മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
ഇന്ന് നടക്കുന്ന മൗലിദ് കർമ്മത്തിലുള്ളതെന്താണ്.? കുറെ മുസ്ലിംകൾ സമ്മേളിക്കും. ആരുടെ മൗലിദാണെങ്കിലും ശരി, ആദ്യം ഒരു ഫാത്തിഹ ഓതി നബി(സ്വ)യുടെയും മറ്റും പേരിൽ ഹദ്‌യ ചെയ്യും. ഇത് സുന്നത്താണെന്ന് തുഹ്ഫ 6-158 ൽ വ്യക്തമാക്കിയിട്ടുണ്ട്. ശേഷം നബി(സ്വ)യുടെ സ്ഥാനമാനങ്ങൾ വിവരിക്കുന്ന ഖുർആൻ വാക്യങ്ങൾ സമ്മേളിച്ചവർ ഓരോരുത്തരും ഓതും. ഖുർആൻ ഓതൽ പുണ്യകർമ്മമാണെന്ന് പറയേണ്ടതില്ലല്ലോ. അതിൽ പിന്നെ നബി(സ്വ)യെയോ മറ്റു മഹാത്മാക്കളെയോ പ്രകീർത്തിച്ച് കൊണ്ട് വിരചിതമായ ഗദ്യങ്ങളും പദ്യങ്ങളും ചൊല്ലും. ഇങ്ങനെ മഹാത്മാക്കളെ പ്രകീർത്തിക്കൽ സൽക്കർമ്മവും സുന്നത്തുമാണെന്നതിൽ പുത്തൻവാദികൾക്ക് പോലും സംശയമില്ല. ആ പ്രകീർത്തനം ആരോ രചിച്ച ഗ്രന്ഥത്തിൽ നോക്കിയായിപ്പോയി, അറബി ഭാഷയിലായിപ്പോയി, എന്നത് കൊണ്ട് പ്രകീർത്തനത്തിന്റെ പുണ്യം എങ്ങനെ നഷ്ടപ്പെടും? ഈ പ്രകീർത്തനം കഴിഞ്ഞു ചിലപ്പോള്‍ വീണ്ടും പ്രാരംഭത്തിൽ ചെയ്ത പോലെ ഖുർആൻ ഓതി നബി(സ്വ)ക്കും മറ്റും പ്രതിഫലം ദാനം ചെയ്ത് പ്രാർത്ഥിക്കും. അതും സുന്നത്താണെന്ന് മുകളിൽ ഉദ്ധരിച്ചുവല്ലോ. ഇനിയത്തെ കർമ്മം നബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിൽ അന്നദാനം പോലുള്ളവ നടത്തുകയാണ്. ഇത്തരം ധർമ്മങ്ങൾ പൊതുവിൽ സുന്നത്തും മരണപ്പെട്ടവരുടെ പേരിൽ പ്രത്യേകം സുന്നത്തും മയ്യിത്തിനു ഫലവത്തുമാണെന്നത് ഇജ്‌മാഉ കൊണ്ട് സ്ഥിരപ്പെട്ടതത്രേ. ഈ ദാനധർമ്മം നബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിലാകുമ്പോൾ പുണ്യം കൂടുകയല്ലെയുള്ളൂ? നഷ്ടപ്പെടുന്നതെങ്ങനെ? ഇത്തരം കാര്യങ്ങളാണ് ഇന്ന് സർവ്വ സാധാരണയായി മൗലിദ് കർമ്മങ്ങളിൽ ഉള്ളത്.
അവ ഓരോന്നും പുണ്യമാണ് എന്ന് തെളിഞ്ഞിരിക്കെ എല്ലാം കൂടി ഒത്തു ചേർന്ന് ഒരു രൂപമാകുമ്പോൾ അതെങ്ങനെ പുണ്യമറ്റതാകും? അനാചാരമാകും? ഈ സമ്മേളിത രൂപം 'നബി (സ്വ) പ്രവർത്തിച്ചില്ല' 'സ്വഹാബത്ത് പ്രവർത്തിച്ചില്ല' എന്ന് കരുതി ശർഇന്റെ പൊതുവായ നിർദ്ദേശങ്ങളിൽ ഇത് പെടില്ലെന്നെങ്ങനെ പറയും?! നോക്കുക - മുസ്ലിംകൾക്ക് സന്തോഷം ഉളവാകുന്ന ഏതൊരു കർമ്മവും അത് പ്രത്യേകം വിലക്കപ്പെട്ടിട്ടില്ലെങ്കിൽ അതൊരു قربة (അല്ലാഹുവിന്റെ സാമീപ്യം നേടുവാനുതകുന്ന പുണ്യ കർമ്മം) ആയിരിക്കുമെന്ന് തുഹ്ഫ 10-81 ൽ പ്രസ്താവിച്ചിട്ടുണ്ട്. ഖുർബത്ത് പ്രവർത്തിക്കുവാൻ ആകട്ടെ ഖുർആൻ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ.
وابتغو اليه الوسيلة
എന്ന ഖുർആൻ വാക്യത്തിന് അല്ലാഹുവിന്റെ സാമീപ്യം നേടുവാൻ ഉതകുന്ന 'ഖുർബത്തുകൾ' പ്രവർത്തിക്കണം എന്നാണു മുഫസ്സിറുകൾ ഒരു വ്യാഖ്യാനം നൽകിയിട്ടുള്ളത്.
അപ്രകാരം തന്നെ خير,معروف
എന്നിവ പ്രവർത്തിക്കുവാനും അതിലേക്ക് അപരരെ ക്ഷണിക്കുവാനും ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്.
ولتكن منكم أمة يدعون إلى الخير ويأمرون بالمعروف الخ
എന്നിത് പോലുള്ള ഖുർആൻ ആയത്തുകൾ ശ്രദ്ധേയമാണ്. ഈ ഖുർആൻ വാക്യങ്ങളിൽ പറഞ്ഞ خير و معروف എന്നിവയുടെ അർത്ഥം ഖുർആൻ വ്യാഖ്യാതാക്കൾ വിവരിച്ചത് കാണുക
المعروف: اسم جامع لكل ما عرف من طاعة الله والاحسان الى الناس جمل – ٤: ٢٣٣ خازن ١: ٢٦٨
(ബഹുജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും അല്ലാഹുവിനുള്ള طاعة ഉം ആയി അറിയപ്പെടുന്ന സർവ്വകാര്യങ്ങളും ഉൾക്കൊള്ളുന്ന പദമാണ്
(الخير: افعال الحسنة الموافقة للشرع)
(ശറഇനു വിരുദ്ധമല്ലാത്ത എല്ലാ നല്ല കാര്യങ്ങളും ഖൈറ് തന്നെ
(اكليل : ٣: ٤٥ التأويل: ١: ٢٦٨ )
അന്നദാനം പോലുള്ള ജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും ഖുർആൻ പാരായണം, ദുആ, മദ്ഹ് കീർത്തനം, സ്വലാത്ത്, സലാം ആദിയായ طاعة കളായി അറിയപ്പെടുന്ന കാര്യങ്ങളും മാത്രമാണല്ലോ ഇന്നത്തെ മൗലീദ് കർമ്മത്തിലുള്ളത്. അത് കൊണ്ട് ഇതെല്ലാം ഖുർആൻ നിർദേശിച്ച معروف ൽപെട്ടതും ശർഇനോടനുയോജ്യമായ നല്ല പ്രവർത്തികളിൽ പെട്ടതുമാണെന്ന് സുവ്യക്തം. തദടിസ്ഥാനത്തിൽ ഇത് പുണ്യകർമ്മവും ശർഉ പ്രോത്സാഹിപ്പിച്ചതുമാണ്. ഈ നൽപ്രവർത്തനത്തിലേക്ക് സഹായകമായ മറ്റൊരു സൽപ്രവർത്തനമാണ് മൗലിദ് രചന. അത് കൊണ്ടത്രേ പ്രഗത്ഭരായ പല ഇമാമുകളും മഹാത്മാക്കളുടെ മൗലിദുകൾ രചിച്ചിരുന്നത്.
__________________________
*മൗലാനാ നജീബ് ഉസ്താദ്* 1989ൽ എഴുതിയ ഒരു ലേഖനം പൂർണ്ണരൂപത്തിൽ
1 380
ഇനി ഈയടിസ്ഥാനത്തിൽ മൗലിദ് കർമ്മത്തിന്റെ വിധിയെന്ത് എന്ന് ചിന്തിക്കാം. ഇന്നത്തെ രീതിയിലുള്ള മൗലിദ് കഴിക്കൽ നബി(സ്വ)യുടെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിൽ ഉള്ള ബിദ്അത്താണ്. എന്നാൽ ദീനിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധവും അനാചാരവും എന്ന അർത്ഥത്തിലുള്ള സാങ്കേതിക ബിദ്അത്തല്ല. മഹാന്മാരുടെ മദ്ഹ് പറയുക എന്ന കർമ്മം നബി(സ്വ)യോ സ്വഹാബത്തോ ചെയ്തിട്ടില്ലെന്ന് ഇപ്പറഞ്ഞതിനു അർത്ഥമില്ല. അത് തീർച്ചയായും നബിചര്യ തന്നെയാണ്. പ്രത്യുത, മുൻഗാമികളാൽ രചിക്കപ്പെട്ട ഒരു മൗലിദ് കിതാബ് നോക്കി അത് പാരായണം ചെയ്യുക, അതിനായി സമ്മേളിക്കുക, അത് കഴിഞ്ഞ ശേഷവും അതിനിടയിലും അന്നദാനാദി കർമ്മങ്ങൾ നടത്തുക ഇതെല്ലാം ഒത്തു ചേർന്ന് കൊണ്ടുള്ള മൗലിദ് കഴിക്കൽ തിരുമേനി(സ്വ)യുടെ കാലത്ത് പതിവില്ലാത്ത ഒരു കർമ്മം തന്നെയാണ്. ഇന്ന് നാം ഏവരും ചെയ്യുന്ന മുസ്ഹഫ് നോക്കി ഖുർആൻ പാരായണം ചെയ്യുക, കിതാബ് നോക്കി ഹദീസ് പഠിക്കുക, ഗ്രന്ഥങ്ങൾ നോക്കി ഇൽമു പഠിക്കുക, എന്നിവയെല്ലാം നബി(സ്വ)കാലത്തില്ലാത്ത ബിദ്അത്തുകളായത് പോലെ തന്നെ. അതെ സമയം ബിദ്അത്തെങ്കിലും ഇന്നത്തെ സമ്പ്രദായത്തിലുള്ള മൗലിദ് കർമ്മത്തിനും ഒരു വിധി ഉണ്ടാകുമല്ലോ.
