ch
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

前往频道在 Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

显示更多
1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
മുത്ത് നബിയുടെ ജനനവും മൗലിദും #Part_3 മൗലിദ് ചൊല്ലിയ സ്വഹാബിമാരും അംഗീകാരം നൽകിയ മുത്ത് നബിയും . ➖➖➖➖➖➖➖➖➖➖➖ സ്വഹാബത്ത് (റ) ഇത്തരുണത്തിൽ കൂടിയിരുന്ന് മദ്ഹുകൾ പറയാനും പാടാനും ചടങ്ങുകൾ നടത്തിയിരുന്നു. അബൂ സഈദ് (റ) പറയുന്നു. നബി (സ്വ) വട്ടം കൂടിയിരിക്കുന്ന ഒരു സംഘം സ്വഹാബത്തിനെ കണ്ടു. കാര്യം അന്വേഷിച്ച നബി (സ്വ) യോട് പറഞ്ഞു. അല്ലാഹു ഞങ്ങളെ ദീനിലേക്ക് മാർഗ്ഗദർശനം നൽകിയതിനും അങ്ങയെ കൊണ്ട് ഞങ്ങൾക്ക് ലഭിച്ച അനുഗ്രഹത്തിനും ശുക്റ് പ്രകടിപ്പിക്കാൻ ഒരുമിച്ചു കൂടിയതാണ്. നിങ്ങളുടെ ഈ മഹത്തായ പ്രവർത്തനം കാരണം അല്ലാഹു മലക്കുകളോട് നിങ്ങളെ പുകഴ്ത്തി പറയുന്ന വിവരം ജിബ് രീൽ (അ ) എനിക്ക് എത്തിച്ചു തന്നു. (നസാഇ ഹദീസ് നമ്പർ 5410) عن أبي سعيد الخدري قال : قال معاوية رضي الله عنه : إن رسول الله ﷺ خرج على حلقة - يعني من أصحابه - فقال : ما أجلسكم ؟ قالوا : جلسنا ندعو الله ونحمده على ما هدانا لدينه ومن علينا بك ، قال : آلله ما أجلسكم إلا ذلك ؟ قالوا : آلله ما أجلسنا إلا ذلك ، قال أما إني لم أستحلفكم تهمة لكم وإنما أتاني جبريل عليه السلام فأخبرني أن الله عز وجل يباهي بكم الملائكة . (نسائي : 5410 ، البداية والنهاية) ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. ഒരു സംഘം സ്വഹാബികൾ ഒരുമിച്ചു കൂടി , ചിലർ ഇബ്റാഹീം നബി (അ) ന്റെ മദ്ഹ് പറഞ്ഞു. മറ്റു ചിലർ മൂസാനബി (അ) , ഈസാ നബി (അ) തുടങ്ങിയ പ്രവാചകന്മാരുടെയും മദ്ഹ് പറയുന്നതിനിടയിൽ നബി (സ്വ) കടന്നുവന്നു. അമ്പിയാക്കളുടെ മദ്ഹുകൾ നിങ്ങൾ ഓതിയത് ഞാൻ കേട്ടു. അതെല്ലാം പറയേണ്ടത് തനെയാണ്. അറിയുക, ഞാൻ അല്ലാഹുവിന്റെ ഹബീബാണ്. അതിനേക്കാൾ വലിയ ശ്രേഷ്ടത വേറെയില്ല. അന്ത്യദിനത്തിൽ ലിവാഉൽ ഹംദ് പിടിക്കുന്നവൻ ഞാനാണ്. സ്വർഗ്ഗ കവാടം ആദ്യമായി തുറക്കുന്നവൻ ഞാനാണ് തുടങ്ങി അവിടുത്തെ മദ്ഹുകൾ പറയേണ്ട രൂപം സ്വഹാബത്തിന് അറിയിച്ച് കൊടുത്തു. (തിർമിദി മിശ്കാത്ത് 513) പ്രശസ്ത സ്വഹാബി അബ്ദുല്ലാഹിബ്നു റവാഹ(റ) നബി (സ്വ) യുടെ മദ്ഹുകൾ കോർത്തിണക്കിയുണ്ടാക്കിയ ബൈത്തുകൾ അബൂ ഹുറൈറ (റ) അടക്കമുള്ള സ്വഹാബിമാർ നബി (സ്വ)യുമായി ബന്ധപ്പെട്ട മദ്ഹ് സദസ്സുകളിൽ പാരായണം ചെയ്തിരിന്നു എന്ന് സ്വഹീഹുൽ ബുഖാരിയിൽ കാണാം. (ബുഖാരി 1155/ 6151) أنّ الهيثم بن سنان سمع أبا هريرة وهو يقص في قصصه ، وهو يذكر رسول الله ﷺ إن أخا لكم لايقول الرفث يعني بذلك عبد الله بن رواحة. وفينا رسول الله ﷺ يتلو كتابه * إذا انشق معروف من الفجر ساطع أرانا الهدى بعد العمى فقلوبنا * به موقنات أن ما قال واقع يبيت يجافي جنبه عن فراشه * إذا استثقلت بالمشركين المضاجع (صحيح البخاري : 1155 -6151) നബി (സ്വ) മദീനയിലെത്തിയ റബീഉൽ അവ്വൽ 12 ന് മദീനക്കാരായ സ്വഹാബിമാർ ത്വലഅൽ ബദ്റു എന്ന പ്രശസ്ത മദ്ഹ് ബൈത്തുകൾ ചൊല്ലി ദഫ് മുട്ടി സന്തോഷം പ്രകടിപ്പിച്ചുവെന്ന ഹദീസ് ഇമാംമീങ്ങൾ ഉദ്ധരിച്ചത് കാണാം. (ഫത്ഹുൽ ബാരി 1 / 134, ദലാഇലുന്നുബുവ്വ 2/23, അബൂദാവൂദ് 4923) أنه ﷺ قدم المدينة يوم الإثنين لثنتي عشرة خلت من شهر ربيع الأول (فتح الباري : 1/121 ، تهذيب الأسماء للنووي) ബറാഅ് (റ) പറയുന്നു. നബി (സ്വ) തങ്ങളെ കൊണ്ട് മദീനക്കാർ സന്തോഷം പ്രകടിപ്പിച്ച പോലെ മറ്റൊരു കാര്യം കൊണ്ടും അവർ സന്തോഷം പ്രകടിപ്പിച്ചത് ഞാൻ കണ്ടിട്ടില്ല. (ബുഖാരി 4941) عن البراء : ثم جاء رسول الله فما رأيت أهل المدينة فرحوا بشيء فرحهم برسول الله حتى رأيت الولائد والصبيان يقولون : هذا رسول الله قد جاء (صحيح البخاري : 4941) അബൂത്വാലിബ് നബി (സ്വ) യെ മദ്ഹ് ചെയ്ത് പാടിയ എൻപതോളം വരികളുള്ള മദ്ഹ് ബൈത്തുകൾ പാടി പറയാൻ നബി (സ്വ) തങ്ങൾ തന്നെ സ്വഹാബത്തിനോട് ആവശ്യപ്പെട്ടത് വിശ്രുത ഹദീസ് ഗ്രന്ഥമായ ബുഖാരിയിൽ കാണാം. ( ബുഖാരി : 1009) لو كان أبو طالب حيا لَقَرَّتْ عيناه ، مَنْ ينشدنا قوله ؟ فقال علي رضي الله عنه وكرم وجهه كأنك تريد قوله : وأبيض يستسقى الغمام بوجهه * ثمال اليتامى عصمة للأرامل فهم عنده في نعمة وفواضل (بخاري 1009)

മുത്ത് നബിയുടെ ജനനവും മൗലിദും #Part_2 നബി (സ്വ) തങ്ങൾ കൽപിച്ചിട്ടുണ്ടോ ❓ ~~~~~~~ തിരു ജന്മത്തിന് പ്രത്യേക പവിത്രതയും മഹത്വവുമുണ്ടെന്നും ശുക്റ് ചെയ്ത് അന്നേ ദിവസത്തിനെ പ്രത്യേകം പരിഗണിക്കണമെന്നും തിരുനബി (സ്വ) തന്നെ പ്രസ്താവിച്ചിട്ടുണ്ട്. سئل رسول الله ﷺ عن صوم يوم الاثنين فقال : فيه ولدت ، وفيه أنزل عليّ (مسلم :1162) തിങ്കളാഴ്ച്ച ദിവസം സുന്നത്ത് നോമ്പ് അനുഷ്ടിക്കുന്നതിന്റെ പൊരുൾ അന്വേഷിച്ചവരോട് അന്ന് എന്റെ ജന്മദിനമായിരുന്നുവെന്നാണ് നബി (സ്വ) മറുപടി പറഞ്ഞത്. (മുസ്ലിം 1162) ഇത് വിശദീകരിച്ചു കൊണ്ട് ഇമാം അബ്ദുൽ ഹമീദ് അശ്ശർവാനി (റ) എഴുതുന്നു. والشكر يحصل بأنواع العبادة كالسجود والتلاوة والصدقة والإطعام وإنشاد شيء من المدائح (حاشية الشرواني : 7/423) ഖുർആൻ പാരായണം, ധർമ്മം, ഭക്ഷണം നൽകൽ, മദ്ഹ് പാടിപ്പറയൽ തുടങ്ങി വ്യത്യസ്തങ്ങളായ ആരാധനാ കർമ്മങ്ങൾ കൊണ്ട് ജന്മദിനത്തിലെ ശുക്റ് കരസ്ഥമാകുന്നതാണ്. (ശർ വാനി 7/ 423 ). ഇമാം സുയൂഥി (റ) പറയുന്നു. وقد ظهر لي تخريجه (عمل المولد) على أصل آخر وهو ما أخرجه البيهقي عن أنس أن النبي ﷺ عق عن نفسه بعد النبوة مع أنه قد ورد أن جده عبد المطلب عق عنه في سابع ولادته والعقيقة لا تعاد مرة ثانية فيجعل ذلك على أن الذي فعله النبي ﷺ إظهار للشكر على إيجاد الله إياه رحمة للعالمين وتشريع لأمته كما كان يصلي على نفسه لذلك فيستحب لنا أيضا إظهار الشكر بمولده بالاجتماع وإطعام الطعام ونحو ذلك من وجوه القربات وإظهار المسرات . (الحاوي للفتاوى : 1/188) നബി (സ്വ) തന്റെ പേരിൽ അറവ് നടത്തിയെന്ന ഹദീസ് ഇമാം ബൈഹഖി (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജന്മവുമായി ബന്ധപ്പെട്ട അഖീഖത്ത് അറവ് മുമ്പ് നടന്നതിനാൽ ഈ അറവ് തന്റെ ജന്മദിവസത്തിന് ശുക്റ് പ്രകടിപ്പിക്കാനും അവിടുത്തെ ഉമ്മത്തിന് അത് സുന്നത്താണെന്ന് പഠിപ്പിക്കാനുമാണ്. ആയതിനാൽ ഭക്ഷണം നൽകിയും മറ്റു പുണ്യകർമ്മങ്ങൾ ചെയ്തും ആദിവസം സന്തോഷം പ്രകടിപ്പിക്കൽ നമുക്കും സുന്നത്താണ് . (അൽ ഹാവി 1/188)

മുത്ത് നബിയുടെ ജനനവും മൗലിദും #Part_1 >>>>>>>>>>><<<<<<<<<<<<< തിരുനബി (സ്വ ) യുടെ ജനനം എന്ത് കൊണ്ട് റബീഉൽ അവ്വൽ മാസത്തിലായി , ഖുർആൻ അവതരിച്ച റമളാനിലെ ലൈലത്തുൽ ഖദ്ർ, ശഅ്ബാൻ 15 ന്റെ രാവ്, വെള്ളിയാഴ്ച്ച രാവ്, എന്നിങ്ങനെയുള്ള പവിത്ര ദിവസങ്ങളിൽ എന്ത് കൊണ്ട് നബി ( സ്വ ) യുടെ ജന്മം നടന്നില്ല ?. അല്ലാമ ഇബ്നുൽ ഹാജ് ഇതിന് മറുപടി എഴുതുന്നു. " നബി (സ്വ) യുടെ ജന്മം കൊണ്ട് റബീഉൽ അവ്വലിനെ മഹത്വപ്പെടുത്താൻ അല്ലാഹു ഉദ്ദേശിച്ചു. മറിച്ച് ഉദ്ധൃത ദിവസങ്ങളിലാണ് ജനനമെങ്കിൽ അവയുടെ മഹത്വം കൊണ്ടാണ് നബി (സ്വ)ക്ക് മഹത്വം ലഭിച്ചതെന്ന് ധരിക്കാൻ ഇടയുണ്ട്. അത് കൊണ്ടാണ് പ്രസ്തുത ദിവസങ്ങളിൽ ജനനം സംഭവിക്കാതിരുന്നത്. . . (അൽ മദ്ഖൽ 2/ 28 - 30) قال ابن الحاج : فإن قيل ما الحكمة في كونه ﷺ خص مولده الكريم بشهر ربيع الأول ويوم الاثنين ولم يكن في شهر رمضان الذي أنزل فيه القرآن وفيه ليلة القدر ولا في الأشهر الحرم ولا في ليلة النصف من شعبان ولا في يوم الجمعة ولا في ليلتها ؟ فالجواب أن الحكيم سبحانه أراد أن يشرف به الزمان الذي ولد فيه فلو ولد في الأوقات المتقدم ذكرها لكان قد يتوهم أنه ﷺ يتشرف بها (المدخل : 2/28-30 ، الحاوي للفتاوى : 1/231)

