ch
Feedback
EZZA LIVE®

EZZA LIVE®

前往频道在 Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

显示更多
2 664
订阅者
无数据24 小时
-67
-2430

数据加载中...

标签云
无数据
有任何问题?请刷新页面或联系我们的客服
进出提及
---
---
---
---
---
---
吸引订阅者
九月 '25
九月 '25
+1
在0个频道中
八月 '25
+1
在0个频道中
Get PRO
七月 '25
+1
在0个频道中
Get PRO
六月 '25
+2
在0个频道中
Get PRO
五月 '25
+2
在0个频道中
Get PRO
四月 '250
在0个频道中
Get PRO
三月 '25
+3
在0个频道中
Get PRO
二月 '25
+1
在0个频道中
Get PRO
一月 '25
+2
在0个频道中
Get PRO
十二月 '24
+2
在0个频道中
Get PRO
十一月 '24
+6
在0个频道中
Get PRO
十月 '24
+3
在0个频道中
Get PRO
九月 '24
+2
在0个频道中
Get PRO
八月 '24
+2
在0个频道中
Get PRO
七月 '24
+1
在0个频道中
Get PRO
六月 '24
+2
在0个频道中
Get PRO
五月 '24
+3
在0个频道中
Get PRO
四月 '240
在0个频道中
Get PRO
三月 '24
+1
在0个频道中
Get PRO
二月 '24
+6
在0个频道中
Get PRO
一月 '24
+4
在0个频道中
Get PRO
十二月 '230
在0个频道中
Get PRO
十一月 '23
+9
在0个频道中
Get PRO
十月 '23
+5
在0个频道中
Get PRO
九月 '23
+1
在0个频道中
Get PRO
八月 '23
+4
在0个频道中
Get PRO
七月 '23
+8
在0个频道中
Get PRO
六月 '23
+10
在0个频道中
Get PRO
五月 '23
+28
在0个频道中
Get PRO
四月 '23
+18
在0个频道中
Get PRO
三月 '23
+19
在0个频道中
Get PRO
二月 '23
+34
在0个频道中
Get PRO
一月 '23
+31
在0个频道中
Get PRO
十二月 '22
+31
在0个频道中
Get PRO
十一月 '22
+69
在0个频道中
Get PRO
十月 '22
+56
在0个频道中
Get PRO
九月 '22
+42
在0个频道中
Get PRO
八月 '22
+78
在0个频道中
Get PRO
七月 '22
+87
在0个频道中
Get PRO
六月 '22
+79
在0个频道中
Get PRO
五月 '22
+46
在0个频道中
Get PRO
四月 '22
+42
在0个频道中
Get PRO
三月 '22
+46
在0个频道中
Get PRO
二月 '22
+42
在0个频道中
Get PRO
一月 '22
+85
在0个频道中
Get PRO
十二月 '21
+93
在0个频道中
Get PRO
十一月 '21
+153
在0个频道中
Get PRO
十月 '21
+276
在0个频道中
Get PRO
九月 '21
+278
在0个频道中
Get PRO
八月 '21
+362
在0个频道中
Get PRO
七月 '21
+420
在0个频道中
Get PRO
六月 '21
+775
在0个频道中
Get PRO
五月 '21
+5 566
在0个频道中
日期
订阅者增长
提及
频道
14 九月0
13 九月0
12 九月0
11 九月0
10 九月0
09 九月0
08 九月0
07 九月0
06 九月0
05 九月+1
04 九月0
03 九月0
02 九月0
01 九月0
频道帖子
*🏠പൊന്നാനി പാലപ്പെട്ടിയിൽ Mr.Ashraf സാറിന്റെ സ്വപ്‍ന ഭവനം യാഥാർഥ്യമായപ്പോൾ!!* നിങ്ങളുടെ സ്വപ്നഭവനം പൂവണിയാൻ ഉടൻ Ezza Homes- നെ കോൺടാക്ട് ചെയ്യു.. *All Kerala Service Available* Video👇 https://www.facebook.com/share/v/15gogH8v2j/?mibextid=wwXIfr Contact : +91 90483 07360 പുതിയ വീഡിയോസ്‌ ലഭിക്കുവാൻ പേജ് ഫോളോ ചെയ്യുക. നിങ്ങളുടെ വേണ്ടപ്പെട്ടവർക്കും വീഡിയോ ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ❤️

2
We have urgent requirement for the following position in Qatar. Designation: Pipe Fabricator Location: Qatar – Site based Salary: QR 2000 - 2500 PM + FAT (Food, Accommodation, Transport) will be provided. Job Description: 1. Knowledge to read Isometric drawings 2. ⁠Able to make necessary calculations for pipe fabrication . 3. ⁠Experience in oil & Gas pipe fabrication Industry 4. ⁠Knowledge in oil & gas quality standards 5. ⁠knowledge in oil & gas safety standards 6. ⁠Skills in grinding , fitup and errection. 7. ⁠Minimum 3 years experience in oil & gas Industry in pipe fabrication. Immediate joiners preferred. Pls send the update resume to mail@dencoreintl.com / 80 7854 1967
201
3
*📢തിരുവനന്തപുരം : 2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷേയറിംഗ് (IHRD/ CAPE/ LBS)/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററല്‍ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ജൂണ്‍ 20 മുതല്‍ 23 വരെ അതാതു സ്ഥാപനങ്ങളില്‍ വച്ച്‌ നടക്കും.* അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളില്‍ (18/06/2025 മുതല്‍) പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച്‌ സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനില്‍ അപേക്ഷകന് പുതിയ ഓപ്ഷനുകള്‍ നല്‍കാം. നിലവില്‍ അഡ്മിഷൻ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഒഴിവുകള്‍ നികത്തുന്നതിനായി നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തില്‍ നിലവില്‍ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പുതുതായി അപേക്ഷിക്കാം. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ www.polyadmission.org/let അഡ്മിഷൻ പോർട്ടലിലെ ഹോം പേജില്‍ ലഭ്യമായിട്ടുള്ള One Time Registration എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി ഓണ്‍ലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്ബർ ഉപയോഗിച്ച്‌ Candidate login link വഴി അപേക്ഷ സമർപ്പിക്കണം. സ്‌പോട്ട് അഡ്മിഷനു വേണ്ടി പുതുതായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് One Time Registration നും അപേക്ഷ സമർപ്പണത്തിന് ജൂണ്‍ 19 വരെ അവസരം ഉണ്ടായിരിക്കും. One Time Registration ഫീസായി പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങള്‍ 200 രൂപയും മറ്റു വിഭാഗങ്ങള്‍ 400 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ കൂടി ഉള്‍പ്പെടുത്തി പ്രവേശന നടപടികള്‍ പൂർത്തീകരിക്കും. നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org/let വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാകും. നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ അത് പരിശോധിച്ച്‌ ഒഴിവുകള്‍ ലഭ്യമായ പോളിടെക്നിക് കോളേജില്‍ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :16-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
103
4
