മൗലിദ് പഠനം
Ir al canal en Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Mostrar más1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
1 380
അവർക്കെല്ലാം പുതുജീവൻ കൈവന്ന പ്രതീതി നാട്ടുകാർക്ക് സന്തോഷമായി വീട്ടുടമസ്ഥൻ കുന്നതൊടിക വീട് തന്നെ സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങൾക്ക് സമ്മാനമായി നൽകി അദ്ദേഹം ആ വീട്ടിൽതാമസമാക്കി അദ്ദേഹമാണ് ആദ്യത്തെ പാണക്കാട് തങ്ങൾ
ക്രമേണ പാണക്കാട് തങ്ങളുടെ പ്രശസ്തി വർധിച്ചു
കടുത്ത ബിട്ടീഷ് വിരുദ്ധനിലപാടുകാരനായിരുന്ന തങ്ങൾ പോരാളികൾക്ക് ഉറുക്കും ഏലസും നൽകി പ്രോത്സാഹിപ്പിച്ചു
തങ്ങളുടെ ഏലസ്സ് കെട്ടിയാൽ വെടിയേൽക്കില്ലന്ന് മാപ്പിള പോരാളികൾ വിശ്വസിച്ചു
ബ്രിട്ടീഷുകാർക്ക് തലവേദനയായ തങ്ങളെ അവർ വെല്ലൂരിലേക്ക് നാടുകടത്തി അവർക്ക് ശേഷം മക്കളായ കോയ ഞ്ഞി കോയ തങ്ങളെയും അലി പൂകോയ തങ്ങളെയുമാണ് മലപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിച്ചിരുന്നത്
പിന്നീട് കേരള മുസ്ലിംകളുടെ നേതാവായി വളർന്ന് വന്നത് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളാണ്
യമനിൽ നിന്നും വ്യാപാരത്തിനായി മലബാറിലെത്തിയ സയ്യിദ് അഹമ്മദ് ബാഫഖിയുടെ പൗത്രനാണ് തങ്ങൾ ഒരർത്ഥത്തിൽ മമ്പുറം തങ്ങൾക്ക് ശേഷം കേരളത്തിൽ മൊത്തത്തിൽ വലിയ സ്വീകാര്യത ലഭിച്ചത് ബാഫഖി തങ്ങൾക്കാണ്
മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം തങ്ങളുടെ നേതൃത്വം കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി പിന്നീട് മഹാനായ പി എം എസ്.എ പൂകോയ തങ്ങൾ നേതൃസ്താനത്തേക്ക് കടന്ന് വന്നു വലിയ സ്വീകാര്യതയാണ് തങ്ങൾക്ക് സമൂഹം വകവെച്ച് നൽകിയത് തങ്ങളുടെ കാലത്താണ് പാണക്കാട് സയ്യിദ് കുടുംബത്തിന് ഏറെ ജനകീയ സ്വീകാര്യത ലഭിച്ചത് എന്ന് പറയാം എന്നാൽ
അവരുടെ വഫാതിന് ശേഷം മകൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ രാഷ്ട്രീയ മത രംഗത്ത് നിറഞ്ഞ് നിന്നതോടെ കേരള മുസ്ലിംകളുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായി പാണക്കാട് തങ്ങന്മാർ മാറി അവർക്ക് ശേഷം സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും വലിയ സ്വീകാര്യതയും അംഗീകാരങ്ങളും ലഭിച്ച നേതാവായിരുന്നു
തന്റെ പാണ്ഡിത്യത്തിന്റെ പ്രൗഡി കൊണ്ട് വിലായത് മറച്ച് വെച്ച് നീണ്ട പതിറ്റാണ്ടുകാലം കേരള മുസ്ലിംകൾക്കിടയിൽ സർവ്വ സ്വീകാര്യനായി ജ്വലിച്ച് നിന്ന ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്ലിയാരുടെ നേതൃ മഹിമയും മലയാളിക്ക് വിസ്മരിക്കാൻ കഴിയില്ല
ഇപ്പോൾ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് പാണക്കാട്ടെ കാരണവർ മുസ്ലിം രാഷ്ട്രീയ ശക്തിയുടെ അമരക്കാരനും അനേകം മഹല്ലുകളുടെ ഖാസിയുമാണ് തങ്ങൾ
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്താണ് കേരളത്തിലെ സുന്നി സമൂഹത്തിനിടയിൽ ദൗർഭാഗ്യകരമായ വിഭാഗീയത ഉയർന്ന് വന്നത് അതോടെ ഒരു വിഭാഗത്തിന്റെ നേതൃത്വം കേവലം പണ്ഡിതന്മാരിലേക്ക് മാറ്റപ്പെട്ടു എന്നതും എടുത്തു പറയേണ്ടതാണ്
എന്നാൽ വർത്തമാന കാല കേരള മുസ്ലിംകൾക്ക് ആവേശവും ഒപ്പം പ്രതീക്ഷയുമായി പുതിയൊരു നേതാവ് ഉദയം ചെയ്തിരിക്കുന്നു
അതെ..
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അദ്ധ്യഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ
അഗാധ പാണ്ഡിത്യവും അസാമാന്യ നേതൃപാടവവും ഗാംഭീര്യം സ്ഫുരിക്കുന്ന വേഷവിദാനവും സംശുദ്ധമായ കുടുംബ പാരമ്പര്യവും ഒത്തിണങ്ങിയ ആ സയ്യിദിനെ കേരളം ഒന്നടങ്കം വിളിക്കുന്നു ജിഫ്രി തങ്ങൾ
മമ്പുറം തങ്ങളുടെ ജന്മനാടായ യമനിലെ തരീമിൽ നിന്നും മമ്പുറം തങ്ങൾ തന്നെ പ്രത്യേകം വിളിച്ചു വരുത്തിയ സയ്യിദ് ഹുസൈൻ ജിഫ്രിയുടെ പൗത്രൻ
മമ്പുറം തങ്ങളുടെ പുത്രൻ സയ്യിദ് ഫള്ലിന്റെ രൂപസാദൃശ്യവും മർഹൂം ശംസുൽ ഉലമയുടെ ആത്മീയ ശിക്ഷണവും കൊണ്ട് കേരള മുസ്ലിംകളെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ് തങ്ങൾ
നിലപാടുകളിലെ കണിശതയും വ്യക്തതയും സർവ്വരാലും വാഴ്ത്തപ്പെടുന്നു
ഇതര രാഷ്ട്രീയ മത സംഘടന നേതാക്കൾ പോലും അർത്ഥശങ്കക്കിടയില്ലാത്ത വിധം വിളിക്കുന്നു നേതാവ്
അതെ മുസ്ലിം ഉമ്മത്തിന് സൗഭാഗ്യമായി നാഥൻ തന്ന ഈ നേതാവിനെ നമുക്ക് വിളിക്കാം വർത്തമാന കാലത്തെ മമ്പുറം തങ്ങൾ എന്ന്
നാഥൻ ദീർഘായുസും ആഫിയതും പ്രധാനം ചെയ്യട്ടെ
1 380
മമ്പുറം തങ്ങളുടെ പിൻഗാമി ?
✍️✍️✍️✍️✍️✍️✍️✍️✍️
എം.എ. റഊഫ് കണ്ണന്തളി
➖➖➖➖➖➖➖➖➖
കേരളീയ മുസ്ലിംകളുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായിരുന്നു ഖുത്ബുസ്സമാൻ മമ്പുറം സയ്യിദലവി തങ്ങൾ
മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ എട്ട് പതിറ്റാണ്ടോളം മമ്പുറം തങ്ങളുടെ നേതൃഗുണം ആസ്വദിക്കാനുള്ള ഭാഗ്യം കേരളീയർക്കുണ്ടായി
ജാതി മത ബേദമന്യേ തങ്ങളുടെ നേതൃത്വം അംഗീകരിക്കപ്പെട്ടു
മഹാനവറുകളുടെ ജീവിത കാലത്ത് തന്നെ നിരവധി സയ്യിദന്മാരും ഔലിയാക്കളും കേരളത്തിൽ പലയിടങ്ങളിലായി ജീവിച്ചിരുന്നു
മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിൽ മമ്പുറം തങ്ങളുടെ തന്നെ ക്ഷണം സ്വീകരിച്ചെത്തിയ ജിഫ്രി സാദാത്തുക്കളുടെ പിതാവ് സയ്യിദ് ഹുസൈൻ ജിഫ്രി അൽ ഹള്റമി ,
കടലുണ്ടിയിൽ കേരളത്തിലെ ജമലുല്ലൈലി സാദാത്തുക്കളുടെ പിതാവ് സയ്യിദ് മുഹമ്മദ് ജമലുല്ലൈലി , താനൂരിൽ ജീലാനി സാദാത്തുക്കളുടെ പിതാവ് സയ്യിദ് ഹാശിം ഹസനി ജീലാനി, മലപ്പുറത്ത് മുശയ്യഖ് ബാ അലവി വംശത്തിൽപെട്ട അകത്തെ കോയ തങ്ങൾ എന്ന പേരിൽ പ്രശസ്തനായ സയ്യിദ് അബ്ദുറഹിമാൻ മുശൈഖ് , ആശിഖുറസൂൽ വെളിയങ്കോട് ഉമറുൽ ഖാള്വി,
ഇവരെ കൂടാതെ ഹൈദ്രൂസി , രിഫാഇ , മുശയ്യഖ് , സഖാഫ് , തുടങ്ങിയ ഖബീലകളിൽപ്പെട്ട നിരവധി സയ്യിദന്മാരും കോഴിക്കോട്ടെ ഖാളിമാരിലും ബുഖാരി സാദാത്തുക്കളിലും പൊന്നാനി മഖ്ദൂമുമാരിലും പെട്ട നിരവധി മഹാരധന്മാരും കേരളത്തിന്റെ മണ്ണിൽ ജീവിച്ചിരുന്നു
ഇവരൊക്കെ അനേകം കറാമത്തുകൾ കാണിച്ച മഹാത്മാക്കളായിരുന്നു
മമ്പുറം തങ്ങളെന്ന മഹാ വെക്തി പ്രഭാവത്തിന് മുന്നിൽ പലരും അപ്രസക്തരായി എന്നതാണ് സത്യം
എങ്കിലും പ്രാദേശികമായും മറ്റുമൊക്കെ ജനങ്ങൾ അവരെ ആദരിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നു
അത് കൊണ്ട് തന്നെ
ഒരു നൂറ്റാണ്ട് നീണ്ട് നിന്ന ജീവിതത്തിന് പരിസമാപ്തി കുറിച്ച് മമ്പുറം തങ്ങൾ വിടവാങ്ങിയപ്പോൾ കേരളീയ മുസ്ലിംകളെ നേതൃദാരിദ്ര്യം വേട്ടയാടിയിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും
മമ്പുറം തങ്ങളുടെ മരണശേഷം മകൻ സയ്യിദ് ഫള്ല് നേതൃത്വം ഏറ്റെടുക്കുകയും പിതാവിനെ പോലെ അംഗീകാരങ്ങളും ആദവരവുകളും നേടിയെടുക്കുകയും ചെയ്തിരുന്നെങ്കിലും സയ്യിദ് ഫള്ലിന്റെ വളർച്ചയെ ഭയപ്പെട്ട
ബ്രിട്ടീഷ് ഭരണ ഗൂഡം അവരെ നാട് കടത്തുകയായിരുന്നു
മമ്പുറം തങ്ങൾ തന്റെ പിൻഗാമിയായി ആരെയെങ്കിലും നിശ്ചയിച്ചിരുന്നതായോ ഉയർത്തിക്കാട്ടിയതായോ ആർക്കുമറിയില്ലങ്കിലും
തന്റെ അവസാന കാലത്ത് തന്നെ തേടിയെത്തിയ ചിലരെ കൊടിഞ്ഞി ഹുസൈൻ ജിഫ്രിയുടെ സമക്ഷത്തിലേക്ക് അയച്ചിരുന്നതായി ചരിത്രത്തിൽ കാണാം മാത്രല്ല ഹുസൈൻ ജിഫ്രി തങ്ങൾ മമ്പുറം തങ്ങളുടെ അടുത്ത ബന്ധു കൂടിയായതിനാലും മമ്പുറം തങ്ങൾക്കു ശേഷം
