മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
*🌸"നുബുവ്വത്തിന്റെ സീലെടുത്ത് അവിടുത്തെ രണ്ടുചുമലിനടിയിൽ പതിക്കുക"*
🌹 ആമിന ബീവി (റ) പറയുന്നു: ഞാൻ ഇത് കണ്ട് പരിഭ്രമിച്ചിരിക്കേ.. മൂന്നുപേർ എന്റെ അടുത്തേക്ക് വന്നു. അവരുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങുന്നു അവരിൽ ഒരാളുടെ കയ്യിൽ വെള്ളിയുടെ ജവനയുണ്ട്. മറ്റേ ആളുടെ കൈയിൽ പച്ച ഗോമേതകത്തിന്റെ തളികയും മൂന്നാമനിൽ ചുരുട്ടിയ വെളുത്ത പട്ടുമുണ്ട്.
ചുരുട്ടിയ പട്ട് നിവർത്തപ്പെട്ടു. അപ്പോൾ അതിൽ ഒരു മോതിരം! അതിന്റെ പ്രകാശ കിരണങ്ങൾ കാഴ്ചക്കാരെ കണ്ണഞ്ചിപ്പിച്ചിരുന്നു.മൂന്നാമൻ എന്റെ മകനെ എടുത്ത് തളിക വഹിച്ച ആളുടെ കൈയിൽ കൊടുത്തു.
ഞാൻ കുട്ടിയെ നോക്കിയിരിക്കെ അവർ ജവനയിലെ വെള്ളമെടുത്ത് ഏഴു പ്രാവശ്യം അവനെ കഴുകി. എന്നിട്ടദ്ദേഹം കൂട്ടുകാരനോട് പറഞ്ഞു: നുബുവ്വത്തിന്റെ സീലെടുത്ത് അവിടുത്തെ രണ്ടുചുമലിനടിയിൽ പതിക്കുക. അവിടുന്ന് അന്ത്യപ്രവാചകനാണ് ആകാശഭൂമിയിലെ ദൂതരാണ്.
*🌸കിസ്റ കോട്ട തകർന്നടിയുന്നു*
🌻 പറയപ്പെട്ടു: തിരുനബി (ﷺ) യെ പ്രസവിക്കപ്പെട്ടപ്പോൾ പേർഷ്യയിലെ ആരാധിക്കപ്പെടുന്ന അഗ്നി അണഞ്ഞുപോയി. അത് രണ്ടായിരം വർഷം മുമ്പ് കൊളുത്തിയതായിരുന്നു. അതിനു ശേഷം അത് അണഞ്ഞിരുന്നില്ല. കിസ്റയുടെ (പേർഷ്യയിലെ രാജാക്കന്മാരാണ് കിസ്റ എന്നപേരിൽ അറിയപ്പെടുന്നത് ) കോട്ട ഇളകി. പതിനാല് കൊട്ടാരങ്ങൾ തകർന്നു വീണു. “സാവാ (പേർഷ്യയിലെ കപ്പൽ സഞ്ചരിക്കാറുള്ള പ്രധാന നദി ) തടാകം വറ്റി. ഭൂമിയിലെ ബിംബങ്ങൾ മുഴുവനും തലകുത്തി വീണു. ആകാശത്തുനിന്നുതിരുന്ന തുളച്ചുകയറുന്ന ചെങ്കോലുകൊണ്ടുള്ള ഏറ് പിശാചുക്കൾക്കേറ്റു. സത്യം പ്രഭാതം പോലെ പുലർന്നു. അധർമ്മികളുടെ പ്രവർത്തനം പരാജയപ്പെട്ടു.
*🌸വിഗ്രഹം തലകീഴായി വീഴുന്നു..*
🔮 യഹ് യബ്നു ഉർവതിൽ നിന്ന് നിവേദനം: ഖുറൈശികളിൽ നിന്ന് ഒരു വിഭാഗം തങ്ങളുടെ വിഗ്രഹങ്ങളിൽ നിന്നൊന്നിന്റെ ഉൽസവ ദിനത്തിൽ ഒട്ടകത്തെയറുത്തു തിന്നും കുടിച്ചും കളിച്ചുല്ലസിച്ചു. അങ്ങനെ ആ വിഗ്രഹത്തിന്നടുത്തേക്ക് കടന്നു ചെന്നു വിഗ്രഹം തലകീഴായി വീണുകിടക്കുന്നതാണ് അവർക്ക് കാണാൻ കഴിഞ്ഞത്. പെട്ടെന്നവർ അതിനെ നേരെയാക്കി വെച്ചു. പക്ഷേ അതിനിന്ദ്യമാം വിധം അത് മറിഞ്ഞുവീഴുകയാണുണ്ടായത്. മൂന്നു പ്രാവശ്യം നേരെയാക്കി വെച്ചിട്ടും അത് നേരെ നിന്നില്ല. ഈ അവസ്ഥയിൽ അവർ ദുഃഖവും വേദനയും പ്രകടിപ്പിച്ചു. ആഘോഷം അങ്ങനെ അനുശോചനമായി അവസാനിച്ചു.
ഹുവൈരിസിന്റെ മകൻ ഉസ്മാൻ പറഞ്ഞു: ഈ വിഗ്രഹത്തിന് എന്ത് സംഭവിച്ചു? അത് തലകീഴായി വീണിരിക്കുന്നു. ഇന്ന് എന്തോ സംഭവിച്ചിട്ടുണ്ട്! അത് കാരണമാണിത് (തിരു നൂറിൻﷺ പ്പിറവി). അവൻ ശോകഗാനം പാടിത്തുടങ്ങി. അവന്റെ മനസ്സിൽ തീജ്വാല ഉയരുകയാണ്..
*🌸 തിരു നൂറിന്ﷺ മുഹമ്മദ് എന്ന പേര് നൽകപ്പെടുന്നു.*
🍀 ഇബ്നു ഇസ്ഹാഖ് (റ) പറഞ്ഞു: പ്രസവിച്ച് ഏഴാം ദിവസം തിരുനബിﷺ യുടെ ഉപ്പാപ്പ അബ്ദുൽ മുത്വലിബ് ഒട്ടകം അറുത്ത് നിർബന്ധ ബുദ്ധ്യാസദ്യ ഒരുക്കി ഖുറൈശികളെ വിളിച്ചു ഭക്ഷണം നൽകി ആദരിക്കുകയുണ്ടായി. ഭക്ഷണത്തിനുശേഷം അവർ ചോദിച്ചു: അബ്ദുൽ മുത്വലിബ്, നിങ്ങൾ കുട്ടിക്ക് എന്താണ് പേരിട്ടത്? അദ്ദേഹം പറഞ്ഞു: അവന് ഞാൻ മുഹമ്മദ്ﷺ എന്നു പേരിട്ടിരിക്കുന്നു.
ഖുറൈശികൾ ചോദിച്ചു: നിങ്ങളുടെ പിതാക്കളുടെ പേര് ഉപേക്ഷിച്ച് ഈ പേരിടാൻ കാരണം? അദ്ദേഹം പറഞ്ഞു. ഭൂമിയിലുള്ളവരൊക്കെ അവരെ സ്തുതിക്കണമെന്ന് ഞാൻ ഉദ്ദേശിക്കുന്നു.
"സന്മാർഗ്ഗ പ്രവാചകന് അവർ മുഹമ്മദ്-സ്തുതിക്കപ്പെട്ടവൻ എന്ന പേര് നൽകി. സ്തുതിക്കപ്പെടാൻ ഏറ്റവും അർഹത റസൂലിന്ﷺ തന്നെയാണല്ലോ".
"സഅദ് നക്ഷത്രവും പൂർവ്വാഹ്ന സമയം സൂര്യോദയവും നിലവിലുള്ള കാലത്തൊക്കെയും അവരിൽ അല്ലാഹുവിന്റെ സ്വലാത്ത് ഉണ്ടാവട്ടെ.
*🌸 തിരു നൂറിﷺൻ്റെ വീട് പ്രഭാപൂരിതമാകുന്നു.*
🌀 ആ മഹാത്മാവിന്റെ വെളിച്ചം കൊണ്ട് സൃഷ്ടികൾ തിളങ്ങുകയും രഹസ്യം പുലരുകയും ചെയ്തുകൊണ്ടിരിക്കേ ആമിനാബീവി (റ) വീട്ടിൽ തനിച്ചിരുന്ന് തിരുനബിﷺ യുടെ അനുഗ്രഹത്താൽ സമയം നീക്കിക്കൊണ്ടിരിക്കയാണ് .
ആ ഏകാന്തതയിൽ അവരുടെ വീട് പ്രഭാപൂരിതമാകുന്നത് അവർക്ക് കാണാൻ കഴിഞ്ഞു. സന്തോഷവും അനുഭൂതിയും വർദ്ധിച്ചു. മലക്കു കളും ഹൂറികളും അവിടേക്ക് വന്നു കൊണ്ടിരുന്നു. മുറിയിൽ വൈവിദ്ധ്യമാർന്ന പറവകൾ പാറിക്കളിച്ചു.
ഹബീബ് ﷺ തങ്ങളുടെ ആഗമന കാരണത്താലുണ്ടായ തിക്കിന്റേയും തിരക്കിന്റേയും ശബ്ദം ബീവി കേട്ടുകൊണ്ടിരുന്നു. എങ്ങനെയിതൊക്കെ സംഭവിക്കാതിരിക്കും.? ലോകത്തിന്റെ നേതാവല്ലേ അവരുടെ വീട്ടിലെത്തിയിട്ടുള്ളത്.
📚مولد منقوص
🌼
1 380
🌸🌸🌸🌸🌱🌼🌼🌼🌼
❤️ *തിരൂനൂർﷺ വരുന്നു.. അർശും കുർസിയ്യും ആനന്ദിക്കുന്നു.. അഖിലവും തിരുപ്രഭ നിറയുന്നു..❤️*
🔰💫🔰💫🔰💫🔰💫🔰🔰💫🔰💫🔰💫🔰
🍄 കഇബുൽ അഹ് ബാർ (റ) പറയുന്നു: മറച്ച് വെക്കപ്പെടുകയും സൂക്ഷിക്കപ്പെടുകയും ചെയ്തിരുന്ന രത്നം ( തിരു നബിﷺ യുടെ പ്രകാശം) അബ്ദുല്ല (റ)യുടെ മുതുകിൽ നിന്ന് അറബി യുവതികളിൽ വിശുദ്ധയായ ആമിന (റ)യുടെ വയറ്റിലേക്ക് വെളിവാക്കാൻ അല്ലാഹു ഉദ്ദേശിച്ചു. അത് ഒരു റജബ് മാസത്തിലെ വെള്ളിയാഴ്ച രാവായിരുന്നു.
അല്ലാഹു രിള് വാൻ എന്ന മലക്കിനോട് കൽപിച്ചതനുസരിച്ച് സ്യർഗ്ഗ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. സ്വർഗ്ഗത്തിലെ ഹൂറികളും കുട്ടികളും ചമഞ്ഞു. സന്തോഷ വാർത്ത പ്രചരിച്ച് തുടങ്ങി! പ്രഭാതത്തിലെ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി.
ആകാശ ഭൂമിയിൽ വിളംബരം ചെയ്യുന്ന ആൾവിളിച്ച് പറഞ്ഞു. അറിയുക! സൂക്ഷിക്കപ്പെട്ട പ്രകാശം അഥവാ അതിൽ നിന്നാണ് മനു
ഷ്യനേതാവുണ്ടാകുന്നത്. ആമിന (റ) യുടെ വയറ്റിൽ അതു ചേർന്നിരിക്കുന്നു.
