മൗലിദ് പഠനം
Ir al canal en Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Mostrar más1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
1 380
ഭാഗം 8⃣
====================
അശ്ശൈഖ് സ്വാലിഹ് ഉമറുല്‍ മല്ലാഅ്
{ഹിജ്റ 570}
الشخ الصالح عمر الملا (ر) (المتوفى سنة 570 )
(فصل) قال العماد: وكان بالموصل رجل صالح يعرف بعمر الملاَّ ، سمى بذلك لأنه كان يملأ تنانير الجصبأجرة يتقوت ا، وكل ما عليه من قميص ورداء، وكسوة وكساء، قد ملكه سواه واستعاره، فلا يملك ثوبه ولاإزاره. وكن له شئ فوهبه لأحد مريديه، وهو يتجر لنفسه فيه، فإذا جاءه ضيف قراه ذلك المريد. وكان ذا معرفةبأحكام القرآن والأحاديث النبوية. كان العلماء والفقهاء، والملوك والأمراء، يزورونه في زاويته، ويتبركون مته ،ويتيمنون ببركته. وله كل سنة دعوة يحتفل ا في أيام مولد رسول اﷲ صلى اﷲ عليه وسلم يحضره فيها صاحبالموصل، ويحضر الشعراء وينشدون مدح رسول اﷲ صلى اﷲ عليه وسلم في المحفل. وكان نور الدين من أخص
محبيه يستشيرونه في حضوره، ويكاتبه في مصالح أموره) انتهى
( الروضتين في أخبار الدولتين ص 203 لابي شامة في حوادث سنة 566 )
അശ്ശൈഖ് സ്വാലിഹ് ഉമറുല്‍ മല്ലാഅ് (570) അബൂശാമ(റ) പറയുന്നു ; മൗസിലില്‍ ഉമര്‍ മല്ലാഅ്(റ) എന്നറിയപ്പെടുന്ന ഒരു മഹാനുണ്ടായിരുന്നു അദ്ദേത്തിന് ഖുര്‍ആനിലും, ഹദീസിലും നല്ല അവഗാഹം ഉണ്ടായിരുന്നു. പണ്ഡിതന്മാർ, ഫഖീഹുകളൾ, രാജാക്കന്മാര്‍ , ഭരണാധിപന്‍മാര്‍ എന്നിവര്‍ അദ്ദേഹത്തെ വന്നുകാണുകയും അവിടത്തെ ബറകത്ത് പ്രതീക്ഷിക്കുകയും ബറകത്തെടുക്കുകയും ചെയ്തിരുന്നു."
അദ്ദേഹം എല്ലാവര്‍ഷവും "നബി(സ)യുടെ ജന്മദിനത്തോട് അനുബന്ധിച്ച് വലിയ മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ടായിരുന്നു. പ്രസ്തുത സദസ്സില്‍ മൗസിലിലെ രാജാവും കവികളും പങ്കെടുക്കും. കവികള്‍ നബികീര്‍ത്തനങ്ങള്‍ ആലപിക്കും. മൗസിലിലെ രാജാവ് നൂറുദ്ദീന്‍ മഹ്മൂദ് സന്‍കീ അദ്ദേഹത്തിന്‍റെ പ്രത്യേക ക്ഷണിതാവും ശൈഖിന്‍റെ സ്നേഹിതനും ആയിരുന്നു. ദീനിന്‍റെ ഗുണങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ അദ്ദേഹത്തോട് ശൈഖ് ഉമര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു".
{ അര്‍റൗളതൈന്‍ ഫീ അഖ്ബാരിദ്ദൗലതൈന്‍ 📚}
മൗലിദ് സദസുകളിൽ പങ്കെടുത്തിരുന്നത് വലിയ വലിയ രാജാക്കന്മാരും, സമൂഹത്തിൽ ആ കാലഘട്ടത്തിൽ അറിയപ്പെട്ട വലിയ വ്യക്തിത്വങ്ങളും ആയിരുന്നു അല്ലാതെ ഇന്ന് പലരും ആളുകളെ കബളിപ്പിക്കുന്നതു പോലെ ഒരു ചാൺ വയറിനു വേണ്ടി നിർമ്മിച്ച ഒന്നല്ല മൗലിദ്. കാരണം ഇത് കൊണ്ടാടിയിട്ടുള്ളത് വലിയ വലിയ മഹത്തുക്കളായ പണ്ഡിതന്മാർ ആണ് അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് ആ കാലഘട്ടത്തിലെ രാജാക്കളും ഒരിക്കലും ഇത് ഒരു അനാചാരം ആയിരുന്നുവെങ്കിൽ ആ കാലഘട്ടത്തിലെ പണ്ഡിതന്മാർ എന്തുവിലകൊടുത്തും അതിനെതിരെ രംഗത്ത് വരുമായിരുന്നു പക്ഷേ നമുക്ക് കാണാൻ കഴിയുന്നത് അവരൊക്കെ നിറഞ്ഞമനസ്സോടെ മൗലിദ് സ്വീകരിക്കുന്നതാണ്.
1 380
ഭാഗം 7⃣
====================
ഹുജ്ജത്തുദ്ദീന്‍ മുഹമ്മദ് ബിന്‍ ളുഫര്‍ അസ്സ്വഖ്‌ലി (റ)
{ ഹിജ്‌റ 565 }
*حجة الدين أبو عبد اﷲ محمد بن*
*أبي محمد بن محمد بن ظفر الصقلي (ر)
وقال العلامة ابن ظفر - رحمه اﷲ تعالى -: بل في الدر المنتظم: وقد عمل المحبون للنبي صلى اﷲ عليه وسلم فرحا بمولده الولائم
(سبل الهدي والرشاد 1/363 📚)
قال عنه الذهبي العلامة البارع ، حجة الدين أبو عبد اﷲ محمد بن أبي محمد بن محمد بن ظفر الصقلي ، صاحب كتاب " خير البشر " ، وكتاب سلوان المطاع في عدوان الأتباع " ، وكتاب " شرح المقامات . " وكان قصيرا لطيف الشكل ، وله نظم وفضائل . سكن حماة ، ونشأ بمكة ، وأكثر الأسفار . وكان فقيرا أخذ بنته زوجها ، فباعها في بعض البلاد . مات سنة خمس وستين وخمسمائة بحماة
{سير أعلام النبلاء 20/523📚}
ഹുജ്ജത്തുദ്ദീന്‍ മുഹമ്മദ് ബിന്‍ ളുഫര്‍ അസ്സ്വഖ്ലീ(റ) മഹാന്‍ പറയുന്നു; തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ യുടെ ജന്മദിനത്തിൽ സന്തോഷിച്ച് പ്രവാചക പ്രേമികള്‍ കൈറോവിലും, മറ്റും വലിയ സദ്യകള്‍ ഉണ്ടാക്കാറുണ്ട്.
{ സുബുലുല്‍ ഹുദാ വര്‍റശാദ് 1/363* 📚}
ഏകദേശം 850 വർഷങ്ങൾക്ക് മുമ്പാണ് ഈ പറഞ്ഞത് എന്ന് ഓർക്കുക. പല പുത്തൻ വാദികളും സാധാരണക്കാരെ കബളിപ്പിക്കാൻ പറയാറുള്ളത് മുസ്‌ലിയാക്കന്മാരുടെ വയറു നിറക്കാൻ വേണ്ടിയുള്ള പരിപാടിയാണ് മൗലിദ് എന്നാണ്.
ഈ ചരിത്രം രേഖപ്പെടുത്തിയ മഹാനവർകളെ വഹാബികൾ അടക്കം അംഗീകരിക്കുന്ന ഇബിനു തൈമിയയുടെ ശിഷ്യൻ കൂടിയായ ഹാഫിള് ദഹബി മുക്തകണ്ഠം ബഹുമാനം പറഞ്ഞുകൊണ്ട് പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് "അല്ലാമതുല്‍ബാരിഅ് വലിയ പണ്ഡിതൻ ഹുജ്ജത്തുദ്ദീന്‍ മതകാര്യങ്ങളിലെ തീര്‍പപ്പ് കല്‍പിക്കാന്‍ കഴിവുള്ളവര്‍"
(സിയറുഅഅ്ലാമിന്നുബലാഅ് 20/523 📚)
1 380
ഭാഗം 6⃣
====================
മുസ്ലിം മുൻഗാമികളായ ലോകത്തെ പ്രമുഖരായ പണ്ഡിതർ നബിദിനാഘോഷത്തെ സംബന്ധിച്ചു എന്ത് പറഞ്ഞു എന്ന് നമുക്ക് നോക്കാം
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഇബ്നു ജുബൈര്‍(റ) (ഹിജ്റ 540-614)
الإحتفال بمولد النبي صلي اﷲ عليه وسلم في رأي العلماء
الإمام محمد بن أحمد بن جبير وكنيته أبو الحسن (ر) 540(-416) قال (يفتح هذا المكان المبارك أي مترل النبي صلى اﷲ عليه وسلم ويدخله جميع الرجال للتبرك به في كل يوم اثنينمن شهر ربيع الأول ففي هذا اليوم وذاك الشهر ولد النبي صلى اﷲ عليه وسلم) (الرحال لإبن جبير📚 (ص.
