മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
Light of Gareeb Navaz എന്ന പേരിൽ മഹാനായ ഖാജ മുഈനുദ്ധീൻ ചിഷ്തി (റ) ന്റെ ചരിത്ര സീരീസിൽ അയച്ചിരുന്ന ബൈത്ത് ശൈഖുനാ തഖിയുദ്ധീൻ മുഹമ്മദ് ദാരിമി അൽ ഖാദിരി (റ) ന്റെ ദീവാനിലുള്ള ഖസീദത്തുൽ മുഈനിയ്യ ആണ്.
ഉപയോഗപ്പെടുത്തുക 👆🏻
1 380
#അദ്ധ്യാത്മിക_ലോകത്തെ
#സുൽത്വാൻ
#ഇമാമുൽ_അറൂസ്(റ)
~~~~
മഹബ്ബത്തിൻ്റെ സമുദ്രങ്ങൾ
നീന്തി കടന്ന് ഖാജ (റ)യെ പ്രണയിച്ചൊരു മാതൃകാ വ്യക്തിത്വം ഇവിടെ ജീവിച്ചിരുന്നു.
"മോനെ......
നീയും നിൻ്റെ പിൻഗാമികളും
മഹോന്നതന്മാർ ആയിരിക്കും "
എന്ന ഖാജ (റ)യുടെ ദർശനവും സമ്മാനിക്കപ്പെട്ടു. ഇമാമുൽ അറൂസ്
ശൈഖ് മുഹമ്മദ് മാപ്പിള ലബ്ബ ആലിം ഖാദിരി (റ)യെന്ന ആത്മീയ നേതൃത്വത്തെ സംബന്ധിച്ചാണിത്. ഖാജ(റ)യുടെ സ്മരണ ദിനത്തോടടുത്ത ദിനം ഇമാമുൽ അറൂസ് (റ)ൻ്റെയും സ്മരണ ദിനമാണ്,റജബ് അഞ്ച്.
ഖാജ (റ) യുടെ പേരിൽ മൗലിദു അത്വാഇ റസൂൽ എന്ന ബൃഹത്തായ മനാഖിബ് രചിച്ചിട്ടുണ്ട്.
ലോകപ്രസിദ്ധമായ ജലാലിയ്യ റാതീബിൻ്റെ രചയിതാവായാണ് മഹാനവർകൾ ഏറെ
പ്രശസ്തനായത്. തൻ്റെ ശൈഖിൻ്റെ ശൈഖിൻ്റെ ശൈഖായ ഖുതുബ് സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ) ( കണ്ണൂർ സിറ്റി മഖാം) യുടെ പേരിലുള്ളതാണ് ജലാലിയ്യ റാതീബ്. മാത്രവുമല്ല തൻ്റെ പ്രിയപ്പെട്ടവരായ മൗലൽ ബുഖാരി(റ) തങ്ങളെ കുറിച്ചൊരു രചനയുണ്ട്. മിൻഹത്തുൽ ബാരി ഫീ മദ്ഹത്തിൽ ബുഖാരിയെന്നാണ് ആ രചനയുടെ പേര്. എന്തുമാത്രം ചരിത്രങ്ങളുണ്ടതിൽ ,
മൗലയുടെ ജീവചരിത്രം കൂടിയാണത്.
പള്ളികൾ നിർമ്മിച്ചും
പ്രഭാഷണം നടത്തിയും നവോത്ഥാന നായകനായി ജൈത്രയാത്ര നടത്തിയ മൗലയെയാണ് തൻ്റെ ജീവിതത്തിലേക്ക് ഇമാമുൽ അറുസും പകർത്തിയത്.
മൗലയുടെ ചരിത്രകാരൻ കൂടിയാണ്.
മുന്നൂറ്റി അമ്പതിലധികം പള്ളികളും , മറ്റ് സ്മാരകങ്ങളും നിർമ്മിക്കുകയും ചെയ്ത ഇമാമുൽ അറൂസ് (റ)
അക്ഷരാർത്ഥത്തിൽ മൗലാ രണ്ടാമൻ തന്നെയാണ്.
ആലപ്പുഴ ജില്ലയിലെ വടുതലയിൽ
മൗലൽ ബുഖാരി നിർമ്മിച്ചൊരു പള്ളിയുണ്ട്
കോട്ടൂർ പള്ളി . ഇതേ മാതൃകയിൽ കണ്ണന്തറ
തറവാട്ടുകാർ ഒരു പള്ളി പണിതു. കാട്ടുപുറം
പള്ളി . ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചതും ,
പ്രഥമ മുദരിസും മഹാനായ ഇമാമുൽ അറൂ സായിരുന്നു. ഈ പള്ളിയിൽ വെച്ചാണ് വളപ്പിൽ ശൈഖുനാ അബ്ദുൽ അസീസ് മുസ്‌ലിയാർ ബദർ മൗലിദ് രചിച്ചത്.
സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി(റ) തങ്ങളുടെ ഖലീഫ അല്ലഫൽ അലിഫിൻ്റെ ശൈഖ് ഉമറുൽ ഖാഹിരി (റ)യുടെ ഖലീഫ ശൈഖ് തൈക്ക സാഹിബ് (റ)ൻ്റെ ദറസിൽ ഒരു വിദ്യാർത്ഥിയുണ്ടായിരുന്നു. സൂക്ഷ്മതയും , വിനയവും നിറഞ്ഞു നിന്ന ബുദ്ധിമാനായ വിദ്യാർത്ഥി. തൻ്റെ മകൾ സാറാ ബീവിയെ ശൈഖ് തൈക്ക സാഹിബ്
വിവാഹമാലോചിച്ചതും
ഈ മഹാനായ വ്യക്തിക്കായിരുന്നു ,
ആ മഹാവ്യക്തിത്വമാണ്
ഇമാമുൽ അറൂസ് (റ) .