مع اني لم اورد فيها ما جرى بينه و بين يزيد بن معاوية رضي الله عنه و عبد الله بن زياد و ما تشاجر بين اهل العراق و الكوفة و الطف و ارض الكربلا و لم اذكر شيئا من التعصبات و الخصومات التي جرت بينهم و بينه رضي الله عنه لان روايتها و لو كان بعضها صحيحا تورث الطعن في بعض ابناء الصحابة الكبار○ و سوء الظن في من لا يخطر بباله كثير من تلك الاخبار○ و ان سيد المصنفين حجة الاسلام ابا حامد محمد الغزالي الطوسي رصي الله عنه افتى بحرمة روايتها و لم يجوز لعن يزيدا اصلا○ و علل بحجة واضحة نقلا و عقلا○ സംക്ഷിപ്ത സാരം: (ഇമാം ഹുസൈൻ (റ) തങ്ങൾക്കും മുആവിയ (റ) വിന്റെ പുത്രൻ യസീദ്, അബ്ദുല്ലാഹിബ്നു സിയാദ് എന്നിവർക്കുമിടയിൽ നടന്ന പ്രശ്നങ്ങളെയോ ചേരിതിരിവുകളെയോ പറ്റി ഈ മൗലിദിൽ പരാമർശിക്കുന്നില്ല. കാരണം -ചില റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തന്നെ- അത് സ്വഹാബത്തിന്റെ മക്കളെ പറ്റി കുറ്റപ്പെടുത്താൻ കാരണമാവും. സയ്യിദുൽ മുസന്നിഫീൻ ഇമാം ഗസാലി (റ) ആ സംഭവങ്ങൾ ഹികായത്ത് ചെയ്യുന്നതും യസീദിനെ ശപിക്കുന്നതും പ്രാമാണികവും ബൗദ്ധികവുമായ തെളിവുകളുടെ വെളിച്ചത്തിൽ വിലക്കിയിരിക്കുന്നു). അപ്പോൾ ഈ രീതിയിലാണ് നാം ഹുസൈൻ (റ) തങ്ങളെ അനുസ്മരിക്കേണ്ടതെന്നും അത് തീർത്തും മാതൃകാപരവും, പ്രോത്സാഹനം അർഹിക്കുന്നതുമാണെന്നും മനസ്സിലാക്കാമല്ലോ. മൗലിദിലുള്ള ഒരു ബൈത്ത് [ഹസൻ ഹുസൈൻ (റ-ഹുമാ) യുടെ പേരിലുള്ള തവസ്സുൽ ബൈത്ത്] ഉദ്ധരിച്ച് കൊണ്ട് ഈ പോസ്റ്റ് ചുരുക്കുന്നു. اِلَهِي نَوِّرَنْ قَلْبِي وَعَيْنِي * بِسِبْطَيْ شَاِفعِــــــي جَدِّ الْحُسَيْنِ وَجَنِّبْنَا دَوَامًـــــا كُلَّ رَيْنٍ * بِوُدَّ الْقُرْبِ مِنْ جَـــــدِّ الْحُسَيْنِ أَزِلْ عَنَّا بِحَوْلِكَ كُلَّ شَيْنٍ * مِنَ الْعِصْيَــانِ يَا رَبَّ الْحُسَيْنِ اِلَيْنَا اجْلِبْ بِلُطْفِـــــكَ كُلَّ زَيْنٍ * وَحَبِّبْنَا لِسَيِدِنَا الْحُسَيْـــــنِ وَصُنْ وَقِ وَاحْمِيَنَّا كُلَّ حِينِ * بِحِرْزِهِمَــا وَاَسْتَارِ الْحُسَيْنِ عَلىَ طَـــــهَ وَاَلٍ اَلْفَ عَيْنٍ * وَاَصْحَـــــابٍ وَتُبَّاعِ الْحُسَيْنِ صَلاَةً جَاوَزَتْ قَطَرَاتُ غَيْنٍ * وَتَسْلِيمًا حَوَى مَدْحِ الْحُسَيْنِ لَكَ الْحَمْـــــدُ الْمُنَوِّرُ نٌورَ عَيْنٍ * اِلَهِي رَبَّ مَوْلَانَا الْحُسَيْنِ നബി കുടുംബത്തെ ഉചിതമായ രീതിയിൽ സ്‌നേഹിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ. - അബൂ മാജിദ് ചാലിൽ -

സ്വാലിഹീങ്ങളുടെ മഖാമുകൾ ബർക്കത്തിന് വേണ്ടി സന്ദർശിക്കുക എന്നത് ശിയാക്കളിൽ നിന്ന് വന്നതാണെന്ന ആരോപണവും പൊള്ളയാണ്. അത് ശിയാക്കളുടെ മാത്രം ആചാരമല്ല. ഇമാം മഅറൂഫുൽ ഖർഖിയുടെ ഖബ്‌'ർ ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലമാണെന്ന് സുന്നി ഇമാമുകൾ തന്നെ ചരിത്രത്തിൽ രേഖപ്പെടുത്തിയതും, (ഉദാ: ഇമാം ദഹബി (റ) / സിയറു അഅ്'ലാമിന്നുബലാ) സ്വാലിഹീങ്ങളുടെ മഖാമുകൾ ധാരാളമായി സിയാറത്ത് ചെയ്യണമെന്ന് ഇമാം നവവി (റ) തന്റെ അദ്കാറിൽ വ്യക്തമാക്കിയതുമെല്ലാം വിമർശകർ പഠിക്കേണ്ടതുണ്ട്. *ഇമാം ഹുസൈൻ (റ) വിന്റെ മൗലിദ്‌* * * *** നാം ദീൻ കൊണ്ട്‌ കടപ്പെട്ടിരിക്കുന്ന നമ്മുടെ മുൻഗാമികളെ എപ്പോഴും ഓർക്കണം. അവർക്ക്‌ വേണ്ടി എപ്പോഴും ദുആ ചെയ്യണം. മഹാന്മാർ വഫാത്തായ ദിനങ്ങളിൽ അവർക്ക്‌ വേണ്ടി ദുആ ചെയ്യുന്നതും അവരുടെ പ്രകീർത്തനങ്ങൾ അനുസ്മരിക്കുന്നതും സദ്‌വൃത്തരായ മുൻഗാമികളിൽ നിന്നു നമുക്ക്‌ പകർന്ന് കിട്ടിയ ദീനിൽ അടിസ്ഥാനമുള്ള ഒരു സംഗതിയാണ്‌. അത്കൊണ്ട് തന്നെ സയ്യിദുനാ ഹുസൈൻ (റ) വിന്റെ രക്തബന്ധത്തിലുള്ള പേരമക്കളായ അഹ്‌ലു ബൈത്തിൽ പെട്ടവരും അവിടുത്തെ ആത്മീയ സരണിയിലുള്ള പേരമക്കളും എന്ന് മാത്രമല്ല അവിടുത്തെ പൊരുത്തം ആഗ്രഹിക്കുന്ന വിശ്വാസികൾ മുഴുവനും ഹുസൈൻ (റ) വിനെ അനുസ്മരിക്കുന്നു. സ്വൂഫീ മാർഗ്ഗങ്ങളുടെ പരമ്പരകളിൽ പ്രശസ്തമായ ഒരു പരമ്പര അലി, ഹുസൈൻ, അലി സൈനുൽ ആബിദീൻ, മുഹമ്മദുൽ ബാഖിർ, ജഅഫറുസ്സ്വാദിഖ്, മൂസൽ കാളിം, അലി ബിൻ മൂസാ എന്നീ അഹ്‌ലു ബൈത്തിലെ മഹാന്മാർ വഴിയാണ് മഅറൂഫുൽ ഖർഖിയിലും തുടർന്ന് സിർറിയ്യു സിഖ്‌തിയിലും തുടർന്ന് സയ്യിദുത്താഇഫ ഇമാം ജുനൈദുൽ ബാഗ്ദാദിയിലും എത്തുന്നത് (റ-ഹും). ഇമാം ജുനൈദ് (റ) വിന്റെ മാർഗ്ഗം സത്യത്തിന്റെ മാർഗ്ഗമാണെന്ന് അഹ്‌ലുസ്സുന്നത്തിന്റെ ഇമാമുകൾ വ്യക്തമാക്കിയതുമാണ്. ഇമാം ഹുസൈൻ (റ) ഈ മാർഗത്തിലുള്ള മഹാന്മാരുടെയെല്ലാം ആത്മീയ ഗുരുവാണെന്ന് സാരം. മുഹറം പത്ത്‌ ആശൂറാ നാൾ എന്ന നിലയിൽ ആചരിക്കുവാൻ ശാരിഉ നിശ്ചയിച്ചതാണല്ലോ. അത്‌ കൊണ്ട്‌ തന്നെ അന്നത്തെ ദിവസം മറ്റൊരു ദിനമായി ആചരിക്കുവാൻ പാടില്ല. ശിയാ വിഭാഗം ചെയ്യുമ്പോലെ കർബലാ ദിനം ആയി ആചരിക്കുവാനും ദുഃഖദിനമായി കൊണ്ടാടുവാനും ശറഇൽ വകുപ്പില്ല. ശിയാക്കളുടെ ഇത്തരം കാര്യങ്ങളിൽ സാദൃശ്യം വരാതെയും നമ്മുടെ ഇമാമുകൾ പറഞ്ഞ ശാസനകൾ അംഗീകരിച്ചു കൊണ്ടുമാണ് അന്ന് നാം ഇമാം ഹുസൈൻ (റ) തങ്ങളെ അനുസ്മരിക്കുന്നത്. അവർക്ക് വേണ്ടി ദുആ ചെയ്യുന്നതും ഖുർആൻ പാരായണം ചെയ്യുന്നതും അവരെ പ്രകീർത്തിച്ച് കൊണ്ട് മൗലിദ് പാരായണം ചെയ്യുന്നതും നമുക്ക് അവരുടെ ബർകത്ത് ലഭിക്കുവാൻ ഉപകരിക്കുമല്ലോ. ഹസൻ, ഹുസൈൻ (റ-ഹുമാ) യുടെ പേരിൽ രചിക്കപ്പെട്ട വളരെ നല്ല ഒരു മൗലിദാണ്‌ മവാഹിബുസൈൻ ഫീ മനാഖിബിൽ ഹസനൈൻ. ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഉപശാഖയായ അൽ അറൂസിയ്യത്തുൽ ഖാദിരിയ്യഃ എന്ന ത്വരീഖത്തിന്റെ ഉപജ്ഞാതാവും പ്രസിദ്ധമായ ജലാലിയ്യഃ റാതീബ്‌ ക്രോഢീകരിച്ച മഹാ ഗുരുവുമായ അൽ അല്ലാമത്തുൽ അറൂസിയ്യഃ മുഹമ്മദ്‌ ബിൻ അഹ്‌മദ്‌ അൽ ഖാഹിരി സുമ്മൽ കിർക്കരി എന്ന മാപ്പിള ലബ്ബ ആലിം സാഹിബ് (റ) (വഫാത്: ഹി. 1316) വിശാലമായ അറിവും ജ്ഞാനവും കൊണ്ട് അല്ലാഹു അനുഗ്രഹിച്ച മഹാനാണ്. തെന്നിന്ത്യയിലും ശ്രീലങ്കയിലും മറ്റും പതിനായിരങ്ങളെ ദീനീ മാർഗത്തിൽ വഴിനടത്തിയ ശൈഖവർകൾക്ക് അറബിയിലും അറബി തമിഴ് ആയ അർവിയിലുമായി നൂറിൽ പരം രചനകളുണ്ട്. സാഹിത്യ സമ്പുഷ്ടമായ രചനകളിൽ പലതും മൗലിദുകളും ഖസീദകളുമാണ്. മുത്ത് നബി തങ്ങളുടെ മൗലിദ് (منحة سرنديب في مولد الحبيب), ഖദീജാ ബീവി മൗലിദ് (البهجة الوهيجة في وليجة الست خديجة), ഇമാം ശാഫിഈ മൗലിദ്‌ (سنجبيل سلافة قريشية في سجنجل مرأة مطلبية), ശൈഖ്‌ ജീലാനീ മൗലിദ്‌ (منائح رب الارباب في مدائح قطب الاقطاب), അജ്‌മീർ ഖാജാ മൗലിദ്‌ (مولد عطاء الرسول في محتد سخاء البتول), സയ്യിദ്‌ മൗലൽ ബുഖാരി മൗലിദ്‌ (منحة الباري في مدحة البخاري), ശൈഖവർകളുടെ ആത്മീയ ഗുരുവായ കീളക്കര തൈകാ സാഹിബ് മൗലിദ് (موهبة الواهب في منقبة الشيخ تيكا صاحب), എന്നിങ്ങനെ മനോഹരമായ നിരവധി രചനകളുള്ള മഹാനവർകളുടെ ഒരു പ്രധാന രചനയാണ്‌ ഹസൻ, ഹുസൈൻ (റ-ഹുമാ) യുടെ പേരിലുള്ള മൗലിദ് (مواهب الزين في مناقب الحسنين). ഈ മൗലിദ് രചിച്ചതിന്റെ പേരിൽ ശൈഖവർകൾക്ക് മദീഹുസ്സിബ്‌തൈൻ എന്ന വിശേഷണം കൂടിയുണ്ട്. ശിയാക്കൾ ഹുസൈൻ (റ) വിന്റെ പേരിൽ മാത്രമാണ് അനുസ്മരണം എന്ന പേരിലുള്ള ആഭാസങ്ങൾ നടത്തുന്നത്. ഹസൻ (റ) വിനെ അവർ അത്ര പരിഗണിക്കുന്നത് കാണാറില്ല. എന്നാൽ അഹ്‌ലുസ്സുന്നത്ത് മുത്ത് നബി (സ) തങ്ങളുടെ പേരക്കുട്ടികൾ രണ്ട് പേരെയും അനുസ്മരിക്കുന്നു. നമ്മുടെ ഇമാമുകൾ വരച്ച വൃത്തത്തിനുള്ളിൽ നിന്നു കൊണ്ട് എങ്ങിനെ അനുസ്മരണം നടത്തണം എന്നതിന്റെ മികച്ച മാതൃക കൂടിയാണ് ഈ മൗലിദ്. അതിന്റെ മുഖവുരയിൽ പറയുന്ന ഈ കാര്യം ശ്രദ്ധിക്കുക:

ഇമാം ഹുസൈൻ (റ) തങ്ങളെയും അവിടുത്തെ വംശത്തെയും നാം സ്‌നേഹിക്കുന്നു. അത്‌ ഇമാമുകൾ പഠിപ്പിച്ച രീതിയിലാണ്‌. സുന്നത്തിന്റെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ചു പോയ ശിയാക്കളുടെ രീതിയിലല്ല. നമ്മുടെ ഇമാം ശാഫിഈ (റ) നാളെ പരലോകത്ത്‌ വസീലയായി എണ്ണിയത്‌ നബികുടുംബത്തോടുള്ള സ്‌'നേഹമാണ്‌. آلُ النَّبِيِّ ذَرِيعَتِي * وَهمُو إِلَيْهِ وَسِيلَتِي أَرْجُو بِهِمْ أُعْطَى غَداً * بِيَدِي اليَمِبنِ صَحِيفَتِي [നബി കുടുംബം എന്റെ രക്ഷാ മാർഗ്ഗമാണ്‌; നാളെ വലതു കൈയിൽ കിതാബ്‌ ലഭിക്കാൻ നബി കുടുംബത്തെ വസീലയാക്കുന്നു എന്ന് സാരം] നബി കുടുംബത്തോടുള്ള സ്നേഹത്തിന്റെ പേരിൽ അഹ്‌ലു സ്സുന്നത്തിന്റെ ആളുകളിൽ തന്നെ ശിയാ ബന്ധം ആരോപിക്കുന്ന വിവരദോശികളെയും നാം തിരിച്ചറിയണം. ഈ ആരോപണം ആദ്യം സഹിക്കേണ്ടി വന്നത്‌ ഇമാം ശാഫിഈ (റ) യാണ്‌. അതിന്‌ മറുപടിയായി ഇമാമവർകൾ ഇങ്ങനെ പാടി: قَالُوا تَرَفَّضْتَ قُلْتُ: كَلاَّ * مَا الرَّفْضُ دِينِي وَلاَ اعْتِقَادِي لكِنْ تَوَلَّيْتُ غَيْرَ شَكٍّ * خَيْرَ إِمَامٍ وَخَيْرَ هَادِي إِنْ كَانَ حُبُّ الوَلِيِّ رَفْضَاً * فَإِنَّ رَفْضِي إِلَى العِبَادِ [അഹ്‌ലു ബൈത്തിനോടുള്ള സ്‌നേഹത്തിന്റെ പേരിൽ റാഫിളീ (ശിയാ) എന്ന് ആരോപിക്കപ്പെടുന്നത്‌ ഞാൻ പ്രശ്‌നമാക്കുന്നില്ല. നബികുടുംബത്തെ സ്‌നേഹിക്കുന്നവർ റാഫിളി ആണെങ്കിൽ ഞാനും റാഫിളീ ആണ്‌ എന്ന് സാരം] * * *** സൂറത്തുൽ അഹ്‌സാബിലെ 33 ആം ആയത്തിനെ ഇമാം ഇബ്‌നു ജരീറുത്ത്വിബ്‌രി (റ) വ്യാഖ്യാനിച്ചത്‌ കാണുക: { إنَّـمَا يُرِيدُ اللَّهُ لِـيُذْهِبَ عَنْكُمُ الرّجْسَ أهْلَ البَـيْتِ وَيُطَهِّرَكُمْ تَطْهِيراً } الأحزاب: 33 اختلف أهل التأويـل فـي الذين عنوا بقوله { أهْلَ البَـيْتِ } فقال بعضهم: عنى به رسول الله صلى الله عليه وسلم وعلـيّ وفـاطمة والـحسن والـحسين رضوان الله علـيهم. ذكر من قال ذلك: حدثنـي مـحمد بن الـمثنى، قال: ثنا بكر بن يحيى بن زبـان العنزي، قال: ثنا مندل، عن الأعمش، عن عطية، عن أبـي سعيد الـخدريّ، قال: قال رسول الله صلى الله عليه وسلم: " نَزَلَتْ هَذِهِ الآيَةُ فِـي خَمْسَةٍ: فِـيّ، وفِـي علـيّ رَضِيَ اللَّهُ عَنْهُ، وَحَسَنٍ رَضِيَ اللَّهُ عَنْهُ، وَحُسَيْنٍ رَضِيَ اللَّهُ عَنْهُ، وَفـاطِمَةَ رَضِيَ اللَّهُ عَنْها " { إنَّـمَا يُرِيدُ اللَّهُ لِـيُذْهِبَ عَنْكُمُ الرّجْسَ أهْلَ البَـيْتِ وَيُطَهِّرَكُمْ تَطْهِيراً }. حدثنا ابن وكيع، قال: ثنا مـحمد بن بشر، عن زكريا، عن مصعب بن شيبة، عن صفـية بنت شيبة قالت: قالت عائشة: خرج النبـيّ صلى الله عليه وسلم ذات غداة، وعلـيه مِرْطٌ مُرَجَّلٌ من شعر أسود، فجاء الـحسن، فأدخـله معه، ثم قال: إنَّـمَا يُريدُ اللَّهُ لِـيُذْهِبَ عَنْكُمُ الرّجْسَ أهْلَ البَـيْتِ وَيُطَهِّرَكُمْ تَطْهِيراً. (تفسير الطبري) [അഹ്‌ലു ബൈത്ത്‌ കൊണ്ടുള്ള ഒരു വിവക്ഷ നബി (സ) തങ്ങൾ, അലി (റ), ഹസൻ (റ), ഹുസൈൻ (റ), ഫാതിമ (റ) എന്നിവരാവുന്നു എന്ന് സാരം]. ഇതിന്റെ അവലംബമായ നബി വചനങ്ങളാണ്‌ അഹ്‌ലുസ്സുന്നത്തിന്റെ ആധികാരിക തഫ്സീർ ആയ തഫ്സീറുത്ത്വിബ്‌രിയിൽ നിന്ന് ഇവിടെ ഉദ്ധരിച്ചത്. നബി (സ) തങ്ങൾ ഒരു പുതപ്പിനകത്ത്‌ ഈ നാല്‌ പേരെയും തങ്ങളോടൊപ്പം ചേർത്തി നിർത്തിയത്‌ കാരണം ഇവരെ അഹ്‌ലുൽ അബാ എന്നും അഹ്‌ലുൽ കിസാ എന്നും പറയപ്പെടുന്നു. لي خمسة أطفي بها * حر الجحيم الحاطمة المصطفى و المرتضى * و ابناهما و الفاطمة എന്ന ബൈത്ത് ഈ അഞ്ച് പേരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന ബൈത്താണ്. എന്നാൽ ഇതെല്ലാം ശിയാക്കളിൽ നിന്ന് വന്ന വിശ്വാസമാണ്‌ എന്ന് പ്രസംഗിക്കുന്ന വിവരദോശികളെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. അവരെ സൂക്ഷിക്കുക. വിശ്വാസികൾ നാളെ പരലോക മോക്ഷം ആഗ്രഹിക്കുന്നത്‌ നബി കുടുംബത്തോടുള്ള സ്‌നേഹം വസീലയാക്കി കൊണ്ട്‌ തന്നെയാണ്‌. അഹ്‌ലു ബൈത്തിനെ സ്നേഹിക്കുന്നവർ തങ്ങൾ മാത്രമാണെന്നാണ് ശിയാക്കളുടെ വാദം. അഹ്‌ലു ബൈത്തിനെ സ്നേഹിക്കുന്നവർക്കെല്ലാം ശിയാ മുദ്ര ചാർത്തുക വഴി ശിയാക്കളുടെ ഈ അവകാശവാദം അംഗീകരിച്ചു കൊടുക്കുകയാണ് വഹാബികൾ ചെയ്യുന്നത്. ശിയാക്കളുടെ യാ അലി എന്ന വിളിയിൽ നിന്നാണ് ഇസ്തിഗാസ വന്നതെന്ന് ആരോപിക്കുന്നതും മറ്റൊരു വിവരക്കേടാണ്. കാൽ കോച്ചിയാൽ യാ മുഹമ്മദ് എന്ന് വിളിക്കണമെന്ന ആശയം ഇമാം ഇബ്നു ഉമർ (റ) നെ തൊട്ട് ഹദീസിൽ വന്നതും ശൈഖ് ഇബ്നു തൈമിയ്യ പോലും തന്റെ അൽ കലിമുത്തയ്യിബിൽ അത് എടുത്ത് പറഞ്ഞതും ഇവർ കാണാത്തത് കൊണ്ടായിരിക്കില്ല. മറിച്ച് ഇസ്തിഗാസയെ എതിർക്കാൻ വല്ല കച്ചിത്തുരുമ്പും തിരയുന്നത് കൊണ്ടായിരിക്കണം. യുദ്ധവേളയിൽ യാ മുഹമ്മദ് എന്ന് വിളിക്കുന്നത് മുസ്‌ലിം സൈന്യത്തിന്റെ മുദ്രാ വാക്യമായിരുന്നുവെന്നും ചരിത്രത്തിൽ കാണാം. മരിച്ചുപോയ മഹാത്മാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്ന രീതിയും അവരെ നേരിട്ട് വിളിക്കുന്ന രീതിയും തത്വത്തിൽ ഒന്ന് തന്നെയാണെന്ന് ഇബ്നു ഹജർ (റ) വിനെ പോലെയുള്ള സുന്നി ഇമാമുകൾ വ്യക്തമാക്കിയതാണ്.

