ch
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

前往频道在 Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

显示更多
1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
إن الشيخ عبد الرحمن البانايكلمي المشهور بالعروس نوّر الله مرقده يقول إن هذا المولد ألفه المخدوم الكبير زين الدين المعبري رحمه الله أثر كربة وقعه في أمر متعلق بالمسجد الجامع الكبير الفناني فعزم على تأليف مولد في مدح النبي صلى الله عليه وسلم. ويشير إلى هذا البيت المذكور في المولد المنقوص. قد حل بي ما قد علمت من الأذى والظلم والضعف الشديد فأسعد والقول المشهور الشائع عند العلماء وأهل كيرلا إن المخدوم الكبير رحمه الله ألف هذا المولد لما فشى في بلدة فناني وما حواليها الوباء فشكى إليه الناس فصنف هذا المولد ليقرأ ويدعو عقبه واقتصره من المواليد الشهيرة فسماه ‘المنقوص’. وإن الدعاء الذي نرى في آخر هذا المولد ليس للمخدوم بل للشيخ ابن حجر الهيتمي رضي الله عنه. وذلك وافق قدومه إلى مليبار حين فراغ المخدوم من تصنيف هذا المولد الكريم فطلبه أن يكتب دعاء فكتب هذا الدعاء. والولي العظيم المتوسل به في ذلك الدعاء هو الشيخ المخدوم مؤلف المنقوص.

”എടാ… കളവ് പറയാനാണോ നിനക്ക് ഞാന്‍ മുഹമ്മദ് എന്ന് പേരിട്ടത്?” പിതാവിന്റെ ചോദ്യത്തിന് മുന്നിൽ ആ എട്ടു വയസ്സുകാരൻ പതറി. പറ്റിക്കാൻ പറഞ്ഞതായിരുന്നില്ല, തമാശക്കിടയിൽ അറിയാതെ പറഞ്ഞുപോയതാണ്. അതിത്രയും വലിയ പാതകമാവുമെന്ന് നിനച്ചതുമല്ല. "ഇല്ല ഉപ്പാ, ഞാനിനി ഒരിക്കലും കളവ് പറയില്ല" തെല്ല് ഭയത്തോടെ മുറിഞ്ഞ വാക്കുകളിൽ ആ കുഞ്ഞുബാലൻ ഒരുവിധം പറഞ്ഞൊപ്പിച്ചു. അതൊരു വെറും വാക്കായിരുന്നില്ല, മരണം വരെയും ജീവിതമാകുന്ന ധർമസമരത്തിൽ കാത്തുസൂക്ഷിച്ച ദൃഢപ്രതിജ്ഞയായിരുന്നു. 'ഇല്ല, അതിന് ശേഷം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല'. നാലു പതിറ്റാണ്ടു കാലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനങ്ങൾ അലങ്കരിച്ച മൗലാനാ അബുൽഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാരു(ന.മ)ടെതാണീ വാക്കുകൾ. തന്റെ ജീവിതം മാത്രമല്ല, കോടിക്കണക്കിന് രൂപവരുന്ന സമ്പത്തും സാമുദായിക പുരോഗതിക്ക് സമർപ്പിച്ചവരായിരുന്നു അവർ. ഒരു നിയോഗമായിരുന്നു സമസ്തയിലേക്കുള്ള മൗലാനയുടെ ആഗമനം. പിതൃസന്നിധിയിൽ പാങ്ങിൽ ഉസ്താദടക്കമുള്ള പണ്ഡിത നേതൃത്വം സമസ്ത രൂപീകരണത്തിന് ആശിർവാദം വാങ്ങാൻ പിതാവ് ശൈഖുൽ കബീർ ഖ്വാജാ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സന്നിധിയിലെത്തിയതാണ്. ഖാദിരി, രിഫാഈ ത്വരീഖതുകളിൽ പാങ്ങിൽ ഉസ്താദിന്റെ ശൈഖാണ് അഹ്മദ് കുട്ടി മുസ്‌ലിയാർ. "എന്റെ ദുആയും പൂർണ്ണ പിന്തുണയും സംഘടനക്കുണ്ടാവും. പ്രവർത്തനത്തിനായി ഞാൻ മകൻ മുഹമ്മദിനേയും സമർപ്പിക്കാം". ഇതായിരുന്നു തദവസരത്തിലെ മഹാനവർകളുടെ പ്രതികരണം. അങ്ങനെയാണ് വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ സമസ്ത മുശാവറയിലെത്തുന്നത്. ഹി.1298 ജമാദുൽ ആഖിർ 22ന് ഖ്വാജാ അഹ്മദ് കുട്ടി മുസ്‌ലിയാർ ഫാത്വിമ ദമ്പതികളുടെ മകനായാണ് 'മോല്യാരുപ്പാപ്പ' ജനിക്കുന്നത്. നാദാപുരം ശൈഖ് അഹ്മദ് ശീറാസി, കോടഞ്ചേരി അഹമ്മദ് മുസ്‌ലിയാർ, പൊന്നാനി ചെറിയ അവറാൻ കുട്ടി മുസ്‌ലിയാർ, വെല്ലൂർ ബാഖിയാതുസ്വാലിഹാത്ത് സ്ഥാപകൻ ശംസുൽ ഉലമ ശാഹ് അബ്ദുൽ വഹാബ് ഹസ്റത്(റ), ശൈഖ് അബ്ദുൽ ജബ്ബാർ ഹസ്റത്ത് തുടങ്ങിയവരായിരുന്നു ഉസ്താദുമാർ. ബാഖിയാത്തിൽ നിന്നും ബിരുദം നേടിയ ആദ്യകാല ബാഖവികളിൽ ഒരാളായിരുന്നു മൗലാന. ശാഹ് അബ്ദുൽ വഹാബ് ഹസ്റത്(റ)വിന്റെ ഇഷ്ട ശിഷ്യരിൽ ഒരാളായിരുന്നു. ഹസ്റത്താണ് മൗലാനക്ക് അബ്ദുൽ ബാരി എന്ന സ്ഥാനപ്പേര് നൽകിയത്. സൂക്ഷമ ശാലിയും സമ്പത്ത് മുഴുവനും ദീനീ മാർഗത്തിൽ ചെലവഴിച്ചവരുമായിരുന്നു മൗലാനാ അബുൽഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാർ(ന.മ). തികഞ്ഞ സൂഫീവര്യനായ മൗലാന നിരവധി ത്വരീഖതുകളുടെ ശൈഖായിരുന്നു. നാട്ടിലും പരിസരത്തും പാമ്പ് കടിയേറ്റാൽ അദ്യം ഓടിവരാറ് മോല്യേര്പ്പാപ്പയുടെ സമീപത്തേക്കായിരുന്നു. അവർ മന്ത്രിച്ചു വിഷമിറങ്ങിയ ഒട്ടനവധി സംഭവങ്ങൾ ഇന്നും ആളുകൾ അയവിറക്കാറുണ്ട്. കൂടാതെ നിരവധി കറാമത്തുകൾ പ്രകടപ്പിച്ച ഉപ്പാപ്പ അനേകം ശിഷ്യ സമ്പത്തിനുടമയാണ്. അസ്മാഉൽ ബദ്ർ ചൊല്ലി ദുആ ചെയ്യുക അവിടുത്തെ പതിവായിരുന്നു. പെരിമ്പലം വി. മുഹമ്മദ് മുസ്‌ലിയാർ രചിച്ച ബദ് രിയത്തുൽ ഹംസിയ്യയുടെ അവതാരികയിൽ പ്രതിസന്ധി ഘട്ടങ്ങളിൽ ബദ് രിയ്യത്തുൽ ഹംസിയ്യ ചൊല്ലാൻ അവിടുന്ന് നിർദേശിക്കുന്നത് കാണാം. സ്വിഹാഹു ശൈശഖൈനി, ജംഉൽ ബാരി, ഫത്ഹുൽ ബാരി, അൽ മൻകൂസ് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും അൽബയാൻ അടക്കമുള്ള സമകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിയ നിരവധി ലേഖനങ്ങളും മൗലാനയുടേതായുണ്ട്. ഹി. 1385 ജമാദുൽ ഊല രണ്ടിനായിരുന്നു അവിടുത്തെ വഫാത്. സ്വന്തമായി നിർമിച്ച മസ്ജിദുൽ ബാരിയുടെ ചാരത്താണ് അന്ത്യവിശ്രമം. സഹോദരങ്ങളെ, മഹാനവർകളുടെ വഫാതിന്റെ മാസമാണിത്. അതു കൊണ്ട് അവിടുത്തെ പേരിൽ ഒരു ഫാതിഹയെങ്കിലും ഓതി ഹദ് യ ചെയ്യണമെന്നോർമ്മപ്പെടുത്തുകയാണ്. അതോടൊപ്പം ഇന്ന് വാളക്കുളം പുതുപ്പറമ്പിൽ മൗലാനാ അബ്ദുൽ ബാരി മുസ്‌ലിയാർ അമ്പത്തി ആറാമത് ഉറൂസ് മുബാറക് നടക്കുകയാണ്. വ്യാഴാഴ്ച മൗലാന അബ്ദുൽ ബാരി ഇസ് ലാമിക് അക്കാദമി കെട്ടിട ശിലാസ്ഥാപനവും നടക്കുന്നു. പ്രസ്തുത പരിപാടികളിലും എല്ലാവരും പങ്കെടുക്കണമെന്നുണർത്തുന്നു. അല്ലാഹു, മൗലാനാ അബ്ദുൽ ബാരി മുസ്‌ലിയാരുടെ ദറജ വർധിപ്പിക്കട്ടെ.... മഹാന്മാരായ പണ്ഡിത മഹത്തുക്കളെ ഇഷ്ടം വെച്ചതിന്റെ ബറകത് കൊണ്ട് അല്ലാഹു നമ്മെ എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കട്ടെ... സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി https://m.facebook.com/story.php?story_fbid=1300294230168649&id=426084867589594

Photo from N
Photo from N

https://youtu.be/GrfTsnyzm_E നമുക്ക് മഹാനായ ഹസൻ ശദ്ധാദ് (റ) രചിച്ച അൽ കൗകബുസ്സാഈ മൗലിദ് പാരായണം ചെയത് പ്രാർത്ഥിക്കാം. ഈ രചന നമ്മളിലേക്ക് എത്തിച്ചത് ഉമർ മുസ്ലിയാർ വാരം അവർകളാണ്. റബ്ബ് അവർക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ... ആമീൻ മൗലിദ് കിതാബ് ലഭിക്കാൻ ബന്ധപ്പെടുക https://wa.me/qr/CXVERTN7234EP1

