മൗലിദ് പഠനം
الذهاب إلى القناة على Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
إظهار المزيد1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
1 380
ضوء جمير (مولد اجمير)
അജ്മീർ മൗലിദ്
രചന : പകര മുഹമ്മദ് അഹ്സനി
Another
https://t.me/moulidstudy/944
1 380
مولد التيار النوري في حياة ولي الله المدووري
CM മൗലിദ് - പിലാക്കൽ ഉസ്താദ്
Another
https://t.me/moulidstudy/329
1 380
സയ്യിദ് മുഹമ്മദ് മൗലാ തങ്ങള്‍ അല്‍ബുഖാരി
സൂഫി, പണ്ഡിതന്‍, പ്രബോധകന്‍. 18-ാം നൂറ്റാണ്ടില്‍ കേരളീയ മുസ്‌ലിംകള്‍ക്ക് ആത്മീയ നേതൃത്വം നല്‍കിയ സാത്വികന്‍. ഹിജ്‌റ 1144-ല്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ ജനിച്ചു. വളപട്ടണം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി മകന്‍ കൊച്ചി സയ്യിദ് ഇസ്മാഈല്‍ ബുഖാരി മകന്‍ പൊന്നാനി സയ്യിദ് ബാഫഖ്‌റുദ്ദീന്‍ മകന്‍ വളപട്ടണം സയ്യിദ് മുഹമ്മദ് ബുഖാരിയാണ് പിതാവ്. മാതാമഹനായ സയ്യിദ് ഉമര്‍ ഹൈദ്രോസുല്‍ മക്കിയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. തുടര്‍ന്ന് ശൈഖ് ഖാസിം കവരത്തിയുടെ കീഴില്‍ വിവിധ വിജ്ഞാനങ്ങളില്‍ അവഗാഹം നേടി. വളപട്ടണം ഖാദിയായിരുന്ന ജ്യേഷ്ഠസഹോദരന്‍ സയ്യിദ് ഇബ്‌റാഹീം ബുഖാരിയുടെ ക്ഷണപ്രകാരം കവരത്തിയില്‍ നിന്നും വളപട്ടണത്ത് വന്ന് താമസമാക്കി. കേരളം, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മതപ്രഭാഷണവും മതപ്രബോധനവും നടത്തി. കൊച്ചിക്കടുത്ത നെട്ടൂര്‍ കേന്ദ്രമാക്കി മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊച്ചി ചെമ്പിട്ടപള്ളി പുനരുദ്ധാരണം നടത്തുകയും വടുതല കോട്ടൂര്‍ പള്ളി, എറണാകുളം നെട്ടൂര്‍ പള്ളി തുടങ്ങിയവ നിര്‍മ്മിക്കുകയും ചെയ്തു. തെക്കന്‍ തിരുവിതാംകൂറിലെ ധര്‍മ്മരാജാവ് അദ്ദേഹത്തിന് പള്ളി പണിയാനുള്ള സ്ഥലം നല്‍കുകയും ഇവിടെ പ്രസിദ്ധമായ തിരുവിതാംകോട് ജുമുഅത്ത് പള്ളി നിര്‍മ്മിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് ആത്മീയ തുടര്‍ച്ചകള്‍ കൈമാറി. കായല്‍പട്ടണം ശൈഖ് ഉമറുല്‍ ഖാഹിരി മൗലാ തങ്ങളുടെ പ്രധാന ശിഷ്യനാണ്. കുറച്ചുകാലത്തിനു ശേഷം നെട്ടൂരില്‍ നിന്നും കണ്ണൂരിലേക്ക് താമസം മാറ്റി. ഹിജ്‌റ 1207 ശവ്വാല്‍ 3-നായിരുന്നു വിയോഗം. കണ്ണൂര്‍ ജുമുഅത്ത് പള്ളിയുടെ കിഴക്കുവശത്തുള്ള മഖാമില്‍ അന്ത്യവിശ്രമംകൊള്ളുന്നു. മൗലാ തങ്ങളെക്കുറിച്ച് മാപ്പിള ലബ്ബ ആലിം സാഹിബ് മിന്‍ഹത്തുല്‍ ബാരീ ഫീ മിദ്ഹത്തില്‍ ബുഖാരി, റാത്തീബുല്‍ ജലാലിയ്യ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.
1 380
♧ മരണാനന്തരം നശിക്കുന്നില്ല ♧
ഇമാം ഹാഫിള് അബൂബക്റിനിൽ ബൈഹഖി(റ) (384 - 458) പ്രസ്താവിച്ചു :
പ്രവാചകൻമാരെല്ലാം അവരുടെ വഫാത്തിനു ശേഷം അല്ലാഹുവിങ്കൽ ജീവിച്ചിരിക്കുന്നവരാണ്. അവരുടെ ആത്മാക്കളെ ശരീരങ്ങളിലേക്കു മടക്കപ്പെടുകയും ചെയ്യും, ശുഹദാക്കളെപ്പോലെ. നബി(സ) തങ്ങൾ ഇസ്രാഇൻ്റെ രാത്രിയിൽ ഒരു സംഘം നബിമാരെ കാണുകയും അവർക്ക് ഇമാമായി നമസ്കരിക്കുകയും ചെയ്തതു പ്രസിദ്ധമാണല്ലോ. നമ്മുടെ സ്വലാത്തുകളെല്ലാം നബി(സ) തങ്ങൾക്കു വെളിവാക്കപ്പെടുമെന്നും നമ്മുടെ സലാം നബി(സ) തങ്ങൾക്കെത്തിക്കപ്പെടുമെന്നും അവിടുന്ന് പ്രസ്താവിച്ചിട്ടുണ്ട്. നബിമാരുടെ ശരീരം തിന്നുന്നതിനെ അല്ലാഹു ഭൂമിയുടെ മേൽ നിഷിദ്ധമാക്കിയെന്നും അവിടുന്നു പ്രസ്താവിച്ചിട്ടുണ്ട്. നബി(സ)യുടെ പ്രസ്താവന പരമസത്യമാണല്ലോ. (കിതാബുൽ ഇഅതിഖാദ്)
ഇമാം അബൂമൻസൂർ അബ്ദുൽ ഖാഹിരിൽ ബഗ്ദാദീ(റ) (മ: 429) പ്രസ്താവിച്ചു :
നമ്മുടെ നബി(സ) തങ്ങൾ വഫാത്തിനു ശേഷവും ജീവിച്ചിരിക്കുന്നു. അവിടത്തെ പിൻപറ്റിയ സമുദായത്തിൻ്റെ സദ്കർമ്മങ്ങൾ കണ്ടു സന്തോഷിക്കുകയും ദുഷ്ചെയ്തികൾ മൂലം ദു:ഖിക്കുകയും ചെയ്യുന്നു. ആരൊരാൾ അവിടത്തെ മേൽ സ്വലാത്തു ചൊല്ലിയാലും അതു നബി(സ) തങ്ങളിലേക്കെത്തും. ഇതത്രെ മുഹഖ്ഖിഖുകളായ നമ്മുടെ വിശ്വാസ ശാസത്ര പണ്ഡിതൻമാരുടെ വീക്ഷണം.
നബിമാരാരും മരണാനന്തരം നശിക്കുന്നില്ല. ഭൂമി അവരുടെ ശരീരത്തിൻ്റെ ഒരംശവും തിന്നുകയില്ല. നബി(സ) തങ്ങളുടെ എത്രയോ നൂറ്റാണ്ടു മുൻപ് വഫാത്തായ മൂസാ നബി(അ) തൻ്റെ ഖബ്റിൽ വച്ചു നമസ്കരിക്കുന്നതായി നബി(സ) തങ്ങൾ കണ്ടുവല്ലോ. നാലാം ആകാശത്തു വച്ചു മൂസാ നബി(അ) യെ കണ്ടതായും ഒന്നാം ആകാശത്തു വച്ചു ആദം നബി(അ)യെ കണ്ടതായും മിഅറാജിൻ്റെ പ്രസിദ്ധമായ ഹദീസിലുണ്ട്. ഇബ്റാഹീം നബി(അ)യെയും ആ യാത്രയിൽ കണ്ടതും 'നല്ല പ്രവാചകരും നല്ല പുത്രനു'മായ നബി(സ) തങ്ങൾക്ക് ഇബ്റാഹീം നബി(അ) സ്വാഗതമോതിയതും മിഅറാജിൻ്റെ ഹദീസിലുണ്ട്. ഈയടിസ്ഥാന വസ്തുത സ്വഹീഹായി സ്ഥിരപ്പെട്ടതുകൊണ്ടുതന്നെ നബി(സ) തങ്ങൾ അവിടത്തെ വഫാത്തിനു ശേഷം ജീവിച്ചിരിക്കുകയാണെന്നും അവിടന്നിപ്പോളും നബിയാണെന്നും നാം നിസ്സംശയം പ്രസ്താവിക്കുന്നു. (അജ്വിബത്തു മസാഇലിൽ ജാജർമിയ്യീൻ) (അബ്ദുല്ലാഹിൽ വഫാത്ത് 768)
ശൈഖ് അഫീഫുദ്ദീൻ അബ്ദില്ലാഹിൽ യാഫിഈ (റ) പ്രസ്താവിച്ചു :
അല്ലാഹുവിൻ്റെ ഔലിയാക്കൾക്കു ചില അവസ്ഥകളുണ്ടാകും. ആകാശ-ഭൂലോകങ്ങളിലെ രഹസ്യങ്ങളെല്ലാം ആ അവസ്ഥയിൽ അവർക്കനുഭവവൈകമായി കാൺമാനാകും. നബിമാരെല്ലാം ജീവിച്ചിരിക്കുന്നതായി അവർ നോക്കിക്കാണും. മൂസാ നബി(അ)യെ തൻ്റെ ഖബ്റിനകത്തു ജീവിക്കുന്നതായി നബി(സ) തങ്ങൾ നോക്കിക്കണ്ടതു പോലെ.
നബിമാർക്കു മുഅജിസത്തായി സംഭവിക്കുന്നതെല്ലാം നുബുവ്വത്തിൻ്റെ വെല്ലുവിളിയില്ലാതെ വലിയ്യുമാർക്കു കറാമത്തായും സംഭവിക്കുമല്ലോ.... വിവരദോഷികളല്ലാതെ ഇതൊന്നും നിഷേധിക്കുകയില്ല.
(അൽഹാവീലിൽ ഫതാവാ)
1 380
ബഹു: തങ്ങളെയും അഹമ്മദ് സാഹിബിനെയും ഒന്നിച്ച് സ്'മരിക്കുമ്പോൾ രാഷ്'ട്രീയ നേതാക്കളിൽ അഹമ്മദ് സാഹിബിനോട് തങ്ങൾക്ക് ഉണ്ടായിരുന്ന ഇഷ്'ടം പ്രസ്'താവ്യമാണ്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അഹമ്മദ് സാഹിബ് മാറി നിൽക്കണം എന്ന് ചിലർ അഭിപ്രായപ്പെട്ടതിനോട് തങ്ങൾ എതിരായിരുന്നു. "അഹമ്മദ് സാഹിബിന് പകരം നിൽക്കാൻ അദ്ധേഹത്തിന്റെ കഴിവുള്ള മറ്റാരാണ് ഉള്ളത്"? എന്ന് തങ്ങൾ ചോദിച്ചു. അഹമ്മദ് സാഹിബ് നേടിയ വൻ വിജയത്തിൽ തങ്ങൾ സന്തോഷിക്കുകയും ചെയ്'തിരുന്നു.
