ar
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

الذهاب إلى القناة على Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

إظهار المزيد
1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
#ത്വർറഫൽ_ആലം_മൗലിദ് സ്വലാഹുദ്ദീൻ ബ്നു സുലൈമാൻ ഖാഹിരിയാണതിന്റെ രചയിതാവ്. പള്ളി ദർസുകളിൽ പ്രചാരം നേടിയ സ്വലാഹുദ്ദീൻ ബൈത്ത് കൃതി
#ത്വർറഫൽ_ആലം_മൗലിദ് സ്വലാഹുദ്ദീൻ ബ്നു സുലൈമാൻ ഖാഹിരിയാണതിന്റെ രചയിതാവ്. പള്ളി ദർസുകളിൽ പ്രചാരം നേടിയ സ്വലാഹുദ്ദീൻ ബൈത്ത് കൃതിയുടെ കർത്താവാണിദ്ദേഹം. തമിഴ്നാട് കായൽ പട്ടണമാണ് സ്വദേശം. ഖുത്ബിയ്യത്തിന്റെ രചയിതാവായ സ്വദഖതുല്ലാഹിൽ ഖാഹിരിയുടെ ഇളയ സഹോദരനാണ്. ഹിജ്റ 1049 ൽ ജനിച്ച മഹാൻ ഹിജ്റ 1118 ലാണ് വഫാതായത്. തിരുനൽവേലിയിലെ കളക്കാട്ടിലാണ് അന്ത്യവിശ്രമം. #kala_khima

*ആകാശത്തെ ശബ്ദങ്ങളും സംഭവങ്ങളും നബി(സ) തങ്ങൾ കേട്ടു കൊണ്ടിരുന്നതും അതിന്റെ കാരണങ്ങളും പശ്ചാത്തലങ്ങളും നബി(സ) സ്വഹാബത്തിനു വിവരിച്ചു കൊടുത്തതും സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. മേഘവുമായി ബന്ധപ്പെട്ട നബി(സ) തങ്ങളുടെ ദൃഷ്ടാന്തങ്ങൾ പലസമയങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴമേഘങ്ങളുമായി നബി(സ) തങ്ങൾക്കുള്ള ബന്ധം ചരിത്ര പ്രസിദ്ധമാണ്.* നബി(സ)യുടെ ബാല്യകാലത്തു മഴയില്ലാതെ വിഷമിച്ച മക്കക്കാർക്കു വേണ്ടി മഴ ലഭിക്കാൻ കുഞ്ഞുകുട്ടിയായിരുന്ന നബി(സ)യുടെ മുഖകമലം മാനത്തേക്കു കാണിച്ചു പിതാമഹൻ അബ്ദുൽ മുത്വലിബ് പ്രാർത്ഥിച്ചതും തത്സമയം തെളിഞ്ഞ ആകാശം മേഘാവൃതമായി അത്ഭുതകരമായി മഴ പെയ്തതും ചരിത്രപ്രസിദ്ധമാണ്. ഈ സംഭവം അനുസ്മരിച്ചുകൊണ്ട് നബിയുടെ പിതൃവ്യൻ നബി(സ) തങ്ങളെ പ്രകീർത്തിച്ചു കൊണ്ടു ചൊല്ലിയ കാവ്യത്തിൽ "വ അബ്‌യള യുസ്തസ്ഖൽ ഗമാമു ബി വജ്ഹിഹീ...' (ഈ നബിയുടെ മുഖം കാണിച്ചു മഴ തേടപ്പെടാം...) എന്നു പ്രസ്താവിച്ചതു നബി(സ) തങ്ങൾ അംഗീകരിക്കുകയും ആ വരികൾ പാടാൻ വേണ്ടി ആവശ്യപ്പെടുകയും ചെയ്തത് സ്വഹീഹുൽ ബുഖാരിയിൽ നിവേദനം ചെയ്തിട്ടുണ്ട്. മദീനയിലെ വരൾച്ചാ സമയത്തു മിമ്പറിൽ ഖുതുബ നിർവ്വഹിച്ചു കൊണ്ടി രിക്കേ, നബി തങ്ങൾ മാനത്തേക്കു കൈ നീട്ടി ദുആ ചെയ്തതും പെട്ടെന്ന് കാറ്റിളകി നബി(സ) തങ്ങൾ മിമ്പറിൽ നിന്നിറങ്ങും മുമ്പ് തന്നെ അവിടത്തെ താടി രോമങ്ങളിലൂടെ വെള്ളമൊഴുകുമാർ മഴ വർഷിച്ചതുമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു നബി(സ) അബൂ ത്വാലിബിന്റെ മേൽ വാക്യം അനുസ്മരിച്ചതും “ഇന്നദ്ദേഹം ഉണ്ടായിരുന്നെങ്കിൽ തന്റെ കണ്ണു കുളിർക്കു മായിരുന്നു'' എന്നഭിപ്രായപ്പെട്ടതും അദ്ദേഹം നബി(സ)യെ കുറിച്ചു ചൊല്ലിയ വാക്യം പാടാനായി ആവി ശ്യപ്പെട്ടതും. അങ്ങനെ ഒരാഴ്ച്ച ധാര മുറിയാതെ പെയ്ത മഴ നീങ്ങികിട്ടാനായി നബി "ഇനി ഞങ്ങളുടെ ചുറ്റുഭാഗത്തും മഴ പെയ്താൽ മതി..." എന്നുരുവിട്ടു കൊണ്ട് തന്റെ കൈവിരൽ ഉയർത്തി ചുറ്റും എന്നു ആംഗ്യം കാണിച്ചതിനനുസരിച്ചു മേഘം പെട്ടെന്നു നീങ്ങി മദീനയിൽ മാത്രം മഴ വർഷിക്കാതെ മദീനക്കു ചുറ്റും മഴ വർഷിച്ചതുമായ സംഭവം ബുഖാരി, അഹ്‌മദ്, അബൂദാവൂദ്, ബൈഹഖി എന്നിവർ വിശദമായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. നബി(സ) മഴക്കുവേണ്ടി ആകാശത്തേക്ക്‌ കൈ ഉയർത്തി താഴ്ത്തും മുമ്പ്‌ തെളിഞ്ഞ ആകാശം മേഘാവൃതമായി മഴപെയ്ത സംഭവങ്ങൾ ഇനിയും പല സന്ദർഭങ്ങളിലും നടന്നതായി റിപ്പോർട്ടുകളുണ്ട്. ഭൂമി മണ്ണിലെ ചരാചരങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നബി(സ)യുടെ ദൃഷ്ടാന്തങ്ങൾ കൈയും കണക്കുമില്ലാതെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവിടുത്തെ കൈവിരലുകൾക്കിടയിൽ നിന്നു ജലം നിർഗളിച്ചത് ദശക്കണക്കിനും നൂറുകണക്കിനും ആയിരക്കണക്കിനും ആളുകൾ ഉപയോഗിക്കുവോളം ഇതു നീണ്ടു നിന്നതും നിരവധി തവണ ഉണ്ടായിട്ടുള്ളതാണ്. ബുഖാരി, മുസ്ലിം, അഹ്‌മദ്, തുർമുദി, നസാഈ, ബൈഹഖി എന്നിവരെല്ലാം ഇതു നിവേദനം ചെയ്തിട്ടുണ്ട്. ഭക്ഷണ പാനീയങ്ങൾ നബി(സ) തങ്ങളുടെ കൈകളുടെയും ഉമിനീരിന്റെയും ആശിർവ്വാദ വാക്യങ്ങളുടെയും അടിസ്ഥാനത്തിൽ ആവശ്യക്കാർക്കു വേണ്ടുവോളം വർദ്ധിച്ചു കിട്ടിയതും ജനങ്ങൾ അത് വേണ്ടുവോളം ഉപയോഗിച്ചതും നിരവധി സന്ദർഭങ്ങളിൽ സംഭവിച്ചിട്ടുള്ളതാണ്. ബുഖാരി, മുസ്ലിം, അബൂദാവൂദ്, അഹ്‌മദ്, ബൈഹഖീ, ഹാകിം, അബൂയഅ്ലാ, ബസ്സാർ തുടങ്ങിയുള്ളവരെല്ലാം ഇവ നിവേദനം ചെയ്തിട്ടുണ്ട്. സൽമാനുൽ ഫാരിസിയുടെ അടിമത്ത മോചനദ്രവ്യം നല്കാനായി നബി(സ) അദ്ദേഹത്തിനു നല്കിയ സ്വർണ്ണ കഷ്ണം തന്റെ 'കടബാദ്ധ്യതയുടെ ഭാരം നോക്കുമ്പോൾ എവിടെയും എത്തില്ലല്ലോ' എന്ന് അദ്ദേഹം പരാതിപ്പെട്ടപ്പോൾ ആ കഷ്ണം വാങ്ങി നാക്കിൻമേലിട്ടു മറിച്ചശേഷം "ഇനി ഇതിൽ നിന്നു വീട്ടിക്കോളൂ' എന്നു നബി(സ)ആശീർവ്വാദം നല്കിയതും അതിൽ നിന്നും ആവശ്യാനുസരണം നാല്പത് ഊഖിയ സൽമാൻ(റ) മോചന ദ്രവ്യമായി നല്കിയതും പ്രസിദ്ധമാണ്. (അഹ്‌മദ്)

📚പഠനം📚 നബി: വ്യക്തി, വ്യക്തിത്വം ഭാഗം: 8️⃣ ദൃശ്യമായ തെളിവുകൾ നബി(സ)യുടെ നുബുവ്വത്തിന്റെ ദൃശ്യവും മനുഷ്യേന്ദ്രിയങ്ങൾക്കു ഗോചരവുമായ ഭൗതിക തെളിവുകൾ (ഹിസ്സിയ്യ:) എണ്ണമറ്റതാണ്. എല്ലാ സൃഷ്ടി ജാലങ്ങളുമായും ബന്ധപ്പെട്ട ഈ ദലാഇലിനെ ആകാശ ലോകവുമായി ബന്ധപ്പെട്ടത്, ഭൂമിയുമായി ബന്ധപ്പെട്ടത് എന്നിങ്ങനെ രണ്ടായി വിഭജിക്കാം. ഉപരിലോകത്തെ സുര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, മേഘം, മഴ തുടങ്ങിയ ജനങ്ങൾക്കു പരിചിതമായ സൃഷ്ടികളുമായി ബന്ധപ്പെട്ടവയെന്ന പോലെ, ഭൂമി മണ്ണിൽ മനുഷ്യർ, ജിന്ന്, ഇതരജീവികൾ, നിർജ്ജീവ വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് ഈ ദൃഷ്ടാന്തങ്ങളെ വീണ്ടും വിഭജിക്കപ്പെട്ടിട്ടുണ്ട്. മണ്ണിലും വിണ്ണിലും നബിയായ തങ്ങൾക്ക് ഏതു ലോകത്തെയും വിസ്മയിപ്പിക്കുന്ന തെളിവുകൾ വേണമല്ലോ. മക്കയിലെ നിഷേധികളായ അവിശ്വാസികളുടെ ആവശ്യപ്രകാരം ചന്ദൻ രണ്ടു പിളർപ്പായി ഒരു കഷ്ണം ഹിറാപർവ്വതത്തിന്റെ പിന്നിലും മറ്റേ കഷ്ണം മറുഭാഗത്തുമായും പർവ്വതത്തിന്റെ അപ്പുറവുമിപ്പുറവും രണ്ടു പിളർപ്പായി മാനം വരെ ചന്ദ്രനെ ദൃശ്യമായി സംഭവം വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ ദൃഷ്ടാന്തമുദ്ധരിച്ച ആയത്തുൾക്കൊള്ളുന്ന അധ്യായത്തിനു തന്നെ "സൂറത്തുൽ ഖമർ' (ചന്ദന്റെ അത്ഭുതം വിവരിക്കുന്ന സൂറ:) എന്നാണു ഖുർആൻ പേര് നൽകിയത്. ഈ അത്ഭുത ദൃഷ്ടാന്തത്തെപ്പറ്റിയാണു ഖുർആൻ ചന്ദ്രൻ പിളർന്നുവെന്നു പ്രസ്താവിച്ചതെന്നു ബുഖാരി, മുസ്ലിം തുടങ്ങി എല്ലാ ഹദീസു ഗ്രന്ഥങ്ങ ളും നിവേദനം ചെയ്തിട്ടുള്ളതും ചരിത്രത്തിന്റെയും ഹദീസിന്റെയും പണ്ഡിതൻമാർ ഒത്തു സമ്മതിച്ചിട്ടുള്ളതുമാണ്. ഖണ്ഡിതവും അനിഷേധ്യവുമായ അറിവു നല്കും വിധം ഇതു സംബന്ധിച്ച ഹദീസുകൾ എണ്ണമറ്റതും കുറ്റമറ്റതുമാണെന്ന് അല്ലാമ ഇബ്നു കസീറി (റ)നെ പോലുള്ള ചരിത്ര നിരൂപകൻമാർ വ്യക്തമാക്കിയിട്ടുണ്ട്. അൽ ബിദായത്തു വന്നിഹായ:2-95 നോ ക്കുക. നബി(സ) തങ്ങളുടെ നിർദ്ദേശപ്രകാരം അസ്തമിച്ച സൂര്യൻ വീണ്ടും പ്രത്യക്ഷപ്പെട്ടതായി ധാരാളം റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും അവയൊന്നും കുറ്റമറ്റതല്ല. എങ്കിലും, നിവേദക പരമ്പരയിലെ ന്യൂനത കൊണ്ട് ഈ സംഭവം അവിശ്വസനീയമാകേണ്ടതില്ല. എന്തെന്നാൽ, അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം നടക്കുന്ന ഉദയാസ്തമയങ്ങൾ പതിവു സമ്പ്രദായത്തിൽ നിന്നു ഭിന്നമായി ഉദിക്കുകയും അസ്തമിക്കുകയും ചലിക്കുകയും ചെയ്യുന്നത് ബുദ്ധിപരമായി അസംഭവ്യമല്ലല്ലോ. മുൻകഴിഞ്ഞ പ്രവാചകന്മാരിൽ യൂശഅ് നബി(അ)ന് വേണ്ടി സൂര്യാസ്തമയം കുറേ സമയത്തേക്കു പിന്തിനിന്നതു സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടതാണ്. എന്നിരിക്കെ, നബി(സ)യുടെ നിർദ്ദേശ പ്രകാരം മേൽ പ്രകാരം സംഭവിക്കുന്നതിൽ അവിശ്വസനീയതയൊന്നുമില്ല.