"ഭാവിയില്‍ ഈ കുട്ടി സ്വന്തം പ്രതിഭാവിലാസം കൊണ്ട് സുല്‍ത്താന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും."
ശൈഖ് തൈക സാഹിബിൻ്റെ ദീർഘദർശനം
അക്ഷരാർത്ഥത്തിൽ പുലരുകയായിരുന്നു.
മുകളിൽ സൂചിപ്പിച്ചത് പോലെ രചനാ ലോകത്ത് വിസ്മയമായി മാറി. മനാഖിബുകളുടെ സുൽത്വാനായി,
അറബി സാഹിത്യ രംഗത്ത് വിശിഷ്ടമായ ഒത്തിരി രചനകൾ നിർവ്വഹിച്ചു.
സയ്യിദുനാ ഹസൻ (റ) സയ്യിദുനാ ഹുസൈൻ (റ) എന്നിവരുടെ പേരിൽ രചിച്ച മനാഖിബ് കണ്ട് പുളകമണിഞ്ഞ ആത്മജ്ഞാനികൾ മഹാനവർകളെ മാദിഹു സ്വിബ്തൈൻ
എന്ന് വിളിച്ചു. ഒത്തിരി മഹത്തുക്കളുടെ
മനാഖിബുകൾ രചിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ
മികച്ച സ്ഥാനം വഹിക്കുന്നുമുണ്ട്.
മഹാനവർകളുടെ വിവിധ ഭാഷകളിലുള്ള രചനകൾ ഒത്തിരിയുണ്ട്. ശാഫി മദ്ഹബ് അടിസ്ഥാനമാക്കി രചിച്ച മഗാനി എന്ന
ഗ്രന്ഥം പ്രസിദ്ധമാണ്. തമിഴ് സാഹിത്യ ശാഖക്ക് മഹാനവർകളുടെ രചനകൾ സവിശേഷ സ്ഥാനം നേടികൊടുത്തിട്ടുണ്ട്.
വൈജ്ഞാനിക രംഗത്ത് വലിയൊരു മാതൃകയായി മഹാനവർകൾ ചരിത്രത്തിൽ
പ്രസിദ്ധനാണ്. തൻ്റെ പ്രിയ ഗുരുനാഥൻ്റെ മദ്റസയായ തൈക്ക മദ്റസയുടെ ചുമതല ഇമാമുൽ അറുസിൻ്റെ കൈകളിലേക്കെത്തി. വെല്ലൂർ
ബാഖിയാത്ത് സ്ഥാപിക്കാൻ വരെ കാരണമായത് ഈ മദ്റസയാണ്.
പിന്നീട് തൈക്ക അറൂസിയ്യ മദ്റസ
എന്ന നാമത്തിൽ പ്രസിദ്ധമായി.
അറൂസിയ്യത്തുൽ ഖാദിരിയ്യ മഹത്തായ
സരണിയിലൂടെ മഹാനവർകൾ ഇസ് ലാമിക
ദഅവത്തിന് ശക്തി പകർന്നു. വിവിധ രാജ്യങ്ങളിൽ ശ്രദ്ധേയമായി. ഇന്നും തുടരുന്നു.
മഹാനരുടെ മക്കളായി പിറന്ന
ഖുതുബ് ഖൽവത്ത് നായകവും
ഖുതുബ് ജൽവത്ത് നായകവും
പരമ്പരകളും ദഅവത്തിൻ്റെ മേഖലകളിൽ
അതുല്യ സംഭാവനകൾ അർപ്പിച്ചവരാണ്.
അടുത്തിടെ വഫാത്തായ ലോക പ്രശസ്ത പണ്ഡിതനും ആത്മീയാചാര്യനുമായ ശൈഖുനാ ഡോ. തൈക്ക
ശുഹൈബ് ആലിം ഖാദിരി (റ)
മഹാനവർകളുടെ പേരക്കുട്ടിയാണ്.
ഓർക്കാം നമുക്ക്
ഇമാമുൽ അറൂസ് തങ്ങളെ ,
അറൂസിയ്യ മാലയിൽ കാണാം
"ശൈഖ് മാപ്പിളൈ ആലിമേ
ശെൽവത്തൊരു നായകമേ
കൈപിടുത്തോർക്ക് ജയമേ
കാമിൽ വലി നായകമേ "
ഇമാമുൽ അറുസ് (റ) തങ്ങളുടെ പേരിൽ
കീളക്കരയിലുള്ള സ്വദഖത്തുല്ല ലബ്ബ ആലിം(റ) മവാഹിബുൽ ഖുദ്ദൂസ് ഫീ മനാഖിബി
ആലിമിൽ അറൂസ് എന്ന
മൗലിദ് രചിച്ചിട്ടുണ്ട്.
കൂടാതെ
മഹാനവർകളുടെ
പതിനെട്ട് വിശിഷ്ടമായ സ്ഥാനപ്പേരുകൾ ഉൾകൊള്ളിച്ച തവസ്സുൽ ബൈത്ത് ശൈഖുനാ Dr തൈക്ക ശുഹൈബ് ആലിം ഖാദിരി (റ) രചിച്ചിട്ടുണ്ട്.
