ch
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

前往频道在 Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

显示更多
1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
സദഖത്തുല്ല (റ) തെക്കെ ഇന്ത്യയിൽ മത പ്രചാരണ രംഗത്ത് തീവ ശ്രമത്തിലായിരുന്നപ്പോൾ വടക്കെ ഇന്ത്യ ഭരിച്ചിരുന്നത് ഔറംഗസീബ് ചക്രവർത്തിയായിരുന്നു. ഭരണ രംഗത്തും മറ്റും സൂക്ഷ്മത അനുഷ്ഠിച്ച ചക്രവർത്തിക്ക് ഈ പണ്ഡിതവര്യനെ ഇഷ്ടപ്പെട്ടു. ഭരിക്കുമ്പോഴും തൊപ്പി തുന്നിയും ഖുർആൻ പ്രതി എഴുതിയും ഉപജീവനം കഴിച്ചു വന്ന ചക്രവർത്തി അക്ഷരാർത്ഥത്തിൽ ഒരു സൂഫിയായിരുന്നു. ചക്രവർത്തിയുടെ വ്യക്തിത്വ രൂപീകരണത്തിൽ തെന്നിന്ത്യയിലെ ഈ പണ്ഡിത ശ്രേഷ്ഠന്റെ അനൽപമായ സ്വാധീനമുണ്ട്. ബംഗാളിലെ ഗവർണ്ണറായി സേവനമനുഷ്ഠിക്കാൻ ഔറംഗസീബ് ചക്രവർത്തി ഖാഹിരിയെ നിർബന്ധിച്ചുവെങ്കിലും ഇസ്ലാമിക സാഹിത്യമേഖലയേയും മതപ്രചാരണ രംഗത്തേയും അത് ബാധിക്കുമെന്ന് അദ്ദേഹം ചക്രവർത്തിയെ ധരിപ്പിച്ചു. മതതൽപരനായ ഔറംഗസീബ് അത് അംഗീകരിക്കുകയും ചെയ്തു. തന്റെ സന്തത സഹചാരിയായ സീതിക്കാതി മരക്കാരെ ഗവർണ്ണറാക്കാനായി മഹാനവർകൾ സൂചിപ്പിച്ചതനുസരിച്ച് അദ്ദേഹം ബംഗാൾ ഗവർണ്ണറായി. പിൽക്കാലത്ത് ഔറംഗസീബിന്റെ തെന്നിന്ത്യൻ മുഫ്തിയായി ഖാഹിരി പ്രവർത്തിച്ചിട്ടുണ്ട്. ചക്രവർത്തിക്കുണ്ടായ സംശയങ്ങൾ ദൂതൻ മുഖേന ഖാഹിരി (റ)വിനെ അറിയിക്കുകയും ഖാഹിരി പരിഹാരം നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കായൽ പട്ടണത്തിൽ ജനിച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ച രിച്ച വിശ്വോത്തര പണ്ഡിതനായ സദഖത്തുല്ല (റ) കീളക്കരയിലാണ് ജീവി തത്തിന്റെ സിംഹഭാഗവും കഴിച്ചതും, വിവാഹം ചെയ്തതും, സ്ഥിര താമ സമാക്കിയതും, അവിടെത്തന്നെ വിശ്രമ സ്ഥലവും കണ്ടെത്തി. കരിങ്കൽ സൗധമായ അത്ഭുത പള്ളിക്ക് കിഴക്ക് വടക്ക് ഭാഗത്താണ് ആ ഖബർ സ്ഥിതിചെയ്യുന്നത്. അനേകം മഹാ പണ്ഡിതന്മാരെ വളർത്തിയെടുത്ത സദഖത്തു ല്ലാഹി (റ) ഒരു യുഗ പുരുഷനായിരുന്നു. “റസ്സാനത്ത്' എന്ന അറബി കവിതയുടെ കർത്താവ് മഹ്മൂദ് ഖാഹിരി (റ) ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. ഹി: 1116-ൽ സദഖത്തുല്ലാ(റ)ക്ക് 73 വയസ്സ് തികഞ്ഞു. പിന്നെ ഏറെ താമസിച്ചില്ല. ആ പുണ്യാത്മാവ് പരലോകം പ്രാപിച്ചു. തന്റെ സഹചാരി സീതിക്കായി മരക്കാർ പണികഴിച്ച കീളക്കര പള്ളിക്ക് സമീപമിന്ന് ആ വിജ്ഞാന ജ്യോതിസ് വിശ്രമം കൊള്ളുന്നു. തമിഴകത്തിൽ പ്രസിദ്ധമായ ഉമർ പുലവരുടെ സീറാ പുരാണം വിഖ്യാതമാണ്. ഇതിന് വിശദമായ ഒരു വ്യാഖ്യാനം നമ്മുടെ സ്മര്യപുരുഷൻ എഴുതിക്കൊടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 'ഖസീദത്തുൽ വിത് രിയ്യ'സുപ്രസിദ്ധമാണ്. 'ബാനത്ത് സുആദ,' ബുർദ 'എന്നീ കാവ്യങ്ങൾ പുതിയ രീതിയിലദ്ദേഹം പുനരാഖ്യാനം ചെയ്തു. സുബ്ഹാന മൗലിദ് ഇന്ത്യയിൽ പരിചിതമാക്കിയതും മഹാനാണ്. അറബി, ഉറുദു, പാർസി, തമിഴ് എന്നിവയിൽ അപാര കഴിവുണ്ടായിരുന്നു . കീളക്കരയുടെ നവശില്പി, കായൽ പട്ടണത്തിന്റെ കാവൽക്കാരൻ, തമിഴകത്തിന്റെ നവോത്ഥാന നായകൻ എന്നീ സ്ഥാനപ്പേരുകൾക്കർഹനായിരുന്നു ഖാഹിരി (റ). സദഖത്തുല്ലാ(റ)വിന്റെ സഹോദരനായ സ്വലാഹുദ്ദീൻ (റ) (ഹി. 1049 -1108) ആണ് വിഖ്യാത പദ്യമായ സ്വലാഹുദ്ദീൻ രചിച്ചത്. മനുഷ്യന്റെ ധാർമ്മികധ:പതനം സരളമായി ചിത്രീകരിക്കുന്ന ആ ഗ്രന്ഥം സാഹിത്യത്തിന് എന്നും മുതൽക്കൂട്ടും പുതിയ ശൈലിക്കുള്ള മാർഗ്ഗരേഖയുമത്ര, അഞ്ചു സഹോദരൻമാരിൽ അഞ്ചാമനാണ് സ്വലാഹുദ്ദീൻ (റ), തിരുനെൽവേലി ജില്ല യിലെ ഏർവാടിയിലാണദ്ദേഹത്തിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്. മറ്റു സഹോദരന്മാരായ ശംസുദ്ദീനും (റ), ശിഹാബുദ്ദീനും (റ)കായൽപട്ടണത്തിലും അഹ്മദ് (റ) തഞ്ചാവൂരിലെ മഞ്ഞക്കൊല്ലിയിലും അന്ത്യവിശ്രമം കൊള്ളുന്നു. സദഖത്തുല്ല(റ)വിന്റെ ആറുമക്കളിൽ മുഹമ്മദ് ലബ്ബ ആലിം(റ) പാണ്ഡിത്യത്തിൽ പിതാവിനോടൊപ്പം തന്നെ നിൽക്കുന്നു. ഹി. 1070ൽ ജനിച്ച ഇദ്ദേഹം 1130 ലാണ് വഫാത്തായത്. നമ്മുടെ ദർസ് പ്രസ്ഥാനത്തിന് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് ഇദ്ദേഹം. മീസാൻ, അജ്നാസ് തുടങ്ങിയ സ്വർഫ് ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ടു പ്രാഥമിക അറബി ഭാഷാ പഠനം സുഗമമാക്കിയത് ഇദ്ദേഹമാണ്. അറബി, ഉറുദു, പേർഷ്യൻ, തമിഴ് ഭാഷകൾ നന്നായറിയുന്ന ഇദ്ദേഹത്തിന്റെ മീസാനിൽ ഫാർസീ പദങ്ങൾ കാണാം. മതപഠനത്തിന് ചട്ടവും നിയമവും വെച്ച് ഏകീകൃത സ്വഭാവമു ണ്ടാക്കിയ ഇദ്ദേഹത്തിന് വേണ്ടി പള്ളിദർസുകളിൽ എന്നും പ്രാർത്ഥിച്ചു വരുന്നു. മീസാനാണല്ലോ നമ്മുടെ ദർസ് പഠനത്തിന് കവാടമായി കണക്കാക്കപ്പെടുന്നത്. റഫറൻസ്:കുഞ്ഞി മുഹമ്മദ്‌ ഫൈസി വലിയ പറമ്പ്, ദക്ഷിണേന്ത്യൻ സിയാറത്ത്‌ ഡയറി. ഇർഷാദ് പബ്ലിക്കേഷൻസ്,1998

മക്കയിലും മദീനയിലും പണ്ഡിതന്മാരുമായി സന്ധിച്ചപ്പോൾ അധ്യയനത്തിലേറെ അധ്യാപനമാണ് നടത്തിയതെന്നാണ് ചരിത്രം പറയുന്നത്. തന്റെ പാണ്ഡിത്യത്തിന്റെ ആഴവും പരപ്പുമാണ് ഇതു തെളിയിക്കുന്നത്. ഒരുനാൾ മദീനയിലെ ഒരു ദർസിൽ വലിയ ചർച്ചകൾ നടക്കുന്നതായി അറിഞ്ഞു. ഒരു മതവിധിയുടെ കാര്യത്തിലാണ് ചർച്ച. അത് എവിടെയും എത്താതെ നീണ്ടു പോവുകയാണ്. കിതാബുകൾ ഹാജറുണ്ട്. അതിന്റെ വിവരണത്തിലെ വിഷയത്തിലാണ് തലയെടുപ്പുള്ള പണ്ഡിത കേസരികൾ തമ്മിൽ ഭിന്നത, അടിസ്ഥാനപരമായ വസ്തുതയായതിനാൽ ഖണ്ഡിതമായ തീരുമാനമാണ് ആവശ്യം. ഈ വേളയിലാണ് കഥാപുരുഷൻ അവിടെ എത്തിപ്പെട്ടത്. ചർച്ചക്കിടയിൽ കുതുബുഖാനയിൽ ആളൊഴിഞ്ഞ നേരം, കഥാപുരുഷൻ കയറിക്കൂടി. തർക്കവിഷയം പ്രതിപാദിച്ചിരിക്കുന്ന കിതാബുകളിൽ വാദ്യ വിവരണവും വിഷയ വിവരണവും സംശയലേശമന്യേ എഴുതിച്ചേർത്തു. തിരിച്ചു വന്ന് ചർച്ചയിൽ മുഴുകിയ പണ്ഡിതർ കാണുന്നത് തങ്ങൾക്ക് അവ്യക്തമായ ഭാഗത്ത് വ്യക്തമായ വിവരണവും കാര്യകാരണ സഹിതമുള്ള സ്ഥിരീകരണ ന്യായവുമായിരുന്നു. തല പുകഞ്ഞു ദിവസങ്ങൾ ചിലവിട്ട പ്രശ്നം കുരുക്കഴിഞ്ഞതിൽ അവർ അതിരറ്റു സന്തോഷിച്ചു. കഥാപുരുഷനെ മുക്തകണ്ഠം പ്രശംസി ക്കുകയും ചെയ്തു. വലിയ്യും പണ്ഡിതനുമായ സദഖത്തുല്ലാ(റ) സൂക്ഷ്മ ജീവിതമാണ് ത്വരീഖത്തെന്ന് ഉണർത്തി. തന്റെ ജീവിതകാലത്ത് കന്യാകുമാരി ജില്ല യിൽ ജീവിച്ചൊരു അദ്ധ്യാത്മിക പണ്ഡിത സൂഫിയാണ് മുഹമ്മദ് (റ). 'തല' എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം വസിച്ചു വന്നത്. ഇദ്ദേഹം നിസ്കരിക്കാറില്ലെന്ന ആക്ഷേപം പരക്കെ പ്രചരിച്ചു. ശരീഅത്തില്ലാതെ സൂഫിസമില്ലെന്നും മതചിട്ടയിലൂടെ പുരോഗമിച്ച് അഭൗമമായൊരു അനുഭൂതി കരഗതമാക്കുന്നവരാണ് യഥാർത്ഥ സഫികളെന്നും കുറുക്കുവഴി യിലൂടെ ത്വരീഖത്തിന്റെ വാക്താക്കളായി പറയുന്നവർ തട്ടിപ്പുകാരും പിശാചിന്റെ പണിയാളുകളുമാണെന്നും പഠിപ്പിച്ചു വന്ന സദഖത്തുല്ലാഹി (റ) ക്ക് ഇതു സഹിച്ചില്ല. എത്ര വലിയവനായാലും മതവിരുദ്ധനായാൽ കണക്കിലെടുക്കേണ്ടതില്ലെന്ന് വിശ്വസിച്ച മഹാൻ ഉടനെ യാത്ര തിരിച്ചു. കീളക്കരനിന്ന് കാടും മേടും താണ്ടി ആരോപണ വിധേയനായ വലിയ്യിനെ കാണാൻ യാത്രയായി. തക്കലയിലെത്തിയപ്പോൾ ഒരു വൃദ്ധൻ നൂൽ നൂൽക്കുന്നതുകണ്ടു. ഭക്തിയുടെ മിന്നൊളി ആ മുഖത്തുണ്ട്. സ്വന്തം കരംകൊണ്ട് പണിയെടുത്ത് ഉപജീവനം കഴിക്കുന്നു. തൊട്ടടുത്ത് നീണ്ട തസ്ബീഹ് മാലയും. ചൂണ്ടുകൾ പിറുപിറുക്കുന്നുണ്ട്. കയ്യും നാക്കും പ്രവർത്തിക്കുകയാണ്. ഹൃദയം നൂൽ ചക്രത്തിനേക്കാൾ ചലി ക്കുന്നുണ്ടെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം. പ്രഥമ ദൃഷ്ട്യാ ഇവിടെ കേസില്ല. ഉന്നതരുടെ സരണിയിൽ ചലിക്കുന്നവരുടെ പശ്ചാത്തലമിവിടെ യുണ്ട്. ഖാഹിരി സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കി.അതിഥിയെ സൽക്കരിച്ചിരുത്തി. ക്ഷീണവും വിഷമവും മനസ്സിലാക്കി കാര്യങ്ങൾ തിരക്കുന്നതിനു മുമ്പു തന്നെ സൽക്കാരത്തിനായി ഭാര്യക്ക് ഓർഡർ കൊടുത്തു. ഇവിടെ പ്രവാചകചര്യ പാലിച്ചിരിക്കുന്നു. അതിഥികളോട് മൂന്നു ദിവസം ആഗമനോദ്ദേശ്യം തിരക്കരുതെന്നല്ലേ പ്രവാചക സന്ദേശം. മതവിജ്ഞാനമില്ലാത്ത പൈശാചിക ദുർബോധനം മാത്രമുള്ള കള്ള സന്യാസിയിൽ ഇതൊന്നും കാണില്ല. ഭക്ഷണവും വിശ്രമവും കഴിഞ്ഞു. അതിഥി ആതിഥേയനോടായി ആഗമനോദ്ദേശ്യം വിവരിച്ചു. “ഞാൻ പരീക്ഷിക്കാനാണ് വന്നത്? താങ്കൾ നിസ്കരിക്കുന്നില്ലെന്ന് പ്രചരിച്ചിരിക്കുകയാണ്. പലഭാഗത്തു നിന്നും എനിക്ക് ഈ പരാതി ലഭിച്ചു. സൂഫിസം നിസ്കരിക്കാതിരിക്കുന്നതിനുള്ള എളുപ്പവഴിയല്ലെന്ന സത്യ മാർഗ്ഗത്തിലാണ് ഞാൻ. മതവിരുദ്ധമായത് ദൃശ്യമായാൽ തിരുത്തുക കഴിവുള്ളവരുടെ ബാധ്യതയത്രെ. അതിനെതിരിൽ പ്രകോപനമോ പ്രലോഭനമോ ഞാൻ വകവെക്കാറില്ല. എല്ലാം ശ്രദ്ധിച്ച പീർ മുഹമ്മദ് (റ)ന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. തെറ്റിനെ വൈയക്തിക പരിഗണന വെച്ച് ലാഘവമാക്കുക ദൗർബല്യമാണ്. ഭൗതിക രംഗത്തും ആത്മീയ രംഗത്തും ഇതുണ്ട്. 'കണ്ണട' പീർ മുഹമ്മദ്(റ) നിർദേശിച്ചു. ഖാഹിരി കണ്ണടച്ചു. വിശാലമായ മണൽപരപ്പ്. കഅബയും മസ്ജിദുൽ ഹറാമും മുന്നിൽ വന്നുനിൽക്കുന്നു. എല്ലാം സുപരിചിതമാണ്. രണ്ടു വർഷത്തെ പരിചയമുണ്ടല്ലോ. നിസ്കരിക്കാനായി എല്ലാവരും അവിടെ സന്നദ്ധരായി. കൂട്ടത്തിൽ അതാ കണ്ണുകൾക്ക് വിശ്വസിക്കാനാവുന്നില്ല. എന്താണാ കാണുന്നത്! സ്വന്തം മുഖം തടവി നോക്കി. ഞാനും എന്റെ ആതിഥേയൻ ശൈഖും ആ നിസ്കാരത്തിൽ കൂടിയിരിക്കുന്നു. ഞാൻ സ്വപ്നം കാണുകയാണോ? അല്ല ഞാനിവിടെ നിൽക്കുകയാണോ? കണ്ണാടിയിൽ കാണുന്നതുപോലെ തന്റെ ഉടലതാ ആ മനുഷ്യക്കൂട്ടത്തിൽ തെളിഞ്ഞു കാണുന്നുണ്ട്. കണ്ണ് തുറന്നു. എല്ലാം ശാന്തം. വിസ്മയം തന്നെ. മനുഷ്യൻ ഉൽകൃഷ്ട ജീവിയാണ്. അവന്റെ പുരോഗതിക്കും വളർച്ചക്കും അതിർ വരമ്പ് നിശ്ചയിക്കാൻ സൃഷ്ടികൾക്ക് അവകാശമില്ല. ബുദ്ധി സൃഷ്ടിക്കുന്ന വേലിക്ക് പുറത്ത് മനുഷ്യൻ മേയുന്നു. ആത്മീയ വളർച്ച പ്രാപിച്ച മനു ഷ്യരുടെ ജീവിതശൈലി നിയന്ത്രിതമായ വളയത്തിനകത്തല്ല. അതിന്റെ ഒരു സാമ്പിളാണ് ഇവിടെ കണ്ടത്. യാഥാർത്ഥ്യമറിഞ്ഞു ശൈഖിന്റെ അനുഗ്രഹം വാങ്ങി സന്തോഷത്തോടെ അവിടെ നിന്നും യാത്ര തിരിച്ചു.