അല്ലാഹു ബഹുമാനിച്ച ആളുകളെയും വസ്'തുക്കളെയും ബഹുമാനിക്കുക എന്നത് ഹൃദയത്തിലുള്ള ഈമാനിന്റെയും തഖ്'വയുടെയും ഭാഗമാണല്ലോ. വിശുദ്ധ ഖുർ'ആൻ പാരായണം ദിനചര്യയാക്കിയ അഹമ്മദ് സാഹിബ് ഒഴിവ് ലഭിക്കുമ്പോഴെല്ലാം ഖുർആൻ പാരായണത്തിന് സമയം കണ്ടെത്തും. ഖുർആൻ ഓതിക്കഴിഞ്ഞാൽ അത് മുത്തുകയും ശേഷം തലയിൽ വെക്കുകയും ചെയ്'ത് കൊണ്ടാണത്രേ അഹമ്മദ് സാഹിബ് ഖുർആൻ പാരായണം അവസാനിപ്പിക്കാറുള്ളത്. കണ്ണൂർ സിറ്റിയിൽ ആണല്ലോ അഹമ്മദ് സാഹിബിന്റെ വീട്. പ്രശ്‌നങ്ങളും പ്രയാസങ്ങളും വരുമ്പോൾ അവിടെയുള്ള മഹാനായ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ) യുടെ മഖാം അദ്ധേഹം സിയാറത്ത് ചെയ്യാറുണ്ട്. കൂടാതെ പല നാടുകളിലും എത്തിയാൽ അവിടെയുള്ള മഖാമുകളും സിയാറത്ത് ചെയ്യും. അത് പോലെ സാദാത്തുക്കളിലെയും ആലിമീങ്ങളെയും വിനയത്തോടെ ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. മഹാനായ ശിഹാബ് തങ്ങളോടുള്ള ആത്മബന്ധം കാരണം തങ്ങളുടെ ജനാസ കണ്ടപ്പോൾ അഹമ്മദ് സാഹിബ് പൊട്ടിക്കരഞ്ഞത് സ്'മരണീയമാണ്. അഹമ്മദ് സാഹിബിന്റെ ഇത് പോലുള്ള ഗുണങ്ങൾ ബഹു: തങ്ങൾ എടുത്ത് പറയാറുണ്ട്.
ദുബൈയിൽ താമസിക്കുന്ന പ്രമുഖനായ സയ്യിദും ആലിമും നഖ്'ശബന്ദീ ഗുരുമായ ശൈഖ് ഈദ് യഅ്ഖൂബ് അൽ ഹുസൈനീ എന്ന മഹാനുമായി തങ്ങൾ കൂടിക്കാഴ്ച നടത്തിയപ്പോൾ നമ്മുടെ നാട്ടിലെ ദീനീ ചൈതന്യങ്ങളും മുസ്'ലിംകളുടെ സാമൂഹ്യ ചലനങ്ങളുമെല്ലാം സംസാരത്തിൽ വിഷയീഭവിച്ചു. നിയമനിർമ്മാണ സഭകളിലും അധികാരത്തിലും സമുദായത്തിനുള്ള നിർണ്ണായകമായ പങ്ക് അന്ന് തങ്ങൾ എടുത്ത് പറഞ്ഞിരുന്നു.
നാദാപുരം ജാമിഅ ഫലാഹിയ്യ അറബിയ്യ പ്രിൻസിപ്പൽ, അരൂർ ദാറുൽ ഖൈർ ഇസ്‌ലാമിക കേന്ദ്രം, ശംസുൽ ഉലമാ കീഴന ഓർ സ്മാരക കേന്ദ്രം എന്നിവയുടെ മുഖ്യരക്ഷാധികാരി, മഞ്ചേരി ദാറുസ്സുന്ന ഉപദേശകൻ, പന്നൂർ ഏഴിമല മസ്ജിദ്, പാറക്കടവ് മസ്ജിദുൽ ഫലാഹ് അടക്കമുള്ള പള്ളികളുടെ മുതവല്ലി തുടങ്ങിയ പദവികളും തങ്ങൾ വഹിച്ചിട്ടുണ്ട്.
ചേരാപുരം തൊടുവയിൽ കുഞ്ഞിക്കോയ തങ്ങളുടെ മകൾ ആയിഷാ ബീവിയാണ് ഭാര്യ. യുവ പണ്ഡിതനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, സയ്യിദത്ത് ഹവ്വ ആറ്റ ബീവി, സയ്യിദത്ത് ബരീറ ബീവി, സയ്യിദത്ത് റുഫൈദാ ബീവി എന്നിവർ മക്കളും സയ്യിദ് ആറ്റക്കോയ തങ്ങൾ നരിപ്പറ്റ, സയ്യിദ് മുസ്തഫാ തങ്ങൾ ചേരാപുരം, സയ്യിദ് ഹാരിസ് തങ്ങൾ വാണിമേൽ, സയ്യിദത്ത് നസ്വീഹത്ത് ബീവി വെളിയമ്പ്ര എന്നിവർ മരുമക്കളുമാണ്. സയ്യിദ് സൈദബു തങ്ങൾ കാസർഗോഡ്, പരേതരായ സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങൾ ഏഴിമല, സയ്യിദ് താഹാ തങ്ങൾ വെളിയമ്പ്ര, സയ്യിദ് ഇബ്‌റാഹീം തങ്ങൾ ആലുവ, സയ്യിദ് ആറ്റക്കോയ തങ്ങൾ തായ്‌നേരി, സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ദുഗ്‌ലഡ്ക്ക, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മാട്ടൂൽ, സയ്യിദത്ത് കുഞ്ഞി ബീവി, സയ്യിദത്ത് ബിച്ചി ബീവി സഹോദരങ്ങളും, സയ്യിദ് അബ്ദു റഹ്‌മാൻ കുഞ്ഞിക്കോയ തങ്ങൾ ഉള്ളാൾ, സയ്യിദ് ഉമർ മുഹ്‌ളാർ ചെറിയ കോയ തങ്ങൾ പാപ്പിനിശ്ശേരി എന്നിവർ സഹോദരീ ഭർത്താക്കന്മാരുമാണ്. ദുബൈ സുന്നി സെന്റർ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, ഉള്ളാൾ ഖാസി സയ്യിദ് ഫള്‌ൽ കോയമ്മ തങ്ങൾ തുടങ്ങിയവർ സഹോദരി പുത്രരാണ്. പ്രശസ്തനായ സയ്യിദും ആലിമുമായിരുന്ന തൃക്കരിപ്പൂർ ശാഹുൽ ഹമീദ് തങ്ങൾ സ്മര്യ പുരുഷന്റെ മാതൃസഹോദരനാണ്.
ഫിബ്രുവരി ഒന്നിന് (ജമാദുൽ അവ്വൽ 4) ബുധനാഴ്ച്ച രാവിലെയായിരുന്നു തങ്ങളുടെ വിയോഗം. മരണം മുന്നിൽ കണ്ട് കൊണ്ട് ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റി കൊണ്ടാണ് അവിടുന്ന് യാത്രയായത്. ഏഴിമല നാവിക അക്കാദമിയുടെ വിളിപ്പാടകലെയും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി. മീറ്റർ ദൂരവുമുള്ള രാമന്തളി 17 ശുഹദാക്കളുടെ മഖാം ഉള്ള വടക്കുമ്പാട് പള്ളിക്ക് സമീപം മാതാപിതാക്കളുടെ മഖാമിന്റെ ചാരത്ത് സഹോദരൻ സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങളുടെ ഖബറിനു സമീപമാണ് ബഹു: തങ്ങളുടെയും അന്ത്യ വിശ്രമ സ്ഥാനം.
ഇവിടെ പരാമർശിച്ച മഹാന്മാരുടെ മേൽ അല്ലാഹുവിന്റെ തൃപ്'തിയുണ്ടാവട്ടെ. അവരുടെ ഖബറുകൾ അല്ലാഹു പ്രകാശിപ്പിക്കട്ടെ അല്ലാഹു മുന്തിയ ജസാ നൽകി അവിടുത്തെ ദറജകൾ ഉയർത്തുമാറാവട്ടെ, നമ്മെയും അവരെയും നമ്മുടെ പൂർവസൂരികളായ മഹാന്മാരോടൊപ്പം സ്വർഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ, ആമീൻ..
1 380
അത് പോലെ കിണർ കുഴിച്ചിട്ട് വെള്ളം ലഭിക്കാതെ പോയ പല ഭൂമികളിലും തങ്ങൾ ശരിയായ സ്ഥാനം നിർണ്ണയിച്ച് കൊടുത്തിട്ടുണ്ട്.
ഒരിക്കൽ കണ്ണൂരിലെ ഒരു സ്ഥാപനത്തിൽ തറക്കല്ലിടുന്ന സമയത്ത് എഞ്ചിനീയർ പറഞ്ഞ ദിശ അക്ഷാംശ - രേഖാംശ പ്രകാരം തെറ്റാണെന്ന് തങ്ങൾ ഉണർത്തിയപ്പോൾ പരിശോധിക്കാൻ വേണ്ടി ആ എഞ്ചിനീയർ ആധുനിക ഉപകരണങ്ങൾ കൊണ്ട് വരികയും തങ്ങൾ പറഞ്ഞതാണ് ശരി എന്ന് ബോധ്യപ്പെട്ടപ്പോൾ തന്റെ തെറ്റിൽ ക്ഷമ പറഞ്ഞു കൊണ്ട് ഏറെ
നേരം ഭൂമിശാസ്ത്രത്തെ പറ്റി തങ്ങളോട് സംശയങ്ങൾ ചോദിച്ചതും അനുഭവസ്ഥർ പറയുകയുണ്ടായി. വിഷമമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ ആരോഗ്യം മറന്ന് കൊണ്ട് തങ്ങൾ എത്തുമായിരുന്നു. നാദാപുരം ഭാഗത്ത് ദൗർഭാഗ്യകരമായ പ്രശ്നങ്ങൾ വരികയും അതിന്റെ പേരിൽ നിരവധി നിരപരാധികൾ വിഷമം അനുഭവിക്കേണ്ടി വരികയും ചെയ്തപ്പോൾ അവരെ ആശ്വസിപ്പിക്കുവാനും അവരുടെ പ്രശ്നങ്ങൾ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ട് വരാനും ബഹു: തങ്ങൾ മുന്നിൽ നിന്നിരുന്നു.
ആദ്യം ഫഖീഹൂം പിന്നെ സ്വൂഫിയുമാകണമെന്ന ഇമാം ശാഫിഈ (റ) യുടെ ഉപദേശം ശിരസാ വഹിച്ച പണ്ഡിതനായ സ്വൂഫീ വര്യനായിരുന്നു ബഹു: തങ്ങൾ. ഇമാം ശാഫിഈ (റ) യുടെ പ്രസ്'തുത ഉപദേശത്തിന്റെ വെളിച്ചത്തിൽ ഫിഖ്'ഹില്ലാതെ ആദ്യം സ്വൂഫിയായ ആൾ ഫഖീഹാവുകയില്ലെന്നും അറിവില്ലാത്ത സ്വൂഫി വിനാശകാരിയാണെന്നും മഹാന്മാർ ഉണർത്താറുണ്ട്. വിവരമില്ലാത്ത ഭക്തൻ അഥവാ ജാഹിലായ മുതനസ്സിക് കടുത്ത അപകടകാരിയാണെന്ന് തിരു നബി (സ) യുടെ മൊഴിയിൽ തന്നെയുണ്ടല്ലോ. 'സ്വൂഫീ വര്യന്മാർ' എന്നു വിശേഷിക്കപ്പെടുന്നവരിൽ ചിലർ ഇത്തരക്കാരാണ്. ഇമാം ഗസാലി (റ) 'മുതസ്വവ്വിഫത്ത്' (കപട സ്വൂഫികൾ) എന്ന ഒരു വിഭാഗത്തെ പരിചയപ്പെടുത്തുന്നുണ്ടല്ലോ. എന്നാൽ മഹാനായ രാമന്തളി തങ്ങൾ ആലിമായ ആബിദും സ്വൂഫിയുമായിരുന്നു.
