മൗലിദ് പഠനം
الذهاب إلى القناة على Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
إظهار المزيد1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
1 380
ലോകസഞ്ചാരിയായ ഇബ്നുജുബൈര്‍(റ) (540614) തന്റെ രിഹ്ലയില്‍ പറയുന്നു. റബീഉല്‍അവ്വല്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും തിരുനബി(സ്വ)യുടെ വീട് തുറക്കുകയും ജനങ്ങള്‍ അത് കൊണ്ട് ബറകത്തെടുക്കുകയും ചെയ്തിരുന്നു (രിഹ്ലത്തുബി`ന്‍ ജുബൈര്‍ പേ 114). ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നബിദിനാഘോഷത്തിന്റെ ഒരു രീതിയാണിത്.
(5) അശ്ശൈഖ് സ്വാലിഹ് ഉമറുല്‍ മല്ലാഅ് (റ570)
ഇമാദുദ്ദീ`ന്‍(റ)പറയുന്നു: മൗസിലില്‍ ഉമര്‍ മല്ലാഅ്(റ) എന്നറിയപ്പെടുന്ന ഒരുമഹാനുണ്ടായിരുന്നു.അദ്ദേഹത്തിന് ഖുര്‍ആനിലും ഹദീസിലും നല്ല അവഗാഹം ഉണ്ടായിരുന്നു. പണ്ഡിതന്മാര്‍, ഫഖീഹുകള്‍, രാജാക്കന്മാര്‍, ഭരണാധിപന്‍മാര്‍ എന്നിവര്‍ അദ്ദേഹത്തെ വന്നുകാണുകയും അവിടത്തെ ബറകത്ത് പ്രതീക്ഷിക്കുകയും ബറകത്തെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം എല്ലാവര്‍ഷവും നബി(സ്വ)യുടെ ജന്മദിനത്തോട് അനുബന്ധിച്ച് വലിയ മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ടായിരുന്നു. പ്രസ്തുത സദസ്സില്‍ മൗസിലിലെ രാജാവും കവികളും പങ്കെടുക്കും. കവികള്‍ നബികീര്‍ത്തനങ്ങള്‍ ആലപിക്കും. മൗസിലിലെ രാജാവ് നൂറുദ്ദീ`ന്‍ മഹ്മൂദ് സന്‍കീ അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണിതാവും ശൈഖിന്റെ സ്നേഹിതനും ആയിരുന്നു. ദീനിന്റെ ഗുണങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ അദ്ദേഹത്തോട് ശൈഖ് ഉമര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. (അര്‍റൗളതൈന്‍ ഫീ അഖ്ബാരിദ്ദൗലതൈന്‍ പേ: 203)
(6)നൂറുദ്ദീ`ന്‍ മഹ്മൂദ് സന്‍കീ (റ) (511569)
ഇദ്ദേഹം നീതിമാനായ ഭരണാധികാരിയും ഇസ്ലാമിക ശരീഅത്ത് മുറുകെപ്പിടിച്ചവരും സുന്നത്തുകള്‍ നാട്ടില്‍ സ്ഥാപിക്കുകയും ബിദ്അത്ത് പിഴുതുമാറ്റുകയും ചെയ്ത ഭരണാധികാരിയും ഉമറുബി`ന്‍ അബ്ദില്‍ അസീസ്(റ)വിന് ശേഷം ഏറ്റവും നല്ല ഭരണം കാഴ്ചവെച്ച മഹാമനീഷിയും സുന്നിയും ഹനഫീ മദ്ഹബ്കാരനുമായിരുന്നു. (സിയറുഅഅ്ലാമിന്നുബലാഅ്20/534, അല്‍കാമില്‍ഫിത്താരീഖ് 5/125, വഫയാതുല്‍ അഅ്യാന്‍ 5/185, അല്‍ബിദായതുവന്നിഹായ 12/278) ഇദ്ദേഹം ഏറെ വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ബിദ്അത്തിനെ നഖശിഖാന്തം എതിര്‍ത്ത മഹാന്‍ മൗലിദ് സദസ്സിലെ സ്ഥിരാതിഥിയായിരുന്നു.
(7) ഇമാം ഫഖ്റുദ്ദീനുര്‍റാസീ(റ606)
മൗലിദിന്റെ ബറകത്ത് വിവരിച്ച് മഹാന്‍ പറയുന്നു. മൗലിദ് സദസ്സില്‍ വെച്ച ഭക്ഷണവും വെള്ളവും വളരെയധികം ബറകത്തുള്ളതാണ്. മൗലിദിന്റെ സദസ്സില്‍ വെക്കപ്പെട്ട പണം മറ്റുള്ളവയുമായി കലര്‍ത്തിയാല്‍ അവന് സാമ്പത്തിക ക്ലേശം ഉണ്ടാവുകയില്ല (അന്നിഅ്മതുല്‍കുബ്റാ, പേ 6).
(8)ഇമാം ഹാഫിള് അബുല്‍ഖത്താബ് ബിന്‍ ദിഹ്യ(റ) 544633
നീതിമാനും പ്രവാചക സ്നേഹിയുമായ മുളഫ്ഫര്‍ രാജാവിന് അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന മൗലിദ് രചിച്ചുകൊടുത്ത ഇബ്നു ദിഹ്യ(റ)യാണ്. അതിന് അദ്ദേഹത്തിന് 1000 ദീനാര്‍ സമ്മാനം ലഭിക്കുകയും ചെയ്തു. (അല്‍ബിദായതു വന്നിഹായ 13/136, സിയറു അഅ്ലാമിന്നുബലാഅ് 22/336, വഫയാതുല്‍ അഅ്യാന്‍ 1/437) അദ്ദേഹത്തെ സംബന്ധിച്ച് ദഹബി പറയുന്നത് നോക്കൂ: അദ്ദേഹം മാലികി മദ്ഹബിലെ കര്‍മശാസ്ത്ര പണ്ഡിതനും മുഹദ്ദിസും ആയിരുന്നു. ഹദീസുകളിലെ ബലാബലം പരിശോധിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നു. (സിയറുഅഅ്ലാമിന്നുബലാഅ് 22/336)
(9) ഹാഫിള് അബ്ദുര്‍റഹ്മാന്‍ ഇബ്നുല്‍ജൗസി (510597)
നബിദിനത്തിന്റെ മഹത്വത്തെ സംബന്ധിച്ച് ഇബ്നുല്‍ ജൗസി പറയുന്നു: മൗലിദ് കഴിക്കുന്നത് ആ വര്‍ഷത്തിലെ ആപത്തുകളില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനും ആഗ്രഹങ്ങള്‍ സഫലമാവുന്നതിനും സന്തോഷം കരസ്ഥമാവുന്നതിനും കാരണമാണ്.(സ്വാലിഹുശ്ശാമിയുടെ സുബുലുല്‍ ഹുദാ വര്‍റശാദ് 1/362, അല്‍മവാഹിബുല്ലദുന്നിയ്യ 1/27, താരീഖുല്‍ഖമീസ് 1/223, റൂഹുല്‍ ബയാന്‍ 9/2, സീറതുല്‍ഹലബിയ്യ 1/83)
ദഹബി ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് കാണുക. ശൈഖ്, ഇമാം, അല്ലാമ, മുഫസ്സിര്‍, ഹാഫിള്, ശൈഖുല്‍ ഇസ്ലാം, ദീനിന്റെ അലങ്കാരം(ജമാലുദ്ദീന്‍)….. (സിയറുഅഅ്ലാമിന്നുബലാഅ് 21/366)
അല്‍ ഇമാം അബുല്‍ അബ്ബാസ് അഹ്മദുല്‍ അസഫീ (633)
മൗലിദ് ഗ്രന്ഥം രചിച്ച മഹാനാണ് ഇദ്ദേഹം. ഇമാം അസ്ഖലാനി(റ) പറയുന്നു: പണ്ഡിത`ന്‍, മുഫ്തി, സൂക്ഷ്മശാലി, വ്യത്യസ്ത വിഷയങ്ങളില്‍ അവഗാഹമുള്ള മഹാ`ന്‍. നല്ലൊരു മൗലിദ് രചിച്ചിട്ടുണ്ട്. ഹിജ്റ 633 ല്‍ വഫാതായി (തബ്സ്വീറുല്‍ മുന്‍ദഹബ് ബിതഹ്രീരില്‍ മുഷ്തബഹ് 1/253, മിഅ്യാറുല്‍ മുഅ്റബ് 11/379)
(10) ഇമാം അബുല്‍ഖാസിം മുഹമ്മദ് ബിന്‍ അഹ്മദുല്‍ അസഫീ(റ) 607677
തന്റെ പിതാവിന്റെ (അബുല്‍അബ്ബാസ് അസഫിറ) അദ്ദുര്‍റുല്‍മുനള്ളം ഫീ മൗലിദിന്നബിയ്യില്‍ മുഅള്ളം എന്ന മൗലിദ് പൂര്‍ത്തിയാക്കി. (അസ്ഹാറുര്‍രിയാള് 2/374) ഇമാം സര്‍കലീ പറയുന്നു. അദ്ദേഹം ഉന്നതനും കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്നു.(അല്‍ അഅ്ലാം 5/223) അദ്ദേഹം ഇമാമാണ് (മിഅ്യാറുല്‍ മുഅ്റബ് 11/379).
(11) അശ്ശൈഖ് സ്വലാഹുദ്ദീനു സ്സ്വിഫ്ദീ(റ764)
അബ്ദുല്ലാഹി ബി`ന്‍ അസ്സ്വനീഅതല്‍ മിസ്രീ (734)
മഹാനവര്‍കളുടെ ചരിത്രത്തില്‍ ഇമാം സ്വിഫ്ദീ(റ) പറയുന്നു: എല്ലാവര്‍ഷവും മൗലിദ് സംഘടിപ്പിക്കും. അതില്‍ വലിയ പണ്ഡിതന്മാരും ഭരണാധികാരികളും മറ്റും സംബന്ധിക്കും. അന്ന് അദ്ദേഹം നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ് നന്നായി തയ്യാറെടുക്കും. മൗലിദിന് സംഗമിച്ചവര്‍ക്ക് ധര്‍മം നല്‍കും.
1 380
മൌലിദ് എന്നാല് എന്ത്?നബിദിനാഘോഷം ഇമാമുകളുടെ നിലപാട്
മൌലിദ്’ ഇത് അറബി പദമാണ്. ഭാഷയില്‍ ജന്മ സമയം, ജന്മ ദിവസം മുതലായ അര്‍ഥങ്ങളുണ്ട്. മുസ്ലിംകളുടെ സാങ്കേതിക പ്രയോഗത്തില്‍ ഇതാണ്. ‘അല്ലാഹുവിന്റെ അനു ഗ്രഹവും സാമീപ്യവും നേടിയ മഹ്ത്മാക്കളെ സ്നേഹാദരവോടെ സ്മരിച്ചു അവരുടെ സംഭവബഹുലവും സദാചാര സംപുഷ്ടവുമായ ജീവിതത്തിന്റെ സ്തുതി കീര്‍ത്തനങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രമോ ആയി അവതരിപ്പിക്കുക.’ ഇതാണ് സുന്നികള്‍ പറയുന്ന മൌലിദ്
മൌലിദും മൌലിദാഘോഷവൂം രണ്ടാണ്. മഹാത്മാക്കളുടെ ജന്മത്തില്‍ ആഘോഷം പ്രകടിപ്പിക്കല്‍ മൌലിദാഘോഷമാണ്. രണ്ടിനും ഖുര്‍ആനിലും സുന്നത്തിലും തെളിവുണ്ട്. പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി മഹാത്മാക്കളെ സ്മരിക്കാനും അവരുടെ സ്തുതി കീര്‍ത്തനങ്ങള്‍ ലോകത്തെ അറിയിക്കാനും അല്ലാഹു നിര്‍ദ്ധേശിച്ചതായി കാണാം. ‘ഖുര്‍ആനിലൂടെ ഇസ്മാഈലി(അ)നെ നിങ്ങള്‍ സ്മരിക്കുക.’ ഖുര്‍ആനിലൂടെ ഇദ്രീസി (അ)നെ നിങ്ങള്‍ സ്മരിക്കുക. നമ്മുടെ ദാസനായ ദാവൂദി(അ)നെ നിങ്ങള്‍ സ്മരിക്കുക. ഖുര്‍ആനിലൂടെ മര്‍യമി(അ)നെ നിങ്ങള്‍ സ്മരിക്കുക തുടങ്ങിയ വാക്യങ്ങള്‍ക്ക് ശേഷം ആ മഹാത്മാക്കളുടെ പരിശുദ്ധ ജീവചരിത്രം ലോകത്തിന്റെ മുമ്പില്‍ അഷ്ടാഹു വരക്കു കയും അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. മഹാനായ യൂസുഫ് നബി(അ) ചെറുപ്പത്തില്‍ സ്വപ്നം കണ്ടത് മുതല്‍ മരണ സമയത്ത് എന്റെ നാഥാ ! എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടുകാരനാക്കുകയും ചെയ്യേണമേ ! എന്ന് പ്രാര്‍ഥിച്ചത് വരെ ഖുര്‍ആനിലുണ്ട്. നബി(സ്വ)യുടെ സ്തുതി കീര്‍ ത്തനങ്ങള്‍ പറയുന്ന വളരെയധികം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഈ ആദരിക്കല്‍ ഇസ്ലാമികമായി തെറ്റാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. നമ്മെ ക്കാള്‍ പ്രായാധിക്യം മാത്രമുള്ളവരെ ബഹുമാനിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ലന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ മൌലിദിന്റെ ഉദ്ധേശ്യം മഹാത്മാക്കളെ സ്മരിക്കുക, ബഹുമാനിക്കുക, കീര്‍ത്തിപ്പെടുത്തുക, അവരുടെ പ്രീതി ആഗ്രഹിക്കുക, ഇതു മുഖേന അല്ലാഹുവിന്റെ പ്രീതി നേടുക. ഇതൊന്നും തെറ്റാണന്ന് പറയാന്‍ ദീനില്‍ ഒരു തെളവുമില്ല.
മൌലിദാകാം, ആഘോഷവുമാവാം, കാമ്പയിനാല്‍ ബഹുകേമവും. പക്ഷേ, റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടന് ഇവയൊന്നും പാടില്ല. പാടില്ലാ പാര്‍ട്ടികള്‍ ഇന്നെത്തി നില്‍ക്കുന്നതിവിടെയാണ്. തിങ്കളാഴ്ച നോമ്പ് സംബന്ധിച്ചു പറഞ്ഞ ഹദീസ് നബിദിനത്തിന് ഇസ്ലാമില്‍ പ്രാധാന്യമുണ്‍ടെന്ന് തെളിയിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യമായി ഹദീസില്‍ രണ്‍ടു കാര്യമാണ് നബി(സ്വ)പറഞ്ഞത്. ഒന്ന് ‘എന്റെ ജന്മദിനം’, രണ്‍ണ്ട് വഹ്യ് അവതരിച്ചുവെന്നത്. ഇപ്പോള്‍ നബിയുടെ ജന്മം കൊണ്‍ട് തിങ്കളാഴ്ചക്കു പ്രാധാന്യം ലഭിച്ചുവെന്നത് തീര്‍ച്ചയാണ്. ഇത് എങ്ങനെയാണ് നിഷേധിക്കുക? തിങ്കളാഴ്ച ഈ നിലയില്‍ പ്രാധാന്യമുള്ള ദിവസമാണ് എന്നത് തന്നെയാണ് അത് ആഘോഷിക്കാന്‍ അര്‍ഹമായതും. ഈ അര്‍ഹത പ്രകടിപ്പിക്കല്‍ തന്നെയാണ് ആഘോഷവും. ചുരുക്കത്തില്‍, പ്രസ്തുത ഹദീസ് ജന്മദിനത്തിന് പ്രാധാന്യം നല്‍കാനും ആ ദിവസം ആഘോഷിക്കാനും തെളിവാണ്. തിങ്കളാഴ്ച പ്രഭാതത്തിലാണ് ജനനമെന്ന് എല്ലാവരും സമ്മതിക്കുന്നു. ജനനം കൂടി പരിഗണിച്ചാണ് നോമ്പെന്നും എല്ലാവരും അംഗീകരിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യത്തിന് കാരണമായാണ് അന്ന് എന്റെ ജന്മദിനമാണെന്ന് നബി പറഞ്ഞത്. തിങ്കളാഴ്ചയിലെ പ്രഭാതത്തിന് മാത്രമല്ല, ജനനം നടന്ന തിങ്കളാഴ്ചക്ക് മാത്രവുമല്ല, ഖിയാമം വരെയുളള എല്ലാ തിങ്കളാഴ്ചക്കും ബാധകവുമാണ്. ജനനം നടന്ന പ്രഭാതമുള്‍ക്കൊള്ളുന്ന മുഴുവന്‍ തിങ്കളാഴ്ചക്കും ജനനത്തിന്റെ പ്രാധാന്യം ബാധകമാണങ്കില്‍ ജനനം നടന്ന തിങ്കളാഴ്ചയുള്‍ക്കൊള്ളുന്ന മുഴവന്‍ റബീഉല്‍ അവ്വലിനും അത് ബാധകമാണ്. ജനനം നടന്ന റബീഉല്‍ അവ്വലിന് മാത്രമല്ല, ഖിയാമം വരെ എല്ലാ റബീഉല്‍ അവ്വലിനും ബാധകം തന്നെ
തിരു നബി(സ്വ)യുള്‍പ്പടെയുള്ള മുന്‍ഗാമികള്‍ മുഴുവനും തിരുപ്പിറവിയില്‍ സന്തോഷിച്ചവരായിരുന്നു.ഇമാമുകള് റബീഉല അവ്വല് എങ്ങനെ കൊണ്ടാടിയിരുന്നു എന്നും മൌലിദ് കഴിക്കുന്നതിനെ പറ്റി പണ്ടിതര് എന്ത് പറഞ്ഞു വെന്നും നമുക്ക് പരിശോദിക്കാം........ ചില കിതാബുകള് താഴെ ഉദ്ദരിക്കുന്നു.....