ജനങ്ങൾ നേഥാവായി കണ്ടത് കൊടിഞ്ഞി ഹുസൈൻ ജിഫ്രി തങ്ങളെയായിരുന്നു
മർഹൂം പാങ്ങിൽ ഉസ്താദിനെ പോലെയുള്ള മഹാരധന്മാരല്ലാം മമ്പുറം തങ്ങൾക്ക് ശേഷം മലബാറിലെ മുസ്ലിംകളുടെ നേഥാവ് കൊടിഞ്ഞി ഹുസൈൻ ജിഫ്രിയായിരുന്നു എന്ന പക്ഷക്കാരനായിരുന്നു
മാത്രമല്ല പാങ്ങിൽ ഉസ്താദ് മമ്പുറം തങ്ങളുടെയും കൊടിഞ്ഞി ഹുസൈൻ ജിഫ്രി തങളുടെയും ജീവചരിത്രം (മൗലിദ് ) രചിക്കുകയും ചെയ്തിരുന്നു
എന്നാൽ അതിക കാലം ആ നേതൃത്വം ആസ്വദിക്കാൻ ജനങ്ങൾക്ക് ഭാഗ്യമുണ്ടായില്ല സയ്യിദ് ഫള്ലിനെ നാട് കടത്തപ്പെട്ടതിന്റെ മൂന്ന് വർഷങ്ങൾക്കിപ്പുറം തന്റെ 47-ാം വയസിൽ സയ്യിദ് ഹുസൈൻ ജിഫ്രി അൽ ഹള്റമിയും ഈ ലോകത്തോട് വിടപറഞ്ഞു
പിന്നീട് ജനങ്ങൾ ഓരോ പ്രദേശങ്ങളിൽ ദീനീ പ്രബോധനം നടത്തി ജീവിച്ചിരുന്ന സയ്യിദന്മാരെയും സൂഫി വര്യന്മാരെയും ആശ്രയിച്ചാണ് കഴിഞ്ഞ് കൂടിയത്
മലപ്പുറത്തും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നവർ അവരുടെ നൊമ്പരങ്ങും പ്രയാസങ്ങളും പറയാൻ സമീപ്പിച്ചിരുന്നത്
മലപ്പുറത്ത് താമസിച്ചിരുന്ന സയ്യിദ് മുഹ്ളാറിനെയാണ് യമനിൽ നിന്നും വളപട്ടണത്തെത്തിയ അലി ശിഹാബുദ്ധീൻ തങ്ങളുടെ പൗത്രനായിരുന്നു തങ്ങൾ
തങ്ങളുടെ കാലത്ത്
മലപ്പുറത്തിനടുത്ത പാണക്കാട്ടെ ഒരു പുരാതന കുടുംബമായ ഒളകര തറവാട്ടിലെ ഒരു പ്രധാനി കുന്നത്തെടിക വീട്ടിൽ താമസിച്ചിരുന്നു ഒരു ദിവസം നേരം പുലർന്നപ്പോൾ ആ വീട്ടിൽ ആകെ ഒരു ഭീകരാവസ്ഥ വീട്ടിലെമുഴുവൻ അംഗങ്ങളും പലസ്ഥലങ്ങളിലായി ബോധരഹിതരായി കിടക്കുന്നു സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ രംഗം കണ്ടു പരിഭ്രാന്തരായി ഇതെങ്ങനെ സംഭവിച്ചു എന്താണ് ഒരു പരിഹാരം അന്ന് മലപ്പുറത്ത് താമസിക്കുന്ന മുഹ്ളാർ ശിഹാബുദ്ദീൻ തങ്ങളെ നാട്ടുകാർ സമീപിച്ചു കുന്നത്തൊടികവീട്ടിലെ സംഭവം തങ്ങളുടെ സന്നിധിയിൽ അവതരിപ്പിച്ചു
തൽസമയം സമീപത്തുണ്ടായിരുന്ന തന്റെ ഏക പുത്രൻ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളെ മുഹ്ളാർ തങ്ങൾ അവരോടൊപ്പം പാണക്കാട്ടേക്ക് അയച്ചു കയ്യിൽ ഒരു ചൂരൽ വടിയും കൊടുത്തു സംഭവസ്ഥലത്തെത്തിയ തങ്ങൾ
പിതാവ് തന്ന വടികൊണ്ട് വീട്ടിൽ പലയിടങ്ങളിലായി ബോധരഹിതനായി കിടക്കുന്ന ഓരോരുത്തരെയും അടിക്കാൻ തുടങ്ങി അടിയേറ്റവരൊക്കെ എഴുന്നേറ്റുനിന്നു
1 380
"പ്രസിദ്ധ പണ്ഡിതവര്യനാണ് അബ്ദുൽ അസീസ് മുസ്‌ലിയാർ, മാന്യനും നീതിമാനും സൽഗുണ സമ്പന്നമായിരുന്നു അവിടുന്ന്. സർവ്വ വിജ്ഞാന മേഖലകളിലും ഒരുപോലെ അവിടുന്ന് അധ്യാപന മികവ് പ്രകടിപ്പിച്ചു"
ശൈഖുനാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരെ കുറിച്ച് സമകാലിക പണ്ഡിത പ്രതിഭകളിൽ പ്രധാനിയായിരുന്ന വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ രചിച്ച അനുശോചന കാവ്യത്തിലെ വരികളാണിത്. ബദ്ർ മൗലിദിന്റെ രചയിതാവും കേരളത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന മിക്ക പണ്ഡിതന്മാരുടെയും ഗുരു പരമ്പരയിൽ സ്ഥാനംപിടിച്ചവരുമായ ശൈഖുനായുടെ മഹത്വം വിളംബരം ചെയ്യുന്നുണ്ട് ഈ വരികൾ. മുഹമ്മദ് മുസ്‌ലിയാർ മാത്രമല്ല ശൈഖുനാ മൂസൽ ബർദലി(വഫാത് 1973) ഉൾപ്പെടെയുള്ളവരും വളപ്പിൽ ഉസ്താദിനെ കുറിച്ച് അനുശോചന കാവ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
ബദ്ർ മൗലിദ് സമൂഹത്തിന് സമ്മാനിച്ചു എന്നത് മാത്രം മതി അവിടുന്ന് മുസ്‌ലിം ചരിത്രത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്ന് തിരിച്ചറിയാൻ. മലയാളികൾ മാത്രമല്ല ഇന്ന് ബദ്ർ മൗലിദ് പാരായണം ചെയ്തു വരുന്നത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ ബദ്ർ മൗലിദ് പാരായണം ചെയ്യുന്നുണ്ട്.
ബദ്ർ അനുസ്മരണ വേളകൾ, പ്രതിസന്ധിഘട്ടങ്ങൾ, ഗൃഹപ്രവേശം, വിവാഹം, മരണ അടിയന്തിരങ്ങൾ, പ്രത്യേക ആവശ്യങ്ങൾക്കായുള്ള പ്രാർത്ഥനാ സദസ്സുകൾ, മതപ്രഭാഷണ - ആത്മീയ സംഗമങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം നാം ബദ്ർ മൗലിദ് പാരായണം ചെയ്യുക പതിവാണ്. കൂടാതെ ഹംസ(റ), അഹ്മദുൽ ബദവി(റ), ശൈഖ് അബ്ദുൽ ഖാദിർ സാനി(റ) മമ്പുറം തങ്ങൾ(റ) എന്നിവരുടെ പേരിലുള്ള മൗലിദുകളും രചിക്കാൻ നിയോഗം ഉണ്ടായി എന്നത് അവിടുത്തെ മഹത്വം വർദ്ധിപ്പിക്കുന്നു.
സാഹിത്യകാരൻ എന്നതിലുപരി കേരളീയ ഉലമാക്കളിൽ മിക്കവരുടെയും ഗുരുപരമ്പരയിലെ സാന്നിധ്യമാണവർ. ആരെക്കെയാണെന്നോ അവിടുത്തെ പ്രധാന ശിഷ്യന്മാർ?. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാർ, വടുതല അമ്മുക്കാരി മുസ്‌ലിയാർ, വളപ്പിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, ശൈഖുനാ മൂസൽ ബർദലി... തുടങ്ങി ആ നിരനീണ്ടതാണ്. മൗലാനാ ചാലിലകത്ത് വെല്ലൂർ ബാഖിയാത്തിലേക്ക് ഉപരിപഠനത്തിന് പോകുന്നത് വളപ്പിൽ ഉസ്താദിന്റെ ദർസിൽ നിന്നായിരുന്നു. അങ്ങനെ കേരളത്തിൽ നിന്നും ആദ്യമായി ശിഷ്യഗണങ്ങളെ വെല്ലൂർ ബാഖിയാത്തിലേക്ക് പറഞ്ഞയച്ചുവെന്ന ഖ്യാതിക്കർഹനാണ് ഉസ്താദവർകൾ. പിൽക്കാല മുസ്‌ലിം ചരിത്രത്തിൽ ബാഖവിമാർ ചെലുത്തിയ സ്വാധീനം പ്രശസ്തമാണല്ലോ.
ഹി. 1272 റജബിലായിരുന്നു വളപ്പിൽ ഉസ്താദിന്റെ ജനനം. വഫാത് ഹി. 1322 റജബ് 20നും. പിതാവ് ശൈഖ് അബ്ദുല്ല മുസ്‌ലിയാർ ഉസ്മാനി. പിതൃപരമ്പര ചെന്നെത്തുന്നത് മൂന്നാം ഖലീഫ ഉസ്മാൻ(റ)ലേക്കാണെന്നും ശൈഖ് ഉസ്മാൻ മഖ്ദൂമി(റ)ലൂടെ ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ്(റ)ലേക്കാണെന്നും അഭിപ്രായമുണ്ട്. ഏതായാലും മഹിതപാരമ്പര്യങ്ങളാൽ സമ്പന്നമാണ് ഉസ്താദിന്റെ പിതൃപരമ്പര. ശൈഖ് അലിഹസൻ മഖ്ദൂം, മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാർ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ തുടങ്ങിയവരാണ് ഗുരുവര്യർ. പൊന്നാനി, പുറത്തീൽ, നെട്ടൂർ, വടുതല എന്നിവിടങ്ങളിൽ ദർസ് നടത്തി. നിരവധി കറാമതുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. നിമിഷക്കവിയായിരുന്നു. ഉപരിസൂചിത മൗലിദുകളെ കൂടാതെ അറബി വ്യാകരണം,സാഹിത്യം, ആയുർവേദം എന്നീ വിജ്ഞാനശാഖകളിലും ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. വഫാതിൻ വേളയിൽ അമ്പത് വയസ്സായിരുന്നു.
സഹോദരങ്ങളെ, ബദ്ർ മൗലിദടക്കമുള്ള മൗലിദുകളുടെ രചയിതാവ് എന്ന നിലയിലും ഇന്ന് ജീവിച്ചിരിക്കുന്ന ഉസ്താദുമാരുടെ ഗുരുപരമ്പരയിലെ അംഗം എന്ന നിലക്കും കേരളീയ മുസ്‌ലിംകൾ ഏറെ കടപ്പെട്ട മഹദ് വ്യക്തിത്വമാണ് അല്ലാമാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ. അതുകൊണ്ട് മഹാനവർകളുടെ ആണ്ടിന്റെ ദിവസമായ ഇന്ന് അവിടത്തെ പേരിൽ ഫാതിഹയും യാസീനും പാരായണം ചെയ്ത് ഹദ് യ ചെയ്യണമെന്നുണർത്തുകയാണ്. ഇൻഷാ അല്ലാഹ്, അടുത്ത വെള്ളിയാഴ്ച രാവിലെ കുറ്റാളൂർ ബദ്റുദ്ദുജാ ഇസ്‌ലാമിക് സെൻററിൽ വളപ്പിൽ ഉസ്താദ് ഉറൂസ് മുബാറകും ബദ്ർ മൗലിദും നടക്കുന്നു. മുഴുവൻ സ്നേഹിതരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. അല്ലാഹു ബദ് രീങ്ങളുടെ ഹഖ് കൊണ്ട് മഹാനവർകളുടെ ദറജ വർധിപ്പിക്കട്ടെ, അവർ കാണിച്ചു രൂപത്തിൽ അഹ് ലുസ്സുന്നത്തി വൽജമാഅത്തിന്റെ പാതയിൽ അടിയുറച്ച് ജീവിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ....
