ar
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

الذهاب إلى القناة على Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

إظهار المزيد
1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
ചേറൂർ മൗലിദ് 1843 ഒക്ടോബറിൽ മലപ്പുറം - വേങ്ങരക്കടുത്ത ചേറൂരിൽ ജന്മി- ബ്രിട്ടീഷ് സഖ്യത്തിനെതിരെ നടന്ന ഒരു വിപ്ലവമാണ് ചേറൂർ കലാപം, ചേരൂർ യുദ്ധം, ചേരൂർ പട എന്നീ പേരുകളിൽ അറിയപ്പെടുന്ന ചേറൂർ വിപ്ലവം, [1843]. പൊന്മള സ്വദേശികളായ പൂവാടൻ മുഹ്‌യിദ്ദീൻ, പട്ടർകടവ് ഹുസൈൻ, ചേറൂർ നിവാസികളായ കുട്ടിമൂസകുട്ടി, ചോലക്കൽ ബുഖാരി,കുന്നാംഞ്ചേരി അലിഹസ്സൻ, പൂന്തിരുത്തി ഇസമായിൽ, പൂനതക്കപ്പുറം മൊയ്തീൻ എന്നിവരാണ് ചേരൂർ വിപ്ലവത്തിൽ രക്തസാക്ഷ്യം വരിച്ച മുസ്‌ലിങ്ങൾ. ഇവർ ‘ചേറൂർ ശുഹദാക്കൾ’ എന്നറിയപ്പെടുന്നു. മുഹമ്മദും, തിരൂരങ്ങാടി ബാപ്പു മുസ്ലിയാരും രചിച്ച ‘അശുഹദാത്തതുൽ ആലിയാ ഫീ മനാഇബി ശുഹദായിൽ ചേരൂരിയാ മൗലീദ്’ എന്ന പ്രകീർത്തന കാവ്യം ചേരൂർ പടയുമായി ബന്ധപ്പെട്ട് രചിച്ച കൃതിയാണ്. ചേറൂരിൽ രക്ത സാക്ഷികളായ മാപ്പിളമാരുടെ സ്മൃതിയിടങ്ങളിൽ അവരെ പുണ്യവാളന്മാരായി ചിത്രീകരിച്ചുള്ള പ്രകീർത്തന കാവ്യാലാപനങ്ങളും , പ്രാർത്ഥനകളും നടത്തി അനുസ്മരിക്കുകയും അന്നദാനം നൽകുകയും ചെയ്യുന്നതാണ് ചേരൂർ നേർച്ച എന്ന പേരിൽ അറിയപ്പെടുന്നത്. മമ്പുറം സയ്യിദ് ഫസൽ തങ്ങൾ ആണ് ചേരൂർ നേർച്ചയ്ക്കു തുടക്കമിടുന്നത്. വിപ്ലവത്തിൽ കൊല്ലപ്പെട്ട മാപ്പിളമാരുടെ മൃത ശരീരങ്ങൾ കുഴിച്ചു മൂടിയ ശേഷം ഒട്ടേറെ നാൾ ഇവിടേക്കുള്ള പ്രവേശനത്തിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ അനുസ്മരണങ്ങൾ ലഹളകൾക്ക് കാരണമാകുമെന്ന ആശങ്കയാൽ ഇത്തരത്തിലുള്ള നേർച്ചകൾക്കും, മഖ്ബറ പ്രാർത്ഥന- സിയാറത്തുകൾക്കും, റാതീബു- മൗലീദുകൾക്കും ബ്രിട്ടീഷ് അധികാരികൾ വിലക്കേർപ്പടുത്തുക പതിവായിരുന്നു . വിലക്കപ്പെട്ടിരുന്നതിൽ പ്രാധ്യാനമുള്ള മഖ്ബറയും നേർച്ചയും ആയിരുന്നു ചേരൂർ ശുഹദാക്കളുടേത്. വിലക്ക് ലംഘിച്ചു ആലി മുസ്ലിയാർ നടത്തിയ ചേരൂർ ശുഹദാ തീർത്ഥാടനവും പ്രാർത്ഥനകളുമാണ് മലബാർ കലാപത്തിലെ ആദ്യ നിയമ ലംഘനമായി ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്നത്. ഹി: 1252 റമളാന്‍ അവസാനമാണ് (എഡി 1836) ഒരു ഏറ്റുമുട്ടല്‍ ബ്രിട്ടീഷ് പട്ടാളവുമായി ചേറൂരില്‍ നടക്കുന്നത്. വെന്നിയൂര്‍കാരായ ആറു പേരുടെ മതപരിവര്‍ത്തനത്തെ ബ്രിട്ടീഷുകാര്‍ മുതലെടുപ്പിന് ഉപയോഗപ്പെടുത്തിയതാണ് വിഷയം. മമ്പുറം തങ്ങള്‍ പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്തിരു ന്നുവെന്നും അവിടുത്തെ വലത്തെ തുടക്ക് ഒരു വെടിയുണ്ട ഏറ്റിരുന്നുവെന്നും എട്ട് വര്‍ഷം കഴിഞ്ഞ് തങ്ങള്‍ വഫാതാകുന്നത് വരെ ആ വെടിയുടെ മുറിവുണങ്ങിയിരുന്നില്ലെന്നും മരണത്തിന് ഈ മുറിവ് കാരണമാവുകയാല്‍ അവിടുന്ന് ശഹാദത് പദവി കൂടി ലഭിച്ചവരാണെന്നും ഉത്തരവാദപ്പെട്ടവര്‍ പറയുന്നു. യുദ്ധം നടന്ന സ്ഥലം ചേറൂരില്‍ (വേങ്ങരക്കടുത്ത്) ഇപ്പേഴും ചരിത്രപരമായി അറിയപ്പെടുന്നു. എന്നാല്‍ ശഹീദായ ഏഴ് പേരേയും(പൊന്‍മളയിലെ പൂവാടന്‍ മുഹ്‌യദ്ദീന്‍, പട്ടര്‍ കടവന്‍ ഹുസൈന്‍, മരക്കാര്‍ മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈല്‍ മകന്‍ മൂസ, കുന്നാഞ്ചേരി അലിഹസന്‍ ബുഖാരി) ചെമ്മാട്ട് പൊലീസ് സ്റ്റേഷന്നരികില്‍ കച്ചേരിപ്പറമ്പിലാണ് ഖബ്‌റടക്കിയിരിക്കുന്നത്. ജനാസകള്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രത്തിലെത്തിക്കു കയായിരുന്നു. ബഹുജനം ജനാസകള്‍ വാങ്ങി അവിടെ മറവ് ചെയ്തു. എങ്കിലും അവിടെ സിയാറത് ചെയ്യുന്നത് വിലക്കി. ഈ വിലക്ക് ലംഘിച്ച് സിയാറത്ത്‌നടത്തിയതാണ് 1921-ല്‍ ആലിമുസ്‌ലി യാരുടെ പേരില്‍ ചാര്‍ജ് ചെയ്ത ഒന്നാമത്തെ കുറ്റം. ഈ ശുഹദാ ഇന്റെ റൂഹുകള്‍ക്ക് ഒപ്പമെത്താന്‍ ആലിമുസ്‌ലിയാരുടെ റൂഹും കൊതിച്ചുകാണും.

مولد البرزنجي نثرا ونظما ومعه موالد أخرى

البنيان المرصوص في شرح مولد المنقوص

പ്രവാചകരുടെ ചരിത്രം ഹൃസ്വമായി
പ്രവാചകരുടെ ചരിത്രം ഹൃസ്വമായി

photo content

മൗരിദുല്‍ അസ്ഗര്‍ ഫീ മൗലിദി ന്നബിയ്യില്‍ അത്വ്ഹര്‍ നിത്യ പാരായണത്തിനായി മഹാനായ ശാലിയാത്തി തങ്ങൾ രചിച്ച മൗലിദാണ്.