(1) ഹസനുല്‍ ബസ്വരി(റ) മരണം: ഹി. 110
എനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവനും തിരു നബി(സ്വ)യുടെ മൗലിദിന് ഞാ`ന്‍ വിനിയോഗിക്കുമായിരുന്നു. (ഇആനതുത്വാലിബീ`ന്‍ 3/364, അന്നിഅ്മതുല്‍ കുബ്റാ പേ 6)
(2) ജുനൈദുല്‍ ബഗ്ദാദി(റ297)
ആരെങ്കിലും തിരു നബി(സ)യുടെ മൗലിദ് സദസ്സില്‍ സംബന്ധിക്കുകയും അതിന്റെ മഹത്വം ഉള്‍കൊള്ളുകയും ചെയ്താല്‍ അവന്‍ മുഅ്മിനായിട്ടല്ലാതെ ഈ ലോകത്തുനിന്ന് വിട പറയുകയില്ല (ഇആനതുത്ത്വാലിബീ`ന്‍ 3/365, അന്നിഅ്മതുല്‍കുബ്റാ പേ 6)
(3) മഅ്റൂഫുല്‍ ഖര്‍ഖീ(റ200)
ആരെങ്കിലും മൗലിദ് സംഘടിപ്പിക്കുകയും അതിന് സദ്യ ഒരുക്കുകയും പുതുവസ്ത്രം അണിയുകയും ചെയ്താല്‍ പരലോകത്ത് അന്പിയാക്കളോടൊപ്പം സംഗമിക്കുന്നതാണ്. (ഇആനതുത്ത്വാലിബീന്‍ 3/365, അന്നിഅ്മതുല്‍കുബ്റാ പേ 6)
(4) ഇബ്നുജുബൈര്‍(റ) 540614
1 380
അവരുടെ മനസ്സില്‍ റസൂല്‍(സ) ഹീറോ ആകട്ടെ. അപ്പോഴേ റസൂലുല്ലാഹി(സ)യെ അനുകരിക്കുകയുള്ളൂ. ‘അല്ലാഹുവിന്റെ റസൂലില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്’ എന്നു ഖുര്‍ആന്‍ പറഞ്ഞു. മാതൃകയെ അനുസരിക്കുന്നതിനു പകരം അനുകരിക്കുകയാണ് ചെയ്യുക. മോഡലിനെ അനുകരിക്കുകയല്ലേ ചെയ്യുക. അനുസരിക്കുന്നതിനെക്കാള്‍ വലുതാണ് അനുകരിക്കല്‍. അനുകരിക്കണമെങ്കില്‍ ഹൃദയത്തിന്റെ ഉള്ളില്‍ ഹീറോ ആയി വരണം. ക്രിക്കറ്റ് കളിക്കാരന്റെതു പോലെ തലമുടി സംവിധാനിക്കണമെന്നും താടിവെക്കണമെന്നുമാണ് ചെറുപ്പക്കാര്‍ക്കുള്ളത്. റസൂലുല്ലാഹി(സ)യുടെ സുന്നത്തല്ല, വേറെ ചിലരുടെ സുന്നത്താ. ഫര്‍ള് എടുക്കുന്നില്ലെങ്കിലും അവര്‍ ‘സുന്നത്ത്’ എടുക്കുന്നുണ്ട്. അതാണ് സുന്ദരം എന്നിടത്തേക്ക് എത്തുകയാണവര്‍. അങ്ങനെ അവരറിയാതെ റസൂലുല്ലാഹി(സ) സൌന്ദര്യമായി നമുക്ക് പഠിപ്പിച്ചു തന്നിടത്തേക്ക് അവര്‍ എത്തുകയാണല്ലോ ചെയ്യുന്നത്. അവരുടെ ഉള്ളില്‍ നിന്ന് അത്തരം ഹീറോകളെ മാറ്റിയിട്ട് തല്‍ സ്ഥാനത്ത് റസൂലുല്ലാഹി(സ)യും അവിടത്തെ സ്വഹാബത്തുമൊക്കെ ഹീറോ ആയി വരട്ടെ. എന്റെ പേര് ഹംസ എന്നാണ്. എന്റെ തലമുറയില്‍ ഒരുപാട് ഹംസകളുണ്ടാകും. ഈ കൂട്ടത്തില്‍ എത്ര ‘ഹംസ’കളുണ്ട് എന്നു ചോദിച്ചാല്‍ ഉത്തരം പൂജ്യമായിരിക്കും. കാരണം നമ്മുടെ കാലത്തിന് ഹംസത്തുല്‍ കര്‍റാര്‍ (റ) ഹീറോ അല്ല. മുമ്പതല്ല കാര്യം. ബദ്ര്‍ പടപ്പാട്ട് പൂര്‍വീകരായിട്ടുള്ള ആളുകള്‍ പാടിയിരുന്നു. അത് കേള്‍പ്പിച്ചിരുന്നു. മനോഹരമായി വ്യാഖ്യാനിച്ചിരുന്നു. ‘വമ്പുറ്റ ഹംസ റളിയല്ലാ, ആനഫോദസദുല്‍ ഇലാഹി’ തുടങ്ങി പാട്ടുകള്‍ എത്ര മുത്തഖീങ്ങളെ സൃഷ്ടിച്ചു. “ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ നബിയുടെ ഹൌളില്‍ നിന്ന് വെള്ളം കുടിക്കാന്‍ ധൈര്യമുള്ളവന്‍ ഈ നാലു ദിക്കില്‍ ഒരിടത്തുമില്ല. ജിന്നിലും ഇന്‍സിലുമില്ല.” അത്രത്തോളം ശൂരത്വം നിറഞ്ഞ വാക്കുകളൊക്കെ ഹംസത്ത് (റ) പറഞ്ഞപ്പോള്‍, അത് പാട്ടിലൂടെയൊക്കെ കേട്ടപ്പോള്‍ എന്റെ ബാപ്പ തീരുമാനിച്ചു. എന്റെ കുട്ടിക്ക് ഹംസ എന്നാവട്ടെ പേര്. അങ്ങനെ എന്റെ പിതാവിന്റെ തലമുറയില്‍ പെട്ടവരൊക്കെ ചിന്തിച്ചു. ഇന്ന് അതില്‍ നിന്നൊക്കെ മാറി.
പുതിയ നാഗരികതിയില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ക്ക് തേയ്മാനം വരുന്നുണ്ട്. ആ തേയ്മാനം മനസ്സിലാക്കി അതിനെ പുന:പ്രതിഷ്ഠിക്കാന്‍ സമൂഹത്തെ നമ്മള്‍ ജാഗരൂകരാക്കണം. ഒരു സമൂഹം നിലനില്‍ക്കണമെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ടത് അദ്ലാണ്-നീതി. ആകാശഭൂമിയടക്കം പ്രപഞ്ചം തന്നെ നിലനില്‍ക്കുന്നത് അദ്ലിന്റെ മുകളിലാണ്. റസൂലുല്ലാഹി(സ)യെ പറ്റി ഹലീമ ബീവി പറഞ്ഞത് മൌലിദിലുണ്ട്; ‘മുലകുടിക്കുന്ന കാലത്തു തന്നെ അല്ലാഹു റസൂലുല്ലാഹി(സ)ക്ക് നീതി പഠിപ്പിച്ചിരുന്നു. അതുകൊണ്ട് മുലകൊടുക്കുന്ന സമയത്ത് ഞാന്‍ വലത്തേ മുല കൊടുത്താല്‍ കുട്ടി കുടിക്കും. ഇടത്തേ മുല കൊടുത്താല്‍ കുട്ടി കുടിക്കില്ല.’ കാരണമെന്താണ്? അവിടെ ഒരാള്‍ കൂടിയുണ്ട്; ഹലീമാ ബീവി(റ)യുടെ സ്വന്തം മകന്‍. അവനും വേണ്ടേ മുലപ്പാല്‍? അതല്ലാഹു റസൂല്‍ (സ)യെ അറിയിച്ചു. അതുകൊണ്ട് വലത്തെ മുല മാത്രം റസൂലുല്ലാഹി(സ) കുടിക്കുന്നു. ഇടത്തെ മുല കുടിക്കാന്‍ വിസമ്മതിക്കുന്നു.
മൌലിദില്‍ പറഞ്ഞ പാഠമാണിത്. അദ്ല് എന്ന ഏറ്റവും സ്ഥായിയായി നിലനില്‍ക്കേണ്ട ഒരു പാഠം ഇന്ന് പലയിടത്തും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.
മൌലിദ് ഓതുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സിരുത്തി പഠിച്ചാല്‍ നമ്മുടെ പണ്ഡിത•ാര്‍, പൂര്‍വ്വഗാമികള്‍ എന്തിനുവേണ്ടി ജീവിച്ചു, നാമെന്തിനു ജീവിക്കണം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം കിട്ടും. അങ്ങനെ നീതിക്ക്, ന•ക്ക്, സത്യത്തിന് ഒക്കെ വേണ്ടി ജീവിക്കാനുള്ള ത്വരയാണ്, പ്രോത്സാഹനമാണ് മൌലിദുകള്‍ നമുക്ക് നല്‍കുന്നത്. സാഹചര്യം പഠിക്കുമ്പോള്‍, മൌലിദിലൂടെ പോവുമ്പോള്‍ അതാണ് നമുക്ക് ഉരുത്തിരിഞ്ഞു കിട്ടുന്നത്.
(ശൈഖുനാ കുണ്ടൂര്‍ ഉസ്താദ് ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് ‘മൌലിദുകളുടെ സാമൂഹികത’ എന്ന വിഷയത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)
1 380
ആലമുല്‍ ഗൈബുമായി അഥവാ പരോക്ഷ ലോകവുമായി ലോകസംഭവങ്ങള്‍ക്ക് ബന്ധമുണ്ട് എന്നു നമ്മള്‍ കാണണം. വിലക്കയറ്റം കൂടുന്ന സമയത്ത് ഒരു വിശ്വാസി അതെങ്ങനെ കാണണം? “അല്ലാഹുവിന് സൃഷ്ടികളോട് ഇഷ്ടമുണ്ട് എന്നതിന്റെ തെളിവ് അവരുടെ മാര്‍ക്കറ്റില്‍ വിലക്കുറവ് അനുഭവപ്പെടലും അവരുടെ ഭരണാധികാരി നീതിമാനായിരിക്കലുമാണ്. ഇനി അല്ലാഹുവിന് അവന്റെ സൃഷ്ടികളോട് ഇഷ്ടക്കേടുണ്ട് എന്നതിന്റെ തെളിവോ, മാര്‍ക്കറ്റില്‍ വിലക്കയറ്റം അനുഭവപ്പെടലും അവരുടെ ഭരണാധികാരി അക്രമിയാകലുമാണ്.” ഈ ധര്‍മ്മപാഠം നാം മറക്കാന്‍ പാടില്ല. ഏതു സംഭവത്തെ വിലയിരുത്തുമ്പോഴും ഭൌതികമായ വിലയിരുത്തലുകള്‍ക്കപ്പുറം നമ്മള്‍ ആധ്യാത്മികമായ തലത്തിലേക്ക് നീട്ടണം കാര്യങ്ങളൊക്കെ. അതാണ് വിശ്വാസിയുടെ പ്രത്യേകത. സൈനുദ്ദീന്‍ മഖ്ദൂം അവര്‍കള്‍ നാട്ടില്‍ വബാഅ് ഉണ്ടായപ്പോള്‍ -കോളറ ഉണ്ടായപ്പോള്‍ മൌലിദ് ഉണ്ടാക്കി ഓതുകയാണ് ചെയ്തത്. റസൂലുല്ലാഹി(സ)യുടെ മദ്ഹായ ആ മൌലിദില്‍ തന്നെ സ്വലാത്താണ് പ്രധാനം. എല്ലാ ആപത്തുകളില്‍ നിന്നും എല്ലാ രോഗങ്ങളില്‍ നിന്നും നമുക്ക് രക്ഷ നല്‍കുന്ന സ്വലാത്ത്; അതാണ് മൌലിദിലുള്ളത്. നന്നായി സ്വലാത്ത് ചൊല്ലി മൌലിദ് ഓതി പടച്ചവനോട് പറഞ്ഞപ്പോള്‍ തീരുകയും ചെയ്തു ആ നാട്ടില്‍ പടര്‍ന്നു പിടിച്ച കോളറ. വേറെ ഒരു പ്രത്യൌഷധങ്ങളും കൊണ്ടല്ല അത് സുഖപ്പെട്ടത്. പലരുടെയും പ്രചാരണങ്ങളൊക്കെ കേട്ട് നമുക്കിടയില്‍ കുറയുന്നുണ്ട് ഇത്തരം കാര്യങ്ങളൊക്കെ.
മുമ്പ് സ്വലാത്ത് ഉറക്കെ ചൊല്ലിയ പോലെ ഇപ്പോള്‍ ചൊല്ലുന്നുണ്ടോ? വേണ്ട എന്നു വിചാരിച്ചിട്ടല്ല. ചൊല്ലണമെന്ന് മനസ്സിലുണ്ടാകും. റസൂലുല്ലാഹി(സ)യുടെ പേര് കേള്‍ക്കുമ്പോള്‍ പറയാന്‍ തോന്നുന്നില്ല. ഒരു മടി നമ്മെയും ബാധിച്ചിരിക്കുന്നു. ചൊല്ലുക എന്ന് മറ്റുള്ളവരോട് പറയാനല്ല ബുദ്ധിമുട്ട്, പ്രാക്ടിക്കലാക്കാനാണ്. അല്ലാഹു സ്വീകരിക്കണമെങ്കില്‍ സ്വലാത്ത് അപ്പുറവും ഇപ്പുറവും ചൊല്ലണം. റസൂലുല്ലാഹി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കില്‍ പ്രാര്‍ത്ഥന മേല്‍പോട്ടും പോകില്ല, കീഴ്പോട്ടും പോകില്ല എന്നാണ്.
നമ്മുടെ എല്ലാ ന്യൂനതയും തുറന്നു പറയണം. മൌലിദിന്റെ പ്രാര്‍ത്ഥനയില്‍ അതും ഉണ്ട്. മഴ ചോദിക്കുന്നതിനു മുമ്പ് തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കണം. നൂഹ്നബി(അ) ഇക്കാര്യം ചൂണ്ടിക്കാണിച്ചതായി പറയുന്നുണ്ട്. മഴ പെയ്യാന്‍ മരം മാത്രം പോരാ. ഭൌതികമായിട്ടുള്ള പ്രതിവിധികള്‍ കാണണ്ട എന്നല്ല പറയുന്നത്. ഒപ്പം ഒരു വിശ്വാസി ഏതു കാര്യത്തെയും അതിന്റെ ആധ്യാത്മികമായ തലത്തില്‍ നിന്നു കൊണ്ട് കാണേണ്ടതുണ്ട്. പ്രകൃതിദ്രോഹവും ഈ അധ്യാത്മിക നിമിത്തത്തില്‍ പെട്ടതാണ്. പ്രകൃതിയെ ദ്രോഹിക്കുന്നത് അല്ലാഹുവിനെ ദ്രോഹിക്കുന്നതില്‍ പെട്ടതാണ്. നാം പ്രകൃതിയെ ദ്രോഹിക്കാന്‍ പാടില്ല. അല്ലാഹു നമുക്ക് അനുഭവിക്കാന്‍ തന്നിട്ടുള്ള പ്രകൃതിയാണിത്. നബി അത് നന്നായി പഠിപ്പിച്ചിട്ടില്ലേ? യുദ്ധത്തിനു പോകുന്ന സമയത്തു പോലും ആവശ്യമില്ലാതെ മരം മുറിക്കരുത് എന്ന് റസൂല്‍ പറഞ്ഞിട്ടില്ലേ? പരിശുദ്ധ ഖുര്‍ആനില്‍ ധാരാളം പഴങ്ങളും തോട്ടങ്ങളുമൊക്കെ ഉള്ള ഒരു പ്രദേശത്തെ സംബന്ധിച്ച് വിശേഷിപ്പിച്ചത് ഏറ്റവും നല്ല രാജ്യം എന്നാണ്. മരം മുറിച്ചു എന്നു വിചാരിച്ച് മീകാഈല്‍ പണി മുടക്കുകയില്ല. പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ആയുധം. അല്ലാഹുവിനോട് ചോദിക്കുന്നതിനു മുമ്പ് അല്ലാഹുവിന്റെ ഹബീബായിട്ടുള്ള റസൂലുല്ലാഹി(സ)യെ പ്രകീര്‍ത്തിക്കണം. വാഴ്ത്തണം. അങ്ങനെ പ്രകീര്‍ത്തിച്ച് മൌലിദ് ഓതിയതിനു ശേഷം അല്ലാഹുവിനോട് ചോദിക്കണം. അതാണ് ചരിത്ര പശ്ചാത്തലത്തില്‍ വച്ച് മൌലിദിനെ കാണുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്.
കേരളീയരായ പണ്ഡിതര്‍ തന്നെ എത്രയെത്ര മൌലിദ് എഴുതിയിട്ടുണ്ട്. റസൂലുല്ലാഹി(സ)യെ പറ്റിയുള്ള മൌലിദ് മാത്രമല്ല; ഹംസത്ത് എന്നവരെ പറ്റിയുള്ള മൌലിദുണ്ട്. ആഇശ(റ)യെപ്പറ്റി, സിദ്ദീഖ്(റ), ഉമര്‍(റ), അലി(റ), ഉസ്മാന്‍(റ), സുലൈമാന്‍ നബി(അ), ഇല്യാസ് നബി(അ)യെ പറ്റി അടക്കം കേരളീയര്‍ മൌലിദ് എഴുതിയിട്ടുണ്ട്. ഇന്ന് പുതിയ തലമുറ ഇവരില്‍ നിന്നൊക്കെ അശ്രദ്ധരായി നില്‍ക്കുകയാണ്. ഐശ്വര്യറായി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും നിശ്ചയമുണ്ടാകും. പക്ഷേ ഇസ്ലാമിക ചരിത്രത്തിലെ മറ്റൊരു സൌന്ദര്യത്തെപറ്റി- യൂസുഫ് നബിയെ പറ്റി ആര്‍ക്കും അറിവുണ്ടാകില്ല. അത്തരത്തിലുള്ള സൌന്ദര്യത്തിന്റെ പ്രതീകങ്ങളെയൊക്കെ നമ്മുടെ കുട്ടികള്‍ അറിയണം. അതൊക്കെ മറന്നു പോയി. അതിന്റെ സ്ഥാനത്ത് ഐശ്വര്യ റായിയും മറ്റും വരികയല്ലേ ചെയ്യുന്നത്.
മനോഹരമായി മൌലിദൊക്കെ ചൊല്ലി പഠിപ്പിക്കണം. സ്റേജില്‍ മാത്രം പോരാ; വീട്ടിലും. റബീഅ് എന്ന വാക്കിന്റെ അര്‍ത്ഥം വസന്തം എന്നാണ്. വസന്തം എന്നു പറഞ്ഞാല്‍ അതില്‍ പൂക്കളുണ്ടാകും. കായ്കളുണ്ടാകും. പക്ഷികള്‍ തോട്ടത്തില്‍ വന്ന് പാട്ടു പാടും. ഇതൊക്കെയാണ് വസന്തം. അതുപോലെ റബീഉല്‍ അവ്വല്‍ വസന്തമാക്കണം. സുഗന്ധവസ്തുക്കളുപയോഗിച്ചു കൊണ്ട് അന്തരീക്ഷം സുഗന്ധമയമാക്കിത്തീര്‍ക്കണം. പനിനീര്‍, അത്തര്‍ ഒക്കെ വേണം. റബീഇനെ അലങ്കരിക്കുക. വീടുകളില്‍ മൌലിദ് ആലപിച്ചു കൊണ്ട് ഗാനാലാപനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക. അങ്ങനെ പുതിയ തലമുറയെ അതിലേക്ക് അടുപ്പിക്കണം.