കർബലാ സംഭവം ഖേദകരവും ദുഃഖകരവുമാണ്. അതോർക്കുമ്പോൾ ഏതൊരു വിശ്വാസിക്കും ദുഖമുണ്ടാവും. എന്നാൽ സ്വാഭാവികമായി ഉണ്ടാകുന്ന ദുഃഖം പോലെയല്ല ദുഃഖാചരണം. അത് ഇസ്‌ലാം കഠിനമായി വിലക്കിയ ദുരാചാരമാണ്. നമ്മുടെ ദീനിന്റെ ആശയാദർശങ്ങളിൽ നിന്ന് വലത്തോട്ടും ഇടത്തോട്ടും വ്യതിചലിച്ച്‌ സുന്നത്തിൽ നിന്ന് പുറത്ത്‌ പോവുകയെന്നത്‌ നബി (സ) തങ്ങൾ മുന്നറിയിപ്പ്‌ നൽകിയിട്ടുള്ള അത്യന്തം അപകടകരമായ കാര്യമാണ്‌. *ഇമാം ഹുസൈൻ (റ)തങ്ങളോടും അഹ്‌ലു ബൈത്തിനോടുമുള്ള സ്‌നേഹം* * * *** ഇസ്‌റാഈല്യർ പൂർവ്വ പ്രവാചകരുടെ വംശമാണ്‌. എന്നാൽ അവരിലെ ചില പ്രവാചകരെ അവർ വധിച്ചു കളഞ്ഞിട്ടുണ്ട്‌. ഈ സമുദായത്തിലും ആ ചരിത്രം സമാനമായി ആവർത്തിച്ചു. സ്വന്തം സമുദായത്തിലുള്ള ചില അഭിശപ്‌തരായ ഭാഗ്യ ദോഷികൾ പ്രവാചകർ (സ) യുടെ പേരക്കുട്ടിയെ ഗളഛേദം ചെയ്‌തുകളഞ്ഞു. ഇമാം ഹുസൈൻ (റ) തങ്ങൾ രക്ത സാക്ഷിയായത്‌ ഹിജ്‌റ 61 മുഹറം 10 നാണ്‌. (അന്ന് ക്രിസ്‌'താബ്ദം 680 ഒക്‌ടോബർ 10 ആയിരുന്നു). അത്‌ ആദം നബി (അ) മുതൽ പല പ്രവാചകന്മാരുമായും ബന്ധപ്പെട്ട സംഭവങ്ങളുടെ സ്‌'മരണകൾ കൊണ്ട്‌ ധന്യമായ മുഹറം 10 -നു തന്നെ ആയത്‌ ഒരു നിയോഗമാകാം. ഇമാം ഹുസൈൻ (റ) വിന്റെ രക്ത സാക്ഷിത്വം വിശ്വാസികൾക്ക്‌ വലിയ പാഠം നൽകുന്നു. അല്ലാഹുവിന്റെ ഇഷ്‌ട ദാസന്മാരെ അവൻ പരീക്ഷിക്കുന്നത്‌ അവരുടെ പദവികൾ ഉയർത്തുവാനാണ്‌. വിശ്വാസികളെ നാം പരീക്ഷിക്കുമെന്ന് പറഞ്ഞ സകല പരീക്ഷണങ്ങൾക്കും വിധേയമാവുകയും അതിൽ സമ്പൂർണ്ണമായി വിജയിക്കുകയും ചെയ്യാൻ ഇമാം ഹുസൈൻ (റ) തങ്ങൾക്ക്‌ അല്ലാഹു ഉതവി നൽകി. وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ «ولنبلونكم بشيء من الخوف» للعدو «والجوع» القحط «ونقص من الأموال» بالهلاك «والأنفس» بالقتل والموت والأمراض «والثمرات» بالحوائج أي لنختبرنكم فننظر أتصبرون أم لا «وبشر الصابرين» على البلاء بالجنة. (تفسير الجلالين) [ആശയം: ശത്രുക്കളെ പറ്റിയുള്ള ഭയം, വിശപ്പ്, സാമ്പത്തിക നഷ്‌'ടം, മരണമോ രോഗമോ കൊലപാതകമോ കാരണമുള്ള ജീവനാശം, കായ് കനികളുടെ ദൗർലഭ്യം തുടങ്ങി ചിലതുവഴി നിങ്ങൾ ക്ഷമ കൈക്കൊള്ളുന്നുണ്ടോ എന്ന് നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ക്ഷമാശീലര്‍ക്ക് താങ്കള്‍ സ്വർഗ്ഗം കൊണ്ട്‌ സന്തോഷവാർത്തയറിയിക്കുക]. أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ ۖ ونزل في جهد أصاب المسلمين «أم» بل أ «حسبتم أن تدخلوا الجنة ولَّما» لم «يأتكم مثل» شبه ما أتى «الذين خلوا من قبلكم» من المؤمنين من المحن فتصبروا كما صبروا ... (تفسير الجلالين) [ആശയം: മുൻ കഴിഞ്ഞു പോയ വിശ്വാസികൾ അനുഭവിച്ച പ്രയാസങ്ങളൊന്നും സഹിക്കാതെ (യുദ്ധഭൂമിയിൽ വെച്ച് പൊരുതിയവരുടെയും ക്ഷമാപൂര്‍വം ഉറച്ചു നിന്നവരുടെയും അനുഭവങ്ങളൊന്നുമറിയാതെ) എളുപ്പം സ്വര്‍ഗത്തില്‍ കടന്നുകളയാമെന്നു നിങ്ങള്‍ ധരിക്കുന്നുണ്ടോ?] ഇമാം ഹുസൈൻ (റ) വിനും സംഘത്തിനും ഭക്ഷണ വിഭവങ്ങൾ ഉപരോധിച്ചു. യൂഫ്രട്ടീസ്‌ നദിയിലെ വെള്ളം പോലും അവർക്ക്‌ തടയപ്പെട്ടിരുന്നു. ഇമാം അനുഭവിച്ച പരീക്ഷണങ്ങൾ കാരണം അവിടുത്തെ മഹത്വത്തിന്റെ മാറ്റ്‌ ഊതിക്കാച്ചിയ പൊന്ന് പോലെ വർദ്ധിച്ചിരിക്കുന്നു. ഇമാമിനെ മുസ്‌'ലിം ലോകം സദാ പ്രാർത്ഥനാ പൂർവ്വം സ്‌'മരിക്കുന്നുണ്ട്‌. എന്നാൽ അവിടുത്തെ ശല്യം ചെയ്‌'തവർ ചരിത്രം പറയുമ്പോൾ -അതും നിന്ദ്യരായി മാത്രമേ- സ്‌'മരിക്കപ്പെടുന്നുള്ളൂ. ഹുസൈൻ (റ) വിനോടുള്ള സ്‌നേഹത്തിന്റെ പേരിൽ ശിയാ വിഭാഗം നടത്തുന്ന ആഭാസങ്ങൾ അവിടുത്തെയും മുസ്‌ലിം സമുദായത്തെയും അപകീർത്തിപ്പെടുത്താൻ മാത്രമേ ഉപകരിക്കുന്നുള്ളൂ. അത്‌ പോലെ യസീദിനെ ശപിച്ചാൽ മാത്രമേ ഇമാം ഹുസൈൻ (റ) തങ്ങളോട്‌ വിധേയത്വമുള്ളവരാവൂ; അല്ലാത്തവരൊക്കെ ഇമാമിന്റെ എതിർ പക്ഷത്തുള്ളവരാണ്‌ എന്ന ധാരണയും തിരുത്തപ്പെടേണ്ടതാണ്‌. അവർ ഇൽമുൽ കലാമിലും ഫിഖ്ഹിലും തസ്വവ്വുഫിലുമെല്ലാം അദ്വിതീയനായ ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം അബൂ ഹാമിദുൽ ഗസാലി (റ) യെ പോലെയുള്ള മഹാന്മാരെയാണ്‌ പ്രതിസ്ഥാനത്ത്‌ ചേർക്കുന്നത്‌. യസീദിനെ ശപിച്ചവർക്ക്‌ അവരുടെ പക്കൽ അതിന്റെ തെളിവും ന്യായമുണ്ടാവും. അത്‌ മറ്റൊരു വിഷയം. ശപിക്കാത്തവരെല്ലാം യസീദിന്റെ അനുഭാവികൾ ആണെന്ന് വരുത്തുന്നതാണ്‌ പ്രശ്‌നം. * * *** നബി (സ) തങ്ങളുടെ കുടുംബത്തോടുള്ള സ്‌നേഹം ഈമാനിന്റെ ഭാഗമാണ്‌. ഹാശിം മുത്വലിബ്‌ സന്തതികളിൽ നിന്ന് മുസ്‌ലിമായവരാണ്‌ നബി (സ) യുടെ കുടുംബം. അവരെയെല്ലാം സ്‌നേഹിക്കണം. വിശ്വാസികളുടെ മാതാക്കളായ നബി (സ) യുടെ പത്നിമാരും ആദരിക്കപ്പെടണം. അഹ്‌ലു ബൈത്ത്‌ എന്നതിന്‌ തഫ്‌സീർ ജലാലൈനിയിൽ നൽകിയ വ്യാഖ്യാനം നബി (സ) തങ്ങളുടെ പത്നിമാർ എന്നാണല്ലോ. നബി (സ) തങ്ങളുടെ പേരക്കുട്ടികൾ നബികുടുംബത്തിൽ സവിശേഷ സ്ഥാനമുള്ളവർ (അശ്‌റാഫ്‌) ആണ്‌. ശിയാക്കൾ നബി കുടുംബത്തെ സ്‌നേഹിക്കുന്നു എന്ന പേരിൽ ഇവരിൽ ചിലരെ മാത്രമേ ആദരിക്കുന്നുള്ളൂ.