ഫറോവയുടെ കൊട്ടാരത്തിൽ വളർന്ന മൂസ നബി (അ) നെ അനുസ്മരിക്കുന്ന ജീവിതമാണ് ഐദ്രൂസ് കോവിലകത്ത് വളർന്നത് . ക്രമേണ സാമൂതിരിമാരുടെ വിഗ്രഹ പൂജയും കർമ്മങ്ങളും നിരാകരിച്ച ഐദ്രൂസിന് ഒരിക്കൽ ഭക്ഷണത്തിൽ വിഷം കലർത്തി വധിക്കാൻ ശ്രമിച്ചു . അല്ലാഹുവിന്റെ അപാര അനുഗ്രഹത്താൽ അദ്ദേഹം അതിൽ നിന്നും രക്ഷപ്പെട്ടു . ഭക്ഷണം കഴിക്കാനൊരുങ്ങിയപ്പോൾ മാലാഖയെ പോലെ പ്രത്യക്ഷപ്പെട്ട ഒരു അജ്ഞാതൻ ഉപദേശിച്ചു " ആ ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ട് , നീ അത്‌കഴിക്കരുത് മോനെ " . പിതാവിന്റെ മരണ ശേഷം ഐദ്രൂസ് മൂപ്പര് ചാവക്കാട് ചേരിക്കല്ലിലെ പകരക്കാരനായി . സാമൂതിരിയുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾ ഒന്നാകെ ചേരിക്കല്ലുകൾ എന്നാണറിയപ്പെട്ടത് . മുപ്പത്തിരണ്ട് ചേരിക്കല്ലുകളുണ്ടായിരുന്നു . സാമൂതിരി ഓരോ ചേരിക്കല്ലിനും ഓരോ കാര്യസ്ഥനെ നിയമിച്ചിരുന്നു . തമ്പുരാന്റെ കല്പന പ്രകാരം കിടിയാന്മാരിൽ നിന്ന് റവന്യൂ വരുമാനങ്ങൾ ഈടാക്കിയിരുന്നു . ഇത്തരം ചേരിക്കല്ല് അധികാരികൾ അധികവും നമ്പൂതിരി , നായർ , അമ്പല വാസികൾ എന്നിവരായിരുന്നു . അപൂർവ്വത്തിലപൂർവ്വമായാണ് ഐദ്രൂസ് മൂപ്പരും പിതാവായ മൂസയും ആ അധികാരത്തിൽ നിയുക്തരായത് . അക്കാലത്ത് ഭൂമിയുടെ പാട്ടം പന്ത്രണ്ട് വർഷത്തേക്ക് കാണമായി മിച്ചവാരം നൽകാനുള്ള വ്യവസ്ഥയിൽ കിടിയാന്മാരെ ഏല്പിച്ചിരുന്നു . പന്ത്രണ്ടു വർഷത്തിന് ശേഷം ' കാണപ്പാട്ട ' സമ്പ്രദായമനുസരിച്ച് തുകയും വ്യവസ്ഥകളും പുതുക്കുന്നു . കാണവകാശമില്ലാതെ വെറുമ്പാട്ടത്തിന് ഒരു വർഷത്തേക്ക് വസ്തുക്കൾ കുടിയാന്മാരെ ഏല്പിച്ചിരുന്നു . ഇതിന് കളം എന്നാണ് പറഞ്ഞിരുന്നത് . ചേരിക്കല്ലിനു പുറമെ ദേവസ്വം , ബ്രഹ്മസ്വം , ഊട്ടു ബ്രഹ്മസ്വം എന്നീ പേരുകളിൽ അറിയപ്പെട്ട ഭൂ പ്രദേശങ്ങളും സ്വത്തുക്കളുമുണ്ടായിരുന്നു . ഇവയുടെ ഭരണം കാര്യസ്ഥനു പുറമെ ദേവസ്വങ്ങളാണ് നടത്തിയിരുന്നത് . ഇവക്ക് ഏകകങ്ങൾ എന്നും പറഞ്ഞിരുന്നു . ( ഇതാണ് ഭൂ നികുതി അടക്കുന്ന പേപ്പറിൽ ദേവസ്വം വക , വെറുമ്പാട്ടം എന്നൊക്കെ കണ്ടു വരുന്നത് ) . സാമൂതിരിക്ക് ഇപ്രകാരം 32 ചേരിക്കല്ലുകളും , 4 ബ്രഹ്മസ്വങ്ങളും ,28 ദേവസ്വങ്ങളും ചേർന്ന 64 ഏകകങ്ങൾ ഉണ്ടായിരുന്നു . പിതാവിന്റെ താവഴിയിൽ ഭേദപ്പെട്ട പ്രാധിനിത്യം ഉറപ്പ് വരുത്തിയ ഐദ്രൂസ് മൂപ്പര് അനാഥകളുടെയും വിധവകളുടെയും സംരക്ഷകനായി . നീതിയും സമാധാനവും കളിയാടി . നാനാ മതസ്ഥരോടും സമചിത്തതയോടെ ഇടപഴകി . പരദൈവ വന്ദനം വർജ്ജിച്ചപ്പോൾ തന്നെ സഹിഷ്ണുതയുടെ കാവലാളായി . ജാതിമത വിത്യാസമന്യേ സകല ജനങ്ങളുടെയും ഇഷ്ടക്കാരനായി മാറി . നിർബന്ധിത നികുതി പിരിപ്പിക്കുന്നതിൽ പിതാവിന്റെ പാത സ്വീകരിച്ചതിനാൽ വൻ തുക റവന്യൂ ഫണ്ടിലേക്ക് കിട്ടാതെയായി . ചാവക്കാട്ടെ വരവ് പാടെ നിലച്ച മട്ടിലായി . സാമൂതിരിയുടെ ഫണ്ട് ശുശ്കിച്ചതിനാൽ താൻ ടിപ്പു സുൽത്താന് നൽകേണ്ട വാർഷിക ഫണ്ടും നിശ്വലമായി . 💚💚💚💚💚💚💚💚💚💚💚💚 പൊരുൾ അറിയാത്തതും പറയാത്തതുമായ ചിന്തകളും വാക്കുകളും കെട്ടിക്കിടന്ന് ജീർണിച്ച മനസ്സൊന്നു വൃത്തിയാക്കണം . ഇഹലോകത്തെ സാമൂതിരിയുമായുള്ള കളിയരങ്ങിലെ നടനം ഇനിയെത്രനാൾ ? അനന്തമായ ചിന്തയുടെയും തിരിച്ചറിവിന്റെയും മുന്നിൽ ഐദ്രൂസ് മൂപ്പര് പകച്ചിരുന്നു പോയി . ഒടുവിൽ ഇതാ ഒരു യാത്ര തുടങ്ങുകയായി . യാഥാർത്ഥ്യത്തിന്റെ അതിർവരമ്പുകൾ തേടി ആത്മീയ ലോകത്തിലൂടെയുള്ള ഒരു യാത്ര . കണ്ണൂരിൽ സയ്യിദ് മൗലാ അൽ ബുഖാരിയുടെ സന്നിധിയിലെത്തി ചേർന്ന യാത്ര . വിടർന്ന കണ്ണുകളുള്ള ഉയരംകുറഞ്ഞ മൗലാ തങ്ങൾ . ജീവിതത്തിൻറെ തീവ്രത ഐദ്രൂസ് മൂപ്പർ ആദ്യം മനസ്സിലാക്കിയത് തങ്ങളുടെ അനുഭവത്തിൽ നിന്നായിരുന്നു , വാക്കുകളിൽ നിന്നായിരുന്നു . ഇടവേളകൾക്ക് ഇടംകൊടുക്കാതെ തങ്ങൾ ഖാദിരിയ്യാ ത്വരീഖത്തിന്റെ സോപാനത്തിലേക്ക് മൂപ്പരെ കൈപിടിച്ചുയർത്തി . ആവശ്യമായ ദിക്റുകളും ഇജാസതുകളും നൽകി ഐദ്രൂസ് മൂപ്പർ മടങ്ങിപ്പോരാനായപ്പോൾ തങ്ങൾ ഒരു കടലാസ് പൊതി എടുത്തു കയ്യിൽ കൊടുത്തു " ഇത് കയ്യിൽ വച്ചോളൂ . ജീവിക്കുന്ന കാലമത്രയും പുലികുട്ടിയായി പൊരുതി ജീവിക്കുകയും മരണം മണക്കുന്ന നാളുകളിൽ രക്തസാക്ഷിയായി മരിക്കുകയും ചെയ്യുന്നതാണ് . വ്യസനത്തിൻറെ ഗന്ധം പരക്കുന്ന അന്നാളിൽ ഈ പൊതി അഴിച്ചു നോക്കണം .ഇതിലെ വെളുത്ത മണൽത്തരികൾ രക്ത കളർ വന്നിട്ടുണ്ടെങ്കിൽ ശഹീദായി നീ വിടചൊല്ലും. കൂടാതെ ഇതാ ഒരു മാന്ത്രിക ഏലസ്സ് ഉണ്ട് . ശരീര രക്ഷക്കും കാവലിനും ഇത് നിന്റെ ശരീരത്തിൽ ബന്ധിപ്പിക്കുക " . വിസ്മയിപ്പിക്കുന്ന വാക്കുകളിൽ തങ്ങൾ പറഞ്ഞവസാനിപ്പിച്ചു . നിഷ്കളങ്ക മനസ്സോടെ ഐദ്രൂസ് അവ ഏറ്റുവാങ്ങി. തീക്കനൽ കയ്യിലെടുത്ത ഉഷ്ണതയോടെ അദ്ദേഹമത് പോക്കറ്റിൽ സൂക്ഷിച്ചു . ശാസ്ത്രം ജീർണ്ണിക്കുന്നു . മന്ത്രങ്ങൾ ആർക്കും മനസ്സിലാകാത്ത വിത്ത് മുളപ്പിക്കുന്നു . മനുഷ്യൻ മഹാത്ഭുതങ്ങൾക്ക് നടുവിൽ മരവിച്ചു നിൽക്കുന്നു . ഏലസ് ശരീരത്തിൽ കെട്ടിയ ഐദ്രൂസ് പല പോർക്കളങ്ങളിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു .തന്റെ മരണമാലാഖ അടുത്തെത്തിയപ്പോൾ അദ്ദേഹം സ്വമേധയാ അത് അഴിച്ചുമാറ്റി പോർമുഖത്തേക്ക് ഇറങ്ങുകയാണ് ഉണ്ടായത് .

ജുമുഅ നേരത്ത് ശത്രുക്കൾ പള്ളിയുടെ ചുറ്റും ഉപരോധം ഏർപ്പെടുത്തി . പള്ളിയിൽ നിന്നിറങ്ങിയപ്പോൾ വെട്ടു പോത്തിനെപ്പോലെ അലറികൊണ്ട് അവർ ചാടിവീണു . അങ്കകളത്തിൽ പരമാവധി പിടിച്ചുനിന്ന ഐദ്രൂസ് മൂപ്പർ (റഹിമഹുല്ലാഹ്) ഒടുവിൽ ശഹീദായി . വായുവിൽ ഒരു സീൽക്കാരമുതിർത്തു കൊണ്ട് ഉയർന്നുതാഴ്ന്ന വടിവാൾ മൂപ്പരിൽ ആഴ്ന്നിറങ്ങി . ഉണങ്ങിയ വിറക് ഒടിയുന്നത് പോലൊരു ശബ്ദം കേട്ടു . ശഹീദ് ഐദ്രൂസ് മൂപ്പരുടെ ശിരസ്സ് ഉടലിൽ നിന്ന് വേർപെട്ടു . പുഞ്ചിരിതൂകി രക്തസാക്ഷിയായ അവരുടെ ആത്മാവ് വാനിലേക്ക് ഉയരുമ്പോൾ വെള്ളിയാഴ്ചയുടെ ഉദയ സൂര്യൻ പടിഞ്ഞാറിൽ മറയാൻ അടുത്തായിരുന്നു . അറബി കലണ്ടറിലെ ആയിരത്തി ഇരുന്നൂറ്റി അഞ്ചാം വർഷമായിരുന്നു അത് . മുത്തു നബി (സ്വ) യുടെ പൗത്രൻ സയ്യിദ് ഹുസൈൻ തങ്ങളെ കർബലയിൽ വെച്ച് യസീദിന്റെ പട്ടാളം കിരാതമായി കൊലപ്പെടുത്തി. ശിരസ്സ് യസീദിന്റെ കൊട്ടാരത്തിലേക്ക് കൊടുത്തയച്ചതിനു സമാനം . ഐദ്രൂസുട്ടി മൂപ്പരുടെ വേർപ്പെട്ട ശിരസ്സ് സാമൂതിരിയുടെ കോവിലകത്തെത്തിച്ചാണ് അവർ കലിയടക്കിയത് . ഐദ്രൂസിന്റെ വധത്തിൽ സന്തോഷിച്ചെങ്കിലും ചേതനയറ്റ ശിരസ്സ് കണ്ടമാത്രയിൽ സാമൂതിരി നടുങ്ങി . കൺ കോണുകൾ നനഞ്ഞു . രാത്രിയിൽ ഉറക്കം വരുന്നില്ല . കോവിലകം അന്നുവരെ കേൾക്കാത്ത അജ്ഞാത ശബ്ദം . അടിപിടിയുടെ ഇരമ്പൽ . വാൾപയറ്റിന്റെ രൂക്ഷത. മെല്ലെ വീശിയെത്തുന്ന കാറ്റിന് രക്തത്തിൻറെ ഗന്ധം . ഉറക്കം വരുമ്പോഴൊക്കെ സാമൂതിരി ഞെട്ടി തെറിക്കുന്നു . നേരം വെളുത്തപാട് അദ്ദേഹം ഒരാനയെ നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ചു .തബല മുട്ടുകാരെ സജ്ജരാക്കി . സകലവിധ ചമയങ്ങൾ സഹിതം പട്ടു വസ്ത്രത്തിൽ പൊതിഞ്ഞ് ആദരവുള്ള ശിരസ്സ് മണത്തലയിലേക്കയച്ചു . ശിരസ്സറ്റ ഉടൽ മാത്രം എങ്ങനെ മറവ് ചെയ്യുമെന്ന ആശങ്കയിൽ മുസ്ലീങ്ങൾ അങ്ങുമിങ്ങും അടക്കം പറയുന്നതിനിടെയാണ് ശിരസ്സ്‌ വഹിച്ചുള്ള ഗജ സാർത്ഥ വാഹകസംഘം വന്നണഞ്ഞത് . പട്ടിൽ പൊതിഞ്ഞ ശിരസ്സ് താഴെ ഇറക്കി ഖബറിന് അരികെ വെച്ചതും കാന്തം ഇരുമ്പ് ബന്ധം കണക്കെ ഉടലുമായി കൂടിച്ചേർന്നു . കെട്ടുകഥയോ ഐതിഹ്യമോ അല്ല . പ്രത്യുത നൂറുകണക്കിനു വിശ്വാസികളുടെ നേർസാക്ഷ്യം ആയിരുന്നു അത് . മണത്തല പള്ളിയുടെ തെക്ക് ഭാഗത്തെ മണൽതരികൾ മഹാനായ ആ ശഹീദിന്റെ ഭൗതിക ജഡം ഏറ്റുവാങ്ങി .മൂപ്പരുടെ പിതാവ് മൂസ , ഭാര്യ , മകൾ , ഖാദിം എന്നിവരുടെ ഖബറുകളും ചുറ്റുഭാഗത്തുണ്ട് . 233 വർഷം പിന്നിട്ടിട്ടും വർഷംതോറും ഗജവീരന്മാരെയും തബല മുട്ടുകാരെയും അണിനിരത്തിയ " മണത്തല നേർച്ച " കേമമായി നടന്നുവരുന്നു .ഹിന്ദു മുസ്ലിം സൗഹൃദത്തിൻ്റെ കൂടി ചേരലായാണ് ഈ നേർച്ച മഹോത്സവം നടന്നു വരുന്നത്. മുസ്ലിംകൾ സിയാറത്ത് ,ഖത്തം ദുആ, മൗലിദ് തുടങ്ങിയവ നടത്തുമ്പോൾ ഹിന്ദുക്കൾ കൊടികയറ്റം ആന വരവ് തുടങ്ങിയവ നടത്തി ഐ ദ്രോസ് കുട്ടി മൂപ്പരെ വന്ദിക്കുകയും ഐക്യദാർഢ്യം വിളമ്പരപ്പെടുത്തുകയും ചെയ്യുന്നു. സാമൂതിരിയുടെ ആദരവിനെ ചുറ്റിപ്പറ്റിയാ കണം ആദ്യകാല മുസ്ലിങ്ങളും ചമയിപ്പിച്ച ആനകളെ അണിനിരത്തി നേർച്ച നടത്തിയിരുന്നത് . പക്ഷേ ഇന്നത് മതം അംഗീകരിക്കാൻ വിസമ്മതിക്കുന്ന വിവിധ കലാരൂപങ്ങളുടെ അകമ്പടിയായി മാറിയിട്ടുണ്ട് . മണ്ണിലു റഞ്ഞ മഹാനായ ശഹീദ് ഐദ്രൂസ് മൂപ്പരെറ്ര ) സിയാറത്ത് ചെയ്യണം , ആദരവ് പ്രകടിപ്പിക്കണം , ഖുർആൻ ഓതണം , അവരുടെ പേരിൽ ദാനധർമ്മങ്ങൾ ചെയ്യണം ഇതൊക്കെയാണ് മുസ്ലിംകൾക്ക് കരണീയമായിട്ടുള്ളത് വെളിയങ്കോട് ഉമർഖാളി (റ) മണത്തല ശഹീദിനെ സിയാറത്ത് ചെയ്യാൻ വന്നിട്ടുണ്ട് . സന്ദർശനം ഔദ്യോഗികവും ആദരവു ള്ളതും ആക്കി മാറ്റാൻ അദ്ദേഹത്തിന്റെ കയ്യൊപ്പ് പള്ളിയുടെ ഭിത്തിയിൽ രേഖപ്പെടുത്തിയിട്ടുണ്ട് . മൂന്ന് വരി അറബി കാവ്യത്തിലെ അക്ഷരക്കൂട്ടുകൾ അത് സാക്ഷ്യപ്പെടുത്തുന്നു . أَلاَ بَینَنا قبرٌ بِدارِ الزِیارِةِ ؛ وَفیِهِ الشَهیدُ العَید روسُ اِشْتهارُهُ أمیرٌ سَخیٌّ فاٸقٌ فوقَ کلُّهمْ ؛ جمیعٍ مِنَ الٌأمَرَا أمیرُ الصَّدارةِ لَهُ الدَّولةُ العُلْیاَ کَدلَةِ سَامِرٍ ؛ شُجاعُ الوَرَی فِی الحَرْبِ لَيثُ اْلمَغارَةِ മണത്തല മൂപ്പരെ നെഞ്ചേറ്റി സ്നേഹിക്കുന്ന വിശ്വാസികൾക്കുള്ള അംഗീകാരമാണ് ഈ വരികൾ . ഖാളിമാരുടെ ഖാളിയും മാദിഹു റസൂലും മനക്കണ്ണുള്ള വലിയ്യുമായ ഉമർ ഖാളി (റ) യുടെ അംഗീകാരം .കാലപഴക്കം കൊണ്ടോ വരിയുടെ മൂല്യം കണക്കാക്കി സംരക്ഷണം ലഭിക്കാഞ്ഞത് കൊണ്ടോ പള്ളി ഭിത്തിയിൽ നിന്നത് മാഞ്ഞു പോയിട്ടുണ്ട്. ഐ (ദൂസ് മൂപ്പരെ കുറിച്ച് രണ്ട് മൗലിദുകൾ രചിക്കപ്പെട്ടിട്ടുണ്ട്.ശൈഖുനാ ഇ കെ അബ്ദുല്ല മുസ്‌ലിയാർ എഴുതിയ ചരിത്രരേഖയായ മൗലിദ് അടിസ്ഥാനപ്പെടുത്തിയാണ് ഞാനിത് കുറിച്ചിട്ടുള്ളത് . മണത്തല മൂപ്പരെക്കുറിച്ച് വേറെയും പല പല ഭാഷ്യങ്ങൾ കുറിക്കുന്ന കഥകളും കെട്ടുകഥകളും പ്രചരിക്കുന്നുണ്ട് . അവയിലേക്കൊന്നും ഞാൻ ശ്രദ്ധ പതിപ്പിച്ചിട്ടില്ല . അല്ലാഹു ആ മഹാത്മാക്കളുടെ ബർക്കത്ത് കൊണ്ട് നമ്മെ വിജയികളിൽ ഉൾപ്പെടുത്തി തരട്ടെ-ആമീൻ . 25/11/2020 pskbaqavi3@gmail.com