1 380
#തഴവ_ഉസ്‌താദ്: #ആഘോഷിക്കപ്പെടേണ്ട_പ്രതിഭാത്വം
ഇരുപത്തി രണ്ടായിരം വരികൾ. നൂറ്റി അൻപത്തിനാല് ശീർഷകങ്ങൾക്ക് കീഴിൽ സർവ്വതല സ്പർശിയായ ചർച്ചകൾ. പറഞ്ഞുവരുന്നത് കേരളീയ മുസ്ലിം സമൂഹത്തിൻറെ ആത്മീയ ഇതിഹാസത്തെ കുറിച്ചാണ്. അൽ മാവഹിബുൽ ജലീയ്യയെയും രചയിതാവായ തഴവാ ഉസ്താദിനെയും സംബന്ധിച്ചാണ്.
മലയാളത്തിൻറെ ഇഹിയാ ഉലൂമുദ്ധീൻ എന്ന് വിളിക്കാൻ മാത്രം വിഷയ സമൃദ്ധമാണ് അൽ മവാഹിബുൽ ജലീയ്യ.
ഖുർആൻ മുതൽ സ്വർഗ്ഗം വരെ വരികളിലൂടെ സഞ്ചരിച്ചാൽ ഈ യാഥാർത്ഥ്യത്തെ തൊട്ടറിയാനാകും.
ഇസ്‍ലാമിക കർമ്മശാസ്ത്രം, വിശ്വാസധാര, തസവുഫ്, ചരിത്ര അവതരണം, ഭൗതികശാസ്ത്രം,സാമൂഹികശാസ്ത്രം, വിവിധ ഔഷധങ്ങളെ സംബന്ധിച്ച വിവരങ്ങൾ, ഇസ്ലാമിക ജീവിത ചിട്ടകൾ തുടങ്ങി അൽ മവാഹിബ് തൊട്ടു പോകുന്ന വിഷയങ്ങളുടെ വൈപുല്യം അനുവാചകനിൽ അത്ഭുതം സൃഷ്ടിക്കും.
വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ മാമ്പഴ കവിതയിലും, വള്ളത്തോളിന്റെ അച്ഛനും മകളും കവിതയിലും തുടങ്ങി കേരളത്തിലെ പ്രശസ്തരായ എഴുത്തുകാർ എടുത്തുപയോഗിച്ച കേക വൃത്തത്തിലാണ് തഴവ ഉസ്താദ് അൽ മവാഹിബിലെ വരികളെ കോർത്തു വെച്ചത്. അന്ത്യ അക്ഷരപ്രാസത്തിന് മാതൃകയാക്കിയത് അറബി ക്ലാസിക്കൽ പോയട്രികളുടെ ശൈലിയും.
തഴവയുടെ വരികളും തഴവയുടെ ശൈലിയിൽ ഒപ്പിച്ച വരികളും വ്യത്യാസപ്പെടുന്നത് ഈ വൃത്താലങ്കാര, ഭാഷ ലാളിത്യ സൗന്ദര്യത്തിന്റെ അളവുകോൽ കൊണ്ടു മാറ്റുരക്കുമ്പോഴാണ്.
"മണിയില്ല റബ്ബേ വാങ്ങുവാനാ വീട്.
കൊതിയുണ്ട് വല്ലാതെപ്പോഴും അതിനോട്"
Money എന്ന ഇംഗ്ലീഷ് പദം എത്ര മനോഹരമായിട്ടാണ് മലയാളത്തോട് ഒട്ടിച്ചു ചേർത്തിരിക്കുന്നത്.
ഇങ്ങനെ ഇംഗ്ലീഷ്,അറബി,ഉറുദു പദങ്ങളെ ഒരു മുഴച്ചു കെട്ടലുമില്ലാതെ മവാഹിബിൽ വായിക്കനാകും. അറബി പദങ്ങളുടെ അർത്ഥം സാധാരണകാർക്ക് കൂടി മനസിലക്കാൻ പാകത്തിൽ താഴെ പ്രത്യേകം എഴുതിയിട്ടുണ്ടാകും.
ഓരോ വിഷയത്തെയും കാവ്യ ശകലങ്ങളാക്കിയ ശേഷം അതിന് അവലംബിച്ച ഗ്രന്ഥങ്ങളെ കൂടി ചേർത്തു കൊടുക്കും.
ഗ്രന്ഥത്തിന്റെ പേര്. പേജ് നമ്പർ ചിലയിടങ്ങളിൽ ഗ്രന്ഥകാരൻറെ വിവരങ്ങൾ കൂടിയുണ്ടാകും.കൃത്യമായ പ്രമാണങ്ങളിലേക്ക് ബന്ധിക്കപ്പെട്ടും സ്ഥിരപെട്ടുമുള്ള അനിതര സാധാരണമായ കാവ്യാനുഭവമാണിത്.
അൽ മവാഹിബ് രചിക്കുന്നത് അറബി ഗ്രന്ഥങ്ങൾ മലയാളത്തിൽ സുലഭമല്ലാത്ത കാലത്താണ്. ഇന്റർനെറ്റോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത് രചിക്കപ്പെട്ട ഈ മഹാ കാവ്യം ഏകദേശം പതിനായിരത്തോളം അറബി ഗ്രന്ഥങ്ങളിലെ വിഷയങ്ങളേ പരാമർശിക്കുന്നുണ്ട് എന്നത് എത്രമേൽ വിസ്‌മയ വഹമാണ്?
അൽ മവാഹിബുൽ ജലിയ്യക്ക് പുറമേ തഴവ ഉസ്താദിന് അറബിയിലും എണ്ണം പറഞ്ഞ ഗ്രന്ഥങ്ങളുണ്ട്.
പത്തൊമ്പതാം വയസിൽ രചിച്ച മള്ഹറുൽ അത്തമ്മ: എന്ന മൗലിദ്. മസ് ലക്കുൽ ആബിദീൻ (വിർദുകൾ,ദിക്റുകൾ), കരുനാഗപ്പള്ളി പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻമാരുടെ മൗലിദ് മനാഖിബ് ഹസൻ ബിൻ അലി (റ) ജോനകപ്പുറത്തെ സയ്യിദൻമാരുടെ മൗലിദ്. നിബ്റാസുൽ അലി ഫീ മനാഖിബിൽ ഹള്റമി. അതോടൊപ്പം നിരവധി കൈ എഴുത്തു പ്രതികൾ വേറെയും.
ആത്മീയ ധാരകളെ ജീവവായുവായി സ്വീകരിച്ച,പ്രഭാഷണ കുലപതിയായിരുന്ന ഉസ്താദിന്റെ വേദിയിലേക്ക് ഒരിക്കൽ സി എം വലിയുല്ലാഹി വന്നു. ഫാതിഹ ഓതിയ ശേഷം ഉസ്താദിനെ കൊണ്ട് ദുആ ചെയ്യിച്ചു.
തഴവ ഉസ്താദിൻറെ പ്രതിഭാത്വത്തെ കേരളത്തിൻറെ മുന്നിലേക്ക് ചൂണ്ടി തന്നത് റഈസുൽ ഉലമ ശിഹാബുദ്ധീൻ ഉസ്‌താദാണ്. മഹാനവർകൾ തഴവ ഉസ്താദിനെ കൊണ്ട് എഴുതിച്ചും എഴുതുന്ന വരികൾ അന്നസീമിൽ പ്രസിദ്ധീകരിപ്പിക്കുന്നതിൽ പ്രതേക ശ്രദ്ധ ചെലുത്തുകയും ചെയ്തു. പന്ത്രണ്ടായിരത്തോളം വരികൾ അച്ചടി മഷി പുരണ്ട് പുറം ലോകം വായിച്ചത് അന്നസീമിലൂടെയാണ്. ഇരുവർക്കുമിടയിൽ വാക്കുകൾക്കതീതമായ ആത്മബന്ധം ഉണ്ടായിരുന്നു. (നാഥൻ ഇരുവരിലും മുന്തിയ ജസാ നൽകട്ടെ)
മുഹിയിദ്ധീൻ മാലക്ക് ശേഷം അറിവും ആത്മീയതയും കൊണ്ട് കേരളീയ മുസ്‌ലിം ഹൃദയങ്ങളെ കീഴടക്കുകയായിരുന്നു അൽ മവാഹിബുൽ ജലിയ്യ.
പാടുകയും കേൾക്കുകയും ചെയ്യുന്നവരിൽ ഒരു പോലെ വിചാര വിസ്ഫോടനം സൃഷ്ട്ടിച്ച ഈ മഹാ കാവ്യത്തെ മുസ്ലിം കൈരളിയുടെ കാവ്യ ഇതിഹാസം എന്ന പേരു കൊണ്ടല്ലാതെ എങ്ങനെ വിശേഷിപ്പിക്കാനാക്കും.
വിഷയ വൈവിധ്യങ്ങളിൽ ഇതിനു സമാനമായ കാവ്യാവിഷ്കാരങ്ങൾ മറ്റേതെങ്കിലും ഭാഷയിൽ ലഭ്യമാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു?
വരികളും വരകളും ആഘോഷിക്കപ്പെടുന്ന ഇടങ്ങളിൽ,മുസ്ലിം കേരളം ഏറ്റു പാടിയ അൽ മവാഹിബ് അർഹിക്കുന്ന ആദരവോടെ അവതരിപ്പിക്കപെടുന്നുണ്ടോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.
✍️ ഡോ. ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി.
സഫർ 29 തഴവ ഉസ്താദ് വഫാത് ദിനം. നാഥൻ സ്വർഗ്ഗീയ പദവികളാൽ സന്തോഷിപ്പിക്കട്ടെ! സ്വർഗ്ഗത്തിൽ നമ്മെയും അവരോടൊത്ത് സംഗമിപ്പിക്കട്ടെ! ആമീൻ
പ്രീ ബി കെ എഫിൽ തഴവ ഉസ്താദിനെ അവതിരിപ്പിച്ചത് കേൾക്കാം.
https://fb.watch/fMStm9VliB/
1 380
മൗലിദുകൾ ഭാഗം:ആറ്
**********
പ്രകീര്‍ത്തനം ഖുര്‍ആനില്‍
ഖുര്‍ആനിലും ഹദീസിലും പ്രതിപാദ്യ വിഷയമായിട്ടുള്ള അഥവാ ഖുര്‍ആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ട സുകൃതങ്ങളാണ് ഈരചനകളും പാരായണവും. ഒരാത്മീയ പ്രസ്ഥാനമായ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഇത്തരം ആത്മീയ രചനകളോട് ഇടഞ്ഞു നില്‍ക്കേണ്ടതില്ലെന്ന് മാത്രമല്ല, കാലാന്തരത്തില്‍ ലോകത്തിന് വെളിച്ചം പകര്‍ന്നവരെ പുതിയ കാലത്ത് മാലമൗലിദുകളിലൂടെ വെളിച്ചത്ത് കൊണ്ട് വരാനും ജനഹൃദയങ്ങളെ സ്ഫുടം ചെയ്‌തെടുക്കാനും നിരന്തര പ്രയത്‌നങ്ങള്‍ നടത്തുകയും വേണം.
സജ്ജനങ്ങളുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതിന്റെ മഹിമ പറയുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ തന്നെ അപദാനങ്ങള്‍ വാഴ്ത്തുകയും ചരിത്രാവലോകനം നടത്തുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആനിന്റെ ഈ ജീവല്‍ ഘടകങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ ഖുര്‍ആനികമായി അംഗീകരിക്കപ്പെട്ട സുകൃതങ്ങളെ തള്ളിക്കളയുന്നത് ഖുര്‍ആനിനെതന്നെ അവമതിക്കുന്നതിന് തുല്ല്യമാണ്.