ഏതു കർമ്മങ്ങളുടെയും ഇസ്ലാമിക വിധി ഗ്രഹിക്കുന്നത് ഫിഖ്ഹ് (കർമ്മ ശാസ്ത്രം) ഗ്രന്ഥങ്ങളിൽ നിന്നാണല്ലോ. ഇന്നറിയപ്പെടുന്ന പഞ്ചവിധികളുടെ തന്നെ ഉപജ്ഞാതാക്കൾ ഫുഖഹാഅ് (കർമ്മശാസ്ത്ര പടുക്കൾ) ആണ്. അല്ലാതെ ഫിഖ്ഹ് ഗ്രന്ഥങ്ങൾ ഒഴിച്ച് നിർത്തി ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ കർമ്മങ്ങളുടെ സാങ്കേതിക ഭാഷയിലുള്ള വിധി ആർക്കും ഗ്രഹിക്കാൻ ആകുകയില്ല. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്നാകട്ടെ, മുമ്പുണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാനിരിക്കുന്നതുമായ സകലമാന കർമ്മങ്ങളുടെയും മതവിധി ഗ്രഹിക്കാൻ ആകുകയും ചെയ്യും. ഈ നിലക്ക് മാത്രമേ ഇസ്ലാമിന്റെ സമഗ്രതയും സമ്പൂർണ്ണതയും സാർവ്വകാലികതയും സ്ഥിരീകരിക്കുവാനുമാകൂ. ഖുർആനും ഹദീസും മാത്രമേ പ്രമാണങ്ങളായുള്ളൂ, ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം കേവലം 'ഖോജാക്കളുടെ ഖൗലും ഖീലയുമാണ്' എന്ന് പരിഹസിക്കുന്നവർ ടെസ്റ്റ് ട്യൂബ് ശിശുവും ലിംഗമാറ്റ ശസ്ത്രക്രിയയുമെല്ലാം യാഥാർത്ഥ്യമായിരിക്കുന്ന ഇക്കാലത്തും ഈ പരിഹാസം നിർത്താത്തതിലാണത്‌ഭുതം. ഇത്തരം ആധുനിക പ്രശ്നങ്ങൾ സംബന്ധിച്ച് വിലയിരുത്താൻ നിർബന്ധിതരാകുമ്പോൾ 'ഖുർആനിലും ഹദീസിലും അവ സംബന്ധിച്ചൊന്നുമില്ലെന്നും പക്ഷെ ഇമാമുകൾ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും' തുറന്നെഴുതാൻ ഈ നാണം കെട്ട ഖുർആൻ സുന്നത്ത് വാദികൾക്കിപ്പോൾ മടിയില്ല. ആധുനിക പ്രശ്നങ്ങൾക്ക് മുമ്പിൽ മുസ്ഹഫും ബുഖാരിയും മറിച്ച് വെച്ച് ഗവേഷണം ചെയ്യാൻ ശ്രമിച്ചിട്ട് കാറ്റ് പോകുമ്പോൾ ഫിഖ്ഹ് ഗ്രന്ഥങ്ങൾ തന്നെ ഇവറ്റകളും അവലംബമാക്കുന്നത് കാണുന്നു. 'ഗതികെട്ടാൽ പുലി പുല്ലും തിന്നും' എന്ന മൊഴിയാണ് ഓർമ്മ വരുന്നത്. ചുരുക്കത്തിൽ ഇസ്ലാമിക വിധി നിർണ്ണയത്തിൽ ഫിഖ്ഹ് ഗ്രന്ഥങ്ങൾ ആർക്കും അവഗണിക്കാനാവില്ല. അവയിലൂടെ നമുക്ക് മൗലിദ് കർമ്മത്തിന്റെ വിധി എന്താണെന്ന് നോക്കാം. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇന്ന് നടന്നു വരുന്ന മൗലിദ് സമ്പ്രദായത്തിന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നൽകപ്പെട്ടിരിക്കുന്ന വിധി അത് 'മൻദൂബ്' (പ്രതിഫലാർഹവും ശറഅ് പ്രേരണ നൽകുന്നതുമായ ഒരു പുണ്യ കർമ്മം) എന്നത്രെ. (ശർവാനി 7/422) നോക്കുക.
നബിതിരുമേനി(സ്വ)യും സ്വഹാബത്തുമൊന്നും നിർവ്വഹിക്കാത്ത ഒരു കാര്യമെങ്ങനെ പുണ്യകർമ്മമാകും എന്ന് ചില അൽപ്പബുദ്ധികൾ സംശയിച്ചേക്കാം. ആ സംശയം അസ്ഥാനത്താണ്. എന്ത് കൊണ്ടെന്നാൽ ഒരു കാര്യം ശറഇൽ സുന്നത്താണ് (പ്രതിഫലാർഹമായ പുണ്യകർമ്മം) എന്നു പറയുവാൻ ആ കാര്യം നബി(സ്വ) പ്രവർത്തിച്ചതായി തെളിയുകയൊന്നും വേണ്ട. നോക്കുക - പ്രത്യേകം വിലക്കപ്പെടാത്ത സമയങ്ങളിൽ സുന്നത്ത് നിസ്ക്കാരം (നഫ്ൽ മുത്വ്‌ലഖ്) എത്രയും നിർവ്വഹിക്കുന്നത് പുണ്യകർമ്മമാണ് - സുന്നത്താണ്. എന്നാൽ നബി(സ്വ) അങ്ങനെ പ്രവർത്തിച്ചു കാണിച്ചതാണെന്നോ ഇക്കാര്യം പ്രത്യേകം കൽപ്പിച്ചിട്ടുണ്ടെന്നോ ആർക്കും തെളിയിക്കാനാകില്ല. മറിച്ച് ശറഇന്റെ പൊതു നിർദ്ദേശത്തിൽ ഉൾക്കൊണ്ടിരുന്നാലും ഒരു കാര്യം സുന്നത്താണെന്ന് വിധി കൽപ്പിക്കാവുന്നതാണ്. മറ്റൊരുദാഹരണം കാണുക. നമസ്ക്കാരത്തിന്റെ സമയമായ ശേഷം ഒറ്റക്ക് നിസ്ക്കരിച്ച ആൾക്ക് ശേഷം ജമാഅത്ത് ലഭിക്കുമ്പോൾ ആ നിസ്ക്കാരം മടക്കി നിർവ്വഹിക്കൽ സുന്നത്തുണ്ട്. ഇത് സംബന്ധിച്ച് ഫുഖഹാഅ് പറയുന്നു.
وعدم نقل الاعادة عنه صلعم لا يستلزم عدم ندبها - تحفة (1-434)
(ഇങ്ങനെ നബി(സ്വ) തങ്ങളെ തൊട്ട് മടക്കി നിസ്ക്കരിച്ചതായി ഉദ്ധരിക്കപ്പെട്ടിരുന്നില്ലെന്ന് വെച്ച് അക്കാര്യം സുന്നത്തല്ലെന്ന് വരുന്നില്ല - തുഹ്ഫ 1-434).
ആകയാൽ തിരുനബി (സ്വ) പ്രവർത്തിച്ചതല്ലെങ്കിലും ഇന്നത്തെ മൗലിദു കർമ്മവും അതോടനുബന്ധിച്ച സദാചാരങ്ങളുമെല്ലാം സുന്നത്തും പ്രതിഫലാർഹവുമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിലൂടെ മനസ്സിലാക്കാൻ പ്രയാസമില്ല.
1 380
വിവാഹാഘോഷവും നിഷിദ്ധമാക്കുമോ? അനാചാരമാക്കുമോ? അവരങ്ങനെ ജൽപ്പിക്കുന്ന
തിനു ബദലായി ഈ രൂപത്തിലുള്ള വിവാഹാഘോഷം നബി(സ്വ)യും സ്വഹാബത്തും നടത്തിയിരുന്നത് തന്നെയാണെന്ന് തെളിവ് നിരത്തി പ്രസംഗിക്കുവാൻ നമ്മുടെ കൂട്ടർ തുനിയുമോ? ഗ്രന്ഥമെഴുതുമോ?
അത് പ്രകാരം ശർഇൽ നിർബന്ധമായ ഒരു കാര്യമാണ് വിദ്യയഭ്യസിക്കലും അഭ്യസിപ്പിക്കലും. ഈ നിർബന്ധ കടമ നിറവേറ്റുവാൻ കാലോചിതമായി നാമിന്നു പാഠശാലകൾ പടുത്തുയർത്തുന്നു. നഴ്സറികൾ, മദ്രസ്സകൾ, കോളേജുകൾ എന്നിവ. അവിടെ സിലബസ് സുസ്റ്റത്തിൽ അധ്യാപനം ക്രമീകരിക്കപ്പെടുന്നു. അധ്യാപകരെ ശമ്പളം കൊടുത്ത് നിയമിക്കുന്നു. വിദ്യാർഥികൾ മുറകൾ പാലിച്ച് കൊണ്ട് അഡ്മിഷൻ നേടുന്നു. ക്ളാസ്സിൽ കൃത്യസമയത്ത് ഹാജറാകുന്നു. ഹാജർ വിളിക്കപ്പെടുന്നു. നിശിത സമയത്ത് പരീക്ഷ നടക്കുന്നു... ഇങ്ങനെ ഈ രൂപത്തിൽ വിദ്യാഭ്യാസം നടത്തുന്ന വഴക്കം നബി(സ്വ)യുടെ കാലത്തുണ്ടോ? സ്വഹാബികൾ നടത്തിയോ? താബിഈങ്ങളോ? ഈ സമ്പ്രദായം ആരംഭിച്ചിട്ട് എത്ര നൂറ്റാണ്ടു കഴിഞ്ഞു? ഈ കാരണം പറഞ്ഞു ഇന്നത്തെ വിദ്യാഭ്യാസ രീതിയും ബിദ്അത്തും അനാചാരവും ആണെന്ന് മൗലിദ് വിരോധികൾ വാദിക്കുമോ? വാദിച്ചാൽ അത് സുന്നത്താണെന്ന് സ്ഥാപിക്കാൻ അവയെല്ലാം നബി(സ്വ)യും സ്വഹാബാക്കളും മുഴുക്കെ പ്രവർത്തിച്ചിരുന്നതാണെന്ന് വലിച്ചു നീട്ടി എഴുതുവാൻ നമ്മുടെ കൂട്ടർ തയ്യാറാകുമോ? ലജ്ജാകരമെന്നല്ലാതെ എന്ത് പറയാൻ?!
