മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
കൊങ്ങണം വീട്ടിൽ ഇബ്റാഹിം മുസ്ലിയാർ (1843-1905).
കൃതികൾ
അല്ലാമ അഹ്മദ് കോയ ശാലിയാത്തി കേരളപണ്ഡിതരുടെ രചനകളെ കുറിച്ചെഴുതിയ 'അസ്മാഉൽ മുഅല്ലിഫീൻ' എന്ന കൃതിയിൽ മഖ്ദൂം പരമ്പരയിലെ പ്രഗത്ഭരചയിതാക്കളായ ശൈഖ് സൈനുദ്ധീൻ മഖ്ദൂം കബീർ, ശൈഖ് സൈനുദ്ധീൻ സഗീർ എന്നിവർക്ക് ശേഷം
ശൈഖ് കൊങ്ങണം വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്ല്യാരെയും അദ്ദേഹത്തിന്റെ കൃതികളെയുമാണ് പരിചയപ്പെടുത്തുന്നത്.
'ധാരാളം കിടയറ്റ ഗ്രന്ഥങ്ങളുടെ കർത്താവാണദ്ദേഹം അവയിൽ കൂടുതലും അറബി മലയാളത്തിലാണ്.' (അസ്മാഉൽ മുഅല്ലിഫീൻ 13).
ഇബ്രാഹിം കുട്ടി മുസ്ലിയാരുടെ രചനകൾ താഴെ വിവരിക്കും പ്രകാരമാണ്. പല ഗ്രന്ഥങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ തന്റെ ഗ്രന്ഥങ്ങളിൽ നിന്നുള്ള സൂചനകളിലൂടെ മനസിലാക്കിയ മറ്റു ഗ്രന്ഥങ്ങളും ഇവിടെ കൊടുത്തിടുണ്ട്.
ഖുതുബിയ്യത്ത് സമാഹരണം
അല്ലഫൽ അലിഫ് തർജ്ജമ
യാസീൻ സൂറ തർജ്ജമ
സൂറത്തുൽ കഹ്ഫ് തർജ്ജമ (ഖൈറാത്തുൽ മുസ്ലിമീൻ)
സൂറത്ത് മര്യ്യം തർജ്ജമ
മൻ ഖൂസ് മൗലിദ് തർജ്ജമ
ശറഫുൽ അനാം തർജ്ജമ
ഖസീദത്തുൽ വിത്ത് രിയ തർജ്ജമ
ഹാശിയത്തു അഅ്ദാറുൽ മുഅ്തഫിറ
സിദ്സുൽ ഹാസിദീൻ അലാ ജും-ലത്തിൽ ആരീഫീൻ (ഹിജ്റ 1287)
റസാഇലു ഫീ മസാഇലി ദബഹ്
മൗലിദു അസ്ഹാബുൽ കഹ്ഫ്.
ശറഹു സുആൽ ബൈത്ത്
മൗലീദു ഫാത്തിമസഹ്രാ
മൗലിദു മറിയം ബീവി
മൗലിദു നഫീസത്ത് ബീവി
മൗലിദു അഹ്-ലിൽ കിസാഅ്
ശഫാ ശിഫാ (വിഷ ചികിത്സാ സംബന്ധിയായ ലഘു കൃതി).
ഇമാം സുയൂതിയുടെ സുആൽ ബൈത്തിന്റെ മറ്റൊരു അറബി വ്യാഖ്യാനം
ബറകാത്തുൽ മുഅ് മിനീൻ എന്ന പത്ത് കിത്താബ് തർജ്ജമ.
ഖസീദത്തുൽ മഖ്ദൂമിയ്യ ( 198 ഈരടികളുള്ള സൈനുദ്ധീൻ മഖ്ദൂമിനെ കുറിച്ചുള്ള ഈ മർസിയ്യത്ത്( അനുസ്മരണ കാവ്യം) ഹിജ്റ 1340/1921ല്‍ പൊന്നാനിയില്‍വെച്ച് മുദ്രണം ചെയ്തിട്ടുണ്ട്)
ജുമുഅ ഖുതുബ തർജ്ജമ.
( ഖസീദത്തുൽ ഖുതുബിയ്യ : അസ്വാദനവും വിശദീകരവും എന്ന ഇനിയും പണിതീരാത്ത പുസ്തകത്തിൽ നിന്നും )
Read more
https://t.me/moulidstudy/815
https://t.me/moulidstudy/859
1 380
നബി പ്രകാശം വർണ്ണനകൾക്കതീതം
----------------------------------------------
പരിമിതമായ ഒരു അർത്ഥം നൽകി നിർവചിക്കുന്ന 'പ്രകാശം' എന്ന ഹ്രസ്വ വൃത്തത്തിനകത്ത് തിരുനൂറിനെ പരിമിതപ്പെടുത്താനാകില്ല.'ഇരുള്' എന്ന പദത്തിന്റെ വിപരീതപദമായ പ്രകാശം എന്നല്ല നൂറ് കൊണ്ടുള്ള ഉദ്ദേശം എന്ന് ജവാഹിറുൽ ബിഹാറിൽ കാണാം.എന്നാൽ ആ പദപ്രയോഗം ആലങ്കാരികല്ല. മുത്തുനബിﷺയെ അവിടുത്തെ പൂർണ്ണമായ നൂറോട് കൂടെ ഭൂമിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടായിരുവെന്നെങ്കിൽ ഭൂമിയും,സൂര്യനും,ചന്ദ്രനും,നക്ഷത്രങ്ങളും ഒന്നും ഇവിടെ അവശേഷിക്കില്ലായിരുന്നു. (ഇബ് രീസ്)മിഅ്റാജിന്റെ രാത്രി മുത്തുനബിﷺ അർഷിലേക്കും,കുർസി യിലേക്കും ചെന്നപ്പോൾ അവിടുത്തെ പ്രകാശം കൊണ്ട് അർശും, കുർസിയ്യും പ്രഭാപൂരിതമാവുകയാണ് ചെയ്തത്. അവിടുത്തെ തിരുമുഖം സദാ പ്രസന്നവും, പ്രകാശം പൊഴിക്കുന്നതമായിരുന്നു. അവിടുത്തെ മുഖത്ത് നിന്ന് പ്രവഹിച്ച പ്രഭാകിരണങ്ങളിലൂടെ ആയിഷ ബീവിക്ക് സൂചി കണ്ടെത്താനായതും,പൂർണേന്ദുവിനേക്കാൾ ശോഭയാണ് ആ വദനത്തിനെന്ന് ജാബിർ(റ) പറഞ്ഞതും തുടങ്ങിയ ഒരുപാട് സംഭവങ്ങൾ ചരിത്രത്താളുകളിൽ കാണാം. അവിടുത്തെ പ്രഭയുടെ കിരണങ്ങൾ ചുമരുകളിൽ പ്രതിഫലിച്ച് കാണാറുണ്ടെന്ന് അബൂഹുറൈറ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസ് ഇബ്നുഹജർ(റ)അഷ്റഫുൽ വസാഇലിൽ ഉദ്ധരിച്ചിട്ടുണ്ട്.
നബിﷺയുടെ തിരു നൂറ് ആദം നബി(അ)യുടെ മുതുകിൽ നിന്ന് കൊണ്ട് നെറ്റിത്തടത്തിലൂടെ പ്രഭ പരത്തിയിരുന്നു എന്ന കാരണം കൊണ്ട് മാത്രമാണ് ആദം നബി(അ) ഇന് സുജൂദ് ചെയ്യാൻ മലക്കുകളോട് കൽപ്പിച്ചത് എന്ത് ഇമാം റാസി(റ)തഫ്സീറിൽ(തഫ്സീർ റാസി 6/521) വിശദീകരിച്ചിട്ടുണ്ട്.തിരു പ്രകാശത്തിനെ പറയാൻ നൂർ എന്ന് മാത്രമല്ല,ആയത്തുകളിലും,ഹദീസുകളിലും പ്രയോഗിച്ചിട്ടുള്ളത്.ഹഖീഖത്തുൽ മുഹമ്മദീയ, റൂഹുൽ അഅളം,നൂറുൽ അൻവാർ,ഉമ്മുൽ കിതാബ്,അർഷിൽ അക്ബർ,റൂഹുൽ അർവാഹ്,റൂഹുൽ ഖുദ്സ്(മൗലിദുൽ ഹുസ്‌നൈൻ-68). തുടങ്ങിയ ഒരുപാട് പേരുകൾ നൂറിന് ഉണ്ട്. പേരിലുള്ള ഈ ബാഹുല്യം ഉന്നതമായ മഹത്വത്തെ മനസ്സിലാക്കിത്തരുന്നു.നബിﷺ തങ്ങളെ വർണിക്കാൻ തൂലികയെടുത്തവരാരും തന്നെ തിരു നൂറിന്റെ മഹത്വം വാഴ്ത്താതെ പോയിട്ടില്ല.മൗലിദ് എന്നതിനെ സുയൂത്വി ഇമാം നിർവചിച്ചത് തന്നെ തിരുനൂറിന്റെ മഹത്വങ്ങളും,ജനന സംബന്ധിയായ വിശേഷങ്ങളും പരാമർശിച്ചുകൊണ്ട് രചിക്കുന്ന ഗ്രന്ഥങ്ങളാണ് എന്നാണ്.മൻഖൂസ് മൗലിദിലെ പ്രാരംഭം തന്നെ തിരു നൂറിനെ സൃഷ്ടിച്ചു എന്ന പ്രത്യേക കാരണം എടുത്തു പറഞ്ഞുകൊണ്ടാണ് അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നത്.ഷറഫുൽ അനാം,ബുർദ,വിതറിയ ഉൾപ്പെടെയുള്ള പ്രവാചക പ്രകീർത്തന ശകലങ്ങളെല്ലാം തിരു പ്രകാശത്തിന്റെ സൗന്ദര്യത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.മുത്ത് നബിﷺ തങ്ങളുടെ ശാരീരിക വർണ്ണനകൾ മനസ്സിലാക്കുന്നതിന് മുമ്പ് അവിടത്തെ നൂറിന്റെ മഹത്വത്തെ മനസ്സിലാക്കേണ്ടതുണ്ട് എന്ന് ഇബ്നു ഹജർ ഹൈതമി(റ)അശ്റഫുൽ വസാഇലിൽ പറയുന്നുണ്ട്.