ഹി : 1316 ൽ റജബ് 5 ന്
മഹാനവർകൾ വഫാത്തായി.
കീളക്കര അറൂസിയ്യ കോളേജിൽ അങ്കണത്തിൽ അന്ത്യവിശ്രമം
കൊള്ളുന്നു.
ഫാതിഹ ഓതി ഹദ്‌യ ചെയ്യുക.
സ്മരണകളിലും , പ്രാർത്ഥനകളിലും
ഉൾപ്പെടുത്തുക.
മുഹമ്മദ് സാനി നെട്ടൂർ
1 380
ആദം നബിയുടെ ജന്മം / റസൂലുല്ലാന്റെ ജന്മം തുടങ്ങിയ കാരണങ്ങളാൽ , വെള്ളി , തിങ്കൾ ദിവസങ്ങൾക്ക് പ്രാധാന്യമുണ്ടല്ലോ , അത് എല്ലാ ആഴ്ചയും ആവർത്തിക്കുന്നില്ലേ? എന്ന നിഷ്കളങ്ക ചോദ്യം ചോദിക്കുന്നവരോട്, അത് പോലോത്തവ ഖുർആൻ / ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടവയായതു കൊണ്ടാണ്. ജന്മദിനമോ മറ്റോ ആയി എന്നത് അതിന്റെ ഹിക്മത് മാത്രമാണ്. റസൂലിന്റെ ജന്മദിനം, ലൈലത്തുൽ ഖഡറിനേക്കാൾ പുണ്യമാണെന്നും ആ പുണ്യം ആവർത്തിച്ചു കൊണ്ടിരിക്കും എന്നും വാദിക്കുന്നവർ, ആവർത്തനം (തിങ്കളാഴ്ച തോറും ) പ്രതിവാരമാണോ ? പ്രതിമാസമാണോ (എല്ലാ മാസവും പന്ത്രണ്ടിന് )? പ്രതിവർഷമാണോ എന്നൊക്കെ പ്രാമാണികമായി വ്യക്തമാക്കേണ്ടതുണ്ട്.
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
3 . പെരുന്നാൾ / നോമ്പ് / മീലാദ് തുടങ്ങിയ ആഘോഷ സമയത്തോടനുബന്ധിച്ചു പള്ളിയും മറ്റും അലങ്കരിക്കുന്നത് വിശ്വാസികളെയും മറ്റും അറീയ്ക്കാനും ശ്രദ്ധ ക്ഷണിക്കാനും നല്ലതു തന്നെ. ഇത്തരം ഘട്ടങ്ങളിൽ ഒരാൾ സ്വന്തം വീട് വൃത്തിയാകുകയോ അലങ്കരിക്കുകയോ ചെയ്താലും കുറ്റപ്പെടുത്താവതല്ല. എന്നാൽ ഇശ്ഖ് റസൂൽ എന്ന പേരിൽ, എല്ലാവരും വീടുകൾ ഫാൻസി ലൈറ്റുകൾകൊണ്ട് അലങ്കരിക്കണമെന്നും കഴിഞ്ഞ വര്ഷം ചെയ്തതിനേക്കാൾ മികച്ച രീതിയിൽ ഈ വര്ഷം അലങ്കരിക്കണമെന്നും ആവശ്യപ്പെടുന്നത് ഒരിക്കലും ഉള്കൊള്ളാവതല്ല. തെറ്റായതു കൊണ്ടല്ല; ഒരു കാര്യം ചെയ്യാൻ കല്പിക്കുമ്പോൾ അത് ഒന്നുകിൽ ശരഇൽ കല്പനയുള്ളതാകണം. അല്ലെങ്കിൽ, അത് മൂലം സമൂഹത്തിനോ സമുദായത്തിനോ എന്തെങ്കിലും ഗുണം ലഭിക്കുന്നതാകണം. വീടും പരിസരവും ക്ളീനാക്കാൻ പറയാം. പൊതു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ സ്ട്രീറ്റ് ലൈറ്റു സ്ഥാപിക്കാം... ഇങ്ങനെ നാടിനും നാട്ടുകാർക്കും ഉപകാരപ്പെടുന്ന രൂപത്തിൽ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുന്നതിന് പകരം ഇത്തരം ഫാൻസി ലൈറ്റു സംസ്കാരം കൊണ്ട് എന്ത് നേടാനാണ്?
പുതുമകൾ ചെയ്തും അവതരിപ്പിച്ചും ശ്രദ്ധ നേടാനുള്ള ചിലരുടെ ശ്രമങ്ങൾ ഈ ഉമ്മത്തിനെ നശിപ്പിക്കാതിരിക്കട്ടെ...