അബ്ദുല്ല (റ) യിൽ നിന്ന് പ്രവാചകന്റെ തേജസ്സ് ആമിന (റ) യിലേക്ക് നീങ്ങിയപ്പോൾ അർശ് സന്തോഷാനന്ദത്താൽ ചലിച്ചു. കുർസിയ്യിന്
പ്രൗഢിയും ഗാംഭീര്യവും വർദ്ധിച്ചു. ആകാശം പ്രഭകൊണ്ട് നിറഞ്ഞു പാപമോചനം തേടിയും തഹീൽ ചൊല്ലിയും മലക്കുകൾ ശബ്ദമുയർത്തി. ഉന്മേഷവതിയായ ആമിന(റ) യുടെ നെറ്റിത്തടത്തിൽ പ്രകാശം വ്യക്തമായി തിരുമേനിയുടെ വെളിച്ചത്താൽ, ഗർഭിണികൾക്കുണ്ടാകുന്ന ഭയം
ആമിന(റ) ക്കുണ്ടായില്ല. ആ തേജസ്സ് ബീവിയിലെത്തിയപ്പോൾ ദൃഷ്ടാന്തങ്ങൾ വെളിവായി തുടങ്ങി. മുഴുവൻ സൃഷ്ടികളും ഇതിനാൽ പരസ്പരം സന്തോഷിച്ചു.
🎁 *തിരു നൂറിൻﷺ പിറവിക്ക് സന്തോഷങ്ങൾ അറിയിക്കുന്നു*
*🌸ആനന്ദം നിറഞ്ഞ റജബിൽ തിരുനബിﷺ യെ ആമിന ബീവി (റ) ഗർഭം ധരിച്ചപ്പോൾ ശഅ്ബാനിൽ അവർക്കു സന്തോഷവാർത്ത അറിയിക്കപ്പെട്ടു* അഭിലാഷം പൂർത്തിയാകുകയാണെന്ന്. *റമളാനിൽ അവരോട് പറയപ്പെട്ടു.* എല്ലാ അഴുക്കിൽനിന്നും മ്ലേഛതകളിൽ നിന്നും ശുദ്ധമായവരെയാണ് നിങ്ങൾ ഗർഭം ധരിച്ചിരിക്കുന്നത്.
*ശവ്വാലിൽ മലക്കുകൾ വന്നു നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെയെന്ന് വിജയാശംസ നേരുന്നത്* ആമിന ബീവി (റ) നിക്ക് കേൾക്കാൻ സാധിച്ചു. *ദുൽഖഅദിൽ ഇബ്രാഹിം നബി (അ)യെ അവർ (സ്വപ്നത്തിൽ) കണ്ടു.* പ്രശോഭിതരും വഖാറുള്ളവരും ഉന്നതനുമായ ആളെയാണ് നങ്ങൾ ഗർഭം ധരിച്ചത് അതിൽ സന്തോഷിക്കുക എന്ന് അവർ പറഞ്ഞു.
*ദുൽഹിജ്ജ മാസത്തിൽ കലീമുല്ലാഹി മൂസ(അ) അവരുടെയടുക്കൽ* വന്നു തിരുനബി ﷺ യുടെ സ്ഥാനവും മഹത്വവും അവിടുന്ന്
വിവരിച്ച് കൊടുത്തു. *മുഹർറത്തിൽ ജിബ്രീൽ (അ ) ആമിന ബീവി (റ) യോട് വിളിച്ചു പറഞ്ഞു* പ്രസവസമയം അടുത്തിരിക്കുന്നു. *സഫറിൽ മലക്കുകൾ അവരുടെ വീട്ടിൽ അണിനിരന്നു.* വാഗ്ദത്തം ചെയ്യപ്പെട്ട സൗഭാഗ്യം അടുത്തതായി ബിവിക്ക് ബോധ്യപ്പെട്ടു.
*🌸 തിരു തിങ്കളിൽ തിരു ഹബീബ്ﷺ പിറവികൊള്ളുന്നു..*
🍀 റബീഉൽ അവ്വലിന്റെ പൂർണചന്ദ്രൻ വാനിൽ പ്രത്യക്ഷപ്പെട്ടപ്പോൾആകാശഭൂമി പ്രകാശപൂരിതമായി കഅബയും സഫാകുന്നും മിന്നിത്തിളങ്ങി പ്രസവസമയം അടുത്തപ്പോൾ വിജയവിളംബരവും മുഴങ്ങി. ആമിന ബിവി (റ) ഉറപ്പിച്ചു: പ്രസവം തന്നെയാണെന്ന്'. വിജയസൂര്യൻ പ്രത്യക്ഷപ്പെട്ടു. സത്യം മിന്നിത്തിളങ്ങി. ഭൂമിയിൽ ആനന്ദത്തിൻ്റെ കൊടികൾ പാറിപ്പറന്നു.
ഒരു വെളുത്ത പക്ഷി അന്തരീക്ഷത്തിൽ നിന്ന് വീഴുകയും ആമിന ബീവി (റ)യുടെ വയറിന് മുകളിലൂടെ പറന്ന് പോവുകയും ചെയ്തു. റബീഉൽ അവ്വൽ പന്ത്രണ്ടിന് തിങ്കളാഴ്ച രാത്രി പ്രസവ മുഹൂർത്തമായി. അന്ന് സുബഹിക്ക് മനുഷ്യരുടേയും ജിന്നിന്റേയും പ്രവാചകർ തിരു ഹബീബ് മുത്ത്നബിﷺ പ്രസവിക്കപ്പെട്ടു. അവരിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും ചൊരിയട്ടെ.
🍄 *തിരുപ്രഭയിൽ ബുശ്റാ കൊട്ടാരം പ്രകാശ പൂരിതമാകുന്നു.*
🔰റിപ്പോർട്ടു ചെയ്യപ്പെട്ടു: ആമിന ബീവി തിരുനബിﷺ യെ പ്രസവിച്ചപ്പോൾ ഒരു പ്രകാശം കണ്ടു. പ്രകാശത്തിൽ ശാമിലെ ബുശ്റാ കൊട്ടാരം പ്രഭാപൂരിതമായി ബീവിക്ക് കാണാൻ കഴിഞ്ഞു. വീണ്ടും റിപ്പോർട്ട് ചെയ്തു: ആമിനബീവി (റ) പറഞ്ഞു: ഞാൻ പ്രസവിച്ചപ്പോൾ കുട്ടിയെ നോക്കി എന്നാൽ എനിക്ക് കുട്ടിയെ കാണാൻ കഴിഞ്ഞില്ല. പിന്നെ ഞാൻ ചെറിയൊരു റൂമിൽ അവനെ കണ്ടെത്തി, അവൻ സുറുമയിടപ്പെട്ടിരിക്കുന്നു എണ്ണ പുരട്ടുകയും സുന്നത്ത് കർമ്മം നിർവ്വഹിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പട്ടിനേക്കാൾ മൃദുലമായ രോമത്തിന്റെ വെള്ള വസ്ത്രംകൊണ്ട് കുട്ടിയെ പൊതിയുകയും ചെയ്തിരിക്കുന്നു. കുട്ടിയിൽ നിന്ന് സുഗന്ധം അടിച്ചു വീശിക്കൊണ്ടിരുന്നു ഞാൻ കുട്ടിയെ നോക്കിയിരിക്കെ ഒരാൾ വിളിച്ചു പറഞ്ഞു: ജനങ്ങളുടെ ദൃഷ്ടിയിൽ നിന്ന് അവരെ മറക്കുക. ബീവി പറയുന്നു: കുഞ്ഞ് അപ്രത്യക്ഷമാകലും തിരിച്ചുവരലുമെല്ലാം ഞൊടിയിടയിൽ സംഭവിച്ചു.
1 380
തുടർച്ച :-
ജീവികളോടുള്ള
കാരുണ്യം
●●●●●●●●●●●●
ഇമാം ബൈഹഖി (റ) ദലാഇലിൽ ഉദ്ധരിക്കുന്നു : സ്വഹാബികളോട് കൂടെ തിരു നബി (സ്വ) യാത്രയിലാണ്.കുറേ സഞ്ചരിച്ചു വിജനമായ ഒരു പ്രദേശത്തെത്തിയപ്പോൾ ഒരു കരച്ചിൽ കേട്ടു. "നബിയേ...നബിയേ..." എന്ന് ആരോ മുത്ത് നബിയെ പിന്നിൽ നിന്ന് വിളിക്കുന്നു.
തിരുനബി (സ്വ) തങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കാണുന്നില്ല.രണ്ടാമതും വിളിക്കേട്ടപ്പോൾ നബി (സ്വ) തിരിഞ്ഞു നോക്കിയപ്പോൾ വേടൻ്റെ കെണിയിൽപ്പെട്ട ഒരു മാൻ പേടയായിരുന്നു വിളിച്ചിരുന്നത്.
അങ്ങനെ മാൻപേട മുത്ത് നബിയോട് ഒന്നടുത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു.നബി (സ്വ) തങ്ങൾ മാൻപേടയോട് ചോദിച്ചു:എന്തെങ്കിലും ആവശ്യമുണ്ടോ ? ഉണ്ട് നബിയേ... എൻ്റെ രണ്ട് കുഞ്ഞുങ്ങൾ ആ മലഞ്ചെ രുവിലുണ്ട്. ഞാൻ പോയി അവർക്ക് പൽ കൊടുത്തിട്ട് തിരിച്ചു വരട്ടെയോ...നബിയേ...
വേടനോട് തിരുനബി (സ്വ) തങ്ങൾ പറഞ്ഞു: നിങ്ങളുടെ അധീനതയിലായ ആ മാൻപേടയെ അതിന്റെ കുഞ്ഞുങ്ങൾക്ക് പൽ കൊടുക്കാൻ വിടുമോ ? അപ്പോൾ വേടൻ്റെ ചോദ്യം:നീ എന്താണ് പറയുന്നത് രക്ഷപ്പെട്ട മാൻ തിരിച്ചു വരുമോ ? അപ്പോൾ തിരുനബി (സ്വ) തങ്ങൾ വേടനോട് പറഞ്ഞു:" ആ മാൻപേട പൽ കൊടുത്തു തിരിച്ചു വരുന്നത് വരേ ഞാൻ നിങ്ങളുടെ അടുക്കൽ ജാമ്യമായി നിന്നോളാം.
അങ്ങനെ മാൻപേട കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്തു അൽപ്പം സമയത്തിനു ശേഷം തിരു നബി (സ്വ) തങ്ങളെ അടുത്തേക്ക് വന്ന് അഭിവാദ്യം ചെയ്‌തു കൊണ്ട് പറയുന്നു:" നബിയേ...അങ്ങയെ ജാമ്യം നിർത്തിയിട്ട് ഞാൻ അങ്ങേയ്ക്ക് വിഷമമാക്കും വിധം മടങ്ങി വരാതിരിക്കുകയോ... എനിക്കതിന് കഴിയില്ല. ഈ മാൻപേടക്കും തിരു നബിക്കും ഇടയിലുള്ള സംഭാഷണം ശ്രദ്ധിച്ച വേടൻ്റെ ചോദ്യം: നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടോ ? തിരുദൂതർ മറുപടി പറഞ്ഞു: "അതെ,ഈ മാൻപേടയെ മോചിപ്പിച്ചു സ്വതന്ത്രരായി വിടാമോ?
