക്കുകള്‍ മഹാനവര്‍കള്‍ പറഞ്ഞു :"നിശ്ചയം നിങ്ങളുടെ സഹോദരന്‍ അനാവശ്യമായ കാര്യങ്ങള്‍ പറയാറില്ല." ശേഷം ഹബീബിനെ കുറിച്ച് അബ്ദുല്ലാഹ്(റ) പാടിയ വരികള്‍ മഹാനവര്‍കള്‍ ആലപിച്ചു(ബുഖാരി). (പദ്യത്തിലെ ആദ്യ വരികളുടെ സാരം, ഞങള്‍ക്കിടയിലെ റസൂല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സമയത്ത് പ്രഭാതത്തില്‍ നിന്ന് നന്മകള്‍ ഉറവയൊലിക്കും). ഹബീബ്(സ)യെ കുറിച്ച് അബ്ദുല്ലഹ്(റ) പാടിയ പ്രകീര്‍ത്തന കാവ്യവും മഹാനവര്‍കള്‍ക്ക് റസൂല്‍(സ) നല്‍കിയ അംഗീകാരവും പ്രസ്തുത ഹദീസില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇന്നത്തെ മൗലിദിലും ഇതിനോട് തുല്യമായ വരികളേ കാണാന്‍ സാധിക്കൂ. പ്രകീര്‍ത്തനകാവ്യം ആലപിക്കുന്നതിന്‍റെ പേരിലാണ് ശിര്‍ക്കാരോപണമെങ്കില്‍ അബൂഹുറൈ(റ)നെ കുറിച്ച് എന്താണിവര്‍ പറയുക? പ്രവാചക പ്രകീർത്തനത്തിൻറെ പരമ്യങ്ങൾ കീഴടക്കിയ കഅബ് ബന്‍ സുഹൈര്‍(റ)ന്‍റെയും ഹസ്സാന്‍ ബ്ന്‍ സാബിത്(റ)ന്‍റെയും ചരിത്രങ്ങൾ സര്‍വ്വാംഗീകൃതമാണ്. അഇമ്മത്തിൻറെ ഭാഷ്യം സ്വഹാബത്തിനും താബിഉകള്‍ക്കും ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴാണ് മൗലിദ് വ്യവസ്ഥാപിതമായ രീതിയില്‍ സംസ്ഥാപിതമാകുന്നത്. . ഹിജ്റ അറുന്നൂറുകളില്‍ ഇര്‍ബല്‍ ഗവര്‍ണ്ണറായ മുളഫറുദ്ധീന്‍ കൂകബ് രി ബ്ന്‍ സൈനുദ്ധീനാണ് വര്‍ണ്ണാഭമായ രീതിയില്‍ മൗലിദാഘോഷത്തിന് തുടക്കം കുറിച്ചത്. വര്‍ഷംതോറും റബീഉല്‍ അവ്വലില്‍ നടത്തി വരുന്ന മൗലിദിന് അദ്ദേഹം മൂന്ന് ലക്ഷം ദീനാര്‍ ചെലവഴിച്ചു. അക്കാലത്തെ പ്രഗല്‍ഭ സൂഫിവര്യന്‍മാരും പണ്ഡിതന്‍മാരും അദ്ദേഹത്തിന്‍റെ മൗലിദ് സദസ്സുകളില്‍ സന്നഹിതരായി. പ്രജാസ്നേഹിയും പരിത്യഗിയുമായിരുന്ന മുളഫര്‍ രാജാവിന് അബുല്‍ ഖത്താബ് ബ്ന്‍ ദിഹ് യ (റ)വാണ് മൗലിദ് രചിച്ച് നല്‍കിയത്. അത്തന്‍വീറു ഫീ മൗലിദി ബശീറിന്നദീര്‍ എന്ന നാമത്തില്‍ പ്രശസ്തമായ പ്രസ്തുത മൗലിദിന് ആയിരം ദീനാറാണ് മുളഫര്‍ രാജാവ് പാരിതോഷികം നല്‍കിയത്. പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രൗഢമായ ഈ മൗലിദ് സദസ്സിനെ അന്ന് ജീവിച്ച ഒരു പണ്ഡിതന്‍ പോലും എതിര്‍ത്തിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ഉത്തമ നൂറ്റാണ്ടുകാര്‍ നിര്‍വ്വഹിക്കാത്തതിനാല്‍ മൗലിദിനെ തള്ളപ്പെടേണ്ട ബിദ്അത്തായി ചിത്രീകരിക്കുന്നവര്‍ക്ക് ശരീഅത്തിന്‍റെ ഇമാമുമാര്‍ തന്നെ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. മൗലിദ് ബിദ്അത്തുളലാലയാണെന്ന് വാദിച്ച് അല്‍മൗരിദ് ഫീ അമലില്‍ മൗലിദ് എന്ന ഗ്രന്ഥമെഴുതിയ താജുദ്ധീന്‍ ബ്ന്‍ ഉമറുല്‍ ഫാകിഹാനി(റ)യെ കൃത്യമായി ഖണ്ഡിച്ച് ഇമാം സുയൂത്വി(റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഹുസ്നുല്‍ മഖ്സദ് ഫീ അമലില്‍ മൗലിദ് എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ഗ്രന്ഥം മൗലിദ് വിരോധികള്‍ക്കുള്ള തുരുപ്പ്ചീട്ടാണ്. ചുരുക്കത്തില്‍ ബിദ്അത്തിന്‍റെ നിര്‍വ്വചനത്തെ കുറിച്ചുള്ള അജ്ഞതയും മുന്‍കാലെ മനസില്‍ രൂപപ്പെടുത്തി വെച്ച നിരോധനാത്മക സ്വഭാവവുമാണെന്നേ ഇതിനെ കുറിച്ച് പറയാനാകൂ. എല്ലാ പുത്തന്‍വാദങ്ങളും ബിദ്അത്തും സര്‍വ്വ ബിദ്അത്തും പിഴച്ചതുമാണെന്നുളള തിരുവചനത്തിന്‍റെ ബാഹ്യാര്‍ഥത്തില്‍ കടിച്ചുതൂങ്ങിയതാണ് ഇവര്‍ക്ക് അബദ്ധം പിണയാനുള്ള കാരണം. ഉദ്ധൃതമായ തിരുവചനത്തെ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം ഖത്താബി(റ) എഴുതുന്നു: "ദീനിന്‍റെ മുലകങ്ങളിലോ പ്രമാണങ്ങളിലോ അടിസ്ഥാനമില്ലാത്തവയുടെ മേല്‍ നിര്‍മ്മിച്ചുണ്ടാക്കിയവായണ് അവ.

മൗലിദും പ്രാമാണികതയുടെ അപ്രമാദിത്വവും മഹാമാരിയുടെ ഭീതിയിൽ നിന്ന് മുക്തരായി വിശ്വാസി ലോകം വീണ്ടുമൊരു റബീഇനെ വരവേൽക്കുകയാണ്. ലോകാനുഗ്രഹിയെന്ന് വി. ഖുർആൻ തന്നെ പരിചയപ്പെടുത്തിയ തിരു ഹബീബ്(സ)യുടെ പ്രകീർത്തനങ്ങളാൽ നാടും വീടും ശബ്ദമുഖരിതമാണ്. വിശ്വാസി ഹൃദയങ്ങളിൽ ഇശ്ഖിൻറെ പേമാരി പെയ്യിക്കുന്ന മൗലിദുകളാണ് ഈ വസന്ത രാവുകളിലെ പ്രാധാന സുകൃതം. എന്നാൽ ഖേദകരമെന്നോളം നൂറ്റാണ്ടുകളോളമായി ലോകമുസ് ലിങ്ങള്‍ നിർവ്വഹിച്ച് കൊണ്ടിരിക്കുന്ന മൗലിദ് കർമ്മത്തെ ബിദ്അത്തെന്നും ശിർക്കെന്നും മുദ്ര കുത്തി സ്വയം തിരസ്ക്കരിക്കുന്നതിനു പുറമെ മറ്റു സത്യവിശ്വാസികളെയും ഇത്തരം പുണ്യകർമ്മങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ച് സമൂഹത്തെ വഴിപിഴപ്പിക്കുന്ന ഒരു വിഭാഗം പതിവു പോലെ ഇത്തവണയും രംഗത്തുണ്ട്. ലോകത്തെ ഭൂരിപക്ഷം വരുന്ന സുന്നി