മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
CM മൗലിദ് - ബാഖവി ഉസ്താദ്
https://t.me/moulidstudy/331
C.M മൗലിദ് - പകര ഉസ്താദ്
https://t.me/moulidstudy/330
CM മൗലിദ് - പിലാക്കൽ ഉസ്താദ്
https://t.me/moulidstudy/329
CM മൗലിദ് - സഅദി ഉസ്താദ്
https://t.me/moulidstudy/332
CM മൗലിദ് - അബൂ അശ്റഫ് മുസ്‌ലിയാർ പുല്ലാനൂർ
https://t.me/moulidstudy/333
CM മൗലിദ് - മുറ്റിച്ചൂർ ഇ.കെ അഹ്‌മദ് ഹാജി
https://t.me/moulidstudy/1083
CM മൗലിദ് - മദനി ഉസ്താദ്
https://t.me/moulidstudy/328
CM മൗലിദ് - മാത്തൂർ ഉസ്താദ്
https://t.me/moulidstudy/1087
മടവൂർ റാത്തീബ്
https://t.me/rathibpadhanam/19
മടവൂർ ഖുത്ത്ബിയ്യത്ത്
https://t.me/rathibpadhanam/153
CM തവുസ്സുൽ
https://t.me/moulidstudy/334
https://t.me/thavassulsmunajaths/115
https://t.me/thavassulsmunajaths/116
https://t.me/thavassulsmunajaths/118
1 380
‘സ്വലാത്തും വ തസ്‌ലീമുന്‍/ വ അസ്‌കാതഹിയ്യത്തീ/ അലല്‍ മുസ്ത്വഫല്‍ മുഖ്താരി/ ഖൈരില്‍ ബരിയ്യത്തീ എന്നാരംഭിക്കുന്ന ഈരടികള്‍ ഇമ്പമാര്‍ന്ന ഇശലില്‍ മുസ്‌ലിയാന്മാരും കാരണവന്മാരും കൂടി ചൊല്ലുമ്പോള്‍ പരിസരവും ഇടവഴികളും ഊടു വഴികളും ഭക്തിസാന്ദ്രമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന മന്‍ഖൂ സ് മൗലിദും റബീഊല്‍ ആഖറില്‍ പത്ത് ദിവസം മുഹയിദ്ദീന്‍ മൗലിദും വ്യാപകം. ബാക്കിയുള്ള ഇരുപത് ദിവസവും മന്‍ഖൂസ്വ് തന്നെ ഓതിക്കും. ബുര്‍ദ, ഹംസിയ്യ, ശറഫല്‍അനാം, ബര്‍സഞ്ചീ, സൈനുദ്ദീന്‍ മഖ്ദൂം മൗലിദുകൡല്‍ ഒന്ന് ഓതിയായിരിക്കും പരിസമാപ്തി കുറിക്കുക. അന്നേ ദിവസം കൂട്ടുകുടുംബാദികള്‍ക്കും അയല്‍വാസികള്‍ക്കും സുഭിക്ഷമായ ഭക്ഷണം (ഓജീനം) നല്‍കും. മുസ്‌ലിയാന്മാര്‍ക്ക് കൈമടക്ക് വേറെയും. അന്നൊക്കെ പ്രത്യേക ദിവസങ്ങളില്‍ മന്‍ഖൂസ്വ് ഓതിയാല്‍ ഭക്ഷണവും.
യാസീന്‍ ഓതിയാല്‍ പത്ത് പൈസയുമാണ് ദക്ഷിണ. നബിദിനത്തോട് അനുബന്ധിച്ച് ഇന്നത്തെ പോലെ അന്നദാനം വ്യാപകമായിരുന്നില്ല. പക്ഷേ പൊന്നാനിയിലും പരിസരത്തും വിതരണം ചെയ്തിരുന്ന വലിയ പള്ളിയിലെ മൗലിദ് ചോറ് പ്രസിദ്ധമാണ്. അക്കാലത്ത് ആയിരക്കണക്കിന് കുടുംബങ്ങളത് ഭക്ഷിക്കും.
ഹിളര്‍ മൗലിദ്, രിഫാഈ മൗലിദ്, സിദ്ദീഖ് മൗലിദ്, ബദര്‍ മൗലിദ്, ഹംസത്ത് മൗലിദ്, ബീവി ഫാത്തിമ മൗലിദ്, ബീവി മറിയം മൗലിദ്, 313 മുര്‍സലീങ്ങളുടെ മൗലിദ്, റാബീഅതുല്‍ അദവിയ മൗലിദ്, നഫീസത്തുല്‍ മിസ്‌രിയ മൗലിദ്, ശാഫിഈ ഇമാം മൗലിദ്, മിഅ്‌റാജ് മൗലിദ്, ഉമറുല്‍ ഫാറൂഖ് മൗലിദ്, പത്ത് സഹാബികളുടെ മൗലിദ്, സയ്യിദ് അഹമ്മദ് ബദവി മൗലിദ്, മുഹിയിദ്ദീന്‍ മാല, നഫീസത്ത് മാല, മഖ്ദൂം മാല നേര്‍ച്ചപ്പാട്ട്, സലാമത്ത് മാല, ശാദുലി റാതീബ്, മുഹിയിദ്ദീന്‍ റാതീബ്, കുത്താറാതീബ്, ബദവി റാതീബ് തുടങ്ങിയവ അവസരോചിതമായി പല വീട്ടുകാരും ഓതിക്കാറുണ്ടായിരുന്നു. ഗര്‍ഭം ധരിച്ചാല്‍ സൂറത്തുല്‍ അന്‍ആം ഓതുകയും സ്ത്രീകളെ ബുര്‍ദ ഓതി മന്ത്രിക്കുകയും പ്രസവാസന്ന സമയത്ത് മഞ്ഞക്കുളം മാല ഓതിപ്പിക്കുകയും ചെയ്യുമായിരുന്നു.
റബീഉല്‍ അവ്വല്‍ മൗലിദ് അധികവും പതിനൊന്ന് ദിവസമായി ചുരുങ്ങി. ചിലയിടങ്ങളില്‍ ഏതാനും ദിവസങ്ങളും, ഒരു മാസവും, നാല്‍പത് ദിവസവും ഓതാറുണ്ട്. വീടുകളിലും പള്ളികളിലും സുബ്ഹി, അസര്‍, മഗ്‌രിബ്, ഇശാഅ് നിസ്‌കാരങ്ങള്‍ക്ക് ശേഷമാണ് മൗലിദ് പാരായണം. 12-ാം രാവ് സമാപന ദിവസം പള്ളിയും പരിസരവും ദീപാംകൃതമാകും. മന്‍ഖൂസിന് പുറമെ മറ്റു മൗലിദുകളും അദ്കാറുകളും ചൊല്ലാറുണ്ട്. ചീരണി, കാവ, തരിക്കഞ്ഞി മധുര പാനീയ വിതരണവും അന്നദാനവും അന്ന് നടക്കും. വലിയപള്ളിയിലെ മൗലിദ്, അദ്കാറുകള്‍ക്ക് നൂറുക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. മദ്രസകള്‍ ജാഥയും പൊതുസമ്മേളനവും പഠിതാക്കളുടെ സര്‍ഗപ്രതിഭ മാറ്റുരക്കാന്‍ മത്സരപ്പരിപാടികളും സംഘടിപ്പിക്കും. മഖ്ദൂം മഖ്ബറ സിയാറത്തിന് ശേഷം സമൂഹ സ്വലാത്ത് ജാഥ സംഘടിപ്പിക്കും. മോട്ടോര്‍ വാഹനങ്ങള്‍ അലങ്കരിച്ച് നഗരം ചുറ്റും. ഇങ്ങനെ ഇസ്‌ലാമികാചാരങ്ങളുടെ എല്ലാ തനിമയും നെഞ്ചിലേറ്റുന്നവരാണ് എക്കാലത്തും പൊന്നിയും പൊന്നാനിക്കാരും.
1 380
ശില്‍പ ഭംഗിയുടെ മകുടോദാഹരണമായ വലിയ പള്ളി ആരാധനാലയമെന്നതിനു പുറമെ വിജ്ഞാനത്തിന്റെ വിസ്മയ കേദാരവും അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ആരംഭസ്ഥാനവുമാണ്. കലയും ചരിത്രവും സംഗമിക്കുന്ന വലിയ സാംസ്‌കാരിക പാരമ്പര്യമുള്ള പള്ളിക്ക് അഞ്ഞൂറ് വര്‍ഷം പഴക്കമുണ്ട്.