നീണ്ട വര്‍ഷം കൊണ്ട് ജന സാഗരമായ ശിഷ്യ സമ്പത്ത് ശെെഖുനക്കുണ്ടായിരുന്നു. അതും തന്നെ വിജ്ഞാന പടുക്കളായ വിശാരദന്‍മാര്‍. പലരും വഫാത്തായങ്കിലും പ്രസിദ്ധരായ പലരും ഇന്നും ജീവിച്ചിരിപ്പിണ്ട്. റഈസുല്‍ ഉലമ സുലൈമാൻ ഉസ്താദ്, സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ്, നിബ്രാസുല്‍ ഉലമ എ കെ ഉസ്താദ് , ആനക്കര കോയക്കുട്ടി ഉസ്താദ് തുടങ്ങിയവരെല്ലാം അക്കൂട്ടത്തില്‍ പെടും. ആ വിജ്ഞാന സാഗരത്തിലേക്ക് കടന്നു വരുന്ന ആരെയും വെറുതെ വിട്ടയച്ചിട്ടില്ല, അറിവും , അദബും, ഗുരുത്വ വും നല്‍കി സമൂഹത്തിന് ഉപകാരയുക്തമായ പണ്ഡിതന്മാരായി വാര്‍ത്തെടുത്താണ് അവിടുന്ന് യാത്രയായത്. അത് കൊണ്ട് തന്നെ ഇതിനെ അന്വര്‍ത്ഥമാക്കും വിധത്തിലായിരുന്നു പ്രിയ ശിഷ്യൻ കാന്തപുരം ഉസ്താദ് പേര് വിളിച്ചത് "ബഹ്റുല്‍ ഉലൂം " ഇല്‍മിന്റെ പ്രസരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആ പണ്ഡിത തറവാട്ടിലെ സൂര്യ തേജസ് 2002 ആഗസ്റ്റ് 15 ( ഹിജ്റ 1423 ജമാദുല്‍ ആഖിര്‍ 6 വ്യാഴം) ന് ഭൗതീക ലോകത്തോട് വിട പറഞ്ഞു. അവരോടൊപ്പം നമ്മെ ചേര്‍ക്കട്ടെ . മഹാനവർകളുടെ ഇൽമിന്റെ ബറകത്ത് കൊണ്ട് അള്ളാഹു നമ്മുടെ മുറാദുകൾ ഹാസിലാക്കി തരട്ടെ... അവരുടെ ദറജ ഉയർത്തണേ നാഥാ...ആമീൻ

ഒ.കെ ഉസ്താദ് ബഹ്റുൽ ഉലൂം ഉസ്താദുൽ അസാത്തീദ് ശൈഖുനാ ഒ.കെ ഉസ്താദ് ഖമറുൽ ഉലമാ A.P ഉസ്താദും റഈസുൽ ഉലമാ E.സുലൈമാൻ ഉസ്താദും സൈനുൽ ഉലമാ ചെറുശ്ശേരി ഉസ്താദും ആനക്കര കോയക്കുട്ടി ഉസ്താദുമടക്കം ആയിരകണക്കിന് പണ്ഡിത മഹത്തുക്കളുടെ ഉസ്താദായിരുന്ന, "ഉസ്താദുൽ അസാതീദ്" ശൈഖുനാ O.K ഉസ്താദ് ബഹ്റുല്‍ ഉലൂം ശൈഖുനാ ഒ കെ ഉസ്താദ് ഇസ്ലാമിക പ്രസരണ രംഗത്ത് നിരവധി സംഭാവനകൾ അർപ്പിച്ച മഹല്‍ വ്യക്തിത്വമാണ് ഉസ്താദുല്‍ അസാതീദ് എന്ന ഒ കെ ഉസ്താദ് ഒരു പുരുഷായുസ്സ് മുഴുവന് പരിശുദ്ധ ജ്ഞാനത്തിന്റെ സേവനത്തിനായി നീക്കി വെക്കുകയും യുഗാന്തരങ്ങളില് സ്മരണീയനാവുകയും ചെയ്തുവെന്നത് തന്നെയാണ് ശൈഖുനായുടെ ഏറ്റവും വലിയ കറാമത്ത് കോട്ടക്കലിനടുത്ത് കുഴിപ്പുറത്ത് 1916-ല് ഓടക്കല് തറവാട്ടില് ജനനം. കൈപറ്റ മമ്മൂട്ടി മുസ്ലിയാരുടെ ദര്സില് ചേര്ന്നു. 1932 ചെമ്മങ്കടവ് വെച്ചും പിറകെ വണ്ടൂര്,തലക്കടത്തൂര് എന്നിവിടങ്ങളില് വെച്ചും താജുൽ ഉലമാ സ്വദഖത്തുള്ളാഹ് ഉസ്താദിന്റെ ശിഷ്യത്വം. 1940 നടുത്ത് കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ(1313-78) ദര്സില്. അവിടെ ശംസുൽ ഉലമ ഇ.കെ ഉസ്താദ്, കാടേരി, അണ്ടോണ അബ്ദുള്ള മുസ്ലിയാര്, ശൈഖ് ഹസ്സന് ഹസ്രത് മുതലായവര്‍ പഠിച്ചിട്ടുണ്ട്. 1944-ല് ബാഖിയാത്തില്. പൂന്താവനം അബ്ദുല്ല മുസ്ലിയാര്, പന്നൂര് സി അബ്ദുര്റഹ്മാന് മുസ്ലിയാര്, കോട്ടുമല അബൂബകര് മുസ്ലിയാര് മുതലായവര് അവിടെ സഹപാഠികള്. 1946-ല് കുഴിപ്പുറത്ത് മുദരിസ്. ദര്സിന് പേരിട്ടു. മദ്രസ സിറാജുല് ഉലൂം. കെ. സി ജമാലുദ്ദീന് മുസ്ലിയാര് തുടങ്ങിയ പ്രഗത്ഭര് ആദ്യവര്ഷം തന്നെ ശിഷ്യരായി. 1948-ല് കെ.സി ഉസ്താദ് അടക്കമുള്ള ആദ്യ സംഘത്തെ ബാഖിയാത്തിലേക്കയച്ചു. 1951- ല് ബിരുദമെടുത്ത് വന്ന കെ.സി ജമാലുദ്ധീന് മുസ്ലിയാര് കായംകുളം ഹസനിയ്യയില് മുദരിസായപ്പോള് തന്റെ ഗുരു ഒ.കെ ഉസ്താദിനെ അവിടെ പ്രധാന മുദരിസായി നിയമിച്ചു. ശേഷം ചെറുശ്ശോല, മാട്ടൂല് വേദാമ്പ്രം എന്നിവിടങ്ങളില് ദര്സ് നടത്തി. 1953-ല് ചാലിയത്ത് മുദരിസായി. തുടക്കം 80 മുതഅല്ലിമീങ്ങളോടെ. 1959-60 രണ്ടുവര്ഷം തലക്കടത്തൂരില് മുദരിസ്. വീണ്ടും ചാലിയത്ത് 1979 വരെ. 1956,79,83-ല് ഹജ്ജ്. 1980-88 കാലയളവില് രണ്ടത്താണി കിഴക്കെപുറം മുദരിസ്. 1989-ല് പൊടിയാട്ട് ആലത്തൂര് പടിയില് മുദരിസ്. 1990 മുതല് മരണം (2002)വരെ ഇഹ്യാഉസ്സുന്ന(ഒതുക്കുങ്ങല്)യില്. 1956 ലെ ഹജ്ജ് യാത്രയാണ് ഇഹ് യാഉ സ്സുന്നയിലേക്ക് വഴിതിരിവായത് ഹജ്ജ് യാത്രയിൽ ശിഷ്യൻ കോട്ടൂര്‍ അബ്ദുൽ മജീദ് മുസ്ലിയാർ കൂടെയുണ്ട് . മദീനയിലെത്തി സിയാറത്ത് കഴിഞ്ഞു സമീപമുള്ള സിയാറത്ത് കേന്ദ്രങ്ങളിലേക്കെല്ലാം പോയി അവിടെയെല്ലാം ചെറിയ ചെറിയ പള്ളികള്‍ കണ്ടു.പിന്നെ മനസ്സിലെ ചിന്ത ഒരു പള്ളി നിര്‍മിക്കണമെന്നായിരുന്നു ഹജ്ജ് കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തി. പള്ളി നിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ് .കുടുംബത്തിൽ പലരും എതിർത്തു തലചായിക്കാന്‍ ഒരു കൂര പണിതിട്ടുമതി പള്ളി നിര്‍മാണം. പക്ഷെ ശെെഖുന കൂട്ടാക്കിയില്ല .സ്ഥലം വാങ്ങി പള്ളി നിര്‍മിച്ചു ദറസ്സു തുടങ്ങി അബ്ദുൽ മജീദ് മുസ്ലിയാർ തന്നെ മുദരിസ്സായി. ശൈഖുന ലക്ഷ്യസാക്ഷാത്ക്കാരത്തിലെത്തി.നാട്ടുകാരനായ കുഞ്ഞലവി ഹാജി ശൈഖുനയെ കൂട്ടികൊണ്ടുപോയി ഒതുക്കുങ്ങല്‍ അങ്ങാടിയിലുള്ള തന്റെ 3 ഏക്കര്‍ സ്ഥലം നടത്തി കാണിച്ചു കൊണ്ട് പറഞ്ഞു ഇത് നിങ്ങള്‍ക്ക് തന്നു. ആരുടെയും ഔദാര്യം ഇഷ്ടപ്പെടാത്ത ശൈഖുന വങ്ങാന്‍ കൂട്ടാക്കാതെ കണ്ടപ്പോള്‍ ഹാജി നൂറ് രൂപ വാങ്ങി സ്ഥലം കൈമാറി എന്നാല്‍ ആ നൂറു രൂപ കൊണ്ട് ആ സ്ഥലം മുഴുവനും മതില്‍ കെട്ടുകയാണ് ഹാജിയാര്‍ ചെയ്തത്. അല്ലാഹുവിന് സുജൂദ് ചെയ്യാനും ഇല്‍മ് പഠിക്കാനും ഒരു പള്ളി നിര്‍മ്മിച്ചപ്പോള്‍ ദുനിയാവില്‍ നിന്ന് തന്നെ അല്ലാഹു നല്‍കിയ അനുഗ്രഹം. ഈ ചെറിയ പള്ളിയാണ് ഇന്ന് കേരളത്തില്‍ അറിയപ്പെട്ട 55 വര്‍ഷം പിന്നിട്ട വലിയ അറബിക് കോളേജ് ആയി മാറിയ ഒതുക്കുങ്ങല്‍ ഇഹ് യാഉ സ്സുന്ന എന്ന സൗദം. നിരവധി അഹ്സനി പണ്ഡിതന്മാർ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 1966 മുതൽ കോളേജിലെ പ്രധാന മുദരിസായ റഈസുല്‍ ഉലമ സുലൈമാൻ ഉസ്താദ് തന്നെയാണ് ഇന്നും പ്രിൻസിപ്പൽ.