115 ،114
ഇസ്ലാമിക ലോകത്തെ ലോകസഞ്ചാരിയായ ഇബ്നു ജുബൈര്‍(റ) അവരുടെ രിഹ്ലയില്‍ പറയുന്നു. ; "റബീഉല്‍അവ്വല്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും" തിരുനബി(സ) യുടെ വീട് തുറക്കുകയും ജനങ്ങള്‍ അത് കൊണ്ട് ബറക്കെത്തെടുക്കുകയും ചെയ്തിരുന്നു". (രിഹ്ലത്തുബിന്‍ ജുബൈര്‍ 114 📚)
ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നബിദിനാഘോഷത്തിന്‍റെ രീതിയാണിത്. അദ്ദേഹം മക്കയില്‍ പ്രവേശിച്ചത് ഹി. 579 ശവ്വാല്‍ 16 ന് ആയിരുന്നു. എട്ടുമാസത്തിലേറെ അവിടെ താമസിക്കുകയും ചെയ്തു.
1 380
ഭാഗം 5⃣
====================
മക്കയിലെ മുൻഗാമികൾ എങ്ങനെ ആഘോഷിച്ചു❓
====================
ഈ പരമ്പരയുടെ ആദ്യ ഭാഗങ്ങളിൽ ഖുർആനും, ഹദീസും ഈ വിഷയത്തിൽ പറഞ്ഞ ആശയം വ്യക്തമാക്കുകയും ബുഹാരിയിലെ ഹദീസ് തെളിവ് പറഞ്ഞുകൊണ്ട് ഇമാം ഇബ്നുഹജർ (റ) നബിദിനാഘോഷം വിശദീകരിച്ചത് വായിച്ചുവല്ലോ
ഇനി നമുക്ക് നോക്കാനുള്ളത് നബിദിനം മുൻഗാമികളായ ആളുകൾ എങ്ങനെ ആഘോഷിച്ചു എന്നും ആ ദിനത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്നുമാണ് ലോകപ്രശസ്തനായ മറ്റൊരു പണ്ഡിതൻ സ്വഹീഹുൽ ബുഖാരിക്ക് വ്യാഖ്യാന ഗ്രന്ഥം എഴുതിയ മഹാനായ ഇമാം കസ്തലാനി (റ) രേഖപ്പെടുത്തുന്നു.
فقيل لاثني عشر وعليه عمل اهل مكة زيارتهم موضع مولده في هذا الوقت
{ المواهب الدنية📚}
നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12 നാണന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടുതന്നെ മക്കയിലെ മുസ്ലിങ്ങൾ മുൻകാലങ്ങളിലും ഇക്കാലത്തും അവർ ആ ദിവസം നബി തങ്ങൾ ജനിച്ച സ്ഥലം റബീഉൽ അവ്വൽ 12ന് പ്രത്യേകം സന്ദർശിക്കാറുണ്ട്
{അൽ മവാഹിബ് 📚}
ഇമാം കസ്തലാനി (റ) റബീഉൽ അവ്വൽ 12 എന്ന ദിവസത്തിൻറെ മഹത്വം പ്രാമാണികമായി തന്നെ രേഖപ്പെടുത്തുന്നു :
ولا زال اهل الاسلام يحتفلون بشهر مولده عليه الصلواة والسلام ويعملون الولائم ويتصدقون في لياليه بانواع الصدقات ويظهرون السرور ويزيدون في الميراث ويعتنون بقرائة مولده الكريم
(المواهب الدنية ١/١٣٩📚 )
അല്ലാഹുവിന്റെ മലക്കുകൾ ഇറങ്ങി വരുന്ന കാരണം കൊണ്ടാണ് ലൈലത്തുൽ ഖദ്റിന് പ്രത്യേക ശ്രേഷ്ഠത കിട്ടിയത് നബി തങ്ങൾ ജനിച്ച രാവിന്റെ ശ്രേഷ്ഠതയാണെങ്കിൽ നബി ഭൂജാതരായ കാരണം കൊണ്ടുമാണ് ലൈലത്തുൽ ഖദറിന്റെ പവിത്രതക്ക് കാരണക്കാരായ മലക്കുകളെക്കാൾ എത്രയോ ശ്രേഷ്ഠതയുള്ള വ്യക്തിയാണ് മുഹമ്മദ് നബി അതുകൊണ്ടുതന്നെ നബി തങ്ങൾ ജനിച്ച രാവിന് അതീവ ശ്രേഷ്ഠതയുണ്ട്. പ്രബലമായ ഭൂരിപക്ഷം പണ്ഡിതന്മാർക്കും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്.
മക്കയിലുള്ള മുൻഗാമികളായ ആളുകളുടെ റബീഉൽ അവ്വൽ 12 ന്റെ പ്രവർത്തനം എന്താണെന്ന് ഇമാം വ്യക്തമാക്കിത്തരുന്നു. കഴിഞ്ഞില്ല റബീഉൽ അവ്വൽ 12 ന് കേവലം വഹാബികൾ പ്രചരിപ്പിക്കുന്നതുപോലെ കേവലം ഒരു സാധാരണ ദിവസം എന്ന ധാരണ മുസ്ലിം ലോകത്തിന് ഇല്ല എന്നുള്ളതും മഹാനായ ഇമാം കസ്തലാനി ലൈലത്തുൽ ഖദറിന്റെ സ്രേഷ്ടത ഇസ്‌ലാമിക ലോകത്തിന്റെ പ്രമാണമായ ഖിയാസ് ചെയ്ത് കൊണ്ട് മുസ്‌ലിംലോകത്തെ ബോധ്യപ്പെടുത്തുന്നു.
1 380
ഭാഗം 4⃣
====================
ഹദീസ്
========================
ലക്ഷക്കണക്കിന് ഹദീസ് മനപ്പാഠമാക്കിയ ലോക പ്രശസ്ത പണ്ഡിതൻ ഹാഫിള് ദുനിയ എന്നപേരിലറിയപ്പെടുന്ന ബഹുമാനപ്പെട്ട ഇബ്നുഹജർ അസ്കലാനി (റ) നബിദിന ആഘോഷവുമായി ബന്ധപ്പെട്ട് എന്തു പറയുന്നു എന്ന് നോക്കാം.
قَالَ : (ابن حجر العسقلاني) وَقَدْ ظَهَرَ لِي تَخْرِيجُهَا عَلَى أَصْلٍ ثَابِتٍ وَهُوَ مَا ثَبَتَ فِي الصَّحِيحَيْنِ مِنْ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ، فَسَأَلَهُمْ فَقَالُوا: هُوَ يَوْمٌ أَغْرَقَ اللَّهُ فِيهِ فرعون وَنَجَّى مُوسَى فَنَحْنُ نَصُومُهُ شُكْرًا لِلَّهِ تَعَالَى» ، فَيُسْتَفَادُ مِنْهُ فِعْلُ الشُّكْرِ لِلَّهِ عَلَى مَا مَنَّ بِهِ فِي يَوْمٍ مُعَيَّنٍ مِنْ إِسْدَاءِ نِعْمَةٍ أَوْ دَفْعِ نِقْمَةٍ، وَيُعَادُ ذَلِكَ فِي نَظِيرِ ذَلِكَ الْيَوْمِ مِنْ كُلِّ سَنَةٍ، وَالشُّكْرُ لِلَّهِ يَحْصُلُ بِأَنْوَاعِ الْعِبَادَةِ كَالسُّجُودِ وَالصِّيَامِ وَالصَّدَقَةِ وَالتِّلَاوَةِ، وَأَيُّ نِعْمَةٍ أَعْظَمُ مِنَ النِّعْمَةِ بِبُرُوزِ هَذَا النَّبِيِّ نَبِيِّ الرَّحْمَةِ فِي ذَلِكَ الْيَوْمِ؟ وَعَلَى هَذَا فَيَنْبَغِي أَنْ يُتَحَرَّى الْيَوْمُ بِعَيْنِهِ حَتَّى يُطَابِقَ قِصَّةَ مُوسَى فِي يَوْمِ عَاشُورَاءَ، وَمَنْ لَمْ يُلَاحِظْ ذَلِكَ لَا يُبَالِي بِعَمَلِ الْمَوْلِدِ فِي أَيِّ يَوْمٍ مِنَ الشَّهْرِ، بَلْ تَوَسَّعَ قَوْمٌ فَنَقَلُوهُ إِلَى يَوْمٍ مِنَ السَّنَةِ، وَفِيهِ مَا فِيهِ. فَهَذَا مَا يَتَعَلَّقُ بِأَصْلِ عَمَلِهِ
الحاوي للفتاوي📚
المؤلف : عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)
മഹാനവർകൾ പറയുന്നു മറ്റൊരു സ്ഥിരപ്പെട്ട ഹദീസ് കൊണ്ട് നബിദിനാഘോഷത്തെ ലക്ഷ്യം വയ്ക്കുന്നതിന് എനിക്ക് സ്ഥിരപ്പെട്ടിട്ടുണ്ട് അത് ബുഹാരി മുസ്ലിമിൽ റിപ്പോർട്ട് ചെയ്ത ഹദീസാണ് മഹാനായ നബി മദീനയിലേക്ക് വന്ന ആ സമയം മുഹറം 10-ന് ജൂതന്മാർ നോമ്പ് നോക്കുന്നവർ ആയി കണ്ടു. ആ നോമ്പിന്റെ കാരണത്തെപ്പറ്റി അവരോട് ചോദിച്ചപ്പോൾ ജൂതന്മാരുടെ മറുപടി ഫിർഔനിനെ മുക്കി കൊന്ന് മൂസാ നബിയെ അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണ് ഇന്ന് അത്കൊണ്ട് ഞങ്ങൾ ആ ദിവസത്തിനുള്ള ശുക്ർ ആയിട്ട് ഇന്നത്തെ ദിവസം നോമ്പ് നോക്കും എന്ന് അവർ മറുപടി നൽകി.
