ch
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

前往频道在 Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

显示更多
1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
المولد في مناقب الشيخ العارف الربّاني محمد جلال الدين مولى البخاري المدفون ببندر مانغلور മുഹമ്മദ് മൗല ജലാൽ മസ്താനുൽ ബുഖാരി(റ) മൗലിദ് Read more https://t.me/moulidstudy/1552 https://t.me/moulidstudy/1553 https://t.me/moulidstudy/1554

ഏർവാടി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിയാറത് കേന്ദ്രമായ ഏർവാടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് സുൽത്വാൻ ശഹീദ് ഇബ്റാഹിം ബാദുഷ(റ)വിന്റെ ഉറൂസ് മുബാറകിന്റെ ദിവസമാണിന്ന്. എഴുനൂറ് വർഷങ്ങൾക്ക് മുമ്പ് ഇതേ പോലെ ഒരു ദുൽഖഅദ് ഇരുപത്തിമൂന്നിന് മഗ് രിബ് നിസ്കരിക്കവെയാണ് ശത്രു ആക്രമണത്തിൽ ശൈഖവർകൾ രക്തസാക്ഷിത്വം വരിച്ചത്. വിശുദ്ധമദീനയിൽ തിരുനബി(സ്വ) തങ്ങളുടെ സന്താനപരമ്പരയിൽ സയ്യിദ് അലി(റ), സയ്യിദത് ഫാത്വിമ(റ) എന്നിവരുടെ പുത്രനായാണ് ആ പുണ്യാത്മാവ് ജനിച്ചത്. തിരുനഗരിയിൽ തന്നെയായിരുന്നു ബാല്യകാലവും യൗവ്വനവും ചെലവഴിച്ചത്. അതിനിടെ തിരുനബി(സ്വ)യുടെ ആത്മീയനിർദേശപ്രകാരം മതപ്രബോധനർത്ഥം ഇറാന്‍, ഇറാഖ് , ബലൂചിസ്ഥാൻ വഴി ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു. കേരളം, തമിഴ്നാട്, സിന്ദ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദീനീ പ്രബോധനം നടത്തുകയും ആയിരക്കണക്കിനാളുകളെ ഇസ്‌ലാമിലേക്ക് ആകർഷിക്കുകയും ചെയ്ത സ്വൂഫീ വര്യനായിരുന്നു ഇബ്റാഹിം ബാദുഷ(റ). ഏകാധിപതികളായ ഭരണാധികാരികൾ മഹാനവർകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അവയെല്ലാം ആ വ്യക്തി മഹാത്മ്യത്തിന് മുന്നിൽ ഒന്നുമല്ലാതായി. മാത്രമല്ല, സിന്ധിലും ഗുജറാത്തിലും ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനും അവിടുത്തേക്ക് സാധിച്ചു. രണ്ടാം ഘട്ട ഇന്ത്യൻ യാത്രയിൽ കണ്ണൂർ തുറമുഖത്താണ് മഹാനവർകളുടെ കപ്പൽ നങ്കൂരമിട്ടത്. അന്നത്തെ നാടുവാഴികൾ അവിടുത്തേക്ക് എല്ലാ സൗകര്യങ്ങളും സംവിധാനിച്ചു. ശേഷം കൊച്ചി, ആലപ്പുഴ, വിഴിഞ്ഞം, തുടങ്ങിയ പ്രദേശങ്ങളിൽ സത്യസന്ദേശം പ്രചരിപ്പിച്ച് തമിഴ്നാട്ടിലെ കായൽപട്ടണത്തെത്തി. തിരുനെൽവേലി, മധുര രാജാക്കന്മാരും ശൈഖവർകളുടെ സഹിഷ്ണുതാപരമായ സേവനപ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ, പാണ്ഡ്യ രാജാവായ വിക്രമ പാണ്ഡ്യൻ അകാരണമായി ഇബ്റാഹീം ബാദുഷ തങ്ങളെയും സംഘത്തെയും അക്രമിച്ചു. തുർക്കി സൈനികനായ അമീര്‍ അബ്ബാസിന്റെ സഹായത്തോടെ മഹാനവർകൾ പ്രതിരോധം തീർക്കുകയും ചെയ്തു. പക്ഷെ, അതിനിടെ ബാദുഷ തങ്ങൾക്ക് വേണ്ടപ്പെട്ട പലരെയും നഷ്ടപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ വിവിധയങ്ങളിലായി ഇന്ന് നമുക്ക് അവരുടെ മഖ്ബറകൾ കാണാം. തുടർന്ന് പന്ത്രണ്ട് വർഷം ഏർവാടി സുൽത്വാൻ ഇബ്റാഹീം ബാദുഷ(റ)ന്റെ ഭരണത്തിന് കീഴിലായിരുന്നു. പ്രദേശത്തിന്റെ സുവർണയുഗമായിരുന്നു അത്. എന്നാൽ സ്ഥാനഭൃഷ്ടനായ പാണ്ഡ്യരാജാവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ കാഴ്ച. അയാൾ മധുരയിലേക്ക് നുഴഞ്ഞുകയറുകയും മഹാനവർകളെ വധിക്കുകയും ചെയ്തു. തന്റെ ജീവിതകാലത്തെന്ന പോലെ വഫാതിന് ശേഷവും ഇബ്റാഹീം ബാദുഷ(റ) മതജാതിഭേദമന്യേ സർവ്വ ജനങ്ങൾക്ക് അഭയമായി തുടരുന്നു. ഏർവാടിയിലെത്തുന്ന ആരും ഈ മനോഹര ദൃശ്യം കണ്ട് അത്ഭുതപ്പെടാതിരിക്കില്ല. സഹോദരങ്ങളെ, മഹാനവർകൾ അനശ്വര ലോകത്തെ പറുദീസയിലേക്ക് യാത്രയായ ദിവസമാണിത്. അവിടുത്തെ ഹള്റതിലേക്ക് നമുക്ക് ഫാതിഹയും യാസിനും ഓതി ഹദ് യ ചെയ്യാം. അല്ലാഹു അവന്റെ മഹാന്മാരുടെ മദദ് കൊണ്ടനുഗ്രഹിക്കുന്നവരിൽ നമ്മെയും കുടുംബത്തെയും ഉൾപ്പെടുത്തട്ടെ.. ✍️ Sayyid Shihabudheen Bukhari Kadalundi

