ch
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

前往频道在 Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

显示更多
1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
എന്നാൽ മക്കയിലെ ജനങ്ങൾ ബിംബങ്ങൾക്ക് ആരാധന അർപ്പിക്കുമ്പോൾ ഇവരും കൂടെയുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചില പരാമർശങ്ങൾ കാണാൻ സാധിക്കും, ഇമാം ഹലബി പ്രസ്തുത പരാമർശങ്ങളുടെ ബാഹ്യാർത്ഥം ഉസ്മാനുബ്നുൽ ഹുവൈരിസ് അടക്കമുള്ളവർ ബിംബങ്ങളെ ആരാധിച്ചിട്ടില്ല എന്ന ഇബ്നുൽ ജൗസിയുടെ പ്രസ്താവനയോട് എതിരാകുന്നുണ്ട് എന്ന് സൂചിപ്പിക്കുന്നുണ്ട്. وقال الإمام الحلبي: ظاهر هذا السياق أن تركهم للأوثان كان بعد عبادتهم لها، وسيأتي عن ابن الجوزي أنهم لم يعبدوها السيرة الحلبية للإمام الحلبي (١/ ١٨١) ഇമാം ഹലബി സീറത്തുൽ ഹലബിയ്യയുടെ 1/ 384 ൽ ഇമാം ഇബ്നുൽ ജൗസിയുടെ പ്രസ്താവന എടുത്തുദ്ധരിച്ച് ഉസ്മാനുബ്നുൽ ഹുവൈരിസും കൂട്ടുകാരും ബിംബാരാധന നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. قال الإمام الحلبي: قد عد ابن الجوزي من ‌رفض عبادة الأصنام الجاهلية: أي لم يأت بها: أبا بكر الصديق، وزيد بن عمرو بن نفيل، وعبيد الله بن جحش، وعثمان بن الحويرث، وورقة بن نوفل، ورباب بن البراء، وأسعد بن كريب الحميري، وقس بن ساعدة الإيادي، وأبا قيس بن صرمة السيرة الحلبية للإمام الحلبي (١ / ٣٨٤) ഇമാം സുയൂഥ്വീയും ഇമാം മുല്ലാ അലിയ്യുൽ ഖാരിയും ഇമാം ഇബ്നുൽ ജൗസിയുടെ പ്രസ്താവന എടുത്തു ഉദ്ധരിച്ചത് ഉസ്മാനുബ്നുൽ ഹുവൈരിസും കൂട്ടുകാരും ബിംബാരാധകരായിരുന്നില്ല എന്നതിനെ പ്രബലപ്പെടുത്തുന്നുണ്ട്. #ബിംബാരാധകരെ_ആക്ഷേപിക്കുന്നു. ഹിജ്റ 991 ൽ വഫാത്തായ ഇമാം അഷ്ഖറുൽ യമനി (റ) പറയുന്നു: ഉസ്മാനുബ്നു ഹുവൈരിസും ബിംബാരാധനയിൽ നിന്ന് മാറിനിന്നിരുന്ന വറഖത്ത് ബ്നു നൗഫൽ അടക്കമുള്ള കൂട്ടുകാരും ഒരുമിച്ചു കൂടുകയും ബിംബാരാധകരെ ആക്ഷേപിക്കുകയും അവർ പിഴച്ചവരാണെന്ന് പറഞ്ഞ് യഥാർത്ഥ സത്യപാത അന്വേഷിച്ചു വ്യത്യസ്തങ്ങളായ നാടുകളിലേക്ക് യാത്ര പോവുകയും ചെയ്തവരായിരുന്നു. قال الإمام الأشخر اليمني: وورقة بن نوفل وعثمان بن الحويرث وعبيد الله بن جحش اجتمعوا وتلاوموا بينهم وضللوا قومهم في عبادتهم الاوثان وتفرقوا في البلاد يطلبون الحنيفية. ◉ شرح بهجة المحافل للإمام الأشخر اليمني (1/53) ഇമാം ശാമി (റ) പറയുന്നത് കാണൂ: ഖുറൈശികൾ അവരുടെ ആഘോഷ ദിനങ്ങളിൽ ബിംബങ്ങൾക്ക് സമീപം ഒരുമിച്ചുകൂടി ബിംബങ്ങളെ ആദരിക്കുകയും അവകൾക്ക് വേണ്ടി അറവ് നടത്തുകയും അവിടെ ത്വവാഫ് ചെയ്യുകയും ചെയ്തിരുന്നു. ഉസ്മാനുബ്നുൽ ഹുവൈരിസ് അടക്കമുള്ള നാല് പേർ അതിൽ നിന്ന് മാറി നിന്ന് ഖുറൈശികളുടെ പരിതസ്ഥിതി സ്വകാര്യമായി പങ്കുവെച്ചിരുന്നു. ഖുറൈശികൾ അവരുടെ പിതാവ് ഇബ്‌റാഹീം നബിയുടെ മതത്തിൽ നിന്ന് ഒരുപാട് വ്യതിചലച്ചിരിക്കുന്നു എന്നും അവർ ത്വവാഫ് ചെയ്യുന്നത് കാണാനോ കേൾക്കാനോ ഉപകാരം ചെയ്യാനോ സാധിക്കാത്ത വെറും കല്ലുകളെ മാത്രമാണെന്നും അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ടായിരുന്നു. അങ്ങിനെ സത്യം അന്വേഷിച്ച് യാത്ര പുറപ്പെടാം എന്ന് തീരുമാനിച്ച് അവർ നാല് പേരും വ്യത്യസ്ത നാടുകളിലേക്ക് യാത്ര പോയി. വറഖത്ത് ബ്നു നൗഫൽ ഒരു യഥാർത്ഥ നസാറാ വിശ്വാസിയായി മാറുകയും, ഉബൈദുല്ലാഹിബ്നു ജഹ്ശ് സത്യം അന്വേഷിച്ച് അവിടെ നിൽക്കുകയും പിന്നീട് മുസ്‌ലിമായി ഹബ്ശയിലേക്ക് ഹിജ്റ പോവുകയും ചെയ്തിരുന്നു, പിന്നീട് മുർത്തദ്ദായി നസ്‌റാനിയായിട്ടാണ് മരണപ്പെടുന്നത്. ഉസ്മാനുബ്നു ഹുവൈരിസ് റോമിലെ കൈസർ രാജാവിന്റെ സമീപത്തേക്ക് പോവുകയും യഥാർത്ഥ നസാറാ മതത്തിൽ ചേരുകയും നല്ല രൂപത്തിൽ ജീവിക്കുകയും ചെയ്തു. സൈദ്ബ്നു അംറ് ബ്നു നുഫൈൽ യഹൂദ, നസാറാ മതങ്ങളിൽ ചേരാതെ തന്റെ സമൂഹത്തിൽ നിന്ന് മാറിനിന്ന് ബിംബങ്ങളെയും ബിംബങ്ങൾക്ക് വേണ്ടി അറുത്തതിനെയും വെടിഞ്ഞ് ഇബ്‌റാഹിം നബിയുടെ റബ്ബിനെ ഞാൻ ആരാധിക്കുന്നു എന്ന് പറഞ്ഞ് ജീവിക്കുകയായിരുന്നു. وفي سبل الهدى والرشاد للإمام الشامي: واجتمعت قريش في عيد لهم عند صنم من أصنامهم. قال محمد بن عمر الأسلمي: وهو بوانة، كانوا يعظمونه وينحرون له ويعكفون عنده ويديرون به، وكان ذلك عيدا لهم في كل سنة يوما، فخلص منهم هؤلاء الأربعة نجيا، ثم قال بعضهم لبعض: تصادقوا وليكتم بعضكم على بعض. قالوا: أجل. فقال بعضهم لبعض: تعلموا واللَّه ما قومكم على شيء، لقد أخطئوا دين أبيهم إبراهيم، ما حجر نُطيف به لا يسمع ولا يبصر ولا ينفع؟! يا قوم التمسوا لأنفسكم فإنكم واللَّه ما أنتم على شيء. فتفرقوا في البلدان يلتمسون الحنيفية دين إبراهيم. فأما ورقة بن نوفل فاستحكم في النصرانية واتبع الكتب من أهلها حتى علم علما من أهل الكتاب. وأما عبيد الله بن جحش فأقام على ما هو عليه من الالتباس. حتى أسلم ثم هاجر مع المسلمين إلى الحبشة ومعه امرأته أم حبيبة ابنة أبي سفيان مسلمة فلما قدمها تنصر وفارق الإسلام حتى هلك نصرانيا. وكان يمر بأصحاب النبي صلى الله عليه وسلم وهم بالحبشة فيقول: فقحنا وصأصأتم. أي أبصرنا وأنتم تلتمسون البصر لم تبصروا بعد. وذلك أن ولد الكلب إذا أراد أن يفتح عينيه للنظر صأصأ لينظر.

മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ? ➖➖➖➖➖➖➖➖➖➖ മൻഖൂസ് മൗലിദ് നമ്മുടെ നാട്ടിൽ വ്യാപകമായി പാരായണം ചെയ്യപ്പെടുന്ന ഒരു മൗലിദാണ്. ശിർകും കുറാഫാത്തും ആരോപിച്ച് ഈ മൗലിദിൽ നിന്ന് ജനങ്ങളെ അകറ്റാൻ പുത്തൻ വാദികൾ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബിംബാരാധകൻ എന്നും മുശ്‌രികെന്നും പുത്തനാശയക്കാരാൽ ചാപ കുത്തപ്പെട്ടവരാണ് മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെട്ട ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന വ്യക്തി. ആരായിരുന്നു ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന് ചരിത്ര ഗ്രന്ഥങ്ങൾ മുൻനിർത്തി നമുക്കൊന്ന് പരിശോധിക്കാം. ഇമാം സർഖാനി (റ) പറയുന്നു: ഫതറത്തിന്റെ കാലഘട്ടത്തിലെ (പ്രവാചക നിയോഗമില്ലാത്ത കാലഘട്ടം) ജനങ്ങൾ മൂന്നു രൂപത്തിലാണ്. ഒന്നാം വിഭാഗം ഉൾക്കാഴ്ച്ച കൊണ്ട് തൗഹീദിനെ മനസ്സിലാക്കി അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിൽ നിന്ന് മാറി നിന്നവരാണ്. ഖസ്സ് ബ്നു സാഅദ, സൈദ് ബ്നു അംറ് ബ്നു നുഫൈൽ എന്നിവർ ആ കൂട്ടത്തിൽ പെട്ടവരാണ്. തുബഅ്‌, വറഖത്ത് ബ്നു നൗഫൽ, വറഖത്ത് ബ്നു നൗഫലിന്റെ എളാപ്പ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്നിവർ ഈ വിഭാഗത്തിൽ നിന്ന് യഥാർത്ഥ ദീനിൽ പ്രവേശിച്ചവരാണ്, അഥവാ മൻസൂഖ് (ദുർബലമാക്കപ്പെട്ടത്) ആകാത്ത യഥാർത്ഥ നസാറാക്കളിൽ പെട്ടവരാണ്. (ശർഹുസ്സർഖാനി അലൽ മവാഹിബുലദുനിയ്യ/ ഇമാം സർഖാനി 1/ 343) قال الإمام الزرقاني: (فإن أهل الفترة ثلاثة أقسام، الأول: من أدرك التوحيد ببصيرته) أي: بعلمه وخبرته فمنعه هذا التبصر عن عبادة غير الله (ثم من هؤلاء من لم يدخل فى شريعة... كقس بن ساعدة...وزيد بن عمرو بن نفيل)....(ومنهم من دخل في شريعة حق قائمة الرسم) أي: الأثر، (كتبع وقومه من حمير وأهل نجران) بفتح النون وسكون الجيم: بلد قريب من اليمن. (وورقة بن نوفل وعمه ‌عثمان ‌بن ‌الحويرث) فإنهم تنصروا في الجاهلية قبل نسخ دين النصرانية. ◉ شرح الزرقاني على المواهب اللدنية بالمنح المحمدية (1/ 343) ◉ المواهب اللدنية بالمنح المحمدية للإمام القسطلاني (1/ 108) ഇമാം ഖസ്ഥല്ലാനിയും ഇമാം സർഖാനിയും ഉസ്മാനുബ്നുൽ ഹുവൈരിസിനെ മൂസാ നബിയുടെ ശരീഅത്ത് പ്രകാരം ജീവിക്കുന്ന ഒരു യഥാർത്ഥ വിശ്വാസിയായിട്ടാണിവിടെ പരിചയപ്പെടുത്തുന്നത്. ഇമാം സൈനി ദഹ്‌ലാൻ (റ) യും ജാഹിലിയത്തിൽ തന്നെ ബിംബങ്ങൾക്ക് ആരാധന നിർവഹിക്കാതെ ദുർബലമാക്കപ്പെടാത്ത നസ്വാറ മതത്തിൽ വിശ്വസിച്ചവർ ആയിട്ടാണ് ഉസ്മാനുബിൻ ഹുവൈസിനെ പരിചയപ്പെടുത്തുന്നത്. السيرة النبوية للعلامة أحمد بن زيني دحلان (1/ 81) ജാഹിലിയ്യ കാലഘട്ടത്തിൽ ബിംബാരാധനയിൽ നിന്ന് മാറി നിന്നവരുടെ പേരുകൾ എണ്ണുന്ന കൂട്ടത്തിൽ അബൂബക്കർ സിദ്ദീഖ് (റ) വിന്റെയും വറഖത്ത് ബ്നു നൗഫലിന്റെയും കൂടെ ഉസ്മാനുബ്നുൽ ഹുവൈരിസിനെയും വലിയ മുഹദ്ദിസും ചരിത്രകാരനുമായ ഇമാം ഇബ്നുൽ ജൗസി (റ) എണ്ണുന്നുണ്ട്. قال الإمام الحافظ ابن الجوزي: تَسْمِيَةُ مَنْ رَفَضَ عِبَادَةَ الْأَصْنَامِ فِي الْجَاهِلِيَّةِ: أَبُو بَكْرٍ الصِّدِّيقُ، زيد بن عمرو بن نفيل، عبيد الله بن جحش، ‌عثمان ‌بن ‌الحويرث، ورقة بن نوفل، رباب بن البراء، أسعد أبو كريب الحميري، قس بن ساعدة الإيادي، أبو قيس بن صرمة، انْتَهَى ◉ تلقيح فهوم أهل الأثر للإمام ابن الجوزي (ص333) ജാഹിലിയ്യ: കാലഘട്ടത്തിൽ ശിർക്കൻ വിശ്വാസത്തിൽ ഉൾപ്പെടാതെ ഇബ്രാഹിം നബിയുടെ ദീൻ അനുസരിച്ച് ജീവിക്കുന്ന ഒരു സംഘം ആളുകൾ ഉണ്ടായിരുന്നു എന്നത് സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇബ്നുൽ ജൗസി (റ) വിന്റെ മേൽ വിശദീകരണം ഇമാം സുയൂഥി (റ) അൽ ഹാവീ ലിൽ ഫതാവീയിൽ എടുത്ത് ഉദ്ധരിക്കുന്നുണ്ട്. قال الإمام السيوطي: الْأَمْرُ الرَّابِعُ: مِمَّا يُنْتَصَرُ بِهِ لِهَذَا الْمَسْلَكِ أَنَّهُ قَدْ ثَبَتَ عَنْ جَمَاعَةٍ كَانُوا فِي زَمَنِ الْجَاهِلِيَّةِ أَنَّهُمْ تَحَنَّفُوا وَتَدَيَّنُوا بِدِينِ إِبْرَاهِيمَ عليه السلام وَتَرَكُوا الشِّرْكَ، فَمَا الْمَانِعُ أَنْ يَكُونَ أَبَوَا النَّبِيِّ صلى الله عليه وسلم سَلَكُوا سَبِيلَهُمْ فِي ذَلِكَ؟ قال الإمام الحافظ ابن الجوزي: تَسْمِيَةُ مَنْ رَفَضَ عِبَادَةَ الْأَصْنَامِ فِي الْجَاهِلِيَّةِ: أَبُو بَكْرٍ الصِّدِّيقُ، زيد بن عمرو بن نفيل، عبيد الله بن جحش، ‌عثمان ‌بن ‌الحويرث، ورقة بن نوفل، ...انْتَهَى ◉ الحاوي للفتاوي للإمام السيوطي (2/272) ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) വും ഇത് എടുത്തുദ്ധരിക്കുന്നുണ്ട്. ◉ أدلة معتقد أبي حنيفة في أبوي الرسول عليه الصلاة والسلام للإمام ملا علي القاري (128) ഹി: 279 ൽ വഫാത്തായ ഇമാം അഹ്മദ് ബലാദുരി (റ) വും ഉസ്മാനുബ്നുൽ ഹുവൈരിസ് ബിംബങ്ങളിൽ നിന്ന് മാറി നിൽക്കുകയും നസ്‌റാണിയായി മരണപ്പെടുകയും ചെയ്തവരാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. قَالُوا: وقدم ‌عُثْمَان ‌بْن ‌الحويرث بْن أسد بْن عَبْد العزى بْن قصي عَلَى قيصر، وَكَانَ قَدْ ‌رفض الأوثان وَمَاتَ عَلَى النَّصْرَانِيَّة ◉ أنساب الأشراف للإمام بلاذري (5/ 430) ◉ أنساب الأشراف للإمام بلاذري (9/ 464)