അല്ലാഹു പറയുന്നു: 'പൂര്‍വിക ദൂതന്മാരുടെ ചരിത്രങ്ങളില്‍ നിന്ന് അങ്ങയുടെ ഹൃദയത്തിനു സ്ഥൈര്യം നല്‍കുന്നതെല്ലാം നാം വിവരിക്കുകയാണ്. ഇതില്‍ അങ്ങേക്ക് സത്യവും വിശ്വാസികള്‍ക്ക് സദുപദേശവും ഉദ്‌ബോധനവും വന്നു കിട്ടുകയും ചെയ്തിരിക്കുന്നു' (സൂറത്തൂല്‍ ഹൂദ് 120)
وَكُلًّا نَقُصُّ عَلَيْكَ مِنْ أَنْبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ وَجَاءَكَ فِي هَذِهِ الْحَقُّ وَمَوْعِظَةٌ وَذِكْرَى لِلْمُؤْمِنِينَ، (هود : 120)
സജ്ജനങ്ങളുടെ അപദാനങ്ങള്‍ തിരുനബിയുടെ മനസ്സിനെ സ്ഥൈര്യം നല്‍കുമെന്നതിനാല്‍ അവ ആവശ്യാനുസരണം പറഞ്ഞുതരുമൊന്നാണീ സൂക്തത്തിന്റെ സാരം. മറ്റൊരു സൂക്തമിങ്ങനെ: 'അവര്‍ക്കെല്ലാം നമ്മുടെ കാരുണ്യം നാം നല്‍കുകയും ഉന്നതമായ ലിസാനുസ്വിദ്ഖ് അവര്‍ക്ക് നാം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു' (സൂറത്തു മര്‍യം 50)
وَوَهَبْنَا لَهُمْ مِنْ رَحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا (مريم: 50)
മേല്‍ സൂക്തത്തിലെ 'ലിസാനുസ്വിദ്ഖ് ' എന്ന പദത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അര്‍ത്ഥം നല്‍കിയത് സ്തുതി കീര്‍ത്തനങ്ങള്‍ എന്നാണ്. ഇമാം റാസി(റ) എഴുതി: 'ലിസാനുസ്വിദ്ഖ് ' എന്നാല്‍ സ്തുതി കീര്‍ത്തനങ്ങളാണ്. സ്തുതി കീര്‍ത്തനങ്ങള്‍ നാവിലൂടെ ഉതിർന്ന് വീഴുന്നതിനാലാണ് 'ലിസാന്‍' (നാവ്) എന്ന വാക്കുപയോഗിച്ചത് (തഫ്‌സീറു റാസി 21/231).
ولسان الصدق الثناء الحسن وعبر باللسان عما يوجد باللسان (تفسير الرازي: 21/231)
ഇസ്മാഈലുല്‍ ഹിഖ്ഖി(റ) റൂഹുല്‍ ബയാന്‍ 5/338 ലും ഇബ്‌നു അത്വിയ്യഃ(റ) അല്‍ മുഹര്‍ററുല്‍ വജീസ് 11/36 ലും ഇബ്‌നു ജരീറുത്വബ്‌രി ത്വബ്‌രി 8/350 ലും ഇമാം ഖുര്‍ത്വുബി അല്‍ ജാമിഉ ഫി അഹ്കാമില്‍ ഖുര്‍ആന്‍ 11/114ലും, ഈ പദത്തിന് സ്തുതികീര്‍ത്തനങ്ങള്‍ എന്നുതന്നെയാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ സജ്ജനങ്ങളുടെ സ്തുതി കീര്‍ത്തനങ്ങള്‍ക്കും അപദാനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നുവെന്ന് ചുരുക്കം.
1 380
മൗലിദുകൾ: ഭാഗം അഞ്ച്
**********
മൻഖൂസ് മൗലിദ്
ജനങ്ങള്‍ക്ക് എളുപ്പത്തിലും വേഗത്തിലും പാരായണം ചെയ്യാന്‍ വേണ്ടി വലിയ മൗലിദുകളില്‍ നിന്നും ചുരുക്കിയുണ്ടാക്കിയതാണ് മന്‍ഖൂസ് മൗലിദ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) ആണ് മൻഖൂസ് മൗലിദ് രചിച്ചതെന്നാണ്
നമ്മുടെ ഉസ്താദുമാരെല്ലാം അവരുടെ മശാഇഖുമാരിൽ നിന്ന് ഉദ്ധരിച്ചിട്ടുള്ളത്.
ഇമാം കാസറൂനിയുടെ അല്‍മുന്‍തഖായുടെ സംക്ഷേപമാണ് മന്‍ഖൂസ് എന്ന ചരിത്ര നീരീക്ഷണത്തിനും പ്രസക്തിയുണ്ട്. ഇമാം ഗസ്സാലി(റ) രചിച്ചതാണെന്ന് പറയപ്പെടുന്ന പ്രസിദ്ധമായ സുബ്ഹാന മൗലിദ് ചുരുക്കിയതിനാലാണ് ഇതിന് മന്‍ഖൂസ് (ചുരുക്കപ്പെട്ടത്) എന്ന പേര് കൊടുക്കപ്പെട്ടതെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. ചുരുക്കപ്പെട്ടത് എന്നര്‍ത്ഥം കുറിക്കുന്ന മന്‍ഖൂസ് എന്ന പേര് തന്നെ ഇതിലേക്ക് വെളിച്ചം വീശുന്നു.
നബി(സ)യുടെ ആഗമനത്തോടനുബന്ധിച്ചുണ്ടായതും മന്‍ഖൂസ് ഉള്‍പ്പെടെയുള്ള മൗലിദുകളില്‍ പറയപ്പെട്ടതുമായ നിരവധി അത്ഭുത സംഭവങ്ങള്‍ തിരുത്തല്‍ വാദികള്‍ നിഷേധിക്കുന്നു. നബി(സ്വ) യുടെ വ്യക്തിത്വത്തിന്റെ അസാധാരണത്വം നിഷേധിക്കുന്ന ഇക്കൂട്ടര്‍ തേജോമയമായ ആ വിശിഷ്ട ജീവിതത്തിന്റെ അദ്വിതീയ മാനത്തെയും നിരാകരിക്കുന്നു. നബി(സ്വ)യുടെ പ്രഭയുടെ വിശുദ്ധ താവഴികളിലൂടെയുള്ള യാത്രയെ കുറിച്ചും പ്രസവത്തെ കുറിച്ചും തല്‍സമയത്തുണ്ടായ അത്ഭുത സംഭവങ്ങളെ കുറിച്ചും മന്‍ഖൂസ് മൗലിദുകളിലും ഇതര മൗലിദുകളിലുമൊക്കെ പറഞ്ഞത് തികച്ചും സത്യ സന്ധവും ചരിത്ര യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതുമാണ്. തിരുചരിത്രം രചിച്ച മഹത്തുക്കളെല്ലാം പ്രാവാചകാതിശയങ്ങള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രവാചകരെ ഉള്‍കൊള്ളുന്ന ഒരു സത്യവിശ്വാസിക്ക് ഇതില്‍ യാതൊരു സംശയവും പരിഭവവുമില്ല. വിശ്രുത പണ്ഡിതന്‍ ഇമാമുല്‍ ഹറമൈനി(റ) (മരണം 478) 'അല്‍ ഇര്‍ശാദ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: 'ഇസ്‌ലാമിലേക്ക് ചേര്‍ത്തപ്പെടുവര്‍ക്ക് ഒരിക്കലും നിഷേധിക്കാന്‍ കഴിയാത്ത വിധം ദൃഷ്ടാന്തങ്ങളും അത്ഭുതങ്ങളും നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ചുണ്ടായിട്ടുണ്ട്' (അല്‍ ഇർശാദ് പേജ്: 269)
وجرى من الآيات في مولد الرسول عليه السلام ما لا ينكره منتم الى الإسلام، اهـ (الإرشاد الى قواطع ادلة في أصول الإعتقاد : 269) امام الحرمين
മുസ്‌ലിംകള്‍ നിരാക്ഷേപം പാരായണം ചെയ്യുന്ന മൗലിദുകളിലെ അതിശ മാഹാത്മ്യങ്ങള്‍ അബദ്ധങ്ങളാണെന്നും ഇസ്‌ലാമിക വിശ്വാസവുമായോ പ്രമാണവുമായോ ചരിത്രവുമായോ അതിന് യാതൊരു ബന്ധമില്ലെന്നും ആരോപണമുണ്ട്. മത നിലപാട് പാലിക്കാത്ത ചില തീവ്ര ശീഇകളും വഴിതെറ്റിയ ചില വ്യാജ ത്വരീഖത്തുകാരും എഴുതിവിട്ട മാലമൗലിദുകളിലെ അപകടം നിറഞ്ഞ ചില ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ വിമര്‍ശന വിധേയംതന്നെയാണ്. കേരളത്തിലെ അജയ്യരായ ഉലമാ നേതൃത്വം അത്തരം അതിവായനകളെ അംഗീകരിക്കുന്നില്ല. ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. എന്നാല്‍ കേരളത്തിലെ ഉലമാക്കള്‍ പാരായണം ചെയ്ത് മാതൃക കാണിച്ച മാലമൗലിദുകള്‍ ഇസ്‌ലാമികമായി വസ്തുനിഷ്ഠവും ചരിത്ര പരവുമാണ് തെളിയിക്കപ്പെട്ട വസ്തുതകളാണവ. അങ്ങിനെയാകാനേ നീതി പൂര്‍വ്വം ചിന്തിച്ചാല്‍ തരമുള്ളൂ. ഉന്നത സ്ഥാനീയരായ ഉലമാക്കള്‍ രചിച്ച മാലമൗലിദുകളാണ് ഇവിടെ ഓതാറുള്ളത്. സമകാലികരേക്കാള്‍ അവഗാഹവും അവബോധവും ഗുണകാംഷയും സൂക്ഷ്മശക്തിയുമുള്ളവരായിരുന്നു അവരെന്ന സത്യം നിസ്തര്‍ക്കമാണ്. ഇസ്‌ലാം വിരുദ്ധവും പ്രമാണങ്ങള്‍ക്ക് അനുഗുണമല്ലാത്തതുമായ കള്ളക്കഥകളും അനാചാരങ്ങളും പടച്ചുണ്ടാക്കുവാന്‍ അവര്‍ തുനിയില്ലെന്നുറപ്പുണ്ട്. അവര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കാമെന്ന സാധ്യത മാത്രമാണ് പിന്നെയവശേഷിക്കുന്നത്. സത്യസന്ധമായി പഠിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അതും ഒരു തെറ്റിദ്ധാരണയാണെന്നും കണ്ടെത്താനാകും. ഒരു പ്രശ്‌നം ഇസ്‌ലാമികമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ അവലംഭിക്കാനുള്ള പൂര്‍വ്വ പണ്ഡിതരെതന്നെ നാം നിരൂപിക്കാന്‍ തുടങ്ങിയാല്‍ 'ജ്ഞാനികളോട് ചോദിക്കുക' എന്ന അല്ലാഹുവിന്റെ കല്‍പ്പനക്കെന്ത് പ്രസക്തിയാണുണ്ടാവുക?. അവരുടെ അന്വേഷണത്തിലും അനുഭവത്തിലും കടന്നുപോയ വൈജ്ഞാനിക സ്രോതസ്സുകള്‍ ദൂരെ നോക്കിനില്‍ക്കാന്‍ പോലുമുള്ള മഹാഭാഗ്യം ലഭിക്കാത്ത നാം സമുദ്രസമാനരായ മാതൃകാജ്ഞാനികളെ നിരൂപിക്കുന്നത് നമ്മളില്‍ അവശേഷിക്കു അഹന്തയെയാണ് അടയാളപ്പെടുത്തുന്നത്. അപ്രസക്തമെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്ന് ആരോപണം ഉയർന്ന് വന്ന സ്ഥിതിക്ക് നമ്മുടെ പരിമിതമായ അറിവിന്റെയും വായനാനുഭവങ്ങളുടെയും തൂവെളിച്ചത്തില്‍ അവക്കു നല്‍കിയ മറുപടികള്‍ സമാഹരിക്കാന്‍ ഒരുമ്പെടുന്നുവെന്നേയുള്ളൂ. സത്യാന്വേഷികള്‍ക്ക് പ്രശ്‌നത്തിന്റെ ഗൗരവം വേഗത്തില്‍ ഉള്‍കൊള്ളാനാകും. കാപട്യവും അഹങ്കാരവും മുന്‍ധാരണകളും മാത്രം കുന്നോളം സ്വന്തമാക്കിയവര്‍ക്ക് കിണറ്റിന് പുറത്തുള്ള അനന്തമജ്ഞാതമവര്‍ണനീയ ലോകം വെറും ഇരുട്ടാണ്.