ആദം നബി(അ)യുടെ വദനത്തിൽ മുത്ത് നബിﷺയുടെ പ്രഭയെ കാണാൻ പിശാചിന് നിയോഗമുണ്ടായിരുന്നുവെങ്കിൽ ആദം നബി(അ)മിനിക്ക് ആദ്യം സുജൂദ് ചെയ്യുക ഇബിലീസ് ആകുമായിരുന്നു എന്ന് അലിവഫ(റ) പാടിയിട്ടുണ്ട്(അൽമവാഹിബുൽലദുനിയ-1:55) ഇങ്ങനെ പറയാൻ തുടങ്ങിയാൽ അനുസ്യൂതം തുടർന്നു പോകുന്നതാണ് തിരു നൂറിന്റെ മഹത്വങ്ങൾ.ശിഥില ചിന്തകളുമായി രംഗപ്രവേശനം ചെയ്ത സത്യ വിരോധികളുടെ ജല്പനങ്ങളും,ഒരു അടിസ്ഥാനങ്ങളുമില്ലാത്ത പ്രമാണങ്ങൾ നിരത്തി മുൻ പരാമർശങ്ങളെല്ലാം വൃഥാവിലാണെന്ന് തെളിയിക്കാൻ പാടുപെടുന്ന അൽപജ്ഞാനികളുടെ വിമർശനങ്ങളും വസ്തുതകൾക്കു മുമ്പിൽ മുട്ടുമടക്കുന്നതാണ് കാണാനാവുന്നത്.തിരുനൂറിന്റെ പ്രകടമായ ചില മഹത്വങ്ങളേ പരാമർശിക്കാൻ സാധിക്കൂ.അതിന്റെ സമ്പൂർണ്ണതയെ ആവിഷ്കരിക്കൽ അസാധ്യമാണ്. അതുകൊണ്ടുതന്നെ നിരന്തരമായ പഠനമനനങ്ങളിലൂടെ മാത്രമേ തിരു പ്രഭയുടെ പാർശ്വങ്ങളിലൂടെയെങ്കിലും നമുക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.
1 380
സൈനീദഹ് ലാൻ സീറത്തുന്നബവിയ്യയിൽ ഉദ്ധരിച്ചിട്ടുണ്ട്. അങ്ങനെ ആ പ്രകാശം ആദം നബി(അ)യിൽ നിന്ന് തലമുറകളിൽ കൂടി കടന്നു വരുകയും,അവസാനം അത് നബിﷺയുടെ തിരു ശരീരത്തിൽ എത്തിച്ചേരുകയും ചെയ്തു.നബിﷺപറഞ്ഞു:-"ആദം(അ) സ്വർഗ്ഗത്തിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുതുകിൽ ഞാൻ നബിയായിരുന്നു.എന്റെ പിതാവ് നൂഹ്(അ)മിന്റെ മുതുകിലായി ഞാൻ കപ്പലിലേറി.അഗ്നിയിലെറിയപ്പെട്ട ഇബ്രാഹിമിന്റെ മുതുകിൽ ഞാനുമുണ്ടായിരുന്നു.നന്മനിറഞ്ഞ മുതുകുകളിൽ നിന്ന് പരിശുദ്ധമായ ഗർഭാശയങ്ങളിലേക്ക് സംസ്കൃതനായി എന്നെ അള്ളാഹു നീക്കികൊണ്ടിരുന്നു. എന്റെ പ്രഭ കൊണ്ട് ഭൂമിയും,എന്റെ മുഖം കൊണ്ട് മേഘങ്ങളും പ്രകാശപൂരിതമായി(ഇബ്നു അസാകിർ)
ഓരോ പ്രവാചകന്മാരുടെയും നിയോഗത്തിന് മുമ്പ് തിരു നബിﷺയെ കുറിച്ച് ഉൽബോധനം നൽകുകയും, തങ്ങളുടെ കാലത്ത് മുഹമ്മദ് നബി നിയുക്തനായാൽ നബിﷺയെ പിന്തുടരണമെന്ന് അവരോട് ആഹ്വാനം ചെയ്യുകയും ചെയ്തതായി ഖുർആൻ പരാമർശിച്ചിട്ടുണ്ട്.ഇതര പ്രവാചകന്മാർ മുഴുവനും പ്രബോധനം നടത്തിയത് തിരുനബിയുടെ വിജ്ഞാനത്തിന്റെ പ്രഭയുടെ ശകലങ്ങൾ മാത്രമായിരുന്നു. 'ആദം നബി(അ)സ്വർഗത്തിലായിരുന്നപ്പോൾ അങ്ങ് എവിടെയായിരുന്നു?'എന്ന് ഇബ്നു അബ്ബാസ്(റ)നബിﷺയോട് ചോദിച്ചപ്പോൾ അവിടുന്ന് ഇപ്രകാരം മറുപടി നൽകി. "അപ്പോൾ ഞാൻ ആദം(അ)നബിയുടെ മുതുകിൽ ആയിരുന്നു.എന്റെ പിതാവ് നൂഹ് നബി(അ)മിന്റെ മുതുകിൽ ഞാനായിരുന്നപ്പോൾ ഞാനുമായി കപ്പലിൽ യാത്ര ചെയ്യപ്പെട്ടു.എന്റെ പിതാവ് ഇബ്രാഹിം(അ)യുടെ മുതുകിലായി ഞാൻ തീയിലേക്ക് അറിയപ്പെട്ടു.എന്റെ മാതാപിതാക്കൾ തീരെ വഴിവിട്ട ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടില്ല.കുലീനതയുള്ളവരുടെ മുതുകുകളിൽ നിന്ന് വിശുദ്ധരായവരുടെ ഗർഭപാത്രങ്ങളിലേക്ക് അള്ളാഹു എന്നെ നീക്കികൊണ്ടിരുന്നു.(അൽ ബിദായത്തു വന്നിഹായ-2:213)
ഇങ്ങനെ തലമുറകളിലൂടെ നീങ്ങിക്കൊണ്ടിരുന്നതിനെ അബ്ബാസ്(റ) നബിﷺതങ്ങളുടെ മുൻപിൽ വച്ച് മദ്ഹ് ചെയ്ത് പാടിയിട്ടുണ്ട്.ഇത് ഇമാം സുയൂത്വി(റ) ഖസാഇസുൽ ഖുബ്റയിലും, ഇമാം ഹാകിം മുസ്തദ്റക്കിലും,യൂസഫ് സ്വാലിഹീ സുബുലുൽ ഹുദയിലും, ഇബ്നുകസീർ അൽ ബിദായത്തു വന്നിഹായയിലും ഉദ്ധരിക്കുന്നുണ്ട്. അവസാനം തിരുപ്രഭയുടെ മഹത്വം പറഞ്ഞുകൊണ്ട് അവിടുന്നു ഇപ്രകാരം പാടി:-"അങ്ങ് പ്രസവിക്കപ്പെട്ടപ്പോൾ അങ്ങയുടെ പ്രകാശം കൊണ്ട് ഭൂമി പ്രഭാവിതവുകയും,ചക്രവാളങ്ങൾ പ്രഭാപൂരിതമാവുകയും ചെയ്തു.ഞങ്ങൾ ആ പ്രഭയിലും,വെളിച്ചത്തിലും സന്മാർഗ വഴിയിൽ മുന്നോട്ടു ഗമിച്ചു കൊണ്ടിരിക്കുകയാണ്."
1 380
രേഖപ്പെടുത്തിയിട്ടുണ്ട്.മുത്ത് നബിﷺ തങ്ങളുടെ ശാരീരിക വർണ്ണനകൾ മനസ്സിലാക്കുന്നതിന് മുമ്പ് അവിടത്തെ നൂറിന്റെ മഹത്വത്തെ മനസ്സിലാക്കേണ്ടതുണ്ട് എന്ന് ഇബ്നു ഹജർ ഹൈതമി(റ)അശ്റഫുൽ വസാഇലിൽ പറയുന്നുണ്ട്.
ആദം നബി(അ)യുടെ വദനത്തിൽ മുത്ത് നബിﷺയുടെ പ്രഭയെ കാണാൻ പിശാചിന് നിയോഗമുണ്ടായിരുന്നുവെങ്കിൽ ആദം നബി(അ)മിനിക്ക് ആദ്യം സുജൂദ് ചെയ്യുക ഇബിലീസ് ആകുമായിരുന്നു എന്ന് അലിവഫ(റ) പാടിയിട്ടുണ്ട്(അൽമവാഹിബുൽലദുനിയ-1:55) ഇങ്ങനെ പറയാൻ തുടങ്ങിയാൽ അനുസ്യൂതം തുടർന്നു പോകുന്നതാണ് തിരു നൂറിന്റെ മഹത്വങ്ങൾ.ശിഥില ചിന്തകളുമായി രംഗപ്രവേശനം ചെയ്ത സത്യ വിരോധികളുടെ ജല്പനങ്ങളും,ഒരു അടിസ്ഥാനങ്ങളുമില്ലാത്ത പ്രമാണങ്ങൾ നിരത്തി മുൻ പരാമർശങ്ങളെല്ലാം വൃഥാവിലാണെന്ന് തെളിയിക്കാൻ പാടുപെടുന്ന അൽപജ്ഞാനികളുടെ വിമർശനങ്ങളും വസ്തുതകൾക്കു മുമ്പിൽ മുട്ടുമടക്കുന്നതാണ് കാണാനാവുന്നത്.തിരുനൂറിന്റെ പ്രകടമായ ചില മഹത്വങ്ങളേ പരാമർശിക്കാൻ സാധിക്കൂ.അതിന്റെ സമ്പൂർണ്ണതയെ ആവിഷ്കരിക്കൽ അസാധ്യമാണ്. അതുകൊണ്ടുതന്നെ നിരന്തരമായ പഠനമനനങ്ങളിലൂടെ മാത്രമേ തിരു പ്രഭയുടെ പാർശ്വങ്ങളിലൂടെയെങ്കിലും നമുക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.