കത്തുമായി ചാവക്കാട്ടേക്കയച്ച സംഘ തലവൻ തന്റെ ഖാൻ സാഹിബാ യിരുന്നു . തികച്ചും യാദൃശ്ചികമായിരുന്നു ആ നിയോഗം . അവസരം വീണുകിട്ടിയ സന്തോഷത്തിൽ അയാൾ തുള്ളിച്ചാടി . സംഘം നേരെ ചാവക്കാട്ടേക്ക് പോകാതെ കോഴിക്കോട്ടെ കോവിലകത്തെത്തി സാമൂതിരിയുമായി ചർച്ച നടത്തി . ഗൂഡാലോചനയുടെ കാർമേഘം മൂടിയ ഇരുളിൽ അവർ കത്ത് തിരുത്തി എഴുതാൻ ഒരുങ്ങി . സ്നേഹ ക്ഷണത്തിനു പകരം നിന്ദ്യനും നികൃഷ്ടനുമായി അടിമചങ്ങലയിൽ ബന്ധിതനായി മൈസൂരെത്തണമെന്ന ആശയം കൂട്ടിച്ചേർത്തു . വരികളിലും വാക്കുകളിലും വിഷം കലർത്തി . സംഘം വെച്ചു നീട്ടിയ ലറ്റർ ടിപ്പുവിന്റെ കത്താണെന്നറിഞ്ഞപ്പോൾ മൂപ്പർ പ്രസന്ന വദനത്തോടെ മുത്തം നൽകി സ്വീകരിച്ചു . തുറന്നു വായിച്ചപ്പോൾ തീക്കനൽ കയ്യിലെടുത്ത ഉഷ്ണത്തോടെ ഐദ്രൂസ് വിങ്ങാൻ തുടങ്ങി . പോര് കോഴികളെ പോലെ ആഗതരും ഐദ്രൂസ് മൂപ്പരും ഒരു നിമിഷം പരസ്പരം നോക്കി നിന്നു . ചുറ്റും കൂടി നിന്ന ജനങ്ങൾ ശ്വാസo കഴിക്കാൻ പോലും ഭയന്നു . വീട് ഒരു യുദ്ധക്കളമാകാൻ പോവുകയാണെന്ന് അവർക്കു മനസ്സിലായി . ആഗതർ സഞ്ചി തുറന്ന് ഒരു കയ്യാമമെടുത്തുഐദ്രൂസിനെ പിടിക്കാനാഞ്ഞു . " എടാ... " ഐദ്രൂസ് വന്യമായ ചിരിയോടെ വിളിച്ചു . കാലം കുറെയായില്ലേ നിങ്ങൾ കളിക്കാൻ തുടങ്ങിയിട്ട് . ഇന്നത്തോടു കൂടി തന്റെ സാമൂതിരി വിരോധം തീർക്കാൻ പോവുകയാ ..... സംഘ തലവൻ ആക്രോശിച്ചു. ഐദ്രൂസ് മൂപ്പരുടെ മിഴികൾ ഒന്ന് ചിമ്മിയടഞ്ഞു . കയ്യാമവുമായി കുതിച്ചെത്തിയവന്റെ നേരെ മൂപ്പർ ഒന്നാഞ്ഞു വീശി . പിടി വിട്ട കൈയ്യാമം എങ്ങോ വീണു . തൊട്ടു പിറകെ ഇടതു കാൽ നിലത്തു കുത്തി മൂപ്പർ ഒന്നു കറങ്ങി തിരിഞ്ഞു . കയ്യിലെ കരവാൾ മിന്നൽ പിണർ വേഗതയിൽ മിന്നി തിളങ്ങി . യുദ്ധ സന്നാഹത്തോടെ വന്ന ആഗതരുടെ വാളുകൾക്ക് മറുപടിയായി. ചിലർ ശിരസ്സറ്റു വീണു . ബാക്കിയുള്ളവർ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു . പരിഭ്രാന്തനായ സംഘ തലവൻ കൂടുതൽ സൈന്യത്തെ ആവശ്യപ്പെട്ടു സാമൂതിരിയെ വിവരമറിയിച്ചു . സാമൂതിരി പല ഭാഗങ്ങളിൽ നിന്നായി പടപ്പുറപ്പാട് നടത്തി . ദീർഗ്ഗ കാലം പലയിടങ്ങളിലായി നായർ പടയുമായി മൂപ്പരും മുസ്ലിംകളും ഏറ്റുമുട്ടി . യഥാർത്ഥത്തിൽ ഒരു ഹിന്ദു മുസ്ലിം കലാപമായിട്ടല്ല നാട്ടിലെ സകല മനുഷ്യരും അതിനെ കണ്ടത്.പ്രത്യുത മനുഷ്യ സ്നേഹിയും നിരപരാതിയുമായ മൂപ്പരെ ചതിയിലൂടെ അപായപ്പെടുത്താനുള്ള അക്രമിസംഘത്തോടുള്ള ചെറുത്ത് നില്പായിരുന്നു . കാര്യമറിയാത്ത കേൾവിക്കാർക്കത് ടിപ്പു സുൽത്താന്റെ പട്ടാളത്തിനെതിരിൽ മൂപ്പര് യുദ്ധം ചെയ്തു എന്നാണ് തോന്നിയത് . യഥാർത്ഥത്തിൽ ടിപ്പുവും മൂപ്പരും യാതൊരു ശത്രുതയുമില്ലായിരുന്നു . വഞ്ചനാ മുഖം സ്വീകരിച്ച മുസ്ലിം നാമധാരിയായ സംഘ തലവനും സാമൂതിരി സംഘവും. ചേർന്നൊരുക്കിയ ശത്രുക്കളോടായിരുന്നു യുദ്ധം . കൊണ്ടും കൊടുത്തും പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഐദ്രൂസ് മൂപ്പർ തളർന്നു പോയി . തന്റെ സഹായികളിൽ പലരും കൊല്ലപ്പെട്ടെങ്കിലും വർദ്ധിത വീര്യത്തോടെ മൂപ്പർ പൊരുതിക്കൊണ്ടിരുന്നു . ഒടുവിൽ നിലത്ത് കുഴഞ്ഞു വീണ മൂപ്പരെ അവർ പിടികൂടി ബന്ധിയാക്കി . ഒരു പല്ലക്കിൽ കയറ്റി ആൾക്കൂട്ടം ചേർന്ന് ഏറ്റി കൊണ്ടു പോയി . മണത്തലയിൽ നിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചതേയുള്ളൂ . പോകുന്ന വഴിയിൽ കണ്ട വലിയ കുളത്തിലേക്ക് മൂപ്പർ എടുത്തുചാടി .കുന്നംകുളം റൂട്ടിലെ ചാട്ടുകളത്തിന് ആ പേര് വരാൻ കാരണം ആ സംഭവമായിരുന്നുവെന്ന് പഴമക്കാരായ വിശ്വസ്തർ പറഞ്ഞു വരുന്നു. അണ്ടി പോയ അണ്ണാനെ പോലെ വിഷണ്ണരായ ചുമട്ടുകാർ പല്ലക്ക് താഴെയിട്ടു മൂപ്പരെ തിരയാൻ ഇറങ്ങി . കുളം മുങ്ങിത്തപ്പിയെങ്കിലും ആളെ കണ്ടുകിട്ടിയില്ല . കാലൊടിഞ്ഞ കിളിയെപ്പോലെ അവരുടെ മനസ്സും ശരീരവും മരവിച്ചു തൂങ്ങി . ജീവിതകാലത്ത് നിരവധി കറാമത്ത് കാട്ടിയ ഐദ്രൂസ് മൂപ്പർ തന്റെ വീടിനടുത്തുള്ള ഒരു പള്ളി കുളത്തിൽ പൊന്തി . രക്ഷപ്പെട്ട മൂപ്പർ വീട്ടിൽ ചെന്ന് കയറി . മണത്തലയുടെ കിഴക്കുഭാഗത്ത് ചാവക്കാട് ടൗൺ കഴിഞ്ഞ് ഇടപ്പള്ളിയിൽ ആയിരുന്നു മൂപ്പരുടെ വീട് . അത്ഭുതസിദ്ധി കൊണ്ട് പ്രശസ്തമായ ആ രണ്ടു കുളങ്ങളും മണത്തല നേർച്ചയോടനുബന്ധിച്ച് പ്രത്യേകം അലങ്കരിക്കുകയും നേർച്ച പരിപാടി അരങ്ങേറുകയും ചെയ്യുന്നു . രക്ഷപ്പെട്ട മൂപ്പർ വീട്ടിൽ ഉണ്ടെന്ന വിവരം ശത്രുക്കളുടെ ചെവിയിലുമെത്തി . വെള്ളിയാഴ്ച പള്ളിയിൽ വരാതെ മൂപ്പർ വീട്ടിൽ ഒതുങ്ങിയിരിക്കില്ല എന്ന വർ മനസ്സിലാക്കി . ജുമുഅ സമയം അടുത്തപ്പോൾ മൂപ്പർ ഓർമയുടെ നിലവറയിൽ ചികഞ്ഞു നോക്കി . മൗലൽ ബുഖാരി തങ്ങൾ അന്ന് ദീർഗ്ഗ ദർശനം ചെയ്തത് തികട്ടിയെടുത്തു .തങ്ങളന്ന് പൊതിഞ്ഞു നൽകിയ വെള്ളാരൻ മണൽത്തരിയുടെ പൊതി അഴിച്ചുേനാക്കി. മണ്ണ് ചെമന്ന് ചെഞ്ചായം അണിഞ്ഞിരിക്കുന്നു . ഇന്ന് തന്റെ രക്തസാക്ഷിത്വമാ ണെന്ന് ഉറപ്പിച്ചു . മരണമാലാഖയെ കാണുന്നതുവരെ പൊരുതി നിൽക്കാൻ ദൃഢ നിശ്ചയം ചെയ്തു .

