ar
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

الذهاب إلى القناة على Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

إظهار المزيد
1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
#أدلة_الإحتفال_بالمولد_النبوي_الشريف❤️ قال رسولنا الكريم صلّ الله عليه وسلم ” إن لربكم في أيام دهركم نفحات، فتعرضوا لها لعله أن يصيبكم نفحة منها فلا تشقون بعدها أبدا “ ونحن نعبش في هذه الأيام العطرة في رحاب مولد النور سيدنا محمد صلّ الله عليه وسلم .. والإحتفال بمولده صلّ الله عليه وسلم أمر واجب على كل مسلم يحب رسوله الكريم وسوف أضع بين يديكم الأدلة على عمل المولد الشريف ودحض كلام كل من يقول بأنه بدعة بالأدلة والبراهين وبأقوال السلف الصالح رحمهم الله تعالى 1-إن أول الناس #احتفالاً_بمولد الرسول الكريم عليه الصلاة والسلام هو الرسول الكريم نفسه صلّ الله عليه وسلم . ويدل على هذا ما أخرجه الإمام مسلم في صحيحه عن سيدنا أبي قتادة الأنصاري رضي الله عنه قال : سئل رسول الله صلّ الله عليه وسلم عن صوم يوم الاثنين فقال : ( ذلك يوم ولدت فيه وأنزل عليّ فيه ) فهذا الحديث يدل على أنه صلّ الله عليه وسلم كان يصوم يوم الاثنين لأنه ولد فيه ونبئ فيه ويدل فعله صلّ الله عليه وسلم على أنه ينبغي أن يُهتم بمثل هذا اليوم بفعل عبادة شكرا لله من صيام أو ما يستطيعه الفرد من أي عبادة وفعل لا يمنعه الشارع .. 2-#الاحتفال_بالمولد الشريف #تعبير عن #الفرح_والسرور بالمصطفى صلى الله عليه وسلم وقد انتفع به الكافر .. روى الإمام البخاري أن سيدنا العباس رأى أخاه أبا لهب بعد موته في النوم فقال له ما حالك فقال في النار إلا أنه خفف عني كل ليلة اثنين وأسقى من بين إصبعي هاتين ماء فأشار إلى رأس إصبعيه وإن ذلك بإعتاق ثويبة عندما بشرتني بولادة النبي وبإرضاعها له . وقد قال #العلامة_الحافظ شمس الدين بن الجزري في عرف التعريف بالمولد الشريف بعد ذكره قصة أبي لهب مع ثويبة : فإذا كان هذا أبو لهب الكافر الذي نزل القرآن بذمه جوزي في النار بفرحه ليلة مولد النبي صلّ الله عليه وسلم فما حال المسلم الموحد من أمته عليه السلام ، يسر ويفرح بمولده ويبذل ما تصل إليه قدرته في محبته صلّ الله عليه وسلم ؟ لعمري إنما يكون جزاؤه من الله الكريم أن يدخله بفضله العميم جنات النعيم . وعلق الحافظ ابن ناصر الدين الدمشقي على هذا الحديث حيث قال : إذا كان هذا كافرا جاء ذمه .. وتبت يداه في الجحيم مخلدا أتى أنه في يوم الاثنين دائماً .. يخفف عنه للسرور بأحمدا فما الظن بالعبد الذي طول عمره .. بأحمد مسرورا ومات موحدا 3 – روى الإمام مسلم في صحيحه عن جرير بن عبد الله رضي الله عنه أن النبي صلّ الله عليه وسلم قال : [ مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً فَعُمِلَ بِهَا بَعْدَهُ كُتِبَ لَهُ مِثْلُ أَجْرِ مَنْ عَمِلَ بِهَا ، وَلَا يَنْقُصُ مِنْ أُجُورِهِمْ شَيْءٌ . وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً فَعُمِلَ بِهَا بَعْدَهُ كُتِبَ عَلَيْهِ مِثْلُ وِزْرِ مَنْ عَمِلَ بِهَا ، وَلَا يَنْقُصُ مِنْ أَوْزَارِهِمْ شَيْءٌ] اهـ وفي هذا الحديث الشريف نرى أن النبي قد سمى بدعة الهدى سنة ووعد فاعلها أجرا ، ويظهر لنا أنه يسن للمسلم أن يأتي بسنة حسنة وإن لم يفعلها الرسول من أجل زيادة الخير والأجر ومعنى سنّ سنة أي أنشأها باجتهاد واستنباط من قواعد الشرع أو عموم نصوصه ، وأي سنة أعظم من الاحتفال ببروز هذا النبي نبي الرحمة في ذلك اليوم. 4- #قال_الإمام الحا فظ العلامة جلال الدين السيوطي : وقد سئل #شيخ_الإسلام_حافظ العصر أبو الفضل أحمد بن حجر-العسقلاني- عن عمل المولد فأجاب بما نصه : ( أصل عمل المولد بدعة لم تنقل عن أحد من السلف الصالح من القرون الثلاثة ولكنها مع ذلك قد اشتملت على محاسن وضدها فمن تحرى في عملها المحاسن وتجنب ضدها كان بدعة حسنة وإلا فلا . قال : وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلّ الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون نجى موسى فنحن نصومه شكرا لله تعالى فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله يحصل بأنواع العبادة كالسجود والصيام والصدقة والتلاوة وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة في ذلك اليوم وعلى هذا فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم عاشوراء ومن لم يلاحظ ذلك لا يبالي بعمل المولد في أي يوم من الشهر بل توسع قوم فنقلوه إلى يوم من السنة وفيه ما فيه : فهذا ما يتعلق بأصل عمله. وأما ما يعمل فيه فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم ذكره من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة وأما ما يتبع ذلك من السماع واللهو وغير ذلك فينبغي أن يقال ما كان من ذلك مباحا بحيث يقتضي السرور بذلك اليوم لا بأس بإلحاقه به وما كان حراما أو مكروها فيمنع وكذا ما كان خلاف الأولى انتهى.

മുഹമ്മദ് ‌ﷺ പരിപൂർണ്ണ വ്യക്തിത്വം 3️⃣ പരിശുദ്ധ പരമ്പര സീറ/അസ്സയ്യിദ് അലവീ അൽമാലികീ Part 2 https://t.me/burdastudy/1603 മുത്ത്നബിയുടെ ‌ﷺ സൗന്ദര്യത്തിന്റെ വിശേഷങ്ങൾ മുത്ത്നബിക്ക് ﷺ നൽകപ്പെട്ട സൗന്ദര്യം പരമാവധിയാണ്. ഇത്രയും വലിയ സൗന്ദര്യ ത്തിന് രണ്ട് പ്രത്യേകത കൂടി ചേർത്ത് വായി ക്കാനുണ്ട്. *ഒന്ന്:* പരിപാലകനായ റബ്ബിൽ നിന്നുമുള്ള ഒരു പ്രത്യേക ഔന്നിത്യം അവിടുത്തെ നോക്കുന്നവർക്ക് മുത്ത്നബിയിൽ ﷺ തോന്നുമായിരുന്നു. *രണ്ട്:* അവിടുത്തെ സൗന്ദര്യം ഇലാഹിയ്യായ ഒരു പ്രകാശത്താൽ ആവരണം ചെയ്തുകിടക്കുന്നതുമാണ്. ഇത് കൊണ്ട് തന്നെയാണ്, ഇത്രയും സൗന്ദര്യത്തിന് ഉടമയായ മുത്ത്നബിയെ ﷺ നോക്കുന്നവരിൽ മോശമായ ആഗ്രഹങ്ങൾ ജനിക്കാത്തത്. മുത്ത്നബിയുടെ ﷺ ഔന്നിത്യത്തെ കുറിച്ച് ഹിന്ദ് ബ്നു അബീ ഹാല (റ) സംസാരിക്കുന്നുണ്ട്. അവിടുന്ന് പറഞ്ഞു: മുത്ത്നബിയെ ﷺ നോക്കുന്നവർക്ക് അവിടുത്തിൽ പ്രത്യേകമായൊരു ഗാംഭീര്യവും ഔന്നിത്യവും തോന്നുമായിരുന്നു. അലി (റ) പറഞ്ഞു : പൊടുന്നനെ മുത്ത്നബിയെ ﷺ കാണുന്നവർ ഒന്ന് ഭയക്കും. അവിടുത്തിൽ നിന്നും പ്രവഹിക്കുന്ന ഇലാഹിയ്യായ ഔന്നിത്യം കാരണമാണത്. അംറു ബ്നു ആസ് (റ) മുത്ത്നബിയുടെ ﷺ സദസ്സിനെ കുറിച്ച് പറഞ്ഞു : അവിടുത്തെ സദസ്സിൽ ഇരിക്കുമ്പോൾ എനിക്കെന്റെ കണ്ണിനെ പൂർണ്ണമായും മുത്ത്നബിയിൽ ﷺ നട്ടിരിക്കാൻ പറ്റാറില്ല. അത് കൊണ്ട് തന്നെ അവിടുത്തെ വിശേഷിപ്പിക്കാൻ ആരെങ്കിലും എന്നോട് ചോദിച്ചാൽ എനിക്കതിന് സാധിക്കുകയും ഇല്ല. part 4

🧬 لم يلتقيا على سفاح قط 📿 വിശുദ്ധ പരമ്പര 📖 وفي سيرة الحلبية عن أبي هريرة قال : قال رسول اللهﷺ "ما ولدني بغيّ قط منذ خرجت من صلب آدم...." 📖 وعن الإمام السبكي رحمه الله: الأنكحة الّتى في نسبهﷺ منه إلى آدم كلّها مستجمعة شروط الصّحّة كأنكحة الإسلام. 📖 وفي المواهب....عن محمد إبن السائب قال كتبت للنبيﷺ خمسة مائة أمّ فما وجدتّ فيهنّ سفاحا ولا شيئا ممّا كان في أمر الجاهلية... 📚 بنيان المرصوص ✨✨✨✨ 🎉 തിരു നബിﷺ പറയുന്നു: ആദം നബി യുടെ മുതുകിൽ നിന്നും ഞാൻ സഞ്ചാരം തുടങ്ങിയത് മുതൽ ഒരു വ്യഭിചാരിണിയായ ഒരു സ്ത്രീയും എന്നെ പ്രസവിച്ചിട്ടേയില്ല... 🎉 സുബ്കി ഇമാമിനെ തൊട്ട് : തിരു നബിﷺ മുതൽ ആദം നബി വരെയുള്ള നബിﷺ യുടെ പരമ്പരയിൽ അനിസ്ലാമികമായ ഒരു നിക്കാഹും നടന്നിട്ടില്ല 🎉 മുഹമ്മദ്‌ ഇബ്നു സാഇബ് (റ)പറയുന്നു :തിരുനബിﷺ തങ്ങൾക്കു ഞാൻ അവിടുത്തെ അഞ്ഞൂറ് ഉമ്മമാരുടെ പേരുകൾ എഴുതിക്കൊടുത്തു അവരിൽ ഒരാളിലും ഞാൻ വല്ല മോശത്തരത്തിനെയും, ജാഹിലിയ്യാപ്രവണതകളെയും എത്തിച്ചില്ല

