cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

THRILLER MOVIES

Mostrar más
Publicaciones publicitarias
21 541
Suscriptores
+2424 horas
+1567 días
+59130 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

The Soul-Mate (2018) ദി സോൾ-മേറ്റ് (2018) IMDb ⭐️ 6.1/10 • ഭാഷ : #Korean • സംവിധാനം : Cho Owen • പരിഭാഷ : ഹബീബ് ഏന്തയാർ • പോസ്റ്റർ : പ്രവീൺ അടൂർ • ജോണർ : #Comedy #Crime #Mystery ഡോൺ ലീ, കിം യോങ് ക്വാങ്, ലീ യൂ യോങ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി ജോ വോൺ ഹീയുടെ സംവിധാനത്തിൽ 2018 ൽ റിലീസായ ചിത്രമാണ് “ദി സോൾ-മേറ്റ്“. ലോകത്ത് മറ്റെന്തിനേക്കാളും ഹൃദ്രോഗിയായ തന്റെ മകളെ മാത്രം സ്നേഹിക്കുന്ന, എന്നാൽ മറ്റാരോടും യാതൊരു തരത്തിലുള്ള സഹായമനസ്കതയുമില്ലാതെ, സ്വന്തം കാര്യം സിന്ദാബാദ് എന്നു പറഞ്ഞു നടക്കുന്ന ഒരു ജൂഡോ ഇൻസ്ട്രക്ടറാണ് ജങ് സൂ(ഡോൺ ലീ). ജോലിയും കാമുകിയും മറ്റുമായി ഒരു സാധാരണ ജീവിതം നയിക്കുന്ന ചെറുപ്പക്കാരനായ ഒരു പോലീസുകാരനാണ് തേ ജിൻ (കിം യോങ് ക്വാങ്). യാദൃച്ഛികമായി ഇവർ രണ്ടുപേരും കണ്ടുമുട്ടുന്നതോടുകൂടി കീരിയും പാമ്പുമാകുന്നു. തങ്ങൾ പോലുമറിയാതെ അവർ ഒരു പ്രശ്നത്തിൽ പെട്ട് അപകടം സംഭവിക്കുന്നതോടെ ഇരുവരും ആശുപത്രിയിലാകുന്നു. നിസാരമായ പരിക്കേറ്റ ജങ് സു രക്ഷപ്പെട്ടെങ്കിലും പോലീസുകാരനായ തേ ജിൻ കോമയിലാകുന്നു. അവിടുന്ന് പോലീസുകാരന്റെ ആത്മാവ് ജങ് സുവിനൊപ്പം കൂടുന്നതോടെയുള്ള രസകരമായ സംഭവങ്ങാണ് സിനിമ പറയുന്നത്. തന്നെ ഈ അവസ്ഥയിൽ ആക്കിയവരെ കണ്ടുപിടിക്കാനായി സഹായം ചോദിച്ച് പോലീസുകാരന്റെ പ്രേതം ജങ് സുവിന് പുറകെ കൂടുകയാണ്. കോമഡിയും, സസ്പെൻസിനുമൊപ്പം കാണുന്നവരുടെ മനസ്സിൽ സന്തോഷവും, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി കാണാൻ കഴിയുന്ന ഫീൽഗുഡ് ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു സിനിമ.
Mostrar todo...
Photo unavailableShow in Telegram
Monkey Man (2024) മങ്കി മാൻ (2024) IMDb ⭐️ 7.0/10 • ഭാഷ : #English • സംവിധാനം : Dev Patel • പരിഭാഷ : വിഷ്ണു പ്രസാദ് • പോസ്റ്റർ : നിഷാദ് ജെ എന്‍ • ജോണർ : #Action #Thriller ദേവ് പട്ടേൽ നായകനായി എത്തിയ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് മങ്കി മാൻ. തന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണീ സിനിമ. ഇന്ത്യയിലെ ഒരു വനത്തിലെ ചെറിയ ഗ്രാമത്തിൽ അമ്മയോടൊപ്പം കുട്ടിക്കാലം ചിലവഴിച്ചതിന്റെ ഓർമകളും തന്റെ അമ്മയുടെ ഭാരുണമായ മരണത്തിനും നാടും വീടും നശിപ്പിച്ചവരോടും പ്രതികാരം പേറി നടക്കുന്ന ചെറുപ്പക്കാരനാണ് ബോബി. അതിനായി സമ്പന്നർ മാത്രം വരുന്ന കിങ്‌സ് എന്ന ഹോട്ടലിൽ ജോലിക്കാരനായി കേറിപ്പറ്റുന്നു. എന്നാൽ ബോബി വിചാരിച്ചപോലെ എത്ര എളുപ്പമായിരുന്നില്ല പ്രതികാരം ചെയ്യൽ… ഇന്ത്യയിൽ മതത്തിന്റെ പേരിൽ വിശ്വാസികളെ കോമാളികളാക്കി തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിന് വേണ്ടി മതത്തെയും വിശ്വാസത്തേയും കൂട്ടുപിടിക്കുന്ന ആൾദൈവത്തെയും, ന്യൂനപക്ഷത്തെ അടിച്ചമർത്താനുള്ള ആയുധമായി മതത്തെ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും വളരെ നിർദിഷ്ടമായി പടത്തിൽ എടുത്തു കാണിച്ചിട്ടുണ്ട്.
Mostrar todo...
Photo unavailableShow in Telegram