*📢അഞ്ജിതയ്ക്ക് അച്ഛനെന്നാല്‍ സ്നേഹത്തിന്റെ കടലാണ്; നേട്ടങ്ങള്‍ക്കുപിന്നിലെ ഊർജവും. അച്ഛൻ എന്ന വാക്കു പറയുമ്ബോള്‍ അഞ്ജിതയുടെ കണ്ണുകളില്‍ അഭിമാനത്തിന്റെ തിരയിളക്കം.* ളാക്കാട്ടൂർ ചോറ്റുകുന്നേല്‍ സി.ജി. അഞ്ജിതയെന്ന മിടുമിടുക്കി എംഎസ്ഡി ഫൊറൻസിക് സയൻസില്‍ ഒന്നാംറാങ്കോടെ സ്വർണമെഡല്‍ ജേതാവാണ്. അച്ഛൻ പി.എസ്. ഗോപിനാഥൻ നായരുടെ കരുതലിനുള്ള മെഡല്‍കൂടിയാകുന്നു ഇത്. ഈ സുവർണനേട്ടം കഠിനാധ്വാനത്തിന്റെ കനല്‍വഴിയിലൂടെ നേടിയെടുത്തതാണ്. പരിമിതികളുടെ നടുവിലും പതറാതെ പുഞ്ചിരിയോടെ ലക്ഷ്യങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുകയായിരുന്നു. ചെറുപ്പത്തിലേ അമ്മ വിടപറഞ്ഞു അസുഖംമൂലം 2014-ല്‍ അമ്മ രേഖാ ഗോപിനാഥിന്റെ വിയോഗത്തിനുശേഷം ജീവിതം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അഞ്ജിത അന്ന് ളാക്കാട്ടൂർ എംജിഎം എൻഎസ്‌എസ് സ്കൂളില്‍ ഒൻപാം ക്ലാസ് വിദ്യാർഥിയാണ്. ഗോപിനാഥൻ നായരും അദ്ദേഹത്തിന്റെ അമ്മ മീനാക്ഷിയമ്മയും അഞ്ജിതയുംമാത്രമുള്ള ലോകമായി വീട്. പുറത്തുപോകുമ്ബോള്‍ അച്ഛനുമമ്മയും വാങ്ങിക്കൊണ്ടുവന്നിരുന്ന പുസ്തകക്കൂമ്ബാരങ്ങളുടെ ഓർമ്മ, വെറുതേയിരിക്കുമ്ബോള്‍ അഞ്ജിതയുടെ മനസ്സില്‍ സങ്കടം നിറച്ചു. അതിനെ മറികടക്കാൻ ആ പുസ്തകങ്ങളെത്തന്നെ ആശ്രയിച്ചു. സ്ഥിരജോലിയില്ലാത്ത അച്ഛൻ പലയിടത്തും പോയി തൊഴിലെടുത്തു. അലച്ചിലായിരുന്നു അച്ഛന് ആ കാലം. മകളും അമ്മൂമ്മയും മാത്രമായിരുന്നു വീട്ടില്‍. മുത്തശ്ശി കൊച്ചുമകളെ സ്നേഹച്ചിറകില്‍ ചേർത്തുപിടിച്ചു. പഠിക്കാൻ അച്ഛനും മുത്തശ്ശിയും പ്രചോദിപ്പിച്ചു. ളാക്കാട്ടൂർ ഗവ. എല്‍പി സ്കൂള്‍, ളാക്കാട്ടൂർ എംജിഎം എൻഎസ്‌എസ് എച്ച്‌എസ്‌എസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം അഞ്ജിതയുടെ നേട്ടങ്ങളുടെ പടവുകളായി. കലോത്സവത്തിലും തിളങ്ങി. ചരിത്രാധ്യാപകനായ എം.ജി. ഗിരീഷ്, സ്കൂളില്‍ തിളക്കമുള്ള ഗുരുവായി. ഉറക്കത്തില്‍ കാണുന്നതല്ല, ഉറക്കം കെടുത്തുന്നതാണ് സ്വപ്നമെന്ന എപിജെ അബ്ദുല്‍കലാമിന്റെ വാക്കുകള്‍ ചിന്തകളെ തീപിടിപ്പിച്ചു. ഇഷ്ടവിഷയം ഫൊറൻസിക് സയൻസ് പത്തിലും പ്ലസ്ടുവിലുമെല്ലാം മികച്ച വിജയം നേടി. ഫൊറൻസിക് സയൻസ് ഇഷ്ടവിഷയമായി പഠിക്കാൻ തീരുമാനിച്ചു. ബിഎസ്സിക്ക് ആന്ധ്രപ്രദേശിലെ ആദികവി നന്നയ്യ യൂണിവേഴ്സിറ്റിയില്‍. എംഎസ്സി ഛത്തീസ്ഗഢ് ഗുരുഗാസിദാസ് വിശ്വവിദ്യാലയ സെൻട്രല്‍ യൂണിവേഴ്സിറ്റിയിലും. ഇതിനിടയില്‍ നെറ്റ്, ജെആർഎഫ് എന്നിവ എടുത്തു. അസി. പ്രൊഫസറായി മധുര ശ്രീകൃഷ്ണസ്വാമി കോളേജില്‍ ആദ്യജോലി. ഇപ്പോള്‍ ആന്ധ്രപ്രദേശ് യാനത്ത് എസ്പി ഓഫീസില്‍ ഫൊറൻസിക് എക്സ്പേർട്ടായി ജോലിചെയ്യുന്നു. എംഎസ്സി ഗോള്‍ഡ് മെഡലിന്റെ അവാർഡുദാനച്ചടങ്ങ് ഈവർഷമാദ്യം ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ നടന്നു. ചടങ്ങില്‍, ഏറെ പ്രചോദനംതന്ന അച്ഛനും ഒപ്പമുണ്ടായിരുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :16-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
47
5
*📢കൊച്ചി: ഉത്പാദന ചെലവിനനുസരിച്ച്‌ പാലിന് വില ലഭിക്കാതെ നട്ടംതിരിഞ്ഞ് ക്ഷീരകർഷകർ. സംഭരണവിലയും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചില്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ലെന്നും കർഷകർ പറയുന്നു.* ചെലവും വരുമാനവും സംബന്ധിച്ച്‌ 2019ലാണ് മില്‍മ ഒടുവില്‍ പഠിച്ചത്. റിപ്പോർട്ട് പ്രകാരം 305 ദിവസം കറവയുള്ള കർഷകർക്ക് ഒരു ലിറ്ററിന് 48.68 രൂപയാണ് ഉദ്പാദനച്ചെലവ്. ലഭിച്ച വില 33.68 രൂപ. 3.56 രൂപ നഷ്‌ടം. 105 ദിവസം കറവയില്ലാത്ത പശുക്കളെ വളർത്തുന്നവർക്ക് 15.01 രൂപയുടെ നഷ്ടം. ഒരു ലിറ്റർ പാല്‍ ഉത്പാദിപ്പിക്കാൻ നിലവില്‍ 65 രൂപയോളമാണ് ചെലവ്. ക്ഷീരസംഘങ്ങളില്‍ നിന്ന് ലഭിക്കുന്നത് 39 രൂപ മുതല്‍ 43 രൂപ വരെ. പിടിച്ചുനില്‍ക്കാനാകാതെ നിരവധിപേർ പിന്മാറി. 13 ലക്ഷം പശുക്കളുണ്ടെന്നാണ് ക്ഷീരവികസന വകുപ്പിന്റെ കണക്ക്. ഒമ്ബതു ലക്ഷമെന്ന് കർഷകർ പറയുന്നു. രണ്ടോ മൂന്നോ പശുക്കളുള്ളവരാണ് കർഷകരിലേറെയും. മറ്റു വരുമാനമുള്ളതിനാലാണ് ഇവർക്ക് പിടിച്ചുനില്‍ക്കാൻ കഴിയുന്നതെന്ന് കേരള ഡെയറി ഫാർമേഴ്സ് അസോസിയേഷൻ പറഞ്ഞു. സംഭരണവില വർദ്ധിപ്പിക്കണമെന്നും മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ വഴിയുള്ള വരുമാനം മില്‍മ ഇൻസെന്റീവായി നല്‍കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. സർക്കാർ അനുമതി ആവശ്യമാണെന്നതും, സംസ്ഥാനത്തെയും പുറത്തെയും കമ്ബനികളില്‍ നിന്നുള്ള മത്സരവും മൂലം വില്പനവില വർദ്ധിപ്പിക്കാൻ കഴിയുന്നില്ലെന്ന് മില്‍മ പറയുന്നു. പ്രതിഷേധം 17ന് പാലിന്റെ സംഭരണവില 70 രൂപയാക്കുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ 17ന് കോഴിക്കോട് മൃഗസംരക്ഷണ, ക്ഷീരവികസന ഓഫീസിന് മുമ്ബില്‍ കർഷകർ ധർണ നടത്തും. മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷകർ പങ്കെടുക്കും. പ്രതിദിന ചെലവ് രൂപയില്‍ (മില്‍മ പഠനം ) കാലിത്തീറ്റ 154.18 പുല്ല്, വൈക്കോല്‍ 102.00 വെറ്ററിനറി, ബീജസങ്കലനം 9.04 പണിക്കൂലി 82.50 പലിശച്ചെലവ് 16.44 ഇൻഷ്വറൻസ് പ്രീമിയം 8.22 പ്രതിസന്ധിക്ക് കാരണങ്ങള്‍ കാലിത്തീറ്റ വിലയിലെ വർദ്ധന തൊഴിലാളികളുടെ കൂലി വർദ്ധന പുല്‍കൃഷി ചെലവിലെ വർദ്ധന വെറ്ററിനറി സേവനങ്ങളുടെ ചെലവ് കാലാവസ്ഥാമാറ്റം മൂലമുള്ള പ്രശ്‌നങ്ങള്‍ വൈദ്യുതി, വെള്ളം നിരക്ക് വർദ്ധന കാലിത്തൊഴുത്ത് സാമഗ്രികളുടെ വില സംഭരണവില വർദ്ധിപ്പിച്ചും കാലത്തീറ്റ വിലയുള്‍പ്പെടെ പിടിച്ചുനിറുത്തിയും മറ്റാനുകൂല്യങ്ങള്‍ നല്‍കിയും ക്ഷീരകകർഷകരെ നിലനിറുത്താൻ മില്‍മയും സർക്കാരും നടപടിയെടുക്കണം."" സി.കെ. സ്റ്റീഫൻ, ക്ഷീരകർഷകൻ കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :16-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
45
6