المراقب البياتي في مناقب الشالياتي ശാലിയാത്തി(റ) മൗലിദ് രചന: ഉസ്താദ് പകര മുഹമ്മദ്‌ അഹ്സനി Another https://t.me/moulidstudy/407 https://t.me/moulidstudy/399 https://t.me/moulidstudy/1535 https://t.me/moulidstudy/1876

فيض المجيد في مناقب السلطان إبراهيم الشهيد ഏർവാടി മൗലിദ് ഏർവാടി ഇബ്രാഹീം ബാദുഷാ(റ)നെ കുറിച്ചുള്ള മൗലിദ് രചന: കീളക്കര മുഹമ്മദ് ലബ്ബ

مولد السيد الشهيد إبراهيم الإربادي ഏർവാടി മൗലിദ് Another https://t.me/moulidstudy/1162

مظاهر الأضواء في مناقب شمس العلماء ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1417)

إبتغاء الوسيلة إلى الله بمدح شمس العلماء إي كي أبي بكر المسليار (ر) ഇബ്തി ഗാഉൽ വസീല മൗലിദ് ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ് (വ:ഹി. 1417) രചന: അരിമ്പ്ര അബൂബക്കർ മുസ്ലിയാർ Read more https://t.me/moulidstudy/1182 https://t.me/moulidstudy/1183

هذا منقوص من مناقب سيد أبي الحسن الشاذلي مولد الإمام الشاذلي (ر) تأليف محمد عبد الحفيظ الشاذلي بن محي الدين النونجيري ശാദുലി മൗലിദ് രചന നൂഞ്ഞേരി അബ്ദുൽ ഹഫീള് ശാദുലി Another https://t.me/moulidstudy/110 https://t.me/moulidstudy/1188