ഖുതുബുൽ ഇർശാദ് ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) തങ്ങൾ ഹദ്ദാദ് റാത്തീബ് ക്രോഢീകരിച്ചതിന്റെ പിന്നിൽ ശിയാക്കളുടെ പിഴച്ച വിശ്വാസത്തെ പ്രിതിരോധിക്കുക എന്ന ലക്‌ഷ്യം കൂടി ഉള്ളതായി ചരിത്രത്തിൽ കാണുന്നു. വിലായത്തിന്റെ ലോകത്ത് തുല്യതയില്ലാത്ത ഖുതുബുൽ അഖ്താബ് ശൈഖ് ജീലാനി (റ) തങ്ങളുടെ നിലപാടും ശിയാ വാദങ്ങളുടെ മുനയൊടിക്കുന്നു. ഇമാം ഹുസൈൻ (റ) തങ്ങളുടെ പേരക്കുട്ടികളായ ഇവരെക്കാൾ ഹുസൈൻ (റ) തങ്ങളെ സ്നേഹിക്കുന്നവർ അല്ലല്ലോ ശിയാക്കൾ. ഹുസൈൻ (റ) വിന്റെ കൊലപാതകത്തിലും കർബല സംഭവത്തിലും ദുഃഖിച്ച്‌ കൊണ്ട്‌ മുഹറം പത്തിന്‌ വിലപിക്കുകയും മാറത്തടിക്കുകയും ചെയ്യുന്ന ദുരാചാരങ്ങൾ ശിയാക്കളുടെ വകയാണ്‌. ശിയാക്കളുടെ ഈ ആചാരങ്ങളോട്‌ പ്രതിഷേധിച്ച്‌ കൊണ്ട്‌ മറ്റ്‌ ചിലർ വേറെ ആചാരങ്ങളുണ്ടാക്കി ആ ദിവസത്തെ സന്തോഷ പൂർവ്വം വരവേറ്റതായും ചരിത്രത്തിൽ കാണുന്നു. അവർ അതിന്‌ കള്ള ഹദീസുകൾ വരെ ഉണ്ടാക്കി. "അന്ന് സുറുമയിട്ടാൽ ആ വർഷം കണ്ണു രോഗം പിടിപെടില്ല, അന്ന് കുളിച്ചാൽ അക്കൊല്ലം രോഗമുണ്ടാകില്ല തുടങ്ങിയുള്ള ഹദീസുകൾ കള്ള നിർമ്മിതങ്ങളും നുണയന്മാർ ചമച്ചതുമാണെന്ന് ശൈഖ്‌ സൈനുദ്ധീൻ മഖ്ദൂം (റ) അവിടുത്തെ ഫത്‌ഹുൽ മുഈനിൽ വിവരിച്ചിട്ടുണ്ട്‌. وأما أحاديث الاكتحال والغسل والتطيب في يوم عاشوراء فمن وضع الكذابين (فتح المعين) മുഹറം 10 നു ആശൂറാ ദിനത്തെ മുസ്‌ലിംകൾ ആചരിക്കുന്നത് സുന്നത്ത് നോമ്പെടുത്തും അല്ലാഹു അവന്റെ നബിമാർക്ക് നൽകിയ അനുഗ്രഹങ്ങളെ നന്ദി പൂർവം സ്മരിച്ചും കൊണ്ട് സുന്നി ഇമാമുകൾ പഠിപ്പിച്ചു തന്ന രീതിയിലാണ്. കർബലയിൽ നടന്ന ഇമാം ഹുസൈൻ (റ) ന്റെ രക്ത സാക്ഷിത്വം ഏതൊരു മുസ്‌ലിമിനും തീർത്താൽ തീരാത്ത വേദനയാണ്. എന്നാൽ അതിന്റെ പേരിൽ ശിയാ വിഭാഗത്തെപ്പോലെ ഒരു ദുഃഖാചരണം സുന്നി മുസ്‌ലിംകൾ നടത്താറില്ല. അവർ ഹുസൈൻ (റ) വിനു വേണ്ടി ദുആ നടത്തുന്നു. ഹസൻ ഹുസൈൻ റ-ഹുമാക്ക് വേണ്ടി ദുആ നടത്താത്ത ഒരു പ്രാർത്ഥനാ സദസ്സും സുന്നി മുസ്ലിംകൾക്ക് ഉണ്ടാവാറില്ല. മുഹറം പത്തിന്‌ ആശ്രിതർക്ക്‌ ഭക്ഷണത്തിൽ വിശാലത ചെയ്യൽ അടിസ്ഥാനമുള്ളതും ശറഇന്റെ പിൻബലമുള്ളതുമാണ്‌. അതിനു കർബല സംഭവവുമായി ബന്ധമില്ല. നാം മഹാന്മാരെ ഇമാമുകൾ എന്ന് വിളിക്കുന്നതും ശിയാക്കളുടെ ഇമാമിയ്യത്തും തമ്മിൽ അജഗജാന്തരമുണ്ട്. ഒരാൾ പാപങ്ങൾ ചെയ്യാതെ ജീവിക്കുന്നത് കണ്ടാൽ അദ്ധേഹത്തിനു അല്ലാഹു ഇസ്തിഖാമത്തിനു തൗഫീഖ് നൽകിയതായി നാം മനസിലാക്കുന്നു. അവരെ നാം ആദരപൂർവം മഹ്ഫൂളുകൾ എന്ന് വിളിക്കുന്നു. എന്നാൽ നബി (സ) തങ്ങൾ അല്ലാതെ ഈ ഉമ്മത്തിൽ ആരും മഅസൂമുകൾ (പാപസുരക്തിതർ) അല്ല. അത് കൊണ്ട് തന്നെ പാപസുരക്ഷിതർ എന്ന അർത്ഥത്തിൽ നാം ആരെയും ഇമാമുകൾ എന്ന് വിശേഷിപ്പിക്കുന്നില്ല. ദീനീ രംഗത്ത് നമുക്ക് നേതൃത്വം നൽകുന്നവരെയാണ് ആ അർത്ഥത്തിൽ നാം ഇമാമുകൾ എന്ന് വിളിക്കുന്നത്. ശിയാക്കൾ അവരുടെ ഇമാമുകളുടെ പേരിനൊപ്പം അലൈഹിസ്സലാം എന്ന് ചൊല്ലാറുണ്ട്. എന്നാൽ നബിമാരും മലക്കുകളും അല്ലാത്ത മഹാത്മാക്കളുടെ പേരിനൊപ്പം നാം തർളിയത്ത് ചൊല്ലുകയല്ലാതെ അലൈഹിസ്സലാം എന്ന് ചൊല്ലാറില്ല. അത് കറാഹത്ത് ആണെന്ന് മതവിധിയുണ്ട്. ഇത് നാം ശ്രദ്ധിക്കണം. കേരളത്തിലെ മുസ്‌ലിംകൾക്ക് ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ), ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ (റ) പോലുള്ള മഹാന്മാർ വരച്ചു കാണിച്ചു തന്ന മഹത്തായ ഒരു മാതൃകയുണ്ട്. അത് സ്വഹാബത്ത് മുതൽ മുസ്‌ലിം ലോകം തുടർന്ന് വരുന്ന ഋജുവായ പാതയാണ്. അത് മുറുകെപ്പിടിക്കുക. വിശ്വാസവൈകല്യങ്ങൾ സൂക്ഷിക്കുക. ഖുലഫാഉർറാശിദുകളായ നാലു ഖലീഫമാരുടെ മഹത്വം പറയുമ്പോൾ അഹ്‌ലു സ്സുന്നത്തിന്റെ പൊതു നിലപാട്‌ അനുസരിച്ചുള്ള ക്രമ പ്രകാരം മാത്രമേ പറയുവാൻ പാടുള്ളൂ. അഥവാ ഈ ഉമ്മത്തിൽ ഏറ്റവും മഹത്വം അബൂബക്‌ർ (റ), പിന്നെ ഉമർ (റ), പിന്നെ ഉസ്‌മാൻ (റ), പിന്നെ അലി (റ) എന്ന ക്രമം നാം പാലിക്കുക തന്നെ വേണം. വെള്ളിയാഴ്ച്ചകൾ തോറും മിമ്പറുകളിൽ നിന്നും നാല് ഖലീഫമാർക്ക് വേണ്ടി പ്രസ്‌'തുത ക്രമത്തിൽ പേരെടുത്ത് പറഞ്ഞു ദുആ നടത്തുന്ന വഴക്കം ശിയാക്കൾക്കെതിരെ അഹ്‌ലുസ്സുന്നത്തിന്റെ ഇടയിൽ നിലവിൽ വന്നതാണ്. അത് തുടർന്ന് വരുന്നവരാണ് കേരളത്തിലെ മുസ്‌ലിംകൾ. ഗുരുവരന്മാരുടെ ആശീർവാദങ്ങളില്ലാത്ത സ്വതന്ത്ര വായനകളാണ് നമ്മുടെ മലബാറിന്റെ മണ്ണിൽ വഹ്ഹാബിസത്തിന്റെ വിഷലിപ്തമായ ആശയങ്ങൾ കടന്നു വരാൻ കാരണം. ശരിയായ സ്രോതസ്സുകളിൽ നിന്നല്ലാതെ ദീനീ വിഷയങ്ങൾ പഠിക്കാൻ ശ്രമിച്ചാൽ അത് വിശ്വാസവൈകല്യങ്ങൾക്ക് കാരണമാവും. അത് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വഹ്ഹാബിസത്തെക്കാൾ അപകടകരമായ ശിയാ വിശ്വാസങ്ങളും നിലപാടുകളും ലോകത്ത് പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങൾ അതിന്റെ ആളുകൾ നടത്തുന്നുണ്ട്. അത് -എന്നല്ല ഏത് വികല ചിന്തകളും- തടയുവാനുള്ള ശരിയായ മാർഗ്ഗം ദീനീ വിജ്ഞാനം അതിന്റെ ശരിയായ സ്രോതസ്സുകളിൽ നിന്ന് നേടുക എന്നതാണ്.

കർബല: ആഘോഷമല്ല (ശിയാക്കൾ അലി(റ) ഒഴികെ മൂന്നു ഖലീഫമാരെയും ചീത്ത വിളിക്കുന്നു ദയൂബന്ധികൾ അമീർ മുആവിയ (റ) വിനെയും മകൻ യസീദിനെയും അപഹസിക്കുന്നു വഹാബികൾ അബൂഹുറൈറ (റ), ഇബ്നു അബ്ദുസ്സലാം (റ), ഉമർ (റ) എന്നിവരെ കൂടി കുറ്റം പറയുന്നു അഹ്ലുസ്സുന്നയ്ക്ക് അവരെല്ലാം ആദരണീയ താരകങ്ങൾ തന്നെ ) *ഇമാം ഹുസൈൻ (റ) വിനെ സ്‌നേഹിക്കുക; ശിയാ നിലപാടുകൾ സൂക്ഷിക്കുക*. * * *** നബി (സ) തങ്ങളോടും അവിടുത്തെ കുടുംബത്തോടുമുള്ള സ്നേഹം വിശ്വാസികൾക്ക് നിർബന്ധമാണ്. അത് എങ്ങനെയായിരിക്കണം എന്ന് മഹാന്മാരായ ഇമാമുകൾ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. എന്നാൽ നബി (സ) യുടെ കുടുംബത്തിൽ ചിലരെ മാത്രം സ്നേഹിക്കുന്നതായി വരുത്തുകയും നബി (സ) തങ്ങളുടെ പ്രിയ തോഴനായ അബൂബക്ർ സിദ്ധീഖ് (റ) -നെയും പ്രിയ പത്നി ആഇശ (റ) യെയും ധാരാളം സ്വഹാബി പ്രമുഖരെയും ഏറെ വെറുക്കുകയും ചെയ്യുന്ന ശിയാക്കളുടെ നിലപാട് മുസ്‌ലിം ലോകത്തിന്റെ വിചാരധാരക്ക് നേർവിപരീതമാണ്. നക്ഷത്ര തുല്യരെന്ന് നബി (സ) വിശേഷിപ്പിച്ച അവിടുത്തെ സ്വഹാബത്തിനെ തരംതിരിച്ച് കൊണ്ട് ആക്ഷേപിക്കുന്നത് മഹാപാതകമാണ്. നബി (സ) തങ്ങൾക്ക് ശേഷം ഈ ഉമ്മത്തിൽ ഏറ്റവും ആദരിക്കപ്പെടുന്നവർ സയ്യിദുനാ അബൂബക്ർ സിദ്ധീഖ് (റ) വും ശേഷം സയ്യിദുനാ ഉമർ (റ) വും ശേഷം സയ്യിദുനാ ഉസ്മാൻ (റ) വും ആണ്. ഇവരെ ചീത്ത പറയുന്ന ശിയാക്കൾ തന്നെയാണ് മുസ്‌ലിംകളിൽ ഏറ്റവും വലിയ വിവരദോഷികൾ. ഖവാരിജ്, മുഅതസിലത്, മുതൽ ഇപ്പോൾ അവരുടെ പിഴച്ച ചിന്തകളുടെ വിഴുപ്പു ഭാണ്ഡം പേറുന്ന വഹാബികൾ വരെ വിവരക്കേടിലും വഴികേടിലും ഈ ശിയാക്കൾക്ക് പിന്നിലാണ്. സയ്യിദുനാ ഹുസൈൻ (റ) വിന്റെ രക്തസാക്ഷിത്വം മുസ്‌ലിം ലോകത്തിനു ഒരിക്കലും മറക്കാൻ കഴിയാത്ത വേദനയാണ്. മുത്ത്‌ നബി (സ) തങ്ങളുടെ പ്രിയപ്പെട്ട പേരക്കുട്ടിയുടെ രക്തം ഈ ഭൂമിയിൽ ചിന്തിയത്‌ വിശ്വാസികൾക്ക്‌ എങ്ങിനെ സഹിക്കാൻ കഴിയും? ചരിത്രത്തിന്റെ തുവന്ന താളുകളിൽ രേഖപ്പെടുത്തപ്പെട്ട ഈ ദുഖഃകരമായ സംഭവം അല്ലാഹുവിന്റെ വിധിയാണെന്ന് കരുതി നാം സമാധാനിക്കുന്നു. അന്ന് ഹുസൈൻ (റ) വിന്‌ ദാഹജലം നിഷേധിച്ചവരും രക്തം ചിന്താൻ സഹായിച്ചവരും ഒരാളും രക്ഷപ്പെട്ടിട്ടില്ല. ചരിത്രം അവരോട് മധുരമായ നിലയിൽ പ്രതികാരം ചെയ്തിട്ടുണ്ട്. ആ പുണ്യ രക്തത്തിൽ പങ്കുള്ളവർക്ക് ചിത്രവധം (പലവിധത്തിൽ വേദനിപ്പിച്ച് കൊല്ലൽ), അന്ധത, കരിഞ്ഞ മുഖം, അധികാര ഭ്രഷ്‌ട് തുടങ്ങിയതെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇമാമുസ്സുന്ന അഹ്‌മദ്‌ (റ) നിവേദനം ചെയ്യുന്നു: ഒരാൾ ഹുസൈൻ (റ) വിനെ ശപിച്ചത്രേ. പെട്ടെന്ന് രണ്ട് മിന്നൽ വന്ന് അയാളുടെ കണ്ണുകളുടെ കാഴ്ച ശക്തി പറ്റിയെടുത്ത് കളഞ്ഞു. ഹുസൈൻ (റ) രക്തസാക്ഷിത്വം വരിക്കുമ്പോൾ അന്നത്തെ ഇസ്‌ലാമിക ഭരണാധികാരി യസീദ് ബ്നു മുആവിയ ആയിരുന്നു. *എന്നാൽ അദ്ദേഹത്തിന് ഈ സംഭവവും കൊലപാതകവുമായി നേരിട്ടുള്ള ബന്ധം സ്ഥിരപ്പെട്ടിട്ടില്ലെന്നാണ് ഇമാം ഗസാലി (റ) ഇഹ്‌യാ 3-121 ൽ പ്രസ്താവിച്ചത്. അത് കൊണ്ട് തന്നെ ആ ഭരണാധികാരിയെ ശപിക്കൽ മാത്രമല്ല അദ്ദേഹം അത് ചെയ്തെന്നോ അതിനു കൽപിച്ചുവെന്നോ പോലും പറയൽ അനുവദനീയമല്ല എന്ന് അദ്ദേഹം തുടർന്ന് പ്രസ്താവിക്കുന്നു*. [فإن قيل هل يجوز لعن يزيد لأنه قاتل الحسين أو آمر به قلنا *هذا لم يثبت أصلا* فلا يجوز أن يقال إنه قتله أو أمر به ما لم يثبت فضلا عن اللعنة لأنه لا تجوز نسبة مسلم إلى كبيرة من غير تحقيق (احياء علوم الدين)] ചരിത്ര ഗ്രന്ഥങ്ങളിൽ ചിലതിൽ ഈ പ്രവർത്തനം യസീദ് ഇഷ്'ടപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ടത് അവലംബയോഗ്യമല്ലെന്ന് ഇമാം ഇബ്നു ഹജർ (റ) തന്റെ ഫതാവൽ ഹദീസിയ്യ പേജ്: 270 ലും പ്രസ്താവിക്കുന്നു. [وَمن ثمَّ لم يجز كَمَا قَالَه الْغَزالِيّ وَغَيره لعن يزِيد لِأَنَّهُ قَاتل الْحُسَيْن أَو أَمر بقتْله خلافًا لمن تسَامح فِي ذَلِك وَرَآهُ جَائِزا مِمَّن لم يعْتد بِهِ وَلَا بقوله فِي الْأَحْكَام الشَّرْعِيَّة وَذَلِكَ لِأَنَّهُ لم يثبت أَنه قَتله وَلَا أَمر بقتْله وَلَا رَضِي إِلَّا مَا حكى فِي بعض التواريخ مِمَّا لَا تقوم بِمثلِهِ حجَّة بل لَا يجوز نِسْبَة ذَلِك إِلَيْهِ كَمَا قَالَه الْغَزالِيّ أَيْضا *لِأَنَّهُ لَا يجوز نِسْبَة مُسلم إِلَى كَبِيرَة من غير تَحْقِيق* نعم يجوز أَن يُقَال قَاتل الْحُسَيْن أَو الْآمِر بقتْله أَو الراضي بِهِ لَعنه الله ان مَاتَ قبل التَّوْبَة لاحْتِمَال مَوته بعْدهَا كَمَا وَقع لوحشى قَاتل سيدنَا حَمْزَة رَضِي الله عَنه. (فتاوى الحديثية)] [ഇമാം ഹുസൈൻ (റ) വിനെ പറ്റി ബഹു: അലി അക്ബർ മൗലവി ഉദിരം പൊയിൽ അവർകൾ നുസ്‌റത്തുൽ അനാം മാസികയിൽ എഴുതിയ സുദീർഘ ലേഖനത്തോട് കടപ്പാട്]. അഹ്‌ലുബൈത്തിൽ പെട്ട പ്രസിദ്ധ വംശമായ ബാ അലവി സാദാത്തുക്കളെ പറ്റി ഇയ്യിടെ അനുസ്മരിച്ചിരുന്നു. നബി കുടുംബത്തോടുള്ള സ്നേഹത്തിന്റെ മറ പിടിച്ച് കൊണ്ട് ശിയാ വിശ്വാസം പ്രചരിക്കുന്നതിനെതിരെ ശക്തിയുക്തം നിലകൊണ്ട മഹാന്മാരാണ് ബാ അലവി സാദാത്തുക്കൾ. അവർ സുന്നത്ത്‌ ജമാഅത്തിന്റെ വിശ്വാസ സംഹിതയും ശാഫിഈ മദ്‌ഹബും മുറുകെപ്പിടിച്ചവരാണ്‌.