വാസ്തുശില്‍പകലാ ലക്ഷണമൊത്ത പള്ളികള്‍, തൊട്ടടുത്ത പള്ളിക്കാടുകള്‍, ഖബറിടങ്ങള്‍, നിരനിരയായുള്ള മീസാന്‍ (നിശാന്‍) കല്ലുകള്‍, മഖ്ബറകള്‍, ജാറങ്ങള്‍, തലമുറകളുടെ സാക്ഷിയായി നൂറ്റാണ്ടും പതിറ്റാണ്ടുകളും പിന്നിട്ട നാലു കെട്ടുകള്‍, ഒറ്റകള്‍, ഒരേസമയം പള്ളികളില്‍നിന്നുയരുന്ന ഭക്തിമയവും കര്‍ണാനന്ദകരവുമായ വാങ്ക്‌വിളികള്‍ സുബ്ഹിക്കും മഗ്‌രിബിനും മസ്ജിദുകളുടെ അകത്തളങ്ങളില്‍ നിന്നുയരുന്ന തസ്ബീഹ്, തഹ്‌ലീല്, സ്വാലവാത്ത്, തിലാവത്തുകള്‍… എല്ലാം കണ്ടും കേട്ടും നെഞ്ചകം നിര്‍വൃതികൊള്ളും. നിശയുടെ അന്ത്യയാമങ്ങളില്‍ ആരംഭിക്കുന്ന വേറിട്ടുള്ള തഹജുദ് വാങ്ക്‌വിളികള്‍ സുബ്ഹി ആകാറായാല്‍ കൂട്ടവാങ്കുകളായ് അവസാനിക്കുന്നതും വലിയപള്ളിയുടെ പൊലിവും മാഹാത്മ്യവും ആകര്‍ഷണീയതയും മസ്ജിദുകളുടെ സംഗമ സാമീപ്യത്താല്‍ അനുഗൃഹീതവുമായ ഈ പ്രാചീനപട്ടണത്തില്‍ നിന്നല്ലാതെ കേരളത്തില്‍ മറ്റേതു ദേശത്തുനിന്നാണ് ഇത്രയും ഹൃദ്യമായി വിശ്വാസികള്‍ക്ക് സായൂജ്യവും മനഃശാന്തിയും ലഭിക്കുക.
വര്‍ഷങ്ങള്‍ക്കു മുമ്പ് നഗരത്തിലെ ഒരു വിഭാഗം മുസ്‌ലിംകള്‍ പായക്കപ്പലുകള്‍, ഉരുക്കള്‍, പത്തേമാരികള്‍ തുടങ്ങിയവയില്‍ കയറ്റിയിറക്ക് വ്യവസായങ്ങളുടെ അധിപരും പാട്ടവും മിച്ചവരവും ലഭിക്കുന്ന ഭൂസ്വത്ത് ഉടമകളും ആയതിനാല്‍ അടുത്തടുത്ത് മസ്ജിദുകള്‍ നിര്‍മ്മിച്ച് സംരക്ഷിക്കാനും വലിയ പള്ളിയിലും മറ്റു പള്ളികളിലും ഓതിപ്പഠിച്ചിരുന്ന മുതഅല്ലിമുകള്‍ക്കും മുസ്‌ലിയാന്മാര്‍ക്കും ചെലവ് (ഭക്ഷണം) നല്‍കാനും സദാ സന്നദ്ധരായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നാനൂറോളം മറു നാടന്‍ വിദ്യാര്‍ത്ഥികള്‍ ഓതിപ്പഠിച്ചിരുന്നതായി വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ പറയുന്നു. രണ്ടു പഠിതാക്കളെ വീതം ഓരോ വീട്ടുകാരും പോറ്റിവളര്‍ത്തി.
ആണ്ടോടാണ്ട് നീണ്ടുനില്‍ക്കുന്ന ഖത്തം ഓത്ത്, റമളാന്‍ സ്‌പെഷ്യല്‍ ഖത്തം, റബീഉല്‍ അവ്വല്‍ ഒന്നിനാരംഭിച്ച് 40 ഉം 60 ഉം ദിവസം വരെയുള്ള മൗലിദ്, മുഹിയിദ്ദീന്‍ മൗലിദ്, ബദര്‍ മൗലിദ്, ആദ്യം കൊയ്യുന്ന നെല്ല് പത്തായത്തിലെത്തിയാലുള്ള പുത്തരി മൗലീദ്, ചില പ്രത്യേക ദിവസങ്ങളിലെ മൗലിദുകള്‍, ബദര്‍മാല, മുഹിയിദ്ദീന്‍മാല, മരിച്ചാല്‍ 40 ദിവസത്തെ ഖത്ത(ഓത്ത്)പ്പുര, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കണ്ണൂക്ക് ഓതല്‍, ആണ്ടുനേര്‍ച്ച തുടങ്ങിയവയും മുസ്‌ലിയാര്‍-മൊല്ല-മുതഅല്ലിമുകള്‍ക്കുള്ള ദൈനംദിന ഭക്ഷണവും നഗരത്തില്‍ മിക്കവീടുകളിലും സര്‍വ്വ സാധാരണമായിരുന്നു. പല തറവാടുകളിലും ഇവ തുടര്‍ന്നിരുന്നു. പള്ളിപരിപാലനത്തിനും ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ക്കും പൂര്‍വ്വികര്‍ സ്വത്തുക്കള്‍ തന്നെ വഖഫ് ചെയ്തിട്ടുണ്ട്. പലതും കേരള വഖഫ് ബോര്‍ഡു രേഖകളിലുണ്ട്.
ചില വീടുകളില്‍ സുന്നത്ത് കല്ല്യാണം (ചേലാകര്‍മ്മം) മറ്റു കല്ല്യാണങ്ങളേക്കാള്‍ കേമമായാണ് നടത്താറ്. ഇശായ്ക്ക് ശേഷം പള്ളിയില്‍നിന്ന് മുസ്‌ലിയാന്മാരും ബന്ധപ്പെട്ടവരും എത്തി പടാപ്പുറത്തിരുന്ന് ”റാക്കാ വഖ്ത്തി ഫീ റുത്ത്ബത്തീല്‍ ഊലായായി” എന്ന ബൈത്ത് ഉച്ചത്തില്‍ കൂട്ടമായി ചൊല്ലുന്ന സമയം അകത്തളത്തില്‍ (കൊട്ടിലില്‍) വെച്ച് ഒസാന്‍ തന്റെ കര്‍മ്മം നിര്‍വ്വഹിക്കും. വര്‍ഷത്തിലൊരിക്കല്‍ പീടിക മൗലിദും സാഘോഷം ആചരിച്ചു.
സമ്പന്നര്‍ സ്റ്റേഷനറി ഷോപ്പുകളിലും മൊത്തവ്യാപാരത്തിലും ഏര്‍പ്പെട്ടപ്പോള്‍ സാധാരണക്കാര്‍ ഇടത്തരം കച്ചവടത്തിലും പീടിക ജോലിയിലും ചുമട്ടുതൊഴിലിലും ബീഡിതെറുപ്പിലും മറ്റു ഏര്‍പ്പാടുകളിലും വ്യാപൃതരായി. പലഹാരനിര്‍മ്മാണവും ആടുവളര്‍ത്തി പാല്‍ വിതരണവും ബീഡിതെറുപ്പും നഗരത്തിലെ സ്ത്രീകളുടെ കുടില്‍വ്യവസായമായിരുന്നു. കടലില്‍ മത്സ്യബന്ധനം നടത്തിയും വെണ്ണീര്‍ക്കോരിയും കക്ക വാരിയും പൊടി ചെമ്മീന്‍ അരിച്ചും ചെറുവഞ്ചികളില്‍ നിന്ന് വല വീശിയും കയര്‍ പിരിച്ചും ഓല മുടഞ്ഞും വഞ്ചികുത്തിയും വണ്ടിവലിച്ചും ഉപജീവനം കഴിച്ചിരുന്ന ഒരു തലമുറ കടലോരത്തും പുഴയോരത്തും കനാലോരത്തും കായലോരത്തും ജീവിച്ചു. അര്‍ദ്ധപട്ടിണിയിലും മുഴുപ്പട്ടിണിയിലും ഓലപ്പുരകളിലും ചെറ്റപ്പുരകളിലും അന്തിയുറങ്ങിയപ്പോഴും ദുരിതങ്ങളുടെ തിരയടിയിലും പൊന്നാനിയന്‍ സംസ്‌കൃതിയും ആചാരാനുഷ്ഠാനങ്ങളും പുണ്യദിനങ്ങളെയും മാസങ്ങളെയും ആദരിക്കലും, സദാചാരവും കൈ വെടിഞ്ഞില്ല.