نظم مولد البرزنجي ബർസഞ്ചി മൗലിദ് പദ്യാവിഷ്കാരം

شهد الشفا بمناقب أهل بيت النبي المصطفى تأليف الشيخ السيد علوي بن فضل الجمل الليل الكدكادتي الكدوايوري المليباري അഹ്‌ലുബൈത്ത് മൗലിദ് രചന സയ്യിദ് കൊടക്കാടകത്ത് അലവി ബിൻ ഫള്ൽ ജമലുല്ലൈൽ കൊടുവായൂർ

المسك المعطر لمدح الرسول المطهر للمولوي الفاضل الباقوي أبي الرحمة محمد الفيئـي النلكوتي അൽ മിസ്കുല്‍ മുഅത്ത൪ മൗലിദ് (പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് മാത്രം) രചന : നെല്ലിക്കുത്ത് മുഹമ്മദ്‌ മുസ്ലിയാ൪ (അബു റഹ്മ മുഹമ്മദുൽ ഫൈളി) (വഫാത് ഹിജ്‌റ 1363) Another https://t.me/moulidstudy/1525 https://t.me/moulidstudy/2012 Read more https://t.me/moulidstudy/869 https://t.me/moulidstudy/719 https://t.me/moulidstudy/1572

2015 ജൂലൈ 10, 1436 റമളാന്‍ 23 വെള്ളിയാഴ്ച ളുഹാ സമയത്താണ് ആ മഹാ പണ്ഡിതന്‍ വിടവാങ്ങിയത്. തികച്ചും അല്ലാഹു വിൻ്റെ മാർഗത്തിൽ മാത്രം ജിവിതകാലം മുഴുവനും ചിലവഴിച്ചു താഴ്മയെന്നത് ജീവിതത്തിലൂടെ കാണിച്ച് തന്ന ഉസ്താദ് അറിവിന്റെ നിറകുംഭങ്ങളായ ഗ്രന്ഥങ്ങളും ചാലിയം മുദരിസ് പകര ഉസ്താദ് അടക്കം ഒട്ടനവധി പണ്ഡിത പ്രതിഭകളാ ശിഷ്യഗണങ്ങളെയും നമുക്ക് തന്നാണ് ഉസ്താദ് പോയത്. എന്നിട്ടും ഒരു വിളക്കുമാടത്തിന്റെ ശൂന്യത നാമനുഭവിക്കുന്നു. അതില്ലാതാകണമെങ്കില്‍ ഉസ്താദിന്റെ ജ്ഞാന സംഭാവനകളെ വരുംകാലത്തിന്ന് കൈമാറാന്‍ നാം അര്‍ത്ഥവത്തായ വഴികള്‍ തേടേണ്ടതുണ്ട്. ഒരു പണ്ഡിതൻ  എങ്ങിനേയാണ് ഈ ലോകത്ത് ജീവിക്കേണ്ടത് എന്ന് ജീവിതത്തിലൂടെ പഠിപ്പിച്ച പ്രിയ ഉസ്താത്  അല്ലാഹുവേ അവിടെത്തെ ദറജ നീ ഇനിയും ഇനിയും ഉയർത്തണേ... അവിടെത്തെ മദദും പൊരുത്തവും ഞങ്ങൾക്ക് നൽകണേ. ഈ വിശുദ്ധ റമളാൻ്റെ മഹത്വം കൊണ്ട് ഉസ്താദിനെയും നമ്മെയും അല്ലാഹു അവന്റെ അനശ്വര പറുദീസയില്‍ പ്രവേശിപ്പിക്കട്ടെ. ആമീൻ