📜📜 *شمائل الحبيب ﷺ* 📜📜 *_____________________________* 🏮 *PART.3* 🎊 *مشية رسول اللهﷺ*🎊 🎋 *««ചുവട് വെപ്പുകൾ»»* 🎋 📌 *کان رسول اللهﷺ يمشي مشيةأُولى العزم واله‍مةوالشجاعة وهي أعدل المشيات وأروحه‍ا للأعضاء......* 🎁 🕯️ عن أَنس بن مالك رضي الله عنه قال *:- کان رسول اللهﷺ ربعة، ليس بالطويل ولابالقصير حسن الجسم وکان شعره ﷺ ليس بجعد ولاسبط أَسمر اللون، إِذا مشى يتكفأ..* 🕯️عن ابي هريرة قال: *ما رأيت شيئا أحسن من رسول الله ﷺ كأنّ الشمس تجري في وجهه وما رأيت أحدا أسرع في مشيه من رسول الله ﷺ كأنما الأرض تطوى له إنا لنجهد أنفسنا وإنه لغير مكترث* 🕯️ حدثني إبراهيم بن محمد من ولد على بن أبى طالب رضي الله عنه قال : *كان علىّ إذا وصف النبيّ ﷺ قال إذا مشى تقلّع كأنما ينحط فى صبب*. 📚 الشمائل المحمّدية.... 📚أشرف الوسائل إلى فهم الشمائل.... 🏮 *തിരുനബി ﷺ യുടെ നടത്തം അവിടുത്തെ ദൃഢനിശ്ചയം , മനഃക്കരുത്ത് , ധീരത ഉളവാക്കുന്നതായിരുന്നു. ഏറ്റവും ഭംഗിയിള്ളതും വിസ്താരമുള്ളതുമായ ചുവടുവെപ്പായിരുന്നു അവിടുത്തേത്.* 🏮 അനസ്(റ)വിൽ നിന്ന് നിവേദനം: *“റസൂലുല്ലാഹി ﷺ ഇടത്തരക്കാരനായിരിന്നു, നീണ്ടവരോ കുറിയവരോആയിരുന്നില്ല. സുന്ദര ശരീരമുള്ളവരായിരന്നു, അവിടുത്തെ മുടി ചുരുണ്ടതോ നീണ്ടതോ ആയിരുന്നില്ല, ഇളം ചുവപ്പായിരുന്നു. നടക്കുമ്പോൾ മുന്നോട്ട് അൽപം ചായുമായിരുന്നു”.* 🏮അബൂഹുറൈറ(റ)യിൽ നിന്ന്: *“റസൂലുല്ലാഹി ﷺ യെക്കാൾ അഴകാർന്ന ഒന്നും ഞാൻ കണ്ടിട്ടില്ല. സൂര്യൻ ആ മുഖത്ത് സഞ്ചരിക്കുന്നതു പോലെയുണ്ട്.* *റസൂലുല്ലാഹി ﷺ യെക്കാൾ ധൃതിയിൽ നടക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല , ഭൂമി അവിടുത്തേക്ക് ചുരുട്ടപ്പെടുന്നതുപോലെയായിരുന്നു, ഞങ്ങൾ കൂടെയെത്താൻ പരിശ്രമിക്കേണ്ടിവരുമായിരുന്നു, പക്ഷേ അവിടുന്ന് ﷺ സാധാരണ നടത്തമായിരുന്നു”.* 🏮ഇബ്റാഹീമുബ്നു മുഹമ്മദിൽ നിന്ന്: അലി (റ) തിരു നബി ﷺ യെ വർണിക്കുമ്പോൾ പറയുമായിരുന്നു: *“തിരു നബി ﷺ നടക്കുമ്പോൾ ഉയരങ്ങളിൽ നിന്നിറങ്ങിവരുന്നതുപോലെ മുന്നോട്ടു ചായുമായിരുന്നു.* 🏷️ *اللهمّ صلّ على سيّدنا محمّدﷺ کما تحبّ أن يصلّى عليه وعلى آله وصحبه وسلّم* 🔅🔅🔅🔅✳️🔅🔅🔅🔅

🎁 مولد النبي ﷺ 🎁 🌴 മൗലിദുന്നബി ﷺ 🌴 🌼 في فتاوى الحافظ السيوطي في باب الوليمة (سئل) عن عمل المولد النبوي في شهر ربيع الأول ما حكمه من حيث الشرع؟ وهل هو محمود أو مذموم؟ وهل يثاب فاعله أو لا؟ قال: (والجواب) *عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي - صلى الله عليه وسلم - وما وقع في مولده من الآيات ثم يمد لهم سماط يأكلونه وينصرفون من غير زيادة على ذلك من البدع الحسنة التي عليها صاحبها لما فيه من تعظيم قدر النبي - صلى الله عليه وسلم - وإظهار الفرح والاستبشار بمولده الشريف اه*. 📚 إعانة الطالبين ٣/٤١٤ 🌼 اعلم أن قراءة مولده وإن كانت محدثة بعد القرون الثلاثة *لاكنها ثابتة بالكتاب والسنة*. 📚(ابتغاء الوصول لحب الله بمدح الرسول) 🌼 *جاء في السنّة المطهَّرةِ جوازُ مدحِه عليه الصلاة والسلام جماعةً وفُرادى رجالاً ونساءً بدفٍّ ومن غير دفّ في المسجد وخارجه* 🌼فقد ثبت في الحديث الصحيح أن أشخاصًا من الحبشة كانوا يرقصونَ في مسجدِ رسولِ الله ويمدَحُونَه بِلُغَتِهم فقال رسولُ الله (ماذا يقولون)؟ فقيـل لـه إنهم يقولون (محمدٌ عبدٌ صالح)، فلم يُنكرْ عليهم صلى الله عليه وسلم ذلك. 🌴 "മൗലിദ്' എന്ന പദത്തിന്റെ ഭാഷാർത്ഥം പ്രസവിച്ച സമയം അല്ലെങ്കിൽ സ്ഥലം എന്നാണ്. അംഗീകൃത ഇമാമുകൾ അതിന് നല്കുന്ന സാങ്കേതിക അർത്ഥം,ഖുർആൻ പാരായണം നടത്തുന്നതിനും ഒരു നബിയുടെയോ വലിയ്യിന്റെയോ ജന്മസമയത്തുണ്ടായ വൃത്താന്തങ്ങൾ പറയുന്നതിനും അവരെ പുകഴ്ത്തുന്നതിനും അവരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളെ അനുസ്മ രിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നതിനും ആ തിരു ജന്മത്തിൽ സന്തോഷം പ്രകടിപ്പിച്ച് പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും വേണ്ടി ഒരുമിച്ചു കൂടുക എന്നാണ്, ഇത് പുണ്യമായ കാര്യം തന്നെയാണ്. 🌴മുത്ത് നബിയുടെ ﷺ മദ്ഹ് അത് മൂന്ന് നൂറ്റാണ്ടുകൾക്കു ശേഷം രചിക്കപ്പെട്ടതാണെങ്കിലും അത് പാരായണം ചെയ്യൽ ഖുർആനിലും, ഹദീസിലും സ്ഥിരപ്പെട്ടതാണ്. 🌴 തനിച്ചായും കൂട്ടമായും പള്ളിയിലും അല്ലാതെയും ദഫ് കൊണ്ടും അല്ലാതെയും ആണ് പെൺ വിത്യാസമില്ലാതെ തിരു നബി ﷺ തങ്ങളെ വാഴ്ത്തി പറയൽ അനുവദനീയമാണന്ന് ഹദീസിൽ വന്നിട്ടുണ്ട്. 🌴 മദീന പള്ളിയിൽ വെച്ച് മുത്ത് നബി ﷺ തങ്ങളെ പറ്റി ചില എത്യോപക്കാർ മദ്ഹ് പറയുകയായിരുന്നു അപ്പോൾ നബി തങ്ങൾ ﷺ ചോദിച്ചു :അവർ അവിടെ എന്താണ് പറയുന്നത് അപ്പോൾ പറയപ്പെട്ടു :മുഹമ്മദ് നബി ﷺ റബ്ബിന്റെ സ്വാലിഹായ അടിമയാണ്. അത് കേട്ട നബി ﷺ തങ്ങൾ അവരെ അതിൽ നിന്നും പിന്തിരിച്ചില്ല.... 🏷 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ كما تُحبّ ان يُصلّىَ عَليه وَعلى آله وَصحبِه وسَلم* 🔅🔅🔅🔅🔅🔅🔅✳🔅🔅🔅🔅🔅🔅🔅 https://t.me/moulidstudy

മൻഖൂസ് മൗലിദ് https://youtu.be/S4FuroDC9D8 അജ്മീർ ഖാജാ (റ) മൗലിദ് https://youtu.be/qIuT1MGZYIU ബദ്ർ മൗലിദ് https://youtu.be/I9oL50LS0sg ശറഫുൽ അനാം മൗലിദ് https://youtu.be/hXdl4xBfV_4 https://youtu.be/oonvNdZRIAE മമ്പുറം മൗലിദ് https://youtu.be/HDVo5sw3_g4 സി എം വലിയുള്ളാഹി മൗലിദ് https://youtu.be/jXwPdjV8uiI

Share 'റബീഅ് പതിപ്പ് മൗലിദ് നബി (സ്വ).pdf'

#മൗലിദുൽ_അറൂസ് അബുൽ ഫറജ് ജമാലുദ്ദീൻ അബ്ദുറഹ്‌മാനുബ്നു അലി(റ) എന്നിവരുടേതാണിത്.ഇബ്നുൽ ജൗസി(റ) എന്ന പേരിലാണദ്ദേഹം വിശ്രുതനായത്.
#മൗലിദുൽ_അറൂസ് അബുൽ ഫറജ് ജമാലുദ്ദീൻ അബ്ദുറഹ്‌മാനുബ്നു അലി(റ) എന്നിവരുടേതാണിത്.ഇബ്നുൽ ജൗസി(റ) എന്ന പേരിലാണദ്ദേഹം വിശ്രുതനായത്.മുന്നൂറ്റിനാൽപ്പതിൽ പരം ഗ്രന്ഥങ്ങളുടെ രചയിതാവായിരുന്നു.ഹിജ്റ 510 ലാണ് ജനനം.ബാഗ്ദാദിൽ ജീവിച്ച മഹാൻ ഹിജ്റ 597 റമളാനിൽ വഫാത്തായി.ഹമ്പലി മദ്ഹബ്ദുകാരനായിരുന്നു. #kala_khima

ഇതു നുബുവ്വത്തിന്റെ ബൗദ്ധികമായ തെളിവാണ്. നബി(സ)യുടെ ദലാഇലുന്നുബുവ്വയെ മത്തവിയ്യ: (ബൗദ്ധികം) ഹിസ്സിയ്യ: (ഭൗതികം) എന്നിങ്ങനെ രണ്ടായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. ബൗദ്ധിക ദൃഷ്ടാന്തങ്ങളിലെ മറ്റൊരു പ്രധാന തെളിവാണു നബി(സ) തങ്ങളുടെ അന്യൂനമായ സ്വഭാവ വൈശിഷ്ടവും അത്യുൽകൃഷ്ടമായ സംസ്കാരവും. തന്റെ സമൂഹത്തിന്റെ ജീർണ്ണതകളോ അധാർമ്മികതകളോ ആദർശ വ്യതിയാനമോ അശേഷം ബാധിക്കാത്ത മാതാപിതാക്കളിലൂടെ പരിശുദ്ധവാന്മാരിൽ നിന്നു പരിശുദ്ധകളിലേക്കു പകർന്നു കിട്ടിയ ബീജത്തിലൂടെ-അല്ലാഹു കനിഞ്ഞേകിയ ജനിതക ഗുണങ്ങളായിരുന്നു നബി(സ)യുടെ നിർമ്മല സ്വഭാവത്തിൽ തെളിഞ്ഞു നിന്നിരുന്നത്. വിദ്യാഭ്യാസത്തിന്റെ യാതൊരു ശിക്ഷണവും ലഭിച്ചിട്ടില്ലാത്ത, മാതാപിതാക്കളുടെ പരിലാളന പോലും ഏറ്റുവാങ്ങിയിട്ടില്ലാത്ത പരിതഃസ്ഥിതിയിൽ എങ്ങനെയും ഒരു തെറിച്ച ചെറുക്കനായി വളരേണ്ടിയിരുന്ന നബി(സ)തങ്ങൾ ബാല്യത്തിലും കൗമാരത്തിലും യൗവ്വനത്തിലുമെല്ലാം ചപലതകളില്ലാതെ, സഹജമായ ദൗർബല്യങ്ങളില്ലാതെ, സർവ്വരാലും വാഴ്ത്തപ്പെട്ടും സ്തുതിക്കപ്പെട്ടും വളർന്നു വന്നുവെന്നതു മുഹമ്മദ് എന്ന ആ വ്യക്തിത്വത്തിനു ലഭിച്ച അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകൾ തന്നെയായിരുന്നു. നുബുവ്വത്തു വരെയുള്ള സുദീർഘമായ നാല്പതു വയസ്സുകളിലും നബിയായ ശേഷമുള്ള ഇരുപത്തിമൂന്നു വയസ്സിലും ഈ ജീവിത പരിശുദ്ധി നബി(സ) തങ്ങളിൽ തിളങ്ങി നിന്നിരുന്നു. യാതൊരരുതായ്മയും സംഭവിച്ചുകൊണ്ട് ഇതു കളങ്കപ്പെട്ടിട്ടില്ല തന്നെ. നൂറ്റാണ്ടുകളായി സമൂഹത്തിലടിഞ്ഞു കൂടിയ ശിർക്കെന്ന അന്ധവിശ്വാസത്തിനെതിരെ ശബ്ദിച്ചപ്പോൾ മാത്രമാണു ചിരപരിചിതരായ ആ ജനങ്ങൾ നബി(സ)യെ കുറ്റപ്പെടുത്തിയിട്ടുള്ളൂ. അതുതന്നെ ആ മഹത് വ്യക്തിത്വത്തിന്റെ തെളിമയെയും വിശുദ്ധിയെയും ബാധിക്കുന്ന തരത്തിലല്ല. മാരണക്കാരൻ, ജോത്സ്യൻ, കവി, ഭ്രാന്തൻ എന്നിങ്ങനെ പരസ്പര വിരുദ്ധമായ ചീത്തപ്പേരുകൾ വിളിച്ചു നബി(സ)നുണ പറയുകയാണെന്ന കല്ലുവച്ച നുണ പറയുകയായിരുന്നു അവർ. ഇനി, നബി(സ) തങ്ങൾ നുബുവ്വത്തിനുശേഷം ലോകത്തിനു പകർന്ന ജീവിത പദ്ധതിയാണെങ്കിലോ, അതും അന്യൂനവും ലോകത്തു സമർപ്പിക്കപ്പെട്ട എല്ലാ നിയമസംഹിതകളെയും എല്ലാ അർത്ഥത്തിലും വെല്ലുന്നതുമായ സമ്പൂർണ്ണ ശരീഅത്തായിരുന്നു. മാനവിക ജീവിതത്തിലെ വൈയക്തികവും കുടുംബപരവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും വ്യവസായികവും രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ മുഴുമേഖലകളെയും പൂർണ്ണമായുൾക്കൊള്ളുന്നതാണ് അവിടുന്നു സമർപ്പിച്ച ഇസ്ലാമിക ശരീഅത്ത്. കാലാകാലങ്ങളിൽ നിലനിന്ന സദാചാരങ്ങളിൽ യാതൊന്നും ഈ ശരീഅത്തിൽ നിർദ്ദേശിക്കപ്പെടാതെയില്ല. തിന്മകളായ തിന്മകളെ മുഴുവൻ ഇതിൽ നിരോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. *ഒരു വിഷയത്തിൽ മാത്രം ഊന്നി നിന്നുകൊണ്ടുള്ള മനുഷ്യനിർമ്മിത പ്രത്യയ ശാസ്ത്രങ്ങളൊന്നും പ്രായോഗിക തലത്തിൽ പൂർണ്ണമായി ഇന്നുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. നബി(സ) സമർപ്പിച്ച ശരീഅത്താകട്ടെ നബി(സ)യുടെ വിയോഗ ശേഷം അവിടുത്തെ സന്തതസഹചാരികളായിരുന്ന ഖലീഫമാരാൽ നീണ്ട മൂന്നു ദശകങ്ങൾ പൂർണ്ണമായി ലോകത്തു നടപ്പാക്കപ്പെട്ടിട്ടുണ്ട്. ശേഷം ഇന്നുവരെയും ഇതിനെ ലോകത്തു നിന്നും അപ്രായോഗികമെന്നോ നാശകാരിയെന്നോ പുരോഗതിക്കു വിഘാതമായതെന്നോ ആരോപിച്ചു കൊണ്ടു തള്ളപ്പെട്ടിട്ടില്ല. രാഷ്ട്രീ യമായ ശക്തി പ്രയോഗിച്ചു തകർക്കാൻ ശ്രമിക്കും തോറും ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് ഇസ്ലാമിക ശരീഅത്ത് അതിന്റെ അസ്തിത്വം തെളിയിക്കുകയാണ്.* ഇന്നും ലോകത്തു നിറഞ്ഞ സാന്നിധ്യമുള്ള ഒരു വിശ്വനിയമസംഹിത ഇസ്ലാം തന്നെ. അക്ഷര വിദ്യ നേടിയിട്ടില്ലാത്ത നബി(സ) തങ്ങളുടെ ഉപദേശങ്ങളും പ്രസ്താവനകളും പ്രവൃത്തികളുമാണ് ഈ ശരീഅത്തിന്റെ ആശയസ്രോതസ്സെന്നു നിരീക്ഷിക്കുമ്പോൾ നബിയെന്ന മനുഷ്യനല്ല, അല്ലാഹുവിന്റെ തിരുദൂതരാണ് ഇതെല്ലാം സാധിച്ചതെന്നു നിഷ്പക്ഷ ബുദ്ധികൾക്കെല്ലാം ബോദ്ധ്യമാകും. അല്പ സമയത്തെ സഹവാസം കൊണ്ടു തന്റെ വിശ്വാസികളെയെല്ലാം അവരുടെ പ്രകൃതിപരമായ എല്ലാ ദുർഗുണങ്ങളിൽ നിന്നും പരിവർത്തനം ചെയ്യിച്ചു തങ്ങളെതന്നെ അല്ലാഹുവിനു സമർപ്പിക്കാൻ തയ്യാറാകുന്ന സത്യസാക്ഷികളായി അ വരെ മാറ്റിയെടുക്കുന്ന നബി(സ) തങ്ങളുടെ മാസ്മരിക ശക്തി മാനുഷികമല്ല, നുബുവ്വത്തിന്റേതാണ്.