ഇങ്ങനെ ചോദിക്കുമ്പോൾ ചിലർക്കൊരു മുടന്തൻ ന്യായം പറയാനുണ്ടാകും: വിവാഹാഘോഷവും വിദ്യാഭ്യാസവും മറ്റും ഭൌതിക കാര്യങ്ങളാണ്. അവ നമ്മുടെ ഇഷ്ടം പോലെ കാലോചിതമായി നടത്താം. നബി(സ്വ)യും സ്വഹാബത്തുമൊന്നും പ്രവർത്തിച്ചത് നോക്കേണ്ടതില്ല. മൗലിദാഘൊഷവും മറ്റും അങ്ങനെയല്ല. അത് ദീനീ കാര്യമാണ്. അതിൽ നബി(സ്വ) ചെയ്യാത്തത് പാടില്ല. ബിദ്അതാണ്, അനാചാരമാണ് എന്ന്. നാണക്കേട് ! അല്ലാതെന്ത്? വാജിബായ ദീനീ വിദ്യാഭ്യാസ കാര്യവും സുന്നത്തായ നിക്കാഹ് കർമ്മവുമെല്ലാം ഭൗതികകാര്യവും പുതിയ പുതിയ രൂപങ്ങൾ കണ്ടു പിടിച്ചു നടപ്പാക്കാവുന്നതുമാണെങ്കിൽ, പ്രതിഫലാർഹവും പുണ്യകർമ്മവുമായ മൗലിദാഘോഷവും ഭൌതിക കാര്യങ്ങളുമാണെന്നങ്ങ് പറഞ്ഞാൽ പോരെയോ? എന്നാൽ വിവാഹാഘോഷത്തിന്റെ സ്ഥാനം നൽകിയെങ്കിലും ഈ ആഘോഷവും സമ്മതിക്കാമല്ലൊ. എന്തിനീ വിവാദമുണ്ടാക്കണം. അല്ലെങ്കിൽ ഒരു കർമ്മത്തിന്റെ മതവിധി നിർണ്ണയിക്കും മുമ്പേ ആ കർമ്മം ദീനിയ്യ്, ദുനിയവിയ്യ് എന്ന് പറഞ്ഞു വിവേചിക്കുന്നത് തന്നെ ഒരുതരം കുരുട്ടു വിദ്യയല്ലേ.?
ഒരു കർമ്മം ദീനിയ്യ് (മതപരം), ദുനിയവിയ്യ് (ഭൗതികം) എന്ന് നിർണ്ണയിക്കുന്നതിൽ ആ കർമ്മത്തിന്റെ ഇസ്ലാമിക വിധിനിർണ്ണയത്തിനും വ്യക്തമായ സ്വാധീനമുണ്ട്. വിദ്യാഭ്യാസം അനിവാര്യമായ മാർഗ്ഗത്തിലൂടെ നടത്തുക വാജിബ് (നിർബന്ധം) ആണെന്ന് സ്ഥിരപ്പെട്ടാൽ അത് ദീനിയ്യല്ല: ഭൗതികമാണ് എന്ന് പറയാനൊക്കുമോ? ഒരിക്കലുമില്ല. ചുരുക്കത്തിൽ നബി(സ്വ)യുടെയും സ്വഹാബികളുടെയും കാലത്ത് നടപ്പില്ലെങ്കിലും ഒരു കർമ്മത്തിന്റെ മതവിധി വാജിബോ സുന്നത്തോ ആണെന്ന് വ്യക്തമായാൽ ആ കർമ്മം ദീനിയ്യ് തന്നെ. വേണ്ട മുബാഹ് (കേവലം അനുവദനീയമായത്) ആയ കാര്യങ്ങൾ പോലും സദുദ്ദേശപൂർവ്വം ആവർത്തിച്ചാൽ പ്രതിഫലാർഹമാണല്ലോ. അതും ത്വാഅത്തും ദീനീ കാര്യവും ആകുമെന്നർത്ഥം. അതിനാൽ മതപരം, ഭൗതികം എന്ന് തരംതിരിക്കുമ്പോൾ, തങ്ങൾ കൂടി പ്രവർത്തിക്കുന്ന ബിദ്അത്തുകളെല്ലാം ഭൗതികവും അപരർ മാത്രം പ്രവർത്തിക്കുന്ന ബിദ്അത്തുകൾ മതപരവുമാക്കി തടി സലാമത്താക്കുവാനൊന്നും ആരും ശ്രമിക്കേണ്ടതില്ല. നബി(സ്വ)യുടെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിലുള്ള ബിദ്അത്തുകൾ അടങ്കലും അനാചാരവും നിഷിദ്ധവും എന്ന് വിധി കൽപ്പിച്ചു കൂടാ. മറിച്ച് നബി(സ്വ)യുടെ കാലത്തില്ലെങ്കിലും ഒരു കർമ്മത്തിന് പഞ്ചവിധികളിൽ ഒരു വിധി ശർഇൽ ഉണ്ടായിരിക്കും. തീർച്ച.
ഇത് കൊണ്ടാണ് വിധി നിർണ്ണയാടിസ്ഥാനത്തിൽ ബിദ്അത്ത് അഞ്ചു വിധമാണെന്ന് ബഹു: ഇമാമുകൾ രേഖപ്പെടുത്തിയത്. ഒരു ഉദ്ധരണി കാണുക. "പുതിയ ആചാരങ്ങൾ വാജിബ്, ഹറാം, സുന്നത്ത്, കറാഹത്ത്, മുബാഹ് എന്നിങ്ങനെ വിവിധ ഇനമാണ്. ഈ ആചാരങ്ങളെ ശരീഅത്തിന്റെ പൊതു പ്രമാണങ്ങളുടെ മേൽ വെളിപ്പെടുത്തി വിലയിരുത്തുകയാണ് മേൽ പ്രകാരം വിധി നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗം. വാജിബിന്റെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് വാജിബായിരിക്കും. അറബി വ്യാകരണ ശാസ്ത്രം അഭ്യസിക്കൽ, അഭ്യസിപ്പിക്കൽ എന്നിതുകൾ പോലെ. ഹറാമിന്റെ പ്രമാണങ്ങളിൽ പെടുന്ന ബിദ്അത്തുകൾ ഹറാം തന്നെ. റാഫിളത്, മുജസ്സിമത്ത്, മുർജിഅത്ത്, ഖദ്‌രിയ്യത്ത്, എന്നീ മുബ്തദിഉകളുടെ ആദർശങ്ങൾ ആണിതിനുദാഹരണം. ഇനി സുന്നത്തിന്റെ പ്രമാണങ്ങളിലാണ് ബിദ്അത്ത് വരുന്നതെങ്കിലോ അത് സുന്നത്തായിരിക്കും. മദ്രസ്സകൾ, സത്രങ്ങൾ പോലെയുള്ളവ പണിയുക, ആദ്യ കാലത്ത് നടപ്പില്ലാത്ത സദുദ്ദേശപരമായ നൽക്കാര്യങ്ങൾ എന്നിതുകൾ ഉദാഹരണം. മുബാഹിന്റെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്തുകൾ മുബാഹാണ്. സുബ്ഹ് നമസ്ക്കാരത്തിനും അസർ നമസ്ക്കാരത്തിനും ഉടനെ പരസ്പരം മുസാഫഹത്ത് ചെയ്യുക, ഭക്ഷണ വസ്ത്രാദികൾ മെച്ചപ്പെടുത്തുക പോലുള്ളത് ഉദാഹരണം" (ശർവാനി 10/235).
1 380
💚💚 *മൗലിദിന്റെ വിധി* 💚💚
========================
_മൗലാനാ നജീബ് ഉസ്താദ്_ 1989ൽ എഴുതിയ ഒരു ലേഖനം
_________________________
മൗലിദ് കർമ്മം, മീലാദ് കഴിക്കൽ, നേർച്ച കഴിക്കൽ ഇതെല്ലാം നാടൻ പ്രയോഗങ്ങളാണ്. തിരുനബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിൽ ഗദ്യമായും പദ്യമായും ഗദ്യ പദ്യ സമ്മിശ്രമായും അറബി ഭാഷയിൽ രചിക്കപ്പെട്ട കീർത്തനങ്ങൾ പാരായണം ചെയ്യുക, അതിന്റെ മുമ്പും പിമ്പുമായി ഫാത്തിഹ ഓതി ദുആയിരക്കുക, കഴിഞ്ഞു പിരിയുമ്പോൾ വല്ല ഭക്ഷണവും കഴിക്കുക വിതരണം ചെയ്യുക എന്നീ കർമ്മങ്ങൾ ഒത്തുചേർന്ന രൂപത്തിനാണ് ബഹുജനങ്ങൾ മേൽപ്രകാരം നാമകരണം നടത്തിയത്.
ഭാഷാകസർത്തുകളുമായി ഈ നാടൻ നാമകരണത്തെ പ്രതിക്കൂട്ടിലാക്കാൻ ചിലർ തുനിയാറുണ്ട്. അതിലർത്ഥമില്ല. മാങ്ങ, ചക്ക, പേരക്ക, കറമൂസ പോലുള്ള നാമങ്ങൾ അതതു നാമങ്ങളിൽ അറിയപ്പെടുന്ന ഫലങ്ങൾക്ക് ബഹുജനങ്ങൾ പേരിട്ടു വിളിക്കുമ്പോൾ അതിൽ ഭാഷാപരമായ ന്യൂനത കണ്ടെത്താൻ ശ്രമിക്കുന്നത് വ്യർത്ഥമാണല്ലോ. പേരെന്തോ ആവട്ടെ, മേൽ വിവരിച്ച മൗലിദ് മനുഷ്യർ നടത്തുന്ന ഒരു കർമ്മമാണ്. മറ്റേതു കർമ്മങ്ങളെയും പോലെ ആ കർമ്മത്തിനും ശർഇൽ അംഗീകൃതമായ അഞ്ചാലൊരു വിധി അനിവാര്യമാണ്. വാജിബ്, മുബാഹ്, കറാഹത്ത്, ഹറാം, സുന്നത്ത് ഇവയാണ് അഞ്ചു വിധികൾ. ഇവയിൽ ഏതു വിധിയാണ് മൗലിദ് കർമ്മത്തിന് ഉള്ളത്? ഇതാണ് നാം ഗ്രഹിക്കേണ്ടത്.