ഇബ്നുഹജർ (റ) തുടർന്ന് രേഖപ്പെടുത്തി ;
അപ്പോൾ ഇതിൽനിന്ന് നമുക്ക് വ്യക്തമായി അല്ലാഹുവിന് നന്ദി ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ട അമലാണ് പ്രവർത്തനമാണെന്ന് നമുക്ക് ബോധ്യപ്പെട്ടു നിർണിതമായ ഒരു ദിവസത്തിനു അല്ലാഹു നിഹ് മത്ത് ചെയ്തു എന്നതിന്.. ചിലപ്പോൾ ഒരു നിഹ്മത്ത് ലഭിക്കൽ ആവും അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് നീക്കുക ആവും ഇത് രണ്ട് സംഭവിച്ചാലും ആ നിഹ്- മത്തിന് ശുക്റ് ചെയ്യണം. അതുമാത്രം പോരാ അതേ ദിവസം അടുത്ത വർഷങ്ങളിൽ എത്തുമ്പോൾ ആ പറയപ്പെട്ട ദിവസങ്ങളിൽ നന്ദി ചെയ്യണം.....
തുടർന്ന് വീണ്ടും മഹാനായ ഇമാം അസ്കലാനി രേഖപ്പെടുത്തി "റബീഉൽ അവ്വൽ 12-ന് നബി തങ്ങൾ ജന്മം കൊണ്ടു എന്നതിനേക്കാൾ വലിയ ഏത് അനുഗ്രഹമാണ് അല്ലാഹു നമുക്ക് നൽകിയിട്ടുള്ളത്" ? (സത്യത്തിൽ ഈ ചോദ്യം ലോകത്തുള്ള ഓരോ വഹാബി യുടെയും നെഞ്ചിലേക്ക് ആണ് തറക്കുന്നത്) അതുകൊണ്ട് മഹാനായ നബി തങ്ങളുടെ ജന്മം കൊണ്ട് ആ പ്രത്യേക ദിവസം തന്നെ എല്ലാവർഷവും കൊണ്ടുവരിക എന്നത് സുന്നത്ത് ആക്കപ്പെടും....
കാര്യങ്ങൾ വളരെ വ്യക്തമാണ് സാധാരണഗതിയിൽ പ്രമാണങ്ങളായി "ഖുർആൻ , സഹീഹായ ഹദീസ് , ഇജ്മാഅ്, ഖിയാസ്" ഇവയാണ് ബാഹ്യമായെങ്കിലും മൗലിദ് വിരോധികളായ വഹാബികൾ പറയാറുള്ളത്. നമുക്ക് അവരോട് ചോദിക്കാനുള്ളത് അവർ അടക്കം ലോകം അംഗീകരിച്ച ഒരു മഹാനായ ഇമാം സ്വഹീഹുൽ ബുഖാരിയിൽ നിന്ന് ഒരു ഹദീസ് ഖിയാസ് ആക്കികൊണ്ട് മൗലിദ് ആഘോഷത്തിന് വ്യക്തമായി തെളിവ് ഉദ്ധരിക്കുന്നു. എന്തുകൊണ്ട് ഇവർക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല ? ഖിയാസ് തെളിവാണെന്ന് പറയുന്നവർ മഹാനായ ഒരു ഇമാം വ്യക്തമായി മുസ്‌ലിം ലോകത്തെ ബോധ്യപ്പെടുത്തിയ മൗലിദാഘോഷം ഇവർക്ക് എന്തുകൊണ്ട് സ്വീകാര്യമല്ല ?കാരണം വ്യക്തം നബി തങ്ങളുടെ ജന്മത്തിൽ ഇവർക്ക് ഒട്ടും സന്തോഷിക്കാൻ കഴിയുന്നില്ല കാരണം അവർ പിൻപറ്റിയത് പിശാചിൻറെ കക്ഷികളെയാണ്.
1 380
ഇവിടെ നാം കാണുന്നത് ലോകപ്രശസ്തരായ മഹാനായ ഇമാം സുയൂത്തി നബി തങ്ങളുടെ ഹദീസ് വിശദീകരിച്ചുകൊണ്ട് മൗലിദാഘോഷം സ്ഥിരപ്പെടുത്തുന്നത് ആണ് അവരാരും തന്നെ എന്നുള്ള പുത്തൻവാദികൾ പ്രചരിപ്പിക്കുന്നതുപോലെ കേവലം പുത്തൻവാദം ആയി മുദ്രകുത്തി ആളുകൾ ചെയ്യുന്ന നന്മ തടയാൻ നിന്നില്ല എന്നതാണ്. സഹീഹ് മുസ്ലിമിലെ മറ്റൊരു ഹദീസിൽ കാണാവുന്നതാണ് തിങ്കളാഴ്ച ദിവസത്തിന്റെ 3 പ്രത്യേകതകളിൽ ഒന്നാമതായി നബി പറയുന്നത് അന്ന് എന്റെ ജന്മദിനം ആകുന്നുവെന്നാണ് ജന്മദിനത്തിൽ ഉള്ള സന്തോഷ് പ്രകടനമായാണ് തിങ്കളാഴ്ചയിലെ നോമ്പ് എന്ന പ്രസ്താവന ശ്രദ്ധേയമാണ്.
1 380
ഭാഗം 3⃣
====================
ഹദീസ്
======================
കഴിഞ്ഞ രണ്ടു ഭാഗങ്ങളിലും പരിശുദ്ധ ഖുർആനിൽ നിന്നുള്ള ആയത് ആയിരുന്നു നബിദിനാഘോഷത്തിന് പിൻബലമായി തെളിവ് ഉദ്ധരിച്ചത്.
നബി തങ്ങൾ നുബുവ്വത്തിന് ശേഷം "അറവ്" നടത്തി എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത വ്യത്യസ്ത ഹദീസുകൾ കാണുക :
عَنْ أَنَسٍ رَضِيَ اللهُ عَنْهُ , أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ. السنن الكبرى
المؤلف: أحمد بن الحسين بن علي بن موسى الخُسْرَوْجِردي الخراساني، أبو بكر البيهقي (المتوفى: 458هـ)
عَنْ أَنَسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ «عَقَّ عَنْ نَفْسِهِ بَعْدَ مَا بُعِثَ نَبِيًّا»
المعجم الأوسط
المؤلف : سليمان بن أحمد بن أيوب بن مطير اللخمي الشامي، أبو القاسم الطبراني (المتوفى: 360هـ)
وَعَنْ أَنَسٍ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «عَقَّ عَنْ نَفْسِهِ بَعْدَمَا بُعِثَ نَبِيًّا» .
رَوَاهُ الْبَزَّارُ، وَالطَّبَرَانِيُّ فِي الْأَوْسَطِ، وَرِجَالُ الطَّبَرَانِيِّ رِجَالُ الصَّحِيحِ خَلَا الْهَيْثَمَ بْنَ جَمِيلٍ، وَهُوَ ثِقَة،
مجمع الزوائد ومنبع الفوائد
المؤلف : أبو الحسن نور الدين علي بن أبي بكر بن سليمان الهيثمي (المتوفى: 807هـ)
ഇമാം ബസ്സാറും , ഇമാം ത്വബ്റാനിയും വ്യത്യസ്ത റിപ്പോർട്ടുകൾ ഉദ്ധരിച്ചിട്ടുണ്ട് ഇമാം ത്വബ്റാനി റിപ്പോർട്ട് ചെയ്ത നിവേദക പരമ്പരയിലുള്ള റാവിമാർ ബുഹാരി മുസ്ലിമിൽ ഉള്ളവരാണ് ഹൈസം ബിൻ ജമീൽ എന്ന മഹാൻ ഒഴികെ അദ്ദേഹം യോഗ്യനാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
{മജ്മഉസവായ്ദ് 📚 ഇമാം ഹൈസമി}
ആകയാൽ ഹദീസ് ദുർബലപ്പെടുത്തുക എന്ന വഹാബികളുടെ പരിപാടി ഇവിടെ നടക്കില്ല എന്ന് ചുരുക്കം നബി തങ്ങൾ സ്വന്തം നിലക്ക് ജന്മദിനം ആഘോഷിച്ചോ എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ ഹദീസ്
നബി (സ) അറവ് നടത്തിയ ഈ ഹദീസ് നബിയുടെ ജന്മദിനത്തിന്
തെളിവാക്കാൻ ഇന്ന് കേരളത്തിലെ വല്ലവരും ദുർവ്യാക്ക്യാനിക്കുകയാണോ എന്ന തോന്നൽ ആർക്കും വേണ്ട
പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ആണെന്നു കേരളത്തിലെ വഹാബികൾ പോലും പരിചയപ്പെടുത്തിയ ലോക പ്രശസ്തരായ പണ്ഡിതൻ
ഇമാം സുയൂത്തി മുകളിൽ രേഖപ്പെടുത്തിയ ബഹു ഇമാം ബൈഹഖി റിപ്പോർട്ട് ചെയ്ത ഹദീസ് തെളിവ് ഉദ്ധരിച്ചുകൊണ്ട് മഹാനവർകൾ പറയുന്നു :
قُلْتُ: وَقَدْ ظَهَرَ لِي تَخْرِيجُهُ عَلَى أَصْلٍ آخَرَ، وَهُوَ مَا أَخْرَجَهُ الْبَيْهَقِيُّ عَنْ أَنَسٍ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عبد المطلب عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ، فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ،
{الحاوي للفتاوي📚 }
മറ്റൊരു തെളിവിന്റെ മേലിലും നബിദിന ആഘോഷത്തെ സംബന്ധിച്ച് എനിക്ക് വ്യക്തമായിട്ടുണ്ട്. ഇമാം ബൈഹഖി ബഹുമാനപ്പെട്ട അനസ് തങ്ങളെ തൊട്ടു റിപ്പോർട്ട് ചെയ്ത ഹദീസാണ് അത് "മഹാനായ നബി തങ്ങൾ സ്വന്തം ശരീരത്തിനു വേണ്ടി നുബുവ്വത്തിന് ശേഷം അറവ് നടത്തി നബി തങ്ങൾ ജനിച്ച ശേഷം അബ്ദുൽ മുത്തലിബ് ഏഴാം ദിവസം നബി തങ്ങൾക്ക് വേണ്ടി അഖീഖ അറുത്തത് അറിയപ്പെട്ടതാകുന്നു. അഖീഖ രണ്ടാമത് ആവർത്തിക്കപ്പെടുന്ന സുന്നത്തല്ല അതുകൊണ്ടുതന്നെ ഇതിനെ ചുമത്തപ്പെട്ടണം നബി തങ്ങളെ അല്ലാഹു സർവർക്കും അനുഗ്രഹമായി ഭൂമി ലോകത്തേക്ക് അയച്ചതിൽ ഉള്ള നന്ദി പ്രകടനമാണ് മാത്രവുമല്ല അങ്ങനെ ഒരു നന്ദി പ്രകടനം ഈ ഉമ്മത്ത് ശറഹ് ആക്കിയിട്ടുണ്ട് എന്നതിനും ആണ്. നബി സ്വന്തം നിലക്ക് തന്നെ സ്വലാത്ത് ചൊല്ലിയിട്ടുണ്ടല്ലോ അത് ദീനിൽ സ്ഥിരപ്പെടാൻ വേണ്ടിയാണ് അതുകൊണ്ടുതന്നെ സുന്നത്ത് ആക്കപ്പെടും നബിതങ്ങൾ ചെയ്തതുപോലെ നന്ദി പ്രകടിപ്പിക്കലും ഒരുമിച്ചു കൂടലും ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യലും ഇതുപോലുള്ള സന്തോഷ പ്രകടനത്തിന്റെ മറ്റ് കാര്യങ്ങൾ ചെയ്യാം.
{അൽ ഹാവിലിൽ ഫതാവ 📚}
1 380
ഭാഗം 2⃣
==================================
പരിശുദ്ധ ഖുർആനിലെ മറ്റൊരു ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് കാണുക;
قل بفضل الله وبرحمته ، فبذلك فليفرحوا هو خير مما يجمعون
سورة يونس (٥٧،٥٨)
"നബിയെ തങ്ങൾ പറയുക: അല്ലാഹുവിൻറെ ഔദാര്യവും, അവൻറെ റഹ്മത്തും കൊണ്ട് അവർ സന്തോഷിക്കട്ടെ.
"റഹ്മത്ത്" എന്നത് നബിയെ പറ്റി തന്നെ ഖുർആൻ വ്യക്തമായി മറ്റൊരു ആയത്തിലൂടെ വിശേഷിപ്പിച്ചതാണ്. ആകയാൽ നബിയെ കൊണ്ട് സന്തോഷിക്കണം എന്ന് ഖുർആൻ കൊണ്ടുതന്നെ സ്ഥിരപ്പെടുന്നു.
വല്ലവർക്കും ഇത് ദുർവ്യാഖ്യാനം ആയി തോന്നുന്നുവെങ്കിൽ ഖുർആൻ മുഫസ്സിറുകളുടെ നേതാവായ ബഹുമാനപ്പെട്ട ഇബ്നുഅബ്ബാസ് ഈ ആയത്ത് വിശദീകരിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് കാണാം :
واخرج ابوا الشيخ عن ابن عباس رضي الله عنهما ان الفضل العلم والرحمة محمد صلي الله عليه وسلم ( روح المعاني ١٤١/٦📚 )
"അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് ഉദ്ദേശിക്കുന്നത് വിജ്ഞാനവും, റഹ്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി തങ്ങളും ആകുന്നു.
{റൂഹുൽ മആനി 📚}
മറ്റൊരു ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്സീറുൽ കബീറിൽ ഇമാം റാസി (റ) പറയുന്നതും മേൽപറയപ്പെട്ട ആശയം തന്നെ അത് ഇങ്ങനെ കാണാം ; "അല്ലാഹുവിന്റെ റഹ്മത്തിൽ അല്ലാതെ മറ്റൊന്നിലും സന്തോഷിക്കാതിരിക്കൽ അനിവാര്യമാണ് എന്നാണ് ഈ ആയത്തിന്റെ ഉദ്ദേശം"
{തഫ്സീറുൽ കബീർ 7-95 📚}
ചുരുക്കത്തിൽ മുഹമ്മദ് നബിയെ കൊണ്ട് നിങ്ങൾ സന്തോഷിച്ചു കൊള്ളുക എന്ന് വളരെ വ്യക്തമായി ഖുർആൻ പഠിപ്പിച്ച അധ്യാപനമാണ് അതിന് ഏറ്റവും അനിയോജ്യമായ ദിവസം ദിവസം നബി തങ്ങൾ ജനിച്ച റബീഉൽ അവ്വൽ 12 തന്നെ ഇത് മുസ്‌ലിം ലോകം പിൽക്കാലത്ത് കാണിച്ചു തന്നതാണെന്നും തുടർന്ന് വരുന്ന ഭാഗങ്ങളിൽ നമുക്ക് കാണാവുന്നതാണ്.
1 380
നബിദിനാഘോഷം ; ചരിത്രത്താളുകളിലൂടെ
ഭാഗം 1⃣
==================================
بسم الله الرحمن الرحيم
الحمد لله رب العالمين
اللهم صلي علي سيدنا محمد وعلى آل سيدنا محمد ......
ലോകത്തിന് അനുഗ്രഹമായ മഹാനായ നബിസല്ലല്ലാഹു അലൈഹി വസല്ലമ ജന്മം കൊണ്ട റബീഉൽ അവ്വൽ മാസത്തിന് തുടക്കമായി. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷവും ആനന്ദകരവുമായ നിമിഷങ്ങൾ... പരിശുദ്ധ ഇസ്ലാമിലെ പ്രമാണങ്ങളും, ചരിത്രങ്ങളും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെ കുറിച്ചുള്ള ഒരു പരമ്പരയാണ് തുടർന്നുള്ള ദിവസങ്ങളിൽ ഉദ്ദേശിച്ചിട്ടുള്ളത്. അല്ലാഹു ഹബീബായ നബിയുടെ ശഫാഅത്ത് ലഭിക്കുന്ന കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ..
(ആമീൻ)
ലോകത്തിന് മുഴുവനും ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ നിയോഗിക്കപ്പെട്ടത്.