*📚പഠനം📚* *നബി: വ്യക്തി, വ്യക്തിത്വം* *ഭാഗം: 7️⃣* *നബിയുടെ ദലാഇൽ* നബിമാർ നിയുക്തരാകുന്ന ജനതയ്ക്ക് തങ്ങളിലേക്കു വന്നു നബിയാണെന്നു പറയുന്നതു സത്യമാ ണെന്നു ബോധ്യപ്പെടുത്തുന്നതിനാണ് അവർക്കു ദലാഇലുകൾ നല്കപ്പെടുന്നതെന്നു പറഞ്ഞുവല്ലോ. ഈ ജനതയ്ക്ക് പരിചിതവും താത്പര്യമുള്ളതുമായ വിഷയത്തിൽ മനുഷ്യരുടെ അശക്തത തെളിയിക്കുന്നതാണ് ഓരോ കാലത്തും നബിമാർക്കു നൽകപ്പെടുന്ന ഇത്തരം ദൃഷ്ടാന്തങ്ങൾ. നമ്മുടെ നബി (സ) തങ്ങൾ എല്ലാ കാലത്തേക്കും എല്ലാ ജനങ്ങളിലേക്കും മാത്രമല്ല, സകല സൃഷ്ടികളിലേക്കും റസൂലാകയാൽ കാലാതിവർത്തിയായ തെളിവു തന്നെ നബി(സ) തങ്ങൾക്കാവശ്യമാണല്ലോ. ഇതുകൊണ്ടാണു ജിന്ന്-ഇൻസു വർഗ്ഗത്തെ മൊത്തം വെല്ലുവിളിക്കുന്ന വിശുദ്ധ ഖുർആൻ നബി(സ)യുടെ നുബുവ്വത്തിന്റെ ദൃഷ്ടാന്തമായി അല്ലാഹു അവതരിപ്പിച്ചത്. സാക്ഷരതയും അക്ഷര വിദ്യയും അന്ത്യനാൾവരെ സമൂഹങ്ങളിൽ വർദ്ധിച്ചും വ്യാപിച്ചും കൊണ്ടിരിക്കുകയാണു ചെയ്യുക. അന്ത്യ നാളിന്റെ അടയാളങ്ങളിൽ നബി(സ) തങ്ങൾ ഇതിനെ വ്യക്തമായി പ്രവചിച്ചിട്ടുമുണ്ട്. സാക്ഷരലോകത്തെയും സാഹിത്യലോകത്തെയും വെല്ലുന്ന ദിവ്യ ദൃഷ്ടാന്തം തന്നെയാണ് എന്നും വിശുദ്ധ ഖുർആൻ, "ഇതിനു തുല്യമായ ഒരു ഗ്രന്ഥമെന്നല്ല, ഇതിലെ അധ്യായങ്ങൾക്കു സമാനമായ ഒരു ചെറിയ അധ്യായമെങ്കിലും മനുഷ്യരും ജിന്നുകളുമെല്ലാം ചേർന്നു കൊണ്ടുവരൂ'യെന്നു ഖുർആൻ തുറന്ന വെല്ലുവിളി ഉയർത്തുന്നുണ്ട്. മനുഷ്യമനസ്സിലേക്ക് അതിമാനുഷമായ വലിയ മനസ്സുകൾ തുറന്നു കിട്ടുന്നതും ഈ അദൃശ്യശക്തിയോടെ രചനകൾ നടത്തുന്നതും പരിചിതമായ സാഹിത്യലോകത്ത് "മനുഷ്യനും ജിന്നും ഒന്നിച്ചു കഴിയുമെങ്കിൽ കൊണ്ടുവരട്ടേ'യെന്ന വെല്ലുവിളി വളരെ പ്രസക്തമാണ്. അറബികൾക്കോ അറബുഭാഷക്കോ മാത്രം പരിമിതമല്ല ഖുർആനിന്റെ വെല്ലുവിളി; എല്ലാ ഭാഷക്കാരോടും ലോകസാഹിത്യകാരൻമാരോടുമാണ്. ലോകത്തു മൊത്തം വിശ്വാസികളേക്കാൾ കൂടുതൽ ഖുർആനിന്റെ ശത്രുക്കളാണുള്ളത്. ഖുർആനിനെയും അതിന്റെ ആശയങ്ങളെയും തകർത്തു തരിപ്പണമാക്കു വാനും കുഴിച്ചുമൂടുവാനും ആർത്തിപൂണ്ട കുടില മനസ്കരും നല്ലൊരു ശതമാനമുണ്ട്. എന്നിട്ടും വിശുദ്ധ ഖുർആനിന്റെ പരസ്യ വെല്ലുവിളിയെ നേരിടുവാനും ഒരു ചെറിയ അധ്യായത്തിന്റെ രചന കൊണ്ടെങ്കിലും കഴിവു തെളിയിച്ചു ഖുർആനിനെ തോല്പിക്കുവാനും ആരും മുതിർന്നില്ല, ഇന്നും മുതിരുന്നുമില്ല. അഥവാ അതിനു കഴിയുന്നില്ല എന്നതുത ഖുർആൻ അല്ലാഹുവിന്റെ ഗ്രന്ഥമാണെന്നതിനു മതിയായ തെളിവാണ്. ഇതിനു പുറമെ നിരക്ഷര സമൂഹത്തിലെ അക്ഷരവിദ്യ തൊട്ടു തീണ്ടുക പോലും ചെയ്യാത്ത ഒരു നിര ക്ഷരനായിരുന്നു നബി(സ)തങ്ങളെന്നതു നബി(സ)യുടെ സംബോധിത ജനതയ്ക്കു പരമബോധ്യമായിരുന്നു. പ്രവാചകത്വ ലബ്ധിക്കു മുൻപ് നബി(സ) ഏതെങ്കിലും ഗ്രന്ഥം വായിക്കുകയോ എന്തെങ്കിലും കൈ കൊണ്ടെഴുതുകയോ ചെയ്തതായി യാതൊരു രേഖയുമില്ല. ഇക്കാര്യം ഖുർആനിൽ പരസ്യമായി വ്യക്തമാക്കുന്നുമുണ്ട്. (സൂറ:അൻകബൂത്ത്) വേദക്കാരുമായുള്ള സമ്പർക്കമോ മക്കവിട്ടുള്ള യാത്രയോ നബി(സ)ക്കില്ലതാനും. കച്ചവടാർത്ഥമുള്ള ഒരേയൊരു യാത്രയിൽ തന്നെ വേദക്കാർ ഈ നിരക്ഷരനിൽ കണ്ണു വച്ചിരുന്നുവെന്നതു ചരിത്ര സത്യമാണ്. ഇങ്ങനെയുള്ള നബിയാണു നാല്പതു വയസ്സായപ്പോൾ ഒരു സുപ്രഭാതത്തിൽ അറബു ഭാഷാ പടുക്കൾക്കു മുൻപിൽ വെല്ലുവിളിയുയർത്തിക്കൊണ്ടു വിശുദ്ധ ഖുർആനിന്റെ വചനങ്ങൾ ആവശ്യാനുസരണം നിരന്തരമായി അടിക്കടി ഓതിക്കൊണ്ടിരുന്നതെന്നതും വിശുദ്ധ ഖുർആൻ എന്ന നുബുവ്വത്തിന്റെ രേഖക്കു മാറ്റുകൂട്ടുന്ന നഗ്ന സത്യമത്രെ. വിശുദ്ധ ഖുർആനിന്റെ അത്യത്ഭുതകരമായ കോർവയിലും സാഹിത്യാലങ്കാരങ്ങളിലും ആശയങ്ങളിലും തുടിച്ചു നിൽക്കുന്ന 'ദൈവികത' നാമിവിടെ പരാമർശിക്കുന്നേയില്ല. ഭാഷാസാഹിത്യ വിശാരദൻമാർക്കു മാത്രമേ അതു മനസ്സിലാകുകയുള്ളൂ. ഇന്നും നേരിടപ്പെടാത്ത അജയ്യമായ തുറന്ന വെല്ലുവിളി മാത്രം മതി നടേ പറഞ്ഞപോലെ വിശുദ്ധ ഖുർആൻ മനുഷ്യ രചനയല്ല; സൃഷ്ടിയല്ല എന്ന സത്യം നമുക്കു ബോധ്യപ്പെടാൻ. ഈ വിശുദ്ധ ഖുർആൻ നബി(സ)യുടെ നുബുവ്വത്തിന്റെ രേഖകളിൽ അതിപ്രധാനവും കാലാവസാനം വരെ നിലനില്ക്കുന്നതുമാണ്. ലോകാന്ത്യം വരെയുള്ള ലോക ജനതയ്ക്കു റസൂലായി വന്ന നബി(സ)യുടെ ലോകാവസാനം വരെയുള്ള നിത്യ നൂതന ദൃഷ്ടാന്തം.