1 380
‘ളുല്‍മ്, അദുവ്വ്’ ഇതൊക്കെ കാണാം. ആരാണ് അന്നത്തെ അക്രമികള്‍? സാമൂതിരിപ്പാട് ഒരിക്കലും നമ്മോട് അക്രമം ചെയ്തിട്ടില്ല. സാമൂതിരിയുടെ ഭരണത്തില്‍ മുസ്ലിംകള്‍ സുരക്ഷിതരായിരുന്നു. പള്ളിയിലെ ഉസ്താദുമാര്‍ക്കടക്കം ശമ്പളം കൊടുത്തിരുന്നു. ആരെങ്കിലും കൊല നടത്തിയിട്ടുണ്ടെങ്കില്‍ ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ശിക്ഷ നല്‍കിയിരുന്നു. ഇന്നത്തെ സെക്കുലര്‍ സര്‍ക്കാറുകളില്‍ നിന്ന് മുസ്ലിംകള്‍ അനുഭവിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്വാതന്ത്യ്രങ്ങളും സൌകര്യങ്ങളും അനുഭവിച്ചിരുന്നു സാമൂതിരിപ്പാടിന്റെ കാലഘട്ടത്തില്‍. എന്നു മാത്രമല്ല, ഹൈന്ദവ വിശ്വാസപ്രകാരം കടലില്‍ യുദ്ധം ചെയ്യാന്‍ പറ്റില്ല. അത് അവര്‍ക്ക് തെറ്റാണ്. അതുകൊണ്ട് സാമൂതിരിപ്പാട് കടല്‍തീരത്ത് താമസിക്കുന്ന അമുസ്ലിം സഹോദര•ാരോട് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തു. അങ്ങനെ 1000 വീട്ടുകാര്‍ ഇസ്ലാം സ്വീകരിച്ചു എന്നാണ് ചരിത്രം. അറിയില്ലേ ചെമ്മാട് പ്രദേശം? ആയിരാം വീട്ടില്‍(എ വി) അബ്ദു ഹാജിയെ അവിടുത്തുകാര്‍ക്കറിയാം. കടല്‍തീരത്ത് 1000 വീട്ടുകാര്‍ സാമൂതിരിപ്പാടിന്റെ കല്‍പനയനുസരിച്ച് ഇസ്ലാം സ്വീകരിച്ച കൂട്ടത്തില്‍ ആയിരാമത്തെ വീടാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഇനീഷ്യല്‍ ആയിരാംവീട്ടില്‍ എന്നായി. ‘അദുവ്വിനാ’ എന്ന് പ്രാര്‍ത്ഥനയില്‍ പറയുമ്പോള്‍ അന്നത്തെ കാലത്ത് പോര്‍ച്ചുഗീസുകാരെയാണ് ഉദ്ദേശം. ഇപ്പോള്‍ കാലഘട്ടം മാറി. ഇന്ന് സാമ്രാജ്യത്വ ശക്തികളോട് നമ്മുടെ സമീപനം എന്താണെന്ന് മനസ്സിലാക്കണം.
കുറച്ചു മുമ്പ് ലോകകപ്പ് നടക്കുന്നു. ഞാനൊരു പ്രീ പ്രസ് ഷോപ്പില്‍ ഇരിക്കുകയാണ്. ഒരു കുട്ടി ഫ്ളക്സ് ഉണ്ടാക്കാന്‍ വന്നു. വേള്‍ഡ് കപ്പ് നടക്കുകയല്ലേ; നീ ആരുടെ ഫാനാണെന്ന് ചോദിച്ചു ഞാനവനോട്. ‘ഇംഗ്ളണ്ടിന്റേതാണ്’ എന്ന് മറുപടി. ‘പാര്‍ട്ടി ഏതാണ്?’ ‘ഞങ്ങള്‍ കെ എസ് യുക്കാരാണ്’.
‘ഗാന്ധിജിയുടെ പാര്‍ട്ടിയല്ലേ. ഗാന്ധിജി ബ്രിട്ടീഷുകാരോട് ക്വിറ്റ് ഇന്ത്യ എന്നു പറഞ്ഞതല്ലേ? അവര്‍ ഇവിടെ വന്ന് അക്രമം ചെയ്ത് വാഗണ്‍ ട്രാജഡി ഉണ്ടാക്കി. എത്രയോ ആളുകളെ കൊന്നു. അതുപോലെ കുറെ ആളുകളെ നാടുകടത്തി. മമ്പുറം തങ്ങളുടെ വഫാത്ത് തന്നെ അവരുമായിട്ടുള്ള ഫൈറ്റില്‍ ഉണ്ടായതാണ്. കാല്‍ തുടക്ക് വെടി കൊണ്ട് ആ വ്രണം വലുതായിട്ടാണ് അദ്ദേഹത്തിന്റെ വിയോഗം നടക്കുന്നത്. അങ്ങനെയുള്ള മമ്പുറം തങ്ങളോട് ചെയ്തത്, സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങളോട് ചെയ്തത്, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയെ മരത്തില്‍ കെട്ടിയിട്ടാ വെടിവച്ചത്. ബ്രിട്ടീഷുകാരോടുള്ള വിരോധം വച്ചു പുലര്‍ത്തിയതുകൊണ്ടാണ് അവര്‍ക്കൊക്കെ ഇങ്ങനെ സംഭവിച്ചത്. എന്നിട്ട് അവരോട് ഇന്ത്യ വിട്ടു പോവൂ എന്നു പറഞ്ഞ മഹാത്മാ ഗാന്ധിയുടെ പി•ുറക്കാരായ കെ എസ് യുക്കാര്‍ എന്തേ ഇങ്ങനെ വെള്ളക്കാരെ വെല്‍ക്കം ചെയ്യാന്‍ വേണ്ടിയിട്ട് ഫ്ളക്സ് ഉണ്ടാക്കുന്നത്’ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ‘ഇത് കളിയല്ലേ?’ കളിയല്ലേ എന്നു പറഞ്ഞാല്‍ എല്ലാറ്റിനും ജസ്റിഫിക്കേഷനായി.
അപ്പോള്‍ സാഹചര്യം മാറിയിട്ടുണ്ട്. അവരൊക്കെ ആരോടൊക്കെ പൊരുതിയോ, അവരോട് നമ്മുടെ സമീപനമെന്താണെന്ന് നമ്മള്‍ ചിന്തിക്കണം. ഇന്നത്തെ പുതിയ തലമുറ ചിന്തിക്കണം.
വാസ്കോ ഡ ഗാമ വരുന്ന സമയത്ത് മക്കത്തു നിന്ന് ഹജ്ജ് കഴിഞ്ഞ് കുറെ ആണുങ്ങളും പെണ്ണുങ്ങളും കപ്പലില്‍ വരികയാണ്. കടലില്‍ വച്ച് ഗാമ ആ കപ്പല്‍ പിടിച്ചിട്ട് അതിലുള്ള ഹാജിമാരായ ആണുങ്ങളെയും പെണ്ണുങ്ങളെയും അങ്ങനെത്തന്നെ ചുട്ടു കൊന്നു. അവര്‍ ജീവനുവേണ്ടി കെഞ്ചി; ‘ഞങ്ങളുടെ ജീവന്‍ തരൂ, ബാക്കിയുള്ളതൊക്കെ എടുത്തോളൂ’ എന്ന്. അത്തരത്തിലുള്ള കൊള്ളത്തലവനാണ് അദ്ദേഹം. അയാളുടെയും പിന്‍ഗാമികളുടെയും ബുദ്ധിമുട്ടുകൊണ്ട് അവരെ നാട്ടില്‍ നിന്നു പറഞ്ഞയക്കാന്‍ വേണ്ടി അറബ് ലോകത്തും ഇന്ത്യയുടെ പല ഭാഗത്തുമുള്ള രാജാക്ക•ാരോടൊക്കെയും സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് എഴുതപ്പെട്ടതാണ് ‘തുഹ്ഫതുല്‍ മുജാഹിദീന്‍’. സൈനുദ്ദീന്‍ മഖ്ദൂം സ്വഗീറിന്റെതാണത്. ആ പോര്‍ച്ചുഗീസുകാരെയാണ് നമ്മള്‍ രണ്ടാമതും തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി ഫ്ളക്സ് കെട്ടുന്നത്. ആ സാമ്രാജ്യത്വ ശക്തിക്കെതിരില്‍ സഹായിക്കാന്‍ വേണ്ടിയാണ് അല്ലാഹുവിനോട് മൌലിദ് ഓതി ആവശ്യപ്പെടുന്നത്.
അതൊരു പശ്ചാത്തലം. അതേപോലെ തന്നെ നാട്ടില്‍ വളരെ വ്യാപകമായി കോളറ ബാധിച്ചു. അത് ബാധിച്ചപ്പോള്‍ അതിനെതിരില്‍ അന്ന് ഇന്നത്തേതു പോലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഔഷധ പ്രയോഗങ്ങളും ശക്തമായിട്ട് ഉണ്ടായിരുന്നില്ല. മൌലിദ് ഓതി പ്രാര്‍ത്ഥിച്ചാണ് അവര്‍ അക്കാലത്തെ നേരിട്ടത്. യഥാര്‍ത്ഥത്തില്‍ ഭൌതിക ലോകത്തുണ്ടാകുന്ന എല്ലാ സംഭവങ്ങള്‍ക്കും ഒരു ആധ്യാത്മികമായ കാരണമുണ്ട്.
ഇക്കണക്കിന് നമ്മള്‍ ഇന്ന് മൌലിദ് എത്ര മാത്രം വ്യാപകമാക്കണം. മുപ്പത്തിയൊന്ന് ശതമാനം മഴകുറഞ്ഞ കാലമാണിത്. ഭരണാധികാരിക്ക് തരാന്‍ പറ്റുന്നതല്ല മഴ. അല്ലാഹു ഭൂമി ഉണ്ടാക്കിയ ശേഷം ഏറ്റവും കൂടുതല്‍ ചൂട് വന്നത് 2010 ലാണത്രെ. ഭൂമിയില്‍ ഇത്തരം വലിയ ആപത്തുകളൊക്കെ വരുന്ന സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നതിന്റെ ഏറ്റവും നല്ല പാഠമാണ് സൈനുദ്ദീന്‍ മഖ്ദൂം നമ്മെ പഠിപ്പിക്കുന്നത്.
1 380
സത്യത്തില്‍ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (റ) എന്ന സ്വഹാബിയെ റസൂല്‍ അവഗണിച്ചിട്ടില്ല. വലിയ ആളുകള്‍ വീട്ടില്‍ വന്ന് നമ്മളോട് പ്രധാനകാര്യങ്ങള്‍ സംസാരിക്കുന്നിടത്തേക്ക് കൊച്ചുമോന്‍ കേറിവന്നാല്‍ നമ്മള്‍ പറയും; ‘മോന്‍ അകത്തേക്ക് പൊയ്ക്കോ’ എന്ന്. അതാണിവിടെയും നടന്നത്. മാത്രമല്ല, അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം എന്ന അന്ധനായ സ്വഹാബിയുടെ മഹത്വം അന്ത്യനാള്‍ വരേക്കും വാഴ്ത്തപ്പെടാനാണ് ആ സംഭവം എടുത്തു പറയുന്നത് ഖുര്‍ആന്‍. റസൂല്‍(സ) തന്നെയും ആ സ്വഹാബിയെക്കാണുമ്പോള്‍ ഈ സംഗതി പറഞ്ഞ് സന്തോഷിപ്പിക്കാറുണ്ട്. ഈ സ്നേഹവും സന്തോഷവുമൊക്കെ എന്താ സാധനം എന്നറിയാതെയാണ് ചിലരിതൊക്കെ റസൂലിന് പറ്റിയ തെറ്റായി വ്യാഖ്യാനിക്കുന്നത്.
‘ശരി, ഇനി രണ്ടാമത്തേ തെറ്റ് പറയൂ.’ അയാള്‍ പിന്നെയും തുടങ്ങി. രണ്ടു മൂന്നെണ്ണം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ഇനി പറയല്ലേ; റസൂലുല്ലാഹി(സ)ക്ക് തെറ്റിയിട്ടുണ്ട് എന്ന് കേള്‍ക്കാന്‍ വല്ലാത്ത ഇടങ്ങേറുണ്ട്. ഇനി ഒരു കാര്യം ചെയ്യ്. മൌലാനാ മൌദൂദിയുടെ ഒരു മൂന്നു തെറ്റ് പറയൂ’ ഇതു പറഞ്ഞതോടെ അയാള്‍ പരുങ്ങി. ‘മൌലാനയെ പറ്റി അങ്ങനെ പറയാന്‍ കിട്ടുന്നില്ല’. ‘എന്താ കിട്ടാത്തത്?’ ‘അത് കിട്ടുന്നില്ല’.
റസൂലുല്ലാഹിയുടെ മൂന്നു തെറ്റ് എണ്ണിയില്ലേ? മൌദൂദിയുടെ ഒരു തെറ്റ് പോലും ശ്രദ്ധിക്കാതിരിക്കാനുള്ള കാരണമെന്താണ്? ഇതാണു കാര്യം. ഇഷ്ടത്തോടു കൂടെ ഒരാളെ നോക്കിയാല്‍ ഉള്ള തെറ്റുപോലും കാണില്ല. ഇഷ്ടമില്ലാതെ നോക്കിയതാണെങ്കില്‍ ഇല്ലാത്തതും കാണും. “വഐനുര്‍റിളാ അന്‍കുല്ലി ഐബിന്‍…..” എന്ന അറബി കാവ്യത്തിന്റെ താത്പര്യവും അതാണ്. റസൂലുല്ലാഹി(സ)യെ നിങ്ങള്‍ വിമര്‍ശനബുദ്ധ്യാ നോക്കി. മൌദൂദിയെ വിമര്‍ശനബുദ്ധ്യാ നോക്കിയില്ല. അപ്പോള്‍ റസൂലുല്ലാഹിയുടെ തെറ്റല്ലാത്ത സംഗതിയും തെറ്റായി തോന്നി. മൌദൂദിയുടെ ഒരു തെറ്റും കാണാന്‍ കഴിഞ്ഞതുമില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞിടത്തേക്ക് എത്തിയില്ലേ?
ഈ സംഭവം ഞാന്‍ പറയാനിടവന്നത് മൌലിദിനോട് വച്ചു പുലര്‍ത്തുന്ന നിലപാടിനെപ്പറ്റി ആലോചിച്ചപ്പോഴാണ്. റസൂലുല്ലാഹി(സ)യോട് മാനസികമായ അടുപ്പം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്, മൌലിദിനോട് വെറുപ്പുണ്ടാവുന്നത്. എന്നാല്‍ റസൂല്‍(സ)യോട് മാനസികമായ ബന്ധമുള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വിക•ാര്‍. അവര്‍ റസൂലുല്ലാഹി(സ)യെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് അത് ശിര്‍ക്കാണെന്നു പറയുക? ‘അല്‍ഹംദുലില്ലാ’ എന്നല്ലേ നമ്മള്‍ പറയുന്നത്; സര്‍വസ്തുതിയും അല്ലാഹുവിനാണെന്ന്. ഒന്നാലോചിച്ചു നോക്കൂ, ലളിതമായിട്ട്. സര്‍വസ്തുതിയും അല്ലാഹുവിനാണ് എന്നു പറഞ്ഞാല്‍ റസൂലുല്ലാഹി(സ)യെ പുകഴ്ത്തിയാല്‍ അതും അല്ലാഹുവിനുള്ള പുകഴ്ത്തലല്ലേ? പിന്നെങ്ങനെയാണ് ഇത് ശിര്‍ക്കും ബിദ്അത്തുമൊക്കെ ആകുന്നത്?
മുഹമ്മദ് എന്ന പേരിന്റെ അര്‍ത്ഥമെന്താണ്? ‘വാഴ്ത്തപ്പെടുന്നവന്‍’ എന്നല്ലേ. അല്ലാഹു അബ്ദുല്‍ മുത്തലിബിന് ഇല്‍ഹാമായി തോന്നിപ്പിച്ച പേരാണിത്.അപ്പോള്‍ സ്തുതിയും വാഴ്ത്തും അര്‍ഹിക്കുന്ന വ്യക്തിത്വമാണ് റസൂല്‍ എന്നു മനസ്സിലാക്കാന്‍ എവിടെയും പോവണ്ട. അല്ലാമാ ഇഖ്ബാലിന്റെ ഒരു കവിതയുടെ ആശയം ഇങ്ങനെയാണ് : ‘നിന്റെ ശരീരമാകുന്ന അബൂജഹ്ലില്‍ നിന്ന് നിനക്ക് മോചനം കിട്ടണമെങ്കില്‍ നീ നിന്റെ കൈ അഹദിലേക്കും അഹ്മദിലേക്കും ചേര്‍ത്തു വെക്കുക.’ അഹദിലേക്കു മാത്രം ചേര്‍ത്തു വച്ചാല്‍ പോരെന്നാണ് കവി പറയുന്നത്. അഹ്മദിലേക്കും ചേര്‍ത്തുവെക്കണം. എന്താണ് അഹ്മദും അഹദും തമ്മിലുള്ള വ്യത്യാസം. അഹ്മദില്‍ മീമുണ്ട്; അഹദില്‍ മീമില്ല. അതുതന്നെ വ്യത്യാസം? മീമ് എന്തിനെയാണ് സൂചിപ്പിക്കുന്നത്? മനുഷ്യനെത്തന്നെ.
അങ്ങനെ റസൂലുല്ലാഹി(സ)യെ ഹൃദയത്തില്‍ വരിച്ചവര്‍, സ്നേഹിച്ചവര്‍, അവിടുത്തോട് അനുരാഗം വച്ചവര്‍; ഇത്തരത്തിലുള്ള ആളുകള്‍ എഴുതിയതാണ് മൌലിദ്. അവര്‍ക്ക് അവരുടെ ഹൃദയത്തിലെ നിറഞ്ഞ സ്നേഹവും അനുരാഗവും പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനു വേണ്ടി പേനയെടുത്തതാണവര്‍. ആ മൌലിദുകള്‍ക്ക് അവരവര്‍ ജീവിക്കുന്ന സാഹചര്യവുമായി ബന്ധമുണ്ട്. ആ ബന്ധവും നമ്മള്‍ പഠിക്കേണ്ടതാണ്.