ശൈഖ് ഉമയനല്ലൂർ ഉപ്പാപ്പ(റ) മൗലിദ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി Read more https://t.me/moulidstudy/1262

...................മാല മൗലിദുകള്‍.................. عن محمد بن حسان قال سمعت ابن عيينة يقول عند ذكر الصالحين تنزل الرحمة (حلية الأولياء وطبقات الأصفياء) ഇബ്‌നു ഉനൈന(റ) പറയുന്നു: സജ്ജനങ്ങളുടെ ജീവചരിത്രങ്ങള്‍ പറയുന്നിടത്ത് അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങുന്നതാണ്. (ഹില്‍യത്തുല്‍ ഔലിയാഅ്) ذكر الأنبياء من العبادة و ذكر الصالحين كفارة (جامع الصغير) അമ്പിയാക്കളെ സ്മരിക്കൽ ഇബാദത്തും മഹാന്മാരെ സ്മരിക്കൽ പാപം പൊറുപ്പിക്കുന്നതുമാണ് . അതിനാൽ അമ്പിയാക്കളുടെ ചരിത്രം പറയുന്നത് ആരാധനാ കർമ്മങ്ങളിൽ പെട്ടതും സജ്ജനങ്ങളുടെ ചരിത്രം പറയല്‍ ദോഷങ്ങള്‍ പൊറുത്തു കിട്ടാൻ കാരണമാവുന്നതുമാണ്. (ജാമിഉസ്സ്വഗീർ). ഈ ഹദീസ് സ്വഹീഹായിട്ടില്ല എന്നായിരിക്കും ഇതിന് മറുപടി. എന്നാല്‍, ആരാധനകളുടെ ശ്രേഷ്ഠത വിവരിക്കാന്‍ വേണ്ടി മാത്രമാണ് ഇത് ഉദ്ധരിച്ചത്. അത് സ്ഥിരപ്പെടാന്‍ സ്വഹീഹായ ഹദീസ് തന്നെ നമുക്ക് കാണാം. നബി (സ) പറയുന്നു: اذْكُرُوا مَحَاسِنَ مَوْتَاكُمْ وَكُفُّوا عَنْ مَسَاوِيهِمْ (سنن أبي داود) (നിങ്ങളില്‍ മരണപ്പെട്ടവരുടെ നന്മകള്‍ നിങ്ങള്‍ പറയുക. (അബൂദവൂദ്) ഇത് നബി(സ) പറഞ്ഞിരിക്കേ അതിന് കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല. മുസ്‌ലിമായ ആര് മരിച്ചാലും അവരുടെ നന്മയാണ് പറയേണ്ടത് എന്ന് വന്നാല്‍ മഹാത്മാക്കളായ അമ്പിയാഇന്റെയും ഔലിയാഇന്റെയും കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. അതുകൊണ്ട് മഹാന്മാരായ ആളുകളുടെ നന്മകള്‍ അഥവാ അവരുടെ ജീവ ചരിത്രങ്ങളും മറ്റും പദ്യഗദ്യ രൂപത്തില്‍ പറയുന്നു. ആതാണല്ലോ മാല-മൗലിദുകള്‍. ഇത് ഇസ്‌ലാം അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഔലിയാക്കളുടെ ആണ്ടനുസ്മരണം മൂലം അവരുമായി ആത്മീയ ബന്ധവും പാപങ്ങൾ പൊറുക്കപ്പെടാൻ നിമിത്തവുമാകുന്നു എന്ന വസ്തുത നാം മറക്കരുത്.

നബിദിനാഘോഷം - മുജാഹിദുകളുടെ ഇമ്മിണി ബല്യ ചോദ്യങ്ങൾ ❓ മങ്കൂസ് മൗലിദ് രചിച്ച സ്വഹാബി ? സ്വഹീഹ് ബുഖാരി പോലെ ഒരു ഹദീസ് കിതാബ് ഏതെങ്കിലും ഒരു സ്വഹാബി വര്യൻ രചിച്ചോ ? എന്ത് കൊണ്ട് ഉണ്ടായിട്ടില്ല ?? അവരല്ലേ അതുണ്ടാക്കാൻ കൂടുതൽ യോഗ്യർ ? അത് കൊണ്ട് സ്വഹീഹ് ബുഖാരി , മുസ്ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങൾ സ്വഹാബത്തുണ്ടാക്കാത്തത് കൊണ്ട് നമ്മളും ഒഴിവാക്കണമെന്നാണോ ? നബി (സ്വ) യുടെ മുഹ്ജിസതുകൾ , ചരിത്ര സംഭവങ്ങൾ , മദ് ഹുകളൊക്കെ അന്ന് കിതാബ് രൂപത്തിൽ ഒന്നും തന്നെ രചിക്കപ്പെട്ടിരുന്നില്ല ! ഹദീസ് ഗ്രന്ഥങ്ങൾ , (ബുഖാരി, മുസ്ലിം പോലോത്ത ) ഇന്ന് നമ്മുടെ കയ്യിലുള്ള മുസ് ഹഫ് പോലും അന്നുണ്ടായിരുന്നില്ല എല്ലാം പിന്നീടാണ് ക്രോഡീകരിക്കപ്പെട്ടത്. ഇത് പോലെ നബി (സ്വ) യുടെ മദ് ഹുകൾ , മുഹ്ജിസത്ത് , സ്വലാത് , തങ്ങൾ മുഖേനയുള്ള തവസ്സുൽ ഇസ്തിഗാസ തെളിവുകൾ മുമ്പ് ക്രോഡീകരിച്ച ഗ്രന്ഥങ്ങളിൽ നിന്ന് പിൽക്കാലത്തും ഇമാമീങ്ങൾ പദ്യ ഗദ്യ രൂപത്തിൽ മൗലിദ് കിതാബുകൾ രചിച്ചിട്ടുണ്ട്. അത് പോലെ രചിക്കപ്പെട്ട മൗലിദ് കിതാബുകളിലൊന്നാണ് മങ്കൂസ് മൗലിദ് ഇതിലുള്ളതാകട്ടെ ഖുർ ആനിലും , തിരു ചര്യയിലും പഠിപ്പിച്ചതുമാണ്. മഹാനായ സൈനുദ്ധീൻ മഖ്ദൂം (റ) രചിച്ച മങ്കൂസ് മൗലിദിലെ ഏതെങ്കിലും ഒരു വരികളിൽ തിരു ചര്യക്കോ ഖുർ ആനിനെതിരോ ഉണ്ടെന്ന് കാണിക്കാൻ ഒരാൾക്കും സാധ്യമല്ല ഇതൊരു വെല്ലു വിളിയാണ്.

ബദർ മൗലിദ് https://youtu.be/FA9HFGOiOkQ മൻഖൂസ് മൗലിദ് 1 https://youtu.be/0PguAVlmQuo മൻഖൂസ് മൗലിദ് 2 https://youtu.be/CH2hTcI9uvA

هذا مختصر نجم الساري في مدح السيد أحمد جلال الدين بن إسماعيل البخاري المدفون ببلافتن قدس سره آمين വളപട്ടണം സയ്യിദ് ജലാൽ ബുഖാരി മൗലിദ്

نفائس الدرر في مناقب ابن حجر (مخطوط) ഇബ്നു ഹജർ തങ്ങൾ മൗലിദ് See also https://t.me/Youthoftruth/22787

منحة الأكبر في مناقب الشيخ آلُوا أبي بكر رحمه الله ആലുവായി അബൂബക്കർ മുസ്ലിയാർ(വ: ക്രി.1974)നെ കുറിച്ചുള്ള മൗലിദ് രചന: യു.പി മുഹമ്മദ് മുസ്ലിയാർ മാത്തൂർ Another https://t.me/moulidstudy/1645 https://t.me/moulidstudy/1275

📚ചോദ്യോത്തരം📚 ദാറാനീ എന്നതിന്റെ നിസ്ബ ? ചോദ്യം : മൗലിദു ഗ്രന്ഥങ്ങളിലും മറ്റും കാണാറുള്ള അബൂസുലൈമാനദ്ദാറാനീ എന്നവരുടെ പേരിലെ ദാറാനീ എന്തിലേക്കു നിസ്ബ ചെയ്യപ്പെട്ടതാണ്? നഖ്ൽ സഹിതം പറയുമോ? ഉത്തരം : ഡമാസ്കസ് നഗരത്തോടു ചേർന്ന ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള 'ദാറയ്യാ' എന്ന ഗ്രാമത്തിലേക്കു ചേർത്താണ് അബൂസുലൈമാൻ എന്ന മഹാനെ ദാറാനീ എന്നു വിളിക്കുന്നത്. ആ പ്രദേശം സലഫുകളിൽ ഉത്കൃഷ്ടർ താമസിച്ച ഒരിടമാണെന്നും നബി(സ) തങ്ങളുടെ ബാങ്കു വിളിക്കാരനായ ഹള്റത്ത് ബിലാൽ(റ) താമസിച്ചിരുന്നത് അവിടെയായിരുന്നുവെന്നും രണ്ടു മഹാ സയ്യിദുമാരുടെ പ്രസിദ്ധ ഖബ്‌റുകൾ സിയാറത്തു കേന്ദ്രമായി അവിടെ നിലകൊള്ളുന്നുണ്ടെന്നും അബൂ മുസ്ലിമിനിൽ ഘവലാനീ (റ), അബൂസുലൈമാനദ്ദാറാനീ(റ) എന്നിവരുടേതാണ് അവയെന്നും ഇമാം നവവി(റ) തഹ്ദീബിൽ പ്രസ്താവിച്ചിട്ടുണ്ട്. 3-102 ✒ മുഫ്തി: മൗലാനാ നജീബ്‌ ഉസ്താദ്‌ നുസ്രത്തുൽ അനാം 2020 നവംബർ See https://t.me/moulidstudy/1055 https://t.me/moulidstudy/1053