وما أرسلناك إلا رحمة للعالمين
{ഖുർആൻ}
"ലോകത്തിന് അനുഗ്രഹമായി അല്ലാതെ നബിയെ തങ്ങളെ നാം അയച്ചിട്ടില്ല" ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഹാഫിസ് ഇബ്നുകസീർ എഴുതുന്നത് കാണുക*;
*يخبر تعالي ان الله جعل محمدا صلي الله عليه وسلم رحمة للعالمين اي ارسله رحمة لهم كلهم فمن قبل هذه الرحمة وشكر هذه النعمة سعد في الدنيا والاخرة ومن ردها وجحدها خسر الدنيا والاخرة*
( *ابن كثير ١٩٩/٣*📚 )
"മുഹമ്മദ് നബിയെ ലോകർക്ക് അനുഗ്രഹമായി നിയോഗിച്ചതായി ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നു. ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും, അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തവർ ഈ ദുനിയാവിലും ആഖിറത്തിലും വിജയിക്കുന്നവരാണ്. അല്ലാഹു നൽകിയ ഈ അനുഗ്രഹത്തെ നിരസിക്കുകയും, നിഷേധിക്കുകയും ചെയ്ത കക്ഷികൾ ദുനിയാവിലും ആഖിറത്തിലും പരാജിതരുമായിരിക്കും
{തഫ്സീർ ഇബ്നു കസീർ📚}
മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമാണെന്ന് ഖുർആൻ വളരെ വ്യക്തമായി രേഖപ്പെടുത്തിയതാണ്. "അനുഗ്രഹത്തിന് സന്തോഷം പ്രകടിപ്പിക്കണം എന്നത് ഖുർആൻ വ്യാഖ്യാതാക്കളും രേഖപ്പെടുത്തി" ഇനി നാം ചിന്തിക്കേണ്ടത് കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ നബിദിനാഘോഷം പാടില്ല എന്നു പറയുന്ന കക്ഷികൾ റബീഉൽ അവ്വൽ 12 പോയിട്ട് വർഷത്തിലെ മറ്റേതെങ്കിലും ഒരു ദിവസമെങ്കിലും നബി തങ്ങളുടെ ആഗമനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് നമുക്ക് കാണാൻ സാധിക്കുകയില്ല*.
*കാരണം മറ്റൊന്നുമല്ല ഇബ്‌ലീസ് ജീവിതത്തിൽ വളരെ അപൂർവ്വം അവസരങ്ങളിൽ മാത്രമേ കരഞ്ഞിട്ടുള്ളൂ അതിലൊന്ന് നബി തങ്ങളുടെ ജന്മം കൊണ്ട ദിവസത്തിലാണെന്ന് ഇമാമുകൾ രേഖപ്പെടുത്തുന്നു. അതിൻറെ പിന്തുടർച്ചക്കാരാണ് നബിദിനാഘോഷത്തെ എതിർത്തുകൊണ്ട് ഇന്നും രംഗത്തുള്ളത് എന്ന് നമുക്ക് കാണാൻ കഴിയും.
1 380
مولد النور في مناقب ولي الله المدووري
دي ام إسماعيل بن عبد القادر المدني
CM മൗലിദ്
Another
https://t.me/moulidstudy/328
1 380
منحة الباري في مدحة البخاري
مولد السيد محمد مولى البخاري
تأليف الشيخ إمام العروس سيّد محمد بن العالم أحمد مابضا لبي عالم صاحب
സയ്യിദ് മൗലൽ ബുഖാരി(റ) മൗലിദ്
രചന: മാപ്പിള ലബ്ബൈ ആലിം സാഹിബ്
Another
https://t.me/moulidstudy/1416
1 380
#യാ_ബാ_ബകർ_അൽമദദ്
"അവ്വലു മൻ ആമന ബീ അബൂബക്കർ
വഅവ്വലു മൻ സ്വദ്ദഖനീ അബൂബക്കർ
വഅവ്വലു മൻ സവ്വജനീ അബൂബക്കർ
വഅവ്വലു മൻ യുഹ്ശറു മഈ യൗമൽഖിയാമതി അബൂബക്കർ"
ജുമുഅഃ ഖുത്ഥുബകളിലെ ഗൃഹാതുരത്വമുണർത്തുന്ന വരികളാണിത്. അങ്ങനെ പറയാൻ കാരണം ഇന്നീ വരികൾ ഖുത്ഥുബയിൽ കേൾക്കാൻ കഴിയാറില്ല. ശൈഖുനാ കെ.യം. അബ്ദുല്ലാഹ് മുസ്ല്യാർ (റഹിമഹുല്ലാഹ്) ഒരു പ്രത്യേക ഈണത്തിൽ രണ്ടാം ഖുത്ഥുബയിൽ ഇതോതുന്നതു കേട്ടാണു ഞങ്ങൾ കുട്ടികൾ, അർത്ഥമറിയാതെ തന്നെ ഇതു കാണാപ്പാഠമാക്കിയത്. പിന്നീട് എത്രയോ കാലങ്ങൾക്കു ശേഷമാണ് ആ വരികളുടെ അർത്ഥവും അതിൽ പരാമർശിക്കുന്ന നായകന്റെ മഹത്വവും ഞങ്ങൾ മനസ്സിലാക്കുന്നത്.
ഇന്നു മഹാനായ അബൂബക്കർ സിദ്ധീഖ് (റളിയല്ലാഹു അൻഹു) തങ്ങളുടെ ആണ്ടുദിനം. മഹാനരുടെ പേരിൽ രചിക്കപ്പെട്ട ഒരു മൗലിദുണ്ട്. #മൗഹിബതുശ്ശഫീഖ്_ഫീ_മൻഖിബതിൽ_അത്വീഖ്
(#موهبة_الشفيق_في_منقبة_العتيق)
എന്നാണതിന്റെ പേര്.
അശ്ശൈഖ് അബൂബക്കർ ബിൻ ബുഖാരി അൽകല്ലൂരി @ #അല്ലാമാഃ_കല്ലൂരി എന്ന
#ശൈഖുനാ_കല്ലൂർ_അബൂബക്കർ_മുസ്ല്യാർ എന്ന മഹാപണ്ഡിതനാണ് അതിന്റെ രചയിതാവ്.
ആലിം, സ്വൂഫി, മുദർരിസ്, ഗ്രന്ഥകർത്താവ്, കവി തുടങ്ങി ഏതു വിശേഷണങ്ങൾക്കും അർഹനായിരുന്ന മഹാനരെ കാണാനും കൈ പിടിച്ചു മുത്താനും ഇജാസത്തുകൾ സ്വീകരിക്കാനും ഇയ്യുളളവന് അല്ലാഹു ഭാഗ്യം നല്കിയിട്ടുണ്ട് - അൽഹംദു ലില്ലാഹ്!
സിദ്ദീഖ് മൗലിദുകളുടെ കൂട്ടത്തിൽ എന്തു കൊണ്ടും ആധികാരികത കല്പിക്കാവുന്ന ഒന്നാണു മഹാനരുടെ ഈ രചന. അതിനു പ്രധാന കാരണം രചയിതാവിന്റെ പാണ്ഡിത്യവും ഉദ്ധരണികളിൽ അദ്ദേഹം പുലർത്തുന്ന കൃത്യതയും കണിശതയുമാണ്. അജ്ഞാതരായ രചയിതാക്കളുടെ മൗലിദിനേക്കാൾ ഇതിനു മുൻഗണന നല്കുന്നതിന്റെ കാരണവും ഇതു തന്നെ.
ഇന്നു ലഭ്യമായതിൽ കൂടുതൽ ആധികാരികമാണെന്നു മാത്രമല്ല #തിർയാഖുൽ_മുജർറബ്ബ് എന്നു ശങ്കയ്ക്കിടമില്ലാത്ത വിധം പറയാവുന്നതുമാണ് ഇത്. വലിയ മഹത്വങ്ങളും നേട്ടങ്ങളും ഇതിനു പറയപ്പെടുന്നുണ്ട്.
രചയിതാവു തന്നെ ഇതിനു വലിയ പ്രാധാന്യം കൊടുക്കുകയും ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുമായിരുന്നു. മഹാനർക്കു ധാരാളം ഫത്ഹുകൾ ഇതിന്റെ രചനയ്ക്കു ശേഷമുണ്ടായിട്ടുണ്ട്. ഏതു പ്രതിസന്ധിയിലും ഈ മൗലിദിന്റെ പാരായണം വലിയ അനുഭവങ്ങൾ സമ്മാനിക്കുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. രചയിതാവിന്റെ വസതിയിൽ അവിടുത്തെ വഫാത്തിനു ശേഷവും ഇതു വർഷാവർഷം വലിയ ആഘോഷത്തോടെ നടത്തി വരുന്നുണ്ട്. ഖിയാമത്തു നാളോളം അതു നില നില്ക്കട്ടെ- ആമീൻ
ഈ മൗലിദിന്റെ പ്രത്യേകതകൾ പറഞ്ഞു നീട്ടുന്നില്ല. അമ്പിയാക്കൾ കഴിഞ്ഞാൽ, മനുഷ്യ-ഭൂത ഗണങ്ങളിൽ വച്ചേറ്റവും ശ്രേഷ്ഠരായ സിദ്ധീഖുൽഅക്ബറിന്റെ മൗലിദ് പാരായണം ചെയ്യുന്നതിന്റെ മഹത്വമുണ്ടോ ഒരു കുറിപ്പിൽ എഴുതിത്തീർക്കാൻ കഴിയുന്നു!
അല്ലാഹുവിന്റെ അനുഗ്രഹത്താൽ, രചയിതാവിൽ നിന്നു നേരിട്ട് ഇതു സ്വീകരിച്ച, അവിടുത്തെ ശിഷ്യരിൽ നിന്നും ഈ മൗലിദിനുളള സമ്മതം മേടിക്കാൻ വിനീതനു ഭാഗ്യമുണ്ടായി. അൽഹംദുലില്ലാഹ്.
