മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
യോദ്ധാക്കളുടെ മുന്നേറ്റത്തില്‍ കലാപകാരികള്‍ക്കും പിടിച്ച് നില്‍ക്കാനായില്ല. പലരും വെട്ടേറ്റ് വീഴുകയും ബാക്കിയുള്ളവര്‍ ചിതറിയോടുകയും ചെയ്തു. പോരാട്ടത്തിന്റെ ചടുലതയും ശരവേഗവും കാരണം ഇരുവര്‍ക്കും കാര്യമായ പരിക്കുകളൊന്നു മേറ്റില്ല. കര്‍ത്തവ്യ ബോധവും രക്തസാക്ഷിത്വ മോഹവും അവരെ അക്ഷമരാക്കി. ശത്രുക്കളുടെ അടുത്ത ലക്ഷ്യം സഹോദരീ പുത്രന്‍ മൊയ്തീന്റെ വീടായിരിക്കുമെന്ന് അവര്‍കണക്കുകൂട്ടി. താമസിച്ചില്
ല ഇരുവരും മൊയ്തീന്റെ വീട്ടിലേക്ക് കുതിച്ചു. ആ സമയം മൊയ്തീന്‍ എന്തോ ആവശ്യത്തിന് പുറത്ത് പോയതായിരുന്നു. ഉടനെ മൊയ്തീന്റെ വീട്ടുകാരെ കുഞ്ഞാലിയും കുഞ്ഞിപ്പോക്കരും ചേര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് പറഞ്ഞയച്ചു.
താമസിയാതെ മൊയ്തീന്‍ മടങ്ങിയെത്തി. കാര്യങ്ങളെല്ലാം ഉണര്‍ത്തിയ ശേഷം വുളൂവെടുത്ത് ഒരുങ്ങി നില്‍ക്കാനാവശ്യപ്പെട്ടു.
പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല. കലാപകാരികള്‍ ആളും ആരവങ്ങളുമായി മൊയ്തീന്റെ വീട്ടിലുമെത്തി. സര്‍വ്വ ശക്തിയും സംഭരിച്ച് പോരാടി മരിക്കുക തന്നെ. മൂവരും തീരുമാനിച്ചു. യോദ്ധാക്കളുടെ പോരാട്ട വീര്യത്തിനു മുന്നില്‍ അധിക സമയം പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കലാപകാരികള്‍ അല്‍പ്പം പിറകോട്ടു മാറി. ശത്രു നിര ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു, യോദ്ധാക്കള്‍ക്ക് ശഹീദായി മരിക്കുകയും വേണം.! ഓരോരുത്തരായി അടര്‍ക്കളത്തിലിറങ്ങുക തന്നെ.
മൊയ്തീന്‍ അടര്‍ക്കളത്തിലേക്ക് ചാടിയിറങ്ങി ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു.
ശത്രുക്കള്‍ ഓരോരുത്തരായി നിലം പതിച്ചു കൊണ്ടിരുന്നു. സമയം ജുമുഅയോടടുക്കുന്നു, മൊയ്തീന്റെ കാലുകള്‍ തളരുകയാണ്. ആ തക്കം നോക്കി ശത്രുക്കള്‍ കൂട്ടമായി ചാടിവീണു. വെട്ടിത്തിരിഞ്ഞ മൊയ്തീന്റെ ഖഡ്ഗം ഇടിമിന്നലായി. വെട്ടേറ്റ് പലരും നിലം പൊത്തി. അതിനിടയില്‍ ആരോ ഒളിഞ്ഞിരിന്ന് മൊയ്തീനു നേരെ കുന്തമെറിഞ്ഞു. ഒഴിഞ്ഞുമാറും മുമ്പ് മൊയ്തീന്‍ പിടഞ്ഞ് വീണു. രക്തം ചീറ്റി ആ ധീര യോദ്ധാവ് രക്ത സാക്ഷിയായി.
കുഞ്ഞാലിയുടെയും കുഞ്ഞിപ്പോക്കരുടെയും രക്തം തിളച്ചു. കുഞ്ഞാലി ശത്രുനിരയിലേക്കിരച്ചുകയറി. പോരാട്ട മുഖത്ത് കുഞ്ഞാലി വിട്ടുകൊടുത്തില്ല. കബന്ധങ്ങള്‍ ആ ധീര യോദ്ധാവിനു മുന്നില്‍ കുന്നുകൂടി. പക്ഷെ, ഓര്‍ക്കാപ്പുറത്താണ് അതു സംഭവിച്ചത്. കുഞ്ഞാലിയുടെ ചുമലിലേക്കാരോ നിറയൊഴിച്ചു. ചോരവാര്‍ന്ന് ശരീരം തളര്‍ന്നുകൊണ്ടിരുന്നു മുന്നേറ്റത്തിന് വേഗതകുറഞ്ഞു. അവസാന ശ്വാസംവരെ എതിരാളികളെ അരിഞ്ഞു വീഴ്ത്തി ആ ശരീരം നിശ്ചലമായി.
മൂവരില്‍ അവശേഷിക്കുന്നത് ഇനി ഒരാള്‍ മാത്രം; കുഞ്ഞിപ്പോക്കര്‍. നന്നേ ചെറുപ്പം ആ പയ്യന്‍ പേടിച്ച് പിന്‍വാങ്ങുമെന്ന് ധരിച്ചവര്‍ക്ക് തെറ്റി. സിംഹ വീര്യത്തോടെ കുഞ്ഞിപ്പോക്കര്‍ പോര്‍ക്കളത്തിലേക്ക് എടുത്തു ചാടി. പോരാട്ടത്തിന്റെ ചടുലതാളത്തില്‍ പ്രതിയോഗികളുടെ തലകള്‍ ഓരോന്നായി ആ വീട്ടുമുറ്റത്ത് ഉരുണ്ടു വീണു. രക്ഷയില്ലെന്നുകണ്ടപ്പോള്‍ അവസാനം ആ ഈറ്റപ്പുലിയെ വകവരുത്താന്‍ ചതി പ്രയോഗം തന്നെ വേണ്ടിവന്നു. ആളെ വരുത്തി ഒളിഞ്ഞിരുന്ന് അമ്പെയ്യാനായിരുന്നു തീരുമാനം. അമ്പേറ്റ് വീണ് ചോരവാര്‍ന്നു കൊണ്ടിരിക്കുമ്പോഴും മരിച്ചുവെന്ന് കരുതി ആനന്ദ നൃത്തമാടിയ എതിരാളികളെ വീണുകിടന്നിടത്തുനിന്ന് വെട്ടി വീഴ്ത്തിയാണെത്രെ ആ ധീര യോദ്ധാവ് പിന്‍വാങ്ങിയത്. ഒടുവില്‍ അവശേഷിച്ചവര്‍ പിന്തിരിഞ്ഞോടിയെന്നു ചരിത്രം.
എല്ലാം ശാന്തമായി, പോര്‍ക്കളത്തില്‍ മൂന്ന് യോദ്ധാക്കള്‍ വീരമൃത്യൂ വരിച്ച് കിടക്കുന്നു. എല്ലാത്തിനും മൂകസാക്ഷിയായി കുഞ്ഞാലിക്ക് ശത്രുസാന്നാഹത്തെ ക്കുറിച്ച് വിവരം നല്‍കിയ ജോലിക്കാരനായ ആ കുട്ടിമാത്രം. അവരെ ഖബറടക്കാനുള്ള ഏര്‍പ്പട് ചെയ്യണം. അടുത്തെങ്ങും മുസ്ലിങ്ങളായി ആരുമില്ല. ആരെയെങ്കിലും വിവരമറിയിക്കണമെങ്കില്‍ അരീക്കോട്ടേക്കോ കൊണ്ടോട്ടിയിലേക്കോ പോവണം. വൈകാതെ വിവരം കാട്ടുതീ പോലെ പടര്‍ന്നു. ജനം ഓമാനൂരിലേക്കൊഴുകി. ധീര രക്തസാക്ഷികളെ ഒരു നോക്കുകാണാന്‍ ആ പുണ്യ ശരീരങ്ങളേറ്റു വാങ്ങാന്‍ അരീക്കോട്ടു കാരും കൊണ്ടോട്ടിക്കാരും മത്സരിച്ചു. ഒടുക്കം നറുക്കിട്ടുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പഴയങ്ങാടി പ്പള്ളിയിലേക്ക് ജനാസ കൊണ്ടുപോയതെത്രെ.