സമസ്ത സാരഥിയുടെ ഗ്രന്ഥം പുനരവതരിപ്പിച്ച് ഡോ.ബഹാഉദ്ദീൻ നദ് വി മലപ്പുറം: നീണ്ട നാല് പതിറ്റാണ്ട് കാലം സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സാരഥിയായിരുന്ന അബ്ദുൽ ബാരി മുസ്ലിയാരുടെ പ്രശസ്ത ഗ്രന്ഥമായ സ്വിഹാഹു ശൈഖൈൻ പുനരവതരിപ്പിച്ച് സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന ജന.സെക്രട്ടറിയും ദാറുൽ ഹുദാ ഇസ് ലാമിക് സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി. 450 പേജുള്ള കിതാബു സ്വി ഹാഹി ശൈഖൈനി ആണ് കൂടുതൽ വിശദീകരണങ്ങളോടെ 640 പേജുകളിലായി പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുന്നത്. രിഫാഈ ഖാദിരീ ത്വരീഖത്തുകളുടെ ശൈഖും പണ്ഡിതനുമായിരുന്ന ഖാജാ മുഹമ്മദ് എന്ന കോയാമുട്ടി മുസ്ലിയാരുടെ മകനായി 1881-ൽ ജനിച്ച അബ്ദുൽ ബാരി മുസ്ലിയാർ 1926 ൽ വരക്കൽ മുല്ലക്കോയ തങ്ങൾ അധ്യക്ഷനായി സമസ്ത രൂപീകൃതമാകുമ്പോൾ 20 വർഷം പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർക്കൊപ്പം ഉപാധ്യക്ഷനായിരുന്നു. തുടർന്ന് 1945- മുതൽ 1965 വരെ സമസ്തയുടെ പ്രസിഡന്റുമായി തുട൪ന്നു. ഖുർആൻ, ഹദീസ്, ഉസൂലുൽ ഫിഖ്ഹ് ഉൾകൊള്ളുന്ന 880 ലധികം പേജുള്ള ജം ഉൽ ബാരി, അൽ മുതഫരിദു ഫീ ഫിഖ്ഹി ശാഫിഈ, അൽ വസീല തുൽ ഉദ്മാ, സ്വിറാതുൽ ഇസ് ലാം , അൽ മൗലിദുൽ മൻഖൂസു ഫിൽ മുസ്ഥഫൽ മഖ്സൂസ്, മൗലിദു ശഫീഇൽ മുശഫഅ്, എന്നീ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്. 1964 നവംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം സമ്പന്നൻ കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ സ്വന്തം 'മൗലവിയ്യ' പ്രസിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്. 1964ൽ ജാമിഅ സമ്മേളനത്തിന്റെ സാമ്പത്തികാവശ്യാർത്ഥം അദ്ദേഹത്തെ സമീപിച്ചപ്പോൾ തന്റെ ഗ്രന്ഥത്തിന്റെ 1000 കോപ്പി നൽകി, വിൽപന നടത്തി ലഭിക്കുന്ന തുക അതിനായി വിനിയോഗിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. സമസ്തയുടെ സാരഥ്യം ഏറ്റെടുത്ത് സത്യത്തിത്തിനും നീതിക്കും നിലകൊണ്ടത് കാരണം അക്കാലത്തെ പണ്ഡിത പ്രതിഭകളാണ് മക്കളില്ലാത്ത അദ്ദേഹത്തെ അബുൽ ഹഖ് എന്ന പേര് നൽകിയത്. പിതാവ് നൽകിയ പേര് മുഹമ്മദ് ആണെങ്കിലും ബാഖിയാതിലെ ശൈഖ് ആദം ഹസ്റതാണ് അബ്ദുൽ ബാരി എന്ന നാമകരണം നൽകിയത്. തന്റെ ജീവിത കാലത്ത് ശമ്പളം പറ്റാതെ സൗജന്യമായി ദർസ് നടത്തിയ അദ്ദേഹം 1951 ൽ പുതുപറമ്പിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രഥമ മദ്റസയായ ബയാനുൽ ഇസ്ലാം മദ്റസ സ്ഥാപിച്ചു. തന്റെ പിതാവിന് പുറമെ ശൈഖ് അഹ്മദ് ശിറാസി, കോടഞ്ചേരി അഹ്മദ് കുട്ടി മുസ്ലിയാർ, അവറാൻ കുട്ടി മുസ്ലിയാർ, മൂർക്കനാട്‌ അലി മുസ്ലിയാർ, തലക്കടത്തൂർ മുഹമ്മദ് മുസ് ലിയാർ, ബാഖിയാത്തിലെ അബ്ദുൽ വഹാബ് ഹസ്റത്, അബ്ദു റഹീം ഹസ്റത് എന്നീ പ്രമുഖർ ഗുരു നാഥൻമാരാണ്. ദീർഘകാലം സമസ്തയുടെ നേതാവും ദാറുൽ ഹുദാ ശിൽപിയുമായിരുന്ന സി.എച്ച് എെദറൂസ് മുസ്ലിയാരുടെ നിർദ്ദേശപ്രകാരമാണ് ബഹാഉദ്ദീൻ നദ് വി ഗ്രന്ഥ രചനയിലേർപെട്ടത്. 2648 ഹദീസുകൾ ഉൾകൊള്ളുന്ന ഈ ഗ്രന്ഥം 3 ഭാഗങ്ങളാണ്. ഒന്നാം ഭാഗം ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്തവയും രണ്ട് മൂന്ന് ഭാഗം യഥാക്രമം ബുഖാരി, മുസ്ലിം റിപ്പോർട് ചെയ്ത ഹദീസുകളും ഉൾകൊള്ളുന്നു. 5 വർഷത്തെ ബാഖിയാത് ജീവിതത്തിൽ റമളാൻ ഒഴിവിൽ പോലും നാട്ടിൽ വരാതെയാണ് അദ്ദേഹം ഗ്രന്ഥ രചന നടത്തിയിരുന്നത്. അറബി, ഉർദു, ഇംഗ്ലീഷ്, പേർഷ്യൻ ,തമിഴ് ഭാഷകളിൽ പ്രാവീണ്യമുള്ള അബ്ദുൽ ബാരി മുസ്ലിയാർ സമസ്തയുടെ ആദ്യകാല പ്രസിദ്ധീകരണമായ അൽബയാനിൽ നിരന്തരം എഴുതിയിരുന്നു. നാദാപുരം, തിരൂരങ്ങാടി, പൊന്നാനി എന്നിവിടങ്ങളിൽ പഠനം നടത്തിയ ഉസ്താദ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ശേഷം കേരളത്തിലെ രണ്ടാം ബാഖവി കൂടിയാണ്. 1965 ഓഗസ്റ്റ് 29 ന് വഫാത്തായ അദ്ദേഹത്തിന്റെ മരണത്തിന്റെ എട്ട് മാസം മുമ്പാണ് സ്വിഹാഹു ശൈഖൈൻ എന്ന ഗ്രസ്ഥത്തിന്റെ രചന പൂർത്തിയാക്കിയത്. വർഷങ്ങളോളം ഇതിനെ കുറിച്ച് ആഴത്തിൽ പഠിച്ചാണ് തന്റെ ഖുർആൻ പരിഭാഷ പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിടുമ്പോഴേക്കും പുതിയ ഗ്രന്ഥവുമായി നദ് വി എത്തുന്നത്. ഗ്രന്ഥ രചനക്കായി തന്റെ പരമാവധി സമയം നീക്കി വെക്കുന്ന ഇദ്ദേഹം ഖത്തർആസ്ഥാനമായി പ്രവർത്തിക്കുന്നഅന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയിൽഅംഗമാണ്.

മടങ്ങി വരുമ്പോൾ കാരണമന്വേഷിച്ചപ്പോൾ പറഞ്ഞു :"അതെന്നെ മൂപ്പർ വിളിച്ചിട്ടാടോ, 'നിങ്ങളെന്താ പിറകിൽ നിൽക്കുന്നത്. നമ്മൾ തമ്മിൽ നല്ല ബന്ധമുള്ളതല്ലേ, അഭിമുഖമായിട്ട് വരീം' എന്നു പറഞ്ഞു!! തന്റെ പിതാവിന്റെ ശൈഖു കൂടിയായിരുന്നു അയിലക്കാട് സിറാജുദ്ദീനിൽ ഖാദിരി റ. ആദ്യകാലത്ത് അത്ര അടുപ്പമുണ്ടായിരുന്നില്ല. പിന്നീട് ശൈഖുനായും അവരുമായി നല്ല ബന്ധമുണ്ടായി. മഹാനവർകളുടെ അപദാനങ്ങൾ വാഴ്ത്തി സാമാന്യം വലിയ ഒരു മൗലിദ് രചിച്ചു. അനന്തരം ഉറൂസിൽ വെച്ച് അതു പാരായണം ചെയ്യാൻ തന്നെയും കൂട്ടി പുറപ്പെട്ടു. ശംസുൽ ഉലമ വരുന്നു എന്നു കേട്ടപ്പോൾ അത്തവണത്തെ ഉറൂസ് പതിവിലും വലുതായി. ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേർന്നു. അവർക്കു മുമ്പിൽ വെച്ചു ശൈഖുനാ പ്രഖ്യാപിച്ചു: "ഞാൻ എഴുതിക്കൊണ്ടു വന്ന മൗലിദിൽ ഒരിടത്തു ചെറിയ മാറ്റം വരുത്താൻ ഇവിടെ വെച്ചു മഹാനവർകൾ നിർദ്ദേശിച്ചിരിക്കുന്നു. ഞാൻ യാ ഗൗസു നള്റൽ ഖുദ്റതി (يا غوث نظر القدرة) എന്നെഴുതിയത് യാ ശൈഖു നള്റൽ ഖുദ്റതി (يا شيخ نظر القدرة ) എന്നാക്കണം. ഗൗസ് എന്നത് ഗൗസുൽ അഅ'ളം ശൈഖ് ജീലാനി തങ്ങളുടെ പേരാണ്. അതു തന്നെ വിളിക്കുന്നത് സൂഉൽ അദബാകുമോ എന്നവർ ഭയക്കുന്നു". വൈജ്ഞാനിക നിർഝരിയും പണ്ഡിത ലോകത്തിന്റെ സൂര്യതേജസ്സുമായ ശൈഖുനായെ കുറിച്ചു ഒരു പകലന്തിയോളം പറഞ്ഞിട്ടും വാക്കുകൾ വറ്റിയില്ല. ഇനിയുമെത്രയോ പറയുവാനുള്ള ആശയും ആവേശവും കത്തി നിൽക്കുന്നു. കേട്ടിട്ടും കേട്ടിട്ടും കൊതിയും പൂതിയും തീരുന്നില്ല. ഈ പകൽ അവസാനിക്കാതിരുന്നെങ്കിൽ എന്നു വൃഥാ മോഹിച്ചുപോയി. ഒരു കാലത്തും മുസ്‌ലിം ലീഗുമായി ശൈഖുനാ യോജിക്കുമായിരുന്നില്ല. മുസ്വ്‌ത്വഫൽ ഫൈസി അൽ മുബാറകിൽ കാഫർലീഗ്?! എന്നെഴുതിയപ്പോൾ അതിനെ അനുകൂലിച്ചു സംസാരിച്ചത് തനിക്കോർമയുണ്ട്. ലീഗിനോടു എന്തെങ്കിലും മമത വാക്കുകളിൽ പ്രകടമായിട്ടുണ്ടെങ്കിൽ അതിനു ദൃശ്യമല്ലാത്ത കാരണങ്ങൾ ഉണ്ടാകാനാണിട. അല്ലാതെ ഒരു തരത്തിലുമുള്ള ഭൗതിക ചിന്തയും സ്വാധീനിക്കാത്ത വിധം ആത്മീയമായി കെല്പുള്ളയാളായിരുന്നു ശൈഖുനാ. മാത്രമല്ല, മാസത്തിലെ ഒന്നാം തീയതി മുതൽ മുപ്പത്തൊന്നാം തീയതി വരെ തുടർച്ചയായി പറിക്കാൻ മാത്രം തേങ്ങ വിളയുന്ന തോപ്പുകൾ, എമ്പാടും നെല്ലും മറ്റു വിളകളും ... എല്ലാമുണ്ടായിരുന്നതിനാൽ ഭൗതിക സ്വത്തുക്കളോടു ഭ്രമം ഒരു കാലത്തും മഹാനർക്കുണ്ടാകില്ല. സമസ്ത അറുപതാം വാർഷികത്തിലെ സമ്മേളനത്തിലെ ഉജ്ജ്വലമായ പ്രഭാഷണത്തിലും 78ൽ ലീഗ് നേതൃത്വത്തെ വേദിയിലിരുത്തി അവർ ചെയ്തു കൂട്ടിയ അന്യായങ്ങൾ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടുള്ള സിംഹഗർജ്ജനത്തിലും ശൈഖുനാ അടിയുറച്ചു നിന്നിട്ടുണ്ടായിരുന്നെങ്കിൽ കേരളത്തിൽ മുസ്‌ലിം ലീഗും വഹാബിസവും കിടന്നയിടത്ത് പൂട പോലും ബാക്കിയുണ്ടാകുമായിരുന്നില്ല. സമസ്‌തയിലുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ മരണത്തോടടുത്ത കാലങ്ങളില്‍ മഹാനവര്‍കളില്‍ വലിയ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. യോജിപ്പിനുള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിച്ചു വരുകയും ചെയ്‌തു വരുമ്പോഴാണ്‌ അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്‌. സമസ്തയിൽ ഇപ്പോൾ ലീഗിനെതിരെ ഉയർന്നു വരുന്ന വികാരത്തിന്റെ ആത്മീയമായ ശക്തി സ്രോതസ് തീർച്ചയായും ശംസുൽ ഉലമ തന്നെയായിരിക്കും. അല്ലാഹു അവരുടെ ദറജ ഉയർത്തട്ടെ!! ശംസുൽ ഉലമയോടൊത്തുള്ള സഹവാസം ഒരുപാടു മഹത്തുക്കളുടെ ഇഷ്ടവും സ്നേഹവും ആത്മീയ ശിക്ഷണവും കിട്ടാൻ കാരണമായിട്ടുണ്ട്. അതിൽ പ്രധാനം ശൈഖുനാ ഈകെ ഹസൻ മുസ്‌ലിയാരുമായുള്ള ബന്ധമാണ്. ശൈഖുനാ തന്നു വിട്ട കത്തുമായാണ് ശൈഖുനാ ഹസൻ മുസ്‌ലിയാരുടെ ദർസിലേക്കു വന്നത്. അവറാൻ മുസ്‌ലിയാർക്കു ശേഷം കാസർഗോഡ് ഖാളിയായ ശൈഖുനാ ഹസൻ മുസ്‌ലിയാർ തളങ്കര മാലികു ദീനാർ പള്ളിയിലാണ് ദർസ് നടത്തിയിരുന്നത്. 'വല്ലിക്കാക്ക'യുടെ കത്തു പൊട്ടിച്ചു വായിച്ച ശേഷം ശൈഖുനാ അത്ഭുതത്തോടെ ചോദിച്ചു: വല്ലിക്കാക്ക ഇങ്ങനെയൊക്കെ എഴുതാൻ മാത്രം നിങ്ങൾ തമ്മിൽ എന്താണ് ഇത്രയും വലിയ ബന്ധത്തിനു കാരണം? പിന്നീട്, ശൈഖുനാ ഹസൻ മുസ്‌ലിയാരുടെ ഖാദിമായി. ആ ധീരതയും ഗർജ്ജനവും ആദർശവീര്യവും ഇപ്പോഴും കണ്ണിലും കാതിലുമുണ്ട്. "ഒടുവിൽ രോഗബാധിതനായി ഹോസ്പിറ്റലിൽ കിടന്നപ്പോഴും കൂടെ നിന്നു പരിചരിക്കാൻ സാധിച്ച രണ്ടാളിൽ ഒരാൾ ഞാനാണ്. എന്റെ ഈ രണ്ടു കാലിലും (മടിയിൽ) തല വെച്ചാണ് ശൈഖുനാ വഫാതായത്"- ദാരിമി ഉസ്താദു പറയുമ്പോൾ ഞാനാ രംഗങ്ങൾ മനസിൽ കണ്ടു. കൂടെയുണ്ടായിരുന്ന മറ്റേയാൾ എന്റെ സ്നേഹഗുരുവും ഭാര്യാ സഹോദരനുമായ പീയെച്ച് അബ്ദുർ റഹ്മാൻ ദാരിമി ഉസ്താദ് ആയിരുന്നുവല്ലോ. ശൈഖുനാ ഓകെ ഉസ്താദ്, ശൈഖുനാ വൈലിത്തറ ഉസ്താദ്, പാണക്കാട് സയ്യിദ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, വൈലത്തൂർ സയ്യിദ് യൂസുഫുൽ ജീലാനി തങ്ങൾ തുടങ്ങി അനേകം ഉസ്താദുമാരിൽ നിന്നു മുസ്വ്‌ത്വഫാ ദാരിമി ഉസ്താദ് ആത്മീയ ഇജാസതുകൾ നേടിയിട്ടുണ്ട്. ദാരിമി ഉസ്താദിനും ഈ മധുരാനുഭവങ്ങൾ കേൾക്കാൻ എന്നേയും കൂട്ടിനു വിളിച്ച പ്രിയങ്കരനായ ഹുസൈൻ ബാഖവി ഉസ്താദിനും ബഹുമാന്യരായ ഈ ഉസ്താദുമാർക്കെല്ലാവർക്കും അല്ലാഹു തആല നൻമകൾ ചൊരിയട്ടെ! മഹാൻമാരായ ഈ ഗുരു മഹത്തുക്കളുടെയെല്ലാം ബറകതു കൊണ്ട് അവൻ നമ്മെയും വിജയികളിൽ ഉൾപ്പെടുത്തട്ടെ!