*📢കുമളി : കഴിഞ്ഞ സീസണില്‍ കടുത്ത വേനല്‍ , ഇപ്പോള്‍ പെരുമഴയും കാറ്റുംഏലംകർഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.* കാറ്റില്‍ ഒടിഞ്ഞ് വീണ ചെടികള്‍ അഴുകയതാണ് കർഷകർക്ക് കനത്ത നഷ്ടം വരുത്തിവച്ചത്. കഴിഞ്ഞ വർഷം കൊടുംവേനലില്‍ ഏല ചെടികള്‍ കരിഞ്ഞുണങ്ങി. വിളവെടുപ്പ് കുത്തനെ ഇടിഞ്ഞ് കർഷകർക്ക് വൻ നഷ്ട്ടം ഉണ്ടായി. എന്നാല്‍ ഈ സീസണില്‍ പ്രതീക്ഷിക്കാത്ത മഴ ലഭിച്ചതിനാല്‍ ഏലം ചെടികള്‍ പച്ചപ്പടിച്ചു.ഇതോടെ കർഷകർ ഉഷാറായി. എന്നാല്‍ കാലവർഷത്തിന് മുൻപ് തന്നെ പെഴ്ത മഴയും കാറ്റും ഏലംചെടികളെ സാരമായി ബാധിച്ചു. കാറ്റിലിലും മഴയിലും ചെടികള്‍ ഓടിഞ്ഞു. ഉത്പാദനം നന്നെ കുറഞ്ഞു.ഹൈറേഞ്ച് മേഖലയില്‍ വ്യാപകമായാണ് കൃഷിനാശം ഉണ്ടായത്. ചെടികള്‍ക്ക് ഉണ്ടായ ഉലച്ചിലും മറിച്ചിലും ഉത്പാദനത്തെ ബാധിച്ചുവെന്ന് കർഷർ പറയുന്നു. കൂടാതെ കാലവർഷം വന്നതോട് കൂടി അഴുകള്‍ രോഗവും തട്ടമറിച്ചലും കൊത്തഴുകലും സജീവമായി. അനുയോജ്യമായ കാലവസ്ഥ ഉണ്ടായെങ്കിലും വിളവിനെ സാരമായി ബാധിച്ചു. ഏലയ്ക്കയ്ക്ക് രണ്ടായിരത്തി ഇരുനൂറില്‍ മുകളില്‍ വില ഉണ്ടെങ്കിലും അതിന്റെ ഗുണം ലഭിക്കാൻ കാലവസ്ഥ കെടുതിമൂലം സാദ്ധ്യത വിരളമാണ്. മഴ തുടർന്നാല്‍ നഷ്ടം ഇരട്ടിക്കും തുടർച്ചയായി ചെയ്യുന്ന മഴ ഇനിയും ചെട്ടികള്‍ക്ക് രോഗം കൂടാൻ സാദ്ധ്യത കൂടുതലാണ്. കീടനാശിനികളുടെയും വളങ്ങളുടെയും കുമിള്‍ നാശിനികളുടെയും വില വർദ്ധനന കർഷകെരെ അലട്ടുന്ന പ്രശ്‌നമാണ്.കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലു മഴയിലും ഏല ചെടികള്‍ വേരു സഹിതം പിഴുത് പോയിരുന്നു. ഏലത്തിന്റെ തട്ട പാതിയില്‍ ഒടിഞ്ഞും പോയി കാറ്റില്‍ വൻ മരങ്ങള്‍ കടപുഴകി വീണും ഏല ചെടികള്‍ക്ക് നാശ നഷ്ട്ടം ഉണ്ടാക്കിയിട്ടുണ്ട്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :16-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
74
7
*പഴയ അടുക്കളയെ മോടുലാർ ആക്കിയപ്പോൾ!!😍* നിങ്ങളുടെ അടുക്കള കൂടുതൽ സൗകര്യങ്ങളോട് കൂടി മോടുലാർ ചെയ്യുവാൻ ഉടൻ Ezza Homes- നെ കോൺടാക്ട് ചെയ്യു.. *All Kerala Service Available* Video👇 https://www.facebook.com/share/v/1BnG4vXPY8/?mibextid=wwXIfr Contact : +91 90483 07360 പുതിയ വീഡിയോസ്‌ ലഭിക്കുവാൻ പേജ് ഫോളോ ചെയ്യുക. നിങ്ങളുടെ വേണ്ടപ്പെട്ടവർക്കും വീഡിയോ ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ❤️
132
8
*📢ബിബിഎ, ബിസിഎ ഏകജാലകപ്രവേശനത്തിന് അപേക്ഷിക്കാം.* തിരുവനന്തപുരം: സംസ്ഥാനത്തെ ബിബിഎ (ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ), ബിസിഎ (ബാച്ച്‌ലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ) പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകപ്രവേശനത്തിന് അപേക്ഷിക്കാം. ഈ അധ്യയനവർഷംമുതല്‍ രണ്ടുകോഴ്സിനും എഐസിടിഇ (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജുക്കേഷൻ) അംഗീകാരം നിർബന്ധമാണ്. എപിജെ അബ്ദുല്‍കലാം സാങ്കേതികസർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ പ്രവേശനത്തിനാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്‍ബിഎസ് സെന്റർ ആണ് പ്രവേശനംനടത്തുക. യോഗ്യത: ബിബിഎ-പ്ലസ്ടു/തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ബിസിഎ-പ്ലസ്ടു/തത്തുല്യം, ഡിപ്ലോമ ഇൻ എൻജിനിയറിങ്/കൊമേഴ്സ്യല്‍ പ്രാക്ടീസ് യോഗ്യതാപരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും യോഗ്യതാപരീക്ഷയിലോ 45 ശതമാനം മാർക്കോടെ വിജയം. എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവുണ്ട്. എല്‍ബിഎസ് സെന്റർ നടത്തുന്ന പ്രവേശനപ്പരീക്ഷവഴി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാതീയതി പിന്നീടറിയിക്കും. www.lbscentre.kerala.gov.in വഴി ജൂണ്‍ 25 വരെ ഫീസടച്ച്‌ അപേക്ഷിക്കാം. പൊതുവിഭാഗത്തിനു 1300 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാഫീസ്. വിവരങ്ങള്‍ക്ക്: 0471-2324396, 2560361. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :12-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
102
9
കലിതുള്ളിയ ശേഷം കാലവർഷം അല്‍പ്പം ശാന്തമായത് അവസരമാക്കി മാറ്റുകയാണ് റബർ ഉത്പാദകർ. റബർ മരങ്ങളില്‍ പരമാവധി വേഗത്തില്‍ റെയിൻ ഗാർഡ് ഒരുക്കാനുള്ള ശ്രമത്തിലാണവർ. ആഭ്യന്തര വിദേശ വിപണികളില്‍ ഷീറ്റ് വില ഇരുന്നൂറ് രൂപയെ ചുറ്റിപ്പറ്റി നിലകൊള്ളുന്നതിനാല്‍ മുന്നിലുള്ള രണ്ട് മാസം മെച്ചപ്പെട്ട വിലയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ. മഴ കനത്താലും റെയിൻ ഗാർഡിട്ട തോട്ടങ്ങളില്‍ വെട്ട് നടക്കുമെന്ന ആശ്വാസത്തിലാണ് കർഷകർ. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 197 രൂപയിലും രാജ്യാന്തര വിപണിയില്‍ കിലോ 194 രൂപയിലുമാണ്. അതേസമയം ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ചൈനീസ് ഡിമാൻഡ് മങ്ങിയതിനാല്‍ റബറിന് ആവശ്യക്കാർ കുറവാണ്. വിയറ്റ്നാം കുരുമുളക് കയറ്റുമതി ഉയർത്താൻ ശ്രമം തുടരുന്നു. വിയറ്റ്നാം ഉത്പന്നങ്ങള്‍ക്ക് അമേരിക്കൻ ആവശ്യക്കാർ കുറവാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളില്‍നിന്നും വാങ്ങലുകാരുണ്ട്. ഒരു ലക്ഷം ടണ്‍ കുരുമുളകിന്‍റെ ഉത്പാദനം അവകാശപ്പെടുന്നതിനാല്‍ താഴ്ന്ന വിലയ്ക്ക് കച്ചവടങ്ങള്‍ ഉറപ്പിക്കാമെന്ന നിലപാടിലാണ് ഇറക്കുമതി രാജ്യങ്ങള്‍. ഇന്തോനേഷ്യയില്‍ ജൂലൈയില്‍ വിളവെടുപ്പ് തുടങ്ങുമെന്നത് വിലയെ സ്വാധീനിക്കും. ഉത്പാദന മേഖലകളില്‍നിന്നും കൊച്ചിയിലേക്കുള്ള ചരക്ക് വരവ് ശക്തമല്ല. ഗാർബിള്‍ഡ് മുളക് ക്വിന്‍റലിന് 68,900 രൂപ. കേരളത്തില്‍ സ്വർണ വില കയറിയിറങ്ങി. പവൻ 71,360 രൂപയില്‍ നിന്നും 73,040 രൂപ വരെ കയറിയ ശേഷം വാരാന്ത്യം 71,840 ലേക്ക് ഇടിഞ്ഞു. ഗ്രാമിന് വില 8980 രൂപ. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :09-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
160
10
*📢പിടിവിട്ടു കുതിച്ച്‌ വെളിച്ചെണ്ണ* നാളികേര ക്ഷാമത്തിന്‍റെ മറവില്‍ വ്യവസായികള്‍ വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചത് കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു. നാളികേര കർഷകരെ മറയാക്കി വ്യവസായ ലോബി നടത്തിയ നീക്കം സംസ്ഥാന സർക്കാർ കണ്ടില്ലെന്ന ഭാവത്തില്‍. കാലാവസ്ഥ അല്‍പ്പം തെളിഞ്ഞത് അവസരമാക്കി ചെറുകിട കർഷകർ റബർ തോട്ടങ്ങളില്‍ റെയിൻ ഗാർഡ് ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഓഫ് സീസണിലെ കൊക്കോയുടെ വിലക്കയറ്റത്തിന് തുരങ്കം വയ്ക്കാൻ ചോക്ലേറ്റ് വ്യവസായികള്‍, അന്താരാഷ്ട്ര മാർക്കറ്റില്‍ കൊക്കോ വീണ്ടും 10,000 ഡോളറിലേക്ക്. കുരുമുളക് വില നേരിയ റേഞ്ചില്‍ നീങ്ങി. കുടുംബ ബജറ്റ് താളം തെറ്റിച്ച്‌ വെളിച്ചെണ്ണ വില കേരളത്തില്‍ വെളിച്ചെണ്ണ വിലയെ പിന്നിട്ട വാരം കുത്തനെ ഉയർത്തി. വിപണിയിലെ അസ്വാഭാവിക വിലക്കയറ്റം കണ്ടിട്ടും സംസ്ഥാന സർക്കാർ ഒന്നും കണ്ടില്ലെന്ന ഭാവത്തിലാണ്. ഒറ്റ ആഴ്ചയില്‍ വെളിച്ചെണ്ണ ക്വിന്‍റലിന് 900 രൂപ ഉയർന്ന് 31,100 രൂപയായി. കൃത്രിമ വിലക്കയറ്റം നിരീക്ഷിക്കുന്നതില്‍ സർക്കാർ വൃത്തങ്ങള്‍ക്ക് സംഭവിച്ച വീഴ്ച ഫലത്തില്‍ കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു. വിപണിയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ വിലയിരുത്തുന്നതില്‍ ഭരണചക്രത്തിന് സംഭവിച്ച വീഴ്ച അവസരമാക്കി അയല്‍ സംസ്ഥാനങ്ങളിലെ വൻകിട കൊപ്രയാട്ട് വ്യവസായികള്‍ കേരളത്തിലെ എണ്ണ വിപണികളെ കൈകുമ്ബിളിലിട്ട് ഒരാഴ്ച്ച അമ്മാനമാടിയിട്ടും 'ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ'യെന്ന ഭാവത്തിലാണ്. ഏത് ഒരു ഉത്പന്നത്തിനും അത് ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഉയർന്ന വില ലഭിക്കുകതന്നെ വേണം. എന്നാല്‍, ഇവിടെ നാളികേര കർഷകരെ നോക്കുകുത്തിയാക്കിയാണ് വ്യവസായികള്‍ കരുക്കള്‍ ഓരോന്നായി നീക്കിയത്. പച്ചത്തേങ്ങയോ, കൊപ്രയോ സംഭരിക്കാൻ അവർ ഉത്സാഹം കാണിക്കുന്നില്ല. ഇവ രണ്ടും മില്ലുകാർ ശേഖരിച്ചാല്‍ മാത്രമേ കർഷകർക്ക് ഉയർന്ന വില ഉറപ്പ് വരുത്താനാവൂ. വ്യവസായിയാവട്ടേ സ്റ്റോക്കുള്ള വെളിച്ചെണ്ണ മാസാരംഭ ഡിമാന്‍ഡിന്‍റെ മറവില്‍ നിത്യേന വില ഉയർത്തി വിറ്റഴിച്ചു. പാചകയെണ്ണകളുടെ വിലക്കയറ്റം തടയാൻ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ച പ്രഖ്യാപനം പുറത്തു വന്ന് ഒരാഴ്ചയ്ക്കിടയിലാണ് വിപണിയില്‍ കൃത്രിമങ്ങള്‍ അരങ്ങേറിയത്. കൊച്ചി വിപണിയിലെ അടിസ്ഥാന വിലയെ ആസ്പദമാക്കിയാണ് രാജ്യാന്തര മാർക്കറ്റില്‍ പോലും ഇന്ത്യൻ നാളികേരോത്പപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. പിന്നിട്ടവാരം തമിഴ്നാട്ടില്‍ വെളിച്ചെണ്ണ ക്വിന്‍റലിന് 32,300ല്‍ നിലകൊണ്ടപ്പോള്‍ കേരളത്തില്‍ നിരക്ക് 30,200ല്‍നിന്നും 31,100 രൂപ വരെ ഉയർത്തി. ഈ വിലക്കയറ്റം മൊത്തമായും വ്യവസായികളുടെ സൃഷ്ടിയാണ്. കൊപ്ര 20,200ല്‍ നിന്നും 20,800ലേക്ക് കയറിയെങ്കിലും ഇടപാടുകള്‍ നാമമാത്രമായിരുന്നു. ഇനി കർക്കടകം വരെ വിളവെടുപ്പ് രംഗം നിർജീവമായിരിക്കും. നടപ്പുവർഷം ആഗോള വെളിച്ചെണ്ണ ഉത്പാദനം 3.22 ദശലക്ഷം ടണ്ണില്‍ ഒതുങ്ങുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ വർഷം ഉത്പാദനം 3.28 ദശലക്ഷം ടണ്ണായിരുന്നു. പ്രവചനാതീതമായ തോതിലെ മഴയും ഉയർന്ന ചൂടും മൂലം പ്രധാന ഉത്പാദക രാജ്യങ്ങളില്‍ മച്ചിങ്ങ പൊഴിച്ചില്‍ കഴിഞ്ഞ വർഷം മുതല്‍ വ്യാപകമായത് ഉത്പാദനത്തെ ബാധിച്ചു. നാളികേര ഉത്പാദനത്തില്‍ മുൻ നിരയിലുള്ള ഫിലിപ്പീൻസ് 2024ല്‍ 1.33 ലക്ഷം ടണ്ണായിരുന്നു ഉത്പാദിപ്പിച്ചത്. ഈ വർഷം 1.25 ലക്ഷം ടണ്ണായി ചുരുങ്ങാം. ഇന്തോനേഷ്യയിലും ഇന്ത്യയിലും ഉത്പാദനം ചുരുങ്ങിയതും ലോക വിപണിയില്‍ ഉത്പന്ന ക്ഷാമം രൂക്ഷമാക്കി. ലഭ്യത ചുരുങ്ങിയ തക്കത്തിന് വെളിച്ചെണ്ണ വില കൃത്രിമായി ഉയർത്താൻ തമിഴ്നാട് ലോബി കിണഞ്ഞ് ശ്രമിക്കുന്നതായി വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഓഫ് സീസണില്‍ വിലയുയരാതെ കൊക്കോ രാജ്യത്തെ ചോക്ലേറ്റ് വ്യവസായികള്‍ സംഘടിതരായി കൊക്കോ സംഭരണം കുറച്ചത് ഉത്പാദന മേഖലയെ പ്രതിസന്ധിലാക്കി. വൻകിട-ചെറുകിട വ്യവസായികള്‍ ഓഫ് സീസണിലെ വിലക്കയറ്റത്തെ പിടിച്ചുനിർത്തുകയെന്ന ലക്ഷ്യതോടെ രംഗത്തുനിന്നും അകന്നതായി മധ്യവർത്തികളും ഉത്പാദകരും പറയുന്നു. വ്യവസായികള്‍ കൊക്കോ സംഭരണം കുറച്ചതിന് പിന്നാലെ ഒരു അർധ സർക്കാർ സ്ഥാപനവും ചരക്ക് ശേഖരിക്കാൻ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തിയത് കൊക്കോ കർഷകർക്കും കനത്ത പ്രഹരമായി. കർഷകരക്ഷയ്ക്കു വേണ്ടി പ്രവർത്തിക്കേണ്ട അർധസർക്കാർ സ്ഥാപനം വ്യവസായികളുടെ താളത്തിന് തുള്ളുന്നതായാണ് ഉത്പാദകരുടെ പരാതി. അടുത്ത വാരതോടെ മധ്യകേരളത്തിലും ഹൈറേഞ്ചിലും കൊക്കോ വിളവെടുപ്പ് അവസാനിക്കും. അതായത് മാസത്തിന്‍റെ രണ്ടാം പകുതി മുതല്‍ വില ഉയരാനുള്ള സാഹചര്യം മുന്നിലുള്ള സന്ദർഭത്തിലാണ് ചോക്ലേറ്റ് ലോബി തന്ത്രപരമായി സംഭരണം കുറച്ചത്. കൊക്കോ കായ പച്ച കിലോ 90 രൂപയിലും പരിപ്പ് 440 രൂപയിലുമാണ്. അന്താരാഷ്ട്ര വിപണിയില്‍ കൊക്കോ വില ടണ്ണിന് 9400 ഡോളറില്‍ നിന്നും 10,472 ഡോളർ വരെ പിന്നിട്ട വാരം ഉയർന്നു. ന്യൂയോർക്ക് എക്സ്ചേഞ്ചില്‍ കൊക്കോ സാങ്കേതികമായി ബുള്ളിഷ് ട്രെന്‍ഡിലേക്ക് തിരിഞ്ഞതിന് പിന്നില്‍ ചില ഉത്പാദക രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ സംഭവിച്ച ഇടിവാണ്. പ്രതീക്ഷയില്‍ റബർ കർഷകർ
98
11
*📢ഒരു കാലത്ത് കേരളത്തില്‍ സുലഭം; കച്ചി കിട്ടാകനിയാവുന്നു; തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു* ഒരു കാലത്ത് കൊയ്ത്തു കഴിഞ്ഞാല്‍ കച്ചിത്തുറു കർഷകരുടെ വീട്ടു മുറ്റത്ത് പതിവായിരുന്നു. കുട്ടനാടൻ പാടശേഖരങ്ങളില്‍ നിന്ന് കെട്ടുവള്ളങ്ങളിലാണ് കച്ചി കരപ്പുറം പ്രദേശങ്ങളില്‍ എത്തിച്ചിരുന്നത്. ഇങ്ങനെ എത്തിക്കുന്ന കച്ചി വിദഗ്ദ്ധ തൊഴിലാളികളെ ഉപയോഗിച്ച്‌ തുറു ഇട്ട് കർഷകർ സംരക്ഷിക്കുന്നു. ഉദി എന്ന മരത്തിലായിരുന്നു പ്രധാനമായും തുറു ഇട്ടു വച്ചിരുന്നത്. മരത്തോട് ചേർന്ന് താഴെ ഒരു തട്ട് കെട്ടും ഇതില്‍ ആദ്യം കരിങ്ങാട്ട ഇല വിതറി വൈക്കോല്‍ പിരിച്ചെടുത്ത് മരത്തില്‍ ചുറ്റും. അതിനു ശേഷമാണ് കച്ചി വാരി മരത്തിന് ചുറ്റും വട്ടത്തില്‍ ചവിട്ടിയിരുത്തി തുറു ഉണ്ടാക്കിയിരുന്നത്. പകുതി കഴിഞ്ഞ് മേലോട്ട് വരുന്തോറും ഒതുക്കിയാണ് തുറു ഇട്ടിരുന്നത്. അതുകൊണ്ട് എത്ര ശക്തമായ മഴ പെയ്താലും കച്ചി നശിക്കില്ല. ഇതുകാരണം വൈക്കോല്‍ പുതുമയോടെ പശുക്കള്‍ക്ക് നല്‍കാമായിരുന്നു. കച്ചിക്കച്ചവടം തൊഴിലാക്കിയ ധാരാളം ആളുകള്‍ അന്ന് ഉണ്ടായിരുന്നു. പുത്തനങ്ങാടിയായിരുന്നു കച്ചി ക്കച്ചവടത്തിന്റെ പ്രധാന സ്ഥലം. എന്നാല്‍ കാലം മാറിയതോടെ കൊയ്ത്തു പാടത്ത് വെച്ചു തന്നെ യന്ത്ര സഹായത്താല്‍ കച്ചി വാരിക്കെട്ടി കർഷകരുടെ വീടുകളിലെത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഹൈഡ്രോളിക് സംവിധാനങ്ങള്‍ വഴി കച്ചി ഒതുക്കി കെട്ടി വരാൻ തുടങ്ങിയതോടെ വക്കോല്‍ തുറുവെന്നത് മലയാളികള്‍ക്ക് ഗൃഹാതുരത്വമുള്ള ഓർമകള്‍ മാത്രമായി. 30കിലോ വരുന്ന ഒരു കെട്ട് കച്ചിക്ക് 350 രൂപയാണ് ഇപ്പോള്‍ വില. കുട്ടനാടൻ കച്ചിക്ക് ചെളി മണമുള്ളതു കൊണ്ട് തമിഴ് നാട്ടിലെ കച്ചിക്കാണ് ഏറെ പ്രിയം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :09-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