ഏറെ നേരം ചലനമറ്റു കിടന്നിട്ടും ഒരീച്ചയോ ഉറുമ്പോ ഒന്നും തന്നെ ആ ശരീരം സ്പര്‍ശിച്ചിരുന്നില്ലെന്ന് രേഖകളില്‍ കാണാം. കടുത്ത ഹൈന്ദവവാദികളുണ്ടായിരുന്ന ആ പ്രദേശം ഈ സംഭവത്തിനു ശേഷം മുസ്ലിം കേന്ദ്ര മായിമാറിയതും കുഞ്ഞിപ്പോക്കരെ അമ്പെയ്യാന്‍ പുറം നാട്ടില്‍ നിന്നെത്തിയ അമ്പെയ്ത്തു വിദഗ്ധന്റെ സന്താന പരമ്പരയില്‍ വൈകല്യതകളില്ലാതെ ആണ്‍ക്കുട്ടികള്‍ പിറന്നിട്ടില്ലെന്നതും ഓമാനൂര്‍ നേര്‍ച്ചപ്പെട്ടി കവര്‍ച്ച നടത്തിയ ഒരു മോഷ്ടാവിന്ന് തല്‍ക്ഷണം ഭ്രാന്തിളകിയെന്നതും മോഷണമുതല്‍ തിരിച്ച് വെക്കുംവരെ അയാള്‍ മുഴു ഭ്രാന്തനായി തുടര്‍ന്നുവെന്നതുമൊക്കെയുള്ള നിരവധി സംഭവങ്ങള്‍ ആ മഹാന്മാരുടെ കറാമത്തുകളായി ചരിത്രത്തില്‍ വായിക്കാം.
1 380
താന്‍ അഭയം നല്‍കിയ ഒരാള്‍ വധിക്കപ്പെട്ടതിലുള്ള വേദന കുഞ്ഞാലിയെ അസ്വസ്ഥനാക്കി. എടുത്തു ചാട്ടത്തിന് മുതിര്‍ന്നില്ലെങ്കിലും കുഞ്ഞാലിയും സഹോദരങ്ങളും അതോടെ അവരുടെ കണ്ണിലെകരടായി മാറിയിരുന്നു. കരിമൂര്‍ഖന്റെ പകയും പ്രകോപനം സൃഷ്ടിക്കാനുള്ള ത്വരയുമായി വര്‍ഗ്ഗീയ സൃഗാല ബുദ്ധികള്‍ തക്കം പാര്‍ത്ത് കഴിഞ്ഞു.
അതിനിടക്കാണ് സമീപ പ്രദേശമായി ചെറൂപ്പക്കടുത്ത് പാലായില്‍ (ഇന്നത്തെ പള്ളിക്കുന്ന്) മറ്റൊരു സംഭവം നടക്കുന്നത്. അമ്മാളുവെന്ന് പേരുള്ള ഒരു ഹൈന്ദവയുവതി ഇസ്ലാം മതം സ്വീകരിച്ച് ഹലീമയായി മാറിയതായിരുന്നു സംഭവത്തിന്റെ തുടക്കം. സ്വയം സന്നദ്ധയായി മതം മാറിയ അവരെ ഒരു മുസ്ലിം യുവാവ് വിവാഹം ചെയ്തതോടെ കലാപകാരികള്‍ക്ക് തേടിയവള്ളി കാലില്‍ ചുറ്റിയപ്രതീതിയായി. ഹലീമയെ പൂര്‍വ്വ മതത്തിലേക്ക് തിരിച്ച് കൊണ്ടു പോവാന്‍ കച്ചകെട്ടിയിറങ്ങിയ അവര്‍ അവരെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറി ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ചു. അടുത്തുള്ള മുസ്ലിം ഭവനങ്ങള്‍ക്കു നേരെയും അക്രമങ്ങളഴിച്ച് വിട്ടു. വീട്ടുപകരണങ്ങള്‍ തല്ലിപ്പൊളിച്ചു. കൃഷിയും ഉപജീവന മാര്‍ഗ്ഗങ്ങളും നശിപ്പിച്ചു. പ്രതികരിക്കാനാവാതെ ഗ്രാമീണര്‍ തളര്‍ന്നു. പലര്‍ക്കും നാടുവിട്ട് പലായനം ചെയ്യേണ്ടി വന്നു.
ഇത്തരം ചെയ്തികളിലെല്ലാം തങ്ങളുടെ സാമുദായികപിന്തുണ ഉറപ്പു വരുത്തുന്നതിനുള്ള ശ്രമങ്ങളും കലാപകാരികള്‍ നടത്തി നോക്കിയിരുന്നു. നാടുവാഴിയെ കൂട്ടുപിടിച്ച് അന്നത്തെ സാമൂതിരിയെ വശത്താക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അത് പരാജയപ്പെട്ട തോടെ ജനങ്ങളെ ഭിന്നിപ്പിച്ച് മത സ്പര്‍ധവളര്‍ത്താനായി അടുത്ത നീക്കം. അതിനായി ആദ്യം ഒരു പന്നിത്തല അറുത്തെടുത്ത് മുസ്ലിം പള്ളിയില്‍ കൊണ്ടു പോയിട്ടു. സമുദായത്തിന്റെ സമയോചിതമായ സംയമനം കൊണ്ടുമാത്രം സ്ഥിതി വഷളായില്ല എന്നു പറയാം. പക്ഷെ, വര്‍ഗ്ഗീയതയും വിദ്വേഷവും വളര്‍ത്താന്‍ തക്കം പാര്‍ത്തുകഴിഞ്ഞവര്‍ അടങ്ങിയിരുന്നില്ല. അമ്പലത്തിനുള്ളില്‍ ഒരുപശുവിന്റെ കഴുത്തറ്റ കബന്ധംകിടക്കുന്നുവെന്ന വാര്‍ത്തയുമായാണ് പിറ്റേന്ന് പാലായില്‍ നേരം പുലര്‍ന്നത്.
വര്‍ഗ്ഗീയതയുടെ അഗ്നിജ്വാലകള്‍ ആളിക്കത്തി. സര്‍വ്വായുധ സജ്ജരായി ഹൈന്ദവര്‍ തെരുവിലിറങ്ങി. എങ്ങും അക്രമവും അഴിഞ്ഞാട്ടങ്ങളും മാത്രം. പാലായിലെ പള്ളിക്ക് അവര്‍ തീയിട്ടു. മുസ്ലിംകളെ ഉ•ൂലനാശം വരുത്താന്‍ തന്നെയായിരുന്നു കലാപകാരികളുടെ തീരുമാനം.
വാര്‍ത്ത കേട്ടറിഞ്ഞ കുഞ്ഞാലിയും സഹോദരങ്ങളും പാലായിലേക്കു പുറപ്പെട്ടു. സ്ഥിതിഗതികള്‍ മനസ്സിലാക്കി നാട്ടിലേക്ക് തിരിക്കുമ്പോള്‍ പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആളില്ലാതെ ഒരു സമുദായം അരക്ഷിതമാകുന്നതോര്‍ത്ത് മൂവരുടെയും ഹൃദയം നൊന്തു. അതിക്രമങ്ങള്‍ക്ക് അറുതിയാകാത്ത പക്ഷം ദൈവിക മാര്‍ഗ്ഗത്തില്‍ പൊരുതി മരിക്കാന്‍ മൂവരും ശപഥം ചെയ്തു.
അപ്പോഴേക്കും മറ്റുചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാലായ് മുതല്‍ 32 ചതുരശ്ര മൈലിനുള്ളിലുള്ള മുഴുവന്‍ മുസ്ലിംകളെയും ആട്ടിയോടിക്കാന്‍ നാടുവാഴി ആജ്ഞ പുറപ്പെടുവിച്ച് കഴിഞ്ഞിരുന്നു. കലാപകാരികള്‍ ആയുധമെടുത്തു. ഹിജ്‌റ വര്‍ഷം 1128 ദുല്‍ഹിജ്ജ-7 ന് വെള്ളിയാഴ്ച്ചയായിരുന്നു അത്.