1 380
779), അസ്സീറതുന്നബവിയ്യ വല്‍ മൗലിദ്-മുഹമ്മദ്ബ്‌നു അഹ്‌മദബ്‌നി ജാബിറില്‍ ഉന്‍ദുലുസി (ഹി. 780), മൗലിദുസ്വഫദീ-സ്വലാഹുദ്ദീന്‍ ഖലീല്‍ ഐബക് അസ്സ്വഫദീ എന്നിവ എട്ടാം നൂറ്റാണ്ടിലെ ശ്രദ്ധേയ മൗലിദുകളാണ്.
അത്തഅ്‌രീഫു ഫില്‍ മൗലിദിശ്ശരീഫ്-മുഹമ്മദ്ബ്‌നുല്‍ ജസ്‌രി (ഹി. 833), ഹസ്ബീ അബില്‍ വഫാ ഫീ മൗലിദില്‍ മുസ്ത്വഫാ-ഇബ്‌റാഹീമുബ്‌നു അലി ബിന്‍ ഇബ്‌റാഹിം അബുല്‍ വഫാ അല്‍ഇറാഖി-റ(ഹി. 877), ദുര്‍ജുദ്ദുറര്‍ ഫീ മീലാദി സയ്യിദില്‍ ബശര്‍-അസീസുദ്ദീന്‍ അബ്ദുല്ലാഹിശ്ശീറാസി (ഹി. 884), അദ്ദുര്‍റുല്‍ മുനള്ളം ഫീ മൗലിദിന്നബിയ്യില്‍ മുഅള്ളം - മുഹമ്മദ്ബ്‌നു ഉസ്മാനുല്ലുഅ്‌ലുഈ അദ്ദിമിശ്ഖി തുടങ്ങിയവ ഒമ്പതാം നൂറ്റാണ്ടിലെയും പ്രധാന മൗലിദുകളാണ്.
പ്രസിദ്ധ ഹദീസ്-ഭാഷാ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ മജ്ദുദ്ദീന്‍ അബൂത്വാഹിറില്‍ ഫൈറൂസാബാദി(റ)യുടെ മൗലിദ് ഗ്രന്ഥമാണ് അന്നഫ്ഹതുല്‍ അന്‍ബരിയ്യ ഫീ മൗലിദി ഖൈറില്‍ ബരിയ്യ. അദ്ദേഹത്തിന്റെ അസ്സ്വിലാതു വല്‍ ബുശര്‍ എന്ന ഗ്രന്ഥം തവസ്സുലും ഇസ്തിഗാസയും സിയാറത്തും നടത്തിക്കൊണ്ടുള്ളതും അതിന്റെ ഗുണങ്ങള്‍ വിവരിക്കുതുമാണ്.
മൗലിദ് ഗ്രന്ഥങ്ങളുടെ വിശാലമായ ലോകത്തേക്ക് ചെറിയൊരു സൂചന മാത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ലോകോത്തര ലൈബ്രറികളിലും പുരാവസ്തു സൂക്ഷിപ്പുകേന്ദ്രങ്ങളിലും വേറെയും ധാരാളം മൗലിദ് കയ്യെഴുത്തുപ്രതികള്‍ സൂക്ഷിച്ചിട്ടുണ്ട്. മിക്കതിന്റെയും കോപ്പിയെടുക്കാന്‍ നെറ്റില്‍ സൗകര്യമുണ്ട്. പലതും പ്രമുഖരുടെ വ്യാഖ്യാനത്തോടു കൂടി പ്രസിദ്ധീകരിക്കപ്പെടുതാണ്.
ഇവയെക്കൂടാതെ ഇന്ന് പ്രചാരത്തിലുള്ളതും അല്ലാത്തതുമായ ഒട്ടേറെ മൗലിദുകള്‍ വിരചിതമായിട്ടുണ്ട്. അവയില്‍ പലതും സുദീര്‍ഘങ്ങളാണ്. കേരളത്തില്‍ കഴിഞ്ഞ് പോയ സ്വാത്വികരായ ഉലമാക്കള്‍ രചിച്ച അസംഖ്യം മാലമൗലിദുകളില്‍ ഏറ്റവും ശ്രദ്ധേയമാണ് കോടഞ്ചേരി കുളത്തേല്‍ മരക്കാര്‍ മുസ്‌ലിയാര്‍ (സ്വാതന്ത്രസമര സേനാനിയും കോൺഗ്രസ്സ് നേതാവുമായിരു ഇ.മൊയ്തു മൗലവിയുടെ പിതാവ്) രചിച്ച 'തന്‍വീറുല്‍ അഖ്ഥാര്‍ ഫീ മൗലിദി റസൂലില്‍ മുഖ്താര്‍' എന്ന കൃതി റബീഉല്‍ അവ്വല്‍ മാസം പിറന്നതുമുതല്‍ ആദ്യത്തെ 12 രാവുകളില്‍ പാരായണം ചെയ്യുവാനായി ഓരോ രാവിലേക്കും ഓരോ അധ്യായമായി രചിച്ചിട്ടുള്ള പ്രസ്തുത മൗലിദ് കേരളം കണ്ട ഏറ്റവും സുദീര്‍ഘമായ മൗലിദു കൂടിയാണ്.
1 380
മൗലിദുകൾ: ഭാഗം നാല്
****
ഹാഫിള് ഇബ്‌നുല്‍ജൗസി, ഹാഫിള് ഇബ്‌നുകസീര
ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ധാരാളം ഗ്രന്ഥങ്ങള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്തവരാണിവര്‍. ഇബ്‌നുല്‍ ജൗസി(മരണം ഹി. 597)യുടെ ഗ്രന്ഥങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി മുന്നൂറിലധികമുണ്ട്. അതിലൊന്നാണ് മൗലിദുല്‍ അറൂസ് എന്നറിയപ്പെടുന്ന മൗലിദ് ഗ്രന്ഥം. അതിന്റെ കയ്യെഴുത്തുപ്രതി കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലുണ്ട്. ഈ മൗലിദ് ഇപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമാണ്. അല്‍വഫാ ഫീ ഫളാഇലില്‍ മുസ്ത്വഫാ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥവും ഒരു കേവലചരിത്ര വിവരണമല്ല. അതില്‍ നബി(സ്വ) തങ്ങളെക്കൊണ്ട് ഇസ്തിഗാസ ചെയ്ത് ആവശ്യം നേടിയ സംഭവങ്ങളും വിവരിക്കുന്നുണ്ട്. മൗലിദുകളില്‍ പരാമര്‍ശിക്കപ്പെടുന്ന അടിസ്ഥാന വിവരങ്ങളും അതില്‍ മനോഹരമായി അടുക്കിവെച്ചിട്ടുണ്ട്. പ്രശസ്ത പണ്ഡിതനും ഹദീസ്, തഫ്‌സീര്‍ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ മുഹമ്മദ് നവവി അല്‍ജാവി(റ) ബിഗ്‌യതുല്‍ മറാമി ഫീ മൗലിദി സയ്യിദില്‍ അനാം എന്ന പേരില്‍ ഒരു വ്യാഖ്യാനം ഇതിനെഴുതിയിട്ടുണ്ട്. ഇബ്‌നുകസീര്‍ ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ പണ്ഡിതനാണ്. ബിദഇകള്‍ക്കു സ്വീകാര്യനും ഒരു മൗലിദ് ഗ്രന്ഥമടക്കം വ്യത്യസ്ത വിഭാഗങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഡോ. സ്വലാഹുദ്ദീന്‍ സംശോധന നടത്തി ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൗലിദ് ഗ്രന്ഥങ്ങളെ തന്റെ തഫ്‌സീറിലും ചരിത്രത്തിലും അദ്ദേഹം അവലംബിച്ചതും കാണാം. ഇസ്‌റാഅ് - മിഅ്‌റാജ് സംഭവ വിവരണത്തില്‍ ഇബ്‌നു ദിഹ്‌യതില്‍ കല്‍ബിയുടെ പ്രസിദ്ധ മൗലിദ് അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഇബ്‌നുതൈമിയ്യയുടെ ശിഷ്യനായി സ്വാധീനിക്കപ്പെട്ടിട്ടും മൗലിദ് ഗ്രന്ഥം അദ്ദേഹം രചിച്ചുവെന്നത് ശ്രദ്ധേയമാണ്.
ഇമാം ഖുര്‍ത്വുബി, അല്‍ ഖതീബുശിര്‍ബീനി, അല്‍ ബുല്‍ഖീനി(റ.അ.)
പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഫുഖഹാക്കളും പ്രശസ്ത പണ്ഡിതരുമായ ഇവര്‍ മൂന്നുപേരും മൗലിദ് ഗ്രന്ഥങ്ങള്‍ രചിച്ചവരാണ്. ഇമാം ഖുര്‍തുബി(റ) (വഫാത്ത് ഹി:671) യുടെ പ്രസിദ്ധ തഫ്‌സീര്‍ ഗ്രന്ഥമാണ് തഫ്‌സീര്‍ ഖുര്‍തുബി എന്നറിയപ്പെടുന്ന അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍. അദ്ദേഹത്തിന്റെ മൗലിദില്‍ നിന്ന് ഇബ്‌നു ഹജറില്‍ അസ്ഖലാനി(റ) അല്‍ ഇസ്വാബയില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ശാഫിഈ മദ്ഹബിലെ പ്രശസ്ത കര്‍മശാസ്ത്ര ഗ്രന്ഥമായ മുഗ്‌നിയുടെ കര്‍ത്താവായ അല്‍ ഖത്വീബുശിര്‍ബീനി എന്നറിയപ്പെടുന്ന മുഹമ്മദ്ബ്‌നു അഹ്‌മദബ്‌നി ശ്ശിര്‍ബീനി-റ(മരണം ഹി. 977), അസ്സിറാജുല്‍ മുനീര്‍ എന്ന പ്രസിദ്ധ തഫ്‌സീര്‍ ഗ്രന്ഥത്തിന്റെയും കര്‍ത്താവാണ്. അല്‍മൗലിദുര്‍റവീ ഫില്‍ മൗലിദിന്നബവി എന്ന പേരില്‍ അദ്ദേഹം രചിച്ച മൗലിദ് ഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതി ഈജിപ്തിലെ മക്തബതുല്‍ അസ്ഹരിയ്യയില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. സുപ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതന്‍ ഇമാം ബുല്‍ഖീനി(റ)യുടെ ഒരു മൗലിദ് ഗ്രന്ഥത്തിന്റെ കയ്യെഴുത്തുപ്രതി യമനിലെ സ്വന്‍ആയിലെ ലൈബ്രറിയിലുണ്ട് (ഖിസാനതുത്തുറാസ് 1/175)
ഇമാം ഇബ്‌നുല്‍ ജസ്‌രി(റ), നാസിറുദ്ദീനിദ്ദിമശ്ഖി(റ)
ഹിജ്‌റ 751-ല്‍ ജനിച്ച് 833-ല്‍ വഫാതായ ഇബ്‌നുല്‍ ജസ്‌രി(റ) ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ അവലംബമായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് (നോക്കുക. ശദറാത്ത്: 2/204, 205).
