cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

അല്ലഫൽ അലിഫ് പഠനം

ലോകപ്രസിദ്ധമായ അല്ലഫൽ അലിഫ് എന്ന നബിﷺ കീർത്തന കാവ്യം ശൈഖ് ഉമറുൽ ഖാഹിരി(റ)രചിച്ചതാണ്. ഭാഷാ ഭംഗിയും ശരീഅത്തിന്റെ അതിപ്രാധാന്യവും അദ്ധ്യാത്മികതയും കൊണ്ട് സമ്പന്നമാണത്. ആകാരവടിവ്, തീവ്രമായ അർത്ഥ തലങ്ങൾ എന്നിവ മനോഹരമാക്കിയ 31 വരികൾ https://wa.me/919744990511

إظهار المزيد
لم يتم تحديد البلدلم يتم تحديد اللغةالدين والقيم الروحية72 617
مشاركات الإعلانات
474
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

السلام عليكم അല്ലഫൽ അലിഫിന്റെ 4 ഹാശിയകൾ ചില തഹ്ഖീഖുകളോടുകൂടി പുനഃപ്രതി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. അൽഹംദുലില്ലാഹ്... ഏകദേശം പൂർത്തിയായി. അല്ലഫൽ അലിഫിന്റെ തഖമീസ്‌നുള്ള ഷറഹ് ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് പേഴ്സണലായിട്ട് ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു... വാട്സാപ്പ് നമ്പർ : https://wa.me/919447619178
إظهار الكل...
Share on WhatsApp

WhatsApp Messenger: More than 2 billion people in over 180 countries use WhatsApp to stay in touch with friends and family, anytime and anywhere. WhatsApp is free and offers simple, secure, reliable messaging and calling, available on phones all over the world.

إظهار الكل...
Allafal Alif Baith

إظهار الكل...
ألف الألف قصيدة - YouTube

#റബീഅ്_സരണി 1️⃣3️⃣6️⃣8️⃣27/10/22 🌹 #റബീഅ്_വിടചൊല്ലുന്നു! ➖➖➖➖➖➖ ശൈഖ് ഉമറുൽ ഖാഹിരി(റ) പാടി: بَـالَغَ الْمُدَّاحُ فِي أَوْصَافِهِ فَـمَا بَـلَغ بَالِغٌ مِـعْشَارَ مَا أُوتِي بِمَا فِي الْبَالِ بَال മാദിഹീങ്ങൾ ആറ്റൽ നബിﷺയുടെ ഗുണഗണങ്ങള്‍ വിവരിക്കാൻ പരമാവധി ശ്രമിച്ചു നോക്കി. അവരുടെ ഹൃദയത്തില്‍ ഉദിക്കുന്ന സർവ്വ വിശേഷണങ്ങളും പ്രതിപാദിച്ച് എത്രതന്നെ പരിശ്രമിച്ചിട്ടും തിരുനബിﷺക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളുടെ പത്തിലൊന്ന് ഉൾക്കൊള്ളിക്കാൻ അവരുടെ അപദാന കീർത്തനങ്ങൾക്ക് സാധിച്ചില്ല. (അല്ലഫൽ അലിഫ്) കഴിഞ്ഞ മുപ്പതു നാളുകൾ പൂങ്കവരുടെ അപദാനങ്ങൾ പാടിയും പറഞ്ഞും കേട്ടും ആസ്വദിച്ചും സായൂജ്യമടഞ്ഞവരാണ് നാം. റബീഅ്- സൽസരണിയിൽ ആറ് വർഷങ്ങൾ പിന്നിടുകയാണ്. അല്ലാഹു എല്ലാം ഖബൂലാക്കട്ടെ. ഇനിയും ധാരാളം റബീഉകളെ വരവേൽക്കാനും തിരുദൂതരേ കൂടുതൽ അറിയാനും നമുക്കേവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ. റബീഇന്റെ അവസാന നാളിൽ ഒരു സന്ദേശം : ആരോടും വിദ്വേഷമോ പകയോ വെറുപ്പോ ഇല്ലാതിരിക്കൽ പ്രവാചക സ്നേഹത്തിന്റെ അടയാളമാണ്. ഇമാം തുർമുദി(റ) ഉദ്ധരിച്ച ഒരു ഹദീസ് കാണുക : قَالَ أَنَسُ بْنُ مَالِكٍ، قَالَ لِي رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يَا بُنَيَّ، إِنْ قَدَرْتَ أَنْ تُصْبِحَ وَتُمْسِيَ لَيْسَ فِي قَلْبِكَ غِشٌّ لأَحَدٍ فَافْعَلْ ثُمَّ قَالَ لِي: يَا بُنَيَّ وَذَلِكَ مِنْ سُنَّتِي، وَمَنْ أَحْيَا سُنَّتِي فَقَدْ أَحَبَّنِي، وَمَنْ أَحَبَّنِي كَانَ مَعِي فِي الجَنَّةِ. (الترمذي) അനസ്(റ) പറയുന്നു: തിരുനബിﷺ എന്നോട് പറഞ്ഞു: ഓ കുഞ്ഞു മോനെ, ഒരാളോടും നിന്റെ ഖൽബിൽ വിദ്വേഷമില്ലാതെ നേരം വെളുപ്പിക്കാനും വൈകുന്നേരമാക്കാനും കഴിയുമെങ്കില്‍ നീ അങ്ങനെ ചെയ്യണേ... ശേഷം അവിടുന്ന് പറഞ്ഞു: ഓ കുഞ്ഞു മോനെ, അത് എന്റെ സുന്നത്തിൽ പെട്ടതാണ്. ആരെങ്കിലും എന്റെ സുന്നത്തിനെ ജീവിപ്പിച്ചാൽ അവൻ എന്നെ ഇഷ്ടപ്പെട്ടവനായി. ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാൽ അവൻ സ്വർഗത്തിൽ എന്നോട് കൂടെയുണ്ടാവും. (തുർമുദി) അവിടുത്തെ മദ്ഹുകൾ ഹൃദയശുദ്ധീകരണത്തിന് നിമിത്തമാണ്. അബൂബക്കറുൽ ബഗ്ദാദി(റ) പാടി: أَعِدْ مَدْحَهُ إِنّ الْقُلُوبَ تُحِبُّهُ بِأَوْصَافِهِ تُجْلَى إِذَا هِيَ تَصْدَأُ തിരുനബിﷺയെ പ്രകീർത്തിക്കുന്നവരേ, അവിടുത്തെ മദ്ഹ് ആവർത്തിക്കുക. തീര്‍ച്ചയായും സത്യവിശ്വാസികളുടെ ഹൃദയങ്ങൾ അവിടുത്തെ മദ്ഹിനെ ഇഷ്ടപ്പെടും. ദോഷങ്ങള്‍ പെരുത്ത് കറുത്തിരുണ്ട ഹൃദയങ്ങൾ ആറ്റൽ നബിﷺയുടെ വിശേഷണങ്ങൾ പാടി പറയുന്നത് കാരണം ശുദ്ധീകരിക്കപ്പെടുന്നതാണ്. (ഖസീദത്തുൽ വിത്രിയ്യ) അല്ലാഹു നമ്മുടെ ഖൽബ് നന്നാക്കട്ട, ആമീൻ. നമ്മെ സദാ നിരീക്ഷിക്കുന്ന, നമുക്കായി സന്തോഷിക്കുന്ന, സഹതപിക്കുന്ന ഉത്തമ നേതാവാണ് തിരുദൂതർ മുഹമ്മദ് മുസ്തഫാﷺ. അവിടുന്ന് ഒരിക്കൽ പറഞ്ഞു:എന്റെ ജീവിതവും വഫാത്തും നിങ്ങൾക്ക് നന്മ തന്നെയാണ്. നിങ്ങളുടെ പ്രവർത്തനങ്ങളെ ഞാനറിയും. നന്മ ചെയ്യുന്നതിൽ സന്തോഷിച്ചു അല്ലാഹുവിനെ സ്തുതിക്കും, അല്ലാത്തത് ചെയ്യുമ്പോൾ നിങ്ങൾക്ക് വേണ്ടി മാപ്പിരക്കും. (മുസ്‌നദ് അൽബസാർ). മഹാനായ ഇബ്നുൽ ജൗസി(റ) പാപം ചെയ്യുന്നവർക്കുണ്ടാകുന്ന പത്ത് ഭവിഷ്യത്തുകൾ എണ്ണുന്നുണ്ട്. അതിൽ ഒമ്പതാമതായി പറഞ്ഞത് കാണുക: والثامنة: أنه قد احزن النبي صَلَّى اللهُ عَلَيْهِ وَسَلَّمَ في قبره. പാപം ചെയ്യുന്നത് വിശുദ്ധ ഖബ്റിൽ അന്ത്യവിശ്രമം കൊള്ളുന്ന മുത്തുനബിﷺയെ സങ്കടപ്പെടുത്തും. (ബഹ്റുദ്ദുമുഅ് :20) അവിടുത്തെ ബറകത്ത് കൊണ്ട് പാപരഹിതമായ ജീവിതം നയിക്കാന്‍ നമ്മുക്കേവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ. ശൈഖുനാ സുൽത്താനുൽ ഉലമാ ഉസ്താദവർകളടക്കം നമ്മുടെ എല്ലാ നേതാക്കൾക്കും അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ. നിങ്ങളുടെ ദുആയിൽ ഈ വിനീതനും അഹ്‌ല് അസാത്തീദിനും ഒരിടം നൽകണമെന്ന് അപേക്ഷിക്കുന്നു. ✍️മുഹമ്മദ് ശാഹിദ് സഖാഫി Ph:9746545135 https://chat.whatsapp.com/F2eqJqhH8Jr9q8t09fQSUc തിരുനബിﷺയെ പ്രതിപാദിക്കുന്ന 5 വർഷത്തെ റബീഅ്- സൽസരണിയുടെ മെസ്സേജുകളുടെ സമാഹാരം "ആറ്റലോരുടെ തീർഥം തേടി" "പൂങ്കവരുടെ പൂമുദ്രകൾ" എന്നീ പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: https://wa.me/919655172364 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه 🌹
إظهار الكل...
🔖സൽസരണി0️⃣3⃣

WhatsApp Group Invite

وسئل الولي العارف بالطريقة والحقيقة أبو عبد الله بن عباد ، رحمه الله ، ونفع به ، عما يقع في مولد النبي صلى الله عليه وسلم من وقود الشمع وغير ذلك لأجل الفرح والسرور بمولده عليه السلام . فأجاب : الذي يظهر انه عيد من أعياد المسلمين ، وموسم من مواسمهم ، وكل ما يقتضيه الفرح والسرور بذلك المولد المبارك ، من إيقاد الشمع وإمتاع البصر ، وتتزه السمع والنظر ، والتزين بما حسن من الثياب ، ورکوب فاره الدوراب أمر يباح لا ينكر ، قياسا على غيره من أوقات الفرح والحكم بأن هذه الأشياء لا تسلم من بدعة في هذا الوقت الذي ظهر فيه سر الوجود ، وارتفع فيه علم العهود ، وتقشع بسببه ظلام الكفر والجحود ، ينكر على قائله. (المعيار المعرب :١١/٢٧٨) ആത്മജ്ഞാനിയും വലിയ്യുമായ അബൂഅബ്ദില്ലാ ഇബ്നു ഇബാദ്(റ) വിനോട് തിരുനബിﷺയുടെ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി മെഴുകുതിരി കത്തിക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ചോദിക്കപ്പെട്ടു. മഹാനവർകൾ അതിന് ഇപ്രകാരം മറുപടി കൊടുത്തു: തിരുനബിﷺ ജനിച്ച ദിവസം വിശ്വാസികളുടെ പെരുന്നാളും ആഘോഷവുമാണ്. തിരുജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ആ ദിവസത്തിൽ മെഴുകുതിരി കത്തിക്കുന്നതും, അലങ്കാരങ്ങൾ ഉണ്ടാക്കുന്നതും, ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും, ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നതും അനുവദനീയമായ കാര്യങ്ങളാണ്. തിരുജന്മ ദിനത്തോടനുബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ബിദ്അത്താണെന്ന് പറയുന്നവരെ വിമർശിക്കപെടേണ്ടതാണ്.