1 380
ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് റിപ്പോർട്ട്: അല്ലാഹു ഈസാനബി(അ)ന് ഇപ്രകാരം വഹ് യ് നൽകി:"മുഹമ്മദ്(ﷺ)യെ കൊണ്ട് താങ്കൾ വിശ്വസിക്കുകയും,അതിന് താങ്കളുടെ സമൂഹത്തോട് കൽപിക്കുകയും വേണം.മുഹമ്മദ്(ﷺ) ഇല്ലായിരുന്നെങ്കിൽ ഞാൻ ആദമിനെയോ,സ്വർഗത്തെയോ, നരകത്തെയോ സൃഷ്ടിക്കില്ലായിരുന്നു(ഈ ഹദീസ് സ്വഹീഹാണെന്ന് ഇമാം ഹാകിം(റ)വും,അബു ശൈഖ്(റ) വും വിശദീകരിക്കുന്നുണ്ട്.അബ്ദുൽ മലികുൽ ഉസാമി തന്റെ സംജുന്നുജൂമിൽ അഅമാലിൽ പറയുന്നുണ്ട്:"ആദമേ,താങ്കളുടെ മുഖത്ത് വെട്ടിത്തിളങ്ങുന്ന പ്രകാശത്തിന് ഉടമ മുഹമ്മദ് നബി(ﷺ)യാണ്.ആ നബിയെ സൃഷ്ടിക്കാൻ ഞാൻ ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ താങ്കളെയും, സ്വർഗ്ഗത്തെയും,നരകത്തെയും, ആകാശഭൂമികളെയും ഒന്നും നാം സൃഷ്ടിക്കില്ലായിരുന്നു.നബി(ﷺ)തങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇല്ലായ്മയിൽ നിന്ന് ഈ ലോകത്തെ തന്നെ സൃഷ്ടിക്കില്ലായിരുന്നു എന്നും,അവിടുത്തെ ഔദാര്യത്തിൽ പെട്ടതാണ് ഇരുലോകത്തുമുള്ള ഗുണങ്ങളെന്നും ഇമാം ബൂസൂരി(റ)ബുർദയിൽ കൂടി പറഞ്ഞത് കാണാം.
നബി(ﷺ)തങ്ങളുടെ പ്രകാശത്തെ സൃഷ്ടിക്കപ്പെട്ട സമയത്ത് ലൗഹ്, ഖലമ്,സ്വർഗ്ഗം,നരകം,ആകാശം,ഭൂമി,സൂര്യൻ,മലക്കുകൾ,മനുഷ്യർ,ജിന്ന് തുടങ്ങിയ സൃഷ്ടികളൊന്നും തന്നെ ഇല്ലായിരുന്നു എന്ന് ഹദീസുകളിൽ നിന്ന് ഗ്രഹിക്കാവുന്നതാണ് (മവാഹിബുല്ലദുനിയ-1:48). എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടത് പ്രഥമ സൃഷ്ടിയായ തിരുനൂറിന്റെ പടപ്പിന് ശേഷമാണ്.അവിടുന്ന് ഇല്ലായിരുന്നുവെങ്കിൽ ഭൂമിയും, ആകാശവും,സ്വർഗ്ഗവും,നരകവും തുടങ്ങി ഒന്നും സൃഷ്ടിക്കപ്പെടില്ലായിരുന്നു എന്ന ആശയത്തിലുള്ള വ്യത്യസ്ത ഖുദ്സിയ്യായ ഹദീസുകൾ ഇമാം യൂസഫ് സാലിഹി അവിടുത്തെ സുബുലുൽ ഹുദാ വർറശാദ് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. തത്തുല്യമായ ആശയത്തിലുള്ള പരാമർശങ്ങൾ ആയിരക്കണക്കിന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഇമാം സുബുകി(റ)പറയുന്നുണ്ട്
*ഖുർആനിലും ഹദീസിലും*
----------------------------------------------
തിരു പ്രഭയുടെ തികവിനെ ധ്വനിപ്പിക്കുകയും,പ്രാധാന്യങ്ങളിലേക്ക് ഊന്നൽ നൽകുകയും ചെയ്യുന്ന നിരവധി ഖുർആൻ ആയത്തുകളും, തിരുവചനങ്ങളും ഉണ്ട്.അതിന്റെ പ്രാഥമിക അർത്ഥത്തെ പരിഗണിക്കുമ്പോൾ തന്നെ തിരുനബി(ﷺ)ക്ക് അള്ളാഹു നൽകിയ അനുഗ്രഹങ്ങളുടെ അനന്തമായ മണ്ഡലങ്ങളെ ആകമാനം അത് ആ വഹിക്കുന്നുണ്ട്."നിശ്ചയമായും അല്ലാഹുവിൽ നിന്നുള്ള പ്രകാശവും വ്യക്തമായ ഗ്രന്ഥവും നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു.(അൽ മാഇദ-15) പ്രസ്തുത ആയത്തിൽ പ്രകാശം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നബി(ﷺ)യെയാണെന്ന് തഫ്സീറുകളിൽ കാണാം.(തഫ്സീർ റാസി,തഫ്സീർ ത്വബരി, തഫ്സീർ ഖുർതുബി)"എന്റെ ചൈതന്യമാണ് ആദ്യമായി സൃഷ്ടിക്കപ്പെട്ടത്", "ആദം നബി(അ) മണ്ണിന്റെയും ജലത്തിന്റെയും ഇടയിൽ രൂപാന്തരപ്പെടുന്നതിന് മുമ്പ് തന്നെ നാം നബിയാണ്' തുടങ്ങുന്ന വ്യത്യസ്ത ഹദീസുകളിൽ തിരുനൂറിനെ പ്രതിപാദിച്ചതിനെ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്.
ഓ പ്രവാചകരെ അങ്ങയെ നാം സാക്ഷിയും,സുവിശേഷമറിയിക്കുന്നവനും, താക്കീത് നൽകുന്നവനുമായിട്ടാണ് നിയോഗിച്ചിട്ടുള്ളത്.അല്ലാഹുവിന്റെ അനുമതിയോടുകൂടി അവനിലേക്ക് ക്ഷണിക്കുന്നവരും,ജ്വലിക്കുന്ന ദീപവുമാണങ്ങ്"(അൽ അഹ്സാബ്-45/46). ഈ ആയത്തിലെ ജ്വലിക്കുന്ന ദീപം എന്നതുകൊണ്ട് നബി പ്രകാശത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ഇമാം സുയൂത്വി(റ) ദുറുൽമൻസൂറിലും,ഇസ്മാഈലുൽ ഹിഖി(റ) റൂഹുൽ ബയാനിലും വിശദീകരിക്കുന്നുണ്ട്."അവിശ്വാസികൾ അല്ലാഹുവിന്റെ പ്രഭയെ ഊതികെടുത്താൻ ശ്രമിക്കുകയാണ്,അവർ വെറുത്താലും അള്ളാഹു അവന്റെ പ്രഭയെ പൂർണ്ണതയിലെത്തിക്കുക തന്നെ ചെയ്യും"(തൗബ-32)എന്ന ആയത്തിൽ പരാമർശിക്കുന്ന പ്രകാശം മുത്ത് നബിﷺ) തങ്ങൾ ആണെന്ന് ഇമാം സംആനി(റ),ഇമാം ഖുർതുബി(റ)തുടങ്ങി പല മഹാന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാം പുൽകുന്നവരിൽ ഒന്നാമത്തെ ആൾ ഞാനാകണം എന്ന കല്പനയുണ്ടായി'(അൻആം -16),മുസ്ലീങ്ങളിൽ പ്രഥമ വ്യക്തി ഞാനാണ്'(അൻആം-163) തുടങ്ങി വ്യത്യസ്ത ആയത്തുകളിലും, ഹദീസുകളിലും തിരു പ്രഭയുടെ മഹിമയെ വിളിച്ചോതുന്നുണ്ട്.പ്രവാചക പ്രഭയുടെ സൗകുമാര്യതകളെ ചരിത്രത്തിൽ പരത്തുന്നയാൾക്ക് നിരവധി ഹദീസുകളും, അനുബന്ധ സംഭവങ്ങളും വായിക്കാൻ സാധിക്കും.ഉപരിസൂചിത ഖുർആനിക വാക്യങ്ങളുടെയും,തിരുവചനങ്ങളുടെയും, കൂട്ടിച്ചേർക്കുന്നതിലെ വൈപുല്യം ഭയന്ന് പരാമർശ വിധേയമാക്കാതെ പോയ തെളിവുകളുടെയുമൊക്കെ പിൻബലത്തിലാണ് തിരുപ്രഭയുടെ പ്രഥമ സൃഷ്ടിപ്പും, അതിന്റെ ഔന്നിത്യവും മുസ്ലിംലോകം വിശ്വസിക്കുന്നതും ഉൾക്കൊള്ളുന്നതും.നിരത്തിവെച്ച ചുരുക്കം ചില പരാമർശങ്ങളിൽ തന്നെ നൂർ മുഹമ്മദി'യുടെ യാഥാർത്ഥ്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള നേർരേഖകൾ തെളിഞ്ഞു കാണാം.