ഇസ്ലാമിൽ ഈ അഞ്ചാലൊരു വിധിയില്ലാത്ത ഒരു മനുഷ്യ കർമ്മവും ഇല്ല. കാരണം ഇസ്ലാം സമ്പൂർണ്ണമാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകൾക്കും വ്യാപകമായ നിയമസംഹിതയാണ്. മനുഷ്യന്റെ പ്രവൃത്തി, മൊഴി, വിശ്വാസം ഇവയിൽ ഏതു പരിശോധിച്ചാലും അത് സംബന്ധിച്ച് ഇസ്ലാമിനു അതിന്റേതായ കാഴ്ചപ്പാടുണ്ട്; നിയമമുണ്ട്. അതാണ് 'ഏതൊരു സംഭവത്തിനും ഇസ്ലാമിൽ വിധി ഇല്ലാതെയില്ല' എന്ന് ഇമാമുകൾ പ്രസ്താവിച്ചത്. (ജംഉൽ ജവാമിഅ് നോക്കുക) അതിനാൽ ബഹുജനങ്ങൾ 'മൗലൂദ് കഴിക്കൽ' എന്നോ മറ്റോ പേർവിളിച്ചു വരുന്ന കർമ്മത്തിനും പഞ്ച വിധികളിൽ ഒന്ന് ശരീഅത്തിലുണ്ടാകണം. ആ കർമ്മം ഇതേ രൂപത്തിൽ നബിയുടെ കാലത്ത് നടപ്പുണ്ടെങ്കിലും ഇല്ലെങ്കിലും, സ്വഹാബികളോ താബിഉകളോ ശേഷം വന്നവരോ നടത്തിയാലും ഇല്ലെങ്കിലും ഇതേപ്പറ്റി ഇസ്ലാമിനു വിധി വേണം. ആ വിധി എന്ത്? ഹറാം ആണോ? അതല്ല കറാഹതോ? വാജിബ് എന്നോ അതോ സുന്നത്തോ? അതുമല്ല മുബാഹോ?
ഇതിലേതെങ്കിലും ഒരു വിധിയില്ലാതെ ഒരു കർമ്മമില്ല. വിധി ഏതെന്നാണ് വ്യക്തമാക്കേണ്ടത്. അല്ലാതെ നബിയും സ്വഹാബത്തും അങ്ങനെ ഒരു കർമ്മം നടത്തിയിരുന്നില്ല; അത് കൊണ്ട് അത് അനാചാരമാണ് ബിദ്അത്താണ് എന്ന് മൗലിദ് വിരോധികൾ അങ്ങ് വാദിക്കുക, പകരം അത് അനാചാരം അല്ലെന്നു സ്ഥാപിക്കാൻ ആ കർമ്മം നബിയും സ്വഹാബത്തും എല്ലാം നടത്തിയതാണെന്ന് നാം സുന്നികൾ 'തെളിയിക്കുക'; ഇതിലെന്തർത്ഥം? ഒരു കർമ്മം അനുവദനീയം ആണെന്നോ പുണ്യമുള്ളതാണെന്നോ പറയണമെങ്കിൽ അത് നബി(സ്വ)യോ സ്വഹാബത്തോ പ്രവർത്തിച്ചു എന്ന് തെളിയണമെന്നോ? കഷ്ടം ! നബി(സ്വ)യുടെയും സ്വഹാബാക്കളുടെയും കാലത്ത് നടപ്പില്ലാത്ത കർമങ്ങൾ എല്ലാം പുണ്യമറ്റതും അനാചാരവും ആണെന്നോ.?! ഇതെന്ത് മൗഡ്യം.! ഒരു കർമ്മത്തിന്റെ അനുവദനീയതക്ക് നിദാനം ആ കർമ്മം നബി(സ്വ)യുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്നതും നിഷിദ്ധതക്ക് തെളിവ് അക്കാലത്ത് നടന്നില്ല എന്നുമാണ് ഇസ്ലാമിലെ സ്ഥിതിയെങ്കിൽ, ഇസ്ലാമിന്റെ സമ്പൂർണ്ണതക്കും സമകാലിതക്കും അത് ഭീഷണി ആകില്ലേ? ഒരു കാര്യം നബിയും സ്വഹാബത്തും പ്രവർത്തിച്ചില്ല അത് കൊണ്ട് അത് അനാചാരമാണ് എന്ന് ഓരിയിടാൻ ഒരു വിഭാഗവും, പകരം അക്കാര്യം അനാചാരമല്ലെന്നു സ്ഥാപിക്കുവാൻ അത് നബി(സ്വ)യും സ്വഹാബാക്കളും പ്രവർത്തിച്ചതാണ് എന്ന് തെളിവ് നിരത്താൻ മറുവിഭാഗവും തുനിഞ്ഞാൽ ഇരുവിഭാഗവും കുഴഞ്ഞു പോകില്ലേ? എല്ലാ കർമ്മങ്ങളെക്കുറിച്ചും ഈ നയം അനുവർത്തിക്കാൻ ആകുമോ? ഒരിക്കലുമാവില്ല.
നോക്കുക - ഇസ്ലാമിൽ സുന്നത്തായ കർമ്മമാണ് നിക്കാഹ് (വിവാഹം). ഈ കർമ്മം മുസ്‌ലിംകൾ ഏവരും ഇന്ന് നടത്തുന്ന രീതി എങ്ങനെ? നിക്കാഹിനായി കാലേ കൂട്ടി ഒരു ദിവസം നിശ്ചയിച്ചുറക്കുന്നു. വേണ്ടപ്പെട്ടവരെല്ലാം അതിനൊത്ത് ചേരുന്നു. നിശ്ചിത ദിവസത്തിന് കല്യാണമെന്നു പേര് നൽകി സാഘോഷം കൊണ്ടാടുന്നു. ക്ഷണപ്പത്രം കാലേക്കൂട്ടി അച്ചടിപ്പിച്ച് വേണ്ടപ്പെട്ടവരെയെല്ലാം നേരിൽ കണ്ടും മറ്റും ക്ഷണിക്കുന്നു. കല്യാണ സുദിനത്തിന് വേണ്ടി ഒരു വലിയ പന്തൽ തയ്യാറാക്കുന്നു. തോരണങ്ങൾ ചാർത്തി പന്തൽ മോടിയാക്കുന്നു. ക്ഷണിതാക്കൾ വരുന്നു, ശാപ്പിടുന്നു, കുശലം പറയുന്നു, പിരിയുന്നു. പുതുമാരൻ സുഹൃത്തുക്കളാൽ വലയിതനായി മണവാട്ടിയുടെ വീട്ടിലേക്കാനയിക്കപ്പെടുന്നു. പുതുനാരി മറിച്ചും. അതിനിടക്ക് എപ്പോഴോ നിക്കാഹ് എന്ന ചടങ്ങ് നടക്കുന്നു. അതിനു ഖാസി അഥവാ മതപണ്ഡിതൻ കാർമ്മികത്വം നടത്തുന്നു. ഇങ്ങനെ ഒരു വിവാഹാഘോഷം തിരുനബി(സ്വ)യുടെ കാലത്തുണ്ടായിരുന്നുവോ? സ്വഹാബികളിൽ ആരെങ്കിലും ഇങ്ങനെ ആഘോഷിച്ചുവോ? അവരുടെ ആരുടെ എങ്കിലും നിക്കാഹിന് നബി(സ്വ) പദം ചൊല്ലിക്കൊടുത്തുവോ? പ്രസംഗിച്ചുവോ? നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ല എന്ന പേര് പറഞ്ഞ് ഇന്നത്തെ മൗലിദാഘോഷത്തെ അനാചാരവും നിഷിധവുമാക്കി മുദ്രയടിക്കുന്നവർ നമ്മുടെ
1 380
ശക്തിയെ ഭക്തികൊണ്ട് അതിജയിച്ചവരാണ് ബദരീങ്ങൾ...
അറിവുള്ളവരെ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയുമായിരുന്നു അവർ.
പുറമേ കാണുന്ന നാട്യങ്ങളല്ല വിശ്വാസം,
അകത്തുറച്ച നിലപാടാണ്.
വിശ്വാസം കൊണ്ട് ജയിച്ചവരെ കൂടെനിർത്തുക.
1 380
വിശ്വാസി ഹൃദയങ്ങളെ കുളിരണിയിപ്പിക്കുന്ന പുണ്യ റബീഇന് സ്വാഗതം..
മൗലിദ് സദസ്സുകൾക്ക് നേതൃത്വം കൊടുക്കുന്ന പ്രിയ പണ്ഡിതന്മാരോട് വിനീതമായി,
* കുറഞ്ഞ സമയമെങ്കിലും മൗലിദിലെ കണ്ടെന്റ് വിശദീകരിച്ചു കൊടുക്കുക
* ആസ്വാദനത്തോടൊപ്പം പ്രവാചക ചര്യകൾ പ്രവർത്തികമാക്കലും പ്രവാചക സ്നേഹമാണെന്നു ബോധ്യപ്പെടുത്തുക
* ഹബീബിനെക്കാൾ ഹൈലൈറ്റ് പാടുന്ന മദിഹീങ്ങൾക്ക് നൽകിക്കൊണ്ടുള്ള സംഗമങ്ങൾ നിരുത്സാഹപ്പെടുത്തുക
* ഇസ്ലാമിക പരിധികൾ ലംഘിക്കുന്ന പൂർവികർ പഠിപ്പിക്കാത്ത ന്യൂജൻ സ്ത്രീകളുടെ മാദിഹീങ്ങളുടെ ഫാൻസ് അസോസിയേഷൻ നിരുത്സാഹപ്പെടുത്തുക.
* മദ്ഹ് ഗാനങ്ങളും സൂഫി ഗാനങ്ങളും പബ്ലിക്കിലേക്കു റിലീസ് ചെയ്യുംമുമ്പേ പ്രായം ചെന്ന പണ്ഡിതരോട് അഭിപ്രായം തേടുക,
* പറ്റുമെങ്കിൽ പണ്ഡിതരടങ്ങുന്ന ഒരു സെൻസർ ബോർഡ് രൂപീകരിക്കുക..
* ചെറിയ കുട്ടികളെ പരിധിക്കപ്പുറം മദ്ഹിൻറെ പേരിൽ സദസ്സുകളിൽ കയറ്റി പഠനം നഷ്ടപ്പെടുത്താതിരിക്കുക.വൈറൽ സംസ്കാരത്തിൽ നിന്നും ഖൈറായ സംസ്കാരത്തിലേക്ക് വഴികാണിക്കുക.
* സദസ്സിലുള്ളവർക്കു മനസ്സിലാകാത്ത മദ്ഹ് ഭാഷകൾ നിയന്ത്രിക്കുക.
ചിലതെല്ലാം കാണുമ്പോൾ തോന്നിയ നിർദ്ദേശങ്ങൾ മാത്രം ..
‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
1 380
പറമ്പില്‍പള്ളിഅലിയ്യുല്‍ ബക്‌രി (റ)
കോഴിക്കോട് പറമ്പില്‍ പള്ളിയുടെ മുന്‍വശത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാനര്‍ അറബ് നാട്ടില്‍ നിന്ന് വന്ന് ചക്കര വ്യാപാരം നടത്തിയ സാത്വികനാണ്. ഇസ്‌ലാമിനെ അവഹേളിച്ച പ്രഭുക്കളുമായി രണ്ടുദിവസം നടന്ന യുദ്ധത്തില്‍ മഹാനര്‍ ശഹീദായി.