(സംക്ഷിപ്തം: അൽമിഅ്‌യാർ:11/278) #ജന്മദിനവും ജന്മസ്ഥലവും തിരുനബിﷺതങ്ങളടക്കമുള്ള മഹത്തുക്കളുടെ ജന്മദിനത്തിനും ജന്മസ്ഥലത്തിനും പ്രത്യേകതകളും, പവിത്രതകളുമുണ്ട്.ഇമാം മുസ്‌ലിം(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തുന്നു: ﺧَﻴْﺮُ ﻳَﻮْﻡٍ ﻃَﻠَﻌَﺖْ ﻋَﻠَﻴْﻪِ اﻟﺸَّﻤْﺲُ ﻳَﻮْﻡُ اﻟْﺠُﻤُﻌَﺔِ، ﻓِﻴﻪِ ﺧُﻠِﻖَ ﺁﺩَﻡُ، ﻭَﻓِﻴﻪِ ﺃُﺩْﺧِﻞَ اﻟْﺠَﻨَّﺔَ، ﻭَﻓِﻴﻪِ ﺃُﺧْﺮِﺝَ ﻣِﻨْﻬَﺎ:صحيح مسلم:٨٥٤ തിരുനബിﷺപറഞ്ഞു: സൂര്യനുദിക്കുന്ന ദിവസത്തിൽ വച്ച് ഏറ്റവും ഉത്തമമായത് വെള്ളിയാഴ്ച ദിവസമാണ്. അതിൽ ആദം(അ) സൃഷ്ടിക്കപ്പെട്ടു. അതിൽ ആദം(അ) സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെട്ടു.(മുസ്‌ലിം:1411) പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു അറബി(റ)യെ ഉദ്ധരിച്ച് ഇമാം നവവി(റ) എഴുതുന്നു : ആദം(അ) സ്വർഗ്ഗത്തിൽ നിന്ന് പുറത്തുപോന്നത് അമ്പിയാ മുർസലുകളും ഔലിയാക്കളും സ്വാലിഹീങ്ങളും ഉൾപ്പെടെയുള്ള വലിയ സന്താന പരമ്പരകളുണ്ടാക്കാൻ നിമിത്തമാണല്ലോ!(ശറഹു മുസ്‌ലിം) അപ്പോൾ മനുഷ്യപിതാവും പ്രഥമ പ്രവാചകരുമായ ആദം നബി(അ)യുടെ ജന്മദിനം എന്നതാണ് വെള്ളിയാഴ്ചയുടെ മഹത്വങ്ങളിൽ പ്രധാനപ്പെട്ടത്. അബൂഖതാദ(റ)യിൽ നിന്ന് നിവേദനം: ﻋَﻦْ ﺃَﺑِﻲ ﻗَﺘَﺎﺩَﺓَ اﻷَْﻧْﺼَﺎﺭِﻱِّ، ﺭَﺿِﻲَ اﻟﻠﻪُ ﻋَﻨْﻪُ ﺃَﻥَّ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺳُﺌِﻞَ ﻋَﻦْ ﺻَﻮْﻡِ ﻳَﻮْﻡِ اﻻِﺛْﻨَﻴْﻦِ؟ ﻗَﺎﻝَ: «ﺫَاﻙَ ﻳَﻮْﻡٌ ﻭُﻟِﺪْﺕُ ﻓِﻴﻪِ، ﻭَﻳَﻮْﻡٌ ﺑُﻌِﺜْﺖُ - ﺃَﻭْ ﺃُﻧْﺰِﻝَ ﻋَﻠَﻲَّ ﻓِﻴﻪِ -»صحيح مسلم:١١٦٢ തിങ്കളാഴ്ച നോമ്പിനെക്കുറിച്ച് തിരുനബിﷺയോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "അത് ഞാൻ ജനിച്ച ദിവസമാണ്. അന്ന് തന്നെയാണ് ഞാൻ പ്രവാചകനായി (മുസ്‌ലിം). #മാസത്തിനൊന്നാകെ ശ്രേഷ്ഠത ﺃَﺷَﺎﺭَ - ﻋَﻠَﻴْﻪِ اﻟﺼَّﻼَﺓُ ﻭَاﻟﺴَّﻼَﻡُ ﺇﻟَﻰ ﻓَﻀِﻴﻠَﺔِ ﻫَﺬَا اﻟﺸَّﻬْﺮِ اﻟْﻌَﻈِﻴﻢِ «ﺑِﻘَﻮْﻟِﻪِ - ﻋَﻠَﻴْﻪِ اﻟﺼَّﻼَﺓُ ﻭَاﻟﺴَّﻼَﻡُ - ﻟِﻠﺴَّﺎﺋِﻞِ اﻟَّﺬِﻱ ﺳَﺄَﻟَﻪُ ﻋَﻦْ ﺻَﻮْﻡِ ﻳَﻮْﻡِ اﻻِﺛْﻨَﻴْﻦِ ﻓَﻘَﺎﻝَ ﻟَﻪُ - ﻋَﻠَﻴْﻪِ اﻟﺼَّﻼَﺓُ ﻭَاﻟﺴَّﻼَﻡُ - ﺫَﻟِﻚَ ﻳَﻮْﻡٌ ﻭُﻟِﺪْﺕُ ﻓِﻴﻪِ» ﻓَﺘَﺸْﺮِﻳﻒُ ﻫَﺬَا اﻟْﻴَﻮْﻡِ ﻣُﺘَﻀَﻤِّﻦٌ ﻟِﺘَﺸْﺮِﻳﻒِ ﻫَﺬَا اﻟﺸَّﻬْﺮِ اﻟَّﺬِﻱ ﻭُﻟِﺪَ ﻓِﻴﻪِ. ﻓَﻴَﻨْﺒَﻐِﻲ ﺃَﻥْ ﻧَﺤْﺘَﺮِﻣَﻪُ ﺣَﻖَّ اﻻِﺣْﺘِﺮَاﻡِ ﻭَﻧُﻔَﻀِّﻠَﻪُ ﺑِﻤَﺎ ﻓَﻀَّﻞَ اﻟﻠَّﻪُ ﺑِﻪِ اﻷَْﺷْﻬُﺮَ اﻟْﻔَﺎﺿِﻠَﺔَ ﻭَﻫَﺬَا ﻣِﻨْﻬَﺎ ﻟِﻘَﻮْﻟِﻪِ - ﻋَﻠَﻴْﻪِ اﻟﺼَّﻼَﺓُ ﻭَاﻟﺴَّﻼَﻡُ - «ﺃَﻧَﺎ ﺳَﻴِّﺪُ ﻭَﻟَﺪِ ﺁﺩَﻡَ ﻭَﻻَ ﻓَﺨْﺮَ» ﻭَﻟِﻘَﻮْﻟِﻪِ - ﻋَﻠَﻴْﻪِ اﻟﺼَّﻼَﺓُ ﻭَاﻟﺴَّﻼَﻡُ - «ﺁﺩَﻡ ﻭَﻣَﻦْ ﺩُﻭﻧَﻪُ ﺗَﺤْﺖَ ﻟِﻮَاﺋِﻲ»:المدخل لإبن الحاج:٢/٣ അല്ലാമാ ഇബ്നു ഹാജ(റ) എഴുതുന്നു :തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് അന്വേഷിച്ചയാൾക്ക് "അത് ഞാൻ ജനിച്ച ദിവസമാണ്" എന്ന് മറുപടി നൽകുന്നതിലൂടെ മഹത്തായ ഈ മാസത്തിന്റെ ശ്രേഷ്ഠതയിലേക്കാണ് തിരുനബിﷺ വിരൽചൂണ്ടുന്നത്. അപ്പോൾ അവിടുന്ന് ജനിച്ച ഈ ദിവസത്തിന്റെ ശ്രേഷ്ഠത കാരണം റബീഉൽ അവ്വൽ മാസത്തിനും ശ്രേഷ്ഠത ലഭിക്കുന്നു അതിനാൽ വേണ്ടതുപോലെ അതിനെ ആദരിക്കാൻ നാം ബാധ്യസ്ഥരാണ്. അപ്പോൾ അല്ലാഹു ശ്രേഷ്ഠത കൽപ്പിച്ച് മറ്റു മാസങ്ങളുടെ കൂട്ടത്തിൽ ഇതിൽ റബീഉൽഅവ്വലും ഉൾപ്പെടുന്നു.(അൽമദ്‌ഖൽ:2/3) ഇമാം നസാഈ(റ) സുനനിൽ രേഖപ്പെടുത്തിയ ഹദീസിൽ ഇപ്രകാരം കാണാം: ثُمَّ قَالَ : انْزِلْ فَصَلِّ فَنَزَلْتُ فَصَلَّيْتُ ، فَقَالَ : أَتَدْرِي أَيْنَ صَلَّيْتَ ، صَلَّيْتَ بِبَيْتِ لَحْمٍ حيث ولد عيسى عليه السلام:سنن النسائي:٤٤٦
إظهار الكل...