✍️സിദ്ദീഖ് ഇർഫാനി കുനിയിൽ
https://m.facebook.com/story.php?story_fbid=10223347198781610&id=1635202465
1 380
1 നബിദിനം: സുന്നത്താണ്. അല്ലാതെ ചില മുതഅല്ലിമീങ്ങൾ പറയുന്നത് പോലെ, അത് ബിദ്അത് ഹസനത് അല്ല. വാരാന്ത നബിദിനാഘോഷത്തിനു നോമ്പ് എന്ന പ്രത്യേക രൂപം പഠിപ്പിച്ചതിനാൽ അവിടെ അത് തന്നെ സ്വീകരിക്കണം എന്നാൽ, സമയത്തുള്ള നബിദിനാഘോഷത്തിനു നിർണിത രൂപം നിര്ദേശിക്കാത്തതിനാൽ, വിലക്കപ്പെടാത്ത ഏതു രൂപവും സ്വീകരിക്കാം. സകാത്തും സദഖയും തമ്മിലുള്ള വ്യത്യാസം പോലെയാണ്, വാരാന്ത നബിദിനവും മറ്റു ദിവസങ്ങളിലുള്ള നബിദിനവും തമ്മിലുള്ള വ്യത്യാസം. ഒന്നിന് പ്രത്യേക രൂപ ഭാവങ്ങൾ നിർദ്ദേശിച്ചെങ്കിൽ, മറ്റുള്ളതിനു അതില്ലെന്നു മാത്രം. സ്റ്റൈപ്പന്റ് , റിലീഫ് സംരംഭങ്ങൾ, അഗതി അനാഥ മന്ദിരങ്ങൾ ...റാലികൾ, അന്നദാനം ....എല്ലാം ഇസ്‌ലാം പഠിപ്പിച്ചവയുടെ വ്യത്യസ്ത രൂപഭാവങ്ങൾ മാത്രമാണ്. അടിസ്ഥാനപരമായി എല്ലാം സുന്നത്താണ്. ഇസ്‌ലാം നിർദേശിച്ചതും എന്നാൽ പ്രത്യേക രൂപ ഭാവങ്ങളിൽ ക്ലിപ്തപ്പെടാത്തതുമായ കാര്യങ്ങൾ പണ്ഡിതോചിത ചർച്ചകളിൽ ബിദ്എത് ഹാസനെ എന്ന് പ്രയോഗിക്കാറുണ്ട്. എന്നാലത് ആ കർമങ്ങളെ കുറിച്ചല്ല, മരിച്ചു അതിനായി നാം സ്വീകരിച്ച രൂപത്തെ കുറിച്ച് മാത്രമാണ്.
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
2 മീലാദിന്റെ രാവ് ലൈലത്തുൽ ഖദ്റിനെക്കാൾ പുണ്ണ്യമോ? റബീഉൽ അവ്വൽ 12 ന്റെ പ്രത്യേകത വിശ്വാസികളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാൽ ആ ദിവസത്തിന് ലൈലത്തുൽ ഖദ്റിനെക്കാളോ ആ മാസത്തിനു റമദാനിനെക്കാളോ പ്രത്യേകതയുണ്ടെന്നു ഖുർആൻ / സുന്നത് / ഇജ്മാഅ / ഖിയാസ് തുടങ്ങി ഒരു പ്രമാണം കൊണ്ടും സ്ഥിരപ്പെട്ടിട്ടില്ല. മുന്ഗാമികളാരും അത്തരം ഒരു വിധി പറഞ്ഞിട്ടുമില്ല.
അല്ലാമാ ഖസ്തല്ലാനി (റ) തന്റെ "المواهب اللدنية" (1/135-136) എന്ന ഗ്രൻഥത്തിൽ പ്രവാചക ജന്മദിനത്തിന്റെ പ്രത്യേകതകളും മഹത്വങ്ങളും വിശദീകരിക്കുന്നുണ്ട്. കൂട്ടത്തിൽ ആ ദിനമാണ് ലോകത്തിൽ വെച്ചേറ്റവും ( ഈ യുഗത്തിൽ വെച്ചേറ്റവും ) പുണ്യമായ ദിനമെന്നും വാദിക്കുന്നുണ്ട്. അഥവാ, ഈ ഉമ്മത്തിന് ആയിരം മാസത്തേക്കാൾ പുണ്യമായി പ്രഖ്യാപിച്ച ലൈലത്തുൽ ഖദറിനേക്കാൾ. സൃഷ്ടികളിൽ അത്യുത്തമരായ പ്രവാചകരുടെ വെളിപാടിന്റെ സമയമാണ് പ്രവാചകർക്ക് നൽകപ്പെട്ട ഖുർആൻ അവതരിച്ച ദിനത്തെക്കാൾ പുണ്യം എന്നാണ് പറഞ്ഞതിന്റെ ആകെത്തുക.
ഖസ്തല്ലാനിയുടെ വാക്കുകൾ തന്നെ നോക്കാം.
فإن قلت إذا قلنا بأنه عليه السلام ولد ليلاً فأيهما أفضل ليلة القدر أو ليلة مولده عليه السلام؟
أجيب: بأن ليلة مولده عليه السلام أفضل من ليلة القدر من وجوه ثلاثة!!
أحدها: أن ليلة المولد ليلة ظهوره - صلى الله عليه وسلم - وليلة القدر معطاة له. وما شرف بظهور ذات المشرف من أجله أشرف مما شرف بسبب ما أعطيه ولا نزاع في ذلك فكانت ليلة المولد أفضل من ليلة القدر.
الثاني: أن ليلة القدر شرفت بنزول الملائكة فيها؛ وليلة المولد شرفت بظهوره - صلى الله عليه وسلم -.
ومن شرفت به ليلة المولد أفضل ممن شرفت بهم ليلة القدر على الأصح المرتضى، فتكون ليلة المولد أفضل.
