ar
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

الذهاب إلى القناة على Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

إظهار المزيد
1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
പറമ്പില്‍പള്ളിഅലിയ്യുല്‍ ബക്‌രി (റ) കോഴിക്കോട് പറമ്പില്‍ പള്ളിയുടെ മുന്‍വശത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാനര്‍ അറബ് നാട്ടില്‍ നിന്ന് വന്ന് ചക്കര വ്യാപാരം നടത്തിയ സാത്വികനാണ്. ഇസ്‌ലാമിനെ അവഹേളിച്ച പ്രഭുക്കളുമായി രണ്ടുദിവസം നടന്ന യുദ്ധത്തില്‍ മഹാനര്‍ ശഹീദായി.

കടലുണ്ടി ജമലുല്ലൈലി തങ്ങള്‍(റ) ജനനം:1165.സ്ഥലം:ഇന്തോനേഷ്യയിലെ’അച്ചി’.പിതാവ്:ബാഅലവി ഖബീലയിലെ സയ്യിദ് അബ്ദുറഹ്മാന്‍.ചെറുപ്പത്തില്‍ തന്നെ ആത്മീയവിജ്ഞാനം നേടി.ദീന്‍ പ്രചാരണത്തിനായി നാടുവിട്ടു.ഇന്ത്യയിലെത്താന്‍ കപ്പല്‍ തരപ്പെടായ്കയാല്‍ മുസ്വല്ല വിരിച്ചു കടലിലൂടെ വന്നു. കടലുണ്ടിയിലെത്തിയ സയ്യിദരെ നാട്ടുകാര്‍ നെഞ്ചേറ്റി. കറാമത്തുകള്‍ നാടറിഞ്ഞു.ജനം ഒഴുകിയെത്തി.മമ്പുറം തങ്ങളുടെ സമകാലികര്‍.ഇരുവരും പരസ്പര ബഹുമാനത്തില്‍ സൗഹൃദം.കേരളത്തിന് ആത്മീയ വസന്തം.കടലുണ്ടിയില്‍ വിവാഹം.സന്താനങ്ങള്‍ ജമലുല്ലൈലി സാദാത്ത് എന്നറിയപ്പെടുന്നു.പൂര്‍വ പിതാക്കളിലൊരു സയ്യിദിന്റെ രാത്രിയില്‍ ഉറക്കമിളച്ചുള്ള ദീര്‍ഘനേര ഇബാദത്ത് നിര്‍ത്തമാണ് രാത്രിയില്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടകത്തിന് പറയുന്ന ജമലുല്ലൈല്‍ വിശേഷണത്തിന് കാരണമെന്ന് പറയപ്പെടുന്നു. കടലുണ്ടിക്കാര്‍ക്കും അങ്ങനെയാണ് സയ്യിദവര്‍കളെ കാണാന്‍ സാധിച്ചത്.മരണം:1230-കടലുണ്ടിയില്‍അന്ത്യവിശ്രമം.

وقال معروف الكرخي قدس الله سره : من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا ، وأوقد سراجا ، ولبس جديدا ، وتعطر وتجمل تعظيما لمولده حشره الله تعالى يوم القيامة مع الفرقة الأولى من النبيين، وكان في أعلى عليين (إعانة الطالبين)

ഇമാം ശാദുലി(റ)ന്റെ പേരിൽ രചിക്കപ്പെട്ട മൗലിദുകൾ 1. ഇമാം ശാദുലി മൗലിദ് - കോഴിക്കോട് അബൂബക്കർ കുഞ്ഞി ഖാസി 2. ശാദുലി മൗലിദ് - നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാർ 3. ഇമാം ശാദുലി മൗലിദ് - കമ്പിൽ അന്ത്രു മുസ്ലിയാർ 4. ശാദുലി മൗലിദ് - നൂഞ്ഞേരി അബ്ദുൽ ഹഫീള് ശാദുലി 5. ശാദുലി മൗലിദ് - ഉദ്ദാരം ഇസ്മാഈൽ മുസ് ലിയാർ 6. ശാദുലി മൗലിദ് - വളപ്പിൽ മുഹമ്മദ് ബാവ മുസ്ലിയാർ

സയ്യിദ് മുഹമ്മദ് മൗലാ തങ്ങള്‍ അല്‍ബുഖാരി സൂഫി, പണ്ഡിതന്‍, പ്രബോധകന്‍. 18-ാം നൂറ്റാണ്ടില്‍ കേരളീയ മുസ്‌ലിംകള്‍ക്ക് ആത്മീയ നേതൃത്വം നല്‍കിയ സാത്വികന്‍. ഹിജ്‌റ 1144-ല്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ ജനിച്ചു. വളപട്ടണം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി മകന്‍ കൊച്ചി സയ്യിദ് ഇസ്മാഈല്‍ ബുഖാരി മകന്‍ പൊന്നാനി സയ്യിദ് ബാഫഖ്‌റുദ്ദീന്‍ മകന്‍ വളപട്ടണം സയ്യിദ് മുഹമ്മദ് ബുഖാരിയാണ് പിതാവ്. മാതാമഹനായ സയ്യിദ് ഉമര്‍ ഹൈദ്രോസുല്‍ മക്കിയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. തുടര്‍ന്ന് ശൈഖ് ഖാസിം കവരത്തിയുടെ കീഴില്‍ വിവിധ വിജ്ഞാനങ്ങളില്‍ അവഗാഹം നേടി. വളപട്ടണം ഖാദിയായിരുന്ന ജ്യേഷ്ഠസഹോദരന്‍ സയ്യിദ് ഇബ്‌റാഹീം ബുഖാരിയുടെ ക്ഷണപ്രകാരം കവരത്തിയില്‍ നിന്നും വളപട്ടണത്ത് വന്ന് താമസമാക്കി. കേരളം, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മതപ്രഭാഷണവും മതപ്രബോധനവും നടത്തി. കൊച്ചിക്കടുത്ത നെട്ടൂര്‍ കേന്ദ്രമാക്കി മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊച്ചി ചെമ്പിട്ടപള്ളി പുനരുദ്ധാരണം നടത്തുകയും വടുതല കോട്ടൂര്‍ പള്ളി, എറണാകുളം നെട്ടൂര്‍ പള്ളി തുടങ്ങിയവ നിര്‍മ്മിക്കുകയും ചെയ്തു. തെക്കന്‍ തിരുവിതാംകൂറിലെ ധര്‍മ്മരാജാവ് അദ്ദേഹത്തിന് പള്ളി പണിയാനുള്ള സ്ഥലം നല്‍കുകയും ഇവിടെ പ്രസിദ്ധമായ തിരുവിതാംകോട് ജുമുഅത്ത് പള്ളി നിര്‍മ്മിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് ആത്മീയ തുടര്‍ച്ചകള്‍ കൈമാറി. കായല്‍പട്ടണം ശൈഖ് ഉമറുല്‍ ഖാഹിരി മൗലാ തങ്ങളുടെ പ്രധാന ശിഷ്യനാണ്. കുറച്ചുകാലത്തിനു ശേഷം നെട്ടൂരില്‍ നിന്നും കണ്ണൂരിലേക്ക് താമസം മാറ്റി. ഹിജ്‌റ 1207 ശവ്വാല്‍ 3-നായിരുന്നു വിയോഗം. കണ്ണൂര്‍ ജുമുഅത്ത് പള്ളിയുടെ കിഴക്കുവശത്തുള്ള മഖാമില്‍ അന്ത്യവിശ്രമംകൊള്ളുന്നു. മൗലാ തങ്ങളെക്കുറിച്ച് മാപ്പിള ലബ്ബ ആലിം സാഹിബ് മിന്‍ഹത്തുല്‍ ബാരീ ഫീ മിദ്ഹത്തില്‍ ബുഖാരി, റാത്തീബുല്‍ ജലാലിയ്യ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.