ഒരു സ്വപ്നത്തിൽ നിന്നുണർന്ന പോലെ ഐദ്രൂസിൽ ബോധത്തിന്റെ കണിക വീണു . ദുരന്ത കാല ചിന്തകളുമായി ചാവക്കാട്ടേക്ക് തിരിച്ചുപോന്നു . ജീവിതം തോറ്റു കൊടുക്കാൻ ഉള്ളതല്ല . പ്രത്യുത , സത്യത്തിനും നീതിക്കും വേണ്ടി പൊരുതി മരിക്കാൻ ഉള്ളതാണെന്ന് ആത്മഗതം ചെയ്തു . മനുഷ്യൻ ഭയക്കുന്നതും മരണത്തെ മാത്രമാണ് . മരണം ശാശ്വതമായ സത്യമെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ എല്ലാം ശാന്തം . ✡️✡️✡️✡️✡️✡️✡️✡️🏀✡️✡️✡️🥎 കോവിലകത്തെ കോലായിൽ ദീപം വെച്ച് നാമംചൊല്ലി സാമൂതിരി ഈസി ചെയറിൽ വന്നു ചാരികിടന്നു . ഓർമ്മയുടെ കൂമ്പാരത്തിൻ മുകളിൽ ചവിട്ടി കയറി സഞ്ചരിക്കാൻ തുടങ്ങി . ഓർക്കുമ്പോഴൊക്കെ നെഞ്ചിൽ കാരമുള്ള് തറച്ച് കയറും പോലെ വേദന . ഉള്ളം ഉഷ്ണിച്ച്‌ ചുട്ടുപൊള്ളുന്ന ഗന്ധം . സാമൂതിരിമാരുടെ ആധിപത്യ ഭൂമിയായിരുന്ന മലബാർ ക്രിസ്താബ്ദം 1766 മുതൽ മൈസൂരിന്റെ കീഴിലായി വന്നിരിക്കുന്നു . മൈസൂരിലെ അധിപൻ ഹൈദരലി ഖാൻ 9 വർഷവും അതിനുശേഷം 7 വർഷം ടിപ്പുസുൽത്താനും മലബാറിൽ മേൽക്കോയ്മ നേടിയിരിക്കുന്നു . മൈസൂരിനെ അംഗീകരിച്ച സാമൂതിരിമാരോട് സമഭാവനയിൽ ഭരിക്കാനാണവർ തയ്യാറായത് . എതിർത്തു നിന്ന പാലക്കാട്ടെ നായർ പടയോടും തിരുവിതാംകൂർ രാജാക്കന്മാരോടും അങ്കം വെട്ടാനും അവർ സന്നദ്ധരായിരുന്നു . വർഷങ്ങളായി കൃത്യവിലോപം ഇല്ലാതെ ടിപ്പുവിന് അടച്ചു കൊണ്ടിരുന്ന വാർഷിക നികുതികൾ ഏതാനും കാലമായി മുടക്കം വന്നിരിക്കുന്നു . അതിനു പ്രധാന കാരണം ചാവക്കാട് നിന്നുള്ള വരവ് നിലച്ചതാണ് . ഐദ്രൂസ് നികുതി നിഷേധം നടത്തി കുടിയാന്മാരിൽ നിന്ന് കൃത്യമായി പിരിച്ചെടുക്കാത്തതാണ് . പ്രസ്തുത വിവരം അപ്പടി ടിപ്പുവിനെ അറിയിക്കുകയല്ലാതെ വേറെ മാർഗ്ഗം ഒന്നും കാണുന്നില്ല . വിവരം വിശദമായി എഴുതി ടിപ്പുവിനെ അറിയിച്ചു . ടിപ്പു നേരത്തെതന്നെ ഐദ്രൂസിനെ പറ്റി മനസ്സിലാക്കിയിരുന്നു . സത്യവും നീതിയും നെഞ്ചോട് ചേർത്തവൻ , കൈപിഴകൾ ക്ഷമയോടെ പൊറുക്കുന്നവൻ , ആവശ്യാനുസാരം അധികാരത്തോടെ ശാസിക്കുന്നവൻ , പറ്റാത്തത് അജ്ഞതയോടെ പുറംതള്ളുന്നവൻ , വിശ്വസ്തനും വിധേയനുമായ കാര്യസ്ഥൻ , സ്വതന്ത്രനായ സഹയാത്രികൻ . ഇവയുടെ ഓർമ്മയിൽ ടിപ്പു സാമൂതിരിക്ക് മറുപടിയെഴുതി " താങ്കൾ ഐദ്രൂസിനെതിരെ ശിക്ഷാനടപടി ഒന്നും എടുക്കരുത് . അയാളെ ഞാൻ നിലക്ക് നിർത്തികൊള്ളാം . നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാത്ത ആരെയും അടിമ ചങ്ങലയിൽ കോർത്ത് കൊണ്ടുവരാൻ ഞാൻ ഉത്തരവിട്ടു കൊള്ളാം ". സാമൂതിരിയെ സമാധാനിപ്പിച്ച് സന്തോഷിപ്പിക്കാനും ഒപ്പം ഐദ്രൂസിനെ മൈസൂരിൽ വരുത്തി അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചായിരുന്നു ടിപ്പുവിൻറെ മറുപടി കത്ത്. മഞ്ഞുപൊഴിയുന്ന മൈസൂരിലെ മലമടക്കുകളിലേക്ക് ഐദ്രൂസ് പുറപ്പെട്ടു. പച്ച കുന്നുകളുടെ വശ്യത , താഴ്‌വാരത്തെ പുൽപ്പരപ്പിലേക്ക് പുള്ളി കുത്തികൊണ്ട് വീഴുന്ന തേക്കിൻ പൂവുകളുടെ വെന്മ . രക്തത്തിൻറെ ഗന്ധമുള്ള കാറ്റ് , ആകാശത്തിന്റെ പാതിക്ക് കരിങ്കൊട്ട കെട്ടിയ മലനിരയുടെ പാതിക്ക് ഇരുണ്ട പാറ്റേൺ , ടിപ്പുവിന്റെ ബംഗ്ലാവ് , ബംഗ്ലാവിന്റെ മട്ടുപ്പാവിൽ നിന്നാൽ നാലുപാടും കാണാം . ചുറ്റുമതിലിനു പടിപുര . നീലയും ചുവപ്പും മഞ്ഞയും വാകപ്പൂക്കളണിഞ്ഞ് നിരയൊത്ത് നിൽക്കുന്ന വാക മരങ്ങൾ , വിശാലമായ കോമ്പൗണ്ട് . മുൻവശത്തെ ഉദ്യോനത്തിനിരുവശവും ഇഷ്ടിക പാകിയ റോഡ് . മതിലോരം ചേർന്ന് നിരയൊപ്പിച്ചു നിൽക്കുന്ന തോക്കേന്തിയ കാവൽഭടന്മാർ . പടിപ്പുരയുടെ അടച്ചിട്ട വാതിൽ തള്ളി തുറന്ന് ഒരു കൂസലുമില്ലാതെ ഐദ്രൂസ് രാജധാനിയിലെത്തി . തലകുനിക്കാതെ , കൈ കൂപ്പാതെ , പാദരക്ഷയഴിക്കാതെ നേരെ കടന്നുചെല്ലുന്ന ധീരനെ ഭടന്മാർ കണ്ണു മിഴിച്ചു നോക്കി നിന്നു. ഔലിയാക്കളെ വന്ദനം കൊണ്ട് പൂമാല ചാർത്തിയിരുന്ന ടിപ്പുസുൽത്താൻ എഴുന്നേറ്റു നിന്നു. യുവകോമളനായ ഐദ്രൂസിനെ സ്വീകരിച്ചിരുത്തി . സ്നേഹത്തിൻറെ മിഴിയും ജലാലിയ്യത്തിന്റെ ഗൗരവവും സ്ഫുരിക്കുന്ന വദനം . വടിവൊത്ത ശരീരം, നിപുണനായ അഭ്യാസി, പക്വത വന്ന കാര്യസ്ഥൻ . ഒറ്റനോട്ടത്തിൽത്തന്നെ ടിപ്പുവിൻറെ ഖൽബ് ഐദ്രൂസിൽ ആകൃഷ്ടനായി . എന്ത് ത്യാഗം ചെയ്തും തന്റെ മകളെ ഐദ്രൂസിന് മംഗലം നടത്തി തന്റെ വിശ്വസ്ത പകരക്കാരനാക്കി വളർത്തി കൊണ്ട് വരണമെന്ന് ദൃഢ നിശ്ചയം ചെയ്തു . ഇരുവരുടെയും കൂടിക്കാഴ്ചക്ക് ശേഷം ഐദ്രൂസ് മൈസൂർ വിട്ടപ്പോൾ വിവാഹ വാർത്ത ടിപ്പുവിന്റെ സഹായിയായ ഖാൻ സാഹിബിൻ്റെ ചെവിയിൽ കുപ്പിച്ചില്ലു പോലെ തുളച്ചു കയറി . അയാൾ കിടക്കയിൽ ചെന്ന് വീണു . അടക്കി വെച്ച സങ്കടം അണപൊട്ടി ഒഴുകി . അവളെ ജീവിതത്തിൽ കൂട്ടിച്ചേർക്കണമെന്ന കൊച്ചു നാളിലെയുള്ള മോഹം ചിറകറ്റു വീണിരിക്കുന്നു . ഏറെ കാലമായി മാനസ കൊട്ടാരത്തിൽ കുടിയിരുത്തിയവൾ നഷ്ടപ്പെടുന്ന വേദന അയാൾക്ക് താങ്ങാനായില്ല . തലയിണയിൽ മുഖമർത്തി അയാൾ പൊട്ടിക്കരഞ്ഞു . ഏതാനുംവർഷങ്ങൾക്ക് ശേഷം മനസ്സിലുറച്ച തീരുമാനം ഏറെ പ്രതീക്ഷയോടെ ടിപ്പു കടലാസ്സിൽ പകർത്തി . ഐദ്രൂസിനെ വീണ്ടും മൈസൂരിലേക്ക് സ്‌നേഹ ക്ഷണം നടത്തിക്കൊണ്ടുള്ള കത്തായിരുന്നു അത് . മകളുടെ വരനായി വിവാഹ കരാറിലെ കൈ കൂട്ടുകൾ നൽകാനായിരുന്നു ക്ഷണം .