മഹാനായ ഇബ്നുഹജറുൽ ഹൈതമി(റ) പറയുന്നു: നീ അറിയുക തീർച്ചയായും നമ്മുടെ നബി(ﷺ)യോടുള്ള മുഹബ്ബത്ത് വർദ്ധിക്കുക എന്നത് അമലുകളിൽ ശ്രേഷ്ടമായതും, പെട്ടെന്ന് ഫലം കാണുന്നതും, അല്ലാഹുവിലക്ക് അടക്കാനുള്ള ഏറ്റവും വലിയ വസീലയുമാണ്. തീർച്ചയായും പ്രവാചക സ്നേഹം ദുൻയവിയ്യും ഉഖ്റവിയ്യുമായ എല്ലാ നന്മകളുടേയും നിമിത്തമാണ്. അതാണ് ഇമാം ബുസൂരി(റ) ഹംസിയ്യയിൽ പാടിയത് وَبِحُبِّ النَّبِيِّ فَابْغِ رِضَا اللّٰهِ. -فَفِي حُبِّهِ الرِّضَا وَالْحَبَاء "പ്രവാചക സ്നേഹം കൊണ്ട് നീ അല്ലാഹുവിന്റെ തൃപ്തി തേടുക, അവിടുത്തോടുള്ള സ്നേഹത്തിലാണ് അല്ലാഹുവിന്റെ തൃപ്തിയും കൊടുതിയുമുള്ളത്" ഈ വരിയിലെ ഹബാഅ്(കൊടുതി) എന്ന പദം വിശദീകരിച്ച് ഇബ്നു ഹജർ(റ) തുടരുന്നു: "സ്വാലിഹായ സൽകർമ്മങ്ങൾക്കുള്ള തൗഫീഖ് ലഭിക്കുക, ഉന്നതമായ സ്ഥാനങ്ങള്‍ കൈവരിക്കുക പോലുള്ള ദുൻയവിയ്യും ഉഖ്റവിയ്യുമായ എല്ലാ ഖൈറാത്തുകളും പ്രവാചക സ്നേഹം കാരണം അല്ലാഹു തരുന്നതാണ്. #നബിദിനാഘോഷം ഇസ്‌ലാമിക പാരമ്പര്യമാണ്. എല്ലാ അനുഗ്രഹങ്ങളുടെയും നിമിത്തമായ നബി(ﷺയെ അല്ലാഹു നമുക്ക് അയച്ച് തന്നതിൽ ശുക്റ് ചെയ്ത് കൊണ്ട് അവിടുന്ന് ജനിച്ച ദിവസമായ റബീഉൽ അവ്വൽ പന്ത്രണ്ടിന് നന്മകൾ ചെയ്ത് ആഘോഷിക്കുക എന്നത് ഇസ്‌ലാമിക പാരമ്പര്യമാണ്. ഇമാം ഖസ്ത്വല്ലാനി(റ) പറയുന്നു: ولا زال أهل الإسلام يحتفلون بشهر مولده صلى الله عليه وسلم ويعملون الولائم ويتصدقون فى لياليه بأنواع الصدقات ويظهرون السرور ويزيدون فى المبرات ويعتنون بقراءة مولده الكريم (مواهب اللدنية:١/٨٩) "മുസ്‌ലിം ലോകം മുഴുവനും പണ്ടുമുതലേ തിരുനബിﷺയുടെ ജന്മ മാസത്തിൽ എല്ലാവരും ഒരുമിച്ച് കൂടി ആഘോഷിക്കുകയും, സദ്യകൾ സംഘടിപ്പിക്കുകയും, പുണ്യ റബീഇന്റെ രാവുകളിൽ വിവിധ രൂപങ്ങളിൽ സ്വദഖകൾ കൊടുക്കുകയും, സന്തോഷം പ്രകടിപ്പിക്കുകയും, നന്മകൾ വർദ്ധിപ്പിക്കുകയും മൗലിദ് പാരായണം നടത്തുകയും ചെയ്തു വരുന്നു. (മവാഹിബുല്ലദുന്നിയ്യ :1/89) #തിരുജന്മദിനത്തിൽ മക്കയിൽ ഭക്ഷണ വിതരണം ﻗﺎﺿﻲ ﻣﻜﺔ اﻟﻌﺎﻟﻢ اﻟﺼﺎﻟﺢ اﻟﻌﺎﺑﺪ ﻧﺠﻢ اﻟﺪﻳﻦ ﻣﺤﻤﺪ ﺑﻦ اﻻﻣﺎﻡ اﻟﻌﺎﻟﻢ ﻣﺤﻴﻲ اﻟﺪﻳﻦ اﻟﻄﺒﺮﻱ رحمه الله ﻭﻫﻮ ﻓﺎﺿﻞ ﻛﺜﻴﺮ اﻟﺼﺪﻗﺎﺕ ﻭاﻟﻤﻮاﺳﺎﺓ ﻟﻠﻤﺠﺎﻭﺭﻳﻦ ﺣﺴﻦ اﻷﺧﻼﻕ ﻛﺜﻴﺮ اﻟﻄﻮاﻑ ﻭاﻟﻤﺸﺎﻫﺪﺓ ﻟﻠﻜﻌﺒﺔ اﻟﺸﺮﻳﻔﺔ، ﻭﻳﻄﻌﻢ اﻟﻄﻌﺎﻡ اﻟﻜﺜﻴﺮ ﻓﻲ اﻟﻤﻮاﺳﻢ اﻟﻤﻌﻈﻤﺔ ﻭﺧﺼﻮﺻﺎ ﻓﻲ ﻣﻮﻟﺪ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺗﺴﻠﻴﻤﺎ ﻓﺈﻧﻪ ﻳﻄﻌﻢ ﻓﻴﻪ ﺷﺮﻓﺎء ﻣﻜﺔ ﻭﻛﺒﺮاءﻫﺎ ﻭﻓﻘﺮاءﻫﺎ ﻭﺧﺪاﻡ اﻟﺤﺮﻡ اﻟﺸﺮﻳﻒ ﻭﺟﻤﻴﻊ اﻟﻤﺠﺎﻭﺭﻳﻦ. (رحلة إبن بطوطة:١/٣٨٨) മക്കയിലെ ഖാളിയായിരുന്നു നജ്മുദ്ദീനു ത്വബ്‌രി(റ). മഹാനവർകൾ സൽസ്വഭാവിയും, ധാരാളമായി സ്വദഖ ചെയ്യുന്നവരായിരുന്നു. ഹറമിലെ സന്ദര്‍ശകർക്ക് എല്ലാ കാര്യങ്ങളിലും വിശാലത ചെയ്യുമായിരുന്നു. യഥാസമയവും ത്വവാഫിലും കഅ്ബയെ ദർശിക്കുന്നതിലും സമയം ചെലവഴിക്കുമായിരുന്നു. പവിത്രമായ മാസങ്ങളിൽ ധാരാളമായി ഭക്ഷണ വിതരണം ചെയ്യുമായിരുന്നു. പ്രത്യേകിച്ച് മുത്ത്നബിﷺയുടെ ജന്മദിനത്തിൽ മക്കയിലെ ബഹുമാനികൾക്കും, സാധാരണക്കാർക്കും, വിശുദ്ധ ഹറമിന്റെ സേവകർക്കും, അവിടെ സന്ദർശകരായി വന്ന എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്യുമായിരുന്നു. (രിഹ്‌ലതു ഇബ്നുബത്തൂത്ത:1/388) #മുളഫർ രാജാവിന്റെ ഗംഭീര സദ്യ സുപ്രസിദ്ധ പണ്ഡിതനും മുഫസ്സിരും ചരിത്രകാരനുമായ ഇമാം ഷംസുദ്ദീന്‍ യൂസുഫ് ബിന്‍ അൽജൗസി(റ) അവിടുത്തെ മിർആത്തുസ്സമാൻ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. മുളഫർ രാജാവിന്റെ മൗലിദ് സദസ്സിലെ സുപ്രയിൽ അയ്യായിരം ചുട്ട ആടും പതിനായിരം കോഴിയും 30,000 പാത്രങ്ങളിൽ ഹലുവയും ഉണ്ടായിരുന്നു. وكان يحضر عنده في المولد أعيان العلماء والصوفية നിരവധി പണ്ഡിതന്മാരും സൂഫികളും പ്രസ്തുത സദസ്സിൽ പങ്കെടുക്കുമായിരുന്നു. وكان يصرف على المولد في كل سنة ثلاثمائة ألف دينار ഓരോ വർഷവും മൗലിദ് കഴിക്കാന്‍ മാത്രം മൂന്ന് ലക്ഷം ദീനാർ അദ്ദേഹം ചെലവഴിക്കുമായിരുന്നു. (സുബുലുൽ ഹുദാ വർറഷാദ്) #കടല വറുത്ത് മീലാദ് സദ്യ قال الشاه ولي الله المحدّث الدهلوي رحمه الله أخبرني سيدي الوالد الشاه عبد الرحيم كنت أصنع في أيام المواد طعاما صلة بالنبي صلي الله عليه وسلم (في كل سنة) فلم يفتح لي سنة من السنين شيئا أصنع به طعاما. فلم أجد الا حمصا مقليا، فقسمته بين الناس فرأيته صلي الله عليه وسلم وبين يديه هذه الحمص متبهجا بشاشا. (الدّر الثمين في مبشرات النبي الأمين ﷺ للشاه ولي الله الدهلوي رحمه الله) ശാഹ് വലിയുള്ളാഹി ദഹ്‌ലവി(റ) പറയുന്നു: എന്‍റെ പിതാവും മഹാനുമായ അല്ലാമ ശാഹ് അബ്ദുറഹീം(റ) ഒരിക്കൽ എന്നോട് പറഞ്ഞു: "എല്ലാ വര്‍ഷവും നബിﷺയുടെ ജന്മ ദിനത്തോടനുബന്ധിച്ച് അവിടുത്തോടുള്ള ബന്ധം പരിഗണിച്ച് ഞാന്‍ ഭക്ഷണം തയ്യാറാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം ഭക്ഷണം ഉണ്ടാക്കാന്‍ ഒന്നും ഒത്തുകിട്ടിയില്ല. പൊരിച്ച കടലയല്ലാതെ. ഞാനത് ജനങ്ങൾക്ക് വീതിച്ച കൊടുത്തു. പ്രസന്നവദനും ആഹ്ലാദഭരിതനുമായി ന തിരുദൂതർ‍ﷺയെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അവിടുത്തെ മുന്നിൽ ആ കടലയുണ്ടായിരുന്നു. (അദ്ദുര്‍റുസ്സമീന്‍ ഫീ മുബശ്ശിറാതിൽ അമീൻ). #വിശ്വാസികളുടെ പെരുന്നാളാണ്
إظهار الكل...
أَيَّامِ مَصَائِبِ الأنبياء وَمَوْتِهِمْ مَأْتَمًا، فَكَيْفَ مِمَّنْ هُوَ دُونَهُمْ؟! ഇതിനു പറയാനുള്ള മറുപടിയിതാണ് . തിരുനബിﷺയുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസീബത്തുമാണ് . അനുഗ്രഹങ്ങൾക്ക് നന്ദിപ്രകടനം നടത്താനും മുസീബത്ത് വരുമ്പോൾ ആത്മസംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്‌ലാമിക ശരീഅത്ത് നിർദേശിക്കുന്നത് . ഒരു കുഞ്ഞ് ജനിച്ചാൽ അതിന്റെ പേരിൽ സന്തോശിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാൻ ഇസ്‌ലാം നിർദേശിച്ചിട്ടുണ്ട് , അതേ സമയം മരിക്കുമ്പോൾ അറവുനടത്താനോ മറ്റോ ഇസ്‌ലാം നിർദേശിക്കുന്നില്ല. മറിച്ച് അട്ടഹസിക്കലും പൊറുതികേട് കാണിക്കുന്നതും ഇസ്‌ലാം വിലക്കുകയാണ് ചെയ്തിരിക്കുന്നത് . അപ്പോൾ റബീഉൽ അവ്വൽ മാസത്തിൽ തിരുനബിﷺയുടെ ജന്മത്തിൽ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും നബിﷺയുടെ വിയോഗത്തിന്റെ പേരിൽ ദുഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങൾ അറിയിക്കു ന്നു . ഹുസൈനി(റ)നെ വധിച്ച ദിവസം ദുഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്നു റജബ്(റ) ലത്വാഇഫ് എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞതുകാണാം : "അമ്പിയാക്കൾക്ക് മുസീബത്തെത്തുകയും അവർ മരണപ്പെടുകയും ചെയ്ത അവസരത്തിൽ പോലും ദുഖാചരണം നടത്താൻ അല്ലാഹു കല്പിച്ചിട്ടില്ല. അപ്പോൾ അവരേക്കാൾ താഴെയോള്ളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്പിക്കപ്പെടും ? (അൽഹാവിലിൽ ഫതാവാ) جمعه ورتبه محمد شاهد الثقافي Ph:9746545135 അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കഴിഞ്ഞ നാലു വർഷങ്ങളിലായി റബീഉൽ അവ്വൽ മാസങ്ങളിൽ സൽസരണി വാട്സാപ് ഗ്രൂപ്പിൽ തിരുനബിﷺയെ പ്രതിപാദിക്കുന്ന മെസ്സേജുകളാണ് അയച്ചിരുന്നത്. അവകൾ ഒരുമിച്ച് കൂട്ടി രണ്ടു പുസ്തകങ്ങൾ അറബി ഇബാറത്തുകൾ സഹിതവും, സാധാരണക്കാരായ വായനക്കാരെ പരിഗണിച്ച് ഇബാറത്തുകൾ ഒഴിവാക്കി പ്രസിദ്ധീകരിച്ച ഒരു പുസ്തകവും പുറത്തിറക്കാൻ സാധിച്ചു. الحمد لله. 🔖തിരുനബിﷺയുടെ ജന്മവിസ്മയങ്ങൾ, ബാല്യം, സ്വഭാവ മഹിമകൾ, മുഅ്ജിസത്തുകൾ, ഹുബ്ബുന്നബി, പ്രകീർത്തനം, ആഘോഷം,ഖദീജ(റ), ഫാത്തിമ(റ), ഉമ്മുഅയ്മൻ(റ)എന്നിവരുടെ ജീവ ചരിത്രങ്ങൾ, അഹ്‌ലുബൈത്ത്, മദീനാ അനുഭവങ്ങൾ, സ്വലാത്തിന്റെ മാഹാത്മ്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പ്രസ്തുത പുസ്തകങ്ങളിലെ പ്രതിപാദ്യ വിഷയം. പുസ്തകങ്ങള്‍ തപാൽ വഴി ലഭിക്കാനും ബുക്ക് ടെസ്റ്റിൽ പങ്കെടുക്കാനും താഴെ നമ്പറിൽ ബന്ധപ്പെടുക. https://wa.me/+919655172364
إظهار الكل...