വസന്തം വരുന്നു... നമുക്ക് വരവേൽക്കാം... തിരുജീവിതത്തിന്റെ അനശ്വരമായ ഓര്‍മ്മകള്‍ക്ക് നിറപകിട്ട് ചാർത്തി ഒരു വസന്തം കൂടി നമ്മിലേക്ക് കടന്നു വരുന്നു. ഓര്‍മ്മകള്‍ മരിക്കാനുള്ളതല്ല. അയവിറക്കാനും ഊര്‍ജ്ജമുള്‍ക്കൊള്ളാനുമുള്ളതാണെന്ന് വിളിച്ചറിയിക്കുന്ന നിത്യ വസന്തകാലം. ആ തിരുജീവിതത്തെ മനസ്സിലാക്കി നാം പാഠമുള്‍ക്കൊള്ളുമ്പോഴാണ് ജീവിലക്ഷ്യം സാക്ഷാല്‍കരിക്കുന്നത്. കാലാന്തരങ്ങളില്‍ അത്യപൂര്‍വ്വമായി വിരിയുന്ന ചില വാടാ പുഷ്പങ്ങളാണ് മഹത്തുകളായ നമ്മുടെ മുൻഗാമികൾ. അവർ പകർന്ന് തന്ന അവര്‍ണനീയമായ സൗരഭ്യത്തിന്റെ , മനോഹാരിതയുടെ ഒരു നിറവസന്തം സമ്മാനിച്ച് ഈ വസന്തത്തെയും നമുക്ക് യാത്രയാക്കാം. ഇശ്ഖിന്റെ ഈരടികള്‍ ഈണമീട്ടിത്തുടങ്ങിയതും കൈരളിയുടെ മന്ദമാരുതന് പ്രവാചക പ്രണയത്തിന്റെ പുതുമന്ദഹാസം പകര്‍ന്നതും നമ്മുടെ വന്ദ്യ ഗുരുവര്യന്മാരാണ്. അവരുടെ സ്നേഹ പ്രപഞ്ചത്തിലേക്ക് പുണ്യ റബീഅ് കടന്നു വന്നപ്പോള്‍ ആ തിരുവദനങ്ങളിലും മനതാരിലും ആ തിരുപ്രഭ അവർ ഏറ്റുവാങ്ങിയിരുന്നു. ആ അനുഭങ്ങൾ അടുത്തറിയാൻ, ആ സന്തോഷം പകർന്ന് വാങ്ങാൻ, ആ വസന്തത്തെ വരവേല്‍ക്കാൻ നാം ഒരുങ്ങണം. വസന്തം വരുമ്പോഴേക്ക് (റബീഉല്‍ അവ്വല്‍) മനസ്സ് പാകപെടുത്തി നമുക്ക് ഒരുങ്ങി നിൽക്കണം. പിന്നെ കാത്തിരിപ്പിന്റെ സമയങ്ങള്‍.... വണ്ടുകളെ കാത്തിരിക്കുന്ന പൂക്കള്‍ പോലെ... മുത്തുനബിയെ കാത്തിരുന്ന മദീന പോലെ... മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയെ പോലെ... ഒരു സന്തോഷത്തിന്റെ കാത്തിരുപ്പ് കാലം. മൗലിദുകൾ ഓതണം, ചോറുവിളമ്പണം, ആളുകളെ സല്‍ക്കരിക്കണം. മുത്തുനബി ജനിച്ച മാസമല്ലേ വരാനിരിക്കുന്നത്. റബീഉല്‍ അവ്വലില്‍ നാം എങ്ങും ആഘോഷത്തിമര്‍പ്പിലായിരിക്കും. ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത് നമ്മുടെ കുടുംബവും അത് ഏറ്റു വാങ്ങും. നാടിന്റെ മുക്കുമൂലകളില്‍ സ്വലാത്തുകൾ ഉയർന്ന് കേൾക്കും. പാട്ടിലും ബൈത്തിലും ബുര്‍ദയിലും സ്വലാതിലും സലാമിലും ആ തിരുസ്നേഹം ചോദിച്ചു വാങ്ങാം. ഒരു ആശിഖിന്റെ കാല്‍വെപ്പുകള്‍ ഇശ്ഖിന്റെ ചുവട്‌വെപ്പുകളാണെന്ന് നമുക്ക് തിരിച്ചറിയാം. മുത്തു നബിയോടുള്ള അതിയായ പ്രേമം രക്തത്തിലും മജ്ജയിലും അലിഞ്ഞു ചേര്‍ന്നപ്പോഴാണ് മുൻഗാമികൾ ഒരു തികഞ്ഞ ആശിഖുകളായി മാറിയത്. അതു പോലെ.... മദീനയിലെത്തുമ്പോള്‍ അവർ പൂര്‍വ്വാധികം വിനയാന്വിതനാകുന്നു. ലാളിത്തത്തിന്റെ മൂര്‍ദ്ധന്യതയില്‍ സ്വയം മറക്കുന്നു. ഇശ്ഖിൻ തീരത്തണിഞ്ഞ മഹാ മനീഷികളുടെ ഓർമ്മപെരുന്നാൾ കൂടിയാണ് ഓരോ മീലാദ് മാസവും. താനും താനുള്‍ക്കൊള്ളുന്ന പ്രപഞ്ചവും സൃഷ്ടിക്കപ്പെടാന്‍ നിമിത്തമായ തിരുനബിക്കു മുമ്പിലെത്തുമ്പോഴുള്ള ആനന്ദലഹരിയില്‍ അവർ സ്വയം മറന്നവരെയും നമ്മൾ ഓർത്തെടുക്കുന്ന പുണ്യ മാസം. മലയാള മണ്ണില്‍ ഇശ്ഖിന്റെ ഈരടികള്‍ ഈണമീട്ടിയ മഹാ മനീഷികളെ കുറിച്ച് നമുക്ക് ഇനിയും പഠിക്കണം. കട്ടിയേറിയ വാക്കുകള്‍ കൊണ്ട് കെട്ടിപ്പടുത്ത കേവലം പാട്ടുകളായി മാറരുത് നമ്മുടെ പ്രവാചക സ്നേഹം. മറിച്ച് മനമറിഞ്ഞ മാസ്മരികതയായി അത് പ്രോജ്വലിക്കണം. മൂല്യമേറിയ വലിയ വലിയ പാഠങ്ങള്‍ നമുക്ക് പഠിച്ചെടുക്കണം. ലേകജനത വീണ്ടും വീണ്ടും സ്മരിച്ച് കൊണ്ടിരിക്കുന്ന ആ തിരുസ്നേഹമുറ്റത്ത് നമുക്ക് സമാനമസ്കരോടൊത്ത് സംഗമിക്കണം. ആ തിരുജീവിതത്തിന്റെ ഓര്‍മ്മകള്‍ മരിക്കാനുള്ളതല്ല എന്ന് നമുക്ക് ഉറക്കെ പ്രഖ്യാപിക്കണം. അയവിറക്കാനും ഊര്‍ജ്ജമുള്‍ക്കൊള്ളാനുമുള്ളതാണ് നമ്മുടെ ഈ വസന്തവും. നാഥൻ തുണക്കട്ടെ

بِسْـــــــــــمِ اللّٰـهِ الرَّحْمَنِ الرَّحِيمِ أَلَا هُوَ الَّذِي تَوَسَّلَ بِهِ آدَمُ عَلَيْهِ السَّلاَم افْتَخَرَ بِكَوْنِهِ وَالِدًا തിരുനബി ﷺ തങ്ങളെ കൊണ്ട് ആദം നബി عليه السّلام തവസ്സുലാക്കി (ഇടയാളർ )അല്ലാഹുവിനോട് പ്രാർത്ഥന ചെയ്തു. ✿ ━━━━━ ✿ ✿━━━━━ ✿ പദാനുപദ അർത്ഥം : ••••••••••••••••••••••••• أَلَا : അറിയുക هُوَ : തിരുനബി ﷺ തങ്ങൾ الَّذِي تَوَسَّلَ بِهِ :ആ പ്രവാചകരെ ﷺ കൊണ്ട് ഇടതേട്ടം നടത്തി آدَمُ عَلَيْهِ السَّلاَم :ആദം നബി عليه السّلام افْتَخَرَ :അഭിമാനം കൊള്ളുകയും ചെയ്തിട്ടുണ്ട് بِكَوْنِهِ وَالِدًا :അവിടുന്ന് عليه السلام തിരുനബി ﷺ തങ്ങളുടെ പിതാവായതിൽ ✿━━━━━ ✿ ━━━ ✿ ━━━━━✿ *വിശദീകരണം :-* ꙳꙳꙳꙳꙳꙳꙳꙳꙳꙳꙳꙳꙳꙳ പരിശുദ്ധ ഖുർആനിൽ سورة البقرة യിലെ 37- മത്തെ ആയത്തിൽ അല്ലാഹു തആല പറഞ്ഞിരിക്കുന്നു : (فَتَلَقَّىٰۤ ءَادَمُ مِن رَّبِّهِۦ كَلِمَـٰتࣲ فَتَابَ عَلَیۡهِۚ സാരം: - അള്ളാഹു പറയുന്നു : ആദം നബി عليه السّلام അല്ലാഹുവിൽ നിന്ന് ചില വചനങ്ങൾ ഗ്രഹിച്ചു അങ്ങനെ അല്ലാഹു ആദം നബി عليه السلامൻ്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. ഇമാം ഖുർതുബിرحمة اللّه عليه രേഖപെടുത്തുന്നു: قال طاءفة ؛ رعا مكتوبا على ساق العرش محمد رسول الله، فتشفع بذالك ആദം നബി عليه السّلام അർഷിൽ മുഹമ്മദ്‌ നബി ﷺ എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടത് കണ്ടു.അത് മുഖേന ആദം നബി عليه السّلام ശഫാഅത്ത് തേടി. അത്കൊണ്ടാണ് ആദം നബി عليه السّلام അല്ലാഹുവിൽ നിന്ന് ചില വചനങ്ങൾ സ്വീകരിച്ചു എന്ന് പറയുന്നതിന് കാരണം. അപ്പോൾ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് വരാൻ വേണ്ടി അള്ളാഹു നിർദ്ദേശിച്ചു. മുഹമ്മദ്‌ റസൂലുള്ളാഹ് ﷺ എന്ന നാമം വെച്ച് ശുപാർശ തേടിയതാണ് എന്ന് ഒരു വ്യാഖ്യാനം. മഹാനായ അല്ലാമാ യുസുഫ് നബ്ഹാനി رحمة الله عليه ഷവാഇദുൽ ഹഖ് എന്ന ഗ്രന്ഥത്തിൽ രേഖപെടുത്തുന്നു : قال بعض المفسرين في قوله تعالى؛ فتلقى ادم من ربه كلمات فتاب عليه، ان الكلمات فتوسل هو به ادم عليه السلام ആദം നബി عليه السّلام അല്ലാഹുവിൽ നിന്ന് ചില വചനം ഗ്രഹിച്ചു എന്നതിന്റെ ഉദ്ദേശം, ആദം നബി عليه السّلام മുത്ത് നബി ﷺ തങ്ങളെ തവസ്സുലാക്കി ദുആ ചെയ്തതാണ്. ഇമാം ഹാകിം رحمة الله عليه: അവിടെ അൽ മുസ്തദ്രക് അലൽ സ്വഹീഹൈന് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട് : عن عمر ابن الخطاب رضي الله عنه؛ لم اقترف ادم الخطيعت، قال ادم؛ يا ربي، اسءلك بحق محمد لما غفرت لي، قال الله جل جلاله؛ يا ادم، وكيف محمد ولن اخلقته، قال ادم؛ يا رب، وما خلقتني بيدك ونفعت فيه من روحك رفات راسي فرايت على ب العرش مكتوبا لا الاه ال الله محمد رسول الله، فعلمت انك لم تظف لسمك الى اليك احب الخلق اليك، فقال الله تعالى؛ يا ادم صدقتني، يحب الخلق الي، ادعني بحقه فقد غفرت لك ولولا محمد ما خلقتك. സയ്യിദുനാ ഉമർ رضي الله عنه പറയുന്നു : ആദം നബി عليه السّلامൽ നിന്ന് ഒരു അനൗചിത്യമുണ്ടായപ്പോൾ ആദം നബി عليه السّلام പറഞ്ഞു : ഞാൻ നിന്നോട് ചോദിക്കുകയാണ്, മുഹമ്മദ് നബി ﷺ തങ്ങളുടെ മഹത്വം കൊണ്ട് എന്നിൽ നിന്നും സംഭവിച്ച അനൗചിത്യം പൊറുത്തു തരാൻ വേണ്ടി മുഹമ്മദ്‌ റസൂലുല്ലഹ് ﷺ തങ്ങളെ തവസ്സുലാക്കി ഞാൻ ചോദിക്കുകയാണ്. അപ്പോൾ അള്ളാഹു ചോദിച്ചു : ഓ ആദമേ, നിങ്ങളെങ്ങനെ മുഹമ്മദ്‌ നബി ﷺയെ അറിഞ്ഞു ? അപ്പോൾ ആദം നബി عليه السلام പറഞ്ഞു : യാ റബ്ബി, നീ എന്നെ സൃഷ്ടിച്ചപ്പോൾ, എന്റെ ആത്മാവിലേക്ക് റൂഹ് നൽകിയപ്പോൾ ഞാൻ എന്റെ തല ഉയർത്തിയപ്പോൾ അർഷിന്റെ മുകളിൽ لا إله إلا الله محمد رسول الله എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടത് കണ്ടു. അപ്പോൾ ഞാൻ മനസ്സിലാക്കിയത്, നിന്റെ പേരിനോട് നീ ചേർത്തി പറയുന്ന പേര് നിനക്ക് ഇഷ്ടപ്പെട്ടവരുടേത് ആയിരിക്കും എന്ന്. അത്കൊണ്ടാണ് ഞാൻ അങ്ങനെ ദുആ ചെയ്തത്. അപ്പോൾ അള്ളാഹു പറഞ്ഞു : നിങ്ങൾ പറഞ്ഞത് സത്യമാണ്, എനിക്ക് ഏറ്റവും ഇഷ്ടപെട്ട വ്യക്തി മുഹമ്മദ്‌ ﷺ എന്ന പ്രവാചകനാണ്. നിങ്ങൾ ആ പ്രവാചകനെ മുൻനിർത്തി എന്നോട് ദുആ ചെയ്തത് കൊണ്ട് നിങ്ങൾക്ക് മാപ്പ് നൽകിയിട്ടുണ്ട്. മുഹമ്മദ്‌ നബി ﷺ എന്ന വ്യക്തി ഇല്ലായിരുന്നെങ്കിൽ നിങ്ങളെ തന്നെ സൃഷ്ടിക്കുമായിരുന്നില്ല. മുത്ത് നബി ﷺ തങ്ങളുടെ പിതാവായതിൽ അഭിമാനം കൊണ്ടിട്ടുണ്ട്. ഇമാം ഖസ്തല്ലാനി رحمة الله عليه അവിടുത്തെ അൽ മവാഹിബുലദുനിയ്യയിൽ ഗ്രന്ഥത്തിൽ പറയുന്നുണ്ട് : അല്ലാഹുവിനോട് ആദം നബി عليه السّلامൻ്റെ ഒരു ദുആ ആണ് : يا ربي؛ بحرمة هاذ الولد، ارحم هاذ الوالدا യാ റബ്ബി, ഈ മകന്റെ ബഹുമാനം കൊണ്ട് ഈ പിതാവിനോട് നീ കരുണ കാണിക്കണേ. ആദം നബി عليه السّلامന് സ്വർഗത്തിലുണ്ടായ വിളിപ്പേര് അബു മുഹമ്മദ്‌ എന്നായിരുന്നു എന്ന് യൂസഫ് സ്വാലിഹി رحمة الله عليه രേഖപ്പെടുത്തുന്നു. ان شــــاء الله തുടരും..