ഒരു പാട് മൌലിദുകളുണ്ട്. അതില്‍ എപ്പോഴും ഓതിക്കൊണ്ടിരിക്കുന്നത് സൈനുദ്ദീന്‍ മഖ്ദൂമിന്റെ മന്‍ഖൂസ് മൌലിദാണ്. മഖ്ദൂമുമാരുടെ ജീവിത സാഹചര്യമെന്തായിരുന്നു? പോര്‍ച്ചുഗീസുകാരുടെ വരവിന്റെ കാലഘട്ടമാണത്. സാമൂതിരിപ്പാടാണ് രാജ്യം ഭരിക്കുന്നത്. കാലത്തിന്റെ ഗതിയറിഞ്ഞ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ആദ്യമായി ‘തഹ്രീളു അഹ്ലില്‍ ഈമാന്‍’ എന്ന ഗ്രന്ഥമെഴുതി. ആളുകളെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ പ്രേരിപ്പിക്കാനാണ് അതെഴുതിയത്. കവിതയാണത്. ആ പശ്ചാത്തലം തന്നെയാണ് മന്‍ഖൂസ് മൌലിദിന്റെയും പശ്ചാത്തലം. അക്രമികളുടെ (അദുവ്വ്) കാലഘട്ടമാണത്. മൌലിദിന്റെ അവസാനത്തിലുള്ള പ്രാര്‍ത്ഥനയില്‍ ഈ അദുവ്വിനെ – ശത്രുവിനെപ്പറ്റിയുണ്ട്. ഇബ്നു ഹജറുല്‍ ഹൈതമി റഹിമഹുല്ലാഹ് ആണ് ആ പ്രാര്‍ത്ഥന എഴുതിയത്. ‘അല്ലാഹുമ്മ ഇന്നാ നതവസ്സലു ഇലൈക ബിസ്മികല്‍ അളീം…’ ആ പ്രാര്‍ത്ഥനയില്‍ ആ സാഹചര്യമടങ്ങിയിട്ടുണ്ട്. അവിടെ ‘വബാഅ്’ എന്നു കാണാം. ‘ത്വാഊന്‍’ എന്ന് കാണാം.
1 380
മൗലിദുകളുടെ സാമൂഹികത
ഇഷ്ടത്തോടു കൂടെ ഒരാളെ നോക്കിയാല്‍ ഉള്ള തെറ്റുപോലും കാണില്ല. ഇഷ്ടമില്ലാതെ നോക്കിയതാണെങ്കില്‍ ഇല്ലാത്തതും കാണും. “വഐനുര്‍റിളാ അന്‍കുല്ലി ഐബിന്‍…..” എന്ന അറബി കാവ്യത്തിന്റെ താത്പര്യവും അതാണ്. മുത്തുനബിക്കില്ലാത്ത തെറ്റുകള്‍ കാണുന്നതും മൌദൂദിക്കുള്ള പാളിച്ചകള്‍ കാണാതിരിക്കുന്നതും ഇഷ്ടക്കേട് കൊണ്ടുതന്നെയാണ്.--- സി ഹംസ
റസൂലിനെ സ്തുതിക്കുന്നതാണ് മൌലിദുകള്‍. എന്തുകൊണ്ട് റസൂല്‍ സ്തുതിക്കപ്പെടണം എന്നൊരാലോചന നടത്തുമ്പോള്‍ നമുക്ക് തോന്നുന്ന ഒരുപാട് സാധാരണ കാര്യങ്ങളുണ്ട്. നമ്മള്‍ ഒരു കാറ് വാങ്ങിയാല്‍ അതെപ്പറ്റി എന്തെല്ലാം മദ്ഹ് പറയും. കൊള്ളാവുന്ന ഒരു വീടുണ്ടാക്കിയാല്‍ ആയിരം നാക്കായിരിക്കും നമുക്ക്, അതെക്കുറിച്ചു പറയാന്‍. അതിന്റെ സിറ്റൌട്ട്, ഓഫീസ്, മറ്റ് സംവിധാനങ്ങള്‍. അതിന്റെ പ്രസക്തി വിശദീകരിച്ച് നമുക്ക് പൂതി കെടൂല. റസൂല്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്: “മന്‍ അഹബ്ബ ശൈഅന്‍ അക്സറ ദിക്റുഹൂ” – ഒരാള്‍ക്കൊന്നിനോടുള്ള പ്രിയം കൂടിയാല്‍ അയാളതിനെപ്പറ്റി പറഞ്ഞു കൊണ്ടേയിരിക്കും.
ഇത് മനുഷ്യപ്രകൃതിയിലുള്ളതാണ്. മുജാഹിദുകള്‍ക്ക് ഇഷ്ടപ്പെട്ടവരെ അവര്‍ മദ്ഹ് ചെയ്യും. നിങ്ങള്‍ക്കറിയുമോ, അരീക്കോട്? മുജാഹിദുകളുടെ കോട്ടയായിരുന്നു ഒരു കാലത്ത്. പത്തുപതിനഞ്ചു കൊല്ലം ഞാനും അരീക്കോട്ടുണ്ടായിരുന്നു. അന്ന് മുജാഹിദ് നേതാവ് അബ്ദുസ്സലാം മൌലവിക്ക് ഒരു അവാര്‍ഡ് കിട്ടി. വലിയ സംഖ്യയൊന്നുമല്ല; ആയിരം രൂപയുടേതാണ്. മൂന്നു ദിവസമായിരുന്നു അവിടുത്തെ ആഘോഷം. അപ്പോള്‍ അവരവര്‍ക്ക് ഇഷ്ടപ്പെട്ടതൊക്കെ അതാതാളുകള്‍ ആഘോഷിക്കുന്നുണ്ട്.
മക്തിതങ്ങളുടെ ആണ്ട് മറന്നാലും നൂറ്റാണ്ട് അവര്‍ ആഘോഷിച്ചില്ലേ? അവര്‍ മനസ്സിലാക്കിയ രീതിയിലുള്ള മക്തിതങ്ങളുടെ സ്മരണ അവര്‍ കൊണ്ടാടുന്നു. സത്യത്തില്‍ മക്തിതങ്ങള്‍ മുജാഹിദുകള്‍ക്ക് ആഘോഷിക്കാന്‍ വകുപ്പുള്ള ആളൊന്നുമല്ല. ക്രിസ്ത്യന്‍ മിഷനെറിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ‘റസൂല്‍ അല്ലാഹുവിന് അത്ര അടുത്ത ആളാണെങ്കില്‍ (ഹബീബ്) റസൂലിന്റെ പേരക്കുട്ടി കര്‍ബലയില്‍ ദാരുണമായി കൊല്ലപ്പെട്ട സമയത്ത് നിങ്ങളുടെ റസൂല്‍ അതെക്കുറിച്ച് അല്ലാഹുവിനോട് വല്ലതും പറഞ്ഞോ?’ ക്രിസ്ത്യാനികളുടെ ചോദ്യമായിരുന്നു ഇത്. അപ്പോള്‍ മക്തി തങ്ങളുടെ മറുപടി ഇതായിരുന്നു: “അതേ, അല്ലാഹുവിനോട് പരാതി പറഞ്ഞു. എന്റെ പേരക്കുട്ടിയെയാണല്ലോ ആ കൊല്ലുന്നത്, നീയൊന്ന് ഇടപെടണമെന്ന്. അപ്പോള്‍ അല്ലാഹുവിന്റെ മറുചോദ്യം ഇതായിരുന്നു: ഹും, നിന്റെ പേരക്കുട്ടി. എന്റെ മകനെ ധിക്കാരികള്‍ കുരിശിലേറ്റിയിട്ട് ഞാനിടപെട്ടിട്ടില്ല. എന്നിട്ടല്ലേ നിന്റെ മോന്‍?” യേശുവിനെ ദൈവപുത്രനായിട്ടാണല്ലോ ക്രിസ്ത്യാനികള്‍ കാണുന്നത്. ഇതായിരുന്നു മക്തിതങ്ങള്‍. അല്ലാതെ മുജാഹിദുകള്‍ക്ക് ആഘോഷിക്കാനായിട്ട് മക്തിതങ്ങളുടെ രചനകളില്‍ ഒന്നും കാണുന്നില്ല. ഏതായാലും മുജാഹിദുകള്‍ ആഘോഷിച്ചു. ജമാഅത്തുകാരും അവര്‍ക്കിഷ്ടപ്പെട്ടവരെ ആഘോഷിക്കുന്നുണ്ട്. മൌലാനാ മൌദൂദിയെപ്പറ്റി പുസ്തകമെഴുതും. പതിപ്പിറക്കും. അനുസ്മരണ പരിപാടികള്‍ നടത്തും.
അവര്‍ക്കിഷ്ടപ്പെട്ടവരെ അവര്‍ പുകഴ്ത്തും; നമ്മള്‍ നമുക്കിഷ്ടപ്പെട്ടവരെയും. റസൂല്‍ തെറ്റു പറ്റിയ ആളാണെന്നാണ് അവരുടെ വാദം. മൌദൂദിക്കാണെങ്കിലോ ഒറ്റ തെറ്റും പറ്റിയിട്ടുമില്ല. തെറ്റ് ചെയ്യുന്നത് പൂര്‍ണതക്കെതിരല്ലേ? അങ്ങനെയാണെങ്കില്‍ അല്ലാഹു എങ്ങനെയാണ് റസൂലിനെ ഇന്‍സാന്‍ കാമില്‍ – യാസീന്‍ എന്നു വിളിക്കുക? ‘തങ്ങള്‍ അത്യുന്നത സ്വഭാവത്തിനുടമയാണ്’ എന്ന് അല്ലാഹുവല്ലേ റസൂലിനെ പുകഴ്ത്തിയത്? സ്വഭാവ സര്‍ട്ടിഫിക്കറ്റ് അല്ലാഹുവല്ലേ കൊടുത്തത്?
ജമാഅത്തെ ഇസ്ലാമിയെപ്പറ്റി ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്തു വന്നു; എന്നെ കാണാന്‍ വേണ്ടി. അറുപതാമത്തെ വയസ്സില്‍ ജമാഅത്തായിരിക്കുന്നു ആ മനുഷ്യന്‍. മൂന്നാലു കൊല്ലം ജമാഅത്തിന്റെ ശാന്തപുരം കോളജില്‍ പഠിപ്പിച്ച ആളാണല്ലോ ഞാന്‍. അതുകൊണ്ടാണ് എന്നെ കാണാന്‍ വന്നത്. എന്തേ, ഈ അറുപതില്‍ ജമാഅത്തായത് എന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്, ‘മകന്‍ ശാന്തപുരം കോളജിലാണ് പഠിക്കുന്നത് എന്നായിരുന്നു. അങ്ങനെയാണെങ്കില്‍ കുട്ടികളെ ക്രിസ്ത്യാനികളുടെ ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ പഠിക്കാന്‍ നമ്മളില്‍ പലരും, വിടാറില്ലേ; അക്കണക്കിന് നമ്മള്‍ ക്രിസ്ത്യാനികളാവണോ എന്നായി ഞാന്‍. ‘എന്താ നിങ്ങള്‍ക്ക് ജമാഅത്തിനോടിത്ര വിരോധം’. അദ്ദേഹത്തിന്റെ ചോദ്യം. ‘എനിക്ക് വിരോധമില്ല. വിയോജിപ്പേയുള്ളൂ’. ‘എന്താണ് നിങ്ങളുടെ വിയോജിപ്പ്?’ ‘മൌദൂദിയാണ് റസൂലിനെക്കാള്‍ വലിയ ആള് എന്നു പറയുന്നവരാണ് നിങ്ങള്‍’. ‘ഏയ്, ഞങ്ങള്‍ അങ്ങനെയൊന്നുമല്ല, ഞങ്ങളും റസൂലിനെ വിശ്വസിക്കുന്നവരാണ്’. ‘വിശ്വസിക്കുന്നുണ്ടാവും. പക്ഷേ, ആദരവ് റസൂലിനെക്കാള്‍ മൌദൂദിയോടല്ലേ? ‘ആരു പറഞ്ഞു, അങ്ങനെയൊന്നുമല്ല.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘റസൂലിന് തെറ്റ് പിണഞ്ഞിട്ടുണ്ടോ?’
അപ്പോള്‍ തുടങ്ങി അയാള്‍ അതു പറയാന്‍. ‘അബസ വതവല്ലാ’ എന്ന് അല്ലാഹു റസൂലിനെ ആക്ഷേപിച്ചില്ലേ എന്ന്.
1 380
*ഒരു അന്വേഷണം*
കേരളത്തിൽ പ്രസിദ്ധമായ മുഹ്‌യുദ്ദീൻ മൗലിദ് അടക്കം നിരവധി മൗലിദുകൾ രചിച്ച മഹാൻ ശൈഖ് മഹ്മൂദുൽ ഖാഹിരി അവർകളുടെ മഖാം കായൽപട്ടണത്താണെന്നും പറങ്കിപ്പേട്ടയിലാണെന്നും കേൾക്കുന്നു. ഇത് സംബന്ധമായി മനസ്സിലാക്കിയവരുണ്ടെങ്കിൽ
WhatsApp ചെയ്യണമെന്ന് അപേക്ഷ.
https://wa.me/+919744990511
1 380
നബി(സ)യുടെ ജീവിതം മുസ്‌ലിംകള്‍ക്ക് ഉത്തമമായ മാതൃകയാണ്. അതിനെ പിന്‍പറ്റുക അവര്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ നബി(സ)യുടെ ജീവിതത്തെ മുസ്‌ലിംകള്‍ ആദ്യം തൊട്ടേ സൂക്ഷ്മമായി നിരീക്ഷിച്ചു പഠിച്ചിരുന്നു. ആ മഹല്‍ ജീവിതത്തിന്റെ വിശദാംശങ്ങള്‍ വരെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.
രാജഭരണകാലത്ത് ഇസ്‌ലാമിക വിദ്യാഭ്യാസമാണ് നിലനിന്നിരുന്നത്. അറബി, പേര്‍ഷ്യന്‍ ഭാഷകളും ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളും അറിയുന്നവരെയാണ് അഭ്യസ്ത വിദ്യരെന്നു പറഞ്ഞിരുന്നത്. അവരുടെ മനസ്സ് ഇസ്‌ലാമികമായി രൂപപ്പെട്ടിരുന്നു. ബാഹ്യമായ സഹായങ്ങള്‍ അവര്‍ക്കാവശ്യമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് നടപ്പിലുള്ളത്. ഖുര്‍ആനും സുന്നത്തും വരെ അവിടെ പഠിപ്പിക്കപ്പെടുന്നില്ല. ഈ സാഹചര്യങ്ങളില്‍ ഇത്തരം സദസ്സുകള്‍ പഠിപ്പിക്കപ്പെടുന്നത് പ്രയോജനപ്രദമാണ്. എന്നാല്‍ കളിയും വിനോദവുമായിരിക്കരുത്, പഠനവും പരിശീലനവുമായിരിക്കണം അവയുടെ ലക്ഷ്യം.
1 380
ദഫ്ഫ്, തബല, പുരുഷന്മാരുടെയും ബാലന്‍മാരുടെയും സംഘങ്ങള്‍, സുന്ദരിമാരായ പാട്ടുകാരികളുടെ സംഘങ്ങള്‍ തുടങ്ങിയവ നബിദിനാഘോഷങ്ങളില്‍ പതിവായിരുന്നുവെന്ന് അല്ലാമാ ഫാഖിഹാനി രേഖപ്പെടുത്തിയിട്ടുണ്ട്.
അല്ലാമാ ഖഫ്ഫാജി നൃത്ത്യനൃത്തങ്ങളെയും വാദ്യമേളകളെയും കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷത്തിനും ഇവയൊക്കെ പതിവായിരുന്നു.
നബിദിനാഘോഷം അംഗീകരിക്കാന്‍ പണ്ഡിതന്മാരില്‍ നല്ലൊരു വിഭാഗം തയാറായില്ല. എന്നാല്‍ സൂഫികള്‍ യാതൊരു മടിയും കൂടാതെ അതംഗീകരിച്ചു. ഇസ്‌ലാമിക ലോകത്തെമ്പാടും സ്വൂഫി സില്‍സിലകള്‍ പ്രചരിച്ചിരുന്ന കാലമാണത്. അവര്‍ക്ക് പരക്കെ സ്വീകാര്യത ലഭിച്ചിരുന്നു. മുസ്‌ലിംകള്‍ അവരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നബിദിനാഘോഷത്തിന്റെ പ്രചാരത്തില്‍ സ്വൂഫികള്‍ വഹിച്ച പങ്ക് സുപ്രധാനമാണ്. രാജാക്കന്മാരുടെ പരിശ്രമം കൊണ്ടുമാത്രം അതിന് പൊതുസ്വീകാര്യത ലഭിക്കുമായിരുന്നില്ല. എങ്കിലും അയ്യൂബി ഭരണാധികാരികള്‍ സിറിയ, ഈജിപ്ത്, ഹിജാസ് എന്നിവിടങ്ങളിലെല്ലാം അത് പ്രചരിപ്പിക്കുകയുണ്ടായി. ഉസ്മാനിയ സാമ്രാജ്യത്തില്‍ അത് വ്യാപിപ്പിച്ചത് സുല്‍ത്താന്‍ മുറാദ് ആറാമനാണ് (ഹിജ്‌റ 996).
മൗലൂദുകള്‍
--------------------
മീലാദാഘോഷങ്ങളില്‍ സാധാരണ പാരായണം ചെയ്യപ്പെടുന്ന ഏതാനും കിതാബുകളുടെ പേരാണ് താഴെ പറയുന്നത്.
1. ഇബനു ദിഹ്‌യ കല്‍ബിയുടെ 'അത്തന്‍വീര്‍ ഫീ മൗലിദില്‍ ബഷീര്‍ വന്നദീര്‍'
2. കഅ്ബുബ്‌നു സുഹൈറിന്റെ 'ബാനത് സുആദ്'
3. ശറഫുദ്ദീന്‍ ബൂസിരിയുടെ 'ബുര്‍ദ'
4. ബൈഹഖി, അബ്ദുര്‍റഹ്മാനുബ്‌നു ജൗസി എന്നിവരുടെ മൗലൂദുകള്‍.
5. ജഅ്ഫര്‍ ബര്‍സഞ്ചി മദനിയുടെ 'ഖിസ്സത്തുമൗലിദുന്നബി'
മൗലൂദ് പാരായണവേളയില്‍ നബി(സ)യുടെ പേര് കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ആചാരം ഫാത്വിമികള്‍ വഴിയായി പ്രചരിച്ചു നബിദിനാഘോഷത്തിലൂടെയാണ് വന്നത്. അയ്യൂബികളുടെ നബിദിനാഘോഷത്തില്‍ ഈ ആചാരമുണ്ടായിരുന്നില്ല. യേശുക്രിസ്തുവിന്റെ ജന്മദിനാഘോഷത്തില്‍ ക്രിസ്ത്യാനികള്‍ക്ക് അങ്ങനെയൊരു പതിവില്ലാത്തതാണ് കാരണം. ഇന്ത്യയില്‍ നബിക്ക് സലാം പറയുന്ന സന്ദര്‍ഭത്തിലാണ് എഴുന്നേറ്റു നില്‍ക്കുക. നബി(സ) ആ സന്ദര്‍ഭത്തില്‍ സദസ്സിലേക്ക് കടന്നുവരും എന്നാണ് സങ്കല്‍പം. തിരുമേനിയോടുള്ള ബഹുമാനസൂചകമായാണ് എഴുന്നേറ്റ് നില്‍ക്കുന്നത്.