വഫാത്ത്‌ ആത്മജ്ഞാന ഗോപുരമായ മാണിക്യപൂരിന്‍ നിറദീപം ഹിജ്‌റ വര്‍ഷം 978 ജുമാദുല്‍ ആഖിര്‍ പത്ത്‌ വെള്ളിയാഴ്‌ച രാത്രി തഹജ്ജുദിന്റെ സമയം ഇഹലോകവാസം വെടിഞ്ഞു. തെക്കേ ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കാവേരി നദീതീരത്തെ പുണ്യ സിയാറത്ത്‌ കേന്ദ്രമാണ്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌. പതിനാറാം നൂറ്റാണ്ടില്‍ വഫാത്തായ ശൈഖവര്‍കളുടെ ദര്‍ഗ്ഗാശെരീഫിന്റെ അഞ്ച്‌ തങ്ക മിനാരങ്ങള്‍ ദര്‍ഗ്ഗയെ വേറിട്ടതാക്കുന്നു. ഹൈന്ദവ രാജാവിന്‌ മാരണം നിമിത്തമുണ്ടായ മാറാരോഗത്തില്‍ നിന്നും ശൈഖിലൂടെ സുഖം പ്രാപിച്ചതിന്‌ പ്രത്യുപകാരമായി നല്‍കിയ മുവായിരം ഏക്കര്‍ സ്ഥലവും ദര്‍ഗ്ഗയും ഇന്ന്‌ ജാതിമത ഭേദമന്യേ സമസ്‌ത ജനങ്ങളുടെയും അഭയകേന്ദ്രമാണ്‌. കാവേരി നദീ തീരത്തെ അയ്യായിരത്തോളം ക്ഷേത്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗാശെരീഫ്‌ സൗഹാര്‍ദ്ദത്തിന്റെ മഹാ പ്രതീകമാണ്‌. ജീവിതകാലത്തെന്ന പോലെ വഫാത്തിന്‌ ശേഷവും തിരുസവിധത്തിലെത്തുന്നവര്‍ക്ക്‌ ഉദ്ദേശ്യ സാഫല്യം ഉറപ്പാണ്‌. അല്ലാഹു ആദരിച്ചവരെയും അവരുടെ സരണികളെയും നിഷേധിക്കുന്ന ഹതഭാഗ്യര്‍ക്ക്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌ എന്നും പേടിസ്വപ്‌നമാണ്‌. വിശ്വാസി വൃന്ദത്തിന്‌ കണ്‍കുളിര്‍മയാണ്. ✍🏻 സയ്യിദ്‌ അഹ്‌മദ്‌ കബീര്‍ ഇര്‍ഫാനി അഹ്‌സനി, ആന്ത്രോത്ത്‌

നാട്ടിലെത്തിയ സുന്ദരനായ യുവാവിനെ വിവാഹാലോചന നടത്തിയ മാതാപിതാക്കളോട്‌ `എന്റെ ഹൃദയത്തില്‍ അല്ലാഹുവിന്‌ മാത്രമേ സ്ഥാനമൂള്ളൂ' എന്ന്‌ പറഞ്ഞ്‌ അവരെ പിന്തിരിപ്പിക്കുകയായിരുന്നു. അത്ഭുതബാലന്‍ യൂസുഫ്‌ ജനിക്കുന്നു ലാഹോര്‍ നഗരത്തിലെ ഏറ്റവും വലിയ ധനാഡ്യനും മാര്‍ഗ്ഗജ്ഞാനിയുമായിരുന്നു നൂറുദ്ദീന്‍ മുഫ്‌തി. നിരവധി സുഖസൗകര്യങ്ങള്‍ ഉണ്ടെങ്കിലും മദ്ധ്യവയസ്‌കനായിട്ട്‌ പോലും ഒരു കുഞ്ഞിക്കാല്‌ കാണാത്തതിനാല്‍ അതീവദുഃഖിതനായിരുന്നു. പല മഹാന്മാര്‍ക്കും ദീര്‍ഘകാലം സേവനം ചെയ്‌ത്‌ ദുആ ചെയ്യിപ്പിച്ചു. നിങ്ങള്‍ക്ക്‌ സന്താനമില്ലായെന്ന്‌ വരെ ചില മഹാന്മാര്‍ പറഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ശാഹുല്‍ ഹമീദ്‌ (ഖു.സി.) തങ്ങളുടെ പേരും പ്രശസ്‌തിയും അറിഞ്ഞ മഹാനവര്‍കള്‍ ഒരിക്കല്‍ തങ്ങളെ സമീപിച്ച്‌ പാദങ്ങളില്‍ മുഖമമര്‍ത്തി കണ്ണുനീര്‍ വാര്‍ത്തു കൊണ്ട്‌ സന്താനഭാഗ്യത്തിന്‌ വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാനായ നൂറുദ്ദീന്‍ മുഫ്‌തിയുടെ വിഷമം മനസ്സിലാക്കിയ തങ്ങളവര്‍കള്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കുലമഹിമയും പരിശുദ്ധിയും അറിഞ്ഞ തങ്ങളവര്‍കള്‍ തന്റെ ഇന്ദ്രിയത്തില്‍ നിന്നും അവര്‍ക്ക്‌ ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു. ചിന്താനിമഗ്നനായി അല്‍പനേരം തല കുനിച്ചിരുന്ന ശേഷം മുഫ്‌തിയവര്‍കളോട്‌ ശൈഖവര്‍കള്‍ വെറ്റിലടക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശൈഖവര്‍കള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച്‌ അത്‌ വായിലിട്ടു. കുറച്ച്‌ സമയം ധ്യാനത്തിലിരുന്ന ശേഷം തന്റെ വായിലെ വെറ്റിലടക്ക എടുത്ത്‌ നൂറുദ്ദീന്‍ മുഫ്‌തിക്ക്‌ കൊടുത്തു. ഭാര്യയുടെ വായിലിട്ട്‌ പെട്ടെന്ന്‌ വിഴുങ്ങാന്‍ നിര്‍ദ്ദേശിച്ചു. മഹതി അപ്രകാരം ചെയ്‌തു. ശേഷം ഇതിലൂടെ നിങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ്‌ ലഭിക്കുമെന്നും എന്റെ മരണപ്പെട്ട സഹോദരന്‍ യൂസുഫിന്റെ പേര്‌ കുട്ടിക്ക്‌ നല്‍കണമെന്നും ആവശ്യപ്പെട്ടു. അഞ്ച്‌ വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുമെന്നും ഏഴാം വയസ്സില്‍ തന്റെ പിതാവാരെന്ന്‌ അന്വേഷിക്കുമെന്നും തനിക്ക്‌ തന്റെ പിതാവ്‌ എന്താണ്‌ ഹദ്‌യ നല്‍കിയതെന്ന്‌ ചോദിക്കുമ്പോള്‍ ഈ മിസ്‌വാക്കിനെ കൊടുക്കണമെന്നും എന്റെയടുക്കല്‍ വരാന്‍ സമ്മതം ചോദിച്ചാല്‍ നിങ്ങള്‍ അനുവദിക്കണമെന്നും പറഞ്ഞ്‌ ശൈഖവര്‍കള്‍ യാത്ര പറഞ്ഞു. ശേഷം കുട്ടി ജനിക്കുകയും പ്രസ്‌തുത നാമകരണം ചെയ്യപ്പെടുകയും ഏഴ്‌ വയസ്സായപ്പോള്‍ പിതാവിനെ അന്വേഷിക്കുകയും മാതാപിതാക്കളുടെ സമ്മതത്തോടെ നാഗൂര്‍ പട്ടണത്തിലെത്തുകയും ചെയ്‌തു. *മരിച്ചവരെ ജീവിപ്പിക്കുന്നു* ഒരിക്കല്‍ ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.) തന്റെ ശിഷ്യഗണങ്ങളുമായി ബല്‍ഖ പ്രദേശത്ത്‌ എത്തിയപ്പോള്‍ മുഈനുദ്ദീന്‍ ബല്‍ഖ എന്ന പണ്‌ഡിതന്‍ തന്റെ മാതാവിന്റെ മരണവാര്‍ത്തയില്‍ അങ്ങേയറ്റം വിഷമിച്ചിരിക്കുകയായിരുന്നു. ശൈഖവര്‍കളെ സമീപിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു: എനിക്കും എന്റെ പ്രിയമാതാവിനുമിടയില്‍ പല വാഗ്‌ദാനങ്ങളുമുണ്ടായിരുന്നു. അവകള്‍ നിറവേറ്റുന്നത്‌ വരെ എന്റെ മാതാവ്‌ മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ നന്നായിരുന്നേനെ. ശൈഖവര്‍കള്‍ മുഈനുദ്ദീനെയും കൂട്ടി മാതാവിന്റെ ഖബ്‌റിന്ററികില്‍ ചെന്ന്‌ ഒരു മറയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷം ശൈഖവര്‍കള്‍ പറഞ്ഞു: അല്ലാഹുവിന്റെ അനുമതിയോടെ മുഈനുദ്ദീന്റെ ഉമ്മ ജീവിക്കട്ടെ! എന്തൊരത്ഭുതം! ഖബ്‌ര്‍ പിളര്‍ന്നു. ഉമ്മ പുറത്തേക്ക്‌ വന്നു. മകനുമായി മണിക്കൂറുകല്‍ സംസാരിച്ചു. വാഗ്‌ദാനങ്ങള്‍ നിറവേറ്റി. സംസാരം പൂര്‍ത്തിയായപ്പോള്‍ ഖബറിലേക്ക്‌ പ്രവേശിക്കൂ എന്ന്‌ പറഞ്ഞു. *ശൈഖിന്‌ വിഷം കൊടുക്കുന്നു* ശൈഖവര്‍കളെ വധിക്കാന്‍ തീരുമാനിച്ച്‌ നാട്ടുരാജാവ്‌ ഒരു വന്‍സല്‍ക്കാരം തയ്യാറാക്കി. തങ്ങളെ സമീപിച്ച്‌ രാജാവ്‌ പറഞ്ഞു. നിങ്ങളും ശിഷ്യഗണങ്ങളും എന്റെ വീട്ടില്‍ വന്ന്‌ ഭക്ഷണം കഴിച്ച്‌ അനുഗ്രഹിച്ചാലും. ശൈഖവര്‍കള്‍ തന്റെ ശിഷ്യഗണങ്ങളുമായി രാജാവിന്റെ ക്ഷണം സ്വീകരിച്ചു. ഭക്ഷണം കൊണ്ടുവരപ്പെട്ടപ്പോള്‍ ബിസ്‌മി ചൊല്ലി ശൈഖവര്‍കള്‍ കഴിച്ചു. ശിഷ്യന്മാരോട്‌ ഭക്ഷണം കഴിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചു. ശൈഖവര്‍കള്‍ ഒരുപിടി ഭക്ഷണം കഴിച്ചപ്പോള്‍ അതിലുണ്ടായിരുന്ന വിഷം രാജാവിന്റെ ഞെരിയാണിയില്‍ കയറി. രണ്ടാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം മുട്ട്‌ വരെ എത്തി. മൂന്നാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം ശരീരമാസകലം വ്യാപിച്ച്‌ തത്‌ക്ഷണം രാജാവ്‌ മരണപ്പെട്ടു. പ്രിയതമന്റെ പെട്ടെന്നുള്ള മരണത്തില്‍ സമനില തെറ്റിയ പ്രിയ ഭാര്യയുടെ നിലവിളിയും സങ്കടവും കണ്ട്‌ ശൈഖവര്‍കള്‍ക്ക്‌ ദയ തോന്നി. അദ്ദേഹം എന്തോ ഉരുവിട്ടു. അത്ഭുതം രാജാവിന്‌ ജീവന്‍ തിരിച്ചു കിട്ടി.