مولد كتاب.pdf4.73 MB

مورد_الصادي_في_مولد_الهادي_للامام.pdf1.21 MB

ജീവിതത്തിന്റെ വയോദശയിലും ഉമ്മത്തിന്റെ നാളെയെ കുറിച്ച് ഉണർന്ന് ചിന്തിച്ച് ഉത്തര കേരളത്തിലെ സമുദായ ഉൽക്കർശത്തിന് വേണ്ടി കർമനിരതമായ ആ ജീവിതത്തെ ഇരുട്ടിന്റെ മുഖംമൂടിയണിഞ്ഞ ആരൊക്കെയോ ചേർന്ന് ഇല്ലായ്മ ചെയ്തു. മരിക്കുന്നതിന്റെ ഏകദേശം ഒരു മാസം മുമ്പ് വലിയൊരു അസുഖത്തിനു ശേഷം ഏകദേശം സുഖം പ്രാപിച്ചു വരികയായിരുന്ന ശൈഖുനയെ കാണാൻ ചെന്ന ചെറുശ്ശേരി ഉസ്താദിനോട് ശൈഖുന പറഞ്ഞ ഒരു കാര്യം ഇവിടെ ചേർക്കട്ടെ! "എനിക്ക് കാര്യമായ സിഹ്ർ ബാധിച്ചിരുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ് രോഗം വന്നത് അങ്ങനെയാണ്. അത് ചെയ്ത ആളെ എനിക്കറിയാം". ആരാണ് സിഹ്ർ ചെയ്തതെന്ന് ചെറുശ്ശേരി ഉസ്താദ് തിരിച്ചു ചോദിച്ചില്ല. കാരണം ഇത് പറയുമ്പോൾ തന്നെ ആളെ പറയാൻ താൽപര്യം ഇല്ലാത്ത വിധമാണ് ശൈഖുനാ സംസാരിച്ചിരുന്നത്. 2010 ഫെബ്രുവരി 15 തിങ്കളാഴ്ച (സഫർ 30) ന് അതിരാവിലെയാണ് മഹാനവറുകളെ ചെമ്പിരിക്ക കടലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആഢ്യമില്ലാതെ ആഢംബരമില്ലാതെ ആരാലും പരാതിപറയിക്കാതെ ജീവിച്ച ആ മഹാ വിസ്മയ ജീവതം അവസാനിച്ചു. നാഥൻ ശൈഖുനയോടൊത്ത് ജന്നത്തിൽ ഒരുമിച്ച് കൂട്ടട്ടെ! ആമീൻ !

"അല്ലാഹുവേ, എന്റെ പിതാവ് ഇഹലോക വാസം വെടിയുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ വിദേശത്തോ മറ്റു ദൂര ദിക്കിലോ ആക്കേണമേ" എന്നു ദുആ ശൈഖുന ചെയ്യുമായിരുന്നു എന്ന് ആത്മകഥയിലൂടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ പ്രാര്‍ഥനക്ക് ഉത്തരം കിട്ടിയെന്നത് സത്യം. പക്ഷെ ഖാസി സ്ഥാനം വിട്ടു മാറിയില്ലയെന്നത് മറ്റൊരു സത്യവും. മഹാഭൂരിപക്ഷത്തിന്റെ നിര്‍ബന്ധത്തിനൊടുവില്‍ ശൈഖുന തന്നെ ഖാസിയായി ചുമതലയേറ്റു. അതെ, 1974 സെപ്റ്റംബര്‍ 14 തിങ്കളാഴ്ച്ച. പതിനാലു മഹല്ലുകളുടെ ഖാസിയായി. പിന്നീട് തുടരെത്തുടരെ ഒട്ടനേകം മഹല്ലുകള്‍ കൂടി ആ മഹാനെ ഖാസിയാക്കാൻ തേടിയെത്തി. തിരക്കേറിയ ആ ജീവിതത്തിലെ നിയോഗങ്ങളുടെ പുതിയ അധ്യായങ്ങളായിരുന്നു 'ഖളാഇന്റെ' രാപ്പകലുകള്‍ സമ്മാനിച്ചത്. ഒരു ദേശത്തിന്റെ നാഡിമിടിപ്പുകൾക്ക് ശറഈ വിധികളുടെ ഉത്തരമേകിയ പതിറ്റാണ്ടുകൾ...! പ്രശ്‌നങ്ങളുടെയും തര്‍ക്കങ്ങളുടെയും ഊരാക്കുടുക്കുകളില്‍പ്പെട്ട് ഉഴലുന്നവരുടെ അവസാന പ്രതീക്ഷയായിരുന്നു ഖാസി ഹൗസിലെ നീതിന്യായ പീഠം. പ്രശ്‌നപരിഹാരങ്ങള്‍ക്കു വേണ്ടി ദിനംപ്രതി എത്തിച്ചേരുന്നവരുടെ നിറസാന്നിധ്യം കൊണ്ട് ഒരു കോടതി മുറിക്ക് സമാനമായിരുന്നു ചെമ്പരിക്ക ഖാസി ഹൗസ്. നന്മയുടെ ആ സൂര്യപ്രഭയേറ്റ് എത്രയെത്ര ബിസിനസ് തര്‍ക്കങ്ങളും കുടുംബ വഴക്കുകളും സ്വത്ത് തര്‍ക്കങ്ങളും ദാമ്പത്യ പിണക്കങ്ങളും മഞ്ഞുരുകും പോലെ ഇല്ലാതായത് ...!! ചാലിലകത്തോർക്ക് ശേഷം ഗോളശാസ്ത്രജ്ഞാന ശാഖയെ അപ്ഡേറ്റ് ചെയ്ത പണ്ഡിതന്മാരിലൊരാളാണ് ശൈഖുനാ സി.എം ഉസ്താദ്. അതെ, ഇസ്ലാമികകേരളം ദർശിച്ച ഗോളശാസ്ത്ര പണ്ഡിതന്മാരിലൊരാൾ. ഗോളശാസ്ത്ര വിഷയങ്ങളിൽ ശൈഖുന എഴുതിയ പ്രൗഢമായ ലേഖനങ്ങൾ എത്രയാണ്. അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇൽമുൽ ഫലകിനെ സന്ദരമായി അവതരിപ്പിച്ചു ശൈഖുനാ. ഗോളശാസ്ത്ര വിഷയത്തിൽ ശൈഖുന എഴുതിയ ഗ്രന്ഥങ്ങളുടെ പേരിതാ താഴെ. ഇൽമുൽ ഫലക് അലാ ളൗഇ ഇൽമിൽ ഹദീസ്, തസ്വീദുൽ ഫിക് രി വൽഹിമം ഫീ തബ് യീനിന്നസബി വലോഗാരിതം, ഇസ്തിഖ്റാജു ഔഖാത്തിസ്സ്വലാത്തി വസുബൂത്തിൽ ഖിബ്ല അലാ ത്വരീഖി ഹിസാബി ലോഗാരിതം, അൽ ബൂസിലത്തുൽ മിഗ്നാഥീസിയ്യ വൻഹിറാഫുഹാ അനിൽ ജിഹതിൽ അസ്ലിയ്യ, മാഗ്നറ്റിക് കോമ്പസ് ആന്റ്‌ ഇറ്റ്സ് ഡെക്ളിനേഷൻ ഫ്രം സ്റ്റാൻഡേഡ് ഡയറക്ഷൻ. എം.ഐ.സി യിലെ ശൈഖുനയുടെ ഓഫീസിന്റെ പൂമുഖത്ത് ഗോളശാസ്ത്ര നിരീക്ഷണങ്ങള്‍ക്കായി ഒരു തറ തന്നെയുണ്ടായിരുന്നു. പല ദിവസങ്ങളിലും സൂര്യനുദിച്ചുയരും മുമ്പേ അദ്ദേഹം അവിടെയെത്തി പല നിരീക്ഷണ പരിക്ഷണങ്ങളും നടത്തുമായിരുന്നുവെത്രെ !സൂര്യനും വെയിലും നിഴലുമെല്ലാം അവിടെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയമായത് ചരിത്രം. രചനാ ലോകത്ത് വിസ്മയം സൃഷ്ടിക്കുകയായിരുന്നു ശൈഖുനാ. ലളിതസുന്ദരമായ രചനാ ശൈലിയിലൂടെ ജ്ഞാന ലോകത്ത് അറിവിൻനിറവ് പകർന്നു ശൈഖുനാ. "എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും". ശൈഖുനയുടെ ആത്മകഥയാണത്. ഇന്നലെയുടെ കഥ പറയുന്ന ആത്മകഥ. മരണത്തിന്റെ രണ്ടു മാസങ്ങൾക്ക് മുമ്പ് ആശുപത്രിയുടെ വാർഡിൽ കിടന്ന് ഉസ്താദ് ഡയറിയിൽ കുറിച്ചിട്ടതാണ് അതിലെ വരികളോരോന്നും. കാസർകോടിന്റെ വൈജ്ഞാനിക നവോഥാനത്തിലെ സുന്ദര ഏടുകളാണ് പ്രസ്തുത ഗ്രന്ഥത്തിന് പറയാനുള്ളത്. ശൈഖുനയിലൂടെ വെളിച്ചം കണ്ട ഉസ്താദിന്റെ ചില രചനകൾ കൂടിയതാ:- മംഗലാപുരം ഖാളിമാർ (മലയാളം,കന്നട പതിപ്പുകൾ), ചരിത്രശകലങ്ങൾ, ഫതഹുൽ കൻസ് ഫീ കറാമാത്തി വലിയ്യിൽജംഹരി (ചെമ്പരിക്കമാല), ബുർദ ഗദ്യവിവർത്തനം, മൗലിദുൻ അലാ മനാഖിബി ഖാസി കുഞ്ഞിമുഹമദ് മുസ്ലിയാർ, മൗലിദുൻ അലാഖാസിൽ അവ്വൽ ബി മംഗ്ലൂർ, അൽ ഫത്ഹുൽ ജൈഷീ ഫീ മനാഖിബി മൂസാ ബിൻ മാലിക് അൽഖുറശീ. എഴുത്തുകാരൻ എന്നതിലുപരി കവി കൂടിയായിരുന്നു ശൈഖുനാ. മാപ്പിള സാഹിത്യത്തിന്റെ സൗന്ദര്യങ്ങളെ ചേർത്ത് വെച്ച് മാല രൂപത്തില്‍ രചന നടത്തിയിട്ടുണ്ട് ശൈഖുനാ. ചെമ്പരിക്ക മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനെക്കുറിച്ച് 'ചെമ്പരിക്ക മാല' എന്ന പേരില്‍ ഒരു അറബി മലയാള കാവ്യം മാല രൂപത്തില്‍ ആ തൂലികത്തുമ്പില്‍ നിന്ന് ജന്മം കൊണ്ടിട്ടുണ്ട്. 1961 ല്‍ തിരൂരങ്ങാടിയില്‍ വെച്ചാണ്‌ ഇത്‌ അച്ചടിച്ചത്‌. പഴയകാല അറബി മലയാള മാലകളുടെ സൗന്ദര്യം ആവാഹിച്ച പ്രസ്തുത കൃതി ഉസ്‌താദിന്റെ സര്‍ഗാത്മകതയുടെ ആഴം തുറന്നുകാട്ടുന്നു. മലബാറിന്റെ വടക്കുഭാഗത്തും ദക്ഷിണ കർണ്ണാടകയിലും സമസ്ത കേരള ജംഇയ്യതുൽ ഉലമയെ പരിചയപ്പെടുത്തുകയും വിശാലമാക്കുകയും ചെയ്തതിൽ ശൈഖുനക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട്, ഫത്‌വാ കമ്മിറ്റി അംഗം, സമസ്‌ത കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, ദാറുല്‍ ഹുദാ സഹസ്ഥാപന കോര്‍ഡിനേഷന്‍ ചെയര്‍മാന്‍, മലബാർ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് തുടങ്ങീ ഒട്ടനവധി സ്ഥാനങ്ങൾ ശൈഖുന വഹിച്ചിട്ടുണ്ട്.