ഇദ്ദേഹം വലിയ ആബിദും സൂഫി പണ്ഡിതനുമായിരുന്നു. ഫാത്വിമ സുലൈമാൻ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ് സ്വദഖതുല്ലാഹിൽ ഖാഹിരി (റ). ഒന്നാമത്തെ പുത്രൻ ശംസുദ്ദീനും രണ്ടാമത്തേത് അഹ്മദും ആയിരുന്നു. കേരളത്തിലെ സൈനുദ്ദീൻ മഖ്ദൂമിനെപ്പോലെ മത വിജ്ഞാന രംഗത്ത് അതുല്യ സംഭാവനകൾ നൽകി തമിഴ് പ്രവിശ്യയെ ധന്യമാക്കിയ മഹാനുഭാവനാണ് സദഖത്തുല്ലാഹിൽ ഖാഹിരി(റ). ജനനം ഹി. 1402 ലായിരുന്നു. അക്ഷരജ്ഞാനവും ഭാഷാ ജ്ഞാനവും പിതാവിൽ നിന്ന് അഭ്യസിച്ച ശേഷം ഉപരിപഠനത്തിന് അക്കാലത്തെ പ്രമുഖപണ്ഡിതനായ ചിന്നാനൈനാ ആലിം ലബ്ബ (റ)വിന്റെ അടുക്കലേക്ക് പോയി. സുലൈമാൻ (റ) വിന്റെ ഉത്തമ കൂട്ടുകാരനായിരുന്നു അദ്ദേഹം. കീളക്കരയിലായിരുന്നു ദർസ് നടത്തിയിരുന്നത്. ഗുരുവിനും നാട്ടുകാർക്കും ഇഷ്ടഭാജനമായാണ് സ്വദഖത്തുല്ല വളർന്നത്. ഹി. 982-ൽ മഖ്ദും ഇസ്മാഈൽ- ഫാത്തിമ ദമ്പതികൾക്ക് ജനിച്ച മഹാനാണ് ചിന്നനൈനാ ലബ്ബ ആലിം എന്ന പേരിൽ പ്രസിദ്ധനായ മുഹമ്മദ് അബ്ദുൽ ഖാദിർ(റ). ചെറുവിരലില്ലാത്തത് കാരണം ജനങ്ങൾ ചിന്നനൈനാ എന്നു വിളിച്ചു. പിൽക്കാലത്ത് ഈ നാമം പ്രസിദ്ധമാവുകയും ചെയ്തു. കായൽ പട്ടണത്തെ ശംസുദ്ധീൻ (റ)ന്റെ പ്രധാന ശിഷ്യനാണദ്ദേഹം. ഹി. 1071 റബിഉൽ അവ്വൽ 5ന് ഇദ്ദേഹം പരലോകം പൂകി. വിഖ്യാതമായ ആ ഖബർ കീളക്കര പഴയപളളി പരിസരത്താണ്. മഹാനായ ഗുരുവിന്റെ അപദാനങ്ങൾ 'മർസിയ്യത്തുല്ലാമിയ്യ' എന്ന കവിതയിലൂടെ സദഖത്തുല്ല(റ) പാടിയത് സ്മരണീയമാണ്. പഠന കാര്യത്തിൽ നൈപുണ്യം കാണിച്ച സദഖത്തുല്ല(റ) വിജ്ഞാന ശാഖകളിലും താൽപര്യം കാണിച്ചു. കാവ്യ രചനയിൽ അത്യുന്നത സ്ഥാനം അലങ്കരിച്ച് സദഖത്തുല്ലാ (റ)വിന് 'മാദിഹു റസൂൽ' എന്ന സ്ഥാനപ്പേർ ലഭിച്ചു. നബി(സ) യെ മദ്ഹ് ചെയ്ത നിരവധി കാവ്യങ്ങൾ രചിച്ചതാണ് ഇതിന് കാരണം. ഒരു രാത്രി അദ്ദേഹം ഒരു സ്വപ്നം കണ്ടു. ഒരു സുമുഖൻ വിഷാദമുഖത്തോടെ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. എന്റെ പിതാമഹന്റെ മദ്ഹുകൾ മാത്രം പറഞ്ഞ് എന്നെ താൻ വിസ്മരിക്കുന്നതിൽ എനിക്ക് പരിഭവമുണ്ട്. സ്വപ്നമുണർന്നപ്പോൾ അടയാളത്തിലൂടെ ആഗതനെ മനസ്സിലായി. ശൈഖ് മൂഹിയിദ്ധീൻ (റ)വായിരുന്നു ആഗതൻ, പിന്നെ താമസിച്ചില്ല. തന്റെ കാവ്യവചനങ്ങൾ കടലാസിൽ ചിന്തി. അതാണ് സുപ്രസിദ്ധമായ 'ഖുതുബിയത്ത്' എന്ന കാവ്യ സമാഹാരം. ദർസ് കിതാബുകളും തസവുഫും വശമാക്കിയ മഹാൻ പഠിച്ച കിതാബുകളിലൊക്കെ തകരീറുകൾ (വിവരണങ്ങൾ) എഴുതി ചേർത്തിരുന്നു. പിൽക്കാല വിജ്ഞാന കുതുകികൾക്ക് ഉപയുക്തമാവും വിധം ശറഹുകളും (വ്യാഖ്യാനങ്ങൾ) എഴുതി. ഇക്കാരണത്താലാണ് ശറഹിന്റെ രാജാവ് എന്ന അപരനാമത്തിൽ സദഖത്തുല്ല (റ) പണ്ഡിതലോകത്ത് അറിയപ്പെട്ടത്. അറബി ഭാഷയിലെ അറിവിന്റെ ഭാരങ്ങൾ തുറന്ന് അവ തമിഴർക്കും ഉപയുക്തമാക്കിയ തെക്കെ ഇന്ത്യയിലെ വിജ്ഞാനജ്യോതിയാണ് കഥാപുരുഷൻ. രണ്ടു ഭാഷകളുടെ മധ്യവർത്തിയായി ഇദ്ദേഹം ചെയ്ത സേവനം അല്പമാണ്. സുൽത്താനുൽ ഉലമാഇൽ അറബി വൽ അജം (അറബി-അനറബി പണ്ഡിത ചക്രവർത്തി) എന്ന പേർ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കീളക്കര മഅബർ പ്രവിശ്യയുടെ ഭാഗമാണല്ലോ. ഇവിടെ നിന്നും കായൽ പട്ടണത്തു നിന്നും മഖ്ദൂമികൾ പല രാജ്യത്തേക്കും കുടിയേറിയിട്ടുണ്ട്. മത പ്രചാരണവും വിജ്ഞാന വിതരണവുമായിരുന്നു ഇവരുടെ ലക്ഷ്യം. ഈ കൂട്ടത്തിൽ കൊച്ചിയിലേക്ക് കൂടിയേറിയ മഖ്ദൂമാണ് സയ്യിദ് അലിയ്യുബ്നു അഹ്മദ് (റ). ഇദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് സൈനുദ്ദീൻ ഒന്നാമൻ പിൽക്കാലത്ത് പൊന്നാനിയിൽ കുടിയേറി അവിടം ധന്യമാക്കി. കേരളത്തിന്റെ വിവിധ ഭാഗത്ത് നിസ്തുല സേവനം ചെയ്ത മഖ്ദൂമികളിവിടെ വിജ്ഞാനത്തിന് നവ്യമായ രൂപരേഖകൾ തയ്യാറാക്കി. ഫിഖ്ഹിനും തസവുഫിനും പ്രാമുഖ്യം നൽകിക്കൊണ്ട് കുത്തഴിഞ്ഞ മതപഠനത്തെ പത്ത് കിതാബും അദ്കിയായും ഇർശാദും മുർശിദും ഫത്ഹുൽ മുഈനും ഈ കേരളത്തിന് കാഴ്ചവെച്ചു. ഇപ്രകാരം തമിഴ് പ്രവിശ്യക ളിൽ ഇസ്ലാമിക ചലനത്തിനും മതപഠനത്തിനും അടിത്തറ പാകിയതും അവ തുന്നിക്കെട്ടിയതും സദഖത്തുല്ലാഹി (റ) യുടെ കുടുംബമായിരുന്നുവെന്നും ഈ രണ്ട് മഖ്ദൂമീ കുടുംബവും പരസ്പര ആശയവിനിമയം നടത്തിയിരുന്നുവെന്നും ചരിത്രം പറയുന്നു. സദഖത്തുല്ലാഹി(റ) ദീർഘമായ പഠനയാത്രയിൽ മക്കയിലും മദീനയിലും എത്തിയിരുന്നു. രണ്ടു വർഷമാണ് മക്കയിലും മദീനയിലും കഴിച്ചുകൂട്ടിയത്. അക്കാലത്തെ പണ്ഡിത നേതാക്കളിൽ ഒരാളായി ഖാഹിരി (റ) എണ്ണപ്പെട്ടു. ബുദ്ധി സാമർത്ഥ്യത്തിൽ ആദ്ദേഹത്തെ ആരും പിന്നിലാക്കിയില്ല. ഒരിക്കൽ മദീനാ തെരുവിലൂടെ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് മഴ വർഷിച്ചു. മണലിലാകെ വെള്ളം തളം കെട്ടി. നടക്കാൻ നന്നെ വിഷമം ഒരു വീടിന്റെ വരാന്തയിലേക്ക് കയറിനിന്നു. വീട്ടുടമ ഇറങ്ങി വന്നു പറഞ്ഞു. “അല്ലാഹുവിന്റെ റഹ്മത്ത് ഭൂമിയിൽ പതിക്കുന്നത് താങ്കൾക്ക് ഇഷ്ടമല്ല അല്ലേ? അനിഷ്ടത്തോടെയല്ലേ ഇങ്ങോട്ട് കയറിയത്. ഉടൻ കഥാ പുരുഷൻ തിരിച്ചടിച്ചു. 'നിങ്ങൾക്ക് തെറ്റി! അല്ലാഹുവിന്റെ റഹ്മത്തിനെ കാലുകൊണ്ട് ചവിട്ടുന്നതിലാണ് എനിക്ക് അനിഷ്ടം.