ശൈശവ ദശയിലെ മഹാത്ഭുതങ്ങള്‍ ഒരു റമളാന്‍ മാസം. കാര്‍മേഘാവൃതമായ ആകാശമായതിനാല്‍ പിറ കാണാന്‍ സാധിക്കാതെ ജനങ്ങള്‍ വിഷമിച്ച സന്ദര്‍ഭം., ഉറങ്ങി എണീറ്റ ഉടനെ മുലകുടി ശീലമാക്കിയ കുട്ടിക്ക്‌ പ്രിയമാതാവ്‌ എത്ര മുലയൂട്ടാന്‍ ശ്രമിച്ചിട്ടും കുടിക്കാതെ വന്നപ്പോഴാണ്‌ കാര്യം ബോധ്യപ്പെട്ടത്‌. ഈ വിവരം ജനങ്ങളെ അറിയിക്കുകയും അന്ന്‌ നോമ്പാണെന്ന്‌ വിധി പ്രഖ്യാപിക്കുകയും ചെയ്‌തു. കുട്ടിയെ കാണാന്‍ വരുന്നവര്‍ കുഞ്ഞിനെ എടുത്ത്‌ ഈ കുഞ്ഞ്‌ മുഖേന ഞങ്ങളുടെ വിഷമങ്ങള്‍ പരിഹരിക്കേണമേ എന്ന്‌ പറയുകയും ഉടന്‍ കാര്യവിജയം നേടുകയും ചെയ്‌തിരുന്നു. *ബാല്യകാലം* ബാല്യകാല ജീവിതം തന്നെ സംശുദ്ധവും സൂക്ഷ്‌മവുമായിരുന്നു. സാധാരണ ബാലന്മാരെ പോലെ വിനോദത്തിലേര്‍പ്പെടുന്ന പ്രകൃതമില്ലായിരുന്നു. മറ്റ്‌ കുട്ടികള്‍ കളിക്കുന്ന സന്ദര്‍ഭത്തില്‍ കുഞ്ഞ്‌ അബ്‌ദുല്‍ഖാദിര്‍ ഏതെങ്കിലും വൃക്ഷച്ചുവട്ടിലിരുന്ന്‌ നീലാകാശത്തെ നോക്കിയ വണ്ണം ഇലാഹീ ചിന്തയില്‍ വ്യാപൃതനായിരുന്നു. ഇങ്ങനെ ഒരിക്കല്‍ ഒരു വൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന കുട്ടിയെ സമീപിച്ച്‌ വായ തുറക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടു. കുട്ടി വായ തുറന്നപ്പോള്‍ മൂന്ന്‌ പ്രാവശ്യം തന്റെ ഉമിനീര്‌ കുട്ടിയുടെ വായയിലേക്ക്‌ പകര്‍ന്നു. ശുഭ്രവസ്‌ത്രധാരിയായ ആ മാന്യദേഹത്തോട്‌ നിങ്ങള്‍ ആരെന്ന്‌ ചോദിച്ചപ്പോള്‍ ഞാനാണ്‌ ഖിള്വ്‌ര്‍ (അ) എന്ന്‌ പ്രതിവചിച്ചു. ഇതിന്‌ ശേഷവും പലതവണ ഖിള്വ്‌ര്‍ (അ) മായി സംഗമിച്ചിട്ടുണ്ട്‌. *വിദ്യഭ്യാസം* ബാലനായ ശൈഖവര്‍കള്‍ വിദ്യാഭ്യാസം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്‌, ഫിഖ്‌ഹ്‌, ചരിത്രം, ഭൂഗോളം,ഗണിതം, തത്ത്വം, തര്‍ക്കം തുടങ്ങി സര്‍വ്വ വിജ്ഞാനങ്ങളിലും അവഗാഹം നേടിയിരുന്നു. കുട്ടിക്കാലം മുതല്‍ക്ക്‌ വളരെ കുറച്ച്‌ മാത്രം സംസാരിക്കുന്ന ശീലമായിരുന്നു. ഈ പഠനപ്രായത്തിലും സംസാരം, ഭാവന, പ്രവൃത്തി എന്നിവകളില്‍ ഒരൂ സ്വൂഫിയെ പോലെയായിരുന്നു. ദിവസം കഴിയുന്തോറും അല്ലാഹുവിനെ അറിയാനുള്ള ആഗ്രഹം വര്‍ദ്ധിച്ചുവരികയും അതിനായി ഒരു വഴികാട്ടിയെ അന്വേഷിക്കുകയും അതിനുള്ള വഴികള്‍ പ്രിയ മാതാപിതാക്കള്‍ ഒരുക്കി കൊടുക്കുകയും ചെയ്‌തു. അങ്ങനെ ഹിജ്‌റ 928 ജുമാദുല്‍ആഖിര്‍ ഒരു തിങ്കളാഴ്‌ച ഗുരുവിനെ തേടി യാത്ര പുറപ്പെട്ടു. പതിനെട്ട്‌ വയസ്സായ മഹാനവര്‍കള്‍ തന്റെ മാതാപിതാക്കളും സുഹൃത്തുക്കുളും കൂട്ടുകുടുംബവും നാട്ടുകാരും സര്‍വ്വരും തന്റെ മുമ്പില്‍ ഒരു നിഴല്‍ പോലെയായി. അല്ലാഹ്‌ എന്ന പരമലക്ഷ്യം പ്രാപിക്കാനുള്ള ചിന്ത മികച്ചുവന്നു. ഈ സാത്ത്വിക ജീവിതം ഏവര്‍ക്കും മാതൃകാപരമാണ്‌. ഇലാഹിലേക്കുള്ള പ്രയാണത്തിന്‌ വിഘ്‌നം സൃഷ്‌ടിക്കുന്നത്‌ എന്താണെങ്കിലും അതിന്‌ പുല്ലുവില പോലും കല്‍പ്പിക്കാന്‍ പാടില്ല. പ്രാപ്‌തനായ ഗുരു എവിടെയാണെങ്കിലും മൈലുകള്‍ താണ്ടിയാണെങ്കിലും കണ്ടെത്തിക്കുക. ജ്ഞാനികള്‍ എന്ന അവകാശവാദവുമായി നടക്കുന്ന അല്‍പജ്ഞാനികള്‍ ഈ സാത്ത്വിക ജീവിതം പഠിച്ചിരുന്നുവെങ്കില്‍ അവരുടെ ജീവിതവും ധന്യമാകുമായിരുന്നു. ഹിജ്‌റ 928 ന്‌ ശേഷം ശൈഖിനെ തേടി പുറപ്പെട്ടത്‌ സാധാരണ വ്യക്തിയല്ല. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ സ്വാര്‍ത്ഥത ഒഴിവാക്കി നല്ല മനസ്സോടെ ചിന്തിക്കു. പരിവര്‍ത്തനത്തിന്‌ വിധേയരാകാം. ഈ യാത്രയില്‍ ലഭിച്ച സഹയാത്രികരായ ബാലിഗ്‌ നാട്ടുകാരനായ മുഈനുദ്ദീനോട്‌ ശൈഖവര്‍കള്‍ ഉപദേശിച്ചു. അല്ലാഹുവിനെ ഭയപ്പെടുക. ഇത്‌ എപ്പോഴും വേണ്ട കാര്യമാണ്‌. ഇസ്‌ലാമിന്റെ രണ്ട്‌ വശങ്ങളിലെ ഉള്ളും പുറവും രണ്ടും സംശുദ്ധമാക്കണം. ഇങ്ങനെ ശരീഅത്തും ത്വരീഖത്തും സമന്വയിപ്പിക്കലാണ്‌ പരിപൂര്‍ണ്ണ ദീനുല്‍ഇസ്‌ലാമെന്ന അറിവ്‌ ലോകത്തിന്‌ പഠിപ്പിച്ചു. ദീര്‍ഘനാള്‍ യാത്ര ചെയ്‌ത്‌ ഗ്വാളിയാറിലെ നിരവധി ശിഷ്യഗണങ്ങളുടെ ആത്മീയ കേന്ദ്രവും തന്റെ ആത്മീയ ഗുരുവുമായ അശ്ശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദുല്‍ ഗൗസ്‌ (ഖു.സി.) ന്റെ സവിധത്തിലെത്തി ബൈഅത്ത്‌ ചെയ്‌തു. പിന്നീടുള്ള ഓരോ നിമിഷങ്ങളും അവര്‍ണ്ണനീയമായിരുന്നു. ആത്മീയജ്ഞാനമധു കുടിച്ച്‌ പരമാനന്ദം കാണുന്ന അത്ഭുത നിമിഷങ്ങളായിരുന്നു. ശിഷ്യന്റെ തികവും മികവും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ഗുരുവിന്‌ അനായാസകരമായി. ആ ആത്മീയ പൂന്തോപ്പില്‍ നീണ്ട പത്ത്‌ വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ അല്ലാഹുവിനെ വേണ്ടവിധം അറിഞ്ഞ്‌ ലക്ഷ്യം കൈവരിച്ച ശിഷ്യനെ തന്റെ ഖിലാഫത്ത്‌ നല്‍കിയും അനുഗ്രഹിച്ചും നാനൂറില്‍ പരം ഫഖീറുമാരോടൊപ്പം ശൈഖ്‌ ശാഹുല്‍ ഹമീദ്‌ (ഖു. സി.) വ്യസനത്തോടെ നാട്ടിലേക്ക്‌ യാത്ര തിരിച്ചു. നാട്ടിലെത്തിയ പ്രിയ മാതാവിനേയും പിതാവിനേയും കണ്ട്‌ അനുഗ്രഹം വാങ്ങി. ഹജ്ജ്‌ കര്‍മ്മത്തിനായി ഹറം ശെരീഫിലെത്തി. നീണ്ട ഏഴ്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. തുടര്‍ന്ന്‌ കപ്പല്‍മാര്‍ഗ്ഗം കണ്ണൂര്‍, കോഴിക്കോട്‌, പൊന്നാനി, മാലിദ്വീപ്‌, സിലോണ്‍ തുടങ്ങി പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്‌ത്‌ നാഗവൃക്ഷങ്ങളുടെ നാടായ നാഗൂര്‍ എന്ന ദേശത്തെത്തി താമസമാക്കി.

ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ നാഗൂർ(റ) ~~~~~~✨✨~~~~~~~~~ ഹിജ്‌റ 910 ജുമാദുല്‍ ആഖിര്‍ 10 വെള്ളിയാഴ്‌ച ദിവസം രാത്രി സമയത്താണ്‌ ഖുത്വുബുല്‍ അഖ്‌ത്വാബ്‌ അല്‍ ഫര്‍ദുല്‍ മജീദ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബ്‌ദുല്‍ ഖാദിര്‍ ശാഹുല്‍ ഹമീദ്‌ മീറാന്‍ മുഹ്‌യിദ്ദീന്‍ ഗഞ്ചുസവാഈ ഗഞ്ചു ബഖ്‌ശ്‌ (ഖു.സി) തങ്ങളവര്‍കള്‍ ഭൂജാതനായത്‌. ലോകത്തിന്റെ നേതാവ്‌ സയ്യിദുല്‍ വുജൂദ്‌' മുഹമ്മദ്‌ റസൂലുല്ലാഹി (സ) യിലേക്ക്‌ ചെന്നെത്തുന്ന മഹനീയ പരമ്പരയിലെ ഒരു കണ്ണിയാണ്‌ മഹാനുഭാവന്‍. ഖുറൈശി തറവാട്ടില്‍ ഹാശിം വംശത്തിലെ അംഗമായി ഗൗസുല്‍ അഅ്‌ളം മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനി (ഖു.സി) മഹാനവര്‍കളുടെ സന്താന പരമ്പരയിലെ പതിനൊന്നാം തലമുറയിലെ പൗത്രനാണ്‌ പിതാവ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബൂയൂസുഫ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.). അസ്സയ്യിദ്‌ ഹമീമുദ്ദീന്‍ (ഖു.സി) അവര്‍കളുടെ പുത്രിയാണ്‌ ഉമ്മ ഫാത്വിമ (റ). സച്ചരിതരായ മാതാപിതാക്കളിലൂടെ അലഹബാദിനടുത്ത മാണിക്യപ്പൂര്‍' എന്ന നാട്ടിലാണ്‌ പിറന്ന്‌ വീണത്‌. മഹാനവര്‍കളുടെ ജനനത്തിന്‌ മുമ്പ്‌ സയ്യിദ്‌ യൂസുഫ്‌ എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ആ കുട്ടി മണ്‍മറഞ്ഞു. ആ ഓമനക്കുഞ്ഞിന്റെ വേര്‍പാടില്‍ മനം നൊന്തിരിക്കുമ്പോള്‍ ഒരശരീരി കേട്ടു. ``എന്റെ അടിമകളേ! നാം ദയാപൂര്‍വ്വം തന്നുവെങ്കിലും നമ്മുടെ നീതിപ്രകാരം തിരിച്ചുവാങ്ങിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ക്ഷമിക്കുക. അതിനേക്കാള്‍ ഉത്തമനായ ഒരു സന്താനത്തെ നാം നിങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌. ആ കുട്ടി ലോകത്തിന്റെ ഗൗസ്‌ ആയിരിക്കും. ഇതുകേട്ട ദമ്പതികള്‍ അത്യധികം സന്തോഷിക്കുകയും അല്ലാഹുവിനെ സ്‌തുതിക്കുയും ചെയ്‌തു. *ഗര്‍ഭത്തില്‍ തന്നെ കറാമത്തുകള്‍* ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ പിതാവ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.) ക്ക്‌ കലശലായ രോഗം പിടിപെടുകയും ദൈനംദിനം വര്‍ദ്ധിക്കുകയും ചികിത്സ ഫലശൂന്യമാവുകയും ചെയ്‌തു. ഈ അവസരം ഇബ്‌ലീസ്‌ വേഷം മാറി വന്ന്‌ അവിടെ നിന്നവര്‍ കേള്‍ക്കേ പിതാവിനോട്‌ പറഞ്ഞു: നിങ്ങളുടെ ഭാര്യ ഗര്‍ഭം ധരിച്ച കുട്ടിയുടെ ലക്ഷണക്കേട്‌ കൊണ്ടാണ്‌ ഈ ഭയങ്കര രോഗം നിങ്ങള്‍ക്ക്‌ പിടിപെട്ടത്‌. ഇത്‌കേട്ട്‌ അങ്ങേയറ്റം വിഷമത്തിലാണ്ട്‌ പോയ പ്രിയമാതാവിനോട്‌ ഗര്‍ഭസ്ഥ ശിശു വിളിച്ചു പറഞ്ഞു. മാതാവേ, നിങ്ങള്‍ വിഷമിക്കരുത്‌. അല്ലാഹു നിങ്ങളെ സഹായിക്കുകയും പിതാവിന്റെ രോഗം ഉടന്‍ സുഖപ്പെടുകയും ചെയ്യുന്നതാണ്‌. ഈ വിവരം മഹതി തന്റെ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അവര്‍ അത്യധികം സന്തോഷഭരിതരായി. അന്ന്‌ തന്നെ പിതാവിന്റെ രോഗവും മാറി. ഗര്‍ഭസ്ഥ ശിശുവിന്‌ 7 മാസം പ്രായമായപ്പോള്‍ നാട്ടിലാകെ വരള്‍ച്ച പിടിപെട്ടു. അങ്ങനെ മൂന്ന്‌ ദിവസം മാതാപിതാക്കള്‍ക്ക്‌ ഭക്ഷണം ലഭിക്കാതെ വന്നു ഉടന്‍ ഗര്‍ഭസ്ഥശിശു പ്രിയ മാതാവിന്‌ അറിയിപ്പ്‌ കൊടുക്കുന്നു. ഓ, പ്രിയ ഉമ്മാ, നിങ്ങള്‍ കലം അടുപ്പില്‍ വെക്കുക. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കപ്പെടുന്നതാണ്‌. കുട്ടിയുടെ പ്രവചനം പുലര്‍ന്നു. പാത്രത്തില്‍ നിറച്ചും ഭക്ഷണങ്ങള്‍. അവര്‍ വിശപ്പ്‌ മാറുവോളം ഭക്ഷിച്ചു. ഒട്ടും കുറഞ്ഞിട്ടില്ല. തുടര്‍ന്ന്‌ ആ നാട്ടുകാര്‍ മുഴുവനും അതുകൊണ്ട്‌ വിശപ്പടക്കി. അവര്‍ അല്ലാഹുവിനെ സ്‌തുതിച്ചു. ഒരിക്കല്‍ രാത്രി തഹജ്ജുദ്‌ നിസ്‌കരിക്കാന്‍ വെള്ളം കോരാന്‍ കിണറിനരികിലെത്തിയ പ്രിയമാതാവിന്റെ കൈയില്‍ നിന്നും തൊട്ടി കിണറ്റില്‍ വീണു. ഇനി എന്ത്‌ മാര്‍ഗ്ഗമെന്ന്‌ ആലോചിച്ച്‌ തന്റെ തഹജ്ജുദ്‌ മുടങ്ങിപ്പോകുമോ എന്ന്‌ വ്യാകുലപ്പെട്ട്‌ മനസ്സ്‌ വിങ്ങാന്‍ തുടങ്ങിയപ്പോള്‍ ഗര്‍ഭസ്ഥ ശിശു: ഓ ഉമ്മ, നിങ്ങള്‍ വിഷമിക്കേണ്ട, ഉടന്‍ തന്നെ ഉമ്മ നോക്കുമ്പോള്‍ തന്റെ കാലിനരികില്‍ വെള്ളം നിറഞ്ഞ തൊട്ടി. അത്ഭുതപ്പെട്ടു കൊണ്ട്‌ അതിലുപരി സന്തോഷത്തോടെ മഹതി അല്ലാഹുവിനെ നമിച്ചു. ഫാത്വിമ ബീവി (റ) യുടെ ആറാം മാസം ഒരിക്കല്‍ ഖിള്വ്‌ര്‍ നബി (അ) പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ഓ ഫാത്വിമ: നിങ്ങളുടെ ഉദരത്തിലെ കുഞ്ഞ്‌ ഒരു ഖുത്വുബ്‌ ആണ്‌. നിരവധി വിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം കുട്ടിക്ക്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇങ്ങനെ ഗര്‍ഭാവസ്ഥയില്‍ തന്നെ അത്ഭുതങ്ങളുടെ കലവറയായി മാറി മാണിക്യം. ജീവരാശിക്ക്‌ മൊത്തവും സന്മാര്‍ഗ്ഗം നല്‍കി ഹഖിലേക്ക്‌ വഴി നടത്തിയ ആത്മജ്ഞാന ജ്യോതിയാണ്‌ നാഗൂര്‍ദാന പ്രഭു. മഹാത്ഭുതങ്ങളുമായി എ.ഡി. 1489 ല്‍ കുഞ്ഞ്‌ പ്രസവിക്കപ്പെട്ടു. കുഞ്ഞിനെ ഖിള്വ്‌ര്‍ (അ) കൈയിലെടുത്തു. തിരുനാവാല്‍ വാങ്ക്‌ കൊടുത്തു. സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്‌തു. കൂടെയുണ്ടായിരുന്ന ഇല്‍യാസ്‌ നബി (അ) മൂന്ന്‌ പ്രാവശ്യം നാമമുച്ചരിച്ച്‌ ഇരുവരും അപ്രത്യക്ഷരായി.