ശൈഖുനാ സി.എം ഉസ്താദ് ; ജ്ഞാനലോകത്തെ കർമ്മ സാന്നിദ്ധ്യം ഉത്തരമലബാറിൽ ഉത്തമ ദീനിന് ഉന്നത കേന്ദ്രം പണിയണം. വിശുദ്ധ ദീനിന് സഹായകമാകുന്ന വല്ലതും ഉത്തരമലബാറിൽ സ്ഥാപിക്കണം. ശൈഖുനയുടെ മനസ്സിലെ വല്ലാത്ത ആഗ്രഹമായിരുന്നുവത്. സമുദായത്തിന്റെ ദീനീ പുരോഗതി മാത്രമാണ് ശൈഖുനയുടെ ലക്ഷ്യം. കേവലം ഒരു മതവിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കിയെടുക്കലായിരുന്നില്ല ശൈഖുനയുടെ ഉദ്ദേശ്യം. കാലപ്രവാഹത്തിന്റെ ഭ്രമണപഥങ്ങള്‍ മുന്‍കൂട്ടി വായിച്ചെടുത്ത് അതിനനുസൃതമായിട്ടുള്ള ഒരു പഠന രീതി. ദിവസങ്ങള്‍ കടന്നുപോയി. ശൈഖുനയുടെ മനസ്സിലെ കോളേജിനെക്കുറിച്ചുള്ള ചിന്ത കെട്ടടങ്ങിയില്ല. വളർന്ന് വലുതാവുകയായിരുന്നു. കാസർഗോഡ് ജില്ലയിലെ പൗരപ്രമുഖനായ കല്ലട്ര അബ്ദുൽ ഖാദർ ഹാജിയെ ചെന്നുകണ്ടു ശൈഖുനാ. നിങ്ങള്‍ ഒരുപകാരം ചെയ്യുക.ഒരു പത്ത് കുട്ടികള്‍ക്ക് താമസിക്കുവാന്‍ ഉള്ള ഒരു ഇടം കണ്ടെത്തുക. അവര്‍ക്ക് ഭക്ഷണച്ചിലവും ഒപ്പിച്ച് തരിക. അവരെ പഠിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. ശമ്പളം വേണ്ട. ഫ്രീയായി പഠിപ്പിച്ചുകൊള്ളാം. ഹാജിയോരോട് ശൈഖുനയുടെ അഭ്യർത്ഥന. 'ദാ എന്റെ പഴയപുര ഒഴിഞ്ഞു കിടക്കുകയാണ്. അതിലിപ്പോള്‍ ആരും താമസമില്ല. എല്ലാ വിധ സൗകര്യങ്ങളും അതിലുണ്ട്. അവിടെ കുട്ടികള്‍ക്ക് താമസിക്കാം. പിന്നെ ചിലവിന്റെ കാര്യമല്ലേ. ഒരു കൊല്ലം വരെയുള്ള ചിലവുകള്‍ ഞാന്‍ തന്നെ വഹിക്കാം..' ഹാജിയോരുടെ മറുപടി. പിന്നീട് 1971 ഏപ്രില്‍ 22-ന്റെ പുലരി ശൈഖുനയുടെ ആ സ്വപ്‌ന സാഫല്യം വിടർന്നുവെന്നത് ചരിത്രം. ആരായിരുന്നു ശൈഖുനാ സി.എം ഉസ്താദ്...? നൂറുകണക്കിന് അശരണർക്ക് അത്താണിയായ മഹാൻ. അറിവിന്റെ ആദ്യക്ഷരം നുണയാനെത്തുന്ന ജ്ഞാന കുതുകികൾക്കായി മന്ദിരങ്ങൾ പണിയാനായി ഓടിനടന്ന വെളിച്ചം. പുരുഷായുസ്സ് മുഴുവൻ സമൂഹ നന്മക്കും സമുദായിക ഉത്ഥാനത്തിനും വേണ്ടി ഉഴിഞ്ഞു വെച്ച മഹാമനീഷി. പാരമ്പര്യ ഉലമാക്കളുടെ രൂപവും ഭാവവും ഉൾചേർന്ന് നിൽക്കുമ്പോഴും കയ്യിൽ ലാപ് ടോപും പിടിച്ച് വർത്തമാന സാങ്കേതിക തലമുറയോട് കൂടെ സഞ്ചരിച്ച വലിയ മനുഷ്യൻ. സമസ്തക്കും സമുദായത്തിനും വേണ്ടി ഓടി നടന്ന മഹാൻ. ഗോള ശാസ്ത്രത്തിന്റെ ജ്ഞാന ചക്രവാളം തേടിപ്പിടിച്ച മഹാ പണ്ഡിതർ. വടക്കേ മലബാറിന്റെ വിദ്യഭ്യാസ - സാംസ്കാരിക ചരിത്ര നിർമാതാക്കളിലെ പ്രമുഖരിലൊരാൾ. ബഹുഭാഷാ പണ്ഡിതനായ സാഹിത്യകാരൻ. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്. നൂറോളം വരുന്ന മഹല്ലുകളുടെ പ്രിയപ്പെട്ട ഖാളിയോർ. ശൈഖുനാ സി.എം ഉസ്താദിനെക്കുറിച്ചുള്ള വരികൾ നീളുകയാണ്. ഗോളശാസ്ത്രത്തില്‍ "മാഗ്നറ്റിക് കോംപസ് ആൻ്റ് ഇറ്റ്‌സ് ഡിക്ലിനേഷൻ" എന്ന പുസ്തകം ഇംഗ്ലീഷില്‍ രചിച്ച് പുതുതലമുറയ്ക്ക് മുമ്പില്‍ വിസ്മയപ്രപഞ്ചം തീര്‍ത്തു ശൈഖുനാ..! ധ്രുവങ്ങളുടെയും ദിശാദിക്കുകളുടെയും സങ്കീര്‍ണ്ണമായ വിഷയം വളരെ മനോഹരമായി ഇംഗ്ലീഷില്‍ എഴുതി ആധുനിക യുഗത്തിന്റെ മുന്നില്‍ വെച്ചു ശൈഖുനാ. ഖാസി സി മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെയും ബീപാത്തു ഹജ്ജുമ്മയുടെയും മകനായി 1933 (ഹി-1352)ല്‍ കാസര്‍കോട് തളങ്കരയിലെ മാതൃഗൃഹത്തിലായിരുന്നു ശൈഖുനയുടെ ജനനം. തഴക്കവും പഴക്കവും ചെന്ന പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം സ്‌കൂള്‍ വിദ്യാഭ്യാസത്തിലായിരുന്നു ശൈഖുന കേന്ദ്രീകരിച്ചത്. ഈ കാലഘട്ടത്തിൽ തന്നെ രാത്രിസമയത്ത് നാട്ടുദർസിൽ ഓതാൻ പോകാറുമുണ്ടായിരുന്നു. സെക്കന്ററി വിദ്യഭ്യാസത്തിന് ശേഷം പിതാവിന്റെ കീഴില്‍ ഒറവങ്കര, തൃക്കരിപ്പൂര്‍, ബീരിച്ചേരി എന്നിവിടങ്ങളിലായി പത്ത് വര്‍ഷത്തെ മതപഠനം. പിന്നീട് ഉള്ളാൾ തങ്ങളുടെ ദർസിൽ ചെല്ലുകയും ശേഷം ഉപരി പഠനാർത്ഥം വെല്ലൂര്‍ ബാഖിയാത്തിലേക്ക് തിരിച്ച ശൈഖുനാ 1962-ല്‍ ബാഖവിയായി. 1963-ല്‍ മാടായി പുതിയങ്ങാടി പള്ളിയില്‍ ദര്‍സ് ആരംഭിക്കുന്നതോടെയാണ് ഓതിയെടുക്കലിന്റെ ലോകത്ത് നിന്ന് ഔദ്യോഗിക ഓതികൊടുക്കലിന്റെ ലോകത്തേക്ക് ശൈഖുന മാറുന്നത്. 1966-ല്‍ ഒറവങ്കര പള്ളിയിലേക്കു മാറിയ ശൈഖുന 1968-ല്‍ ഏട്ടിക്കുളത്തേക്കും മാറി. ഇക്കാലത്താണ് ഉത്തര കേരളത്തില്‍ ഒരു അറബിക് കോളേജ് സ്ഥാപിക്കണമെന്ന ചിന്ത ശൈഖുനയിൽ രൂപപ്പെടുന്നതെന്നത് ചരിത്രത്തിന്റെ മറ്റൊരു വശം. സി.എം ഉസ്താദിന്റെ നിരന്തര ചിന്തയുടെയും കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി എന്ന പ്രമാണിയുടെ മഹാമനസ്‌കതയുടെയും നിറവില്‍ വിരിഞ്ഞ വിജ്ഞാന കുസുമങ്ങളുടെ പൂങ്കാവനമായിരുന്നു സഅദിയ്യ. പക്ഷെ, സഅദിയ്യയുടെ പിൽക്കാല ചരിത്രം വല്ലാത്ത തേങ്ങലിന്റെ ചരിത്രമായിരുന്നു. വളർത്തി വലുതാക്കിയ പിതാവിനെ തിരസ്കരിച്ച നോവിന്റെ ചരിത്രം. 1974-ല്‍ പിതാവിന്റെ വിയോഗത്തെത്തുടര്‍ന്നാണ് കീഴൂര്‍ ഖാസിയായി ശൈഖുന തിരഞ്ഞെടുക്കപ്പെടുന്നത്. മംഗലാപുരം ഖാസി പദവി ഏറ്റെടുത്തത് 2008-ലും. ഖാസിയെന്ന ഭാരിച്ച പദവി വേണ്ട എന്നായിരുന്നു ശൈഖുനയുടെ താല്‍പ്പര്യം. അതിനു വേണ്ടി ശൈഖുന പ്രാര്‍ത്ഥിക്കാറുമുണ്ടായിരുന്നു.