ഒരാളുടെ ഖൽബിൽ ഹിദായത്ത് ഇറങ്ങിയാൽ പിന്നെ അവന്റെ അവയവങ്ങൾ മുഴുക്കെ ഇബാദത്തിൽ മുഴുകിയിരിക്കും എന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ടല്ലോ. അഥവാ മടി കൂടാതെ ഇബാദത്ത് ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥ നമ്മുടെ മനസിന് വരണം. എങ്കിലേ നാം ഹിദായത്തിൽ ആയി എന്ന് പ്രത്യക്ഷത്തിലെങ്കിലും സമാധാനിക്കാൻ പറ്റൂ. യാതൊരു മടിയുമില്ലാതെ വർദ്ധിച്ച ഉന്മേശത്തോടെ അല്ലാഹുവിന് ധാരാളം ഇബാദത്ത് ചെയ്'ത മഹാനായിരുന്നു തങ്ങൾ. അവിടുത്തെ ആ തടിച്ച ശരീരം കൊണ്ട് വളരെ സാഹസപ്പെട്ട് ധാരാളം സുന്നത്തുകൾ നിസ്'കരിക്കുന്നത് അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്. വയ്യാത്ത അവസരങ്ങളിൽ മറ്റുള്ളവർ താങ്ങിയിട്ടാണെങ്കിലും ഫർള് നിസ്'കാരം നിന്ന് കൊണ്ട് മാത്രമേ നിസ്'കരിച്ചിട്ടുള്ളൂ. ഫർള് നിസ്'കാരത്തിൽ നിൽക്കാൻ കഴിയാത്തവൻ കൂലിക്ക് ആളെ നിൽപ്പിക്കാൻ കഴിവുള്ളവൻ ആണെങ്കിൽ അങ്ങിനെ നിൽപ്പിച്ച് കൊണ്ട് അവരുടെ സഹായത്തോടെ ആണെങ്കിലും നിന്ന് തന്നെ നിസ്'കരിക്കണം എന്നാണല്ലോ ദീനിന്റെ വിധി.
റമളാനിൽ മിക്ക ദിവസങ്ങളിലും വിശിഷ്യാ രണ്ടാം പകുതിയിൽ പള്ളിയിൽ ഇഅ്'തികാഫിൽ ആയിരിക്കും. ഇശാ കഴിഞ്ഞ് അൽപം വിശ്രമിച്ച ശേഷമാണ് തങ്ങളുടെ തറാവീഹ് നിസ്'കാരം. അത് തീരാൻ മണിക്കൂറുകൾ എടുക്കുമായിരുന്നു. ആദാത്തു സ്സാദാത്തി സാദാത്തുൽ ആദാത്ത് എന്ന് ഒരു അറബി ചൊല്ലുണ്ടല്ലോ.. നാം വല്ലപ്പോഴും മാത്രം ചെയ്യുന്ന ചില വലിയ സൽകർമ്മങ്ങൾ ബഹു: തങ്ങളെ പോലുള്ളവരുടെ ജീവിതത്തിലെ നിത്യ സൽകർമ്മങ്ങൾ ആയിരിക്കും. നബി (സ) തങ്ങളുടെ മേലിൽ ധാരാളം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്ന തങ്ങൾക്ക് ശൈഖ് കക്കിടിപ്പുറം അവർകളിൽ നിന്നും ദലാഇലുൽ ഖൈറാത്ത് എന്ന അതി മഹത്തായ സ്വലാത്തിന്റെ ഇജാസത്തും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സ്വലാത്തിന് ധാരാളം വിശ്വാസികൾ പങ്കെടുക്കാറുണ്ട്. അത് ദുആക്ക് ഉത്തരം ലഭിക്കുന്ന മജ്‌ലിസ് ആണ്. തങ്ങളുടെ അനുമതി പ്രകാരം ദുബൈ അടക്കമുള്ള പല സ്'ഥലങ്ങളിലും സ്വലാത്തിന്റെ മജ്‌ലിസുകൾ നടന്ന് വരുന്നുമുണ്ട്. ദിനേന ഓതി വരാറുള്ള ഹദ്ദാദ് റാതീബും എടുത്ത് പറയേണ്ട സംഗതിയാണ്. മമ്പുറം സയ്യിദ് അലവി തങ്ങൾ വഴി വന്ന ഹദ്ദാദ് ആണ് തങ്ങൾ ചൊല്ലിയിരുന്നത്. സയ്യിദ് ഹിബത്തുല്ലാഹിൽ ബുഖാരിയിൽ നിന്നും ഖാദിരിയ്യഃ തരീഖത്ത് ലഭിച്ചു. ഹിബത്തുല്ലാ തങ്ങൾക്ക് രാമന്തളി തങ്ങളുടെ പിതാവ് ഹാമിദ് കോയമ്മ തങ്ങളിൽ നിന്നും ഖാദിരിയ്യത്ത് ലഭിച്ചിട്ടുണ്ട്.
തങ്ങളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ താജുൽ ഉലമാ സദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ, മൗലാനാ കണ്ണിയത്ത് ഓർ, ശൈഖ് ഹസൻ ഹസ്രത്ത് തുടങ്ങി അന്ന് കേരളത്തിലെ പ്രഗത്ഭരായ പല ഉലമാക്കളും എത്തിയിരുന്നു. വിവാഹത്തിന് ആശംസ നേർന്ന് കൊണ്ട് തിരൂരങ്ങാടി ബാപ്പു മുസ്'ലിയാർ രചിച്ച മംഗളഗാനം മികച്ച ഒരു സാഹിത്യ സൃഷ്'ടിയാണ്. അതിന്റെ മികവ് അറബ് പണ്ഡിതരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.
ഇന്ത്യയിലെ മുസ്'ലിം ന്യൂനപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന ജ. ഇ. അഹമ്മദ് സാഹിബും സ്'മര്യ പുരുഷനായ ബഹു; രാമന്തളി തങ്ങളും അടുത്ത ദിവസങ്ങളിലാണ് നമ്മെ വിട്ടു പിരിഞ്ഞത്. ഈ രണ്ട് പ്രഗത്ഭരുടെയും വിയോഗം സമുദായത്തിന് കനത്ത നഷ്‌ടമാണ് വരുത്തിയത്.
1 380
ആത്മീയ ചികിത്സയോടും മന്ത്രങ്ങളോടും പൊതുവേ താൽപര്യമില്ലാത്ത ചില സുഹൃത്തുക്കൾ പോലും തങ്ങളുടെ സാന്ത്വന ചികിത്സയെ എതിർത്തിരുന്നില്ല. തങ്ങളുടേത് ശരിയായ മന്ത്രവും മറ്റ് ചിലരുടേത് തന്ത്രവുമാണ് എന്ന് ഒരാൾ പറഞ്ഞതോർക്കുന്നു.
1963 മുതൽ സമസ്തയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തങ്ങൾ അതിന്റെ ജനറൽ ബോഡി അംഗമായിരുന്നു. 1967 ൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ രൂപീകരിക്കപ്പെട്ടത് മുതൽ ജോയിന്റ് സിക്രട്ടറിയും 1985 ൽ താജുൽ ഉലമാ സദഖത്തുല്ലാ മൗലവിയുടെ വഫാത്തിനെ തുടർന്ന് ജനറൽ സിക്രട്ടറിയുമായി പ്രവർത്തിച്ചു. ജംഇയ്യത്തുൽ ഉലമായുടെ മുശാവറയിൽ 50 വർഷം പൂർത്തീകരിച്ചതിന്റെ പേരിൽ ബഹു: തങ്ങൾ അടക്കമുള്ള 5 ഉലമാക്കളെ ജംഇയ്യത്തുൽ ഉലമാ ആദരിച്ചിരുന്നു. ജംഇയ്യത്തുൽ ഉലമായുടെ 50- ആം വാർഷിക പ്രഖ്യാപന സമ്മേളനം ആണ് തങ്ങൾ അവസാനമായി പങ്കെടുത്ത പൊതു പരിപാടി.
മലബാറിൽ ജീവിച്ച പൂർവ്വീകരായ പല ഉലമാക്കളെയും പോലെ ഇബാദത്തുകളിൽ സ്'പീക്കർ ഉപയോഗിക്കുന്നതിനോട് തങ്ങൾക്കും കടുത്ത വിയോജിപ്പായിരുന്നു. ശാഫിഈ മദ്'ഹബിന്റെ ഗ്രന്ഥങ്ങൾ കൊണ്ട് ഇത് സമർത്ഥിക്കും. അതോടൊപ്പം ഈ എതിർപ്പ് കേവലം മലബാറിൽ മാത്രമല്ല എന്നും ഇബാദത്തുകളിൽ സ്'പീക്കർ ഉപയോഗിക്കുന്നതിനെ എതിർക്കുന്ന ഉലമാക്കൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ടെന്നും തങ്ങൾ വ്യക്തമാക്കാറുണ്ട്. അതിനുള്ള ധാരാളം തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടായിരുന്നു. തങ്ങളുടെ ജ്യേഷ്'ട സഹോദരനും വലിയ ആലിമുമായിരുന്ന ഏഴിമല സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങളും ഈ വിഷയത്തിൽ കടുത്ത എതിർപ്പുള്ള മഹാനായിരുന്നു.
ഖാഇദുൽ ഖൗം ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ തുടങ്ങിയ പഴയ കാല നേതാക്കളുമായും, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മൗലാനാ ഇ. കെ. അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയ സമീപകാല നേതാക്കളുമായും തങ്ങൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. തങ്ങളുടെ വീട്ടിലേക്ക് വാഹനം വരാനുള്ള വഴിക്ക് ചില തടസ്സങ്ങൾ നേരിടുകയും അതിന്റെ പേരിൽ കേസ് നടക്കുകയും ചെയ്തപ്പോൾ തങ്ങൾക്ക് വേണ്ടി കേസ് വാദിക്കുവാൻ തലശേരി കോടതിയിൽ ബഹു: ഇ. കെ. അവർകൾ ഹാജരാവുകയുണ്ടായി. മുൻ മന്ത്രി പി. ആർ. കുറുപ്പും തങ്ങളോടുള്ള ആദരവിന്റെ പേരിൽ തങ്ങൾക്ക് വേണ്ടി കോടതിയിൽ വാദിച്ചിട്ടുണ്ട്.
വിശുദ്ധ ഹറമുകളുമായി തങ്ങൾക്ക് വല്ലാത്ത ആത്മ ബന്ധമായിരുന്നു. നിരവധി തവണ ഹജ്ജ് ചെയ്'തിട്ടുണ്ട്. ഹജ്ജിന് പോയാൽ ലോകത്തിന്റെ പല ഭാഗത്ത് നിന്നും അവിടെയെത്തുന്ന സാദാത്തുക്കളുമായും ഉലമാക്കളുമായും ബന്ധപ്പെടാനും തങ്ങൾ അവസരം കണ്ടെത്തി. നീണ്ട നാളുകൾ മദീനയിൽ ചിലവഴിച്ചിട്ടുണ്ട്. തങ്ങളുടെ അറിവും മഹത്വവും മനസിലാക്കിയ അറബ് പണ്ഡിതർ ഒരിക്കൽ വിശുദ്ധ ഹറമിലെ അവരുടെ പരമ്പരാഗതമായ ഇൽമിന്റെ മജ്‌ലിസിൽ തങ്ങളെ അദ്ധ്യക്ഷ പീഠത്തിൽ ഇരുത്തി ആദരിക്കുകയുണ്ടായി. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) തങ്ങളെ ബാഗ്ദാദിൽ പോയി സിയാറത്ത് ചെയ്ത തങ്ങൾക്ക് നിരവധി മഹാന്മാരെ സിയാറത്ത് ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മഹാന്മാരുടെ മഖാമുകൾ ധാരാളമായി സിയാറത്ത് ചെയ്യുന്ന തങ്ങൾ അവിടെ സ്'ത്രീ-പുരുഷ സങ്കലനങ്ങൾ പോലുള്ള നിഷിദ്ധമായ കാര്യങ്ങൾ വരാതിരിക്കാൻ മഖാം അധികൃതരെ കർശനമായി ഉണർത്താറുണ്ട്.