വേടൻ പറഞ്ഞു: ഈ മ്യഗത്തിന് മോചനം നൽകിയിരിക്കുന്നു.അങ് ആരെന്ന് ഒന്ന് വെളിപ്പെടുത്താമോ ? നബി (സ്വ) തങ്ങൾ പറഞ്ഞു:ഞാൻ അല്ലാഹുവിൻ്റെ അന്ത്യ പ്രവാചകനാണ്.ഉടനെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.
അനാഥരോടുള്ള
കാരുണ്യം
【】【】【】【】【】【】【】
അനാഥകളോട് നന്മ ചെയ്യാനും അവരോട് നല്ല രീതിയിൽ പെരുമാറാനും അവരുടെ അവകാശങ്ങൾ ഹനിക്കാതിരിക്കാനും ഖുർആൻ ആഹ്വാനം ചെയ്യുന്നു.ഒരിക്കൽ തിരു നബി (സ്വ) തങ്ങൾ പെരുന്നാൾ നിസ്കാരത്തിലേക്ക് പള്ളിയിലേക്ക് പോകുമ്പോൾ ഒരു അനാഥ കുട്ടിയെ കാണാനിടയായി.ആ കുട്ടി എല്ലാവരിൽ നിന്നു അകന്ന് കരയുകയായിരുന്നു.അപ്പോൾ തിരുദൂതർ (സ്വ) ആ കുട്ടിയെ കൂട്ടി പത്നി ആഇശ ബീവി (റ) വീട്ടിലേക്ക് കടന്നു വന്നിട്ട് പറയുന്നു: ഏ, ആഇശ നീ ഈ കുട്ടിയെ നല്ല വസ്ത്രങ്ങൾ അണിയിക്കുകയും സുഭിക്ഷമായി ഭക്ഷണം നൽകുകയും ചെയ്യുക.
അനാഥത്തിൽ വളർന്ന തിരുനബി (സ്വ) തങ്ങൾ രണ്ട് വിരലുകൾ ചേർത്തു പിടിച്ചിട്ട് പറഞ്ഞു:അനാഥകളെ സംരക്ഷിക്കുന്നവനും ഞാനും സ്വർഗത്തിൽ ഈ വിരലുകളെ പോലെയാണ്.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കരുണ്യത്തിൻ്റെ കേദാരമാണ് തിരു നബി (സ്വ). ഔദാര്യത്തിൻ്റെ ആരാമമായ തിരുശ്രേഷ്ടരെ നോക്കി അഹ്‌മദ് റസാ ഖാൻ ബറേൽവി (റ) യുടെ ഗാനവീചികൾ:-
'വോ ക്യാ ജൂദോ കറം ശാ ഹേ ബാത്ഹാ തേരാ
നഹീ സുൻതാഹീ നഹീ മാംഗ് നേ വാലാ തേരാ'
"മക്കയുടെ രാജാവിന്റെ ഔദാര്യവും മാന്യതയും എത്ര വിശാലമാണ്,തങ്ങളോട് ചോദിച്ച ആരോടും 'ഇല്ല' എന്ന് മറുപടി കേട്ടിട്ടില്ല.
അതിനാൽ തിരുദൂതരെ കൂടുതൽ അടുത്ത അറിയാനുള്ള മാർഗങ്ങൾ സ്വീകരിച്ചു വിജയം കൈവരിക്കുക.
1 380
തുടർച്ച :-
പ്രപഞ്ച വിശാലമായ സകലതിനോടും തിരു നബി (സ്വ) വിടുതിയും വിട്ടുവീഴ്ചയും ഔദാര്യവും കാണിച്ചിരുന്നു.പ്രവാചക ഔദാര്യത്തിൻ്റെയും അനുഭവത്തിൻ്റെയും മധു നുകർന്ന ,വിവിധ മണ്ഡലങ്ങളിലെ വ്യത്യസ്ത സാക്ഷികളെ ചരിത്രം പ്രമേയമാക്കിയിട്ടുണ്ട്.തിരു നബിയുടെ കരുണ്യ ലോകത്ത് നിന്ന് ഏതാനും ചില ഏടുകൾ നിവർത്താം-
കാരുണ്യം അപരിചതരിൽ
★★★★★★★★★
തിരു നബി ( സ്വ) തങ്ങളും സ്വഹാബത്തും മദീന പള്ളിയിൽ ഇരിക്കുമ്പോൾ ഒരു അപരിചിതനായ അപരിഷ്കൃതൻ അവിടേക്ക് വന്നിട്ട് തിരു ദൂതരോട് ഇങ്ങനെ ആവശ്യപ്പെട്ടു: "മുഹമ്മദേ ...എനിക്കു നിന്റെ കയ്യിലുള്ളത് തരൂ...ഉടനെ തിരു നബി (സ്വ) തങ്ങൾ ആഗതന് ആവശ്യപ്പെട്ടത് നൽകി.തുടർന്ന് തിരു നബി ചോദിച്ചു:മതിയോ ? പോരാ ഇനിയും വേണമെന്ന് ആഗതൻ പറഞ്ഞു. അങ്ങനെ ചോദ്യവും ദാനവും തുടർന്നപ്പോൾ തിരുദൂതരുടെ കൈവശമുള്ളതൊക്കെ തീർന്നു.എന്നിട്ടും ചോദ്യം അവസാനിക്കാതെയായപ്പോൾ അവിടെ സന്നിഹിതരായ സ്വഹാബിമാരുടെ മുഖ ഭാവങ്ങൾ വിവർണ്ണമാവുകയും വന്ന അഗതനോട് അവർക്ക് അരിശം മൂത്തു. തിരു ദൂതർ അവിടെ നിന്നെഴുനേറ്റ് ആഗതനേയും കൂട്ടി വീട്ടിലേക്ക് നടന്നു.പിന്നെ മതിവരുവോളം നൽകിയപ്പോൾ ആഗതനിക്ക് തൃപ്തിയായി.അപ്പോൾ ആഗതൻ അവിടെ കൂടി നിന്ന പ്രവാചക അനുചരോട് വിളിച്ചു പറഞ്ഞു: തങ്ങൾ പൂർത്തിയാക്കി...നന്നായി തൃപ്തനാക്കി...
ശത്രുക്കളോടുള്ള
കാരുണ്യം
■■■■■■■■■■■■
തിരു നബി (സ്വ) തങ്ങളെയും അവിടുത്തെ അനുയായികളെയും സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കുകയും അവർക്കു നേരെ അക്രമം അഴിച്ചു വിടുകയും അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തവരാണ് മക്കയിലെ ഖുറൈശികൾ. അവരോട് വേണമെങ്കിൽ പ്രതികാരം ചെയ്യാനുള്ള ഒരവസരമായിരുന്നു ഫത്ഹ് മക്കയുടെ സമയം.മുത്ത് നബി( സ്വ )യുടെ മുമ്പിൽ മാക്കയിലെ ജനങ്ങൾ കീഴടങ്ങിയ അവസരം മുതലാക്കി അവരെയെല്ലാം കൊല്ലുകയോ വകവരുത്തുകയോ ചെയ്യാമായിരുന്നു.എന്നിട്ട് പോലും തിരു നബി (സ്വ) തങ്ങൾ ശത്രുക്കളോട് പറഞ്ഞത് : "ഈ ദിവസം നിങ്ങൾക്കെതിരെ യാതൊരു ശിക്ഷയുമില്ല,നിങ്ങൾ സ്വതന്ത്രരാണ്. മനുഷ്യൻ പരസ്പരം ഉള്ള സകല വിദ്വോഷങ്ങളെയും ഞാനിതാ കാൽകീഴിലിട്ട് ചവിട്ടി താഴ്ത്തുന്നു." എന്ന പ്രഖ്യാപനം കൊണ്ട് ശത്രുക്കൾക്ക് പൊതു മാപ്പ് നൽകി അവരോട് കാരുണ്യം പ്രകടിപ്പിച്ചവരാണ് ഹബീബായ നബി (സ്വ) തങ്ങൾ.
ഗ്രാമീണയോടുള്ള
കാരുണ്യം
◆◆◆◆◆◆◆◆◆◆◆
അനസ് (റ) നിവേദനം :ഞങ്ങൾ നബി (സ്വ )തങ്ങളോടൊപ്പം പള്ളിയിലായിരിക്കുമ്പോൾ ഒരു ഗ്രാമീണൻ വന്നു.അയാൾ പള്ളിയുടെ ഒരു ഭാഗത്ത് മൂത്രമൊഴിച്ചു.അപ്പോൾ സ്വഹാബത്തിന് ആ ഗ്രാമീണനോട് കോപത്തോടെയും വെറുപ്പോടെയും പെരുമാറി. ഇത് ശ്രദ്ധിച്ചു കൊണ്ട് തിരു നബി (സ) പറഞ്ഞു :അദ്ദേഹത്തെ വിട്ടേക്കുക,അങ്ങനെ സ്വഹാബത്ത് അയാളെ വിട്ടപ്പോൾ ആ ഗ്രാമീണയോടായി തങ്ങൾ പറഞ്ഞു : പ്രിയ സഹോദരാ, നിശ്ചയമായും പള്ളികൾ മൂത്രമൊഴിക്കുന്ന അവശ്യങ്ങൾക്കോ മറ്റു ദുർപ്രവർത്തികൾക്കോ ഉള്ളതല്ല.മറിച്ച് പള്ളികൾ അല്ലാഹുവിന് ദിക്ർ ചൊല്ലാനും നിസ്കരിക്കാനുമുള്ളതാണ്.അങ്ങനെ ഗ്രാമീണൻ മൂത്രമൊഴിച്ച ഭാഗം നബി (സ്വ) ഒരു തൊട്ടിയിൽ വെള്ളമെടുത്ത് വൃത്തിയാക്കി.
മുസ്ലിംകൾ പരിശുദ്ധമായി കാണുന്ന പള്ളിയിൽ മൂത്രമൊഴിച്ച ഗ്രാമീണനെ ഉപദ്രവിക്കുകയോ അയാളോട് ദേഷ്യം കാണിക്കുകയോ ചെയ്യാതെ കാര്യം ബോധ്യപ്പെടുത്തി കാരുണ്യം കാണിച്ചവരാണ് തിരു റസൂൽ (സ്വ ) തങ്ങൾ.
1 380
തിരുനബി (സ്വ): കാരുണ്യ പ്രപഞ്ചത്തിലെ
വിസ്മയം
【】【】【】【】【】【】【】【】◆◆
നാം ഓരോരുത്തരും പ്രവാചകൻ (സ്വ) തങ്ങളെ കുറിച്ച് അറിയുകയും അവിടുത്തെ മഹത് ജീവിതത്തിലെ ഓരോ പ്രമേയവും മാതൃകയായി
സ്വീകരിക്കാൻ തയ്യാറാകണം.പുണ്യ പ്രവാചകർ മനുഷ്യ ലോകത്തിന് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും സസ്യലോകത്തിനിക്കും കാരുണ്യമാണ്. തിരു നബിയെ വിശുദ്ധ ഖുർആനിൽ പരിചയപ്പെടുത്തുന്നത്:-
وما أرسلناك إلا رحمة العالمين
" ലോകത്തിനാകെ കരുണ്യമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (സൂറത്ത് അമ്പിയാഅ -107 )
ഈ സൂക്തം തിരു നബി (സ്വ) കാരുണ്യത്തിന്റെ ഏറ്റവും വലിയ പ്രമാണമാണ്.'ആലമീൻ' (പ്രപഞ്ചം )ന് കാരുണ്യമെന്ന അപഗ്രഥനം മാനവിക കുലത്തിന് മാത്രമല്ല പ്രപഞ്ചത്തിനാകെ അർത്ഥ വ്യാപ്തി നൽകുകയാണ്.തിരു നബിയുടെ കാരുണ്യത്തിന്റെ താരള്യം പ്രപഞ്ചമാകെ ആസ്വാദിച്ചിട്ടുണ്ട്.