*തലമുറകളിലൂടെ*
----------------------------------------------
ആകാശഭൂമികളുടെയും,സൂര്യചന്ദ്രന്മാരുടെയും,അഖില സൃഷ്ടികളുടേയും സൃഷ്ടിപ്പിന്റെ സഹസ്രാബ്ദങ്ങൾക്കു മുമ്പ് തിരു നൂറിനെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇമാം അബൂനുഐം അനസ്(റ) വിനെ തൊട്ട് നിവേദനം ചെയ്യുന്ന ഖുദ്സിയ്യായ ഹദീസിൽ കാണാം.ആ തിരുനൂറ് ആദം നബി (അ)ലേക്ക് നീങ്ങുകയും അത് സൂര്യനെപ്പോലെ മഹാനവർകളുടെ നെറ്റിത്തടത്തിൽ പ്രകാശിക്കുകയും ചെയ്തു എന്ന് ഇമാം
1 380
തിരു പ്രഭ:പടപ്പുകൾക്ക് പ്രാരംഭം
--------------------------------------------------------------------------
ഇതര സൃഷ്ടി ജാലങ്ങൾക്കൊന്നും നൽകപ്പെടാത്ത ഔന്നിത്യങ്ങളുടെയും, മാഹാത്മ്യങ്ങളുടെയും സമ്മേളനമായ മുത്തുനബി(ﷺ) മാനവിക കുലത്തിന്റെയാകെ പ്രഥമ നിമിത്തമായി ലോകത്താകമാനം പ്രഭവിതറിക്കൊണ്ട് ഉദയം ചെയ്യുന്നത് പ്രപഞ്ചോൽപത്തിയുടെ സഹസ്രാബ്ദങ്ങൾക്കും മുമ്പാണ്. സർവ്വതിനെയും പ്രദീപ്തമാക്കാനുതകുന്ന പ്രഭാകിരണമായ പ്രവാചകൻ(ﷺ)യെ പ്രഥമ സൃഷ്ടിയായി അല്ലാഹു സംവിധാനിച്ചതാണ് പ്രബഞ്ചോൽപത്തിക്ക് തന്നെ നിദാനമായത്.പ്രഥമ സൃഷ്ടിപ്പായ 'നൂർമുഹമ്മദി' (തിരു വെളിച്ചം) ആശ്ചര്യത്തിന് വക നൽകുമെങ്കിലും അടുത്തറിയുമ്പോൾ വസ്തുതകൾക്ക് വെളിച്ചം വെക്കും.തിരു നൂറിനെ കീർത്തിച്ചും,മഹത്വത്തെ വാഴ്ത്തിയുമുള്ള പരസഹസ്രം പരാമർശങ്ങൾ അവിടുത്തെ അസാധാരണത്വത്തിന്റെയും നൽകപ്പെട്ട സ്നേഹാദരവുകളുടെയും പ്രതിഫലനങ്ങളാണ്.അതിന്റെ പ്രാമാണികതയുടെ വിശാലതയെ കെട്ടഴിച്ച് ഇഴകീറി നിരത്താനൊരുങ്ങിയാൽ നിർബാധം തുടർന്നു പോകുന്നതാണ് ഈ അധ്യായം.ആഴങ്ങളിലേക്കിറങ്ങി ചെല്ലുംതോറും അന്വേഷണമണ്ഡലങ്ങൾ വിശാലമാകുകയും,അർത്ഥതലങ്ങൾക്ക് വ്യാപ്തി വർദ്ധിക്കുകയുമാണ് ചെയ്യുന്നത്.
അനാദിയിൽ അല്ലാഹു മാത്രമാണ് ഉണ്ടായിരുന്നത് അവനോടൊപ്പം മറ്റൊന്നുമുണ്ടായിരുന്നില്ല(ബുഖാരി/3191) ഒരിക്കൽ അബൂ റസീൻ(റ)നബി(ﷺ)യോട് ചോദിച്ചു:"പടപ്പുകളെ പടക്കുന്നതിന് മുമ്പ് അല്ലാഹുവിന്റെ അവസ്ഥ എന്തായിരുന്നു? " നബി(ﷺ)തങ്ങൾ പറഞ്ഞു:"നിഗൂഢതയിൽ അല്ലാഹു തനിച്ചായിരുന്നു".(അഹമ്മദ്, തിർമുദി).പ്രപഞ്ചാധിപനായ അല്ലാഹുവിനോടൊപ്പം മറ്റൊന്നിനും ഉണ്മയില്ലാത്ത അവസ്ഥയിൽ നിന്നാണ് സൃഷ്ടികളെ പഠക്കുന്നത്."ഞാൻ ആരാലും അറിയപ്പെടാത്ത ഒരു നിധിയായിരുന്നു. പിന്നെ ഞാൻ അറിയപ്പെടണമെന്ന് ഇഷ്ടപ്പെട്ടു.അങ്ങനെ ഞാൻ സൃഷ്ടികളെ പടച്ചു" എന്ന ഖുദ്സിയായ ഹദീസ് പണ്ഡിത സമൂഹത്തിൽ പ്രസിദ്ധമാണ്.അല്ലാഹുവിന് മാത്രമുള്ള സവിശേഷതയായിരുന്ന ഉണ്മയെ നൽകികൊണ്ട് പടപ്പുകൾക്ക് പ്രാരംഭമായി സൃഷ്ടിക്കാൻ അല്ലാഹു തെരഞ്ഞെടുത്തത് സമ്പൂർണതയുടെ പര്യായമായ മുത്ത്(ﷺ)നബിയാകുന്ന നൂറിനെയാണ്.
തിരു സാന്നിധ്യമാണ് പ്രപഞ്ചത്തിന്റെ പ്രാഥമികമെന്ന് വിവിധ ആയത്തുകളിൽ നിന്നും,തിരുവചനങ്ങളിൽ നിന്നും ഗ്രഹിക്കാവുന്നതാണ്.ജാബിർ(റ)പറയുന്നു:ഞാൻ നബി(ﷺ)യോട് ചോദിച്ചു:"യാ റസൂലള്ളാഹ്(ﷺ),സർവ്വവിധ വസ്തുക്കളുടെയും സൃഷ്ടിപ്പിന് മുമ്പ് അല്ലാഹു സൃഷ്ടിച്ചത് എന്തിനെയാണ്? "നബി(ﷺ)പറഞ്ഞു:"ഓ ജാബിറെ,നിശ്ചയം സർവ്വ വസ്തുക്കൾക്കും മുമ്പ് സൃഷ്ടിക്കപ്പെട്ടത് താങ്കളുടെ പ്രവാചകന്റെ പ്രകാശമാണ്."(അൽമവാഹിബുല്ലദുന്നിയ്യ-1:48,മിനഹുൽ മക്കിയ്യ-93)അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് നബി(ﷺ)യുടെ പ്രകാശമാണ് എന്ന് മുല്ലഅലിയ്യുൽ ഖാരി(റ) മിർഖാത്തിലും(1:269), ഇബ്നുൽ ഹാജ്(റ)അൽ മഖ്ദൽ(2:28) എന്ന ഗ്രന്ഥത്തിലും,അതുപോലെ ഒരുപാട് മഹാൻമാരും രേഖപ്പെടുത്തിയിട്ടുണ്ട്.
നബി(ﷺ)തങ്ങൾ പ്രവാചകന്മാരിൽ നിന്ന് പ്രഥമ സൃഷ്ടിയും,അവരിൽ അവസാനമായി പ്രബോധന ദൗത്യം നിർവഹിക്കുന്നവരുമാണ്.മറ്റു പ്രവാചകന്മാരിൽ നിന്നൊക്കെ കരാർ വാങ്ങുന്നതിനുമുമ്പ് നബി(ﷺ)തങ്ങളിൽ നിന്നാണ് കരാർ വാങ്ങിയത് എന്ന് ഇമാം സുയൂത്വി(റ)രേഖപ്പെടുത്തിയിട്ടുണ്ട്. സൂറത്തുൽ അൻആമിലൂടെ 'ഞാൻ ആദ്യത്തെ മുസ്ലിമാണ്'എന്ന് പറഞ്ഞതിലുള്ള ഉദ്ദേശം ആദം നബി(അ) മിനും മുമ്പ് ഇസ്ലാം പുൽകിയവരാണ് എന്നതാണ്.അതായത് മുത്തുനബി(ﷺ)യുടെ സൃഷ്ടിപ്പിന് ശേഷമാണ് മറ്റുള്ളവരുടെയെല്ലാം ആത്മീയവും ശാരീരികവുമായ ഉദയം.
ലോകോൽപ്പത്തിക്ക് മുമ്പേ പ്രവാചകാസ്ഥിത്വം ഉണ്ടായിരുന്നു.'എന്റെ പ്രകാശമാണ് പ്രഥമ സൃഷ്ടി', 'ആദം നബി(അ)മണ്ണിനും ജലത്തിനുമിടയിലായിരിക്കുമ്പോൾ തന്നെ ഞാൻ പ്രവാചകനാണ്.' തുടങ്ങിയ ഹദീസുകൾ ഈ വാദമുഖത്തിന് പ്രാമാണികത നൽകുന്നു.ഇബ്നു ഹജറുൽ ഹൈതമി(റ)അഷ്റഫുൽ വസാഇൽ എന്ന ഗ്രന്ഥത്തിൽ തഖ് യുദ്ധീൻ സുബുകി(റ)വിനെ തൊട്ട് ഉദ്ധരിച്ചുകൊണ്ട് പറയുന്നു:"ആദം നബി(അ)യെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ഞാൻ പ്രവാചകനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്". ഇവിടെ ഞാൻ എന്നതുകൊണ്ടുള്ള വിവക്ഷ തിരുനൂർ ആണ്.അതായത് അവിടുത്തെ റൂഹാണ്.ഇമാം ഗസ്സാലി(റ) അവിടുത്തെ മിശ്കാത്തുൽ അൻവാറിൽ വ്യത്യസ്തയിനം റൂഹുകളെയും,അതിൽ ഏറ്റവും മഹത്വമേറിയ യഅസൂബുൽ അർവാഹ്(റൂഹുകളുടെ റാണി)ആയ മുത്ത് നബി(ﷺ)യുടെ റൂഹിനെയുമൊക്കെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി(റ)അൽമത്വാലിബുൽ ആലിയ എന്ന ഗ്രന്ഥത്തിൽ നബി പ്രകാശം പ്രഥമ സൃഷ്ടിയാണ് എന്ന് വിശദീകരിക്കാനായി ഒരു അധ്യായം തന്നെ എഴുതിയിട്ടുണ്ട്.