മൗലിദ് ശരീഫ്; അനുഷ്ഠാനവും ആന്തരാർത്ഥവും https://akameeyam.com/meelad-nabis-faisala-hafth-mas-ala/

🔖🔖🔖🔖🔖🔖🔖🔖🔖🔖 📚 *പുറത്തിറങ്ങി*📚 📕 *മർജാനുൽ ഹദായ* ✒️ *ശൈഖുനാ കൊമ്പം ഉസ്താദ്* 💸 ₹30 (തപാൽ ചാർജ് കൂടാതെ) അജ്മീർ ഫഖീർ *അമ്പംകുന്ന് ബീരാൻ ഔലിയ* ഉപ്പാപ്പയെ കുറിച് കൻസുൽ ഫുഖഹ *കൊമ്പം ഉസ്താദ്* രചിച്ച മൗലിദ് " *മർജാനുൽ ഹദായ* " *കുറഞ്ഞ കോപ്പികൾ മാത്രം...* കോപികൾക്ക് ബന്ധപ്പെടുക 👇 *6238732033* (whatsapp ) 🔰🔰🔰🔰🔰🔰🔰🔰🔰🔰

القصيدة البدريّةللشالياتي رحمه الله 07-Apr-2023 17-46-43.pdf

Photo from DR NAQEEB
Photo from DR NAQEEB

സാധാരണക്കാർക്കൊരുക്കുന്ന ഇതേ ഭക്ഷണ വിഭവങ്ങൾ തന്നെയാണ് പ്രമുഖരുടെ ഭക്ഷണ സദസ്സിലും ഉണ്ടാവുക.* *സുഭിക്ഷമായ ഈ ആഘോഷത്തിരക്കിനിടയിലും ഈ മഹാ സംഗമത്തിൽ പങ്കെടുക്കാനാവാതെ പല ദിക്കുകളിലുമുള്ളവർക്കും വീടകങ്ങളിൽ കഴിയുന്നവർക്കുമുള്ള ഭക്ഷണം അവരുടെ വീടുകളിലെത്തിച്ചു കൊടുക്കും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഈ സന്തോഷത്തിൽ തന്റെ രാജ്യത്തെ ഓരോ പൗരനും പങ്കുകൊള്ളണമെന്ന സ്നേഹ മനസ്സ് ഭരണാധികാരികൾക്കിടയിൽ മലികുൽ മുളഫറിനെ വ്യതിരിക്തനാക്കുന്ന ഒരു വിശിഷ്ട വിശേഷണമാണ്.* *അസർ നിസ്കാരം വരെ ഈ ഭക്ഷണ വിതരണം നീണ്ടുനിൽക്കും. അതിനുശേഷം അദ്ദേഹം പർണ്ണശാലയിൽ തന്നെ തുടരും. പ്രകീർത്തന കാവ്യാസ്വാദനങ്ങളിലും ദിക്റ് മജ്ലിസുകളിലും പങ്കെടുക്കും. അന്നു പ്രഭാതം വരെ രാജാവും ജനങ്ങളുംഴഅവിടെ തന്നെ കഴിഞ്ഞു കൂടും. പിറ്റേന്ന് സൂര്യോദയത്തോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും . ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. വിദൂരതക്കുകളിൽ നിന്നും പുറം നാടുകളിൽ നിന്നും എത്തിയ അതിഥികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ പാവപ്പെട്ടവർക്ക് മടങ്ങുവാനുള്ള യാത്ര ചെലവുകൾ വരെ അദ്ദേഹം നൽകും.* *ഹിജ്റ 604 ലെ മൗലിദ് ആഘോഷത്തിൽ പങ്കെടുക്കാൻ പ്രസിദ്ധ പണ്ഡിതനായ അബുൽ ഖത്താബ് ഹുസൈൻ ഇബ്നു ദിഹ് യ(റ)വിനും അവസരം ലഭിച്ചു. നൈസാബൂരിൽ നിന്നും ഖുറാസാനിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹം ഹിർബിലിലെത്തിയത്. അവിടെ മൗലിദ് മഹാ സംഗമം നടക്കുന്ന നാളുകളായിരുന്നു അത്. അവിടെ നടക്കുന്ന ആഘോഷങ്ങളുടെ പ്രൗഢിയും ബഹുലതയും കണ്ടു അദ്ദേഹം അതിശയിച്ചു. ദിവസങ്ങളോളം അദ്ദേഹം അവിടെ കഴിച്ചുകൂട്ടി അതിനിടയിൽ 'അത്തൻവീർ ഫീ മൗലിദിസ്സിറാജിൽ മുനീർ' എന്ന ഒരു മൗലിദ് ഗ്രന്ഥം അദ്ദേഹം രചിച്ചു. രാജാവിന് സമീപത്തെത്തി മൗലിദ് ഗ്രന്ഥം നൽകി വായിച്ചു കേൾപ്പിച്ചു. രാജാവിനെ അത് വല്ലാതെ സന്തോഷിപ്പിച്ചു. ആയിരം ദിനാർ അദ്ദേഹത്തിന് പ്രതിഫലം നൽകി. പുറമെ ധാരാളം വിലപ്പെട്ട സമ്മാനങ്ങളും നൽകി. ഈ മൗലിദ് ഗ്രന്ഥം കയ്യിൽ കിട്ടിയശേഷം രാജാവ് ധാരാളം സമയം അത് പാരായണം ചെയ്യുന്നതിൽ വ്യാപൃതനായിരുന്നു. തന്നെ തേടിയെത്തുന്ന ഉന്നതരായ അതിഥികൾക്ക് അത് സ്വന്തമായി വായിച്ചു കേൾപ്പിക്കും. ഇബ്നുഖല്ലിഖാൻ(റ) രേഖപ്പെടുത്തുന്നു: "ഹിജ്റ 626 വർഷം ജുമാദൽ ഉഖ്റാ മാസത്തിൽ ആറുതവണ വിവിധ മജ്ലിസുകളിലായി ഇത് പാരായണം ചെയ്യുന്നത് ഞാൻ കേട്ടു".* *ചരിത്രത്തിൽ തുല്യതയില്ലാത്ത ഈ മൗലിദ് മഹാ സംഗമം കേവലം ഒരു വർഷത്തേത് മാത്രമല്ല. എല്ലാ വർഷവും ഈ വിധം തിരുനബി(സ്വ)യുടെ ജന്മദിനത്തിന് മറ്റെല്ലാത്തിനേക്കാളും പ്രാധാന്യം നൽകി മുസ്ലിം ഉമ്മത്തിന് മാതൃക കാട്ടിയ മലികുൽ മുളഫർ തന്റെ കറകളഞ്ഞ തിരുനബി സ്നേഹത്തിന്റെ പ്രതിഫലമായി നൂറ്റാണ്ടുകൾക്കിപ്പുറത്തും സ്മരിക്കപ്പെടുകയാണ്.*