കീളക്കര ഏർവാടി ഭരണകാലത്തും അതിനു മുമ്പും പ്രസിദ്ധികേട്ട സുന്ദര പട്ടണമായിരുന്നു കീളക്കര. ബംഗാൾ ഉൾക്കടലിന്റെ തീരത്തെ ഈ പട്ടണം മഅബർ ദേശത്തിന്റെ റാണിയായി വിലസി. ഒരു കാലത്ത് അറബി വ്യാപാരികളുടെ പറുദീസയായിരുന്നു ഇവിടെ. കോഴിക്കോട്ടും കൊടുങ്ങല്ലൂരും പോലെ കീളക്കരയിലും അറബികളുടെ മേധാവിത്വം സുന്ദരപാണ്ഡ്യന്റെ ഭരണകാലത്തും നിലനിന്നതായി മലബാർ ചരിത്രം ഉറുദുവിലെഴുതിയ സയ്യിദ് ശംസുല്ലാഹിൽ ഖാദിരി രേഖപ്പെടുത്തുന്നു. സുന്ദരപാണ്ഡ്യന്റെ സൈനിക വ്യൂഹത്തിലുണ്ടായിരുന്ന കുതിരകളെ നീളക്കുപ്പായമിട്ട് അറബികൾ ഇറക്കുമതി ചെയ്തതായിരുന്നുവെന്നും കുതിരക്കച്ചവടമിവിടെ വളരെക്കാലം വ്യാപകമായി നിലനിന്നിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. മുത്തും പവിഴവും അവിടെ നിന്നും ലഭിച്ചിരുന്നു. വ്യാപാര മേഖല അതിവിപുലവും പ്രസിദ്ധവുമായി തുടർന്നു. കുത്തക വ്യാപാരികൾ കോളനി സ്ഥാപിച്ചു. പ്രഭുതെരുവ് എന്നൊരു സ്ട്രീറ്റ് തന്നെ അവിടെ നിലവിൽ വന്നത് അങ്ങനെയാണ്. പൗത്രമാണിക്കം, കർകറാ, കായൽ ദുരൈ,വജ്രനാട് തുടങ്ങിയ ഒരു പാട് ഉപനാമങ്ങൾ ഈ നാടിന് ചരിത്രകാരന്മാർ വിളിച്ചു വന്നതായി കാണാം. നാടിന്റെ സ്വഭാവം, വ്യാപാരത്തിന്റെ വൈവിദ്ധ്യം, വ്യാപാരികളുടെ വൈജാത്യം എന്നിവ പേരുകളുടെ ആധിക്യത്തിന് കാരണമായി. ഇബ്നു ബത്തൂത്തയുടെ രിഹ്ലത്തിലെ 'ഫതൻ' കീളക്കര തന്നെയാണെന്നാണ് ചരിത്രമതം. പ്രസിദ്ധിയുടെ ഉത്തുംഗതിയി ലെത്തി നിൽക്കുന്ന കീളക്കര ആത്മീയതയിലും മികച്ചു നിന്നു. ബാദുഷ(റ)വിന്റെ ആഗമനത്തിന് മുമ്പു തന്നെ പട്ടണത്തിൽ മുസ്ലിംകളുണ്ടായിരുന്നു. വ്യാപാരികളായിരുന്നുവെന്ന് മാത്രം. പക്ഷേ മതപ്രബോധന പ്രവർത്തനം വ്യവസ്ഥാപിതമായി നടന്നത് ബാദുഷ(റ)വിന്റെ ആഗമന ശേഷമാണ്. വലിയ്യുകളും ശുഹദാക്കളും കീളക്കരയുടെ ആത്മീയതക്ക് മാറ്റുകൂട്ടുന്നു. കൂട്ടത്തിൽ സദഖത്തുല്ലാഹിൽ ഖാഹിരി(റ) എടുത്തു പറയേണ്ട മഹാനാണ്. കീളക്കരയിൽ വ്യാപാരാർത്ഥം വന്നവരിൽ യമൻ, ഈജിപ്ത് തുടങ്ങിയ നാടുകളിൽ നിന്നും പായ്കപ്പലിലെത്തിയ അറബികളും ഉണ്ടായിരുന്നു. സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ) സിദ്ധീഖ്(റ)ന്റെ വംശപരമ്പരയിൽ ജനിച്ച മഖ്ദൂം മുല്ലാ മുഹമ്മദ് (റ)ന്റെ സഹോദരൻ സയ്യിദ് അഹ്‌മദ്‌ (റ) അന്തർദേശീയ വ്യാപാരിയായിരുന്നു. അവരുടെ പിതാവിന് രാമനാഥപുരം അധിപനായ സേതുപതി മഹാരാജാവുമായി അടുത്ത ബന്ധമുണ്ടായതിനാൽ അദ്ദേഹത്തിന്റെ വ്യാപാരം ഇവിടെ വ്യാപിച്ചിരുന്നു. വാർദ്ധക്യമായപ്പോൾ പുത്രൻമാര വിളിച്ചു പറഞ്ഞു. “മക്കളെ, ഉപ്പാക്ക് ആരോഗ്യമില്ലാതായിരിക്കുന്നു. നീണ്ടുകിടക്കുന്ന വ്യാപാര ശൃംഖല അറ്റുപോവരുത്. നിങ്ങളിലാണ് ബാദ്ധ്യത. പായ്ക്കപ്പലിലേറി ആ ദിശയിൽ യാത്ര തുടങ്ങുക. രാമേശ്വരമാണ് നിങ്ങളുടെ യാത്രാ ലക്ഷ്യം". മക്കൾ ആജ്ഞ സ്വീകരിച്ച് കന്നിയാത്രക്കൊരുങ്ങി. മറുനാട്ടിൽ പിതാ വിന്റെ സുഹൃത്തുക്കളുണ്ടല്ലോ എന്ന് സമാധാനിച്ചു. ദിവസങ്ങൾ യാത ചെയ്ത് ലക്ഷ്യത്തിലെത്താറായപ്പോൾ കുടൽ ഇളകി പായ്ക്കപ്പൽ തകർന്നു. ഭീമമായ വ്യാപാര സമ്പാദ്യം മുഴുവൻ കടൽ വിഴുങ്ങി. വിലപ്പെട്ട ജീവനു നേരെ ആഴക്കടലിൽ നിന്നും മൃത്യുവിന്റെ കരങ്ങൾ നീളാൻ തുടങ്ങി. എങ്കിലും അല്ലാഹുവിന്റെ സഹായത്തിലവർ നിരാശരായില്ല. അവർ രക്ഷക്ക് പ്രാർത്ഥിച്ചു. തകർന്നടിഞ്ഞ കപ്പലിൽ നിന്നും വേർപ്പെട്ടൊരു പലക കയ്യിൽ തടഞ്ഞത് അപ്പോഴായിരുന്നു. രണ്ടു പേരും അതിൽ എത്തി പിടിച്ചു നീന്താൻ തുടങ്ങി. നീന്തിത്തളർന്ന് കരയിലെത്തി. അപ്പോഴേക്കും നന്ന അവശരായിരുന്നു. കരയിലെത്തിയതോടെ ബോധമറ്റു കടൽക്കരയിൽ കിടന്നു.മത്സ്യം പിടിക്കാനെത്തിയ മുക്കുവർ അതുകണ്ടു. അവർ ഈ യുവാക്കളെ ശുശ്രൂഷിച്ചു. ബോധം തെളിഞ്ഞപ്പോൾ ഭക്ഷണം നൽകി. മണ്ഡപം എന്ന സ്ഥലത്തെ മൽസ്യത്തൊഴിലാളികളായിരുന്നു അവർ. അപരിചിതരുടെ സംസാരത്തിൽ നിന്ന് അവർ വിദേശികളാണെന്ന് മുക്കുവർ മനസ്സിലാക്കി.അവശരായ പരദേശികളെ മുക്കുവർ വേണ്ടപോലെ പരിപാലിച്ചു കീളക്കര എത്തിച്ചു.മുസ്ലിംകളെ ഏൽപിക്കുകയും ചെയ്തു. ക്രമേണ അവരുടെ ക്ഷീണം നീങ്ങി. ആ നാട്ടുകാരോട് അവർ തങ്ങളുടെ കഥകളൊക്കെ കേൾപിച്ചു. രാമനാഥപുരം സേതുപതി മഹാരാജാവിന്റെ പരിചയക്കാരനായ വ്യാപാരിയുടെ മക്കളാണവരെന്ന് അറിഞ്ഞ പ്പോൾ കീളക്കരെ മുസ്ലിംകൾ അവരെ രാജാവുമായി ബന്ധപ്പെടുത്തി. കഥയറിഞ്ഞ രാജാവ് പിതാവിന്റെ വിവരം അന്വേഷിക്കുകയും നഷ്ടപരിഹാരം നൽകി വ്യാപാരരംഗത്ത് തുടരാൻ പ്രോത്സാഹനം നൽകുകയും ചെയ്തു. അങ്ങനെ അവരുടെ കച്ചവടം പടർന്നു പന്തലിച്ചു. ജ്യേഷ്ഠാനുജന്മാർ മാർക്കറ്റിലെ ഉപഭോക്താക്കളുടെ സ്നേഹഭാജനങ്ങളായി നാൾക്കു നാൾ വ്യാപാരം പുരോഗമിച്ചു. ഇവരുടെ ജീവിതത്തിലാകൃഷ്ടനായ മന്ത്രി ഈശ്വരയ്യർ തന്റെ രണ്ടു പെൺമക്കളെ ഇവർക്കു വിവാഹം ചെയ്തുകൊടുക്കാൻ ആഗ്രഹിച്ചു. രാജാവുമായി ആലോചിച്ച് തീരുമാനിച്ച പ്രകാരം അവർ ഇസ്ലാം സ്വീക രിക്കുകയും വിവാഹം നടക്കുകയും ചെയ്തു. ഇന്നത്തെ പരമക്കുടിക്ക് വടക്കുള്ള ചില ഭൂഭാഗങ്ങൾ അവർക്കു നൽകി. ഏമനേശ്വരത്ത് അവർ താമസിച്ചു പോന്നു. മൂത്ത സഹോദരന് രണ്ട് ആൺകുട്ടികളുണ്ടായി.മൂന്നാമത്തേതു പെൺകുട്ടിയും. പേര് ഫാത്വിമ.സിദ്ദീഖ് പരമ്പയിൽ നിന്നു തന്നെ വർഷങ്ങൾക്കു മുമ്പ് കായൽ പട്ടണത്തു വന്നു താമസമാക്കിയ മഖ്ദൂം സുലൈമാൻ (റ) എന്നവരുമായി ഫാത്വിമയുടെ വിവാഹം നടന്നു.

എന്നാല്‍ ആയിരംത്തോളം വര്‍ഷം പഴക്കമേറിയ ഈ അചാരത്തിനെതിരില്‍ ഇമാമീങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല, ഇക്കാലങ്ങളിലോക്കെയും അവര്‍ ഈ ഒരു നാബിദിനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് പറയാന്‍ വയ്യ. “സലഫീ പണ്ഡിതന്‍മാര്‍” എന്ന് ഇവര്‍ പ്രത്യേകം പേര് ഇട്ടു വിളിക്കുന്ന ശൈകുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയോ ഇബ്നുല്‍ കയ്യിം (റ) യോ മറ്റു പഴയകാല മുജാഹിദു അങ്ങീകരിക്കുന്ന ഒരറ്റ ഇമാമും ഇതിനെതിരെ പറഞ്ഞിട്ടില്ല, എന്നാല്‍ ഇവരില്‍ പലരും ഇതിനെ അനുകൂലിക്കുകയാണ് ചെയ്തത്... ഇബ്നു തമിയ്യ തന്‍റെ “ഇക്തിലാഉ സ്വിറാത്തല്‍ മുസ്തകീം” മില്‍ പറഞ്ഞതിനെ ഇമാം ശങ്കത്തി (റ) എടുത്ത് ഉദ്ദരിക്കുന്നത് കാണുക:- { ـ قول شيخ الإسلام في " اقتضاء الصراط المستقيم" في بحث المولد: فتعظيم المولد واتخاذه موسماً قد يفعله بعض الناس ويكون له فيه أجر عظيم لحسن قصده وتعظيمه لرسول الله صلى الله عليه وسلم أو كما قدمت أنه يستحسن من بعض الناس ما يستقبح من المؤمن المسدد.} ചില ആളുകള്‍ ചെയ്യുന്നത് പോലെയുള്ള നബി ദിനം ആഘോഷിക്കലും ആ ദിനത്തെ ആദരിക്കലും വലിയ പുന്ന്യമുള്ള കാര്യമാണ് എന്നാ ഈ വാചകങ്ങളെ ഇമാം ശങ്കത്വി (റ) വിശദീകരിച്ചുകൊണ്ട് പറയുന്നു:- { فكلام شيخ الإسلام ـ يقصد هذه العبارة ـ صريح في جواز عمل مولد النبي صلى الله عليه وسلم الخالي من منكرات تخالطه } അപ്പോള്‍ ശൈകുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ഈ വാക്കുകള്‍ മൌലീദ് ആഘോഷം അനുവദനീയം ആണെന്നതിനുള്ള വ്യക്തമാക്കുന്ന വാചകങ്ങള്‍ ആകുന്നു, എന്നാല്‍ അതില്‍ തെറ്റായ പ്രവര്‍ത്തികള്‍ കൂട്ടിക്കുഴക്കുകയുമരുത്... എന്നാല്‍ സുയൂത്വി ഇമാം അക്കമിട്ടു മറുപടി പറഞ്ഞ ഇമാം ഫാകിഹാനിയുടെ ഒരു രിസാല അല്ലാതെ ഒരു ഇമാം അവരുട ഒരറ്റ കിതാബിലും ഒരു വാക്കുപോലും മൌലൂദിനെതിരെ പറഞ്ഞിട്ടില്ല എന്നത് എത്ര ശ്രദ്ദേയമാണ്... അനുകൂലിച്ചു പറഞ്ഞവരുടെ നീണ്ട നിരതന്നെ ഉണ്ട് താനും... നബിദിനാഘോഷം പുണ്യമാണെന്നും , ആഘോഷിക്കുകയും , ലോക മുസ്ലിംകളോട് ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഹസ്വനുല്‍ ബസ്വരി (റ) , ജുനൈദുല്‍ ബാഗ്ദാദി(റ) , മഅറൂഫുല്‍ ഖര്‍ഖീ(റ) , ഇബ്നു ജുബൈര്‍ (റ) , അശൈഖ് സ്വലിഹ് ഉമറുല്‍ മല്ലാഅ(റ) , നൂറുദീന്‍ മഹ് മൂദ് സന്‍ കീ (റ) , ഫഖ്‌റുധീനുറാസീ(റ) , ഹാഫിള് അബുല്‍ ഖത്താബ് ബിന്‍ ദിഹ് യ (റ) . ഹാഫിള് അബ്ദുറഹ്മാന്‍ ഇബ്നുല്‍ ജൌസി (റ) , അബുല്‍ അബ്ബാസ്‌ അഹ്മദുല്‍ അസഫീ (റ) , അബുല്‍ ഖാസിം മുഹമ്മദ്‌ ബിന്‍ അഹ്മദുല്‍ അസഫീ (റ) , അശൈഖു സ്വലാഹുധീനു സ്സ്വിഫ്ദീ (റ) , അബ്ദുള്ളഹിബ്നു അസ്സ്വനീഅതല്‍ മിസ്‌ രീ (റ) , അല്‍ ഹാഫിള് ബിന്‍ നാസ്വിറുദ്ധീനു ദ്ധിമിശ്ഖീ (റ) , അല്‍ ഹാഫിള് ഇബ്നു കസീര്‍ , ജമാലുദ്ധീന്‍ സുയൂത്വി (റ) , അല്ലാമാ മുഹമ്മദ്‌ ബിന്‍ ഉമര്‍ അല്‍ ഹള്റമീ (റ) , ശൈഖുല്‍ ഇസ്ലാം ശിഹാബുദ്ധീന്‍ അഹ്മദ്‌ ബിന്‍ ഹജറില്‍ ഹൈതമി(റ) , അഹ്മദുബിന്‍ അഹ്മദുല്‍ ഖസ്തല്ലാനീ (റ) , മുല്ലാ അലിയ്യുല്‍ ഖാരീ (റ) , അബ്ദുറഊഫ് അല്‍ മുനാവീ (റ) , അല്ലാമാ ഖുത്ബുദ്ധീനുല്‍ ഹനഫീ (റ) ........................................ ഇവരൊക്കെ ബിദഇകള്‍ ആണോ ..? ഇവര്‍ ഇവരുടെ ഗ്രന്ഥങ്ങളില്‍ ബിദ്അത്ത് പ്രച്ചരിപ്പിച്ചോ ...? ഇത് എവിടെയും തീരില്ല... തല്‍കാലം നിര്‍ത്തുന്നു... എന്‍റെ അന്വേഷണം ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു............