തങ്ങളെ ലക്ഷ്യമാക്കി കലാപകാരികള്‍ പുറപ്പെട്ട വിവരം വീട്ടിലെ ഒരു 'തൊഴിലാളിച്ചെറുക്കന്‍' മുഖേനെ കുഞ്ഞാലി അറിഞ്ഞു. അവരെ നേരിടാന്‍ ശാരീരികമായും മാനസികമായും അദ്ദേഹം തയ്യാറെടുത്തു. രക്തസാക്ഷ്യത്തില്‍ കവിഞ്ഞ് മറ്റൊന്നും ആ മനസ്സ് ആഗ്രഹിച്ചിരുന്നില്ല. ഇനിയൊരു സമാഗമമില്ലെന്ന് തീര്‍ച്ചപ്പെടുത്തി കുടുംബാംഗങ്ങളെ രായ്ക്കുരാമാനം വിദൂര നാടുകളിലെ ബന്ധുവീട്ടിലേക്ക് യാത്രയാക്കി. വുളൂഅ് ചെയ്ത് രണ്ട് റക്അത്ത് നിസ്‌കരിച്ച് പ്രാര്‍ത്ഥനയോടെ കാത്തിരിപ്പായി.
അപ്പോഴേക്കും കുഞ്ഞിപ്പോക്കരും വിവരമറിഞ്ഞ് കഴിഞ്ഞിരിന്നു. പ്രായം പതിനഞ്ച് പിന്നിട്ടില്ലാത്ത ആ കൗമാരക്കാരന്റെ ഉള്ളം അമ്മാവനോടൊപ്പം പൊരുതി മരിക്കാന്‍ വെമ്പല്‍ കൊണ്ടു. ഏറെ നേരത്തെ അനുനയത്തിനു ശേഷം ഉമ്മയോട് സമ്മതം വാങ്ങി. കെട്ടിപ്പിടിച്ച് ചുംബിച്ച് അടക്കാനാവാത്ത ഗദ്ഗദത്തോടെ വത്സലയായ ആ മാതാവ് മകനെ യാത്രയാക്കി.
കുഞ്ഞിപ്പോക്കരുടെ വരവ് കുഞ്ഞാലി പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മ തനിച്ചാവുമെന്നും നീ ചെറുപ്പമാണെന്നുമെല്ലാം പറഞ്ഞു നോക്കിയെങ്കിലും മടങ്ങിപ്പോകാന്‍ കുഞ്ഞിപ്പോക്കര്‍ കുട്ടാക്കിയില്ല. അവസാനം സമ്മതം മൂളി വുളൂഅ് ചെയ്ത് വരാനാവശ്യപ്പെട്ടു. അപ്പോഴേക്കും വന്‍ സന്നാഹത്തോടെ ആയിരക്കണക്കിന് കലാപകാരികള്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു. കുഞ്ഞാലി സംയമനത്തിന്റെ ഭാഷയില്‍ പലതും പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല. അവരതെല്ലാം പുഛിച്ച്തള്ളി. പരിഹാസത്തോടെയും ആര്‍പ്പുവിളികളോടെയും വീടു വളഞ്ഞു. കുഞ്ഞാലിക്കും കുഞ്ഞിപ്പോക്കര്‍ക്കും കൈ തരിച്ചു. അതിനിടയില്‍ കൂട്ടത്തിലാരോ കുഞ്ഞാലിയുടെ വീടിനു തീയിട്ടു. യോദ്ധാക്കള്‍ക്ക് നിയന്ത്രണം വിട്ടു. രണ്ടു പേരും ശത്രുവ്യൂഹത്തിലേക്ക് ഇരച്ചുകയറി. കനത്ത പോരാട്ടം.
1 380
ഓമാനൂർ ശുഹദാക്കളുടെ 314 മത് ആണ്ട് ദിനം ദുല്‍ഹിജ്ജ-7
- - - - - - - - - - - - - - - - - - - - - - - - - - - - - - - -
ഓര്‍മ്മകള്‍ ഊര്‍ജ്ജമാണ്; ഓമാനൂർ പോലെ....
' ഓമാനൂര്‍ ശുഹദാക്കള്‍' !
ഒരു ശരാശരി മലയാളിയെ സംബന്ധിച്ചേടത്തോളം ഓര്‍മ്മവെച്ച കാലംതൊട്ടേ കേട്ടുപരിചയിച്ച നാമമായിരിക്കുമത്. അല്‍പ്പം മുന്നോട്ടോ പിന്നോട്ടോ മാറിയാണെങ്കിലും 'ഇന്ന് ഓമാനൂരല്ലേ' എന്ന് അറിഞ്ഞതാരായുന്ന ആ ചോദ്യം ഒരു ശീലമെന്നതില്‍ കവിഞ്ഞ് സ്വന്തം സംസ്‌കാരത്തിന്റെ തന്നെ ഭാഗമാക്കിമാറ്റിയവരായിരുന്നു ഇവിടുത്തെ കാരണവന്‍മാര്‍. അതു കൊണ്ടുതന്നെ ചരിത്രത്തിലെ ആ ഓമാനൂരുമായി സവിശേഷമായൊരു ബന്ധമുണ്ടായിരുന്നു നാട്ടുമ്പുറത്തെ നിത്യജീവിതത്തിന്.
കേരളത്തിലെ, വിശിഷ്യാ മലബാറിലെ പള്ളികളിലും പരിസരങ്ങളിലുമായി അടുത്തകാലം വരെ സാധാരണമായിരുന്ന 'ഓമാനൂര്‍ നേര്‍ച്ചപ്പെട്ടി'കള്‍ മുതല്‍ ജാതി-മത ഭേദമന്യേ ജനം സംബന്ധിച്ചും സംഘമിച്ചും ശീലിച്ചു പോന്ന വിപുലമായ ആണ്ടു നേര്‍ച്ചകള്‍ വരെയുള്ള പ്രാദേശിക ജീവിത വ്യവഹാരങ്ങളിലൂടെ രൂഢമൂലമായിത്തീര്‍ന്ന അസാധാരണമായൊരാത്മ ബന്ധമായിരുന്നു അത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ഓമാനൂര്‍ ശുഹദാക്കളെ സിയാറത്ത് ചെയ്യാനെത്തുമ്പോള്‍ അതിനിങ്ങനൊരു പശ്ചാത്തലം കൂടിയുണ്ടായിരുന്നു വെന്നാണ് സൂചിപ്പിച്ചു വരുന്നത്.
മേല്‍ വിലാസത്തിലെ മൗലികത കൊണ്ടോ എന്തോ ഓമാനൂര്‍ തന്നെയായിരുന്നു കണക്കുക്കൂട്ടലിലെ ലക്ഷ്യസ്ഥാനം. കൊണ്ടോട്ടിയിലെത്തുന്നതുവരെ ആ ധാരണക്ക് മാറ്റമൊന്നു മുണ്ടായിരുന്നില്ല. പിന്നീടാണ് ഇടക്കാരോ പറഞ്ഞുതന്നതനുസരിച്ച് പഴയങ്ങാടി വലിയ ജുമുഅത്ത് പള്ളിക്ക് മുന്നിലെത്തിയത്.
ഒറ്റ നോട്ടത്തില്‍ തന്നെ പഴമയുടെ പ്രൗഢി വിളിച്ചോതുന്ന പ്രദേശം. സിയാറത്ത് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ നാട്ടുകാരനെന്നു തോന്നിപ്പിക്കുന്ന ഒരാള്‍ കുശലാന്വേഷണത്തിനായി അടുത്ത് കൂടി. 'ഓമാര് പട'യുടെ കാലത്ത് ഓമാനൂരില്‍ പള്ളിയില്ലാതിരുന്നതിനാലാണ് ശുഹദാക്കളുടെ മഖ്ബറ പഴയങ്ങാടിയിലായതെന്ന് സംസാരത്തിനിടെ കൂട്ടിച്ചേര്‍ത്തപ്പോള്‍ പള്ളിയോടുചാരി തിണ്ണകെട്ടിത്തിരിച്ച മഖ്ബറകള്‍ക്ക് മേല്‍ക്കൂര നിര്‍മ്മിക്കാത്തതിലെ കൗതുകം പങ്കുവെക്കാതിരിക്കാനായില്ല. മേല്‍ക്കൂര കെട്ടിയുണ്ടാക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്; ഷീറ്റുകളോ മറ്റോ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മേല്‍ക്കൂരകള്‍ ഉതിര്‍ന്നു വീഴുകയോ പറന്ന് പോവുകയോ ചെയ്യുന്ന മുന്‍കാല അനുഭവങ്ങള്‍ ശുഹദാക്കളുടെ കറാമത്തായാണ് നാട്ടുകാര്‍ വിലയിരുത്തുന്നതെന്ന വിശദീകരണവും...
