അൽ ഇൽമിയ്യ: മലയാളം
القناة العلمية السلفية في اللغة المليبارية അഹ്ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം (✉️ [email protected])
Mostrar más1 973
Suscriptores
+424 horas
+117 días
+4530 días
- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Tasa de crecimiento de suscriptores
Carga de datos en curso...
▪️دُررٌ منْ أقْوَالِ السّلَفِ▪️📜
📌 قَالَ أَبُو مُحَمّد الأنْدلسِيّ القَحْطَانِي -رحمه الله-
وَإذا خَلوتَ برِيبة في ظلمةٍ
والنفسُ داعيةٌ إلىٰ الطّغْيانِ
فَاسْتح مِنْ نَظْر الإلٰه وقلْ لهَا
إِنّ الذّي خَلقَ الظّلاَمَ يَرَانِي.
[📚 نونية القحطاني]
"രാത്രിയുടെ ഇരുട്ടിൽ ആരും കാണുന്നില്ലെന്ന് കരുതി തെറ്റ് ചെയ്യാൻ മനസ്സ് മന്ത്രിക്കുമ്പോൾ അല്ലാഹു കാണുന്നു എന്ന കാര്യമോർത്ത് നീ ലജ്ജിക്കുക, നിന്റെ ശരീരത്തോട് പറഞ്ഞു കൊടുക്കുകയും ചെയ്യുക: രാത്രിയെ സൃഷ്ടിച്ച അല്ലാഹു എന്നെ കാണുന്നുണ്ട്."
ദ്വുഹ്റിന് മുമ്പുള്ള നാല് റക്അത്ത് സുന്നത്ത് പതിവാക്കുക.
ഉമ്മു ഹബീബ -رضي الله عنها- രിവായത്ത് ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:
*_من صلى أربعا قبل الظهر وأربعا بعدها لم تمسه النار_*
"ദ്വുഹ്റിന് മുമ്പ് നാലും, ശേഷം നാലും റക്അത്തുകൾ നിസ്കരിക്കുന്നവനെ നരകം സ്പർശിക്കുകയില്ല."
മറ്റൊരു രിവായത്തിൽ ഇങ്ങനെ കാണാം:
*_من حافظ على أربع ركعات قبل الظهر وأربع بعدها حرمه الله على النار_*
"ദ്വുഹ്റിന് മുമ്പ് നാലും, ശേഷം നാലും റക്അത്തുകൾ പതിവാക്കുന്നവന്ന് അല്ലാഹു നരകം നിഷിദ്ധമാക്കുന്നതാണ്."
📚 رواه النسائي【١٨١٧】 والترمذي【٤٢٨】
ആയിഷ -رضي الله عنها- പറയുന്നു:
*_أن النبي ﷺ كان لا يدع أربعا قبل الظهر وركعتين قبل الغداة_*
"ദ്വുഹ്റിന് മുമ്പുള്ള നാല് റക്അത്തുകളും, ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തുകളും നബി ﷺ ഉപേക്ഷിച്ചിരുന്നില്ല."
📚 رواه البخاري 【١١٨٢】
അംറ് ബ്നു മൈമൂൻ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:
"ദ്വുഹ്റിന് മുമ്പുള്ള നാല് റക്അത്തുകളും, ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തുകളും സ്വഹാബത്ത് ഒരവസ്ഥയിലും ഉപേക്ഷിച്ചിരുന്നില്ല."
📚 مصنف ابن أبي شيبة 【٦٠٧٦】
👍 2
*ഖുർആൻ പാരായണം ചെയ്യുന്നതിന്റെ ശ്രേഷ്ഠത*
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
ആത്മാവിനും മനസ്സിനും പോഷക സമൃതി നൽകുന്നതിനും, ശരീരത്തിന് സംരക്ഷണം നൽകുന്നതിനും, ജീവിത വിജയത്തിന് ഉറപ്പ് നൽകുന്നതിനും ഖുർആൻ പാരായണമല്ലാതെ മറ്റൊന്നും എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
مجموع الفتاوى ٤٩٣/٧
👍 5
അശറത്തുൽ മുബശ്ശിരീൻ *(സ്വർഗ്ഗം കൊണ്ട് വാഗ്ദാനം ചെയ്ത 10 സഹാബിമാർ)*
(മൻസൂർ അൽ ഖാലിദി ഹഫിദഹുല്ലയുടെ അൽ ഉലമാഉൽ അശറ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ദർസ്)
🎤 ഉസ്താദ് തൗഫീഖ് ബിൻ റഫീഖ്
📌 സഹാബത്തിനെ കുറിച്ച് പഠിക്കുക
📌 അബൂബക്കർ സിദ്ദീഖിന്റെ رضي الله عنه ചരിത്രം - ഒരു ആമുഖം
📌 അദ്ദേഹം അറിയപ്പെട്ടിരുന്ന നാമങ്ങൾ
📌 ജാഹിലിയ്യത്തിലെ അബൂബക്കർ സിദ്ദിഖിന്റെ ജീവിതം
📌 നബിﷺയുമായുള്ള അദ്ദേഹത്തിന് അടുപ്പം
📌 അദ്ദേഹത്തിൻറെ ദഅവത്ത്
( റിയാദിൽ നടന്നു വരുന്ന ദർസ്സുകളിൽ നിന്ന്)
https://t.me/alilmiamalayalam/3781
അൽ ഇൽമിയ്യ: മലയാളം
Elige un Plan Diferente
Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.