*പ്രപഞ്ചോൽപ്പത്തി നിദാനം*
----------------------------------------------
പ്രവാചക പ്രഭയിൽ നിന്നാണ് പ്രപഞ്ചത്തിന്റെ മുഴുവൻ സൃഷ്ടിപ്പും അള്ളാഹു സംവിധാനിച്ചത് എന്നത് അനിഷേധ്യമായ പ്രമേയമാണ്.ലോകോൽപത്തിക്ക് നിമിത്തമായത് തിരു പ്രഭയാണെന്നതിലേക്ക് വെളിച്ചം വീശുന്ന നിരവധി ഹദീസുകളും,തെളിവുകളും മഹാന്മാർ വിശദീകരിക്കുന്നുണ്ട്.ഓരോ പരാമർശങ്ങളുടെയും ഉൾപ്പൊരുളുകൾ അനാവരണങ്ങൾക്കപ്പുറമാണ്.അതിന്റെ വിശാലമായ വിശദാംശങ്ങളിലേക്ക് പ്രവേശിക്കൽ ശ്രമകരമായ ഉദ്യമമായതുകൊണ്ട് തന്നെ അതിനു മുതിരുന്നില്ല.
1 380
1950-ലെ വളാഞ്ചേരി സമ്മേളനത്തോടെയാണ് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃരംഗത്ത് ശ്രദ്ധേയനാവുന്നത്. 1957-ല്‍ പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ഒഴിവില്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ക്രിസ്ത്യന്‍ മിഷ്യനറി, ഖാദിയാനി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കെതിരെ സംവാദങ്ങളും പ്രസംഗങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1980-കളിലെ ശരീഅത്ത് വിഷയത്തിലും 1990-കളിലെ ബാബരി വിഷയത്തിലും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രായോഗിക നിലപാടുകള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
പ്രഭാഷണ രംഗത്തും സാഹിത്യ മേഖലയിലും നിരവധി സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. അറബി, ഉര്‍ദു, പാഴ്‌സി, ഇംഗ്ലീഷ്, സുറിയാനി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ഖാദിയാനി ഖണ്ഡനം, രിസാലത്തുല്‍ മാറദീനി വ്യാഖ്യാനം, സ്വഹീഹുല്‍ ബുഖാരി കിതാബുല്‍ ഇല്‍മിന്റെ വ്യാഖ്യാനം, ശൈഖ് അലാഉദ്ദീന്‍ ഹിംസി മൗലിദ്, അജ്മീര്‍ മൗലിദ്, അയിലക്കാട് മൗലിദ്, ഖുതുബത്തുല്‍ ജുമുഅ തുടങ്ങിയവ പ്രധാന രചനകളാണ്. സുന്നി ടൈംസ് മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വെള്ളിമാട്കുന്നിലെ ഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ. 1996 അഗസ്റ്റ് 19/ 1417 റബീഉല്‍ ആഖര്‍ 4-ന് തിങ്കളാഴ്ചയായിരുന്നു വിയോഗം. കോഴിക്കോട് വരക്കല്‍ മഖാമില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
1 380
ശംസുല്‍ ഉലമാ
ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍
ഇരുപതാം നൂറ്റാണ്ടില്‍ കേരളം ദര്‍ശിച്ച അതുല്യനായ പണ്ഡിതപ്രതിഭയായിരുന്നു ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ കേരള മണ്ണില്‍ അജയ്യമായ സംഘ ശക്തിയായി വളര്‍ത്തിയതില്‍ മഹാനുഭാവന്റെ പങ്ക് ചെറുതല്ല. സംവാദ വേദികളിലും കോടതി മുറികളിലും സ്‌റ്റേജിലും പേജിലും പ്രത്യക്ഷപ്പെട്ട് ആദര്‍ശ സംരക്ഷണത്തിലും അവകാശ പോരാട്ടത്തിലും വൈജ്ഞാനിക പ്രസരണത്തിലും മാതൃക തീര്‍ത്ത അദ്ദേഹത്തിന് സമുദായം അര്‍പ്പിച്ച അപരനമാമമാണ് ശംസുല്‍ ഉലമാ (പണ്ഡിതരിലെ സൂര്യന്‍).
യമനില്‍ നിന്നും മലബാറില്‍ കുടിയേറിപ്പാര്‍ത്ത പണ്ഡിത പരമ്പരയിലെ പ്രമുഖനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ബീവിക്കുട്ടിയുടെയും മൂത്ത പുത്രനായി 1914/1333ല്‍ കോഴിക്കോട് ജില്ലയിലെ പറമ്പില്‍കടവിലെ എഴുത്തഛന്‍കണ്ടി വീട്ടിലാണ് ജനനം. പിതാവില്‍ നിന്നു തന്നെയാണ് വിദ്യാഭ്യാസവും ആത്മീയശിക്ഷണവും നേടിയത്. കോഴിക്കോട് ഹിമായത്ത് ഹൈസ്‌ക്കൂളില്‍ നിന്നും ഭൗതിക വിദ്യാഭ്യാസവും കരസ്ഥമാക്കി. പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം മടവൂര്‍ കുഞ്ഞായിന്‍ കോയ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേരുകയും അബ്ദുല്‍ ഖാദര്‍ ഫള്ഫരിയായിരുന്നു പ്രധാന ഗുരുനാഥന്‍. അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, അയനിക്കാട് ഇബ്‌റാഹീം മുസ്‌ലിയാര്‍ എന്നിവരുടെ ദര്‍സിലും പഠിച്ചിട്ടുണ്ട്. അഹ്മദ്‌കോയ ശാലിയാത്തി, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുമായി ബന്ധപ്പെട്ട് ഇജാസത്തുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
1937-ലാണ് ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് തിരിച്ചത്. ശൈഖ് അബ്ദുറഹീം ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് അബ്ദുല്‍ അലി ഹസ്‌റത്ത്, ശൈഖ് പട്ട് ഹസ്‌റത്ത് എന്നീ ഗുരുപ്രമുഖരുടെ കീഴിലായിരുന്നു പഠനം. ബാഖിയാത്തിലെ വിദ്യാര്‍ത്ഥികള്‍ വിജ്ഞാന സമ്പാദനത്തിനായി അദ്ദേഹത്തിനു ചുറ്റും വട്ടമിട്ടിരുന്നു. ശിഷ്യന്റെ കഴിവു മനസ്സിലാക്കിയ ഗുരുനാഥന്‍മാര്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അധ്യാപകനായി നിയമിക്കുകയും ചെയ്തു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ.കെ സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ച പ്രമുഖരാണ്. ബാഖിയാത്തില്‍ നിന്നും പൂര്‍ണ്ണ മാര്‍ക്കോടെ ബിരുദം നേടിയപ്പോള്‍ ബിരുദദാനം നടത്തിയ ശൈഖ് സിയാഉദ്ദീന്‍ ഹസ്‌റത്ത് അദ്ദേഹത്തിന്റെ മുഖത്തു നോക്കി അഭിമാനപൂര്‍വ്വം പറഞ്ഞു: ''താങ്കള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നേരുന്നു. താങ്കള്‍ സ്ഥാപനത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കുക.'' ഇതടിസ്ഥാനത്തില്‍ 1940 മുതല്‍ 1948 വരെ വെല്ലൂരില്‍ തന്നെ മുദരിസായി സേവനം ചെയ്തു. ശാഫിഈ ഫിഖ്ഹിലും അനന്തരാവകാശ നിയമത്തിലും മുഫ്തിയായും നിയമിക്കപ്പെട്ടു.
അനാരോഗ്യം കാരണമാണ് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വെല്ലൂര്‍ വിട്ടത്. കേരളത്തിലെത്തിയ അദ്ദേഹം തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, പാറക്കടവ് ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ മുദരിസായി. 1957 മുതല്‍ 1963 വരെ താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂമില്‍ സ്വദര്‍ മുദരിസായി സേവനം ചെയ്തു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ സ്ഥാപക സെക്രട്ടറിയായ അദ്ദേഹം 1963 മുതല്‍ 1977 വരെ ജാമിഅയില്‍ പ്രിന്‍സിപ്പാള്‍ പദവിയും വഹിച്ചു. ജാമിഅയില്‍ നിന്നും പിരിഞ്ഞ ശേഷം കാസര്‍ഗോഡ് ജില്ലയിലെ പൂച്ചക്കാടായിരുന്നു ദര്‍സ്. പിന്നീട് നന്തി ദാറുസ്സലാമില്‍ പ്രിന്‍സിപ്പളാവുകയും മരണം വരെ തുടരുകയും ചെയ്തു. പന്ത്രണ്ടായിരത്തോളം ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി തങ്ങള്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്‌റത്ത്, മടവൂര്‍ സി.എം മുഹമ്മദ് അബൂബക്കര്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യ പ്രമുഖരാണ്.