തിരൂര്‍ പുതിയങ്ങാടി യാഹൂ തങ്ങള്‍. (ആര്‍ക്കാട്)
അബ്ദുല്‍ ഖാദിര്‍
ആര്‍ക്കാട് ജന്മസ്ഥലം. ചെറു പ്രായത്തില്‍ തന്നെ ത്യാഗീവര്യന്റെ ജീവതം. നാഗൂര്‍ ശൈഖിന്റെ മഖാം, ആദം മല സന്ദര്‍ശനങ്ങള്‍ കഴിഞ്ഞ് പൊന്നാനി വന്നു പാര്‍ത്തു. പ്രായം അമ്പതിനടുത്ത് തിരൂര്‍ പുതിയങ്ങാടിയിലേക്ക് മാറി. ജീവിതത്തിലുടനീളം കറാമത്തുകള്‍ കാണാം. പൊതു അന്ന ദാനം ഇഷ്ടവേലയായിരുന്നു. ഹി: 1266-ല്‍ തിരൂര്‍ പുതിയങ്ങാടിയില്‍ വഫാതായി. വയസ്സ് 85. പല ഔലിയാഇന്റെയും കാര്യത്തിലെന്ന പോലെ യാഹു തങ്ങളുടെ കാര്യത്തിലും രണ്ട് ദര്‍ഗകളുണ്ടായി.
ഔകോയ മുസ്‌ലിയാര്‍
പരപ്പനങ്ങാടി (ചെട്ടിപ്പടി)
പേര്: അബൂബകര്‍ കോയ. ഹി: 1222-ല്‍ പരപ്പനങ്ങാടി മരക്കാര്‍ കുടുംബത്തില്‍ ജനനം. പൊന്നാനിയിലെ അഞ്ച് വര്‍ഷം പഠനം കഴിഞ്ഞ് പുറത്തീല്‍ നഖ്ഷബന്ദീ ത്വരീഖതിലെ ശൈഖ് അല്ലാമാ മുഹമ്മദ് ഹമദാനി (റ)യുടെ ശിഷ്യത്വം. വളപട്ടണം, താനൂര്‍ എന്നിവിടങ്ങളിലും പഠിച്ചു. താനൂര്‍ ഗുരു ഉമര്‍ ഖാസി (റ). മമ്പുറം തങ്ങളുമായി സൗഹൃദം. രണ്ട് തവണ ഹജ്ജ് ചെയ്തു. ബാഗ്ദാദ്, ഇസ്താംബൂള്‍ സന്ദര്‍ശിച്ചു. ഇബ്‌റാഹീമുല്‍ ബാജൂരി, ഇമാം ശര്‍വാനി, ദിംയാഥ്വി, കൈറാനവി, സൈനിദഹ്‌ലാന്‍ മുതലായവരുമായി കൂട്ട്‌കെട്ട്. ഔക്കോയമുസ്‌ലിയാരുടെ രണ്ടാമത്തെ ഹജ്ജ് ഹി: 1284 ലാണ്. അതേ വര്‍ഷം തന്നെയാണ് വെല്ലൂര്‍ ബാഖിയാത് ബാനി ഹസ്രത് അബ്ദുല്‍ വഹാബ് എന്നവരും ഹജ്ജിനെത്തിയത്. തത്സമയം മക്കത്ത് മുഹാജിറായി കഴിയുന്ന റഹ്മതുള്ള കൈറാനവിയുമായി ഇരുവരും സന്ധിച്ചു. റഷ്യയെക്കുറിച്ചും ഇംഗ്ലീഷുകാരെ കുറിച്ചും മറ്റുമുള്ള ഭാവി നിരീക്ഷണം പദ്യരൂപേണ മമ്പുറം തങ്ങള്‍ രചിച്ചത് അവിടുത്തെ നിര്‍ദേശപ്രകാരം ശിഷ്യന്‍ ഔകോയ മുസ്‌ലിയാര്‍ പൊന്നാനി ജുമുഅത് പള്ളിമിഹ്‌റാബില്‍ കുറിച്ചിട്ടു. ഹി: 1292-ല്‍ വഫാത്. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഖബ്ര്‍. ദഹ്‌ലാന്‍ (റ) മര്‍സിയ്യയെഴുതി.
കോട്ടക്കല്‍ പാലപ്പുറ കുറ്റിക്കാട്ടില്‍ ശഹീദ് (റ)
എരുമാട് (കൊടുക്) സ്വൂഫി ശഹീദ് (റ)
കാഞ്ഞിരപ്പള്ളി (ചാപ്പനങ്ങാടിക്കടുത്ത്) വലി(റ)
ശൈഖ് കുഞ്ഞി അഹ്മദ് (റ) (നൂഞ്ഞേരി ശൈഖ്)
ഹി: 1237-ല്‍ കണ്ണൂരിനടുത്ത് നൂഞ്ഞേരിയില്‍ ജനനം. മുഹമ്മദുല്‍ ഹമദാനിയുടെ ദര്‍സില്‍ (പുറത്തീല്‍) പഠനം. സയ്യിദ് മുഹമ്മദ്ബലാഫതനിയുടെ ശേഷം മേനക്കോത്ത് ഓര്‍’ടെയും ശിഷ്യത്വം. ഹജ്ജിന് പോയി 12 വര്‍ഷം മക്കയില്‍ ആത്മീയ ഗുരു യഹ്‌യാ ദാഗസ്ഥാനിയുടെ ശിക്ഷണത്തില്‍. മടങ്ങി വന്ന് മലബാറില്‍ പ്രവര്‍ത്തനം. താനൂര്‍ ശൈഖ് കമാലുദ്ദൂന്‍ ഹമദാനി, തിരൂരങ്ങാടി നടുവിലെ പള്ളിയിലെ കോടഞ്ചേരി മുസ്ലിയാര്‍ എന്നിവര്‍ നൂഞ്ഞേരി ശൈഖിന്റെ ശിഷ്യരാണ്. ബോംബെയില്‍ നിന്ന് വരുമ്പോള്‍ ഗോവയില്‍ വഫാത് സംഭവിച്ചു. ഹി: 1300 മുഹര്‍റം 28.
1 380
കടലുണ്ടി ജമലുല്ലൈലി തങ്ങള്‍(റ)
ജനനം:1165. സ്ഥലം : ഇന്തോനേഷ്യയിലെ’അച്ചി’. പിതാവ്: ബാഅലവി ഖബീലയിലെ സയ്യിദ് അബ്ദുറഹ്മാന്‍. ചെറുപ്പത്തില്‍ തന്നെ ആത്മീയവിജ്ഞാനം നേടി. ദീന്‍ പ്രചാരണത്തിനായി നാടുവിട്ടു. ഇന്ത്യയിലെത്താന്‍ കപ്പല്‍ തരപ്പെടായ്കയാല്‍ മുസ്വല്ല വിരിച്ചു കടലിലൂടെ വന്നു. കടലുണ്ടിയിലെത്തിയ സയ്യിദരെ നാട്ടുകാര്‍ നെഞ്ചേറ്റി. കറാമത്തുകള്‍ നാടറിഞ്ഞു. ജനം ഒഴുകിയെത്തി. മമ്പുറം തങ്ങളുടെ സമകാലികര്‍. ഇരുവരും പരസ്പര ബഹുമാനത്തില്‍ സൗഹൃദം. കേരളത്തിന് ആത്മീയ വസന്തം. കടലുണ്ടിയില്‍ വിവാഹം. സന്താനങ്ങള്‍ ജമലുല്ലൈലി സാദാത്ത് എന്നറിയപ്പെടുന്നു.പൂര്‍വ പിതാക്കളിലൊരു സയ്യിദിന്റെ രാത്രിയില്‍ ഉറക്കമിളച്ചുള്ള ദീര്‍ഘനേര ഇബാദത്ത് നിര്‍ത്തമാണ് രാത്രിയില്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടകത്തിന് പറയുന്ന ജമലുല്ലൈല്‍ വിശേഷണത്തിന് കാരണമെന്ന് പറയപ്പെടുന്നു. കടലുണ്ടിക്കാര്‍ക്കും അങ്ങനെയാണ് സയ്യിദവര്‍കളെ കാണാന്‍ സാധിച്ചത്.മരണം:1230-കടലുണ്ടിയില്‍അന്ത്യവിശ്രമം.
1 380
പെരിങ്ങത്തൂര്‍ അലികൂഫി (റ)
ഇറാഖിലെ കൂഫ സ്വദേശി. ആത്മീയ ജ്ഞാനം നേടിയ മഹാനര്‍ നാടുവിട്ടു പെരിങ്ങത്തൂര്‍ കനകമലക്കുന്നില്‍ വാസമുറപ്പുച്ചു. വലിയ്യിന്റെ സാന്നിദ്ധ്യം പ്രദേശവാസികളായ അമുസ്‌ലികളില്‍ മാറ്റം സൃഷ്ടിച്ചു. പള്ളിക്ക് സ്ഥലവും മുസ്‌ലിം വീടുകളും ഇതിന്റെ ഫലമായിരുന്നു. ഇന്ന് പെരിങ്ങത്തൂര്‍ അറിയപ്പെട്ട കേന്ദ്രമാണ്.