ഐദ്രുസി മഖാമുകൾ അദ്ദേഹത്തിന്റെ പിൻ തലമുറയിൽ ഒരുപാട് ആരിഫീങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.കേരളത്തിൽ തന്നെ ഒരുപാട് പ്രസിദ്ധമായ മഖ്‌ബറകൾ അവരുടേതാണ്. സയ്യിദ് മുഹമ്മദ്‌ ബിൻ അബ്ദുറഹ്മാൻ ഐദ്രുസി (റഹ്), സയ്യിദ് അലി ബിൻ അബ്ദുറഹ്മാൻ ഐദ്രുസി (റഹ്‌), സയ്യിദ് മുസ്തഫ ബിൻ അബ്ദുറഹ്മാൻ ഐദ്രുസി (റഹ്‌) എന്നവരുടെ മഖാമുകൾ സ്ഥിതി ചെയ്യുന്നത് അവരുടെ പിതാവിന്റെ കൂടെ പൊന്നാനി വലിയ ജാറത്തിൽ തന്നെയാണ്. സയ്യിദ് ഹുസൈൻ ബിൻ അബ്ദുറഹ്മാൻ അൽ ഐദ്രുസി(റഹ്‌ )യുടെ മഖാo ഖിൽക്കിട്ട ജാറം പൊന്നാനിയിലാണ്. സയ്യിദ് അബൂബക്കർ ബം ബിൻ അബ്ദുറഹ്മാൻ ഐദ്രുസി(റഹ്‌)യുടെയും സയ്യിദ് അലവി ബിൻ അബ്ദുറഹ്മാൻ ഐദ്രുസി(റഹ്‌)യുടെയും മഖാമുകൾ കൊച്ചിയിലെ തക്യാവിലാണ്. കേരളത്തിലെ മറ്റു പ്രധാനപ്പെട്ട ഐദ്രുസി പരമ്പരയിലെ പ്രമുഖരുടെ മഖാമുകൾ : -സയ്യിദ് മുസ്തഫ അൽ ഐദറൂസ് മഖാo( ആലുവ, തൊട്ടുമുഖം ) -സയ്യിദ് മുഹമ്മദ്‌ അൽ ഐദറൂസ് മഖാo(നെട്ടൂർ, കൊച്ചി ) -സയ്യിദ് അബ്ദുല്ല അൽ ഐദറൂസ് മഖാo(താഴെക്കോട്) -സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദ്രുസ് മഖാo(കക്കുത്ത്, വലിയങ്ങാടി, പെരിന്തൽമണ്ണ ) -ഐദ്രുസിയ മഖാo(എടക്കഴിയൂർ ) -സയ്യിദ് അബൂബക്കർ അൽ ഐദ്രുസ് വലിയ കോയക്കുട്ടി തങ്ങൾ (മാനത്തുമംഗലം, പെരിന്തൽമണ്ണ ) -സയ്യിദ് വലിയ ആറ്റക്കോയ അൽ ഐദ്രുസ് മഖാo(കുമരംപുത്തൂർ )