1 380
ഖലീഫ അബൂബക്കർ സിദ്ധീഖ് (റ) ജീവിത വിശകലനം
പ്രവാചകരുടെ വഫാതിനെ തുടര്‍ന്ന് ഇസ്‍ലാമിക രാഷ്ട്രം നേരിട്ട ആഭ്യന്തര കലാപങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. സകാത് നിഷേധികള്‍, സ്ത്രീകളടക്കമുള്ള കള്ല പ്രവാചകന്മാര്‍, വിശ്വാസത്തില്‍ സംശയവുമായി നില്‍ക്കുന്നവര്‍, കൂടെ ശാം വിജയത്തിനായി പ്രവാചകര്‍ തന്നെ തയ്യാറാക്കി നിര്‍ത്തിയ സൈനികവ്യൂഹത്തിന്റെ തുടര്‍ച്ച... ഇങ്ങനെ ഒത്തിരി പ്രശ്നങ്ങളായിരുന്നു ഒന്നാം ഖലീഫക്ക് നേരിടാനുണ്ടായിരുന്നത്. പക്ഷെ, 2 വര്‍ഷവും 3 മാസവും 8 ദിവസവും മാത്രം നീണ്ടു നിന്ന ആ ചുരുങ്ങിയ ഭരണകാലം കൊണ്ട്, അദ്ദേഹം അതെല്ലാം നിയന്ത്രണാധീനമാക്കുക തന്നെ ചെയ്തു. ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു, സ്വിദ്ധീഖ് (റ) അല്ലാത്ത ഒരാളായിരുന്നു ഖലീഫയെങ്കില്‍, ഒരിക്കലും അത് സാധ്യമാവുമായിരുന്നില്ല എന്ന്
ഇന്ന് ജമാദുൽ ആഖിർ 21... സംഭവബഹുലമായ ആ ജീവിതം അവസാനിച്ചത് ഈ ദിവസത്തിലായിരുന്നു. ഇന്ന് നമുക്ക് സ്വിദ്ധീഖ്(റ)നെക്കുറിച്ച് കൂടുതല്‍ വായിക്കാം
1 380
ആലി മുസ്ലിയാരും വാരിയന്‍കുന്നത്തും
Read more at: https://www.islamonweb.net/ml/muslim-world-on-web/Islamic-Personalities/31-May-2017-265ഡ
1 380
ആലി മുസ്ലിയാരും വാരിയന്‍കുന്നത്തും
Read more at: https://www.islamonweb.net/ml/muslim-world-on-web/Islamic-Personalities/31-May-2017-265ഡ
1 380
അബുല്‍ കമാല്‍
കാടേരി മുഹമ്മദ് മുസ്‌ലിയാര്‍
ഇരുപതാം നൂറ്റാണ്ടില്‍ കേരളം ദര്‍ശിച്ച ധിഷണാ ശാലിയും പ്രതിഭാധനനുമായ പണ്ഡിതപ്രതിഭയായിരുന്നു അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍. പണ്ഡിതന്‍, ബഹുഭാഷാ പരിജ്ഞാനി, ഉജ്ജ്വല വാഗ്മി, കവി, ഗ്രന്ഥകാന്‍, പത്രാധിപര്‍, അധ്യാപകന്‍, ചിന്തകന്‍, പരിഷ്‌ക്കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ വിഷേഷണങ്ങളടങ്ങിയ അദ്ദേഹം സൂക്ഷ്മത നിറഞ്ഞ ജീവിതം നയിച്ച സാത്വികനായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃനിരയില്‍ ജ്വലിച്ചു നിന്ന അദ്ദേഹം പ്രസ്ഥാനത്തോട് പുലര്‍ത്തിയ പ്രതിബന്ധതയും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വീകരിച്ച ആത്മസംയമനവും വിവരണാതീതമാണ്.
സൂഫീവര്യനും പ്രഭാഷകനുമായിരുന്ന മേല്‍മുറി കാടേരി ഹസന്‍ മുസ്‌ലിയാരുടെയും ഫാത്തിമക്കുട്ടിയുടെയും മകനായി 1906/1324-ല്‍ മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയിലാണ് ജനനം. പിതാവ് ഹസന്‍ മുസ്‌ലിയാരാണ് പ്രഥ ഗുരു. പെരിമ്പലം ഉണ്ണിമൊയ്തു മുസ്‌ലിയാര്‍, പാങ്ങില്‍ അബ്ദുള്ള മുസ്‌ലിയാര്‍, കൊയപ്പ കുഞ്ഞായന്‍ മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നാണ് ദര്‍സ് പഠനം പൂര്‍ത്തീകരിച്ചത്. കുഞ്ഞായന്‍ മുസ്‌ലിയാരുടെ കാപ്പാട് ദര്‍സില്‍ നിന്നാണ് ബാഖിയാത്തിലേക്ക് ഉപരിപഠനത്തിനായി പുറപ്പെട്ടു. അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത്, അബ്ദറഹീം ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത് എന്നിവര്‍ക്കു കീഴിലായിരുന്നു പഠനം. 1936-ല്‍ ബാഖവി ബിരുദം നേടി. പെരിന്തല്‍മണ്ണക്കടുത്ത കക്കൂത്ത് പള്ളിയിലാണ് ദര്‍സ് ആരംഭിച്ചത്. തിരൂര്‍ക്കാട്, പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി പനയത്തില്‍ പള്ളി, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക് കോളേജ്, ഓമാനൂര്‍, മുക്കം, ചെറുവത്തൂര്‍ തുരുത്തി, കാളികാവ് പള്ളിശ്ശേരി, താഴേക്കോട്, പാണ്ടിക്കാട്, പടിഞ്ഞാറ്റുംമുറി, കുണ്ടൂര്‍ എന്നിവിടങ്ങളിലും ദര്‍സ് നടത്തി. തിരൂര്‍ക്കാട് സേവനം ചെയ്യുന്ന കാലത്താണ് അല്‍ മദ്‌റസത്തുല്‍ ഇലാഹിയ്യ സ്ഥാപിക്കുന്നത്. ഈ സ്ഥാപനം പിന്നീട് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തില്‍ വരികയും ഇലാഹിയ്യ അറബിക് കോളേജ് എന്നറിയപ്പെടുകയും ചെയ്തു. സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍, കുറ്റിപ്പുറം അബ്ദുള്ള മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്.
1945-ലെ കാര്യവട്ടം സമ്മേളനത്തോടെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃരംഗത്ത് സജീവമാകുന്നത്. സമസ്ത മുശാവറ അംഗമായും അല്‍ബയാന്‍ മുഖ്യപത്രാധിപരായും സേവനങ്ങളര്‍പ്പിച്ചു. 1950 ഒക്ടോബര്‍ മാസം (1370 മുഹറം) അല്‍ ബയാന്‍ മാസിക പുനരാരംഭിച്ചതു മുതല്‍ 1952 ഡിസംബര്‍ വരെ പത്രാധിപര്‍ സ്ഥാനത്തു തുടര്‍ന്നു. മൗലാനാ കാടേരി എഴുതിയ ഒരു ലേഖനം സംബന്ധമായി വന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പത്രാധിപ സ്ഥാനം ഒഴിയുകയായിരുന്നു. ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ രചനകളില്‍ നൂതനമായ പല പ്രമേയങ്ങളും കടന്നുവന്നിരുന്നു. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി പ്രത്യക്ഷപ്പെട്ടപ്പോള്‍ അല്‍ബയാനില്‍ അതിനെതിരെ ലേഖന പരമ്പര പ്രസിദ്ധീകരിച്ചു. ആദര്‍ശ പ്രചരണ രംഗത്തും സജീവമായിരുന്നു. മദ്‌റസാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും ശാക്തീകരണത്തിനും കഠിന പ്രയത്‌നം നടത്തി. 1951-ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായപ്പോള്‍ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. മരണം വരെയും മുശാവറ മെമ്പറായിരുന്നു.
അറബി, അറബി മലയാളം, മലയാളം എന്നിവയിലായി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നഖ്ദുല്‍ അനാജീല്‍ ഫീ റദ്ദിന്നസ്വാറാ, അല്‍ ഹുസാമുല്‍ മശ്ഹൂദ് അലാ അഹ്‌ലിസ്സ്വലീബി വല്‍ ഹുനൂദ്, അല്‍ മുഹാളറാത്തുല്‍ ഇല്‍മിയ്യ, അല്‍ ഫളാഇലുദ്ദീനിയ്യ, താഇയ്യ കമാലിയ്യ, അല്‍ ഖസ്വീദത്തുല്‍ മീലാദിയ്യ, ചിന്താര്‍ഹമായ യാഥാര്‍ത്ഥ്യങ്ങള്‍, ഫതാവാ ഫീ റഫ്ഇസ്സൗതി മഅല്‍ ജനാസ റഗ്മന്‍ അലാ അന്‍ഫി മന്‍ അജാസഹു, ഘോഷ, അത്തുര്‍ങരാത്തുല്‍ ഖാദിയാനിയ്യ, ഉസ്വൂലെ മൗദൂദിയ്യത്ത്, അത്മീയ രോഗ ചികിത്സ (വിവര്‍ത്തനം), സമുന്നതരായ സ്വഹാബി വര്യന്‍മാര്‍ (വിവര്‍ത്തനം), ഹാലിത്തെ മദീന മുനവ്വറ(വിവര്‍ത്തനം), ഖവാഇദെ ഉര്‍ദു (വിവര്‍ത്തനം), അല്‍മൗലിദുഥരീഫ് വദ്ദവാഉല്‍ മുനീഫ് ഫീ മനാഖിബി ശുഹദാഇല്‍ ഓമാനൂരിയ്യീന്‍, അല്‍മൗലിദുല്‍ മുസ്വമ്മദ് ഫാ മദ്ഹിശ്ശൈഖി അലീ അഹ്മദ്, ബീമാപള്ളി മൗലിദ്, ഖളാഉല്‍ ഇറബ് ഫീ വഅളില്‍ ഖുത്ബതി ഫീ ഗൈരി ലുഗത്തില്‍ അറബ്, എന്നിവ രചനകളാണ്.
പുഴക്കാട്ടിരി പാതിരമണ്ണയിലെ വിശാരത്തൊടി കുഞ്ഞീദു മുസ് ലിയാരുടെ മകള്‍ ഫാത്തിമയായിരുന്നു ഭാര്യ. മര്‍ഹൂം അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍, മര്‍ഹൂം ഹസന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പുത്രന്‍മാരും പി.കെ അബ്ദുള്ള മുസ്‌ലിയാര്‍, വലിയോറ കോയാമു മുസ്‌ലിയാര്‍, പള്ളിപ്പുറം ആലുങ്ങല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, പറപ്പൂര്‍ അഹ്മദ് കുട്ടി ബാഖവി എന്നിവര്‍ ജാമാതാക്കളാണ്. 1985 ഫെബ്രുവരി 20/1405 ജമാദുല്‍ അവ്വല്‍ 30-നായിരുന്നു വിയോഗം. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
Read also
https://t.me/moulidstudy/902
1 380
എന്തെങ്കിലും ഗഹനവും ബ്രഹത്തുമായ വല്ലരചനകളും ആലോചനയിലുണ്ടോ?