നാഗൂര്‍ ശാഹ് അബ്ദുല്‍ ഖാദിര്‍ (ശാഹുല്‍ ഹമീദുന്നാഗൂരി)
ഉപ്പ വഴിയും ഉമ്മ വഴിയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീ ലാനിയില്‍ എത്തുന്നു. ജനനം: ഹി: 910-ല്‍ മാണിക്കപ്പൂരില്‍. എട്ടാം വയസ്സോടെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. മറ്റു വിദ്യകളില്‍ മുഴുകി. 18-ാം വയസ്സില്‍ ആത്മജ്ഞാനം തേടി യാത്ര. ഗവാലഹീറില്‍ ശൈഖ് മുഹമ്മദ് ഗൗസിന്റെ ശിഷ്യത്വം സ്വീകരിച്ചു. അഞ്ച് ത്വരീ ഖത്തിന്റെ പ്രാതിനിധ്യം സ്വീകരിച്ചു. 23-ാം വയസ്സില്‍ ഗുരുവിന്റെ അനുമതിയോടെ കരവഴി ഹജ്ജിന് ലക്ഷ്യമിട്ടു. മാതാപിതാക്കളോട് സമ്മതം വാങ്ങാനും അജ്മീര്‍ സിയാറത്തി നുമായി പുറപ്പെട്ടു. യാത്രയില്‍ നാനൂറ് അനുയായികള്‍. വഴിനീളെ കറാമത്തുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരുന്നതിനാല്‍ പ്രദേശങ്ങള്‍ ചലനാത്മക മായി. അജ്മീര്‍, ലാഹോര്‍ വഴിയുള്ള യാത്രയില്‍ ഒട്ടനവധി നദികള്‍ സംഘം മുറിച്ചു കടന്നത് വാര്‍ത്തയായിട്ടുണ്ട്. ഖുറാസാന്‍, കഞ്ചാം മുറിച്ചു കടക്കുന്നതിനിടയില്‍ പെട്ടെന്ന് പിതാവിന്റെ മരണ രോഗം അറിയുകയും ഒരാഴ്ച്ചക്കകം വീട്ടിലെത്തുകയും ചെയ്തു. ഹി: 938 ജമാദുല്‍ അവ്വല്‍ 10-ന് പിതാവ് മരിച്ചു. സംസ്‌കരണച്ചടങ്ങുകള്‍ കഴിഞ്ഞ് വീണ്ടും യാത്ര. ബുഖാറ ബല്‍ഖ് വഴി കടക്കിലെത്തി. ഏതാനും ദിവസം അവിടെ പാര്‍ത്തു. കടല്‍ വഴി ജിദ്ദയിലെത്തി. വയസ്സ് 29. ഹജ്ജും മദീന യാത്രയും കഴിഞ്ഞ് വീണ്ടും മക്കയിലെത്തി. നാളുകള്‍ കഴിഞ്ഞ് വീണ്ടും മദീനയില്‍. ഗര്‍ബല, ബാഗ്ദാദ്, ഥൂരിസീന, മക്ക, മദീന എന്നിവിടങ്ങളില്‍ സിയാറത്തും സിയാഹതുമായി 9 വര്‍ഷം പിന്നിട്ടു. 38-ാം വയസ്സില്‍ തിരിച്ചു ജിദ്ദ വഴി മലബാറിലേക്ക്. കണ്ണൂരും പൊന്നാനിയും വന്ന് താമ സിച്ചു. മഖ്ദൂമുമാരുമായി ഇടപഴകി. ശേഷം സിലോണിലേക്ക്. ആദം മല കയറി. ശേഷം ഇന്ത്യയില്‍ കീളക്കരയിലെത്തി. രാമ നാഥ്, കായല്‍ പട്ടണം, മേല്‍പാളയം, തെങ്കാശി, മധുര, തൃശ്ശി നാപള്ളി, തഞ്ചാവൂര്‍, തിരുവാളൂര്‍, കോത്താനൂര്‍ എന്നിവിടങ്ങ ളിലെല്ലാം അനുയായികള്‍ക്കൊപ്പം സഞ്ചരിച്ചു. അവിടങ്ങളില്‍ നാ ടുവാഴികളേയും പ്രഭുക്കളെയും വിഗ്രഹാരാധകരേയും കറാമത്തുകള്‍ വഴി മയപ്പെടുത്തിയെടുത്തു. ഇസ്‌ലാമി ലേക്കടുപ്പിച്ചു. 40-ാം വയസ്സില്‍ നാഗൂരില്‍. തുടര്‍ന്നുള്ള ജീവിതം നാഗുര്‍ കേന്ദ്രീകരിച്ചായിരുന്നു. ഹി: 978-ല്‍ അവിടെ വഫാത്. സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമനുമായി ബന്ധപ്പെട്ടിരുന്നു.മഖ്ദൂമിന്റെ വഫാത് സമയം നാഗൂര്‍ ശൈഖിന് 18 വയസ്സ്.
1 380
സയ്യിദ് മദനി തങ്ങള്‍ ഉള്ളാള്‍(റ)
കാസര്‍ഗോഡിനും മംഗലാപുരത്തിനുമിടക്ക് കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഉള്ളാളം’ ചരിത്രമുറങ്ങുന്ന സ്ഥലമാണ്. നാല് നൂറ്റാണ്ട് മുമ്പ് മംഗലാപുരം വഴി അവിടെ വന്നിറങ്ങി ബഹു: സയ്യിദ് ശരീഫില്‍ മദനി(റ). വന്നത് മദീനയില്‍ നിന്ന്. ബഹ്‌റില്‍ മുസ്വല്ലായിട്ടായിരുന്നു യാത്രയെന്ന് പല തലമുറ കൈമാറിയുള്ള ചരിത്രം പറയുന്നു.
അജ്മീറിലെത്തിയ ഖാജാ മുഈനുദ്ധീന്‍ (ഖ.സി) അവര്‍കള്‍ക്ക് സംഭവിച്ചത് പോലെ ഉള്ളാളത്തിലെത്തിയ സയ്യിദവര്‍ കള്‍ക്കും സംഭവിച്ചു. അഥവാ, അത്ഭുതങ്ങള്‍ കണ്ട് വിസ്മയം കൊണ്ട ജനം ബഹു: സയ്യിദരെ നെഞ്ചേറ്റി. വിശ്വാസികള്‍ വര്‍ദ്ധി ച്ചു. നാട് ഇസ്‌ലാമികമായി ഉണര്‍ന്നു. പരിസരത്ത് ജാതിമത ഭേദമെ ന്യേ അംഗീകാരം.
ഒരു ജീവിതം പൂര്‍ണ്ണമായി ഇസ്‌ലാമിക പ്രബോധനത്തിന് സമര്‍പ്പിച്ച ബഹു: സയ്യിദവര്‍കള്‍ ഉള്ളാളിന്റെ മണ്ണില്‍ തന്നെ വഫാതായി. നാടിനെ പ്രശസ്തമാക്കി. ജീവിച്ചിരുന്ന നാല് നൂറ്റാണ്ട് മുമ്പത്തതിനെ ക്കാള്‍ മരണശേഷമുള്ള കേളി മികച്ചു നില്‍ക്കുന്നു. അവിടുത്തെ ദര്‍ഗയില്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിപുല ഉറൂസ് കേരളത്തിലും കര്‍ണാടകയിലും നടക്കുന്ന ഉറൂസുകളില്‍ ഒന്നാം സ്ഥാനത്താണ്. ഒരു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന മത പ്രസംഗ പരമ്പരയും പേക്കൂത്തുകളില്ലായ്മയും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്ന് വിശ്വാസികള്‍ ഉള്ളാളത്തിലെ ഉറൂസിലേക്ക് അറവിന് വേണ്ടി ആടിനെ നേര്‍ച്ചയാക്കി കഴുത്തില്‍ സഞ്ചി കെട്ടിത്തൂക്കി കയറൂരി വിടുന്നു. കൂടെ ഇടയനില്ലാതെ ഈ ആടുകള്‍ സംസ്ഥാനങ്ങള്‍ താണ്ടി സമയമാവുമ്പോള്‍ ഉള്ളാളെത്തെത്തുന്നു. ചിലപ്പോള്‍ അവ തീവണ്ടി കയറിയും സവാരി ചെയ്യുന്നു! തടയപ്പെടാറില്ല. ഇറക്കിവിടപ്പെടാറില്ല. വലിയ്യിന്റെ മരണാനന്തര കറാമത്ത് സംബന്ധിച്ച് മിണ്ടാ പ്രാണികള്‍ നടത്തുന്ന മൊബൈല്‍ ദഅ്‌വ!!
1 380
മൗലിദ് കിതാബിൽ ശിർക്കുണ്ടെന്ന് പറയുന്ന സാധുക്കൾക്ക് മറുപടി.. [Moulid kithaabil shirk undenn parayunnavarkk marupadi..]
🎙KKM.SA'ADI USTHAD
1 380
#ആദി_അവ്വലിലെ_മൈദരായ്
കേരളത്തിലെ മൗലിദ് വട്ടങ്ങളെ ഭക്തിസാന്ദ്രമാക്കിയ ബൈതുകളിലൊന്നാണ് ആദി അവ്വൽ മൈദരായ്.....
" മൈദരായ് " എന്ന പദം എന്താണെന്നതിൽ വിത്യസ്ത അഭിപ്രായത്തിലിരിക്കുമ്പോഴും ശരിയാണെന്ന് തോന്നുന്ന രീതിയിൽ അത് ചൊല്ലിപ്പോന്നിട്ടുണ്ട്. ഏത് കാലം മുതലാണ് ഇത് വ്യാപിച്ച് തുടങ്ങിയത് എന്ന് കൃത്യമായി പറയാനാവില്ല. എങ്കിലും കുണ്ടൂർ ഉസ്താദാണ് മലയാളത്തിനിത് പരിചയപ്പെടുത്തിയത് എന്നുറപ്പാണ്.
" മൈദരായ് " എന്ന പദത്തിലേക്ക് തന്നെ വരാം. എന്താണ് " മൈദരായ് " ?
ഏതാണ് ഭാഷ ?
എന്താണ് അർത്ഥം / ആശയം ?
" അമൈത്തരായ് " എന്നാണ് ശരി. അച്ചടിയിൽ പിഴവു പറ്റിയാണ് " മൈദരായ് " എന്നായത് എന്നഭിപ്രായങ്ങളുണ്ട്.
" ആദി അവ്വൽ അമൈത്തരായ് പടച്ചു വെച്ച മുഹമ്മദാ "
അർത്ഥത്തിലേക്ക് വരാം.
ആദി -> അല്ലാഹു
അവ്വൽ -> ആദ്യമായ്
അമൈത്തരായ് -> പടയ്ക്കപ്പെട്ടവരായ്
പടച്ചുവെച്ച -> പടയ്ക്കപ്പെട്ട
മുഹമ്മദാ -> മുഹമ്മദ് നബിയേ...
#അമൈത്തരായ് എന്നതും #പടച്ചുവെച്ച എന്നതും ഒരേ അർത്ഥമാണെന്ന് ശ്രദ്ധിച്ചുവെല്ലോ !
പടയ്ക്കപ്പെട്ടവരായ് പടച്ചുവെച്ച എന്ന് പറയുന്നതിൽ ഒരനൗചിത്യമില്ലേ.. ശരിയായ വരി അങ്ങനെയല്ലതാനും.
" മൈദരായ് " എന്നല്ല. " മഹിതരായ് " എന്നാണെന്നാണ് മറ്റൊരു അഭിപ്രായം. ആശയപരമായി അതിന് പ്രശ്നങ്ങളൊന്നും കാണുന്നുമില്ല. പക്ഷേ.... അതിന്റെ വരി അങ്ങനെയല്ല.
പിന്നെങ്ങനെയാണന്നല്ലേ ...?
ആദി അവ്വൽ " #മൈദരായ് " പടച്ചുവെച്ച മുഹമ്മദാ....
എന്ന് തന്നെയാണ് ശരിയായ വരിയുള്ളത്.
അപ്പോൾ എന്താണ് ഈ " മൈദരായ് " ?
എന്താണതിന്റെ അർത്ഥം ?
ഏതാണ് ഭാഷ ?
അതിലേക്കാണ് വരുന്നത്. അതിന് മുമ്പായൊരു കഥ പറയേണ്ടതുണ്ട്.