ഹസനുല്‍ ബസ്വരീ (റ) പറയുന്നു: ഹുഹ്ദ് പര്‍വതസമാനമായി എനിക്ക് സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവനും ഞാന്‍ റസൂല്‍ (റ) യുടെ മൌലൂദിന് വേണ്ടി ചിലവഴിക്കുമായിരുന്നു. (ഇയാനത് ത്വാലിബീന്‍ -3/414 ) ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നു: ആരെങ്കിലും റസൂല്‍ (സ) യുടെ മൌലൂദില്‍ പങ്കെടുക്കുകയും ബഹുമാനിക്കുകയും അതിനു വിലകല്പ്പിക്കുകയും ചെയ്‌താല്‍ അവന്‍ വിശ്വാസം കൊണ്ട് വിജയംകണ്ടു. (ഇയാനത് ത്വാലിബീന്‍ - 3/414 ) ശേഷം മഹറൂഫ് ഇബ്നു ഫിറൂസ് അല്‍ കര്‍ഖീ (റ) , ഇമാം യാഫിഈ അല്‍ യമാനി (റ), ഇമാം സരീ അസ്സഖാത്വീ (റ), അമീറുല്‍ മു’അമിനീന്‍ ഹാറൂന്‍ റഷീദ് (റ) തുടങ്ങിയ പല പ്രസിദ്ധരായ മുന്‍കാല സൂരികളില്‍ നുന്നും അദ്ദേഹം നബിദിനം ആഘോഷിച്ചതും അതിനെ വര്‍ന്നിച്ചതും അവിടെ ഈ രണ്ടു പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷെ അതൊന്നും ഈ ആരോപണം നടത്തുന്നവര്‍ കാണാറില്ല! ഇനി ഇവര്‍ക്ക് നബിദിനം ഹിജ്ര മുന്നൂറിനു ശേഷമാണ് എന്ന് സ്ഥാപിക്കാന്‍ (അതാരും നിഷേദിചിട്ടില്ല എന്നത് മറ്റൊരു വസ്തുത !) ഇവര്‍ ഉദ്ദരിക്കുന്ന അല്‍ മവാഹിബുല്‍ ജലിയ്യ എന്ന തഴവ മുസ്‌ലിയാരുടെ കവിതാസമാഹാരത്തിലെ കട്ടുമുറിച്ച ചില വരികള്‍: >>>"NabiDINAM Munpu Pathivillaathathanu. Ath Hij'ra Munnoorinu (H.300) Sesham Vannathanu" (AL MAVAAHIBUL JALIYYA.3/50) അദ്ദേഹത്തിന്‍റെ കവിത ഇവിടെ നല്‍കുന്നു: - മൌലൂദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ അത് ഹിജ്റ 300 ന് ശേഷം വന്നതാ നബിക്കുളള മൌലൂദ് വീട്ടിലും ഓതേണ്ടതാ അതിനാല്‍ മുസീബത്തൊക്കെയും നീങ്ങുന്നതാ കണ്ണേറ് ഹസദ് ഇവയൊക്കെയും നീങ്ങുന്നതാ ദാരിദ്ര്യവും നീങ്ങുവാനുതകുന്നതാ മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജനാ ഇര്‍ബല്‍ ഭരിച്ചവരാണ് വന്‍ ധര്‍മ്മിഷ്ടനാ മൌലൂദ് കഴിക്കാന്‍ ഏറ്റവും ഉത്സാഹമാ മാസം റബീഉല്‍ അവ്വഃല്‍ എന്താഘോഷമാ മൌലൂദ് കഴിക്കുനന്ന് ആടയ്യായിരം പൊരിക്കുന്നതാണേ കോഴിയും പതിനായിരം കൂടാതെ ഒരുലക്ഷത്തി മുപ്പതിനായിരം പാത്രങ്ങളില്‍ ഹല്‍വായുമുണ്ടോരോതരം ഇതിലെ വരികളില്‍ പറയുന്നത് ഇമാം ഇബ്നു കസീര്‍ തന്‍റെ അല്‍ ബിദായത്തിലും സുയൂത്തി ഇമാം തന്‍റെ ഹാവിയിലോക്കെ ഉദ്ദരിച്ച കാര്യങ്ങള്‍ തന്നെയാണ്, പുതുതായി ഒന്നും ഇല്ല. ഹസനുല്‍ ബസ്വരീ (റ) പറയുന്നു: ഹുഹ്ദ് പര്‍വതസമാനമായി എനിക്ക് സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവനും ഞാന്‍ റസൂല്‍ (റ) യുടെ മൌലൂദിന് വേണ്ടി ചിലവഴിക്കുമായിരുന്നു. (ഇയാനത് ത്വാലിബീന്‍ -3/414 ) ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നു: ആരെങ്കിലും റസൂല്‍ (സ) യുടെ മൌലൂദില്‍ പങ്കെടുക്കുകയും ബഹുമാനിക്കുകയും അതിനു വിലകല്പ്പിക്കുകയും ചെയ്‌താല്‍ അവന്‍ വിശ്വാസം കൊണ്ട് വിജയംകണ്ടു. (ഇയാനത് ത്വാലിബീന്‍ - 3/414 ) ശേഷം മഹറൂഫ് ഇബ്നു ഫിറൂസ് അല്‍ കര്‍ഖീ (റ) , ഇമാം യാഫിഈ അല്‍ യമാനി (റ), ഇമാം സരീ അസ്സഖാത്വീ (റ), അമീറുല്‍ മു’അമിനീന്‍ ഹാറൂന്‍ റഷീദ് (റ) തുടങ്ങിയ പല പ്രസിദ്ധരായ മുന്‍കാല സൂരികളില്‍ നുന്നും അദ്ദേഹം നബിദിനം ആഘോഷിച്ചതും അതിനെ വര്‍ന്നിച്ചതും അവിടെ ഈ രണ്ടു പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷെ അതൊന്നും ഈ ആരോപണം നടത്തുന്നവര്‍ കാണാറില്ല! ഇനി ഇവര്‍ക്ക് നബിദിനം ഹിജ്ര മുന്നൂറിനു ശേഷമാണ് എന്ന് സ്ഥാപിക്കാന്‍ (അതാരും നിഷേദിചിട്ടില്ല എന്നത് മറ്റൊരു വസ്തുത !) ഇവര്‍ ഉദ്ദരിക്കുന്ന അല്‍ മവാഹിബുല്‍ ജലിയ്യ എന്ന തഴവ മുസ്‌ലിയാരുടെ കവിതാസമാഹാരത്തിലെ കട്ടുമുറിച്ച ചില വരികള്‍: >>>"NabiDINAM Munpu Pathivillaathathanu. Ath Hij'ra Munnoorinu (H.300) Sesham Vannathanu" (AL MAVAAHIBUL JALIYYA.3/50) അദ്ദേഹത്തിന്‍റെ കവിത ഇവിടെ നല്‍കുന്നു: - മൌലൂദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ അത് ഹിജ്റ 300 ന് ശേഷം വന്നതാ നബിക്കുളള മൌലൂദ് വീട്ടിലും ഓതേണ്ടതാ അതിനാല്‍ മുസീബത്തൊക്കെയും നീങ്ങുന്നതാ കണ്ണേറ് ഹസദ് ഇവയൊക്കെയും നീങ്ങുന്നതാ ദാരിദ്ര്യവും നീങ്ങുവാനുതകുന്നതാ മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജനാ ഇര്‍ബല്‍ ഭരിച്ചവരാണ് വന്‍ ധര്‍മ്മിഷ്ടനാ മൌലൂദ് കഴിക്കാന്‍ ഏറ്റവും ഉത്സാഹമാ മാസം റബീഉല്‍ അവ്വഃല്‍ എന്താഘോഷമാ മൌലൂദ് കഴിക്കുനന്ന് ആടയ്യായിരം പൊരിക്കുന്നതാണേ കോഴിയും പതിനായിരം കൂടാതെ ഒരുലക്ഷത്തി മുപ്പതിനായിരം പാത്രങ്ങളില്‍ ഹല്‍വായുമുണ്ടോരോതരം ഇതിലെ വരികളില്‍ പറയുന്നത് ഇമാം ഇബ്നു കസീര്‍ തന്‍റെ അല്‍ ബിദായത്തിലും സുയൂത്തി ഇമാം തന്‍റെ ഹാവിയിലോക്കെ ഉദ്ദരിച്ച കാര്യങ്ങള്‍ തന്നെയാണ്, പുതുതായി ഒന്നും ഇല്ല. ഇവിടെ പ്രസക്തമായ ഒരു കാര്യം ഏതായാലും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് നബിദിനാഘോഷം ഹിജ്ര മുന്നൂറിനു ശേഷമാണ് വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത് എന്ന്, അത് നിരവധി ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രെഘപ്പെടുത്തീട്ടുമുണ്ട്, എന്നാല്‍ അന്ന് തൊട്ടു ഇന്ന് വരെ അത് നിലനില്‍ക്കുന്നുമുണ്ട്. ഈ കാലങ്ങളില്‍ അതിനെ അനുകൂല്ച്ചു സംസാരിച്ച ഇമാമീങ്ങള്‍ ഒരുപാട് നാം കണ്ടു ഇനിയും ദാരാളം ഉണ്ട്താനും.

(AlHavi fathawa 1/196) ********* സത്യത്തില്‍ സഹീഹൈനിയില്‍നിന്നും തനിക്ക് നബിദിനത്തിന് രേഖ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ഇമാം ഇബ്നു ഹജറുല്‍ അസ്കലാനിയുടെ പേരില്‍ ഇവര്‍ ചെയ്യുന്ന മറ്റൊരു വഞ്ചനയുടെ കഥയാണ്‌ ഇവിടെ പൊളിയുന്നത്. അവിടെ (كَانَ بِدْعَةً حَسَنَةً) അത് നല്ല ബിദ്അത്താണ് എന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശത്തെ മൂടിവേച്ചാണ് ഇവര്‍ മഹാനവരുടെ പേരില്‍ ആരോപണം ഉന്നയിക്കുന്നത്. മാത്രമല്ല, ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തുന്നു. "അബൂലഹബിന്റെ അടിമയാണ് സുവൈബത്ത്. അബൂലഹബ് അവരെ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് നബി(സ)ക്ക അവര്‍ മുല കൊടുത്തു. അങ്ങനെ അബൂലഹബ് മരണപ്പെട്ടപ്പോള്‍ അയാളുടെ ബന്ധുക്കളില്‍പ്പെട്ട ഒരാള്‍ക്ക് വളരെ മോശപ്പെട്ട അവസ്ഥയില്‍ അയാളെ കാണിക്കപ്പെട്ടു. നിന്റെ അവസ്ഥയെന്താണെന്ന ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്. "നിങ്ങള്‍ക്കു ശേഷം ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ സുവൈബത്തിനെ ഞാന്‍ മോചിപ്പിച്ചതിന്റെ പേരില്‍ ഇതില്‍ നിന്ന് (തളള വിരലിനിടയില്‍ നിന്ന്) എനിക്ക് കുടിപ്പിക്കപ്പെടുന്നു." (ബുഖാരി 4711) ഇബ്നു ഹജര്‍ അസ്ഖലാനി (റ) എഴുതുന്നു. സുഹൈലി (റ) പറയുന്നു."അബ്ബാസ്(റ) പറയുന്നു. അബൂലഹബ് മരണപ്പെട്ടപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം വളരെ മോശമായ അവസ്ഥയില്‍ ഞാനദ്ദേഹത്തെ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കു ശേഷം ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ എല്ലാ തിങ്കളാഴ്ചയും എനിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നു. സുഹൈലി (റ) പറയുന്നു. അതിനു കാരണം നബി(സ) ജനിച്ചത് തിങ്കളാഴ്ചയാണ്. സുവൈബത്തായിരുന്നു നബി(സ)യുടെ ജനനം കൊണ്ട് അബൂലഹബിന് സന്തോഷ വാര്‍ത്ത അറിയിച്ചത്. അതു നിമിത്തം അബൂലഹബ് അവരെ മോചിപ്പിച്ചു. (ഫത്ഹുല്‍ ബാരി 14/344) ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ) "മൌരിദുസ്വാവീ ഫീ മൌലിദില്‍ ഹാദീ" എന്ന ഗ്രന്ഥത്തില്‍ പറയുന്നു. "ശാശ്വതമായി നരകാവകാശിയാണെന്നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട് സന്തോഷിച്ചതിന്റെ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അപ്പോള്‍ ജീവിതകാലം മുഴുവനും നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും തൌഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത്??" (അല്‍ഹാവിലില്‍ ഫതാവാ 2/189).. എത്രമാത്രം അനീതിയാണ് ഇവര്‍ ചെയ്യുന്നതെന്ന് ഇവരുടെ നേതാക്കളെ അപ്പടി വിശ്വസിച്ചു ഇവര്‍ക്ക് അറിയുന്നില്ല.!! ഇതുകൊണ്ടും തീരുന്നില്ല, നബിദിനത്തിനെതിരെ എന്തുണ്ട് തെളിവാക്കാന്‍ എന്നാ ഇവരുടെ അന്വേഷണം എത്തുന്നത് അടുത്തത്‌ ഇമാം ബകരി എന്നു പ്രസിദ്ദനായ അബൂബക്കെര്‍ ഇബ്നു മുഹമ്മദ്‌ ശത്വാ അദ്ദമിയാതി (റ) യുടെ ഇയാനത്തു ത്വാലിബ്‌ എന്ന ഗ്രന്തത്തിലാണ്!!! ഇയാനത്തില്‍ ഇവര്‍ക്ക് ഇത് മാത്രമേ കാണൂ... അതില്‍ത്തന്നെ ഇമാം ബകരി (റ) പലരില്‍നിന്നും മൌലൂദിന്റെ പൂര്‍വകാല മാതൃകകള്‍ വിവരിക്കുന്നുമുണ്ട്. ഇമാം ഹല്ബി യില്‍നിന്നും ഉദ്ദരിക്കുന്നു: ഇമാം സുബ്കി (റ) അക്കാലത്തെ പ്രകല്പരായ അനേകായിരം പണ്ഡിതര്‍ അദ്ദേഹത്തിന്‍റെ കീഴില്‍ ഒരുമിച്ചു കൂടുകയും പ്രവാചകരുടെ മദ്ഹുകള്‍ പാടി പറയുകയും സ്വലാത്തുകള്‍ കൂട്ടമായി നിന്നുകൊണ്ട് ചെല്ലുകയും ചെയ്യാറുണ്ടായിരുന്നു, ഈ മൌലൂദ് പരിപാടിയില്‍ ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ശേഷം അദ്ദേഹം പറയുന്നു: അപ്രകാരം അദ്ദേഹം ചെയ്തതുപോലെ ചെയ്യല്‍ വളരെ നല്ലൊരുകാര്യമാണ്. (ഇയാനത് ത്വാലിബീന്‍ - 3/414 ) ഇമാം നവവി (റ) ന്റെ ശൈഖായ ഇമാം അബു ശാമ (റ) പറയുന്നു: നമ്മുടെ ഈ കാലത്ത് കാണുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം എല്ലാ വര്‍ഷങ്ങളിലും പ്രവാചകരുടെ ജന്മദിനത്തില്‍ സംഘടിപ്പിക്കാറുള്ള ദാന ധര്‍മങ്ങളും സന്തോഷ- അലങ്കാരപ്രകടനങ്ങളും സാധുക്കള്‍ക്ക് നന്മ ചെയ്യുക എന്നതില്‍ ഉപരി അത് നബി(സ) യോടുള്ള സ്നേഹ പ്രകടനവും അവിടെത്തോടുള്ള അവരുടെ മനസ്സില്‍ ഉള്ള ആദരവുമാണ്. മാത്രമല്ല, ലോകാനുഗ്രഹിയായ റസൂല്‍ (സ) യെ നമ്മിലേക്ക് അയച്ചതിനു അല്ലാഹുവിനോട് ചെയ്യുന്ന നന്ദിയുമാണ്. (ഇയാനത് ത്വാലിബീന്‍ - 3/414 ) ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ)പറയുന്നു: "ശാശ്വതമായി നരകാവകാശിയാണെന്നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട് സന്തോഷിച്ചതിന്റെ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അപ്പോള്‍ ജീവിതകാലം മുഴുവനും നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും തൌഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത്! (ഇയാനത് ത്വാലിബീന്‍ - 3/414-അല്‍ഹാവിലില്‍ ഫതാവാ 2/189 )