തിരിച്ച് പോരുമ്പോള്‍ കയ്യില്‍ക്കരുതിയ 'ഓമാനൂര്‍ ശുഹദാ മൗലിദ്' നല്ലൊരുവായനാനുഭവം കൂടിയായിരുന്നു. സാന്ദര്‍ഭികമായി അതിലെ ചരിത്രാഖ്യാനം മാത്രം ഇവിടെ ചേര്‍ക്കുന്നത് ഉചിതമായിരിക്കുമെന്ന് വിശ്വസിക്കട്ടെ; സാമുദായിക വിദ്വേഷത്തിന്റെ വിത്തെടുത്ത് കുത്തിയവര്‍ക്കു മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് പോരാടി വീര മൃത്യു വരിച്ചവരുടെ മഹത് സ്മരണയില്‍ ജനം മതഭേദം മറന്ന് ഒന്നായി മാറുന്ന, ബഹുസ്വരതയുടെ കേരളീയ പരിപ്രേക്ഷ്യം പുതിയകാലത്ത് സംഗതമാവുന്നതെങ്ങനെയെന്ന് വായനക്കാര്‍ വായിച്ചെടുക്കുമല്ലോ!
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള ഒരു കര്‍ഷക ഗ്രാമമാണ് ഓമാനൂര്‍. ബിംബനൂര്‍ എന്നായിരുന്നു പഴയ പേര്. ഹിന്ദു മതസ്ഥരായ നായാടികളായിരുന്നു ഭൂരിപക്ഷവും. പൗരപ്രമാണിയും സര്‍വ്വ സമ്മതനുമായ കുഞ്ഞാലിയും സഹോദരി പുത്രന്‍മാരായ മൊയ്തീനും കുഞ്ഞിപ്പോക്കരുമടങ്ങുന്ന മൂന്ന് കുടുംബങ്ങളായിരുന്നു പ്രദേശത്തെ മുസ്ലിം സാന്നിധ്യം. ആവശ്യമായ അയോധനമുറകളും അഭ്യാസങ്ങളും ചെറിയ പ്രായത്തില്‍ തന്നെ വശത്താക്കിയ മൂവരും വലിയ പരോപകാരികളും പൗരപ്രധാനികളുമായാണ് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടത്. ഈ സ്വീകാര്യത പക്ഷെ, നാടുവാഴികളായ ചില ജന്മിമാര്‍ക്ക് അത്രകണ്ട് രസിച്ചിരുന്നില്ല.
ആയിടക്കാണ് തിരൂര്‍ സ്വദേശിയായ ഒരു നായര്‍ കുഞ്ഞാലിയുടെ വീട്ടില്‍ അഭയം തേടിയെത്തിയത്.
നിരാലംബനായെത്തിയ ഒരു വ്യക്തി എന്നതില്‍ കവിഞ്ഞ് നാട്ടില്‍ ചില പ്രശ്‌നങ്ങളില്‍പെട്ട് നാട്ടു ജന്മിമാര്‍ പുറത്താക്കിയതായിരുന്നു അദ്ദേഹത്തെ. തെറ്റ് ഏറ്റു പറയുകയും വേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തതാണ് അങ്ങനൊരാള്‍ക്ക് അഭയം കൊടുക്കാന്‍ കുഞ്ഞാലിയെ പ്രേരിപ്പിച്ചത്. അത് പക്ഷേ ഹിന്ദുക്കളായ ചില നാടുവാഴികള്‍ക്ക് ദഹിച്ചില്ല. തങ്ങള്‍ ആട്ടിയോടിച്ച ഒരാള്‍ക്ക് കുഞ്ഞാലി അഭയം കൊടുത്തത് അവരെ ചൊടിപ്പിച്ചു. നാട്ടുകാരില്‍ ചിലരെ കൂട്ടുപിടിച്ച് നായരെ വിട്ടുകിട്ടാന്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കലും തന്റെ തീരുമാനത്തില്‍ നിന്ന് പിറകോട്ടുപോകാന്‍ കുഞ്ഞാലി തയ്യാറായില്ല. ഇതവരെ പ്രകോപിപ്പിച്ചു എന്ന് മാത്രമല്ല നായരുടെ കൊലപാതകത്തിലാണ് അതു കലാശിച്ചത്.
1 380
المولد المنتخب في الأمور
في مناقب الشهداء الأومانور
مولد الشهداء الأوماري
ഓമാനൂർ ശുഹദാ മൗലിദ്
അബൂ സ്വാദിഖ് അലവിക്കുട്ടി സഅദി
Another one
https://t.me/moulidstudy/318
Read more
https://t.me/moulidstudy/1449
1 380
കോഴിക്കോട് ബീച്ചിനടുത്ത് ഇടിയങ്ങരയില്‍ അന്ത്യവിശ്രമം കൊള്ളുന്ന 'അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ് ബ്നു അലാഉദ്ദീന്‍ ഹിംസി (റ) അൽ കാലികൂത്തി .
ശൈഖ് മാമുക്കോയ എന്നും അദ്ദേഹത്തിന് പേരുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ആത്മീയ പ്രബോധനം നടത്തിയ സൂഫിയാണ് അബുല്‍ വഫാ ഷംസുദ്ദീന്‍ മുഹമ്മദ് കാലിക്കൂത്തി. പതിനാറാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച സിറിയന്‍ സൂഫിവര്യനായ ശൈഖ് അലാഉദ്ദീന്‍ ഹിംസി കോഴിക്കോട് കുറച്ചുകാലം സ്ഥിര താമസമാക്കുകയും ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ദമ്പതികളുടെ പുത്രനായി 1511/930 മുഹറത്തിലാണ് ശൈഖ് മാമുക്കോയ എന്നവരുടെ ജനനം. കുട്ടിയുടെ ശൈശവത്തില്‍ തന്നെ പിതാവ് സ്വദേശത്തേക്ക് തിരിച്ചുപോയി. പിന്നീട് മാതാവിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. മതവിജ്ഞാനത്തോടൊപ്പം കായിക വിദ്യകളും അഭ്യസിച്ച അദ്ദേഹം ബാല്യം മുതല്‍ക്കെ ആത്മീയ ചിന്തകളില്‍ മുഴുകിയിരുന്നു. ആത്മീയ ഉന്നതി ലക്ഷ്യമാക്കി ഹിജ്‌റ 950-ല്‍ തന്റെ ഇരുപതാമത്തെ വയസ്സില്‍ ഇന്തോനേഷ്യ-സുമാത്ര ദ്രീപ് സമൂഹത്തിന് സമീപത്തുള്ള അച്ചി എന്ന നാട്ടിലേക്ക് തിരിച്ചു. അച്ചിലെ സുല്‍ത്താന്‍ അലാഉദ്ദീന്‍ അദ്ദേഹത്തെ അതിഥിയായി താമസിപ്പിച്ചു. അവിടെ വെച്ച് നിരവധി സൂഫീ ഗുരുവര്യന്‍മാരുമായി സന്ധിക്കുകയും ആത്മീയ തുടര്‍ച്ച കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് തീര്‍ത്ഥാടനത്തിനായി മക്ക, മദീന തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യമനിലെത്തി. വ്യാപാരത്തിനായി യമനിലെത്തിയിരുന്ന സാമൂതിരിയുടെ കപ്പലില്‍ സ്വദേശത്തേക്കു തിരിച്ചു. ഹിജ്‌റ 974 സഫര്‍ 8-ന് കോഴിക്കോട്ടെത്തി.