അറബി സാഹിത്യത്തിൽ മികച്ച കഴിവുള്ള ആളായിരുന്നു ബഹു: തങ്ങൾ. കുവൈത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയിൽ തങ്ങൾ എഴുതാറുണ്ടായിരുന്നു. ലേഖനങ്ങളുടെ കഴമ്പും നിലവാരവും ശൈഖ് അഹ്'മദുൽ കബീറു രിഫാഈ (റ) യുടെ പേരക്കുട്ടിയും കുവൈത്തിലെ മുൻ മന്ത്രിയുമായിരുന്ന ശൈഖ് യൂസുഫ് ഹാഷിം രിഫാഈ അവർകളുടെ ശ്രദ്ധയിൽ പെട്ടു. മഹാൻ പ്രസാധകരുമായി ബന്ധപ്പെട്ട് ലേഖകനെ അന്വേഷിക്കുകയും കാണാൻ താൽപര്യപ്പെടുകയും ചെയ്'തു. ശേഷം കുവൈത്തിൽ എത്തിയ തങ്ങൾ രിഫാഈ സ്ഥാപിച്ച ഉന്നത ദീനീ വിദ്യാ കേന്ദ്രത്തിൽ മുദരിസ് ആയി സേവനം അനുഷ്'ടിക്കുകയുണ്ടായി. തങ്ങളുടെ ക്ഷണം സ്വീകരിച്ച് കൊണ്ടാണ് രിഫാഈ അവർകൾ കേരളത്തിലെത്തിയത്. അന്ന് പല ദീനീ സമ്മേളനങ്ങളിലും പങ്കെടുത്തതോടൊപ്പം രാമന്തളിയിലുള്ള തങ്ങളുടെ വീട്ടിലും രിഫാഈ വന്നിട്ടുണ്ട്.
ബഹു; തങ്ങൾ അമൂല്യമായ പല അറിവുകളുടെയും സൂക്ഷിപ്പുകാരനായിരുന്നു. കർമ്മ ശാസ്'ത്രത്തിലും ഗോള ശാസ്'ത്രത്തിലും തങ്ങൾക്ക് അപാരമായ അറിവായിരുന്നു. ഏത് ഗഹനമായ മസ്'അലകൾ ചോദിച്ചാലും പെട്ടെന്ന് മറുപടി പറയും. ഖിബ്'ല നിർണ്ണയവും സമയ നിർണ്ണയവും തങ്ങൾക്ക് അനായാസമായി കണ്ടിട്ടുണ്ട്. ഗോള ശാസ്'ത്രത്തിലുള്ള മികച്ച അറിവ് കാരണം കണക്കുകൾക്ക് വിരുദ്ധമായ രീതിയിൽ സാക്ഷി വിസ്'താരത്തിന്റെ ബലത്തിൽ മാത്രം ഉറപ്പിക്കുന്ന മാസപ്പിറവികൾ ബോദ്ധ്യപ്പെടാൻ പലപ്പോഴും തങ്ങൾക്ക് പ്രയാസമായിരുന്നു. നബി (സ) തങ്ങളിൽ നിന്നും അനന്തരമായി ലഭിച്ച ദീനീ വിജ്ഞാനങ്ങൾ കഴിഞ്ഞാൽ മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ അറിവുകളാണല്ലോ വൈദ്യ ശാസ്'ത്രവും ഗണിത ശാസ്'ത്രവും. ഈ രണ്ട് രംഗത്തും തങ്ങൾക്ക് നല്ല പരിജ്ഞാനമുണ്ടായിരുന്നു. അപൂർവമായ പല ചികിത്സകളും മരുന്നുകളുടെ ഉപയോഗവും മൂലം തങ്ങളിൽ നിന്ന് പലർക്കും വലിയ ഉപകാരം ലഭിച്ചിട്ടുണ്ട്.
1 380
വെള്ളം മന്ത്രിച്ചാൽ അത് പശുവിനെ എങ്ങിനെ കുടിപ്പിക്കും എന്ന് തങ്ങൾ ചോദിച്ചു. കുടിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു എന്ന് പശുവിനെ തളച്ച യുവാക്കൾ പറഞ്ഞു. "എന്നാൽ ഭ്രാന്ത് മാറ്റുന്ന കാര്യം ഞാനുമേറ്റു" എന്ന് തങ്ങളും പറഞ്ഞു. ഉലക്ക ഉപയോഗിച്ച് പശുവിന്റെ വായ തുറന്ന് പിടിച്ച് കൊണ്ട് മന്ത്രിച്ച വെള്ളം അതിനെ കുടിപ്പിച്ചു. അല്ലാഹുവിന് സ്'തുതി. ഏറെ സാഹസപ്പെട്ട് നാലു കയറിൽ തളച്ച് കൊണ്ട് വന്ന പശുവിനെ ഭ്രാന്ത് മാറി ഒറ്റക്കയറിലായി തിരിച്ച് കൊണ്ട് പോയി.
തൈറോയ്ഡിന് ഓപ്പറേഷൻ കഴിഞ്ഞ ഒരു സ്ത്രീക്ക് ശേഷമുള്ള ടെസ്റ്റിൽ തൊണ്ടയ്ക്ക് കാൻസർ ബാധിച്ചതായി പ്രശസ്തനായ ഒരു ഇ എൻ ടി ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും തുടർ ചികിത്സയ്ക്കും ടെസ്റ്റിനു മായി 20 ദിവസത്തിന് ശേഷം വീണ്ടും കാണാൻ പറയുകയും ചെയ്തു. മകൻ ഏറെ വേദനയോടെ തങ്ങളെ സമീപിച്ചു. തങ്ങൾ കരിഞ്ചീരകത്തിന്റെ സത്ത് മന്ത്രിച്ച് എല്ലാ ദിവസവും 2 നേരം തേനിൽ ചേർത്ത് കഴിക്കാൻ പറഞ്ഞു. അവർ ഏതാനും ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്ത ഡോക്ടറെ കാണിച്ചപ്പോൾ കേരളത്തിലെ പ്രശസ്തനായ ഇ എൻ ടി ഡോക്ടർ അത്ഭുതത്തോടെ പറഞ്ഞുവത്രേ: "നിങ്ങൾക്ക് ദൈവികമായ സഹായം ലഭിച്ചിട്ടുണ്ട്".
തങ്ങളുടെ സദസ്സിൽ പലപ്പോഴും വൈജ്ഞാനികമായ ചർച്ചകൾ നടക്കാറുണ്ട്. പല അറിവുകളും സാന്ദർഭികമായി പകർന്നു നൽകുവാനും തങ്ങൾ ശ്രദ്ധിച്ചിരുന്നു. വ്യഭിചാരം ചെയ്യുന്നവരെ എറിഞ്ഞു കൊല്ലുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഒരിക്കൽ ബഹു: തങ്ങൾ അതിന്റെ യുക്തി വിവരിക്കുകയുണ്ടായി. മനുഷ്യൻ രതിസുഖം നുകരുമ്പോൾ ശരീരത്തിന്റെ ഓരോ അംശവും അത് അനുഭവിക്കുന്നുണ്ട്. അപ്പോൾ അവിഹിതമായ നിലയിൽ നേടിയ സുഖത്തിന്റെ ശിക്ഷയും ശരീരത്തിന്റെ ഓരോ അംശവും അനുഭവിക്കണം.
മയ്യിത്ത് നിസ്'കാരത്തിൽ രണ്ടാമത്തെ തക്ബീറിനു ശേഷം നബി (സ) തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ അതോടൊപ്പം സലാം കൂടി ചൊല്ലലും, സ്വലാത്തിന്റെ ഉടനെ വിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി ദുആ ചെയ്യലും, സ്വലാത്തിനു മുമ്പ് അല്ലാഹുവിനെ സ്'തുതിക്കലും സുന്നത്താകുന്നു എന്ന് ഫത്‌ഹുൽ മുഈനിൽ ഉണ്ടല്ലോ. മയ്യിത്ത് നിസ്'കാരത്തിൽ നമ്മിൽ പലരും ശ്രദ്ധിക്കാത്ത ചില സുന്നത്തുകളാണിത്. രാമന്തളി തങ്ങൾ ഒരു [മറഞ്ഞ മയ്യിത്തിനു വേണ്ടിയുള്ള] മയ്യിത്ത് നിസ്'കാര സദസ്സിൽ ഇത് ഉണർത്തിയത് കണ്ടിട്ടുണ്ട്.
തങ്ങളെ ആദരിക്കുന്ന ദുബൈയിലെ ചില സുഹൃത്തുക്കളോടൊപ്പം തങ്ങൾ ലോക പ്രശസ്'തമായ ബുർജ്ജ് ഖലീഫാ ടവർ കാണാൻ പോയിരുന്നു. അതിന്റെ മുകളിൽ വ്യൂ പോയിന്റിൽ എത്തിയപ്പോൾ അവിടെ വെച്ച് നിസ്'കരിക്കണമെന്ന് തങ്ങൾക്ക് നിർബന്ധം. ഇത് പോലെ ഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് എത്തിയാൽ അവിടെ വച്ച് അല്ലാഹുവിനു സുജൂദ് ചെയ്യാൻ നാം സമയം കണ്ടെത്തണമെന്ന് തങ്ങൾ കൂടെയുള്ളവരോട് ഉണർത്തി. അവിടെ നിസ്'കരിക്കുവാൻ പൊതുവേ അനുമതിയില്ല. തങ്ങളുടെ വ്യക്തിത്വം മനസിലാക്കി അവിടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അനുമതി നൽകുകയായിരുന്നു.
തങ്ങളുടെ വിനയം ആരെയും ആകർഷിക്കും. ഒരു സയ്യിദ് എന്ന നിലയിൽ വിശ്വാസികൾ അവിടുത്തെ കരം ചുംബിക്കുമല്ലോ. എന്നാൽ പൊതുവേ തങ്ങൾ കൈ വലിച്ചു കളയലാണ് പതിവ്. തങ്ങന്മാരുടെ കൈ മുത്തേണ്ടതാണ് എന്ന് തന്നെയാണ് ബഹു: തങ്ങളും പറയുക. എന്നാൽ തന്റെ കൈ മുത്തുന്നത് വിനയത്തോടെ തടയുകയും ചെയ്യും. അതേസമയം നാം തങ്ങളുടെ കൈ മുസാഫഹത്ത് ചെയ്യുമ്പോൾ നമ്മുടെ സ്'പർശനമേറ്റ തങ്ങളുടെ കൈ തങ്ങൾ മുത്തുന്നത് കാണാം. അഥവാ നാം സയ്യിദ് എന്ന നിലയിൽ തങ്ങളെ ആദരിക്കുമ്പോൾ തങ്ങൾ വിശ്വാസി എന്ന നിലയിൽ നമ്മെയും ആദരിക്കുന്നു. ഇത് വലിയ ഒരു മാതൃകയാണ്. തങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ പഠിക്കാനും പകർത്താനും ധാരാളം മാതൃകകൾ ഉണ്ടായിരുന്നു.