തന്റെ മുരീദും സ്നേഹവത്സലനുമായിരുന്ന കോയക്കുട്ടി മുസ്‌ലിയാരോടു (ശൈഖുനായുടെ പിതാവ്) പറഞ്ഞു അദ്ദേഹം ശൈഖുനായെ വരുത്തി ചോദിച്ചു: നീയതിൽ എഴുതിച്ചേർത്തോ?. ശൈഖുനാ : "നിങ്ങൾ പറഞ്ഞതിനെ ഞാനൊന്നു തഅ'യീദ് ചെയ്തതാണ് (ഊന്നിപ്പറഞ്ഞതാണ്)". ഒരു പുഞ്ചിരിയിൽ അതവസാനിച്ചു. ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ! ശംസുൽ ഉലമാഇനെ കുറിച്ചു എനിക്കു തീർത്തും അപരിചിതമായിരുന്ന ചില സംഗതികൾ ദാരിമി ഉസ്താദ് പറഞ്ഞു. താൻ സ്വന്തമായി സൂക്ഷിച്ചു പോന്നിരുന്ന ആത്മീയബന്ധങ്ങളിലേക്ക് ആവശ്യമുള്ള തോതിൽ ശിഷ്യൻമാരെയും കൈ പിടിച്ചു ചേർക്കുകയും ബന്ധങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തന്റെ ശിഷ്യനായിരിക്കെ തന്നെ വലിയ ആത്മീയ പ്രഭാവം നേടിയെടുത്ത മടവൂർ സീയെം വലിയുല്ലാഹിയുടെ അടുക്കൽ എത്രയോ തവണ തന്നെ കൂട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നു ദാരിമി ഉസ്താദു പറയുന്നു. അനേകം സംഭവകഥകളും അദ്ദേഹം പറഞ്ഞു. അതിൽ അത്യപൂർവമായൊരു ചിത്രം ഉദ്ധരിക്കാം. തന്റെ കല്യാണ നിശ്ചയം ശംസുൽ ഉലമയുടെ വീട്ടിൽ വെച്ചാണ് നടന്നത്. എല്ലാം തീരുമാനിച്ചതും വിരുന്നൊരുക്കിയതും ശൈഖുനാ തന്നെ. അതു കഴിഞ്ഞു, 'വാ നമുക്കു സീയെമ്മിന്റെയടുത്തു പോകാം' എന്നു പറഞ്ഞു. യാത്ര പുറപ്പെട്ടു. കോഴിക്കോട്ടെ മൂപ്പന്റെ വീട്ടിൽ സീയെം വലിയുല്ലാഹി താമസിക്കുന്ന കാലം. ആൾ ഒരു പ്രത്യേക ഹാലിലാണ്. വീടിനു പുറത്തു മഹാനുഭാവനെ കാണാൻ വന്ന ധാരാളം ജനങ്ങൾ തടിച്ചുകൂടി നിൽക്കുന്നു. സീയെം രണ്ടാം നിലയിലാണ്. ആർക്കും പ്രവേശനമില്ല. ശംസുൽ ഉലമാ അദ്ദേഹത്തിന്റെ ഗുരുനാഥനാണല്ലോ. അതിനാൽ പ്രവേശനം ലഭിച്ചു. കയറിച്ചെന്നപ്പോൾ ചാരിക്കിടക്കുകയായിരുന്നു. കാൽപ്പെരുമാറ്റം കേട്ടു തലയുയർത്തി നോക്കി. കണ്ടപ്പോൾ തന്നെ പ്രഖ്യാപിച്ചു: "രണ്ടു പുതിയാപ്ലച്ചായ വരട്ടെ!!" പിന്നീട് ശൈഖുനാക്കിരിക്കാൻ കസേരയിട്ടു കൊടുത്തു. ഞാൻ കാൽച്ചുവട്ടിൽ നിലത്തിരുന്നു. അനുഗ്രഹാശിസ്സുകളും പ്രാർഥനകളും നേടി മടങ്ങി. ഉള്ളാളത്തോറടുക്കലേക്കെന്ന പോലെ എത്രയോ തവണ സീയെം വലിയുല്ലാഹിയുടെ അടുക്കലേക്കും തന്നെ ദൂതനായി അയച്ചിട്ടുണ്ട്. അതിലൊന്ന് ശൈഖുനാ മർഹൂം ഈകെ ഹസൻ മുസ്‌ലിയാരുടെ വഫാതുണ്ടായപ്പോഴാണ്. ശൈഖുനായും ഉമറാജിയും അടുത്തേക്കു വിളിച്ചു: "എല്ലാം കഴിഞ്ഞുവെന്നു പറയണം" എന്നു ശട്ടം കെട്ടി അയച്ചു. അവിടെ ചെന്നപ്പോൾ മഹാനുഭാവൻ ചോദിച്ചു: "ഉമ്മ അവിടെ നിന്നു മടങ്ങിപ്പോന്നോ?" എന്ന്. അതേപ്പറ്റി ഒന്നും ഞാനറിഞ്ഞിരുന്നില്ല. ഞാൻ അതറിയില്ല എന്നു മാത്രം പറഞ്ഞു. മടങ്ങി വന്നപ്പോളാണ് ഉമ്മച്ചി ഇവിടെ വന്നിരുന്നുവെന്ന വിവരം അറിഞ്ഞത്. അതേ പ്രകാരം വടകര മുഹമ്മദ് ഹാജിയുടെ അടുക്കലും പല തവണ തന്നെ കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. അദ്ദേഹം ആഴമുള്ള പണ്ഡിതനും ആത്മീയ ജ്യോതിസ്സുമായിരുന്നു. കണ്ടപ്പോൾ തന്നെ "എന്താ പുറത്തീലും ശൈഖമ്മാരും തങ്ങമ്മാരും ഒക്കെ ഉണ്ടല്ലോ" എന്നു പറഞ്ഞു. പല തവണ വടകര മുഹമ്മദ് ഹാജിയുടെ അടുക്കലും പോയിട്ടുണ്ട്. മഹാനവർകൾ നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ആബാലവൃദ്ധം പുറകെക്കൂടി ഓരോരോ ആവശ്യങ്ങൾ പറയും. ഒരിക്കലൊരാൾ ഗൾഫ് വിസയുടെ കാര്യം പറയുന്നു. ഹാജിയാർ എന്തോ പറഞ്ഞു പോകാൻ ഒരുങ്ങിയെങ്കിലും അയാൾ വിട്ടില്ല. വീണ്ടും ചോദിച്ചപ്പോൾ "ഖുലില്ലാഹുമ്മ" ഓതിക്കോ എന്നു പറഞ്ഞു. അയാൾ സാധാരണക്കാരനായതിനാൽ ഒരു ആയത്താണ് നിർദ്ദേശിച്ചതെന്നു മനസ്സിലായിട്ടുണ്ടായിരുന്നില്ല. എനിക്കൊന്നാം തീയതിക്കു തന്നെ ശരിയായി കിട്ടണമെന്നയാൾ യാചനാ സ്വരത്തിൽ വീണ്ടും പറഞ്ഞപ്പോൾ മഹാനവർകൾ "ഖുലില്ലാഹുമ്മ" ഓതിക്കോ എന്നു തന്നെ ആവർത്തിച്ചു. അയാൾക്ക് മനസ്സിലായിട്ടില്ല. ഞാനുടനെ പുറത്തു തോണ്ടി "അതൊരു ആയതാണ്, ഞാൻ പറഞ്ഞു തരാം" എന്നു അടക്കം പറഞ്ഞു. മഹാനവർകൾ തിരിഞ്ഞു നോക്കി. എന്നെ കണ്ടപ്പോൾ തന്നെ " ആഹ്ഹാ! പുറത്തീലും ശൈഖമ്മാരും തങ്ങമ്മാരും ഒക്കെ ഉണ്ടല്ലോ, എഴുപതിനായിരം തഹ് ലീൽ ചൊല്ലിക്കോ, സ്വർഗത്തിൽ കടന്നു. ഇന്നാ, ഇന്നാ കൈ, മുത്തിക്കോ" എന്നു പറഞ്ഞു എന്റെ നേരെ കൈ നീട്ടി. ഞാൻ കൈ പിടിച്ചു മുത്തി - ദാരിമി ഉസ്താദു പറയുമ്പോൾ എന്റെ ഹൃദയം പിടച്ചു. കർണപുടങ്ങളിൽ കുണ്ടൂരുസ്താദിന്റെ വാക്കുകൾ പെരുമ്പറ മുഴങ്ങുന്നു - ത്വൂബാ ലിമൻ സാറ ഔ സാറ മൻ സാറ.....! ഒരിക്കൽ ശൈഖുനാ തന്നെ കോഴിക്കോട് പുതിയങ്ങാടിയിലെ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാം സിയാറതിനു കൂട്ടിക്കൊണ്ടുപോയി. അതിനപ്പുറത്തുള്ള മറ്റൊരു ഖബ്ർ ചൂണ്ടിക്കാണിച്ചു അതാണു യമനിൽ നിന്നു വന്ന എന്റെ ഉപ്പാപ്പയുടെ മഖാം എന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പലയിടത്തും പോയിട്ടുണ്ട്. കാസർഗോഡ് നെല്ലിക്കുന്നുപ്പാപ്പയുമായി ജീവിതകാലത്തേ നല്ല ബന്ധമുണ്ടായിരുന്നു. അവർ വലിയ്യാണെന്നു അർഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചത് ശൈഖുനയാണ്. മരണാനന്തരവും സിയാറത്തിനു പോകാറുണ്ട്. ഒരിക്കൽ ഒരനുഭവമുണ്ടായി. സാധാരണ റൗളാ ശരീഫിലല്ലാത്ത എവിടെ ചെന്നാലും ഖിബ്'ലക്കു അഭിമുഖമായി നിന്നാണ് ദുആ ചെയ്യാറുള്ളത്. ഫിഖ്ഹിലെ വിധികൾക്കു വിരുദ്ധമായി ഒന്നും ചെയ്യില്ല. അന്നും പതിവുപോലെ തന്നെ. എന്നാൽ പെട്ടെന്നു ശൈഖുനാ അപ്പുറത്തേക്കു മാറി. തലയുടെ ഭാഗത്തു ഖിബ്'ലക്കു എതിരായി നിന്നു.