🔅.....✍🏻 *അസ്സുഫ്ഫ* *മലികുൽ മുളഫർ ഫൗണ്ടേഷൻ* _*വാദീഖ്വാജ, പൊന്നാനി*_ 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *ഇർബിലിന്റെ ചരിത്ര വായന 12* *സുഭിക്ഷതയുടെ മഹാമഹം* ********* *ആഘോഷം തുടങ്ങിയാൽ കോട്ടവാതിൽ മുതൽ പർണ്ണശാല വരെ പണിതുയർത്തിയ വിവിധ അമീറുമാരുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും ഭീമാകാരമായ താഴികക്കുടങ്ങളുടെ മുഴുവൻ തട്ടുകളും സജീവമാകും. എല്ലാ ദിവസവും അസ്റിനു ശേഷം തന്റെ താഴികക്കുടത്തിൽ നിന്നിറങ്ങി അവിടങ്ങളിൽ മുഴുവൻ രാജാവ് സന്ദർശനത്തിനെത്തും. അമീറുമാർക്കും പ്രമുഖ വ്യക്തികൾക്കും അദ്ദേഹം വലിയ പരിഗണനയാണ് നൽകിയിരുന്നത്. ഈ ആഘോഷ വേളയിൽ നിങ്ങളിൽ ഒരുവനെപ്പോലെ ഞാനുമുണ്ടെന്ന് തൻ്റെ ജനതയെ ബോധ്യപ്പെടുത്തുക കൂടിയായിരുന്നു അദ്ദേഹം. താഴികക്കുടങ്ങളിലെ സന്ദർശനം കഴിഞ്ഞാൽ പർണ്ണശാലയിലേക്ക് കടക്കും. അവിടെയാണ് രാജാവിന്റെ ഇഷ്ട സദസ്സുകൾ സജ്ജമാക്കിയിട്ടുള്ളത്. സൂഫീശ്രേഷ്ഠർ നേതൃത്വം നൽകുന്ന ദിക്റ് ഹൽഖകൾ അവിടെയാണ് നടക്കുക. രാജാവ് എല്ലാം മറന്ന് ആത്മസായൂജ്യമണിയുന്ന സദസ്സുകളാണത്. സദസ്സിനൊപ്പം ദിക്റ് ചൊല്ലിയും കവിതകൾ ആലപിച്ചും സുബ്ഹി വരെ അദ്ദേഹം അവിടെ ചെലവഴിക്കും. സുബ്ഹി നിസ്കാരം കഴിഞ്ഞ് അദ്ദേഹം വേട്ടക്കിറങ്ങും. ളുഹ്റിന് മുമ്പ് വേട്ട അവസാനിപ്പിച്ച് കോട്ടയിലേക്ക് മടങ്ങും. മൗലിദ് ദിവസം വരെ ഈ പതിവ് തുടരും. ഈ സംഗമങ്ങളിലെല്ലാം ഇർബിൽ ജനതയും പങ്കുകൊള്ളും,ഴവിഷമമറിയാതെ സ്വസ്ഥമായ മനസ്സുമായി.* *മൗലിദ് നാളിന്റെ രണ്ടു ദിവസം മുമ്പ് അറുക്കാൻ തയ്യാറാക്കിയ ഒട്ടകങ്ങളെയും മാടുകളെയും ആടുകളെയും ഒരുമിച്ചു കൂട്ടും. വലിയ ജനാവലിയുടെ മുമ്പിലാണ് അവയെ അറുക്കുക. ഷെഡുകളിൽ നിന്നും മൈതാനത്തേക്ക് കൊണ്ടു വരുമ്പോൾ ആദര സൂചകമായി ബാൻഡ് വാദ്യവും വിവിധ ഈണങ്ങളും അകമ്പടി സേവിക്കും. അവ മൈതാനത്ത് എത്തുന്നതോടെ കശാപ്പുകാർ സജ്ജരായിട്ടുണ്ടാകും. അറവ് തുടങ്ങുന്നതോടെ മാംസം ശേഖരിക്കുന്നതിനായി പാചകക്കാർ ചെമ്പുകളും പാത്രങ്ങളുമായി എത്തും. പാചക ശാലയിൽ ചുട്ടതും വേവിച്ചതും അങ്ങനെ പലതരം വിഭവങ്ങളൊരുങ്ങും. മൃഗങ്ങൾക്ക് പുറമേ പക്ഷികളും ഈ സദ്യയുടെ ചേരുവകൾ നിറയും.* *അറവും സദ്യയും രണ്ടു ദിവസം മുഴുനീളെ തുടരും. മൂന്നാം നാൾ മൗലിദിന്റെ ദിവസമാണ്. അന്ന് മഗ്രിബ് നിസ്കാരം കോട്ടയിൽ വച്ച് നിർവഹിച്ച് ഒരു വലിയ വാഹനപ്പുറത്ത് കയറി രാജാവ് പർണ്ണശാലയിലേക്ക് നീങ്ങും. കണ്ണും കരളും കുളിർക്കുന്ന ആനന്ദകരമായ ഒരു വരവാണത്. ചുറ്റുഭാഗത്തും മെഴുകുതിരി നാളങ്ങളുമായി ധാരാളം ആളുകളുണ്ടാകും. അതിനു മധ്യത്തിൽ മേത്തരം കോവർ കഴുതകളുടെ പുറത്ത് ഭീമൻ മെഴുകുതിരികളുമായി കുറെ പേർ. ആ സംഘത്തിന്റെ അകമ്പടിയോടെ പർണ്ണശാലയിൽലെത്തി അദ്ദേഹം ദിക്റ് ഹൽഖളിൽ പങ്കെടുക്കും. ഏറെ വൈകി കോട്ടയിലേക്ക് തന്നെ തിരിച്ചു പോകും.* *പ്രഭാതമുണരുമ്പോൾ സൂഫികൾക്കും മറ്റും തയ്യാർ ചെയ്തു വെച്ച വിലപിടിപ്പുള്ള സമ്മാന വസ്ത്രങ്ങൾ കോട്ടയിൽ നിന്നും പർണ്ണശാലയിലേക്കെത്തിക്കും. ചെറുവണ്ടികളിൽ നീണ്ട വരിയായിട്ടാണ് അവ കൊണ്ടു വരിക. അതിനുശേഷം രാജാവ് കോട്ടയിൽ നിന്നു വരും. അന്നേരം ഭരണരംഗത്തെ പ്രമുഖരും മറ്റു പൗരപ്രമാണികളും അവിടെ ഒരുമിച്ചു കൂടിയിട്ടുണ്ടാകും. അവിടെയൊരു ഉൽബോധന പീഠം സ്ഥാപിക്കും. രാജാവിന് വേണ്ടി ധാരാളം ജാലകങ്ങളുള്ള ഒരു ഗോപുരം നിർമ്മിക്കും. ഓരോ ജാലകത്തിലൂടെയും നോക്കിയാൽ മൈതാനത്തെയും ചുറ്റുഭാഗത്തേയും വിവിധ ദൃശ്യങ്ങളെല്ലാം വീക്ഷിക്കാം. ഗോപുരത്തികത്ത് ഒരു കസേരയും സ്ഥാപിക്കും.* *അതിവിശാലമാണ് മൈതാനം. മൗലിദ് ആഘോഷത്തിന് വേണ്ടി ബൃഹത്തായ സൈനിക സജ്ജീകരണങ്ങളാണ് അവിടെ ഒരുക്കുക. പകലുടനീളം സൈനികരുടെ പ്രകടനങ്ങളുമുണ്ടാകും ഗോപുരത്തിന്റെ ഓരോ ജാലകത്തിന്റെയും ചാരത്തു വന്ന് മൈതാനത്ത് നടക്കുന്ന വിവിധ ദൃശ്യങ്ങൾ കണ്ട് രാജാവ് ആസ്വദിക്കും. ഒരു ഭാഗത്ത് സൈനിക അഭ്യാസം, മറ്റൊരു ഭാഗത്ത് ഉദ്ബോധന സദസ്സുകൾ അങ്ങനെ പലതരം കാഴ്ചകൾ. സൈനിക പ്രകടനം നടക്കുന്നതിനിടയിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ, മുഹദ്ദിസീങ്ങൾ, സാഹിത്യകാരന്മാർ, കവികൾ, ഉദ്ബോധകർ, ഖാരിഉകൾ, ഭരണതലത്തിലെ നേതാക്കൾ, പൗരപ്രമുഖർ, സൈനിക നേതാക്കൾ, വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രധാനികൾ,അതിഥികൾ തുടങ്ങിയവർക്കെല്ലാം രാജാവ് വിലപ്പെട്ട സമ്മാനങ്ങൾ വിതരണം ചെയ്യും. സൈനിക പ്രകടനം കഴിഞ്ഞാൽ അവിടെ കൂടിയ മുഴുവൻ ആളുകളിലേക്കും ഈ സമ്മാന വിതരണം വ്യാപിപ്പിക്കും.* *തുടർന്ന് രണ്ടു സ്ഥലങ്ങളിലായി അതിവിശാലമായ സദ്യയാണ്. സമൂഹത്തിലെ മിഡിൽ ക്ലാസിനും സാധാരണക്കാർക്കും മൈതാനത്താണ് സദ്യയൊരുക്കുക. അതിഥികൾക്കും മറ്റു പ്രമുഖർക്കും പർണ്ണശാലയിലും. വർണ്ണിക്കാനാവാത്ത വിധം വിവിധയിനം ഭക്ഷണ ഇനങ്ങളാണ് അവിടെ നിരത്തി വെക്കുക. ആ സദ്യയിൽ പങ്കെടുത്തവരിൽ നിന്ന് നേരിട്ട് കേട്ട വിവരണം സിബ്ഥ് ഇബ്നുൽ ജൗസി(റ) വിൽ നിന്നും ഇബ്നുഖല്ലിഖാൻ ഉദ്ധരിക്കുന്നത് കാണുക: "അയ്യായിരം ആടും പതിനായിരം കോഴിയും ഒരു ലക്ഷം വിവിധ ഭക്ഷണത്തളികകളും മുപ്പതിനായിരം ഹൽവകളും സദസ്സിൽ നിറയും. ഓരോരുത്തർക്കും ഇഷ്ടമുള്ള സ്ഥലത്തിരുന്ന് ഇഷ്ടമുള്ളത് ഭക്ഷിക്കാം. ആവശ്യമുള്ള അത്രയും കൊണ്ടുപോവുകയും ചെയ്യാം.

🔅.....✍🏻 *അസ്സുഫ്ഫ* *മലികുൽ മുളഫർ ഫൗണ്ടേഷൻ* _*വാദീഖ്വാജ, പൊന്നാനി*_ 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *ഇർബിലിന്റെ ചരിത്ര വായന 11* *കാലം കയ്യൊപ്പിട്ട* *രാജകീയ മൗലിദ്* ****** *മലികുൽ മുളഫർ തന്റെ എല്ലാത്തിനേക്കാളും തിരുനബി(സ്വ)യെ സ്നേഹിച്ചിരുന്ന പോലെ തൻ്റെ എല്ലാ സംഗമങ്ങളെക്കാളും പ്രാധാന്യം കൽപ്പിച്ചിരുന്നതും സൗകര്യങ്ങൾ സജ്ജീകരിച്ചിരുന്നതും ഇർബിലിന്റെ സാംസ്കാരിക ഭൂപടത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന, ചരിത്രത്തിൽ തുല്യതയില്ലാത്ത മൗലിദ് സംഗമത്തിനായിരുന്നു. പ്രജകളെ സന്തോഷിപ്പിക്കുന്നതിനും അവർക്ക് ആത്മീയ വിനോദം നൽകുന്നതിനും പുറമേ ദരിദ്ര വിഭാഗത്തിന്റെ ആവശ്യ പൂർത്തീകരണത്തിനും സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനത്തിനും അവസരം കണ്ടെത്തിക്കൊണ്ടാണ് മലികുൽ മുളഫർ തന്റെ ദീനിസംരംഭങ്ങളെല്ലാം സംഘടിപ്പിച്ചിരുന്നത്. മൗലിദ് കാലത്ത് അവിടെയെത്തുന്ന ഓരോരുത്തരുടെയും കൈകളിൽ തൻ്റെ സമ്മാനങ്ങളും സൽക്കാരങ്ങളും ലഭ്യമാകും വിധം സമ്പത്തിന്റെ കൂമ്പാരമാണ് ഈ സംഗമത്തിനു വേണ്ടി അദ്ദേഹം നീക്കി വെച്ചിരുന്നത്. ഇർബിലിലെ ഏറ്റവും വലിയ ജനസംഗമമയിരുന്നു ഇത്. അന്ന പാനീയങ്ങൾക്കും വസ്ത്രത്തിനും ഒരു കുറവുമില്ലാതെ സമൃദ്ധിയുടെയും സുഭിക്ഷതയുടെയും നിറവിൽ തൻ്റെ സമൂഹം നിർഭയത്വത്തിന്റെ തലോടലേറ്റു.* *മനം മയക്കുന്ന ആഘോഷ നാളുകളായിരുന്നു അത്. തിരുമദ്ഹുകൾ പാടിയും പറഞ്ഞും നിറഞ്ഞാസ്വദിച്ച മൗലിദ് മജ്‌ലിസ്, ഖാരിഈങ്ങളുടെ അത്യാകർഷകമായ ഖുർആൻ പാരായണ സദസ്സ്, പ്രഭാഷകരുടെ ഉൽബോധന സദസ്സ്, സൂഫി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ ഗായക സംഘങ്ങളുടെ സൂഫീഗാനാലാപനങ്ങളും ദഫ്മുട്ടുകളും ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്ത ത്വരീഖത്തുകളുടെ പ്രത്യേക ദിക്റ് ഹൽഖകൾ തുടങ്ങി ആത്മീയ ആസ്വാദനങ്ങളുടെ ചേരുവകളാൽ ധന്യമായിരുന്നു മലികുൽ മുളഫറിന്റെ മൗലിദ് സംഗമങ്ങൾ. ഇർബിലിന്റെ അതിരുകൾക്കപ്പുറം വിദൂര നാടുകളിൽ വരെ ഈ സംഗമം വ്യാപകമായ പ്രചാരം നേടി. അവിടങ്ങളിൽ നിന്നെല്ലാം കർമ്മ ശാസ്ത്രജ്ഞർ, മുഹദ്ദിസീങ്ങൾ, സാഹിത്യകാരന്മാർ, കവികൾ തുടങ്ങി വിവിധ വിജ്ഞാനീയങ്ങളിലെ പ്രമുഖ പണ്ഡിതന്മാരും മറ്റു സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള വ്യത്യസ്ത വിഭാഗങ്ങളുമടക്കം ഒരു വൻ ജനാവലി തന്നെ മൗലിദ് നാളുകളിൽ ഇർബിലിൽ തിങ്ങി നിറയുമായിരുന്നു. ഈ മഹാ സംഗമത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി മാസങ്ങൾക്ക് മുമ്പ് തന്നെ കൂട്ടംകൂട്ടമായി ഖാഫിലകൾ ഇർബിലിലേക്ക് പ്രയാണം തുടങ്ങും.* *അതിവിശാലമായ ഒരു ഭൂപ്രദേശത്തിന്റെ മൊത്തം ഉത്സവനാളുകളായി ഇർബിലിലെ മൗലിദ് മജ്ലിസ് മാറി. അവിടെ തടിച്ചു കൂടിയ ജനസാഗരത്തിൽ ഒരുവനായി ഖാരിഉകളുടെ ജൽസയിൽ ഖുർആൻ പാരായണം ചെയ്തും ചരിത്ര കഥാവതാരകരുടെ സംഗമത്തിൽ കഥകൾ കേട്ടും സൂഫി ശ്രേഷ്ഠരുടെ ഹൽഖകളിൽ പങ്കെടുത്ത് ആസ്വാദന സദസ്സുകളിലെ കലാവിരുന്നുകൾ ആസ്വദിച്ചും മലികുൽ മുളഫർ രാജാവും മുഴുസമയം പങ്കെടുത്തിരുന്നത് അവിടം നിറഞ്ഞൊഴുകിയ മനുഷ്യ സാഗരത്തെ ആവേശഭരിതരാക്കിയിരുന്നു.* *ചരിത്രകാരന്മാർ രേഖപ്പെടുത്തുന്ന ഏതാനും വരികൾ തന്നെ ആ മൗലിദ് സംഗമത്തിന്റെ പ്രൗഢിയും ഗാംഭീര്യവും വ്യക്തമാക്കുന്നുവെങ്കിൽ ഇബ്നു ഖല്ലിക്കാനെ പോലുള്ള അനുഗ്രഹീത എഴുത്തുകാർ ആ മജ്ലിസിനെ കുറിച്ച് പൂർണമായി എഴുതുകയാണെങ്കിൽ എത്രമാത്രം അൽഭുതാവഹമായിരിക്കുമെന്ന് മലികുൽ മുളഫറിന്റെ ജീവചരിത്രകാരന്മാർ അതിശയം പ്രകടിപ്പിക്കുന്നുണ്ട്.* *ഇബ്നു ഖല്ലിഖാൻ രേഖപ്പെടുത്തുന്നു: "ഓരോ വർഷവും മുഹറം മാസത്തിൽ തന്നെ രാജാവ് ഈ മഹാ സംഗമത്തിന്റെ ഒരുക്കങ്ങൾ തുടങ്ങും. രാജാവിന്റെ താഴികക്കുടം നിർമ്മാണത്തോടെയാണ് ഒരുക്കങ്ങൾ ആരംഭിക്കുക. അതു നിർമ്മിച്ച ശേഷം അമീറുമാരുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും താഴികക്കുടങ്ങൾ പ്രത്യേകം പണിയും.* *ഇർബിൽ സിറ്റി കോട്ടയുടെ കവാടം മുതൽ മൈതാനത്തോട് ചേർന്ന് നിൽക്കുന്ന പർണ്ണശാലയുടെ കവാടം വരെ നീണ്ടുകിടക്കുന്ന ഇരുപതിലേറെ താഴികക്കുടങ്ങൾ ഈ വിധം നിർമ്മിക്കുമായിരുന്നു. മരം കൊണ്ട് വളരെ ഉയരത്തിൽ നിർമ്മിച്ചിരുന്ന ഇവക്കോരോന്നിനും നാലും അഞ്ചും തട്ടുകളുണ്ടായിരുന്നു. സ്വഫർ മാസം തുടക്കം വരെ ഇതിന്റെ നിർമ്മാണം നീണ്ടുനിൽക്കും. അതിനുശേഷം മേത്തരം ചായങ്ങൾഴ പൂശി അവ വർണ്ണാഭമായി അലങ്കരിക്കും. റബീഉൽ അവ്വൽ പിറക്കുന്നതിന് മുമ്പ് വ്യത്യസ്തങ്ങളായ കലാസംഗങ്ങൾ താഴികക്കുടങ്ങളിലെ തട്ടുകളിലെല്ലാം സ്ഥലം പിടിച്ചിരിക്കും. മൗലിദ് സംഗമത്തിനെത്തുന്നവർക്ക് കണ്ണും കരളും കുളിർക്കുന്ന ആസ്വാദന വിരുന്നൊരുക്കാൻ അവർ സജ്ജരായിരിക്കും, . ആവർത്തന വിരസതയില്ലാതെ വ്യത്യസ്തങ്ങളായ ആസ്വാദന അനുഭവങ്ങളാൽ സന്ദർശകർ സായൂജ്യമണിയും.*