الثالث: أن ليلة القدر وقع فيها التفضيل على أمة محمد - صلى الله عليه وسلم - وليلة المولد الشريف وقع التفضيل فيها على سائر الموجودات فهو الذي بعثه الله عز وجل رحمة للعالمين فعمت به النعمة على جميع الخلائق فكانت ليلة المولد أعم نفعاً فكانت أفضل).
മേൽ ഉദ്ധരിച്ച വാദങ്ങളെ രൂക്ഷമായും മാന്യമായും വിമർശിച്ച പണ്ഡിതരുണ്ട്. മാന്യമായും വിമർശിച്ച സുന്നി പണ്ഡിതരുടെ നിരൂപണങ്ങൾ താഴെ പറയും വിധമാണ്.
പ്രവാചക ജന്മദിനത്തിനും അതാവർത്തിച്ചു വരുന്ന ഓരോ തിങ്കളാഴ്ചക്കും റബീഉൽ അവ്വൽ മാസത്തിനും പ്രത്യേകതയും പുണ്യവുമുണ്ട്. എന്നാൽ അത് ലൈലത്തുൽ ഖദ്റിനേക്കാൾ പുണ്യകരമാണ് എന്ന് പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല.
ഉണ്ടെന്നു സ്ഥിരപ്പെട്ടാൽ തന്നെ, അത് റസൂൽ ജനിച്ച ആ ദിവസത്തിനു മാത്രം ബാധകമാണ്. അല്ലാതെ ആവർത്തിച്ചു വരുന്ന എല്ലാ തിങ്കളാഴ്ചക്കും അറബി മാസം പന്ത്രണ്ടിനും ഓരോ വർഷവും റബീഉൽ അവ്വൽ മാസത്തിനും ബാധകമാണെന്ന് വരില്ല.
ഇബ്നു ഹജറുൽ ഹൈതമി ഈ ന്യായങ്ങൾ എടുത്തുദ്ധരിച്ചു, ഓരോന്നിനെയും പ്രാമാണികമായും യുക്തിപരമായും ഖണ്ടിക്കുന്നുണ്ട്. ( إتمام النعمة الكبرى على العالم بمولد سيد ولد آدم / അറ്റാച്ച്‌മന്റ് കാണുക) സ്ഥലകാലങ്ങളുടെ പുണ്യം പ്രസക്തമാകുന്നത് അത് രണ്ടും ഉപയോഗപ്പെടുത്താൻ പറ്റുമ്പോഴാണ്. പ്രാപ്യമല്ലാത്ത ഒരു സ്ഥലമോ സമയമോ ഏറ്റവും പുണ്യകരമാണെന്നു പറയുന്നതിൽ ഒരർത്ഥവുമില്ല. അതിനാൽ , പ്രവാചകരുടെ ജന്മ സമയത്തു ഒരു മുകല്ലഫ് പോലും ഇല്ലാതിരിക്കെ ആ സമയം ലൈലത്തുൽ ഖദറിനേക്കാൾ പുണ്യമാണെങ്കിൽ പോലും (ആ അഭിപ്രായത്തെ മാനിച്ചു കൊണ്ട്) അത് പറയുന്നതിൽ പ്രസക്തി ഇല്ലാത്തതു കൊണ്ടാകാം പറയാതെ പോയിട്ടുണ്ടാവുക.
1 380
فيض المتين في مناقب معين الدين
അജ്മീർ മൗലിദ്
AJMEER MOULID
രചന : തിരൂരങ്ങാടി എം പി അലി ഹസൻ മൗലവി/ അലവി മുസ്‌ലിയാർ
Another
https://t.me/moulidstudy/923
https://t.me/moulidstudy/942
https://t.me/moulidstudy/648
https://t.me/moulidstudy/945
1 380
സ്വന്തക്കാർ എന്ത് തെറ്റുചെയ്താലും അതിനെതിരെ ഒരു നടപടിയും കൈക്കൊള്ളാതെ, അതിനെ ന്യായീകരിച്ച് വെളുപ്പിച്ചെടുക്കാൻ ഏതറ്റംവരെ പോവുകയും അന്യരുടെ തെറ്റിനെ ചൂണ്ടി ഹാലിളകുകയും ചെയ്യുന്നവർ ഖാജയുടെ ജീവിത മാർഗം പഠിക്കേണ്ടതുണ്ട്.