'ഉര്‍ഫുത്തഅ്‌രീഫി ബില്‍ മൗലിദിശ്ശരീഫി' എന്ന മൗലിദ് ഗ്രന്ഥം അദ്ദേഹത്തിന്റെ രചനകളിലൊന്നാണ്. അതില്‍ അബൂലഹബിന്റെ സംഭവം വിവരിച്ച്, അവന് ലഭിക്കുന്ന അല്‍പാശ്വാസം നബി(സ)തങ്ങളുടെ പിറവിയില്‍ സന്തോഷിച്ചതിനാലാണെന്നും നബിദിനത്തില്‍ സന്തോഷിക്കുന്നത് ഉപകാരപ്രദമാണെന്നതിലേക്കുള്ള സൂചനയാണാ സംഭവമെന്നും വ്യക്തമാക്കിയിട്ടുണ്ട് (നോക്കുക. അല്‍ഹാവീ: 1/196, 197)
ഹദീസ് പണ്ഡിതനായ അല്‍ഹാഫിള് നാസ്വിറുദ്ദീനിദ്ദിമിശ്ഖി - റ (മരണം ഹി. 842) തന്റെ അല്‍ മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദി എന്ന മൗലിദ് ഗ്രന്ഥത്തിലും അബൂലഹബ് സംഭവം ഉദ്ധരിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട് (നോക്കുക. അല്‍ഹാവീ: 1/197).
ജാമിഉല്‍ ആസാര്‍ ഫീ മൗലിദില്‍ മുഖ്താര്‍, അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈറില്‍ ഖലാഇഖ്, അല്‍ജാമിഉൽ മുഖ്താര്‍ ഫീ മൗലിദില്‍ മുഖ്താര്‍ എന്നീ മൗലിദ് ഗ്രന്ഥങ്ങള്‍ നാസ്വിറുദ്ദീനിദ്ദിമിശ്ഖി(റ) രചിച്ചിട്ടുള്ളതാണ്.
എട്ടും ഒമ്പതും നൂറ്റാണ്ടുകളിൽ വിരചിതമായ ഏതാനും മൗലിദ് ഗ്രന്ഥങ്ങള്‍കൂടി പരിചയപ്പെടാം. അശ്‌റഫുല്‍ അനാം ഫീ മൗലിദിസ്വബാഹില്‍ അനാം ഇമാം സുബുകി-റ(ഹി. 771), അല്‍മുന്‍തഖാ ഫീ മൗലിദിന്നബിയ്യില്‍ മുസ്ത്വഫാ(സ്വ)-സഅ്ദുദ്ദീന്‍ മുഹമ്മദ്ബ്‌നു മസ്ഊദില്‍ കാസറൂനി (ഹി. 758), അൽ മൗലിദിന്നബിയ്യി(സ്വ)-കമാലുദ്ദീന്‍ അബുല്‍മആലി അസ്സംലകാനീ (ഹി. 727), അദ്ദുര്‍റതുസ്സനിയ്യ ഫീ മൗലിദി ഖൈരില്‍ ബരിയ്യ-ഹാഫിള് സ്വലാഹുദ്ദീനില്‍ അലാഈ അദ്ദിമിശ്ഖി (ഹി. 761), ഇര്‍തിശാഫുത്വര്‍ബി ഫീ മൗലിദി സയ്യിദില്‍ അജമി വല്‍ അറബി-മുഹമ്മദ്ബ്‌നു അഹ്‌മദ് അല്‍ ഉന്‍ദുലിസില്‍ ഹവ്വാറി (ഹി. 780), അസ്സീറതുന്നബവിയ്യ വല്‍ മൗലിദുന്നബവീ-അഹ്‌മദ്ബ്‌നു മാലിക് അര്‍റഈനി (ഹി.
1 380
മൗലിദുകൾ : ഭാഗം മൂന്ന്
*******
മൗലിദ് എന്ന പേരില്‍ തന്നെ രചനകള്‍ നിര്‍വഹിച്ച് ജ്ഞാന കൈമാറ്റവും ആത്മീയ പ്രദാനവും നടത്തിയവരില്‍ ചിലരെയും ഗ്രന്ഥങ്ങളെയും ഹ്രസ്വമായി പരിചയപ്പെടാം.
ഇമാം ഗസ്സാലി, ശൈഖ് ജീലാനി, ശൈഖ് രിഫാഈ (റ)
മുസ്‌ലിം ലോകത്ത് ആത്മീയമേഖലയില്‍ പ്രത്യേകമായി ഓര്‍ക്കപ്പെടുന്ന പണ്ഡിത ശ്രേഷ്ഠരാണിവര്‍. ഇമാം ഗസ്സാലി-റ (മരണം ഹി. 505), വിവിധ വിജ്ഞാന ശാഖകളില്‍ അനേകം ഗ്രന്ഥങ്ങള്‍ രചിച്ച മഹാനാണ്. ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഒരു മൗലിദ് കിതാബുമുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം(റ) ന്റെ മന്‍ഖൂസ് മൗലിദില്‍ ഇമാം ഗസ്സാലി(റ)യുടെ മൗലിദില്‍ നിന്നും ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് (അല്‍ബുന്‍യാനുല്‍ മര്‍സ്വൂസ്വ്). ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) (മരണം ഹി. 561), ശൈഖ് അഹ്‌മദുല്‍കബീര്‍ അര്‍റിഫാഈ (റ) (മരണം ഹി. 578) എന്നിവര്‍ ആത്മീയലോകത്തെ അണയാത്ത താരകങ്ങളാണ്. അവര്‍ നല്‍കിയ ആത്മീയ വെളിച്ചം മുസ്‌ലിംലോകം ഒരു കൈത്തിരിയായി പകർന്നും നുകർന്നും നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു. രണ്ടുപേര്‍ക്കും മൗലിദ് ഗ്രന്ഥങ്ങളുണ്ട്. മൗലിദുല്‍ ജീലാനി, മൗലിദുര്‍രിഫാഈ എന്ന പേരുകളിലാണവ അറിയപ്പെടുന്നത്. മൗലിദുല്‍ ജീലാനി(റ)യുടെ കയ്യെഴുത്തുപ്രതി ഡമസ്‌കസിലെ മക്തബതുള്ളാഹിരിയ്യയിലും സഊദിയിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലുമുണ്ട്. മൗലിദുര്‍രിഫാഇയുടെ കയ്യെഴുത്ത് പ്രതി ജപ്പാനിലെ ടോകിയോ യൂണിവേഴ്‌സിറ്റിയിലെ മഅ്ഹദുസ്സഖാഫതിവദ്ദിറാസതി ശര്‍ഖിയ്യയിലുണ്ട്.
ഹാഫിള് ഇബ്‌നുല്‍ജൗസി, ഹാഫിള് ഇബ്‌നുകസീര്‍
ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ധാരാളം ഗ്രന്ഥങ്ങള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്തവരാണിവര്‍. ഇബ്‌നുല്‍ ജൗസി(മരണം ഹി. 597)യുടെ ഗ്രന്ഥങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി മുന്നൂറിലധികമുണ്ട്. അതിലൊന്നാണ് മൗലിദുല്‍ അറൂസ് എന്നറിയപ്പെടുന്ന മൗലിദ് ഗ്രന്ഥം. അതിന്റെ കയ്യെഴുത്തുപ്രതി കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലുണ്ട്. ഈ മൗലിദ് ഇപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമാണ്. അല്‍വഫാ ഫീ ഫളാഇലില്‍ മുസ്ത്വഫാ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥവും ഒരു കേവലചരിത്ര വിവരണമല്ല. അതില്‍ നബി(സ്വ) തങ്ങളെക്കൊണ്ട് ഇസ്തിഗാസ ചെയ്ത് ആവശ്യം നേടിയ സംഭവങ്ങളും വിവരിക്കുന്നുണ്ട്. മൗലിദുകളില്‍ പരാമര്‍ശിക്കപ്പെടുന്ന അടിസ്ഥാന വിവരങ്ങളും അതില്‍ മനോഹരമായി അടുക്കിവെച്ചിട്ടുണ്ട്. പ്രശസ്ത പണ്ഡിതനും ഹദീസ്, തഫ്‌സീര്‍ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ മുഹമ്മദ് നവവി അല്‍ജാവി(റ) ബിഗ്‌യതുല്‍ മറാമി ഫീ മൗലിദി സയ്യിദില്‍ അനാം എന്ന പേരില്‍ ഒരു വ്യാഖ്യാനം ഇതിനെഴുതിയിട്ടുണ്ട്. ഇബ്‌നുകസീര്‍ ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ പണ്ഡിതനാണ്. ബിദഇകള്‍ക്കു സ്വീകാര്യനും ഒരു മൗലിദ് ഗ്രന്ഥമടക്കം വ്യത്യസ്ത വിഭാഗങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഡോ. സ്വലാഹുദ്ദീന്‍ സംശോധന നടത്തി ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൗലിദ് ഗ്രന്ഥങ്ങളെ തന്റെ തഫ്‌സീറിലും ചരിത്രത്തിലും അദ്ദേഹം അവലംബിച്ചതും കാണാം. ഇസ്‌റാഅ് - മിഅ്‌റാജ് സംഭവ വിവരണത്തില്‍ ഇബ്‌നു ദിഹ്‌യതില്‍ കല്‍ബിയുടെ പ്രസിദ്ധ മൗലിദ് അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഇബ്‌നുതൈമിയ്യയുടെ ശിഷ്യനായി സ്വാധീനിക്കപ്പെട്ടിട്ടും ഒരു മൗലിദ് ഗ്രന്ഥം അദ്ദേഹം രചിച്ചുവെന്നത് ശ്രദ്ധേയമാണ്.
1 380
മൗലിദുകൾ ഭാഗം രണ്ട്
മൗലിദ് കിതാബുകള്‍
********
ഇസ്‌ലാമിക സമൂഹത്തില്‍ സര്‍വാംഗീകൃതമായി നിലനിന്നിരുന്ന ഒരു സാഹിത്യശാഖയാണ് മൗലിദ് സാഹിത്യം. നബി(സ്വ)യുടെ ചരിത്ര വിവരണശാഖകളില്‍ ഒന്നായി അത് ഗണിക്കപ്പെടുന്നു. പൂര്‍വികരില്‍ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയരായവര്‍ ഈ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹാഫിളുകള്‍, മുഹദ്ദിസുകള്‍, മുഫസ്സിറുകള്‍, ഫുഖഹാക്കള്‍, ഔലിയാക്കള്‍, ഭാഷാപണ്ഡിതര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവര്‍ മൗലിദ് രചയിതാക്കളിലുണ്ട്.
മൗലിദിനും അനുബന്ധ പുണ്യങ്ങള്‍ക്കും അവസരം ലഭിക്കാതെപോയ ഭാഗ്യദോഷികള്‍ മൗലിദിനെ കേരളീയ പണ്ഡിതന്മാരുടെ നിര്‍മിതിയായി തെറ്റിദ്ധരിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങളും വാര്‍ത്താവിനിമയ-സഞ്ചാര സൗകര്യങ്ങളും മൗലിദിന്റെ വിശാലമായ ലോകത്തെ ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാണിച്ചു. മീലാദാഘോഷവും മൗലിദ് പാരായണ ചടങ്ങുകളും ആഗോള മുസ്‌ലിം ചര്യയും പാരമ്പര്യവുമാണെന്ന് മനസ്സിലാക്കാന്‍ ഇന്നെല്ലാവരും നിര്‍ബന്ധിതരായിരിക്കുന്നു. വിദേശ മുസ്‌ലിം പ്രതിഭകളുമായും പണ്ഡിതരുമായും ഉറ്റബന്ധം സ്ഥാപിക്കുതിനു മുമ്പ് ബിദഇകള്‍ പറഞ്ഞുപരത്തിയിരുന്നത്, മൗലിദും നബിപ്രകീര്‍ത്തനവും കേരളത്തില്‍ മാത്രമുള്ള 'ഖുറാഫീ അനാചാര'ങ്ങളാണെന്നാണ്. പക്ഷേ, ഇന്ന് മൗലിദിനെ തമസ്‌കരിക്കാനും പ്രാദേശിക മുദ്രയടിക്കാനും ആര്‍ക്കും സാധിക്കില്ല.