ആദരിക്കേണ്ടവരെ ആദരിക്കുന്നത് പോലെ കാർക്കശ്യം കാട്ടേണ്ടവരോട് അങ്ങിനെ വർത്തിക്കുവാനും തങ്ങൾ ശ്രദ്ധിച്ചിരുന്നു. സലഫികളിൽ ചിലർ ഇമാം അൽബാനി എന്ന പേരിൽ വലിയ ഹദീസ് പണ്ഡിതനായി എഴുന്നള്ളിക്കുന്ന നാസ്വിറുദ്ധീൻ അൽബാനിയെ കുവൈത്തിൽ ആയിരുന്നപ്പോൾ ഒരിക്കൽ തങ്ങൾ കണ്ടുമുട്ടി. സദസിലുള്ള എല്ലാവരും അയാൾക്ക് ഹസ്'ത ദാനം ചെയ്'തപ്പോൾ തങ്ങൾ അത് നിരസിച്ചു. ഇമാം നവവി (റ) -നെ വളരെ മോശമായി നിരൂപിച്ചതിലുള്ള അമർഷം കൊണ്ടാണ് തങ്ങൾ അയാളോട് അങ്ങിനെ പെരുമാറിയത്. തങ്ങളുടെ ഈ സമീപനത്തെ ബഹു: ശൈഖ് യൂസുഫ് ഹാശിം രിഫാഈ അവർകൾ ശ്'ളാഘിക്കുകയുണ്ടായി. കേവലം ഒരു വാച്ച് വ്യാപാരിയായിരുന്ന അൽബാനി വായനാ ശീലം കൊണ്ട് ഇന്ന് ലഭ്യമായ ധാരാളം ഹദീസുകൾ വായിച്ചിട്ടുണ്ടെങ്കിലും അയാൾക്ക് ഹദീസ് നിരൂപണം നടത്തുവാനുള്ള അറിവ് ഇല്ലെന്നും ദയൂബന്ദി ഉലമാക്കൾ വരെ അയാളെ ഖണ്ഡിച്ചു കൊണ്ട് രചന നടത്തിയതായും തങ്ങൾ പറഞ്ഞിട്ടുണ്ട്.
മുൻ തലമുറയിൽ പെട്ട പല മഹാന്മാരിൽ നിന്നും ഉണ്ടായ അത്ഭുതകരമായ ചില അനുഭവങ്ങളെ പറ്റി കേൾക്കുമ്പോൾ ചിലർ അതൊക്കെ വെറും കേട്ടു കേൾവികളോ അതിശയോക്തികളോ മാത്രമാണെന്ന് ആരോപിക്കാറുണ്ട്. എന്നാൽ ബഹു: തങ്ങളുടെ ദുആ കൊണ്ടും മന്ത്രം കൊണ്ടും ലഭിച്ച അത്ഭുതകരമായ ഫലങ്ങൾ അറിയുന്നവർ ഇന്ന് നമുക്കിടയിൽ ധാരാളം ജീവിച്ചിരിക്കുന്നു.
1 380
പഴയ കാലത്തെ മലബാറിലെ പല പള്ളികളിലും ഉപയോഗിച്ചിരുന്ന സ്റ്റാന്റേർഡ് സമയ പ്രകാരമുള്ള നിസ്'കാര സമയ പട്ടിക തയാറാക്കിയത് ബഹു: യു. കെ. ആറ്റക്കോയ തങ്ങളാണ്.
പതിനെട്ടാം വയസ്സിൽ തന്നെ ഉപരി പഠനത്തിനായി വെല്ലൂരിൽ എത്തി. ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് ബാഖവി (MFB) ബിരുദം നേടിയ ശേഷം തലപ്പെരുമണ്ണ, കൂടത്തായി എന്നിവിടങ്ങളിൽ ദർസ് നടത്തിയ രാമന്തളി തങ്ങൾ 40 വർഷത്തോളം കൊടുവള്ളി കിഴക്കോത്ത് ആയിരുന്നു താമസിച്ചിരുന്നത്. മഹാനായ സി. എം. മടവൂർ അവർകൾ വെല്ലൂരിൽ നിന്ന് ബാഖവി ബിരുദം നേടി വന്ന ശേഷം മടവൂർ ജുമാ മസ്ജിദിൽ ദർസ് ആരംഭിച്ചിരുന്നു. പിന്നീട് ഇലാഹീ ചിന്തകളിൽ മുഴുകിയ സി. എം. അവർകൾ അവസ്ഥ മാറി ദർസ് നിർത്തേണ്ടി വന്നപ്പോൾ അന്ന് ദർസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ ഏൽപ്പിച്ചത് ബഹു: തങ്ങളെയായിരുന്നു. ലോക പ്രശസ്ത പണ്ഡിതൻ മർഹൂം: സയ്യിദ് അലവി മാലികിയുടെ അടുക്കൽ മക്കയിൽ വെച്ച് പഠനം നടത്തിയിട്ടുണ്ട്. അവരുടെ പുത്രൻ മർഹൂം: സയ്യിദ് മുഹമ്മദ് അലവി മാലികി ബഹു: തങ്ങളുടെ സഹപാഠിയാണ്. മക്കയിലെ തന്നെ പ്രശസ്ത ഹദീസ് പണ്ഡിതനും ഹദീസിന്റെ സനദ് നൽകുന്ന മഹാനുമായിരുന്ന മർഹൂം: സയ്യിദ് യാസീൻ ഈസാ അൽ ഫാദാനി അവർകളിൽ നിന്നും തങ്ങൾ ഇജാസത്ത് വാങ്ങിയിട്ടുണ്ട്. അറബ് ലോകത്ത് നിന്ന് തങ്ങൾക്ക് ഇജാസത്ത് നൽകിയവരിൽ റാശിദ് റശീദ് എന്ന ഒരു മഹാനുമുണ്ട്.
നിരവധി മഹാന്മാരിൽ നിന്നും ലഭിച്ച അമൂല്യമായ ഇജാസത്തുകളുടെ ഫലമാകാം ബഹു: തങ്ങളുടെ ആത്മീയമായ സാന്ത്വനം വിശ്വാസികൾക്ക് വലിയ അളവിൽ ഉപകാരപ്പെടുകയുണ്ടായി. അവിടുത്തെ ദുആകൾക്കും മന്ത്രങ്ങൾക്കും വലിയ ഫലമായിരുന്നു. കുറ്റ്യാടി അരൂരിൽ ദാറുൽ ഖൈറിനും മസ്ജിദിനും സമീപം അന്ത്യ വിശ്രമം കൊള്ളുന്ന കാരപ്പറമ്പത്ത് മുഹമ്മദ് മുസ്'ലിയാർ ശംസുൽ ഉലമാ കീഴന ഓർ അല്ലാഹുവിന്റെ വലിയ്യായി വിശേഷിപ്പിച്ചവരാണ്. ആ മഹാൻ തങ്ങൾക്ക് വിഷത്തിന് മന്ത്രിക്കുന്നതിൽ ഇജാസത്ത് നൽകിയിട്ടുണ്ട്.
പ്രസിദ്ധമായ ഒരു തവസ്സുൽ ആയ ഖുതുബിയ്യത്തിന്റെ വളരെ ഫലപ്രദമായ ഇജാസത്ത് ഉള്ള മഹാനായിരുന്നു തങ്ങളുടെ പിതാവ്. അവരിൽ നിന്നും തങ്ങളുടെ ജ്യേഷ്'ട സഹോദരൻ സയ്യിദ് ഫഖ്'റുദ്ധീൻ തങ്ങൾക്ക് ലഭിച്ചു. അവരിൽ നിന്നാണ് സ്'മര്യ പുരുഷൻ ഖുതുബിയ്യത്തിന്റെ ഇജാസത്ത് വാങ്ങിയത്. ഖുതുബിയ്യത്തിന്റെ രചയിതാവ് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരിയുടെ പിൻമുറയിൽ പെട്ട ശൈഖ് സുലൈമാൻ സാനി എന്ന മഹാനിൽ നിന്ന് കൂടി തങ്ങൾക്ക് ഖുതുബിയ്യത്തിന്റെ ഇജാസത്ത് ലഭിച്ചിട്ടുണ്ട്.
ഏഴിമല തങ്ങളുടെ ഖുതുബിയ്യത്തിന്റെ മഹത്വം അറിയാൻ അവരുടെ കുടുംബത്തിൽ തന്നെ നടന്നതും പഴയ തലമുറയിലുള്ള ആളുകൾ ഇന്നും സ്'മരിക്കുന്നതുമായ ഒരു സംഭവം ഉദ്ധരിക്കാം.
തങ്ങളുടെ മകനും സ്'മര്യ പുരുഷന്റെ ജ്യേഷ്'ട സഹോദരനുമായ ബഹു: യാസീൻ മുത്തുക്കോയ തങ്ങൾക്ക് ഒരിക്കൽ തീരെ സംസാരിച്ചു കൂടാത്ത ഒരു അസുഖം വന്നു. അന്ന് ലഭ്യമായ പല ചികിത്സകളും ചെയ്'തു. മണിപ്പാലിലും മദ്രാസിലെ അഞ്ച് മെഡിക്കൽ കോളേജുകളിലും വരേ ചികിത്സിച്ചുവെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഏഴിമല തങ്ങൾ പറഞ്ഞു. "ഇനി നമുക്ക് ഖുതുബിയ്യത്ത് ഓതാം. മുത്തുവിന്റെ രോഗം മാറണം. ഖുതുബിയ്യത്തിന്റെ അവസാനത്തെ ദുആ മുത്തു നിർവ്വഹിക്കണം.
അല്ലെങ്കിൽ അല്ലാഹുവിന്റെ ഖളാഉ സംഭവിക്കണം".
ബഹു: തങ്ങളുടെ ഖുതുബിയ്യത്തിന്റെ ഫലം നേരത്തെ അനുഭവിച്ചറിഞ്ഞ പലരും വലിയ ആശങ്കയിലായി. രോഗം മാറേണ്ടതില്ല എന്നാണ് അല്ലാഹുവിന്റെ ഖളാഅ് എങ്കിൽ മുത്തു തങ്ങൾ മരിക്കുമല്ലോ എന്നതായിരുന്നു വേദന.
ഖുതുബിയ്യത്ത് നടന്നു. സദസിൽ മുത്തു തങ്ങളുണ്ട്. ശൈഖ് (റ) തങ്ങളുടെ ബറകത്ത് കൊണ്ട് അല്ലാഹു ദുആ സ്വീകരിച്ചു. ആദ്യ ദുആ നടത്തിയത് ബഹു: ഏഴിമല തങ്ങളും അവസാന ദുആ നടത്തിയത് മുത്തു തങ്ങളുമായിരുന്നു.
അറിവിനോടുള്ള അവിടുത്തെ അഭിവാജ്ഞ അപാരമായിരുന്നു. തങ്ങളുടെ വീട്ടിലെ വിശാലമായ ഗ്രന്ഥ ശേഖരം അതിന്റെ ഭാഗമാണ്. അത് കേവലം ഒരു പ്രദർശനമായിരുന്നില്ല പലപ്പോഴും സന്ദർശകരുടെ തിരക്കില്ലാത്ത പാതിരാത്രികളിൽ കിതാബ് മുത്വാലഅത്ത് ചെയ്യുകയായിരുന്നു അവിടുത്തെ ഹോബി. മാതാവിനും ജ്യേഷ്'ടന്മാർക്കുമൊപ്പം പതിനാറാം വയസിൽ തന്നെ ഹജ്ജിന് പോകാൻ തങ്ങൾക്ക് അവസരം ലഭിച്ചിരുന്നു. അന്ന് (1950 കളിൽ) 400 രൂപയാണ് ഹജ്ജിന് ചിലവ് വന്നത്. എന്നാൽ ഹജ്ജ് കഴിഞ്ഞ് മക്കയിൽ നിന്നും തിരിച്ച് വരുമ്പോൾ അന്നത്തെ 600 രൂപയുടെ കിതാബാണ് തങ്ങൾ കൊണ്ട് വന്നത്.
തങ്ങളുടെ പ്രാർത്ഥനയും ആശീർവാദവും ആശ്വാസമായി കണ്ട ആയിരക്കണക്കിന് വിശ്വാസികൾ ഉണ്ടായിരുന്നു. അവിടുത്തെ ദുആയും മന്ത്രവും മൂലം ഫലം ലഭിച്ചവരെ പറ്റി ഇവിടെ കുറിക്കേണ്ടതില്ല. തങ്ങളുമായി ബന്ധപ്പെട്ടവർ ധാരാളമുള്ള വർത്തമാന തലമുറയിൽ അതിനു ധാരാളം അനുഭവ സാക്ഷ്യങ്ങൾ തന്നെയുണ്ട്. അത് തന്നെയാണല്ലോ മികച്ച തെളിവ്. തങ്ങൾ തലപ്പെരുമണ്ണയിൽ ദർസ്സ് നടത്തുന്ന കാലത്ത് ഉണ്ടായ ഒരു സംഭവം സ്'മരണീയമാണ്. ഒരു പശുവിനെ ഭ്രാന്തൻ നായ കടിച്ചു പേ ഇളകി. ശക്തന്മാരായ ചില യുവാക്കൾ ഏറെ സാഹസപ്പെട്ട് കൊണ്ട് അതിനെ നാലു കയറിൽ തളച്ചു. തങ്ങൾ വിഷത്തിന് മന്ത്രിക്കുന്നവരാണ് എന്നറിഞ്ഞ നാട്ടുകാർ പശുവിനെ പള്ളിക്ക് സമീപം കൊണ്ട് വന്നു.