*അനാഥർക്ക് അഭയം*
*ജീവിതത്തിലെ ഔന്നത്യവും സൂക്ഷമതയും ഖാജ തങ്ങളുടെ ജീവിതത്തെ വേറിട്ട് നിർത്തുന്നു. എന്തും നൽകാൻ തയ്യാറായിനിൽക്കുന്ന ജനതയാണ് മുന്നിൽ. സ്വർണക്കട്ടികൾ മുതൽ രാജ്യങ്ങൾ വരെ ഖാജക്ക് മുന്നിൽ സമർപിക്കാൻ ഭരണാധികാരികളും പ്രഭുക്കളും ഖാജയുടെ മുന്നിൽ വരിനിന്നു. എല്ലവരോടും സ്നേഹത്തോടെ ഭൗതികതയുടെ ആപത്തിനെ കുറിച്ചായിരുന്നു ഖാജ സംസാരിച്ചത്. തനിക്ക് സമ്മാനമായി ആളുകൾ കൊണ്ടുവന്നതൊന്നും ഖാജ തൊട്ടില്ല. എല്ലാം പാവങ്ങൾക്ക് വിതരണം ചെയ്തു. ഭൗതികമായ എല്ലാ ആഗ്രഹങ്ങളോടും ഖാജ മുഖംതിരിച്ചു. പ്രകാശപൂർണമായിരുന്നു ആ ജീവിതം. ചിശ്ത്തി മാർഗം ജനസേവനത്തെ ജീവിതമുദ്രയാക്കി സ്വീകരിച്ചവരായിരുന്നു. ചിശ്ത്തി ഖാൻഖാഹുകൾ പാവങ്ങൾക്കുള്ള അത്താണിയായിരുന്നു. രോഗികളെ പരിചരിക്കാനും വിശക്കുന്നവന് ഭക്ഷണം നൽകാനും വീടില്ലാത്തവർക്ക് അഭയം നൽകാനും അനാഥരെ സംരക്ഷിക്കാനും ചിശ്ത്തി സൂഫികൾ വളരെയേറെ മുന്നിലായിരുന്നു. പണവും സ്വർണവും സമ്മാനമായി സ്വീകരിക്കാൻ ചിശ്ത്തി സൂഫികൾ മടിച്ചിരുന്നുവെന്നും ചരിത്രത്തിൽ കാണാം. ഖാജയുടെ ഭൗതിക വിരക്തിയും പാവങ്ങളോടുള്ള സാന്ത്വന സ്പർശവും ഈ മാർഗത്തിൽ നിറഞ്ഞു നിൽക്കുന്നതായി കാണാം.*
*കുടുംബം*
ഖാജ രണ്ടു വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. ഖുതുബുദ്ദീൻ ഐബകിന്റെ ഉന്നത ഉദ്യോഗസ്ഥനായ സയ്യിദ് വജീഹുദ്ദീൻ ചിശ്തിയുടെ മകൾ ബീബി ഇസ്മത്തിനെയും ബീവി അമത്തുല്ലാഹ് എന്നവരെയുമായിരുന്നു അത്. രണ്ടു വിവാഹത്തിലുമായി ഖാജ ഫഖ്‌റുദ്ദീൻ(റ), ഖാജ ളിയാഉദ്ദീൻ(റ), ഖാജ ഹുസാമുദ്ദീൻ(റ). ബീവി ഹാഫിസ ജമാൽ എന്നീ സന്താനങ്ങളുണ്ടായി. മക്കളെല്ലാവരും പിതാവിന്റെ പാത പിന്തുടർന്നു. ബീവി ഇസ്മത്തിനെ വിവാഹം കഴിക്കാൻ കാരണം വജീഹുദ്ധീൻ ചിശ്തി എന്നവർ ഒരു ദിവസം ജഅഫർ സാദിഖ് തങ്ങളെ സ്വപ്നത്തിൽ കാണുകയും തന്റെ മകളെ ഖാജക്ക് വിവാഹം ചെയ്തു കൊടുക്കാൻ നിർദേശിക്കുകയുമായിരുന്നു എന്നാണ് ചരിത്രം.
ബഹുദൈവത്വത്തിന്റെ കൂരിരുട്ടിൽ ഏകദൈവികതയുടെ പ്രകാശംപരത്തി ഖാജ രാജ്യത്തെ മുഴുവനാളുകൾക്കും അത്താണിയായി. പ്രബോധനവും സംസ്‌കരണവും പ്രതിരോധവും സൗഹാർദവുമെല്ലാം ആ ജീവിതത്തിൽ നിന്നും നമുക്ക് പഠിക്കാനാവും. തന്നോട് എതിരിടാൻ വന്നവരോട് ആദ്യം അനുനയത്തിൽ പെരുമാറുകയും അത് ഫലിക്കാതെ വന്നപ്പോൾ ശക്തമായ പ്രതിരോധം തീർക്കുകയും ചെയ്തിട്ടുണ്ട് ഖാജ.
*വിയോഗം*
ഹി. 627 റജബ് 6 ന് തിങ്കളാഴ്ച (എ ഡി 1230 മെയ്) സുബ്ഹിയോടടുത്ത സമയത്താണ് ഇഹലോകവാസം വെടിയുന്നത്. മരിക്കുന്നതിന് തലേന്നാൾ ഇശാഅ് ജമാഅത്തിന് ശേഷം മഹാനവർകൾ റൂമിൽ പ്രവേശിച്ചു കതകടച്ചു.
സുബ്ഹ് വരെ സുന്ദര ശബ്ദത്തിൽ ദിക്‌റ് കേൾക്കാമായിരുന്നുവെന്നു ശിഷ്യന്മാർ രേഖപ്പെടുത്തുന്നു. സാധാരണ എഴുന്നേൽക്കാറുള്ള സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ ശിഷ്യന്മാർ മുറിയിൽകയറി നോക്കുമ്പോൾ സുസ്മേര വദനനായി മുറിയിൽ വിരിച്ച പായയിൽ അന്തിയുയുറങ്ങുന്ന ഗുരുവിനെയാണ് കാണാനായത്.
മരിച്ചു കിടന്നിരുന്ന മുറിയിൽ തന്നെയാണ് മഹാനരെ ഖബറടക്കം ചെയ്യപ്പെട്ടത്.