ഒരിക്കൽ പ്രവാചക സന്നിധിയിൽ വന്നിട്ട് ബഹുദൈവ വിശ്വാസികളെ ശപിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു:-
إني لم أبحث لعنا ،وإنما بعثت رحمة.
"നിശ്ചയം, ഞാൻ
ശപിക്കുന്ന ആളായിട്ടല്ല നിയോഗിക്കപ്പെട്ടത്,നിശ്ചയം കരുണ്യമായിട്ടാണ് ഞാൻ നിയോഗിക്കപ്പെട്ടത് ( മുസ്‌ലിം).
തിരു നബിയുടെ കാരുണ്യത്തെ കുറിച്ച് രചിക്കുകയാണെങ്കിൽ അതിനുവേണ്ടി മാത്രം ഒരു ഗ്രന്ഥം രചിക്കേണ്ടി വരും.അവിടുത്തെ കാ രുണ്യത്തിന് അഹ് മദ് റസാ ഖാൻ ബറേൽവി (റ) തൻ്റെ "സലാമെ റസാ " എന്ന കവിതയുടെ പ്രഥമ വരിയിൽ തന്നെ പറയുന്നു :-
"മുസ്തഫാ ജാനെ റഹ്മത് പേലാക്കോ സലാം"
റഹ്മത്തിൻ്റെ ആത്മാവായി തിരു നബിയെ വിശേഷിപ്പിക്കുന്നു.
1 380
തുടർച്ച:-
ബിലാൽ(റ)വിനെ കണ്ട് സന്തുഷ്ടരായി ഓടിയടുത്ത ഹസൻ(റ),ഹുസൈൻ(റ) എന്നവർ ബിലാൽ(റ) നോട് പറയുന്നു: "നബി(സ്വ) വഫാത്തായി. അതിനാൽ അവിടുത്തെയുടെ കാലത്ത് വിളിച്ച ആ മധുരിത വാങ്കൊലിയെങ്കിലും ഞങ്ങൾക്കൊന്ന് കേൾപ്പിച്ചു തരുമോ...? "
മുത്ത് നബിയുടെ പേരമക്കളുടെ ആവശ്യം എങ്ങനെയാണ് നിരസിക്കുക! വാങ്ക് വിളിക്കുകയെ നിവ്യത്തിയുള്ളൂ. അതാ ബിലാൽ(റ) ബാങ്ക് വിളിക്കാൻ തുടങ്ങി....കാലങ്ങൾക്കു ശേഷമുള്ള ആ സ്വരമധുര്യത്തിൽ മദീന പുളകം കൊണ്ട് ആനന്ദ നൃത്തമാടി. മദീന നിവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി.അവരുടെ ശ്രദ്ധ ബിലാൽ(റ) വിന്റെ സ്വരാമധുര്യത്തിലായിരുന്നില്ല,പിന്നെ അവർ ആലോചിക്കുകയായിരുന്നു ,ഞങ്ങൾ സ്വപ്നം കാണുകയാണോ ?അതല്ല തിരു നബി(സ്വ) വീണ്ടും ഞങ്ങളിലേക്ക് തിരിച്ചു വന്നോ ?
اشهد ان محمدالرسول الله
ബിലാൽ(റ) ൻ്റെ അധരങ്ങൾ ചലനാത്മകമായി.പക്ഷെ അധികം വൈകിയില്ല.സ്വ ഹാബി കരഞ്ഞു വിറച്ചു താഴേക്കു വീണു.ഹസൻ( റ), ഹുസ്സൈൻ(റ) ഓടി വന്ന് കെട്ടിപ്പിടിച്ച് കാര്യം തിരക്കുമ്പോൾ അവിടുന്ന് പറഞ്ഞു : "ഓ, പ്രിയപ്പെട്ട മക്കളെ മുത്ത് നബി(സ്വ) ഒന്നാകെ എൻ്റെ ഹൃദയത്തിലേക്ക് വന്നപ്പോൾ എനിക്ക് നിയന്ത്രണം ഇല്ലാതെ ബോധം കെട്ടുപോയതാണ്.
ഇങ്ങനെ പ്രണയ സമർപ്പണങ്ങൾ തിരു ദൂതരോട് നടത്തിയ ഒരുപാട് മഹാന്മാരെ ചരിത്രത്തിൽ കാണാം. അതിനാൽ തിരു നബിയെ സ്നേഹിക്കണമെങ്കിൽ അല്ലാഹുവിന് പൂർണമായും വഴിപ്പെട്ടു ജീവിക്കണം. അല്ലാഹു പറയുന്നു :
قل إن كنتم تحبون الله فاتبعوني يحببكم الله ويغفر لكم ذنوبكم والله غفور رحيم.
"നബിയേ...തങ്ങൾ പറയുക,നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക.എന്നാൽ അല്ലാഹു നിങ്ങളെ സ്നേഹിക്കും.(ആലുഇംറാൻ -31) അല്ലാഹുവിൻ്റെ സ്നേഹം കരഗമാക്കുന്നതിന് പ്രവാചക പ്രേമം അനിവാര്യമാണെന്നാണ് ഈ വിശുദ്ധ വാക്യത്തിലൂടെ പ്രപഞ്ച സൃഷ്ടാവ് നിബന്ധന വെക്കുന്നത്.
ഇമാം ഖാളി (റ) എഴുതുന്നു : ബഹ്‌ലുബ്നു അബ്‌ദുല്ല (റ)വിൽ നിന്ന് നിവേദനം :അല്ലാഹുവിനെ സ്നേഹിക്കുന്നതിൻ്റെ മാനദണ്ഡം ഖുർആനിനെ സ്നേഹിക്കലാണ്,ഖുർആനോടുള്ള പ്രണയത്തിന്റെ ഭാഗമാണ് നബി (സ്വ) യെ സ്നേഹിക്കാൻ,നബിയെ ഇഷ്ട്ടം വെക്കുന്നതിൻ്റെ പ്രമാണമാണ് തിരുചര്യയെ അരുധാവനം ചെയ്യൽ, ആ തിരുചര്യയെ പുലർത്തുന്നതിൻ്റെ ലക്ഷണമാണ് പരലോകത്തോടുള്ള ആഗ്രഹം,ആഖിറത്തിനെ അഭിലഷിക്കുന്നതിൻ്റെ അടയാളമാണ് ദുൻയാവിനോട് വിരക്തി പ്രാപിക്കൽ, ദുൻയാവിനോടുള്ള അന്യ വൽക്കരണത്തിൻ്റെ അടയാളമാണ് ഭൗതികതയിൽ ഭ്രമിച്ച് ശരീരത്തിൻ്റെ താല്പര്യങ്ങൾക്ക് വാഴങ്ങാതിരിക്കലും സ്വത്തു സമ്പാദ്യങ്ങളിൽ മുഴുകാതിരിക്കുകലും. (കിതാബു ശിഫാ)
ഈ പ്രപഞ്ചത്തിലെ സർവ്വ ചാരചരങ്ങളുടെയും സ്നേഹം ബന്ധപ്പെട്ടു കഴിയുന്നത് തിരു നബി(സ്വ) തങ്ങളോടാണ്. അതിനാൽ തിരു നബിയെ കുറിച്ച് വായിക്കുകയും അതിൽ നിന്ന് പകർത്തേണ്ടവ സ്വജീവിതത്തിൽ പകർത്തി ഇരു ലോകത്തും വിജയിക്കുക.
1 380
തുടർച്ച:-
ഇങ്ങനെ ധാരാളം മഹാന്മാർ പ്രവാചക അനുരാഗം അവരുടെ ഹൃദയങ്ങളിൽ കൊത്തി വെക്കുകയും അതിലേറെ തിരു നബി(സ്വ) തങ്ങളിലേക്ക് ലയിച്ചു ചേരുകയും ചെയ്തിട്ടുണ്ട്.പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും തിരു നബിയെ അടുത്തറിയുന്നുണ്ട്.ചിലപ്പോൾ പ്രപഞ്ച പ്രതിഭാസങ്ങൾ പോലും തിരു ഹബീബിനു വേണ്ടി വഴി മാറി നിന്നു.പ്രവാചക സ്നേഹമാണ് തിരു റസൂലിലേക്കും അത് വഴി അല്ലാഹുവിലേക്കും അടുക്കാനുള്ള ഏക മാർഗം.
നബി (സ്വ)തങ്ങൾ സ്വഹാബത്തിൻ്റെ ഹൃദയത്തിലേക്ക് ആദ്യം പകർന്നു കൊടുത്തത് ഈമാൻ കാര്യങ്ങളോ ഇസ്‌ലാം കാര്യങ്ങളോ ആയിരുന്നില്ല.പ്രത്യുത നബി(സ്വ)യുമായുള്ള ഹൃദയബന്ധമായിരുന്നു.അതുകൊണ്ടല്ലേ നബി(സ്വ)യുടെ അഭാ വമുള്ള മദീന ബിലാൽ(റ)ന് അസഹ്യമായിരുന്നത്.തിരു ദൂതരുടെ വഫാത്തിനു ശേഷം മദീനയിൽ താമസിക്കാൻ ബിലാൽ(റ) വിന് കഴിയുന്നില്ല."اشهد ان محمدا رسول الله"എന്ന് വിളിക്കുമ്പോൾ ചാരത്തിരുന്നു ശ്രവിച്ച,സാന്നിധ്യം വഹിച്ച തിരു നബി(സ്വ) റൗളയിലേക്ക് താമസം മാറ്റിയപ്പോൾ മദീനയിൽ നിൽക്കുവാൻ ബിലാൽ(റ) വിന് കഴിഞ്ഞില്ല.ഉമർ(റ) വിന്റെ നിർബന്ധം പരിഗണിച്ച് കുറച്ചു നാളുകൾ മദീനയിൽ തന്നെ തള്ളി നീക്കി.ഒടുവിൽ സിറിയയിലേക്ക് പലായനം ചെയ്തു.
ദിനാരാത്രങ്ങൾ കഴിഞ്ഞു. ബിലാൽ (റ) ഉറങ്ങുകയാണ്.ഹബീബ്(സ്വ) സ്വപ്നത്തിൽ ചോദിക്കുന്നു: "എന്താണ് ബിലാൽ എന്നോട് പിണക്കമാണോ ? എന്നെ സന്ദർശിക്കാൻ അടുത്തേക്ക് വരാത്തതെന്തേ...?