ചരക്ക് കടത്ത് , കാർഷിക വിള , വീട്ടു കരം , ഭൂമി കരം , ആദായ നികുതി , ചുങ്കം , അങ്കം , പിഴ , കോഴ , തപ്പ് , പുരുഷാന്തരം , പുലയാട്ടു പെൺ കാഴ്ച, പൊന്നരിപ്പ് , ചങ്ങാത്തം , അടിമപണം , തലപണം ഇവയെല്ലാം ശേഖരിച്ച് എത്തിക്കേണ്ട ചുമതലയാണ് മൂസക്കുണ്ടായിരുന്നത് . സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നികുതി പിരിവ് മനസ്സനുവദിക്കാത്തതിനാൽ അദ്ദേഹം പിരിവ് നിർത്തി വെച്ചിരുന്നു . ഈ നികുതി നിഷേധത്തിന്റെ കാരണം പറഞ്ഞാണ് മൂസയെ തടവിലിട്ടത് . തിയ്യിൽ വീണ പുഴുവിനെ പോലെ മൂസ തടവറയിൽ പുളഞ്ഞു പിടഞ്ഞു . പ്രസവം അടുത്ത ഭാര്യയെ ഓർത്ത് നെടുവീർപ്പിട്ടു . ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ അല്ലാഹുവിന്റെ സഹായമെത്തി . സാമൂതിരിക്ക് മനസ്സലിവുണ്ടായി . മൂസക്കുട്ടി ജയിൽ മോചിതനായി . ഹിജ്‌റാബ്ദ്ധം 1144ലിലെ ഒരു വൈകുന്നേരം വെളിച്ചം പിൻവാങ്ങി . നിറഞ്ഞ സന്ധ്യയും തണുപ്പും കൂടിക്കലർന്ന അന്തരീക്ഷം . മൂസയുടെ വസതി പ്രസവം എന്ന മഹാ സംഭവം ഒരു നേരനുഭവമായി മാറാൻ പോവുകയാണ് . പ്രസവം കാത്ത് നിരനിരയായി കിടക്കുന്ന ഗർഭിണികൾ , ഈറ്റു നോവു കൊണ്ട് ഞെരിപിരി കൊള്ളുന്നവർ , ഞരക്കങ്ങൾ , കരച്ചിലുകൾ , നഴ്‌സുമാരുടെ പരക്കം പാച്ചിലുകൾ , ചെറിയ ചെറിയ വഴക്കുകൾ , കൂട്ടത്തോടെ വരുന്ന വൈദ്യ വിദ്യാർത്ഥികൾ ഇതൊക്കെയാണിന്നത്തെ ലേബർ (റൂമു)ഹാളുകൾ . കൂരകളിലും കുടിലുകളിലും കൊട്ടാരങ്ങളിലും അനേകമനേകം സ്ത്രീകൾ പ്രസവിച്ചു . മന്ത്രോച്ചാരണങ്ങളും മനം നൊന്ത പ്രാർത്ഥനകൾക്കുമിടയിൽ പ്രകൃതി ദത്തമായ ആ ജനനങ്ങൾ നടന്നു പോയിരുന്നു . ഒരാൺകുഞ്ഞിനെ കൊണ്ടുവരുന്നത് കണ്ട് വിസ്മയം പൂണ്ട മൂസ റബ്ബിനെ സ്തുതിച്ചു . കുഞ്ഞിനെ പൊതിഞ്ഞ ടവ്വൽ മാറ്റി അദ്ദേഹം ആ പിഞ്ചു മുഖത്തേക്ക് ഉറ്റി നോക്കി . ഹൃദയം വാത്സല്യ സാന്ത്രമായി . ആദ്യമായി കുഞ്ഞിന് പാൽ കൊടുത്തപ്പോൾ നൊന്തു പെറ്റ മാതാവ് വേദന പതിയെ മറന്നു . ഒരു കുഞ്ഞു നക്ഷത്രം തന്നോട് ചേർന്നുറങ്ങി തുടങ്ങി . മൂസയും തങ്ങളും ചെയ്ത കരാർ ഓർമ്മ വന്നു . കൊച്ചിയിലെ ബംബ് തങ്ങളുടെ ചാരത്തേക്ക് സന്തോഷ വാർത്തയുമായി ആളെ പറഞ്ഞു വിട്ടു . പ്രസവിച്ച മൂന്നാം നാൾ തങ്ങൾ ജലയാത്ര വഴി ചാവക്കാട്ടെ മൂസയുടെ വീട്ടിലെത്തി . " എന്റെ തങ്കക്കുടത്തിന്റെ മുഖമൊന്ന് ഞാനൊന്ന് കണ്ടോട്ടെ " . തങ്ങളുടെ മുഖം ശോഭിതമായി . ഹൃദയം വാത്സല്യ സാന്ത്രമായി . കുഞ്ഞിനെ വാങ്ങി മടിയിൽ വെച്ച് തങ്ങൾ നീട്ടി വിളിച്ചു " മോനെ #അബ്ദുൽ #അസീസെ , #മോനെ #ഐദ്രൂസേ " . നീലഗോലികൾ പോലുള്ള കൃഷ്ണ മണികൾ കൊണ്ട് ശിശു തന്റെ ആത്മീയ പിതാവായ തങ്ങളെ കൺകുളിർക്കെ നോക്കിയിട്ട് കരയാൻ തുടങ്ങി . മിഴി തുറന്ന് അത് വരെ കുഞ്ഞ് ആരെയും നോക്കിയിട്ടുണ്ടായിരുന്നില്ല. . മൂസ തന്റെ കൺമണിയുടെ കുരുന്ന് മുഖത്തേക്ക് നോക്കി സന്തോഷം കൊണ്ട് വീർപ്പുമുട്ടി . തന്റെ കാര്യസ്ഥനായ മൂസക്ക് വാർദ്ധക്യത്തിൽ ദിവ്യ ശക്തിയാൽ കുഞ്ഞ് പിറന്ന വിവരം സാമൂതിരിയുടെ ചെവിയിലുമെത്തി . കുഞ്ഞിനെ മൂസയുടെ പകരക്കാരനാക്കി വളർത്തിയേക്കും . അങ്ങിനെ വന്നാൽ സാമൂതിരിയുടെ ഭരണ കാര്യങ്ങളിൽ പൊട്ടിത്തെറികളുണ്ടാകും . സ്വർഗ്ഗത്തിലെ കട്ടുറുമ്പ് കണക്കെ ഐദ്രൂസ് മഹാരാജാവിന് അസ്വസ്ഥത സൃഷ്ടിക്കും എന്നിങ്ങനെ ജ്യോതിഷുകൾ എരിവും പുളിയും ചേർത്ത് സാമൂതിരിയെ പറഞ്ഞു വിശ്വസിപ്പിച്ചു . ഉദ്ഘണ്ടാ കയത്തിൽ മുങ്ങിയ സാമൂതിരിക്ക് ശോകഭാവമായി . അത്യാപത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകൾ പരതുകയായി . അദ്ദേഹത്തിന്റെ തലച്ചോറിലെ ഓരോ ഞരമ്പും വലിഞ്ഞു മുറുകി . ഭൂമിയുടെ നീളം അളക്കുന്നത് പോലെ കൊട്ടാര കോവിലകത്തിന്റെ കോറിഡോറിൽ അങ്ങുമിങ്ങും നടക്കാൻ തുടങ്ങി . ഒടുവിൽ എന്തോ തീരുമാനിച്ചുറച്ചത് പോലെ അയാൾ കസേരയിൽ വന്നിരുന്നു . " നമുക്ക് ഐദ്രൂസിനെ ഏറ്റെടുത്ത് വളർത്താം . അവന്റെ മതപഠനം കഴിഞ്ഞാൽ ചാവക്കാട് നിന്ന് ഇങ്ങ് കോഴിക്കോട്ടേക്ക് കൊണ്ട് വരണം . നമ്മുടെ കീഴിൽ വളരുമ്പോൾ അവൻ നമുക്കെതിരെ ചിന്തിക്കില്ല . നമ്മുടെ താവഴിയിൽ അവൻ വരുന്നില്ലെങ്കിൽ മുളയിൽ തന്നെ നമുക്കവനെ നുള്ളി കളയാം " . പരിചാരകർ കൈകൂപ്പി തലയാട്ടി സമ്മതിച്ചു . കൂടുതലൊന്നും പറയാതെ സാമൂതിരി എഴുനേറ്റു . ഐദ്രൂസ് അത്ഭുത ബാലനായി വളർന്നു വന്നു . കുഞ്ഞായിരിക്കുമ്പോൾ തന്നെ പലപല അത്ഭുതങ്ങളും പ്രകടമായി തുടങ്ങി . സാമൂതിരി കോവിലകത്ത് വെച്ച് മറ്റു കുട്ടികളുടെ കൂടെ വിവിധ അഭ്യാസങ്ങൾ പഠിക്കാൻ തുടങ്ങി . കൊന്നും കൊടുത്തും കോഴിക്കോട് ആസ്ഥാനമായി നിന്ന് പൊന്നാനി തുറയുടെയും ഭാരത പുഴയുടേതും അതിന് തെക്കുള്ള പ്രദേശങ്ങളുടെയും അധീശത്വം നേടാനായി പരിശ്രമം നടത്തിയവരാണ് സാമൂതിരിമാർ . അതിനുള്ള യുദ്ധ പരിശീലനം സ്ഥിരമായി അവർ നൽകിയിരുന്നു . സ്വന്തമായി പട്ടാളമില്ലാത്ത സാമൂതിരിമാർ പാലക്കാട്ടെ നായർ പട്ടാളത്തെയാണ് ആശ്രയിച്ചിരുന്നത് . എങ്കിലും അവരുടെ സഹായത്തിനായി കോവിലകം ബാല്ല്യങ്ങളെ അഭ്യാസികളായി മാറ്റിയിരുന്നു . കോവിലകത്തെ ബാല്ല്യങ്ങളുടെ കൂടെ അബ്ദുൽ അസീസ് ഐദ്രൂസും യുദ്ധ പരിശീലനം നേടി . പരിശീലനത്തിനിടെ ഗൂഢമായി മൂപ്പരെ വധിക്കാൻ സഹപാഠികളെ ചട്ടം കെട്ടിച്ചിരുന്നെങ്കിലും വധശ്രമം വിഫലമാവുകയും മറ്റുള്ളവരെക്കാൾ മേൽക്കോയ്മ നേടുകയും ചെയ്യുകയുണ്ടായി .