വലിയ ജാറം പൊന്നാനി മഹാനായ സൂഫിവര്യൻ ഖുതുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദ്രോസി(ഖ.സി)തങ്ങളുടെ മഖാമും ആധ്യാത്മിക കേന്ദ്രവുമാകുന്നു വലിയ ജാറം പൊന്നാനി. യെമനിലെ പ്രധാന പട്ടണമായ ഹദ്'റമൗത്തിൽ ഹിജ്റ 1099 ൽ ആയിരുന്നു മഹാനവർകളുടെ ജനനം. ഇസ്‌ലാമിൻ്റെ ചൈതന്യം പ്രചരിപ്പിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ നിരവധി പൂർവ്വസൂരികളുടെയും സൂഫിവര്യന്മാരുടെയും ജന്മസ്ഥലമാണ് യമനിലെ ഹദ്'റമൗത്ത്. മുത്ത് റസൂൽ മുഹമ്മദ്‌ നബി(സ)യുടെ സന്താനപരമ്പരയിൽ മഹാനവർകൾ വരുന്നത് മുപ്പതാമത് തലമുറയിലാണ്. അഹ്ലുബൈത്തിെലെ രക്തം മാത്രമല്ല, അഹ്ലുബൈത്തിന്റെ സവിശേഷമായ ആത്മീയതയിലും സയ്യിദ് ഐദ്രോസ്‌(ഖ.സി) തങ്ങൾ വഴി വെളിച്ചമായി. ആത്മീയസരണിയിൽ പുകൾപെറ്റ സുഹ്റവർദി ത്വരീഖത്തിലെ നിരവധി ശിഷ്യഗണങ്ങൾക്ക് ശൈഖും മുറബ്ബിയുമായിരുന്നു സയ്യിദ് ഐദ്രോസ്‌ (ഖ.സി) തങ്ങൾ. മഹാനവർകൾ വിസ്വാലായാൽ വലിയ ജാറം പൊന്നാനിയിൽ തന്നെ മറവ് ചെയ്യണം എന്നത് അവിടുത്തെ പ്രത്യേക വസ്വിയത്ത് ആയിരുന്നു. ഔലിയാക്കളിലെ സൂര്യതേജസ്സായ സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദ്രോസ്‌(ഖ.സി) തങ്ങൾ വഫാത്ത് ആയത് ഹിജ്രി 1164 ജമാദുൽ ആഖി:ർ 24നായിരുന്നു. സയ്യിദ് ഐദ്രോസ്‌ (ഖ.സി):ആഗമനവും ജീവിതരീതിയും മഹാനവർകൾ ഹിജ്രി 1113'ൽ മലബാർ ദേശത്തെ പൊന്നാനിയിലെത്തി.ആശ്ചര്യമെന്നു പറയട്ടെ,അക്കാലത്ത് പ്രദേശത്തെ ആളുകൾ ഒരു അമീർ/ നേതാവിനായി കൊതിക്കുകയായിരുന്നു.മഹാനവർകളുടെ വരവ് അവരെ വല്ലാതെ സന്തോഷിപ്പിച്ചു, അവർ അദ്ദേഹത്തെ അവരുടെ നേതാവായി സന്തോഷത്തോടെ സ്വീകരിച്ചു. ചാവക്കാട് ഉള്ള ഉത്താങ്ങാനകം വീട്ടിൽ നിന്നും കൊച്ചി രാജകുടുംബത്തിൽ നിന്നുമാണ് മഹാനവർകൾ വിവാഹം കഴിച്ചത്. സയ്യിദവർകളുടെ പുത്രന്മാർ: 1. സയ്യിദ് മുഹമ്മദ് ഐദ്രോസ്‌ (റഹ്) 2. സയ്യിദ് അലിയുൽ ഐദ്രോസ്‌(റഹ്) 3. സയ്യിദ് അൽവിയുല ഐദ്രോസ്‌(റഹ്) 4. സയ്യിദ് അബൂബക്കർ ബം ഐദ്രോസ്‌ (റഹ്) 5. സയ്യിദ് മുസ്തഫ ഐദ്രോസ്‌ (റഹ്) 6. സയ്യിദ് ഹുസൈൻ ഐദ്രോസ്‌ (റഹ്). ഇവരിൽ സയ്യിദ് മുഹമ്മദ് ഐദ്രോസ്‌ (റഹ്), സയ്യിദ് അലവിയുൽ ഐദ്രോസ്‌ (റഹ് ), സയ്യിദ് അബൂബക്കർ ബം ഐദ്രോസ്‌(റഹ്) എന്നിവരിൽ നിന്നുമാണ് മഹാനവർകളുടെ പിൻതലമുറ വരുന്നത്. സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദ്രോസ്‌(ഖ.സി) തങ്ങളുടെ ജീവിതശൈലിയും പെരുമാറ്റവും ആത്മീയ ചൈതന്യവും നാട്ടുകാരെ ഇസ്ലാം മതം സ്വീകരിക്കുവാൻ പ്രേരിപ്പിച്ചു,. അവർ 'പുതു-ഇസ്ലാം' എന്നറിയപ്പെട്ടു .പിന്നീട് അത് 'പുതുസ്ലം' എന്നും 'പീസ്‌ലാം' എന്നും ആയി മാറി. ഇപ്പോൾ 'പീസ്‌ലാം' എന്ന വാക്ക് പലരും തെറ്റിധരിച്ചു ഇത് മത്സ്യത്തൊഴിലാളികളെ വിളിക്കുന്ന പേരാണെന്ന് പലരും കരുതുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് പുതു-ഇസ്‌ലാമിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന പദമാണ്. അവരിൽ ഭൂരിഭാഗവും മത്സ്യബന്ധനത്തിലൂടെയാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്.ഇത് കാരണമാകാം ഈ ധാരണ ഉണ്ടായത്. ഒരിക്കൽ പൊന്നാനിയിലെ ജനങ്ങൾ ദുഖ:ത്തോടെ മഹാനവർകളോട്, തങ്ങൾ ബുദ്ധിമുട്ടിലാണെന്നും സമുദ്രത്തിലെ മത്സ്യം കുറവാണെന്നും പറഞ്ഞപ്പോൾ സയ്യിദവർകൾ ഒരു പിടി മണൽ എടുത്ത് അതിൽ ഒരു മന്ത്രം ചൊല്ലിക്കൊണ്ട് മത്സ്യബന്ധനത്തിന് പോകുമ്പോൾ കടലിൽ എറിയാൻ പറഞ്ഞു, ഇത് തൊഴിലാളികൾക്ക് അവിടുത്തെ കറാമത്തിൻ്റെ ഫ്രതിഫലനമായിക്കൊണ്ട് കൂടുതൽ മത്സ്യങ്ങൾ ലഭിക്കുന്നതിന് കാരണമായി. സയ്യിദവർകളെ പറ്റി യഥാവിധി മനസ്സിലാക്കാത്ത ചില കുബുദ്ധികൾ തന്നെ വെല്ലുവിളിച്ചപ്പോൾ, ഒരു തെങ്ങിൽ നിന്നും ഒരു ഇളം തേങ്ങ പറിച്ചെടുക്കാനും അതിൽ മത്സ്യം കാണുമെന്നും മഹാനവർകൾ അവരോട് പറഞ്ഞു, അൽഭുതമെന്ന് പറയട്ടെ അതിൽ മത്സ്യമുണ്ടായിരുന്നു. അത്തരം കറാമത്തുകൾ കാണിക്കുന്നതിലൂടെ ആളുകൾ അദ്ദേഹത്തെ പിന്തുടർന്ന് മുസ്ലിമായി. മുസ്ലിംകളല്ലാത്തവരോട് മാന്യമായും നീതിപൂർവ്വകമായും പെരുമാറിയ മഹാമനീഷിയായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദ്രോസ്‌(ഖ.സി). *അൽ ഐദ്രോസ്‌ അൽ അക്ബർ*: സുൽത്താനുൽ ഔലിയ, ഖുതുബുൽ അക്താബ് സയ്യിദ് അബ്ദുല്ലാഹ് ഐദ്രോസ്‌ അൽ അക്ബർ (ഖ.സി) എന്നിവർക്കാണ് ഐദ്രോസ്‌ എന്ന പേര് നൽകിയത്, പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമികളെ ഐദ്രോസി എന്ന് വിളിച്ചിരുന്നു. ഐദ്രോസ്‌-അറബിയിൽ സിംഹം എന്നർത്ഥം വരുന്ന ഈ പേര് അദ്ദേഹത്തിന്റെ പിതാമഹൻ ഖുതുബ് സയ്യിദ് അബ്ദുറഹ്മാൻ സകഫ്(ഖ.സി)എന്നവർ ആദരപൂർവ്വം നൽകിയതാണ്. കൂടാതെ തന്റെ പേരമകൻ അല്ലാഹുവിൻ്റെ ഔലിയാക്കളിൽ ഉന്നതമായ പദവികളിലേക്ക് എത്തിച്ചേരുമെന്നും പിതാമഹൻ പ്രവചിച്ചിരുന്നു. ഐദ്രോസ്‌ അൽ അക്ബർ(ഖ.സി)തങ്ങളുടെ ഏഴാമത്തെ പേരമകനാണ് സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദ്രോസ്‌(ഖ.സി).

(10) ഹി: 911ല്‍ ദിവംഗതനായ പ്രസിദ്ധ ചരിത്രപണ്ഢിതന്‍ ഇമാം അസ്സയ്യിദ് അലീ സൈനുല്‍ ആബിദീന്‍ അല്സം1ഹുദി(റ). വിശ്രുത മദീനാ ചരിത്ര കൃതിയായ അല്വ‍ഫാഉല്‍ വഫായുടെ കര്ത്താ വുകൂടിയായ ഇമാം സംഹുദി(റ) രചിച്ച മൌലിദ് ഗ്രന്ഥമാണ് അല്‍ മവാരിദുല്‍ ഹനിയ്യ ഫീ മൌലിദി ഖൈരില്‍ ബരിയ്യ. (11) ഹിജ്റാബ്ദം 974ല്‍ വിയോഗം വരിച്ച ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇമാം ഇബ്നു ഹജറുല്‍ ഹൈത്തമി(റ). ശാഫിഈ കര്മ്മ ശാസ്ത്രത്തിലെ മഹാ പണ്ഢിതനായ ഇദ്ദേഹം രചിച്ച രണ്ടു മൌലിദ് ഗ്രന്ഥങ്ങള്‍ സുപ്രസിദ്ധമാണ്. 1) ഇത്മാമുന്നിഅ്മ 2) അല്‍ നിഅ്മതുല്കുദബ്റ അലല്‍ ആലം ഫീ മൌലിദി സയ്യിദി വുല്ദിേ ആദം. രണ്ടാമത്തെ മൌലിദ് കിത്താബിനു പ്രശസ്ത ഇമാം ഇബ്രാഹീമുല്‍ ബാജുരി(റ) തുഹ്ഫ തുല്‍ ബഷര്‍ ഫീ മൌലിദി ഇബ്നി ഹജര്‍ എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. (12) ഹിജ്റാബ്ദം 1014ല്‍ നിര്യാതനായ ഇമാമുല്മു ഹദ്ദിസ് നുറുദ്ദീന്‍ മുല്ലാ അലിയ്യുല്‍ ഖാരീ(റ). ഹനഫീ കര്മ്മദശാസ്ത്രജ്ഞന്‍ കൂടിയായ ഇദ്ദേഹം പ്രഗത്ഭനായ ഹദീസ് ശാ സ്ത്ര നിരൂപകനായിരുന്നു. ശൌക്കാനി ഇദ്ദേഹത്തെ സര്വ്വസ വിജ്ഞാന വല്ലഭന്‍ എന്നു പ്ര ശംസിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച മൌലിദു ഗ്രന്ഥത്തിന്റെ പേര് അല്‍ മൌലിദുല്‍ റവിയ്യി ഫീ മൌലിദിന്നബവിയ്യി എന്നാണ്. (13) ഹിജ്റാബ്ദം 977 ല്‍ വിയോഗമടഞ്ഞ ഇമാം മുഹമ്മദ് ഖത്വീബുല്‍ ശര്ബീൌനി(റ). ശാഫിഈ കര്മ്മ് ശാസ്ത്രപടുവായ ഇദ്ദേഹം അമ്പത് പുറങ്ങള്‍ മാത്രമുള്ള ചെറിയൊരു മൌലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. (14) ഹിജ്റാബ്ദം 1177 ല്‍ വിയോഗമടഞ്ഞ അല്ലാമാ സയ്യിദ് ജഅ്ഫര്‍ അബ്ദുല്‍ കരീം അല്‍ ബര്സിന്ജീം(റ). മൌലിദുല്‍ ബര്സ‍ന്ജീഅ എന്ന പേരില്‍ ലോക പ്രസിദ്ധമായ ഈ മൌലിദ് ഗ്രന്ഥമാണ് അറബ് നാടുകളില്‍ അധികവും പാരായണം ചെയ്യാറ്. ആഫ്രിക്കന്‍ നാടുകളില്‍ പോലും ഈ മൌലിദ് ഗ്രന്ഥം മന:പാഠമുള്ള നിരവധി സാധാരണ മുസ്ലിം ഭക്തജനങ്ങളെ കാണാന്‍ കഴിയും. ഹിജ്റ: 1299ല്‍ ദിവംഗതനായ ശൈഖ് അബ്ദുല്ലാഹ് ബഅ്ലീശ്(റ) ഈ മൌലിദ് കിത്താ ബിനെ വ്യാഖ്യാനിച്ച് അല്‍ ഖൌലുല്‍ മുന്ജീല എന്നൊരു ഗ്രന്ഥം രചിക്കുകയുണ്ടായി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ മുദ്രണം ചെയ്യപ്പെട്ട മൌലിദുല്‍ ബര്സങന്ജീന അത്യപൂര്വ്വ് സ്വീകാര്യത നേടിയ പവിത്ര ഗ്രന്ഥമാണ്. ഇമാം ബര്സ്ന്ജി്യുടെ പൌത്രനായ സയ്യിദ് സൈനുല്‍ ആബിദീന്‍(റ) മൌലിദുല്‍ ബര്‍ സന്ജിീയെ 198 വരികളിലായി പദ്യാവിഷ്ക്കാരം ചെയ്തിരിക്കുന്നു. (15) അല്ലാമാ അബുല്‍ ബറകാത്ത് അഹ്മദ് ദര്ദീനര്‍(റ) (മരണം ഹി: 1201) രചിച്ച ഹ്രസ്വമായ മൌലിദുദ്ദര്ദീരര്‍ ഈജിഷ്യന്‍ നാടുകളില്‍ പ്രസിദ്ധമാണ്. ശൈഖുല്‍ ഇസ്ലാം ഇമാം ഇബ്റാഹീമുല്‍ ബാജുരി(റ) (മരണം 1277) ഇതിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. (16) ശൈഖ് അബ്ദുല്‍ ഹാദീ നജാ അല്‍ അബ്യാരീ അല്മി സ്വ്രീ(റ) (മരണം ഹി: 1305) രചിച്ച മൌലിദുല്‍ അബ്യാരി ഒരു ലഘുകൃതിയാണ്. (17) ആത്മ ജ്ഞാനിയും സുപ്രസിദ്ധ ഹദീസ് പണ്ഢിതനുമായ ഇമാം അസ്സയ്യിദ് മുഹമ്മദ് ബിന്‍ ജഅ്ഫര്‍ അല്‍ കത്താനീ(റ) (മരണം ഹി: 1345) രചിച്ച അല്യു്മ്നു വല്‍ ഇസ്ആദ് മൊറോക്കോ നാടുകളില്‍ പ്രചുര പ്രചാരം നേടിയ മൌലിദ് കൃതിയാണ്. 60 പുറങ്ങള്‍ മാത്രമുള്ള ഈ ഗ്രന്ഥം ഹി: 1345ല്‍ തന്നെ മൊറോക്കോയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. (18) പ്രഗത്ഭ പണ്ഢിതനും കവിയും പ്രവാചക പ്രേമിയും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ ത്താവുമായ അല്ലാമാ ശൈഖ് യൂസുഫ് ബിന്‍ ഇസ്മാഈല്‍ അല്‍ നബ്ഹാനി(റ) (മരണം. ഹി: 1350) രചിച്ച ജവാഹിറുല്‍ നള്ം ഫീ മൌലിദിശ്ശഫീഅ് എന്ന വിശിഷ്ട കൃതി ബൈറൂ ത്തില്‍ പല തവണ അച്ചടിച്ചിട്ടുണ്ട്. അറബ് മുസ്ലിം നാടുകളില്‍ പ്രശസ്തമായ ഏതാനും മൌലിദ് ഗ്രന്ഥങ്ങളുടെ പേരു വിവരങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്ശി്ച്ചത്. ഇതില്‍ തുടക്കത്തില്‍ പരിചയപ്പെടു ത്തിയ എട്ട് മൌലിദ് ഗ്രന്ഥങ്ങളുടെ കര്ത്താപക്കളും ഹദീസ് വിജ്ഞാനത്തില്‍ അല്‍ ഹാ ഫിള് പദവിയില്‍ അറിയപ്പെട്ടവരത്രെ!