മൗലിദ് സാഹിത്യത്തിന് പ്രത്യേകമായ പരിധികളൊന്നുമില്ല. ജനനവും ജനനസമയത്തെ സംഭവങ്ങളും മാതാപിതാക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പ്രധാനമായും മൗലിദില്‍ പരാമര്‍ശിക്കാറുള്ളത്. എന്നാല്‍ നബി(സ്വ)യുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം മൗലിദിന്റെ പരിധിയില്‍ ഉള്‍പെടുത്തുന്ന രീതി പില്‍ക്കാലത്തു വ്യാപകമായി. പ്രവാചകര്‍(സ്വ)യോടുള്ള സ്‌നേഹാതിരേകത്തില്‍ നിന്നും നിര്‍ഗമിക്കുന്ന ആശയങ്ങളായിരിക്കും മൗലിദ്. അത്‌കൊണ്ടാണ് മൗലിദ് എന്ന പേരില്‍ തിരുനബി(സ്വ)യെ പരാമര്‍ശിക്കുന്ന നബിചരിത്ര സാഹിത്യ ശാഖ കൂടുതല്‍ സമ്പുഷ്ടമായത്. തന്റെ പ്രേമഭാജനത്തെ കുറിച്ച് കൂടുതല്‍ പറയുക എതാണതിന്റെ അടിസ്ഥാനവും പ്രചോദനവും.
സ്വഹാബി പ്രമുഖനായ ഇബ്‌നു അബ്ബാസ്(റ)വിന്റെ മൗലിദിന്റെ ഒരു കയ്യെഴുത്ത് പ്രതി കൈറോയിലെ മക്തബതുല്‍ അസ്ഹരിയ്യയില്‍ (നമ്പര്‍ 2014) സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഖിസാനതുത്തുറാസ് 1/194-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ 207-ല്‍ വഫാതായ വാഖിദി(റ)യുടെ മൗലിദ് ഗ്രന്ഥത്തിന്റെ കോപ്പികള്‍ സൗദിയിലെ കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിലും (നമ്പര്‍ 2130), ഡമസ്‌കസിലെ മക്തബതുള്ളാഹിരിയ്യയിലും (നമ്പര്‍ 74,75) സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹിജ്‌റ 250-ല്‍ വഫാത്തായ അഹ്‌മദ് ബ്‌നു അബ്ദില്ലാഹിബ്‌നു മുഹമ്മദ് അല്‍ ബക്‌രി എന്നവര്‍ രചിച്ച അല്‍ അന്‍വാര്‍ വ മിഫ്താഹുസ്സുദൂര്‍ വല്‍ അഫ്കാരി ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍ എന്ന മൗലിദ് ഗ്രന്ഥത്തിന്റെ കയ്യെഴുത്തുപ്രതി ജിദ്ദയിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ (നമ്പര്‍ 196) സൂക്ഷിക്കപ്പെടുന്നുവെന്നും ഖിസാനതുത്തുറാസില്‍ കാണാം. ഹിജ്‌റ 287-ല്‍ വഫാതായ ഇബ്‌നു ആസ്വിമിശൈബാനി(റ) രചിച്ച ഒരു മൗലിദ് കിതാബിനെ കുറിച്ച് താജുദ്ദീനിസ്സുബ്കി(റ) ത്വബഖാതുശ്ശാഫിഇയ്യതില്‍ കുബ്‌റ(6/213)യില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇമാം ഗസ്സാലി(റ)യുടെ ചരിത്രം പറയുന്നതിനിടെ ഇമാമവര്‍കള്‍ പ്രസ്തുത മൗലിദ് കേട്ടതായി വിവരിക്കുന്ന ഭാഗത്താണിത്.
മൗലിദ് എന്ന പേരില്‍ തന്നെ രചനകള്‍ നിര്‍വഹിച്ച് ജ്ഞാന കൈമാറ്റവും ആത്മീയ പ്രദാനവും നടത്തിയവരില്‍ ചിലരെയും ഗ്രന്ഥങ്ങളെയും ഹ്രസ്വമായി പരിചയപ്പെടാം.
1 380
മന്‍ഖൂസ് മൗലിദ് സാധാരണക്കാര്‍ക്കുവരെ ഹൃദിസ്ഥമാണ്.
കേരളത്തിന്റെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ജീവനാഡിയും പില്‍കാലത്തുദിച്ച മുഴുവന്‍ പ്രതിഭകളുടേയും പ്രഭവസ്ഥാനവുമായിരുന്നു മഖ്ദൂമുമാര്‍. വൈജ്ഞാനികമായി കൊച്ചു കേരളത്തെ പിടിച്ചുയര്‍ത്തിയതില്‍ മഖ്ദൂം കുടുംബത്തിന്റെ രചനകള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. ആത്മീയതയുടെ കേദാരമായ ഇര്‍ശാദ്, മുര്‍ശിദ്, അദ്കിയാഅ്, കര്‍മശാസ്ത്രത്തിന്റെ സത്തയായ ഫത്ഹുല്‍ മുഈന്‍, ചരിത്രരംഗത്തെ പ്രഥമരചനയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ അക്ഷയ ഖനികള്‍ ആവിഷ്‌കരിച്ച അതേ കുടുംബത്തില്‍ പിറവിയെടുത്തതാണ് പ്രവാചക സ്‌നേഹികള്‍ക്ക് ശാന്തി പകരുന്ന മന്‍ഖൂസ് മൗലിദും അവ പാരായണം ചെയ്യുന്ന പതിവും.
ഒരു കാലത്ത് രാജ്യ വ്യാപകമായി ജനങ്ങള്‍ക്ക് കോളറ, പ്ലേഗ്, വസൂരി പോലുള്ള മഹാരോഗങ്ങള്‍ പിടിപെട്ടു. കേരളത്തിന്റെ തനതു വൈദ്യശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ച അക്കാലത്ത് മഹാമാരി നിയന്ത്രിക്കാനാകാതെ ഇയ്യാം പാറ്റകളെപ്പോലെ ജനം പ്രജ്ഞയറ്റു വീണ സന്നിഗ്ധ ഘട്ടത്തില്‍ രോഗം പിടിപെട്ടവരെ രക്ഷിക്കാനും പ്രതിവിധി നല്‍കാനും ജനങ്ങള്‍ തങ്ങളുടെ ആത്മീയ നേതാവിനോട് അഭ്യര്‍ത്ഥിച്ചു. പ്രശ്‌നത്തിന് പരിഹാരമെന്നോണം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ (റ) അവര്‍കള്‍ രചിച്ച ആത്മീയ ചികിത്സയായിരുന്നു കേരളത്തിലെ മന്‍ഖൂസ് മൗലിദ്. ഇപ്രകാരം ഒരാത്മീയ ചികിത്സ മഖ്ദൂം തങ്ങള്‍ നിര്‍ദേശിച്ചത് പ്രവാചക പ്രകീര്‍ത്തനം നടത്തുന്ന സ്ഥലത്ത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കിയതു കൊണ്ടാണ്.
1 380
بسم الله الرحمن الرحيم
الحمد الله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه اجمعين
മൗലിദുകള്‍ സത്യസാക്ഷ്യങ്ങള്‍
ഇസ്‌ലാമിന്റെ ആത്മീയ ബോധനത്തിന് തിളക്കം നല്‍കുന്ന ആദര്‍ശ ഘടകങ്ങളാണ് മാല മൗലിദുകള്‍. പ്രകാശ ഗോപുരങ്ങളായ മഹാരഥന്മാരുടെ അപദാനങ്ങള്‍ അടങ്ങിയ പ്രകീര്‍ത്തന മഞ്ജരിക്ക് ജനമനസ്സുകളില്‍ ലഭിച്ച സ്ഥാനം തികച്ചും ആത്മീയ പരമാണ്. സംഭവങ്ങളുടെ നേര്‍ ദിശയിലൂടെ നോക്കിക്കാണാനും അതിലൂടെ ദ്വിലോക മോക്ഷത്തിനുള്ള വഴി സുഗമമാക്കാനും മാല മൗലിദുകള്‍ കാരണമായി.
അസ്വസ്ഥ ഹൃദയത്തിനുമീതെ മൗലിദിന്റെ സാന്നിധ്യം ഒരു പുലര്‍കാല കുളിരായി അനുഭവപ്പെടുന്ന എത്രയോ സാക്ഷ്യങ്ങള്‍ വര്‍ത്തമാന കാലത്തിനു പറയാനുണ്ട്. അലസമായ ജീവിതത്തെ ലക്ഷ്യ ബോധത്തിലേക്ക് തിരിച്ചു വിടാന്‍ മൗലിദുകള്‍ ചെലുത്തിയ സ്വാധീനം ചില്ലറയല്ല. പ്രതീക്ഷകളും മോഹങ്ങളും നഷ്ടമാകുന്ന ജീവിത പ്രാരാബ്ധത്തിന് മുന്നില്‍ മൗലിദുകള്‍ ശാന്തി പകര്‍ന്നിട്ടുണ്ട്. ആത്മീയവും സദ്‌വിചാരപരവുമായ ഒരാനന്ദം മനുഷ്യമനസ്സില്‍ സൃഷ്ടിക്കാനും ധാര്‍മികതയുടെ അനുരണനം തീര്‍ക്കാനും മാലമൗലിദുകള്‍ക്കാവുന്നു. ഇവയുടെ സ്ഥിര പ്രതിഷ്ഠക്കു വേറെയും കാരണങ്ങളുണ്ട്.
ഉന്നതരായ സാത്വികരുടെ ജീവിതത്തിന്റെ നിഴല്‍ പറ്റി സ്വജീവിതത്തേയും താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തേയും ക്രിയാത്മകമായി കൈയ്യാളാനും ലക്ഷ്യത്തിലേക്കുവേണ്ട ഊര്‍ജ്ജം കൈവരിക്കാനും മാലമൗലിദുകളിലൂടെ കഴിയുന്നു. അപദാനങ്ങളിലും പ്രകീര്‍ത്തനങ്ങളിലും മുഖ്യമായും അടങ്ങിയിട്ടുള്ളത് മഹാത്മാക്കളുടെ വിശുദ്ധ ജീവിതത്തിന്റെ നേര്‍ക്കാഴ്ചക്കപ്പുറം സമൂഹത്തിന്റെ പ്രയാണത്തിനു വേണ്ട ചരിത്രപരമായ ഊര്‍ജ്ജവും ആശയഗതിയുമാണ്. ഏതൊരു പ്രസ്ഥാനവും നിലനില്‍ക്കുന്നത് അതിന്റെ സന്ദേശ വാഹകനിലൂടെയും വ്യക്തി ചരിത്രത്തിലൂടെയുമാണ്. സന്മാര്‍ഗാവലംബികളായ ആത്മീയ പുരുഷന്മാരുടെ ജീവിതയാനത്തെയും ചരിത്രത്തെയും മാറ്റി നിറുത്തിയും അവരെ അനുസ്മരിക്കാതെയും ഒരു പ്രസ്ഥാനവും നിലനില്‍ക്കുകയില്ല. നൈതികമായ ഈ അവബോധത്തെ ഇല്ലായ്മ ചെയ്യുന്നത് ആരോഗ്യകരമല്ല. ചരിത്രത്തോടും സത്യത്തോടുമുള്ള അവജ്ഞാ മനോഭാവത്തെ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ചരിത്രാവബോധവും പരിജ്ഞാനവും നഷ്ടപ്പെട്ടവരോട് തര്‍ക്കിക്കാന്‍ ശ്രമിക്കുന്നത് തന്നെ മഠയത്തരമാണെന്നും ഖുര്‍ആന്‍ നിരീക്ഷിക്കുന്നുണ്ട്. ചരിത്രത്തിന്റെ മാനവിക പശ്ചാതലത്തേയും നൈതിക മാനങ്ങളേയും ചരിത്രപുരുഷന്മാരിലൂടെ, അവരുടെ അപദാന പ്രകീര്‍ത്തനങ്ങളിലൂടെ സാധ്യപ്പെടുത്തി ആത്മീയോത്കര്‍ഷം നല്‍കുന്ന ജ്ഞാന സമന്വയമാണ് മാലമൗലിദുകളുടെ ആകെത്തുക.
