cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

മനസ്സ്

മനസ്സിൽ വിരിഞ്ഞ പനിനീർമൊട്ടുകൾ വിടരാൻ കാത്തു നിന്നു . വിടർന്നപ്പോൾ കൊഴിയല്ലേ എന്ന് ചിന്തിക്കാൻ മനസ്സിനെ പാകപ്പെടുത്തി. എല്ലാം നശ്വരമാണ് എന്ന് ഞാൻ വിസ്മരിച്ചു പോയി. ആ ദളങ്ങളും വീഴാൻ തുടങ്ങി. അവ വാക്കുകളിലെ അക്ഷരങ്ങളായി എന്നിലെ കവിതയായി ......... ✍️

إظهار المزيد
مشاركات الإعلانات
1 989
المشتركون
+924 ساعات
+557 أيام
+18630 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

ചിന്ത _നിമിഷം സുന്ദരമായൊരു  നിദ്രയില്‍ ആകാശ ചെരുവിലൂടെ  മഴമേഘപാളികളില്‍ കുരുങ്ങി ദിക്കുകളില്‍  തട്ടി തകര്‍ന്നു ചിതറുമ്പോൾ  എൻ്റെ ഹൃദയത്തിലൊരു നിറ പൗർണ്ണമി വിടരും..... പ്രിയനേ നീ മറന്നു വച്ച  പ്രണയാക്ഷരങ്ങളില്‍ നിന്ന് ഒന്നെടുത്ത് നിന്റെ പവിഴ ചിരിിയിൽ പൊതിഞ്ഞ് എന്‍റെ ഹൃദയത്തിൽ നിക്ഷേപികൂക. കാറ്റേ കലിതുള്ളി ചിരിച്ച് നേര്‍ത്ത അഹങ്കാരത്തോടെ ഈ തിരകള്‍ക്കു മേല്‍ നിന്റെ കാമനകളിലാറാടൂ.... ഇനി ഞാനെന്റെ പ്രണയ ശലഭത്തെ ഉമിനീര്‍ ചൂടിനാൽ പൊള്ളിച്ചു പൊള്ളിച്ചു ഒരു ഹര്‍ഷരോമ കുപ്പായം പുതപ്പിക്കട്ടെ ..... ഞാൻ എന്നെ മറക്കട്ടെ. നീയായി മാറട്ടെ....
إظهار الكل...
2
Photo unavailableShow in Telegram
കഥ പറഞ്ഞുറങ്ങിയ ഏതോ  കനവിൽ നിറഞ്ഞു നിന്ന അർഹതയില്ലാത്ത ഭീതിയുണ്ടായിരുന്നു മനസ്സിൽ, എപ്പോഴും. കാലം വരമ്പുകൾ തകർത്തപ്പോൾ പേടിയുടെ കാരണവും മാറി. പോകാൻ മറന്ന വഴിയമ്പലം ദീപങ്ങളിൽ മുങ്ങിനിന്നത് നോക്കി നിന്നുപോയി വിശന്നുവന്ന വണ്ടുകൾക്ക് തേൻനൽകിയതും, കല്യാണവീട്ടിലെ അലങ്കാരക്കൂട്ടത്തിൽ ചേർന്ന് വാടിയതും പലരും കൈകൊണ്ടു ഞരിച്ചു വലിച്ചെറിഞ്ഞതും നുള്ളിനോവിച്ചതുമായ കഥകൾ മറന്നു നിന്നുപോയി. ഒടുവിൽ അണഞ്ഞ ദീപങ്ങൾ തീർത്ത ഇരുട്ടിലേക്കോടിപ്പോയതും പരിഭവമേതും പറയാതെ മണ്ണിലേക്കടർന്ന്  വീണതും മാത്രമാണ് വിടരാതെ കൊഴിഞ്ഞയെന്നിലെ ശരി.
إظهار الكل...
❤‍🔥 4 3💔 3
ഹിമ_himam എവിടെയാണ് പിഴ ഇന്നലെ തുറന്നിട്ട ജാലകം, ഒരു സ്വപ്നതിന് ചിറകുവിരിച്ച നിലാവിന്റെ കിരണങ്ങളെ മെല്ലെയായിരുട്ടിനെ മുറിച്ചു കടന്നു പോകാൻ അനുവദിച്ചു. കരുതിയ ജീവിതം പിച്ചവച്ച വഴിയരികിൽ എവിടെയോ ചിതറികിടക്കുന്ന മുള്ളുകൾ തട്ടി എന്നെങ്കിലും ആ ഹൃദയം കീറി നിണം പൊടിഞ്ഞിട്ടുണ്ടാവാം. വിദൂരതയിലേക്ക് മറഞ്ഞു പോയ കണ്ണിലിരുട്ട് കേറുന്നുണ്ടെന്ന് ഞാനറിഞ്ഞു. എന്നിൽ തുളുമ്പിയ അശ്രുവും ചലനമറ്റ് നിന്നു .