തിരുനബി സ്നേഹത്തിന്റെ ബാഹ്യ പ്രകടനങ്ങളാണ് പ്രകീര്ത്തതനങ്ങള്‍. പാടിയും പറഞ്ഞും വിശ്വാസികള് തിരുഹബീബിനെ വാനോളം പുകഴ്ത്തുന്നു. തിരുനബി പ്രകീര്ത്തതനങ്ങള്‍ വിശേഷമായി പ്രതിപാദിക്കുന്ന ഒരു സാഹിത്യ വിഭാഗം തന്നെ ഇസ്ലാമിക സമൂഹത്തില്‍ ഉടലെടുക്കുകയുണ്ടായി. മൗലിദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ഗ്രന്ഥങ്ങള്‍ വിശ്വാപ്രശസ്തമാണ്. മൗലിദുകളുടെ വിഭാഗത്തില്‍ പ്രസിദ്ധങ്ങളായ ഒട്ടനവധി കൃതികളുണ്ട്. ഹദീസ് വിജ്ഞാന രംഗത്ത് വ്യുല്പളത്തി നേടിയ പണ്ഢിതന്മാരെ ആദരപൂര്വ്വംഭ വിളി ക്കുന്ന സ്ഥാനപ്പേരാണ് ഹാഫിളുകള്‍ എന്നത്. രണ്ടുലക്ഷമോ അതിലേറെയോ മന: പാഠ മുള്ളവരെക്കുറിച്ചു മാത്രമേ ഹദീസ് നിദാനശാസ്ത്രപ്രകാരം ഹാഫിളുകള്‍ എന്നു വിളിക്കാറുള്ളൂ. ഇത്തരം ഹാഫിളുകളായ പണ്ഢിതന്മാര്‍ രചിച്ച ഏതാനും മൌലിദു കിത്താ ബുകളുടെ പേരു വിവരങ്ങള്‍ താഴെ കൊടുക്കുന്നു. നാം അദരപൂര്വ്വംവ പാരായണം ചെയ്തുവരുന്ന പല മൌലിദ് കിതാബുകളും രചിച്ചത് ലക്ഷക്കണക്കിന് നബി വചനങ്ങള്‍ ഹൃദിസ്ഥമാക്കിയ ജ്ഞാനികളായ പണ്ഢിത പ്രഭുക്കന്മാരായിരുന്നു എന്നു മനസ്സിലാക്കുവാന്‍ ഈ പഠനം ഉപകരിക്കും. പരിശുദ്ധമതത്തെയും ശ്രേഷ്ഠപ്രവാചകരെയും ആഴത്തില്‍ പഠിച്ചറിഞ്ഞ ഭക്തശ്രേഷ്ഠ രായ ഇത്തരം പണ്ഢിതന്മാര്ക്ക് ജീവിതത്തില്‍ വല്ലപ്പോഴും ആഘോഷിച്ച് പുണ്യം നേടിയാല്‍ മാത്രം പോര, ലോകാന്ത്യം വരെ ഭക്തന്മാരുടെ മൌലിദ് സദസ്സുകളില്‍ പാരായണം ചെയ്യപ്പെടുന്നത് തങ്ങള്‍ വിരചിച്ച മൌലിദ് ഗ്രന്ഥങ്ങളായിരിക്കണമെന്നു കൂടി ആഗ്രഹമുണ്ടായിരുന്നു. മൌലിദ് ആചരിക്കുന്ന സാധാരണ മുസ്ലിം വിശ്വാസി ഇക്കാര്യം മാത്രം ചിന്തിച്ചാല്‍ മൌലിദാഘോഷത്തിന്റെ പ്രാമാണിക പിന്തുണ എത്ര മാത്രം ശക്തമാണെന്നു ബോധ്യപ്പെടുന്നതാണ്. (1) ഹിജ്റാബ്ദം 597 ല്‍ വിയോഗമടഞ്ഞ അല്ഹാതഫിള് അബ്ദുറഹ്മാന്‍ അബുല്‍ ഫറഹ് ഇബ്നുല്ജൌാസി(റ). അദ്ദേഹം രചിച്ച അല്‍ അറൂസ് എന്ന മൌലിദ് ഗ്രന്ഥം സുപ്രസിദ്ധ മാണ്. ഈജിപ്തിലും മററും പലതവണ ഇത് മുദ്രണം ചെയ്തിട്ടുണ്ട്. (2) ഹിജ്റാബ്ദം 633 ല്‍ വിയോഗമടഞ്ഞ അല്‍ ഹാഫിള് അബുല്‍ ഖത്ത്വാബ് ഇബ്നു അലി മുഹമ്മദ് ഇബ്നു ദിഹ്യ: അല്‍ കല്ബി്(റ). അത്തന്വീഅര്‍ ഫീ മൌലിദില്‍ ബശീരി ന്നദീര്‍ എന്നാണ് ഇദ്ദേഹം രചിച്ച മൌലിദിന്റെ പേര്. മൌലിദ് ഗ്രന്ഥം എന്നതിലുപരി പ്രവാചക ചരിത്രത്തിലെ ഒരാധികാരിക റഫറന്സാ്യും ഈ വിശിഷ്ട ഗ്രന്ഥം ഗണിക്ക പ്പെടുന്നു. നീതിമാനായ മുളഫര്‍ രാജാവിന്റെ മൌലിദ് സദസ്സില്‍ പാരായണം ചെയ്യപ്പെടു വാനുദ്ദേശിച്ച് രചിക്കപ്പെട്ടതാണിത്. (3) അല്‍ ഹാഫിള് അബുല്‍ ഖൈര്‍ ശംസുദ്ദീന്‍ മുഹമ്മദ് അല്‍ ജസ്രീ(റ). ഹിജ്റാബ്ദം 660 ല്‍ നിര്യാതനായ ഇദ്ദേഹം പ്രമുഖ ഖുര്ആ്ന്‍ പാരായണശാസ്ത്ര വിദഗ്ധന്‍ കൂടിയാണ്. ഉര്ഫുണത്തഅ്രീഫ് ബില്‍ മൌലിദില്‍ ശരീഫ് എന്നാണ് ജസ്രിയുടെ ഗ്രന്ഥത്തിന്റെ നാമം. (4) അല്‍ ഹാഫിള് ഇമാദുദ്ദീന്‍ ഇസ്മാഈല്‍ ഉമര്‍ ഇബ്നു കസീര്‍(റ). ഹിജ്റഃ 774 ല്‍ നിര്യാതനായ ഇമാം ഇബ്നു കസീര്‍(റ) പ്രമുഖ ഹദീസ് പണ്ഢിതനും, ഖുര്ആാന്‍ വ്യാ ഖ്യാതാവും ചരിത്ര വിശാരദനുമൊക്കെയാണ.് ഇമാം ഇബ്നു തീമിയ്യയുടെ ശിഷ്യനായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ചില ആധുനിക മുസ്ലിം വിഭാഗങ്ങള്ക്ക്് കൂടുതല്‍ സ്വീകാ ര്യമാണ്. ഇദ്ദേഹം രചിച്ച മൌലിദുനബവിയ്യ പ്രസിദ്ധമാണ്. ഡോ: സ്വലാഹുദ്ദീന്‍ അല്‍ മുന്ജി്ദിന്റെ ടിപ്പണിയോടുകൂടി ഈ ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ടുണ്ട്. (5) പില്ക്കാ ലത്ത്, പ്രസിദ്ധ യമനീ പണ്ഢിതനായ അസ്സയ്യിദ് മുഹമ്മദ് ബിന്സാ്ലിം ബിന്‍ ഹഫീള്, ഇബ്നു കസീറി(റ)ന്റെ മൌലിദ് ഗ്രന്ഥത്തിനു പദ്യാവിഷ്കാരം നടത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുണ്ടായി. ഹി: 1387 ല്‍ സിറിയയില്‍ നിന്നു ഡോ: മു ഹമ്മദ് അലവി അല്മാ:ലിക്കിയുടെ ടിപ്പണി സഹിതം ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. (6) ഹിജ്റാബ്ദം 808 ല്‍ വിയോഗമടഞ്ഞ അല്ഹാിഫിള് അബ്ദുല്‍ റഹിം അല്‍ ഇറാഖി(റ). ഇദ്ദേഹത്തിന്റെ മൌലിദിന്റെ പേര് അല്‍ മൌലിദുല്‍ ഹനിയ്യ എന്നത്രെ. ഇമാം ഇ ബ്നു ഫഹദ്(റ), അല്ഹാരഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ) എന്നിവര്‍ ഈ മൌലിദ് ഗ്രന്ഥ ത്തെ പ്രശംസിച്ചിട്ടുണ്ട്. (7) ഹിജ്റാബ്ദം 842ല്‍ മരണമടഞ്ഞ അല്ഹാദഫിള് മുഹമ്മദുബ്നു അബീബക്റ് അല്‍ ഖീസി അദ്ദിമിശ്ഖി(റ). ഇമാം ഇബ്നുതീമിയ്യയുടെ അനുയായിയും അദ്ദേഹത്തിന്റെ നയാദര്ശംങ്ങളുടെ പ്രചാരകനുമായ ഇദ്ദേഹം, മൌലിദ് വിഭാഗത്തില്‍ രചിച്ച ജാമിഉല്‍ ആസാര്‍ ഫീമൌലിദിന്നബിയ്യില്‍ മുഖ്താര്‍, മൌരിദുല്‍ സ്വാദീ ഫീ മൌലിദില്‍ ഹാദീ എ ന്നിവ പ്രസിദ്ധങ്ങളാണ്. (8) ഇമാം അല്ഹാ്ഫിള് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ സഖാവി(റ). (മരണം ഹിജ്റ 902) ഇമാം സഖാവി(റ)യുടെ അല്ഫഹഖ്റുല്‍ അലവിയ്യി ഫില്‍ മൌലിദിന്നബവിയ്യി എന്ന മൌലിദ് കിതാബ് ഈ രംഗത്തെ പ്രമുഖ കൃതിയാണ്. (9) അല്ഹാതഫിള് വജീഹുദ്ദീന്‍ അല്ശൈ്ബാനീ ഇബ്നുദ്ദബീഅ്(റ) (മരണം ഹി; 944) ഹദീസ് വിജ്ഞാനീയത്തില്‍ അഗ്രേസരനായ ഇമാം ഇബ്നുദബീഅ്(റ) നൂറിലധികം തവണ സ്വഹീഹുല്‍ ബുഖാരി പൂര്ണ്ണൌമായി ദര്സ് നടത്തിയിട്ടുണ്ട്. ഇദ്ദേഹം രചിച്ച അല്‍ മൌലദുന്നബവിയ്യിന് ഡോ:മുഹമ്മദ് അലവി മാലിക്കി ടിപ്പണി ചെയ്തിട്ടുണ്ട്.