62
12
*📢പ്ലസ് വണ്‍, വിഎച്ച്‌എസ്‌ഇ രണ്ടാം അലോട്‌മെന്റ് ഇന്ന്* ഹരിപ്പാട്: പ്ലസ് വണ്‍, വിഎച്ച്‌എസ്‌ഇ രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും മധ്യേ സ്കൂളില്‍ ചേരാം.ആദ്യ അലോട്മെന്റ് ജൂണ്‍ രണ്ടിനായിരുന്നു താത്കാലിക പ്രവേശനം, ആദ്യ അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റുകള്‍ എന്നിവ പരിഗണിച്ചാണ് രണ്ടാം അലോട്മെന്റ്. ചൊവ്വാഴ്ച രണ്ടാം അലോട്മെന്റ് നടത്താനാണ് ഹയർ സെക്കൻഡറി വകുപ്പ് നിശ്ചയിച്ചിരുന്നത്. പ്രവേശനനടപടി സമയബദ്ധമായി പൂർത്തിയാക്കാനും വിദ്യാർഥികള്‍ക്ക് തയ്യാറെടുപ്പിനുള്ള സമയം നല്‍കാനുമാണ് ഒരുദിവസം മുൻപുതന്നെ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തുന്നത്.പ്ലസ് വണ്‍ ആദ്യ അലോട്മെന്റില്‍ 2,49,540 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 1,21,743 കുട്ടികള്‍ സ്ഥിരംപ്രവേശനം നേടി. 99,526 പേർ താത്കാലിക പ്രവേശനവും. അലോട്മെന്റ് ലഭിച്ചിട്ടും 27,077 പേർ സ്കൂളില്‍ ചേർന്നില്ല. ഒന്നിലധികം ജില്ലകളില്‍ അപേക്ഷിച്ചവർ താത്പര്യമില്ലാത്ത ജില്ലകളിയിലെ അലോട്മെന്റ് ഉപേക്ഷിക്കുന്നതിനാലും മറ്റു ചിലർ വിഎച്ച്‌എസ്‌ഇയില്‍ പ്രവേശനം നേടുന്നതിനാലുമാണിത്. അപേക്ഷയിലെ അപാകം കാരണം 1,152 പേരുടെ അലോട്മെന്റ് റദ്ദായി. രണ്ടിനങ്ങളിലുമായി മിച്ചമുള്ള 28,229 സീറ്റുകള്‍ രണ്ടാം അലോട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ അലോട്മെന്റിനുശേഷം 69,034 സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. ഇതില്‍ നിശ്ചിത ശതമാനം സീറ്റുകള്‍കൂടി രണ്ടാം അലോട്മെന്റില്‍ പരിഗണിച്ചു. വിഎച്ച്‌എസ്‌ഇ ആദ്യ അലോട്മെന്റില്‍ 25,135 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 13,926 കുട്ടികള്‍ പ്രവേശനം നേടി. തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്മെന്റില്‍ 11,860 പേരുണ്ട്. വിഎച്ച്‌എസ്‌ഇയിലെ ആകെ മെറിറ്റ് സീറ്റുകള്‍ 30,600 ആണ്. ആകെ അപേക്ഷകള്‍-48,000.മൂന്നാം അലോട്മെന്റ് 16-നു പ്രസിദ്ധീകരിക്കും. 18-നു ക്ലാസ് തുടങ്ങും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :09-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
85
13
*വിദ്യാഭ്യാസ അറിയിപ്പ്* *സ്റ്റൈപ്പന്റോടു കൂടി പഠിക്കാവുന്ന തൊഴിലധിഷ്ടിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു* ELIGIBILITY: SSLC/PLUS TWO/DEGREE *✨പഠിക്കുന്ന സമയത്ത് 8000/ മുതൽ 12000 വരെ പ്രതിമാസം സ്റ്റൈപ്പന്റ് നേടാം* *🌟സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മുൻഗണന* സീറ്റുകൾ പരിമിതം *💥കൂടുതൽ വിവരങ്ങൾക്ക്* 9037148277 | 9746257886 https://wa.me/919746257886 🌐www.camskerala.com
156
14
*📢മഴക്കാലത്തെ സ്ഥിരം ശല്യം; സിമ്ബിളായൊരു കാര്യം ചെയ്താല്‍ ഈ ജീവി വീടിന്റെ പരിസരത്ത് വരില്ല* തേരട്ടയെന്നും അട്ടയെന്നുമൊക്കെ അറിയപ്പെടുന്ന ജീവിയുടെ ശല്യം അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. പൊതുവെ മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. കൃഷിയിടത്തിലും മുറ്റത്തും എന്തിന് വീട്ടില്‍വരെ ഇവയെത്താറുണ്ട്. കൊച്ചുകുട്ടികളൊക്കെയുള്ള വീടുകളാണെങ്കില്‍ തേരട്ടയെ അവർ കൈകൊണ്ടെടുക്കാനും വായില്‍ വയ്ക്കാനുമൊക്കെ സാദ്ധ്യതുണ്ട്. അതിനാല്‍ത്തന്നെ ഇവയെ തുരത്തേണ്ടത് അത്യാവശ്യമാണ്. അതിന് ചില പൊടിക്കൈകളുണ്ട്. ഒരു ലിറ്റർ പച്ചവെള്ളത്തില്‍ അഞ്ച് മില്ലിലിറ്റർ വേപ്പെണ്ണ ഒഴിച്ചുകൊടുക്കുക (കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന വേപ്പെണ്ണ വേണം എടുക്കാൻ). ശേഷം നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച്‌ വിനാഗിരിയും ചേർത്തുകൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം സ്‌പ്രേ ബോട്ടിലില്‍ നിറച്ചുകൊടുക്കുക. ഇനി അട്ടയെ കാണുന്ന കൃഷിയിടത്തിലോ, മുറ്റത്തോ ഈ ദ്രാവകം തളിച്ചുകൊടുക്കുക. രണ്ട് ദിവസം തുടർച്ചയായി ചെയ്യണം. അപ്പോള്‍ ഇവയുടെ ശല്യം മാറുമെന്നാണ് ചില കർഷകർ അഭിപ്രായപ്പെടുന്നത്. മുറ്റത്തുനിന്നും മറ്റുമാണ് അട്ടകള്‍ വീട്ടിലേക്ക് വരുന്നത്. മുറ്റത്തുനിന്നും പറമ്ബില്‍ നിന്നും ഇവയെ തുരത്തിയാല്‍ വീടിനകത്തേക്ക് കടക്കുമെന്ന പേടിയും വേണ്ട. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :06-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
143
15
*📢'ഗോ സമൃദ്ധി', 'നാഷനല്‍ ലൈവ് സ്റ്റോക് മിഷൻ ഇൻഷുറൻസ്'; ക്ഷീരകര്‍ഷകര്‍ക്കും കന്നുകാലികള്‍ക്കുമായി രണ്ട് ഇൻഷുറൻസ് പദ്ധതികള്‍; വിശദമായി അറിയാം* കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 'ഗോ സമൃദ്ധി' പദ്ധതിക്കും നാഷനല്‍ ലൈവ് സ്റ്റോക് മിഷൻ(എൻഎല്‍എം)പദ്ധതിക്കുമാണ് അപേക്ഷിക്കേണ്ടത്. ഉരുക്ക‍ള്‍ക്കും ഉടമക‍ള്‍ക്കുമുള്ള ഇൻഷുറൻസ് പദ്ധതിയാണ് ഗോ സമൃദ്ധി പദ്ധതി. കന്നുകാലികളുടെ ആകസ്മിക മരണം,ഉല്‍പാദനക്ഷ‍മതയിലും പ്രത്യുല്‍പാദനക്ഷ‍മതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവ നികത്തുന്ന‍തിലൂടെ കന്നുകാലി പരിപാലനം ജീവനോപാ‍ധിയായിട്ടുള്ള കർഷകർക്കു സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നതാണു ലക്ഷ്യം. മൃഗാശുപത്രികള്‍ വഴിയാണു പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത സാമ്ബത്തിക സഹായത്താല്‍ നടപ്പാക്കുന്ന നാഷനല്‍ ലൈവ് സ്റ്റോക് മിഷൻ(എൻഎല്‍എം) പദ്ധതി പ്രകാരവും മൃഗസംരക്ഷണ വകുപ്പ് കന്നുകാലികളെ ഇൻഷുർ ചെയ്യുന്നുണ്ട്. കന്നുകാലി ഇൻഷുറൻസിനോടൊപ്പം ഉരുവിന്റെ ഉടമസ്ഥന് അപകട ഇൻഷുറൻസ് ആനുകൂല്യവുമുണ്ട്. ഗോ സമൃദ്ധി പശുക്കള്‍ക്കും എരുമകള്‍ക്കും ഇൻഷുറൻസ് പരിരക്ഷ. ഒരു വ൪ഷത്തേക്കോ 3 വ൪ഷത്തേക്കോ ഇൻഷുറൻസ് എടുക്കാം. ഇൻഷുറൻസ് പ്രീമിയത്തിന്റെ 15% മാത്രം ഉടമസ്ഥ൪ അടച്ചാല്‍ മതി. 