(2) അക്രമം പ്രവേശിച്ച മൌലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനു വേണ്ടി പണം നല്കുന്നത് മനസംതൃപ്തിയോടെയല്ല. അക്രമത്തിന്റെ വേദന നിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജ കാരണം തരുന്നത് സ്വീകരിക്കുന്നത് വാളു കൊണ്ട് പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുളള പാട്ടുകളും, യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍ അംറദീങ്ങളുമായും നാശക്കാരികളായ സ്ത്രീകളുമായും ഒരുമിച്ചു കൂടലും കൂടിയുണ്ടായാല്‍ പറയാനുമില്ല. യുവതികള്‍ പുരുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെററു തന്നെ.. ആടിക്കുഴഞ്ഞും ചാഞ്ഞും ചരിഞ്ഞുമുളള നൃത്തങ്ങളും വിനോദത്തില്‍ മുഴുകലും ആഖിറം മറന്നു പോകലും കൂടി വരുമ്പോള്‍ പറയാനുമില്ല... ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം--- രണ്ടാമതായി ഫാകിഹാനി പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൌലിദാഘോഷത്തിലേക്ക് വന്നു ചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍ സന്തോഷ പ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലയ്ക്കല്ല.. തന്നെയുമല്ല, ഇത്തരം കാര്യങ്ങള്‍ ജുമായ്ക്കു വേണ്ടി സമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ ജുമുഅയ്ക്കു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പററില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നമസ്കാരത്തിനു വേണ്ടി സമ്മേളിക്കുമ്പോള്‍ ഇവയില്‍ ചിലതുളളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പററുമോ..ഒരിക്കലും പററില്ല. അപ്പോള്‍ നമുക്ക് പറയാനുളളതിതാണ്. നബിദിനത്തില്‍ സന്തോഷ പ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെററായ കാര്യങ്ങള്‍ ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്... ഫാകിഹാനി(റ)യുടെ വാദം അഞ്ച്---- നബി (സ) ജനിച്ച മാസമായ റബീ ഉല്‍ അവ്വലില്‍ തന്നെയാണല്ലോ നബി (സ) വഫാത്തായതും. അതിനാല്‍ ദുഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല.. ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം---- ഇതിനു പറയാനുളള മറുപടിയിതാണ്.. നബി(സ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടനം നടത്താനും മുസീബത്ത് വരുമ്പോള്‍ ആത്മ സംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ അറവു നടത്താനോ മറേറാ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് നിയാഹത്തും പൊറുതി കേട് കാണിക്കുന്നതും ഇസ്ലാം വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ നബി (സ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും നബി (സ)യുടെ വിയോഗത്തിന്റെ പേരില്‍ ദു:ഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ അറിയിക്കുന്നു. ഹുസൈനി (റ)നെ വധിച്ച ദിവസം ദു:ഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്നു റജബ് (റ) "ലത്വാഇഫ്" എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതു കാണാം.. "അമ്പിയാക്കള്‍ക്ക് മുസീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദു:ഖാചരണം നടത്താന്‍ അല്ലാഹു കല്പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുളളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്പിക്കപ്പെടും.."(അല്‍ ഹാവീലില്‍ ഫത്താവാ 1/190 - 193) ഇതാണ് ഫാകിഹാനിയില്‍ നിന്നും ഇമാം സുയൂത്തി ഉദ്ദരിച്ചതും അക്കമിട്ടു മറുപടി നല്‍കിയതിന്‍റെ പ്രസക്തഭാഗം... ഇവയൊക്കെ മൂടി വെച്ച് ഫാകിഹാനിയില്‍ നിന്നും ഉദ്ദരിക്കുന്നവര്‍ക്ക് അറിയില്ല, സത്യത്തില്‍ ഫാകിഹാനിയുടെ ഈ രിസാല ഇമാം സുയൂത്തിയുടെ ഗ്രന്ഥത്തിലൂടെ അല്ലാതെ ഈ ലോകത്തേക്ക് പ്രകാശിതമായിട്ടില്ല, ഇമാം സുയൂത്വി അത് മറച്ചു വച്ചിരുന്നെങ്കില്‍ ഇന്ന് ഇത് ഇവര്‍ക്ക് ലഭിക്കുമായിരുന്നില്ല. അദ്ദേഹം നീതിയോടെ അതിനെ സമീപിച്ചപ്പോള്‍ മഹാനോട് ഇവര്‍കാട്ടുന്നത് അനീതിയാണെന്ന് പറയേണ്ടല്ലോ... ശേഷം സച്ചരിതരായ ഒരുപാട് ഇമാമീങ്ങലില്‍നിന്നും അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്. അല്‍ ഹാവിയില്‍ നിന്നും വിമര്‍ശകര്‍ അടുത്തതായി ഉദ്ദരിക്കുന്നത് ഇബ്നു ഹജര്‍ അസ്കലാനി അത് ബിദ്’അത്തെന്നു ആക്ഷേപിച്ചുകൊണ്ട് എഴുതി എന്നപോലെ ഒരു ഉദ്ദരണി നല്‍കാറുണ്ട് അതിന്‍റെ സത്യാവസ്ത ഇവിടെ നല്‍കുന്നു! ***>>> Ibnu Hajar Asqalani(r): "Adisthana paramayi NABIDINA AGOSHAM BID'ATHanu. Salafu swalihile Arum ithu Report Cheythitilla"

മൌലിദാഘോഷം സുന്നത്താകാനും തരമില്ല, കാരണം മതം തേടിയ കാര്യമാണ് സുന്നത്ത് എന്ന ഫാകിഹാനി (റ)യുടെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിക്കാം. സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായ പരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയും ആവാം. മൌലിദാഘോഷത്തില്‍ വ്യക്തമായ പരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെങ്കിലും ഇനിപ്പറയാന്‍ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട്. (മൌലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം.) ഫാകിഹാനി (റ)യുടെ വാദം നാല്:- അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ, ഹറാമോ ആകാനേ തരമുളളൂ.. ഇത്തരുണത്തില്‍ രണ്ടായി വിഭജിച്ചു വേണം അതേക്കുറിച്ച് സംസാരിക്കാന്‍.. (1)ഒരാള്‍ തന്റെ സ്വത്തെടുത്ത് തന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ബന്ധു മിത്രാദികള്‍ക്കും വേണ്ടി മൌലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുററവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനെക്കുറിച്ചാണ്. ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം---- "അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്ലിംകള്‍ ഏകോപിച്ച കാര്യമാണ്" എന്ന അദ്ദേഹത്തിന്റെ സംസാരം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി (റ) പറയുന്നു. നബി (സ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കാര്യം പുതുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും. അല്‍ കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സിദ്ദീനിബ്നു അബ്ദിസ്സലാം (റ) പറയുന്നു. ബിദ്അത്ത് വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാകും. ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍ പെട്ടതാണെന്ന് അറിയാനുളള മാര്‍ഗം ശരീഅത്തിന്റെ പൊതു തത്വങ്ങളുമായി അതിനെ തട്ടിച്ചു നോക്കലാണ്. നിര്‍ബന്ധമാകാനുളള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് നിര്‍ബന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പ്പെടുന്നുവെങ്കില്‍ അത് ഹറാമും, സുന്നത്താകാനുളള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് സുന്നത്തും, കറാഹത്തിന്റെ നിയമങ്ങളില്‍ അത് കടന്നു വരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നിയമങ്ങളില്‍ കടന്നു വരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം. ഇവയില്‍ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്രസകളും അതിര്‍ത്തിയിലെ സൈന്യ സങ്കേതങ്ങളും നിര്‍മ്മിക്കുന്നതും തറാവീഹ് നമസ്കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദ പ്രതിവാദങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്. ശേഷം ഇമാം സുയൂത്വി (റ) തുടരുന്നു. "മനാഖിബുശ്ശാഫിഈ" എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ (റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി (റ) രേഖപ്പെടുത്തുന്നു. "പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്. ഒന്ന്- ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്. രണ്ട്- മേല്‍ പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോള്‍ മേല്‍ പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ല താനും"... ഇതുവരെയുളളത് ഇമാം ശാഫിഈ (റ)യുടെ സംസാരമാണ്. "അപ്പോള്‍ അത് മുബാഹാകാനും തരമില്ല" എന്നു തുടങ്ങുന്ന ശൈഖ് ഫാകിയാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. കാരണം മൌലിദാഘോഷം ഖുര്‍ആനിനോടോ, സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാല്‍ ഇമാം ശാഫിഈ (റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതു പോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യ കാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ല കാര്യത്തില്‍ പെട്ടതാണത്. കാരണം തെററ് കുററങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ല കാര്യമാണല്ലോ.. അതിനാല്‍ ഇബ്നു അബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതു പോലെ സുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍.. ഫാകിഹാനി (റ) തുടരുന്നു.

ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച് സംസാരിച്ചതിനെ ഇമാം സുയൂത്വി (റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. പ്രധാനമായും 5 കാര്യങ്ങളെ അടിസ്ഥാനമാക്കിയുളളതാണ് ഫാകിയാനി(റ)യുടെ വിശദീകരണം. ഫാകിഹാനി (റ) യുടെ വാദം ഒന്ന്:- ഈ മൌലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുളളതായി എനിക്കറിയില്ല. ഇമാം സുയൂത്വി (റ) യുടെ ഖണ്ഡനം--- ഇവിടെ തുടങ്ങുന്നു: { وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ} തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുല്‍ ഫള്ല്‍ അഹ്മദുബ്നു ഹജര്‍ (റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു. അടിസ്ഥാനം (1)- ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) പറയുന്നു. "മൌലിദിനൊരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും, മുസ് ലിമിലും ഉളള ഒരു ഹദീസാണത്. നബി (സ) മദീനയില്‍ ചെന്നപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. അതേപ്പററി അവരോടന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടിയിതാണ്. അല്ലാഹു ഫിര്‍ഔനിനെ മുക്കി നശിപ്പിക്കുകയും മൂസാ നബി(അ)യെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്.. അതിനാല്‍ ആ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങള്‍ വ്രതമനുഷ്ഠിക്കുന്നു. ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും, ഓരോ വര്‍ഷവും ആ ദിവസം മടങ്ങി വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധര്‍മ്മം, ഖുര്‍ആന്‍ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങള്‍ കൊണ്ട് നന്ദി പ്രകടിപ്പിക്കാവുന്നതാണ്. ആ ദിവസത്തില്‍ (റബീ ഉല്‍ അവ്വല്‍ 12ല്‍) ലോകത്തിനനുഗ്രഹമായ പ്രവാചകര്‍ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാള്‍ വലിയ എന്ത് അനുഗ്രഹമാണുളളത്.?! അതിനാല്‍ മുഹര്‍റം 10 ല്‍ മൂസാ നബി(അ)യുടെ സംഭവവുമായി യോജിക്കാന്‍ ആ ദിവസം തന്നെ (നബി(സ)യുടെ ജന്മ ദിനം) നന്ദി പ്രകടനം നടന്നേ മതിയാവൂ.. ഈ പരിഗണന നല്‍കാത്തവര്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ ഏതെങ്കിലുമൊരു ദിവസം മൌലീദ് സംഘടിപ്പിക്കുന്നു. ചുലര്‍ ഇതിനേക്കാള്‍ വിശാലത കാണിച്ച് വര്‍ഷത്തില്‍ ഒരു ദിവസം മൌലിദ് സംഘടിപ്പിക്കുന്നു. അതത്ര ശരിയാണെന്നു തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൌലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. നാം നേരത്തേ പറഞ്ഞ ഖുര്‍ആന്‍ പാരായണം, അന്നദാനം, ദാനധര്‍മ്മം, നന്മ ചെയ്യാന്‍ പ്രോല്‍സാഹനം നല്‍കുന്ന, നബി (സ)യുടെ പ്രശംസാ ഗീതങ്ങള്‍, തുടങ്ങി അല്ലാഹുവിനുളള നന്ദി പ്രകടനമായി വിലയിരുത്താന്‍ പററുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികള്‍. ആ ദിവസത്തില്‍ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ, കറാഹത്തോ, ഖിലാഫുല്‍ ഔലയോ ആയത് ഒഴിവാക്കണം". (അല്‍ഹാവീലില്‍ ഫതാവ 1/196)... അടിസ്ഥാനം (2)- ഇമാം ജലാലുദ്ദീന്‍ സുയൂതി(റ) നബിദിനാഘോഷത്തിന് പ്രമാണമായി പറയുന്നത് ഈ ഹദീസാണ്. അദ്ദേഹം കുറിക്കുന്നു. "ജന്മ ദിനാഘോഷത്തിന് മറെറാരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അനസ് (റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചക ലബ്ധിക്കു ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാള്‍ അബ്ദുല്‍ മുത്ത്വലിബ് നബി(സ)യുടെ അഖീഖ കര്‍മം നിര്‍വഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ. അതിനാല്‍ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു. ആകയാല്‍ സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്." (അല്‍ഹാവീലില്‍ഫതാവാ-1/196) ഫാകിഹാനി (റ)യുടെ വാദം 3:- മൌലിദ് പരിപാടിയെ 5 മത നിയമങ്ങളുമായി തട്ടിച്ചു നോക്കി നാമിങ്ങനെ പറയും. ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ, അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ ആക്ഷേപിക്കാതെ മതം തേടുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുളള പണ്ഡിതന്മാരോ അത് ചെയ്തിട്ടുമില്ല. ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:-