1 380
കേരളത്തിലും തമിഴ്നാട്ടിലും ദീനീ പ്രബോധനം നടത്തിയ മൗലാ തങ്ങൾ നല്ല പ്രഭാഷകനുമായിരുന്നു. പല ഹൈന്ദവ പണ്ഡിതന്മാരും നിരവധി ഉന്നത കുടുംബങ്ങളും മഹാൻ വഴി ഇസ്ലാം സ്വീകരിച്ചതായി ചരിത്രമുണ്ട്. കൊച്ചിയിലെ പ്രസിദ്ധമായ ചെമ്പിട്ടപളളി നിർമ്മിച്ചത് മൗലാ തങ്ങളാണ്. ജൂതനായ ഒരു സമ്പന്നനാണ് അതിനു സ്ഥലവും മരങ്ങളും ദാനം ചെയ്തത്.
നായർപടയും ടിപ്പുവിന്റെ സൈന്യവും തമ്മിൽ ഒരു പ്രശ്നമുണ്ടാവുകയും അത് മത സ്പർദ്ധയായി വ്യാപിക്കുമെന്ന് ഭയപ്പെടുകയും ചെയ്തപ്പോൾ ബഹു: മൌലാ തങ്ങൾ തന്റെ നയതന്ത്ര ദൌത്യത്തിലൂടെ അത് പരിഹരിച്ചു. ധർമ്മരാജാ എന്ന് അറിയപ്പെട്ട തിരുവിതാംകൂറിലെ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിന് മൗലയുമായി നല്ല സുഹൃദ്ബന്ധമായിരുന്നു. അദ്ധേഹം സംഭാവന ചെയ്ത സ്ഥലത്ത് തിരുവിതാംകൂറിൽ മൗലാ ഒരു പളളി പണിതിട്ടുണ്ട്.
ഖാദിരിയ്യാഃ ത്വരീഖത്തിൽ ബഹു: മൌലാ തങ്ങളുടെ ഗുരു തന്റെ പിതാമഹനായ ശൈഖ് മുഹമ്മദുൽ ബുഖാരി (റ) യും അവരുടെ ഗുരു തന്റെ പിതാവായ ശൈഖ് ഇസ്മാഈൽ ബുഖാരി (റ) യും, അവരുടെ ഗുരു തന്റെ പിതാവായ ശൈഖ് അഹ്'മദ് ജലാലുദ്ധീൻ ബുഖാരി (റ) യുമാണ്. ഹിജ്'റ 1207-ശവ്വാൽ മൂന്നിനായിരുന്നു മൗലായുടെ വഫാത്ത്. മഖ്ബറ കണ്ണൂര്‍ സിറ്റിയിൽ. അവിടെ മൌലൽ ബുഖാരീ മഖാം പ്രസിദ്ധമാണ്.മഖാമിൽ മാസം തോറും ജലാലിയ്യഃ റാതീബ് ചൊല്ലിവരാറുണ്ട്.
സ്'മര്യ പുരുഷന്റെ പിതാവായ ഏഴിമല തങ്ങൾ എന്ന പേരിൽ പ്രസിദ്ധരായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (റ) ഖാദിരിയ്യാഃ ത്വരീഖത്തിന്റെ പ്രധാന ശൈഖും ആയിരക്കണക്കിനു ശിഷ്യ ഗണങ്ങളുടെ ആത്മീയ ഗുരുവുമായിരുന്നു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ബഹു: തങ്ങൾ നിരവധി പള്ളികളും മദ്രസകളും സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ കേരളത്തിലും പല പ്രധാന പള്ളികളും ദീനീ സ്ഥപനങ്ങളും സ്ഥാപിച്ചത് തങ്ങളുടെ കുടുംബമായ ബുഖാരി സാദാത്തിലെ പ്രധാന സയ്യിദുമാരാണ്. മുസ്ലിംകളില്ലാത്ത പ്രദേശങ്ങളും ഗ്രാമങ്ങളും തിരഞ്ഞെടുത്ത് അവിടെ അല്ലാഹുവിന്റെ പള്ളികൾ നിർമ്മിച്ചു താമസമാക്കുകയും തുടർന്ന് അവിടങ്ങളിൽ മുസ്'ലിം കുടുംബങ്ങളെ കുടിയിരുത്തി ഇസ്'ലാമിക മഹല്ലുകൾ സ്ഥപിക്കുകയും ചെയ്യുന്ന മഹത്തായ കർമ്മമായിരുന്നു ഇവർ ദീനീ സേവനമായി തിരഞ്ഞെടുത്തിരുന്നത്. ഈ നിലക്കു കേരളത്തിന്റെയും അയൽ സംസ്ഥാനങ്ങളുടെയും പല ഭാഗങ്ങളിലും ഇസ്ലാമിന്റെ വ്യാപനത്തിൽ ബുഖാരീ സാദാത്തിനു നിസ്'തുലമായ പങ്കുണ്ട്.
ഈ രംഗത്ത് ഇരുപതാം നൂറ്റാണ്ടിൽ അറിയപ്പെട്ട ഒരു പ്രബോധകൻ തന്നെയായിരുന്നു ബഹു: ഏഴിമല തങ്ങൾ.
ജിന്നുകൾക്കിടയിലും ഏഴിമല തങ്ങൾ ആ പേരിൽ തന്നെ അറിയപ്പെടുമായിരുന്നുവത്രേ. പിശാചു ബാധയേറ്റ ഏതു രോഗിയേയും ഇളക്കിയാൽ ഏഴിമല തങ്ങളെ അറിയുമോ എന്നു ചോദിക്കും വേളയിൽ തന്നെ അവരിലെ ശൈത്വാന്മാർ അറിയുമെന്ന് പറഞ്ഞ് നടുക്കം കൊള്ളുമായിരുന്നുവെന്ന് താജുൽ ഉലമാ (ശൈഖുനാ സദഖത്തുല്ല മൗലവി) പറഞ്ഞതായി ബഹു: മൗലാനാ നജീബ് ഉസ്'താദ് എഴുതിയിട്ടുണ്ട്. ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും പയ്യന്നൂർ ഭാഗത്ത് വന്നാൽ ഏഴിമല തങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു.
ബഹു: ഏഴിമല തങ്ങളുടെ ഖുതുബിയ്യത്ത് പ്രസിദ്ധമാണ്. കടുത്ത രോഗങ്ങൾക്കും വലിയ പ്രതിസന്ധികൾക്കും പരിഹാരമായി തങ്ങൾ നിർദ്ധേശിക്കുന്ന ഖുതുബിയ്യത്ത് നടത്തിയാൽ പ്രത്യേക ചിട്ടയുള്ള ആ ഖുതുബിയ്യത്തിന്റെ സദസ്സിലെ ആയിരം വിളികൾക്കിടയിൽ തന്നെ പ്രശ്'ന പരിഹാരം ലഭിക്കുന്നതായി അനുഭവസ്ഥർ സ്'മരിക്കാറുണ്ട്. വടക്കേ മലബാറിലെ പഴയ തലമുറയിൽ പ്രസിദ്ധമാണിത്.
സയ്യിദത്തും വലിയ ആബിദത്തുമായിരുന്ന തങ്ങളുടെ മാതാവ് ഹവ്വ ആറ്റ ബീവിയെ പറ്റി ശൈഖുനാ കീഴന ഓർ പറഞ്ഞത് 'റാബിഅത്തുൽ അദവിയ്യഃ (റ), നഫീസത്തുൽ മിസ്'രിയ്യഃ (റ) പോലുള്ള മഹതികളുടെ സ്ഥനമുള്ളവരാകാം അവർ' എന്നാണ്.
ഇസ്‌ലാമിക കർമ്മശാസ്ത്രം, ആദ്ധ്യാത്മിക വിജ്ഞാനം, അറബി സാഹിത്യം, ഇസ്‌ലാമിക ചരിത്രം, ഗോള ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ള മഹാ പണ്ഡിതനായിരുന്നു രാമന്തളി തങ്ങൾ. നിരവധി മഹാന്മാരുമായി ബന്ധപ്പെട്ട് അവരിൽ നിന്നും ശിഷ്യത്വവും ഇജാസത്തും നേടാൻ തങ്ങൾക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സർവബഹുമാന്യർ ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, പാനായിക്കുളം അബ്‌ദുർറഹ്‌മാൻ മുസ്‌ലിയാർ, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, കാരപ്പറമ്പത്ത് മുഹമ്മദ് മുസ്‌ലിയാർ, സയ്യിദ് ഹിബത്തുല്ലാ തങ്ങൾ ചാവക്കാട്, താജുൽ ഉലമാ സദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ തുടങ്ങിയ മലബാറിൽ ജീവിച്ച പഴയ തലമുറയിലെ പല മഹാന്മാരുമായും തങ്ങൾക്ക് വൈജ്ഞാനികവും ആത്മീയവുമായ ബന്ധമുണ്ടായിരുന്നു.
മർഹൂം: എം. എ. അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ തങ്ങളുടെ പ്രഥമ ഗുരുവും തങ്ങൾ ബഹു: എം. എ. അവർകളുടെ പ്രഥമ ശിഷ്യനുമാണ്. എം. എ. യുടെ ആത്മീയ ഗുരുവായിരുന്നു ബഹു: തങ്ങളുടെ പിതാവായ ഏഴിമല വലിയ തങ്ങൾ. മഹാനരുടെ ഉപദേശ പ്രകാരം എം. എ. ദർസ് തുടങ്ങിയപ്പോൾ അന്ന് കുട്ടിയായിരുന്ന ബഹു: തങ്ങളെ പ്രഥമ വിദ്യാർത്ഥിയായി ചേർക്കുകയായിരുന്നു. വിവിധ ഫന്നുകളിൽ നിപുണരും കാഞ്ഞങ്ങാട് സംയുക്ത ഖാളിയുമായിരുന്ന മർഹൂം: അസ്സയ്യിദ് യു. കെ. ആറ്റക്കോയ തങ്ങൾ ആണ് ദർസീ രംഗത്ത് തങ്ങളുടെ പ്രധാന ഗുരു.
1 380
സയ്യിദ് രാമന്തളി തങ്ങൾ
2017 ഫിബ്രുവരി ഒന്ന് (1438 ജമാദുൽ അവ്വൽ 4) -നു നമ്മെ വിട്ടുപിരിഞ്ഞ പ്രശസ്‌തനായ സയ്യിദും ആലിമും സ്വൂഫീ ശ്രേഷ്'ടനുമായിരുന്ന അഭിവന്ദ്യരായ സയ്യിദ് രാമന്തളി മുഹമ്മദ് കോയ തങ്ങൾ അൽ ജലാലീ അൽ ബുഖാരീ (ന. മ.) അവർകളെ പറ്റിയുള്ള ഒരു അനുസ്'മരണ ലേഖനം തങ്ങളുടെ ആണ്ടനുസ്'മരണം നടക്കുന്ന ഈ വേളയിൽ നിങ്ങളുടെ വായനക്കായി ഇവിടെ പങ്കു വെക്കുന്നു.