പടിഞ്ഞാറന്‍ മാനത്ത് റബീഉല്‍ അവ്വല്‍ മാസപ്പിറവി തെളിഞ്ഞാല്‍ തുടര്‍ന്നുള്ള രാവുകളില്‍ റബീഅ് നിലാവിന്റെ ഇളം കുളിരില്‍ തുഷാര ബിന്ദുക്കള്‍ പൊഴിയും. പള്ളികളും വീടുകളും പാണ്ടികശാലകളും പീടികകളും ചന്ദനത്തിരി, മണികുന്തിരിക്കം, ഉലുവാന്‍ നറുമണത്തില്‍ മദ്ഹുറസൂലാല്‍ മുഖരിതമാകും.
1 380
മൗലിദുകളുടെ നാട്ടിലെ കാവയും കുന്തിരിക്കവും
ടിവി അബ്ദുറഹ്മാന്‍ കുട്ടി
ലേഖനമെഴുതാന്‍ റൈറ്റിങ് പേഡ് എടുത്തപ്പോള്‍ എന്റെ നാടിനെയും ഞാന്‍ മുസ്‌ലിയാര്‍കുട്ടി (മുതഅല്ലിം) ആയി ജീവിതം നയിച്ച ബാല്യ കാലത്തെയും കുറിച്ചോര്‍മ വന്നു. നിറഞ്ഞൊഴുകുന്ന പുഴയും കനാലും കടലും കേരവൃക്ഷലതാദികളുമായി വശ്യസുന്ദര മാസ്മരികത കളിയാടിയിരുന്ന കാലം. തൊട്ടരികെ വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും കവിതയെഴുതിയ പുഴ.
കന്നി നിലാവില്‍ കളഭ കിണ്ണം /
പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍/
പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍…
ഇതിന്റെ തീരത്താണ് പഴമയുടെ പെരുമ പേറുന്ന മസ്ജിദുകളായ തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളിയും തെരുവത്ത് പള്ളിയും.
ലോകപ്രശസ്ത പണ്ഡിതനായ സയ്യിദ് അലവി മാലികിയുടെ ശിഷ്യത്വം സ്വീകരിച്ച് 30 വര്‍ഷത്തിലേറെ കാലം പരിശുദ്ധ മക്കത്ത് ഹറമില്‍ താമസിച്ച് പഠനം പൂര്‍ത്തിയാക്കിയ ചിശ്തി, ഖാദിരി ത്വരീഖത്തുകളുടെ മുരീദും സൂഫിവര്യനുമായ അല്‍ഹാജ് ബി. കെ. സൈനുദ്ദീന്‍ മുസ്‌ലിയാരായിരുന്നു ഇവിടുത്തെ ഞങ്ങളുടെ ഉസ്താദ്. 2008-ല്‍ 85-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞ അദ്ദേഹം തൃശൂര്‍ ജില്ലയിലെ വടക്കേകാട് ഞമനങ്ങാട് ജുമാ മസ്ജിദില്‍ അന്ത്യവിശ്രമംകൊള്ളുന്നു. അക്കാലത്തെ പണ്ഡിത ശ്രേഷ്ഠരായ പാലത്തുംവീട്ടില്‍ അബ്ദുല്ല കുട്ടി മുസ്‌ലിയാര്‍, പടിഞ്ഞാറകത്ത് മാമ്മുട്ടി മുസ്‌ലിയാര്‍, രണ്ടാം മുദരിസ് കോയണ്ണി മുസ്‌ലിയാര്‍ തുടങ്ങിയവരുടെ വലിയ പള്ളിയിലെ ദര്‍സുകളും മുക്രി മാമ്മുട്ടിക്ക ആര്‍ജവത്തോടെ നടപ്പാക്കുന്ന കര്‍ശന നിര്‍ദേശങ്ങളും തല്‍സമയ ഉത്തരവുകളും അവിസ്മരണീയവും രോമാഞ്ചദായകവുമാണ്. കാല്‍മുട്ടിന് ഒരു ചാണ്‍ താഴെ വരെ മൂടിയ തുണി, മാറുപൊളിപ്പനല്ലാത്ത ഇറക്കമുള്ള ഫുള്‍ക്കയ്യുള്ള ഷര്‍ട്ട്, ഓയല്‍ ശീല കൊണ്ട് വാലുള്ള സ്വിഫത്തൊത്ത തലപ്പാവ് എല്ലാം തൂവെള്ളമയം. പുറമെ കയ്യില്‍ ടവ്വലും ചിട്ടയോടുള്ള പഠനവും തഖ്‌വയും അതിനൊത്ത പെരുമാറ്റവും വിനയവും ഇതെല്ലാം സംഗമിച്ചവരായിരുന്നു അന്നത്തെ ആലിമുകളും മുതഅല്ലിമുകളും. തോട്ടുങ്ങല്‍ പള്ളിയില്‍ ദേശത്തിന്റെ ഗുരുസ്ഥാനി ഹാജി കെ. എം സൈതുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നാല്‍പതും അറുപതും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വഅള് (മതപ്രസംഗം) പരമ്പര നടക്കാറുണ്ട്. ഒന്നുരണ്ട് ദിവസം ചില മണിക്കൂറുകള്‍ ഈയുള്ളവനും പകരക്കാരനായിട്ടുണ്ട്.
വെളുപ്പിന് വാങ്കിന് മുമ്പ് എഴുന്നേല്‍ക്കണം. പല്ലുതേക്കാന്‍ മിസ്‌വാക്കോ അറാക്കോ വേണം. സുബ്ഹിയ്ക്ക് ശേഷം ഖുര്‍ആന്‍ ഓത്തും, രാത്രിയിലെ ഹദ്ദാദും, ജുമുഅ നാളിലെ അല്‍ കഹ്ഫും കര്‍ശനം. തഹജ്ജുദ് ഐഛികം. വെള്ളരിപ്രാവുകളെപ്പോലെ പാറിപ്പറക്കുന്ന മുതഅല്ലിമുകള്‍. സര്‍വ്വരാലും ആദരിക്കപ്പെടുന്ന രൂപഭാവങ്ങള്‍. ഹൃദ്യമായ അനുഭവങ്ങള്‍.
‘ഖാലത്ത് അലാ ലൈത്തമാ/ ഹാദല്‍ ഹമാമ ലനാ/ ഇലാ ഹമാമതിനാ/ ഔ നിസ്വ്ഫഹു ഫഖദീ ‘
തുടങ്ങിയ ബൈത് (കവിതാ ശകലങ്ങള്‍) മൂളിപ്പാടി നടന്ന് മുതഅല്ലിമുകള്‍ പഠനതപസ്യയില്‍ നില കൊള്ളുന്ന കാലം. അതൊരു നല്ല അനുഭവം തന്നെ.
നൂറ്റാണ്ടുകളുടെ പ്രതാപായ്ശ്വര്യങ്ങള്‍ക്ക് സാക്ഷിയായ നാടാണ് പൊന്നാനി. അതിപ്രാചീന കാലം മുതല്‍ ചരിത്രപ്രധാനമായ നിരവധി സംഭവങ്ങളാല്‍ സമ്പന്നമാണ് ഇവിടം. ഇന്ന് പ്രസക്തമായ ചരിത്ര മുന്നേറ്റങ്ങള്‍ ഇല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ ഭാസുരമായിരുന്നു. ഇവിടത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. വടക്ക് ഭാരതപ്പുഴയും തെക്ക് പുക്കൈതപ്പുഴയും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും അതിരിട്ട ആറിലധികം കിലോമീറ്റര്‍ നീളവും അര കിലോമീറ്റര്‍ വീതിയുമുള്ള കൊച്ചു ദ്വീപാണ് പൊന്നാനി നഗരം. എതാണ്ട് 95 ശതമാനം മുസ്‌ലിംകളും ബാക്കി ഹൈന്ദവരും താമസിക്കുന്നു. 18 ജുമാ മസ്ജിദുകള്‍ അടക്കം വഖഫ് ചെയ്ത 49 പള്ളികളുണ്ട്. പുഴ മുതല്‍ ആശുപത്രി വരെയും കനാല്‍ മുതല്‍ കടപ്പുറം വരെയും ഏകദേശം അരക്കിലോമീറ്ററിലധികം വിസ്തീര്‍ണ്ണമുളള പൊന്നാനി നഗരം പൂര്‍ണ്ണമായും മുസ്‌ലിം പ്രദേശമാണ്. കേരളത്തിലെ മുസ്‌ലിം സംസ്‌കാരത്തിന്റെ തായ്‌വേര് ആണ്ടു കിടക്കുന്ന ഇവിടെനിന്ന് എഴുതിയാല്‍ തീരാത്ത തരംതിരിവുകളും പ്രയാസകരമായ നിരവധി ഉപവേരുകളും വിവിധ ഭാഗങ്ങളിലേക്ക് പരന്നിട്ടുണ്ട്. പളളികളുടെ സംഗമഭൂമിയായ ഇവിടെ 8 ജുമുഅത്ത് പളളികള്‍ അടക്കം 27 പളളികളുണ്ട്. ഇത്രയും കുറഞ്ഞ സ്ഥലത്ത് ഇത്ര കൂടുതല്‍ മുസ്‌ലിം പളളികള്‍ മറ്റെവിടെയും ഇല്ലെന്നാണ് അറിവ്. പുകള്‍പ്പെറ്റ മഊനത്തുല്‍ ഇസ്‌ലാം സഭയും ഇവിടെത്തന്നെ. പളളി പ്പെരുമയാല്‍ പുരാതനകാലം മുതല്‍ ചെറിയ മക്ക, കൈരളിയുടെ മക്ക, പളളികളുടെ മഹാനഗരി എന്നീ പേരുകളില്‍ പ്രസിദ്ധമാണിവിടം.