പൊന്നാനിയിലെ അബ്ദുല്‍ അസീസ് മഖ്ദൂം അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ട് പോകുകയും അല്‍പകാലം കൂടെ താമസിപ്പിക്കുകയും ചെയ്തു. ശിഷ്ടകാലം കോഴിക്കോട് കുറ്റിച്ചിറ പള്ളിയില്‍ ആരാധനയില്‍ ചിലവഴിച്ചു. മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ സൂഫീ പ്രബോധനവും നടത്തി. പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ശക്തമായ പിന്‍ബലം നല്‍കിയിരുന്ന അദ്ദേഹം കുഞ്ഞാലി മരക്കാര്‍ രണ്ടാമന്‍, കുഞ്ഞാലി മൂന്നാമന്‍ എന്നിവര്‍ക്ക് ആത്മീയ തുടര്‍ച്ച കൈമാറിയിരുന്നു. സാമൂതിരി രാജകുടുംബവും അദ്ദേഹത്തെ ഏറെ ആദരിച്ചിരുന്നു. ശൈഖ് മുഖദ്ദസ് ജമാലുദ്ദീന്‍ അല്‍ ഗൗസിയാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരു. കുഞ്ഞാലി മരക്കാര്‍ തന്റെ ആത്മീയ ഗുരുവിന് കോഴിക്കോട് കടല്‍ക്കരയില്‍ സ്വന്തമായി വീടു പണിതു നല്‍കിയിരുന്നു. 1572/980 റജബ് 15-നായിരുന്നു വിയോഗം. വീടിനും വീടിനു സമീപത്തുള്ള പള്ളിക്കും മധ്യത്തിലാണ് അദ്ദേഹത്തെ ഖബറടക്കിയത്. ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം കടല്‍ക്ഷോഭമുണ്ടായപ്പോള്‍ ഇന്ന് കാണുന്ന ഇടിയങ്ങര പള്ളിയിലേക്ക് മാറ്റുകയായിരുന്നു. മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന്‍ ഈ സംഭവം ശരിവെക്കുന്നുണ്ട്. എല്ലാ വര്‍ഷവും നടക്കുന്ന മഹാന്റെ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചാണ് പ്രസിദ്ധമായ അപ്പവാണിഭം നടക്കുന്നത്. തിരൂര്‍ - താനൂര്‍ - പരപ്പനങ്ങാടി പ്രദേശങ്ങളിലെ കടപ്പുറവാസികളുടെ പിന്‍മുറക്കാന്‍ ഈ മഹാന്‍ വഴി ഇസ്ലാമിലെത്തിയെന്നാണ് ചരിത്രം.
1 380
مواهب الجليل في مناقب القطب السيد محمد جمل الليل
കടലുണ്ടി സയ്യിദ് ഖുത്വുബ് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ(റ) മൗലിദ്
ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്നു പ്രബോധനാര്‍ഥം കടലില്‍ മുസ്വല്ല വിരിച്ച് കേരളത്തിലെത്തിയ ആത്മജ്ഞാനിയും സൂഫി ഗുരുവുമായ സയ്യിദ് മുഹമ്മദ് ബാഹസന്‍ ജമല്ലൈലി തങ്ങളെക്കുറിച്ചുള്ള മൗലിദ്
രചന : പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
1 380
منائح النيل في مدائح الشيخ السيّد محمد جمل اللّيْل الملقب بالشيبة
ജമലുല്ലൈലി മൗലിദ്
(ജമലുല്ലൈലി ഖബീലയുടെ വംശ നാഥനെക്കുറിച്ച്)
രചന അഹ്മദ് കോയ ശാലിയാത്തി(റ)
1 380
الدرة اليتيمة والجوهرة الكريمة
مورد الأزهر في مولد النبي الأطهر صلى الله عليه وسلم
المصنف : الشيخ العالم العلامة مولانا الشيخ المولوي شهاب الدين أحمد كويا الشالياتي رحمه الله
മൗരിദുല്‍ അസ്ഗര്‍ ഫീ മൗലിദിന്നബിയ്യില്‍ അത്ഹര്‍
നിത്യ പാരായണത്തിനായി മഹാനായ ശാലിയാത്തി തങ്ങൾ രചിച്ച മൗലിദാണ്.
1 380
عِقْدُ الْجَوهر في مولد النبيّ الأزهر مع الشرح
مولد البرزنجي( ബർസഞ്ചി മൗലിദ്)
തുടക്കം ചെറിയ വ്യത്യാസം ഉണ്ട് see
https://t.me/moulidstudy/1443
Another
https://t.me/moulidstudy/1435
https://t.me/moulidstudy/1598
https://t.me/c/1270112654/1579
Read more
https://t.me/moulidstudy/596
https://t.me/moulidstudy/722
1 380
عِقْدُ الْجَوهر في مولد النبيّ الأزهر
للشيخ السيّد جعفر بن حسن البرزنجي الحُسَيْنِي المدني(ر)
مع إضافات مقدمة السيد عبد الباقي المكاشفي الحسيني
مولد البرزنجي( ബർസഞ്ചി മൗലിദ്)
Page 33 വരെ
Another
https://t.me/moulidstudy/1598
https://t.me/moulidstudy/1439
https://t.me/c/1270112654/1579
Read more
https://t.me/moulidstudy/596
https://t.me/moulidstudy/722
1 380
الروض الأنزه في مناقب سيدنا حمزة
مناقب سيّد الشهداء حمزة بن عبد المطلب(ر)
للشيخ السيّد جعفر بن حسن البرزنجي الحُسَيْنِي المدني(ر)
ഹംസ(റ) മൗലിദ്
രചന : ബർസഞ്ചി മൗലിദ് രചയിതാവ്
അപൂർണമായ മറ്റൊരു കോപ്പി
കയ്യെഴുത്ത്
https://t.me/moulidstudy/1190
1 380
പുത്തനങ്ങാടി ശുഹദാക്കൾ
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പുത്തനങ്ങാടിയിലെ പുരാതന മസ്ജിദും ശുഹദാക്കന്‍മാരുടെ മഖ്ബറയും നിരവധി വിശ്വാസികളെ ആകര്‍ഷിക്കുന്നു. ഹിജ്‌റ 448ല്‍ അന്നത്തെനാടുവാഴിയുടെ സൈന്യവുമായുളള സംഘട്ടനത്തില്‍ കൊല്ലപ്പെട്ട 21 ശുഹദാക്കന്‍മാരാണ മഖ്ബറയില്‍ അന്ത്യവിശ്രമം കൊളളുന്നത്. പളളി ഇമാമിനെ നാടുവാഴിയുടെ സൈന്യം കൊലപ്പെടുത്തിയത് സംഘട്ടനത്തിന് കാരണമായി.
പൗരാണിക മുസ് ലിം പ്രദേശമാണ് പുത്തനങ്ങാടി. ചെറിയ പളളിയാണ് പുത്തനങ്ങാടിയില്‍ ആദ്യമുണ്ടായിരുന്നത്. മുസ് ലിംകള്‍ വര്‍ധിച്ചപ്പോള്‍ പളളി വിപുലീകരിക്കാനും ജുമുഅ തുടങ്ങാനും നാടുവാഴിയുടെ അനുവാദം തേടി. നാടുവാഴി അനുമതി നല്‍കിയില്ല. ഇപ്പോള്‍ ഉളള പളളി തന്നെ ചുട്ടെരിക്കുമെന്നും നിങ്ങളുടെ ബാങ്ക് വിളിയും മറ്റും എനിക്ക് അസഹ്യമാണെന്നും പറഞ്ഞു.
അഹങ്കാരിയായ നാടുവാഴിയുടെ ഈ പറച്ചില്‍ അതു വരെ നിലനിന്നിരുന്ന മതമൈത്രിക്ക് മങ്ങലേല്‍പ്പിച്ചു. നാടുവാഴി സൈന്യത്തെ വിട്ടു പളളിയിലെ ഇമാമിനെ കൊന്നു. ഇത് സംഘര്‍ഷത്തിനു വഴിയൊരുക്കി. മൂന്ന് തവണ സംഘട്ടനം നടന്നു. മുസ് ലിംകളും ഹിന്ദുക്കളുമായ നിരവധി പേര്‍ കൊല്ലപ്പെട്ടു. മുസ് ലിംകള്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 14 മുസ് ലിംകളുടെ മയ്യിത്തുകള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് കണ്ടുകിട്ടിയത്. ഒരു കെട്ടിടത്തിനുളളിലാണ് ഈ മയ്യത്തുകള്‍ മറചെയ്തത്. ആറു മാസങ്ങള്‍ക്കു ശേഷം ഒരു കേടും സംഭവിക്കാത്ത 6 മയ്യത്തുകള്‍ ഒരു കിണറ്റില്‍ നിന്നും കണ്ടുകിട്ടി. അതെടുത്ത് തൊട്ടടുത്ത കെട്ടിടത്തില്‍ മറവ് ചെയ്തു. അതിനിടെ നാടുവാഴി പളളി ചുട്ടെരിച്ചിരുന്നു. ദിവസങ്ങള്‍ക്കിടയില്‍ മുസ് ലിം നേതാവ് പോക്കര്‍ മൂപ്പന്‍ നാടുവാഴിയുടെ കഥ കഴിച്ചു. തലവെട്ടിയെടുത്ത് ഒരു കല്ലില്‍ പ്രതിഷ്ഠിച്ചു. ആ കല്ലും പിന്നീടെടുത്ത വലിയ രണ്ട്പളളികളും ഇന്നും നിലനില്‍ക്കുന്നു. കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍ പുത്തനങ്ങാടി ശുഹദാക്കളുടെ പേരിൽ മൗലിദ് രചിച്ചിട്ടുണ്ട്
1 380
മുട്ടിച്ചിറ ശുഹദാക്കൾ
മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് മുട്ടിച്ചിറ. മണ്ണൂര്‍, മൂന്നിയൂര്‍, മിട്ടിയറ തുടങ്ങിയ നാമങ്ങളില്‍ ഇത് ചരിത്രത്തില്‍ വിളിക്കപ്പെടുന്നു.1841 നവംബര്‍ 17 നാണ് ഇവിടെ മുസ് ലിംകളും ജന്മി ബ്രിട്ടീഷ് കൂട്ടായ്മയും തമ്മില്‍ പോരാട്ടം നടന്നത്. സയ്യിദ് അലവി തങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ സ്മരണയെന്നോണം പതിറ്റാണ്ടുകളായി, ഇന്നും ഇവിടെ നേര്‍ച്ച നടന്നു വരുന്നുണ്ട്.