കൂമൻ സംഭവം ശൈഖിന്റെ ജീവിതകാലത്തെ കറാമത്ത് ആയിരുന്നു. എന്നാൽ അവരുടെ മരണശേഷം വലിയ വലിയ സംഭവങ്ങൾ നടന്നിട്ടുണ്ട്. അക്കാലത്ത് മന്ദലംകുന്ന് പ്രദേശത്തെ സകല വീടുകളിലും കടന്നു കയറി ആക്രമിച്ചു ' വബാരോഗം ' താണ്ഡവമാടി. വസൂരി, പ്ലേഗ് രോഗങ്ങൾക്കാണ് പഴയകാലത്ത് ' വബാദീനം ' എന്ന് പറഞ്ഞിരുന്നത്. ദീനം വന്നു നിരവധി ആളുകൾ മരണത്തിനു കീഴ്പ്പെടുന്ന കാലം. മരുന്നിനും മന്ത്രത്തിനും വഴങ്ങാത്ത 'വബാ' യെ ഒതുക്കുന്നതിന് കൂട്ട ബാങ്കും ദിക്റും ചൊല്ലി ഊടുവഴികളെ ശബ്ദമുഖരിതമാക്കി പിശാചിനെ പറത്തിക്കുന്ന കാലം. ആയിടക്കാണ് ശൈഖ് ഉമറുൽ ഖാഹിരി (റ) മന്ദലം കുന്നിൽ സിയാറത്തിനു കയറിയത്. തന്റെ ശൈഖായ മൗലൽ ബുഖാരിയെ കണ്ണൂരിൽ സന്ദർശിച്ച് സ്വന്തം നാടായ കായൽ പട്ടണത്തേക്ക് പോകുന്ന വഴിയിലാണ് അവിടെ എത്തിയത്. ഉമറുൽ ഖാഹിരി ഒരു ദിവസം മന്ദലം കുന്നിൽ താമസിച്ചു. അന്ന് രാത്രിയിൽ ശൈഖുൽ ഹള്റമി സ്വപ്നത്തിൽ വരികയുണ്ടായി. അവിടുന്ന് പറഞ്ഞു "എന്റെ പ്രദേശത്ത് വ്യാപകമായ വബാ രോഗം ഇനി പടരുകയില്ല. അത് എന്നെന്നേക്കുമായി ഞാൻ എടുത്തുമാറ്റിയിട്ടുണ്ട് ". ഉമറുൽ ഖാഹിരി ഈ വിവരം സുബ്ഹിക്ക് തന്നെ നാട്ടുകാരെ അറിയിച്ചു യാത്ര തുടരുകയും ചെയ്തു. ഹള്റമി ശൈഖിന്റെ കൃത്യമായ പേര്, വയസ്സ്, കാലം എന്നിവയൊന്നും ഓർത്തുവെക്കാൻ മന്ദലംകുന്ന് നാട്ടുകാർ ശ്രമിക്കാഞ്ഞത് വലിയ വിഡ്ഢിത്തം ആയിപ്പോയെന്ന ഒരു തമാശ ഞമ്മനേക്കാട് ഏനിക്കുട്ടി മുസ്ലിയാർ (റ) എന്ന മഹാ വലിയ്യ് രേഖപ്പെടുത്തിയിട്ടുണ്ട്.ഹള്റമിയെ വായിക്കാൻ കണ്ടുകിട്ടിയ ഒരേ ഒരു ലിഖിതം ഏനിക്കുട്ടി വലിയ്യ് എഴുതിയ മൗലിദ് മാത്രമാണ്. നിരവധി സാഹിത്യങ്ങളുടെ കർത്താവായ താൻ എന്തെങ്കിലും ചവറ് സാഹിത്യം രചിക്കുന്ന ആളായിരുന്നില്ല. ആള് ബലം വാക്ക് ബലം. നമ്മുടെ പൂർവ്വീകരായ ബഹുജനങ്ങളുടെ ഒരു ശൈലി അങ്ങനെയായിരുന്നു. ഒരാളുടെ മഹാത്ഭുതങ്ങളിൽ ആകൃഷ്ടരായി അവരെ ബഹുമാനിച്ച് നെഞ്ചേറ്റിയാൽ പിന്നെ അവരുടെ ഊരും പേരും ചോദിക്കാറില്ലായിരുന്നു. ഒന്നുകിൽ 'തങ്ങൾ' അല്ലെങ്കിൽ 'മൂപ്പർ' എന്നീ പേരുകളിലാണ് സാദരം സംബോധനം ചെയ്തിരുന്നത്. അതുകൊണ്ടാകാം മന്ദലം കുന്നത്തുകാർക്കും അത് സംഭവിച്ചത്. ഉമറുൽ ഖാഹിരി(റ)യുടെ കാലം കൃസ്താബ്ദം 1748-1801 ലാണല്ലോ. അത് പ്രകാരം ഏകദേശം ഇരുന്നൂറ്റി അമ്പത് വർഷമെങ്കിലും ആയിക്കാണും ഹള്റമി അവിടെ മറമാടപ്പെട്ടിട്ട്. മന്ദലംകുന്ന് പള്ളിയിൽ ബാങ്ക് കൊടുത്തിരുന്ന അബൂബക്കർ മൊല്ലക്ക്‌ കലശലായ ഭ്രാന്ത്. ഭ്രാന്തിളകുമ്പോൾ ചങ്ങല പോലും ഭയപ്പെടുന്ന വ്യാധി. മരുന്നുകൾ നിഷ്ഫലം. വെളിയംകോട് ഉമർ ഖാളിയോടും കുടുംബങ്ങൾ സങ്കടം ബോധിപ്പിച്ചു. അദ്ദേഹം കൃത്യമായ ചികിത്സ നിർദ്ദേശിച്ചു. " നിങ്ങൾ നാട്ടുകാരെല്ലാവരും ഒത്തുചേർന്ന് ശൈഖുൽ ഹള്റമിയുടെ മഖാമിൽ പ്രവേശിച്ചു ദുആ ചെയ്യുക. രോഗം മാറും". ജനങ്ങൾ ഇപ്രകാരം ചെയ്തു. അബൂബക്കറിന്റെ മാനസികരോഗം മാറി. ശൈഖ് വിവാഹം കഴിച്ചതോ, സന്താനലബ്ധിയോ ഒന്നും അറിയപ്പെട്ടിട്ടില്ല. തന്റെ മുരീദുമാരിൽ അബ്ദുൽ ഖാദിറിന് മന്ദലം കുന്നത്ത് നിന്ന് ഒരു വിവാഹം ശരിപ്പെടുത്തി നടത്തുകയുണ്ടായി. ഒരുനാൾ തന്റെ ശിഷ്യരെ വിളിച്ചിരുത്തി ശൈഖ് ഇങ്ങനെ പറഞ്ഞു: " എന്റെ മരണം മണക്കുന്നുണ്ട്, നാളെ വെള്ളിയാഴ്ച ളുഹാ സമയം എന്റെ റൂഹ് പിരിയും. എന്റെ ശേഷക്രിയകളെല്ലാം കഴിഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോയി ജീവിക്കാം. അബ്ദുൽ ഖാദിർ ഇവിടെ ഉണ്ടായാൽ മതി". ഒരാന്തലോടെയാണവർ അത് ചെവി കൊണ്ടത്. നെഞ്ചിൻകൂട് വിങ്ങിയ അവർ നിറക്കണ്ണുകളോടെ ഒരു നിമിഷം നിന്നു. തൊണ്ടയിൽ കുരുങ്ങിയ ശബ്ദത്തിൽ അവർ പറഞ്ഞു : "ഞങ്ങൾ അങ്ങയെ വിട്ടെവിടെയും പോകില്ല ". " അത് സാരമില്ല, നിങ്ങൾ എവിടെ ചെന്നാലും ഞാൻ നിങ്ങളോട് കൂടെയുണ്ടാകും ". ശൈഖ് അവരെ സമാധാനിപ്പിച്ചു. പറഞ്ഞ വാക്ക് വള്ളിപ്പുള്ളി തെറ്റാതെ വെള്ളിയാഴ്ച പകൽ ളുഹാ സമയത്ത് അദ്ധേഹത്തിൻ്റെ ആത്മാവുമായി മരണ മാലാഖ ഉയർന്നുപൊങ്ങി. വിവാഹിതനായ അബ്ദുൽ ഖാദറിന്റെ മക്കൾ പരമ്പരയാണ് പിൽക്കാലത്ത് മഖാം പരിപാലനം നടത്തിയിരുന്നത്. അതിനിടെ അലി എന്നും ഐദ്രൂസ് എന്നും പേരുള്ള രണ്ടുപേർ മഖാമിൽ വിളക്ക് തെളിയിക്കുന്നതുമായി വാക്ക് തർക്കവും വഴക്കും അടിപിടിയും നടത്തിയിരുന്നു. അതിലെ അലി എന്നയാളുടെ കാലിൽ ഒരു നാൾ ഒരു വീക്കം പ്രത്യക്ഷപ്പെട്ടു അനുദിനം അത് നീരു വച്ച് വലുതായി പൊട്ടി പഴുത്ത് കുഷ്ഠമായി രൂപപ്പെട്ടു. പിന്നീട് അതിൽ പുഴുക്കൾ നിറഞ്ഞ് പഴുത്ത് അദ്ദേഹം മരണപ്പെട്ടു. എന്തിന്റെ പേരിലായാലും വലിയ്യുകളോടുള്ള ശത്രുതക്ക് പരിഹാരം അല്ലാഹുവിന്റെ യുദ്ധമാണല്ലോ. ഞാനീ ലേഖനം തയ്യാറാക്കിയതിൽ എഴുതിയിട്ടുള്ള കറാമത്തുകളെല്ലാം മഹാനായ വലിയ്യ് ഏനിക്കുട്ടി മുസ്ലിയാരുടെ ലിഖിതം മൊഴിമാറ്റം നടത്തിയിട്ടുള്ളതാണ്. അല്ലാഹു ആ മഹാന്മാക്കളുടെ ബർക്കത്ത് കൊണ്ട് നമ്മെ ഇഹപര വിജയികളിൽ ഉൾപെടുത്തി തരട്ടെ. ആമീൻ. P.S.K.MOIDU BAQAVI 21/10/2023