1 380
💚ശൈഖ് സഈദ് സിറാജുദ്ധീനുൽ ഖാദിരി അൽ മഖ്ദൂമി 💚
മുസ്‌ലിം കൈരളിയുടെ ആത്മീയ നായകൻ. സിദ്ധീഖ് (റ) ന്റെ പരമ്പരയിൽ പൊന്നാനി സൈനുദ്ധീൻ മഖ്ദൂം (റ) ന്റെ പരമ്പരയിലെ ഉഹൈമിദ് (റ) എന്നവരുടെ മകനായി പൊന്നാനിയിലെ കോടഞ്ചേരിയിൽ ജനിച്ചു. പെങ്ങളുടെ സഹായത്തിനായി അയിലക്കാട് ദേശത്ത് താമസമാക്കി. മുസ്‌ലിം ഉമ്മത്തിനെ കുഫ്‌രിയ്യത്തിൽ നിന്ന് രക്ഷിച്ച ആത്മീയ നായകൻ.ലോകം പണ്ഡിത സൂര്യൻ എന്ന് വാഴ്ത്തിപാടിയ ശംസുൽ ഉലമയുടെ ആത്മീയ ഗുരു. *.ശംസുൽ ഉലമയടക്കം ധാരാളം പണ്ഡിതർക്ക് ഖാദിരിയ്യ ത്വരീഖത് കൊടുത്ത വന്ദ്യ ശൈഖ് .* ശംസുൽ ഉലമയുടെ സഹോദരൻ *കമാലുദ്ധീൻ ഉമറുൽ ഖാദിരിയാണ്* ശൈഖുനായുടെ ഖലീഫ. ശൈഖുനായുടെ മുരീദുമാരിൽ പ്രമുഖരാണ് *ശംസുൽ ഉലമ ഇ. കെ അബൂബക്കർ മുസ്‌ലിയാർ, കമാലുദ്ധീൻ ഇ. കെ ഉമറുൽ ഖാദിരി അൽ കാതിബി, ഇ. കെ ഹസ്സൻ മുസ്‌ലിയാർ, ജലാലുദ്ധീൻ ഇ.കെ അഹ്‌മദ് ഹാജി (മുറ്റിച്ചൂർ ഉസ്താദ് ) എന്നിവർ..
ശംസുൽ ഉലമ ഒരിക്കൽ ശൈഖുനായെ കുറിച്ച് പറയുകയുണ്ടായി :"
لو جاز ان يسجد الإنسان للبشر
لسجدت وجه سراج الدّين بالبشر
അല്ലാഹു ഒരു മനുഷ്യന്റെ മുമ്പിൽ സുജൂദ് ചെയ്യാൻ അനുവദിക്കുമായിരുന്നെങ്കിൽ നിശ്ചയം സിറാജുദ്ധീൻ എന്നവരുടെ മുമ്പിൽ സന്തോഷത്തോടെ ഞാൻ സുജൂദ് ചെയ്യുമായിരുന്നു . മഹാനവറുകളെ പറ്റി ശൈഖുനാ ശംസുൽ ഉലമ മൗലിദ് രചിച്ചിട്ടുണ്ട്. സി. എം വലിയുല്ലാഹി, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ എന്നിവർ ശൈഖുനായുടെ മഖ്ബറ സിയാറത്ത് ചെയ്യുന്നവരിൽ പ്രമുഖരായിരുന്നു. മറ്റൊരിക്കൽ ശൈഖുനാ ശംസുൽ ഉലമ പറയുമായിരുന്നു: അയിലക്കാട്ടെ ശൈഖുനായുടെ അടുത്ത് നിന്ന് സമ്മതം കിട്ടാതെ ഞാൻ ഒരു പരിപാടിക്കും പോവില്ലായിരുന്നു.(اکق) അയിലക്കാടിനെന്ന് മാത്രമല്ല ലോകത്തിന് തന്നെ വെളിച്ചമായി ആ വന്ദ്യ പിതാവ് ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു.ഒരിക്കൽ *കീളക്കര സ്വദഖതുല്ലാഹിൽ ഖാഹിരി (റ)* തങ്ങളുടെ മഖാം സിയാറത്തിന് വേണ്ടി നടന്ന് പോകുമ്പോൾ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് രണ്ട് സിംഹങ്ങൾ ശൈഖുനായുടെ മുന്നിലേക്ക് ഓടി വന്നു. കൂടെയുള്ള ഖാദിം ഭയന്നു വിറച്ചപ്പോൾ ശൈഖുനാ പറഞ്ഞു : പേടിക്കണ്ട, അല്ലാഹു നമ്മോടൊപ്പം ഉണ്ട്.അദ്ദേഹത്തെ ആശ്വസിപ്പിച്ച് ശൈഖുനാ സിംഹങ്ങളെ നോക്കി പറഞ്ഞു: ഞങ്ങൾ നിങ്ങളെ കാണാനല്ല വന്നത്, നിങ്ങൾക്ക് ഞങ്ങളുടെയും ആവശ്യമില്ല.നിങ്ങൾ ഉടനെ ഒഴിഞ്ഞു പോകണം.ഇത് കേട്ട സിംഹങ്ങൾ ശൈഖുനയെ വണങ്ങി തിരിച്ചുപോയി
( ശംസുൽ ഉലമ ശൈഖുനയെ കുറിച്ച് രചിച്ച മൗലിദിൽ നിന്നും ).
ആയിരക്കണക്കിന് ജനങ്ങളാണ് ശൈഖുനായുടെ മഖ്‌ബറ സിയാറത്തിനായി എത്തുന്നത്. ആ മഹാമനീഷി തന്റെ 101- മത്തെ വയസ്സിൽ വലിയ പെരുന്നാൾ രണ്ടാം ദിവസം ളുഹാ നിസ്കാര സമയത്ത് വഫാത്തായി.വർഷം തോറും ശൈഖുനായുടെ ഉറൂസ് മുബാറക്ക് നടന്ന് വരുന്നു. *ദുൽ ഹിജ്ജ 1 മുതൽ തുടങ്ങുന്ന ശൈഖുനായുടെ ഉറൂസ് വലിയ പെരുന്നാൾ 2, 3 ദിവസങ്ങളിലായി സമാപിക്കുന്നു .* പ്രമുഖ സാദാത്തീങ്ങളും ഉലമാക്കളും പങ്കെടുക്കുന്നു.ശൈഖുനായുടെ ചാരത്ത് എല്ലാ വെള്ളിയാഴ്ചയും മഗ്‌രിബിന് ശേഷം *ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ* സ്ഥാപിച്ച ദിക്ർ ഹൽഖ നടക്കുന്നു.എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ വ്യാഴാഴ്ച *മജ്‌ലിസുന്നൂർ* ആത്മീയ സംഗമവും നടക്കുന്നു. ശൈഖുനായുടെ ആത്മീയ തണലിലായി *അയിലക്കാട് മദ്രസ്സയും ദർസും കോളേജും* വർഷങ്ങളായി നടന്ന് വരുന്നു.