ശരീഅത്തിന്‍റെ പ്രമുഖ ഇമാമുമാര്‍ പ്രോല്‍സാഹിപ്പിച്ചുവെന്നതിനു പുറമെ മൗലിദുകള്‍ രചിക്കുക പോലും ചെയ്തിട്ടുണ്ട്. ഇബ്നുല്‍ ജൗസി(റ)( ഉര്‍ഫുത്തഅരീഫ്), ഇബ്ന്‍ ഹജറുല്‍ ഹൈതമി(റ) (അന്നിഅമതുല്‍ കുബ്റാ ഫീ സയ്യിദി വലദി ആദം), ജഅഫര്‍ ബ്ന്‍ ഹസനുല്‍ ബര്‍സന്‍ജി(റ), അഹ്മദുദ്ദര്‍ദരി(റ), അബ്ദുല്‍ ഗനിയ്യുന്നാബിലുസി(റ) തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. മൗലിദിനെ  തളളപ്പെടേണ്ട ബിദ്അത്തായി സീല്‍ വെച്ച് ലോകമുസ് ലിങ്ങള്‍ക്ക് അയിത്തം  കൽപ്പിക്കുന്നവര്‍ക്ക് എവിടെ നിന്നാണ് ഈ മാതൃക ലഭിച്ചതെന്നത് ഇന്നും അജ്ഞാതമാണ്. മുജാഹിദുകളുടെ ലോകാചര്യനായ ഇബ്നു തീമിയ പോലും സദുദ്ദേശ്യത്തോടെയുളള മൗലിദിന് മഹത്തായപ്രതിഫലമുണ്ടെന്നാണ് രേഖപ്പെടുത്തിവെച്ചിട്ടുള്ളത് (ഇഖ്തിളാഉ സ്സിറാത്വില്‍ മുസതഖീം). ശൈഥില്യം തുടര്‍ക്കഥയായ ഇവര്‍ക്ക് തങ്ങളുടെ മുന്‍ഗാമികള്‍ക്ക് പോലും ലഭിക്കാത്ത 'വെളിപാട്' ലഭിച്ചെന്ന് വേണം കരുതാന്‍. കെ.എം മൗലിവിയുടെ വീട്ടില്‍ റബീഉല്‍ അവ്വലില്‍ മൗലിദ് നിര്‍വ്വഹിക്കപെട്ടിട്ടുണ്ടായിരുന്നുവെന്നത് പലരുടെയും അനുഭവസാക്ഷ്യമാണ്. പ്രവാചകന്‍റെ കാലത്തോ സ്വഹാബത്തിന്‍റെ കാലത്തോ ഇല്ലാത്തതിന്‍റെ പേരില്‍ തിരസ്ക്കരിക്കുകയും തള്ളിക്കളയുകയുമാണെങ്കില്‍ മൗലിദ് വിരോധികള്‍ പോലും നാടുനീളെ കെട്ടിപ്പൊക്കുന്ന സമന്വയ മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തറ മാന്താനും സമയമായിട്ടുണ്ട്.

ഉത്തമ നൂറ്റാണ്ടുകാര്‍ നിര്‍വ്വഹിക്കാത്തതിനാല്‍ മൗലിദിനെ തള്ളപ്പെടേണ്ട ബിദ്അത്തായി ചിത്രീകരിക്കുന്നവര്‍ക്ക് ശരീഅത്തിന്‍റെ ഇമാമുമാര്‍ തന്നെ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. മൗലിദ് ബിദ്അത്തുളലാലയാണെന്ന് വാദിച്ച് അല്‍മൗരിദ് ഫീ അമലില്‍ മൗലിദ് എന്ന ഗ്രന്ഥമെഴുതിയ താജുദ്ധീന്‍ ബ്ന്‍ ഉമറുല്‍ ഫാകിഹാനി(റ)യെ കൃത്യമായി ഖണ്ഡിച്ച് ഇമാം സുയൂത്വി(റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഹുസ്നുല്‍ മഖ്സദ് ഫീ അമലില്‍ മൗലിദ് എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ഗ്രന്ഥം മൗലിദ് വിരോധികള്‍ക്കുള്ള തുരുപ്പ്ചീട്ടാണ്. ചുരുക്കത്തില്‍ ബിദ്അത്തിന്‍റെ നിര്‍വ്വചനത്തെ കുറിച്ചുള്ള അജ്ഞതയും മുന്‍കാലെ മനസില്‍ രൂപപ്പെടുത്തി വെച്ച നിരോധനാത്മക സ്വഭാവവുമാണെന്നേ ഇതിനെ കുറിച്ച് പറയാനാകൂ.  എല്ലാ പുത്തന്‍വാദങ്ങളും ബിദ്അത്തും സര്‍വ്വ ബിദ്അത്തും പിഴച്ചതുമാണെന്നുളള തിരുവചനത്തിന്‍റെ ബാഹ്യാര്‍ഥത്തില്‍ കടിച്ചുതൂങ്ങിയതാണ് ഇവര്‍ക്ക് അബദ്ധം പിണയാനുള്ള കാരണം. ഉദ്ധൃതമായ തിരുവചനത്തെ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം ഖത്താബി(റ) എഴുതുന്നു: "ദീനിന്‍റെ മുലകങ്ങളിലോ പ്രമാണങ്ങളിലോ അടിസ്ഥാനമില്ലാത്തവയുടെ മേല്‍ നിര്‍മ്മിച്ചുണ്ടാക്കിയവായണ് അവ. ശരീഅത്തിന്‍റെ അടിസ്ഥാനമൂല്യങ്ങളിലെ നിയമങ്ങളുടെ മേല്‍ നിര്‍മ്മിക്കപ്പെട്ടവ തള്ളിക്കള്ളയേണ്ടതോ ആക്ഷേപാര്‍ഹമോ ആയ ബിദ്അത്ത് അല്ല" (മആലിമുസ്സുനന്‍). ശറഇയ്യായ അര്‍ഥത്തില്‍ ശരീഅത്തില്‍ അടിസ്ഥാനമുള്ളവ ബിദ്അത്തല്ലെന്നാണ് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)ന്‍റെ ഭാഷ്യം. ഭാഷാര്‍ഥത്തില്‍ ഇതിനെ ബിദ്അത്തെന്ന് വിളിക്കാമെങ്കിലും ശര്‍ഇന്‍റെ അര്‍ഥത്തില്‍ അടിസ്ഥാനമില്ലാത്തവയ്ക്കാണ് ബിദ്അത്തെന്ന് മഹാനവര്‍കള്‍ കൂട്ടിച്ചര്‍ക്കുന്നു(ഫത്ഹുല്‍ ബാരി). മഹാനവർകളുടെ നിര്‍വ്വചനപ്രകാരം  ബിദ്അത്തിന്‍റെ ചര്‍ച്ചയില്‍ തന്നെ മൗലിദ് കടന്നുവരില്ലെന്ന് സുവ്യക്തം. ഉപര്യുക്തമായവയോട് ഉപോല്‍ബലകമായി ഇമാം ശാഫിഈ(റ)വും ബിദ്അത്തിനെ രണ്ടായി  വിഭജിച്ചിട്ടുണ്ട് (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്, ഫത്ഹുൽ ബാരി). പ്രാമാണികമായി മൗലിദിന് അടിസ്ഥാനങ്ങളുണ്ടെന്ന് തെളിവ് സഹിതം ഇമാം ഇബ്ന്‍ ഹജറുല്‍ അസ്ഖലാനി(റ)വും ഇമാം ജലാലുദ്ധീന്‍ സുയൂത്വി(റ)വും സമര്‍ഥിക്കുന്നുണ്ട്. മൗലിദ് കര്‍മ്മത്തെ കുറിച്ച്  ചോദിക്കപ്പെട്ടപ്പോള്‍ ഇബ്ന്‍ ഹജര്‍(റ) പറഞ്ഞ മറുപടിയില്‍ നിന്ന്: "എനിക്കതിന്  ഉറച്ച അടിസ്ഥാനം ലഭിച്ചിട്ടുണ്ട്. സ്വഹീഹൈനി(ബുഖാരി,മുസ് ലിം)യില്‍ സ്ഥിരപ്പെട്ട ഹദീസാണത്രെ അടിസ്ഥാനം, റസൂല്‍ (സ) മദീനയിലേക്ക് മുന്നിട്ട സമയത്ത് ജൂത സമൂഹം ആശൂറാ ദിവസം വൃതമനുഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "ഫിര്‍ഔനിനെ അല്ലാഹു മുക്കി നശിപ്പിക്കുകയും മൂസാ(അ)നെ രക്ഷപ്പെടുത്തുകയും ചെയ്ത ദിനമാണിത്,അതിന് നന്ദിസൂചകമെന്നോളം ഞങ്ങള്‍ പ്രസ്തുത ദിനത്തില്‍ വൃതമനുഷ്ടിക്കുന്നു" (അല്‍ഹാവിലില്‍ ഫതാവാ). ഈ ഹദീസ് അടിസ്ഥാനപ്പെടുത്തി നിര്‍ണ്ണിതമായ ദിവസത്തില്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് ശുക്റ് ചെയ്യാമെന്നും അങ്ങനെയാണെങ്കിൽ റസൂല്‍(സ)യേക്കാള്‍ ലോകത്തിന് ലഭിച്ച അനുഗ്രഹമേതാണെന്നും മഹാനവര്‍കള്‍ ചോദിക്കുന്നു. അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്‍റെ മേല്‍ നന്ദിയായി ഗണിക്കപ്പെടുന്നതിന്‍റെ മേല്‍  മൗലിദ് ചുരുക്കണമെന്നും അനനുവദനീയമായ കാര്യങ്ങള്‍ വിലക്കപ്പെടണമെന്നും മഹാനവര്‍കള്‍ നിര്‍ദ്ദേശിക്കുന്നു. മൗലിദ് പുണ്യകര്‍മ്മമാണെന്നതിനുള്ള അടിസ്ഥാനമായി ഇമാം ബൈഹഖി(റ) ഉദ്ധരിച്ച ഹദീസ് ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നുണ്ട്, നുബുവ്വത്തിനു ശേഷം ശേഷം സ്വശരീരത്തെ തൊട്ട് റസൂല്‍(സ) അഖീഖത്ത് അറുത്തുവെന്നാണ് ഹദീസിന്‍റെ ഉള്‍ക്കാമ്പ്. തന്‍റെ ഏഴാം വയസ്സില്‍ പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് റസൂല്‍(സ)നെ തൊട്ട് അഖീഖത്ത് അറുത്തിട്ടുണ്ട്,അതിന് പുറമെ ഒന്നില്‍ കൂടുതല്‍ തവണ അഖീഖത്ത് അറുക്കുന്നതിന് ശരീഅത്ത് സാധുതയും നല്‍കാതിരിക്കെ തിരുഹബീബ്(സ) വീണ്ടും അഖീഖത്ത് അറുത്തത് തന്നെ ലോകാനുഗ്രഹിയായി അല്ലാഹു സൃഷ്ടിച്ചതില്‍  നന്ദി പ്രകടിപ്പിച്ചിട്ടാണ് എന്നത് സംശയലേശമന്യേ വ്യക്തമാകും(ഹുസ്നുല്‍ മഖ്സദ് ഫീ അമലില്‍ മൗലിദ്). തന്‍റെ ജന്മദിനത്തിൽ റസൂല്‍(സ) സ്വയം സന്തേഷം പ്രകടിപ്പിച്ചെങ്കില്‍ മുഹമ്മദീയ സമുദായത്തിന് മൗലിദാഘേഷിക്കലും ഭക്ഷണം നല്‍കല്‍  പോലെയുളള കർമ്മങ്ങളാല്‍ നന്ദി പ്രകടിപ്പിക്കല്‍ സുന്നത്താണെന്നുമുള്ള സൂയൂത്വി(റ)യുടെ പ്രസ്താവന മൗലിദ് വിരോധികള്‍ക്കുളള ഇരുട്ടടിയാണ്. ഇമാം നവവി(റ)ന്‍റെ ഗുരുവര്യര്‍ അബൂശാമ(റ) മുളഫര്‍ രാജാവിന്‍റെ മൗലിദ് സദസ്സിനെ പ്രകീര്‍ത്തിക്കുകയും പ്രവാചകപ്രേമത്തെയും ആദരവിനെയും അറിയിക്കുന്നതാണീ കർമ്മമെന്ന് തന്‍റെ അല്‍ ബാഇസു അലല്‍ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ് എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. ബിദ്അത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥത്തില്‍ തന്നെയാണ് മഹാനവര്‍കള്‍ ഇത് കുറിച്ച് വെച്ചതെന്നതും പ്രസക്തമാണ്.