*📚പഠനം📚* *നബി: വ്യക്തി, വ്യക്തിത്വം* *ഭാഗം: 6️⃣* *നുബുവ്വത്തിന്റെ ദൃഷ്ടാന്തങ്ങൾ-ദലാഇലുന്നുബുവ്വ* നബിമാരുടെ വ്യക്തിത്വത്തിന്റെ ഏറ്റവും അനിവാര്യമായ ഭാഗമാണ് അവർ അല്ലാഹുവിനാൽ തെരഞ്ഞടുക്കപ്പെട്ട നബിമാരാണെന്ന് അറിയിക്കുന്ന ദൃഷ്ടാന്തങ്ങൾ. നബിമാരുടെ അമാനുഷ മുഖത്തിന്റെ തെളിഞ്ഞ രേഖയാണിത്. അല്ലാഹുവിൽ നിന്നും സൃഷ്ടികളിലേക്കു ദൂതൻമാരായി നിശ്ചയിക്കപ്പെടുന്നവരണല്ലോ നബിമാർ. അവർക്കു ദ്വിമാന മുഖമുണ്ടെന്നു വ്യക്തം. അല്ലാഹുവിൽ നിന്നു പ്രവാചകത്വവും ദൌത്യവും (നുബുവ്വത്തും രിസാലത്തും) സ്വീകരിക്കുവാനുള്ള പാകതയും ഉയർന്നമാനവും അവർക്കു വേണം. വഹ്‌യിന്റെ ഭാരം താങ്ങാനുള്ള കെൽപു വേണമെന്നു ചുരുക്കം. കടുത്തഭാരമുള്ളതാണു വഹ്‌യെന്നും അതിലേറ്റവും കടുത്തതും പ്രയാസകരവുമാണു മണിയടിക്കുന്ന ശബ്ദം പോലുള്ള വഹ്‌യെന്നും നബി(സ)തങ്ങൾ തന്റെ വഹ്‌യിന്റെ ഇനങ്ങൾ വിവരിക്കുന്ന വേളയിൽ പ്രസ്താവിച്ചതു സ്വഹീഹുൽ ബുഖാരിയിൽ നിവേദനം ചെയ്തിട്ടുണ്ട്. “നബി(സ) തങ്ങൾക്കു വഹ്‌യിറങ്ങുമ്പോൾ നബി(സ)യുടെ കാലിന്നടിയിൽ പെട്ടുപോയ തന്റെ കാൽ അസ്ഥികളടക്കം പൊടിപൊടിയാകുന്നതുപോലെ തനിക്കനുഭവപ്പെട്ടു''വെന്നു സൈദുബ്നു സാബിത്(റ) പ്രസ്താവിച്ചതു പ്രസിദ്ധമായ ഹദീസാണ്. അല്ലാഹുവിന്റെ സംസാരം മറയില്ലാതെ കേൾക്കുക, മലക്കുകളുടെ വിതാനത്തിലേക്കും പ്രകൃതത്തിലേക്കും ഉയർന്നു മലക്കുകൾക്കു ലഭിക്കുന്നതുപോലെ ദിവ്യജ്ഞാനം ലഭിക്കുക, മലക്കു മനുഷ്യ പ്രകൃതത്തിലേക്ക് ഇറങ്ങി വന്നു ദിവ്യജ്ഞാനം നൽകുക എന്നിങ്ങനെ പല വിധ ഇനങ്ങളുണ്ട് വഹ്‌യിൽ. ഇതിൽ കടുത്ത ഇനങ്ങൾ താങ്ങാൻ കടുത്ത ശക്തി തന്നെ വേണമല്ലോ. ഈ ശക്തി മാനുഷികമല്ല. അമാനുഷമാണ്. എന്നുവച്ചു ദൈവികതയിലേക്കുയരുന്നുമില്ല. ഉയർന്ന മാലാഖമാരുടെ വിശുദ്ധ പ്രകൃതിയാണ് ഈ വിതാനത്തിൽ നബി മാർക്കുണ്ടാകുന്നത്. അമാനുഷം- മനുഷ്യ വിതാനത്തിൽ നിന്നും ഉയർന്നത് ആണല്ലോ മാലാഖമാരുടെ പ്രകൃതിയും. ഇത് അല്ലാഹുവിന്റെ ദൂതൻമാർ എന്ന നിലക്കു നബിമാർക്കുണ്ടാകുന്നതും ഉണ്ടാകേണ്ടതുമാണ്. അതേസമയം, ആരിലേക്കാണോ ഇവരെ ദൂതൻമാരായി അയക്കുന്നതെങ്കിൽ ആ ജനതയുടെ പ്രകൃതിയും ദൂതൻമാർക്കുവേണം. അപ്പോൾ മനുഷ്യരിലേക്കയക്കപ്പെടുന്ന നബിമാർക്ക് ആ മനുഷ്യരുടെ പ്രകൃതിയും വേണം. എങ്കിൽ മാത്രമേ അല്ലാഹു ഏൽപിക്കുന്ന ദൗത്യം മനുഷ്യർക്കു പകരാനും നബിമാരിൽ നിന്ന് അതു മനുഷ്യർക്കു നുകരാനും കഴിയുകയുള്ളൂ. ഇതു കൊണ്ടാണു മനുഷ്യരിലേക്കുള്ള നബിമാരെ മനുഷ്യരെപ്പോലെ തിന്നുകയും കുടിക്കുകയും അതിനായി ഇടപാടുകൾ നടത്തുകയും ശാരീരിക ധർമ്മങ്ങളെല്ലാം നിർവ്വഹിക്കുകയും ചെയ്യുന്ന മാനുഷിക പ്രകൃതിയിൽ -മനുഷ്യരായി-അല്ലാഹു നിയോഗിക്കുന്നത്. അപ്പോൾ ദ്വിമാന ദൗത്യമുള്ള അല്ലാഹുവിൽ നിന്നു വഹ്‌യ്‌ സ്വീകരിക്കുകയും അതു മനുഷ്യർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യേണ്ട അമ്പിയാക്കൾക്കു മാനുഷികവും അമാനുഷികവുമായ രണ്ടു മുഖങ്ങളുണ്ടെന്നു വ്യക്തം. ഈ അമാനുഷമുഖം തെളിയിക്കുന്ന നബിമാരുടെ സിദ്ധികൾക്കാണു ദലാഇലുന്നുബുവ്വ: (നുബുവ്വത്തിന്റെ ദൃഷ്ടാന്തങ്ങൾ) എന്നു പറയുന്നത്. ഇത് എല്ലാ നബിമാർക്കുമുണ്ടാകും. നബി(സ)തങ്ങൾ കേവലം മനുഷ്യരിലേക്കു മാത്രമല്ല, ജിന്നുകളിലേക്കും റസൂലായ നബിയാണ്. ഇതു ഖുർആന്റെ ഖണ്ഡിത പ്രസ്താവനയാണ്. നിഷേധിച്ചവൻ കാഫിറാകും. ജീവികളും നിർജീവികളുമായ അല്ലാഹുവിന്റെ സൃഷ്ടികൾ അഖിലത്തിലേക്കും റസൂലാണ് എന്നത്രെ സ്വഹീഹു മുസ്ലിമിലെയും മറ്റും ഹദീസുകൾ അടിസ്ഥാനമാക്കി കാര്യവിവരമുള്ള ഇമാമുകൾ പ്രസ്താവിക്കുന്നത്. എങ്കിൽ, അവരിലേക്കെല്ലാം വേണ്ടി അല്ലാഹുവിന്റെ ദൗത്യം സ്വീകരിക്കാൻ അവരെയെല്ലാം അതിജയിക്കുന്ന ശക്തി വിശേഷം നബി(സ) തങ്ങൾക്കു വേണമെന്നു സ്പഷ്ടമാണല്ലോ. അവർക്കെല്ലാം തങ്ങളിലേക്കുള്ള നബിയും റസൂലുമാണ് നബി(സ) തങ്ങൾ എന്നു ബോദ്ധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങൾ നബിയിൽ നിന്നു പ്രകടമാകണമല്ലോ. ഇതുകൊണ്ടാണ് മുൻകഴിഞ്ഞ പ്രവാചകൻമാർക്കെല്ലാം നൽകപ്പെട്ടതിലുപരിയായ അജയ്യവും അതിശക്തവുമായ ദൃഷ്ടാന്തങ്ങൾ നബിതങ്ങൾക്കു നൽകപ്പെട്ടത്.

പ്രവാചകശിഷ്യന്മാർ 'അസ്വ്‌ഹാബ്' (കൂട്ടാളികൾ) എന്നാണല്ലോ വിളിക്കപ്പെടുന്നത്. ഗുരുവും ശിഷ്യൻമാരും തമ്മിലുള്ള ഭക്തിയുടെ അകൽച്ചപോലും അവി ടുന്നു സൃഷ്ടിക്കാനുദ്ദേശിച്ചില്ല എന്നു സാരം. സ്വഹാബത്ത് ഖുർആനിന്റെ നിർദ്ദേശം പോലെ അവരുടെ മര്യാദകളും ചിട്ടകളുമെല്ലാം പാലിച്ചിരുന്നെങ്കിലും. ഉദാരമായ ദാനം, ഭൗതികതയോടു താത്പര്യമില്ലായ്മ, വിനയം, ഗുണകാംക്ഷ, അകപ്പെരുമയില്ലാത്ത കുറ്റബോധം, സ്ഥാനമാനങ്ങളും അനുഗ്രഹങ്ങളും മേൽക്കുമേൽ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ നന്ദിപൂർവ്വം ഇബാദത്തുകൾ വർദ്ധിപ്പിക്കുക തുടങ്ങിയുള്ള സദ്ഗുണങ്ങളിലെല്ലാം അനുപമമായ ആ വ്യക്തിത്വം അനാവരണം ചെയ്യുന്ന നിരവധിയനവധി സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെട്ടിട്ടുണ്ട്. *ബാഹ്യവും ആന്തരികവുമായ എല്ലാ ഗുണങ്ങളിലും നിസ്തുലമായ സൗന്ദര്യം സൃഷ്ടിപ്പിലേ തിരുവ്യക്തിത്വത്തിൽ തിളങ്ങിനിന്നിരുന്നു. നടപടിയുടെ, പെരുമാറ്റത്തിന്റെ, ചൊല്ലിന്റെ, ചെയ്തിയുടെ ഒരു ദൂഷ്യവും കടുത്ത ശത്രുക്കൾ സമൂഹത്തിൽ നിറഞ്ഞു നിന്നിരുന്ന കാലത്തുപോലും വ്യക്തിപരമായി ഉന്നയിക്കപ്പെട്ടിട്ടില്ലെന്നതു നബി(സ)യിലെ അമാനുഷ വ്യക്തിയുടെ നിദർശനം തന്നെയാണ്.*

*📚പഠനം📚* *നബി: വ്യക്തി, വ്യക്തിത്വം* *ഭാഗം: 5️⃣* *പ്രകൃതിഗുണങ്ങൾ* നബി(സ) തങ്ങളുടെ ശരീരാകൃതിയും അതിലെ സവിശേഷതകളുമാണു മുകളിൽ പറഞ്ഞത്. ദൃക്സാക്ഷികൾ ഭാഷയുടെ പരിമിതിയനുസരിച്ചു വിവരിച്ചതാണിതെല്ലാം, നബി(സ)യുടെ അവയവങ്ങളോരോന്നിന്റെയും സൗന്ദര്യവും ആനച്ചന്തവും വിവരിച്ചു പറഞ്ഞവർ ഒരുകാര്യം ഏകകണ്ഠമായി പറയുന്നുണ്ട്. "ഇതുപോലൊരു സൗന്ദര്യം മുൻപോ പിൻപോ കണ്ടിട്ടില്ല' എന്ന്. കണ്ടുമാത്രം അനുഭവിക്കേണ്ടതും വിവരണാതീതവു മായിരുന്നു ആ സൗന്ദര്യമെന്നു ചുരുക്കം. ഇതുപോലെ തന്നെയാണു നബി(സ) തങ്ങളുടെ പ്രകൃതവും. മിക്ക പ്രകൃതങ്ങളും ജനിതകമായി ലഭിക്കുന്നതാണല്ലോ. നബി(സ) തങ്ങളാകട്ടെ, മനുഷ്യതലമുറയിൽ നിന്ന് എറ്റവും മുന്തിയ തലമുറകളിലൂടെ, അല്ലാഹു വിശിഷ്ടപ്പെടുത്തി തെരഞ്ഞെടുത്ത വംശങ്ങളിലൂടെ ഭൂമുഖത്തു പിറന്നു വീണവരാണ്. (ബുഖാരി, മുസ്ലിം) ഇതു കൊണ്ടുതന്നെ പരിശുദ്ധരിൽ പരിശുദ്ധരായ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മാതൃ-പിതൃപരമ്പരയിലൂടെ ലഭിച്ച ജനിതക ഗുണങ്ങളാണു നബി(സ)യുടേതെന്നു വ്യക്തം. പരമ്പരാഗത സദ്ഗുണങ്ങളെല്ലാം അവിടത്തെ പ്രകൃതിയിൽ സൃഷ്ടിപ്പിലേ മേളിച്ചിരുന്നു. അതേസമയം, കാലാന്തരത്തിൽ അറേബ്യൻ സമൂഹത്തിൽ അള്ളിപ്പിടിച്ച ജീർണ്ണതകളൊന്നും നബി(സ)യെ അശേഷം ബാധിച്ചിരുന്നുമില്ല. ഖുർആൻ വാഴ്ത്തിയതും ആഹ്വാനം ചെയ്തതുമായ എല്ലാ സദ്ഗുണങ്ങളും നബി(സ)തിരുമേനിയുടെ പ്രകൃതമായിരുന്നു. ദായകനായ സഷ്ടാവുതന്നെ നബി(സ)യുടെ സ്വഭാവത്തെ “വല്ലാത്ത മഹത്തായ സ്വഭാവം' എന്നു വാഴ്ത്തിയിട്ടുണ്ടല്ലോ. (സൂറ:അൽഖലം: 4) ഇതെല്ലാം പരിഗണിച്ചാണ് അവിടുത്തെ പ്രിയപ്പെട്ട ഭാര്യ ആയിശ(റ), നബിയുടെ സ്വഭാവം ഖുർആൻ തന്നെ എന്നു പ്രസ്താവിച്ചത്. (മുസ്ലിം, അഹ്‌മദ്). ആയിശ(റ)യുടെ തന്നെ ഒരു വിവരണം ഇങ്ങനെ ഉദ്ധരിക്കാം: “നബി തന്റെ കൈ കൊണ്ടു തന്റെ പരിചാരകരെയോ ഭാര്യമാരെയോ അടിച്ചിട്ടില്ല. യുദ്ധവേളയിലല്ലാതെ ആരെയും തല്ലിയിട്ടില്ല. രണ്ടാലൊരു കാര്യം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ലഭിച്ചാൽ രണ്ടിൽ ഏറ്റവും ലളിതമായതാണു നബി(സ)ക്കിഷ്ടം. പക്ഷേ, അതുകുറ്റകരമാണെങ്കിലോ നബി(സ) തീർത്തും അകന്നു നിൽക്കും. എന്തൊരു കുറ്റത്തിൽ ആരെ കൊണ്ടുവരപ്പെട്ടാലും അല്ലാഹുവിന്റെ വിലക്കുകൾ പിച്ചിചീന്തിയവനെ മാത്രമേ നബി(സ) തങ്ങൾ ശിക്ഷിക്കുമായിരുന്നുള്ളൂ. സ്വന്തം കാര്യത്തിൽ നബി(സ) ആരെയും ശിക്ഷിച്ചിട്ടില്ല. സംസ്കാരശൂന്യമായ ഒന്നും നബി(സ) ആരോടും ചെയ്യില്ല. ആരെയും അതിനു സമ്മതിക്കുകയുമില്ല. അങ്ങാടിയിലൂടെ ബഹളം വച്ചു സഞ്ചരിക്കാറില്ല. തിൻമക്കെതിരെ തിന്മകൊണ്ടു പ്രതികരിക്കാറില്ല, അതും സാരമാക്കാതെ മാപ്പുനൽകുകയായിരുന്നു വഴക്കം." (മുസ്ലിം, അഹ്‌മദ്, അബൂദാവൂദ്) പരിചാരകൻ അനസ്(റ) പറയുന്നു: “നബി(സ) മദീനയിലെത്തിയപ്പോൾ എന്റെ രണ്ടാം ഉപ്പ അബൂത്വൽഹ(റ) എന്റെ കൈയും പിടിച്ചു നബി(സ)യുടെ സവിധത്തിലെത്തി. “ഇതാനബീ! അനസ്, നല്ല തന്റേടമുള്ള കുട്ടിയാണ്. അവിടുത്തെ സേവിച്ച് അവനിവിടെ കഴിഞ്ഞു കൊള്ളട്ടെ.” അന്നുതൊട്ടു പത്തുകൊല്ലം നാട്ടിലും യാത്രയിലും ഞാൻ നബി(സ)യുടെ കൂടെത്ത ന്നെ സേവിച്ചു നടന്നു. അല്ലാഹുവാണ! ഞാനെന്തെങ്കിലും ചെയ്തതിനു നീയെന്തിനിതു ചെയ്തുവെന്നോ, ചെയ്യാത്ത കാര്യത്തെപ്പറ്റി നീയെന്തുകൊണ്ടിതു ചെയ്തില്ലെന്നോ നബി ചോദിച്ചിട്ടില്ല. ഒരിക്കൽ നബി(സ) യെന്നെ ഒരാവശ്യത്തിനു വിട്ടു. ഞാൻ പറഞ്ഞു. “അല്ലാഹുവാണ! ഞാൻ പോകില്ല. പോകണമെന്ന് എന്റെ മനസ്സിലുണ്ടായിരുന്നുതാനും. ഞാനങ്ങനെ പുറപ്പെട്ട് അങ്ങാടിയിലെ കുട്ടികളുടെ കളി കണ്ടു നിന്നു. എന്റെ പിന്നിലൂടെ വന്നു നബി(സ) എന്നെ പിടിച്ചു. ഞാൻ തിരിഞ്ഞുനോക്കി. നബി(സ) ചിരിക്കുന്നു. “അനസുകുട്ടീ, ഞാൻ പറഞ്ഞിടത്തുപോയോ?'' നബി(സ) ചോദിച്ചു. "അതെ! ഞാൻ പോകുകയാണു നബിയേ!'' എന്റെ പ്രതികരണം. (മുസ്ലിം) "എന്നെകുറിച്ച് ആരെന്തു പറഞ്ഞാലും ചെയ്താലും അതെന്നോടാരും ഉദ്ധരിക്കരുത്. കാരണം, ആരോടും മനസ്സിൽ പകയില്ലാതെ നിങ്ങളെല്ലാവരെയും കാണണമെന്നാണ് എന്റെ ഇഷ്ടം" എന്നു നബി(സ) തങ്ങൾ സ്വഹാബാക്കളോടെപ്പോളും നിർദ്ദേശിച്ചിരുന്നതു സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്ലിമിലുമെല്ലാമുണ്ട്. ജാഢകളില്ലാത്ത തുറന്ന പെരുമാറ്റമാണ് നബി(സ) കൂട്ടാളികളോടു നടത്തിയിരുന്നത്. സൈദുബ്നു സാബിതി(റ)ന്റെ വാക്യം ശ്രദ്ധിക്കുക. “ഞാൻ നബി(സ)യുടെ അയൽവാസിയായിരുന്നു. ഖുർആനവതരിച്ചാൽ എന്റെയടുത്തേക്കാളെ വിടും. ഞാൻ ചെല്ലും. അതെഴുതിവയ്ക്കും . നബി(സ)യും ഞങ്ങളും തമ്മിലുള്ള നിലപാട് ഇപ്രകാരമായിരുന്നു. ഞങ്ങൾ ദുനിയാവിന്റെ കാര്യം പറഞ്ഞാൽ നബി(സ)യും ഞങ്ങളിലൊരാളാകും. പരലോകത്തെപ്പറ്റിപ്പറഞ്ഞാൽ അതിലും പങ്കുചേരും, തിന്നുന്ന കാര്യം പറഞ്ഞാൽ അതും അവിടന്നു പറയാൻ കൂടും.'' (തുർമുദി, ബൈഹഖി)

*📚പഠനം📚* *നബി: വ്യക്തി, വ്യക്തിത്വം* *ഭാഗം: 4️⃣* *വിയർപ്പും സുഗന്ധവും* അനസ്(റ): “നബിയുടെ മുൻകൈയിനോളം മൃദുലമായ ഒരു വസ്തുവും ഞാനെന്റെ കൈകൊണ്ടു തൊട്ടിട്ടില്ല. മിനുമിനുത്ത പട്ടുപോലും അത്ര മൃദുലമല്ല. വിയർപ്പിന്റെ കണങ്ങൾ മുത്തുമണികൾക്കു സമാനം. നബി(സ)യുടെ വാസനയോളം സൗരഭ്യമുള്ള ഒരത്തറോ കസ്തുരിയോ ഇന്നു വരെ ഞാൻ വാസനിച്ചിട്ടില്ല''. (ബുഖാരി, മുസ്ലിം) അബൂജുഹൈഫ(റ): “നബി(സ) നട്ടുച്ച സമയത്തു ബുത്വഹായിലെത്തി. വുളു ചെയ്തു ളുഹ്ർ നമസ്കരിച്ചു. മുന്നിൽ ഒരു വളഞ്ഞ വടി മറയായി നാട്ടി വച്ചിട്ടുണ്ട്. നമസ്കാരം കഴിഞ്ഞപ്പോൾ ജനങ്ങൾ വന്നു നബി(സ) തങ്ങളുടെ കരം പിടിച്ച് ആ തിരുകരം കൊണ്ട് അവരുടെ മുഖകമലങ്ങൾ തടകി. ഞാനും ആ തിരുകരം പിടിച്ച് എന്റെ മുഖത്തു വച്ചു. ഹാ! ഐസിനേക്കാൾ തണുപ്പ്. കസ്തുരിയേക്കാൾ സുഗന്ധം!'' (ബുഖാരി, അഹ്‌മദ്) അനസ്(റ): “നബി തങ്ങൾ ഒരു വഴിയിലൂടെ നടന്നാൽ പരിസരത്തെങ്ങും സുഗന്ധത്തിന്റെ സൗരഭ്യമുണ്ടാകും. നബി(സ) ഈ വഴിയെ കടന്നു പോയെന്ന് എല്ലാവരും കാണാതെ തന്നെ അഭിപ്രായപ്പെടും. നബി(സ) തന്നെ സുഗന്ധം! അവിടുത്തെ മണവും സുഗന്ധം! എന്നാലും അവിടുത്തേക്കു സുഗന്ധ ദ്രവ്യങ്ങളും ഇഷ്ടമായിരുന്നു.” (അഹ്‌മദ്, ബസ്സാർ, നസാഈ) അനസ്(റ): നബി(സ) തങ്ങൾ എന്റെ മാതാവ് ഉമ്മു സുലൈമിന്റെ വീട്ടിൽ ഉച്ചയുറക്കം നടത്താറുണ്ട്. ഉറങ്ങിയാൽ നബി(സ) വല്ലാതെ വിയർക്കും. മുത്തുമണികൾ പോലെ വിയർപ്പു കണങ്ങൾ തിളങ്ങി നിൽക്കും. എന്റെ ഉമ്മ ഒരിക്കൽ ഒരു തോലിന്റെ വിരിപ്പു നബി (സ)ക്കു വേണ്ടി വിരിച്ചു. ആ വിരിപ്പിലായ വിയർപ്പു കണങ്ങൾ ഉമ്മ വടിച്ചെടുത്ത് ഒരു ഡപ്പിയിലാക്കും. ഒരിക്കൽ നബി(സ) പെട്ടെന്നുണർന്നു. 'എന്തു ചെയ്യുന്നു ഉമ്മുസുലൈം?' എന്നു ചോദിച്ചു. അവർ പറഞ്ഞു. 'അങ്ങയുടെ വിയർപ്പ് എന്റെ സുഗന്ധത്തിൽ കൂട്ടു ചേർക്കുകയാണ്. ഞങ്ങളുടെ കുട്ടികൾക്ക് അതിന്റെ ബറകത്തും ലഭിക്കുമല്ലോ' നബി(സ) പ്രതികരിച്ചു: ശരിയായ നടപടിയാണിത്. (മുസ്ലിം, അഹ്‌മദ്) *നുബുവ്വത്തിന്റെ മുദ്ര* നബിമാർക്കെല്ലാം അവരുടെ ശരീരത്തിൽ പ്രത്യേകമായി അല്ലാഹു സൃഷ്ടിപ്പിലേ നൽകുന്നതാണു നുബുവ്വത്തിന്റെ അടയാളമായി ഒരു മുദ്രണം. നബി(സ) തങ്ങളുടേത് ഇതിൽ സവിശേഷ രീതിയിലായിരുന്നു. നബി(സ)യുടെ ഇടതു ചുമലെല്ലിന്റെ ഭാഗത്ത് ഹൃദയത്തിനു നേരെയായിരുന്നു നബി(സ)യുടെ മുദ്ര. പൂർവ്വ വേദ ഗ്രന്ഥങ്ങളിലെല്ലാം ഇതിന്റെ ആകൃതിയും രൂപവും ഇടവും വിശദീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഈ മുദ്രണം കണ്ട് എത്രയോ വേദ പണ്ഡിതൻമാർ നബി(സ)യെക്കൊണ്ടു വിശ്വസിച്ചിട്ടുണ്ട്. ഖാതമുന്നുബുവ്വ: (നുബുവ്വത്തിന്റെ മുദ്രണം) എന്ന പേരിൽ പൂർവ്വവേദങ്ങളിൽ പരിചയപ്പെടുത്തപ്പെട്ട ഈ മുദ്രണം ഒരു മേട പ്രാവിന്റെ മുട്ടയുടെ അഥവാ ചെറിയ ഒരാപ്പിളിന്റെ വലിപ്പമുള്ള ഉയർന്നു നിൽക്കുന്ന മാംസമായിരുന്നു. ചുറ്റും രോമങ്ങളുള്ളതായിരുന്നു. ഇതിന്റെ വിവരണം ബുഖാരി, മുസ്ലിം തുടങ്ങിയുള്ള സിഹാഹിന്റെ കിതാബുക ളിലെല്ലാം ദൃക്സാക്ഷികളെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട്.

*📚പഠനം📚* *നബി: വ്യക്തി വ്യക്തിത്വം* *ഭാഗം: 3️⃣* *നാലു ചർച്ചാവിഷയങ്ങൾ* _*നബി(സ) തങ്ങളുടെ തിരുദാത്തിനെയും (ശരീരം) വ്യക്തിത്വത്തെയും സംബന്ധിക്കുന്ന സവിശേഷതകൾ നാലു ഭാഗങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, തിരു ശരീരത്തിന്റെ ആകൃതിയും പ്രകൃതിയും സംബന്ധിച്ചുള്ളത്. രണ്ട്, തിരുനബി(സ)യുടെ നുബുവ്വത്തിന്റെ ദൃഷ്ടാന്തങ്ങളായിട്ടുള്ളവ. മൂന്ന്, ഇതര നബിമാർക്കു മുള്ള പ്രത്യേക ഗുണങ്ങളിൽ നബി(സ) തങ്ങൾക്കു സവിശേഷമായി നൽകപ്പെട്ടിട്ടുള്ള മികവുകൾ. നാല്, നബി(സ) തങ്ങൾക്കു മാത്രമായി മറ്റാർക്കുമില്ലാതെയുള്ള പ്രത്യേകതകൾ. ഇവ നാലും യഥാക്രമം ശമാഇൽ, ദലാഇൽ, ഫളാഇൽ, ഖസ്വാഇസ് എന്നിങ്ങനെ അറിയപ്പെടും. ഇവ ഓരോന്നിനെ അധികരിച്ചും നമ്മുടെ ഇമാമുകൾക്കു വ്യത്യസ്ത രചനകളുണ്ട്. ഓരോ വിഷയം മാത്രം തെരഞ്ഞെടുത്തു ഗ്രന്ഥമെഴുതിയവരും നാലും ഒന്നിച്ചു വിവരിച്ചവരുമുണ്ട്. സുദീർഘമായ അവരുടെ പഠനങ്ങളിൽ നിന്നും അത്യാവശ്യം മാത്രം ഉദ്ധരിക്കുവാനേ നമുക്കു നിവൃത്തിയുള്ളൂ. ആ തിരു വ്യക്തിയെയും വ്യക്തിത്വത്തെയും സംബന്ധിച്ച പഠനത്തിന് ഒരു മുഖവുരയായി ഇതിനെ കണക്കാക്കാം.*_ *ആകൃതിയും പ്രകൃതിയും* നബിയുടെ ശമാഇൽ എന്ന പേരിൽ പ്രസിദ്ധ മുഹദ്ദിസ് ഇമാം തുർമുദി(റ)ക്ക് ഒരു വിലപ്പെട്ട ഗ്രന്ഥമുണ്ട്. ഇമാം ബുഖാരി(റ), മുസ്ലിം (റ), അഹ്‌മദ്(റ), ബൈഹഖി, ഇബ്നു അസാകിർ(റ) തുടങ്ങിയുള്ള മുഹദ്ദിസുകളെല്ലാം ഇവ്വിഷയകമായ ഹദീസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്. അവയുടെ സംക്ഷിപ്തമായാണു നബി(സ) തങ്ങളുടെ ശരീരത്തിന്റെ വലുപ്പം, നിറം, അഴക്, അവയവങ്ങളുടെ രൂപം, നടത്തം, ഇരുത്തം എന്നിവ സംബന്ധിച്ചെല്ലാം മദ്രസയിലെ കുട്ടികൾക്കു നൽകുന്ന അടിസ്ഥാന വിവരങ്ങൾ. ഇവ സംബന്ധിച്ച് ഏതാനും ഹദീസുകളുദ്ധരിക്കാം. ബറാഉബ്നു ആസിബി(റ)ൽ നിന്നു നിവേദനം. “നബി തങ്ങൾക്ക് ഏറ്റവും മൊഞ്ചുള്ള മുഖവും ഏറ്റവും ചന്തമുള്ള ആകൃതിയുമായിരുന്നു. ദീർഘകായനോ കുള്ളനോ ആയിരുന്നില്ല. ഒത്ത വണ്ണവും വലുപ്പവും. രണ്ടു ചെവിത്തൊട്ടിവരെ നീണ്ടു കിടക്കുന്ന തല മുടിയായിരുന്നു. രണ്ടു ചുമലുകൾക്കിടയിൽ നല്ല വിസ്താരമുണ്ടായിരുന്നു. അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒരാളെയും ഇത്ര മൊഞ്ചുളളതായി ഞാൻ കണ്ടിട്ടില്ല. ഒരു ചുവന്ന വസ്ത്രത്തിലായാണു നബി(സ)യെ ഞാൻ ഏറ്റവും അഴകുള്ള രൂപത്തിൽ ദർശിച്ചിട്ടുള്ളത്'' (ബുഖാരി, മുസ്ലിം, അബൂദാവൂദ്, തുർമുദി, നസാഈ) ജാബിറുബ്നുസമുറ(റ) തൊട്ട്: “നബിയുടെ മുഖം സൂര്യ-ചന്ദ്രാദികളെപ്പോലെ തിളങ്ങുന്ന വട്ടമുള്ള മുഖമായിരുന്നു. ഒരു വലിയ പെരുന്നാൾ രാത്രിയിൽ ഒരു ചുവന്ന മേൽവസ്ത്രവും ധരിച്ചു നബി(സ) തങ്ങളെ കണ്ടപ്പോൾ ഞാൻ നബി(സ)യിലേക്കും ചന്ദ്രനിലേക്കും മാറിമാറി നോക്കികൊണ്ടിരുന്നു. ചന്ദ്രനേക്കാൾ അഴകു തിരുമേനിയുടെ മുഖകമലത്തിനായിരുന്നു. തലയിലും താടിയിലും സമൃദ്ധമായി മുടി. എണ്ണ തേക്കാതെ കിടന്നാൽ ഏതാനും വെള്ളിരോമങ്ങൾ തലയുടെയും താടിയുടെയും മുൻഭാഗത്തു തിളങ്ങി കാണാം. എണ്ണയിട്ടു ചീകിയാൽ കറുത്ത മുടിയാണു മൊത്തം, (അഹ്‌മദ്, തുർമുദി, നസാഈ, ബൈഹഖി) അനസുബ്നു മാലിക്(റ). “ഒത്തവണ്ണവും നീളവും. വെള്ളക്കാരന്റെ വെള്ളയോ രക്തവർണമോ അല്ലാത്ത വെളുത്ത നിറം. ചുരുണ്ടു തിങ്ങിയതോ പാറിപ്പറക്കുന്നതോ അല്ലാത്ത സമൃദ്ധമുടി. തലയിലും മുടിയിലുമായി ഇരുപതു മുടികൾ പോലും വെളുത്തിട്ടില്ല. ആദികാലത്തു മുടി ഒന്നിച്ചു പിന്നോട്ടാഞ്ഞിടും. പിന്നീട് മുൻഭാഗത്തെ മുടി നടുപിളർന്നു ചീകിവയ്ക്കും. നടക്കുമ്പോൾ ഒരൽപം മുന്നോട്ടാഞ്ഞു കുണ്ടിലേക്കിറങ്ങുന്നതു പോലെയാകും” (ബുഖാരി, മുസ്ലിം, ബൈഹഖി, ബസ്സാർ, അഹ്‌മദ്) അബൂഹുറൈറ(റ)യെ തൊട്ട്: “നബി(സ)യെപ്പോലെ മൊഞ്ചു ഞാനൊരു സൃഷ്ടിയിലും കണ്ടില്ല. നെറ്റിത്തടത്തിൽ സൂര്യനുദിച്ച തിളക്കം. നടത്തത്തിനു വല്ലാത്ത വേഗത. ഭൂമി തനിക്കായി ചുരുട്ടപ്പെടുന്നതുപോലെ. തങ്ങൾ കാര്യമാക്കാതെ നടന്നാൽ പോലും ഞങ്ങൾ കൂടെയെത്താൻ കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും.'' (അഹ്‌മദ്, തുർമുദി, ബൈഹഖി) അലി(റ): “ദീർഘകായനും കുള്ളനുമല്ല. ചുരുണ്ട ജഢമുടിയല്ല. പാറിപ്പറന്ന നേർത്തതുമല്ല. വാർന്നൊതുക്കാവുന്ന കറുത്ത മുടി. തടിച്ച ശിരസ്സ്. വണ്ണമുള്ള സന്ധികൾ, ചുവപ്പുകലർന്ന വെളുത്ത നിറം. ബലിഷ്ഠമായ മുൻ കൈകളും കാൽപാദങ്ങളും. നെഞ്ചിലെ ചുഴിയിൽ നിന്നും പൊക്കിൾവരെ നേർത്തു നിൽക്കുന്ന മുടിയുടെ രേഖ. ഉദരത്തിലും നെഞ്ചിലും വേറെ മുടിയില്ല. കണ്ണിമകളിൽ മുടിയുണ്ട്. നീണ്ടു വളഞ്ഞ പുരികങ്ങൾ. വിശാലമായ പരന്ന തിളങ്ങുന്ന നെറ്റിത്തടം. ചുമലുകൾക്കിടയിൽ അകൽച്ച. കണ്ണുകൾക്കകത്തു ചുകപ്പ്. സുന്ദരതാടി. വാർന്ന കവിളുകൾ, നിരയൊത്ത മൊഞ്ചുള്ള അകൽച്ചയുള്ള പല്ലുകൾ. അന്യൂനമായ കാതുകൾ, വളയാത്ത ഉയർന്ന നാസിക. സുറുമയിട്ട പോലുള്ള കണ്ണുകൾ. വെള്ളിക്കിണ്ണം പോലുള്ള കഴുത്ത്. മാംസളമല്ലാത്ത കാൽമടമ്പ്. കവിഞ്ഞ മസിൽതുടിപ്പില്ലാത്ത കാൽത്തണ്ടകൾ. തിരിയുമ്പോൾ മുഴുവനായിത്തിരിയുന്ന പ്രകൃതം. നബി(സ)ക്കു മുൻപും പിൻപും ഇതു പോലൊരു സൗന്ദര്യം കാണാനാകാത്തവിധം നിസ്തുല അഴക്'' (മുസ്ലിം, അഹ്‌മദ്, തുർമുദി, ഇബ്നുഅസാകിർ, ഇബ്നുസഅ്ദ്)