പൂച്ചക്കാട്ടെ ദർസ് ഉത്ഘാടനത്തിന്റെ തലേന്നാൾ ശൈഖുനാ പ്രഖ്യാപിച്ചു: നാളെ ഉള്ളാളത്തോർ വരും, നമ്മുടെ ദർസ് ഉത്ഘാടനം ചെയ്യും! ശൈഖുനാക്ക് ഉള്ളാളത്തോറോടുള്ള ബഹുമാനം വാക്കുകളിൽ വരച്ചുകാണിക്കാനാകില്ല. ഉള്ളാളം സയ്യിദ് മദനി തങ്ങളെ സിയാറത് ചെയ്യാൻ പോലും ഓറെ സമ്മതം ചോദിക്കാതെ വരില്ല. "ഞാൻ സിയാറതിനു വന്നോട്ടെ" എന്നു ആദ്യമേ അനുവാദം വാങ്ങും! അതും ഫോൺ വിളിച്ചല്ല, ആളയച്ച്!! താനങ്ങനെ എത്രയോ തവണ ശൈഖുനായുടെ ദൂതുമായി ഓറുടെ അടുത്തു പോയിട്ടുണ്ടെന്നു ദാരിമി ഉസ്താദു സ്മരിക്കുന്നു.ആ സ്നേഹവും ബന്ധവും അന്ത്യം വരെ സൂക്ഷിക്കാനും ശൈഖുനാ ശ്രദ്ധിച്ചിട്ടുണ്ട്. അതേ പ്രകാരം വലിയ മഹബ്ബതും ഇക്റാമും ശൈഖുനാ ഏപി ഉസ്താദിനോടും ഉണ്ടായിരുന്നു. അവർ തമ്മിൽ എപ്പോൾ കണ്ടാലും ദീർഘമായ വൈജ്ഞാനിക ചർച്ചകളാണ് നടക്കാറ്. പലപ്പോഴും യാത്രകളിൽ അവർ ഒന്നിച്ചുണ്ടാകും. ആ യാത്രകൾ ഉടനീളം ഇൽമിയ്യായ ചർച്ചകൾ കൊണ്ടു സമ്പന്നമായിരിക്കും. ഏപി ഉസ്താദ് കൂടെയുണ്ടെങ്കിൽ ശൈഖുനാ കൂടുതൽ ഊർജ്ജസ്വലനായിരിക്കും. ഉസ്താദിന്റെ ബുദ്ധിവൈഭവത്തോടും വൈജ്ഞാനിക താത്പര്യങ്ങളോടും നേതൃപാടവത്തോടും അങ്ങേയറ്റത്തെ മതിപ്പാണ് ശൈഖുനാക്കു എക്കാലത്തും ഉണ്ടായിരുന്നത്. ആ മതിപ്പു അപ്പടി ഉള്ളാളത്തോർക്കും ഉണ്ടായിരുന്നു. ഒരിക്കൽ, കണ്ണൂർ ചക്കരക്കല്ലിനടുത്തു ഇരിവേരിയിൽ ഒരു ഉറൂസിനു ഉള്ളാളത്തോർ വന്നു. ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരി റ.വിന്റെ ഹികമിലെ വരികൾ ഉദ്ധരിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നു. പണ്ഡിതൻമാർ ആ വിശകലന പാടവത്തിൽ അത്ഭുത പരതന്ത്രരായിരിക്കുമ്പോൾ ശൈഖുനാ ഏപി ഉസ്താദു വന്നു. ഉള്ളാളത്തോർ കൈ ആകാശത്തേക്കു ഉയർത്തിയും താഴ്ത്തിയും ഉയർത്തിയും താഴ്ത്തിയും ഉറക്കെ വിളിച്ചു - ഏപി വന്നു, അല്ലാഹു അക്ബർ, ഏപി വന്നു, അല്ലാഹു അക്ബർ! ഞാൻ പറഞ്ഞതിന്റെ ബാക്കി ഇനി ഏപി ബയാൻ ചെയ്യും. ഹികമിലെ ഇബാറതുകൾ വായിച്ചു അർഥം പറയാനും ബയാൻ ചെയ്യാനും ഏപിയല്ലാതെ വേറെയാരുണ്ടെടാ...!! ദൃക്സാക്ഷിയായ ദാരിമി ഉസ്താദ് പറയുമ്പോൾ എന്റെ രോമകൂപങ്ങളിൽ കുളിരു പടരുന്നുണ്ടായിരുന്നു. ശംസുൽ ഉലമാഇലേക്കു തിരിച്ചു വരാം. ഉള്ളാളത്തോറെ പോലെ വേറെയും അനേകം ശിഷ്യരുടെ ബുദ്ധിവൈഭവത്തോടും അധ്യാത്മിക വിശുദ്ധിയോടും ശൈഖുനാ മതിപ്പുകാട്ടിയിരുന്നു. സഹോദരന്‍ കൂടിയായ മര്‍ഹൂം ഇ. കെ ഹസന്‍ മുസ്‌ലിയാര്‍, കെ. കെ അബൂബക്കര്‍ ഹസ്രത്ത്, സി. എം വലിയുള്ളാഹി മടവൂര്‍, സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, സഅദിയ്യ പ്രിൻസിപ്പാൾ എ. കെ അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, മർഹൂം കുമരംപുത്തുർ അലി മുസ്‌ലിയാർ, അദ്ദേഹത്തിന്റെ സഹോദരൻ മർഹൂം കുമരംപുത്തുർ അബ്ദുർ റഹ്മാൻ മുസ്‌ലിയാർ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ അവരിൽ ചിലരാണ്. ശൈഖുനായുടെ വിശകലന പാടവത്തെ അപ്പടി ആവാഹിച്ച വ്യക്തിയായിരുന്നു മർഹൂം കുമരംപുത്തുർ അലി മുസ്‌ലിയാർ. താൻ അങ്ങേയറ്റത്തെ സ്നേഹവും ബഹുമാനവും സൗഹാർദ്ധവും നിലനിർത്തിയിരുന്ന സ്വദഖതുല്ലാ മുസ്‌ലിയാരുമായി ഏതാനും ചില കർമശാസ്ത്ര വിഷയങ്ങളിൽ വീക്ഷണ വൈജാത്യങ്ങൾ ഉണ്ടായിരുന്നു. അക്കാര്യങ്ങൾ ബഹ്സ് ചെയ്യാൻ കുമരംപുത്തുർ അലി മുസ്‌ലിയാരെയാണ് അയക്കുക. വലിയ ബുദ്ധിശാലിയും നിരീക്ഷണകുതുകിയും ജ്ഞാനധന്യനുമായിരുന്ന സ്വദഖതുല്ല ഉസ്താദിന് അലി മുസ്‌ലിയാരുടെ സമർഥന ശൈലി കണ്ടാൽ തന്നെ സംഗതി പിടി കിട്ടുകയും ചെയ്യും. അദ്ദേഹം സരസമായി ചോദിക്കും - നീ ഈക്കെന്റടുത്തു പോയിരുന്നൂ ലെ...! നാം പലരും വിചാരിച്ചിരുന്ന മാതിരി ക്ഷിപ്രകോപിയോ മൈന്റുചെയ്യാ പ്രകൃതക്കാരനോ ആയിരുന്നില്ല ആ സൂര്യതാരകം. സരസനായിരുന്നു, ഫലിതപ്രിയനായിരുന്നു, ശിഷ്യവത്സലനായിരുന്നു. എന്നാൽ തന്റെ സ്വകാര്യ ലോകത്തിനു ഭംഗം വരാതിരിക്കാനാകണം ഗാംഭീര്യദ്യുതിയുടെ ഒരു വലയം തനിക്കു ചുറ്റും അദ്ദേഹം നിലനിർത്തിപ്പോന്നത്. ശിഷ്യൻമാരോടും ഉസ്താദുമരോടും വലിയ സ്നേഹബന്ധം നിലനിർത്തിയിരുന്നു. ശൈഖ് ആദം ഹസ്റത് സ്നേഹത്തോടെയും അഭിമാനത്തോടെയും വിളിച്ചിരുന്ന "പറമ്പിക്കടവൻ". പ്രതിഭയും രസികനുമായിരുന്ന ശൈഖുനാ എന്തെങ്കിലും ചിന്തോദ്ദീപകമായ കുസൃതികൾ ഒപ്പിച്ചാൽ ശൈഖ് ആദം ഹസ്റത് പറയുന്ന വാക്കുകൾ ഇങ്ങനെ - #ഇത്_ആ_പറമ്പിക്കടവന്റെ_പണിയായിരിക്കും". അവർ തമ്മിലുള്ള സ്നേഹോഷ്മളമായ ബന്ധത്തിന്റെ ആഴം അളക്കാൻ സാധിക്കുന്നതായിരുന്നു ഈ പ്രയോഗം!. അത്തരം എത്രയോ അനുഭവക്കഥകൾ ശൈഖുനാ നേരിട്ടും വല്ലിക്കാക്കയെ പറ്റി ഈകേ ഹസൻ മുസ്ലിയാരും ദാരിമി ഉസ്താദിനോടു പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ശാഫിഈ മദ്ഹബുമായി ബന്ധപ്പെട്ട ശാലിയാത്തി ന. മ. പുറപ്പെടുവിച്ചിരുന്ന ഫത്.വകളിൽ ശൈഖ് ആദം ഹസ്റതിന്റെ തഖ്.രീറാത് ഉണ്ടാകാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ അത്തരമൊരു തഖ്.രീറിനു വേണ്ടി ഒരു ഫത്.വ ശാലിയാത്തി അവർകൾ ഹസ്റതിനു അയച്ചു. ഫലിതപ്രിയനായ ശൈഖുനാ കത്തു ശാലിയാത്തിയുടേതാണെന്നറിഞ്ഞപ്പോൾ പൊട്ടിച്ചു വായിച്ചു. ഒരു ഇബാറതു അധികം എഴുതിച്ചേർത്തു. കത്തു കണ്ടപ്പോഴേ #ഇത്_ആ_പറമ്പിക്കടവന്റെ_പണിയായിരിക്കും" എന്നു ഹസ്റതു പറയുകയും ചെയ്തു. സൂക്ഷ്മശാലിയായിരുന്ന അദ്ദേഹം ആ വിവരം ശാലിയാത്തിയെയും അറിയിച്ചു.