വൈലത്തൂർ ബാവ ഉസ്താദ് തിരൂരിന് സമീപം താനാളൂരിലാണ് ഉസ്താദ് ജനിക്കുന്നത് പിതാവ് നന്തലയില്‍ സെയ്താലിക്കുട്ടി. മാതാവ് മങ്ങാട്ടയില്‍ ബീരാന്റെ പുത്രി കുഞ്ഞിക്കദിയ ഹജ്ജുമ്മ. നാട്ടിലെ ഓത്തുപള്ളിയില്‍ നിന്ന് മുഹമ്മദ് കുട്ടി മൊല്ലയുടെ കീഴില്‍ ഖുര്‍ആന്‍ പഠിച്ചു. അത്താണിക്കല്‍ ജി എല്‍ പി സ്‌കൂളില്‍ നിന്ന് അഞ്ചാം തരവും പാസായി. ചെലൂരില്‍ കരിങ്കപ്പാറ മുഹമ്മദ്കുട്ടി മുസ്‌ലിയാരുടെ അടുത്ത് നിന്നാണ് ദര്‍സ് പഠനത്തിന് തുടക്കം. എന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പാങ്ങില്‍ അബ്ദുല്ല മുസ്‌ലിയാര്‍, കരുവള്ളി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കാപ്പാട് ഇബ്‌റാഹീം മുസ്‌ലിയാര്‍, തുരൂരങ്ങാട് ബാപ്പു മുസ്‌ലിയാര്‍ എന്നിവരാണ് മറ്റ് പ്രധാന ഗുരുനാഥന്മാര്‍. ദയൂബന്ധ് ദാറുല്‍ ഉലൂമില്‍ നിന്ന് എം എ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. തെയ്യാലിങ്ങല്‍ മുദരിസായി ചേര്‍ന്ന് കൊണ്ടാണ് മത സേവന ജീവിതത്തിന് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷം തിരൂരങ്ങാടി വലിയ പള്ളിയിലേക്ക് മാറി. പിന്നീട് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ക്ഷണം സ്വീകരച്ച് വളവന്നൂര്‍ പഴയ ജുമുഅത്ത് പള്ളിയില്‍ മുദരിസായി. ബാപ്പു മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്ന് വളവന്നൂര്‍ വിട്ട് വെളിമുക്ക് ജുമുഅത്ത് പള്ളി ദര്‍സില്‍ ഒരു വര്‍ഷവും ചെമ്മങ്കടവ് പള്ളിയിൽ ഒരു വര്‍ഷവും സേവനമനുഷ്ടിച്ചു. തുടര്‍ന്ന് പതിമൂന്ന് വര്‍ഷം ഓമച്ചപ്പുഴ  പള്ളിയിലായിരുന്നു ദർസ് അവിടെ നിന്നാണ് ഉസ്താദുൽ അസാതീദ്  ഒ കെ ഉസ്താദിന്റെ നിര്‍ദേശ പ്രകാരം ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന കോളജില്‍ ചേർന്നത് മികച്ചൊരു അറബീ സാഹിത്യകാരന്‍ കൂടിയായിരുന്നു ഉസ്താദ് തഖ്‌ലീദ്, കറാമത്ത് മുഅ്ജിസത്ത്, നിസ്‌കാര ക്രമം, കര്‍മശാസ്ത്രം, ആരാധനാക്രമങ്ങള്‍, പ്രശസ്ത അറബി വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ്യയുടെ വിശദീകരണമായ 'തല്‍മീഹ്, ബദ്‌റ്, ഉഹ്ദ് ശുഹദാക്കളെ പ്രകീര്‍ത്തിക്കുന്ന 'മിഫ്താഉള്ളഫ്‌രി വല്‍മജ്ദി ബിത്തവസ്സുലി അഹ്‌ലില്‍ ബദ്‌രി വല്‍ഉഹ്ദി' തുടങ്ങി മലയാളത്തിലും അറബിയിലുമായി നിരവധി ഗ്രന്ഥങ്ങള്‍ ഉസ്താദ് സംഭാവന ചെയ്തിട്ടുണ്ട് ഒരു സമ്പന്ന കര്‍ഷക കുടുംബത്തില്‍ നിന്നാണ് ത്യാഗപൂര്‍ണമായ വിജ്ഞാന വഴിയിലേക്ക് ഉസ്താദ് കടന്നുവരുന്നത്. കൃഷിയും കന്നുപൂട്ടലും കാളവണ്ടിയുമൊക്കെയായി ജീവിതം തുടങ്ങിയ ബാവ ഉസ്താദ് ജീവിതസാഹചര്യങ്ങളും മത പഠന പ്രവര്‍ത്തനങ്ങളും തമ്മിലെ സംഘര്‍ഷങ്ങളുടെ മുഖം ഒരുപാട് കണ്ടു. ആ സന്ദര്‍ഭങ്ങളിലൊക്കെ ഓരോ ആത്മീയ പുരുഷന്മാര്‍ ഉസ്താദിനെ മുന്നോട്ട് നയിക്കാന്‍ വന്നു. ദര്‍സും കൃഷിയും ഒരുമിച്ചു കൊണ്ടുപോകാനാകാതെ തല്‍ക്കാലത്തേക്ക് ദര്‍സില്‍ നിന്ന് മാറിനിന്ന ഉസ്താദിനെ തിരിച്ചുകൊണ്ടുവന്നത് കുണ്ടൂര്‍ ഉസ്താദാണ്. പിന്നീട് അധ്യാപനരംഗത്തായപ്പോള്‍ വീണ്ടും വീട്ടിലെ സാഹചര്യങ്ങള്‍ വഴിമാറ്റി. ഇടപെട്ടത് സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരായിരുന്നു. കുണ്ടൂര്‍ ഉസ്താദ് നെല്‍വയലില്‍ നിന്നാണ് വിളിച്ചു കൊണ്ടുവന്നത്. എന്നാല്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ വിളിച്ചുകൊണ്ടുവന്നത് വെറ്റില തോട്ടത്തില്‍ നിന്നാണ്. ശോക ഗീതങ്ങളിലൂടെ കാവ്യ പ്രപഞ്ചത്തിന്റെ വാതില്‍ തുറന്നുകൊടുത്തതാകട്ടെ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരും. കഴിഞ്ഞ കാല പ്രതിഭകളുടെ രചനകള്‍ക്കൊപ്പം വെക്കാവുന്ന തരത്തിലുള്ളവയാണ് ഉസ്താദിറ്റേത് അവരുടെ ഗഹനമായ രചനകള്‍ പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ലളിതമാക്കുകയായിരുന്നു ഉസ്താദ്. മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിലിരുന്ന് ആധുനിക സാങ്കേതിക വിദ്യകളുടെ യാതൊരു സഹായവും കൂടാതെയാണ് ഉസ്താദ് ലോകമെങ്ങുമുള്ള തന്റെ വായനക്കാരെ അഭിമുഖീകരിച്ചത്. വിവിധ വൈജ്ഞാനിക ശാഖകളിലുള്ള അറുപത്തിയഞ്ചിൽ അതികം അറബി  ഗ്രന്ഥങ്ങളും കൂടാതെ ഒരുപാട് മലയാള കൃതികളും ഇവയില്‍ പലതും ഇന്ത്യക്ക് പുറത്ത് നിന്ന് പ്രകാശിതമായതാണ് എന്നാൽ തീരെ പ്രകാശിതമല്ലാത്തതും ഉണ്ട്. ഉസ്താദിന്റെ ഗ്രന്ഥങ്ങളുടെ പേരറിയാമെങ്കില്‍ അത് ഏത് വര്‍ഷമാണ് രചിച്ചതെന്നറിയാന്‍ അബ്ജദ് സംഖ്യാശാസ്ത്ര പ്രകാരം കൂട്ടി നോക്കിയാല്‍ മതി. അഹ്മദ്‌കോയ ശാലിയാത്തിയും അഹ്മദ് റസാഖാന്‍ ബറേല്‍വി(റ)യും അനുവര്‍ത്തിച്ച രീതിയുടെ പിന്തുടര്‍ച്ചയാണത്. മികച്ച രചനക്കുള്ള രണ്ട് അവാര്‍ഡുകള്‍ ബാവ മുസ്‌ലിയാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കോടമ്പുഴ മആരിഫിന്റെ ഇമാം ഗസ്സാലി അവാര്‍ഡും, പുത്തനത്താണി റിസര്‍ച്ച് സെന്റര്‍ അവാര്‍ഡും.