ശഹീദ് മണത്തല മൂപ്പർ : ടിപ്പു , സാമൂതിരി മുദ്രകൾ ✍ പി.എസ്.കെ.മൊയ്തു ബാഖവി, മാടവന ഡിസംബർ മാസം . നല്ല തണുപ്പുള്ള കാലം . പൂക്കൾ വിരിയുന്ന കാലം . കുളിരുള്ള ഒരു രാത്രിയിൽ കാര്യസ്ഥനായ അമ്പലത്ത് വീട്ടിൽ മൂസ ബിൻ അബ്ദുല്ല ചാവക്കാട് നിന്ന് കൊച്ചിയിലേക്ക് യാത്രയായി . ഇരുൾ പരക്കും മുമ്പേ വെളിച്ചത്തിൽ കുളിക്കുന്ന കൊച്ചു കൊച്ചു നഗരങ്ങൾ . കിടുകിടാ ശബ്ദമുയർത്തി വരുന്ന കാള വണ്ടികൾ . തലങ്ങും വിലങ്ങും ഒഴുകുന്ന കായലുകൾ . ഇരു കാരകളിൽ തീർത്ത കൊച്ചു കൊച്ചു തുരുത്തുകൾ . തെങ്ങിൻ തോപ്പുകളും ചെറ്റ കൂരകളും ഇടതൂർന്ന കൊച്ചിതക്യാവിലാണ് #സയ്യിദ് #അബൂബക്കർ #ബംബ്‌ (#റ) തങ്ങളുള്ളത് . കൊച്ചിയിലെ നെട്ടൂരിൽ താമസമാക്കിരുന്ന സയ്യിദ് മൗലൽ ബുഖാരി (റ) യുടെ മകളെ വിവാഹം ചെയ്താണ് ബംബ് തങ്ങൾ കൊച്ചിയിൽ സ്ഥിരതാമസമാക്കിയത് . ജിന്നും ശൈതാനും തങ്ങളെ ഭയന്ന് നാട് വിട്ടു . ,വബാ ' എന്ന പകർച്ച വ്യാധികൾ തങ്ങളുടെ ദിക്റ് ദുആ കൊണ്ട് മാറ്റിയെടുത്തു . ആത്മീയ ഉൽകർഷത്തിന്റ കൊടുങ്കാറ്റായി തങ്ങൾ പരിലസിച്ചു . ഐദ്രൂസി പാരമ്പര്യത്തിന്റെ കണ്ണിയായി കേരളത്തിൽ വന്ന് പൊന്നാനിയിൽ താമസമാക്കിയ ഖുതുബു സയ്യിദ് അബ്ദുർറഹ്മാൻ ഐദ്രൂസി (റ) യുടെ ഇളയ മകനായി പൊന്നാനിയിൽ പിറന്ന് വിജ്ഞാനം നേടി യവ്വന കാലത്താണ് മതപ്രബോധനാർത്ഥം ബംബ് തങ്ങൾ കൊച്ചിയിലെത്തിയത് . കൊച്ചി തക്യാവിലെ തറവാട് വീടിന്റെ നീണ്ട സിറ്റ് ഔട്ടിൽ ഇസി ചെയറിൽ വിശ്രമിച്ചിരിക്കുന്ന ബംബ് തങ്ങൾ ആഗതനെ ഉൽഖണ്ഡയോടെ ഒന്ന് നോക്കി . ഒരിക്കൽ പോലും കണ്ട് മറന്ന മുഖമല്ലെന്ന് ബോധ്യം വന്ന തങ്ങൾ ജിജ്ഞാസയോടെ ചോദിച്ചു " ആരാ ? എന്താ ? ഇങ്ങ് കടന്നു വരൂ " . തങ്ങളുടെ ഓരോ നോക്കിലും വാക്കിലും കഴമ്പുണ്ടെന്ന് മൂസ ബിൻ അബ്ദുല്ല ഓർത്തു . " വേഗം വരൂ , ഇവിടെ ഇരിക്കൂ " . ഭവ്യതയോടെ അകലെ മാറി നിൽക്കുന്ന മൂസക്കുട്ടിയെ തങ്ങൾ സ്നേഹത്തിൽ ചാലിച്ച ക്ഷണം നടത്തി . അനുസരണയുള്ള കുട്ടിയെ പോലെ മൂസക്കുട്ടി തങ്ങളുടെ ചാരത്തണഞ്ഞു . താൻ ചുമന്ന് വന്ന സങ്കട കെട്ടഴിക്കാൻ തുടങ്ങി . " ഞാൻ ചാവക്കാട്ട് നിന്ന് വരികയാണ് . ചാവക്കാട് ഏതാനും ചേരിക്കല്ലുകളിലെ കാര്യസ്ഥനാണ് . സാമൂതിരി രാജാവിന്റെ ഭരണ പ്രദേശമാണവിടെ . സാമൂതിരിയുടെ ഉത്തരവ് പ്രകാരം ഏതാനും പ്രദേശത്തെ കരം പിരിച്ച് സാമൂതിരിക്കെത്തിക്കേണ്ട ചുമതല എന്നെയാണേൽപ്പിച്ചിരിക്കുന്നത് . സത്യത്തിനും നീതിക്കും നിരക്കാത്ത നികുതി ഞാൻ പിരിപ്പിക്കാറില്ല" . ആകാംക്ഷയോടെ എല്ലാം കേട്ടിരുന്ന തങ്ങൾ പ്രസന്ന വദനായി . " ഇപ്പോൾ എന്താണ് ഇങ്ങോട്ട് വരാൻ...? " . തങ്ങൾ കൂടുതൽ ആവേശവാനായി . മൂസക്കുട്ടിയുടെ നെഞ്ചിൻ കൂട് വിങ്ങി . കണ്ണീരിൻ കണങ്ങൾ മഴത്തുള്ളികൾ കണക്കെ ഉറ്റിവീഴാൻ തുടങ്ങി . കണ്ഠത്തിൽ കുരുങ്ങിയ വാക്കുകൾ ഓരോന്നായി പുറത്ത് വന്നു . ആയുസ്സിന്റെ ഏറെ ഭാഗവും കൊഴിഞ്ഞു പോയി . നാട് സേവയും ജന സേവയുമായി കോഴിഞ്ഞുപോയ യാമങ്ങൾ .! വിവാഹിതനായ എനിക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള സൗഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല . തങ്ങളുടെ അനുഗ്രഹം കൊണ്ട് എനിക്ക് ഒരു കുഞ്ഞ് പിറക്കണം .! മൂസക്കുട്ടിയുടെ നൊമ്പരങ്ങൾ തങ്ങൾ തലകുലുക്കി കേട്ടു . അവർക്കിടയിൽ അൽപനേരം മൗനം പടർന്നു . തങ്ങളുടെ നെറ്റിയിൽ പൂർണ്ണമായി ഉണങ്ങാത്ത ഒരു മുറിവ് ഉണ്ടായിരുന്നു . അതിലേക്ക് ചൂണ്ടി തങ്ങൾ കൽപ്പിച്ചു " നീ ഇത് നിന്റെ നാവുകൊണ്ട് വടിച്ചെടുക്കുക . നിനക്ക് കുഞ്ഞ്‌ പിറക്കും " . മൂസക്കുട്ടിയുടെ മുഖം സന്തോഷം കൊണ്ട് ജ്വലിച്ചു . തങ്ങളുടെ ശരീരത്തിൽ നിന്ന് പടരുന്ന സുഖകരമായ സുഗന്ധം മൂസയെ കുറേശ്ശെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി . നാവ് മുറിവായിൽ തേഞ്ഞിറങ്ങി . ദിഗന്ധങ്ങൾ ജയിച്ചടക്കിയ സന്തോഷത്തിൽ മൂസകുട്ടി തുള്ളിച്ചാടി . " ഭാര്യ പ്രസവിച്ച ഉടനെ എന്നെ അറിയിക്കാൻ മറക്കരുതെ . ആ കുഞ്ഞ് എനിക്ക് അർഹതപ്പെട്ടതാണ് " . തങ്ങൾ മൂസയെ ബോധ്യപ്പെടുത്തി . മൂസക്ക് പെടുന്നനെ സങ്കടം ഇരമ്പി . മിഴികൾ തുളുമ്പി . മുല്ലപ്പൂ മണമുള്ള ഒരു രാത്രിയുടെ ആഹ്ലാദങ്ങൾ മൂസയും ഭാര്യ നാല കത്ത് ചന്ദി പറമ്പിൽ ആമിനയും പങ്കിട്ടു . അതേ തുടർന്ന് ഭാര്യയുടെ ആർത്തവ ചക്രത്തിലെ ചുവന്ന അക്കങ്ങൾ മാഞ്ഞു കൊണ്ടിരുന്നു . ഉദരത്തിൽ ജീവന്റെ തുടിപ്പും മിടിപ്പും കൂടി കൂടി വന്നു . നാട് ഭരിക്കുന്ന സാമൂതിരിയുടെ കാതിലും ആ വാർത്തയെത്തി . തന്റെ ചാവക്കാട്ടെ കാര്യസ്ഥൻ മൂസക്കുട്ടിക്ക് വാർദ്ധക്യത്തിൽ കുഞ്ഞ് പിറക്കുന്നതിൽ സാമൂതിരി അതിയായി സന്തോഷിച്ചെങ്കിലും മൂസയെ പിടിച്ച് തടവിലിടാൻ ഉത്തരവ് വന്നു . അതിന് തക്കതായ ഒരേയൊരു കാരണം നികുതി പണം പിരിപ്പിക്കാതെ മാറി നിന്നതാണ് . അങ്ങിനെ രാജാവിൻ്റെ ഗുരുവായൂരുള്ള ബംഗ്ലാവിൽ മൂസ വീട്ടുതടങ്കലിലായി. ഗ്രാമവാസികളിൽ നിന്ന് റവന്യൂ ഫണ്ടിലേക്ക് കിട്ടേണ്ട വരുമാനങ്ങൾ പലവിധമാണ് .

https://archive.org/details/20201027_20201027_0328 فيض المتين في مناقب معين الدين الشيخ علي الحسن مسليار الترنقالي അജ്മീർ മൗലിദ് എം പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

കുഞ്ഞഹമ്മദ് മുസ്ലിയാരെ കൂടാതെ നടെ പരാമർശിച്ച ഹിശാം മുസ്ലിയാർ എരമംഗലം (1254 _1331 ഹി.)അദ്ധേഹം ശിഷ്യനു പുറമെ സഹ മുദര്വിസ് കൂടിയായിരുന്നു. അറക്കൽ ശൈഖിന്റെ ഗുരുവായ വെളിയങ്കോട് തട്ടാങ്ങര കുട്ട്യാമു മുസ്ലിയാർ (1273-1341ഹി:) കുഞ്ഞൻ ബാവ മുസ്ലിയാർ എന്ന അബ്ദുറഹ്മാൻ മഖ്ദൂമി (1268-1341 ഹി:) , ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായ ശൈഖ് സിറാജുദ്ദീൻ ഖാദിരി (1277-1378ഹി.) . ആഖിർ മഖ്ദൂമിന്റെ മകൻ അഹമ്മദ് ബാവ മുസ്ലിയാർ (1277-1314 ഹി:) ശൈഖ് അലി ഹസൻ മുസ്ലിയാർ എന്ന കോയക്കുട്ടി മുസ്ലിയാർ (1263-1297 ഹി:) ചുളളിയിൽ അബൂബക്കർ മുസ്ലിയാർ കല്ലൂർ (1263-1343 ഹി:) നിരവധി വർഷം ഹറമിൽ ദർസ് നടത്തിയിരുന്ന കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാർ (1260-1323 ഹി:) എന്നീ പ്രഗത്ഭ പണ്ഡിതർ സൈനുദ്ദീൻ റംലിയുടെ ശിഷ്യന്മാരായിരുന്നു . മുയ്ല്യാർപാപ്പ എന്നാണ് ജനങ്ങൾ കോടഞ്ചേരിയെ ആദരിച്ചു വിളിച്ചു വന്നിരുന്നത് . ഫത്ഹുൽ മുഈനിന്റെ വ്യാഖ്യാനം ഇആനത്തു ത്വാലിബിന്റെ കർത്താവ് സയ്യിദുൽ ബക്കരി (റ) ( 1265 -13 | 0 ഹി:)യുടെ ഗുരുനാഥനാണ് മുയ്ല്യാർപാപ്പ . ബദർ മൗലിദിന്റെ രചയിതാവ് വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ (1269-1322 ഹി:) വലിയുള്ളാഹി കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ (1270-1354 ഹി:) പുന്നയൂർ അഹമ്മദ് മുസ്ലിയാർ കോറോത്തയിൽ (1268-1338 ഹി:) ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ കോക്കൂർ (1258-1340 ഹി:) ഖാളി അബ്ദുള്ള മുസ്ലിയാർ കാസർകോട് (1261-1337 ഹി:) ശുജാഇ മൊയ്‌തു മുസ്ലിയാർ (1278-1336 ഹി:) ഹാഫിള് അമ്മു മുസ്ലിയാർ അണ്ടത്തോട് (1269-1319 ഹി:) വലിയുള്ളാഹി ഞമനേക്കാട് ഏനി കുട്ടി മുസ്ലിയാർ (1274-1352 ഹി:) എന്നീ സൂര്യ തേജസ്സുകൾ ശൈഖ് റംലിയുടെ ശിഷ്യന്മാരാണ് . ഇവർ ഓരോരുത്തരും വ്യക്തിയല്ല . ഓരോ ഉമ്മത്തായിരുന്നു . സമൂഹ മനസ്സിനെ സ്പർശിച്ച , കാലത്തിന്റെ ആത്മാവിനെ സ്വാധീനിച്ച വിജ്ഞാന ഗോപുരങ്ങൾ . എങ്കിൽ ഇനി മണലിൽ മൂപ്പരുടെ മാഹാത്മ്യത്തിന് വേറെ ഉദാഹരണം വേണ്ടതില്ല . എന്നിരുന്നാലും റംലിയുടെ ഗുരുനാഥന്മാരെ കേൾക്കേണ്ടതല്ലേ . നൂണക്കടവിലെ മണലിൽ മുഹിയിദ്ധീൻ എന്നവരുടെ മകനായി ജനിച്ച സൈനുദ്ദീൻ റംലി (റ) (1249-- 13 09) ഉപരിപഠനാർത്ഥം തിരഞ്ഞെടുത്ത ഗുരുവര്യർ പ്രസിദ്ധരായ ഔലിയാക്കളായിരുന്നു . ഔലിയാക്കൾ രണ്ട് വിധമുണ്ട് . പ്രശസ്തരും അപ്രശസ്തരും . പണ്ഡിത പാമര ജനങ്ങൾക്കിടയിൽ വിലായത്ത് അവിതർക്കിതമായി 'മശ്ഹൂർ 'ആയ ഔലിയാക്കളെയാണല്ലോ അല്ലാമാ ഇബ്നു ഹജർ (റ) പ്രത്യേകം പരാമർശിച്ചിട്ടുള്ളത് . ആ വിഭാഗത്തിൽ പെട്ട കേമന്മാരായിരുന്നു റംലിയുടെ ഗുരുനാഥന്മാർ . ഒന്ന് , പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാർ (1222-1292 ഹി:) . രണ്ട് , വെളിയങ്കോട് ഉമർഖാളി (1177-1273 ഹി:) . മൂന്ന് , അല്ലാമാ അബ്ദുൽ ഹമീദ്‌ശ്ശർവാനി മക്കി (1215-1294 ഹി:) . നാല് , ശൈഖ് അഹമ്മദ് സൈനി ദഹ്‌ലാൻ (1233-1304 ഹി:) . അഞ്ച് , മുഹമ്മദ് ഹസ്ബുല്ലാഹിൽ മക്കി (1244-1335 ഹി:) . അതിബുദ്ധിമാനായ റംലി (റ) കമ്പ്യൂട്ടറിനെ വെല്ലുന്ന മെമ്മറി പവറിന്റെ ഉടമയായിരുന്നു . അക്ഷരലോകം മനസ്സിലെന്നും നിറക്കൂട്ടുകൾ ചാലിച്ചിരുന്നു . ഒരിക്കൽ കേട്ടാൽ മതി , വായിക്കണമെന്നുപോലുമില്ല . വായിച്ചത് ഒരിക്കലും മറന്നിട്ടുമില്ല .പുസ്തകങ്ങളുടെ ആദ്യ വരി വായിച്ചുകൊടുത്താൽ അവസാന വരി വരെ മാലയിലെ മുത്തുകൾ പോലെ അടർന്നു വീഴുന്ന വാക്കുകളുടെ ഇന്ദ്രജാലം തീർത്ത അത്യപൂർവ്വ പണ്ഡിതൻ . അദ്ദേഹത്തിന്റെ കാലത്താണ് അൽഫിയ്യയുടെ വ്യാഖ്യാനം ഉശ്മൂനി اشموني പ്രിന്റ് ചെയ്ത് വന്നത് . കേരളത്തിൽ പ്രിന്റിങ് ടെക്നോളജി വികസിച്ചിട്ടില്ലാത്ത അക്കാലത്ത് ഒരു കോപ്പി ശിഷ്യന്മാർഎങ്ങിനെയോ പണിപ്പെട്ട് സംഘടിപ്പിച്ചു . അത്യാവേശത്തോടെ അത് ഉസ്താദ് റംലിക്ക് സമർപ്പിച്ചു . സന്തോഷത്തോടെ മറിച്ച് നോക്കുമ്പോൾ മധ്യഭാഗത്ത് ഒരു കുറാസ് (കുറേ പേജുകൾ) ഇല്ല . ഇനിയെന്ത് പരിഹാരം . രണ്ടാമതൊന്ന് സംഘടിപ്പിക്കാൻ വഴിയില്ല . നഷ്ടപ്പെട്ട എടുകളില്ലാത്ത കിത്താബ് കൈവശം വെക്കുക തന്നെ . പക്ഷെ ഉസ്താദ് പറഞ്ഞു : വേഗം ' വുർഖും വലിമ ' യും വാങ്ങികൊള്ളൂ (കടലാസും പേനയും) . കുറെ ദിവസം ശിഷ്യരെ മുന്നിലിരുത്തി ഓർമ്മയിലെ ഉശ്മൂനി പറഞ്ഞു കൊടുത്തു . അക്ഷരം പിഴക്കാത്ത, സെന്റൻസുകൾ മാറാത്ത പറയൽ . ശിഷ്യർ കേട്ടെഴുതി . ഏതാനും പേജുകൾ കഴിഞ്ഞപ്പോൾ " ഫഖാല " فقال എന്ന് ചൊല്ലി കൊടുത്തു . അവർ പറഞ്ഞു : മതി , അത് മുതൽ ഇതിലുണ്ട് . വ്യാഖരണ ഗ്രന്ഥമായ ' അൽഫിയ്യ ' രണ്ട് തവണ ചുരുങ്ങിയത് ഓതിപഠിക്കുന്ന ശൈലിയാണ് അന്നുണ്ടായിരുന്നത് . ആദ്യം ശർഹില്ലാതെ ബൈത്ത് മാത്രം . പിന്നീട് ശർഹ്‌ ഉൾപ്പടെ . മൊത്തം നാല് കൊല്ലം . അപ്രകാരം പഠിച്ച ശിഷ്യരാണ് ഉശ്മൂനിയിൽ മാനസം കണ്ടത്തിയതെന്ന് കൂടി ഓർക്കണം . ഓർമ്മയിൽ നിന്ന് വായിച്ചു എഴുതിച്ച മറ്റൊരു സംഭവം കൂടിയുണ്ട് .