1 380
ഈ വീടുകളുടെ ശേഷിപ്പുകള്‍ വലിയങ്ങാടിയില്‍ ഇന്നും കാണാം.ഹിന്ദു-മുസ്‌ലിം സൗഹാര്‍ദം വീണ്ടും വളര്‍ന്നുവന്നു. ഇസ്‌ലാം യഥാര്‍ഥ മതമാണെന്ന് ബോധ്യമായ ഇതര സമുദായക്കാര്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചു. പാറനമ്പിയും ബന്ധുക്കളും ഇസ്‌ലാം മത പ്രചാരണത്തിന് സ്വാതന്ത്രം നല്‍കി. ഇതോടെ അറ്റുപോയ ഹിന്ദു-മുസ്‌ലും മതമൈത്രി വീണ്ടും വളര്‍ന്നുവന്നു.ശുഹദാക്കളുടെ മഖ്ബറക്ക് സമീപം തന്നെയാണ് പുതിയ പള്ളിക്ക് തറക്കല്ലിട്ടത്. വിദഗ്ധരായ കല്‍പ്പണിക്കാരെയും ആശാരിമാരെയും വരുത്തിയാണ് പാറനമ്പി പള്ളി പണി തുടങ്ങിയത്. മൂന്ന് നിലകളുള്ള പള്ളിയുടെ മൂന്നാംനിലയും തൂണുകളും വലിയ തേക്ക് കൊണ്ട് നിര്‍മിച്ചതാണ്.
അനേകം ശില്‍പ്പികളുടെ കരവിരുതില്‍ ഉയര്‍ന്ന പള്ളിയിലെ കൊത്തുപണികള്‍ വളരെ പ്രസിദ്ധമാണ് . ജനലുകളിലും വാതിലുകളിലും എല്ലാം ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. മനോഹരമായ ചിത്രപ്പണികളോട് കൂടിയ മിമ്പറയും മിഹ്‌റാബും പള്ളിയുടെ പ്രത്യേകതയാണ്.
44 ശുഹദാക്കളെ കൂടാതെ നിരവധി സാദാത്തുക്കളും മഹാത്മാക്കളും പള്ളിപരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
മലപ്പുറം ശുഹദാക്കള്‍: 1- മായിന്‍ യൂസുഫ്. 2- രായിന്‍. 3- മൂസ. 4- കുഞ്ഞാലന്‍. 5- മൊയ്‌തീന്‍. 6- സെയ്‌തു മകന്‍ കുഞ്ഞാലന്‍. 7- മൊയ്‌തീന്‍കുട്ടി ഗുരുക്കള്‍. 8- രായിന്‍. 9- അവറാന്‍. 10-കപൂർ പോക്കര്‍. 11- ആലിക്കുട്ടി ഗുരുക്കള്‍. 12- മായിന്‍. 13- കുഞ്ഞിസൂഫി. 14- സൂപ്പി. 15- മൂസ മകന്‍ മായിന്‍. 16- കുഞ്ഞിമായിന്‍. 17- കുഞ്ഞാലന്‍. 18- അവലന്‍. 19- ചെറിയ മുഹമ്മദ്. 20- മാടമ്പി രായിന്‍. 21- അഹമ്മദ്. 22- ഇബ്രാഹീം. 23- അഹ്‌മദ്. 24- കമ്മദ്. 25- മമ്മദ്. 26- മൊയ്‌തീന്‍. 27- മരക്കാര്‍. 28- മൊയ്‌തീന്‍. 29- മുഹ്‌യുദ്ദീനുബ്‌നു മുഹ്‌യിദ്ദീന്‍. 30- മരക്കാര്‍. 31- ഖാജാ അഹ്‌മദ്. 32- തറിവായി. 33- ഹസ്സന്‍. 34- ഹൈദ്രോസ്. 35- ചേക്കു. 36- അഹമ്മദ്. 37- കുഞ്ഞാപ്പ. 38- കൈലാനി. 39- ആലി മൂസ. 40-ചാലാട്ടിൽ കുട്ടി ആലി. 41- കുഞ്ഞാലി. 42- മൂസ. 43- ഉമ്മര്‍കുട്ടി. 44- കുഞ്ഞാലി.
ഈ 44 ശുഹദാക്കളിൽ എന്റെ ഉപ്പയുടെ ഉപ്പാപ്പമാരിൽ പെട്ട മാടമ്പി രായീൻ എന്നവരും ഉമ്മയുടെ ഉപ്പാപ്പമാരിൽ പെട്ട ചാലാട്ടിൽ (സി.കെ ) കുട്ടിയാലി എന്നവരും ഉൾപ്പെടുന്നു. ധീരരായ മലപ്പുറം ശുഹദാക്കളുടെ ബറകത് കൊണ്ട് അക്രമകാരി കളായ ഭരണാധികാരികളിൽ നിന്നും വർഗീയഭ്രാന്തന്മാരിൽ നിന്നും അല്ലാഹു നമുക്ക് കാവൽ ഏകട്ടെ....ആമീൻ.
✍🏻 മുഹമ്മദ് ഷംവീൽ മാടമ്പി
https://t.me/moulidstudy/495
1 380
മലപ്പുറം ശുഹദാക്കൾ
മലപ്പുറം വലിയങ്ങാടി ശുഹദാ മസ്ജിദ് നിര്‍മിതമായ വര്‍ഷം കൃത്യമായി രേഖപ്പെടുത്തി വെച്ചില്ലെങ്കിലും 300ലേറെ വര്‍ഷം പഴക്കമുണ്ട്.സാമൂതിരിയുടെ കീഴിലുള്ള നാടുവാഴികളായിരുന്നു മലപ്പുറവും പരിസര ദേശങ്ങളും ഭരിച്ചിരുന്നത്. പാറനമ്പിഎന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന മലപ്പുറത്തെ നാടുവാഴിയും കോട്ടക്കല്‍ തമ്പുരാനും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടാകുകയും അത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. പിന്നീടുണ്ടായ സമരത്തില്‍ കോട്ടക്കല്‍ സ്വരൂപം ജയിച്ചു. ഇതിനെ തുടര്‍ന്ന് മലപ്പുറം പാറനമ്പി മാപ്പിളമാരെ ഉള്‍പ്പെടുത്തി സൈന്യം വിപുലീകരിച്ചു. നായര്‍-മാപ്പിള പടയാളികള്‍ ഒരുമിച്ച് യുദ്ധം ചെയ്ത് കോട്ടക്കല്‍ സ്വരൂപത്തെ പരാജയപ്പടുത്തി.
മുസ്‌ലിംകള്‍ നല്‍കിയ പിന്തുണക്ക് പാരിതോഷികമായി പള്ളി നിര്‍മിക്കാനും കൃഷിയിറക്കാനുമുള്ള സ്ഥലം തിരഞ്ഞെടുക്കാന്‍ പാറനമ്പി പറഞ്ഞു. വലിയങ്ങാടിയില്‍ കടലുണ്ടിപ്പുഴയുടെ സമീപ പ്രദേശത്തെ 14 ഏക്കര്‍ സ്ഥലത്ത് അവര്‍ കൃഷിയിറക്കുകയും ഓലപ്പള്ളി നിര്‍മിക്കുകയും ചെയ്തു. നാടിന്റെ നാനാഭാഗത്ത് നിന്നും മുസ്‌ലിംകള്‍ ഇവിടെയെത്തി വീട് വെച്ച് താമസം തുടങ്ങി.പള്ളിയില്‍ സ്ഥലപരിമിതി വന്നപ്പോള്‍ കുട്ടിഹസ്സന്‍ ഖാസിയാരുടെ നേതൃത്വത്തില്‍ പള്ളി പുതുക്കിപ്പണിതു. മത സൗഹാര്‍ദത്തിന്റെ പേരുകേട്ട സ്ഥലമായി മലപ്പുറം മാറി. ഇതിനിടയില്‍ പാറനമ്പി നിര്യാതനായി. ശേഷം അദ്ദേഹത്തിന്റെ അനന്തരവനായ പുതിയ പാറനമ്പി ഭരണം ഏറ്റെടുത്തു.പുതിയ പാറനമ്പിയുടെ ചില മോശം ഇടപെടലുകള്‍ അവിടത്തെ മതസൗഹാര്‍ദത്തെ തച്ചുടച്ചു. മുസ്‌ലിംകളെ പലവിധത്തിലും പീഡിപ്പിക്കാന്‍ തുടങ്ങി.പാറനമ്പിക്കു വേണ്ടി കര്‍ഷകരില്‍ നിന്നും നികുതി, പാട്ടം എന്നിവ പിരിച്ചിരുന്നത് അലിമരക്കാര്‍ എന്ന ധീര യോദ്ധാവായിരുന്നു. നാടുവാഴിക്ക് കൊടുക്കേണ്ട സംഖ്യ അടക്കാത്തവരെ അടിമകളാക്കി വില്‍ക്കുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു. വില്‍ക്കപ്പെടുന്ന അടിമയുടെ പകുതി വില പാറനമ്പിക്കും പകുതി അലിമരക്കാര്‍ക്കും എന്നതായിരുന്നു വ്യവസ്ഥ. ഒരിക്കല്‍ അലിമരക്കാര്‍ പാറനമ്പിയുടെ ബന്ധുക്കളില്‍പ്പെട്ട നികുതി നൽകാത്ത ഒരാളെ അടിമയാക്കി വിറ്റു. തത്ഫലമായി ഹിന്ദുക്കളില്‍ ചിലര്‍ പാറനമ്പിയെ തെറ്റിദ്ധരിപ്പിച്ചു. ഇത് വിശ്വസിച്ച പാറനമ്പി നികുതി പിരിച്ചിരുന്ന അലിമരക്കാരെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അലിമരക്കാര്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെടുന്നതിനു മുൻപ് അലി മരക്കാരുടെ വാളിനിരയായി പാറനമ്പിയുടെ കുറച്ചാളുകളും വധിക്കപ്പെട്ടിരുന്നു .