#മന്ദലം #കുന്നിലെ #ശൈഖുൽഹള്റമി ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ലോക ഭൂപടത്തിൽ ഇന്ത്യ മഹാരാജ്യം. അതിൽ തെക്ക് ഇടത്തെയറ്റത്ത് കടലിലേക്കാഞ് കേരളം. അതിനും താഴെ കടലിൽ ഏറെ ദൂരം പൊട്ട് കുത്തിയത് പോലെ ദ്വീപ് സമൂഹങ്ങൾ. അറബിക്കടലിൽ ഏദൻ ഉൾക്കടലുമായി സംഗമിക്കുന്ന "ഹള്റമൗത്തിൽ" നിന്ന് ശൈഖുൽ ഹള്റമിയും പതിനാല് മുരീദന്മാരും പായ കപ്പലേറി മലബാറിലേക്ക് പുറപ്പെട്ടു. ചീറും തിരമാലകളോട് മല്ലിട്ട് നാളുകൾ താണ്ടി അവർ പൊന്നാനി തീരത്തണഞ്ഞു. സ്വന്തം നാടും വീടും ഒഴിവാക്കി സഞ്ചാരികളായി ഇറങ്ങിത്തിരിച്ച ഹള്റമികൾ ധാരാളമാണ്. അവരിൽ ബഹുഭൂരിഭാഗവും നബി പരമ്പരയിലെ പൗർണ്ണമി സമാനങ്ങളായ വലിയ്യുകളായിരുന്നു. മരണാനന്തര ജീവിതത്തിന് അർത്ഥം കണ്ടെത്തുന്നതിന് വേണ്ടി ഇറങ്ങിത്തിരിച്ചവരാണവർ. ഇരമ്പി വീഴുന്ന മഴയും അഗ്നിപടർത്തുന്ന ഇടിമിന്നലും ഭൂമിയെ പിളർത്തുന്ന മിന്നൽ പിണറുകളും വെന്തെരിയുന്ന തീ കനലുകളും വകവെക്കാതെ സഞ്ചാരത്തിനിറങ്ങിയവർ. കാടും മേടും വനസാന്ദ്രതയും നിറഞ്ഞ പഴയകാല ഊടുവഴിയിലൂടെ നടന്ന് അവർ മന്ദലം കുന്നിലെത്തി. പഴയ പൊന്നാനി താലൂക്കിലെ മന്ദലം കുന്ന് നിവാസികൾ ജീവിത സ്വപ്നമായ പള്ളിക്ക് തറ കെട്ടി കഴിഞ്ഞിരുന്നു. നാട്ടിൻപുറം നഗര വെളിച്ചം തീണ്ടിയിട്ടില്ലാത്ത അക്കാലത്ത് രാവിന് പല രൂപങ്ങൾ ആയിരുന്നു. പാതിരാ പൂക്കളുടെ ഗന്ധം വീശുന്ന ഒരു രാത്രിയിൽ ഹള്റമി ശൈഖും പതിനാല് ശിഷ്യരും പള്ളിത്തറയിൽ വന്നിരുന്നു. രാവിന്റെ ഏകാന്തതയിൽ ആഗതരുടെ ഒച്ച കേട്ട് ഗ്രാമവാസികൾ വിരുന്നുകാരെ അറിഞ്ഞിരുന്നു.കെട്ടിപ്പുണർന്നു കിടക്കുന്ന കാട്ടുവള്ളി പടർപ്പുകളും, ചീവീടുകളുടെ അണിയറ സംഗീതമുള്ള രാത്രികളിൽ അവർക്ക് പുറത്തിറങ്ങാൻ ഭയമായിരുന്നു. നേരം വെളുത്തപ്പോൾ ഗ്രാമീണർ പള്ളി തറയിൽ തമ്പടിച്ച അതിഥികളെ കാണാനെത്തി. അപരിചിതരെ കണ്ണിമ വെട്ടാതെ നാട്ടുകാർ നോക്കി നിന്നു.ചെമ്പിച്ച താടി രോമങ്ങളും കഷണ്ടി കയറിയ ശിരസ്സിൽ നീണ്ട മുടിയിഴകളും . കണ്ടാൽ വളരെ ദൂരം യാത്ര ചെയ്തു വന്നതാണെന്ന് തോന്നും. യാചകരെല്ലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായിരുന്നു. മൗനം വെടിഞ്ഞ് ശൈഖ് സംസാരിക്കാൻ തുടങ്ങി. " ഈ പള്ളിത്തറ ആരാണ് കെട്ടിയത് ", "ഈ നാട്ടുകാർ" വന്നു കൂടിയവരുടെ മറുപടി. " എന്നാൽ ഇത് ഉടനെ പൊളിച്ച് കൂടുതൽ വിസ്തൃതിയിൽ ഞാൻ കാണിക്കുന്ന രൂപത്തിൽ വേറെ പണിയണം". ആഗതനായ ശൈഖ് ഉത്തരവ് രൂപേണ പറഞ്ഞൊപ്പിച്ചു. ജനങ്ങളുടെ മുഖഭാവം മാറി. ചിലർക്ക് പുച്ഛം, വേറെ ചിലർക്ക് പരിഹാസം. ജനങ്ങൾ പള്ളിത്തറ പൊളിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല ആഗതനോട് തട്ടി കയറുകയും ചെയ്തു. ദേഷ്യം കൊണ്ട് നെറ്റി ചുളിഞ്ഞ ഹള്റമി തങ്ങൾ കൂടുതലൊന്നും പറയാൻ കാത്തു നിന്നില്ല. തന്റെ കയ്യിൽ സ്ഥിരമായി കരുതുന്ന വടികൊണ്ട് തറയിൽ ഒന്നാഞ്ഞടിച്ചു. അടി കൊണ്ട് എട്ടുകാലിയെ പോലെ പള്ളി തറ മുഴുവൻ ചിന്നഭിന്നമായി ചുരുങ്ങി കൂടി. കേവലം ഒരൊറ്റ അടി കൊണ്ട് സുശക്തമായ തറ മുഴുവൻ പൊളിഞ്ഞു തകർന്ന അത്ഭുതം ജനങ്ങളെ ആശ്ചര്യപ്പെടുത്തി. തങ്ങൾ ചില്ലറക്കാരനല്ലെന്നവർക്ക് വിവേകമുദിച്ചു. അവർ തങ്ങളോട് മാപ്പപേക്ഷിച്ചു. തങ്ങൾ വരച്ച് അടയാളപ്പെടുത്തിയ സ്ഥലത്ത് വിശാലമായ പള്ളിക്ക് തറ കെട്ടാൻ തീരുമാനിച്ചു. നാട്ടുകാർ സകലരും കൂടിച്ചേർന്ന് തങ്ങളെ കൊണ്ട് ശിലാസ്ഥാപനം നടത്തിച്ചു. അതാണ് ഇന്ന് കാണുന്ന മന്ദലംകുന്ന് ജുമുഅത്ത് പള്ളി. തങ്ങളും ശിഷ്യരും കുറച്ചുകാലം ആ സ്ഥലത്ത് താമസിച്ചു. ശേഷം നാടുവിടാൻ തീരുമാനിച്ചു. വിവരം അറിഞ്ഞ നാട്ടുകാർ ആബാലവൃദ്ധം ജനങ്ങൾ സങ്കട കണ്ണീരുമായി ഓടിയെത്തി. " തങ്ങൾ ഞങ്ങളെ വിട്ടു പോകരുതെന്ന്" അവർ ഒറ്റ സ്വരത്തിൽ കേണപേക്ഷിച്ചു. മനസ്സലിഞ്ഞ തങ്ങൾ പറഞ്ഞു "ഞങ്ങൾ ഇവിടെ ഉണ്ടാകാം. ഒരു ഖബ്റിന് സ്ഥലം തന്നാൽ മതി. പക്ഷേ ഇപ്പോൾ ഞങ്ങളുടെ ഒരു ലക്ഷ്യസ്ഥാനം സിലോണിലെ ആദം മലയാണ്. അവിടെ സന്ദർശിച്ചു മടങ്ങി വരാം". ജനങ്ങൾക്കു സമാധാനമായി. സന്തോഷത്തിന്റെ നീലാകാശം തെളിഞ്ഞു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ കാത്തിരുന്ന ഹള്റമി തങ്ങളും സംഘവും തിരിച്ചെത്തി പണിപൂർത്തിയായ പള്ളിയിൽ തങ്ങൾ താമസമാക്കി. ജനങ്ങൾ ഏറെ സന്തോഷിച്ചു. അവരുടെ ആത്മീയവും ഭൗതികവുമായ സകല പ്രശ്നങ്ങൾക്കും പരിഹാരമായി തങ്ങൾ പരിലസിച്ചു. അന്നൊരു നാൾ സുബ്ഹി നിസ്കാരം കഴിഞ്ഞ് പള്ളിയുടെ കിഴക്കു പൂമുഖത്ത് തങ്ങൾ വന്നിരുന്നു. വഴിയോരത്തെ വൃക്ഷത്തിൽ ഒരു കൂമൻ ഇരിക്കുന്നത് തങ്ങൾ കാണാനിടയായി. തങ്ങൾ അറബിയിൽ എന്തോ പറഞ്ഞ് കൂമനെ കൈകാട്ടി വിളിച്ചു. അനുസരണയോടെ കൂമൻ പാറി വന്നു തങ്ങളുടെ മുന്നിലിരുന്നു. തങ്ങൾ അതിനെ എടുത്ത് മടിയിൽ വച്ചു. അറബിയിൽ തങ്ങൾ അതിനോട് എന്തെല്ലാമോ പറയാൻ തുടങ്ങി. കൂമൻ അതിന്റെ ഭാഷയിൽ ശബ്ദിച്ചു കൊണ്ടുമിരുന്നു. കാണികളായ നാട്ടുകാർ അൽഭുതം കൊണ്ട് ഉദ്വിഗ്നരായി. വാർത്ത നാടുനീളെ പ്രചരിച്ചു. വിശ്വാസികൾക്ക് അതിൽ ലവലേശം സംശയം ജനിച്ചില്ല. സുലൈമാൻ നബി (അ) ഉറുമ്പുകളോട് സംസാരിച്ച കഥ ഖുർആൻ വിവരിച്ചതല്ലേ. നബി (സ്വ) യുടെ ചാരത്ത് ഒട്ടകം വന്നു കരഞ്ഞു പറഞ്ഞ സംഭവം ഹദീസിലുമുണ്ടല്ലോ.