സമൂഹം തിരുദൂതരുടെ ജന്മം കൊണ്ടനുഗ്രഹീമായ മാസത്തെ അത്യാനന്ദത്തോടെ വരവേൽക്കുമ്പോൾ ശിർക്കെന്നും ആനാചാരമെന്നും മുദ്ര കുത്തി പിന്തിരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ഖുർആനിൽ സംഘടിതമായി, ഖുർആനിലെ അല്പം സൂക്തങ്ങളും തിരുഹബീബ്(സ)യുടെ ജന്മ-ജീവചരിത്രങ്ങളെ കുറിച്ച് വന്ന ഉദ്ധരണികളും ഗദ്യപദ്യാവിഷ്ക്കാരത്തില്‍ പാരായണം ചെയ്യലാണ് മൗലിദ്. തുടർന്ന് തിരു ഹബീബ്(സ)യുടെ ജന്മത്തിൽ സന്തോഷം പ്രകടിപ്പിച്ച് ജനങ്ങൾക്ക് ഭക്ഷണം വിതരണം നടത്തുകയും ചെയ്യുന്നു. ഉത്തമനൂറ്റാണ്ടുകാരുടെ കാലത്തൊന്നും വ്യവസ്ഥാപിതമായ രൂപത്തിൽ നിർവ്വഹിച്ചിട്ടില്ലെങ്കിലും പ്രാമാണികത അടിസ്ഥാനമാക്കി മഹത്തായ പുണ്യ കർമ്മമാണ് മൗലിദെന്ന് പ്രഗൽഭരായ ഇമാമുമാരെല്ലാം അഭിപ്രയാപ്പെട്ടിട്ടുണ്ട്. മുത്ത് ഹബീബ്(സ)യെ സ്മരിക്കാനും അവിടത്തെ ജന്മം കൊണ്ടും സന്തോഷിക്കാനുമാണ് ഖുർആനും മറ്റു പ്രമാണങ്ങളും സത്യവിശ്വാസികളോട് കൽപ്പിച്ചിട്ടുള്ളത്; "നിശ്ചയം അല്ലാഹുവും അവൻറെ മാലാഖമാരും റസൂൽ(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നു, അതിനാൽ നിങ്ങളും അവരുടെ മേൽ സ്വലാത്തും സ്വലാമും ചൊരിയുക (അഹ്സാബ്33)." അല്ലാഹുവിന്റെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രകീർത്തനത്തനാമാണെന്ന അബുൽ ആലിയ(റ)ൻറെ പ്രസ്താവന വിശ്രുത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ ദുർറുൽ മൻസൂറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഥവാ അല്ലാഹു റസൂൽ (സ)യെ തൻറെ മാലാഖമാരുടെ സദസ്സിൽ പുകഴ്ത്തുന്നുവെന്നർഥം. അല്ലാഹു തൻറെ ഹബീബിന് വേണ്ടി സ്വലാത്ത് ചൊല്ലാൻ വിശ്വാസികളോട് കൽപ്പിച്ചതിനു പുറമെ സദസ്സിലായി ഹബീബിനെ പ്രകീർത്തിക്കുകയും ചെയ്യുന്നു. "നബിയെ,അങ്ങ് പറയുക, അല്ലാഹുവിന്റെ മഹത്വം കൊണ്ടും അനുഗ്രഹം കൊണ്ടും നിങ്ങള്‍ സന്തോഷിക്കൂ (യൂനുസ്58)". പ്രസ്തുത സൂക്തത്തിലെ അനുഗ്രഹം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് റസൂല്‍(സ)യാണെന്ന് ഇബ്ന്‍ അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. മഹാനവർക‍ളുടെ ഉദ്ധരണി തഫ്സീറു ബഹ്റില്‍ മുഹീത്വ് സാദുല്‍ മസീർ, ദുർറുൽ മൻസൂർ എന്നീ തഫ്സീറുകളിൽ പരാമർശിക്കുന്നുമുണ്ട്. "നിങ്ങളുടെ ഹൃദയത്തിന് കരുത്തും വീര്യവും നൽകുന്ന മുൻകാല പ്രവാചകരുടെ കഥകളെല്ലാം നാം നിങ്ങൾക്ക് വിവരിച്ചു നൽകും(ഹൂദ്120)". മുൻകാല പ്രവാചകന്മാരുടെ കഥകള്‍ ശ്രവിക്കല്‍ കൊണ്ട് തിരുദൂതരുടെ ഹൃദയത്തിന് കരുത്തും ബലവും വർദ്ധിക്കുമെന്ന് ഈ സൂക്തത്തിന്റെ വാച്യാർഥ‍ത്തില്‍ നിന്ന് തന്നെ സുഗ്രാഹ്യമാണ്. പ്രവാചകന്മാരുടെയും മുൻകാ‍ല സമുദായങ്ങളുടെയും കഥകള്‍ ശ്രവിക്കല്‍ കൊണ്ട് കൂടുതല്‍ വീര്യം വർധിക്കുമെന്ന് പ്രമുഖ ഖുർആന്‍ വ്യാഖ്യാന ഗ്രന്ഥമായ റൂഹുല്‍ ബയാനില്‍ ഇസ്മാഈലുല്‍ ഹഖി(റ) പരാമർശിക്കുന്നുണ്ട്. സൂറത്തുല്‍ ഹൂദിലെ 122ആം സൂക്തത്തിൻറെ വിശദീകരണത്തില്‍ ഇതോടൊപ്പം സ്വാലിഹീങ്ങളുടെ ചരിത്രങ്ങള്‍ അല്ലാഹുവിന്റെ സൈന്യങ്ങളില്‍ പെട്ട സൈന്യമാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. മുൻകാല പ്രവാചകന്മാരുടെ ചരിത്രസ്മരണകള്‍ ഹൃദയങ്ങൾക്ക് കൂടുതല്‍ കരുത്ത് നൽകുമെങ്കില്‍ റസൂല്‍(സ)യുടെ ജന്മജീവ സ്മരണകള്‍ അയവിറക്കുന്നതിനും അവിടുത്തെ പ്രകീർത്തിക്കുന്നതിനും ആരാണ് തടയണ സൃഷ്ടിക്കുന്നത്?. ലോകാനുഗ്രഹിയായ ഹബീബ്(സ)യുടെ പ്രകീർത്തനങ്ങളും മൗലിദും അനിസ് ലാമികമാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് ഖുർആൻ തന്നെയാണ് മറുപടി. ഹദീസില്‍ റസൂല്‍(സ) തിങ്കളാഴ്ച വൃതമനുഷ്ടിക്കാറുണ്ടായിരുന്നു, ഇതിന്റെ കാരണമന്വേഷിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു; ''ഞാന്‍ ഭൂജാതനായതും പ്രവാചകനായി നിയോഗിക്കപ്പെട്ടതും പ്രസ്തുത ദിനത്തിലാണ്(സ്വഹീഹു മുസ് ലിം: 2/820)." തന്‍റെ ജന്മദിനത്തിന് പ്രത്യേകിച്ച് മഹത്വമൊന്നുമില്ലായിരുന്നെങ്കില്‍ തിരുദൂതര്‍(സ) പ്രസ്തുത ദിനത്തില്‍ വൃതമനുഷ്ടിക്കുകയില്ലയെന്നത് ഉദ്ധൃത ഹദീസില്‍ നിന്നും സുവ്യക്തമാണ്. മൗലിദുകളിലും മറ്റും പ്രധാനമായും പ്രതിപാദിക്കപ്പെടുന്ന ചരിത്രവും വിശേഷണങ്ങളും റസൂല്‍(സ) തന്നെ അയവിറക്കിയിട്ടുണ്ട്. ഒരിക്കല്‍ അബ്ബാസ്(റ) റസൂല്‍(സ)യുടെ സമീപത്ത് വന്നു. മക്കാമുശ്രിക്കീങ്ങള്‍ തിരുഹബീബ്(സ)യെ കുറിച്ച് അസഭ്യം പറഞ്ഞ വാര്‍ത്തയുമായിട്ടാണ് പിതൃവ്യന്‍ എത്തിയത്. ഇതറിഞ്ഞ റസൂല്‍(സ) മിമ്പറില്‍ നിന്ന് കൊണ്ട് ചോദിച്ചു: "ഞാന്‍ ആരാണ്?"