അതോടെ നാട്ടിലെ സൗഹാര്‍ദാന്തരീക്ഷം അവതാളത്തിലായി.അവസരംമുതലെടുത്ത് മുസ്‌ലിംകളെ കൊലപ്പെടുത്താനും പള്ളി നശിപ്പിക്കാനും ഛിദ്ര ശക്തികൾ ശ്രമം തുടങ്ങി. പലനിലക്കും മുസ്‌ലിംകളെ കഷ്ടപ്പെടുത്തി. പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടപ്പോൾ പലായനം നടത്താനിരുന്ന മുസ്ലിം കുടുംബങ്ങളെ ,പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലെന്നു ഉറപ്പു നൽകി പാറനമ്പി തന്ത്ര പൂർവ്വം പിടിച്ചു നിർത്തുകയായിരുന്നു.പള്ളി പൊള്ളിക്കാനും മുസ്ലിംകളെ കൊന്നൊടുക്കാനുമായി പരിസര പ്രദേശങ്ങളിൽ നിന്നെല്ലാം എത്തിയ പടയാളികൾ മലപ്പുറത്തു ഒരുമിച്ചു കൂടി .
എന്ത് വന്നാലും പള്ളി നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് മുസ്‌ലിംകളിലെ പുരുഷന്മാര്‍ പ്രതിജ്ഞയെടുത്ത് പള്ളിക്കകത്ത് തമ്പടിച്ചു. പള്ളി വളഞ്ഞുകൊണ്ട് നായര്‍ പടയാളികളും. ഇതിനിടയിൽ സ്ത്രീകളും കുട്ടികൾമടങ്ങുന്ന സംഘത്തിന്റെ സന്ധിക്കായുള്ള നീക്കങ്ങൾ നിഷ്കരുണം തള്ളിക്കല്ലാഞ്ഞിരുന്നു.മുസ്ലിം വീടുകൾ കൊള്ളയടിക്കുകയും പള്ളിയിലേക്കുള്ള ജലാഗമനം തടയുകയും ചെയ്തു.
തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ വലിയങ്ങാടി പള്ളി കത്തിച്ചാമ്പലാക്കി. എല്ലാം നശിപ്പിച്ചു.തോക്കുകൾ പോലെയുള്ള ആയുധങ്ങൾ കൈവശമുണ്ടായിരുന്നെങ്കിലും പാരനമ്പിയുടെ സൈന്യത്തിനും കടുത്ത ആൽനാശമുണ്ടായിരുന്നു.44 മുസ്ലിംകൾ രക്തസാക്ഷികളായി. ഇവരാണ് മലപ്പുറം ശുഹദാക്കള്‍. 1732ല്‍ (ഹിജ്‌റ-1144 ശഅബാന്‍ 8,9) നടന്ന ഈ സംഭവം ‘മലപ്പുറം പട’ എന്ന പേരില്‍ അറിയപ്പെട്ടു.
പള്ളി തകര്‍ക്കപ്പട്ട് അധികനാള്‍ കഴിയും മുമ്പേ പാറനമ്പിക്കും കുടുംബത്തിനും മാറാവ്യാധി രോഗം പിടിപ്പെട്ടു. കുടുംബക്കാരും ഭടന്മാരും അനുദിനം മരണപ്പെട്ടുകൊണ്ടിരുന്നു. ഒരു ചികിത്സയും ഫലിച്ചില്ല. പിന്നീട് ഒരു ജ്യോത്സ്യന്‍ പരിഹാരവുമായെത്തി. മുസ്‌ലിംകളുടെ പള്ളി കരിച്ചതിന്റെ ശാപമാണ് നിങ്ങള്‍ക്കെന്നും അവരെ തിരിച്ചുകൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കുകയും പള്ളി നിര്‍മിച്ചു നല്‍കുകയും ചെയ്താലേ രോഗം സുഖപ്പെടുകയുള്ളൂവെന്നും പറഞ്ഞു .യുദ്ധത്തിന് കാരണക്കാരനായ പാറനമ്പി രോഗംബാധിച്ച് മരണപ്പെട്ടു. ശേഷം അധികാരത്തില്‍ വന്ന നമ്പിക്കും അതേരോഗം പിടിപ്പെട്ടു. ഉടനെ രക്തസാക്ഷികളുടെ ബന്ധുക്കളെയും വള്ളുവനാട്ടിലെ ചില മുസ്‌ലിം കുടുംബങ്ങളെയും ക്ഷണിച്ചുവരുത്തി. അവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും പള്ളി പുനരുദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് അതിരൂക്ഷമായ പകര്‍ച്ചവ്യാധി പാറനമ്പി കുടുംബത്തില്‍ നിന്നും വിട്ടുമാറിയത്.
1 380
പുതിയ പള്ളി മൗലിദ്
കൽപേനി ദ്വീപിൽ മറപ്പെട്ട് കിടക്കുന്ന കോയക്കുട്ടി വലിയുല്ലാഹ് തങ്ങളുടെ പേരിൽ രചിക്കപ്പെട്ട മൗലിദ്
രചന: എം കെ ചെറിയ കോയ, ആന്ത്രോത്ത് ദ്വീപ്
1 380
فيض الإله الباري في مولد الجلال البخاري
പാടൂർ സയ്യിദ് ഇസ്മാഈൽ ബുഖാരി(റ)നെക്കുറിച്ചുള്ള മൗലിദ് (മ:ഹി. 1334)
രചന: ഹാഫിള് മുഹമ്മദ് നൂഹ് തമ്പി ഖാഹിരി
SEYED ISMAIL THANGGAL NAYAHAM
1 380
കനത്തപോരാട്ടത്തിനൊടുവിൽ ഏഴു മാപ്പിള പോരാളികളും ശഹീദായി. ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് ഒരു സുബേദാറും മൂന്ന് ശിപായികളും കൊല്ലപ്പെട്ടു. ക്യാപ്റ്റനും അഞ്ചു സൈനികർക്കും ഗുരുതരമായി പരുക്കേറ്റു. മാപ്പിള പോരാളികൾക്കൊപ്പം പോരാടാൻ മമ്പുറം തങ്ങൾ വന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഞാൻ നിങ്ങൾക്കൊപ്പമുണ്ടെന്ന് പോരാളികളോട് മമ്പുറം തങ്ങൾ പറയുകയും ചെയ്തിരുന്നു. ഈ യുദ്ധത്തിൽ തങ്ങളുടെ തുടക്ക് വെടിയേറ്റതിനെത്തുടർന്നാണ് തങ്ങൾ വഫാത്തായതെന്നു പറയപ്പെടുന്നു. അതിനാലാണത്രെ മമ്പുറം തങ്ങൾ ശഹീദ് ആയിരുന്നെന്നു പലയിടത്തും രേഖപ്പെടുത്തിക്കാണുന്നത്.
ഇന്ന്, പോരാട്ടം നടന്ന സ്ഥലത്ത് ശുഹദാക്കളുടെ സ്മരണയുയർത്തുന്ന ചേറൂർ ശുഹദാ മസ്ജിദും ദർസും നിലകൊള്ളുന്നു. ചേറൂർ പടക്കുവന്ന മമ്പുറം സയ്യിദ് അലവി തങ്ങൾ നിസ്കരിച്ച മുസ്വല്ല ആകൃതിയിലുള്ള ഒരുകല്ല് ഇന്നും ഈ പള്ളിയിൽ സൂക്ഷിക്കപ്പെടുന്നുണ്ട്. ശുഹദാക്കളുടെ വാളുകളും മറ്റും സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്ന ഒരുകിണർ ഈ സ്ഥലത്ത് കാണാം.