ഇന്ത്യയില്‍
-----------------------
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ പണ്ടുകാലം മുതല്‍ക്കേ നബിദിനാഘോഷം നടപ്പിലുണ്ട്. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ സിക്കന്തര്‍ ലോധിയുടെ പിതൃവ്യ പുത്രന്‍ അസാധാരണമായ രീതിയില്‍ നബിദനമാഘോഷിച്ചിരുന്നു. റബീഉല്‍ അവ്വല്‍ ഒന്നാം തീയതി മുതല്‍തന്നെ, ആഘോഷം തുടങ്ങും. ദിവസവും ദാനധര്‍മങ്ങള്‍ വിതരണം ചെയ്യും. ഒന്നാം ദിവസം 1000 സ്വര്‍ണനാണയങ്ങള്‍, രണ്ടാം ദിവസം 2000 സ്വര്‍ണ നാണയങ്ങള്‍, മൂന്നാം ദിവസം 3000 ഈ ക്രമത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വരെ അത് തുടരും. അന്ന് 12,000 സ്വര്‍ണനാണയമായിരിക്കും ദാനം ചെയ്യുന്നത്. അതോടൊപ്പം ഭക്ഷണവും മധുര പലഹാരങ്ങളും വിതരണം ചെയ്യപ്പെടുന്നു (തക്ദിറത്തുല്‍ ഉലമാഅ്-മൗലവി റഹ്മാന്‍ അലി). ഷാജഹാന്റെ മന്ത്രിയായിരുന്ന സഅദുല്ലാഖാന്റെ പുത്രന്‍ ഹഫീസുല്ലാഖാന്‍ ആയിരം പേര്‍ക്ക് സദ്യ നല്‍കുകയും ആഫ്താബ(ഒരുതരം പാത്രം)യില്‍ വെള്ളമെടുത്ത് അവരുടെയെല്ലാം കൈ കഴുകിക്കൊടുക്കുകയും ചെയ്തിരുന്നുവെന്ന് മൗലാനാ ഗുലാം അലി ആസാദ് ബല്‍ഗ്രാമി (ഹിജ്‌റ 1200) 'യദെബൈളാ' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. 1112-ലാണ് ഹഫീസുല്ലാഖാന്‍ അന്തരിച്ചത്. ഇത്തരം ആഘോഷം അക്കാലത്ത് ഉപരിവര്‍ഗങ്ങള്‍ക്കിടയില്‍ പരിമിതമായിരുന്നു.
ഔധിയില്‍ ശീഈകളുടെ ഭരണം സ്ഥാപിതമായതിനുശേഷമാണ് സാധാരണക്കാര്‍ക്കിടയില്‍ അതിനു പ്രചാരം സിദ്ധിക്കുന്നത്. ഔധിയില്‍ ശീഈകള്‍ വളരെ ആര്‍ഭാടത്തോടെ മുഹര്‍റം ആഘോഷിച്ചിരുന്നു. അതിന്റെ ഒരു പ്രതിവര്‍ത്തനമെന്ന നിലയില്‍ സുന്നികള്‍ മീലാദാഘോഷത്തിനു കൊഴുപ്പു കൂട്ടി. ഹാശിമി ഫരീദാബാദി താരീഖെഹിന്ദ്‌വ പാകിസ്താന്‍' എന്ന ഗ്രന്ഥത്തില്‍ ഇത് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാലത്താണ് മൗലാനാ ഗുലാം ഇമാം ശഹീദി തന്റെ 'മീലാദ് നാമ' രചിച്ചത്.
ഇന്ത്യയിലും പാകിസ്താനിലും ബറേല്‍വികളാണ് നബിദിനാഘോഷം കൂടുതലായാഘോഷിക്കുന്നത്. ദയൂബന്തികള്‍ അതിനെതിരല്ലെങ്കിലും മൗലൂദ് പാരായണവേളയില്‍ നില്‍ക്കുന്ന പതിവ് ഉത്തമമായി അവര്‍ കരുതുന്നില്ല. അഹ്‌ലെ ഹദീസുകാരാകട്ടെ നബിദിനാഘോഷം അടിസ്ഥാനപരമായിത്തന്നെ ബിദ്അത്തും അനനുവദനീയവുമായി ഗണിക്കുന്നവരാണ്.
സീറത്തുന്നബി
--------------------------
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ സീറത്തുന്നബി യോഗങ്ങള്‍ നമ്മുടെ രാജ്യത്ത് തുടങ്ങുകയുണ്ടായി. മീലാദുന്നബി ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമാണിത്. നബി(സ)യുടെ ജന്മത്തെക്കുറിച്ച് ചില നിവേദനങ്ങള്‍ ഓതിക്കേള്‍പ്പിക്കുക, ചില മുഅ്ജിസത്തുകള്‍ വിവരിക്കുക, നബിക്ക് സലാം ചൊല്ലുക തുടങ്ങിയവയാണ് നബിദിനാഘോഷങ്ങളില്‍ നടക്കുന്നത്. അതിന്റെ വിഷയങ്ങള്‍ നിര്‍ണിതമാണ്. സീറത്തുന്നബി യോഗങ്ങളില്‍ നബി(സ)യുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ചെയ്യുന്നത്.
1 380
അതിനിടെ ഇസ്‌ലാമിക ലോകം പുതുതായൊരു വിപത്തിനെ നേരിട്ടു-കുരിശുയുദ്ധ പരമ്പര. രണ്ട് നൂറ്റാണ്ടു കാലം (ഹിജ്‌റ 490 മുതല്‍ 691 വരെ) അത് നീണ്ടുനിന്നു. മാര്‍പ്പാപ്പയുടെ പ്രേരണയാല്‍ യൂറോപ്പിലെ പ്രഭുക്കളും രാജാക്കന്മാരും സൈന്യങ്ങളുമായി വന്നു സിറിയയും ഫലസ്ത്വീനും കൈയടക്കി. സിറിയന്‍ തീരങ്ങളില്‍ അവര്‍ കൊച്ചു കൊച്ചു രാജ്യങ്ങള്‍ സ്ഥാപിച്ചു. ഒരു നൂറ്റാണ്ടുകാലം (90 വര്‍ഷം) അവ നിലനില്‍ക്കുകയുണ്ടായി. സ്വലാഹുദ്ദീന്‍ അയ്യൂബിയും ഇമാമുദ്ദീന്‍ സക്കിയുമാണ് കുരിശുയോദ്ധാക്കളെ മുട്ടുകുത്തിച്ചത്. എങ്കിലും അവര്‍ക്ക് അന്ത്യം കുറിച്ചത് ഈജിപ്തിലെ അടിമ രാജാക്കന്മാരായിരുന്നു. കുരിശുയുദ്ധം നടന്ന രണ്ടു നൂറ്റാണ്ടുകാലം വിരാമമില്ലാത്ത യുദ്ധമായിരുന്നില്ല. ഇടക്ക് സമാധാന കാലവുമുണ്ടായിരുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഔന്നത്യവും മഹിമയും ആക്രമണകാരികളായ ക്രിസ്തീയരുടെ കണ്ണ് തുറപ്പിച്ചു. മുസ്‌ലിംകളില്‍നിന്നു പല കാര്യങ്ങളും അവര്‍ സ്വായത്തമാക്കി. അതുപോലെ മുസ്‌ലിംകള്‍ അവരില്‍നിന്നും പലതും സ്വീകരിക്കുകയുണ്ടായി. ക്രിസ്ത്യാനികള്‍ ഡിസംബര്‍ 25 യേശുക്രിസ്തുവിന്റെ ജന്മദിനമായി ആഘോഷിച്ചിരുന്നു. അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് തോന്നി തങ്ങളുടെ പ്രവാചകന്റെ ജന്മദിനവും ആഘോഷിക്കണമെന്ന്. മൗസിലിലും അര്‍ബലിലും നബിദിനാഘോഷം തുടങ്ങിയത് ഇക്കാലത്താണ്. ഖാസി ഇബ്‌നുഖല്ലിക്കാന്‍ (ഹിജ്‌റ 680-ല്‍ മരണം) 'വഫയാത്തുല്‍ അഅ്‌യാനി'ലും ഹാഫിസ് ഇബ്‌നുകസീര്‍ (ഹിജ്‌റ 775) 'അല്‍ബിദായത്തുവന്നിഹായ'യിലും പറയുന്നത് മൗസിലില്‍ ഉമറുബ്‌നു മുഹമ്മദ് എന്ന ഒരു വ്യക്തിയാണ് ആദ്യമായി നബിദിനാഘോഷം തുടങ്ങിയത് എന്നാണ്. അര്‍ബലിലെ രാജാവ് മുളഫ്ഫറുദ്ദീനുബ്‌നു സൈനുദ്ദീന് അതിഷ്ടപ്പെടുകയും ഹിജ്‌റ 607-ല്‍ രാജകീയ പ്രൗഢിയോടുകൂടി തന്നെ അദ്ദേഹം അത് കൊണ്ടാടുകയും ചെയ്തു. ഇബ്‌നുദിഹ്‌യ ബലന്‍ സിയ്യ എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് അബ്ദുല്‍ ഖത്താബ് ഉമറുബ്‌നുല്‍ഹസന്‍ കല്‍ബി സ്‌പെയിനിലെ പ്രശസ്തനായ ഒരു പണ്ഡിതനായിരുന്നു. അദ്ദേഹം സിറിയ, ഇറാഖ് വഴി അര്‍ബലിലെത്തി. നബിതിരുമേനിയുടെ ജന്മദിനത്തെക്കുറിച്ച് ഒരു ഗ്രന്ഥമെഴുതാന്‍ മുളഫ്ഫറുദ്ദീന്‍ രാജാവ് അദ്ദേഹത്തോടാവശ്യപ്പെട്ടു. 'അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീര്‍ വന്നദീര്‍' എന്ന പേരില്‍ ഒരു പുസ്തകമെഴുതി അദ്ദേഹം രാജാവിന് സമര്‍പ്പിക്കുകയും ചെയ്തു. മൗലീദിനെക്കുറിച്ച പ്രമഥ ഗ്രന്ഥമത്രെ ഇത്.
നബിദിനാഘോഷം ക്രിസ്ത്യാനികളെ അനുകരിച്ച് ആവിഷ്‌കരിച്ചതാണെന്ന വസ്തുത വളരെ വ്യക്തം. തജ്‌വീദിന്റെ ഇമാമായ ശംസുദ്ദീന്‍ ഇബ്‌നുല്‍ ജസരിയുടെ ഒരു വാക്യം മുല്ലാ അലിഖാരി അല്‍ഹനഫി (ഹി. 1014) തന്റെ 'അല്‍മൗരിദുര്‍മി ഫീ മൗലിദിന്നബവി' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 'കുരിശുകാര്‍ അവരുടെ പ്രവാചകന്‍ ജനിച്ച രാത്രി മഹത്തായ ഒരാഘോഷമാക്കിയിട്ടുണ്ടെങ്കില്‍ പ്രവാചകന്റെ ജന്മദിനത്തെ ആദരിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ ഇസ്‌ലാമിന്റെ വക്താക്കളാണ്' എന്നു ഇബ്‌നുല്‍ ജസരി (ഹി. 831/ ക്രി 1469) പറഞ്ഞിരിക്കുന്നു. ജസരിയുടെ ഈ അഭിപ്രായത്തോട് മുല്ലാ ഖാരി അലിയോജിക്കുന്നില്ല. അതിനാല്‍ ഈ വാക്യം ഉദ്ധരിച്ചശേഷം അദ്ദേഹം ഇങ്ങനെ എഴുതി: ''പക്ഷേ, അഹ്‌ലുകിതാബിനോട് വിയോജിക്കാനാണ് ഇസ്‌ലാം നമ്മോട് കല്‍പിച്ചിരിക്കുന്നത്.'' ക്രിസ്ത്യാനികളെ അനുകരിച്ചാണ് മുസ്‌ലിംകള്‍ നബിദിനാഘോഷം തുടങ്ങിയതെന്ന് മുകളിലുദ്ധരിച്ച ജസരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മുളഫ്ഫറുദ്ദീന്‍ രാജാവിന്റെ നബിദിനാഘോഷത്തെപ്പറ്റി ഇബ്‌നുഖല്ലിക്കാന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
''നബിദിനാഘോഷം ഒരാഴ്ച നീണ്ടുനിന്നിരുന്നു. അതില്‍ വിനോദങ്ങളും ദീപാലങ്കാരങ്ങളും നര്‍ത്തകരായ സ്ത്രീ പുരുഷന്മാരുടെ സംഘങ്ങളും വാദ്യമേളകളുമെല്ലാം ഉണ്ടായിരുന്നു. സമാപന ദിവസത്തെ ആഘോഷമാണ് പ്രധാനം. അന്ന് മഗ്‌രിബിനു ശേഷം കൊട്ടാരത്തില്‍നിന്ന് നഗരത്തിലെ വലിയ ഖാന്‍ഗാഹ് വരെ പന്തം കൊളുത്തിയ ഘോഷയാത്രയുണ്ടായിരിക്കും. ഘോഷ യാത്രയുടെ മുമ്പില്‍ നടക്കുന്നത് രാജാവ് തന്നെയാണ്. അടുത്ത ദിസം മരത്തടികള്‍ കൊണ്ട് ഉയര്‍ന്ന ഒരു സ്റ്റേജ് നിര്‍മിച്ചിരിക്കും. അതിലിരുന്ന് പണ്ഡിതന്മാര്‍ മതപ്രഭാഷണം നടത്തും. സ്റ്റേജിന് മുമ്പില്‍ മരം കൊണ്ടുള്ള ഉയര്‍ന്ന മിനാരമുണ്ടാക്കും. അതിലിരുന്നാണ് രാജാവ് വിനോദങ്ങള്‍ കാണുക. പട്ടാളക്കാര്‍ മുഴുവന്‍ ചിട്ടയോടെ മുന്നില്‍ അണിനിരന്നു നില്‍പുണ്ടാവും. ഒരുവശത്ത് പണ്ഡിതന്മാര്‍, പ്രഭുക്കള്‍, കൊട്ടാരവാസികള്‍ എന്നിവരും അവരവരുടെ പദവിയനുസരിച്ച് നിലയുറപ്പിച്ചിട്ടുണ്ടാവും. അവിടെവെച്ച് ഉമറാക്കളുടെ വസ്ത്രദാന ചടങ്ങ് നടക്കുന്നു. തുടര്‍ന്ന് ഒരു പൊതുസദ്യയുണ്ടാവും. സദസ്യര്‍ മുഴുവനും സദ്യക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടാവും. ഭക്ഷണം കഴിഞ്ഞാല്‍ എല്ലാവരും ഖാന്‍ഗാഹില്‍ പ്രസംഗപരമ്പര കേള്‍ക്കാനായി പോവുന്നു. രാജാവിനോടൊപ്പം അതില്‍ പങ്കെടുക്കുന്നു.''
ആഘോഷസ്ഥലത്ത് കളിവിനോദങ്ങള്‍ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ടാവും.
1 380
അവരുടെ ഭരണം ആയിരം സംവത്സരങ്ങള്‍ നീണ്ടുനിന്നു. 1924-ല്‍ ശാഹ് അബ്ദുല്‍ അസീസ് ഇബ്‌നു സുഊദാണ് അവരുടെ ഭരണത്തിന് അന്ത്യം കുറിച്ചത്.
ആറു നൂറ്റാണ്ട് സൈദികളായി നിലകൊണ്ട മക്കയിലെ ശരീഫുകള്‍ പിന്നീട് ഉസ്മാനിയാ ഖിലാഫത്തിന്റെ കീഴിലായപ്പോള്‍ സുന്നീ വിശ്വാസം കൈക്കൊള്ളുകയുണ്ടായി.
ഈ കാലത്ത് (ഹിജ്‌റ നാലാം നൂറ്റാണ്ട്-ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) മക്കയില്‍ പല ആഘോഷങ്ങളും പുതുതായി ആഘോഷിക്കപ്പെട്ടിരുന്നു എന്ന് 'താരീഖ് മക്ക'യുടെ കര്‍ത്താവായ അഹ്മദ് സബാഈ രേഖപ്പെടുത്തിയിട്ടുണ്ട്. നബിദിനം, ഫാത്വിമ(റ)യുടെ ജന്മദിനം, ഖദീജാബീവിയുടെ ജന്മദിനം, ആമിനാ ബീവിയുടെ ജന്മദിനം, അലി(റ)യുടെ ജന്മദിനം, ആശൂറാ ദിനം, അവസാനത്തെ ബുധനാഴ്ച എന്നിവ അവയില്‍ ചിലതത്രെ. ഈ ആഘോഷങ്ങളില്‍ നബി(സ)യുടെ പേര് ഉച്ചരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ പൊടുന്നനെ എഴുന്നേറ്റുനില്‍ക്കും. പ്രസംഗത്തില്‍ ഖലീഫയുടെ നാമം ഉച്ചരിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്നു ഫാത്വിമി ഭരണാധികാരിയായ ഹകീം ബി അംരില്ലാഹി (ഹി. 386-411) കല്‍പന പുറപ്പെടുവിച്ചിരുന്നതായി അഹ്മദ് സബാഈ 'താരീഖു മക്ക'യില്‍ (പേജ് 145) രേഖപ്പെടുത്തുന്നു. തെരുവുകളില്‍ വെച്ച് ഖലീഫയുടെ പേരു കേള്‍ക്കുമ്പോഴേക്കും ജനങ്ങള്‍ എഴുന്നേറ്റുനില്‍ക്കുന്നേടത്തോളം എത്തി ഈ സ്ഥിതി. ഈജിപ്തില്‍ നടപ്പാക്കിയിരുന്ന ഈ സമ്പ്രദായം ഹിജ്‌റ 386-ല്‍ മക്കയിലും അദ്ദേഹം നടപ്പില്‍ വരുത്തി.ഈതേ ഹാകിം ബി അംരില്ലയെയാണ് ദുറൂസികള്‍ ദൈവമായി കണക്കുന്നതെന്ന വസ്തുതയും ഇവിടെ ഓര്‍ക്കുക.
ഇബ്‌നുജുബൈര്‍ അന്തുലുസി (മരണം ഹി. 614) തന്റെ യാത്രാവിവരണത്തില്‍ മക്കയിലെ നബിദിനാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. നബിദിനത്തില്‍ തിരുമേനിയുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നത് പുണ്യകര്‍മമാണെന്ന് കരുതപ്പെട്ടിരുന്നു എന്ന് അദ്ദേഹം എഴുതുന്നു. ഈ സ്ഥലം ഹാറൂന്‍ റശീദിന്റെ മാതാവ് ഖീസ്‌റാന്‍ (ഹി. 173) വിലയ്ക്കു വാങ്ങുകയും അവിടെ ഒരു മദ്‌റസ നടത്തുകയും ചെയ്തിരുന്നു. ഇന്നു ദാറുഖീസ്‌റാന്‍ എന്ന പേരിലാണ് ആ സ്ഥലമറിയപ്പെടുന്നത്. ആശൂറാ ദിനത്തെക്കുറിച്ച് അഹ്മദ് ശല്‍ഹി വിചിത്രമായ ഒരു കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഫാത്വിമികള്‍ അന്ന് പരിപ്പും ഉള്ളിയും മാത്രമേ തിന്നുകയുള്ളൂവത്രെ.