🔅.....✍🏻 *അസ്സുഫ്ഫ* *മലികുൽ മുളഫർ ഫൗണ്ടേഷൻ* _*വാദീഖ്വാജ, പൊന്നാനി*_ 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *ഇർബിലിന്റെ ചരിത്ര വായന 10* *ഇബ്നുൽ മുസ്തൗഫാ; ഇർബിലിന്റെ ജ്ഞാന വിസ്മയം* ******** *ഇർബിലിന്റെ ചരിത്ര വഴിയിൽ മറക്കാനാവാത്ത മഹാപ്രതിഭകളിൽ ഒരാളാണ് ഇബ്നുൽ മുസ്തൗഫാ(റ). അബുൽ ബറകാത്തിൽമുബാറക് ബ്നു അബിൽഫത്ഹ് അഹ്മദ് എന്നാണ് പൂർണ്ണനാമം. മുളഫർ കാലഘട്ടത്തിലെ അവസാന മന്ത്രിയായിരുന്നു അദ്ദേഹം. ഉന്നത സാഹിത്യകാരനായിരുന്ന ഇബ്നുൽ മുസ്തൗഫാ(റ) ഹദീസ്, നഹ് വ്, ഭാഷ, കവനശാസ്ത്രം, എന്നിവയിൽ അഗാധ പാണ്ഡിത്യം നേടിയവരും കവിയുമായിരുന്നു. അദ്ദേഹം സംഘടിപ്പിച്ചിരുന്ന സാഹിത്യ സംഗമങ്ങളിൽ നിരവധി കവികളും കർമ്മ ശാസ്ത്ര വിശാരദരും സാഹിത്യകാരന്മാരും സംബന്ധിച്ചിരുന്നു.* *ഹിജ്റാബ്ദം 564 ശവ്വാലിൽ ഇർബിലിലെ ഉന്നത കുടുംബത്തിൽ പിറന്നു. പിതാവ് അബുൽ ഫത്ഹ് അഹ്മദ് (റ) വും പിതൃവ്യൻ സ്വഫിയ്യുദ്ദീൻ അബുൽ ഹസൻ അലി(റ) വും ഇർബിലിലെ സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനം വഹിച്ചവരായിരുന്നു. അറബി, ഫാരിസി ഭാഷകളിൽ പ്രാവീണ്യം നേടിയ ഈ പിതൃവ്യൻ ഇമാം ഗസ്സാലി (റ) ഫാരിസി ഭാഷയിൽ രചിച്ച 'നസീഹത്തുൽ മുലൂക്' എന്ന ഗ്രന്ഥം അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഹിജ്റ 628 വരെ ഇർബിലിൽ സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന ഇബ്നുൽ മുസ്തൗഫ(റ) വിനെ മലികുൽ മുളഫർ മന്ത്രിയായി നിയമിച്ചു. ഇബ്നുഖല്ലിഖാൻ എഴുതുന്നു: " ഇർബിൽ സന്ദർശിക്കുന്ന പ്രമുഖരെല്ലാം, വിശിഷ്യാ സാഹിത്യകാരന്മാർ ഇബ്നുൽ മുസ്തൗഫയെ സന്ദർശിക്കാൻ തിടുക്കം കൂട്ടിയിരുന്നു. തൻ്റെ സ്ഥാനത്തോട് യോജിച്ച കാണിക്കകൾ സമർപ്പിച്ച് അദ്ദേഹത്തിൻ്റെ ഇഷ്ടം സമ്പാദിക്കാൻ ശ്രമിച്ചിരുന്നു.* *ഹദീസ്, നിവേദക പരമ്പര, മറ്റു ഹദീസ് തുടങ്ങിയവയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ഹദീസിലെ ഇമാമായിരുന്നു. അതോടൊപ്പം സാഹിത്യം, നഹ് വ്, ഭാഷ, കവനശാസ്ത്രം, പ്രാസം,* *ഇൽമുൽ ബയാൻ (പ്രസ്താവനാ ശാസ്ത്രം) , അറബു കവിതകൾ, അവയുടെ കാലഘട്ടം, ചരിത്ര പശ്ചാത്തലം, ദീവാനുകൾ തുടങ്ങി നിരവധി വിജ്ഞാന ശാഖകളിൽ അഗാധ പാണ്ഡിത്യം നേടിയ അനുപമ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഇർബിൽ പട്ടണത്തിന്റെ നാലു വാല്യങ്ങളുള്ള ഒരു ചരിത്രഗ്രന്ഥം അദ്ദേഹം രചിച്ചിരുന്നു. ഇബ്നുഖല്ലിഖാൻ തൻ്റെ വഫയാത്തുൽ അഅ് യാനിന്റെ രചനാവേളയിൽ ഈ ഗ്രന്ഥം ഉപയോഗപ്പെടുത്തിയിരുന്നു. ദൗർഭാഗ്യവശാൽ ഇന്ന് ഈ ഗ്രന്ഥം ലഭ്യമല്ല.*. *അദ്ദേഹം സംഘടിപ്പിച്ചിരുന്ന വിജ്ഞാന സദസ്സുകളിൽ ഇർബിലിൽ വന്നിരുന്ന നിരവധി മശാഇഖുമാർ തനിക്ക് ചുറ്റും കൂടിയിരുന്നു. സാഹിത്യ സമ്പന്നമായ ഒരു കാവ്യസമാഹാരം അദ്ദേഹത്തിനുണ്ട്. പലപ്പോഴും ആശയവിനിമയം നടത്തിയിരുന്നത് കവിതകളിലൂടെയായിരുന്നു. അദ്ദേഹത്തെ അറിയാവുന്നവരെല്ലാം തിരിച്ചും കവിതകളിലൂടെ തന്നെയാണ് അദ്ദേഹവുമായി ആശയ വിനിമയം നടത്തിയിരുന്നത്. ഒരു ദിവസം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇബ്നുൽ മുസ്തൗഫാ(റ) വിന് നേരെ ഒരാൾ ചാടി വീഴുകയും ഹൃദയഭാഗത്ത് കത്തി കൊണ്ട് കുത്തകയും ചെയ്തു. പക്ഷെ, അദ്ദേഹം തോൾക്കൈ കൊണ്ട് തടുക്കുകയും തോൾകയ്യിൽ വലിയ മുറിവേൽക്കുകയും ചെയ്തു . ശുശ്രൂഷകരെ വിളിച്ചുവരുത്തി മരുന്നു പുരട്ടി തുന്നി മുറിവ് കെട്ടിയ ശേഷം സംഭവം വിവരിച്ചു കൊണ്ട് മലികുൽ മുളഫറിന് അദ്ദേഹം എഴുതിയ കവിത മനോഹരമാണ്. മലികുലൽ മുളഫറിന്റെ പ്രശംസസനീയമായ ഭരണത്തിന്റെ വർണ്ണനകളണ് കത്തിന്റെ തുടക്കം. ഇതുപോലെ പല സന്ദർഭങ്ങളിലും അദ്ദേഹം എഴുതിയ കവിതാ ശകലങ്ങൾ ആകർഷണീയങ്ങളാണ്.* *കവിത രചിക്കുക മാത്രമല്ല നല്ല കവിത രചിക്കുന്നവരെ ഇഷ്ടപ്പെടുകയും സമ്മാനങ്ങൾ നൽകി വെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. തൻ്റെ വീട് കവികളുടെയും സാഹിത്യകാരന്മാരുടെയും സംഗമ കേന്ദ്രമായിരുന്നു. ഇങ്ങനെ ഒത്തുകൂടുന്ന കവി സംഗമങ്ങളെ ചരിത്രകാരന്മാർ മനോഹരമായി വിവരിക്കുന്നുണ്ട്. ഒരു ദിവസം രാത്രി അദ്ദേഹത്തിന് സമീപം ഈസബ്നു സൻജരിൽ ഹാജിരിയടക്കം പ്രഗൽഭരായ പല കവികളും ഇരിക്കുന്നു. മലികുൽ മുളഫറിന്റെ ക്രിയേഷൻ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മജ്ദുദ്ദീൻ അസ്അദുബ്നു ഇബ്റാഹിം സുമുഖനായ ഒരു കുട്ടിയുടെ കയ്യിൽ കുറെ ആപ്പിളും സവർജിലും സമ്മാനം കൊടുത്തയച്ചു. ഈ പശ്ചാത്തലം വർണ്ണിച്ചുകൊണ്ട് സദസ്സിലെ മുഴുവൻ ആളുകളും അവിടെ വച്ച് കവിത ചൊല്ലി. സമ്മാനം കൊടുത്തയച്ച മജ്ദ്ദീൻ അസ്അദും ഉന്നത കവിയായിരുന്നു. മുളഫർ കാലഘട്ടത്തിലെ സാഹിത്യരംഗം എത്രമേൽ ശോഭനമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അക്കാലഘട്ടത്തിലെ കവിതാരംഗം.🔅*