പോരാട്ടം കഴിഞ്ഞ ശേഷം ഏഴു ശുഹദാക്കളുടെ ശരീരങ്ങൾ ബ്രിട്ടീഷുകാർ തിരൂരങ്ങാടി പോലീസ് താവളത്തിലെത്തിച്ചു. അവിടെ വെച്ച് മൃതശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കാനായിരുന്നത്രെ അവരുടെ ശ്രമം. പെട്രോളൊഴിച്ച് തീകത്തിച്ചിട്ടും തിരുദേഹങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. ഈ രംഗം കണ്ട് പരിഭ്രാന്തിയിലായ ബ്രിട്ടീഷുകാർ പ്രദേശത്തെ മുസ്‌ലിംകൾക്ക് മയ്യിത്തുകൾ വിട്ടുനൽകി. അവർ അവ ആദരപൂർവ്വം മറവുചെയ്തു.
ഇവരുടെ ഖബറിടങ്ങൾ സന്ദർശിക്കുന്നത് മുസ്‌ലിംകൾക്ക് സമരപ്രചോദനമാകുമോ എന്ന സംശയം നിമിത്തം ഇവരെ സിയാറത്ത് ചെയ്യാൻ ബ്രിട്ടീഷുകാർ വിലക്കേർപ്പെടുത്തി. അങ്ങനെ കാലാന്തരത്തിൽ എവിടെയാണ് ഖബ്റുകൾ എന്നുപോലും ജനങ്ങൾക്ക് അറിയാത്ത അവസ്ഥ വന്നത്രെ. അങ്ങനെയിരിക്കെ തൃക്കുളത്തുള്ള ഒരുകർഷകൻ നിലമൊരുക്കുന്നതിനിടെ ഒരശരീരി കേൾക്കുകയും അങ്ങനെ ശുഹദാക്കളുടെ ഖബ്റുകൾ ജനങ്ങൾ തിരിച്ചറിയുകയും ചെയ്തുവെന്ന് ചരിത്രം. ചെമ്മാട് ടൗണിന്റെ പിൻഭാഗത്തായാണ് മഖ്ബറ സ്ഥിതിചെയ്യുന്നത്. ദൈനംദിനം വിശ്വാസികൾ സിയാറത്തിനെത്തുകയും എല്ലാവർഷവും റമളാനിൽ വിപുലമായ ആണ്ടുപരിപാടി നടന്നുവരുകയും ചെയ്യുന്നു.
മറ്റേത് സമരത്തെക്കാളും ചേറൂർ സമരസ്മരണകൾ മാപ്പിളമാർക്ക് ആവേശം പകർന്നിരുന്നു. വാമൊഴിയും വരമൊഴിയുമായി അതിന്റെ വീരകഥകൾ മാപ്പിളമാർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതുതിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ചേറൂർ പടയെ അനുസ്മരിക്കുന്ന കൃതികൾ കണ്ടുകെട്ടി. ചേറൂർ മമ്മദ്കുട്ടി, മുഹ്‌യിദ്ദീൻ എന്നിവരെഴുതിയ ചേറൂർ പടപ്പാട്ട്, പരപ്പനങ്ങാടി ഖയ്യാത്ത് രചിച്ച ചേറൂർ ചിന്ത് എന്നിവ ബ്രിട്ടീഷ് ക്രൂരതക്ക് ഇരയായ രചനകളാണ്. ചേറൂർ പടപ്പാട്ടിനെക്കുറിച്ച് ഡോ. പി. സകീർ ഹുസൈൻ തയാറാക്കിയ പ്രഢമായൊരു പുസ്തകം ഐപിബി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശുഹദാക്കളുടെ പദവിക്കിണങ്ങുന്ന ഒരു മൗലിദ് മർഹൂം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചേറൂർ പടയെക്കുറിച്ചുള്ള ലഭ്യമായ ഏറ്റവുംവലിയ ചരിത്രരേഖയായ 'അശ്ശുഹ്ദത്തുൽ ഹലിയ്യ ഫീ മനാഖിബി ശ്ശുഹദാഇ ചേറൂരിയ്യ' എന്ന ഈ മൗലിദ് അറബിസാഹിത്യപരമായും
ഔന്നത്യം പ്രകടമാക്കുന്നു. ഹിജ്‌റ 1252 റമളാൻ 29 (1843 ഒക്ടോബർ 19) നായിരുന്നു ചേറൂർപ്പട നടന്നത്. റമളാൻ 28 നായിരുന്നെന്നും അഭിപ്രായമുണ്ട്.
ശുഹദാക്കളുടെ പേരുകൾ:
1. പൂവ്വാടൻ മൊയ്തീൻകുട്ടി പൊന്മള.
2. പട്ടർക്കടവൻ ഹുസൈൻ ബിൻ മാഹീൻ പട്ടർക്കടവ്.
3. മരക്കാർ മുഹ്‌യിദ്ദീൻ പട്ടർക്കടവ്.
4. പൂന്തിരുത്തി ഇസ്മാഈൽ പട്ടർക്കടവ്.
5. പൂന്തിരുത്തി മൂസക്കുട്ടി പട്ടർക്കടവ്.
6. കുന്നാഞ്ചേരി അലിഹസൻ പൊന്മള.
7. ചോലക്കൽ ബുഖാരി പൊന്മള.
അല്ലാഹു ശുഹദാക്കളുടെ വഴിയിൽ ഈമാനോടെ ദീനിന് ഖിദ്മ ചെയ്യാൻ തൗഫീഖ് നൽകട്ടെ, ആമീൻ
✍️ശംവീൽ ഇരുമ്പുചോല
1 380
ചേറൂർ ശുഹദാക്കൾ
മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർദ്ദേശപ്രകാരം ചേറൂരിൽ നടന്ന സമരത്തിൽ ശഹാദത് പദവി നേടിയ മഹത്തുക്കക്കൾ അന്തിയുറങ്ങുന്നത് തിരൂരങ്ങാടിയുടെ സമീപത്തുള്ള ചെമ്മാട്ടാണ്. അതുകൊണ്ടാണ് തിരൂരങ്ങാടിയിലെ മഹാത്മാക്കളുടെ പംക്തിയിൽ ചേറൂർ ശുഹദാക്കളെക്കുറിച്ച് നാം വായിക്കുന്നത്.
ഹിജ്‌റ 1252 റജബ് മാസത്തിൽ വെന്നിയൂരിൽ നിന്നും മൂന്നുവീതം സ്ത്രീപുരുഷന്മാർ മമ്പുറം തങ്ങളുടെ സമീപത്തെത്തി. ഹൈന്ദവ സമുദായത്തിൽപ്പെട്ടവരായിരുന്ന അവർ സ്വേഷ്ടപ്രകാരം ഇസ്‌ലാമാശ്ലേഷിക്കാൻ താല്പര്യമറിയിച്ചു. അക്കാലത്ത് മലബാറിന്റെ മതനേതാവ് മമ്പുറം തങ്ങളായിരുന്നല്ലോ. ഒരു അമുസ്‌ലിം കലിമതുശ്ശഹാദ ചൊല്ലിത്തരാൻ ആവശ്യപ്പെട്ടാൽ ഉടനെ അത് ചൊല്ലിക്കൊടുക്കൽ ആരോടാണോ ആവശ്യപ്പെട്ടത് അയാൾക്ക് നിർബന്ധമാണെന്നാണ് ഇസ്‌ലാമികനിയമം. അതനുസരിച്ച് മമ്പുറം തങ്ങൾ അവർക്ക് കലിമ ചൊല്ലിക്കൊടുത്തു. അവർ ഇസ്‌ലാം സ്വീകരിച്ചു. പുരുഷന്മാർക്ക് തൊപ്പിയും സ്ത്രീകൾക്ക് മേൽക്കുപ്പായവും ധരിപ്പിച്ചു. അവരുടെ മുൻനാമങ്ങൾ മാറ്റി അഹ്‌മദ്, ഹുസൈൻ, സാലിം എന്നിങ്ങനെ ആണുങ്ങൾക്കും ആഇശ, ഖദീജ, ഹലീമ എന്നിങ്ങനെ പെണ്ണുങ്ങൾക്കും നാമകരണം ചെയ്തു. സന്തോഷത്തോടെ മമ്പുറം തങ്ങൾ അവരെ യാത്രയാക്കി.