ഖാജയുടെ ചിശ്ത്തി മാർഗംസ്വീകരിച്ച് അനേകമാളുകൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും സഞ്ചാരംനടത്തി. അവിടെയൊക്കെ ഖാൻഖാഹുകൾ സ്ഥാപിച്ചു. ആളുകൾക്ക് സന്മാർഗം കാണിച്ചുകൊടുത്തു. ലക്ഷക്കണക്കിനാളുകളാണ് ഇതിലൂടെ ഇസ്ലാമിലേക്ക് കടന്നുവന്നത്. *ഇന്ത്യയുടെ സുൽത്താനായി ഖാജ ഉണ്ടാകുമ്പോൾ നമ്മളെന്തിന് പേടിക്കണം?!. ഖാജ പഠിപ്പിച്ച തൗഹീദും ഇസ്്ലാമിക ജീവിതവും നമുക്കുണ്ടാകണമെന്ന് മാത്രം.
1 380
ശാദീദേവിനെയും ജൈപാൽ ജവ്കിയെയും പോലെയുള്ള അതിമാരണക്കാരെ തന്നെ ചൗഹാൻ അണിനിരത്തി. അല്ലാഹുവിൽ ഭരമേല്പിച്ച മഹത്തുക്കൾക്കെന്തു മാരണം!. എല്ലാ മാരണക്കാരെയും ഖാജാ നിലംപരിശാക്കി. അവസാനം ചൗഹാൻ അടിയറവ് പറഞ്ഞു. ഖാജാ തങ്ങൾ അജ്മീറിൽ താമസമാക്കി.
ബഹുദൈവ വിശ്വാസവും അന്ധവിശ്വാസവും ജാതീയതയും കൊണ്ട് കൂരിരുട്ടിലായിപ്പോയ ഒരു സമൂഹത്തെയാണ് ഖാജാ തങ്ങൾക്ക് സംസ്‌കരിക്കാനുള്ളത്. ഏറ്റവും വലിയ ദൗത്യം തന്നെയാണ് മുത്ത് നബി (സ) ഖാജായെ ഏൽപിച്ചിരുന്നത്. മുത്ത് നബി തങ്ങൾ ഏൽപിച്ച ദൗത്യം ഖാജാ തങ്ങൾ ഭംഗിയായി നിർവഹിച്ചു. അല്ലാഹ് എന്നുച്ചരിക്കാൻ പോലും ആളില്ലാതിരുന്ന പ്രദേശത്ത് ശൈഖവർകളുടെ ജീവിതവിശുദ്ധിയിൽ ആകൃഷ്ടരായി ആയിരക്കണക്കിനാളുകൾ വിശുദ്ധ തൗഹീദിലേക്ക് ഓടിയടുത്തു. മഹാനവർകളുടെ അതിവിശിഷ്ടമായ സ്വാഭാവഗുണത്തെകുറിച്ച് ഖലീഫയായ ഖുത്ബുദ്ദീൻ കഅക്കി (റ) വിശദീകരിക്കുന്നു; 'ഇരുപത് വർഷക്കാലം ശൈഖവർകൾക്ക് ഞാൻ സേവനം ചെയ്തു. അക്കാലയളവിൽ ഒരിക്കൽപോലും ഒരാളോടും കോപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അധികസമയവും കണ്ണ് ചിമ്മിയിരിക്കുന്നതായിരുന്നു അവിടുത്തെ സ്വഭാവം'.
*കറാമത്തുകൾ*
സൂഫി സരണിയുടെയും ഔലിയാക്കളുടെയും മുഖ്യ ലക്ഷ്യം ആളുകളെ സംസ്‌കരിക്കുകയും ഇസ്്ലാമിക പ്രബോധനവും തന്നെയാണ്. അവർക്കല്ലാഹു നൽകുന്ന കറാമത്തുകൾ ഈ വഴിയെ ബലപ്പെടുത്താൻ വേണ്ടി തന്നെയാണ്. ഖാജാ തങ്ങൾ ഈ അർഥത്തിൽ ഒരുപാട് കറാമത്തുകൾ കൊണ്ട് അന്നത്തെ സമൂഹത്തിൽ വെളിച്ചംവിതറുകയായിരുന്നു. അന്ധവിശ്വാസങ്ങൾ കൊണ്ട് ഇരുളടഞ്ഞുപോയ സമൂഹം, എല്ലാറ്റിനും പരിഹാരം കാണാൻ മാരണക്കാരെ സമീപിക്കുകയും മാരണങ്ങളിലൂടെ ജനങ്ങളെ പേടിപ്പിച്ചു ഭരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഭരണാധികാരിയും. ഈയവസ്ഥയിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുക എന്നതായിരുന്നു ശൈഖവർകളുടെ ആദ്യത്തെ നിയോഗം. അതിനായി ഖാജ ജനങ്ങളിലേക്കിറങ്ങി. മാരണത്തിനെതിരെ ജനങ്ങളെ ബോധവൽകരിച്ചു. തൗഹീദിന്റെ വെളിച്ചം ജനങ്ങൾക്ക് പകർന്നുനൽകി. ശിർക്കിന്റെ കൂരിരുട്ടിനെ ഈ വെളിച്ചത്തിലൂടെ ഇല്ലായ്മചെയ്തു.