ശവ്വാല്‍ മാസം ആറിനാണ് മുട്ടിച്ചിറ നേര്‍ച്ച നടക്കുന്നത്. പ്രധാനമായും വൈകുന്നേരവും രാത്രിയുമാണ് പരിപാടി. ശുഹദാക്കളുടെ നേര്‍ച്ച എന്ന പേരില്‍ ഇത് അറിയപ്പെടുന്നു.
പത്തിരിവരവാണ് നേര്‍ച്ചയിലെ പ്രധാനയിനം. നാടിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പത്തിരി തയ്യാറാക്കി പള്ളിയില്‍ കൊണ്ടു വരുന്നു. മുസ് ലിംകളും ഹൈന്ദവ സുഹൃത്തുക്കളും ഇത് ചെയ്യുന്നുണ്ട്. ശുഹദാക്കളുടെ എണ്ണം പരിഗണിച്ച് പതിനൊന്ന് പത്തിരിയാണ് ആദ്യകാലം മുതലേ ഓരോ കുടുംബവും കൊണ്ടുവന്നിരുന്നത്. കൂടെ തേങ്ങ പൂണ്ട് കഷ്ണിച്ചതും ഉണ്ടാകുമായിരുന്നു. പള്ളിയിലെത്തുന്ന പത്തിരി വരുന്നവര്‍ക്കിടയില്‍ തന്നെ വിതരണം ചെയ്യാറാണ് പതിവ്. ചിലര്‍ ചന്ദനത്തിരി, തീപ്പെട്ടി, ബീഡിക്കെട്ട് തുടങ്ങിയവ കൊണ്ടുവരുന്നു. രാത്രി ഇശാഅ് വരെയാണ് ഇതിന്റെ സമയം. അതുകഴിഞ്ഞാല്‍ മൗലിദ് പാരായണമാണ്.
മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരം നിര്‍മിക്കപ്പെട്ടതാണ് മുട്ടിച്ചിറ പള്ളി. ഒരു വെള്ളിയാഴ്ച പ്രദേശത്തെ വിശ്വാസികള്‍ ജുമുഅക്ക് പോവാനായി അലക്കി ഉണക്കാന്‍ ഇട്ട വസ്ത്രത്തില്‍ ബ്രിട്ടീഷുകാരുടെ പ്രലോഭനത്തിന് വഴങ്ങി ചില സാമൂഹ്യ ദ്രോഹികള്‍ ചവിട്ടി വൃത്തികേടാക്കുകയും മുറുക്കി തുപ്പുകയും ചെയ്തു. ഇത് വിശ്വാസികളെ വേദനിപ്പിച്ചു. ഈ നീച കൃത്യം ചെയ്തവരോട് പ്രതികാരം ചോദിക്കാന്‍ മുസ്ലിംകള്‍ ഒരുങ്ങിയെങ്കിലും മമ്പുറം തങ്ങള്‍ അവരെ ശാന്തരാക്കുകയായിരുന്നു.
എന്നാല്‍ ഈസംഭവത്തിന്റെ പേരില്‍ പാവപ്പെട്ട മുസ്ലിംകളെ ദ്രോഹിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ബ്രിട്ടീഷുകാര്‍. മുസ്ലിംകള്‍ വര്‍ഗീയ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടുവെന്നും കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നുമുള്ള കള്ളക്കഥകള്‍ പറഞ്ഞ് ബ്രിട്ടീഷുകാര്‍ മുസ്ലിംകളെ ആക്രമിക്കാന്‍ ഒരുങ്ങിയിട്ടും മുസ്ലിംകള്‍ ആത്മസംയമനം പാലിച്ചു. കലിയടങ്ങാത്ത ബ്രിട്ടീഷുകാര്‍ മലപ്പുറത്ത് നിന്ന് ഷേക്സ്പിയര്‍ എന്ന പട്ടാള മേധാവിയുടെ കീഴില്‍ മുട്ടിച്ചിറ പള്ളിയിലേക്ക് മാര്‍ച്ച് ചെയ്തു. ശവ്വാല്‍ ആറിന് സുന്നത്ത് നോമ്പ് അനുഷ്ഠിച്ച് ആരാധനയില്‍ കഴിയുകയായിരുന്ന ഏതാനും വിശ്വാസികള്‍ മാത്രമായിരുന്നു ഈസമയം പള്ളിയില്‍ ഉണ്ടായിരുന്നത്. ഷൂപോലും അഴിക്കാതെ പട്ടാളക്കാര്‍ പള്ളിയില്‍ കയറി മലിനമാക്കി.
ഈസമയം പള്ളിക്കകത്തുണ്ടായിരുന്ന കൈതകത്ത് മരക്കാരുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ പതിനൊന്ന് പേരും പട്ടാളക്കാരോട് ഏറ്റുമുട്ടി രക്തസാക്ഷികളായി. പള്ളിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരെ മറവ് ചെയ്തു.1841 നവംബര്‍ 13നാണ് ഈ സംഭവമെന്നാണ് ചരിത്രം. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന യുദ്ധത്തില്‍ വീരമൃത്യു വരിച്ച ശുഹദാക്കളുടെ സ്മരണാര്‍ഥമാണ് നേര്‍ച്ച.
മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ് മുട്ടിച്ചിറ നേര്‍ച്ച. പ്രസിദ്ധമായ മൂന്നിയൂര്‍ കളിയാട്ട ഉത്സവത്തിനെത്തുന്ന ഹൈന്ദവ വിശ്വാസികള്‍ മുട്ടിച്ചറ പള്ളിയില്‍ കാണിക്ക സമര്‍പ്പിച്ച ശേഷമാണ് കളിയാട്ടക്കാവിലേക്ക് പോകാറുള്ളത്. പത്തിരിയാണ് ഇവിടത്തെ നേര്‍ച്ചവസ്തു. പതിനൊന്ന് പേരടങ്ങുന്ന ശുഹദാക്കളുടേയും മമ്പുറം തങ്ങളുടേയും സ്മരണ അറിയിക്കുന്നതിന് 12 പത്തിരി ഉള്‍ക്കൊള്ളുന്ന ഒരുപെട്ടി പത്തിരിയാണ് കൊണ്ട് വരിക. ബറക്കത്തിനായി പള്ളിയില്‍ നിന്ന് പത്തരി നല്‍കും. മമ്പുറം മഖാമില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ദേശീയപാതയില്‍ തലപ്പാറക്ക് സമീപമാണ് ശുഹദാക്കളുടെ മഖ്ബറയും പള്ളിയും.
ആദ്യകാലങ്ങളില്‍ കേമമായിത്തന്നെ നേര്‍ച്ച പരിപാടികള്‍ നടന്നിരുന്നു. വന്‍ജനാവലിയാണ് അന്ന് പങ്കെടുത്തിരുന്നത്. ജനബാഹുല്യം കാരണം വാഹനത്തിന്റെ സഹായത്താലായിരുന്നുവത്രെ ഭക്ഷണം വിതരണം ചെയ്തിരുന്നത്. ഇന്ന് ഇവയിലെല്ലാം ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്.