ജ്വലിക്കുന്ന ഓർമ്മകൾ
ആഴമുള്ള അറിവും ആരാധനയിൽ മുഴുകിയ മാതൃകാ ജീവിതവും കൊണ്ട് അറിയപ്പെട്ട മഹാനായിരുന്നു തങ്ങൾ. മുസ്ലിംകളിലെ എല്ലാ വിഭാഗവും ആദരവോടെ സമീപിച്ചിരുന്ന ആ മഹാ മനീഷിയുടെ വിയോഗം സമുദായത്തിന് തീരാ നഷ്ടമാണ്.
തങ്ങളെ കൂടുതൽ അറിയാത്തവർക്കും വരും തലമുറക്കും മനസിലാക്കാനുതകും വിധം തങ്ങളുടെ ജീവിതത്തെ പറ്റി പരിചയപ്പെടുത്തൽ അനിവാര്യമാണെന്ന് പല സുഹൃത്തുക്കളും ഓർമ്മപ്പെടുത്തുന്നു. അവിടുത്തെ അറിവും ആത്മീയമായ മഹത്വങ്ങളും മനസിലാക്കിയ വിശ്വാസികൾക്ക് തങ്ങളെ സംബന്ധിച്ച് ഓർത്തെടുക്കാൻ ഏറെ അനുഭവങ്ങളുണ്ട്. അറിവ് കേവലം അലങ്കാരത്തിനുള്ളതല്ലെന്നും അത് ജീവിതത്തിൽ പകർത്താനുള്ളതാണെന്നും സ്വന്തം ജീവിതം കൊണ്ട് തന്നെ മാതൃക കാണിച്ച മഹാനാണ് തങ്ങൾ. ദീനീ വിഷയങ്ങളിലുള്ള അഗാധ ജ്ഞാനം, യാതൊരു മടിയും കൂടാതെ ധാരാളം ഇബാദത്ത് ചെയ്യുവാനുള്ള തൗഫീഖ്, ജീവിതത്തിന്റെ വ്യത്യസ്ഥ തലങ്ങളിൽ സുന്നത്തുകൾ പാലിക്കുന്നതിലുള്ള കണിശമായ ശ്രദ്ധ, സത്യം ആരോടും തുറന്ന് പറയാൻ കാണിച്ച ആർജ്ജവം ഇങ്ങനെ അവിടുത്തെ ഗുണങ്ങൾ പലതുണ്ട്.
അഹ്‌ലു ബൈത്തിലെ ബുഖാരി വംശത്തിൽ സയ്യിദ് അഹ്‌മദ് ജലാലുദ്ധീൻ ബുഖാരി (റ) എന്നവരുടെ പരമ്പരയിൽ പെട്ടവരാണ് ബഹു: തങ്ങൾ. അത് കൊണ്ടാണ് ആ വംശത്തിൽ പെട്ട സാദാത്തുക്കൾ അൽ ജലാലി എന്നും അൽ ബുഖാരി എന്നും അറിയപ്പെടുന്നത്.
നബി (സ) തങ്ങളുടെ സന്താന പരമ്പരയിൽ പെട്ട ഹുസൈനീ വംശജരായ സയ്യിദുമാരിൽ പ്രസിദ്ധമായ ഒരു കുടുംബമാണ് ബുഖാരി തങ്ങന്മാർ. ഉസ്ബകിസ്ഥാനിലെ പ്രസിദ്ധ നഗരമായ ബുഖാറയിൽ താമസമാക്കിയത് കൊണ്ടാണ് അവർ ബുഖാരീ സാദാത്ത് എന്ന് അറിയപ്പെടുന്നത്. ഷാജഹാൻ ചക്രവർത്തി ഡൽഹിയിലെ പ്രസിദ്ധമായ ജുമാ മസ്ജിദ് പണിതപ്പോൾ അവിടെ ബുഖാറയിൽ നിന്നും ഒരു സയ്യിദിനെ ഇമാമായി കൊണ്ട് വന്നു. അവരുടെ പിന്മുറക്കാരായി ഡൽഹി ഇമാം പദവിയിൽ വന്ന ബുഖാരീ സയ്യിദുമാരിൽ വലിയ ആലിമുകളുകളും പ്രതിഭകളും ഉണ്ടായിരുന്നു. ആ പരമ്പര ഡൽ'ഹി ജുമാ മസ്ജിദിലുള്ള ശിലാ ഫലകത്തിൽ കാണാം. അഹ്'മദാബാദിൽ ജീവിച്ച പ്രസിദ്ധരായ ബുഖാരീ സയ്യിദുമാരാണ് സയ്യിദ് ഖുത്ബേ ആലം ബുഖാരിയും മകൻ സയ്യിദ് ശാഹ് ആലം ബുഖാരിയും. അവർ മഹാ പണ്ഡിതന്മാരും ഔലിയാക്കളായി അറിയപ്പെട്ടവരുമാണ്.
സയ്യിദ് അഹ്'മദ് ജലാലുദ്ധീൻ ബുഖാരി തങ്ങളാണ് ബുഖാറയിൽ നിന്നും ആദ്യമായി കേരളത്തിലെത്തിയത്. വളപട്ടണം, ചാവക്കാട് ബുഖാറ, ഏഴിമല, കാസർഗോഡ്, തലശ്ശേരി, മാട്ടൂൽ, കണ്ണൂർ, കൊച്ചി, പാടൂർ, കൊന്നാര്, കടലുണ്ടി, മലപ്പുറം, വടക്കാങ്ങര, കരുവൻതിരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ ബുഖാരീ തങ്ങന്മാർ താമസിക്കുന്നുണ്ട്. വലിയ സാമൂഹ്യ പരിഷ്'കർത്താവും ആദ്ധ്യാത്മിക ഗുരുവുമായിരുന്ന സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി, പ്രസിദ്ധനായ ആലിമും വലിയ്യുമായി അറിയപ്പെട്ട പാടൂർ സയ്യിദ് കോയക്കുട്ടി തങ്ങൾ, മുഫ്'തിയും ആത്മീയ ഗുരുവുമായിരുന്ന സയ്യിദ് ഹിബത്തുല്ലാഹിൽ ബുഖാരി ചാവക്കാട് തുടങ്ങി ധാരാളം മഹാന്മാർ അവരിൽ കഴിഞ്ഞു പോയി.
ദീനീ പ്രബോധന രംഗത്തെ അതുല്യ പ്രതിഭാ ശാലിയായിരുന്നു സയ്യിദ് മുഹമ്മദ് മൗലൽ ജലാലി അൽ ബുഖാരി (റ). ബഹു: രാമന്തളി തങ്ങൾ പലപ്പോഴും എന്റെ വലിയുപ്പ എന്ന് വിശേഷിപ്പിച്ചിരുന്ന മൗലാ തങ്ങളെ പറ്റി ഇവിടെ അൽപം കുറിക്കാം. മഹാൻ വഴി ആയിരകണക്കിന് ആളുകൾ ദീനിലേക്ക് വന്നിട്ടുണ്ട്. അല്ലഫൽ അലിഫിന്റെ കർത്താവും ആത്മജ്ഞാനിയുമായ ശൈഖ് ഉമറുൽ ഖാഹിരി (റ) (വഫാത്: ഹി. 1214) അടക്കമുള്ള പതിനായിരങ്ങളുടെ ആത്മീയ പിതാവായിരുന്നു, മലേഷ്യയിലെ മലാക്കയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് അബ്ദുൽ ഖാദിർ മലാക്ക (വഫാത്: ഹി. 1238), മൈസൂർ സുൽത്താൻ ഹൈദരലി, മകൻ ശഹീദ് ടിപ്പു സുൽത്താൻ, തുടങ്ങി പല പ്രഗത്ഭരും മൗലായുടെ ആത്മീയ ശിഷ്യരായിട്ടുണ്ട്.
ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഉപശാഖയായ അൽ അറൂസിയ്യത്തുൽ ഖാദിരിയ്യഃ എന്ന ത്വരീഖത്തിന്റെ ഉപജ്ഞാതാവും പ്രസിദ്ധമായ ജലാലിയ്യഃ റാതീബ് ക്രോഢീകരിച്ച മഹാ ഗുരുവുമായ ഇമാമുൽ അറൂസ് മുഹമ്മദ് ബിൻ അഹ്'മദ് അൽ ഖാഹിരി എന്ന മാപ്പിള ലബ്ബ ആലിം സാഹിബ് (റ) (വഫാത്: ഹി. 1316) മൗലായുടെ ആത്മീയ ശിഷ്യ പരമ്പരയിൽ പെടുന്നു. റാതീബിനു മഹാനവർകൾ ആ പേരു നൽകിയത് തന്റെ ഗുരു പരമ്പരയിലുള്ള മൗലൽ ജലാലി അൽ ബുഖാരി തങ്ങളിലേക്ക് ചേർത്ത് കൊണ്ടാണ്. അഥവാ മാപ്പിള ലബ്ബ അവർകളുടെ ആത്മീയ ഗുരു തന്റെ ഭാര്യാ പിതാവ് കൂടിയായ തൈകാ സാഹിബ് അബ്ദുൽ ഖാദിർ അൽ കിർക്കരി (കീളക്കര) (റ) (വഫാത്: ഹി. 1267) യും, അവരുടെ ഗുരു ശൈഖ് ഉമറുൽ ഖാഹിരി (റ) യും അവരുടെ ഗുരു മൗലാ തങ്ങളുമാണ്. മാപ്പിള ലബ്ബ അവർകൾ തന്നെ രചിച്ച "മിൻഹതുൽ ബാരി ഫീ മിദ്ഹത്തിൽ ബുഖാരി" എന്ന കിതാബ് മൌല തങ്ങളുടെ ചരിത്രവും പ്രകീർത്തനവുമാണ്.
1 380
ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് ഹളർ മൗത്തിൽ നിന്ന് വടകരയിൽ വന്ന് താമസമാക്കിയ ബാ-ഹുസൈൻ സഖാഫ് ഖബീലയിലെ ഖുതുബ് സമാനായി വിരാജിച്ച അസ്സയ്യിദ് സ്വാഹിബുൽ ഖുതുബിസ്സമാൻ ഹുസൈൻ സഖാഫുൽ ഹള്റമിയുടെ സന്താന പരമ്പരയിൽ പെട്ടവരാണ് കോട്ടപ്പുറം- കീക്കോട്ട് സാദാത്തീങ്ങൾ.കോട്ടപ്പുറം സാദാത്തീങ്ങളുടെ പിതാമഹാനായ അസ്സയ്യിദ് അബ്ദുർറഹ്മാൻ ബാ-ഹുസൈൻ സഖാഫ് കോയക്കുഞ്ഞിക്കോയ തങ്ങൾ قدس الله سره العزيز വടകര കക്കുന്നത്തിൽ നിന്ന് കോട്ടപ്പുറം വന്ന് താമസമാക്കി. അധികം താമസിയാതെ ഏകദേശം അതേ കാലയളവിൽ തന്നെ കീക്കോട്ട് അസ്സയ്യിദ് ഹുസൈൻ ബാ-ഹുസൈൻ സഖാഫ് കുഞ്ഞി സീതിക്കോയ തങ്ങൾ قدس الله سره العزيز വടകരയുടെ തെക്ക് കിഴക്ക് ഭാഗമായ നടുവണ്ണൂർ കിഴിക്കോട്ട് കടവിൽ നിന്ന് തൃശൂർ ജില്ലയിലെ ചാവക്കാട് വന്ന് സ്ഥിര താമസമാക്കുകയായിരുന്നു.ഇരു പേരു പിതൃ സഹോദര ബന്ധപ്രകാരം ജ്യേഷ്ഠാനുജ സഹോദരങ്ങളുമായിരുന്നു. ഹിജ്റ 1368 റമളാൻ 24 (1949 ആഗസ്റ്റ് 18ന്ന്) വ്യാഴാഴ്ച്ച പകൽ ളുഹാസമയത്ത് കോട്ടപ്പുറത്ത് സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് ആറ്റക്കോയ തങ്ങൾ قدس الله سره العزيز
ശ്രേഷ്ഠവർകൾ വഫാത്താകുകയും അന്ന് പകൽ തന്നെ കോട്ടപ്പുറം മഖാമിൽ തൻറെ പിതാവിൻറെ ഖബറിൻറെ .വടക്ക് ഭാഗത്ത് ഖബറടക്കുകയും ചെയ്തു. . "സാദാത്തീങ്ങളോടുള്ള ഹുബ്ബിലായി ജീവിച്ചു ,മരിക്കുവാനും നാളെ അവരുടെ ഉപ്പാപ്പ സകലലോക ശ്രേഷ്ഠർ ഹബീബുള്ളാഹി صلی الله علیه وسلم തങ്ങളുടെ ശഫാഅത്ത് ലഭിക്കുവാനുള്ള സൗഭാഗ്യം പരിശുദ്ധ റമളാനിൻറെ ബർക്കത്തിനാൽ നമുക്കേവർക്കും അള്ളാഹു കനിഞ്ഞു നൽകട്ടെ ആമീൻ.