*📚പഠനം📚* *നബി: വ്യക്തി വ്യക്തിത്വം* *ഭാഗം: 2️⃣* അത്യുത്കൃഷ്ഠവും നിസ്തുലവുമായ നബിയുടെ വ്യക്തിത്വത്തെയും വ്യക്തിപരമായ സവിശേഷ ഗുണങ്ങളെയും മാത്രം പ്രതിപാദിച്ചു കൊണ്ടു പ്രമുഖരായ മുഹദ്ദിസുകളും ഇമാമുകളും രചനകൾ നടത്തിയിട്ടുണ്ട്. പക്ഷേ, ഇവ നമ്മുടെ ചർച്ചകളിൽ നിന്നും സംസാരങ്ങളിൽ നിന്നും തീർത്തും വിസ്മൃതമാകുകയാണ്. പ്രവാചകരെന്ന നിലക്ക് അവിടന്നു പ്രബോധനം ചെയ്ത ദീനും സുന്നത്തും നിരന്തരം ചർച്ച ചെയ്യപ്പെടുമ്പോളും, അവിടുത്തെ ജീവിതത്തിന്റെ മഹിതഗുണങ്ങളും വിവിധ ഏടുകളും വാഴ്ത്തപ്പെടുമ്പോളും നബി(സ) തങ്ങൾ എന്ന വ്യക്തിയെ, വ്യക്തിപരമായ അവിടുത്തെ ഗുണങ്ങളെ, ശാരീരികവും ആത്മീയവുമായ നബി(സ)യുടെ മേന്മകളെ ചർച്ചയിൽ നിന്നും അകറ്റി നിറുത്തപ്പെടുന്നതായാണു കാണുന്നത്. പ്രസംഗങ്ങളിലും ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലുമെല്ലാം ഈ ഭാഗം ബോധപൂർവ്വം ഒഴിവാക്കപ്പെടുകയാണ്. കുട്ടിക്കാലത്തു മദ്രസകളിൽ നിന്നു ലഭിച്ച ചുരുക്കം വിവരങ്ങളല്ലാതെ ഇവ്വിഷയകമായി നാമൊന്നും പഠിക്കാറില്ല; പഠിപ്പിക്കാറുമില്ല. രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ ചലനങ്ങളും സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഇസ്ലാമിനെ ചർച്ച ചെയ്യുന്ന പർവ്വത പ്രസംഗങ്ങളും ഗംഭീര ലേഖനങ്ങളും തയ്യാറാക്കുന്ന തിരക്കുപിടിച്ച ലോകത്തു നബി(സ) എന്ന വ്യക്തിയെ ആർക്കുവേണം! ഇരുപതാം നൂറ്റാണ്ടിന്റെ കാൽഭാഗം പിന്നിട്ടതോടെ നമ്മുടെ മതരംഗത്തെ ചർച്ചകളും പ്രസംഗ-പ്രസിദ്ധീകരണങ്ങളുമെല്ലാം ചില പ്രത്യേക വിഷയങ്ങളിൽ കുരുക്കിയിടാൻ ആ കാലയളവിൽ പ്രത്യക്ഷപ്പെട്ട ബിദ്അത്തിന്റെ കക്ഷികൾ സൂത്രം പ്രയോഗിച്ചു. ഇതേറെക്കുറെ ഫലിക്കുകയും ചെയ്തു. ഏകദൈവ വിശ്വാസികളായ മുവഹ്ഹിദുകൾക്കിടയിൽ 'തൗഹീദു'ണ്ടാക്കുവാനും 'ശിർകി'നെ നിർമാർജ്ജനം ചെയ്യുവാനുമായി രംഗത്തു വന്നവരും ശേഷം സമഗ്ര ഇസ്ലാമിന്റെ രാഷ്ട്രീയ മുഖം പരിചയപ്പെടുത്താൻ വ്യഗ്രത കാണിച്ചവരും സമുദായത്തിന്റെ ദീനീ നവോത്ഥാന രംഗത്തു പരമ്പരാഗതമായി നാം നിലനിറുത്തിപ്പോന്ന ശൈലികളും വിഷയങ്ങളുമെല്ലാം വഴിതിരിച്ചു വിടുകയായി രുന്നു. അവരുണ്ടാക്കുന്ന വിവാദങ്ങളിലും തർക്ക വിഷയങ്ങളിലുമുള്ള ചർച്ചകളും ഖണ്ഡന-മണ്ഡനങ്ങളുമാണു സമുദായത്തിനകത്തു പിന്നീടുള്ള ദശകങ്ങളിൽ സജീവമായത്. ഇതിനിടയിൽ സമുദായത്തിനു നഷ്ടപ്പെട്ട പല നന്മകളിൽ ഒന്നാണു നബി(സ) തങ്ങളുടെ നിസ്തുല വ്യക്തിത്വത്തെക്കുറിച്ചും ആ മഹദ് വ്യക്തിയെ സംബന്ധിച്ചുമുളള പഠനം. സത്യവിശ്വാസവും ഈമാനികാവേശവും പ്രവാചക സ്നേഹവും സദ്‌വൃത്തരോടുള്ള ആദരവുമെല്ലാം സമ്മാനിക്കുന്ന പ്രസ്തുത പഠനം അനാവശ്യവും വ്യക്തിപൂജയുടെ ഭാഗവുമെന്നു ചിത്രീകരിച്ചു കൊണ്ട് ഇസ്ലാമിക ചർച്ചകളിൽ നിന്നും പഠനങ്ങളിൽ നിന്നും ഈ വിഷയം ഏതാണ്ടു നീക്കിക്കളയാൻ പുത്തൻവാദികൾക്ക് ഇതിനകം സാധിച്ചു. ഇതിന്റെ ഫലമായി നബി(സ)യുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചു സ്ഥിരപ്പെട്ട പ്രമാണങ്ങളുദ്ധരിച്ചു കൊണ്ടു പറയുന്നതുപോലും അതിഭാവുകത്വം നിറഞ്ഞ കൽപിത കഥകളാണെന്ന കുപ്രചരണം ശക്തിപ്പെട്ടു. നബി(സ)യുടെ തിരുജനനത്തിൽ ആഹ്ലാദം പൂണ്ടു നടത്തുന്ന നബിദിന പരിപാടികളിൽ പോലും തിരുനബി(സ) എന്ന വ്യക്തിയെക്കുറിച്ചുള്ള ചർച്ചകൾ നമുക്കന്യമായി. രാഷ്ട്രീയ-അന്താരാഷ്ട്രീയ വിഷയങ്ങൾ കൂടുതൽ പഥ്യവുമായി. യഥാർത്ഥത്തിൽ ഇസ്ലാമും ഈമാനും ശരിയായി ലഭിക്കാനും അടിസ്ഥാനപരമായി മനസ്സിലാക്കാനും അനിവാര്യമായ ഘടകമാണു നബി(സ)യെക്കുറിച്ചുള്ള പഠനം. നബി(സ) പ്രബോധനം ചെയ്ത വിധിവിലക്കുകളെ സമഗ്രമായി ഉൾക്കൊള്ളുന്ന വാക്കാണ് ഇസ്ലാം. നബി(സ) തങ്ങൾ അല്ലാഹുവിങ്കൽ നിന്നു നമുക്കെത്തിച്ചു തന്നതായി അനിഷേധ്യമായറിയപ്പെട്ട കാര്യങ്ങളെല്ലാം ദൃഢമായി അംഗീകരിക്കുകയാണ് ഈമാൻ. നബി(സ)യാര് എന്നറിയാതെ ഇതു സാദ്ധ്യമല്ലല്ലോ. നബി(സ) അല്ലാഹു അയച്ച തിരുദൂതരാണ് എന്നു ബോദ്ധ്യപ്പെടാതെ ഇസ്ലാമും ഈമാനും ലഭ്യമാകുകയുമില്ല. നബി(സ)യുടെ നുബുവ്വത്തു ബോദ്ധ്യപ്പെടണമെങ്കിൽ വ്യക്തിപരമായിത്തന്നെ നബി(സ)യെ അറിയുകയും അംഗീകരിക്കുകയും വിശ്വസിക്കുകയും വേണം. നബി(സ)യുടെ വ്യക്തിത്വത്തെക്കുറിച്ച അറിവിന്റെ ഒരു ഭാഗം "ദലാഇലുന്നുബുവ്വ:'-പ്രവാചകത്വത്തിന്റെ തെളിവുകൾ എന്ന പേരിലാണറിയപ്പെടുന്നത്. ഈ തെളിവുകൾ മനസ്സിലാക്കുമ്പോളാണ് നബി(സ) തങ്ങളുടെ പ്രവാചകത്വം-നബി(സ)അല്ലാഹുവിന്റെ ദൂതരാണെന്ന സത്യം ബോദ്ധ്യപ്പെടുക. അപ്പോൾ മാത്രമാണു നബിയുടെ ജീവിതവും ചര്യയും നമുക്കു പ്രമാണമാകുക. അങ്ങനെയാണു നാമതു പകർത്തുവാനും അനുകരിക്കുവാനും ബാദ്ധ്യസ്ഥരാകുക. ഇതില്ലാതെ നബി(സ) തങ്ങളുടെ കേവലം ജീവിത വിശുദ്ധി, സ്വഭാവ നന്മകൾ, കുലീന പെരുമാറ്റങ്ങൾ, ഉദാത്തമായ ആരാധനകൾ എന്നിവയൊന്നും ഉയർത്തിക്കാണിച്ചതു കൊണ്ടു ഫലമില്ല. നബി(സ)യുടെ ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവുമെല്ലാം ബോദ്ധ്യപ്പെട്ട ഒരാൾ അക്ഷരം പ്രതി അതനുകരിച്ചു ജീവിച്ചതുകൊണ്ട് അയാൾ മുസ്ലിമാകുകയില്ല തന്നെ. പരലോകത്തു മോക്ഷം കിട്ടുകയുമില്ല. നബി(സ)യെ നബിയാണെന്ന് അംഗീകരിക്കുക തന്നെ വേണം. ഇതിനുള്ള മാർഗ്ഗമാകട്ടെ, നബി(സ) എന്ന വ്യക്തിയെ കുറിച്ചും അനുപമമായ ആ വ്യക്തിത്വത്തെ കുറിച്ചും പഠിക്കുകയാണ്. ആകയാൽ ഈ ഭാഗത്തെ ഒഴിച്ചു നിറുത്തി കൊണ്ടുള്ള ഇസ്ലാമിക ചർച്ചകൾ അപൂർണ്ണമാണ്. ഫലശൂന്യമാണ്.