Share on WhatsApp

WhatsApp Messenger: More than 2 billion people in over 180 countries use WhatsApp to stay in touch with friends and family, anytime and anywhere. WhatsApp is free and offers simple, secure, reliable messaging and calling, available on phones all over the world.

"ഇസ്‌റാഇന്റെ രാത്രിയിൽ പിന്നീട് ജിബ്‌രീൽ (അ) നിർദേശിച്ചു: "ഇവിടെ ഇറങ്ങി താങ്കൾ നിസ്കരിക്കുക" അപ്പോൾ ഞാനിറങ്ങി നിസ്കരിച്ചു. അപ്പോൾ ജിബ്‌രീൽ (അ) ചോദിച്ചു :എവിടെയാണ് താങ്കൾ നിസ്കരിച്ചതെന്ന് അറിയുമോ ? ഈസാ(അ) ജനിച്ച ബൈതുലഹ്‌മിലാണ്‌ താങ്കൾ നിസ്കരിച്ചത്.(നസാഈ) അപ്പോൾ മഹാന്മാരുടെ ജനനസമയത്തിന് ശ്രേഷ്ഠതയുള്ളത് പോലെ ജന്മസ്ഥലത്തിനും ബഹുമാനമുണ്ടെന്ന് മനസ്സിലായി. قال الامام القسطلاني رحمه الله :أنه صلي الله عليه وسلم ولد لاثني عشر من ربيع الاول الي آخره وعليه عمل أهل مكة قديما وحديثا في زيارتهم موضع مولده صلي الله عليه وسلم في هذا الوقت ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു അബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്നാണ് നബി(സ)ജനിച്ചത് ആദിവസം മക്കക്കാര്‍ എല്ലാകാലത്തും നബി(സ)ജനിച്ച സ്ഥലം സന്ദര്‍ശിക്കാറുണ്ടായിരുന്നു (അല്‍ മവാഹിബ് ) #അനുഗ്രഹിത ഭവനം ലോകസഞ്ചാരിയായ ഇബ്നുജുബൈര്‍(റ തന്റെ രിഹ്ലയില്‍ പറയുന്നു. .... يفتح هذا الموضع المبارك فيدخله الناس كافة متبركين به في شهر ربيع الأول ويوم الاثنين منه، لأنه كان شهر مولد النبي، صلى الله عليه وسلم، وفي اليوم المذكور ولد، صلى الله عليه وسلم، (رحلة إبن جبير റബീഉല്‍അവ്വല്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും തിരുനബിﷺയുടെ വീട് തുറക്കുകയും ജനങ്ങള്‍ അത് കൊണ്ട് ബറകത്തെടുക്കുകയും ചെയ്തിരുന്നു .കാരണം റബീഉൽ അവ്വൽ തിരുനബിﷺയുടെ ജന്മ മാസവും തിങ്കളാഴ്ച അവിടുന്ന് ജനിച്ച ദിവസവുമാണ്. (രിഹ്ലത്തുബി`ന്‍ ജുബൈര്‍ പേ 82). #അബൂലഹബിന്റെ ശിക്ഷക്ക് ഇളവ് وَذَكَرَ السُّهَيْلِيُّ أَنَّ الْعَبَّاسَ قَالَ لَمَّا مَاتَ أَبُو لَهَبٍ رَأَيْتُهُ فِي مَنَامِي بَعْدَ حَوْلٍ فِي شَرِّ حَالٍ فَقَالَ مَا لَقِيتُ بَعْدَكُمْ رَاحَةً إِلَّا أَنَّ الْعَذَابَ يُخَفَّفُ عَنِّي كُلَّ يَوْمِ اثْنَيْنِ قَالَ وَذَلِكَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وُلِدَ يَوْمَ الِاثْنَيْنِ وَكَانَتْ ثُوَيْبَةُ بَشَّرَتْ أَبَا لَهَبٍ بِمَوْلِدِهِ فَأَعْتَقَهَا (فتح الباري ) ഇമാം സുഹൈലി(റ) പറഞ്ഞു: അബ്ബാസ് (റ) പറയുന്നു: അബുലഹബ് മരണപ്പെട്ട് ഒരു വർഷത്തിന് ശേഷം ഞാൻ സ്വപ്നത്തിൽ അദ്ദേഹത്തെ കണ്ടു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് എന്നോടായി പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുണ്ട്. ഇമാം സുഹൈലി(റ)തുടരുന്നു : തിരുനബിﷺ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തൻറെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താൽ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. അതാണ് ശിക്ഷ ലഘൂകരിക്കാൻ കാരണം.