ഗഹനമായ രചന എന്നതിനേക്കാളേറെ, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായി വരുന്ന മേഖലകളിലെല്ലാം ചെറിയതെങ്കിലും എന്തെങ്കിലുമൊക്കെ സംഭാവനകള്‍ നടത്തണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷത്തില്‍ 40 കിതാബുകളും 10 മലയാള പുസ്തകങ്ങളുമായി 50 രചനകളെങ്കിലും നടത്തുക എന്നതാണ് ഞാന്‍ സ്വയം തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ് 3-4 വര്‍ഷമായി അത് നടന്നുവരുന്നു, അല്‍ഹംദുലില്ലാഹ്.
അറബിയിലും മലയാളത്തിലുമായി ഇതിനകം 350ലധികം കൃതികള്‍ രചിക്കാനായി. അവരില്‍ ചിലതെല്ലാം രണ്ടാമതും മൂന്നാമതുമെല്ലാം പുനപ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
തേടിയെത്തിയ അഭിനന്ദനങ്ങള്‍
പലരും ഗവേഷണ ലക്ഷ്യത്തോടെ സമീപിച്ചിട്ടുണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി അടക്കമുള്ള പല സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍നിന്നുമെല്ലാം അഭിനന്ദനങ്ങളും അവാര്‍ഡുകളുമെല്ലാം ലഭിച്ചിട്ടുണ്ട്. 2011 ലായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രത്യേകം ആദരിച്ചിരുന്നു. 2018ല്‍ കേരള യൂണിവേഴ്സിറ്റി, അസ്ഹരി തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ അറബി ഭാഷാസംഭാവനക്കുള്ള പ്രഥമ അവാര്‍ഡ് നല്‍കപ്പെട്ടത് എനിക്കായിരുന്നു. കൂടാതെ, വണ്ടൂര്‍ സ്വദഖതുല്ല മുസ്‍ലിയാരുടെ പേരില്‍ ദാറുസ്സുന്ന ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഒരിക്കല്‍ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഞാനേറ്റവും താലോലിച്ചുകൊണ്ടു നടക്കുന്നത് രണ്ട് പ്രമുഖ വ്യക്തികളുടെ അഭിനന്ദനങ്ങളാണ്. ബാഖിയാത് പ്രിന്‍സിപ്പള്‍ സൈനുല്‍ ആബിദീന്‍ ഹസ്റതിന്റേതായിരുന്നു അവയിലൊന്ന്. ഞാന്‍ പടിക്കല്‍ ദര്‍സ് നടത്തുന്ന കാലത്ത്, കുട്ടി മുസ്‍ലിയാരുടെ ആണ്ട് ദിന പരിപാടികള്‍ക്ക് ബാഖിയാത് പ്രിന്‍സിപ്പളെ ക്ഷണിക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. ഇഅ്റാബുല്‍ ഇഅ്റാബ് എന്ന ഗ്രന്ഥരചനയില്‍ മുഴുകിയ സമയമായിരുന്നു അത്. ബാഖിയാതില്‍ നേരിട്ട് ചെന്ന് ക്ഷണിച്ചത് പ്രകാരം അദ്ദേഹം പരിപാടിക്ക് വന്നു. നേരെ വന്നത് എന്റെ പള്ളിയിലേക്കായിരുന്നു. ഭക്ഷണം കഴിച്ച് അല്‍പനേരം അദ്ദേഹം അവിടെ വിശ്രമിച്ചു. അതിനിടെ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന ഇഅ്റാബുല്‍ഇഅ്റാബ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അത് കണ്ട അദ്ദേഹം വളരെയേറെ സന്തോഷിക്കുകയും ഇന്ത്യയില്‍തന്നെ ഇവ്വിഷയകമായി ഒരു രചന പോലും ഉണ്ടായിട്ടില്ലെന്നുമെല്ലാം പറഞ്ഞ് ആ ശ്രമത്തെ ഏറെ പ്രശംസിക്കുകയും അത് എന്ത് വില കൊടുത്തും പൂര്‍ത്തീകരിക്കണമെന്നുമെല്ലാം ഉപദേശിച്ചു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ എനിക്ക് പകര്‍ന്നത് വല്ലാത്തൊരു ധൈര്യവും പ്രേരണയുമായിരുന്നു.
സമസ്ത സെക്രട്ടറി ആയിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാരുടേതായിരുന്നു. ഞാന്‍ എടപ്പാള്‍ ദര്‍സ് നടത്തുന്ന കാലത്ത് ഉസ്താദ് ഒരിക്കല്‍, ആ ഭാഗത്ത് ഒരു പരിപാടിക്ക് വന്നപ്പോള്‍എന്റെ പള്ളിയില്‍ വന്നിരുന്നു. പിന്നീട് വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. വളരെ കാലം കഴിഞ്ഞ്, എന്റെ ചില രചനകള്‍ വായിക്കാനിടയായ ഉസ്താദ് ഇത് എഴുതിയ ആളെയൊന്ന് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും അങ്ങനെ ഉസ്താദിനെ പോയി കാണുകയും ചെയ്തു.
ശേഷം ഉസ്താദുമായുള്ള ആ ബന്ധം സൂക്ഷിക്കുകയും എന്റെ എല്ലാ രചനകളുടെയും ഒരു കോപ്പി ഉസ്താദ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവസാനമായി, ഉസ്താദ് വഫാത് ആവുന്നതിന് അല്‍പം മുമ്പ് മമ്പുറം നേര്‍ച്ചയുടെ ദിവസം അവിടെ വെച്ച് കണ്ടുമുട്ടുകയും അവസാനമായി എഴുതിയവയുടെ കോപ്പികള്‍ കൂടി വേണമെന്ന് പറയുകയും ചെയ്തെങ്കിലും അതിനുള്ള അവസരം തരപ്പെടുന്നതിന് മുമ്പ് ഉസ്താദ് യാത്രയാവുകയും ചെയ്തു. ഉസ്താദിന്റെ ആ വാക്കുകളും എന്റെ രചനകളിലുള്ള ആ താല്‍പര്യവും തന്നെയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
നാട്ടുകാരും പരിചയക്കാരുമായ പലരും പലയിടങ്ങളിലായി അഭിനന്ദനങ്ങള്‍ നല്കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യമാവുക എന്നതാണല്ലോ പരമമായ ലക്ഷ്യം. അതിന് വേണ്ടി എല്ലാവരുടെയും ദുആകളുണ്ടാവണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്.
പൊതുവെ, കേരളീയ പണ്ഡിതര്‍ രചനാരംഗത്ത്, വിശിഷ്യാ അറബിഭാഷയില്‍ പിറകിലാണല്ലോ, എന്ത്പറയുന്നു.
കേരളീയ പണ്ഡിതരില്‍ ഭാഷാരംഗത്ത് തന്നെ കഴിവുള്ള എത്രയോ പേരുണ്ട്. പക്ഷെ, പലരും തങ്ങളുടെ കഴിവിനെ കുറിച്ച് അത്ര ബോധവാന്മാരല്ലെന്നാണ് എനിക്ക് തോന്നുന്നത്. കാര്യമായ ഭാഷാകഴിവുകളൊന്നുമില്ലാതിരുന്നിട്ടും, ദീനിന്നും ഇല്‍മിനും എന്തെങ്കിലും സേവനം ചെയ്യേണ്ടതല്ലേ എന്ന ചിന്ത കൊണ്ട് മാത്രമാണ് ഞാന്‍ ഈ രചനകളെല്ലാം നടത്തുന്നത്. ദര്‍സ് നടത്തുന്നു എന്നതിലപ്പുറം പ്രസംഗത്തിലൂടെയോ മറ്റോ ഒന്നും ചെയ്യാനാവാത്തതിനാല്‍, ഉത്തരവാദിത്ത നിര്‍വ്വഹണത്തിനുള്ള ഒരു എളിയ മാര്‍ഗ്ഗമാണ് ഇതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
1 380
പൂക്കോട്ടൂര്‍ മുഹമ്മദ് ബാഖവി : ഗ്രന്ഥ രചന ജീവിതവ്രതമാക്കിയ പണ്ഡിതന്‍
മലപ്പുറം ജില്ലയിലെ ഓമച്ചപ്പുഴ മഹല്ല് പള്ളിയിലെ ദര്‍സില്‍ ചെന്നാല്‍, കംപ്യൂട്ടറിന് മുന്നിലിരുന്ന് കുത്തിക്കുറിച്ചുകൊണ്ടിരിക്കുന്ന ഒരു മുദരിസ് ഉസ്താദിനെയായിരിക്കും പലപ്പോഴും നിങ്ങള്‍ക്ക് കാണാനാവുക. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശിയായ ഇദ്ദേഹം, വര്‍ഷങ്ങളായി മുദരിസ് ആയി സേവനം ചെയ്യുകയാണ്. എന്നാല്‍, സാധാരണ പണ്ഡിതരില്‍നിന്ന് വ്യത്യസ്തമായി, താന്‍ ആര്‍ജ്ജിച്ചെടുത്ത വിവരങ്ങള്‍, വരും തലമുറകള്‍ക്കെല്ലാം ഉപകാരപ്പെടും വിധം ഗ്രന്ഥങ്ങളാക്കി രചിക്കാന്‍ കൂടി ഇദ്ദേഹം സമയം കണ്ടെത്തുന്നു. 55-ാം വയസ്സിലെത്തി നില്‍ക്കുന്ന ഇദ്ദേഹം, ഇതിനകം ചെറുതും വലുതമായി 350ലേറെ കൃതികള്‍ രചിച്ചുകഴിഞ്ഞു, ഭൂരിഭാഗവും അറബി ഭാഷയില്‍ തന്നെ. അവയെല്ലാം പ്രസിദ്ധീകരിക്കാനായി, അബ്ജദിയ്യ പബ്ലികേഷന്‍സ് എന്ന പേരില്‍ ഒരു പ്രസാധനാലയവും. കേരളക്കരയിലിരുന്ന് അറബി ഭാഷയില്‍ ഗ്രന്ഥ രചന നടത്തിക്കൊണ്ടിരിക്കുന്ന ഈ പണ്ഡിതനെ നമുക്കൊന്ന് പരിചയപ്പെടാം.