ഹജ്ജിന് പോയ ഒരു കേരളീയ പണ്ഡിതൻ , അദ്ദേഹത്തിന് ഒരു കിത്താബ് വാങ്ങണം . അതിനായി മക്കയിലെ ബുക്ക് ഷാപ്പുകൾ ഏകദേശം കറങ്ങി .എ വിടെ നിന്നും കിട്ടിയില്ല. അവസാനം ഒരു മലയാളി ജോലി ചെയ്യുന്ന കടയിലെത്തി . തിരക്കിയപ്പോൾ അയാൾ പറഞ്ഞു : ഈ ഗ്രന്ഥം ഇവിടെ സൗദി അറേബ്യയിൽ വിലക്കപ്പെട്ടതാണ് . വിൽക്കാൻ പാടില്ല . ആകയാൽ നിങ്ങളന്വേഷിച്ച് നടന്നാൽ കിട്ടില്ല . അന്വേഷകന്റെ അത്യാഗ്രഹം മനസ്സിലാക്കിയ മലയാളി ഒന്നു കൂടെ പറഞ്ഞു : ഒരു കോപ്പി എന്റെ കൈവശമുണ്ട് , പക്ഷേ അത് ടാമേജാണ് . കുറെ കഷ്ണങ്ങളില്ല . വിൽപ്പനക്ക് പറ്റാത്തത് കൊണ്ട് മാറ്റിയതാണ് . അത് വേണമെങ്കിൽ തരാം . കഴിഞ്ഞ വർഷം ഹജ്ജിന് വന്ന പെരുമ്പടപ്പുകാരനായ ഒരു മുസ്ലിയാർ ഇത് ഇവിടെ വെച്ച് മുഴുവൻ വായിച്ചു തീർത്തിരുന്നു . അദ്ദേഹം വാങ്ങിയിട്ടുണ്ടെങ്കിൽ അവരെ സമീപിച്ചാൽ ഫുൾ കോപ്പി കിട്ടിയേക്കും .യഥാർത്ഥത്തിൽ റംലി കിത്താബ് വാങ്ങിയിട്ടില്ല. നാട്ടിൽ തിരിച്ചെത്തിയ മുസ്ലിയാർ നൂനകടവിലെ ശൈഖ് റംലിയുടെ വസതിയിൽ വന്ന് സലാം പറഞ്ഞു . " എന്താ വന്നത്‌ ? " , കിത്താബോതാൻ . ആഗതൻ ആവശ്യമറിയിച്ചു . ഏത് കിത്താബ് എന്ന ചോദ്യമില്ല . ഏത് കിത്താബും ഏത് വിഷയവും അവിടെ പാസ്സാകും .എന്നാൽ വായിക്കൂ . റംലി ആവേശത്തോടെ തയ്യാറായി . കുറെ ദിവസത്തെ വായനയും പഠനവും കഴിഞ്ഞപ്പോൾ പഠിതാവ് പിന്നെ വായിക്കാതെയായി . മൗനം നീണ്ടപ്പോൾ ശൈഖ് ശബ്ദമുയർത്തി." എന്താ വായിക്കാത്തത് ? " ഗൗരവമുള്ള വാക്കുകൾ . ഗുരുവിന്റെ മുമ്പിൽ ഗ്രന്ഥമില്ല . ഗ്രന്ഥം ശിഷ്യന് മാത്രമാണ് ഉള്ളത് . " ഇതിൽ കുറച്ചു പേജുകളില്ല " . ഭവ്യതയോടെ ശിഷ്യൻ പറഞ്ഞൊപ്പിച്ചു . ഉടനെ ഗുരുവിന്റെ സാന്ത്വനപ്പെടുത്തൽ . " അതിന് കുഴപ്പമില്ല , പേനയും കടലാസും തയ്യാറാക്കി കൊൾക , ഞാൻ പറഞ്ഞു തരാം " . സൈനുദ്ദീൻ റംലിയുടെ ശിഷ്യരിൽ പ്രധാനിയായിരുന്നു ചുള്ളിയിൽ അബൂബക്കർ മുസ്ലിയാർ . കല്ലൂർ ജുമാ പള്ളിയുടെ മുറ്റത്ത്‌ ഒരേ ഒരു ഖബർ മാത്രമേയുള്ളൂ . അത് ആ മഹാന്റെതാണ് . അദ്ദേഹം തന്റെ മക്കൾക്ക് പങ്കുവെച്ച അനുഭവജ്ഞാനങ്ങളാണ് പൗത്രന്മാരിലൂടെ കൈമാറി മുകളിൽ ഞാൻ കുറിച്ചിട്ടുള്ളത് . കേരളത്തിലെ ഇന്നത്തെ തലമുറയിലെ അഹ്‌സനി , സഖാഫി , സഅദി എന്നീ സനദുകൾ വാങ്ങിയ പണ്ഡിത സമൂഹം മുഴുവൻ സൈനുദ്ദീൻ റംലിയോട് കടമപ്പെട്ടിരിക്കുന്നു . കാരണം , അവരുടെ അഭിവന്ദ്യ ഗുരുക്കന്മാരായ ബഹറുൽ ഉലൂം ഒ.കെ ഉസ്താദ് , റഈസുൽ ഉലമാ സുലൈമാൻ ഉസ്താദ് , സുൽത്വാനുൽ ഉലമാ എ.പി ഉസ്താദ് , താജുൽ ഉലമാ ഉള്ളാൾ തങ്ങൾ , നൂറുൽ ഉലമാ എം.എ ഉസ്താദ് , എന്നിവരുടെ മശായിഖ്മാരുടെ വിവിധ പരമ്പര പരിശോധിച്ചാൽ അവയിലെല്ലാം ശൈഖുൽ മശായിഖ് സൈനുദ്ദീൻ റംലി (റ) കടന്നു വരുന്നതായി കാണാം . അപ്രകാരം തന്നെയാണ് ശൈഖുനാ കണ്ണിയത്ത് ഉസ്താദ് , ശൈഖുനാ സദഖത്തുള്ളാ മുസ്ലിയാർ തുടങ്ങിയവരുടെ പരമ്പരയും . അക്ഷര കൂട്ടുകളെ പ്രണയിച്ച റംലിക്ക് കുടുംബമോ കുട്ടികളോ ഇല്ല . കോക്കൂരിൽ നിന്ന് ഒരു മഹതിയെ വിവാഹം ചെയ്‌തിരുന്നെങ്കിലും ഒരു മാസം മാത്രമേ ദാമ്പത്യ ജീവിതം തുടർന്നുള്ളൂ . ജ്ഞാനമാകുന്ന താമര പൂവിലെ തേൻ ആവോളം നുകരുന്ന ശിഷ്യരായിരുന്നു അവരുടെ ജീവിത ഹാരി . ആറ് പതിറ്റാണ്ട് കാലത്തെ ധന്യ ജീവിതം കൊണ്ട് വൈജ്ഞാനിക നീലാകാശത്തിൽ പ്രഭാ പൂരിതങ്ങളായ ഒട്ടനവധി നക്ഷത്രങ്ങളെ അദ്ദേഹം ജനിപ്പിച്ചു . അവരും അവരുടെ പണ്ഡിത പരമ്പരകളുമാണ് അദ്ദേഹത്തിന്റെ കുടുംബവും കൂട്ടാളികളും . വിലപ്പെട്ട ആ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു മൗലിദിന്റെ പോരായ്മ ഉണ്ടായിരുന്നു. ആവിടവ് നികത്താൻ മഹാ ഭാഗ്യം ലഭിച്ച ഒരു യുവ പണ്ഡിതനുണ്ട് . ഉബൈദുല്ലാ സഖാഫി അൽ അസ്ഹരി . മൂപ്പരുടെ സ്ഥാനമാനത്തിന് അനുയോജ്യമായ ഒരു മൗലിദ് فيض العلي എന്ന പേരിൽ അദ്ധേഹം രചിച്ചു . സാഹിത്യ സംമ്പുഷ്ട സൃഷ്ടിയാണ് ആ രചന . മൂപ്പരുടെ മഖാമുള്ള പള്ളിയിൽ അവരുടെ ചാരത്തിരുന്ന് ദർസ് നടത്താൻ ഭാഗ്യം ലഭിച്ച സഖാഫി വലിയ ഭാഗ്യവാനും പ്രാപ്തനുമാണ് . വർഷങ്ങളോളമായി അദ്ദേഹത്തിന്റെ ദർസ് അവിടെ തുടരുന്നു . പരിശുദ്ധ മക്കയും മലബാറും മലബാറിലെ പാമരജനങ്ങളുടെ ഫർള് നിസ്കാരം ഒഴിവാക്കിയുള്ള തറാവീഹും തമ്മിൽ ബന്ധിപ്പിച്ച സൈനുദ്ദീൻ റംലിയുടെ ഒരു വിജ്ഞാന കണികയുണ്ട് . പണ്ഡിത ശ്രദ്ധ പതിയുന്നതിന് വേണ്ടി ഞാനതിവിടെ നൽകുന്നുണ്ട് . നാഷണൽ ഹൈവേയിൽ വെളിയങ്കോട് ചാവക്കാട് റോഡിൽ കുറച്ചു യാത്ര ചെയ്താൽ റോഡിന്റെ ഇടത് വശത്ത്‌ അറബിയിൽ വലിയ ബോർഡ് സ്ഥാപിച്ചത് കാണാം . مقام الشيخ زين الدين الرملي അത് നൂനക്കടവിലെ മഖാമിലെത്തിക്കുന്ന വഴികാട്ടിയാണ് . ഈ കുറിപ്പ് വായിക്കുന്നവർ ആ മഹാന്റെ ചാരത്തണയാൻ ഭാഗ്യം ലഭിച്ചാൽ എന്നെ കൂടി ദുആയിൽ ചേർത്തണെ . ഹിജ്റാബ്ദം 13 09 ജമാദുൽ ആഖിറിലാണ് നമ്മുടെ ശൈഖുൽ മശായിഖ് അല്ലാഹു വിൻ്റെ വിളിക്കുത്തരം ചെയ്തത്. അല്ലാഹു ആ പുണ്യാത്മാവിന്റെ ബറക്കത്ത് കൊണ്ട് നമ്മെ ഇഹപരവിജയികളിൽ പെടുത്തിത്തരട്ടെ . കൊറോണ കാലത്തെ ഈ തീരാ കെടുതികൾ ലോകത്ത് നിന്ന് ഇല്ലാതാക്കി തരട്ടെ . يارب يارحماننا نتوسل * بالشيخ زين الدين رمل المرشد شاعت كرامات الولي الاكرم * بحقه نرجوالسلامة في الغد