പൊന്നാനിയിൽ സിയാറത്തിന് വന്നതായിരുന്നു കുണ്ടൂർ ഉസ്താദ്. അപ്പോഴാണ് അറബന മുട്ടി പാടുന്ന ഒരു ഫഖീറിന്റെ പാട്ട് കേട്ടത്.
ആദി അവ്വൽ " #മൈദരായ് " പടച്ചുവെച്ച മുഹമ്മദാ....
ഉസ്താദനത് നന്നേ ബോധിച്ചു. ഇശ്ഖിന്റെ ആഴം തൊട്ട കുണ്ടൂർ ഉസ്താദ് ഇടക്കിടക്ക് ആ വരികൾ ഓർത്തു പാടി. ഉസ്താദിന്റെ മുഹിബ്ബുകളത് കേട്ട് പാടി. അവരിൽ നിന്ന് കേട്ടവർ... അവരിൽ നിന്ന് കേട്ടവർ... അങ്ങനെ പാടിപ്പാടി മലയാളികൾക്കിത് സുപരിചിതമാവുകയായിരുന്നു.
ഉസ്താദിനോട് ചേർന്നൊട്ടി ജീവിച്ച അലി ബാഖവി ആറ്റുപുറം ഉസ്താദിനും സംശയമുണ്ടായിരുന്നു. എന്താണീ " മൈദരായ് " !
കുണ്ടൂർ ഉസ്താദിനോട് തന്നെ ചോദിച്ചു. " സൃഷ്ടിയായ് " എന്നാണെന്നാണ് മറുപടി ലഭിച്ചത്. അർത്ഥം കൃത്യം. ആശയം വ്യക്തം.
ഏതാണ് ഭാഷയെന്നതിനെ പറ്റി ആർക്കും ധാരണയില്ല. അറബിമലയാളമാവാൻ സാധ്യതയില്ല. മാപ്പിള കവികളാരും അങ്ങനെ ഒരു പദം ഉപയോഗിച്ച് കാണുന്നുമില്ല. ഒരു പക്ഷേ ... അറബിത്തമിഴോ, ചെന്തമിഴോ, ഫാരിസിയോ ആയിരിക്കുമെന്ന് കരുതുന്നു. അല്ലാഹു അഅ്ലം !
" ബദ്റിലും ബദൻ ലങ്കിടുന്നോരെ കാണുവാൻ വിധി ഏകല്ലാഹ് "
എന്ന വരിയിലാണ് മറ്റൊരു പിഴവ് കാണാറുള്ളത്. " ബദ്റിലും ബദൻ " എന്നത് ബദ്റിലും ബദ്ർ എന്ന് വ്യാപകമായി തെറ്റിപ്പാടുന്നവരുണ്ട്. ചില ഏടുകളിലും അങ്ങനെയാണ് അച്ചടിച്ചു കാണുന്നതും.
പൂർണ ചന്ദ്രനെയാണ് ബദ്ർ എന്ന് പറയുന്നത്. ബദൻ എന്നാൽ മുത്ത് നബിയുടെ ശറഫാക്കപ്പെട്ട തിരുശരീരം. " ബദ്റിലും ബദൻ ലങ്കിടുന്നോരെ ......"
പരിപൂർണ ചന്ദ്രനെക്കാൾ പ്രകാശിതമായ തിരുശരീരമുള്ള മുത്ത് നബിയ കാണുവാൻ വിധി ഏകല്ലാഹ് എന്നാണ് ആശയം. " ബദ്റിലും ബദ്ർ " എന്നത് അച്ചടിയിൽ / കേട്ടെഴുത്തിൽ വരുന്ന പിഴവാണ്.
കുണ്ടൂർ ഉസ്താദാണ് ഇതിന്റെ രചയിതാവെന്ന് ചിലരെങ്കിലും തെറ്റിധരിച്ചിരുന്നു. അത് ശരിയല്ല. കാസർഗോഡ് ജില്ലയിലെ തലപ്പാടി ഖാളിയായിരുന്ന ബാഫൻ കുഞ്ഞി മുസ്‌ലിയാരാണെന്നും അഭിപ്രായമുയർന്നിരുന്നു. അതും ശരിയല്ല.
" ആദി അമെയ്‌ത്തെ ആണും ഫെണ്ണിൽ അഖ്ൽ അറിവായേ - ഇസ്‌ലാം
ആയവർ അളവിൽ അവിശമറിവദ് വാജിബതായേ..."
എന്ന പദ്യമാണ് ബാഫൻ കുഞ്ഞി മുസ്‌ലിയാർ എഴുതിയത്.
കുണ്ടൂർ ഉസ്താദ് പ്രചരിപ്പിച്ച
ആദി അവ്വൽ മൈദരായ് .....
എന്ന ഈ പദ്യത്തിന്റെ രചയിതാവിനെയിപ്പോഴും കണ്ടെത്തിയിട്ടില്ല. ഒരു പക്ഷേ... അറബന ഫഖീർമാരുടെ മുട്ടിപ്പാട്ടുകളുടെ ചരിത്രങ്ങളിലെവിടെയോ മറഞ്ഞു കിടക്കുന്നുണ്ടാവും ഈ കവി.
റൈഹാൻ വൃന്ദാവനം
https://wa.me/+919946372698
https://m.facebook.com/story.php?story_fbid=349044160697260&id=100067750354167
1 380
*മൻഖൂസ് മൗലീദ്*
*വ്യാഖ്യാനം*
_മുക്കം മുഹമ്മദ് ബാഖവി_
കേരള മുസ്ലിംകൾക്കിടയിൽ
കൂടുതൽ ചർച്ച ചെയ്യപ്പെട്ട
ഗ്രന്ഥമാണ്
മൻഖൂസ് മൗലീദ് .
ആനുകൂലികൾ
പാരായണം ചെയ്ത്
പുണ്യം നേടാനും ,
പ്രതികൂലികൾ ആക്ഷേപിക്കാനും
വേണ്ടി ഇത് പഠിച്ച് കൊണ്ടിരിക്കുന്നു.
മൻഖൂസ് മൗലീദിൻ്റെ
രചയിതാവ് പൊന്നാനി
സൈനുദ്ദീൻമഖ്ദൂം (റ)ആണ് .
പല മൗലീദ് ഗ്രന്ഥങ്ങളിൽ
നിന്നും സംഗ്രഹിച്ചത് കൊണ്ടാണ്
മൻഖൂസ് (ചുരുക്കപ്പെട്ടത് )
എന്ന് പേര് വെച്ചത്.
മൗലീദിന് ഭാഷാർത്ഥം
ജന്മ സമയം ,ജന്മസ്ഥലം എന്നൊക്കെയാണ്.
നബിയുടേയും സ്വഹാബത്തിൻ്റേയും കാലത്ത്
ഇന്നീ കാണുന്ന രൂപത്തിലല്ലെങ്കിലും
മൗലീദ് ഉണ്ടായിരുന്നുവെന്ന്
പറയപ്പെടുന്നു.
₹80
For copies
*Mystic Books*
Contact: 949616 3339
WhatsApp
https://wa.me/qr/JMIAENFSB2U2G1
For more books
https://chat.whatsapp.com/Lo98WJQTJFkEca5zb1LFV7
1 380
മതവിജ്ഞാന ആവശ്യാർത്ഥം ധാരാളം
പണം മുടക്കി പ്രതിഫലം പ്രതീക്ഷിച്ച് മൗലിദ് വിമർശകരും നിർമ്മിക്കുന്ന മദ്റസകളും കോളേജുകളും നബി ﷺ യും സ്വഹബത്തും ചെയ്യാത്ത കാര്യങ്ങളാണെന്നതിൽ ആർക്കും സംശയമില്ല.
എന്നാൽ അറിവ് പകർന്നുകൊടുക്കൽ
എന്ന അടിസ്ഥാന കാര്യം നബി ﷺ യുടെയും സ്വഹാബത്തിന്റെയും കാലത്ത് ഉള്ളതിനാൽ. പിൽക്കാലത്ത് വന്ന പുതിയ രീതികൾ ഇസ്‌ലാമികമായി ഗണിക്കപ്പെടുന്നു.
എന്നത് പോലെ തന്നെ
ഇന്ന് മൗലിദാഘോഷങ്ങളിൽ
മുത്ത് നബി ﷺ യോടുള്ള ആദരവിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ ഉത്തമ നൂറ്റാണ്ടിൽ ഇല്ലെങ്കിൽ പോലും
മുത്ത് നബി ﷺ യെ ആദരിക്കൽ എന്ന
അടിസ്ഥാന കാര്യം സ്വഹാബത്ത് ചെയ്തതും ഇസ്‌ലാമിൽ അവിതർക്കിതവുമാണ്.
നബി ﷺ യുടെയും സ്വഹാബത്തിന്റെയും കാലത്ത് ഒരു ഈത്തപ്പഴം കൊടുത്തെങ്കിലും ജന്മദിനത്തെ ആദരിക്കാൻ നമ്മേക്കാൾ നബി ﷺ യോട് ബഹുമാനമുള്ള മുൻഗാമികൾ തന്നെ ആ കാലത്ത് സൗകര്യമായ രൂപത്തിൽ ഈന്തപ്പന മട്ടലും ഓലയും ഉപയോഗപ്പെടുത്തി പള്ളികൾ നിർമ്മിച്ചത് പോലെ നമ്മേക്കാൾ മതം പഠിപ്പിക്കാൻ താല്പര്യമുള്ള മുൻഗാമികൾ അക്കാലത്ത് യോജിച്ച മദ്റസകളും കോളേജുകളും നർമ്മിക്കാത്തിരുന്നത്
എന്തുകൊണ്ട് വിമർശകർക്ക് മതവിജ്ഞാന പ്രബോധന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നില്ല.??
ചുരുക്കത്തിൽ ഇസ്‌ലാമിക അടിസ്ഥാനങ്ങൾ ശരി വെക്കുന്നതും ചില പ്രത്യേക രൂപ ഭാവങ്ങൾ നിർദ്ദേശിക്കപ്പെടാത്തതുമായ
നബി ﷺ യെ ആദരിക്കൽ,
മത വിജ്ഞാനം പകർന്നു കൊടുക്കൽ, തുടങ്ങിയ ഏതു മത കാര്യങ്ങളിലും പ്രമാണങ്ങൾക്ക് എതിരില്ലാത്ത വിധം പിൽക്കാലത്ത് പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് ഇസ്‌ലാമിൽ ആക്ഷേപം ഇല്ലെന്ന് മാത്രമല്ല.
ചിലത് മതപരമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.