തിരുദൂതരുടെ വരിഷ്ടവും പ്രശോഭിതവുമായ മുഖ കമലം ആസ്വദിച്ച് ഉറക്കിൽ നിന്നുണർന്ന ബിലാൽ(റ) പിന്നീട് ഒട്ടും വൈകിയില്ല.മദീനയിലേക്ക് യാത്ര തിരിച്ചു.മദീനയുടെ അതിർത്തിയിൽ എത്തിയ സ്വഹാബി വിതുമ്പി കരയുകയാണ്, "യാ റസൂലള്ളാഹ്...അവിടുത്തെയോട് പിണങ്ങിയിട്ടോ സന്ദർശനത്തിൽ അനിഷ്ടമായിട്ടോ അല്ല നബിയേ ഞാൻ മദീന വിട്ട് പോയത്,പ്രത്യുത അവിടുത്തെ സാന്നിദ്ധ്യമില്ലാത്ത മദീനയിൽ എനിക്ക് ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ്. "
1 380
തിരു നബി (സ്വ):സ്നേഹ സാഗരത്തിലെ നിത്യ വസന്തം
★★★★★★★★★★★★
മാനവ ചരിത്രത്തിൽ പൂർണതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വതിനുടമായാണ് നബി(സ്വ).ആ തിരു നബിയെ സ്നേഹിക്കൽ ഒരു വിശ്വാസിയുടെ മേൽ നിർബന്ധ ബാധ്യതയാണ്.തിരു നബി(സ്വ)തങ്ങൾ പറയുന്നു:
لا يؤمن أحدكم حتي اكون أحب اليه من والده وولده والناس أجمعين.(صحيح البخاري-17)
"നിങ്ങൾ ഓരോരുത്തരും തൻ്റെ മതപിതാക്കളെക്കാളും, സന്താനങ്ങളെക്കാളും,മറ്റു ഇതര ജനങ്ങളെക്കാളും എന്നെ ഏറ്റവും പ്രിയം വെക്കുന്നത് വരെ നിങ്ങളുടെ ഈമാൻ പരിപൂർണമാക്കില്ല".(സ്വ ഹീഹ് ബുഖാരി-17)
ഈ ഹദീസ് വ്യാഖ്യാനം ചെയ്തു കൊണ്ട് ബഹുമാനപ്പെട്ട ഖാളി ഇയാള് തന്റെ ശിഫ എന്ന ഗ്രന്ഥത്തിൽ പറയുന്നു:'നാം മാതാപിതാക്കൾക്ക് നൽകുന്ന സ്നേഹം ആദരവിലും ബഹുമാനത്തിലും അധിഷ് ഠിതമാണ്.സന്താനങ്ങൾക്ക് നൽകുന്നത് വാത്സല്യത്തിന്റേയും പരിലാളനയുടെയും മേലിലുള്ള സ്നേഹമാണ്.നാം മറ്റു ഇതര ജനങ്ങളോടുള്ള സ്നേഹം നമുക്ക് ലഭിച്ച ഉപകാരത്തിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ്,എന്നാൽ ഈ മൂന്ന് സ്നേഹ മാന ദണ്ഡങ്ങളും തിരു നബിയിലേക്ക് ചേരുന്നത് വരെ ഒരാളുടെയും വിശ്വാസം സമ്പൂർണമാകില്ല."
മുത്ത് നബി(സ്വ) തങ്ങളോടുള്ള അനുരാഗ സമർപ്പണങ്ങൾ വെറും പ്രകീർത്തനങ്ങളായി ഒതുങ്ങരുത്.ആ ജീവിതം പഠിക്കുകയും പകർത്തുകയും ചെയ്യുമ്പോഴാണ് ഒരു വിശ്വാസിയുടെ വിജയത്തിന്റെ നിദാ നമാകുന്നത്.മുൻഗാമികളായ മഹാന്മാർ സ്വജീവിതത്തെ പരി പൂർണമാക്കുന്നത് അവരുടെ തൂലികയിൽ രചിച്ച ഗ്രന്ഥങ്ങളുടെ പെരുപ്പമല്ല, മറിച്ച് മുത്ത് നബിയോടുള്ള അനുരാഗത്തെ അടയാളപ്പെടുത്തിയത് കൊണ്ടാണ്.ഉമർ ഖാളി(റ)തൻ്റെ വിശുദ്ധ കാവ്യമായ'സ്വല്ലൽ ഇലാഹ്'എന്നതിൽ പറയുന്നത്:
حب النبي ومدحه خير العمل
وعسى الاله به يبلغه الأمل
وله بنيل شفاعة طه كفل
عند الإله منعما تنعيما
صلوا عليه وسلموا تسليما...
"പ്രവാചക സ്നേഹവും പ്രകീർത്തനവും അത്യുത്തമ സൽകർമ്മങ്ങളെത്ര.അവകാരണമായി അല്ലാഹു അവന്റെ സുഖ സമ്പൂർണ്ണ സ്വർഗീയ വാസത്തിനായി അല്ലാഹുവിൻ സമക്ഷം നബി തങ്ങളുടെ ശുപാർശ ലഭിക്കുമെന്നും അവിടുന്ന് ഉറപ്പ് നൽകിയിരിക്കുന്നു...
1 380
*📚പഠനം📚*
*നബി: വ്യക്തി, വ്യക്തിത്വം*
*ഭാഗം: 1️⃣2️⃣*
*പരലോകത്തു നബി തങ്ങൾക്കു മാത്രം പരിമിതപ്പെട്ട പ്രത്യേകതകൾ:-*
ഭൂമി പിളർന്ന് ആദ്യം പുറത്തു വരൽ, ഭീതിയിൽ നിന്ന് ഒന്നാമതു തെളിയൽ, എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ മഹ്ശറിലേക്ക് ആനയിക്കപ്പെടൽ, ബുറാഖിന്മേലായുള്ള ആഗമനം, വിചാരണയുടെ സ്ഥലത്തു പേര് കൊണ്ടു വിളിക്കപ്പെടൽ, വിചാരണയുടെ വേദിയിൽ സ്വർഗ്ഗീയ സ്ഥാന വസ്ത്രങ്ങളിൽ ഏറ്റവും മഹത്തരമായതു ധരിപ്പിക്കപ്പെടൽ, അർശിന്റെ വലതുഭാഗത്തു നില്ക്കൽ, മഖാമൻ മഹ്‌മൂദ് എന്ന സ്ഥാനം, ലിവാഉൽ ഹംദ് കൈയിലണയൽ, അന്ത്യദിനത്തിൽ നബിമാരുടെ ഇമാമും നായകനും എന്ന പദവി, സുജൂദിന് ആദ്യമായി അനുമതി ലഭിക്കൽ, അല്ലാഹുവിലേക്ക് ആദ്യം നോക്കുന്നയാൾ, ആദ്യ ശുപാർശകർ, ആദ്യമായി ശുപാർശ സ്വീകരിക്കപ്പെടുന്നവർ, വിധിത്തീർപ്പിനായുള്ള ശഫാഅത്തുൽ ഉള്മാ, വിചാരണയില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കാനുള്ള ശഫാഅത്ത്, വിചാരണയിൽ നരകത്തിനർഹതപ്പെട്ട വിശ്വാസികളെ അതിൽ പ്രവേശിപ്പിക്കാതിരിക്കാൻ ശഫാഅത്ത്, സ്വർഗ്ഗീയ പദവികൾ ഉയർത്താൻ വേണ്ടിയുള്ള ശഫാഅത്ത്, അവിശ്വാസികൾക്കു ശിക്ഷ ലഘുകരിക്കുവാനുള്ള ശഫാഅത്ത്, മുശ്‌രിക്കുകളുടെ കുട്ടികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ ശഫാഅത്ത്, ആദ്യമായി സ്വിറാത്തു പാലം വിട്ടു കടക്കൽ, തലമുടിയിലും മുഖത്തും നിറയെ പ്രകാശം, തന്റെ പുത്രി സ്വിറാത്തുപാലം കടയ്ക്കാൻ വേണ്ടി എല്ലാവരോടും കണ്ണു താഴ്ത്താൻ വേണ്ടിയുള്ള ആഹ്വാനമുയരൽ, സ്വർഗ്ഗത്തിന്റെ കവാടങ്ങൾ ആദ്യമായി മുട്ടുന്നയാൾ, ആദ്യമായി സ്വർഗ്ഗത്തിൽ കടക്കുന്നയാൾ, ഹൗളുൽ കൗസർ, വസീലത്ത് എന്ന ഏറ്റവും ഉന്നത സ്വർഗ്ഗീയ സ്ഥാനം, തന്റെ മിമ്പർ സ്വർഗ്ഗത്തിലെ ഒരു കുന്നിൽ പ്രദർശിപ്പിക്കൽ, തന്റെ ഖബ്റിന്റെയും മിമ്പറിന്റെയും ഇടക്കുള്ള സ്ഥാനം സ്വർഗ്ഗത്തിലെ ഒരു ഉദ്യാനമായി കൊണ്ടുവരൽ, തന്റെ പ്രബോധനത്തിന് ഒരു സാക്ഷിയെയും ആവശ്യപ്പെടാതിരിക്കൽ, എല്ലാ കുടുംബ ബന്ധങ്ങളും ചേർച്ചകളും മുറിയുമ്പോൾ തന്റെ ബന്ധവും ചേർച്ചയും മാത്രം മുറിയാതെ നില്ക്കൽ ഇതെല്ലാം പരലോകത്തു നബി(സ) തങ്ങൾക്ക് സ്വന്തമായ സ്ഥാനമാനങ്ങളാണ്. ഖുർആനിൽ നിന്നും പ്രസിദ്ധവും സ്വഹീഹുമായ ഹദീസുകളിൽ നിന്നും തെളിയുന്നതാണിവയെല്ലാം.
നബിയുടെ ഉമ്മത്തിനുള്ള ഇഹത്തിലെയും പരത്തിലെയും പ്രത്യേകതകളും നബി(സ) തങ്ങളുടെ ഉമ്മ ത്തിനില്ലാതെ നബിക്കു മാത്രം പ്രത്യേകമായ അല്ലാഹുവിന്റെ ശരീഅത്തു നിയമങ്ങളും ഇവിടെ ചർച്ചാ വിഷയമല്ലാത്തതു കൊണ്ട് ഒഴിവാക്കുകയാണ്.
തുടക്കത്തിൽ വ്യക്തമാക്കിയതു പോലെ നബി(സ)യുടെ തിരുശരീരവും വ്യക്തിത്വവുമായി ബന്ധപ്പെട്ട ശമാഇൽ, ദലാഇൽ, ഫളാഇൽ, ഖസ്വാഇസ്, എന്നിവയുടെ മുഖവുര മാത്രമാണ് ഈ കുറിപ്പ്. അഖില ലോക സൃഷ്ടികളിൽ നിന്ന് അല്ലാഹുവിന് ഏറ്റവും വീര്യപ്പെട്ട അവന്റെ ഹബീബിനെയും അവിടുത്തെ വ്യക്തിത്വത്തെയും പേന കൊണ്ടുവരക്കാൻ, നാക്കു കൊണ്ട് വാഴ്ത്താൻ ആർക്കെങ്കിലും കഴിയുമോ?! അവലംബങ്ങൾ വച്ചുതന്നെ കുറിക്കാൻ നുസത്തിന്റെ പേജുകൾ പരിമിതമാണ്. സർവ്വ ശക്തൻ നബിയെ ദുൻയാവിലും ആഖിറത്തിലും നമുക്കു വസീലയാക്കട്ടെ ആമീൻ.