നൂഞ്ഞേരി ശൈഖ് നാട്ടിലെ പാലത്തുംകരയിലെത്തി . തെങ്ങും കമുങ്ങും വരിവരിയായി നിൽക്കുന്ന പാടവരമ്പിനോട് ചേർന്ന് നടക്കുമ്പോൾ വിശാലമായ പാടത്ത് ആദ്യം കണ്ടത് മൂലയിൽ റമളാൻ എന്ന മനുഷ്യനെയായിരുന്നു . കുശലാന്വേഷണങ്ങൾ കഴിഞ്ഞ് ശൈഖ് പിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ റമളാൻ ചോദിച്ചു : " അല്ല ;! എനിക്ക് തരാൻ മക്കയിൽ നിന്നേല്പിച്ച അമാനത്ത് എവിടെ ? മറന്നുവോ..? " . ചോദ്യം നൂഞ്ഞേരി ശൈഖിന്റെ അകതാരിൽ ഏല്പിക്കേണ്ട വ്യക്തിയെ ഉറപ്പ് വരുത്തി . ഉടമ്പടി കൈമാറ്റം സുഖകരമായി നടന്നു . കാലം വരച്ചു വെച്ച ചിത്രം പോലെ ശൈഖ് യഹ്‌യാ ദാഗിസ്ഥാനിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുകയായിരുന്നു . റമളാൻ ശൈഖായി വളർന്നു . അദ്ദേഹത്തിന്റെ ഭവനം ലക്ഷ്യമാക്കി ആയിരങ്ങൾ ഒഴുകി . ആത്മീയതയുടെ ലോകത്ത് ഇത് പുത്തരിയല്ല . റമളാൻ ശൈഖിലൂടെ തന്റെ ഗുരുക്കന്മാർ അറിയപ്പെട്ടു . നഖ്ശബന്ദി സരണിയുടെ ദ്വീപം മലബാറിൽ കൊളുത്തിയ ഉത്കൃഷ്ട വ്യക്തിയാണ് ശൈഖ് കുഞ്ഞഹമ്മദ് സൂഫി. ഭക്ഷണ ശേഷം റമളാൻ ശൈഖ് ആഗതരായ അതിഥികൾക്ക് അർഹിക്കുന്ന അംഗീകാരം നൽകി . ഒരു പച്ച ഷാൾ കൊണ്ട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ തലയിൽ വെച്ചിട്ട് പറഞ്ഞു : " ഈ മകൻ എവിടെയിരുന്നാലും വലിയ ബർകത്തുണ്ടാകും " . അദ്ദേഹമാണ് വിഷചികിത്സക്ക് പേര് പെറ്റ പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ . അടുത്തത് ഹിശാം മുസ്ലിയാരുടെ ഊഴമാണ് .കുഞ്ഞഹമ്മദ് മുസ്ല്യാരുടെ ശിരസ്സിൽ ഇട്ടിരുന്ന ഷാൾ തിരികെ വാങ്ങി ധാരാളം സ്വലാത്ത് ചൊല്ലാറുള്ള ഹിഷാം മുസ്ല്യാരെ ഷാൾ കൊണ്ട് പുതപ്പിച്ചിട്ട് പറഞ്ഞതിങ്ങനെ : " ഇത് നിങ്ങളെ പുതപ്പിച്ച് നിങ്ങൾക്ക് തരാൻ റസൂലുള്ള പറഞ്ഞ ആദരവാണ് " . നിങ്ങൾ കയ്യിൽ വെച്ചോളൂ . രണ്ടും കഴിഞ്ഞപ്പോൾ സൈനുദ്ദീൻ റംലി (റ) ചോദിച്ചു : " അല്ല ; എനിക്ക് അതൊന്നുമില്ലേ ? " . വിനയം കൊണ്ട് ശിരസ്സ് കുനിച്ച അദ്ദേഹത്തിന്റെ ശിരസ്സിൽ തടവി റമളാനാ ശൈഖ് പറഞ്ഞത് തങ്കത്തിൽ കൊത്തിയ വാക്കുകളാണ് . " നിങ്ങൾക്ക് ഞനല്ല താരേണ്ടത് , നിങ്ങൾ എനിക്ക് തരാൻ അർഹതപ്പെട്ട ആളാണ് " . കാലം കാതോർത്ത മുത്ത് മൊഴി . അർഹതക്കുള്ള അംഗീകാരം . ഈ വെള്ളി വെളിച്ചം മക്കയിൽ നിന്ന് കൊണ്ട് വന്ന നൂഞ്ഞേരി ശൈഖിൽ നിന്ന് നേരിട്ട് മുരീദായ മഹാനാണ് മണലിൽ മൂപ്പരും തന്റെ സതീർത്ഥനായ താനൂർ അബ്ദുറഹ്മാൻ ശൈഖും . താനൂർ ശൈഖ് ആത്മജ്ഞാനത്തിന്റെ വഴികൾ വിശദീകരിക്കുന്ന ഒരു ചെറു ഗ്രന്ഥം രചിച്ചിട്ടുണ്ട് . " അൽ ഇഫാളത്തുൽ ഖുദ്സിയ്യ " . അതിൽ നഖ്ശബന്ദി ത്വരീഖത്തിന്റെ മുരടും ചില്ലയും പൂത്തുലഞ്ഞ സരണികൾ വിശദീകരിക്കുന്നുണ്ട് . പ്രശസ്ത സരണിയുടെ വലിയ ശൈഖുമാരായ ബഹാഉദ്ദീൻ നഖ്ശബന്ദി (റ) , ശൈഖ് കുലാൽ (റ) , ഉബൈദുല്ലാഹിൽ അഹ്‌റാർ (റ) , മുഹമ്മദ് ബാബാ സുമാസി (റ) തുടങ്ങിയ മഹാന്മാക്കൾ ബുഖാറയിൽ അന്ത്യവിശ്രമം കൊള്ളുന്നു . ഉസ്‌ബിക്കിസ്ഥാൻ യാത്രയിൽ അവിടെ പല തവണ സിയാറത്ത് ചെയ്യാൻ ഈ വിനീതന് സൗഭാഗ്യമുണ്ടായത് അനുസ്മരിക്കുന്നു . കേരള ജനതയിൽ ജാതി മത വിത്യാസമില്ലാതെ സകലജനങ്ങളും പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ സന്ദർശനത്തിനെത്താറുണ്ട്‌ . അവിടെ അന്തിയുറങ്ങുന്ന കുഞ്ഞഹമ്മദ് മുസ്ലിയാരുടെ കറാമത്തിന്റെ ജലം പാനം ചെയ്യാത്തവരുണ്ടാകില്ല . വിഷചികിത്സയുടെ ഔഷധമായി അത് നാട് നീളെ കൊണ്ട് പോകുന്നു . എന്നാൽ അദ്ദേഹത്തെ പഠിപ്പിച്ചു വളർത്തി ആത്മീയ വിഹായസ്സിലേക്കുയർത്തിയ അവരുടെ ഗുരുവര്യനാണ് ശൈഖ് സൈനുദ്ദീൻ റംലി .പുത്തൻപള്ളിയുടെകുറച്ചപ്പുറത്ത് നൂണകടവിലാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത് . കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിനടുത്ത് കക്കാട് ജനിച്ചു വളർന്ന കുഞ്ഞഹമ്മദ് മുസ്ലിയാർ (1269-1332 ഹി:) ഉപരിപഠ നാർത്ഥം പൊന്നാനി ദർസിലെത്തി ചേർന്നു . അറബി സാഹിത്യത്തിലെ ഉന്നത കിത്താബായ തൽഖീ സുൽ മിഫ്താഹ്تلخيص المفتاح ഓതണമെന്ന ആഗ്രഹം വെളിപ്പെടുത്തി.ഗുരു മഖ്ദൂം കുടുംബത്തിലെ പണ്ഡിത കേസരിയും മലയാള നാട്ടിലെ ഇബ്നുഖല്ലിക്കാൻ എന്ന ഖ്യാതി നേടിയവരുമായ ശൈഖ് സൈനുദ്ദീൻ ആഖിർ (1225-1305 ഹി:) ആയിരുന്നു. നവവിദ്യാർത്ഥിയിൽ ആത്മീയ സൂക്ഷ്മ ജീവിതത്തിന്റെ ചന്ത്ര പൊട്ടുകൾ ദർശിച്ച മഖ്ദൂം പറഞ്ഞു : " മോനേ , നീ ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് മണലിൽ സൈനുദ്ദീൻ മുസ്ലിയാർ എന്ന ശരീഅത്തും ഹഖീഖത്തും നന്നായി തലയിലെടുത്ത ഒരു പണ്ഡിതനുണ്ട് . അവിടെ പോയി പഠിച്ചു കൊള്ളുക . അദ്ധേഹം വി ജ്ഞാനസാഗരത്തിലെ പതിനെട്ടോളം കലകളിൽ അവഗാഹം നേടിയ കേസരിയാണ്. സൈനുദ്ധീൻ റംലി (റ) യുടെ പർണ്ണശാലയിൽ പഠിച്ചുയർന്ന ഒട്ടനവധി ഔലിയാക്കളായ ശിഷ്യരുണ്ട് . മണ്ണണ്ണ വിളക്കിന്റെ പ്രകാശത്തിനിടയിലൂടെ ഗ്രന്ഥങ്ങൾ പരതി പാഠമിട്ടവർ . അരപട്ടിണിയും മുഴുപട്ടിണിയുമായി കഴിഞ്ഞു കൂടിയവർ . വിശന്ന് കണ്ണ് തുറിക്കുമ്പോൾ പിണ്ണാക്ക് തിന്നും കപ്പ ചുട്ട് തിന്നും ക്ഷുത്തടക്കിയ വർ .കഷ്ടപ്പാടിൻ്റ വിളർച്ച ക്കപ്പുറം വിജ്ഞാനത്തിന്റെ പ്രകാശം അവരെ അടയാളപ്പെടുത്തിയിരുന്നു . തിരൂരങ്ങാടി നടുവിലെ പള്ളി , പൊന്നാനി മഖ്ദൂം പള്ളി , ഒടുവിൽ തന്റെ വസതി എന്നിവിടങ്ങളിലാണ് ശൈഖ് റംലി ദർസ് നടത്തിയിരുന്നത് .