തങ്ങളുടെ അധികാരവും സമ്പത്തും, ജനങ്ങൾക്ക് തങ്ങളോടുള്ള പേടിയോടെയുള്ള ബഹുമാനവും ഖാജ കാരണം നഷ്ടമാകുമെന്ന് കരുതിയ മാരണക്കാർ ഒത്തുകൂടി. ഖാജാക്കെതിരെ വീണ്ടും ചില പ്രയോഗങ്ങളൊക്കെ നടത്തി. എല്ലാം ഫലംകാണാതെ തകർന്നു. ജനങ്ങൾ ഇസ്്ലാമിലേക്ക് ഒഴുകിയെത്തി. *എല്ലാ തരത്തിലുള്ള അന്ധവിശ്വാസങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ഖാജ അനുയായികളോട് ആവശ്യപ്പെട്ടു. തൗഹീദിൽ ഉറച്ചുനിൽക്കാനും അല്ലാഹുവിൽ പൂർണമായി ഭരമേല്പിക്കാനും മുരീദുമാരെ ഉത്‌ബോധിപ്പിച്ചു. എന്തിനും ഏതിനും മാരണക്കാരെ സമീപിച്ചിരുന്ന ജനതയെ, മൂർത്തിയുടെ പ്രീതിക്കായി മക്കളെപോലും ബലിനൽകിയിരുന്ന ജനതയെ എത്ര സുന്ദരമായാണ് ഖാജാ സംസ്‌കരിച്ചെടുത്ത് തൗഹീദിന്റെ ചരടിൽ കോർത്തിണക്കിയത്. എല്ലാ അന്ധവിശ്വാസങ്ങളുടെയും കടക്കൽ കത്തിവെക്കുകയായിരുന്നു ഖാജ. എന്നാൽ ഇന്ന് സൂഫി വഴികളുടെയും ആത്മീയ മാർഗങ്ങളുടെയും പേരിലും മറവിലും നടക്കുന്നത് ഖാജ തങ്ങളെപോലുള്ള മഹത്തുക്കൾ പിഴുതെറിഞ്ഞ അന്ധവിശ്വാസങ്ങളും സിഹ്‌റും ചൂഷണവുമൊക്കെയാണെന്നുള്ളത് വേദനാജനകമാണ്. അറിവുണ്ടെന്ന് പറയുന്നവർപോലും ഇത്തരം ചൂഷണത്തിന് കൂട്ടുനിൽക്കുകയോ മൗനാനുവാദം നൽകുകയോ ചെയ്യുകയാണിന്ന്. എല്ലായിടത്തും പണം തന്നെയാണ് പ്രധാനം.*
*ആത്മീയതയുടെ മറവിൽ അപരനെ കൊല്ലാനും നശിപ്പിക്കാനും വരെ മാരണംചെയ്യുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്യുന്ന പതിതാവസ്ഥയിലാണിന്ന്. ആത്മീയതയും ത്വരീഖത്തുകളും ഇന്ന് ചൂഷണത്തിന്റെ മായാവലകൾ തീർത്തുകൊണ്ടിരിക്കുകയാണ്.*
*ശൈഖ് തബ്രീസി (ഖ:സി) പറയുന്നുണ്ട്; ‘സമ്പത്തിനെ ആഗ്രഹിച്ച് ഒരാൾ ആത്മീയവഴിയിൽ പ്രവേശിച്ചാൽ അല്ലാഹു അവന് സമ്പത്ത് നൽകി പരീക്ഷിക്കും. അവൻ മോഹിക്കുന്ന സമ്പത്ത് ലഭിക്കുന്നതിനുവേണ്ടിയുള്ള അവസരങ്ങളൊക്ക അല്ലാഹു അവനുമുന്നിൽ തുറന്നുകൊടുക്കും. അവൻ ഹറാമുകളെ ഹലാലാക്കും, അവന്റ മുന്നിൽ പിന്നെ അല്ലാഹുവോ അവന്റെ മതമോ ഒരു മാർഗമായി നിൽക്കില്ല. അല്ലാഹു അവനെ കയറൂരി വിട്ടുകൊണ്ടിരിക്കും. താൻ വിശിഷ്ട പദവിയിൽ എത്തിയെന്ന അഹങ്കാരത്തിൽ അവൻ എല്ലാം മറക്കും. അവസാനം അല്ലാഹു അവനെ പിടിക്കും. ആ സമ്പത്തു കൊണ്ട് തന്നെ അവൻ നശിക്കുകയും ഇരുലോകത്തും അവൻ നശിച്ചവരുടെ മാർഗത്തിലായിത്തീരുകയും ചെയ്യും'.*
*പരാതികൾക്ക് പരിഹാരം*
ഖാജ എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടു. ഖാജയുടെ ദർബാറിൽ മതമോ ജാതിയോ പ്രശ്നമല്ലായിരുന്നു. ആർക്കും നിർഭയനായി കടന്നുചെന്ന് ആവലാതി ബോധിപ്പിക്കാമായിരുന്നു അവിടെ. എല്ലാനിലക്കും ജനങ്ങൾക്കതൊരു ആശ്വാസകേന്ദ്രമായിരുന്നു. മുസ്്ലിംകളെകുറിച്ചുള്ള പരാതികളുമായി ഖാജയുടെ സന്നിധിയിലെത്തിയിരുന്ന ഹൈന്ദവ വിശ്വാസികളെ കേൾക്കുകയും അവരുടെ പരാതിയിൽ കഴമ്പുണ്ടെന്നുകണ്ടാൽ പ്രതികളെ വിളിച്ചു വരുത്തി അപ്പപ്പോൾ പരിഹരിക്കുകയും ചെയ്തിരുന്നു. നീതിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും സ്വജന പക്ഷപാതത്തിനും ഖാജ തയ്യാറായില്ല.