റസൂല്‍(സ) തിങ്കളാഴ്ച  വൃതമനുഷ്ടിക്കാറുണ്ടായിരുന്നു, ഇതിന്റെ കാരണമന്വേഷിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു; ''ഞാന്‍ ഭൂജാതനായതും പ്രവാചകനായി നിയോഗിക്കപ്പെട്ടതും പ്രസ്തുത ദിനത്തിലാണ്''(സ്വഹീഹു മുസ് ലിം: 2/820). തന്‍റെ ജന്മദിനത്തിന് പ്രത്യേകിച്ച് മഹത്വമൊന്നുമില്ലായിരുന്നെങ്കില്‍ തിരുദൂതര്‍(സ) പ്രസ്തുത ദിനത്തില്‍ വൃതമനുഷ്ടിക്കുകയില്ലയെന്നത് ഉദ്ധൃത ഹദീസില്‍ നിന്നും സുവ്യക്തമാണ്. മൗലിദുകളിലും മറ്റും പ്രധാനമായും പ്രതിപാദിക്കപ്പെടുന്ന ചരിത്രവും വിശേഷണങ്ങളും റസൂല്‍(സ) തന്നെ അയവിറക്കിയിട്ടുണ്ട്. ഒരിക്കല്‍ അബ്ബാസ്(റ) റസൂല്‍(സ)യുടെ സമീപത്ത് വന്നു. മക്കാമുശ്രിക്കീങ്ങള്‍ തിരുഹബീബ്(സ)യെ കുറിച്ച് അസഭ്യം പറഞ്ഞ വാര്‍ത്തയുമായിട്ടാണ് പിതൃവ്യന്‍ എത്തിയത്. ഇതറിഞ്ഞ റസൂല്‍(സ) മിമ്പറില്‍ നിന്ന് കൊണ്ട് ചോദിച്ചു: ഞാന്‍ ആരാണ്?  "അങ്ങ് അല്ലാഹുവിന്‍റെ ദൂതനാണ്, അങ്ങയുടെ മേല്‍ അല്ലാഹുവിന്‍റെ രക്ഷയുണ്ടാകട്ടെ", സ്വഹാബക്കള്‍  ഒരേസ്വരത്തില്‍ ഏറ്റു പറഞ്ഞു.  തിരുദൂതര്‍ തുടര്‍ന്നു: "ഞാന്‍ അബ്ദുല്‍ മുത്തലിബിന്‍റെ പുത്രന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദാണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചു, അവരിലെ ഏറ്റവും ഉത്തമരില്‍ എന്നെ ഉള്‍പ്പെടുത്തി. പിന്നീട് അല്ലാഹു അവരെ രണ്ടു വിഭാഗങ്ങളാക്കുകയും അവരില്‍ എറ്റവും ഉത്കൃഷ്ട സമൂഹത്തില്‍ എന്നെ അവന്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.അല്ലാഹു വീണ്ടും അവരെ രണ്ടു ഗോത്രങ്ങളാക്കുകയും അവരില്‍ ഏറ്റവും ഉത്തമരില്‍ എന്നെ ചേർക്കുകയും ചെയ്തു(സുനനു ത്തുര്‍മുദി: 5/ 545). റസൂല്‍(സ) ഭൂജാതനായതില്‍ സന്തോഷം പ്രകടിപ്പിച്ച് തന്‍റെ അടിമസ്ത്രീ സുവൈബയെ മോചിപ്പിച്ചതിനാല്‍ അബൂലഹബിന് നരകശിക്ഷയില്‍ അല്‍പ്പം ഇളവ് ലഭിച്ചെന്നത് അധികാരിക ഹദീസ് ഗ്രന്ഥങ്ങളില്‍ പോലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധഖുർആന്‍ പോലും കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയും അപകീര്‍ത്തിക്കുകയും തിരുദൂതര്‍(സ)യെ ക്രൂരമായ പീഡന മുറകള്‍ക്ക് വിധേയനാക്കുകയും ചെയ്ത ഒരാള്‍ക്ക് ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ നബിദിനം ആഘോഷിച്ചതിന്‍റെ പേരില്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചെങ്കില്‍ മൗലിദ്  ഓതുന്ന സത്യ വിശ്വാസിക്ക് പാരത്രിക ലോകത്ത് ലഭിക്കുന്ന പ്രതിഫലം നിര്‍വാച്യമാണ്. മുത്ത് ഹബീബ്(സ)യുടെ പ്രകീര്‍ത്തനങ്ങള്‍ അവിടുത്തെ അനുചരവൃന്ദവും പാടിപ്പറഞ്ഞിട്ടുണ്ട്, ഹൈസം ബ്ന്‍ അബീസിനാന്‍(റ)ല്‍ നിന്ന്: മഹാനവര്‍കള്‍ അബൂഹുറൈ(റ)ന്‍റെ ഉപദേശം കേള്‍ക്കുകയായിരുന്നു, ഉപദേശത്തിനിടെ റസൂല്‍(സ)ലേക്ക് അബൂഹുറൈറ(റ)ന്‍റെ സംസാരം ചെന്നെത്തി. അബ്ദുല്ലാഹ് ബ്ന്‍ റവാഹ(റ)നെ കുറിച്ച് റസൂല്‍ (സ) മൊഴിഞ്ഞ വാക്കുകള്‍ മഹാനവര്‍കള്‍ പറഞ്ഞു :'നിശ്ചയം നിങ്ങളുടെ സഹോദരന്‍ അനാവശ്യമായ കാര്യങ്ങള്‍ പറയാറില്ല'. ശേഷം ഹബീബിനെ കുറിച്ച് അബ്ദുല്ലാഹ്(റ) പാടിയ വരികള്‍ മഹാനവര്‍കള്‍ ആലപിച്ചു(ബുഖാരി), (പദ്യത്തിലെ ആദ്യ വരികളുടെ സാരം, ഞങള്‍ക്കിടയിലെ റസൂല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സമയത്ത് പ്രഭാതത്തില്‍ നിന്ന് നന്മകള്‍ ഉറവയൊലിക്കും). ഹബീബ്(സ)യെ കുറിച്ച് അബ്ദുല്ലഹ്(റ) പാടിയ പ്രകീര്‍ത്തന കാവ്യവും മഹാനവര്‍കള്‍ക്ക് റസൂല്‍(സ) നല്‍കിയ അംഗീകാരവും പ്രസ്തുത ഹദീസില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇന്നത്തെ മൗലിദിലും ഇതിനോട് തുല്യമായ വരികളേ കാണാന്‍ സാധിക്കൂ. പ്രകീര്‍ത്തനകാവ്യം ആലപിക്കുന്നതിന്‍റെ പേരിലാണ് ശിര്‍ക്കാരോപണമെങ്കില്‍ അബൂഹുറൈ(റ)നെ കുറിച്ച എന്താണിവര്‍ പറയുക?  പ്രവാചക പ്രകീർത്തനത്തിൻറെ  പരമ്യങ്ങൾ കീഴടക്കിയ കഅബ് ബന്‍ സുഹൈര്‍(റ)ന്‍റെയും ഹസാന്‍ ബ്ന്‍ സാബിത്(റ)ന്‍റെയും  ചരിത്രങ്ങൾ  സര്‍വ്വാംഗീകൃതമാണ്.   സ്വഹാബത്തിനും താബിഉകള്‍ക്കും ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴാണ് മൗലിദ് വ്യവസ്ഥാപിതമായ രീതിയില്‍ സംസ്ഥാപിതമാകുന്നത്. . ഹിജ് റ അറുന്നൂറുകളില്‍ ഇര്‍ബല്‍ ഗവര്‍ണ്ണറായ മുളഫറുദ്ധീന്‍ കൂകബ് രി ബ്ന്‍ സൈനുദ്ധീനാണ് വര്‍ണ്ണാഭമായ രീതിയില്‍ മൗലിദാഘോഷത്തിന് തുടക്കം കുറിച്ചത്. വര്‍ഷംതോറും റബീഉല്‍ അവ്വലില്‍ നടത്തിവരുന്ന മൗലിദിന് അദ്ദേഹം മൂന്ന് ലക്ഷം ദീനാര്‍ ചെലവഴിച്ചു. അക്കാലത്തെ പ്രഗല്‍ഭ സൂഫിവര്യന്‍മാരും പണ്ഡിതന്‍മാരും അദ്ദേഹത്തിന്‍റെ മൗലിദ് സദസ്സുകളില്‍ സന്നഹിതരായി. പ്രജാസ്നേഹിയും പരിത്യഗിയുമായിരുന്ന മുളഫര്‍ രാജാവിന് അബുല്‍ ഖത്താബ് ബ്ന്‍ ദിഹ് യ (റ)വാണ് മൗലിദ് രചിച്ച് നല്‍കിയത്. അത്തന്‍വീറു ഫീ മൗലിദി ബശീറിന്നദീര്‍ എന്ന നാമത്തില്‍ പ്രശസ്തമായ പ്രസ്തുത മൗലിദിന് ആയിരം ദീനാറാണ് മുളഫര്‍ രാജാവ് പാരിതോഷികം നല്‍കിയത്. പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രൗഢമായ ഈ മൗലിദ് സദസ്സിനെ അന്ന് ജീവിച്ച ഒരു പണ്ഡിതന്‍ പോലും എതിര്‍ത്തിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.