مناقب الشيخ سعيد سراج الدين القادريّ المخدوميّ مولد الشيخ سراج الدين القادري അയിലക്കാട് സഈദ് സിറാജുദ്ധീൻ അൽ ഖാദിരി മൗലിദ് രചന : ശംസുൽ ഉലമാ ഇ.കെ ഉസ്താദ് അയിലക്കാട് സിറാജുദ്ധീൻ ശൈഖിന്റെ മൗലിദ്. മുരീദും പണ്ഡിത സൂര്യനുമായ ശംസുൽ ഉലമയാണു രചയിതാവ് Another https://t.me/moulidstudy/1499 https://t.me/moulidstudy/1637 https://t.me/moulidstudy/1666 See also https://t.me/moulidstudy/1497 Read more https://t.me/moulidstudy/1074 https://t.me/moulidstudy/1500 https://t.me/moulidstudy/1647

مولد ولي الله أبي الوفاء محمد بن علاء الدين الحمصي الكالكوتي تاليف الشيخ شمس العلماء ابي بكر مسليار المليباري കോഴിക്കോട് ഇടിയങ്ങര പള്ളിയിലെ ശൈഖ് അബുൽ വഫാ ശംസുദ്ദീൻ മുഹമ്മദ്ബ്നു അലാഉദ്ദീനിൽ ഹിംസി(റ)നെക്കുറിച്ചുള്ള മൗലിദ് (മ:ഹി. 981) രചന: ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ Another https://t.me/moulidstudy/1536 Read more https://t.me/moulidstudy/1446 https://t.me/moulidstudy/1636

مناقب الشيخ الأكبر القائد للمجاهدين في سبيل الله أبي الوفا شمس الدين محمد ابن علاء الدين الحمصيّ تاليف الشيخ شمس العلماء ابي بكر مسليار المليباري ഇടിയങ്ങര അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അലാഉദ്ധീൻ ഹിംസി (ഖ.സി) എന്നവരുടെ മൗലിദ്. ശംസുൽ ഉലമ ഇ‌.കെ അബൂബക്കർ മുസ്‌ലിയാരാണു രചന നിർവ്വഹിച്ചത്. Another https://t.me/moulidstudy/1537 Read more https://t.me/moulidstudy/1446

المراقب البياتي في مناقب الشالياتي والزمزمة الفكرية بالمدائح الرضوية توسلا بالعلامة أحمد رضا خان البريلوي ശാലിയാത്തി(റ) മൗലിദ്, അല്ലാമാ അഹ്മദ് റളാ ഖാൻ ബറേൽവി തവസ്സുൽ ബൈത്ത് രചന: ഉസ്താദ് പകര മുഹമ്മദ്‌ അഹ്സനി Another https://t.me/moulidstudy/407 https://t.me/moulidstudy/399 https://t.me/moulidstudy/1549 https://t.me/moulidstudy/1876

نيل الوصول إلى مادح الرسول مولد الشيخ صدقة الله القاهري ألفه عبد الرحمن بن محي الدين الأحسني സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ) മൗലിദ് രചന: അബ്ദുറഹ്മാൻ അഹ്സനി Another https://t.me/moulidstudy/425 https://t.me/moulidstudy/243

مواهب الرحمن في مناقب النبي سليمان تأليف الشيخ محمد الفناني المليباري الوضفلي المعروف بباوا مسليار സുലൈമാൻ നബി(അ)യുടെ മൗലിദ് രചന : പൊന്നാനി വളപ്പിൽ മുഹമ്മദ്‌ എന്ന ബാവ മുസ്‌ലിയാർ  Another https://t.me/moulidstudy/1532 https://t.me/moulidstudy/1568

مواهب الرحمن في مناقب النبي سليمان تأليف الشيخ محمد الفناني المليباري الوضفلي المعروف بباوا مسليار സുലൈമാൻ നബി(അ)യുടെ മൗലിദ് രചന: പൊന്നാനി വളപ്പിൽ മുഹമ്മദ്‌ എന്ന ബാവ മുസ്‌ലിയാർ Another https://t.me/moulidstudy/1533 https://t.me/moulidstudy/1568