സഫര്‍ മാസത്തിലെ അവസാനത്തെ ബുധനാഴ്ച ആഘോഷിക്കുന്നതിനെപ്പറ്റി ഇന്ന് അല്‍പമാളുകളേ കേട്ടിരിക്കുകയുള്ളൂ. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഇന്നും ഈ ദിവസം അവധി നല്‍കപ്പെടുന്നു. സഫറിലെ അവസാനനത്തെ പതിനൊന്ന് ദിവസം നബിതിരുമേനിക്ക് പനി ശക്തിപ്പെട്ടുവെന്നും ഒടുവിലത്തെ ബുധനാഴ്ച രോഗവിമുക്തിയുണ്ടായെന്നും പ്രായം കൂടിയ സ്ത്രീകള്‍ പറയാറുണ്ട്. അതുകൊണ്ടാണ് ആദിനം സന്തോഷം കൊണ്ടാടുന്നത്. ഇതെല്ലാം മുസ്‌ലിംകളിലേക്ക് പകര്‍ന്ന ഇസ്മാഈലി വിശ്വാസാചാരങ്ങളാണ്.
സിറാജുദ്ദൗല, മീര്‍ജാഫര്‍ എന്നിവരില്‍നിന്നാണല്ലോ ഇംഗ്ലീഷുകാര്‍ ബംഗാള്‍ പിടിച്ചെടുത്തത്. ഇവര്‍ രണ്ടുപേരും ശീഈകളായിരുന്നു. അവസാനത്തെ ബുധനാഴ്ച അവധി നല്‍കുന്ന സമ്പ്രദായം ഇംഗ്ലീഷുകാര്‍ അവരില്‍നിന്ന് സ്വീകരിക്കുകയും തങ്ങളുടെ ആധിപത്യത്തിലുള്ള മറ്റു സ്ഥലങ്ങളില്‍ കൂടി നടപ്പാക്കുകയും ചെയ്തു. മറ്റു പ്രദേശക്കാര്‍ക്ക് അതിന്റെ ഉദ്ദേശ്യം അറിയില്ലെങ്കിലും അവരതിനെ സ്വാഗതം ചെയ്തു. ഒഴിവുദിനത്തെ ആരാണ് സ്വീകരിക്കാതിരിക്കുക?
ഫാത്വിമികളുടെ പ്രബോധനം വളരെ മുമ്പുതന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. ഹിജ്‌റാബ്ദം അഞ്ചാം നൂറ്റാണ്ടില്‍ ഇസ്മാഈലി വിശ്വാസാചാരങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിരുന്നതായി കാണാം. ഹി. 420-ല്‍ (ക്രി. 1030) മഹ്മൂദ് ഗസ്‌നി സോമനാഥില്‍ ആക്രമണം നടത്തിയപ്പോള്‍ ഇവിടെ ഇസ്മാഈലികളുണ്ടായിരുന്നു. പിന്നീടവരുടെ പ്രബോധന കേന്ദ്രം തന്നെ ഇന്ത്യയിലേക്ക് മാറ്റപ്പെട്ടു. ഹിജ്‌റ 531 മുതല്‍ 946 വരെ യമനിലായിരുന്നു അവരുടെ പ്രബോധന കേന്ദ്രം. 946-ന് ശേഷമാണ് അത് ഇന്ത്യയിലേക്ക് മാറ്റപ്പെട്ടത്. ഇന്ത്യയിലെ അവരുടെ ആദ്യത്തെ പ്രബോധകന്‍ സയ്യിദ് യൂസുഫ് നജ്മുദ്ദീനായിരുന്നു. ഗുജറാത്തിലെ സിദൂപൂരായിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. നബിദിനാഘാഷം ഇന്ത്യയില്‍ പ്രചരിക്കാന്‍ മുഖ്യമായ ഒരു കാരണം ഈ ഇസ്മാഈലി കേന്ദ്രമായിരുന്നു. മറ്റൊരു കാരണം ഹജ്ജാണ്. ഓരോ വര്‍ഷവും ഹജ്ജ് തീര്‍ഥാടനത്തിനു വേണ്ടി ആയിരക്കണക്കിനാളുകള്‍ മക്കയിലെത്തിയിരുന്നു. മക്കയിലെ പണ്ഡിതന്മാരോട് മുസ്‌ലിംകള്‍ക്ക് അളവറ്റ ആദരവുണ്ടായിരുന്നു. മതകാര്യങ്ങളില്‍ അവരെ പ്രാമാണികരായാണ് കണക്കാക്കിയിരുന്നത്. മക്കയിലും മദീനയിലും അന്ന് ഫാത്വിമികളുടെ ഭരണമായിരുന്നു എന്നു പറയുകയുണ്ടായല്ലോ. അവിടെ നബിദിനമാഘോഷിക്കുന്നത് കണ്ട ഹജ്ജാജികള്‍ തിരിച്ചുവന്നപ്പോള്‍ തങ്ങളുടെ നാടുകളിലും അത് തുടങ്ങി. ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്‌ലവിയുടെ പുത്രനായ മൗലാനാ സലാമത്തുല്ലാ ദഹ്‌ലവി മൗലിദ് ആഘോഷത്തിന് ഏറ്റവും വലിയ തെളിവായി പറഞ്ഞത് മക്കയിലെയും മദീനയിലെയും പണ്ഡിതന്മാര്‍ വരെ അതാഘോഷിക്കുന്നുണ്ട് എന്നാണ്. പക്ഷേ ഈജിപ്തിലെ ഫാത്വിമികളുടെയും മക്കയിലെ സൈദികളുടെയും ഈ പ്രവൃത്തി യഥാര്‍ഥ പണ്ഡിതന്മാര്‍ സ്വീകരിക്കുകയുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.
അയ്യൂബികളുടെ കാലത്ത്
----------------------------
1 380
ഇസ്‌ലാം അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണ്. മക്കയില്‍ വെച്ചാണ് അതിന്റെ തുടക്കമെങ്കിലും യഥാര്‍ഥത്തില്‍ അത് മദീയനിലാണ് പ്രത്യക്ഷമായത്. അതിനാല്‍ ഹിജ്‌റയെ നമുക്ക് കലണ്ടറിന്റെ തുടക്കമായി കണക്കാം. ഈ നിര്‍ദേശം എല്ലാ സ്വഹാബിമാര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെയായിരുന്നു ഹിജ്‌റാബ്ദത്തിന്റെ തുടക്കം.
മൗലൂദ് ഫാത്വിമികളുടെ കാലത്ത്
-------------------------------------------
മൂന്ന് നൂറ്റാണ്ട് വരെ അനിസ്‌ലാമികാചാരങ്ങള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫാത്വിമികള്‍ ഈജിപ്തില്‍ ഭരണാധികാരികളായി. ശീഈകളില്‍ പെട്ട ഇസ്മാഈലീ വിഭാഗത്തില്‍ പെടുന്നവരാണ് ഫാത്വിമികള്‍. ഈജിപ്ത്, ആഫ്രിക്ക, സിറിയ എന്നിവയടങ്ങുന്ന വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപരായിരുന്നു അവര്‍. ശിയാക്കള്‍ക്ക് യുക്തിചിന്തയോടുണ്ടായിരുന്ന അനുകമ്പമൂലം അക്കാലത്ത് മുഅ്തസിലുകളുടെ ഒച്ചപ്പാടുകള്‍ കൂടുതല്‍ ശക്തിപ്പെട്ടിരുന്നു. അതിനാല്‍, ശീഈസത്തിന്റെ എല്ലാ ശാഖകളിലും തത്ത്വശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും സ്വാധീനം കാണാം. തങ്ങള്‍ക്കിഷ്ടപ്പെട്ട പലതും നേതാക്കള്‍ മുഖേന മതത്തില്‍ അവര്‍ കടത്തിക്കൂട്ടി. ഇസ്മാഈലികള്‍ 'ഇമാമി' സങ്കല്‍പം കൊണ്ടുവന്നു. ഇമാമിനു തെറ്റു പറ്റുകയില്ല. ഇമാം എന്തു പറഞ്ഞാലും അത് ശരിയും സത്യവുമായിരിക്കും. ശീഈസത്തില്‍ പുത്തന്‍കാര്യങ്ങള്‍ക്കു കടന്നുവരാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല. എന്നാല്‍ സുന്നികള്‍ക്കിടയില്‍ മറിച്ചായിരുന്നു സ്ഥിതി. പുതിയ വിശ്വാസാചാരങ്ങള്‍ക്ക് കടന്നുവരാന്‍ അവിടെ വലിയ പ്രയാസമായിരുന്നു. വല്ലതും കടന്നുകൂടിയാല്‍തന്നെ ഒരു വിഭാഗം ശക്തിയായി അതിനെ എതിര്‍ത്തു പോന്നു. ഇസ്മാഈലികള്‍ അന്യ മതാചാരങ്ങളെ നിഷ്പ്രയാസം തങ്ങളുടെ മതത്തില്‍ കടത്തിക്കൂട്ടി. മരിച്ചവരുടെ ആത്മാവില്‍നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്ന വിശ്വാസം ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. ഇബ്‌നു തൈമിയ്യ അഭിപ്രായപ്പെടുന്നത്, ഹകീം അബൂഅലി സീനയാണ് ഈ വിശ്വാസത്തിനു ജന്മം നല്‍കിയത് എന്നാണ്. ശിയാ കുടുംബത്തില്‍ വളര്‍ന്നയാളാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ സിദ്ധാന്തം സൂഫികള്‍ ഏറ്റെടുക്കുകയും പിന്നീടത് ഇസ്‌ലാമികലോകത്തെങ്ങും പരക്കുകയും ചെയ്തു. ഇപ്രകാരം, നബിദിനാഘോഷം ഉടലെടുത്തതും ഫാത്വിമികളുടെ കാലത്ത് ഈജിപ്തിലാണ്.
ഈജിപ്തിലും ഫാത്വിമികളുടെ അധീനതയിലിരുന്ന മറ്റു പ്രദേശങ്ങളിലും ക്രിസ്ത്യാനികള്‍ ധാരാളമായുണ്ടായിരുന്നു. ഈജിപ്തില്‍ കോപ്റ്റിക് ചര്‍ച്ചിനോടായിരുന്നു ക്രിസ്ത്യാനികളുടെ ബന്ധം. കോപ്റ്റിക് ഭാഷയാണ് അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നത്. സിറിയയില്‍ സുരിയാനി ഭാഷ സംസാരിക്കുന്ന നസ്തൂരികളുണ്ടായിരുന്നു. സെമിറ്റിക് ഭാഷകളാണ് ഇവ രണ്ടും. തങ്ങളുടെ മതനേതാക്കളെ 'അബൂനാ', 'സയ്യിദുനാ', 'മൗലാനാ' എന്നിങ്ങനെ അവര്‍ അഭിസംബോധന നടത്തിയിരുന്നു. മൗലാനാ എന്ന പ്രയോഗം കോപ്റ്റിക് ചര്‍ച്ചില്‍നിന്ന് സ്വീകരിച്ച് ഫാത്വിമികള്‍ തങ്ങള്‍ക്കിടയില്‍ നടപ്പാക്കി. മക്കയുടെയും മദീനയുടെയും മേല്‍ ഫാത്വിമികള്‍ ദീര്‍ഘകാലം അധികാരം വാണിരുന്നതിനാല്‍ അവിടെയും ആ പ്രയോഗമെത്തി. അവിടെ നിന്ന് ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അതെത്തിച്ചേര്‍ന്നു. ഇന്ന് പണ്ഡിതന്മാരും മതനേതാക്കളുമൊക്കെ ഒരു നിര്‍ബന്ധമെന്നോണം അതുപയോഗിക്കുന്നു.
കോപ്റ്റിക് മഠങ്ങള്‍ ഇടക്കിടെ ആഘോഷങ്ങള്‍ കൊണ്ടാടിയിരുന്നു. ക്രിസ്തുവിന്റെ ജന്മദിനം, കന്യാമറിയത്തിന്റെ ജന്മദിനം അങ്ങനെ പലതും. അവരെ അനുകരിച്ചുകൊണ്ട് ഫാത്വിമികളും ജന്മദിനാഘോഷം തുടങ്ങി. നബിയുടെ, ഖദീജാബീവിയുടെ, ഫാത്വിമാബീവിയുടെ, അലി(റ)യുടെ തുടങ്ങിയ പലരുടെയും ജന്മദിനങ്ങള്‍ അവര്‍ ആഘോഷിച്ചു (ഡോക്ടര്‍ സാഹിദ് അലി ഈസ്മാഈലിയുടെ 'ഫാത്വിമി ഈജിപ്തിന്റെ ചരിത്രം' നോക്കുക. പേജ് 133).
ഫാത്വിമി ഖലീഫമാര്‍ തങ്ങളുടെയും അന്നത്തെ ഇമാമുകളുടെയും ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നതായി പ്രമുഖ ചരിത്രകാരനായ മഖ്‌രീസി രേഖപ്പെടുത്തിയിട്ടുണ്ട്. രാജകീയാഘോഷങ്ങളായിരുന്നു അവരുടെ കാലത്ത് ഇവയൊക്കെ. വലിയ കൊട്ടും ഘോഷവുമായി അവ കൊണ്ടാടപ്പെട്ടിരുന്നു. ഭരണം ശീഈകളുടെ കരങ്ങളിലായതുകൊണ്ടാണ് ഇതൊക്കെ നടന്നത്. എന്നാല്‍, സാധാരണക്കാര്‍ സുന്നികള്‍തന്നെയായിരുന്നു. അവര്‍ വിരളമായേ ഇതിലൊക്കെ പങ്കെടുത്തുള്ളൂ. പുതിയവയെല്ലാം ബിദ്അത്തായി പരിഗണിക്കുന്നവരാണല്ലോ സുന്നികള്‍. സുന്നീ പണ്ഡിതന്മാര്‍ ഈ ആചാരങ്ങളെ എതിര്‍ത്തു. എന്നാല്‍ ഖലീഫയുമായി അടുപ്പമുള്ള ചിലര്‍ അവയില്‍ പങ്കെടുക്കുകയും പ്രസംഗം നിര്‍വഹിക്കുകയും ചെയ്തിരുന്നു.
മൗലൂദ് ഹറമൈനില്‍
----------------------
മക്കയിലും മദീനയിലും അക്കാലത്ത് ഫാത്വിമികളാണ് ഭരണം നടത്തിയിരുന്നത്. തങ്ങളുടെ നടപടികള്‍ അവിടെ പ്രചരിപ്പിക്കുന്നതില്‍ അവര്‍ പ്രത്യേകമായ താല്‍പര്യം കാണിച്ചിരുന്നു. എങ്കിലും അവിടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് അര്‍ധ സ്വതന്ത്രരായ പ്രഭുകുടുംബങ്ങളായിരുന്നു. ഹസ്രത്ത് ഹംസ(റ)ന്റെ സന്താന പരമ്പരയില്‍പെട്ട ഇവര്‍ ശരീഫു മക്ക എന്നാണറിയപ്പെട്ടിരുന്നത്. ശീഈസത്തിലെ സൈദി വിഭാഗക്കാരോടായിരുന്നു ഇവരുടെ ബന്ധം.
1 380
നബിദിനാഘോഷത്തിന്റെ ചരിത്രം
========================================
നബിദിനാഘോഷം പണ്ടുകാലം മുതല്‍ക്കേ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നുപോരുന്ന ഒരാചാരമാണ്. 'മൗലൂദ് ശരീഫ്' എന്ന പേരിലാണ് മുമ്പ് അതറിയപ്പെട്ടിരുന്നത്. പിന്നീടത് മിലാദ് ശരീഫും മിലാദുന്നബിയുമൊക്കെയായി. മിക്കവാറും എല്ലാ പ്രദേശങ്ങളിലും എല്ലാ വിഭാഗങ്ങളിലും അതാഘോഷിക്കപ്പെടുന്നുണ്ട്. നബിദിനത്തില്‍ ആളുകള്‍ ഒരിടത്ത് സമ്മേളിക്കുന്നു. അവിടെ മൗലൂദ് കിതാബിലെ ഗദ്യവും പദ്യവും പ്രത്യേക ഈണത്തില്‍ പാരായണം ചെയ്യപ്പെടുന്നു. പിന്നീട് എഴുന്നേറ്റുനിന്ന് നബി(സ)ക്ക് അഭിവാദ്യഗീതം പാടുന്നു. മധുരപലഹാര വിതരണത്തോടെ സദസ്സ് പിരിയുന്നു. മൗലാനാ ഗുലാം ഇമാം ശഹീദി പത്തൊമ്പതാം നൂറ്റാണ്ടിലെഴുതിയ മൗലൂദ് ശഹീദിയാണ് ഏറ്റവും പഴക്കമുള്ള മൗലൂദ് കിതാബ്. അതിനുശേഷം വേറെയും രചിക്കപ്പെടുകയുണ്ടായി. അക്ബര്‍ വാരിസീ മീറത്തി എഴുതിയ മൗലൂദ് അക്ബരിയാണ് ഇക്കാലത്ത് ഏറെ സ്വീകരിക്കപ്പെടുന്നത്.
ജയന്തി ആഘോഷം -ഇസ്‌ലാമിനു മുമ്പ്
--------------------------------------------
ജന്മദിനാഘോഷം വളരെ മുമ്പുതന്നെ ഇസ്‌ലാമികലോകത്ത് നിലവിലുണ്ട്. ലോകചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ ആചാരം എത്രയോ പുരാതനമാണെന്നു കാണാം. പഴയ ബഹുദൈവ മതങ്ങളില്‍ അതുണ്ടായിരുന്നു. ബഹുദദൈവവിശ്വാസികള്‍ അവതാരങ്ങളെയും മഹാപുരുഷന്മാരെയും ദൈവത്തിന്റെ പ്രത്യക്ഷ രൂപമായാണ് കണക്കാക്കിയിരുന്നത്. അതിനാല്‍, അവരുടെ ജന്മദിനത്തിനു വലിയ പ്രാധാന്യം അവര്‍ കല്‍പിച്ചിരുന്നു. വിവിധ രൂപത്തില്‍ ആ ദിനത്തില്‍ അവര്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു.
ബഹുദൈവവിശ്വാസത്തിന്റെയും വിഗ്രഹപൂജയുടെയും നാടാണ് ഭാരതം. ഇവിടെ ബുദ്ധമതവിശ്വാസികള്‍ ശ്രീബുദ്ധനെയും ജൈനമത വിശ്വാസികള്‍ ജിനനെയും ദൈവത്തിന്റെ ഇരുപത്തിനാലാം അവതാരമായി കണക്കാക്കുന്നു. ബുദ്ധന്റെ ജന്മദിനത്തിന് വലിയ പ്രാധാന്യം നല്‍കപ്പെടുന്നു. പാലി ഭാഷയില്‍ ബുദ്ധന്റെ ജനനത്തെക്കുറിച്ച് ഒരു ഗ്രന്ഥമുണ്ട്. പ്രത്യേക അവസരങ്ങളില്‍ അത് പാരായണം ചെയ്യപ്പെടുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള മദ്ഹ് കിതാബാണിത്.