(ഫത്ഹുൽ ബാരി 9/145) ഹാഫിള് ശംസുദ്ദീൻ ബിൻ നസറുദ്ദീൻ ദിമിശ്ഖി(റ) " മൗരിദുസ്സ്വാവീ ഫീ മൗലിദിൽ ഹാദീ" എന്ന ഗ്രന്ഥത്തിൽ പറയുന്നു : ﺇِﺫَا ﻛَﺎﻥَ ﻫَﺬَا ﻛَﺎﻓِﺮًا ﺟَﺎءَ ﺫَﻣُّﻪُ ... ﻭَﺗَﺒَّﺖْ ﻳَﺪَاﻩُ ﻓِﻲ اﻟْﺠَﺤِﻴﻢِ ﻣُﺨَﻠَّﺪَا ﺃَﺗَﻰ ﺃَﻧَّﻪُ ﻓِﻲ ﻳَﻮْﻡِ اﻻِﺛْﻨَﻴْﻦِ ﺩَاﺋِﻤًﺎ ... ﻳُﺨَﻔَّﻒُ ﻋَﻨْﻪُ ﻟِﻠﺴُّﺮُﻭﺭِ ﺑِﺄَﺣْﻤَﺪَا ﻓَﻤَﺎ اﻟﻈَّﻦُّ ﺑِﺎﻟْﻌَﺒْﺪِ اﻟَّﺬِﻱ كَانَ ﻋُﻤْﺮُﻩُ ... ﺑِﺄَﺣْﻤَﺪَ ﻣَﺴْﺮُﻭﺭًا ﻭَﻣَﺎﺕَ ﻣُﻮَﺣِّﺪَا (الحاوي للفتاوى:١/٢٣٠) ശാശ്വതമായി നരകാവകാശിയാണെന്നും നശിച്ചുപോകട്ടെ എന്ന് ഖുർആൻ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ് . അവനുപോലും നാൽ തിരുനബിﷺയെക്കൊണ്ട് സന്തോഷിച്ചതിന്റെ പേരിൽ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് ഹദീസിൽ വന്നി രിക്കുന്നു . അപ്പോൾ ജീവിതകാലം മുഴുവനും തിരുനബിﷺയെ കൊണ്ട് സന്തോഷിക്കുകയും തൗഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പറ്റി എന്താണ് വിചാരിക്കേണ്ടത്.? ( അൽഹാവി റബീഉൽ ലിൽ ഫതാവാ 2 / 189 ) #വഫാത്തായ ദിനം സന്തോഷിക്കാമോ? തിരുനബിﷺ ജനിച്ചമാസമായ റബീഉൽ അവ്വലിൽ തന്നെയാണല്ലോ നബി(സ്വ) വഫാത്തായതും. അങ്ങനെയിരിക്കെ എങ്ങനെ നമുക്ക് സന്തോഷിക്കാൻ കഴിയും എന്ന ഇമാം ഫാകിഹാനിയുടെ വാദത്തിന് ഇമാം സുയുത്വി മറുപടി പറയുന്നു. إِنَّ وِلَادَتَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْظَمُ النِّعَمِ عَلَيْنَا، وَوَفَاتَهُ أَعْظَمُ الْمَصَائِبِ لَنَا، وَالشَّرِيعَةُ حَثَّتْ عَلَى إِظْهَارِ شُكْرِ النِّعَمِ وَالصَّبْرِ وَالسُّكُونِ وَالْكَتْمِ عِنْدَ الْمَصَائِبِ، وَقَدْ أَمَرَ الشَّرْعُ بِالْعَقِيقَةِ عِنْدَ الْوِلَادَةِ، وَهِيَ إِظْهَارُ شُكْرٍ وَفَرَحٍ بِالْمَوْلُودِ، وَلَمْ يَأْمُرْ عِنْدَ الْمَوْتِ بِذَبْحٍ وَلَا بِغَيْرِهِ بَلْ نَهَى عَنِ النِّيَاحَةِ وَإِظْهَارِ الْجَزَعِ، فَدَلَّتْ قَوَاعِدُ الشَّرِيعَةِ عَلَى أنه يَحْسُنُ فِي هَذَا الشَّهْرِ إِظْهَارُ الْفَرَحِ بِوِلَادَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دُونَ إِظْهَارِ الْحُزْنِ فِيهِ بِوَفَاتِهِ، وَقَدْ قَالَ ابن رجب فِي كِتَابِ اللَّطَائِفِ فِي ذَمِّ الرَّافِضَةِ حَيْثُ اتَّخَذُوا يَوْمَ عَاشُورَاءَ مَأْتَمًا لِأَجْلِ قَتْلِ الحسين: لَمْ يَأْمُرِ اللَّهُ وَلَا رَسُولُهُ بِاتِّخَاذِ
إظهار الكل...
അനുഗ്രഹങ്ങൾ ലഭിച്ചാല്‍ അതിൽ സന്തോഷിക്കലും ആഹ്ലാദിക്കളും ശുക്റിന്റെ ഭാഗമാണ്. കുട്ടി ജനിക്കുക, വീട് നിർമ്മാണം പൂർത്തിയാവുക, വിവാഹം നടക്കുക പോലുള്ള സന്തോഷ നിമിഷങ്ങളെ നാം ആഘോഷിക്കാറുണ്ട്. എന്നാല്‍ ഒരു സത്യവിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ഈമാൻ ലഭിക്കുക എന്നതാണ്. അതിന് കാരണമായത് അല്ലാഹു തിരുനബിﷺയെ നീയോഗിച്ചതാണ്. അല്ലാഹു പറയുന്നു : (لَقَدۡ مَنَّ ٱللَّهُ عَلَى ٱلۡمُؤۡمِنِینَ إِذۡ بَعَثَ فِیهِمۡ رَسُولࣰا مِّنۡ أَنفُسِهِمۡ یَتۡلُوا۟ عَلَیۡهِمۡ ءَایَـٰتِهِۦ وَیُزَكِّیهِمۡ وَیُعَلِّمُهُمُ ٱلۡكِتَـٰبَ وَٱلۡحِكۡمَةَ وَإِن كَانُوا۟ مِن قَبۡلُ لَفِی ضَلَـٰلࣲ مُّبِینٍ) [آل عمران:١٦٤] "സ്വന്തത്തിൽ നിന്ന് തന്നെ ഒരു റസൂലിനെ വിശ്വാസികൾക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവർക്ക് അല്ലാഹു ചെയ്തത്. അവർക്ക് അവിടുന്ന് അവന്റെ ആയത്തുകൾ ഓതിക്കൊടുക്കുകയും സംസ്കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിന് മുമ്പ് വ്യക്തമായ ദുർമാർഗത്തിൽ തന്നെയായിരുന്നു അവർ. (ആലു ഇംറാൻ :164) "സ്വന്തം മാതാപിതാക്കളെക്കാളും, സന്താനങ്ങളെക്കാളും മറ്റെല്ലാ മനുഷ്യരെക്കാളും എന്നെ ഇഷ്ടം വെക്കുന്നത് വരെ നിങ്ങളിൽ ഒരാളും പരിപൂർണ്ണ വിശ്വാസിയാവുകയില്ല" എന്ന പ്രവാചക വചനത്തെ വിശദീകരിച്ച് കൊണ്ട് ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: ﻓَﺈِﺫَا ﺗَﺄَﻣَّﻞَ اﻟﻨﻔﻊ اﻟﺤﺎﺻﻞ ﻟَﻪُ ﻣِﻦْ ﺟِﻬَﺔِ اﻟﺮَّﺳُﻮﻝِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ اﻟَّﺬِﻱ ﺃَﺧْﺮَﺟَﻪُ ﻣِﻦْ ﻇُﻠُﻤَﺎﺕِ اﻟْﻜُﻔْﺮِ ﺇِﻟَﻰ ﻧُﻮﺭِ اﻹِْﻳﻤَﺎﻥِ ﺇِﻣَّﺎ ﺑِﺎﻟْﻤُﺒَﺎﺷَﺮَﺓِ ﻭَﺇِﻣَّﺎ ﺑِﺎﻟﺴَّﺒَﺐِ ﻋَﻠِﻢَ ﺃَﻧَّﻪُ ﺳَﺒَﺐُ ﺑَﻘَﺎءِ ﻧَﻔْﺴِﻪِ اﻟْﺒَﻘَﺎءَ اﻷَْﺑَﺪِﻱَّ ﻓِﻲ اﻟﻨَّﻌِﻴﻢِ اﻟﺴَّﺮْﻣَﺪِﻱِّ ﻭَﻋَﻠِﻢَ ﺃَﻥَّ ﻧَﻔْﻌَﻪُ ﺑِﺬَﻟِﻚَ ﺃَﻋْﻈَﻢُ ﻣِﻦْ ﺟَﻤِﻴﻊِ ﻭُﺟُﻮﻩِ اﻻِﻧْﺘِﻔَﺎﻋَﺎﺕِ ﻓَﺎﺳْﺘَﺤَﻖَّ ﻟِﺬَﻟِﻚَ ﺃَﻥْ ﻳَﻜُﻮﻥَ ﺣَﻈُّﻪُ ﻣِﻦْ ﻣَﺤَﺒَّﺘِﻪِ ﺃَﻭْﻓَﺮَ ﻣِﻦْ ﻏَﻴْﺮِﻩِ ﻷَِﻥَّ اﻟﻨﻔﻊ اﻟَّﺬِﻱ ﻳُﺜِﻴﺮُ اﻟْﻤَﺤَﺒَّﺔَ ﺣَﺎﺻِﻞٌ ﻣِﻨْﻪُ ﺃَﻛْﺜَﺮَ ﻣِﻦْ ﻏَﻴْﺮِﻩِ.(فتح الباري:١/٥٩) നേരിട്ടോ, മറ്റുള്ളവർ മുഖാന്തരമായോ (വിശ്വാസിയെ) അവിശ്വാസത്തിന്റെ ഇരുളുകളിൽ നിന്ന് ഈമാനിന്റെ വെളിച്ചത്തിലേക്ക് കൊണ്ട് വന്ന നബി(സ്വ) തങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച ഉപകാരങ്ങളെക്കുറിച്ച് സത്യവിശ്വാസി ചിന്തിച്ചാൽ (സ്വർഗത്തിൽ) ശാശ്വതമായ അനുഗ്രഹങ്ങളനുഭവിച്ച് അനശ്വരമായി അവന്റെ ശരീരം നിലകൊള്ളാൻ കാരണം നബിﷺ"യാണെന്നും, മറ്റു ഉപകാരങ്ങളെക്കാൾ ഇതാണ് മഹോന്നതമായതെന്നും അവനറിയും. ഒരാളെ സ്നേഹിക്കപ്പെടാൻ കാരണമാകുന്ന എല്ലാ ഉതവിയും ഉപകാരവും മറ്റുള്ളവരിൽ നിന്നുണ്ടാകുന്നതിനെക്കാൾ നബിﷺയിൽ നിന്നാണ് അധികമുണ്ടാകുന്നതിനാൽ മറ്റുള്ളവരെക്കാൾ തങ്ങളോടുള്ള സ്നേഹ വിഹിതം സമ്പൂർണ്ണമായിരിക്കൽ അവനിൽ ബാധ്യതയായി. (ഫത്‌ഹുൽ ബാരി) #സർവ്വ_അനുഗ്രഹങ്ങളുടേയും_നിമിത്തം ഇമാം ശാഫിഈ(റ) പറയുന്നു: ..فَلَمْ تُمْسِ بِنَا نِعْمَةٌ ظَهَرَتْ وَلَا بَطَنَتْ نِلْنَا بِهَا حَظًّا فِي دِينٍ أَوْ دُنْيَا، أَوْ دُفِعَ عَنَّا بِهَا مَكْرُوهٌ فِيهِمَا، أَوْ فِي وَاحِدٍ مِنْهُمَا، إِلَّا وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَبَبُهَا. (كتاب الرسالة) "നമുക്ക് ഈ ദുനിയാവിലും ആഖിരത്തിലും പ്രത്യക്ഷമോ പരോക്ഷമോ ആയ ഏത് അനുഗ്രഹങ്ങൾ ലഭിച്ചാലും, ഏതു മുസ്വീബത്തിൽ നിന്ന് മോചനം ലഭിച്ചാലും അതിന്റെ കാരണക്കാർ "മുഹമ്മദു റസൂലുള്ളാഹി(ﷺ) തങ്ങളാണ്.(കിതാബുൽ രിസാല) ഇമാം ദര്‍ദരീര്‍(റ) പറയുന്നു: (وَكُلُّ بَرَكَةٍ)نعمة ظاهرية أو باطنية (فِي السَّمٰوَاتِ وَالْأَرْضِ فَهِيَ مِنْ بَرَكَاتِ نَبِيِّنَا مُحَمَّدٍ صَلَّى اللّٰهُ عَلَيْهِ وَسَلَّمْ) قوله(فَهِيَ مِنْ بَرَكَاتِ نَبِيِّنَا) أي يَجِبُ عَلَيْنَا إِعْتِقَادُ ذٰلِكَ وَمُنْكِرُ ذٰلِكَ خَاسِرُ الدُّنْيٰا وَالْآخِرَة. (بُلْغَةُ السّٰالِكْ لِأَقْرَبِ الْمَسَالِكْ (لأحمد الصاوي رحمه الله) علي الشرح الصغير للقطب سيدي احمد الدردرير :٤/٤٤٢) ആകാശഭൂമിയിലെ ആന്തരികവും ബാഹ്യവുമായ മുഴുവന്‍ അനുഗ്രഹങ്ങളും തിരുനബിﷺയുടെ ബറകത്തില്‍ പെട്ടതാണ്’. ഇമാം ദര്‍ദറീര്‍(റ)വിന്‍റെ ഈ വാചകത്തെ അധികരിച്ച് സ്വാവി(റ) എഴുതി: ഇപ്രകാരം വിശ്വസിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാണ്. ഇതിനെ നിഷേധിക്കുന്നവന്‍ ദുനിയാവിലും ആഖിറത്തിലും പരാജിതനാണ്. (ബുല്‍ഗതുസ്സാലിക് 4/442). #എല്ലാ നന്മകളുടേയും നിമിത്തം واعلم: أن أفضل الأعمال وأسرعها إنتاجا واعظمها وسيلة هو مزيد محبة نبينا صلى الله عليه وسلم، فإنها سبب لكل خير دنيوي وأخروي *وَبِحُبِّ النَّبِيِّ فَابْغِ رِضَا اللّٰهِ-فَفِي حُبِّهِ الرِّضَا وَالْحَبَاءُ* (والحباء) أي : العطاء منه تعالى لجميع الخيرات الدنيوية والاخروية، كالتوفيق للأعمال الصالحة، والفوز بالمقامات العلية، (المنح المكية في شرح الهمزية: ٦٥١)
إظهار الكل...
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.