മൗലിദിന്റ 11 ഘടകങ്ങൾ: മൊഴിമാറ്റം ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്ത ഡോ. സിറിൽ ഗ്ലാസസിന്റെ ഇസ്‌ലാമിക സംക്ഷിപ്‌ത വിജ്ഞാനകോശം (printed by stacey international, 128 kensington church street, London.in 1989 at page 263) താഴെപ്പറയുന്ന വിവരങ്ങൾ നൽകുന്നു *690 AH/1291AD-ൽ മരിനിദ് സുൽത്താൻ പ്രവാചകന്റെ ജനനം ഒരു ദേശീയ അവധിയായി പ്രഖ്യാപിക്കുകയും മൊറോക്കോയിൽ ഔദ്യോഗിക ആഘോഷങ്ങൾ നടത്തുകയും ചെയ്തു.ഒരു നൂറ്റാണ്ടിന് ശേഷം ഈജിപ്തിലെ മംലക്ക് ഭരണാധികാരികൾ അത് പിന്തുടർന്നു* മൗലിദ് ആചരിക്കുന്ന രീതി പ്രാദേശിക ആചാരമാണ്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലെ പള്ളികളിൽ മൗലിദ് പാരായണം ചെയ്യൽ സാധാരണയുള്ളതാണ്. മൗലിദിന്റെ സമയത്ത് ബുർദ ചൊല്ലുന്നത് പതിവാണ്.ഇമാം ബൂസ്വീരിയുടെ ഒരു കവിതയാണിത്. _ഇബ്നു ഖല്ലികാൻ 608-682AH/1211-1282AD), ഇർബിൽ സ്വദേശിയായ അദ്ദേഹം, ഇർബിലിൽ സുൽത്താൻ മുസാഫർ ആഘോഷിച്ച ആദ്യത്തെ മൗലിദിന്റെ പൂർണ്ണമായ വിവരണം നൽകുന്നുണ്ട്._ ലോകമെമ്പാടുമുള്ള മൗലിദുകൾ താഴെ പറയുന്ന മാതൃകയാണ് പിന്തുടരുന്നത് _(1) അല്ലാഹുവിനുള്ള ആമുഖ സ്തുതികൾ_ _(2) ഒരു പ്രാർത്ഥന_ _(3)മുത്ത് നബിയുടെ പ്രകാശത്തെക്കുറിച്ചുള്ള (നൂർ)വിവരണം_ _(4)പ്രവാചകന്റെ വംശപരമ്പരകളുടെ വിവിധ ഘട്ടങ്ങളും ചർച്ചകളും_ _(5)അവിടുത്തെ മാതാവ് ആമിന ബീവി (റ),ഗർഭധാരണം നടത്തുമ്പോൾ ലഭിച്ച അത്ഭുതകരമായ അറിയിപ്പുകൾ_ _(6)പ്രവാചകന്റെ ജനനത്തിനുമുമ്പ് നടന്ന അത്ഭുതങ്ങൾ_ _(7)ശാരീരിക ജനനം_ _(8)പ്രവാചകത്വം ലഭിക്കുന്നത് വരെയുള്ള അത്ഭുതങ്ങൾ_ _(9)അവിടുത്തെ സദ്ഗുണങ്ങളും നേട്ടങ്ങളും ശ്രേഷ്ഠമായ ഗുണങ്ങളും_ _(10)പ്രവാചകന്റെ ഉമ്മത്തിലേക്കുള്ള വസിയ്യത്ത്_ _(11)മൗലിദ് രചയിതാക്കളുടെ പ്രബോധനപരമായ ഉൽബോധനങ്ങൾ_ അവലംബം :- The Arabic, Arwi, Persian in Sarandib and Tamilnadu Marhoom Dr.Thaika Shuaib al Qadiri

പേർഷ്യയിലെ ചരിത്രപ്രസിദ്ധമായ അഗ്നി ആരാധനാലയത്തിൻ്റെ ചരിത്രാവശിഷ്ടങ്ങളാണ് ചിത്രത്തിൽ. ആയിരത്തി അഞ്ഞൂർവർഷക്കാലം അണയാതെ തീ ആളിക്കത്തിയെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തയ അതിപുരാതന ക്ഷേത്രം. നബി (സ) ജനിച്ച രാത്രി മഹാത്ഭുതമെന്നോണം ഈ തീ അണഞ്ഞുപോയി. ആധുനിക ഇറാനിൻ്റെ കിഴക്ക് ഭാഗത്തായി, ശീറാസ് നഗരത്തിൽ നിന്ന് 270 കിലേ മീറ്റർ തെക്ക് ദിശയിൽ കാരിയാൻ എന്ന നാട്ടിൽ ഉയർന്നകുന്നിൻ മുകളിലാണ് ഇന്നീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര മതിലിന് ഏഴ് മീറ്റർ ഉയരമുണ്ട്. അബ്ദുല്ല ഫൈസി വേളം

കിസ്റ കൊട്ടാരത്തിൻ്റെ ചരിത്രാവശിഷ്ടങ്ങളാണ് ചിത്രത്തിൽ. നബി(സ) ജനിച്ച രാത്രി ചില ഭാഗങ്ങൾ അടർന്നുവീണ ചരിത്ര പ്രസിദ്ധമായ കൊട്ടാരമാണിത്. ആധുനിക ഇറാഖിലെ 'മദാഇൻ' നഗരത്തിലാണീ കൊട്ടാരം. കിസ്റ ചക്രവർത്തി അനുശിർവാൻ്റെ കാലത്തായിരുന്നു ഈ സംഭവം. പതിനാൽ ബാൽക്കണികൾ അടർന്നുവീണു.കിസ്റ ചക്രവർത്തിമാരുടെ രാജഭരണംഅവസാനിച്ചുവെന്നതിൻ്റെ സൂചന. പിന്നീട് പതിനാൽ രാജക്കന്മാരേ രാജ്യം ഭരിച്ചിട്ടുള്ളൂ . മൂന്നാം ഖലീഫയുടെ ഭരണകാലത്തോടെ കിസ്രാസാമ്രാജ്യത്തിൻ്റെ ഭരണം അവസാനിച്ചു.''കിസ്റ വീണാൽ മറ്റൊരു കിസ്റ വരില്ലെന്ന '' നബിയുടെ പ്രവചനം സത്യമായി പുലർന്നു.

വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിൻ്റെ തൊട്ടടുത്ത്, മർവയുടെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ചിത്രത്തിൽ . തിരുപ്പിറവിക്ക് സാക്ഷ്യം വഹിച്ച വിശുദ്ധ ഭൂമിയാണിത്.ലോകാനുഗ്രഹി, അന്ത്യ പ്രവാചകൻ മുഹമ്മദ് (സ) ജനിച്ച വീട് ഈ കെട്ടിടത്തിനകത്തായിരുന്നു. പ്രമുഖ അബ്ബാസി ഖലീഫ ഹാറൂൻ റഷീദിൻ്റെ മാതാവ് ഖൈസറാൻ ഈ സ്ഥലം വിലക്ക് വാങ്ങി ഇവിടെ മസ്ജിദ് നിർമ്മിച്ചു. 'അൽ മൗലിദുന്നബവി ' എന്ന പേരിലാണ് ഈ സ്ഥലം മക്കക്കാർക്കിടയിൽ അറിയപ്പെട്ടത്. നബി ജനിച്ച സ്ഥലം എന്നാണിതിൻ്റെ അർത്ഥം . ഇമാം ഇബ്നുൽ ജസരി (റ)എഴുതുന്നു : മക്കയിലെ " ശിഅ്ബ് " പ്രദേശത്താണ് നബി (സ) ജനിച്ചസ്ഥലം .മക്ക നിവാസികൾക്കിടയിൽ സർവാംഗീകൃതവും പ്രസിദ്ധവുമാണീസ്ഥലം . നബിദിനത്തിൽ എല്ലാവർഷവും മക്കക്കാർ ഈ സ്ഥലത്ത് എത്തിച്ചേരും. പെരുന്നാൾ ആഘോഷിക്കുന്ന തിനേക്കാൾ കൂടുതൽ ആവേശത്തിൽ അവർ ഈ ദിവസം ആഘോഷിക്കും .ഇന്നും ഇതു തുടരുന്നു . ഹിജ്റ 792 ൽ ഹജ്ജിന് വന്നപ്പോൾ ഞാൻ ഈ സ്ഥലം സന്ദർശിച്ചു.ബറകത്ത് സമ്പാദിച്ചു . 823 ൽ മക്കയിൽ താമസിക്കാൻ ഭാഗ്യം ലഭിച്ചപ്പോഴും ഈ സ്ഥലം ഞാൻ സന്ദർശിച്ചു. ജീർണിണിച്ചു തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ചു. ഞാൻ രചിച്ച മൗലിദ് ശരീഫ് (التعريف بالمولد الشريف) ഇവിടെ വെച്ച് പാരായണം ചെയ്യപ്പെട്ടു. ഇത് ശ്രവിക്കാൻ നിരവധിയാളുകൾ സമ്മേളിച്ചു . അതൊരു സംഭവബഹുലമായ ദിവസമായിരുന്നു. ( അർഫുത്തഅ് രീഫ് ബിൽ മൗലിദി ശരീഫ് .പേജ് :23 ) മംലൂക്ക് ഭരണ യുഗത്തിലെ ലോകപ്രസിദ്ധ പണ്ഡിതനാണ് ശൈഖുൽ ഖുറാഅ്, അൽ ഹാഫിള് ഇമാം ഇബ്നുൽ ജസരി. (ഹി: 751- 833) ഖുർആൻ പാരായണ ശാസ്ത്രം , ഹദീസ് , ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ 90 ലധികം കിതാബുകൾ രചിച്ച മഹാപണ്ഡിതൻ . ഇന്ന് ഈ സ്ഥലത്ത് വലിയൊരു ലൈബ്രറിയാണുള്ളത്. 'മക്തബതു മക്ക അൽമുകർമ' എന്ന പേരിൽ അറിയപ്പെടുന്നു.

മജ്ലിസ് നൂറും മരണവുമായി യാതൊരു ബന്ധവുമില്ലെന്നതിലപ്പുറം ഈ വീട്ടിലേക്ക് കേവലം മൗലിദ് സദസിലേക്കോ ദിക്റിലേക്കോ ക്ഷണിച്ച് വരുന്നവരുടെ കണക്ക്ക്കൂട്ടലുകള്‍ തെറ്റിച്ച് കൊണ്ടാണ് അത്തരം കയറ്റിക്കൂട്ടലുകള്‍ എന്നതും ദൗര്‍ഭാഗ്യകരമാണ്. ഇത്തരം കാട്ടിക്കൂട്ടലുകള്‍ നടത്താതെ പാരമ്പര്യ തനിമയോടെ പരേതര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ദിക്റ്-മൗലിദ് സദസുകളെ അനുഗ്രഹീതമാക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യാര്‍ത്ഥിക്കുന്നു. കാരണം പരേതരുടെ പരലോക മോക്ഷത്തോടൊപ്പം സദസ്യരുടെ സമയത്തിനും സൗകര്യങ്ങള്‍ക്കും വില നല്‍കണം. അവരാരും നിങ്ങളുടെ ഇല്‍മിന്‍റെ ആഴം അറിയാനോ ഗാനമേള കേള്‍ക്കാനോ വരുന്നവരല്ല. ഇങ്ങനെയൊക്കെ ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും പാരമ്പര്യ തനിമയോടെ സദസ്യരുടെ പൂര്‍ണ്ണ തൃപ്തിയോടെ ഇത്തരം സദസുകള്‍ സമയ നിഷ്ഠതയോടെയും, പരിപൂര്‍ണ്ണമായ എണ്ണത്തെയും പൂര്‍ത്തികരിച്ച് ചെയ്യുന്ന ധാരാളം ആളുകളും ഉണ്ട്‌. അവരോടല്ല ഈ പോസ്റ്റ്, സ്ഥലം കുലം മുഖം ന്യായം നോക്കാതെ മൈക്ക് തീനികളായി പ്രവര്‍ത്തിക്കുന്ന ചിലരോട് മാത്രമാണ്. ✒️....മുസാഫിർ