തുടക്കം കാണുക:- { [حُسْنُ الْمَقْصِدِ فِي عَمَلِ الْمَوْلِدِ] بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ الْحَمْدُ لِلَّهِ وَسَلَامٌ عَلَى عِبَادِهِ الَّذِينَ اصْطَفَى، وَبَعْدُ، فَقَدْ وَقَعَ السُّؤَالُ عَنْ عَمَلِ الْمَوْلِدِ النَّبَوِيِّ فِي شَهْرِ رَبِيعٍ الْأَوَّلِ، مَا حُكْمُهُ مِنْ حَيْثُ الشَّرْعُ؟ وَهَلْ هُوَ مَحْمُودٌ أَوْ مَذْمُومٌ؟ وَهَلْ يُثَابُ فَاعِلُهُ أَوْ لَا؟} “മൌലൂദ് കഴിക്കുന്നതിലെ അനുഗ്രഹീത ലക്ഷ്യം” എന്ന തല വാചകത്തില്‍ തുടങ്ങുന്നു.. ചോദ്യം ഇതാണ് : റബീഉല്‍ അവ്വല്‍ മാസം നബി (സ) യുടെ മൌലിദ് കൊണ്ടാടുന്നതിന്റെ ശറഹിലെ വിധി എന്ത് ? അത് സ്തുത്യര്‍ഹമായതോ അതോ വെറുക്കപ്പെടേണ്ടതോ ? അതിനു പുണ്യം ഉണ്ടോ ഇല്ലേ ? الْجَوَابُ: عِنْدِي أَنَّ أَصْلَ عَمَلِ الْمَوْلِدِ الَّذِي هُوَ اجْتِمَاعُ النَّاسِ وَقِرَاءَةُ مَا تَيَسَّرَ مِنَ الْقُرْآنِ وَرِوَايَةُ الْأَخْبَارِ الْوَارِدَةِ فِي مَبْدَأِ أَمْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَا وَقَعَ فِي مَوْلِدِهِ مِنَ الْآيَاتِ، ثُمَّ يُمَدُّ لَهُمْ سِمَاطٌ يَأْكُلُونَهُ وَيَنْصَرِفُونَ مِنْ غَيْرِ زِيَادَةٍ عَلَى ذَلِكَ - هُوَ مِنَ الْبِدَعِ الْحَسَنَةِ الَّتِي يُثَابُ عَلَيْهَا صَاحِبُهَا لِمَا فِيهِ مِنْ تَعْظِيمِ قَدْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَإِظْهَارِ الْفَرَحِ وَالِاسْتِبْشَارِ بِمَوْلِدِهِ الشَّرِيفِ മറുപടി : അടിസ്ഥാനപരമായി മൌലീദ് ആഘോഷം എന്നത് ജനങ്ങളെ ഒരിമിപ്പിച്ചു കൂട്ടലും ഖുര്‍ആന്‍ ഓതുക, പ്രവാചകരുടെ ജനനവുമായി ബന്ദപ്പെട്ടു ഉണ്ടായ അത്ഭുത സംഭവങ്ങള്‍ വിവരിക്കുക, കൂടാതെ അവിടെ സംഘടിച്ചവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യലും, ഭക്ഷിക്കലും ചെയ്യുക, ഇവയില്‍ അതിര് കവിയാതെ പിരിഞ്ഞു പോകലുമാണ്. ( ഇവിടെയും ചിലര്‍ ദുര്വ്യാക്യാന ശ്രമം നടത്താറുണ്ട്. ഇമാം സുയൂത്തി ഇവിഎടെ മൌലൂദ് പരിപാടിക്ക് ഒരു നിര്‍വചനം ആദ്യം പറഞ്ഞതാണ്.. അതുകൊണ്ടുതന്നെ ആ പറയപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമേ മൌലൂദില്‍ ചെയ്യാവൂ എന്നും അതില്‍ കൂടുതല്‍ വല്ലതും ചെയ്യാന്‍ പാടില്ല എന്നല്ല ഈ വിവക്ഷിക്കുന്നത് കാരണം നമുക്കറിയാം അദ്ദേഹം സ്വലാത്ത് ചെല്ലുന്നത് പറഞ്ഞിട്ടില്ല എന്നതുകൊണ്ട്‌ അതും അതിര് വിടല്‍ ആവില്ല മറിച്ചു ഇവടെ ഉദ്ദേശം ഇപ്രകാരം ഇസ്ലാം അനുവദിക്കുന്ന പ്രവര്‍ത്തികളല്ലാത്ത അനിസ്ലാമികമായാതൊന്നും അതിന്‍റെ പേരില്‍ നടത്തരുത് എന്നാണു.) ഇത് നല്ല ഒരു ബിദ്’അത്താണ്. അതിന്‍റെ വക്താക്കള്‍ക്ക് പ്രവാചക ജന്മദിനത്തില്‍ സന്തോഷിക്കുകയും അവിടെത്തെ ആദരിക്കലും ഉള്‍കൊള്ളുന്നതിനാല്‍ ഈ പ്രവര്‍ത്തനം പ്രതിഫലാര്‍ഹവുമാണ്. ശേഷം ഇന്നുകാണുന്ന വിപുലമായി നടത്തുന്ന മൌലൂദ് സദസ്സുകള്‍ക്ക് തുടക്കം കുറിച്ച വെക്തി എന്ന് ഖ്യാതി ഉള്ള മുദഫര്‍ അബൂ സഹീദ് (H:549-630) രാജാവിന്‍റെ കാലത്തെ വിപുലമായ മൌലൂദിനെകുരിച്ചു ഇബ്നു കസീര്‍ (റ), ഇബ്നു ജൌസി (റ) തുടങ്ങിയവരില്‍ നിന്നും ഉദ്ദരിച്ച്‌ അദ്ദേഹം ഉദാഹരിക്കുന്നു. തന്‍റെ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പണ്ഡിത ശ്രേഷ്ഠരെയും സംഘടിപ്പിച്ച്‌ ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ലക്ഷങ്ങള്‍ ചലവഴിച്ചായിരുന്നു പ്രസ്തുത ആഘോഷം. അദ്ദേഹത്തെ എഴുതിയവര്‍ ഒക്കെയും അദ്ദേഹത്തിന്‍റെ മഹത്തങ്ങള്‍ പറയാതെ പോയിട്ടില്ല. ഇബ്നു കസീര്‍ നിന്നും ഉദ്ദരിക്കുന്നു : ، وَكَانَ شَهْمًا شُجَاعًا بَطَلًا عَاقِلًا عَالِمًا عَادِلًا، رَحِمَهُ اللَّهُ وَأَكْرَمَ مَثْوَاهُ (മുദഫര്‍ രാജാവ് ഉദാരചരിതനും ധീരനും വീരയോദ്ധാവും ബുദ്ദിമാനും പണ്ഡിതനും നീതിമാനുമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് കാരുണ്യം നല്‍കട്ടെ അദ്ദേഹത്തിന്‍റെ വാസസ്ഥാനം ഉന്നതമാകട്ടെ.) ഇബ്നുല്‍ ജൌസി പറയുന്നു: മൂന്ന് ലക്ഷം ദിനാര്‍ മൌലൂദ് സംഘടിപ്പിക്കാന്‍ ചിലവഴിക്കുന്ന അതിലുപരി ജനങ്ങള്‍ക്കും മറ്റുമായി ലക്ഷങ്ങള്‍ ദാനധര്‍മ്മം ചെയ്യുന്ന ഈ രാജാവിന്‍റെ ഭാര്യയില്‍ നിന്നും റിപ്പോര്ട്ട് ചെയ്യുന്നു, അദ്ദേഹത്തിന്‍റെ കമീസ് പരുപരുത്ത നൂലില്‍ നയ്ത വെറും അഞ്ചു ദിര്‍ഹമില്‍ കൂടാത്തതായിരുന്നു. തുടര്‍ന്ന് സുദീര്‍ഘമായി മറ്റു പലരില്‍ നിന്നും അദ്ദേഹത്തിനെ പ്രകീര്‍ത്തിക്കുന്ന വാചകങ്ങള്‍ ഉദ്ദരിക്കുന്നുണ്ട് എന്നാല്‍ അക്കാലത്തെയോ പിന്കാലത്തെയോ ഒരറ്റ പണ്ഡിതനും അദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയോ അല്ലെങ്കില്‍ അത് അനിസ്ലാമികമാനെന്നോ പറഞ്ഞിട്ടില്ല, ഇവിടെയാണ്‌ ഇമാം സുയൂത്തി അതില്‍നിന്നും ഒറ്റപ്പെട്ട ഒരു ശബ്ദം രേഖപ്പെടുത്തുന്നത്, പിന്കാല മാലികീ മദ്ഹബിലെ ഫാകിഹാനി എന്ന്‍ പേരില്‍ അറിയപ്പെടുന്ന ഇമാം താജുദ്ദിന്‍ ഉമര്‍ ഇബ്നു അലി സിക്കന്തരി (റ) യില്‍നിന്നും ഈ മൌലൂദിന് വിരുദ്ദമായി പറഞ്ഞ ഒരു രിസാലത്ത് അതുപോലെ പൂര്‍ണ്ണമായി ഇമാം സുയൂതി രേഘപ്പെടുത്തുകയും അതിനു അക്കമിട്ടു മറുപടി പറയുകയുമാണ് അല്‍ഹാവി ലില്‍ ഫതാവ യിലൂടെ ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ ഒന്നര പേജില്‍ കയിയാത്ത ഉദ്ദരണി ഒന്നും വിട്ടുപോവാതെ ഉദ്ദരിക്കുകയും ശേഷം വീണ്ടും ഓരോന്നും എടുത്തു ഉദ്ദരിച്ച്‌ മറുപടി നല്‍കുന്ന ശൈലിയില്‍ ആണ് അവ ഉള്ളത്.