അമ്പിയാക്കള്‍, ഔലിയാക്കള്‍, തുടങ്ങിയ മഹാന്മാരുടെ പ്രകീര്‍ത്തനങ്ങള്‍ ഗദ്യമായോ പദ്യമായോ പദ്യഗദ്യസമ്മിശ്രമായോ ഉള്ള രചനകളാണ് മാലമൗലിദുകള്‍, സഫലമായ ധാരാളം ദൗത്യങ്ങള്‍ മാലമൗലിദുകള്‍ നിര്‍വഹിക്കുന്നുണ്ട്. മഹത് വ്യക്തികളുടെയും മുസ്‌ലിം സമുദായത്തിന്റെയും ചരിത്രം പരതുന്ന ഗവേഷകരുടെ മുഖ്യ സ്രോതസ്സുകളിലൊന്നാണ് ഇവിടെ രചിക്കപ്പെട്ട മൗലിദുകള്‍. ഉന്നതമായ ജീവിത മാതൃകകള്‍ ലഭിക്കുന്നുവെന്നതാണ് മാലമൗലിദുകളിലെ മറ്റൊരു സാഫല്യം. സാത്വികവും ഭക്തവുമായ മഹത്ജീവിത ചിത്രങ്ങള്‍ ഇവ പാരായണം ചെയ്യുന്നവന് പകര്‍ന്നെടുക്കാന്‍ കഴിയുന്നു. മഹത്തങ്ങളെ അംഗീകരിക്കുകയും തുടര്‍ന്ന് അവ വാഴ്ത്തിപ്പറയുകയും ഭക്തി നിറഞ്ഞ ഈണങ്ങളില്‍ അവ ആലപിക്കുകയും ചെയ്യുമ്പോള്‍ അനുവാചകന്റെ ആത്മാവിലേക്കും പ്രകട ജീവിതത്തിലേക്കും അവയുടെ പ്രകാശകിരണങ്ങള്‍ വെളിച്ചമേകുന്നു. ബന്ധപ്പെടുന്നതും വായിക്കപ്പെടുന്നതും നാക്കില്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നതും നല്ലതാകട്ടെ, ചീത്തയാവട്ടെ, അവ വ്യക്തിയുടെ മനസ്സിനെയും പ്രവൃത്തികളെയും സ്വാധീനിക്കുമെന്നത് സര്‍വ്വാംഗീകൃതമാണ്. ഏറെ വികസിച്ച ആധുനിക പഠനങ്ങള്‍ ഇവ ശരിവെക്കുന്നുണ്ട്. ശാരീരിക സമ്പര്‍ക്കത്തിനു സാധിക്കാത്തവര്‍ക്കു സാത്വിക ജീവിതവുമായി ചേര്‍ന്നിരിക്കാനും സഹവസിക്കാനുമുള്ള ആത്മീയ നിമിഷങ്ങളാണ് മാലമൗലിദ് സദസ്സുകളിലൂടെ ഉപലബ്ധമാവുന്നത്. മഹത്തുക്കളുടെ അപദാനം വാഴ്ത്തുന്നതിന്റെയും അനുസ്മരിക്കുന്നതിന്റയും പുണ്യം കരഗതമാക്കാനും ഇതുവഴി സാധിക്കുന്നു.
മൗലിദുകള്‍ എന്നാൽ
ജന്മസ്ഥലം, ജന്മസമയം എന്നൊക്കെയാണ് മൗലിദ് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം. നബി(സ്വ) എന്ന മഹാ അനുഗ്രഹം ഈ ലോകത്ത് ജനിച്ച സമയവും തല്‍സമയത്ത് ലോകത്തുണ്ടായ അത്ഭുതങ്ങളും ജനിച്ച സ്ഥലവും അവിടെ ഉണ്ടായ അത്ഭുത സംഭവങ്ങളും കൂടി ചര്‍ച്ച ചെയ്യുന്ന കാരണത്തിനാലാണ് പ്രവാചക കീര്‍ത്തനങ്ങള്‍ക്ക് മൗലിദ് എന്ന് സാധാരണയില്‍ നാം പറയുന്നത്. മറ്റു പ്രവാചകന്മാരെ കുറിച്ചും മഹത്തുക്കളെ കുറിച്ചുമുള്ള അപദാനങ്ങള്‍ക്കും പിന്നീട് മൗലിദ് എന്ന പേര് ഉപയോഗത്തില്‍ വന്നു. അവരുടെ ജീവിതത്തില്‍ നിന്നും തിരഞ്ഞെടുത്ത ഏതാനും അത്ഭുത സംഭവങ്ങളായിരിക്കും ആ മൗലിദുകളില്‍. ഇപ്രകാരമുള്ള മൗലിദുകള്‍ ലോകത്ത് എല്ലായിടത്തും വ്യാപകമായി കാണാവുന്നതും പാരായണം ചെയ്യപ്പെടുന്നതുമാണ്. കേരളീയ മുസ്‌ലിംകളില്‍ ഏറെ സ്വാധീനം നേടിയ മന്‍ഖൂസ് മൗലിദും, അശ്‌റഖ ബൈത്തും സലാം ബൈത്തുമുള്‍പ്പെട്ട ശര്‍റഫല്‍അനാം മൗലിദും അവയില്‍ ചിലതുമാത്രം.
1 380
*മൻഖൂസ് മൗലിദ്*
*പരിഭാഷ വ്യാഖ്യാനം*
#നാലാം_പതിപ്പ് ഇപ്പോൾ വിപണിയിൽ...
കോപ്പികൾക്ക് ⤵️⤵️
wa.me/+919947944203
💡💡💡💡💡💡💡💡
കേരളീയ മുസ്‌ലിംകൾക്ക് ആത്മീയമായും ഭൗതികമായും സാന്ത്വനവും സമാധാനവും നൽകിക്കൊണ്ട്, #ശൈഖ്_സൈനുദ്ദീൻ_മഖ്ദൂം(റ) സമർപ്പിച്ച വജ്രായുധമാണ് *മൻഖൂസ് മൗലിദ്.*
വിശ്വാസം വരെ അപായപ്പെടാനുള്ള സാധ്യതയേറി വരുന്ന പുതിയ കാലത്ത് മൻഖൂസ് മൗലിദിന്റെ പ്രസക്തി വർദ്ധിക്കുകയാണ്.
മൻഖൂസ് മൗലിദിന്റെ അർത്ഥതലങ്ങൾ, ആശയ വൈപുല്യങ്ങൾ, ചരിത്ര വിവരണങ്ങൾ, ആദർശ നിലപാടുകൾ ഉൾപെടെയുള്ള സമഗ്രമായ പഠനം ഹ്രസ്വമായി അവതരിപ്പിക്കുന്ന വിശേഷ ഗ്രന്ഥം.
ഈ പുണ്യ റബീഇനോടനുബന്ധിച്ച് നാലാം പതിപ്പ് ഹൃദയപൂർവം അനുവാചകർക്കായി സമർപ്പിക്കുന്നു...
ചരിത്ര ഗവേഷകനും പണ്ഡിതനുമായ
#മർഹൂം_കെവി_അബ്ദുല്ല_ഫൈസി_അൽ_മഖ്ദൂമി രചിച്ച
*മൻഖൂസ് മൗലിദ് പരിഭാഷ വ്യാഖ്യാനം*
▪️വിതരണം: മഖ്ദൂമിയ്യ ദഅ് വ ഫൗണ്ടേഷൻ, പയ്യനാട്
9947944203
▪️പ്രസാധനം: ബറകാത് ബുക്സ്, കോട്ടക്കൽ
9946562599
1 380
മലബാറിന്റെയും സമസ്തയുടെയും ചരിത്രത്തിലെ അതുല്ല്യ വ്യക്തിത്വമായ, കേരളീയ മുസ്ലിം പരിസരത്തെയും പാരമ്പര്യ സുന്നീ വിശ്വാസത്തെയും പുത്തൻ വാദ / വഹാബീ ചിന്താ ധാരയിൽ നിന്ന് വലിയൊരളവിൽ സംരക്ഷിച്ച് നിറുത്തിയ മൗലാനാ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ല്യാർ
സയ്യിദ് ഖുതുബ് മുഹമ്മദ് ബാഹസ്സൻ ജമലുല്ലൈലി (ഖു.സി.) യുടെ ആധികാരികമായ മൗലിദ് രചിച്ചിട്ടുണ്ട്.
1 380
Repost from ഇസ്‌ലാം ശാസ്ത്രം 2
وأما عثمان بن الحويرث فقدم على قيصر ملك الروم فتنصر وحسنت منزلته عنده.
وأما زيد بن عمرو بن نفيل فوقف فلم يدخل في يهودية ولا نصرانية وفارق دين قومه فاعتزل الأوثان والميتة والدم والذبائح التي تذبح على الأوثان ونهى عن قتل الموءودة وقال: أعبد رب إبراهيم وبادى قومه بعيب ما هم عليه.
◉ سبل الهدى والرشاد للإمام الشامي (2/ 286)
ഈ സംഭവം നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം മഖ്‌രീസി പറയുന്നത് കാണൂ:
قال الإمام المقريزي : وكانت قريش قد اجتمعت عند صنم لهم فقال ورقة وعبيد اللَّه بن جحش وعثمان بن الحويرث وزيد بن عمرو: لقد أخطأ قومنا دين إبراهيم، ما حجر نطيف به [لا يسمع ولا يبصر] ولا يضر ولا ينفع [يا قوم التمسوا لأنفسكم، فإنكم واللَّه ما أنتم على شيء] فتفرقوا في البلاد يلتمسون الحنيفية [دين إبراهيم] ، فأما ورقة ابن نوفل فاستحكم في النصرانية، واتبع الكتب من أهلها، وأقام عبيد اللَّه على الالتباس حتى أسلم وهاجر إلى الحبشة فتنصر بها، ومات نصرانيا، وقدم عثمان بن الحويرث على قيصر فتنصر، ووقف زيد بن عمرو فلم يدخل في يهودية ولا نصرانية.
( إمتاع الأسماع للإمام المقريزي (6/ 255)
#ബിംബങ്ങളെ_വിളിച്ച്_പ്രാർത്ഥിച്ചുവോ ?
മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെടുന്ന
أيا صنم العيد الذي صفّ حوله … صناديد وفدٍ من بعيدٍ ومن قرب
എന്ന് തുടങ്ങുന്ന ബൈത്തുകൾ ബിംബങ്ങളോടുള്ള വിളിച്ചു പ്രാർഥനയല്ലേ ....? എന്നാണ് സാധാരണയിൽ പുത്തൻ വാദികൾ ചോദിക്കാറുള്ളത്.
മേൽ വിശദീകരണങ്ങളിൽ നിന്ന് ഉസ്മാനുബ്നു ഹുവൈരിസ് ഒരു ഏകദൈവ വിശ്വാസിയായിരുന്നു എന്നും ബിംബാരാധനയിൽ പങ്ക് കൊള്ളാത്തവരായിരുന്നു എന്നും ബോധ്യപ്പെട്ടല്ലോ, അങ്ങനെയുള്ള ഒരാൾ ഈ രൂപത്തിൽ ബിംബങ്ങളെ വിളിച്ചു പ്രാർത്ഥിക്കുമോ ?
യഥാർത്ഥത്തിൽ ഈ വരികൾ ബിംബങ്ങളോടുള്ള വിളിച്ചു പ്രാർഥനയല്ല, മറിച്ച് തിരുനബിയുടെ ജന്മത്തിൽ തല കീഴ്‌യായി മറിഞ്ഞ ബിംബങ്ങളെ പരിഹസിച്ചു കൊണ്ട് അവയുടെ അശക്തത അറിയിച്ചു കൊണ്ട് പാടിയ വരികളാണിത്.
ചുരുക്കത്തിൽ മുശ്‌രികായ വ്യക്തി ബിംബങ്ങളെ വിളിച്ചുകൊണ്ട് പ്രാർത്ഥിക്കുന്ന വരികൾക്കെന്തിനാ ജവാബ് ചൊല്ലുന്നത് എന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. ആ പേര് പറഞ്ഞ് ഇവിടുത്തെ സ്വലാത്ത് ആരും ഉപേക്ഷിക്കേണ്ടതുമില്ല.
✍🏻 പി.പി. ഉവൈസ് അദനി വെട്ടുപാറ