*📚പഠനം📚* *നബി: വ്യക്തി വ്യക്തിത്വം* *ഭാഗം: 1️⃣* മനുഷ്യരിൽ നിന്നും ശാരീരികമായും സ്വഭാവ-പ്രകൃതങ്ങളിലും ഏറെ വ്യത്യസ്തത പുലർത്തുന്ന സവിശേഷ മനുഷ്യരാണു പ്രവാചകൻമാർ. അല്ലാഹുവിന്റെ വഹ്‌യ്‌ (ദിവ്യമായ അറിവ്) ലഭിക്കുന്നവരാകയാൽ അതു സ്വീകരിക്കുവാനും അതിന്റെ പേരിൽ വരുന്ന ചുമതല നിർവ്വഹിക്കുവാനും പാകത്തിൽ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തു സൃഷ്ടിക്കുന്ന ഉത്കൃഷ്ടഗുണങ്ങളുള്ള മനുഷ്യരാണ് അവർ. സാധാരണ മനുഷ്യരല്ല, അസാധാരണ മനുഷ്യർ. ന്യൂനതകൾ ലവലേശമില്ലാത്ത സമ്പൂർണ്ണ മനുഷ്യർ. അമാനുഷ മുഖം കൂടി മേളിച്ച നിസ്തുല മനുഷ്യർ. ഈ വിഷയം പ്രത്യേകം തന്നെ ഒരു പഠനം അർഹിക്കുന്നുണ്ട്. പ്രവാചകൻമാർക്കു സാങ്കേതികമായി പറയപ്പെടുന്ന അറബു നാമമാണു നബിമാർ എന്നത്. മനുഷ്യവർഗ്ഗത്തിൽ ഒരുലക്ഷത്തി ഇരുപത്തിനാലായിരം പേരെ മാത്രമാണു നബിമാരായി അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഈ എണ്ണം സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്. അവരിലോരോരുത്തരെയും നബി എന്നു വിളിക്കപ്പെടാമെങ്കിലും നബി എന്ന ശബ്ദം കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിൽ കടന്നുവരുന്നത്‌ അന്ത്യനബിയായ ആരംഭനബി മുഹമ്മദ്‌ മുസ്തഫാ(സ)തങ്ങളാണ്. നബി, റസൂൽ എന്നിവ നബി(സ)തങ്ങൾക്കുള്ള സവിശേഷ നാമങ്ങളിൽ പ്രധാനപ്പെട്ടതുമാണ്. “യാ അയ്യുഹന്നബിയ്യു, യാഅയ്യു ഹർറസൂലു' എന്നിങ്ങനെ നബി(സ)തങ്ങളെ ഖുർആൻ സംബോധന ചെയ്യുന്നുണ്ടല്ലോ. അതിനാൽ നബി(സ) വ്യക്തിയും വ്യക്തിത്വവും എന്ന വിഷയം നമ്മുടെ നബി(സ)യെ സംബന്ധിച്ചു മാത്രമുള്ള പഠനമാണ്. നമുക്കു നേരെ വിഷയത്തിലേക്കു കടക്കാം. വ്യക്തത എന്നതിൽ നിന്നുദയം കൊണ്ട് ശബ്ദമാണു വ്യക്തി എന്നത്. സമൂഹത്തിൽ നിന്നും വർഗ്ഗത്തിൽ നിന്നും ഒരംഗം അയാളെ മറ്റെല്ലാവരിൽ നിന്നും വേർതിരിച്ചറിയുന്ന മുഴുവൻ ഗുണങ്ങളോടെ വിശേഷപ്പെട്ടു വ്യക്തമായി നിലക്കൊള്ളുന്നുവെന്നതുകൊണ്ടാണ് ആ അംഗത്തെ വ്യക്തി എന്നു വിളിക്കുന്നത്. ഒരു വ്യക്തിയുടെ സ്വന്തമായ ഭാവങ്ങളാണ് അയാളുടെ വ്യക്തിത്വം. ഇവിടെ നാം മനുഷ്യകുലത്തിൽ നിന്നും പൂർണ്ണമായും വേറിട്ടു സവിശേഷപ്പെട്ടു നിൽക്കുന്ന നബി(സ)തങ്ങൾ എന്ന വ്യക്തിയെയും അവിടുത്തെ തിരുവ്യക്തിത്ത്വത്തെയുമാണു പഠന വിധേയമാക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളിൽ വച്ചുതന്നെ ഏറ്റവും ഉത്കൃഷ്ടരാണു നബി(സ)തങ്ങൾ എന്നതിൽ ആർക്കും സന്ദേഹമുണ്ടാകാൻ വഴിയില്ല. നിരവധി പ്രമാണങ്ങൾ നിരത്തി നമ്മുടെ ഇമാമുകൾ ഇതു സ്ഥാപിച്ചിട്ടുണ്ട്. “നബിമാർക്കിടയിൽ നിന്ന് ഞാനുത്കൃഷ്ടനാണെന്നു നിങ്ങൾ പറയരുത്” “യൂനുസുബ്നു മത്താ (യൂനുസ് നബി) യേക്കാൾ മുന്തിയവനാണു ഞാനെന്നു നിങ്ങൾ പറയ യരുത്'' എന്നിങ്ങനെയുള്ള ചില ഹദീസുകളുണ്ട്. എല്ലാവരും നിരാക്ഷേപം അംഗീകരിച്ചുവരുന്ന അനിഷേധ്യ തത്ത്വങ്ങളെപ്പോലും ഇത്തരം ഒറ്റപ്പെട്ട് വാക്യങ്ങൾ ലഭിച്ചാൽ അടിച്ചുതകർക്കാൻ നോക്കുന്ന ചില നിഷേധികൾ സമൂഹത്തിലെപ്പോഴുമുണ്ടാകും. എല്ലാവരും ഇഷ്ടപ്പെടുന്ന സുഗന്ധവും സഹിക്കാനാകാതെ 'തലയിൽ കുത്തിളകുന്ന' ചില പ്രകൃതക്കാരുണ്ടല്ലോ. ഇത്തരക്കാർ മേലുദ്ധരിച്ച ഹദീസുകളുടെ ആശയവും ഉദ്ദേശ്യവുമറിയാതെ വിവാദമുണ്ടാക്കാനിടയുണ്ടെന്നതു കൊണ്ടാകാം നബി( സ)തങ്ങളാണ് അല്ലാഹുവിന്റെ ഏറ്റവും ഉത്കൃഷ്ട സൃഷ്ടി എന്ന അനിഷേധ്യതത്ത്വത്തെ ധാരാളം പ്രമാണങ്ങളുദ്ധരിച്ചു കൊണ്ടു സമർത്ഥിക്കുവാൻ പൂർവ്വസൂരികളായ ഇമാമുകൾ മിനക്കെട്ടത്. അല്ലായിരുന്നെങ്കിൽ ഇതാർക്കാണു പറഞ്ഞാൽ മനസ്സിലാകാത്തത്! പ്രപഞ്ചത്തിലെ ഉത്കൃഷ്ട സൃഷ്ടി മനുഷ്യരാണെന്നും അവർക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതും ഒരുക്കപ്പെട്ടതുമാണ് എല്ലാ പ്രാപഞ്ചിക വസ്തുക്കളുമെന്നും വ്യക്തമാക്കുന്ന പ്രമാണങ്ങളും ബുദ്ധിപരമായ തെളിവുകളും ബോദ്ധ്യപ്പെട്ടു കഴിഞ്ഞാൽ, മനുഷ്യ വർഗ്ഗത്തിലെ ഏറ്റവും ശ്രേഷ്ഠ വ്യക്തി സൃഷ്ടികളിൽ വച്ചുതന്നെ ഏറ്റവും ശ്രേഷ്ഠനായിരിക്കുമെന്നും സുതരാം വ്യക്തമാണല്ലോ. ആമുഖം https://t.me/moulidstudy/489

അപ്പോൾ ആദിമ മനുഷ്യനിൽ റൂഹ് ഊതപ്പെടുകയും ജീവനുള്ള മനുഷ്യൻ രൂപപ്പെടുകയുംചെയ്യും മുൻപുതന്നെ ആ മനുഷ്യനിൽ നിക്ഷേപിക്കുന്നതിനായി നബി(സ) തങ്ങളുടെ പരിശുദ്ധ ആത്മാവും അഭൗതിക സത്തയും അല്ലാഹു സൃഷ്ടിക്കുകയും അതിനു നുബുവ്വത്തിന്റെ പദവിയും അഭൗതിക വിജ്ഞാനങ്ങൾ വഹിക്കുവാനുള്ള പാകതയും നല്കി ആദരിക്കുകയും ചെയ്തിട്ടുണ്ടെന്നും അങ്ങനെ അന്ത്യപ്രവാചകരായി നബിയെ നിശ്ചയിക്കുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ടെന്നുമാണ് പ്രസ്തുത ഹദീസുകളുടെ സാരം. ഇതാണ് ഇമാം സുബ്ഖി വ്യക്തമാക്കിയത്. ഇമാം ഗസ്സാലി ഈ അഭൗതിക സത്തയുടെയും ആത്മാവിന്റെയും സൃഷ്ടിപ്പുകാര്യം പറഞ്ഞില്ലെന്നുമാത്രം.പ്രവാചകത്വപദവിയുടെയും അന്ത്യപ്രവാചകത്വത്തിന്റെയും നിശ്ചയവും തീരുമാനവും, ബാഹ്യലോകത്ത് വരുംമുമ്പ് അദൃശ്യലോകത്ത് അതിന്റെ യഥാർത്ഥ മാതൃക തീരുമാനിക്കപ്പെടുകയും ചെയ്ത കാര്യമാണ് അദ്ദേഹം വ്യക്തമാക്കിയത്. രണ്ടായാലും ആദം നബിക്കു മുൻപേ അവരുടെ സന്താനപരമ്പയിൽ അവസാന കാലത്തു വരാനിരിക്കുന്ന അന്ത്യപ്രവാചകരുടെ അഭൗതികസത്തയോ പരിശുദ്ധ ആത്മാവോ ശരിയായ മാതൃകയോ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. അതിനെ നബിയെന്നും അന്ത്യപ്രവാചകരെന്നും തീരുമാനിക്കപ്പെടുകയും നാമകരണം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യകതയും ഖുർആൻ അനാവരണം ചെയ്യുന്നുണ്ട്. സൂറ: അൻആമിലെ 18-ാം ആയത്തിൽ എല്ലാപ്രവാചകൻമാരിൽ നിന്നും അല്ലാഹു ഒരു ഉടമ്പടി സ്വീകരിച്ചതായി വ്യക്തമാക്കുന്നുണ്ട്. അവർക്കു പ്രവാചകത്വവും അതിന്റെ വിജ്ഞാനങ്ങളും വേദവും നല്കിയാൽ അതിനെ ശരിവച്ചുകൊണ്ടുള്ള തിരുദൂതർ വരുമ്പോൾ ആ നബിയെക്കൊണ്ടു വിശ്വസിക്കണമെന്നും സഹായിക്കണമെന്നുമാണ് കരാർ. ഇതൊരു ഉടമ്പടിയായി പിടിച്ചുവോ എന്നു ചോദിക്കുകയും അവർ സമ്മതിക്കുകയും ചെയ്ത ശേഷമാണ് എല്ലാ നബിമാർക്കും അല്ലാഹു നുബുവ്വത്തു നല്കിയത്. ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് അലി(റ), ഇബ്നു അബ്ബാസ്(റ) എന്നിവർ പറയുന്നു: “തന്റെ കാലത്തു മുഹമ്മദുനബി ആഗതരായാൽ ആ നബിയെക്കൊണ്ടു വിശ്വസിക്കുകയും നബിയെ പിന്തുണക്കുകയും ചെയ്യണമെന്നു കരാർ ചെയ്യാതെ ഒരു നബിയെയും അല്ലാഹു നുബുവ്വത്തു നൽകി നിയോഗിച്ചിട്ടില്ല. തന്റെ സമുദായത്തോട് ഇതേകരാറുപിടിക്കണമെന്ന് ഏതൊരു നബിയോടും അല്ലാഹു നിർദ്ദേശിച്ചിട്ടുമുണ്ട്". ഇമാം ബുഖാരി ഇതു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തഫ്സീറിന്റെ കിതാബുകളെല്ലാം ഇതുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. (ഉദാ: ഇബ്നുകസീർ: 1-332) അപ്പോൾ ആദം നബി മുതൽക്കുള്ള എല്ലാ നബിമാരെയും നബി(സ) തങ്ങളുടെ നുബുവ്വത്തു കാര്യം അറിയിക്കുകയും അവരെക്കൊണ്ടെല്ലാം ഇതു സമ്മതിപ്പിക്കുകയും കരാറെടുപ്പിക്കുകയും ചെയ്യുന്നതിനാണ് ഇവർക്കെല്ലാം മുൻപ് നമ്മുടെ നബിയെ അല്ലാഹു നബിയായി നിശ്ചയിച്ചത്. അന്ത്യപ്രവാചകരായി രേഖപ്പെടുത്തിയതും. മനുഷ്യരാശിക്കു മുൻപേ നബിയുടെ അഭൗതിക സത്തയും പ്രവാചകത്വപദവിയും സ്ഥിരപ്പെട്ടിട്ടുണ്ടെന്ന് ഇതുകൊണ്ടു വ്യക്തമായി. ഇതിനെയാണ് ഹഖീഖത്തു മുഹമ്മദിയ്യ (നബിയുടെ അഭൗതികസത്ത) നൂറുന്നബിയ്യി (നബിയുടെ ഒളിവ്) എന്നെല്ലാം വിശേഷിപ്പിക്കുന്നത്. മനുഷ്യരാശിക്കും ആദം നബിക്കും മുൻപ് ഇതിന്റെ സൃഷ്ടിപ്പും നിശ്ചയവും നടന്നു കഴിഞ്ഞിട്ടുണ്ടെന്ന് മേലുദ്ധരിച്ച ഹദീസുകളിൽ നിന്നും ആയത്തിൽ നിന്നും വ്യക്തമായല്ലോ. എന്നാൽ, മനുഷ്യനുവേണ്ടി സൃഷ്ടിച്ചതും അവനെ കേന്ദ്രസൃഷ്ടിയാക്കി രൂപം കൊണ്ടതുമായ ആകാശഭൂമികളെയെല്ലാം സൃഷ്ടിക്കപ്പെടുന്നതിന്നു മുൻപുതന്നെ ഈ നിശ്ചയം നടന്നിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഹദീസ് കാണുക. ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ അംറുബ്നുൽ ആസ്വിയിൽ നിന്നു നിവേദനം ചെയ്യുന്നു: നബി തങ്ങൾ പ്രസ്താവിച്ചു: ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്ന് അമ്പതിനായിരം കൊല്ലം മുമ്പുതന്നെ-അല്ലാഹുവിന്റെ അർശു വെള്ളത്തിനു മുകളിലായിരിക്കെ അല്ലാഹുവിന്റെ സൃഷ്ട്ടികളെക്കുറിച്ച എല്ലാനിശ്ചയങ്ങളും തീരുമാനങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അല്ലാഹു തന്റെ ഉമ്മുൽ കിതാബിൽ (ജ്ഞാനരേഖ) രേഖപ്പെടുത്തിയ കൂട്ടത്തിൽ പെട്ടതാണ് മുഹമ്മദുനബി ഖാതമുന്നബിയ്യീൻ (അന്ത്യപ്രവാചകർ) ആണെന്ന വസ്തുത. (സ്വഹീഹു മുസ്ലിം) അപ്പോൾ അർശും വെള്ളവും ലൗഹും ഖലമുമെല്ലാം സൃഷ്ടിക്കപ്പെടും മുൻപുതന്നെ മുഹമ്മദുനബി അന്ത്യപ്രവാചകരാണെന്ന വസ്തുത നിശ്ചയിക്കപ്പെട്ടിട്ടുള്ള പരമാർത്ഥമാണ്. ഇതു തന്റെ മലക്കുകളുടെ ലോകത്തെയും അതീന്ദ്രിയ ലോകത്തെയും സൃഷ്ടികൾക്കെല്ലാം വെളിപ്പെടുത്തുന്നതിന്നാണ് അല്ലാഹു ഉമ്മുൽ കിതാബിലും ലൗഹുൽ മഹ്ഫൂളിലും രേഖപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാം മനുഷ്യനെ മാത്രമല്ല, ആകാശഭൂഗോളങ്ങളെയെല്ലാം സൃഷ്ടിക്കുന്നതിനു മുൻപേ നടന്നു കഴിഞ്ഞിട്ടുള്ളതാണ്. തിരുനബിയുടെ ഒളിവിനെ, അവിടുത്തെ അഭൗതിക സത്തയായി മനസ്സിലാക്കാനും സമ്മതിക്കാനും വഹ്ഹാബികൾക്കു വിഷമമുണ്ടെങ്കിൽ അല്ലാഹുവിന്റെ കാലേക്കൂട്ടിയുള്ള ഒരു നിശ്ചയവും തീരുമാനവുമായും ലൗഹുൽ മഹ്ഫൂളിൽ രേഖപ്പെടുത്തപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമായും വഹ്ഹാബികൾക്കു സമ്മതിക്കാമല്ലോ. ഇതു സ്വഹീഹു മുസ്ലിമിലും മറ്റും സ്ഥിരപ്പെട്ടിട്ടുള്ള വസ്തുതയാണല്ലോ. അല്ലാഹു സത്യം ഗ്രഹിക്കാനുള്ള ഹിദായത്തു നല്കി അവരെയും നമ്മെയും അനുഗ്രഹിക്കട്ടെ. (സമാപ്തം)