2 വയസ്സു മുതല്‍ 10 വയസ്സുവരെയുള്ള, ഉല്‍പാദനം കൂടുതലുള്ള (ദിവസവും 7 ലീറ്ററിലധികം) സങ്കരയിനം കന്നുകാലികള്‍, ഒരു ലീറ്ററിലധികം പാലുല്‍പാദനമുള്ള തദ്ദേശീയ ഇനങ്ങള്‍, ഗ൪ഭാവസ്ഥയുടെ അവസാന മൂന്നു മാസങ്ങളിലുള്ള കിടാരികള്‍ എന്നിവയെ പദ്ധതിയിലൂടെ ഇൻഷുർ ചെയ്യാം. സ൪ക്കാ൪ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ നല്‍കുന്ന കന്നുകാലിയുടെ ആരോഗ്യ സ൪ട്ടിഫിക്കറ്റ് നിർബന്ധം. 65000 രൂപ വരെ വിലമതിക്കുന്ന ഉരുക്കളെ ഇൻഷുർ ചെയ്യുന്നതിനാണു പദ്ധതിയിലൂടെ ഉദേശിക്കുന്നത്. ഒരു വർഷത്തേക്ക് 65000 രൂപ വിലമതിക്കുന്ന ഉരുവിനെ ഇൻഷുർ ചെയ്യാൻ 2925 രൂപയും, മൂന്നു വ൪ഷത്തേക്ക് 7150 രൂപയും പ്രീമിയം വേണ്ടി വരും. ഇതില്‍ ഒരു വ൪ഷത്തേക്ക് ഇൻഷുർ ചെയ്യുമ്ബോള്‍ 439 രൂപയും, മൂന്നു വ൪ഷത്തേക്ക് ഇൻഷുർ ചെയ്യുമ്ബോള്‍ 1073 രൂപയും ഉടമ ഗുണഭോക്തൃവിഹിതമായി അടയ്ക്കണം. എൻഎല്‍എം ഇൻഷുറൻസ് പദ്ധതി ആകെ പ്രീമിയത്തിന്റെ 15% തുക ഗുണഭോക്താവ് അടയ്ക്കണം. പ്രീമിയത്തിനുള്ള സ൪ക്കാ൪ സഹായധനത്തിന്റെ 60% തുക കേന്ദ്ര സ൪ക്കാരും 40% സംസ്ഥാന സ൪ക്കാരും വഹിക്കും. ഒരു വ൪ഷത്തേക്കോ മൂന്നു വ൪ഷത്തേക്കോ ഇൻഷുർ ചെയ്യുന്നതിനുള്ള സൗകര്യം. ഒരു വീട്ടില്‍ ഒരു ഗുണഭോക്താവിന്റെ 5 പശുക്കളെ ഇൻഷുർ ചെയ്യാം. പദ്ധതിയില്‍ അംഗമാകാൻ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി സമീപത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം. പദ്ധതിയില്‍ ചേരുന്നതിനു ഫീസില്ല. ഇതിനായുള്ള അപേക്ഷ, സ൪ക്കാ൪ വെറ്ററിനറി ആശുപത്രികളില്‍ നിന്നു ലഭിക്കും. വെറ്ററിനറി ഡോക്ടർ പശുവിനെ പരിശോധിച്ച്‌, ആരോഗ്യം ഉറപ്പു വരുത്തുകയും പ്രതിരോധ കുത്തിവയ്പ്പെടുത്തതാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ക്ലെയിം ലഭിക്കാൻ ഉരു‍വിന്റെ കാതി‍ലിടുന്ന കമ്മല്‍ അനിവാര്യം. ഇക്കാര്യ‍വ‍ും വെറ്ററിനറി സർജൻ പരിശോധിച്ചു സർട്ടി‍ഫൈ ചെയ്യും. പ്രാഥമിക അന്വേഷണം നടത്തി ഉരുവിന്റെ ഐഡന്റിറ്റി നമ്ബർ ആയി ടാഗ് നമ്ബർ രേഖപ്പെടുത്തും. ടാഗ് അടക്കമുള്ള ഉരു‍വിന്റെ ഫോട്ടോകളും കർഷകൻ നല്‍കേണ്ടതുണ്ട്. ഇതിനു ശേഷമാണ് വെറ്ററിനറി ഡോക്ടർ പ്രീമിയം തുക നിശ്ചയിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712303683 ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :06-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
85
16
*📢ഹൈടെക് പാചകപ്പുര, വിശാലമായ ഡൈനിങ് ഹാള്‍, ലിഫ്റ്റ് സൗകര്യം... ഇതും ഒരു പൊതു വിദ്യാലയം* കൊല്ലം: സെക്യൂരിറ്റി കാബിൻ കടന്ന് മുന്നോട്ടുചെന്നപ്പോള്‍ സ്റ്റാർ ഹോട്ടലുകളിലെ പോലൊരു ലോബി. റിസപ്ഷൻ കൗണ്ടറില്‍ ഗുഡ് മോണിങ് പറഞ്ഞ് സ്വീകരിച്ചു. ഓഡിറ്റോറിയമായി ഉപയോഗിക്കാവുന്ന ഗ്ലാസ് മേല്‍ക്കൂരയുള്ള നടുമുറ്റം. ഹൈടെക് പാചകപ്പുര, വിശാലമായ ഡൈനിങ് ഹാള്‍... മൂന്നുനിലകളിലായി 60,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം. ലിഫ്റ്റ് സൗകര്യം. ഷോപ്പിങ് മാളുകളുടെ മാതൃകയില്‍ അഞ്ച് ശൗചാലയങ്ങള്‍. ഇതും ഒരു പൊതുവിദ്യാലയമാണ്. കൊല്ലം നിലമേല്‍ മുരുക്കുമണ്‍ യുപിസ്കൂള്‍. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകള്‍ക്കായി മൂന്നു സയൻസ് ലാബുകളുണ്ടിവിടെ. 35 കംപ്യൂട്ടറുള്ള ലാബ്. വിശാലമായ ലൈബ്രറി. വലിയ മതില്‍ക്കെട്ടിനുള്ളില്‍ മൂന്നേമുക്കാല്‍ ഏക്കർ സ്കൂള്‍ വളപ്പ്. വെർട്ടിഫൈഡ് ടൈല്‍ പാകിയ ക്ലാസ് മുറികള്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഏത് ക്ലാസിലും പോകാനുള്ള റാംപ് സൗകര്യം. ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി. 48 സിസിടിവി ക്യാമറ. ഏഴു വർഷംമുൻപ് വിദേശ മലയാളിയായ ആർ. ലക്ഷ്മണൻനായർ വാങ്ങിയതോടെയാണ് ഈ എയ്ഡഡ് സ്കൂളിന് തലവര തെളിഞ്ഞത്. പോരേടം പുത്തൻവിളവീട്ടില്‍ (കളഭം) ലക്ഷ്മണൻനായരുടെ അച്ഛൻ രാഘവൻ നായർ മുൻപ് പറഞ്ഞ ഒരു വാക്യമാണ് മുരുക്കുമണ്‍ ഗ്രാമത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്കൂള്‍ ഉയരാൻ കാരണം. 'അധ്യാപകവൃത്തിയോളം പവിത്രമായൊരു കർമമില്ലെ'ന്ന ആ വാക്കുകളാണ് അധ്യാപകനാകാൻ കഴിയാതെപോയ മകനെ 'മാനേജരാ'ക്കിയത്. 1954-ല്‍ സ്ഥാപിതമായ വിദ്യാലയം ഏഴുവർഷംമുൻപ് ദുബായില്‍ ബിസിനസ്സുകാരനായ ലക്ഷ്മണൻനായർ വാങ്ങുകയായിരുന്നു. പഴയ കെട്ടിടത്തിനുപകരം 18 കോടി ചെലവഴിച്ച്‌ പുതിയ ഹൈടെക് കെട്ടിടം പണികഴിപ്പിച്ചു. 'മക്കളായ ആരോമലും ആർച്ചയും പഠിച്ച ദുബായിലെയും യുകെയിലേയും സ്കൂളിന് സമാനമായൊരു സ്കൂള്‍ നാട്ടില്‍ നിർമിക്കാൻ ആഗ്രഹിച്ചു. അവിടുന്ന് എൻജിനിയർമാരെ കൊണ്ടുവന്നാണ് രൂപകല്‍പ്പന നിർവഹിച്ചത്.'-ലക്ഷ്മണൻനായർ പറഞ്ഞു. ഒൻപത് സ്കൂള്‍ ബസുകള്‍ വാങ്ങി. എല്‍കെജി, യുകെജി, ഒന്നാം ക്ലാസ് വിദ്യാർഥികള്‍ക്ക് പൂർണ സൗജന്യയാത്ര. പട്ടികജാതി-വർഗക്കാർക്കും സൗജന്യമാണ്. ഇതിനായി മാസം ചെലവഴിക്കുന്നത് ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ്. ഭൗതികസാഹചര്യങ്ങള്‍ കൂടിയപ്പോള്‍ സ്കൂളില്‍ കുട്ടികള്‍ വർധിച്ചു. 435-ല്‍നിന്ന് 855 ആയി. പ്രീ-പ്രൈമറി വിഭാഗത്തില്‍ 65-ല്‍നിന്ന് 225 ആയി. അടുത്തവർഷം ആയിരം കുട്ടികള്‍ പഠിക്കുന്ന സ്കൂളായി മുരുക്കുമണ്‍ മാറണമെന്നാണ് ആഗ്രഹമെന്ന് ലക്ഷ്മണൻനായർ പറയുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :06-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
60
17