അൽആരിഫു ബില്ലാഹി ഞമനേങ്ങാട് ഏനിക്കുട്ടി മുസ്ല്യാരുടെ മൗലിദ് രചിച്ചതും അല്ലാമഃ കല്ലൂരിയാണ്. ഏനിക്കുട്ടി മുസ്ല്യാരുടെ ഒരു റാതിബിനു മഹാനർ രചിച്ച ശറഹ് അവിടുത്തെ സമുദ്രസമാനമായ അറിവിനെ അടയാളപ്പെടുത്തുണ്ട്. പക്ഷെ അവിടുന്ന് എന്നും സ്മരിക്കപ്പെടുക, മഹാനർ രചിച്ച സിദ്ധീഖ് മൗലിദിന്റെ പേരിലായിരിക്കും. വേറെയും രചനകൾ മഹാനർക്കുണ്ട്. അതിലൊന്നു ബദ്രിയ്യത്താണ്.
ചെറുപെരുന്നാളിന്റെ അന്നാണു മഹാനർ വഫാത്തായത്.
ശൈഖുൽമശായിഖ് പുതിയാപ്പിള അബ്ദുർറഹ്‌മാൻ മുസ്ല്യാർ, ഞണ്ടാടി അബൂബക്കർ ശൈഖ്, കക്കിടിപ്പുറം അബൂബക്കർ മുസ്ല്യാർ (റഹിമഹുമുല്ലാഹ്) തുടങ്ങിയവരൊക്കെ മഹാനവർകളുടെ ശൈഖന്മാരാണ്.
അനേകം വർഷങ്ങൾ ദർസു നടത്തിയ മഹാനർക്കു ധാരാളം ശിഷ്യഗണങ്ങളുണ്ട്. ഫത്ഹുൽമുഈനിന്റെയും അല്ഫിയ്യയുടെയും സ്പെഷ്യലിസ്റ്റ് ആയിരുന്നു. ഇതു രണ്ടും മഹാനരിൽ നിന്ന് ഓതിയാൽ തന്നെ ആളൊരു ഒന്നാന്തരം മൊയ്‌ല്യാരാകും.
തൃശൂർ ജില്ലയിലെ വെന്മേനാട് അമ്പതു കൊല്ലത്തിലധികമായി ദർസു നടത്തുന്ന അല്ലാമാഃ അബൂബക്കർ മുസ്ല്യാർ (ഹഫിളഹുല്ലാഹ്) ശൈഖവർകളുടെ ശിഷ്യഗണങ്ങളിൽ പ്രമുഖനാണ്. നമ്മുടെ പ്രിയ സുഹൃത്ത് യൂസുഫ് ഹബീബിന്റെ പിതാവു കൂടിയാണു #കല്ലൂർ_ഉസ്താദ്.
മഹാനായ അബൂബക്കർ സിദ്ധീഖ് തങ്ങളുടെ ബറകത്തു കൊണ്ടും ആദരണീയനായ കല്ലൂർ അബൂബക്കർ മുസ്ല്യാരുടെ ബറകത്തു കൊണ്ടും മുസ്ലിമീങ്ങളുടെ അന്തസ്സും പ്രതാപവും അല്ലാഹു നൂറു മടങ്ങായി ഏറ്റി നല്കട്ടെ- ആമീൻ.
ദുആ വസ്വിയ്യത്തോടെ
നിങ്ങളുടെ സ്വന്തം
#അൽനുഹാസി
#ചാമക്കാല
744-7474-744
#ശ്രദ്ധിയ്ക്കാൻ:- കുറിപ്പു വായിച്ചു പോയാൽ പോരാ... ഹബീബായ നബിതങ്ങളുടെ ആത്മമിത്രത്തിനൊരു ഫാതിഹഃ ഓതി ഹദിയഃ ചെയ്യാൻ മറക്കണ്ട. മൗലിദിന്റെ പിഡിഎഫ് ഇല്ല.
1 380
ഔലിയാക്കൾക്കും മറഞ്ഞ അറിവ് ഉണ്ടാകും
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇന്ദ്രിയാതീതമായവ അഥവാ പ്രാഥമിക ബുദ്ധിക്കും പഞ്ചേന്ത്രിയങ്ങൾക്കും വിധേയമാവാത്ത ജ്ഞാനമാണ് ഗൈബ്. ഇതിൽ ബുദ്ധിയുടെയോ പ്രമാണത്തിന്റെയോ അടിസ്ഥാനത്തിൽ ധാരാളം ഗൈബുകൾ നമുക്കറിയാം. ഗൈബു കൊണ്ട് വിശ്വസിക്കാത്തവൻ മുഅ്‌മിനല്ല. വിശ്വാസമെന്നാൽ വാസ്തവീകരണം (തസ്വ് ദീഖ്) എന്ന അറിവാണ്. അതേസമയം യാതൊരു തെളിവും ഒരുക്കപ്പെടാത്ത ഭാവികാര്യങ്ങളാണ് മഫാത്തീഹുൽ ഗൈബ്. അവയുടെ യഥാർത്ഥമായും വിശദമായുമുള്ള അറിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. എന്നാൽ, അല്ലാഹു ഇഷ്ടപ്പെട്ട അവന്റെ അമ്പിയാക്കൾ, ഔലിയാക്കൾ എന്നിവർക്ക് അല്ലാഹു അവ അറിയിച്ചുകൊടുക്കും. അതുമൂലം അവർക്ക് ഗൈബ് അറിയുന്നതാണ്. അമ്പിയാക്കളെ പോലെ, ഔലിയാക്കളും അല്ലാഹു തൃപ്തിപ്പെട്ടവരാണ്. അല്ലാഹു അങ്ങേയറ്റം 'തൃപ്തിപ്പെട്ടവരാകുക' എന്നതാണ് ഗൈബുജ്ഞാനത്തിന്റെ മാനദണ്ഡം. അതിനാൽ ഔലിയാക്കൾക്കും അല്ലാഹു ഗൈബ് അറിയിച്ചു കൊടുക്കുന്നതാണ്. ഖുർആൻ അൽജിന്ന് 26/27 ൽ ഇക്കാര്യം പഠിപ്പിക്കുന്നു:-
(عَـٰلِمُ ٱلۡغَیۡبِ فَلَا یُظۡهِرُ عَلَىٰ غَیۡبِهِۦۤ أَحَدًا إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولࣲ)
"(മഫാത്തീഹുൽ ഗൈബ് എന്ന) ഗൈബ് അറിയുന്നവനാണ് അവൻ. അവന്റെ ഗൈബുജ്ഞാനത്തിന്റെ മേൽ ഒരാൾക്കും അവൻ വെളിവാക്കിക്കൊടുക്കുകയില്ല; അവൻ 'വളരെയധികം തൃപ്തിപ്പെട്ട' ദൂതന്മാർക്കൊഴികെ"
1 380
5- നബി(സ) വഫാത്തായ ദിനത്തിൽ സ്വഹാബികൾ കരഞ്ഞു. ചിലർ ബോധരഹിതരായി. ചിലർ മനസ്സ് താളം തെറ്റി. അതിനാൽ നബിദിനാഘോഷം തെറ്റാണ്.
മറുപടി:-
****
ഹേ മൗലവീ! എന്നാലിനി റബീഉൽ 12 ന് വിവാഹാഘോഷം നടത്തൽ തെറ്റാകുമോ? അന്ന് എന്തെങ്കിലും സന്തോഷം നടത്തിയാൽ തെറ്റാകുമോ? എന്തുകൊണ്ട് സ്വഹാബികൾക്ക് പിറ്റേ വർഷത്തിൽ ഇതേപോലെ അവസ്ഥ ഉണ്ടായില്ല? ദുഃഖം, അത് പ്രകടിപ്പിക്കാനുള്ളതല്ല, കഴിയുംവിധം ഉള്ളിലൊതുക്കേണ്ടതാണെന്ന ഇസ്‌ലാമിക ബാലപാഠം പോലും താങ്കൾക്ക് അറിയാതെ പോയി. സ്വഹാബിമാർക്കന്നുണ്ടായത് ആകസ്മികവും അനിയന്ത്രിതവുമായ അവസ്ഥയാണെന്നും അത് ബോധപൂർവ്വമല്ലെന്നും അറിയാത്തയാളാണോ താങ്കൾ? അത് ആവർത്തിക്കേണ്ട ഒന്നല്ല എന്നറിയില്ലേ?
ചുരുക്കത്തിൽ, സുന്നത്തായ ഒരു കർമ്മത്തെ കുറിച്ച് ഇത്രയും മോശമായി അപഹസിച്ച മൗലവി പശ്ചാതപിക്കാതെ മരണമടഞ്ഞാൽ ആഖിറത്തിൽ ഇതിലേറെ അട്ടഹസിക്കേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്താതിരിക്കാൻ വയ്യ.
എംടി അബൂബക്ർ ദാരിമി
1 380
*ചുഴലി അബ്ദുള്ള മൗലവിയുടെ ഒരു പഴഞ്ചൻ പ്രസംഗ ക്ലിപ്പിലെ വമ്പൻ വിഡ്ഢിത്തങ്ങൾ:-*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
1-നബിദിനാഘോഷം ശിയാ സൃഷ്ടിയാണ്.