സച്ചരിതരായ ഇമാമീങ്ങളും മൌലീദ് ആഘോഷവും ബിസ്മില്ലാ വല്ഹമ്ദുലില്ലാഹ് വസ്വലാത്തു വസ്സലാമു അല അശ്രഫില്‍ മക്ലൂഖീന്‍ വ അല ആലിഹി വ സ്വഹബിഹില്‍ ഫാഹിസീന്‍... ലോക പ്രവാചകര്‍ മുഹമ്മദ്‌ മുസ്തഫാ (സ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ മാസം റബീഇന്‍റെ സൗഭാഗ്യം നുകരുന്ന ഈ ധന്യ വേളയില്‍... അവിടെത്തെ മുഹിബ്ബീങ്ങള്‍ സ്വലാത്തിലൂടെയും പ്രവാചക കീര്‍ത്തനങ്ങളിലൂടെയും സ്നേഹാദരവോടെ പാടി പുകഴ്ത്തുമ്പോള്‍ നമ്മുടെ സമൂഹത്തിലെ ആരുടെയൊക്കെയോ മുഖങ്ങളില്‍ എന്തോ ഒരുതരം മ്ലാനതയും വല്ലാത്തൊരു വിഷമ വൃത്തത്തില്‍ പെട്ട അവസ്ഥയും കാണുന്നത് ഒരു ദയനീയ കാഴ്ച തന്നെ...! {وما أرسلناك إلا رحمة للعالمين} “ലോകത്തിനു (സര്‍വ്വം) അനുഗ്രഹമായിട്ടല്ലാതെ നാം തങ്ങളെ നിയോഗിച്ചിട്ടില്ല” എന്ന്‍ അല്ലാഹു പറഞ്ഞ ആ പ്രവാചകരുടെ ഭൂലോകത്തു ഭൂജാതനായ വസന്തംവിടരുന്ന പുണ്യറബീഉല്‍ അവ്വല്‍... ആഘോഷം അനിസ്ലാമികവും തനി ബിദ്’അത്തും ശിര്‍ക്കിന് വരെ ഹേതുവാണെന്നു പറയുന്ന ഒരു വിഭാഗം... മുന്‍കാലങ്ങളില്‍ ദീനീ ഗ്രന്ഥങ്ങള്‍ മുസ്‌ലിം ഉമ്മത്തിന് സമര്‍പ്പിച്ചു പോയ സച്ചരിതരായ ഇമാമീങ്ങളെ തങ്ങളുടെ ഈ പിഴച്ച വാദത്തിനു കൂട്ട് നിന്നവരാണ് എന്ന് വരുത്തിവെക്കാന്‍ നടത്തുന്ന വളരെയധികം വിര്‍ത്തിഹീനമായ ചതികളും കുതന്ദ്രങ്ങളെയും വരച്ചുകാട്ടുക എന്നതാണ് എന്‍റെ എളിയ ലക്ഷ്യം... സത്യത്തില്‍ ഇവിടെ നടന്ന പല ചര്‍ച്ചകളിലൂടെ നാം കണ്ടതാണ് നബിദിനം ഹറാം എന്നോ കരാഹത്തു എന്നോ അല്ലെങ്കില്‍ കിലാഫുല്‍ ഔല എന്നോ ഇനത്തില്‍പ്പെട്ട ഒരു ബിദ്’അത്താണ് ഇതെന്ന് എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഒരു കച്ചിതിരുമ്പും ഇവക്ക് തുണയായി പറയപ്പെട്ടിട്ടില്ല... പിന്നെ ആകെ ഇവര്‍ക്ക് ഉള്ളത് അല്‍ഹാവീ ലില്‍ ഫതാവാ എന്ന ഇമാം ജലാലുദ്ധിന്‍ സുയൂത്തി (റ) യുടെ വിശ്വപ്രസിദ്ധമായ ഫതവാ സമാഹാര ഗ്രന്ഥമാണ്. ആദ്യമായി ഇവിടെ നല്‍കപ്പെട്ട അവര്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് (ഞാന്‍ പത്താ ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് ആദ്യമായി അല്‍ഹാവി ലില്‍ ഫതാവ എന്ന കൃതിയെക്കുറിച്ച് ഒരു ക്ലാസ്സില്‍ വെച്ച് കേള്‍ക്കുന്നത്) ഈ വിഷയത്തില്‍ പറഞ്ഞു വരുന്ന ഭാഗം ആദ്യം നല്‍കാം :- ***Afthab Kannancheri ഇബ്നു ഹജർ ഹൈതമിയോട് നബിദിനത്തെ കുറിച്ച് ചോദിക്കപ്പെട്ടു, അപ്പോൾ അദ്ദേഹം വിശദീകരിച്ചു: 'മൌലിദിന്റെ അടിത്തറ തന്നെ ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റ്ാ വരെയുള്ള നല്ലവരായ മുൻഗാമികളിൽ നിന്ന് അത് ഉദ്ദരിക്കപ്പെടുന്നില്ല'. (അൽ-ഹാവീ, സുയൂത്വി) ===== അയ്മെന്‍ ഇവിടെ നല്‍കിയത്:- ###### 'Nabi Dinathe' kurichulla Panditha Abhiprayangal Namuk Parishodikam. >>>"NABIDINAM vyaja vadikal undakkiya BID'ATH akunu. Theeta kothiyanamar ath etu pidikukayum cheythu" (AL-HAVEELIL FATHAVA VOLUM1 pg: 190,191) >>> "NABIDINAM Vyaaja Vaadikalum Chila Ichanuvarthikalum Kettiyundaakkiya B ID'ATHanu" -IMAM FAKIHANI Al Havi Vol.1 Pg190 >>> Ibnu Hajar Asqalani(r): "Adisthana paramayi NABIDINA AGOSHAM BID'ATHanu. Salafu swalihile Arum ithu Report Cheythitilla" (AlHavi fathawa 1/196) =========== ഇനി ഇവിടെ ഇതൊക്കെതന്നെ ഒരു ഗൂഗിള്‍ ഡ്രൈവ് ഫയല്‍ ആയി (ml_nabi_dinagosham4.pdf - Google Drive) മുഹമ്മദ്‌ ഹാരിസും ഇതൊക്കെ തന്നെയാണ് പോസ്റ്റു ചെയ്തിട്ടുള്ളത്... അതില്‍ അല്‍ ഹാവിയില്‍ ഉണ്ട് എന്നല്ലാതെ ആരില്‍ നിന്നും അത് ഉദ്ദരിച്ച്‌ എന്ന് പറയാനുള്ള സന്മനസ്സുപോലും കാണിച്ചിട്ടില്ല. അറുനൂറില്‍ പരം ഗ്രന്ഥങ്ങള്‍ വിവിദ ഫന്നുകളിലായി എഴുതിയ ഒരു ഇമാമിനോടു എത്രമാത്രം അനീതിയാണ് ഈ തുണ്ഡം ഉദ്ദരനികളെ കൂട്ടുപിടിച്ച് ദുര്‍വ്യാക്യാനങ്ങള്‍ മെനയുന്നവര്‍ ചെയ്തു കൂട്ടിയത്!? ഒരാള്‍ ഒരുപാട് കഷ്ട്ടിച്ചു പഠിച്ചു ഒരു വിഷയത്തെ സമര്‍പ്പിക്കാന്‍ വേണ്ടി എഴുതിയ ഒരു ഗ്രന്ഥത്തില്‍ നിന്നും അദ്ദേഹം ശരിയല്ലെന്ന് സ്ഥാപിക്കുകയും അവ ദീനി പ്രമാണ വിരുദ്ദമെന്നു വരച്ചുകാട്ടുകയും ചെയ്ത ചില ഉദ്ദരനികള്‍ മാത്രം അടര്‍ത്തിമാറ്റി അദ്ദേഹം എന്തൊരു കാര്യത്തിനാണോ അവ എഴുതിയത്, അതിനു നേര്‍വിപരീതം സമര്‍ത്തിക്കാന്‍ അവയുടെ തലയും വാലും വെട്ടിമാറ്റി അദ്ദേഹത്തെ വരെ തെറ്റിദ്ദരിക്കപ്പെടാന്‍ കാരണമാവും വിധം ഇവര്‍ (ഇവിടെ ഇതൊന്നുമറിയാതെ പോസ്റ്റു ഇട്ടവരരെ കുറിച്ചല്ലേ...) ഇന്നീനടത്തുന്നതു എത്രമാത്രം വഞ്ചനാപരമാണ് !!! ഇതിനു നാടന്‍ ശൈലിയില്‍ ഒരു പ്രയോഗമുണ്ട് ഞങ്ങള്‍ ഇത്തരം പ്രവര്‍ത്തികളെ “ചെറ്റത്തരം” എന്നാണു വിളിക്കാറ്...! ഇനി ഇവിടെ അദ്ദേഹം നല്‍കിയ ഈ വിഷയവുമായി ബന്ദപ്പെട്ട അല്‍ ഹാവി ലില്ഫതാവാ ഇലുള്ള പ്രഥാനപ്പെട്ട മുഴുവന്‍ ഭാഗവും നല്‍കുന്നു.. (ഇന്ഷാ അല്ലാഹ് ആവിശ്യപ്പെടുകയാനെങ്കില്‍ അവയുടെ അറബി മൂലവും പോസ്റ്റുന്നതാണ്) അദ്ദേഹത്തോട് വലീമാത്തിന്റെ ഇതുമായി ബന്തപ്പെട്ടു ചോദിക്കപ്പെട്ടപ്പോള്‍ ആണ് തന്‍റെ സുദീര്‍ഘമായ പത്തിലതികം പേജുകളില്‍ നിറഞ്ഞുകവിഞ്ഞ ഒരു മറുപടി നല്കീട്ടുള്ളത്..

*ആദ്യമായി നബി(സ്വ)യുടെ ജന്മ ദിനം ആഘോഷമാക്കിയത് ശിയാക്കളല്ല പിന്നെ ആരൊക്കെ?* 1) *നബി(സ്വ) തന്നെ* عن أبي قتادة الأنصاري رضي الله عنه أن أعرابيا سأل النبي صلى الله عليه وسلم عن صوم يوم الإثنين قال إن ذاك اليوم الذي ولدت فيه وأنزل علي فيه "നബി(സ്വ)യോട് ഒരു ഗ്രാമീണൻ തിങ്കളാഴ്ച നോമ്പിനെ പറ്റി ചോദിച്ചപ്പോൾ അവിടെന്നു പറഞ്ഞു അന്നാണ് എന്നെ പ്രസവിച്ചത് അന്നാണ് എനിക്ക് ഖുർആൻ ഇറങ്ങിയത്" *ഇതൊരു അടിസ്ഥാന തെളിവാണ്* 2) *സ്വഹാബികൾ* قال سيدنا معاوية رضي الله عنه : خرج رسولَ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ على حَلْقةٍ يعني من أصحابِهِ فقالَ ما أجلسَكم قالوا : جلَسنا ندعوا اللَّهَ ونحمَدُهُ ، على ما هدانا لدينِهِ ((ومنَّ علينا بِكَ)) قالَ آللَّهُ ما أجلسَكم إلَّا ذلِكَ قالوا آللَّهُ ما أجلسنا إلَّا ذلِكَ قالَ أما إنِّي لَم أستحلِفْكم تُهمةً لَكم وإنَّما أتاني جبريلُ عليْهِ السَّلامُ فأخبرَني أنَّ اللَّهَ عزَّ وجلَّ يُباهي بِكمُ الملائِكةَ "മുആവിയ (റ)പറയുന്നു:ഒരിക്കൽ നബി(സ്വ) സ്വഹാബികൾ കൂടി ഇരിക്കുന്ന സ്ഥലത്തേക്കു വന്നു നബി(സ്വ) അവരോട് ചോദിച്ചു എന്തിനാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നത്? അവർ പറഞ്ഞു:അങ്ങയെ ഞങ്ങൾക്കു കിട്ടിയതിലും അവന്റെ മതത്തിൽ ചേരാൻ കഴിഞ്ഞതിലും അല്ലാഹുവിനെ സ്തുതിക്കാനും പ്രാർത്തിക്കാനുമാണ് നബി(സ്വ) ചോദിച്ചു വേറെ ഉദ്ദേശ്യം ഒന്നുമില്ലെ? അവർ പറഞ്ഞു:ഇല്ല അതു മാത്രമേയുള്ളു നബി(സ്വ) :എങ്കിൽ നിങ്ങളെ പറ്റി അല്ലാഹു മലക്കുകളോട് അഭിമാനം കൊള്ളുകയാണ്" *ഇതിൽ അടിസ്ഥാന തെളിവുണ്ട്* 3) *ശേഷം വന്ന ഇമാമീങ്ങൾ* അവർ മൗലിദ് ഓതാൻ വേണ്ടി ധാരാളം മൗലിദ് കിതാബുൾ രചിച്ചു ചില ഇമാമീങ്ങളെ താഴെ പറയാം ١- الإمام الواقدي المتوفى 207هـ... 1) ഹിജ്റ 207ൽ മരണപ്പെട്ട ഇമാം വാഖിദി(റ) ٢-الإمام ابن أبي عاصم النبيل المتوفى 287هـ.. 2) ഹിജ്റ വർഷം 287ൽ മരണപ്പെട്ട ഇമാം ഇബ്നു അബീ ആസ്വിം(റ) ٣-الحافظ أبي العباس العزَفي المتوفى 603هـ... 3) ഹിജ്റ വർഷം 603ൽ മരണപ്പെട്ട ഇമാം ഹാഫിള് അബുൽ അബ്ബാസ് അൽ അസഫി(റ) ٤-الحافظ ابن دحية الأندلسي المتوفى 633هـ.. 4) ഹിജ്റ വർഷം 633 ൽ മരണപ്പെട്ട ഇമാം ഹാഫിള് ഇബ്നു ദിഹ്യാ(റ) ٥-الحافظ ابن كثير المتوفى 744هـ.. 5) ഹിജ്റ വർഷം 744 ൽ മരണപ്പെട്ട ഇമാം ഹാഫിള് ഇബ്നു കസീർ(റ) ٦-الحافظ العراقي المتوفى 806هـ.. 6) ഹിജ്റ വർഷം 806 ൽ മരണപ്പെട്ട ഇമാം ഹാഫിള് അൽ ഇറാഖി(റ) ٧-الحافظ ابن الجزري المتوفى 833هـ، 7) ഹിജ്റ വർഷം 883 ൽ മരണപ്പെട്ട ഇമാം ഹാഫിള് ഇബ്നു ജസ്രി(റ) ٨-الحافظ ابن ناصر الدين الدمشقي المتوفى 842هـ، 8) ഹിജ്റ വർഷം 842 ൽ മരണപ്പെട്ട ഇമാം ഹാഫിള് ഇബ്നു നാസ്വിറുദ്ദീൻ അദ്ദിമശ്ഖി(റ) ٩-الحافظ السيوطي المتوفى 911هـ، 9) ഹിജ്റ വർഷം 911ൽ മരണപ്പെട്ട ഇമാം ഹാഫിള് സുയൂത്വി(റ) ١٠-الحافظ ابن حجر الهيتمي المتوفى 974هـ. 10) ഹിജ്റ വർഷം 974ൽ മരണപ്പെട്ട ഇമാം ഇബ്നു ഹജർ അൽഹെെതമി(റ) ١١-تاج العارفين المناوي المتوفى: 1031هـ 11) ഹിജ്റ വർഷം 1031 ൽ മരണപ്പെട്ട താജുൽ ആരിഫീൻ ഇമാം മനാവി(റ) 4) മുളഫർ രാജാവ് മൗലിദാഘോഷം വിപുലമാക്കി അദ്ദേഹം രാജാവായതോടുകൂടെതന്നെ വലിയ പണ്ഡിതനും ഭക്തനും ധർമ്മിഷ്ടനും വലിയ സൂക്ഷമാലുവുമായിരുന്നു (ഇബ്നു കസീർ, ഹാഫിള് ദഹബി, സഖാവി ഇവരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്)