*📢വനത്തില്‍ 25,000 സീഡ്ബോളുകള്‍ വര്‍ഷിക്കാൻ ലയണ്‍സ്* തൃശൂർ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച്‌ ലയണ്‍സ് ഡിസ്ട്രിക്‌ട് 318 ഡിയുടെ ആഭിമുഖ്യത്തില്‍ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനഭൂമികളില്‍ 25,000 സീഡ്ബോളുകള്‍ വർഷിക്കുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വാഴാനി അസുരൻകുണ്ട് ഡാം പരിസരത്ത് ഡിഎഫ്‌ഒ രവീന്ദ്രകുമാർ മീണ നിർവഹിക്കും. ലയണ്‍സ് ഡിസ്ട്രിക്‌ട് ഗവർണർ ജെയിംസ് വളപ്പില അധ്യക്ഷത വഹിക്കും. മലവേപ്പ്, വാക, അത്തി, അരയാല്‍, പുളി തുടങ്ങി പതിനഞ്ചോളം വ്യത്യസ്തമായ വൃക്ഷങ്ങളുടെ വിത്തുകളാണ് സീഡ്ബോളുകളില്‍ നിറച്ചിരിക്കുന്നത്. പൂമല, വാഴാനി, അതിരപ്പിള്ളി, മലക്കപ്പാറ, പീച്ചി, ചിമ്മിനി ഡാം, മലമ്ബുഴ, അട്ടപ്പാടി, പൂക്കോട്ടുംപാടം, നിലമ്ബൂർ തുടങ്ങിയ വനഭൂമികളില്‍ 22 ലയണ്‍സ് റീജിയൻ ചെയർമാൻമാരുടെ നേതൃത്വത്തിലായിരിക്കും സീഡ് ബോള്‍ പദ്ധതി നടപ്പാക്കുക. പരിസ്ഥിതിദിനമായ ഇന്നു രാവിലെ ലയണ്‍സ് ഡിസ്ട്രിക്ടിന്‍റെ നേതൃത്വത്തില്‍ വിയ്യൂർ ജയിലില്‍ അന്പതിനം വ്യത്യസ്തഫലവൃക്ഷങ്ങളടങ്ങുന്ന തോട്ടം നിർമിക്കും. ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ് നിർവഹിക്കും. മുൻഗവർണർമാരായ ഇ.ഡി. ദീപക്, എം.ഡി. ഇഗ്നേഷ്യസ്, പരിസ്ഥിതി ഡിസ്ട്രിക്‌ട് കോ ഓർഡിനേറ്റർ നാരായണൻ ഉണ്ണി, റീജണല്‍ ചെയർമാൻമരായ പി.എം. രവീന്ദ്രനാഥൻ, പി. മത്തായി എന്നിവർ പങ്കെടുക്കും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :05-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
74
18
*📢പ്ലസ് വണ്‍ പ്രവേശനത്തിലെ ആശയക്കുഴപ്പം;എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റിനുപകരം മറ്റുരേഖകള്‍ പരിഗണിക്കും* ഹരിപ്പാട്: ഡിജി ലോക്കറില്‍ എസ്‌എസ്‌എല്‍സി സർട്ടിഫിറ്റ് ലഭ്യമാകാത്തത് പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകള്‍ പരിഗണിക്കും. സ്ഥിരതാമസ രേഖയായി വേഷൻകാർഡ് പരിഗണിക്കും. വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശ സ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളില്‍ പ്ലസണ്‍ പ്രവേശനത്തിനു മുൻപ് എസ്‌എസ്‌എല്‍സി സർടിഫിക്കറ്റ് ഡിജി ലോക്കറില്‍ കിട്ടിയിരുന്നു. ഇത്തവണ അതുകൊണ്ടാണ് ബുദ്ധിമുട്ടായത്. ഇക്കാര്യം സംബന്ധിച്ച്‌ 'മാതൃഭൂമി' ബുധനാഴ്ച വാർത്ത നല്‍കിയിരുന്നു. അടുത്തദിവസം തന്നെ ഡിജി ലോക്കറില്‍ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് അറിയുന്നു. ആദ്യ അലോട്മെന്റ്റ് പ്രവേശനം ഇന്നകൂടി ഫയർസെക്കൻഡറി, വിഎച്ച്‌എസഇ ആദ്യ അലോട്മെന്റില്‍ ഉള്‍പ്പെട്ടവർക്ക് വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളില്‍ ചേരാം. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്മെന്റ് ലഭിച്ചവർ ഫീസും ബന്ധപ്പെട്ടരേഖകളും ഹാജരാക്കി സ്ഥിരപ്രവേശനം നേടണം. അല്ലാത്തവർക്ക് ഫി അടയ്ക്കാതെ താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്മെന്റ് റദ്ദാകും. തുടർന്നുള്ള അലോട്മെന്റുകളില്‍ അവരെ പരിഗണിക്കില്ല. ഹയർസെക്കൻഡറിയില്‍ ആദ്യ അലോട്മെന്റിനുശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്ട്മെന്റ് ലഭിച്ചിട്ടും നേടാത്തതിനാല്‍ ഒഴിവു വരുന്ന സീറ്റും ചേർത്ത് രണ്ടും മൂന്നും അലോട്മെന്റ് പ്രസ ദ്ധീകരിക്കും. ചൊവ്വാഴ്ചയാണ് രണ്ടാം അലോട്മെന്റ്. 16-നാണ് മൂന്നാം അലോട്മെന്റ്. 18 ന് ഈവർഷത്തെ പ്ലസ് വണ്‍ ക്ലാസ് തുടങ്ങും. സംവരണം പരിശോധിക്കാൻ ടിസി മതിയെന്ന് മന്ത്രി പ്ലസ് വണ്‍ സംവരണവിഭാഗത്തില്‍ അലോട്മെന്റ് ലഭിച്ചവർക്ക് പ്രവേശനവേളയില്‍ ജാതിതെളിയിക്കാൻ തത്കാലം ടിസി മതിയാവുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രവേശനത്തില്‍ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതി ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം കൊട്ടിയത്ത് മൂടി നീട്ടിവളർത്തിയതിന്റെ പേരില്‍ പ്ലസ്ടു വിദ്യാർഥികളെ ക്ലാസില്‍നിന്നിറക്കിവിട്ടതുപോലുള്ള സംഭവങ്ങള്‍ ആവർത്തിക്കില്ലെന്ന് സ്കൂളുകള്‍ ഉറപ്പാക്കണം. കൊല്ലാത്തെ സംഭവത്തില്‍ റിപ്പോർട്ട് ലഭിച്ചശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ ബസ്ചാർജ് അടയ്ക്കാത്തതിന് വിദ്യാർഥിയെ ഈ ക്കിവിട്ട സംഭവം കണ്ണൂർ ഉപവിദ്യാഭ്യാസ ഉപഡയറക്ടർ അന്വേ ഷിക്കുമെന്നും മന്ത്രി അറിയിച്ചു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :05-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
82
19
*📢മാസം ഒന്നരലക്ഷം രൂപ ലാഭം, ആര്‍ക്കും വേണ്ടാതെ കിടന്ന ഇവ യുവാവിന്റെ ജീവിതം മാറ്റിമറിച്ചു* കൊച്ചി: പറമ്ബിലെ പ്ലാവിന്റെ വിലയറിയാതെപോയ മലയാളികളെ ചക്കപ്പഴത്തിന്റെ രുചിരസങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ് ഇലക്‌ട്രിക്കല്‍ എൻജിനിയർ തൃശൂർ മുരിയാട് സ്വദേശി കാർത്തിക് സുരേഷ്. വിവിധയിനം ചക്കകളുടെ കൊതിപ്പിക്കുന്ന രുചികള്‍ സൂപ്പർമാർക്കറ്റുകളിലെത്തുന്നത് ഈ 31കാരന്റെ വീട്ടുമുറ്റത്തു നിന്ന്. മൂത്തു പാകമായ ചക്ക കർഷകരില്‍ നിന്ന് വാങ്ങി സ്വാഭാവികമായി പഴുപ്പിച്ച്‌, കുരുകളഞ്ഞ ചുളകള്‍ പ്ലാസ്റ്റിക് ബോക്‌സിലാക്കി വില്‍ക്കുന്നു. 200 ഗ്രാമിന്റെ പായ്ക്കറ്റുകള്‍ 400 എണ്ണം വരെ ഒരുദിവസം സൂപ്പർമാർക്കറ്റുകളിലെത്തുന്നു. ചില്ലറ വില്‍പ്പനയില്ല. ചുവപ്പു ചുളകളുടെ പായ്ക്കറ്റിന് 100 രൂപ. മഞ്ഞയ്ക്ക് 90. മാസം ശരാശരി ഒന്നര ലക്ഷം രൂപ ലാഭം! കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് വിപണിയില്‍ ഗ്ലാമർ കൂടിവരുന്നതിനാല്‍ കച്ചവടം ഉഷാർ. രണ്ടര വർഷം മുമ്ബാണ് ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍നിന്നാണ് ചക്ക വാങ്ങുന്നത്. വിദേശ ഇനങ്ങളും കേരളത്തില്‍ കൃഷി ചെയ്യുന്നതിനാല്‍ ചക്ക സമൃദ്ധം. കീടനാശിനി പ്രയോഗിക്കാത്ത സംശുദ്ധ പഴമാണ് ചക്കയെന്ന തിരിച്ചറിവ് സ്വീകാര്യത വർദ്ധിപ്പിക്കുന്നു. സംരംഭകർക്ക് മാർഗനിർദ്ദേശം നല്‍കുന്ന വൈ.ഇ സ്റ്റാക് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ഈ രംഗത്തെത്തിയത്. തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി ശരണ്യ (എൻജിനീയർ, ബംഗളൂരു)യാണ് ഭാര്യ. പ്രധാന ഇനങ്ങള്‍ വിയറ്റ്‌നാം ഏർലി സിന്ദൂര കമ്ബോഡിയൻ ഡംഗ് സൂര്യ ജെ 33 തേൻവരിക്ക മുട്ടം വരിക്ക നാടൻ വരിക്ക പത്താംമുട്ടം താമരച്ചക്ക ചക്കക്കുരുവിന് 50 രൂപ വരെ ചക്കക്കുരു കിലോ 40-50 രൂപയ്‌ക്ക് വില്‍ക്കും. കൂഞ്ഞില്‍, ചവിണി, തൊലി തുടങ്ങിയവ ക്ഷീരകർഷകർക്ക് വില്‍ക്കും. തോട്ടങ്ങളില്‍ വളമായും ഉപയോഗിക്കുന്നു. സെപ്തംബർ മുതല്‍ ചക്ക സീസണ്‍ സെപ്തംബറില്‍ ഇടിച്ചക്ക സീസണ്‍ തുടങ്ങും. ഇതും നുറുക്കി പായ്‌ക്കറ്റിലാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. ഒക്ടോബർ മുതല്‍ ആഗസ്റ്റ് പകുതി വരെയാണ് പഴുത്ത ചക്കയുടെ സീസണെങ്കിലും അതു കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ ചക്കഗ്രാമമായ പണ്‍റുട്ടിയില്‍ നിന്നുമെത്തും. വീട്ടമ്മമാർക്ക് സ്ഥിരം ജോലി 12 സ്ഥിരം ജീവനക്കാരും അതിലേറെ താത്കാലിക ജീവനക്കാരുമുണ്ട്. ഇതിലേറെയും വീട്ടമ്മമാർ. പലയിനം ചക്കകള്‍ക്കും ശരാശരി 20 കിലോ ഭാരമുണ്ടാകുമെന്നതിനാല്‍ നഗരങ്ങളില്‍ താമസിക്കുന്ന ചെറുകുടുംബങ്ങള്‍ വാങ്ങാൻ മടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് ചുളകളാക്കി വില്‍പ്പന തുടങ്ങിയത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :05-06-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