മറുപടി:-
****
അല്ല. നബിദിനാഘോഷം അഥവാ അമലുൽ മൗലിദ് റസൂൽ(സ) സ്വയം ജന്മ സന്തോഷമായ അഖീഖത്തറവിനെ ആവർത്തിച്ചതിലൂടെ മാതൃക കാണിച്ചു തന്നതാണ് എന്നാണ് ദീനിന്റെ ഇമാമുകൾ പഠിപ്പിച്ചത്.
2- നബിദിനാഘോഷം ജൂത സൃഷ്ടിയാണ്.
മറുപടി:-
****
അല്ല. നബിദിനാഘോഷം അഥവാ അമലുൽ മൗലിദ് നബിജൻമ ദിനത്തിൽ നടത്തണമെന്ന്, മൂസാ നബി(അ)യെയും ജനതയെയും അല്ലാഹു ഫിർഔനിൽ നിന്ന് രക്ഷപ്പെടുത്തിയതിന്റെ ശുക്റിനായി നബി(സ) ആശൂറാഅ് നോമ്പ് അനുഷ്ഠിച്ച ഹദീസ് വെച്ച് ദീനിന്റെ ഇമാമുകൾ തെളിയിച്ചതാണ്.
3- നബിദിനാഘോഷം അലി(റ) വാണ് സാക്ഷാൽ പ്രവാചകൻ എന്ന് വാദിച്ചിരുന്ന അക്കാലത്തെ ചില മുസ്‌ലിംകൾ നബിയുടെ വഫാത്തിൽ സന്തോഷിക്കാൻ വേണ്ടി ഉണ്ടാക്കിയ നടപടിയാണ്.
മറുപടി:-
****
ഇതു ചുഴലിക്കള്ളമാണ്. അലി(റ) ഇലാഹാണെന്നോ നബിയാണെന്നോ വാദിച്ചിരുന്നവർ മുസ്‌ലിംകളല്ല, മുർത്തദ്ദുകളാണ് എന്ന് പോലും അറിയാത്തയാളാണ് ഈ ചുഴലി മൗലവി. പ്രസംഗത്തിലെ അട്ടഹാസം പക്ഷേ വിവരത്തിലില്ലാതെ പോയി, കഷ്ടം!
4- മുളഫ്ഫർ രാജാവ് ജൂതന്മാരെയും ശിയാക്കളെയും പിന്തുടർന്നാണ് നബിദിനാഘോഷം നടത്തിയത്.
മറുപടി:-
****
പച്ചക്കള്ളമാണ് ചുഴലി മൗലവി ഇട്ടലയ്ക്കുന്നത്. മുള്വഫ്ഫർ രാജാവ് വലിയ ആലിമും മുത്തഖിയും ഉറച്ച സുന്നിയും നീതിമാനും പാവങ്ങളുടെ സഹായിയും ഇസ്‌ലാമിന്റെ കാവലാളുമായിരുന്നു എന്നാണ് ഇമാമുകൾ വിലയിരുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ നബിദിനാഘോഷ പരിപാടിയിൽ അക്കാലത്തെ സുന്നത്തു ജമാഅത്തിന്റെ മഹാപണ്ഡിതന്മാർ സംബന്ധിച്ചിരുന്നു എന്നാണ് ഇമാമുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
5- റബീഉൽ അവ്വൽ 12 നബി(സ) ജനിച്ച ദിവസമാണെന്നതിൽ തർക്കമുണ്ട്. എന്നാൽ റബീഉൽ അവ്വൽ 12 നബി(സ) വഫാത്തായ ദിവസമാണെന്നതിൽ തർക്കമില്ല. എല്ലാവരും അതിൽ ഇജ്മാആണ്.
മറുപടി:-
****
നബിയുടെ ജനനത്തെ കുറിച്ച് ഹാഫിസ് ഇബ്നു കസീർ 'അൽബിദായത്തു വന്നിഹായ'യിൽ രേഖപ്പെടുത്തിയത് കണ്ടിട്ടില്ലേ:-
وقيل: لثنتي عشرة خلت منه، نص عليه ابن إسحاق، ورواه ابن أبي شيبة في (مصنفه) عن عفان، عن سعيد بن مينا، عن جابر وابن عباس أنهما قالا: ولد رسول الله ﷺ عام الفيل يوم الاثنين الثاني عشر من شهر ربيع الأول، وفيه بعث، وفيه عرج به إلى السماء، وفيه هاجر، وفيه مات، وهذا هو المشهور عند الجمهور
"റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് നബി(സ) ജനിച്ചതെന്ന അഭിപ്രായം പ്രാമാണികനായ ഇബ്നു ഇസ്ഹാഖ് അവിതർക്കിതമാക്കിയിരിക്കുന്നു. ഇബ്നു അബീ ശൈബ തന്റെ മുസ്വന്നഫിൽ ഇബ്നു അബ്ബാസ്, ജാബിർ(റ) എന്നീ സ്വഹാബികൾ പ്രസ്താവിച്ചത് സനദു സഹിതം റിപ്പോർട്ട് ചെയ്യുന്നു:- റസൂൽ(സ) ആനക്കലഹ വർഷം റബീഉൽ അവ്വൽ 12 നാണ് (തിങ്കളാഴ്ച) ജനിച്ചത്. നബി(സ) യുടെ പ്രവാചകത്വ ലബ്ധി, മിഅ്റാജ്, ഹിജ്‌റ, വഫാത്ത് എന്നിവയും അന്നാണുണ്ടായത്. ഇതാണ് ബഹുഭൂരിപക്ഷത്തിന്റെയടുക്കൽ പ്രസിദ്ധമായ അഭിപ്രായം."
നബി(സ) യുടെ വഫാത്തിനെ കുറിച്ച് ഹാഫിള് ഇബ്നു ഹജർ രേഖപ്പെടുത്തിയത് കാണുക:-
وكانت وفاته يوم الاثنين بلا خلاف من ربيع الأول وكاد يكون إجماعا ، لكن في حديث ابن مسعود عند البزار في حادي عشر رمضان ، ثم عند ابن إسحاق ، والجمهور أنها في الثاني عشر منه ، وعند موسى بن عقبة والليث والخوارزمي وابن زبر : مات لهلال ربيع الأول ، وعند أبي مخنف والكلبي : في ثانيه ورجحه السهيلي .....وقد جزم سليمان التيمي أحد الثقات بأن ابتداء مرض رسول الله كان يوم السبت الثاني والعشرين من صفر ومات يوم الاثنين لليلتين خلتا من ربيع الأول.........فالمعتمد ما قال أبو محنف.....القاضي بدر الدين بن جماعة.....فيكون موته في اليوم الثالث عشر.
"റബീഉൽ അവ്വൽ തിങ്കളാഴ്ചയാണ് നബിയുടെ വഫാത്ത് എന്നത് ഏതാണ്ട്
ഇജ്മാആണ്. എന്നാൽ ബസ്സാർ ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്തത് റമസാൻ 11 നാണെന്നാണ്. ഇബ്നു ഇസ്ഹാഖടക്കമുള്ള ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് റബീഉൽ അവ്വൽ 12 നാണെന്നാണ്. മൂസ ബ്നു ഉഖ്‌ബ, ലൈസ്, ഖവാരിസ്മി, ഇബ്നു സുബർ എന്നിവരുടെ അഭിപ്രായം റബീഉൽ അവ്വൽ ഒന്നിനാണെന്നാണ്. അബൂ മുഹ്‌നിഫ്, കലബീ എന്നിവർ പറയുന്നത് റബീഉൽ അവ്വൽ രണ്ടിനാണെന്നാണ്. ഇമാം സുഹൈലി ബലപ്പെടുത്തിയതും ഈ അഭിപ്രായമാണ്. വിശ്വസനീയരിൽ പെട്ട സുലൈമാനുത്തൈമി തറപ്പിച്ചു പറഞ്ഞതും റബീഉൽ അവ്വൽ രണ്ടിനാണെന്നാണ്. റബീഉൽ അവ്വൽ 12 നല്ല, രണ്ടിനാണ് എന്ന അഭിപ്രായമാണ് പ്രബലമായത്. ഖാസി ബദ്രുദ്ദീനി ബ്നു ജമാഅ പറഞ്ഞതു പ്രകാരം റബീഉൽ അവ്വൽ പതിമൂന്നിനാണ് നബി(സ) വഫാത്തായത്."
മൗലവിക്ക് വലിയ താടിയുണ്ട്, പക്ഷേ ചെറിയ വിവരം പോലുമില്ലെന്ന് ഇപ്പോൾ മനസിലായി.
1 380
എന്തുകൊണ്ട് നബിദിനം ആഘോഷിക്കുന്നു? എന്തുകൊണ്ട് ക്രിസ്മസ് ആഘോഷിക്കുന്നില്ല?
********************************
വഹാബിസ്റ്റ് കമന്റർമാരുടെ ഇമ്മിണിപ്പോന്ന ചോദ്യമാണിത്. ടവറിൽ നിന്ന് വിതരണം ചെയ്യുന്ന ക്യാപ്സൂൾ വെള്ളം തൊടാതെ വിഴുങ്ങാനല്ലാതെ കമന്റർമാർക്ക് യാതൊന്നും അറിയില്ല. 'അമ്പിയാക്കൾക്കിടയിൽ വേർതിരിവ് പാടില്ല' എന്ന സഹക്യാപ്സൂളിന്റെയും വിതരണം നടന്നിട്ടുണ്ട്.