അനാചാരങ്ങളിൽ നിന്നും മാപ്പിളമാരെ സംരക്ഷിക്കാൻ തങ്ങൾ മുന്നോട്ടുവന്നു. ഇസ്‌ലാമിക വിശ്വാസങ്ങൾ ജനങ്ങളെ പഠിപ്പിക്കാനും ചാഞ്ചല്യങ്ങളിൽ നിന്നും അവരെ സംരക്ഷിക്കാനും മമ്പുറം തങ്ങൾ ശ്രദ്ധിച്ചു. ഉന്നതമായ ആത്മീയജീവിതം തങ്ങൾ കാഴ്ചവെച്ചു. മമ്പുറം സ്വലാത്ത് മജ്‌ലിസ് സ്ഥാപിച്ചത് തങ്ങളായിരുന്നു. 80 വർഷത്തോളം സയ്യിദ് ഹസൻ ജിഫ്രിയുടെ ആണ്ടുസംഘടിപ്പിക്കാനും തങ്ങൾ നേതൃത്വം നൽകി. മലബാറിന്റെ പലഭാഗങ്ങളിലുള്ള മഖാമുകൾ സന്ദർശിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഖുത്ബുസ്സമാൻ എന്ന ആത്മീയമേഖലയിലെ ഏറ്റവും മഹത്തായ പദവി തങ്ങൾക്കുണ്ടായിരുന്നു. അനേകം കറാമത്തുകൾ തങ്ങൾക്കുണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. മലബാറിന്റെ നാനാദിക്കുകളിലും വൈപുല്യമേറിയ സൗഹൃദവലയവും എണ്ണമറ്റ മുരീദുമാരും തങ്ങൾക്കുണ്ടായിരുന്നു. മമ്പുറം തങ്ങളുടെ കീർത്തി ലോകമൊന്നാകെ പരന്നിരുന്നു. യമനിലെ പ്രസിദ്ധ പണ്ഡിതനും മുഫ്തിയുമായിരുന്ന ശൈഖ് അബ്ദുല്ല ബിൻ ഉമർ ബിൻ യഹ്‌യ തങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം മമ്പുറത്ത് വന്ന് അല്പകാലം താമസിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. മമ്പുറം തങ്ങളുടെ കാലത്ത് അനേകം സയ്യിദുമാർ കേരളത്തിൽ വരുകയും മമ്പുറം തങ്ങൾ അവരെ വിവിധ മഹല്ലുകളിലേക്ക് പ്രബോധനത്തിന് അയക്കുകയും ചെയ്തിരുന്നു. മമ്പാട് സയ്യിദ് ഹുസൈൻ ബാഫഖീഹ് തങ്ങളും കൊടിഞ്ഞി സയ്യിദ് ഹുസൈൻ ജിഫ്രിയും ഉദാഹരണം. ചുരുക്കത്തിൽ മലബാറിന്റെ മത- ആത്മീയ- സാമൂഹിക നേതൃത്വം അക്കാലത്ത് മമ്പുറം തങ്ങളായിരുന്നു വഹിച്ചിരുന്നത്. ജനജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യാപരിച്ചു കിടക്കുന്ന ആജീവിതത്തിന്റെ ഓരോ തുറകളും സ്വതന്ത്രപഠനം അർഹിക്കുന്നു. ഹിജ്‌റ 1259 ആയതോടെ തങ്ങൾക്ക് രോഗങ്ങൾ പിടിപെട്ടു തുടങ്ങി. നാട്ടിലെ പ്രധാനവൈദ്യന്മാർ ചികിത്സിച്ചെങ്കിലും രോഗകാരണം വ്യക്തമായില്ല. അവസാനം, പുത്തൂർ ചേലക്കാട്ട് അഹ്‌മദ്‌ കുട്ടി വൈദ്യൻ തങ്ങളുടെ ശരീരത്തിലെ ഒരു മുറിവാണ് രോഗകാരണമെന്ന് കണ്ടെത്തി. ചേറൂർ പടയിൽ തുടക്കേറ്റ മുറിവായിരുന്നത്രെ അത്. മരുന്നുപയോഗിച്ചെങ്കിലും രോഗംശമിച്ചില്ല. രോഗവിവരം നാടുകളിൽ പരന്നു. മതഭേദമന്യേ പ്രമാണികളും പാമരരും തങ്ങളെ കാണാനെത്തി. അവസാനം, ഹിജ്‌റ 1260 മുഹറം 7 ന് ഞായറാഴ്ച രാത്രി തങ്ങൾ വഫാത്തായി. 94 വയസ്സുണ്ടായിരുന്നു. വഫാത്ത് വാർത്ത പെട്ടന്ന് തന്നെ വ്യാപിച്ചു. ആളുകൾ മമ്പുറത്ത് തടിച്ചുകൂടി. തങ്ങളുടെ സാഹചരിയായിരുന്ന പുതുപ്പറമ്പിൽ കുഞ്ഞാലി ജനാസയുമായി ബന്ധപ്പെട്ട കർമ്മങ്ങൾ നിർവ്വഹിച്ചു. വമ്പിച്ച ജനസാന്നിധ്യമുള്ളതിനാൽ പലതവണ മയ്യിത്ത് നിസ്കാരം നടന്നു. ഒന്നാമത്തേതിന് മകൻ സയ്യിദ് ഫള്ൽ തങ്ങളും രണ്ടാമത്തേതിന് ശിഷ്യൻ പരപ്പനങ്ങാടി ഔക്കോയ മുസ്‌ലിയാരും ഇമാമായി. മുഹറം 8 തിങ്കളാഴ്ച പകൽ സമയത്ത് അമ്മാവൻ ഹസൻ ജിഫ്രിയുടെ സമീപത്ത് മറവുചെയ്തു. അന്നുമുതൽ മമ്പുറത്തേക്ക് ജനങ്ങളുടെ പ്രവാഹം നിലക്കാതെ തുടരുന്നു. പ്രകാശിതവും അപ്രകാശിതവുമായ ഡസനോളം മൗലിദുകൾ, മാലപ്പാട്ടുകൾ, ഉമറുൽ ഖാളി ഉൾപ്പെടെയുള്ളവരെഴുതിയ അനുശോചനകാവ്യങ്ങൾ, ഖിസ്സപ്പാട്ടുകൾ തുടങ്ങിയവ മമ്പുറം തങ്ങളെക്കുറിച്ച് വിരചിതമായി. ഈ രചനകൾ സ്വതന്ത്രപഠനം അർഹിക്കുന്നു. ഇവ ക്രോഡീകരിക്കപ്പെടുന്നത് നമ്മുടെ ചരിത്രരംഗത്ത് വലിയ മുതൽക്കൂട്ടാകുമെന്നത് തീർച്ചയാണ്. ഇവയെ ഉപജീവിച്ചും അല്ലാതെയും രചിക്കപ്പെട്ട മലയാള കൃതികളും ധാരാളമുണ്ട്. നമ്മുടെ നാടിന് അല്ലാഹു കനിഞ്ഞേകിയ നിധിയായിരുന്നു തങ്ങൾ. വിവിധ നാടുകളിലായി തങ്ങളുടെ തിരുശേഷിപ്പുകൾ ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്. അവ സന്ദർശിക്കുന്നതും അവകൾകൊണ്ട് ബർകത് പ്രതീക്ഷിക്കുന്നതും തങ്ങളുടെ വഫാത്തിന്റെ ഒന്നര നൂറ്റാണ്ടിപ്പുറവും നമുക്ക് നേടാവുന്ന വലിയൊരു സൗഭാഗ്യമാണ്. അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ. അല്ലാഹു തങ്ങളുപ്പാപ്പയുടെ ദറജകൾ ഉയർത്തട്ടെ, തങ്ങളോടുള്ള മഹബ്ബത് കൊണ്ട് ഇഹവും പരവും റബ്ബ് വെളിച്ചമാക്കട്ടെ, ആമീൻ. ✍️ശംവീൽ ഇരുമ്പുചോല (തങ്ങളുടെ ജീവിതത്തിന്റെ വിപുലമായ മേഖലകളിലേക്ക് സൂചനകൾ നൽകുകയാണ് ചെയ്തത്. തീർത്തും അപൂർണ്ണമായ ചരിത്രവിവരണമാണിത്. എന്തെല്ലാം എഴുതി എന്നുപോലും തിട്ടമില്ല. വായനക്കാർ മനസ്സിലാക്കുമല്ലോ.)

#ഖുത്ബുസ്സമാൻ_മമ്പുറം_സയ്യിദ്_അലവി മലബാറിന്റെ ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന നാമമാണ് മമ്പുറം തങ്ങളുടേത്. സൂഫി, പണ്ഡിതൻ, പ്രബോധകൻ, ബ്രിട്ടീഷ് വിരുദ്ധൻ, ഗ്രന്ഥകാരൻ, നവോത്ഥാന നായകൻ എന്നിങ്ങനെ വിവിധ തുറകളിലേക്ക് വ്യാപിച്ചുകിടക്കുന്നതാണ് അലവിത്തങ്ങളുടെ ജീവിതപരിസരം. അതുകൊണ്ടുതന്നെ ആ ജീവിതം പൂർണ്ണമായനാവരണം ചെയ്യുക എളുപ്പമല്ല. യമനിലെ തരീമിൽ ഹിജ്‌റ 1166 ദുൽഹിജ്ജ 23 ശനിയാഴ്ച രാത്രിയാണ് മമ്പുറം തങ്ങൾ ജനിച്ചത്. സയ്യിദ് മുഹമ്മദ്‌ ബിൻ സഹ്ൽ മൗലദ്ദവീല പിതാവ്. സയ്യിദ് അലവി ജിഫ്രിയുടെ മകളും മമ്പുറം സയ്യിദ് ഹസൻ ജിഫ്രിയുടെ സഹോദരിയുമായ സയ്യിദ ഫാത്വിമ ബീവിയാണ് മാതാവ്. മാതാവിന്റെയും പിതാവിന്റെയും താവഴി പ്രവാചകകുടുംബമായിരുന്നു. മുത്ത്നബിയുടെ മുപ്പത്തിമൂന്നാം പേരമകനാണ് തങ്ങൾ. ശൈശവത്തിൽ തന്നെ മാതാവും പിതാവും വിടപറഞ്ഞതിനാൽ മാതൃസഹോദരി സയ്യിദ ഹാമിദ ബീവിയാണ് കുഞ്ഞിനെ പരിപാലിച്ചിരുന്നത്. പ്രാഥമികപഠനങ്ങളും ഖുർആൻ മനപാഠവും നേരത്തെതന്നെ പൂർത്തിയാക്കിയതിനാൽ എട്ടാം വയസ്സിൽ തന്നെ അദ്ദേഹം ഹാഫിള് എന്നറിയപ്പെട്ടിരുന്നു. തരീമിലെ വലിയ ഗുരുക്കളിൽ നിന്നും അറിവും ആത്മീയതയും നുകർന്ന് ബാല്യവും കൗമാരവും ചെലവഴിച്ചു. അമ്മാവനായ ഹസൻ ജിഫ്‌രി തങ്ങളുടെ മലബാർ യാത്രയെക്കുറിച്ച് കേട്ടറിഞ്ഞ അലവി തങ്ങൾ, കുടുംബങ്ങളുടെ സമ്മതത്തോടെ തന്റെ പതിനേഴാം വയസ്സിൽ മലബാറിലേക്ക് യാത്രതിരിച്ചു. ഹിജ്‌റ 1183 റമളാൻ 19 ന് കോഴിക്കോട് കപ്പലിറങ്ങി. അന്നേദിവസം കോഴിക്കോട് ശൈഖ് ജിഫ്രിയുടെ കൂടെ താമസിച്ചു. അനന്തരം അമ്മാവൻ ഹസൻ ജിഫ്രിയെ സിയാറത് ചെയ്യാനായി മമ്പുറത്തേക്ക് യാത്രയായി. മമ്പുറത്തെത്തിയ തങ്ങൾ മഖാമിന്റെ വാതിൽ ചാവിയില്ലാതെ തുറപ്പിച്ച സംഭവം മൗലിദുകളിലും മാലയിലും പരാമർശിക്കുന്നുണ്ട്. മമ്പുറത്തെത്തിയ ശൈഖ് ജിഫ്‌രി ഹസൻ ജിഫ്രിയുടെ കുടുംബങ്ങളുമായും നാട്ടുകാരുമായും സംസാരിക്കുകയും അലവി തങ്ങളെ മമ്പുറത്ത് നിർത്തി കോഴിക്കോട്ടേക്ക് തിരികെപ്പോവുകയും ചെയ്തു. അലവി തങ്ങൾ മമ്പുറത്ത് തറമ്മൽ ഭവനത്തിൽ താമസമാക്കി. മാതുലൻ ഹസൻ ജിഫ്‌രി തന്റെ മകൾ സയ്യിദ ഫാത്വിമ ശരീഫയെ തരീമിൽ നിന്നും വരുന്ന ആൾക്ക് വിവാഹം ചെയ്തുകൊടുക്കാൻ അക്കാലത്തെ തിരൂരങ്ങാടി ഖാളി ജമാലുദ്ദീൻ മഖ്ദൂമിനോട് വസ്വിയത് ചെയ്തിരുന്നു. അതുപ്രകാരം ശൈഖ് ജിഫ്രിയുടെയും മറ്റും സാന്നിധ്യത്തിൽ ഖാളി അവരെ മമ്പുറം തങ്ങൾക്ക് വിവാഹം ചെയ്തുകൊടുത്തു. തറമ്മൽ തങ്ങൾ, മമ്പുറം തങ്ങൾ, അറബി തങ്ങൾ എന്നെല്ലാം അദ്ദേഹം അറിയപ്പെട്ടിരുന്നു. മമ്പുറം തങ്ങളുടെ കീർത്തി പെട്ടന്നുതന്നെ നാടുകളിൽ പരന്നു. പ്രബോധനത്തിനായി തങ്ങൾ മുഴുസമയം ചെലവഴിച്ചു. പ്രബോധനത്തിനായി മലബാറൊന്നടങ്കം തങ്ങൾ സഞ്ചരിച്ചതായി മനസ്സിലാവുന്നു. മലബാറിൽ ഇസ്‌ലാമികമായ പുത്തനുണർവ്വ് സൃഷ്ടിച്ചെടുക്കാൻ തങ്ങൾക്കായി. പുതിയ മഹല്ലുകൾ രൂപീകരിക്കാനും ഖാളിമാരെ നിശ്ചയിക്കാനും പള്ളികൾ സ്ഥാപിക്കാനും ആവതുശ്രമിച്ചു. അക്കാലത്തെ ഒട്ടുമിക്കപള്ളികൾക്കും തങ്ങളുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പറയാനുള്ളത് ഇതുകൊണ്ടാണ്. വിവിധ നാടുകളിലെ ഉന്നത കുടുംബങ്ങളുമായും തങ്ങൾ ബന്ധം പുലർത്തി. അക്കാലത്തെ പ്രസിദ്ധ മുസ്‌ലിം ഹൈന്ദവ കുടുംബങ്ങൾക്കെല്ലാം മമ്പുറം തങ്ങളുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പറയാനുണ്ട്. ഇതുവഴി ദീനിന് വലിയ സഹായങ്ങൾ ലഭ്യമാക്കാൻ തങ്ങൾക്കായി. അതോടൊപ്പം ജന്മിത്വ-ജാതീയ സംവിധാനങ്ങളാൽ നരകിച്ചിരുന്ന ഹൈന്ദവസമുദായത്തിലെ കർഷകർക്കും താഴ്ന്നജാതിക്കാർക്കും തങ്ങൾ സമാധാനമേകി. ഇതുവഴി അവരുടെ ഇസ്‌ലാമികാശ്ലേശം വർദ്ധിച്ചു. ജാതീയതയിൽ നിന്നും മുക്തിനേടാൻ ഇസ്‌ലാമിനെ പലരും തെരഞ്ഞെടുത്തിട്ടുണ്ടെന്നും മനസ്സിലാക്കാം. ഇന്നും മമ്പുറം തങ്ങളേ സന്ദർശിക്കുന്ന ഹൈന്ദവർ നാടുകളിൽ യഥേഷ്ടമുണ്ട്. കർഷകരായ മാപ്പിളമാർക്കും തങ്ങൾ ആശ്വാസം നൽകി. അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനും തങ്ങൾ താല്പര്യം കാണിച്ചു. മാപ്പിള സമൂഹത്തിനെ ആത്മീയതയിൽ അടിയുറപ്പിക്കാൻ ഖാദിരിയ്യാ ബാഅലവിയ്യാ സരണികൾ തങ്ങൾ പ്രചരിപ്പിച്ചു. വെളിയങ്കോട് ഉമറുൽ ഖാളി, പരപ്പനങ്ങാടി ഔക്കോയ മുസ്‌ലിയാർ, ബൈത്താൻ മുസ്‌ലിയാർ, മകൻ സയ്യിദ് ഫള്ൽ തങ്ങൾ തുടങ്ങിയ തങ്ങളുടെ അനുയായികളും ഈ യജ്ഞത്തിൽ തങ്ങളെ സഹായിച്ചു. മാപ്പിള സമൂഹത്തിന്റെ വൈജ്ഞാനികവും ആത്മീയവുമായ പുരോഗതി തങ്ങൾ ലക്ഷ്യംവെച്ചു. ജന്മിമാരുടെയും ബ്രിട്ടീഷുകാരുടെയും കരുണാരാഹിത്യംകൊണ്ട് പീഡിതരായി കഴിഞ്ഞിരുന്ന മാപ്പിള- ഹൈന്ദവ സമുദായങ്ങളിലെ കർഷകർക്കും പാവങ്ങൾക്കും തങ്ങൾ തുണയായി. മമ്പുറം തങ്ങളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണയോടെ നടന്ന അക്കാലത്തെ ബ്രിട്ടീഷ്- ജന്മി വിരുദ്ധ സമരങ്ങളുടെയെല്ലാം ചരിത്രം ഈ ഒരു പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് റെക്കോർഡുകൾ സൂചിപ്പിക്കുന്നപോലെ മതസ്പർദ്ധ ഉണ്ടാക്കാനുള്ള ബ്രിട്ടീഷ് തന്ത്രങ്ങളൊന്നും തന്നെ മമ്പുറം തങ്ങളുടെ നേതൃത്വത്തിൽ കർഷകർ സംഘടിച്ചതോടെ വിലപ്പോയില്ല എന്നതാണ് സത്യം.