🔋ഹിജ്റാബ്ദം 974ല്‍ വിയോഗം വരിച്ച ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇമാം ഇബ്നു ഹജറുല്‍ ഹൈത്തമി(റ). ശാഫിഈ കര്‍മ്മശാസ്ത്രത്തിലെ മഹാ പണ്ഢിതനായ ഇദ്ദേഹം രചിച്ച രണ്ടു മൌലിദ് ഗ്രന്ഥങ്ങള്‍ സുപ്രസിദ്ധമാണ്. 1) ഇത്മാമുന്നിഅ്മ 2) അല്‍ നിഅ്മതുല്‍കുബ്റ അലല്‍ ആലം ഫീ മൌലിദി സയ്യിദി വുല്‍ദി ആദം. രണ്ടാമത്തെ മൌലിദ് കിത്താബിനു പ്രശസ്ത ഇമാം ഇബ്രാഹീമുല്‍ ബാജുരി(റ) തുഹ്ഫ തുല്‍ ബഷര്‍ ഫീ മൌലിദി ഇബ്നി ഹജര്‍ എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. 🔋ഹിജ്റാബ്ദം 1014ല്‍ നിര്യാതനായ ഇമാമുല്‍മുഹദ്ദിസ് നുറുദ്ദീന്‍ മുല്ലാ അലിയ്യുല്‍ ഖാരീ(റ). ഹനഫീ കര്‍മ്മശാസ്ത്രജ്ഞന്‍ കൂടിയായ ഇദ്ദേഹം പ്രഗത്ഭനായ ഹദീസ് ശാ സ്ത്ര നിരൂപകനായിരുന്നു. ശൌക്കാനി ഇദ്ദേഹത്തെ സര്‍വ്വ വിജ്ഞാന വല്ലഭന്‍ എന്നു പ്ര ശംസിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച മൌലിദു ഗ്രന്ഥത്തിന്റെ പേര് അല്‍ മൌലിദുല്‍ റവിയ്യി ഫീ മൌലിദിന്നബവിയ്യി എന്നാണ്. 🔋ഹിജ്റാബ്ദം 977 ല്‍ വിയോഗമടഞ്ഞ ഇമാം മുഹമ്മദ് ഖത്വീബുല്‍ ശര്‍ബീനി(റ). ശാഫിഈ കര്‍മ്മ ശാസ്ത്രപടുവായ ഇദ്ദേഹം അമ്പത് പുറങ്ങള്‍ മാത്രമുള്ള ചെറിയൊരു മൌലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. 🔋ഹിജ്റാബ്ദം 1177 ല്‍ വിയോഗമടഞ്ഞ അല്ലാമാ സയ്യിദ് ജഅ്ഫര്‍ അബ്ദുല്‍ കരീം അല്‍ ബര്‍സന്‍ജീ(റ). മൌലിദുല്‍ ബര്‍സന്‍ജീ എന്ന പേരില്‍ ലോക പ്രസിദ്ധമായ ഈ മൌലിദ് ഗ്രന്ഥമാണ് അറബ് നാടുകളില്‍ അധികവും പാരായണം ചെയ്യാറ്. ആഫ്രിക്കന്‍ നാടുകളില്‍ പോലും ഈ മൌലിദ് ഗ്രന്ഥം മന:പാഠമുള്ള നിരവധി സാധാരണ മുസ്ലിം ഭക്തജനങ്ങളെ കാണാന്‍ കഴിയും. ഹിജ്റ: 1299ല്‍ ദിവംഗതനായ ശൈഖ് അബ്ദുല്ലാഹ് ബഅ്ലീശ്(റ) ഈ മൌലിദ് കിത്താ ബിനെ വ്യാഖ്യാനിച്ച് അല്‍ ഖൌലുല്‍ മുന്‍ജീ എന്നൊരു ഗ്രന്ഥം രചിക്കുകയുണ്ടായി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ മുദ്രണം ചെയ്യപ്പെട്ട മൌലിദുല്‍ ബര്‍സന്‍ജീ അത്യപൂര്‍വ്വ സ്വീകാര്യത നേടിയ പവിത്ര ഗ്രന്ഥമാണ്. ഇമാം ബര്‍സന്‍ജിയുടെ പൌത്രനായ സയ്യിദ് സൈനുല്‍ ആബിദീന്‍(റ) മൌലിദുല്‍ ബര്‍ സന്‍ജിയെ 198 വരികളിലായി പദ്യാവിഷ്ക്കാരം ചെയ്തിരിക്കുന്നു. 🔋അല്ലാമാ അബുല്‍ ബറകാത്ത് അഹ്മദ് ദര്‍ദീര്‍(റ) (മരണം ഹി: 1201) രചിച്ച ഹ്രസ്വമായ മൌലിദുദ്ദര്‍ദീര്‍ ഈജിഷ്യന്‍ നാടുകളില്‍ പ്രസിദ്ധമാണ്. ശൈഖുല്‍ ഇസ്ലാം ഇമാം ഇബ്റാഹീമുല്‍ ബാജുരി(റ) (മരണം 1277) ഇതിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. 🔋ശൈഖ് അബ്ദുല്‍ ഹാദീ നജാ അല്‍ അബ്യാരീ അല്‍മിസ്വ്രീ(റ) (മരണം ഹി: 1305) രചിച്ച മൌലിദുല്‍ അബ്യാരി ഒരു ലഘുകൃതിയാണ്. 🔋ആത്മ ജ്ഞാനിയും സുപ്രസിദ്ധ ഹദീസ് പണ്ഢിതനുമായ ഇമാം അസ്സയ്യിദ് മുഹമ്മദ് ബിന്‍ ജഅ്ഫര്‍ അല്‍ കത്താനീ(റ) (മരണം ഹി: 1345) രചിച്ച അല്‍യുമ്നു വല്‍ ഇസ്ആദ് മൊറോക്കോ നാടുകളില്‍ പ്രചുര പ്രചാരം നേടിയ മൌലിദ് കൃതിയാണ്. 60 പുറങ്ങള്‍ മാത്രമുള്ള ഈ ഗ്രന്ഥം ഹി: 1345ല്‍ തന്നെ മൊറോക്കോയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. 🔋പ്രഗത്ഭ പണ്ഢിതനും കവിയും പ്രവാചക പ്രേമിയും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ ത്താവുമായ അല്ലാമാ ശൈഖ് യൂസുഫ് ബിന്‍ ഇസ്മാഈല്‍ അല്‍ നബ്ഹാനി(റ) (മരണം. ഹി: 1350) രചിച്ച ജവാഹിറുല്‍ നള്ം ഫീ മൌലിദിശ്ശഫീഅ് എന്ന വിശിഷ്ട കൃതി ബൈറൂ ത്തില്‍ പല തവണ അച്ചടിച്ചിട്ടുണ്ട്. അറബ് മുസ്ലിം നാടുകളില്‍ പ്രശസ്തമായ ഏതാനും മൌലിദ് ഗ്രന്ഥങ്ങളുടെ പേരു വിവരങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ഇതില്‍ തുടക്കത്തില്‍ പരിചയപ്പെടു ത്തിയ എട്ട് മൌലിദ് ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളും ഹദീസ് വിജ്ഞാനത്തില്‍ അല്‍ ഹാ ഫിള് പദവിയില്‍ അറിയപ്പെട്ടവരത്രെ! ‌ الله،أكبر، الله أكبر، الله أكبر اأشهد أن لا إله إلا الله، أشهد أن لا إله إلا الله، أشهد أن محمدًا رسولُ الله، ഇസ്ലാം സമാധാനത്തിന്റ മതം ! അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...آمـــــــــــــين