(ഈ പരമ്പര ഇവിടെ അവസാനിച്ചു)
1 380
വഹ്‌യിന്റെ എല്ലാ ഇനങ്ങൾ കൊണ്ടുള്ള സംസാരം, ഇസ്റാഫീലിന്റെ അവതരണം, നുബുവ്വത്തും സുൽഥാൻ സ്ഥാനവും ഒരുമിച്ചു ലഭിക്കൽ, മഫാതിഹുൽ ഗൈബ് എന്ന അഞ്ചു കാര്യങ്ങൾ അടക്കമോ അതൊഴിച്ചോ മുഴുവൻ കാര്യങ്ങളെക്കുറിച്ച് അറിവു നല്കൽ, ദജ്ജാലിന്റെ കാര്യത്തിൽ പൂർണ്ണ വിവരണം, ആരോഗ്യവാനായി ജീവിച്ചിരിക്കെ പാപമോചനം നല്കാമെന്ന വാഗ്ദാനം, ഭൂമിയിൽ വച്ചുതന്നെ സമുദായത്തെ മുഴുവൻ തന്റെ മേൽ വെളിപ്പെടുത്തൽ, അന്ത്യനാൾ വരെ സമുദായത്തിൽ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളും വെളിവാക്കി കൊടുക്കൽ, ആദം സന്തതികളുടെ മൊത്തം യജമാനൻ, സൃഷ്ടികളിൽ തന്നെ ബഹുമാന്യൻ, ജിബ്‌രീൽ- മീകാഈൽ, അബൂബക്ർ-ഉമർ എന്നീ നാലു വസീറുമാരുടെ പിൻബലം, സ്വന്തം സ്വഹാബത്തിൽ നിന്ന് 14 നജീബുമാർ ഒന്നിച്ചു ലഭിക്കൽ, ഖരീനായ പിശാചിന്റെ ഇസ്ലാം, സഹധർമ്മിണിമാരെല്ലാം തനിക്കു സഹായികളും അവരും പെൺമക്കളും സ്ത്രീലോകത്തു ഉത്കൃഷ്ടരുമാകൽ, ഭാര്യമാരുടെ ശിക്ഷയും പ്രതിഫലവും ഇരട്ടിയാകൽ, മക്കയൊഴിച്ച് എല്ലാ രാജ്യത്തെക്കാൾ തന്റെ രാജ്യവും പള്ളികളെക്കാൾ തന്റെ പള്ളിയും ശ്രേഷ്ടമാകൽ, ഖബറിനകത്തു മയ്യിത്തിനോടു തന്നെക്കുറിച്ചു ചോദ്യം ചെയ്യപ്പെടൽ, മലക്കുൽ മൗത്ത് അനുമതി തേടി മാത്രം പ്രവേശിക്കൽ, തന്റെ ശേഷം തന്റെ ഭാര്യമാരെ നികാഹു ചെയ്യലും വെള്ളാട്ടിയെ സംഭോഗം നടത്തലും മറ്റുള്ളവർക്കു ഹറാമാണെന്ന നിയമം, തന്നെ മറമാടപ്പെട്ട സ്ഥലത്തിനു കഅ്ബയെക്കാളും അർശിനെക്കാളും സ്ഥാനം, അല്ലാഹുവിന്റെ മേൽ നബിയെ കൊണ്ടു സത്യം ചെയ്താവശ്യപ്പെടൽ അനുവദനീയമാണെന്ന നിയമം, ഒരാളും തന്റെ ഗുഹ്യഭാഗം കണ്ടിട്ടില്ലെന്ന പദവി, ബോധപൂർവ്വമല്ലാതെയും പിഴവ് സംഭവിക്കുകയില്ലെന്ന സ്ഥാനം ഇവയെല്ലാം നബി തങ്ങൾക്കു മാത്രം പരിമിതമായ പ്രത്യേകതകളാണ്. ഇവയിൽ ചിലതു വിശുദ്ധ ഖുർആനിലുള്ളതാണ്. മുസ്ലിം, ബൈഹഖീ എന്നിവരുടെ ഹദീസുകളിലുള്ളതും ഇബ്നു സബഅ്, ഇബ്നു അബ്ദിസ്സലാം, ഇബ്നു അബീഹുറൈറ, മാവർദി, ഗസ്സാലി, ഇബ്ദുന്നഖീബ് എന്നിവർ വ്യക്തമാക്കിയിട്ടുള്ളതും സമാഹരിച്ചുകൊണ്ടാണ് ഇമാം സുയൂഥി(റ) ഇവ രേഖപ്പെടുത്തിയിരിക്കുന്നത്.
1 380
*📚പഠനം📚*
*നബി: വ്യക്തി, വ്യക്തിത്വം*
*ഭാഗം: 1️⃣1️⃣*
*ഖസ്വാഇസ് - ആർക്കും നൽകാത്ത പ്രത്യേകതകൾ*
നബി(സ)തങ്ങളിൽ മാത്രം പരിമിതമായ സവിശേഷതകൾ നമ്മുടെ ഇമാമുകൾ ധാരാളം ഉപന്യസിച്ചിട്ടുണ്ട്. പല വിശിഷ്ട രചനകളും ഈ വിഷയത്തിലുണ്ട്. ഇമാം സുയൂഥിയുടെ ഉൻമൂദജുല്ലബീബ് ഫീഖസ്വാഇസ്വിൽ ഹബീബ് എന്ന ചെറു കൃതിയെ അവലംബിച്ചാണ് ഇവിടെ അല്പം കുറിക്കുന്നത്. നബി(സ) തങ്ങളുടെ ഖസ്വാഇസ്വിനെ ഇമാം സുയൂഥി(റ) രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു. ഒന്ന്, മുമ്പൊരു നബിക്കും നല്കപ്പെടാത്തതും നബി(സ)തങ്ങളിൽ മാത്രം പരിമിതവുമായ പ്രത്യേകതകൾ, രണ്ട്, നബി(സ) യുടെ സമുദായത്തിനില്ലാതെ നബി(സ)തങ്ങൾക്ക് മാത്രം വിശേഷപ്പെട്ട പ്രത്യേകതകൾ. ഇതിൽ ചിലത് ഇതര നബിമാർക്കും ഉള്ളതായി അറിയപ്പെട്ടിട്ടുണ്ട്. ചിലത് അങ്ങനെ അറിയപ്പെട്ടിട്ടുമില്ല.
ഒന്നാം ഭാഗം തന്നെ നാലു വിധമുണ്ട്. 1) നബി തങ്ങളുടെ തിരു ദാത്തിനു മാത്രം ബാധകമായ ഇഹ ലോകത്തെ പ്രത്യേകതകൾ. 2) നബി(സ)യുടെ സമുദായവും ശരീഅത്തുമായി ബന്ധപ്പെട്ട ഈ ലോകത്തെ പ്രത്യേകതകൾ. 3) നബി(സ)യുടെ തിരുവ്യക്തിത്വവുമായി ബന്ധപ്പെട്ട് പരലോകത്തെ പ്രത്യേകതകൾ. 4) നബി(സ)യുടെ സമുദായത്തിന്റെ പരലോകത്തെ പ്രത്യേകതകൾ.
*നബി തിരുമേനിയുടെ മാത്രം ഇഹലോകത്തെ പ്രത്യേകതകൾ:-*
സൃഷ്ടിപ്പിലും പ്രവാചകത്വ പദവിയിലും മറ്റു നബിമാരെക്കാൾ ആദ്യൻ, അല്ലാഹു റബ്ബാണെന്ന കരാർ സ്വീകരിച്ചവരിൽ ആദ്യൻ, ആദം നബിയടക്കം സൃഷ്ടികളുടെ മുഴുവൻ സൃഷ്ടിപ്പിനു നിമിത്തമായവർ, അർശിന്മേലും ആകാശത്തിന്മേലും സ്വർഗ്ഗത്തിലും ആലമുൽ മലകൂത്തിലുമെല്ലാം പേരെഴുതപ്പെട്ടവർ, മലക്കുകൾ സദാ വാഴ്ത്തി ക്കൊണ്ടിരിക്കുന്നവർ, ബാങ്കിൽ പേര് പറയപ്പെടുന്നവർ, ഇതര നബിമാരിൽ നിന്നും നബി(സ)യെ കൊണ്ടു വിശ്വസിക്കാനും സഹായിക്കാനും കരാർ പിടിക്കൽ, പൂർവ്വ വേദങ്ങളിലെല്ലാം സുവാർത്തയറിയിക്കൽ, തിരു പിറവിയോടെ ആകാശ ലോകത്തു നിന്നും പിശാചിനെ തീർത്തും അകറ്റൽ, ഹൃദയത്തിനു നേരെ ചുമലെല്ലിൽ പ്രവാചകത്വത്തിന്റെ മുദ്രണം, ആയിരം നാമങ്ങൾ, അല്ലാഹുവിന്റെ നാമത്തിൽ നിന്നും പിടിക്കപ്പെട്ട നാമം, അല്ലാഹുവിന്റെ എഴുപതോളം പേരുകൾകൊണ്ടു പേർ വിളിക്കപ്പെടൽ, അഹ്‌മദ് എന്ന നാമം, യാത്രാ വേളയിൽ മലക്കുകൾ തണൽ നല്കൽ, മനുഷ്യകുലത്തിൽ ഏറ്റവും മുന്തിയ ബുദ്ധിശക്തി, പകുത്തിട്ടില്ലാത്ത സൗന്ദര്യം, വഹ്‌യിന്റെ പ്രാരംഭ വേളയിൽ മലക്കു മൂന്നു പ്രാവശ്യം അണച്ചു കൂട്ടൽ, ജിബ്‌രീലി(അ)നെ സ്വതേ രൂപത്തിൽ കാണൽ, മലക്കുകളെ കട്ടു കേൾക്കാനുള്ള അവസരം തന്റെ ആഗമനത്തോടെ തടയൽ, മനുഷ്യരെ തൊട്ടു കാക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം, ഇസ്റാഉ്, ഒരു നബിയും മലകും ചവിട്ടാത്ത സ്ഥാനങ്ങൾ ചവിട്ടി ഖാബ ഖൗസൈൻ വരെയുള്ള ഉന്നതമായ മിഅ്റാജ്, മറ്റു നബിമാരെ ജീവനോടെ കണ്ട് അവർക്ക് ഇമാമായി നിസ്കരിക്കൽ, സ്വർഗ്ഗവും നരകവും കാണൽ, അല്ലാഹുവിന്റെ വലിയ ദൃഷ്ടാന്തങ്ങൾ കണ്ണിമ തെറ്റാതെ അതിക്രമിക്കാതെ കാണൽ, അല്ലാഹുവിന്റെ തിരുർശനം, മലക്കുകൾ കൂടെ യുദ്ധം ചെയ്യൽ, യാത്രയിൽ മലക്കുകൾ അനുഗമിക്കൽ, നിരക്ഷരരായിരിക്കെ അറുപതിനായിരത്തോളം മുഅ്ജിസത്തുകൾ ഉള്ളടങ്ങിയ ഖുർആൻ നല്കൽ, ഇതര നബിമാരെക്കാൾ ധാരാളം മുഅ്ജിസത്തുകൾ, അന്ത്യപ്രവാചകരെന്ന സ്ഥാനം, മനുഷ്യരിലേക്കു മൊത്തം നബിയായി നിയോഗിക്കപ്പെട്ടവരെന്ന പദവി, ജിന്നിലേക്കും നബിയാണെന്ന പദവി, അനുയായി വൃന്ദത്തിന്റെ ആധിക്യം, ലോകർക്കു മുഴുവൻ റഹ്‌മത്തായുള്ള നിയോഗം, അല്ലാഹു നബിയുടെ ജീവിതവും രിസാലത്തും കൊണ്ടു സത്യം ചെയ്തത്, അല്ലാഹുവിന്റെ ഏറ്റവും മൃദുലമായ സംബോധന, നബിയുടെ ശത്രുക്കളുടെ ആരോപണങ്ങൾക്കെതിരെ അല്ലാഹുവിന്റെ തിരിച്ചടി, അല്ലാഹുവിന്റെ കിതാബിൽ തന്റെ പേരിനൊപ്പം നബിയെ ചേർത്തു പറയൽ, നബിയെ നിരുപാധികം അനുസരിക്കൽ ലോകത്തിന്റെ മേൽ ഫർളാക്കൽ, നബിയുടെ എല്ലാ അവയവങ്ങളെയും ഖുർആനിൽ പ്രത്യേകം എടുത്തു പറയൽ, സ്ഥാനപ്പേരുകൊണ്ടു മാത്രം സംബോധന ചെയ്യൽ, പേരു കൊണ്ടു വിളിക്കൽ സമുദായത്തിന്റെ മേൽ ഹറാമാക്കൽ, വഫാത്തുവരെ തന്റെ സമുദായത്തിൽ ഒരു ദു:ഖകരമായ ശിക്ഷയും കാണാതിരിക്കൽ, അല്ലാഹുവിന്റെ മഹബ്ബത്ത്-ഖുല്ലത്ത്-കലാം-റുഅ്'യത്ത് എന്നീ സ്ഥാനങ്ങളെല്ലാം ഒന്നിച്ചു ലഭിക്കൽ, രണ്ടു ഖിബ്‌ലയും ലഭിക്കൽ, രണ്ടു ഹിജ്റയുടെ സ്ഥാനം, ശരീഅത്തും ഹഖീഖത്തും ഒന്നിച്ചു സമ്മേളിക്കൽ, ഒരു മാസത്തെ വഴി ദൂരത്തിന് മുൻപേ ശ്രതുക്കളിൽ പേടി നല്കി നബിയെ സഹായിക്കൽ, ആശയ സമ്പൂർണ്ണമായ (ജവാമിഅ്) വാക്കുകളെ നൽകൽ, ഭൂമികളുടെ ഖജനാവുകളുടെ മുഴുവൻ താക്കോലുകൾ നല്കൽ, നരകത്തിന്റെ കാവൽക്കാരൻ ഖാസിനിനെ കണ്ടു,