സ്ഥലം കുലം മുഖം ന്യായം നോക്കാതെ പ്രവര്‍ത്തിക്കുന്ന ചിലരോട് ഇനിയും പറയാതെ വയ്യ...! പെട്ടെന്നാകും ഓരാ വീട്ടിലെയും മരണം, കുടുംബാംഗങ്ങളും, നാട്ടുകാരും ബന്ധു മിത്രാദികളുമെല്ലാം അതീവ ദുഃഖിതരാണ്. അവര്‍ മയ്യിത്ത് പരിപാലനത്തിന് ശേഷം പരേതന്‍റെ പേരില്‍ നടത്തപ്പെടുന്ന ദിക്റ് മജ്ലിസില്‍ ഒത്തുകൂടി. നിര നിയായി നിരന്നിരിക്കുന്ന പള്ളി ഖത്തീബടക്കമുള്ള ആലിമീങ്ങളും, സയ്യിദന്മാരും, മുതഅല്ലിമീങ്ങളടക്കമുള്ള അനുഗ്രഹീത സദസുകള്‍. പ്രതേകം തയ്യാറാക്കിയ സ്ഥലത്ത് അവര്‍ക്കിരിക്കാന്‍ സുഖകരമായ കസേരകളും, കൂളറും ഫാനുമടക്കമുള്ള സംവിധാനങ്ങളോടെ വിശാലതയുടെ ഇരിപ്പിടങ്ങള്‍. സദസില്‍ പരേതന്‍റെയും ദുഃഖാര്‍ത്തരായ മക്കളും ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും നാട്ടുകാരും ബന്ധുക്കളും, ബന്ധുക്കളുടെ ബന്ധുക്കളടക്കമുള്ള പലരും ഞെരിഞ്ഞമര്‍ന്ന് സ്റ്റൂളുകളടക്കമുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നു. (മരണ വീടുകളില്‍ വിവാഹം പോലുള്ള സദസുകളില്‍ ചെയ്യുന്നതുപോലെ സൗകര്യങ്ങള്‍ ചെയ്യാനാകില്ലല്ലോ..) പ്രാരംഭ ദുആയില്‍ തന്നെ അത്തഹിയാത്തും വജ്ജഹ്ത്തുവുമടക്കമുള്ള സകല കാണാപാഠങ്ങളും അടങ്ങിയതിനാല്‍ ആ ദുആ തീര്‍ന്നപ്പോഴേക്കും പത്തും ഇരുപതും മിനിറ്റാകാറുണ്ട്. സാധാരണ ദിക്റ് സദസുകളില്‍ തുടക്കത്തില്‍ നബി (സ) യുടെ പേരില്‍ മൗലിദ് പാരായണം പതിവാണ്. സദസിലുള്ള ഭൂരിപക്ഷത്തിന് അറിയുന്നതും പ്രവാചക പ്രകീര്‍ത്തനത്തോടൊപ്പം നിരവധി മഹാന്മാര്‍ നിരവധി ആവശ്യ സാഫലീകരണത്തിന് വേണ്ടി നിര്‍ദ്ദേശിക്കാറുള്ള ''മഖൂസ് മൗലിദ്'' ആണധികവും ഓതാറുള്ളതും. രണ്ടോ മൂന്നോ ഹദീസും ബൈത്തും ചൊല്ലി അത് നിര്‍ത്തുന്നതും പതിവാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ചിലയിടത്ത് അതിവേഗം അഞ്ച് ഹദീസും ബൈത്തും ചൊല്ലി തീര്‍ക്കുന്നവരും ഉണ്ട്‌. എന്നാല്‍ ഈയിടെയായി ചിലയിടങ്ങളില്‍ മേല്‍ സൂചിപ്പിച്ചതുപോലെ സുഃഖാസ്വാധനങ്ങളോടെ സ്റ്റേജിലിരുന്ന്, സദസിലിരിക്കുന്ന നൂറുക്കണക്കിന് ആളുകളുടെ അസൗകര്യങ്ങളൊന്നും നോക്കാതെയും മരണപ്പെട്ട കുടുംബത്തിന്‍റെ മുന്നില്‍ ഗാനമേള നടത്തുന്നതും വ്യാപകമായത് സഹിക്കാവുന്നതിലും അപ്പുറത്തായതിനാലാണ് ഈ പോസ്റ്റ്. പ്രാരംഭത്തില്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ മാണിക്യമലരായ പൂവീ മഹതിയാം ഖദീജബീവി മക്കയെന്ന പുണ്യനാട്ടിൽ വിലസിടും നാരി.. വിലസിടും നാരി... എന്ന രീതിയില്‍ അഷ്റാഖ ബൈത്ത്. തുടര്‍ന്നുള്ള മൗലിദില്‍ ബൈത്തിലൊന്നിന്‍റെ രീതിഃ പാലാപ്പളളി തിരുപ്പള്ളീ പുകളേറും രാക്കുളി നാളാണേ.. ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ... മറ്റൊന്നിന്‍റെ... കുരുകുരുമെച്ചം പെണ്ണുണ്ടോ കുഞ്ഞാലി മെച്ചം പെണ്ണുണ്ടോ സാമസരക്കാ പെണ്ണുണ്ടോ സർക്കാബീബീടെ മാരന്ക്ക്.. മൗലിദ് പലവിധ ഈണത്തിലും രാഗത്തിലുമെല്ലാം ചൊല്ലാന്‍ അനുവാദമുണ്ടെന്നുള്ളത് ശരി തന്നെയാണ്. പക്ഷേ... മരണ വീടുകളില്‍ ചെല്ലേണ്ട രീതിയാണോ ഇതെല്ലാം..? നബിദിന വേദികളിലും വീടിരിക്കല്‍ ചടങ്ങിലുമെല്ലാം വിവാഹ വേദികളിലും പറ്റുമായിരിക്കും. പക്ഷേ മരണ വീടുകളില്‍ ഈ കാണിക്കുന്നത് നല്ലതല്ല. കവിതാഭ്രമവും നന്നല്ല. (۹) وَعَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ الله صلى الله عليه وسلم لان يمتلى يَجُوفُ رَجُلٍ فيعًا يُرِيهِ خَيْرٌ مِنْ أَنْ يَمْتِي شِعرًا അബൂഹുറയ്റ(റ)ൽ നിന്നും നിവേദനം. നബി(സ) പറഞ്ഞു: ഒരാളുടെ ഉള്ള് അതിനെ ദുഷിപ്പിക്കുന്ന ദുഷ്ടം (ചലം) കവിതകൊണ്ടത് നിറയുന്നതിനേക്കാൾ നല്ലതാകുന്നു. (ബുഖാരിമുസ്‌ലിം) ശബ്ദമാധുര്യം വഞ്ചനാത്മകം وَعَنْ أَنَسَ قَالَ كَانَ لِلنَّبي صلى الله عليه وسلم حَادٍ يُقَالُ لَهُ أَنْجَشَهُ وَكَانَ حَسَنَ الصَّوْتِ فقال له النبي صلى الله عليه وسلم رُوَيْدَكَ يا أَنجشة لأنكَتِرِ القَوَارِيرَ قَالَ قَتَادَهُ يَعْنِي ضَعْفَةَ النِّساء അനസ് (റ)യിൽ നിന്നും നിവേദനം. നബി(സ)ക്ക് ഒട്ടകത്തെ പാട്ടു പാടി നടത്തുന്ന ഒരു പരിചാരകനുണ്ടായിരുന്നു. 'അൻജ: ' എന്നായിരുന്നു പേര്. നല്ല സ്വരമാധുര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം, ഒരിക്കൽ നബി (സ) അദ്ദേഹത്തോടു പറഞ്ഞു: നീ സാവധാനം പാലിക്കൂ. 'അൻജാ പളങ്കുപാത്രങ്ങൾ നീ പൊട്ടിക്കരുത്. കാതടപ്പിക്കുന്ന ശബ്ദ കോലഹലങ്ങള്‍ക്കിടയില്‍ മൗലിദ് അവസാനിച്ചു. ശേഷം ദിക്റിനുള്ള മുമ്പുളള നസ്വീഹത്തിനായ എണീക്കുന്ന ഉസ്താദവര്‍കള്‍ കൂടുതലായൊന്നും സംസാരിക്കുന്നില്ലെന്ന ആമുഖത്തോടെ നല്‍കുന്ന നസ്വീഹത്ത് അവസാനിപ്പിക്കുന്നത് പത്തിരുപത് മിനിറ്റിന് ശേഷവും. തുടര്‍ന്ന് ദിക്റും (അത് 70000 തികഞ്ഞാല്‍ പരേതന്‍റെ ഭാഗ്യം) അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ദുആ കഴിയുമ്പോഴേക്കും ള്വുഹര്‍ ബാങ്ക് കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. ഈയിടെയായി ചിലയിടത്ത് മരണ വീടുകളില്‍ ദിക്റ് സദസുകളില്‍ മജ്ലിസ് നൂറും ആരംഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

إن بيتا أنت ساكنه            ليس محتاجا إلى السرج "വീട്=ഹൃദയം അവിടെ നബിയോടുള്ള ഇശ്ഖ് ഉണ്ടെങ്കിൽ ഹൃദയം ഈമാനികമായി പ്രകാശിക്കാൻ മറ്റൊരു വെളിച്ചം ആവശ്യമേ ഇല്ല." എന്റെ ഗുരുവിൽ നിന്ന് ഇങ്ങനെയാണ് വ്യാഖ്യാനം ഞാൻ കേട്ടത്.

"വല്ല വീട്ടിലുമങ്ങു താമസിച്ചാല്‍ വേണ്ടവിടെ വിളക്കുകളൊന്നുമന്നേരം" എന്നു തര്‍ജമ ചെയ്യാവുന്ന മൗലൂദിലെ വരികള്‍ എന്തൊരു കവിതയാണ്..! അപ്പോള്‍ മൗലവി: നബി അയല്പക്കത്തു നിന്നും വിളക്ക് കടം വാങ്ങി എന്നു ഹദീസില്‍ ഇല്ലേ..? സ്വന്തം വീട്ടില്‍ വിളക്കു കത്തിച്ച നബി എങ്ങനെയാണ് സ്വയം വിളക്കാവുക..? അപ്പോള്‍ മുസ്ലിയാര്‍: കളഞ്ഞുപോയ സൂചി തിരയുന്ന ആള്‍ക്ക് നബി അങ്ങോട്ടു വന്നപ്പോള്‍ അത് കണ്ടുകിട്ടീന്ന് ഹദീസിലില്ലേ..അത് നബി തന്നെ വെളിച്ചം ആയതു കൊണ്ടല്ലേ..? കവിതയെ ചൊല്ലിയുള്ള തർക്കം തുടരുന്നു.. ഉള്ളിൽ കവിതയില്ലാത്തതിന്റെ കുഴപ്പമേ ഇതിലുള്ളൂ.. കൂട്ടം കൂടിയിരുന്ന് സലാം ബൈത്ത് ചൊല്ലി കുറേ കവിതയോതി രുചിയുള്ള ഭക്ഷണം കഴിച്ച് സലാം ചൊല്ലിപ്പിരിയുന്ന മൗലൂദ് സദസ്സുകൾക്കെന്തൊരു സ്വാദാണ്..!

أن كل من كان متعلقًا بنبي أو رسول أو ولي فلا بد أن يحضره ويأخذه بيده في الشدائد ഏതെങ്കിലുമൊരു നബിയുമായോ വലിയ്യുമായോ ഒരാള്‍ ആത്മബന്ധം സ്ഥാപിച്ചാല്‍ അയാള്‍  പ്രതിസന്ധിയിലകപ്പെടുമ്പോള്‍( വിശിഷ്യാ , അന്ത്യസമയത്ത് )  ആ നബിയും വലിയ്യും അവന്‍റെ കൈപിടിച്ചു കരകയറ്റാന്‍  സന്നിഹിതരാകുമെന്ന്  അല്‍ ആരിഫു ബില്ലാഹി തആലാ ഇമാമുനാ ശഅ്റാനി ( قدس الله تعالى سره العزيز ) പറയുന്നു.