ബാല്യകാലവും പഠനവും?
മാരിയാട് എന്റെ സ്വദേശം. തൊട്ടടുത്തുള്ള ബാബുല്‍ ഉലൂം മദ്റസയിലും പൂക്കോട്ടൂര്‍ എ.യു.പി സ്കൂളിലുമായിരുന്നു എന്റെ പഠനാരംഭം. ശേഷം കാപ്പാട്ടുങ്ങല്‍ പള്ളിയില്‍, മൊറയൂര്‍ ഇ.കെ അബൂബക്ര്‍ മുസ്‍ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ഒഴുകൂര്‍, കൂട്ടിലങ്ങാടി, മിനാര്‍കുഴി, മഞ്ചേരി, മുണ്ടുപറമ്പ് തുടങ്ങി വിവിധ ദര്‍സുകളില്‍ പഠനം തുടര്‍ന്നു. 1985 ല്‍ ബാഖിയാതില്‍ പോവുകയും അവിടത്തെ രണ്ട് വര്‍ഷത്തെ പഠനനാന്തരം ഒന്നാം റാങ്കോടെത്തന്നെ ബാഖവീ ബിരുദം നേടി പുറത്തിറങ്ങുകയും ചെയ്തു.
ശേഷം എടപ്പാള്‍ പഴയങ്ങാടിയില്‍ (മര്‍ഹൂം കെ.വി ഉസ്താദിന്റെ മഹല്ല്) ദര്‍സ് തുടങ്ങി. അന്നെനിക്ക് 22 വയസ്സായിരുന്നു പ്രായം. ശേഷം മലപ്പുറം ശുഹദാ പള്ളി, ആലത്തൂര്‍ പടി, ഇരിങ്ങല്ലൂര്‍ പാലാണി, പടിക്കല്‍, പൊന്മുണ്ടം, വെളിമുക്ക് പാലക്കല്‍തുടങ്ങി പല സ്ഥലങ്ങളിലും ഖാദി, മുദരിസ്, ഖതീബ് തുടങ്ങി വിവിധ നിലകളില്‍ സേവനം ചെയ്തു. ഇപ്പോള്‍ 5 വര്‍ഷമായി വൈലത്തൂരിനടുത്ത് ഓമച്ചപ്പുഴ മഹല്ലിലാണ് സേവനം ചെയ്യുന്നത്.
എഴുത്തുമായുള്ള ബന്ധം എങ്ങനെയാണ് തുടങ്ങുന്നത്?
ചെറുപ്പത്തിലേ ഏറെ താല്‍പര്യമുള്ള മേഖലയാണ് എഴുത്ത്. മുണ്ടുപറമ്പ് ദര്‍സില്‍ പഠിക്കുന്ന കാലത്ത് തന്നെ ഏതാനും ഗാനങ്ങള്‍ രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തായിരുന്നു തുടക്കം. ശേഷം എടപ്പാള്‍ മുദരിസായി സേവനം ചെയ്യുന്ന കാലത്ത് പ്രവാചകരുടെ ഫലിതങ്ങള്‍, രക്ത-മുലകുടി-വിവാഹ ബന്ധങ്ങള്‍ എന്നീ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.
അറബി ഭാഷയിലെ രചന തുടങ്ങുന്നത് എവിടെ മുതലാണ്?
എടപ്പാളിന് ശേഷം ഞാന്‍ സേവനം ചെയ്യുന്നത് മലപ്പുറം, ശുഹദാക്കളുടെ പള്ളിയിലാണ്. അവിടെ നടക്കുന്ന ആണ്ട് നേര്‍ച്ചാ സമയത്ത് പാരായണം ചെയ്യാന്‍ അവരെ പ്രകീര്‍ത്തിക്കുന്ന മൌലിദ് ഇല്ലെന്ന കാര്യം ശ്രദ്ധയില്‍ പെടുകയും അത് പരിഹരിക്കാനെന്നോണം അത്തരം ഒരു മൌലിദ് രചന നടത്തുകയും ചെയ്തു. അറബിയിലെ എന്റെ ആദ്യ രചന ആ മൌലിദ് ആണെന്ന് പറയാം. ഹിജ്റ വര്‍ഷം 1415ലായിരുന്നു അത്. ശേഷം എഴുത്ത് മേഖലയില്‍ താല്‍പര്യം വര്‍ദ്ധിക്കുകയും അറബി രചനയില്‍ തന്നെ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഫുറൂഖുല്‍ അല്‍ഫാള് അടക്കമുള്ല ചിലതെല്ലാം രചിക്കുന്നത് അക്കാലത്താണ്. പിന്നീട്, ഖുര്‍ആന്‍, ഉസൂലുല്‍ ഖുര്‍ആന്‍, ഹദീസ്, പ്രകീര്‍ത്തനം, അറബി വ്യാകരണം, പദനിഷ്പാദനശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിലായി കുറെ രചനകള്‍ നടത്താനായി പ്രധാനമായും ദര്‍സില്‍ പഠിപ്പിക്കപ്പെടുന്ന കിതാബുകള്‍ക്കെല്ലാം ചെറിയ ചെറിയ വിശദീകരണങ്ങളോ കുറിപ്പുകളോ ആയി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന വിധമുള്ള രചനകളായിരുന്നു. ഇടക്ക് ചില അറബി കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രചനകളില്‍ സ്വീകരിക്കുന്ന പ്രത്യേക രീതികള്‍ ?
രചനക്ക് പേര് നല്‍കുന്നിടത്ത് സ്വീകരിക്കുന്നതാണ് പ്രത്യേകം പറയാവുന്നത്. രചന നടത്തുന്ന വര്‍ഷം (ഹിജ്‍റ കലണ്ടര്‍ പ്രകാരമുള്ളത്) കിതാബിന്റെ പേരില്‍ നിന്ന് തന്നെ (അബ്‍ജദ് കണക്ക് പ്രകാരം) മനസ്സിലാക്കിയെടുക്കാവുന്ന വിധമാണ് നാമകരണം ചെയ്യാറുള്ളത്. ഉദാഹരണമായി, ഫുറൂഖുല്‍ അല്‍ഫാള് എന്ന പേരിലെ അക്ഷരങ്ങളുടെ കണക്ക് കൂട്ടി നോക്കിയാല്‍ അതെഴുതപ്പെട്ട വര്‍ഷമായ 1429 എന്ന് ലഭിക്കുന്നതാണ്. പ്രസിദ്ധീകരണാലയത്തിന് പേര് നല്‍കപ്പെട്ടിരിക്കുന്നത് തന്നെ, അബ്ജദിയ്യ പബ്ലികേഷന്‍സ് (ദാറുല്‍കുതുബ് അബ്ജദിയ്യ) എന്നാണ്.
1 380
സീറത്തുന്നബി
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ സീറത്തുന്നബി യോഗങ്ങള്‍ നമ്മുടെ രാജ്യത്ത് തുടങ്ങുകയുണ്ടായി. മീലാദുന്നബി ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമാണിത്. നബി(സ)യുടെ ജന്മത്തെക്കുറിച്ച് ചില നിവേദനങ്ങള്‍ ഓതിക്കേള്‍പ്പിക്കുക, ചില മുഅ്ജിസത്തുകള്‍ വിവരിക്കുക, നബിക്ക് സലാം ചൊല്ലുക തുടങ്ങിയവയാണ് നബിദിനാഘോഷങ്ങളില്‍ നടക്കുന്നത്. അതിന്റെ വിഷയങ്ങള്‍ നിര്‍ണിതമാണ്. സീറത്തുന്നബി യോഗങ്ങളില്‍ നബി(സ)യുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ചെയ്യുന്നത്. നബി(സ)യുടെ ജീവിതം മുസ്‌ലിംകള്‍ക്ക് ഉത്തമമായ മാതൃകയാണ്. അതിനെ പിന്‍പറ്റുക അവര്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ നബി(സ)യുടെ ജീവിതത്തെ മുസ്‌ലിംകള്‍ ആദ്യം തൊട്ടേ സൂക്ഷ്മമായി നിരീക്ഷിച്ചു പഠിച്ചിരുന്നു. ആ മഹല്‍ ജീവിതത്തിന്റെ വിശദാംശങ്ങള്‍ വരെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.
രാജഭരണകാലത്ത് ഇസ്‌ലാമിക വിദ്യാഭ്യാസമാണ് നിലനിന്നിരുന്നത്. അറബി, പേര്‍ഷ്യന്‍ ഭാഷകളും ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളും അറിയുന്നവരെയാണ് അഭ്യസ്ത വിദ്യരെന്നു പറഞ്ഞിരുന്നത്. അവരുടെ മനസ്സ് ഇസ്‌ലാമികമായി രൂപപ്പെട്ടിരുന്നു. ബാഹ്യമായ സഹായങ്ങള്‍ അവര്‍ക്കാവശ്യമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് നടപ്പിലുള്ളത്. ഖുര്‍ആനും സുന്നത്തും വരെ അവിടെ പഠിപ്പിക്കപ്പെടുന്നില്ല. ഈ സാഹചര്യങ്ങളില്‍ ഇത്തരം സദസ്സുകള്‍ പഠിപ്പിക്കപ്പെടുന്നത് പ്രയോജനപ്രദമാണ്. എന്നാല്‍ കളിയും വിനോദവുമായിരിക്കരുത്, പഠനവും പരിശീലനവുമായിരിക്കണം അവയുടെ ലക്ഷ്യം.