1 380
اَلشَّفَاعَةَ هَبْ لَنَا فِي الْقِيَامَةِ مُشْفِقًا
وَاهْ لَنَا اِنْ ضَاعَ يَا سَيِّدِي خَيْرَ النَّبِي
(مولد المنقوص)
*അന്ത്യനാളിലെ ശരണമായ ശുപാര്‍ശ കനി നബിതങ്ങളേ*
*അത് ലഭിച്ചില്ലെങ്കിലെന്നും അല്ലലാ പൂന്തിങ്കളേ*
1 380
*📚പഠനം📚*
*നബി: വ്യക്തി, വ്യക്തിത്വം*
*ഭാഗം: 1️⃣0️⃣*
*ഫളാഇൽ- മികവുകൾ*
നബി(സ)തങ്ങൾക്ക് ഇതര നബിമാരെക്കാൾ ഒരോ വിഷയത്തിലും നല്കപ്പെട്ട മികവുകളാണു നബി(സ) തങ്ങളുടെ ഫളാഇൽ എന്നതുകൊണ്ടു വിവക്ഷിതം. ഇതര നബിമാർക്കു ന്യൂനതകളും കുറവുകളും ചുമത്തുന്ന വിധമോ ഓരോ നബിമാരുടെ പക്ഷം ചേർന്നു. തർക്കിക്കാനിടവരുന്ന വിധത്തിലോ ഈ വിഷയം കൈകാര്യം ചെയ്യാവതല്ല. ഇതു വിലക്കപ്പെട്ടതാണ്. “മറ്റു നബിമാർക്കിടയിൽ നിന്നു നിങ്ങളെന്റെ മികവുകൾ പറഞ്ഞ് എന്നെ ശ്രേഷ്ഠപ്പെടുത്തരുതെ'ന്നു നബി(സ) തങ്ങൾ വിലക്കിയതായ ഹദീസ് മേൽപറഞ്ഞ വിധം മികവുകൾ പറയുന്നതിനെപ്പറ്റിയാണെന്ന് ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്. നബിമാർക്കിടയിൽ സ്ഥാനമാനങ്ങളിൽ വ്യത്യാസമുണ്ടെന്നും നബി(സ) അവരെക്കാളെല്ലാം എത്രയോ പദവികൾ മികച്ചു നില്ക്കുന്നവരാണെന്നും വിശുദ്ധ ഖുർആനും അനേകം ഹദീസുകളും അനിഷേധ്യമാം വണ്ണം വ്യക്തമാക്കുമ്പോൾ ഫളാഇൽ പറയരുതെന്ന ഹദീസിനെ ഇപ്രകാരം വിശദീകരിക്കാതെ നിവൃത്തിയില്ല. (തുഹ്ഫ: 1-27)
ഏതൊരു നബിക്കും നല്കപ്പെട്ട അമാനുഷിക തെളിവുകൾ ആ നബിയുടെ വിയോഗത്തോടെ ഇല്ലാതാകുന്നുവെന്നതു സത്യമാണ്. നബിക്ക് നല്കപ്പെട്ട പ്രധാന മുഅ്ജിസത്താകട്ടെ ബുദ്ധിപരമാണെന്നും എക്കാലത്തും നിലനില്ക്കുന്ന വിശുദ്ധ ഖുർആനാണ് അതിൽ പ്രധാനമെന്നും നാം മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. നബി(സ)തങ്ങൾ പ്രസ്താവിച്ചു: “ഏതൊരു നബിക്കും ആ നബിയുടെ ജനത വിശ്വസിക്കാൻ തക്കവണ്ണം ദൃഷ്ടാന്തങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. എനിക്കു നല്കപ്പെട്ടിട്ടുള്ളതാകട്ടെ, അല്ലാഹു എനിക്കു വഹ്‌യായി നല്കിയിട്ടുള്ള ഖുർആനാണ്. അതിനാൽ അന്ത്യദിനത്തിൽ ഏറ്റവും കൂടുതൽ അനുയായി വൃന്ദം എനിക്കായിയിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ." (ബുഖാരി, മുസ്ലിം) നബി(സ)ക്ക് നല്കപ്പെട്ട ഖുർആനിന്റെ അനശ്വരതയും നിസ്തുല സ്വാധീന ശക്തിയുമാണ് നബി ഇവിടെ സൂചിപ്പിക്കുന്നത്. ഇതു തന്നെ ഇതര നബിമാരിൽ നിന്നും ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ നബി(സ)ക്കുള്ള മികവാണല്ലോ. ഇതിനും പുറമെ പൂർവ്വ പ്രവാചകന്മാർക്കു നല്കപ്പെട്ടിട്ടുള്ള എല്ലാതരം ദൃഷ്ടാന്തങ്ങളുടെ വകുപ്പിലും അതിനെയെല്ലാം അതിജയിക്കുന്നതും അതിനെക്കാളെല്ലാം മികവുറ്റതുമായ തെളിവുകൾ നബി(സ) തങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു. ചില ഇനങ്ങളാകട്ടെ, നബി തങ്ങളുടെ സ്വഹാബത്തിലെയോ സമുദായത്തിലെയോ അതി വിശിഷ്ഠരല്ലാത്ത മഹാൻമാർക്കു തന്നെ നല്കപ്പെട്ടിരിക്കുന്നു.
ഇവ്വിധത്തിൽ ഈ വിഷയം ആദ്യമായി സംസാരിച്ചത് ഇമാം ശാഫിഈ(റ)യാണെന്നാണ് അൽഹാഫിളുൽ മുർരി(റ)യുടെ അഭിപ്രായം. ഉമറുബ്നു സവ്വാർ(റ) പറയുന്നു. ഇമാം ശാഫിഈ(റ) പ്രസ്താവിച്ചു: നബി(സ)ക്കു നല്കപ്പെട്ടതിനു തുല്ല്യമായ അളവിൽ ഒരു നബിക്കും അല്ലാഹു ഒരു സ്ഥാനവും നല്കിയിട്ടില്ല. ഞാൻ പറഞ്ഞു: ഈസാ നബി(അ)ക്ക് അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്ന ശക്തി നല്കിയിട്ടുണ്ടല്ലോ. ഇമാം അവർകൾ പ്രതികരിച്ചു. നബി(സ) തങ്ങൾ ഖുതുബ നിർവ്വഹിച്ചിരുന്ന ഈത്തപ്പനയുടെ മുട്ടി ഏങ്ങലടിച്ചു കരയുകയും അതിന്റെ ശബ്ദം എല്ലാവരും കേൾക്കുകയും ചെയ്തല്ലോ. (ജീവിച്ചിരുന്നവർ മരിച്ച ശേഷം അവരെ ജീവിപ്പിക്കുക എന്ന) ഈസാ നബിക്കു നല്കപ്പെട്ട ദൃഷ്ടാന്തത്തെക്കാൾ വലുതാണു (നിർജ്ജീവ വസ്തുവായ ഈത്തപ്പന മുട്ടി ജീവൻ വച്ചുകരയുക യെന്ന) നബിക്കു നല്കപ്പെട്ട ഈ ദൃഷ്ടാന്തം. (ബൈഹഖിയുടെ ദലാഇലുന്നുബുവ്വ)
ഇങ്ങനെ ഇമാം ശാഫിഈ(റ) തുടക്കം കുറിച്ച രീതിയിൽ നബി(സ) തങ്ങളുടെ ഫളാഇലുകൾ വിവരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തവർ ധാരാളമുണ്ട്. ഹാഫിള് അബൂനുഐമിന്റെ ദലാഇലുന്നുബുവ്വ, ഫഖീഹ് അബ്ദുല്ലാഹിബ്നു ഹാമിദി(റ)ന്റെ ദലാഇലുന്നുബുവ്വ തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഈ വിഷയത്തിനായി പ്രത്യേകം ഭാഗം നീക്കിവച്ചിട്ടുണ്ട്. പ്രസിദ്ധ കവി സ്വർസ്വരിയുടെ നബി കീർത്തന കാവ്യങ്ങളിലും ഈ രീതിയിലുള്ള വിവരണമുണ്ട്. സീറത്തുബ്നു ഇസ്ഹാഖിൽ നിന്ന് പ്രസിദ്ധ ശാഫിഈ പണ്ഡിതനായ ഇബ്നുസ്സമല്കാനി ചുരുക്കിയെഴുതിയ മൗലിദിലും ഈ വിഷയം ഇതേ രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), ഇബ്രാഹിം(അ), മൂസ(അ), യൂശഅ് (അ), ഇദ്‌രീസ്(അ), ദാവൂദ്(അ), സുലൈമാൻ (അ), ഈസാ(അ) എന്നീ പ്രവാചകൻമാരുടെയെല്ലാം നുബുവ്വത്തിന്റെ ദൃഷ്ടാന്തങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്കു നല്കപ്പെട്ട അതേ ഇനങ്ങളിൽ അവയെക്കാൾ മികച്ച ദൃഷ്ടാന്തങ്ങൾ നബി(സ)തങ്ങൾക്കു നല്കപ്പെട്ടതായി പ്രസ്തുത ഗ്രന്ഥങ്ങളെ അധികരിച്ച് അല്ലാമ ഇബ്നു കസീർ തന്റെ താരീഖിൽ ചുരുക്കിയെഴുതിയിട്ടുണ്ട്. (അൽ ബിദായത്തു വന്നിഹായ: 2 317-367) പരമ്പരകൾ വിവരിച്ചുള്ള ഈ വിവരണത്തെക്കാൾ ചുരുങ്ങിയ രീതിയിൽ ഈ വിഷയം ഇമാം റംലി(റ) തന്റെ ഫതാവായിൽ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്. (ഫതാവാ റംലി 4-294, 303) അധിക വായന ആഗ്രഹിക്കുന്നവർക്ക് പ്രസ്തുത ഭാഗങ്ങൾ ശുപാർശ ചെയ്തുകൊണ്ട് ഈ വിഷയം ഇവിടെ അവസാനിപ്പിക്കട്ടെ.