വെന്നിയൂർ പ്രദേശത്തെ ജന്മി കപ്രാട്ട് കൃഷ്ണപണിക്കർ ആയിരുന്നു. അദ്ദേഹത്തിന്റെ പാടത്ത് കൃഷിചെയ്യുന്ന കീഴ്ജാതിക്കാരായ കർഷകരായിരുന്നു ഇസ്‌ലാംസ്വീകരിച്ച ആറുപേർ. ഇവരുടെ ഇസ്‌ലാമാശ്ലേഷം അറിഞ്ഞ ജന്മിക്ക് അത് സഹിക്കാനായില്ല. അയാൾ വയലിൽ പണിയെടുത്തുകൊണ്ടിരുന്ന നവമുസ്ലിംകളുടെ അടുത്തുവന്ന് സ്ത്രീകളുടെ മേൽകുപ്പായം വലിച്ചൂരുകയും അവരെ അധിക്ഷേപിക്കുകയും ചെയ്തു. ഇസ്‌ലാം മതമുപേക്ഷിക്കാനും പഴയ ആചാരങ്ങളിലേക്ക് മടങ്ങാനും അയാൾ അവരെ നിർബ്ബന്ധിച്ചു.
പുതുവിശ്വാസികളായ അവർക്കുണ്ടായ ഈ ദുരനുഭവം നിമിത്തം മമ്പുറം തങ്ങൾ നന്നായി ദുഃഖിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവഹേളിക്കുന്ന തന്റെ പ്രവൃത്തി മമ്പുറം തങ്ങൾക്ക് സഹിക്കില്ലെന്ന വീണ്ടുവിചാരമുണ്ടായ കപ്രാട്ട് കൃഷ്ണപ്പണിക്കർ മമ്പുറത്ത് വന്ന് താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും അത് കള്ളക്കഥയാണെന്നും പറഞ്ഞു. ഇതുകേട്ടതും സംഭവത്തിന്റെ യാഥാർഥ്യമറിയുന്ന മമ്പുറം തങ്ങൾ പറഞ്ഞു: "ഛെ, നിന്റെ പ്രവൃത്തി വളരെ മോശം, പിന്നെ നീ കളവും പറയുന്നു." നിൽക്കക്കള്ളിയില്ലെന്നുകണ്ട പണിക്കർ മാപ്പുപറഞ്ഞു. മമ്പുറം തങ്ങൾ പ്രതിവചിച്ചു: "നീ ചെയ്തത് വലിയ അപരാധം തന്നെ. ചെയ്ത തെറ്റിന് അനുഭവിക്കേണ്ടിവരും."
അനന്തരം ജന്മിയുടെ പ്രതാപം നഷ്ടപ്പെടുകയും അയാൾക്ക് ഭീമമായ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. വിനിമയസൗകര്യങ്ങൾ സാർവ്വത്രികമല്ലാത്തിരുന്നതിനാൽ മുസ്ലിംകളെയും ഇസ്‌ലാമിനെയും അപമാനിച്ചകഥ വാമൊഴിയായി നാടുകളിൽ നിന്നു നാടുകളിലേക്ക് പരന്നു.
വെന്നിയൂരിലെ ജനങ്ങൾ ജന്മിയോട് പകരം ചോദിക്കാത്തത് വാർത്ത കേട്ട പലരെയും കുപിതരാക്കി. പൊന്മള ദേശത്തെ പ്രമാണിയും പ്രമുഖനുമായിരുന്ന പൂവ്വാടൻ മൊയ്തീൻ എന്നവർ ജന്മിയോട് പകരംവീട്ടുമെന്ന് പ്രതിജ്ഞചെയ്തു. പട്ടർക്കടവ് മാഹിന്റെ മകൻ ഹുസൈൻ, മരക്കാർ മുഹ്‌യിദ്ദീൻ, പൂന്തിരുത്തി ഇസ്മായിൽ തുടങ്ങിയ പ്രദേശത്തെ കുറച്ചു യുവാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വലിയ ആരവങ്ങളോടെ നാട്ടുകാർ ഇവരെ യാത്രയാക്കുകയും അനന്തരമിവർ മമ്പുറത്ത് ചെന്ന് സയ്യിദ് അലവി തങ്ങളുടെ ആശീർവാദം വാങ്ങുകയും ചെയ്തു. ശേഷം, വെന്നിയൂരിൽ ചെന്ന് എട്ടുദിവസത്തോളം കഴിഞ്ഞ് കിട്ടിയതക്കത്തിന് ജന്മിയെ വകവരുത്തി. റമളാൻ 16 നായിരുന്നിത്. ആ നീചന്റെ അന്ത്യത്തിൽ മമ്പുറം തങ്ങൾ അതിയായി സന്തോഷിച്ചു.
സംഭവമറിഞ്ഞ ജന്മിയുടെ ബന്ധുക്കൾ ചേറൂരിൽ സമരസന്നാഹങ്ങൾ ഒരുക്കിക്കൊണ്ടിരുന്നു. ഇതറിഞ്ഞ ജന്മിയെ വകവരുത്തിയ നാലുയുവാക്കൾ പ്രതിരോധത്തിനുറച്ചു. അതിനിടെ കുന്നാഞ്ചേരി അലിഹസൻ, ബുഖാരി എന്നിവർ സംഘത്തിൽ ചേർന്നു. അവരൊന്നിച്ച് മലപ്പുറം പുതിയമാളിയക്കൽ സയ്യിദ് അബ്ദുറഹ്മാൻ എന്ന അകത്തെക്കോയ തങ്ങളെ കണ്ട് ആശീവാദം വാങ്ങി. അനന്തരം നാട്ടിൽ തിരിച്ചെത്തിയ അവരുടെകൂടെ ഇസ്മായിലിന്റെ മകൻ മൂസ എന്നൊരാൾ കൂടി ചേർന്നു. കുടുംബങ്ങളോട് സമ്മതം വാങ്ങിയ ശേഷം അവർ മമ്പുറത്ത് വന്നു അനുഗ്രഹം വാങ്ങി.
ശേഷം മമ്പുറം തങ്ങളുടെ നിർദ്ദേശാനുസരണം ചേറൂരിലേക്ക് നീങ്ങി. വധിക്കപ്പെട്ട ജന്മിയുടെ കുടുംബാംഗമായ രാവുപ്പണിക്കരുടെ വീട് ആക്രമിച്ചു. അടുത്തുള്ള ഒഴിഞ്ഞ ഒരു വീടിന്റെ മാളികയിൽ കയറി ഇരിപ്പുറപ്പിച്ചു. എന്നാൽ ശത്രുക്കൾക്ക് നേരിടാൻ ഭയമായിരുന്നതിനാൽ അവർ ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായംതേടുകയാണ് ചെയ്തത്. അങ്ങനെ എഴുപതോളം അംഗങ്ങൾ വരുന്ന ഇംഗ്ലീഷ്പട്ടാളം റമളാൻ 28 വൈകുന്നേരം ചേറൂരിലെത്തി. ജന്മിയുടെ ബന്ധുക്കൾ ഇവർക്ക് സ്വീകരണമൊരുക്കിയിരുന്നു. പിറ്റേന്ന് റമളാൻ 29 രാവിലെ യുദ്ധമാരംഭിച്ചു. ഏഴു മാപ്പിളപടയാളികൾക്കു മുമ്പിൽ പത്തിരട്ടിയുള്ള ബ്രിട്ടീഷ് സൈന്യം പകച്ചു പിന്തിരിഞ്ഞോടിയത് ചരിത്രം.
1 380
മുഹമ്മദും, തിരൂരങ്ങാടി ബാപ്പു മുസ്ലിയാരും രചിച്ച ‘അശുഹദാത്തതുൽ ആലിയാ ഫീ മനാഇബി ശുഹദായിൽ ചേരൂരിയാ മൗലീദ്’ എന്ന പ്രകീർത്തന കാവ്യം
1 380
الشهدة الحلية بمناقب الشهداء الچيرورية،
تأليف الشيخ محمد بافو مسليار الترنقالي المليباري
‘അശ്ശുഹ്ദത്തുൽ ഹലിയ്യ ബി മനാഖിബി ശുഹദാഇൽ ചേരൂരിയ്യ മൗലീദ് ’ എന്ന പ്രകീർത്തന കാവ്യം
ചേറൂർ ശുഹദാക്കളുടെ മൗലിദ്
രചന : തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ
https://archive.org/details/null_20210420
Read more
https://t.me/moulidstudy/661
https://t.me/moulidstudy/1156
https://t.me/moulidstudy/1063
https://youtu.be/J1D5yg0fpSw
പരിഷ്കരണ വാദിയായ സി എന്‍ അഹമ്മദ് മൗലവി കേരള മുസ്ലിം ചരിത്രം എന്ന കൃതിയില്‍ ഇതിനെ പ്രശംസിക്കുന്നതായി കാണാം.
1 380
ചേറൂർ ശുഹദാക്കളുടെ മൗലിദ്,
തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ,
الشهدة الحلية بمناقب الشهداء الجيرورية،
تأليف الشيخ محمد بافو مسليار الترنقالي المليباري