മൗലിദ്: പ്രാമാണികത അന്വേഷിക്കുന്നവരോട്  മദ്ഹ് പ്രഭാഷണങ്ങളും ഗീതങ്ങളും നിറഞ്ഞൊഴുകിയ വേദികൾക്ക് കാല് കെട്ടിയിട്ടില്ല. മൗലിദിന്റെ വരികളാൽ  ഭക്തിസാന്ദ്രമായ മസ്ജിദങ്കണങ്ങള്‍ പഴമയുടെ തനിമയിൽ നിന്ന് അന്യം നിന്നിട്ട് ആണ്ട് രണ്ട് കഴിയുന്നു, നാടുനീളെ അലങ്കൃതമാകുന്ന തോരണങ്ങള്‍ കോർത്തിട്ടില്ല, മീലാദിന്റെ വിളംബരം ഗ്രാമാന്തരങ്ങളെ ഉണർത്തുന്ന നബിദിനറാലികള്‍ തൽക്കാലം വിസ്മൃതി പൂണ്ടിരിക്കുന്നു. മുൻകാലങ്ങളില്‍ നിന്ന് വിഭിന്നമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് വിശ്വാസികള്‍ റബീഉല്‍ അവ്വലിനെ വരവേൽക്കുന്നത്. ഓഫ്ന്‍   പ്ലാറ്റ്ഫോമുകളില്‍ നിന്നും മാറി ഓൺലൈനിലൂടെയാണ് ലോകമുസ് ലിങ്ങള്‍ പ്രധാനമായും മുത്ത് ഹബീബ്(സ)യുടെ ജന്മദിനം  കൊണ്ടാടുന്നത്. പക്ഷെ ഖേദകരമെന്നോളം അടുത്തിടെയായി നുരഞ്ഞ് പൊങ്ങിയ  ചില ഉല്പതിഷ്ണുക്കള്‍ ഈ അവസരം മുതലെടുത്ത് മീലാദാഘോഷത്തെയും മൗലിദിനെയും എതിർക്കുകയും സത്യവിശ്വാസികളെ കബളിപ്പിക്കുകയും ചെയ്ത് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. കോവിഡ് കാലത്ത് സാമൂഹ്യമാധ്യമങ്ങിലൂടെ ഇവര്‍ വിശ്വാസികൾക്ക് കെണിവലയൊരുക്കുന്നുവെന്നതാണ് വസ്തുത. നൂറ്റാണ്ടുകളോളമായി ലോകമുസ് ലിങ്ങള്‍ നിർവ്വഹിച്ച് കൊണ്ടിരിക്കുന്ന മൗലിദ് കർമ്മത്തെ ബിദ്അത്തെന്നും ശിർക്കെന്നും മുദ്ര കുത്തി സ്വയം തിരസ്ക്കരിക്കുന്നതിനു പുറമെ മറ്റു സത്യവിശ്വാസികളെയും ഇത്തരം പുണ്യകർമ്മങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ച് സമൂഹത്തെ വഴിപിഴപ്പിക്കുകയാണ് ഇവര്‍. സംഘടിതമായി, ഖുർആനിലെ അല്പം സൂക്തങ്ങളും തിരുഹബീബ്(സ)യുടെ ജന്മജീവചരിത്രങ്ങളെ കുറിച്ച് വന്ന ഉദ്ധരണികളും ഗദ്യപദ്യാവിഷ്ക്കാരത്തില്‍ പാരായണം ചെയ്യലാണ് മൗലിദ്. തുടർന്ന്  തിരു ഹബീബ്(സ)യുടെ ജന്മത്തിൽ സന്തോഷം പ്രകടിപ്പിച്ച് ജനങ്ങൾക്ക് ഭക്ഷണം വിതരണം നടത്തുകയും ചെയ്യുന്നു. ഉത്തമനൂറ്റാണ്ടുകാരുടെ കാലത്തൊന്നും വ്യവസ്ഥാപിതമായ രൂപത്തിൽ   നിർവ്വഹിച്ചിട്ടില്ലെങ്കിലും പ്രാമാണികത അടിസ്ഥാനമാക്കി മഹത്തായ പുണ്യ കർമ്മമാണ് മൗലിദെന്ന് പ്രഗൽഭരായ ഇമാമുമാരെല്ലാം അഭിപ്രയാപ്പെട്ടിട്ടുണ്ട്. മുത്ത് ഹബീബ്(സ)യെ സ്മരിക്കാനും അവിടത്തെ ജന്മം  കൊണ്ടും സന്തോഷിക്കാനുമാണ് ഖുർആനും മറ്റു പ്രമാണങ്ങളും സത്യവിശ്വാസികളോട് കൽ പ്പിച്ചിട്ടുള്ളത്; "നിശ്ചയം അല്ലാഹുവും അവൻറെ മാലാഖമാരും റസൂൽ(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നു, അതിനാൽ നിങ്ങളും അവരുടെ മേൽ സ്വലാത്തും സ്വലാമും ചൊരിയുക  (അഹ്സാബ്33). അല്ലാഹുവിന്റെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്  പ്രകീർത്തനത്തിനമാണെന്ന അബുൽ ആലിയ(റ)ൻറെ പ്രസ്താവന  വിശ്രുത ഖുർആൻ  വ്യാഖ്യാന ഗ്രന്ഥമായ ദുർറുൽ മൻസൂറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  അഥവാ അല്ലാഹു റസൂൽ (സ)യെ തൻറെ മാലാഖമാരുടെ സദസ്സിൽ പുകഴ്ത്തുന്നുവെന്നർഥം. അല്ലാഹു തൻറെ ഹബീബിന് വേണ്ടി സ്വലാത്ത് ചൊല്ലാൻ വിശ്വാസികളോട് കൽപ്പിച്ചതിനു പുറമെ സദസ്സിലായി ഹബീബിനെ പ്രകീർത്തിക്കുകയും ചെയ്യുന്നു. "നബിയെ,അങ്ങ് പറയുക, അല്ലാഹുവിന്റെ മഹത്വം കൊണ്ടും അനുഗ്രഹം കൊണ്ടും നിങ്ങള്‍ സന്തോഷിക്കൂ (യൂനുസ്58)". പ്രസ്തുത സൂക്തത്തിലെ അനുഗ്രഹം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് റസൂല്‍(സ)യാണെന്ന് ഇബ്ന്‍ അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. മഹാനവർക‍ളുടെ ഉദ്ധരണി തഫ്സീറു ബഹ്റില്‍ മുഹീത്വ് സാദുല്‍ മസീർ, ദുർറുൽ മൻസൂർ എന്നീ തഫ്സീറുകളിൽ പരാമർശിക്കുന്നുമുണ്ട്. "നിങ്ങളുടെ ഹൃദയത്തിന് കരുത്തും വീര്യവും നൽകുന്ന മുൻകാല പ്രവാചകരുടെ കഥകളെല്ലാം നാം നിങ്ങൾക്ക് വിവരിച്ചു  നൽകും(ഹൂദ്120)". മുൻകാല പ്രവാചകന്മാരുടെ കഥകള്‍ ശ്രവിക്കല്‍ കൊണ്ട് തിരുദൂതരുടെ ഹൃദയത്തിന് കരുത്തും ബലവും വർദ്ധിക്കുമെന്ന് ഈ സൂക്തത്തിന്റെ വാച്യാർഥ‍ത്തില്‍ നിന്ന് തന്നെ സുഗ്രാഹ്യമാണ്. പ്രവാചകന്മാരുടെയും മുൻകാ‍ല സമുദായങ്ങളുടെയും കഥകള്‍ ശ്രവിക്കല്‍ കൊണ്ട് കൂടുതല്‍ വീര്യം വർധിക്കുമെന്ന് പ്രമുഖ ഖുർആന്‍ വ്യാഖ്യാന ഗ്രന്ഥമായ റൂഹുല്‍ ബയാനില്‍ ഇസ്മാഈലുല്‍ ഹഖി(റ) പരാമർശിക്കുന്നുണ്ട്. സൂറത്തുല്‍ ഹൂദിലെ 122ആം സൂക്തത്തിൻറെ വിശദീകരണത്തില്‍ ഇതോടൊപ്പം സ്വാലിഹീങ്ങളുടെ ചരിത്രങ്ങള്‍ അല്ലാഹുവിന്റെ സൈന്യങ്ങളില്‍ പെട്ട സൈന്യമാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. മുൻകാല പ്രവാചകന്മാരുടെ ചരിത്രസ്മരണകള്‍ ഹൃദയങ്ങൾക്ക്  കൂടുതല്‍ കരുത്ത് നൽകുമെങ്കില്‍ റസൂല്‍(സ)യുടെ ജന്മജീവ സ്മരണകള്‍ അയവിറക്കുന്നതിനും അവിടുത്തെ പ്രകീർത്തിക്കുന്നതിനും ആരാണ് തടയണ സൃഷ്ടിക്കുന്നത്?. ലോകാനുഗ്രഹിയായ ഹബീബ്(സ)യുടെ പ്രകീർത്തനങ്ങളും മൗലിദും അനിസ് ലാമികമാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് ഖുർആൻ  തന്നെയാണ് മറുപടി.