#ശംസുൽ_ഉലമാ #പണ്ഡിത_സൂര്യൻ ശംസുൽ ഉലമാ ഇ.കെ. ഉസ്താദിനെ ഞാനിന്നലെ എന്റെ കൺമുമ്പിൽ കണ്ടെന്നു പറഞ്ഞാൽ നിങ്ങൾക്കു വിശ്വസിക്കാനാകുമോ?! ആ മഹാനുഭാവൻ മാത്രമല്ല, സീയെം വലിയുല്ലാഹിയും വടകര മുഹമ്മദാജി തങ്ങളും ഈകെ ഹസൻ മുസ്‌ലിയാരും ഉമർഹാജിയുമെല്ലാം വിവിധ ഭാവങ്ങളിലും രൂപങ്ങളിലും വരുന്നതും പോവുന്നതും ഇരിക്കുന്നതും ചിരിക്കുന്നതും ആജ്ഞാപിക്കുന്നതും ആരാധിക്കുന്നതും ഖൽബും കണ്ണും നിറയെ ഞാൻ കണ്ടു. ഒന്നും ബാഹ്യ ചക്ഷസുകൾ കൊണ്ടല്ല, അകക്കണ്ണു കൊണ്ട്. അത്രമേൽ വശ്യ സുന്ദരവും ഹൃദയസ്പർശിയും ഭാവനാസുന്ദരവുമായാണ് ഉസ്താദ് മുസ്വ്‌ത്വഫാ ദാരിമി കടങ്കോട് അവരുമായുള്ള അനുഭവങ്ങൾ വർണിച്ചു തന്നത്. ഇന്നലെ പൊന്നാട് ഹുസെൻ ബാഖവി ഉസ്താദിനൊപ്പം കടങ്കോട് ഉസ്താദിനെ കാണാൻ പുറത്തീലിലെ അവരുടെ വീട്ടിൽ ചെന്നിരുന്നു. ഇന്ത്യയിലെ ബഗ്ദാദ് എന്നറിയപ്പെടുന്ന സ്ഥലമാണ് പുറത്തീൽ. നാലര നൂറ്റാണ്ടു മുമ്പ് രാജാധികാരം ഉപേക്ഷിച്ച് കേരളത്തിലേക്ക് കുടിയേറിപ്പാർത്ത യമനിലെ ഹമദാൻ സുൽത്വാൻ ശൈഖ് ഉസ്മാനിന്റെ പുത്രനും സുഹ്റവർദീ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന ഗൗസുൽ അഅ'ളം ശൈഖ് അബ്ദുൽ ഖാദിർ സാനി റ. വിശ്രമിക്കുന്നത് പുറത്തീലിലാണ്. ബഗ്ദാദിൽ നിന്നു വന്ന സുൽത്വാനുൽ ഔലിയാഅ' ശൈഖ് അബ്ദുൽ ഖാദിർ ജീലാനിക്കു ശേഷം വന്ന അബ്ദുൽ ഖാദിർ ആയതു കൊണ്ടാണ് അദ്ദേഹത്തെ സാനി - രണ്ടാമൻ എന്നു വിളിക്കുന്നത്. പുറത്തീൽ ബഗ്ദാദായതും അങ്ങനെ തന്നെ. ശൈഖ് അബ്ദുൽ ഖാദിർ സാനി റ.വിനു പുറമെ ഔലിയാക്കളായ അദ്ദേഹത്തിന്റെ നാല്പതോളം ശിഷ്യൻമാരും നാല്പതോളം ശൈഖുമാരും ഇവിടെയാണ് വിശ്രമിക്കുന്നത്. പാങ്ങിൽ അഹ് മദ് കുട്ടി മുസ്‌ലിയാരുടെ വഫാതിനു ശേഷം സമസ്തയുടെ നേതൃരംഗത്തുണ്ടായ വിടവു നികത്തുകയും പ്രസിദ്ധമായ കാര്യവട്ടം സമ്മേളനത്തിന്റെ ശില്പിയും പതിനേഴാം വാർഷിക സമ്മേളനത്തിൽ ഖുതുബ പരിഭാഷക്കെതിരെയുള്ള പ്രമേയത്തിന്റെ അവതാരകനും എന്ന നിലയിൽ വിഖ്യാതനുമായ റശീദുദ്ദീൻ മൂസ മുസ്‌ലിയാരുടെ ഖബ്റും ഇവിടെത്തന്നെയാണ്. ഇവിടെ സിയാറത് ചെയ്യുക ബഹുമാന്യരായ മുസ്വ്‌ത്വഫാ ദാരിമിയിൽ നിന്ന് ശംസുൽഉലമാഇനെയും ഈകെ ഹസൻ മുസ്‌ലിയാരെയും അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്ന അക്കാലത്തെ മറ്റു ഗുരുമഹത്തുക്കളെയും കുറിച്ചു കേൾക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഞങ്ങളിങ്ങോട്ടു തിരിച്ചത്. ഭൂമുഖത്ത് ഞാനനുഭവിച്ച ഏറ്റവും നല്ല ദിവസങ്ങളിലൊന്ന് - അൽഹംദുലില്ലാഹ്! ഐസീയെഫ് യു എ ഇ നാഷണൽ പ്രസിഡന്റ് മുസ്വ്‌ത്വഫാ ദാരിമി ദീർഘകാലം ശംസുൽ ഉലമയുടെ ശിഷ്യനും ഖാദിമുമായിരുന്നു. വെറും ഖാദിമല്ല. #എടോ_നീയെന്റെ_ഖാദിമാണ്_എനിക്കു_വേണ്ട_ഖിദ്മതെല്ലാം_ചെയ്തുകൊള്ളണം" എന്നു ശംസുൽ ഉലമാ കല്പ്പിച്ചനുഗ്രഹിച്ചു കൂടെ കൂട്ടിയയാൾ. ആ പ്രഖ്യാപനം വന്നതുമുതൽ ദീർഘകാലം അന്തിയുറങ്ങിയതു പോലും ശംസുൽ ഉലമയുടെ മുറിയിലാണ്. പൂച്ചക്കാട്ടു നിന്നു നന്തിയിലേക്കു പോകുന്ന തലേന്നു കമ്മിറ്റിക്കാരെ വിളിച്ചു പ്രഖ്യാപിച്ചു : #ഞാൻ_നന്തിക്കു_പോകുന്നു_മുസ്വ്ത്വഫാനേയും_കൊണ്ടുപോകുന്നു". രാത്രിയിൽ വളരെക്കുറഞ്ഞ സമയമല്ലാതെ ഉറങ്ങിയിട്ടില്ലാത്ത ശംസുൽ ഉലമാ ദിക്റിലും മുത്വാലഅയിലുമായാണ് ബാക്കി സമയമെല്ലാം ചിലവഴിച്ചത്. എത്രയോ അധ്യാത്മികാനുഭവങ്ങളുടെ സാക്ഷിയായ ദാരിമി ഉസ്താദു അക്കാര്യം പറയുമ്പോൾ ശംസുൽ ഉലമാ നമ്മുടെ കൺമുമ്പിലിരുന്നു ദിക്ർ ചൊല്ലുന്നത് നാം കാണുന്നു. എല്ലാ ദിവസവും അഞ്ചു വഖ്തു നിസ്കാരത്തിന്റെ പിറകിലും അസ്മാഉൽ ബദ്ർ ചൊല്ലുന്നതു മാത്രം ആലോചിച്ചു നോക്കൂ. അതും വെറും "അസ്മാഅല്ല" ഓരോരുത്തരുടെയും പേരിനൊപ്പം സയ്യിദിനാ എന്നും അവരുടെ പിതാവിന്റെ പേരും ഗോത്രത്തിന്റെ പേരും മുഹാജിറോ / അൻസ്വാറോ എന്നും റളിയല്ലാഹു അൻഹു എന്നും ചേർത്താണ് ഓരോ വഖ്തിലും മഹാനുഭാവൻ ചൊല്ലാറുള്ളത്. സയ്യിദിനാ അബീബക്റി ബ്നി അബീഖുഹാഫത ത്തയ്മിയ്യിൽ ഖുറയ്ശിയ്യിൽ മുഹാജിരിയ്യി റളിയല്ലാഹു അൻഹു വ സയ്യിദിനാ ഉമറ ബ്നിൽ ഖത്ത്വാബിൽ അദവിയ്യിൽ ഖുറയ്ശിയ്യിൽ മുഹാജിരിയ്യി റളിയല്ലാഹു അൻഹു...... എന്നിങ്ങനെ. പതിഞ്ഞിരുന്നു കണ്ണുകളടച്ചു താളത്തിൽ തലയും മേലുമാട്ടിയുള്ള ആ ചൊല്ലലിന്റെ ഘനഗാംഭീര്യം, തലയെടുപ്പുള്ള ആ ഇരുത്തം, മുഖത്തു വെട്ടിത്തിളങ്ങുന്ന ഈമാനിന്റെ ദ്യുതി... പറയാൻ ദാരിമി ഉസ്താദിനു നൂറു നാക്കുള്ള പോലെ!!! വിജ്ഞാനത്തിന്റെ ആ മഹാക്കടലിൽ നിന്നു കോരിയെടുക്കാൻ അക്കാലത്തെ പ്രമുഖരായ മഹാ പണ്ഡിത പ്രതിഭകൾ വരെ ഇടക്കിടെ ആ മഹത് സന്നിധിയിൽ വരാറുണ്ടായിരുന്നു. ബഹുമാന്യരായ ശാലിയാത്തിക്കു ശേഷം ആ പ്രതിഭാ വിലാസം പ്രകടമാക്കിയത് ശംസുൽ ഉലമയാണെന്നു നൂറുൽ ഉലമ യെമ്മേ ഉസ്താദ് പറയാറുണ്ടായിരുന്നല്ലോ. ശിഷ്യൻമാരിൽ ഏറ്റവും പ്രമുഖൻ ഉള്ളാളത്തോറു തന്നെ. അവരെ വലിയ ബഹുമാനവും സ്നേഹവുമായിരുന്നു. ഒരു ഘട്ടത്തിൽ പട്ടിക്കാട് ജാമിഅയിൽ നിന്നു ദർസവസാനിപ്പിച്ചു മടങ്ങേണ്ടി വന്നപ്പോൾ തന്റെ സഹോദരപുത്രനായിരുന്ന ഈകെ മുഹമ്മദ് ദാരിമി ഉൾപ്പടെയുള്ള പണ്ഡിത പ്രതിഭകളും ബുദ്ധിശാലികളുമായ ഒരു പറ്റം വിദ്യാർഥികളും അവിടെ നിന്നിറങ്ങി. അവരെ ശൈഖുനാ അയച്ചത് ഉള്ളാളത്തോറെ ദർസിലേക്കായിരുന്നു. പിന്നീട് ശൈഖുനാ പൂച്ചക്കാട്ടേക്കു വന്നപ്പോൾ അവരും വന്നു ചേരുകയാണുണ്ടായത്.

വലിയ കറാമത്തുകൾക്കുടമയായ *ഓമച്ചപുഴ അബൂബക്കർ കുട്ടി മുസ്ലിയാർ* - ചിലവിൽ ജുമാ മസ്ജിദിൽ അന്തിയുറങ്ങുന്ന *കാവുംപുറം അവറു മുസ്ലിയാർ* തുടങ്ങിയവർ കമ്മുണ്ണി മുസ്ലിയാരിൽ നിന്നും ഇർഷാദുൽ യാഫിഈ ഓതിയവരാണ്. ഇവർ രണ്ടും പേരും ആഴ്ചയിൽ രണ്ട് ദിവസം തലക്കടത്തൂരിലും രണ്ട് ദിവസം ചെമ്പ്രയിലും പതിവായി സന്ദർഷിച്ചിരുന്നു. ചില ദിവസങ്ങളിൽ ഇവർ നാലു പേരും സംഗമിക്കുന്ന ആത്മീയ ചർച്ചകൾക്കും പഠനങ്ങൾക്കും ചെമ്പ്ര പള്ളി സാക്ഷിയാകാറുണ്ടായിരുന്നു. ഇങ്ങനെ നിരവധി മഹാന്മാർ കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ എന്ന പണ്ഡിത കുലപതിയുടെ ജ്ഞാനപ്രസരണമേറ്റ മഹത്തുക്കളാണ്. അള്ളാഹു വലിയ പാണ്ഡിത്യം കൊണ്ടും അനേകം കറാമത്തുകൾ കൊണ്ടും അനുഗ്രഹിച്ച മഹാനവറുകളുടെ മദദ് നമുക്ക് നൽകട്ടെ. ആമീൻ ...................................................... അഞ്ചു പതിറ്റാണ്ടോളം ദർസ് നടത്തി ധാരാളം പ്രഗത്ഭരും വിലായത്തുമുള്ള ശിഷ്യരെ വാർത്തെടുത്ത, കേരളത്തിലെ മുഴുവൻ വിശ്വാസികളുടെയും ഗുരുപരമ്പരയിലെ മുഖ്യകണ്ണിയുമായ സൂഫിവര്യൻ വലിയുല്ലാഹി കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാർ(ഖ സി). മഹാ പണ്ഡിതരായിരുന്ന കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാർ(ഖ.സി), പെരുമ്പടപ്പ് സൈനുദ്ധീൻ റംലി(ഖ.സി), ചാലിലകത്ത് ആലസ്സൻ മുസ്‌ലിയാർ(ഖ.സി), പുതുപ്പറമ്പ് കോയാമുട്ടി മുസ്‌ലിയാർ(ഖ.സി) എന്നിവരിൽ നിന്നും അറിവ് നുകർന്നു. ശേഷം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വിളക്കത്തിരുന്ന് മുസ്ലിയാരായി. പഠന ശേഷം വഫാത് വരെ ദർസ് നടത്തുന്നതിൽ വ്യാപൃതനായിരുന്നു. അമൂല്യ ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നു മഹാൻ. "കമ്മുണ്ണി മുസ്ലിയാർ ഉപ്പാപ്പയുടെ പക്കൽ നിന്നു ഇർഷാദുൽയാഫിഈ (തസവ്വുഫ് ഗ്രന്ഥം) ഓതിയ മുന്നൂറോളം ഔലിയാക്കളുണ്ട്. ഞാൻ അവരിലൊരുവനാണ് " എന്ന വലിയ്യുല്ലാഹി വടകര മുഹമ്മദ്‌ ഹാജിയുടെ വാക്കുകൾ ഇതിനോട് ചേർത്തു വായിക്കണം. ശൈഖുനായുടെ ശിഷ്യന്മാരിലധികവും ഔലിയാക്കളായിരുന്നു. തന്റെ ശിഷ്യൻമാരെ വിലായതിലേക്കുയർത്തിയ മുർഷിദ് മഹാൻ തന്നെയായിരുന്നു. ശംസുൽഉലമ ഖുതുബി മുഹമ്മദ്‌ മുസ്ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, വടകര മുഹമ്മദ്‌ ഹാജി, ചെമ്പ്ര പോക്കർ മുസ്‌ലിയാർ, ഓച്ചിറ മുഹമ്മദ്‌ മുസ്ലിയാർ, കിഴക്കേപുറം പുളിക്കതൊടി മൊയ്തീൻ കുട്ടി മുസ്ലിയാർ, മരുമകൻ കുറ്റൂർ പാലശ്ശേരി കമ്മു മുസ്ലിയാർ, ആലുവായി അബൂബക്കർ മുസ്ലിയാർ, മലയിൽ ബീരാൻ കുട്ടി മുസ്ലിയാർ വാവൂർ, ചാലിയം ഇമ്പിച്ചി കോയ തങ്ങൾ, കോറാട് മൊയ്തീൻ മുസ്ലിയാർ (മറ്റത്ത്), തലക്കടത്തൂർ കറുത്ത ബീരാൻ കുട്ടി മുസ്ലിയാർ, മക്കളായ മുഹമ്മദ്‌ മുസ്ലിയാർ, അബ്ദുറഹ്മാൻ മുസ്ലിയാർ തുടങ്ങി ധാരാളം പേരുണ്ട് ആ ശിഷ്യ നിരയിൽ. ഹി.1354ൽ (1936) വിടപറഞ്ഞു. കുറ്റൂർ കുന്നാൻചേരി പള്ളിയുടെ മുറ്റത്താണ് അന്ത്യവിശ്രമം.

കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ ഔലിയാക്കളുടെ ഗുരു (ഹി:1270-1354) വലിയ ജ്ഞാന ഗോപുരവും ആത്മീയ ജ്യോതിസുമായിരുന്നു കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ. അഞ്ച് പതിറ്റാണ്ട് കാലം ദർസ് നടത്തിയ മഹാനാണദ്ദേഹം. അദ്ദേഹത്തിന്റെ അധ്യാപനം കൂടുതലും തലക്കടത്തൂർ പള്ളിയിലായിരുന്നു. 38 വർഷം അവർ അവിടെ ദർസ് നടത്തിയിട്ടുണ്ട്. അദ്ദേഹതിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയായിരുന്നു എന്നതാണ്. മാത്രമല്ല അവരുടെ ശിഷ്യന്മാരിൽ ഭൂരിഭാഗവും ഔലിയാക്കളുമായിരുന്നു. സൂഫി വര്യനായ മർഹൂം വടകര മമ്മദാജി തങ്ങൾ പറയുന്നു എന്റെ ഉസ്താദ് കുറ്റൂർ കമ്മുണ്ണി മുസ്ലിയാരാണ് അദ്ദേഹത്തിൽ നിന്നും മുന്നൂറിലതികം ആളുകൾ തസവ്വുഫിന്റെ ഗ്രന്ഥമായ ഇർഷാദുൽ യാഫിഈ ഓതിയിട്ടുണ്ട് അവരെല്ലാവരും പിന്നീട് ഔലിയാക്കളായി മാറിയിട്ടുമുണ്ട്. അവരുടെ വഫാത് ദിനത്തിൽ അവരുടെ ശിഷ്യന്മാരിൽ ചിലരെ നമുക്ക് പരിചയപ്പെടാം *വിജ്ഞാന ലോകത്തെ വിസ്മയമായ ഖുത്ബി മുഹമ്മദ് മുസ്ലിയാർ* വിശദീകരണങ്ങൾ ആവശ്യമില്ലാത്തവിതം മലയാളികൾക്ക് സുപരിചിതനാണല്ലൊ അവർ. കരിമ്പനക്കൽ പോക്കർ മുസ്ലിയാരിൽ നിന്ന് കിതാബോദാൻ തലക്കടത്തൂരിൽ എത്തി രണ്ട് വർഷത്തിന് ശേഷം പോക്കർ മുസ്ലിയാർ പുതിയങ്ങാടിയിലേക്ക് മാറി. പിന്നീട് കമ്മുണ്ണി മുസ്ലിയാർ തലക്കടത്തൂരിൽ എത്തുന്നു എന്നറിഞ്ഞ ഖുതുബി അവിടെ തുടർന്നു കമ്മുണ്ണി മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു കേരള മുസ്ലിം നവോത്ഥാന നായകനും പണ്ഡിതനും സൂഫിയും ഗ്രന്തകാരനും സാമൂഹിക പരിശ്കർത്താവുമായ മർഹൂം *പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ* മഹാ പണ്ഡിതനും മുഹഖിഖും സാഹിദുമായിരുന്ന മർഹൂം വൈലത്തൂർ അബൂബക്കർ മുസ്ലിയാർ എന്ന *ചെമ്പ്ര പോക്കർ മുസ്ലിയാർ* കമ്മുണ്ണി മുസ്ലിയാർ തലക്കടത്തൂരിൽ ദർസ് നടത്തുന്ന കാലം പോക്കർ മുസ്ലിയാർ തൊട്ടടുത്ത ചെമ്പ്രയിലും ദർസ് നടത്തിയിരുന്നു. വലിയ പണ്ഡിതനും മതപ്രഭാഷകനും നാട്ടുവൈദ്യനും സൂഫിയുമായിരുന്നു അവർ. എണ്ണിയാൽ തീരാത്ത കറാമത്തുകൾക്കുടമയുമായിരുന്നു മഹാൻ. തന്റെ ശിഷ്യനായിട്ട് പോലും കമ്മുണ്ണി മുസ്ലിയാർ ഇടക്കിടെ ചെമ്പ്രയിലെത്തി പോക്കർ മുസ്ലിയാരെ സന്ദർഷിച്ചിരുന്നു. ഭൗതിക സുഖങ്ങളെല്ലാം വെടിഞ്ഞ് പരിത്യാഗിയായി ജീവിക്കുന്ന തന്റെ ശിഷ്യന്റെ ആത്മീയ വളർച്ചയിൽ കമ്മുണ്ണി മുസ്ലിയാർ ഏറെ സന്തോഷവാനായിരുന്നു. അദ്ദേഹം തന്റെ മറ്റു ശിഷ്യന്മാരോട് പോക്കർ മുസ്ലിയാരിൽ നിന്നും തബറുക്കിന് വേണ്ടി കിതാബോദാനും നിർദേശിച്ചിരുന്നു. സർവ്വാദരണീയനും സൂഫിവര്യനും ശാദുലി ത്വരീഖതിന്റെ ശൈഖുമായ *വടകര മമ്മദാജി തങ്ങൾ* *മറ്റത്ത് മൊയ്തീൻ മുസ്ലിയാർ* ഇദ്ദേഹത്തിന്റെ പാണ്ഡിത്യം കമ്മുണ്ണി മുസ്ലിയാരുടെ കറാമത്താണ് കോറാട് നിവാസികൾ ഒരു മുദരിസിനെ ആവശ്യപ്പെട്ട് തലക്കടത്തൂരിലെത്തി ഏറെ കുറെ എല്ലാ കിതാബും ഓതി തീർന്ന ഒരു ശിഷ്യനോട് കോറാട്ടേക്ക് ദർസ് നടത്താൻ പോകാൻ കമ്മുണ്ണി മുസ്ലിയാർ ആവശ്യപ്പെട്ടു ആ കാട്ടിലേക്കോ അൽപം കൂടി നല്ല സ്ഥലമാണ് ഞാനാഗ്രഹിക്കുന്നത് എന്നായിരുന്നു ശിഷ്യന്റെ മറുപടി എങ്കിൽ നീ പോകണ്ട എന്ന് കമ്മുണ്ണി മുസ്ലിയാർ എന്നിട്ട് അൽഫിയയും ഫത്ഉൽ മുഈനും ഓതികൊണ്ടിരിക്കുന്ന മൊയ്തീൻ മുസ്ലിയാരെ വിളിച്ച് നിങ്ങൾ കോറാട് പോയി ദർസ് നടത്തു എന്നാജ്ഞാപിച്ചു ആശ്ചര്യപ്പെട്ട് നിൽകുന്ന കോറാട്ട്കാരോട് ഇവൻ മതി ആ കാട് വെട്ട്ത്തെളിക്കുവാൻ എന്നിട്ട് രണ്ട് പേരോടുമായി പറഞ്ഞു കോറാട്ട് കാർ ഒഴിവാക്കാതെ മൊയ്തീൻ അവിടന്ന് പോകരുത് കോറാട്ട് കാർ ഇവനെ ഒഴിവാക്കുകയും ചെയ്യരുത് അങ്ങനെ നീണ്ട അഞ്ച് പതിറ്റാണ്ട് കാലം കോറാട് അദ്ദേഹം ദർസ് നടത്തി വലിയ ഗ്രന്ഥങ്ങൾ അദ്ദേഹം അവിടെ ഓതി കൊടുത്തിരുന്നു. വലിയ മത പ്രഭാഷകനായ മൊയ്തീൻ മുസ്ലിയാർ പീരങ്കി മുസ്ലിയാർ എന്നും കോറാട് മൊയ്തീൻ മുസ്ലിയാർ എന്നും അറിയപ്പെട്ടിരുന്നു തിരൂരങ്ങാടിയിലാണ് അവരുടെ ഖബർ. *കിഴക്കേപ്പുറം പുളിക്കത്തൊടി മൊയ്തീൻ മുസ്ലിയാർ* ഓതി പഠിച്ച് കൊണ്ടിരിക്കെ കട്ടിപ്പിടത്തിയിലേക്ക് മുദരിസായി കമ്മുണ്ണി മുസ്ലിയാർ ഇദ്ദേഹത്തെ അയച്ചു. അനേകം മഹത്തുക്കളുടെ ഉസ്താദാ കാൻ ഇദ്ദേഹത്തിനും അവസരമുണ്ടായി. *മലയിൽ ബീരാൻ കുട്ടി മുസ്ലിയാർ* പണ്ഡിതനും സൂഫിയുമായിരുന്നു മഹാൻ *ചാലിയം ഇമ്പിച്ചുക്കോയ തങ്ങൾ* ഇദ്ദേഹത്തെ മാരക രോഗികൾ പോലും ആശ്രയിച്ചിരുന്നു. *കുറ്റൂർ പാലശേരി കമ്മു മുസ്ലിയാർ* കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കാൻ കാരണമായ പ്രമേയം അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. പിന്നീട് സമസ്ത രൂപീകരണത്തിലും പങ്കെടുത്തു. സമസ്തയുടെ പ്രശസ്തമായ എട്ടാം പ്രമേയത്തിന്റെ അനുവാതകനുമായിരുന്നു.