#അവരൊന്ന് നന്നായ് ഒരു നോക്ക് നോക്കിയാൽ അതിനാൽ വലിയെ നിലനെ കൊടുത്തോവർ പാലക്കാട് ജില്ലയിലെ വിളയന്‍ ചാത്തന്നൂര്‍' പ്രദേശത്താണ് ഈ മഖാം ശരീഫ് നിലകൊള്ളുന്നത്.പ്രസ്തുത പ്രദേശങ്ങളിലെ ഇസ്ലാമിക ചലനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വലിയുല്ലാഹി സയ്യിദ് നൂര്‍ മുഹമ്മദ് ജീലാനി ( قدس الله تعالى سره العزيز ) തങ്ങളാണ് വിശുദ്ധമായ ആ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നത്.അദ്ധേഹം ആരാണെന്ന് അറിയുമ്പോളാണ് കേരളീയ മുസ്ലിംകള്‍ക്കിടയില്‍ വലിയ ശ്രദ്ധയെത്താതെ പോയ ഈ മഖാം ശരീഫിന്‍റെ വണ്ണവും വലിപ്പവും' നമുക്ക് മനസ്സിലാവുക. ഇസ്ലാമിക ലോകത്തിന് താങ്ങും തണലുമേകിക്കൊണ്ട് ബഗ്ദാദിന്‍റെ മണ്ണില്‍ പടര്‍ന്നു പന്തലിച്ച മഹാഗുരു ഗൗസുല്‍ ആലം സയ്യിദീ മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി ( قدس الله تعالى سره العزيز ) തങ്ങളുടെ നേര്‍ പൗത്രനാണ് സ്മര്യപുരുഷന്‍.നൂര്‍ മുഹമ്മദെന്ന പേര് പ്രാദേശിക നാമവാനാണ് സാധ്യത. സമാനസ്ഥാനത്തുള്ള മറ്റേതെങ്കിലുമൊരു വ്യക്തി മലയാള മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ടോ എന്ന കാര്യത്തില്‍ ഈയ്യുള്ളവന്‍ സംശയാലുവാണ്. അല്ലാഹു തആലാ അഅ്ലം ! ബഗ്ദാദില്‍ നിന്ന് ഹിജ്റഃ 632 ല്‍ തമിഴ്നാട്ടിലെ പറങ്കിപ്പേട്ടയിലാണ് മഹാന്‍ വന്നെത്തിയത്.തുടര്‍ന്ന് തന്‍റെ പ്രബോധന മേഘലയായി പാലക്കാട് ജില്ലയിലെ വിളയന്‍ ചാത്തന്നൂര്‍ തിരഞ്ഞെടുത്തു.അക്കാലത്ത് വിളയന്‍ ചാത്തന്നൂര്‍ ദേശം ഭരിച്ചിരുന്ന ഹൈന്ദവ രാജാവ് ബഹുമാനപ്പെട്ടവരുടെ മഹത്വം മനസ്സിലാക്കി , ഏറെ നാളായി തന്നെ അലട്ടിയിരുന്ന പ്രയാസം മഹാനരുടെ മുന്നില്‍ അവതരിപ്പിച്ചു. തന്‍റെ സഹോദരന്‍റെ മാറാരോഗമായിരുന്നു അത്. കാലമേറെയായി രാജാവിന്‍റെ സഹോദരന്‍ ശയ്യാവലംബിയായി ജീവിതം തള്ളിനീക്കുകയായിരുന്നു. അല്ലാഹു തആലായുടെ പടപ്പുകളുടെ വേദനകള്‍ക്കു മുന്നില്‍ മുഖം തിരിക്കുന്നവരല്ലല്ലോ മഹാത്മാക്കള്‍.ബഹുമാനപ്പെട്ടവര്‍ കാര്യമേറ്റെടുത്തു. സയ്യിദ് നൂര്‍ മുഹമ്മദ് വലിയുല്ലാഹിയുടെ പ്രാര്‍ത്ഥനയുടെ ഫലമായി സഹോദരന്‍റെ രോഗം അത്ഭുതകരമായി സുഖപ്പെട്ടു. അദ്ധേഹം പുതുജീവിതത്തിലേക്കു കാലെടുത്തു വെച്ചു. ഈ സംഭവം രാജാവിനെ വല്ലാതെ സന്തോഷിപ്പിച്ചുവെന്നു പറയേണ്ടതില്ലല്ലോ. പ്രത്യുപകാരമായി ബഹുമാനപ്പെട്ടവര്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലവും , ഇസ്ലാമിക പ്രബോധനത്തിനുള്ള സൗകര്യങ്ങളും രാജാവ് നല്‍കുകയുണ്ടായി. പ്രസ്തുത സ്ഥലത്താണ് ബഹുമാനപ്പെട്ടവരുടെ മഖാം ശരീഫും മസ്ജിദും ഇന്ന് നിലകൊള്ളുന്നത്. കേരളത്തിലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന മഖാം ശരീഫുകളിലൊന്നായ ഇവിടം , ബഹുമാനപ്പെട്ടവരുടെ മഹത്വത്തിന് അനുയോജ്യമായ വിധത്തില്‍ പരിപാലിക്കപ്പെട്ടിട്ടില്ലെന്നത് ഖേദകരമാണ്. `ഇന്നും ഇന്നലെയും' മരണപ്പെട്ട പണ്ഢിതന്‍മാരുടെ കബറിടങ്ങള്‍ പോലും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ബഹുമാനപ്പെട്ടവരുടെ വിശുദ്ധ മഖാം ഒന്നുമല്ലാതെയായി നിലകൊള്ളുന്നത് ഏറെ വേദനിപ്പിക്കുന്നു.കേരളത്തിനു പുറത്തെവിടെയെങ്കിലുമായിരുന്നുവെങ്കില്‍ തേനീച്ചക്കൂട്ടം പോലെ വിശ്വാസികള്‍ പൊതിയുന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായി ആ മണ്ണ് മാറിയേനെ. മഹാനരുടെ അന്ത്യവിശ്രമകേന്ദ്രം അര്‍ഹിക്കുന്ന തലയെടുപ്പോടെ നമ്മെ വരവേല്‍ക്കുന്ന നല്ല നാളേക്കായി കാത്തിരിക്കുന്നു.ആ മണ്ണും വിണ്ണും ലക്ഷോപലക്ഷങ്ങള്‍ക്ക് തണലേകി കാലം യാത്ര പറയുന്ന കാലത്തോളം നിലനില്‍ക്കട്ടെ- ആമീന്‍ യാ റബ്ബല്‍ ആലമീന്‍ ! മഹാത്മാക്കളുടെ ജനശ്രദ്ധയാകര്‍ഷിക്കാതെ കിടക്കുന്ന കബറിടങ്ങള്‍ സജീവമാക്കുന്നത് അവരുടെ പ്രത്യേകമായ മദദിന് കാരണമാണ്. നമ്മുടെ ആത്മീയ വളര്‍ച്ചക്കുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണത്. മണ്ണടിഞ്ഞു പോയ എത്രയെത്ര കബറിടങ്ങളാണ് ബഹുമാനപ്പെട്ട ഖുത്ബുല്‍ ആലം റഈസു സ്സാഹിദീന്‍ സുല്‍ത്വാനുല്‍ മശാരിഖി വല്‍ മഗാരിബ് മടവൂര്‍ ശൈഖുനാ ( قدس الله تعالى سره العزيز ) അവിടുത്തെ സഞ്ചാര കാലത്ത് വെളിച്ചത്തു കൊണ്ടു വന്നത്. ആയിരങ്ങള്‍ ദിനേനെ വന്നെത്തുന്ന കേന്ദ്രങ്ങളാണ് ഇന്ന് അവയെല്ലാം. അല്ലാഹു തആലായുടെ കാരുണ്യം പ്രതീക്ഷിക്കുന്നവരേ , ഔലിയാക്കളുടെ സ്നേഹം കൊതിക്കുന്നവരേ സമാനതകള്‍ പറയാനില്ലാത്ത ഒരു മഹാവ്യക്തിത്വം നിങ്ങളുടെ ചാരെ അന്തിയുറങ്ങുന്നു. നാളെ നമ്മുടെ കൈ പിടിക്കാന്‍ അവരുണ്ടാവട്ടെ. ഏതെങ്കിലുമൊരു നബിയുമായോ വലിയ്യുമായോ ഒരാള്‍ ആത്മബന്ധം സ്ഥാപിച്ചാല്‍ അയാള്‍ പ്രതിസന്ധിയിലകപ്പെടുമ്പോള്‍( വിശിഷ്യാ , അന്ത്യസമയത്ത് ) ആ നബിയും വലിയ്യും അവന്‍റെ കൈപിടിച്ചു കരകയറ്റാന്‍ സന്നിഹിതരാകുമെന്ന് അല്‍ ആരിഫു ബില്ലാഹി തആലാ ഇമാമുനാ ശഅ്റാനി ( قدس الله تعالى سره العزيز ) പറയുന്നു. أن كل من كان متعلقًا بنبي أو رسول أو ولي فلا بد أن يحضره ويأخذه بيده في الشدائد മഖാം ശരീഫ് ലോക്കേഷന്‍ : https://maps.app.goo.gl/wnpc4jYDWMtmARPt6