*നമ്മുടെ മൗലിദ് കളിൽ ചൊല്ലാറുള്ള "നസ്നസ്" ബൈത്ത് താഴെ ഹറകത്തുകൾ നൽകിയ രൂപത്തിൽ ചൊല്ലിയാൽ നന്നാവും എന്നൊരഭിപ്രായം.* അതിന് ഞാൻ കണ്ടെത്തിയ അർത്ഥവും താഴെ ചേർക്കുന്നു : ഇത് റസൂൽ (സ)ന്റെ ഒരു മുഹിബ്ബ് പാതിരാത്രിയിൽ തങ്ങളുമായി ഒത്തുകൂടാൻ ആഗ്രഹിക്കുന്ന രംഗമാണ്. ------------------------------------------ മദീനയോടടുക്കുമ്പോൾ മദീനയുടെ ഭാഗത്തു നിന്നുമടിക്കുന്ന കാറ്റിനെ കുറിച്ചാണ് ആദ്യ വരി *ذَا نَسِيمُ الْقُرْبِ نَسْنَسْ وَشَفَا سُقْمَ الْمُحِبِّينْ* അടുത്തെത്തിയതറിയിക്കുന്ന കാറ്റിതാ വേഗത്തിൽ തന്നെ അടിച്ചു വിശിക്കൊണ്ടിരിക്കുന്നു. അത് പ്രേമം രോഗമായി മാറിയ മുഹിബ്ബുകൾക്ക് സമാധാനം ( ശമനം ) നൽകിക്കൊണ്ടിരിക്കുന്നു. ------------------------------------------ മഹബൂബിനടുത്തെത്തിയില്ലെങ്കിലും തിരുസന്നിധിയിൽ നിന്നു മടിക്കുന്ന മാരുതനെയെങ്കിലും ആസ്വദിക്കട്ടെയെന്ന് സമാധാനിക്കുന്ന മുഹിബ്ബിന്റെ വരികളാണ് പിന്നീട് പറയുന്നത് : *وَدُجَى الدَّيْجُورِعَسْعَسْ وَغَفَتْ عَيْنُ الشَّيَاطِينْ* ഇരുൾ മുറ്റിയ രാത്രി കടന്നു വരികയായി . ആസ്വാദനം ശല്യപ്പെടുത്തുന്ന സാത്താൻമാർ ഉറക്കമായി ------------------------------------------ മഹബൂബിനെയോർത്ത് ആസ്വദിച്ചിരിക്കുന്ന മുഹിബ്ബ് നേരം പുലരാറായതറിഞ്ഞില്ല. കോഴി കൂവി. കോഴി തന്റെ ആസ്വാദനം മുടക്കുന്നതായി തോന്നിയ മുഹിബ്ബ് കോഴിയോട് ആക്രോശിക്കുന്നതാണ് അടുത്ത വരിയിൽ *دِيكُ اُسْكُتْ لَيْتَكَ أخْرَسْ لَاتُفَرِّقْ بَيْنَ إِلْفَيْنْ* കോഴീ... ഒന്നു മിണ്ടാതിരിക്കൂ... നീയൊരു മൂകനായിരുന്നെങ്കിൽ !!... രണ്ട് അനുരാഗികൾക്കിടയിൽ വേർപിരിക്കരുതേ ... ------------------------------------------ എന്നാൽ കോഴി കൂവാതിരുന്നിട്ടെന്ത് കാര്യം. പ്രഭാതം ഒട്ടും പിന്നോട്ടില്ലെന്നു തന്നെ. അപ്പോൾ പ്രഭാതത്തിനോടൊരപേക്ഷയാണ് അടുത്ത വരി *صُبْحُ سَالَكْ لَا تَنَفَّسْ اِجْعَلِ اللَّيْلَ كَلَيْلَيْنْ* പ്രഭാതമേ അനുരാഗികളിലോരോരുത്തരും നിന്നോടിതാ ആവശ്യപ്പെടുന്നു ... വെളുക്കല്ലേ .... ഈ രാത്രിയെ രണ്ട് രാത്രിയുടെ ദൈർഘ്യമുള്ളതാക്കൂ .... ------------------------------------------ പ്രഭാതമാവാറായപ്പോൾ ഭക്ഷണത്തിനും മറ്റുമുള്ള വെളളവും തേടി കവിയുടെ സംഘത്തിൽ നിന്നും ചിലർ പോയിട്ടുണ്ട്. എന്നാൽ കവിയതറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോൾ തനിക്ക് അവരോടൊരപേക്ഷയുണ്ടായിരുന്നെന്ന് പറയുകയാണ് അടുത്ത വരിയിൽ *سَاقِيَ الْكَأْسَاتِ غَلَّسْ اُطْلُبُهْ يَأْتِي بِطٰسٓ* വെള്ളമെത്തിക്കുന്നവർ രാവിലെയങ്ങു പോയിട്ടുണ്ട് അവരോട് ٓطٰس നബിയെയുമിങ്ങ് കൊണ്ടുവരാൻ പറയൂ ------------------------------------------