കാലങ്ങളായി നേര്‍ച്ചയോടനുബന്ധിച്ച് അരിവിതരണം നടന്നുവരുന്നു. മുട്ടിച്ചിറ മഹല്ലിലെന്ന പോലെ പുറത്തും ഇത് നല്‍കുന്നുണ്ട്. മുസ്ലിംകളെന്ന പോലെ ഹൈന്ദവ സുഹൃത്തുക്കളും ഇത് സ്വീകരിക്കുന്നു. നേര്‍ച്ചയുടെ ദിവസം ലഭിക്കുന്ന പണം വരുന്നവര്‍ക്കിടയില്‍ത്തന്നെ വിതരണം ചെയ്യാറാണ് പതിവ്. ഒരു വിഹിതം നിര്‍ധനരെ സഹായിക്കാനും ഭവനരഹിതര്‍ക്ക് ഭവനങ്ങളുണ്ടാക്കാനും നീക്കിവെക്കാറുണ്ട്. മഖാമിനുമുമ്പിലൂടെ വാഹനത്തില്‍ പോകുന്നവര്‍ മുട്ടിച്ചിറ പള്ളിക്കുമുമ്പില്‍ സ്ഥാപിച്ച ഭണ്ഡാരത്തിലേക്ക് പണമെറിയുന്ന പതിവുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം പള്ളിയുടെ നടത്തിപ്പിനും ദര്‍സ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നത്. ഏറെ വ്യവസ്ഥാപിതവും വികസിതവുമായ രീതിയിലാണ് ഇന്ന് നേര്‍ച്ച നടക്കുന്നത്. ഇന്ന് ഇരുപത്തഞ്ചോളം പോത്തുകളെ ഇവിടെ വര്‍ഷംപ്രതി അറുക്കുന്നുണ്ട്.
1 380
പുല്ലാര ശുഹദാക്കൾ
മഞ്ചേരിക്കടുത്ത ഒരു നാടന്‍ പ്രദേശമാണ് പുല്ലാര. പ്രാചീന കാലത്ത് ഒഴിഞ്ഞ പ്രദേശമായതിനാല്‍ കൃഷിയും കാലി വളര്‍ത്തലും മുഖ്യ വരുമാനമായി കണ്ടവര്‍ അവിടെ സ്ഥിര താമസമാക്കി . ധൈര്യ ശാലികളും സംസ്കാര സമ്പന്നരുമായ പുല്ലാരക്കാര്‍ ആദ്യകാലങ്ങളില്‍ തന്നെ സ്വന്തമായി പള്ളി ഉള്ളവരായിരുന്നു. പുല്ലിട്ട ചെറിയൊരു പള്ളി
ആരാധനയിലും മത ഭക്തിയിലും ആഹ്ലാദം കണ്ടെത്തിയ അവര്‍ക്ക് പള്ളിയൊന്നു വിപുലീകരിക്കാനുള്ള ആവേശമായി. അങ്ങനെ ഹിജ്റ വര്ഷം 1158 ല്‍ പള്ളി വിപുലീകരിക്കാന്‍ ആരംഭിച്ചു . അരിമ്പ്ര മലയില്‍ നിന്ന് അവര്‍ക്ക് ഒത്ത ഒരു പ്ലാവ് കിട്ടിയെങ്കിലും ആ പ്ലാവില്‍ അവകാശികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി . മരത്തിന്റെ അവകാശികളും മരം വാങ്ങിയവരും തമ്മിലുള്ള തര്‍ക്കം ഒരു യുദ്ധത്തില്‍ തന്നെ കലാശിച്ചു . മലപ്പുറം പടയിലേറ്റ മ്ലാനതയില്‍ കഴിഞ്ഞ പാറനമ്പിക് ഇതൊരവസരമായി . അദ്ദേഹം സ്വകാരമായി സഹായിച്ചു . പുല്ലരയില്‍ പള്ളിക്ക് വേണ്ടി നീണ്ട ഏറ്റുമുട്ടല്‍ , പള്ളിയില്‍ ഇരച്ചു കയറിയ അമുസ്ലിംകളെ ധൈര്യശാലികളായ മുസ്ലിംകള്‍ വെളക്കിണി കുട്ടി അലവിയുടെ നേതൃത്വത്തില്‍ ധീരമായി നേരിട്ടു .
വെളക്കിണി കുട്ടിയാലി , ഐദ്രോസ് , മൂസകുട്ടി , കൊലത്തൊടി പോക്കര്‍ , ചെപ്പത്തൊടി കോയാമുട്ടി ,കുട്ടിയാമു തുടങ്ങി ചെമ്പക്കുളം , പോകാട് , പന്തപ്പിലാക്കാന്‍ കുടുമ്പങ്ങളില്‍ നിന്നായി മൊത്തം 12 പേര്‍ ഇതുമായി ബന്ധപെട്ട് ശഹീദായി . പുല്ലാര , വീമ്പൂര്‍ പ്രദേശത്തെ സകല ആളുകളും ഈ പള്ളിക്ക് വേണ്ടിയുള്ള യുദ്ധത്തില്‍ പങ്കെടുത്തതായി ചരിത്രം പറയുന്നു .
അര്‍ദ്ധ രാത്രി പള്ളിയില്‍ ഇരച്ചു കയറിയവരെ ധീരമായി നേരിട്ട ജനങ്ങളില്‍ നിന്നും 12 പേര്‍ വീര രക്ത സാക്ഷികളായി. എന്നാല്‍ 11 പേരുടെ ജഡം മാത്രമേ മറമാടാന്‍ അന്ന് കിട്ടിയൊള്ളൂ . ഈ മൃത ദേഹങ്ങള്‍ മറവ് ചെയ്ത പുല്ലാരക്കാര്‍ ഇതില്‍ പങ്കെടുത്ത ശഹീദ് പോക്കരാക്കയുടെ മൃതദേഹത്തെ കുറിച്ച് ദുഖിതരായിരുന്നു. ഒരു രാത്രി തന്നെ അന്നാട്ടിലെ പലരും ' പോക്കരാക്ക കിണറ്റിലാണെന്ന് ' വിളിച്ചു പറയുന്നതായിട്ട് സ്വപ്നം കാണുകയും അങ്ങനെ അദ്ധേഹത്തിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കിട്ടുകയും അത് മറമാടുകയും ചെയ്തു .
ഹിജ്റ 1158 ലെ റമളാന്‍ 13 നാണ് ഈ യുദ്ധം ഉണ്ടായതായി പറയപ്പെടുന്നത്. അങ്ങനെ മലപ്പുറം ശുഹദാക്കള്‍, ഓമാനൂര്‍ ശുഹദാക്കള്‍ മുതലായവരില്‍ പുല്ലാര ശുഹദാക്കളും സ്ഥാനം പിടിച്ചു .
ഇത്തരം രക്തസാക്ഷികളെ ഓര്‍മിക്കാനായി എല്ലാ വര്‍ഷവും അനുസ്മരണ ചടങ്ങുകള്‍ നടന്നിരുന്നു. അത് വലിയ നേര്‍ച്ചയായി അറിയപ്പെട്ടു. പുല്ലാരയിലും റമളാന്‍ 22 നു ശുഹദാക്കളുടെ പേരില്‍ നേര്‍ച്ച നടത്താറുണ്ട്. നിരവധി മൃഗങ്ങളെ അറുത്ത് ധാരാളം പേര്‍ക്ക് അന്നദാനം നടത്താറുണ്ട് .
1 380
മാല മൗലീദ്, റാത്തീബ് പോലുള്ള ശിറിക്കിന്റെ കിത്താബുകളും പാടാനും. അത് പോലെത്തന്നെ മാസാന്ത സ്വലാത്ത് എന്ന പേര് പറഞ്ഞ് പള്ളികളിൽ നടത്തുന്ന പുത്തൻ ആചാരങ്ങളിൽ ശിർക്കിന്റെ വരികൾ പാടി.. വസൂരിയും എടങ്ങേറുകളും മുസീബത്തും.. ബദ്‌രീങ്ങളുടെ ബർകത്തതിനാൽ തുണ റബാനാ.....