ഈ യാഥാർഥ്യം വിമർശകർ പല കാര്യത്തിലും അനുവർത്തിക്കുന്നുണ്ടെങ്കിലും
മൗലിദാഘോഷത്തിന്റെ കാര്യത്തിൽ മാത്രം ഇവന്മാർ ഇബ്‌ലീസിന്റെ വഴി സ്വീകരിക്കുന്നത് സത്യത്തിൽ ആരോടുള്ള വിദ്വേഷമാണ്.!!?
✍ റാഷിദ് സഖാഫി കൊടിഞ്ഞി
https://www.facebook.com/100037421194789/posts/pfbid02upXGVFEPkqjSCqfVgKhq5hBPxuNfpb9LcV99pjq5oh3s1wzHgu8xY6fvobjabajZl/
1 380
മൗലിദാഘോഷം;
ആദരവാണ് അനാചാരമല്ല,
════════════
നിങ്ങൾ അല്ലാഹുവിലും അവന്റെ
റസൂലിലും വിശ്വസിക്കുവാനും
അവിടുത്തെ ആദരിക്കാനും ബഹുമാനിക്കാനും പ്രഭാത പ്രദോഷങ്ങളിൽ
അല്ലാഹുവിന്റെ മഹത്വം പ്രകീർത്തിക്കുവാനുമാണ്
അവരെ നാം നിയോഗിച്ചത്.
[ വി.ഖു 48:8-9]
"അല്ലാഹുവാണ് സത്യം പല രാജാക്കൻമാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്. കിസ്റ,കൈസർ,
നജ്ജാശി തുടങ്ങിയ പലരും അതിൽപ്പെടുന്നു. അല്ലാഹുവാണ് സത്യം. മുഹമ്മദ് ﷺ ന്റെ അനുചരൻമാർ അവിടത്തെ ആദരിക്കുന്നത് പോലെ ഒരു രാജാവിന്റെയും അനുയായികൾ അവരെ ആദരിക്കുന്നതായി ഞാൻ കണ്ടില്ല. അല്ലാഹുവാണ് സത്യം. അവിടുന്ന് തുപ്പുകയാണെങ്കിൽ അനുചര വൃന്ദത്തിലെ ഒരു വ്യക്തിയുടെ കൈയ്യിലത് വീഴും.
എന്നിട്ട് അത് മുഖത്തും ശരീരത്തിലും ലേപനം നടത്തുകയും ചെയ്യും.
അവിടുന്ന് വല്ലതും കൽപ്പിച്ചാൽ അത് നിർവഹിക്കുന്നതിൽ ആരും വൈമനസ്യം കാണിക്കുകയില്ല. അവിടുന്ന് അംഗശുദ്ധി വരുത്തിയാൽ ശേഷിച്ച വെള്ളത്തിനായി യുദ്ധ വക്കോളമെത്തും. അവിടുന്ന് സംസാരിക്കുമ്പോൾ അവർ നിശബ്ദ രാവുന്നു. അവിടുത്തോടുള്ള ആദരവ് നിമിത്തം അവർ നേർക്കുനേർ നേർ നോക്കുക പോലുമില്ല"
[ബുഖാരി. 2529]
തിരുനബി ﷺ യോടൊത്ത് ജീവിച്ച സ്വഹാബത്ത് അവിടത്തെ എത്രമാത്രം ബഹുമാനിച്ചുവെന്ന് ഇതിൽ നിന്നും നമുക്ക് ബോധ്യമാവും. അവിടുത്തെ തിരുകേശം, നഖം ,വിയർപ്പ് തുടങ്ങി... അവിടുത്തോട് ബന്ധപ്പെട്ട ഏതിനും സ്വഹാബത്ത് മഹത്വവും, പവിത്രതയും നല്കിയിരുന്ന കാര്യം ബുഖാരി, മുസ്‌ലിം അടക്കം നിരവധി ഹദീസ് ഗ്രന്ഥങ്ങളും അവക്കുള്ള പണ്ഡിത വിശദീകരണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ഇമാം മുസ്‌ലിം [റ] ഉദ്ധരിച്ച ഹദീസ്[3747]വിശദീകരിച്ച്
ഇമാം നവവി(റ) എഴുതി: നബി ﷺ സ്പർശിച്ചതോ മറ്റെന്തോ വിധേന അവിടുന്ന് നിമിത്തമായ ഏതിനും ശ്രേഷ്ഠതയുണ്ടെന്നത് പണ്ഡിതൻമാരും മുൻഗാമികളും പിൻഗാമികളും ഏകോപിച്ച കാര്യമാണ്.
[ശറഹു മുസ്‌ലിം.7 : 40 ]
എന്നാൽ ഇമാം ഖാളി ഇയാള് [റ]
പറയുന്നത് ഇപ്രകാരം:
നബി ﷺ യെ വന്ദിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമാണ് അവിടുത്തോട് ബന്ധപ്പെട്ടതിനെയല്ലാം ആദരിക്കുക എന്നത്
[അശ്ശിഫാ.56]
തിരുനബിയെ ആദരിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങളെക്കൊണ്ട് സ്ഥിരപ്പെട്ട അനിഷേധ്യമായ പരമാർത്ഥമാണ്.
ഈ ആദരവിന്ചില പ്രത്യേക രൂപമോ, ശൈലിയോ വേണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ എവിടെയും പറയുന്നില്ല.
എന്നാൽ അവിടുന്ന് ബന്ധപ്പെട്ട ഏതിനെയും ആദരിക്കണമെന്നും അത് അവിടുത്തെ ആദരിക്കലാണെന്നും സ്ഥിരപ്പെട്ടപ്പോൾ ലോകത്തിനാകെയും അനുഗ്രഹമായ മുത്ത് നബി ﷺ ജനിച്ച ദിവസത്തെയും അതുൾക്കൊള്ളുന്ന മാസത്തെയും മറ്റുള്ളവരുടെ ജനനത്തെ അപേക്ഷിച്ച് പ്രത്യേകം പരിഗണിക്കുന്നതും അതിനെ ആഘോഷമാക്കി മഹത്വവൽകരിക്കുന്നതും അവിടുത്തോടുള്ള ആദരവിന്റെ വ്യത്യസ്ത പതിപ്പുകളാണെന്നത് നിസ്തർക്കം പറയാം.
ഈ വസ്തുത മൗലിദാഘോഷത്തെ ചർച്ച ചെയ്ത നിരവധി പണ്ഡിത മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം നവവി [റ] യുടെ ഗുരുവര്യനും, വിശ്വവിഖ്യാത പണ്ഡിതനുമായ ഇമാം അബൂ ശാമ [റ] ബിദ്അത്തുകളെ വിമർശിക്കുന്നതിനായി രചിച്ച ഗ്രന്ഥത്തിൽപ്പോലും മൗലിദാഘോഷം പുണ്യകരമാണെന്നതിന് പല കാരണങ്ങൾ പറഞ്ഞ കൂട്ടത്തിൽ നമുക്ക് കാണാം:
"മൗലിദാഘോഷിക്കുന്നവന്റെ മനസ്സിൽ നബിയോടുള്ള ആദരവും, മഹത്വവും കുടിയിരിക്കുന്നുണ്ടെന്ന് അറിയിക്കുന്നു"
[അൽബാഇസ്.1: 23 ]
ഇതിനു പുറമെ പ്രഗത്ഭ പണ്ഡിതനും
ഒരു ലക്ഷം ഹദീസ് ഹൃദ്യസ്ഥമുള്ളവരും, നൂറിലധികം വ്യത്യസ്ത ശാഖകളിലായി കനപ്പെട്ട ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ച ഇമാം സുയൂത്വി മൗലിദാഘോഷത്തിന്റെ പ്രാമാണികത ചർച്ച ചെയ്യാൻ മാത്രം രചിച്ച ഹുസുനുൽ മഖ്സ്വിദ് എന്ന കിതാബും ഈ ആഘോഷം പ്രതിഫലാർഹമാണെന്നതിന്ന് പല കാരണങ്ങളിൽ ആദ്യം പറഞ്ഞത്:
"അതിൽ നബി ﷺ യുടെ സ്ഥാനത്തെ ആദരിക്കലുണ്ട്" എന്നതാണ്
[അൽഹാവി. 1:176]
അതുപോലെത്തന്നെ പ്രസിദ്ധ തഫ്സീർ ഗ്രന്ഥം
[റൂഹുൽ ബയാനി. 9:56 ] ത്തിലും മൗലിദാഘോഷം നബി ﷺ യെ ആദരിക്കുന്നതിന്റെ ഭാഗമാണെന്ന് വ്യക്തമായി പറഞ്ഞതായി കാണാം.
എന്തിലേറെപ്പറയണം വിമർശകരുടെ പ്രസ്ഥാന ശിൽപിയും,ഇതഃപര്യന്തം അവരുടെ ആശയാചാര്യനുമായ സാക്ഷാൽ ഇബ്നുതൈമിയ്യ പോലും ഈ യാഥാർത്ഥ്യം അംഗീകരിക്കേണ്ടിവന്നു:
"മൗലിദിനെ ആദരിക്കലും അതിനെ ആഘോഷമാക്കലും പലയാളുകളും ചെയ്യാറുണ്ട്. അവർക്കതിൽ
വണ്ണമായ പ്രതിഫലവുമുണ്ട്.
കാരണം ഉദ്ദേശ്യം നല്ലതായതോടൊപ്പം,
അതിൽ നബി ﷺ യെ ആദരിക്കലുമുണ്ട് "
[ഇഖ്തിള്വാഅ്. 296 ]
ചുരുക്കത്തിൽ നബിയെ ആദരിക്കുന്നതിന്നുള്ള പരസഹസ്രം തെളിവുകളുടെ അർത്ഥവ്യാപ്തിയിലാണ് മൗലിദാഘോഷത്തെ പൂർവ്വസൂരികളായ ഇമാമുമാരും, ഉൽപതിഷ്ണുക്കളുടെ ആശയ സോതസ്സായ ഇബ്നുതൈമിയ്യ വരേക്കും ഉൾപ്പെടുത്തിയിട്ടുള്ളത്.
പൂർവികരായ പണ്ഡിത മഹത്തുക്കളെ തള്ളിപ്പറയാൻ സ്ഥിരം ഹോബിയാക്കിയവർ സ്വന്തം നേതാവിനെയെങ്കിലും അംഗീകരിക്കേണ്ടിവരും
കാരണം ഇയാളുടെ ആശയങ്ങൾ
വിഷലിപ്തമാണെന്ന് പറയുന്നത് ഖുർആൻ വിഷലിപ്തമാണെന്ന് പറയുന്നതിന് തുല്യമാണെന്ന് ഇവരുടെ
ഔദ്വേഗിക പത്രം തിരുത്തപ്പെടാതെ ഇന്നും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്.
[വിചിന്തനം 2005 ഫെബ്രുവരി 23-പേജ് 7 ]