1 380
#മൗലിദുൽ_ഹുസ്നൈൻ
#ലി_സയ്യിദിൽ_കൗനൈൻ
ചുരുങ്ങിയ കാലം കൊണ്ട് അംഗീകാരം നേടിയ കൃതിയാണ് മൗലിദുൽ ഹുസ്നൈൻ. അബ്ദുൽ ബസ്വീർ ബ്നു സുലൈമാൻ സഖാഫി അൽ മലൈബാരിയാണ് രചയിതാവ്. മുപ്പത് ഹിസ്ബുകളാക്കിയാണ് മൗലിദ് ക്രോഡീകരിച്ചിരിക്കുന്നത്. പദ്യത്തിന് പുറമെ ഗദ്യത്തിലും അന്ത്യപ്രാസം പാലിക്കുന്നത് ശ്രദ്ധേയമാണ്. ശക്തമായ പ്രമാണ പിന്തുണയിൽ പ്രൗഢ പഠനങ്ങളാണ് ഉള്ളടക്കം. ഹിജ്റ 1394 ശഅ്ബാൻ 23 നാണ് അദ്ദേഹം ജനിക്കുന്നത്. ഇപ്പോൾ മർകസ് ശരീഅ സിറ്റിയിൽ ഉസ്വൂലുൽ ഫിഖ്ഹ് തലവനാണ്.
#kala_khima
1 380
നബി (സ) പറയുന്നു. അമ്പിയാക്കളെക്കുറിച്ചുള്ള സ്മരണ ഇബാദത്തും സ്വാലിഹീങ്ങളെ സംബന്ധിച്ച സ്മരണ നാം ചെയ്തു കൂട്ടിയ പാപങ്ങളെ പൊറുപ്പിക്കുകയും ചെയ്യുന്നു. നാം നിസ്‌കരിക്കുമ്പോഴും നോമ്പെടുക്കുമ്പോഴും മറ്റു ഇസ്‌ലാമികാരാധനകള്‍ ചെയ്യുമ്പോഴും പ്രതിഫലം ലഭിക്കുന്നതു പോല്‍ മൗലിദ് ഓതിയാലും പ്രതിഫലം ലഭിക്കുമെന്ന് ഹദീസിലൂടെ നമുക്ക് വ്യക്തമാക്കിത്തരുന്നു.
Read more at:
https://www.islamonweb.net/ml/seerah-on-web/love-your-prophet/23-February-2017-40
1 380
*📚പഠനം📚*
*നബി: വ്യക്തി, വ്യക്തിത്വം*
*ഭാഗം: 9️⃣*
അബൂ ഹുറൈറ(റ)ക്ക് ഏതാനും കാരക്കകൾ ഒരു ചെറിയ ഭാണ്ഡത്തിലിട്ട ശേഷം "ഈ ഭാണ്ഡം പുറത്തു കൊട്ടാതെ അതിൽ കൈയിട്ടെടുത്ത് എത്രയും തിന്നു കൊൾക' എന്നു നബി(സ) ആശീർവ്വദിച്ചതും എത്രയോ വസഖ് (അറുപത് സ്വാഇന്റെ തോതുൾക്കൊള്ളുന്ന ഒരു അളവ്. ഒരു സ്വാഅ് 5 1/3 റാത്തൽ) അതിൽ നിന്ന് അദ്ദേഹം കൂട്ടാളികൾ സമേതം നബിയുടെയും സിദ്ദീഖി(റ)ന്റെയും ഉമറി(റ)ന്റെയും ഉസ്മാനി(റ)ന്റെയും ഭരണകാലങ്ങളിലെല്ലാം അക്ഷയ ഭക്ഷണ സഞ്ചിയായി ഇതു നിലകൊണ്ടതും ഉസ്മാനുബ്നു അഫ്ഫാന്റെ വധത്തിന്റെ തിരക്കിൽ ഈ സഞ്ചി നഷ്ടപ്പെട്ടതും ചരിത്ര പ്രസിദ്ധമാണ്. (അഹ്‌മദ്, തുർമുദി, ബൈഹഖീ) ആയിശ(റ)ക്കു തന്റെ വീട്ടിലുള്ള ഒരു പാത്രത്തിൽ ഉണ്ടായിരുന്ന അല്പം യവധാന്യത്തിൽ നബി(സ)ബറകത്തു നേരുകയും 'ഇത് അളക്കാതെ നീ എത്രയും എടുത്തുപയോഗിക്കുക' എന്നു നിർദ്ദേശിക്കുകയും ചെയ്തു. നബി(സ)യുടെ വഫാത്തിനു ശേഷം എത്രയോ കാലം അവർ ഒരു അക്ഷയ പാത്രം കണക്കെ അതിൽ നിന്നു ധാന്യമെടുത്ത് ഉപയോഗിച്ചു കൊണ്ടിരുന്നു. ഒരിക്കൽ അവരത് അളന്നതോടെ അത് തീരുകയും ചെയ്തു! (ബുഖാരി, മുസ്ലിം)
നിർജീവ വസ്തുക്കളായ മരങ്ങൾ നബി(സ) തങ്ങളുടെ നിർദ്ദേശ പ്രകാരം ഉദ്ദേശിച്ച സ്ഥലത്തേക്കു വന്നതും ആവശ്യം കഴിഞ്ഞു യഥാ സ്ഥാനത്തേക്കു തിരിച്ചു പോയതും നബി(സ)യുടെ വേർപാടിൽ നബി ഖുതുബ നിർവ്വഹിച്ചിരുന്ന ഈന്തപ്പനമുട്ടി ഏങ്ങലടിച്ചു കരഞ്ഞതും നബി(സ)യുടെ തിരു കരത്തിലിരുന്ന ഭക്ഷണങ്ങളും ചരൽ കല്ലുകളും തസ്ബീഹു ചൊല്ലിയതും കല്ലും മരവും സലാം പറഞ്ഞതുമെല്ലാം ബുഖാരി, മുസ്ലിം, അഹ്‌മദ്, ബൈഹഖി തുടങ്ങിയവർ നിവേദനം ചെയ്തിട്ടുണ്ട്. ഒട്ടകം, ആട്, കുതിര, കഴുത തുടങ്ങിയുള്ള വളർത്തു മൃഗങ്ങളും സിംഹം, ചെന്നായ, മാൻ പോലുള്ള കാട്ടുമൃഗങ്ങളും നബി(സ)തങ്ങളുടെ സന്നിധിയിൽ വന്നതും പരാതികളും ആവലാതികളും നിരത്തിയതും നബിയുടെ പ്രവാചകത്വം കൊണ്ട് സാക്ഷ്യം വഹിച്ചതും നബി(സ)യുടെ ബന്ധം പറഞ്ഞ സ്വഹാബാക്കൾക്കു പോലും വിധേയപ്പെട്ടതുമെല്ലാം പ്രസിദ്ധ ഹദീസു ഗ്രന്ഥങ്ങൾ നിരവധി പരമ്പരയിലൂടെ നിവേദനം ചെയ്തിട്ടുണ്ട്. മരണപ്പെട്ടവർ നബി(സ)തങ്ങൾക്കു സലാം പറഞ്ഞതും നബി(സ)യുടെ പ്രവാചകത്വം പ്രഖ്യാപിച്ചതും പല മുഹദ്ദിസുകളും നിവേദനം ചെയ്തതും ഇമാം ബുഖാരിയടക്കം അംഗീകരിച്ചിട്ടുള്ളതുമാണ്. പിശാചു ബാധയേറ്റവരുടെ ബാധയകറ്റിയതും അവരുടെ പിശാചിനെ ആട്ടിയോടിച്ചതുമായ സംഭവങ്ങൾ ബുഖാരി, മുസ്ലിം, തുർമുദി, നസാഈ, അഹ്‌മദ്, ബൈഹഖി, ഹാകിം, ഇബ്നു അബീ ശൈബ എന്നിവരെല്ലാം നിവേദനം ചെയ്തിട്ടുണ്ട്.
ഇത്തരം നുബുവ്വത്തിന്റെ ദൃഷ്ടാന്തങ്ങൾ നൂറുക്കണക്കിനു സംഭവിച്ചതു ഹദീസു പണ്ഡിതന്മാരും ചരിത്ര പണ്ഡിതന്മാരും സമാഹരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം അവിശ്വാസികളെ കൊണ്ടു നബി(സ)യുടെ പ്രവാചത്വം അംഗീകരിപ്പിക്കുവാൻ വേണ്ടി ഉണ്ടായിട്ടുള്ളതുമല്ല. മക്ക ജീവിത കാലത്തുണ്ടായ മുഅ്ജിത്തുകളാണു മിക്കവാറും ഈ തരത്തിലുള്ളത്. മുകളിലുദ്ധരിച്ചതടക്കം നൂറു കണക്കിനു സംഭവങ്ങൾ ദൃഢവിശ്വാസികളും ഈമാനിൽ നിസ്തുലരുമായ സ്വഹാബികളുമായി ബന്ധപ്പെട്ടുള്ളവയാണ്. ഈ അത്ഭുത സംഭവങ്ങളൊന്നുമില്ലെങ്കിലും അവർ നബി(സ)യിൽ അചഞ്ചലമായി വിശ്വസിക്കുന്നവരാണ്. എന്നിരിക്കെ അല്ലാഹുവിന്റെ സൃഷ്ടികളഖിലത്തിലേക്കും തിരുദൂതരായി അയക്കപ്പെട്ട നബി(സ) തങ്ങൾ ആ സൃഷ്ടികളുമായെല്ലാം ബന്ധപ്പെട്ട തങ്ങളുടെ കൈകാര്യകർതൃത്വം നടത്തുകയായിരുന്നു ഇതിലെല്ലാം .
1 380
#മൗലിദുൻ_ഫീ_ഖിസ്സ്വത്തിൽ_മിഅ്റാജ്
വളപ്പിൽ മുഹമ്മദ് എന്ന ബാവ മുസ്‌ലിയാരുടേതാണ് മിഅ്റാജ് മൗലിദ്. ബദ്ർ മൗലിദിന്റെ രചയിതാവായ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ സഹോദരി പുത്രനാണദ്ദേഹം. പൊന്നാനി വലിയ പള്ളിയിലായിരുന്നു പഠനവും അധ്യാപനവും. ഹിജ്റ 1308 ലാണ് ജനിക്കുന്നത്. ഹിജ്റ 1385 ൽ വഫാത്താവുകയും ചെയ്തു. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ഖബർസ്ഥാനിലാണ് അന്ത്യവിശ്രമം.
#kala_khima