108
20
*📢കഴിഞ്ഞ ഞായറാഴ്ചയോടെയാണ് അറബിക്കടലില്‍ കാല്‍സ്യം കാർബെഡ് വഹിച്ചെത്തിയ ചരക്കുക്കപ്പല്‍ പൂർണമായും മുങ്ങിയത്. നിരവധി കണ്ടെയ്‌നറുകളാണ് കപ്പലില്‍ നിന്ന് കടലിലേക്ക് പതിച്ചത്.* അവയില്‍ പലതും കേരളതീരങ്ങളിലടിയുകയും അധികൃതർ വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. ആദ്യം പേടിക്കാനായി തക്കതൊന്നും ഇല്ലെന്ന് അധികൃതർ പറഞ്ഞെങ്കിലും തുടർച്ചയായ പരിശോധനകള്‍ക്കൊടുവില്‍ അഭിപ്രായം മാറ്റുകയായിരുന്നു. കേരളത്തിലെ തീരദേശമേഖലകള്‍ ഇപ്പോള്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. ഈ സംഭവം കേരളത്തിലെ മത്സ്യബന്ധനത്തെയും വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്താണെന്ന് പരിശോധിക്കാം. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് 640 കണ്ടെയ്‌നറുകളുമായെത്തിയ കപ്പല്‍ മുങ്ങിയത്. 250 ടണ്ണിലധികം കാത്സ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്‌നറുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്. കണ്ടെയ്‌നറുകള്‍ കടലില്‍ പൊങ്ങിക്കിടന്നതോടെ കടുത്ത ആശങ്കകളാണ് അധികൃതർ അറിയിച്ചിരുന്നത്. അതില്‍ പ്രധാനപ്പെട്ടത് കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ തീരദേശമേഖലകളിലും അവയില്‍ ചില കണ്ടെയ്‌നറുകള്‍ അടിഞ്ഞിട്ടുണ്ട്. ഇവയില്‍ ചില കണ്ടെയ്‌നറുകളില്‍ അപകടകരമായി വസ്തുക്കളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നിരുന്നാലും തീരദേശവാസികളോട് അതീവജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കി.തീരദേശമേഖലകളിലെ കോസ്റ്റ്ഗാർഡുകള്‍ ഇതിനകം തന്നെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. വെല്ലുവിളി കാല്‍സ്യം കാർബൈഡ് പോലുളള രാസവസ്തുക്കള്‍ കടലിലെ ആവാസവ്യവസ്ഥയ്ക്കും തീരദേശമേഖലയിലെ ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സെൻട്രല്‍ മറൈൻ ഫീഷറീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദർ പറയുന്നത്. കണ്ടെയ്‌നറുകളിലേക്ക് വെളളം കടക്കുമ്ബോള്‍ കാത്സ്യം കാർബൈഡുമായി കൂടിക്കല‍ന്ന് അസറ്റലീൻ എന്ന വാതകം രൂപം കൊളളുകയും ഇത് ഉഗ്ര സ്ഫോടനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഈ രാസപ്രവർത്തനങ്ങള്‍ കടലിന്റെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. കപ്പിലിലുണ്ടായിരുന്നു 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാർബൈഡിനൊപ്പം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുകയാണ്. കടല്‍ വെള്ളത്തില്‍ കാത്സ്യം കാർബൈഡ് കലരുമ്ബോള്‍ ഉഗ്രസ്ഫോടനങ്ങള്‍ക്ക് കാരണമാകും. കപ്പലില്‍ ഉയർന്ന അളവില്‍ ഡീസലും ഫർണസ് ഓയിലും ഉണ്ടായിരുന്നു. ഇത് വെളളത്തില്‍ കലരുന്നതോടെ കടലിലെ മത്സ്യങ്ങളെയും മറ്റ് ജീവജാലങ്ങളെയും സസ്യങ്ങളെയും ബാധിക്കുകയും ചെയ്യും. കടലിലെ ആവാസവ്യവസ്ഥയെ ഈ പ്രശ്നങ്ങള്‍ മോശമായി ബാധിക്കുമെന്ന് വിദഗ്ദർ വ്യക്തമാക്കി. പ്രതീക്ഷ തകിടം മറിഞ്ഞു സംസ്ഥാനത്തൊട്ടാകെ മണ്‍സൂണ്‍ എത്തിയതോടെ മത്സ്യസമ്ബത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. മണ്‍സൂണ്‍ കാലത്താണ് മത്സ്യങ്ങള്‍ കൂടുതലും പ്രജനനം നടത്തുന്നത്. മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ പോപോഷകസമൃദ്ധമായ എക്കല്‍ മണ്ണ് കടലിലേക്ക് ഒഴുകുകയും മത്സ്യസമ്ബത്തിന് കൂടുതല്‍ ഗുണവും ചെയ്യാറുണ്ട്. എന്നാല്‍ കണ്ടെയ്‌നറുകളിലെ വിഷവസ്തുക്കള്‍ കടലില്‍ കലരുന്നതോടെ മത്സ്യങ്ങളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കും. എണ്ണ കലർന്ന കടല്‍ ജലം മത്സ്യങ്ങളുടെ ജീവന് തന്നെ ദോഷകരമായി ബാധിക്കും. ഇത് തീരദേശമേഖലയില്‍ താമസിക്കുന്നവരെയും മത്സ്യം വാങ്ങുന്നവരെയും ബാധിക്കുകയും ചെയ്യും. കണ്ടെയ്‌നറുകളില്‍ നിന്ന് ഒഴുകുന്ന രാസവസ്തുക്കള്‍ മത്സ്യങ്ങള്‍ കഴിക്കാൻ സാദ്ധ്യത കൂടുതലാണ്. ഞണ്ടുകള്‍. ചെമ്മീൻ, കക്ക എന്നീ മത്സ്യങ്ങളില്‍ ഇത്തരം രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനും സാദ്ധ്യതയുണ്ട്. ഇത്തരം മത്സ്യങ്ങള്‍ മനുഷ്യർ കഴിക്കാനിടയായാല്‍ ആരോഗ്യത്തെ ബാധിക്കുമെന്നും സമുദ്ര ഗവേഷകർ പറയുന്നു. നിലവില്‍ കടല്‍ ജലത്തില്‍ രാസവസ്തുക്കള്‍ കലർന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ കോസ്റ്റ് ഗാർഡുകള്‍ നിരീക്ഷിച്ച്‌ വരികയാണ്. ഇത്തരം പ്രതിസന്ധികള്‍ ചർച്ചയായതോടെ കടല്‍ മത്സ്യങ്ങള്‍ കഴിക്കണോ വേണ്ടേയെന്ന സംശയത്തിലാണ് മലയാളികള്‍. അതേസമയം, ഈ വിഷയത്തില്‍ ആകുലത വേണ്ടെന്നാണ് സെൻട്രല്‍ മറൈൻ ഫിഷറീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുളള മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണെന്നും ബാക്കിയുളള സ്ഥലങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുന്നതില്‍ ആശങ്കപ്പെടേണ്ടെന്നും മറൈൻ ഫിഷറീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. ഗ്രിൻസണ്‍ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ വിവിധ ഏജൻസികള്‍ കടല്‍ ജലം ശേഖരിച്ച്‌ പരിശോധന നടത്തിവരികയാണ്. പരിശോധനാഫലം കൂടി വന്നശേഷമേ ഫിഷറീസ് വകുപ്പ് കൃത്യമായി മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയുളളൂവെന്നാണ് പ്രതീക്ഷ. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :31-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂
186