ആധുനിക ക്രിസ്തുമതത്തിന്റെ വലിയൊരു ഭാഗം മറ്റു മതങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും സ്വീകരിക്കപ്പെട്ടവയാണെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തിനു മുമ്പുതന്നെ ബുദ്ധമതം ഇറാന്‍, സിറിയ, ഗ്രീസ് എന്നിവിടങ്ങളില്‍ പ്രചാരം നേടിയിരുന്നു. ഇറാനിലെ ആദിത്യപൂജകരുടെ മതമായ മിത്രായിസം ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പേ സിറിയയിലും റോമിലും വ്യാപിച്ചിരുന്നു. അതുമൂലം മേഖലയില്‍ പ്രചാരത്തിലിരുന്ന മതങ്ങളുടെ പല ആചാരങ്ങളും ക്രിസ്തുമതത്തില്‍ കടന്നുകൂടി. ഡിസംബര്‍ 25-ന്റെ പ്രാധാന്യം മിത്രായിസത്തില്‍നിന്നാണ് ക്രിസ്തുമതം കടമെടുത്തത്. യേശുക്രിസ്തു ജനിച്ച് വളരെ കാലത്തിനു ശേഷമാണ് ഡിസംബര്‍ 25 അദ്ദേഹത്തിന്റെ ജന്മദിനമായി കണക്കാക്കുകയും അതിന് പുണ്യം നല്‍കപ്പെടുകയും ചെയ്തത്.
തൗഹീദ്
------------
അറേബ്യയില്‍ ഇസ്‌ലാംമതം ഉടലെടുക്കുമ്പോള്‍ നാനാഭാഗത്തും ബഹുദൈവവിശ്വാസവും വിഗ്രഹപൂജയുമായിരുന്നു. ശുദ്ധമായ ഏകദൈവത്വത്തിന്റെ മതമാണ് ഇസ്‌ലാം. ശിര്‍ക്കും വിഗ്രഹാരാധനയും കടന്നുവരാവുന്ന എല്ലാ വാതിലുകളും അത് ഭദ്രമായി അടച്ചിട്ടുണ്ട്. മനുഷ്യന് ദിവ്യത്വത്തില്‍ യാതൊരു പങ്കുമില്ല. പ്രവാചകന്മാര്‍ പോലും വെറും മനുഷ്യരാണ്. ബഹുദൈവമതങ്ങളില്‍ ജന്മദിനം ആഘോഷമായി കൊണ്ടാടപ്പെടുന്നു. ഇസ്‌ലാമാകട്ടെ എല്ലാ ആഘോഷങ്ങളും നിഷേധിച്ചു. മുസ്‌ലിംകള്‍ക്കുവേണ്ടി കേവലം രണ്ടാഘോഷങ്ങള്‍ അത് നിശ്ചയിച്ചു. ഈ ആഘോഷങ്ങളാവട്ടെ, എല്ലാ മുന്‍ മതങ്ങളുടെയും ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഈദുല്‍ ഫിത്വ്ര്‍ റമദാന്‍ മാസത്തിനു തൊട്ടു ശേഷമാണ് വരുന്നത്. റമദാന്‍മാസം വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികാഘോഷമാണ്. വിചിത്രമായ ഒരാഘോഷം! കളിയും തമാശയുമില്ല. ആരാധന, കൂടുതല്‍ ആരാധന... ദൈവത്തിലേക്കുള്ള മടക്കം മാത്രം. അവസാനത്തെ ദൈവിക ഗ്രന്ഥത്തിന്റെ അനുസ്മരണയാണത്. ഈ ആഘോഷത്തില്‍ മതപരവും ധാര്‍മികവുമായ ഒരു പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. ബലിപെരുന്നാളാണ് മറ്റൊരാഘോഷം. ഇബ്‌റാഹീം ഖലീലുല്ലാഹിയുടെ മഹത്തായ ത്യാഗത്തെ ഓര്‍ത്തുകൊണ്ട് ആരാധനയും ബലികര്‍മവും അനുഷ്ഠിക്കുകയാണ് അതില്‍ ചെയ്യുന്നത്. മനുഷ്യനിലെ ഭൗതികതയെ തളര്‍ത്തുകയും ആത്മീയതയെ വളര്‍ത്തുകയും ചെയ്യുക-അതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ ചൈതന്യം. ഒരു ഉദാഹരണത്തിലൂടെ ഇസ്‌ലാമിന്റെ സവിശേഷമായ സ്വഭാവം എന്താണെന്ന് വ്യക്തമാക്കാം. ഹസ്രത്ത് ഉമറി(റ)ന്റെ കാലം. മുസ്‌ലിംകള്‍ക്ക് ഒരു കലണ്ടര്‍ നടപ്പാക്കേണ്ട പ്രശ്‌നം വന്നു. റോമന്‍, ക്രിസ്തു, യസ്ദഗിര്‍ദ് എന്നീ കലണ്ടറുകളാണ് അന്ന് നടപ്പിലുള്ളത്. റോമന്‍, പേര്‍ഷ്യന്‍ ഭരണകൂടങ്ങളെ അനുകരിച്ചുകൊണ്ട് നബി(സ)യുടെ ജന്മദിനമോ ചരമദിനോ പുതിയ കലണ്ടറിന്റെ തുടക്കമായി കണക്കാക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അത് കേട്ട് ഹ. അലി(റ) പറഞ്ഞു: ജനനവും മരണവും അല്ലാഹുവിന്റെ നിയമമനുസരിച്ച് ഉണ്ടാകുന്നതാണ്. എല്ലാ മനുഷ്യര്‍ക്കും അവയിലൂടെ കടന്നുപോകേണ്ടതുണ്ട്.
1 380
മൗലിദ് ബിദ്.അത്തോ???
"മൂസാനബി(അ)ക്ക് നാം ഗ്രന്ഥം നല്‍കി; അദ്ദേഹത്തിന് ശേഷം നാം പിന്‍ഗാമികളെയും പ്രവാചകന്മാരായി നിശ്ചയിച്ചു. ഈസാനബി(അ)ക്ക് നാം ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും അദ്ദേഹത്തെ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തുകയും ചെയ്തു. നിങ്ങളുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി ദൈവദൂതര്‍ നിങ്ങളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ അഹങ്കരിക്കുകയും അവരില്‍ ചിലരെ നിങ്ങള്‍ തള്ളിപ്പറയുകയും ചിലരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യുകയാണോ?" (അല്‍ബഖറ: 87)
'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു : നിശ്ചയം; ഹസ്സാന് ബ്നു സാബിത്(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാന് ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തേണമേ”…. തിര്മിദിയും അബൂദാവൂദും ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടുബുഖാരിയും മുസ് ലിമും ഉദ്ധരിക്കുന്നു : പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാന് ബ്നു സാബിത്(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു : "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമാനായവന്‍ വേറെ ആരുണ്ട്?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു; എന്നിട്ട് പറഞ്ഞു : "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം : നബി(സ) ഹസ്സനോട്(റ) പറഞ്ഞു : "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ ബഖറ : 87)
എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്???
قوله : ( إن حسان أنشد الشعر في المسجد بإذن النبي صلى الله عليه وسلم ) فيه جواز إنشاد الشعر في المسجد إذا كان مباحا ، واستحبابه إذا كان في ممادح الإسلام وأهله ، أو في هجاء الكفار والتحريض على قتالهم ، أو تحقيرهم ، ونحو ذلك وهكذا كان شعر حسان . وفيه استحباب الدعاء لمن قال شعرا من هذا النوع . وفيه جواز الانتصار من الكفار ، ويجوز أيضا من غيرهم بشرطه
::::::::::::::::::::::::::ഹദീസ് ഉദ്ധരിച്ച് ഇമാം നവവി(റ) അതിലെ തെളിവുകൾ വിശദീകരിക്കുന്നു.
1 380
ഡെന്‍മാര്‍ക്കിലെ ജീല്ലാന്റ് പോസ്റ്റണ്‍ എന്ന ക്ഷുദ്രപത്രത്തിനും കാര്‍ട്ടൂണിസ്റ്റിനും മറ്റ് പ ലര്‍ക്കും ഏണി വെച്ചുകൊടുത്തവര്‍ പ്രവാചകന്‍ വെറും സാധാരണ മനുഷ്യനാണെ ന്നും ഞാനും മക്കത്തെ മുഹമ്മദും ഒരുപോലെയാണെന്നും എഴുതുകയും പ്രസംഗിക്കു കയും ചെയ്തവരാണെന്നതില്‍ സംശയമില്ല. ചില ഉദാഹരണങ്ങള്‍ കാണുക: “പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണുമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം 1987 ജനു). “മുഹമ്മദ് നബി(സ്വ) അബ്ദുല്ല എന്ന പുരുഷന്റേയും ആമിന എന്ന സ്ത്രീയുടെയും മ കനായിട്ടാണ് ജനിച്ചത്. (അബ്ദുല്ല പുരുഷനും ആമിന സ്ത്രീയുമാണെന്ന് ‘ഇസ്ലാമിക പ്രസ്ഥാനം’(?) കണ്ടെത്തിയിരിക്കുന്നു.) സാധാരണ മനുഷ്യരെപ്പോലെ തന്നെയാണ് അ ദ്ദേഹവും ജനിച്ചത്. വളര്‍ന്ന് വലുതായതും അങ്ങനെ തന്നെ. മുന്‍ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തി യപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇ തൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.” (പ്രബോധനം 1981 ഡിസം.). മേല്‍വിലാസം ഇസ്ലാമിന്റേതാകുമ്പോള്‍ ഇസ്ലാമിന്റെ പ്രവാചകനെ എങ്ങനെയും ഇ കഴ്ത്താമെന്നുണ്ടോ? പ്രവാചകനിന്ദ കുറ്റകരമാകുന്നത് ഡെന്‍മാര്‍ക്കില്‍ നിന്നോ യൂറോപ്പില്‍ നിന്നോ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രമാണോ? ജമാഅത്തെ ഇസ്ലാമി നടത്തിയതിനേക്കാള്‍ നിന്ദ്യമാണോ ഡെന്‍മാര്‍ക്കിലെ ജീല്ലാന്റ് പോസ്റ്റന്‍ പത്രം നടത്തി യ പ്രവാചകനിന്ദ? പ്രവാചകന്‍ മുഹമ്മദ്(സ്വ)ന്റെ തിരു മേനി ദ്രവിക്കുമെന്നും ദുഷിക്കുമെന്നും ജല്‍പിക്കുന്നത്, അത് മറമാടപ്പെടാതിരുന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടിപ്പോവുമെന്ന് പറയുന്നത്, ജീര്‍ണിക്കാത്ത സാഹചര്യത്തില്‍ മറമാടുന്നതിന്റെ യുക്തി ചോദ്യം ചെയ്യുന്നത്, എല്ലാം തികഞ്ഞ പ്രവാചകനിന്ദയാണ്. ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്. പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്ര വിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നി സ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്‍ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം? എന്തിനും ഏതിനും ‘ഹതു നമ്മളാ’ എന്ന് പറയാനും എഴുതാനും മുന്നോട്ട് വരുന്നവര്‍ പ്രതികരിക്കാതെ പറ്റില്ല. മൌനം ചിലപ്പോഴെങ്കിലും അലങ്കാരമല്ല, അറപ്പാണ് ഉളവാക്കുക. നബിവചനങ്ങളെക്കൂടിയാണ് ഇക്കൂട്ടര്‍ ധിക്കരിച്ചിരിക്കുന്നത്. ഇന്നവര്‍ ‘പ്രവാചകനെ അറിയുക’യെന്ന പേരിന്‍ കാമ്പയിന്‍ നടത്താന്‍ തയാറായതില്‍ നമുക്ക് അല്ലാഹുവിന് നന്ദി പറയാം. നമ്മുടെ മുത്ത് മുഹമ്മദ് നബി(സ്വ)യെ എല്ലാ കോണിലും വെച്ച് എല്ലാവരും പുകഴ്ത്തിപ്പറയുന്നതില്‍ നമുക്ക് സന്തോഷിക്കാം. തിരുനബി (സ്വ)യുടെ സുന്നത്ത് ജീവതത്തില്‍ പകര്‍ത്തി ജീവിക്കാന്‍ നാം തയാറാവുക. തിരുചര്യയുടെ പ്രസക്തി എല്ലാവര്‍ക്കും ബോധ്യപ്പെടുത്താന്‍ നാം കൂടുതല്‍ ശ്രദ്ധ കാണിക്കുകയും വേണം.
1 380
.
മൌലിദ് എന്നാല് എന്ത്? മൌലിദ്’ ഇത് അറബി പദമാണ്. ഭാഷയില്‍ ജന്മ സമയം, ജന്മ ദിവസം മുതലായ അര്‍ഥങ്ങളുണ്ട്. മുസ്ലിംകളുടെ സാങ്കേതിക പ്രയോഗത്തില്‍ ഇതാണ്. ‘അല്ലാഹുവിന്റെ... അനു ഗ്രഹവും സാമീപ്യവും നേടിയ മഹ്ത്മാക്കളെ സ്നേഹാദരവോടെ സ്മരിച്ചു അവരുടെ സംഭവബഹുലവും സദാചാര സംപുഷ്ടവുമായ ജീവിതത്തിന്റെ സ്തുതി കീര്‍ത്തന ങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രമോ ആയി അവതരിപ്പിക്കുക.’ ഇതാണ് സുന്നി കള്‍ പറയുന്ന മൌലിദ്. മൌലിദും മൌലിദാഘോഷവൂം രണ്ടാണ്. മഹാത്മാക്കളുടെ ജന്മത്തില്‍ ആഘോഷം പ്രക ടിപ്പിക്കല്‍ മൌലിദാഘോഷമാണ്. രണ്ടിനും ഖുര്‍ആനിലും സുന്നത്തിലും തെളിവുണ്ട്. ലോക മുസ്ലികള്‍ ഒന്നടങ്കം അംഗീകരിച്ച ഇത് ചില ഉല്‍പതിഷ്ണുക്കള്‍ അംഗീകരി ച്ചാലും ഇല്ലങ്കിലും നമുക്ക് വിപുലമായി ആഘോഷിക്കാം. തെളിവുകള്‍: പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി മഹാത്മാക്കളെ സ്മരിക്കാനും അവരുടെ സ് തുതി കീര്‍ത്തനങ്ങള്‍ ലോകത്തെ അറിയിക്കാനും അല്ലാഹു നിര്‍ദ്ധേശിച്ചതായി കാണാം. ‘ഖുര്‍ആനിലൂടെ ഇസ്മാഈലി(അ)നെ നിങ്ങള്‍ സ്മരിക്കുക.’ ഖുര്‍ആനിലൂടെ ഇദ്രീസി (അ)നെ നിങ്ങള്‍ സ്മരിക്കുക. നമ്മുടെ ദാസനായ ദാവൂദി(അ)നെ നിങ്ങള്‍ സ്മരിക്കുക. ഖുര്‍ആനിലൂടെ മര്‍യമി(അ)നെ നിങ്ങള്‍ സ്മരിക്കുക തുടങ്ങിയ വാക്യങ്ങള്‍ക്ക് ശേഷം ആ മഹാത്മാക്കളുടെ പരിശുദ്ധ ജീവചരിത്രം ലോകത്തിന്റെ മുമ്പില്‍ അഷ്ടാഹു വരക്കു കയും അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. മഹാനായ യൂസുഫ് നബി(അ) ചെറുപ്പത്തില്‍ സ്വപ്നം കണ്ടത് മുതല്‍ മരണ സമയത്ത് എന്റെ നാഥാ ! എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടുകാരനാക്കുകയും ചെയ്യേണമേ ! എന്ന് പ്രാര്‍ഥിച്ചത് വരെ ഖുര്‍ആനിലുണ്ട്. നബി(സ്വ)യുടെ സ്തുതി കീര്‍ ത്തനങ്ങള്‍ പറയുന്ന വളരെയധികം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. മുന്‍വിധിയില്ലാതെ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ പല മഹാത്മാക്കളുടെയും പ്രകീര്‍ത്തനങ്ങള്‍ അതില്‍ കാണാം. ഈ ആദരിക്കല്‍ ഇസ്ലാമികമായി തെറ്റാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. നമ്മെ ക്കാള്‍ പ്രായാധിക്യം മാത്രമുള്ളവരെ ബഹുമാനിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ലന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. എങ്കില്‍ മതവിജ്ഞാനവും സദാചാരവും ഒത്തിണങ്ങിയ പാപ രഹിതരായ, ഒരു കറാഹത്തു പോലും അറിഞ്ഞുകൊണ്ട് ചെയ്യാത്ത മഹാത്മാക്കളെ ആദ രിക്കുന്നത് എത്രമാത്രം അനിവാര്യമാകും. പരിശുദ്ധരായ മലകുകളോട് ആദമി(അ)നെ ബഹുമാനിച്ച് സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചതും വിസമ്മതിച്ച ഇബ്ലീസിനെ ഞാന്‍ ബഹുമാനിച്ച ആദമിന്(അ) നീ സാഷ്ടാഗം ചെയ്യാതിരിക്കാന്‍ കാരണമെന്തെന്ന് ചോദിച്ചു അനശ്വര ശാപത്തിന് വിധേയനും സ്ഥാന ഭ്രഷ്ടനുമാക്കി അല്ലാഹു ഓടിച്ചതും മഹാത്മാക്കളെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ അടയാളങ്ങളെ ആദരിക്കുന്നത് ഹൃദയത്തില്‍ തഖ്വ (ഇലാഹീഭക്തി) ഉണ്ടെന്നതിന് തെളിവാണന്ന് ഖുര്‍ ആനില്‍ അല്ലാഹു പറഞ്ഞു. അമ്പിയാഉം ഔലിയാഉം സജ്ജനങ്ങളും അള്ളാഹുവിന്റെ അടയാളങ്ങള്‍ തന്നെയാണ്. ‘നിങ്ങള്‍ നബിയെക്കാള്‍ ഉച്ചത്തില്‍ ശബ്ദിക്കുകയോ, നബിയോട് ഉറക്കെ സംസാരിക്കുകയോ അരുത്. നിങ്ങള്‍ അറിയാതെ നിങ്ങളുടെ സല്‍ക ര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോകും’ ഈ ആയതില്‍ നിന്നും നാം നബിയെ എത്രമാത്രം ആദരിക്കണമെന്ന് മനസ്സിലാക്കാം. ചുരുക്കത്തില്‍ മൌലിദിന്റെ ഉദ്ധേശ്യം മഹാത്മാക്കളെ സ്മരിക്കുക, ബഹുമാനിക്കുക, കീ ര്‍ത്തിപ്പെടുത്തുക, അവരുടെ പ്രീതി ആഗ്രഹിക്കുക, ഇതു മുഖേന അല്ലാഹുവിന്റെ പ്രീതി നേടുക. ഇതൊന്നും തെറ്റാണന്ന് പറയാന്‍ ദീനില്‍ ഒരു തെളവുമില്ല. ‘നിശ്ചയം അല്ലാഹുവും തന്റെ മലകുകളും നബി(സ്വ)യുടെ മേല്‍ ‘സ്വലാത്ത്’ ചൊ ല്ലുന്നു. സത്യ വിശ്വാസികളെ, നിങ്ങളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത്’ ചൊല്ലുക’ യെന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനമായി ഇമാം ബുഖാരി(റ) അബുല്‍ ആലിയ ത്തി(റ)ന്റെ റിപോര്‍ട്ട് ഉദ്ധരിക്കുന്നു. ‘അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത്’ ചൊല്ലുന്നു വെന്നതിന്റെ സാരം മലകുകളുടെ സമീപത്തുവെച്ച് നബിയുടെ മാഹാത്മ്യങ്ങള്‍ അല്ലാഹു എടുത്തുദ്ധരിക്കുന്നു വെന്നാണ്’ (ബുഖാരി). സത്യവിശ്വാസികളോടും ഇതേകാര്യം ചെയ്യാനാണ് അല്ലാഹു ആജ്ഞാപ്പിക്കുന്നത്. ‘അല്ലാഹുവും മലകുകളും നബി(സ്വ)യുടെ മഹാത്മ്യങ്ങള്‍ വിവരിക്കുന്നതിലും ഗുണമഹിമകള്‍ വര്‍ണ്ണിക്കുന്നതിലും പ്രത്യേക തല്‍പ രരാണ്.’ എന്ന് ഇമാം ബൈളാവി(റ) വ്യാഖ്യാനിക്കുന്നു. അത്കൊണ്ട് നബിയുടെ മാഹാ ത്മ്യങ്ങള്‍ ലോകര്‍ക്ക് വിവരിച്ചു കൊടുക്കാനും നബിയുടെ ഗുണമഹിമകള്‍ അവതരി പ്പിക്കാനും വിശ്വാസികളായ നാം ബാധ്യസ്ഥരാണെന്ന് വ്യക്തമാകുന്നു. മൌലിദ് എന്താണന്നും അതിനുള്ള തെളിവും നാം ഇതില്‍ കാണുന്നു. എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അഥവാ നാം മൌലിദിന് തെളിവുദ്ധരിച്ചാല്‍ ഇതി ലെവിടെ ആഘോഷത്തിന് തെളിവെന്നും, ആഘോഷത്തിന് തെളിവുദ്ധരിച്ചാല്‍ ഇതിലെ വിടെ മൌലിദെന്നും ചോദിച്ച് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നവരുടെ കുതന്ത്രമാണത്.