എന്ന ശിറിക്കിന്റെ വരികൾ പോലുള്ളത് അല്ലാഹുവിന്റെ പള്ളികളിൽ വെച്ചു ചൊല്ലുകയും ചെല്ലിപ്പിക്കുകയും ചെയ്യുന്നവരോട് ഈ രീതിയിൽ അള്ളാഹുവിന്റെ ഔലിയാകളോടും മഹാന്മാരോടും അവരുടെ ഹഖ്, ജാഹ്, ബർകത്ത് കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ ഇസ്ലാം അനുവദിച്ചതാണോ.. ❓ ഇല്ലയോ എന്ന്..... ❓
മാല, മൗലിദ്, റാത്തീബ് എന്നതു കൊണ്ടൊക്കെ ഉദ്ധേശിക്കുന്നത് മഹാന്മാരുടെ പ്രകീര്‍ത്തനങ്ങള്‍ പറയുകയെന്നതാണ്, അക്കൂട്ടത്തില്‍ മഹാന്മാരായ അമ്പിയാക്കളുടേയും ഔലിയാക്കളൂടേയും പ്രകീര്‍ത്തനങ്ങളും ഉണ്ടാകും അതാണ് ഈ മൗലിദു കൊണ്ടും മാല കൊണ്ടും ലക്ഷ്യമാക്കുന്നത്, അങ്ങിനെ മഹാന്മാരെ സമരിച്ചും അവരെ ഇടയാളന്മാരാക്കി അല്ലാഹുവിനോട് ചോദിക്കുന്നതും ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ആദ്യപിതാവ് സയ്യിദുനാ ആദം നബി(അ) ന്റെ കാലം തൊട്ട് തുട ങ്ങിയതാണ്, അതാണ് മഹാനായ ആദം നബി(അ)ന്ന് സ്വര്‍ഗ്ഗത്തില്‍ വെച്ച് സംഭവിക്കാന്‍ പാടില്ലാത്ത കാര്യം സംഭവിച്ചപ്പോള്‍ ഖാത്തിമുല്‍ അമ്പിയാഅ് മഹാനായ നബി(സ്വ)യെ കൊണ്ട് അവിടുത്തെ മഹത്ത്വം കൊണ്ട് തവസ്സുലാക്കി (ഇടതേട്ടം നടത്തി) അല്ലാഹുവിനോട് ദുആ ചെയ്തത്, അക്കാര്യം മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവും അങ്ങേ തലയുമാണെന്ന് പരിചയപ്പെടുത്തിയ ഇബ്നുതൈമിയ്യ വരെ സ്വീകാര്യമാണെന്ന് തന്റെ "ഫതാവ" യില്‍ പഠിപ്പിച്ചതായി കാണാം. എന്നല്ല റബീഉല്‍ അവ്വല്‍ മാസം വന്നാല്‍ നബിദിനം പുത്തനാചാരമാണെന്ന് ഇമാം ഫാക്കിഹാനി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ട് എടുത്തു കാട്ടാറുള്ള മാലിക്കി മദ്ഹബിലെ പ്രമുഖ ഇമാമായ ഹിജ്റ: 734 ല്‍ വഫാത്തായ ഇമാം ഫാക്കിഹാനി (റ) തന്റെ പ്രസിദ്ധമായ (അല്‍ ഫജ്റുല്‍ മുനീര്‍ ഫിസ്സ്വലാത്തി അലല്‍ ബശീരിന്നദീര്‍) എന്ന കിതാബില്‍ പഠിപ്പിച്ചിട്ടുള്ളത് ലോകത്ത് ആദ്യമായി നബി(സ്വ)യോട് ഇസ്തിഗാസ നടത്തിയ ആദ്യപിതാവ് ആദം നബി(അ) ആണെന്ന സത്യം നീ ഉറപ്പിച്ച് മനസ്സിലാക്കിക്കോ എന്നാണ്. അക്കാര്യം എല്ലാ ഇമാമുകളും പഠിപ്പിച്ചതായും കാണാം. എന്നല്ല മഹാനായ നബി(സ്വ) തന്നെ തന്റെ ഹഖ് കൊണ്ടും മറ്റു അമ്പിയാക്കാളുടെ ഹഖ് കൊണ്ടും ഇടതേട്ടം നടത്തിയ ഹദീസ് ഹാഫിള് ത്വബറാനി(റ) ഹാഫിള് അബൂനുഐം(റ)യും ഹാഫിളുസ്സുംഹൂദി(റ) തുടങ്ങി നിരവധി ഹദീസിന്റെ ഇമാമുകള്‍ ഉദ്ധരിച്ചതായി കാണാം,
എത്രത്തോളം മുജാഹിദ് പ്രസ്ഥാനത്തിന്റെ നാലാമത്തെ വലിയ നേതാവായി "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന ബുക്കില്‍ പരിചയപ്പെടുത്തിയ "ശൗക്കാനി" തന്റെ ഗ്രന്ഥത്തില്‍ നബി(സ്വ) ഹഖ് കൊണ്ട് തവസ്സുല്‍ നടത്തിയത് സ്വീകാര്യയോഗ്യമായ പരമ്പര കൊണ്ട് സ്ഥിരപ്പെട്ടതാണെന്ന് പറയുന്നതായി കാണാം. പിന്നെ ഉള്ളത് മഹത്തുക്കളെ പറയുന്ന തു കൊണ്ട് വല്ല ഉപകാരവും ഉണ്ടോ എന്നതാണ്, അതേ, തീര്‍ച്ചയായും ഉണ്ട്, അതാണ് ഹിജ്,റ:198.ല്‍ വഫാത്തായ ഇമാം സുഫ്,യാനുബ്നു ഉയയന(റ)യും പത്ത് ലക്ഷം ഹദീസുകള്‍ മനപ്പാടമുള്ള ഇമാമാ ണെന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ "അത്തൗഹീദ് മാസിക" യില്‍ പോലും പരിചയപ്പെടുത്തിയ നാലു മദ്,ഹബിന്റെ ഇമാമുകളില്‍ പെട്ട ഇമാമു അഹ്,ലിസ്സുന്ന അഹ്,മദ് ബ്നു ഹമ്പല്‍(റ)യും മറ്റു ധാരാളം മുഹദ്ദിസുകളും പഠിച്ചത്. (عنذ ذكر الصالحين تنزل الرحمة) "മഹാന്മാരെ പറയുന്നിടത്തും സ്മരിക്കുന്നിടത്തും അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കുന്നതാണ്" എന്ന സത്യം. വിശുദ്ധ ഖുര്‍ ആനില്‍ തന്നെ പല അധ്യായങ്ങളും ആയത്തുകളും മഹാന്മാരെ പ്രകീര്‍ത്തിക്കാനും സ്മരിക്കാനും തന്നെയുള്ളതാണ്. എന്നല്ല അല്ലാഹു നബി(സ്വ)യോട് പറഞ്ഞത്; "അങ്ങയുടെ മനസ്സിനു ശാന്തിയും സ്ഥിര തയും ലഭിക്കാനായി അമ്പിയാക്കളുടെ ചരിത്രങ്ങള്‍ നാം പറഞ്ഞു തരാം" എന്നാണ്. ആകയാല്‍ പറയ ട്ടെ മഹാന്മാരെ പറയുന്നിടത്ത് അല്ലാഹു വിന്റെ അനുഗ്രഹം ഇറങ്ങുകയും പ്രതിസന്ധികള്‍ നീങ്ങുക യും ചെയ്യും, അതിന്ന് ഏറ്റവും വലിയ തെളിവാണ്, അല്ലാഹുവിന്റെ ഹബീബായ മഹാനായ നബി(സ്വ) തന്നെ തന്റെ മഹത്വം പറഞ്ഞു കൊണ്ട് പിശാച് ബാധയേറ്റ കുട്ടിയെ ചികില്‍സിച്ച സംഭവം, ആ ഹദീസ് സ്വഹീഹായ പരമ്പരയിലൂടെ നിരവധി മുഹദ്ദിസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണാം എത്രത്തോളം ഒഹാബീ പ്രസ്ഥാനത്തിന്റെ ഗള്‍ഫിലെ പണ്ഡിതന്മാര്‍ വരെ അവരുടെ "ഫത്ത് വകള്‍" ആണെന്ന് പറഞ്ഞു കൊണ്ട് പുറത്തിറക്കിയ പുസ്തകത്തില്‍ വരെ എടുത്തുദ്ധരിച്ചതായി കാണാം.