إظهار الكل...
9💔 4😢 1
00:47
Video unavailableShow in Telegram
ശബ്ദം പോയ വീണക്ക് ഭ്രാന്ത് പിടിച്ചു വോ?
إظهار الكل...
3.84 MB
6👍 2👎 2🔥 1💔 1
✍🏻 _മുല്ല__ എത്ര പെട്ടെന്നാണ് ആ മഞ്ഞുകാലം ഉഷ്ണം പൊഴിച്ചു തുടങ്ങിയത്, എത്ര പെട്ടെന്നാണ് ചാറ്റല്മഴകൾക്ക് സൗന്ദര്യം നഷ്ടപ്പെട്ടത് ... നാം മഴക്കാലം നനയാൻ മടിച്ചു തുടങ്ങിയത് .... കാറ്റിന്റെ തലോടൽ സഹിഷ്ണത ആയിതീർന്നത് .... പ്രണയം പരിഭവങ്ങളിലേക്കും , പരിണാമങ്ങളിലേക്കും , ഇരുട്ടിലേക്കും പിന്നെ മൗനത്തിലേക്കും മാറിതുടങ്ങിയത് .. പരിണാമ സിദ്ധാന്തം ഏറെ പ്രതിഫലിച്ചത് പ്രണയത്തിന്റെ മുഖഛായായിലാണ് . ഇവയെല്ലാം എഴുതിവെക്കാൻ കവികളും കഥാകാരൻമാരും ജനിച്ചുകൊണ്ടേയിരിക്കും .
إظهار الكل...
7😍 3👍 1💯 1💔 1
00:14
Video unavailableShow in Telegram
5.77 KB
10👍 2❤‍🔥 2
🖊️ മുല്ല... രാത്രിക്ക് വഴിമാറി പകൽ പടിയിറങ്ങുമ്പോൾ പുഞ്ചിരികൾ മാഞ്ഞ നിഴലുകൾ ഒളിച്ചിരിക്കാൻ ഇടം തേടുമ്പോൾ മിണ്ടികൊണ്ടിരുന്ന ശബ്ദങ്ങൾ അടഞ്ഞമുറികൾ കൊതിക്കുമ്പോൾ പരിചയങ്ങളപരിചയങ്ങളായി വഴിമാറി നടക്കുമ്പോൾ ... ഇന്നലെ പുഞ്ചിരിച്ച മുല്ലപ്പൂക്കൾ മുഖം തിരിക്കുമ്പോൾ .... മനസ്സിലൊരുപാട് കാൽപ്പാടുകൾ ചളിപുരണ്ടു തെളിയുമ്പോൾ ഓർമ്മതെറ്റുകളുടെ ചങ്ങല കുരുക്കിൽ നിന്നും പിടഞ്ഞെഴുന്നേൽക്കാൻ ഞാനും ... കൊതിക്കുന്നു
إظهار الكل...
💔 7👍 4 4🥰 1😭 1
ചിന്ത_നിമിഷം എന്തൊക്കെ തകർന്നാലും എത്രതവണ തകർന്നുവീണാലും, ഒരിക്കലും തകരരുതാത്ത ചിലതുണ്ട്; തിരിച്ചുപിടിക്കാനുള്ള തന്റേടവും തിരുത്താനുള്ള താൽപര്യവും...., സംഭവിച്ച ഒന്നിനെയും തിരുത്തി എഴുതാനാകില്ല; സംഭവിച്ചതിനോടുള്ള മനോഭാവത്തിൽ തിരുത്തൽ വരുത്തി അതി ശക്തമായി മുന്നോട്ട് പോയാൽ വിജയം നിശ്ചയം..... അനുകൂലസാഹചര്യങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കാൾ, പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിലാണ് സ്ഥിരതയുടെ രസതന്ത്രം.... അവശേഷിച്ചതെല്ലാംവാരിക്കൂട്ടി അവസാനിച്ചിടത്തുനിന്നു വീണ്ടും തുടങ്ങാൻ തയാറാകുന്നവനോട് പ്രകൃതിക്കും ഈശ്വരനും ബഹുമാനമുണ്ടാകും ......
إظهار الكل...
👌 8❤‍🔥 4👍 4 4
Photo unavailableShow in Telegram
💔 7 2👍 1🔥 1😢 1
Photo unavailableShow in Telegram
ചിന്തനീയം ചിന്താശകലം. അനർഹതക്കും വിവേചന ഭാവം
إظهار الكل...
💔 4 3😁 3😢 2🔥 1
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.