1 380
അങ്ങയുടെ ശിപാര്‍ശ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ. ഇങ്ങനെയുള്ള വിശേഷണങ്ങളുമായി അവിടത്തേക്കെത്താന്‍ കവി പ്രേരിപ്പിക്കുന്നു. കവി പ്രാര്‍ത്ഥനാ മനസ്സോടെ തുടരുന്നു:
‘നാഥാ… ആത്മാവ് വേര്‍പ്പെടും മുമ്പ് അങ്ങയെ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം നല്‍കണേ.. സത്യമാര്‍ഗ ദര്‍ശകന്റെ മേല്‍ നീ അനുഗ്രഹം വര്‍ഷിക്കണേ..’
ശത്രുക്കളെ പരിഭ്രമചിത്തരാക്കുന്ന മാനുഷിക സംഭവങ്ങളും പ്രശംസനീയമായ മറ്റു വിശേഷണങ്ങളും എണ്ണി അല്ലാഹുവിലേക്ക് വേവലാതികള്‍ ബോധിപ്പിച്ചാണ് അവസാനത്തെ വരികള്‍ കോര്‍ത്തിണക്കിയിട്ടുള്ളത്:
‘തിരുമേനിയുടെ പ്രകീര്‍ത്തനങ്ങള്‍ മൗലിദ് മാസത്തെ പ്രകാശപൂരിതമാക്കി. അങ്ങ് ഭൂജാതരായ ദിവസം ഒട്ടനേകം സന്തോഷ സന്ദേശങ്ങളും മഹാല്‍ഭുത സംഭവങ്ങളും ഉണ്ടായിരിക്കുന്നു. അവിടത്തെ ദൃഷ്ടാന്തങ്ങളും അല്‍ഭുതങ്ങളും അനേകമാണ്. ശത്രുക്കള്‍ പോലും അതിന് സാക്ഷിയായിട്ടുണ്ട്’.
‘അവിടത്തെ കല്‍പനാനുസൃതം പൂര്‍ണ ചന്ദ്രന്‍ പിളര്‍ത്തപ്പെട്ടില്ലേ… അസ്തമിച്ച സൂര്യന്‍ അങ്ങേക്കു വേണ്ടി മടക്കപ്പെട്ടില്ലേ…മരങ്ങളും വന്‍മൃഗങ്ങളും അങ്ങയെ അംഗീകരിച്ച് അഭിവാദ്യമര്‍പ്പിച്ചില്ലേ… ഇമ്മിണി അന്നം കൊണ്ട് അനേകങ്ങളുടെ വിശപ്പടക്കിയില്ലേ. വസീലയും ഫളീലയും മറ്റു ഉന്നത സ്ഥാനങ്ങളും താങ്കള്‍ക്കുണ്ട്. ഇങ്ങനെ അങ്ങയുടെ വിശേഷങ്ങള്‍ എണ്ണുക അസാധ്യം’.
‘നേതാക്കളില്‍ നേതാവായവരേ, അങ്ങയുടെ സംരക്ഷണം ആഗ്രഹിച്ച് പ്രതീക്ഷയോടെയാണ് ഞാന്‍ വന്നിരിക്കുന്നത്. എന്നെ നിരാശനാക്കാതിരുന്നാലും.. അങ്ങ് മനസ്സിലാക്കിയ പോലെ എനിക്ക് ദൗര്‍ബല്യങ്ങളും ബലഹീനതകളുമുണ്ട്. അവിടന്ന് സഹായിച്ചാലും. അങ്ങയോടുള്ള പ്രേമമാണ് ഞാന്‍ ചെയ്ത സുകൃതം. അങ്ങയുടെ ഔദാര്യം എന്റെ മേല്‍ കനിഞ്ഞേകിയാലും. എങ്കിൽ ്യൂഞാന്‍ സൗഭാഗ്യവാനായി. സൃഷ്ടികളില്‍ ഉല്‍കൃഷ്ടരായവരേ, അങ്ങയുടെ അതിഥിയാണ് ഞാന്‍. അതിഥിയാണെങ്കില്‍ എല്ലാ വിധ സൗഖ്യത്തോടെയുമാണ് തിരിച്ചു പോവുക. എപ്പോഴും അങ്ങയുടെ മേല്‍ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അവിടത്തെ അനുചരന്‍മാരിലും അവിടത്തെ പിന്മുറക്കാരിലും.’
ഇങ്ങനെ നോക്കിയാല്‍ ഇശ്ഖിന്റെ മനോഹരമായ കാവ്യ തല്ലജങ്ങളാല്‍ കോര്‍ത്തിണക്കിയതാണ് മന്‍ഖൂസ്വ് മൗലിദിലെ ഓരോ വരികളും. വിശാലമായ അര്‍ത്ഥങ്ങളും ഗഹനമായ ഉള്‍സാരവുമുള്‍ക്കൊള്ളുന്നതാണ് അവയോരോന്നും. ആസ്വാദനത്തോടൊപ്പം ഹൃദയത്തെ ശുദ്ധീകരിക്കാനും പ്രവാചകാനുരാഗം വര്‍ദ്ധിക്കാനും ഇതിന്റെ പാരായണം ഏറെ സഹായിക്കുന്നു. ചുരുക്കത്തില്‍, മന്‍ഖൂസ്വ് മൗലിദ് പ്രവാചകാനുരാഗത്തിന്റെ തിളക്കമാര്‍ന്ന പ്രതീകമായി കേരളത്തിലും ഇതര നാടുകളിലും ജ്വലിച്ചു നില്‍ക്കുന്നു. അറബി സാഹിത്യത്തില്‍ ഈ കാവ്യ ശൃംഖലയെ ശൗഖിയുടെ നഹ്ജുല്‍ ബുര്‍ദയോടും ബാറൂദിയുടെ കശ്ഫുല്‍ ഗുമ്മയോടും ബൂസ്വീരിയുടെ ബുര്‍ദയോടും സാദൃശ്യപ്പെടുത്താനാവും.
https://t.me/moulidstudy/1852
1 380
മഖ്ദൂം മന്‍ഖൂസ്വ് മൗലിദ് രചിക്കുകയും അത് സന്തോഷ- സന്താപ വേളകളില്‍ ചൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പണ്ഡിതന്മാര്‍ ബുന്‍യാനുല്‍ മര്‍സൂസ്വ് പോലുള്ള മന്‍ഖൂസ്വ് മൗലിദിന്റെ വിശദീകരണ ഗ്രന്ഥങ്ങളില്‍ പറയുന്നത്. തന്നെയുമല്ല, മൗലിദിന്റെ അവസാനത്തില്‍ ചേര്‍ക്കപ്പെട്ട ദുആ പൊന്നാനിയിലും പരിസരത്തും കോളറ പോലുള്ള മാറാവ്യാധികള്‍ ഉണ്ടായിരുന്നതായി സൂചന നല്‍കുന്നതാണ്. അത്തരം മാരക രോഗങ്ങളില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ ചോദിച്ചുകൊണ്ടാണെല്ലോ അതിലെ പ്രാര്‍ത്ഥന സംവിധാനിച്ചിരിക്കുന്നത്. നമ്മളിന്നും അതുതന്നെ പാരായണം ചെയ്തും പ്രാര്‍ത്ഥിച്ചും വരുന്നു. ഇമാം ഗസ്സാലി(റ)യുടെ സുബ്ഹാന മൗലിദിന്റെ സംഗ്രഹമായാണ് സൈനുദ്ദീന്‍ മഖ്ദൂം മന്‍ഖൂസ്വ് മൗലിദ് രചിച്ചതെന്ന് അഹ്മദ് കോയ ശാലിയാത്തി മന്‍ഖൂസ്വ് മൗലിദ് പരിഭാഷയില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍, ഇന്ന് പ്രചാരത്തിലുള്ള വിവിധ ഗ്രന്ഥങ്ങളിലെ സംശയലേശമന്യെയുള്ള വാക്യങ്ങളും അന്നത്തെ സാഹചര്യങ്ങളും എല്ലാറ്റിലുമുപരി പണ്ഡിതരുടെ ഏകാഭിപ്രായവും മന്‍ഖൂസ്വ് മൗലിദ് കേരളീയ കാവ്യരൂപമാണെന്നും അതിന്റെ രചയിതാവ് സൈനുദ്ദീന്‍ മഖ്ദൂമാണെന്നും വ്യക്തമാക്കുന്നു. പ്രവാചകരുടെ ജനനവും അവിടത്തെ അല്‍ഭുതസംഭവങ്ങളും പദ്യഗദ്യങ്ങളിലായി വ്യക്തവും എന്നാല്‍ സരളവുമായ ശൈലിയില്‍ വിശദീകരിക്കുന്ന മനോഹര സാഹിത്യമാണ് മന്‍ഖൂസ്വ് മൗലിദ്. നബിയുടെ സൗന്ദര്യവും മഹത്വവും വിശദീകരിക്കുക വഴി അന്ത്യദിനത്തില്‍ തന്റെ പാപ മോചനവും ശിപാര്‍ശയും ആഗ്രഹിച്ച് അല്ലാഹവുലേക്ക് അഭയം തേടുന്നതാണ് ആദ്യ കവിതയില്‍ വിശദീകരിക്കുന്നത്.
‘നക്ഷത്രങ്ങള്‍ക്കിടയിലെ പൂര്‍ണചന്ദ്രനെപ്പോലെ .. എന്നല്ല, അതിനേക്കാളേറെ അങ്ങ് ഞങ്ങള്‍ക്കിടയില്‍ പ്രഭ പരത്തുന്നു’.
‘അങ്ങ് മാതാവോ പിതാവോ? അവരില്‍ നിന്നുള്ള ഗുണം അങ്ങയുടെ നന്മയോളം വിലമതിക്കുന്നതായി ഞങ്ങള്‍ ഒട്ടും കാണുന്നില്ല’.
‘കൈയും കണക്കുമില്ലാത്ത പാപങ്ങള്‍ ഞാന്‍ ചെയ്തുകൂട്ടിയിരിക്കുന്നു. വിചാരണ ദിനത്തില്‍ താങ്കളുടെ ശിപാര്‍ശ മാത്രമാണ് ഞങ്ങളുടെ രക്ഷാ കവചം…..’
ഇങ്ങനെ തിരുമേനിയോടുള്ള അദമ്യമായ അനുരാഗം പ്രകടിപ്പിച്ച് അവിടത്തെ സാമീപ്യം തേടി അല്ലാഹുവിന്റെ സഹായവും കൃപയും ആവശ്യപ്പെടുകയാണ്. തിരുമേനി പിറന്നുവീണ സമയത്തെ കവിള്‍ തടത്തിലെ പ്രകാശജ്വാലയും കണ്ണിന്റെ മനോഹാരിതയും മുഖത്തിന്റെ തിളക്കവുമാണ് അടുത്ത വരികളില്‍ കവി വര്‍ണിക്കുന്നത്.
‘അങ്ങയുടെ സൗന്ദര്യത്തില്‍ വിസ്മയിച്ചു കൊണ്ട് ജിബ്‌രീല്‍ വിളിച്ചു പറഞ്ഞു: അങ്ങ് ലോകരില്‍ ഏറ്റവും സുന്ദരനാണ്’.
‘വാനലോകത്തെ മാലാഖമാര്‍ ഒന്നടങ്കം പറഞ്ഞു: പ്രേമഭാജനം ഭൂജാതനായിരിക്കുന്നു; അങ്ങയെപ്പോലെ ഇനിയൊരുത്തനും ജനിക്കുന്നില്ല’.
‘അവിടത്തെ തിരുവദനം ദര്‍ശിച്ചവര്‍ എത്ര ഭാഗ്യവാന്‍മാര്‍. അതാണെങ്കില്‍ മഹത്തരമായ പദവിയാണ് താനും’.
‘താങ്കള്‍ സുറുമ എഴുതപ്പെട്ടും അഗ്രഛേദിതനുമായാണ് ജനിച്ചു വീണത്..’
‘ഓ സത്യത്തിന്റെ ധ്വജവാഹകരേ, പക്ഷികള്‍ മരച്ചില്ലകളിലിരുന്ന് രാഗമാലപിക്കുന്ന കാലമത്രയും അല്ലാഹുവിന്റെ രക്ഷ അങ്ങയുടെ മേല്‍ വര്‍ഷിക്കട്ടെ’.
യഹ്‌യബ്‌നു ഉര്‍വ (റ) നിവേദനം ചെയ്ത ഹദീസിലുള്ള സംഭവമാണ് അടുത്ത വരികളില്‍ മഖ്ദും വിവരിക്കുന്നത്. ഖുറൈശികളില്‍ പെട്ട ഒരുപറ്റം നേതാക്കള്‍ വിഗ്രഹങ്ങള്‍ക്ക് ചുറ്റും കൂടി ആരാധനാനിമഗ്‌നരായപ്പോള്‍ വിഗ്രഹം തലകുത്തി വീണു. പലപ്രാവശ്യം നേരെ നിര്‍ത്തിവെക്കാന്‍ ശ്രമിച്ചു. പക്ഷേ, ശ്രമം വിജയിച്ചില്ല. കാരണം ഇത് സംഭവിച്ചത് നബി (സ്വ) ഭൂജാതരായ സമയത്തായിരുന്നു. പ്രസ്തുത അല്‍ഭുതങ്ങള്‍ വിശദീകരിച്ച് ഖുസ്വയ്യിന്റെ സന്തതികളെ സത്യത്തിന്റെ പന്ഥാവിലേക്ക് ക്ഷണിക്കുന്നത് എത്ര മനോഹരമായാണ് കവി ചിത്രീകരിക്കുന്നത്.
‘അല്ലയോ വിഗ്രഹമേ….. അടുത്തും വിദൂരത്തുമുള്ള പ്രമുഖര്‍ നിനക്കു ചുറ്റും ഒരുമിച്ചു കൂടിയ സമയത്ത് എന്തിനാണ് നീ തലകുത്തി വീണത്!’
‘ഞങ്ങളുടെ വ്യസനം കണ്ട് ഒട്ടകങ്ങള്‍ കണ്ണുനീര്‍ ഒഴുക്കിയിരിക്കുന്നു. ഞങ്ങള്‍ ചെയ്ത പാപമാണ് നിമിത്തമെങ്കില്‍ ഞങ്ങള്‍ ഖേദിച്ചു മടങ്ങാം’.
കവി തുടരുന്നു: ‘ഭൂലോകത്ത് പ്രകാശം പരത്തിയ ഒരു കുഞ്ഞിന്റെ ജന്മം നിമിത്തമായിരുന്നു വിഗ്രഹം തലകീഴായി മറിഞ്ഞത്. അത്‌കൊണ്ട് ഖുസ്വയ്യിന്റെ മക്കളേ, നിങ്ങള്‍ ദുര്‍മാര്‍ഗം വെടിഞ്ഞ് ഇസ്‌ലാമിന്റെ പ്രശാന്ത സുന്ദരമായ വഴിയിലേക്ക് അതിശീഘ്രം കടന്നുവരിക’.
നബി തിരുമേനിയുടെ ജീവിത ഗുണഗണങ്ങളും അപദാനങ്ങളുമാണ് അടുത്ത പതിനാലു വരികളില്‍ അറബി കാവ്യശാസ്ത്രത്തിലെ ശ്രദ്ധേയമായ ഈണത്തിലും വര്‍ണത്തിലുമായി കവി പറയുന്നത്:
‘അങ്ങ് പ്രകാശിക്കുന്ന വിളക്കാണ്. ലോക ശാന്തി നല്‍കുന്നവനും ഔദാര്യദായകരും മാര്‍ഗദര്‍ശകരും സമുദായ സംരക്ഷകരുമാണ്. എല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും കൊണ്ട് മാത്രം.’
‘അങ്ങ് താമസിക്കുന്ന വീട്ടില്‍ വിളക്കിനെന്തു പ്രസക്തി? അങ്ങയുടെ പ്രഭാപൂരിതമായ വദനമാണ് അന്ത്യനാളില്‍ ഞങ്ങളുടെ തെളിവ്. അങ്ങയെ പിന്തുടര്‍ന്നവര്‍ ഔന്നത്യങ്ങള്‍ കീഴടക്കി. സമുദ്രം പോലും അങ്ങയുടെ ഔദാര്യത്തിന് മുന്നില്‍ ഒന്നുമല്ല. അങ്ങയോടുള്ള സ്‌നേഹം ഞങ്ങളുടെ പാപം മായ്ച്ചു കളഞ്ഞു. അങ്ങയെ സ്‌നേഹിച്ചവരാരും നിരാശരായിട്ടില്ല.