﴿النَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ﴾ أَيْ نُؤْمِنُ بِالْكُلِّ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ فَنُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ كَمَا فَعَلَتِ الْيَهُودُ وَالنَّصَارَى (تفسير البغوي)
"അമ്പിയാക്കൾക്കിടയിൽ വ്യത്യാസം കൽപ്പിക്കുകയില്ല എന്നതിനർത്ഥം, നാം സർവ്വ പ്രവാചകന്മാരെകൊണ്ടും വിശ്വസിക്കുന്നു; ചിലരെകൊണ്ട് വിശ്വസിക്കുകയും ചിലരെകൊണ്ട് അവിശ്വസിക്കുകയും ചെയ്യുന്ന ജൂത ക്രൈസ്തവ നയം നമുക്കില്ല" എന്നാണ് എന്ന് വഹാബിസ്റ്റുകൾക്കറിയില്ല. എല്ലാ വെള്ളിയാഴ്ചയും സുന്നികൾ നബി(സ്വ)യുടെ മേൽ സ്വലാത്ത് സലാം ചൊല്ലുന്നു. ഖുത്വ്‌ബയിലും നിസ്കാരത്തിലും വാങ്കിലും നബിയുടെ സ്വലാത്തും ശഹാദത്തും നടത്തുന്നു. എന്തേ നിങ്ങൾ ഈസാ നബിയുടെ മേൽ സ്വലാത്ത് സലാമും ശഹാദത്തും നടത്താത്തത് എന്ന ചോദ്യം വഹാബിസ്റ്റുകൾ ഉയർത്തുന്ന കാലം വിദൂരമല്ല. ഉമ്മത്തിന്റെ 'സമകാലിക ഇജ്മാഅ്' ഇല്ലാത്ത വിഷയങ്ങളിൽ ആശംസ നേരാൻ നേരമിരുട്ടുന്നതുവരെ മടിച്ചുനിൽക്കുന്ന 'മതേതര'ക്കാർക്ക് പിന്നെ സുന്നികളുടെ സ്വലാത്തു-സലാമു-ശഹാദത്തുമൊക്കെ തർക്കവിഷയമായി മാറും.
നബി(സ്വ)യുടെ ജന്മസന്തോഷം നുബുവ്വത്തിനു ശേഷം നബി(സ്വ) തന്നെ ആവർത്തിച്ചു കാണിച്ചുതന്നു. നബി(സ്വ) അഖില ലോകങ്ങൾക്കും കാരുണ്യമാണെന്നും ആ കാരുണ്യം കൊണ്ട് സന്തോഷിക്കണമെന്നും അല്ലാഹു പഠിപ്പിച്ചു. അതിനാലാണ് മുസ്‌ലിം ലോകം നബിദിനം ആഘോഷിക്കുന്നത്. ഈസാ നബിയെ കുറിച്ച് ഇപ്രകാരമുള്ള പ്രമാണങ്ങൾ കാണിച്ചുതരുവാൻ വഹാബിസ്റ്റുകളെ വെല്ലുവിളിക്കുന്നു. അത് കാണിക്കുന്നതു വരെ നിങ്ങളുടെ ചോദ്യം പൊട്ടത്തരമായി അവശേഷിക്കും.
എംടി അബൂബക്ർ ദാരിമി
1 380
Malaibar Archives - 10
"അർബഅതുൽ ഖുലഫാഅ" എന്ന പേരിൽ നാല് തിരുപ്രവാചക അനുചരന്മാരെ (സ്വഹാബിമാർ) കുറിച്ച് എഴുതിയ മൗലിദിൻ്റെ കയ്യെഴുത്ത് കോപ്പി. ഹിജ്റ 1362 ശഅബാൻ 6, കൊല്ല വർഷം 1118 കർകടകം 23, 1943 ആഗസ്റ്റ് 8 ഞായറാഴ്ച, കാരക്കാട് ഉണ്ണീൻകുട്ടി മൊല്ല സ്വന്തം കൈപ്പടയിൽ എഴുതി പൂർത്തീകരിച്ചതാണ് ഈ മൗലിദിൻ്റെ പകർപ്പ്.
Source: Malaibar Manuscript Collections, Markaz Knowledge City
© Malaibar Foundation for Research and Development
https://www.facebook.com/342444209536299/posts/1325244621256248/
1 380
📕 നബിദിനാഘോഷം; വിവാദങ്ങളും വസ്തുതകളും ഇഴകീറി പരിശോധിക്കുന്ന അപൂർവ്വ രചന📕
تعظيم أهل الصفا
لمولد سيدنا المصطفى
❇️ രചയിതാവ്: പി.പി. ഉവൈസ് അദനി വെട്ടുപാറ
❇️ നബിദിനാഘോഷത്തിന്റെ പ്രമാണ വശങ്ങൾ അനാവരണം ചെയ്യുന്ന അപൂർവ രചന
❇️ എഴുപതോളം പൗരാണിക ഗ്രന്ഥങ്ങൾ അവലംഭമാക്കിയുള്ള രചന
❇️ പഴുതടച്ച അന്വേഷണ ഗ്രന്ഥം
❇️ ഒരോ ഇബാറത്തുകൾക്കും പേജ് നമ്പർ സഹിതമുള്ള വിശാലമായ അവലംഭ സൂചകങ്ങകൾ
❇️ ജ്ഞാനസമ്പന്നമായ അടിക്കുറിപ്പുകൾ
❇️ നൂറ്റാണ്ടുകൾക്ക് മുമ്പ് അഇമ്മത്തിൻ്റെ നേതൃത്വത്തിൽ നടന്ന രാജകീയ മൗലിദ് സദസ്സുകളുടെ ചരിത്രങ്ങൾ
❇️ പണ്ഡിതർക്കും പഠിതാകൾക്കും ഒരുപോലെ ഉപകാരപ്രദം
❇️ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ സാനിധ്യത്തിൽ ലോക പ്രശസ്ഥ പണ്ഡിതൻ ഹബീബ് ഉമർ ഹഫീള് പ്രകാശനം ചെയ്ത് ഗ്രന്ഥം
🔰 ലഭ്യമാകുന്ന ബുക്സ്റ്റാളുകൾ
Ameen Books Manjeri
SYS Books Calicut
Badariya Books Kottakkal
🔰ഓർഡർ പ്രകാരം പോസ്റ്റ് ഓഫീസ് വഴി വീട്ടിലെത്തിക്കുന്നതാണ്
MRP: 40
For More Details
അമീൻ ബുക്ക് സ്റ്റാൾ
മഞ്ചേരി
9400417803
04832767803
1 380
📕 നബിദിനാഘോഷം; വിവാദങ്ങളും വസ്തുതകളും ഇഴകീറി പരിശോധിക്കുന്ന അപൂർവ്വ രചന📕
تعظيم أهل الصفا
لمولد سيدنا المصطفى
❇️ രചയിതാവ്: പി.പി. ഉവൈസ് അദനി വെട്ടുപാറ
❇️ നബിദിനാഘോഷത്തിന്റെ പ്രമാണ വശങ്ങൾ അനാവരണം ചെയ്യുന്ന അപൂർവ രചന
❇️ എഴുപതോളം പൗരാണിക ഗ്രന്ഥങ്ങൾ അവലംഭമാക്കിയുള്ള രചന
❇️ പഴുതടച്ച അന്വേഷണ ഗ്രന്ഥം
❇️ ഒരോ ഇബാറത്തുകൾക്കും പേജ് നമ്പർ സഹിതമുള്ള വിശാലമായ അവലംഭ സൂചകങ്ങകൾ
❇️ ജ്ഞാനസമ്പന്നമായ അടിക്കുറിപ്പുകൾ
❇️ നൂറ്റാണ്ടുകൾക്ക് മുമ്പ് അഇമ്മത്തിൻ്റെ നേതൃത്വത്തിൽ നടന്ന രാജകീയ മൗലിദ് സദസ്സുകളുടെ ചരിത്രങ്ങൾ
❇️ പണ്ഡിതർക്കും പഠിതാകൾക്കും ഒരുപോലെ ഉപകാരപ്രദം
❇️ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ സാനിധ്യത്തിൽ ലോക പ്രശസ്ഥ പണ്ഡിതൻ ഹബീബ് ഉമർ ഹഫീള് പ്രകാശനം ചെയ്ത് ഗ്രന്ഥം
🔰 ലഭ്യമാകുന്ന ബുക്സ്റ്റാളുകൾ
Ameen Books Manjeri
SYS Books Calicut
Badariya Books Kottakkal
🔰ഓർഡർ പ്രകാരം പോസ്റ്റ് ഓഫീസ് വഴി വീട്ടിലെത്തിക്കുന്നതാണ്
MRP: 40
For More Details
അമീൻ ബുക്ക് സ്റ്റാൾ
മഞ്ചേരി
9400417803
04832767803