ആദം നബിക്കു മുൻപേ നമ്മുടെ നബിയുടെ നുബുവ്വത്തു നിശ്ചയിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഇത്തരം നിരവധി ഹദീസുകളുണ്ട്. ഇവയെ അധികരിച്ചു കൊണ്ട് ഹുജ്ജത്തുൽ *ഇസ്ലാം ഗസ്സാലി(റ)* വിവരിക്കുന്നതിപ്രകാരമാണ്. “നബി(സ)യെ ഉൺമയുടെ ലോകത്തേക്ക് കൊണ്ടുവരപ്പെട്ടുവെന്നും കൃത്യമായി സൃഷ്ടിക്കപ്പെട്ടുവെന്നുമല്ല ഇതിന്റെ വിവക്ഷിതം. അല്ലാഹുവിന്റെ നിശ്ചയത്തിലും തീരുമാനത്തിലും നബി തങ്ങളുടെ നുബുവ്വത്തും അന്ത്യപ്രവാചകത്വവും കാലേകൂട്ടി ആസൂത്രണം ചെയ്യപ്പെടുകയും അല്ലാഹുവിന്റെ പ്രത്യേക ആദരങ്ങളും സമ്പൂർണ്ണ ഗുണങ്ങളും കാലേകൂട്ടി തീരുമാനിക്കപ്പെടുകയും ചെയ്തുവെന്നുമാണ്. 'ആദ്യത്തെ തീരുമാനമാണ് അവസാനമെടുത്ത പ്രവൃത്തി'യെന്നും 'അവസാനത്തെ പണി ആദ്യതീരുമാനമായിരുന്നു'വെന്നും പൊതുവെ പറഞ്ഞുവരുന്ന രീതിയിലുള്ള ഒരു പ്രയോഗമാണിത്. അപ്പോൾ ആദം നബിയുടെ സൃഷ്ടിപ്പ് സമ്പൂർണ്ണമാകുന്നതിന്റെ മുൻപു തന്നെ ഞാൻ നബിയാണെന്ന് അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്നാണു ഹദീസിന്റെ താൽപര്യം. ആദം നബിയെ സൃഷ്ടിക്കപ്പെട്ടതുതന്നെ തന്റെ സന്താനങ്ങളിൽ നിന്ന് മുഹമ്മദ് മുസ്ത്വഫാ(സ)യെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയാണല്ലോ. ഇതിന്റെ നിജസ്ഥിതിയെന്തെന്നാൽ, ഒരു എഞ്ചിനീയരുടെ ഹൃദയത്തിലും അയാൾ വരച്ചുവച്ച പ്ലാനിലും ഒരു വീട് ആദ്യമേ തന്നെയുണ്ടല്ലോ. ഇതേരീതിയിലാണല്ലോ പിന്നീടു വീടിന്റെ നിർമ്മാണം നടക്കുന്നതും വീടുണ്ടായി വരുന്നതും. ഇതുപോലെ അല്ലാഹു നബിയുടെ സൃഷ്ടിപ്പും ആകൃതിയും രൂപവും സ്ഥാനമാനങ്ങളുമെല്ലാം കാലേകൂട്ടി നിശ്ചയിക്കുകയും ഇതു രേഖപ്പെടുത്തപ്പെടുകയും ചെയ്തു. ഈ മാതൃകയിലാണു പിന്നീടു നബി(സ)തങ്ങൾ ബാഹ്യ ലേകത്തു സൃഷ്ടിക്കപ്പെട്ടതും ജനിച്ചുവന്നതും." (കിതാബുന്നഫ്ഖി വത്തസ്‌വിയ) *ഇതിലും സുന്ദരമാണ് ഇമാം സുബ്കി(റ)യുടെ വിവരണം. അദ്ദേഹം പറഞ്ഞു:* “ശരീരങ്ങൾക്കു മുൻപ് ആത്മാവുകളെ പടക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് സുവിദിതതമാണ്. അപ്പോൾ 'ഞാൻ നബിയായിരുന്നു' എന്നതുപോലുള്ള ഹദീസുകളിലെ 'ഞാൻ' കൊണ്ടു വിവക്ഷിതം നബിതിരുമേനിയുടെ പരിശുദ്ധമായ ആത്മാവാണ്. അല്ലെങ്കിൽ അവിടുത്തെ ശരീരത്തിന്റെ ഒരുതരം അഭൗതിക സത്തയാണ്. അല്ലാഹുവും അവൻ വെളിപ്പെടുത്തിക്കൊടുത്തവരുമല്ലാതെ ഈ സത്തയുടെ യാഥാർത്ഥ്യമെന്തെന്നറിയുകയില്ല. പിന്നീട് അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് ഈ സത്തയെ അവനുദ്ദേശിക്കുന്ന വിധം അവൻ ബാഹ്യലോകത്തേക്കു കൊണ്ടുവരും. അപ്പോൾ ആദം നബി കളിമണ്ണിൽ രൂപപ്പെടുത്തപ്പെട്ടേടം മുതൽക്കു നബി തങ്ങളുടെ സത്ത ഉണ്ടാകുന്നുണ്ട്. നബിയും അന്ത്യനബിയുമെന്ന വിശേഷണങ്ങൾ ഈ സത്തക്ക് അപ്പോൾ മുതൽ തന്നെ അല്ലാഹു നല്കി. അവനുദ്ദേശിച്ച ആദരങ്ങളും സ്ഥാനമാനങ്ങളും ഈ സത്തക്കുമേൽ പ്രവഹിപ്പിച്ചു. അവിടുത്തെ പവിത്രനാമത്തെ അല്ലാഹു അർശിന്റെ മേൽ രേഖപ്പെടുത്തി. നബിയുടെ വർദ്ധിച്ച അളവിലുള്ള ആദരങ്ങൾ മലക്കുകളും മറ്റും അറിയാൻ വേണ്ടി. ചുരുക്കത്തിൽ ആ സമയം മുതൽക്കുതന്നെ നബി(സ) തങ്ങളുടെ സത്ത ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ഈ സത്തയും പൂർണ്ണമായ സ്ഥാനമാനങ്ങളും കൊണ്ടു വിശേഷിപ്പിക്കപ്പെടുന്ന അവിടുത്തെ തിരുശരീരം പിന്നീടാണ് ഉരുവപ്പെട്ടതെങ്കിലും. ഈ സത്തയുടെ ഉൺമമുതൽക്കുതന്നെ നുബുവ്വത്തും അതിന്റെ മഹത്തായ ജ്ഞാനങ്ങളും മറ്റെല്ലാ സമ്പൂർണ്ണ ഗുണങ്ങളും നബിതങ്ങൾക്കു നല്കപ്പെട്ടു കഴിഞ്ഞു. ഇനി അതു പിതാക്കളുടെ മുതുകുകളിലുടെ, പവിത്രമായ ഗർഭപാത്രങ്ങളിലൂടെ, ബാഹ്യലോകത്തെ സമ്പൂർണ്ണമനുഷ്യനായി പ്രത്യക്ഷപ്പെടുകയേ വേണ്ടൂ. ഇങ്ങനെയല്ലാതെ, 'അല്ലാഹുവിന്റെ അറിവിൽ നബി തങ്ങൾ വരുംകാലത്ത് നബിയായിത്തീരും' എന്ന് ഈ ഹദീസുകളെ വ്യാഖ്യാനിച്ചുകൂടാ. കാരണം, ഈ അറിവ് എല്ലാ നബിമാരുടെ കാര്യത്തിലും ഉള്ളതു തന്നെയാണല്ലോ." (ശൈഖ് മുഹമ്മദ് അബ്ദുൽ ഹഖിന്റെ ഇക്'ലീൽ വാള്യം:4 പേജ്:301ൽ നിന്ന് ഉദ്ധരണം)

അല്ലാഹുവിന്റെ അത്ഭുതസൃഷ്ടികളായ അർശ്, ഖലമ്, അഖ്ല്, നൂറ് എന്നിവ നമ്മുടെ ബുദ്ധിക്കു ഗ്രാഹ്യമല്ല. ദൃഷ്ടിലോകത്തിനപ്പുറമുള്ള ഇന്ദ്രിയാതീത ലോകത്തെ അല്ലാഹുവിന്റെ സൃഷ്ടികളെ സംബന്ധിച്ച് ഖുർആനും ഹദീസും നല്കുന്ന വാചകങ്ങൾ ഉരുവിടുകയും ആശയങ്ങൾ സത്യമായി വിശ്വസിക്കുകയുമല്ലാതെ നമുക്കു വഴിയില്ല. ഇതുപോലെ തന്നെയാണ് തിരുനബിയുടെ ഒളിവ് എന്നതും. കൃത്യമായി അതിന്റെ യാഥാർത്ഥ്യമറിയാൻ നമുക്കു കഴിയില്ല. അതിനാൽ അതു നിർവ്വചിക്കുവാനും പറ്റില്ല. നബി(സ) തങ്ങളുടെ ആ ആത്മാവ്-റൂഹുമുഹമ്മദീ-എന്നും നബിയുടെ യഥാർത്ഥ സത്ത-ഹഖീഖത്തു മുഹമ്മദിയ്യ-എന്നും മറ്റും സാങ്കേതികമായി ഇതിനെ വിശേഷിപ്പിക്കുന്നത് തെല്ലെങ്കിലും ഇതുകൊണ്ടുള്ള ഉദ്ദേശ്യം നമ്മുടെ മനസ്സിലേക്ക് അടുപ്പിക്കുവാൻ വേണ്ടിയാണ്. ശരിക്കും തിരിയാത്തതിന്റെ പേരിൽ എന്തെങ്കിലും പരിഹാസ വാക്കുകളോ വളിച്ച തമാശകളോ പറഞ്ഞ് ഈ സത്യത്തിനു നേരെ വിടുവായിത്തം പറയുന്നത് അൽപത്തമാണ്. സ്വന്തത്തെപ്പറ്റിയും തന്റെ സ്വത്വത്തെക്കുറിച്ചും തന്നെ ശരിയായി ഗ്രഹിക്കാനും നിർവ്വചിക്കാനും കഴിയാത്ത മനുഷ്യൻ ആകാശ ഭൂലോകാദിചരാചരങ്ങളെ സൃഷ്ടിക്കുന്നതിനു നിദാനമായി-അവയുടെ അടിസ്ഥാന ബീജമായി സൃഷ്ടിക്കപ്പെട്ട ഒളിവിനെക്കുറിച്ചും പ്രകാശബിന്ദുവിനെക്കുറിച്ചും എന്തറിയാനാണ്! അറിവില്ലാത്ത കാര്യത്തെക്കുറിച്ച് എങ്ങനെ തർക്കിക്കാൻ!? ഇന്ദ്രിയ ലോകത്തിന്റെയും ഇന്ദ്രിയാതീത ലോകത്തിന്റെയുമെല്ലാം-അല്ലാഹുവിന്റെ സകല സൃഷ്ടികളുടെയും-അടിസ്ഥാന ബീജമായ തിരുനബിയുടെ ഒളിവിനെ സംബന്ധിച്ചു പരിശുദ്ധ ഖുർആനും തിരുസുന്നത്തും അംഗീകരിക്കുന്ന ആർക്കും മനസ്സിലാക്കാൻ പറ്റുന്ന ചില കാര്യങ്ങൾ കുറിക്കാം. ആകാശഭൂമികൾ എന്നതാണല്ലോ നമ്മുടെ ഭാഷയിൽ ലോകം. ഭൂമിയുടെ ആധിപത്യം നല്കി അല്ലാഹു സൃഷ്ടിച്ചിട്ടുള്ള അവന്റെ ഏറ്റവും ഉദാത്ത സൃഷ്ടിയാണ് മനുഷ്യൻ. 'ഭൂമിയിൽ ആധിപത്യമുള്ള അല്ലാഹുവിന്റെ പ്രതിനിധികൾ' എന്നാണ് മനുഷ്യനെ അല്ലാഹു വിശേഷിപ്പിച്ചത്. (അൽ അൻആം:105, യൂനുസ്:14) ഭൂമിയിലുള്ള സകലതും മനുഷ്യനുവേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണെന്നും അല്ലാഹു വ്യക്തമാക്കി. (അൽബഖറ:29) ആകാശങ്ങളെ ഭൂമിയുടെ മേലാപ്പായും സൂര്യ ചന്ദ്രാതി നക്ഷത്രങ്ങളെ ആകാശത്തിനലങ്കാരമായും മനുഷ്യനു രാപ്പകലുകൾക്കു നിദാനമായും വഴിയടയാളമായും സൃഷ്ടിച്ചിട്ടുള്ളതാണെന്നും അല്ലാഹു വിശുദ്ധ ഖുർആനിൽ പലയിടത്തും വ്യക്തമാക്കി. ഇതെല്ലാം വച്ചുനോക്കുമ്പോൾ പ്രപഞ്ചത്തിന്റെ കേന്ദ്ര സൃഷ്ടി മനുഷ്യനാണ്. മനുഷ്യവർഗ്ഗത്തിലെ വിശിഷ്ട വിഭാഗം അല്ലാഹുവിന്റെ പ്രവാചകൻമാരാണ്. അവരിൽ സർവ്വശ്രേഷ്ടർ നബി(സ) തങ്ങളുമാണ്. മനുഷ്യ വർഗ്ഗത്തിന്റെ പ്രഥമ പിതാവായ ആദമിലൂടെ തന്നെ പ്രഥമ പ്രവാചകരെയും അല്ലാഹുതആലാ സൃഷ്ടിച്ചുവെന്നത് അനിഷേധ്യവും ഖണ്ഡിതവുമായ പരമാർത്ഥമാണ്. എന്നാൽ ആദം നബിക്കു മുമ്പുതന്നെ നബി(സ) തങ്ങളുടെ അടിസ്ഥാന സൃഷ്ടിപ്പും നബിയാക്കിയുള്ള നിശ്ചയവും നടന്നുകഴിഞ്ഞിട്ടുണ്ടെന്നുള്ളതു വിശുദ്ധഖുർആനിന്റെയും സ്വഹീഹായ ഹദീസുകളുടെയും പ്രഖ്യാപനമാണ്. ഇമാം അഹ്‌മദും(റ) ഇമാം ബുഖാരി തന്റെ താരീഖിലും നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങനെ വായിക്കാം: മൈസറത്തുള്ളബ്ബിയെ തൊട്ടു നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, തങ്ങൾ എപ്പോളാണു നബിയായത്? തിരുമേനി പറഞ്ഞു: ആദം വെള്ളത്തിനും കളിമണ്ണിനുമിടയിൽ നിൽക്കുമ്പോൾ. ഇർബാളുബ്നുസാരിയയെത്തൊട്ടു നിവേദനം. നബി(സ) പ്രസ്താവിച്ചു: ആദം(അ) ചെളിമണ്ണിൽ കുഴഞ്ഞുകിടക്കുന്ന അവസരത്തിൽ ഞാൻ അല്ലാഹുവിന്റടുത്ത് അന്ത്യപ്രവാചകരായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. (അഹ്‌മദ്, ബൈഹഖി, ഹാകിം) അബൂഹുറൈറയെത്തൊട്ടു നിവേദനം. സ്വഹാബത്തു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങേക്കു നുബുവ്വത്തു സ്ഥിരപ്പെട്ടതെപ്പോളാണ്? നബി തങ്ങൾ പറഞ്ഞു: ആദമിന്റെ ശരീരവും ആത്മാവും തമ്മിൽ ബന്ധപ്പെടുന്നതിനു മുമ്പ്-ആദം ശരീരത്തിന്റെയും ആത്മാവിന്റെയും മദ്ധ്യത്തിൽ നിൽക്കെ. (തുർമുദി). “ഞാൻ സൃഷ്ടിപ്പിൽ നബിമാരിൽ ആദ്യത്തെയാളും നിയോഗിച്ചയച്ചതിൽ അവസാനത്തെയാളുമാണ്.”(ഇബ്നുഅബീഹാതം)