الى حضرة سيدنا قطب الأبدال الشيخ السيد علوي ولي آرکوي تغض کوتفرم رضي الله عنه الفاتحة
1 380
അസ്സയ്യിദ് അലവി ബ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ (ഖ.സി)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰
അൽ-സഖാഫ് ഖബീലയിൽ പെട്ട വടകര താഴെങ്ങാടിയിലെ , കക്കുന്നത്ത് തറവാട്ടിൽ നിന്ന് ഏകദേശം നൂറ്റി അൻപത് വർഷങ്ങൾക്ക് മുമ്പ്, മലപ്പുറം ജില്ലയിൽ മുമ്പ് കാട്ടിപ്പരുത്തി എന്ന പേരിലറിയപ്പെട്ടിരുന്ന വളാഞ്ചേരിക്കടുത്ത കോട്ടപ്പുറത്തേക്ക് ഈ പ്രദേശവാസികൾ ക്ഷണിച്ചു കൊണ്ടു വന്ന ഉന്നതരായ ആരിഫും അനേകം മഹത്തുക്കളുടെ ആത്മീയ ഗുരുവുമായിരുന്ന വടകര കക്കുന്നത്ത് അസ്സയ്യിദ് അബ്ദുർറഹ്മാൻ സഖാഫ് കോയക്കുഞ്ഞിക്കോയ തങ്ങൾ(ഖ) അവർകളുടെ അഞ്ചാമത്തെ പുത്രനാണ് വിശ്രൂതരും അഗണ്യ കറാമത്തുകൾക്ക് ഉടമയുമായ കോട്ടപ്പുറത്ത് വലിയ ആറ്റക്കോയ തങ്ങൾ എന്ന പേരിൽ പ്രസിദ്ധരായ സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ്(ഖ) അവർകൾ.
1949-ൽ കോട്ടപ്പുറത്ത് ആറ്റക്കോയ തങ്ങൾ(ഖ) സയ്യിദവർകൾ വഫാത്താകുന്നത് വരെ അക്കാലത്ത് ആത്മീയ ദാഹികളുടേയും ഔലിയാക്കളുടേയും സംഗമ കേന്ദ്രവും അഗതികളുടേയും അശരണരുടേയും അഭയ കേന്ദ്രവും കൂടിയായിരുന്നു കോട്ടപ്പുറത്ത് സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് ആറ്റക്കോയ തങ്ങൾ (ഖ.സി) ഉം കോട്ടപ്പുറം സാദാത്തീങ്ങളുടെ തറവാടും. ഇൻശാ അള്ളാ....
ഖുതുബുൽ അബ്ദാലായി ഔലിയാക്കൾക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്നു
ഖാദിരിയ്യ ത്വരീഖത്തിൻറെയും മറ്റു അനവധി ത്വരീഖത്തുകളുടേയും ശൈഖായിരുന്ന കീക്കോട്ട് സയ്യിദ് ഹബീബ് കോയ ബാ-ഹുസൈൻ സഖാഫ് قدس الله سره العزيز തങ്ങൾക്ക് സന്താന ലബ്ധിയില്ലാതെ പ്രയാസപ്പെടുന്ന കാലം. ചില കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും അവരൊക്കെ അകാലത്തിൽ മരണപ്പെടുകയോ ഗർഭത്തിൽ വെച്ചു തന്നെ ജീവനറ്റു പോകുകയോ ആയിരുന്നു. തനിക്ക് പിൻഗാമിയായി ഒരാൺ സന്താനമുണ്ടാകാനുള്ള തൗഫീഖിന്നായി അജ്മീർ ഖാജാ رضي الله عنه തങ്ങളുടെ മസാർ സിയാറത്ത് ചെയ്ത്, ഒരു മാസത്തിലധികം അവിടെ ചെലവഴിച്ച് നാട്ടിലേക്ക് തിരിച്ച് വരികയും അധികം താമസിയാതെ കോട്ടപ്പുറത്ത് ആറ്റക്കോയ തങ്ങൾ رضي الله عنه തങ്ങളുടെ മഖ്ബറയിൽ സിയാറത്തിന്നായി വരുകയും, അവിടെ വെച്ച് തനിക്ക് ആരിഫായ ഒരാൺകുഞ്ഞ് ജനിക്കുന്നതിന്ന് വേണ്ടി " കോട്ടപ്പുറത്ത് സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ " قدس الله سره العزيز എന്ന ഉപ്പാപ്പാൻറെ "ആറ്റക്കോയ" എന്ന് വിളിപ്പേരിടാൻ നേർച്ചയാക്കുകയുമുണ്ടായി.
ഇതേ പ്രകാരം അജ്മീർ ഖാജാ رضي الله عنه തങ്ങളുടെ പുണ്യമാക്കപ്പെട്ട മുഈനുദ്ധീൻ എന്ന നാമവും പ്രധാന നാമമായി വിളിക്കാനും നേർച്ച നേർന്നിരുന്നു. കീക്കോട് ഹബീബ് കോയ തങ്ങൾ فدس الله سره العزيز അവർകൾക്ക്, സുൽത്താനുൽ ഹിന്ദ് ഗരീബ് നവാസ് അജ്മീർ ഖാജാ رضي الله عنه തങ്ങളുടെയും കോട്ടപ്പുറത്ത് സയ്യിദ് ആറ്റക്കോയ തങ്ങൾ قدس الله سره العزيز അവർകളുടേയും ഹഖ് - ജാഹ് ബർക്കത്തിനാൽ വരദാനമായി ലഭിച്ച ആൺകുഞ്ഞായിരുന്നു കീക്കോട്ട് സഖാഫ് സാദാത്തീങ്ങളുടെ ഇടയിൽ പിൽക്കാലത്ത് ഏറെ പ്രസിദ്ധരായിരുന്ന കീക്കോട്ട് ഖാജാ മുഈനുദ്ധീൻ ബാ- ഹുസൈൻ സഖാഫ് ആറ്റക്കോയ തങ്ങൾ قدس الله سره العزيز എന്നവർ.മഹാനവർകൾ ഞങ്ങളുടെ മാതുല സ്ഥാനിയും കൂടിയായിരുന്നു.പൊതുവെ കീക്കോട്ട് സാദാത്തീങ്ങൾക്കിടയിൽ ആറ്റക്കോയ എന്ന ഓമനപ്പേര് അവിടത്തെ ചരിത്രം പഠിച്ചാൽ നേർ ആൺ സന്താന പരമ്പരയിൽ ആദ്യമായി വിളിക്കപ്പെട്ടത് കീക്കോട്ട് സയ്യിദ് ഹബീബ് കോയ തങ്ങളുടെ ഈയൊരു അനുഗ്രഹ പുത്രന്ന് മാത്രമാണെന്ന് കാണാം. ആറ്റക്കോയ എന്ന ഓമനപ്പേര് കോട്ടപ്പുറം സാദാത്തീങ്ങൾക്കിടയിൽ പരക്കെയുണ്ട് താനും.
മാത്തൂര്‍ മുഹമ്മദ് മുസ്ലിയാര്‍ രചിച്ച "തിരുവേഗപ്പുറ കൊട്ടാരത്തൊടി മുഹമ്മദ് മുസ്‌ലിയാർ رحمة الله عليه മാങ്ങാട്ടൂർ വലിയ്യവര്‍കളുടെ മൌലൂദില്‍ "ചെറുപ്പത്തിലെ അനാഥയായിരുന്ന ശൈഖവര്‍കളെ എപ്പോഴും തന്‍റെ മാതാവ് ഖുതുബുല്‍ അബ്ദാലായിരുന്ന കോട്ടപ്പുറത്ത് സയ്യിദ് അലവി ബാ ഹുസൈന്‍ സഖാഫ് വലിയ ആറ്റക്കോയ തങ്ങള്‍ (ഖ.സി)" ന്‍റെ സന്നിധിയില്‍ പതിവായി കൊണ്ട് വരികയും ദുആ ചെയ്യിപ്പിക്കാറുമുണ്ടായിരുന്നുവെന്ന് കാണാം. തിരുവേഗപ്പുറ വലിയ്യവറുകളുമായി ബന്ധമുള്ളവർക്കൊക്കെ കോട്ടപ്പുറം ആറ്റക്കോയ തങ്ങളെ കുറിച്ചും കോട്ടപ്പുറം സാദാത്തീങ്ങളെ കുറിച്ചും നല്ല ഉൾക്കാഴ്ച്ചയും അവബോധമുള്ളവരുമായിട്ടാണ് കാണപ്പെട്ടിട്ടുള്ളത്.
1 380
كتاب : التنوير في مولد البشير النذير صلى الله عليه وآله وسلم
للإمام ابن دحية الكلبي رحمه الله تعالى غير متوفر
ഇബനു ദിഹ്‌യ കല്‍ബി(റ)യുടെ ‘അത്തന്‍വീര്‍ ഫീ മൗലിദില്‍ ബഷീര്‍ വന്നദീര്‍’ മൗലിദിനെക്കുറിച്ച്
മുളഫർ രാജാവ് പറഞ്ഞ് എഴുതിച്ച മൗലിദിനെക്കുറിച്ച്
1 380
ഇമാം ഗസാലി (റ) യുടെ സുബ്‌ഹാന മൗലിദിനു തെന്നിന്ത്യയിൽ പ്രചാരം നൽകിയത് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി(റ) ആണെന്ന് പറയപ്പെടുന്നു. മുഹ്‌യിദ്ധീൻ മൗലിദ് രചിച്ച മഹാനായ ശൈഖ് മഹ്‌മൂദ് ത്വീബി അൽ ഖാഹിരി(റ) അവർകൾ അവിടുത്തെ ശിഷ്യനാണ്. ശൈഖവർകളുടെ മദ്‌ഹും രചിച്ചിട്ടുണ്ട്. കായൽ പട്ടണം അല്ലാമാ മുഹമ്മദ് സദഖത്തുല്ലാഹ് ബിൻ അല്ലാമാ മുഹമ്മദ് ലബ്ബൈ (റ) അവർകൾ
نفحة صمدية في منقبة صدقية
എന്ന പേരിൽ ശൈഖവർകളുടെ മൗലിദ് രചിച്ചിട്ടുണ്ട്. അല്ലാമാ സഈദ് അലി (റ) അവർകൾ രചിച്ച "ഇൻ അഖ്ബലത് ഫീ സമാനീ" എന്ന് തുടങ്ങുന്ന മദ്ഹ് കാവ്യവും പ്രസിദ്ധമാണ്.
إن أقبلت في زماني رحمة الله *
لأهـلـهـا فـحـقـيـق صـدقـة الـلـه
1 380
✯••••••••✯••••••••✯••••••••✯••••••••✯••••••••✯
بِسْـــــــــــمِ اللّٰـهِ الرَّحْمَنِ الرَّحِيمِ
فَوُلِدَ بِوَجْهٍ أَخْجَلَ قَمَرًا وَّفَرْقَدًا
ധ്രുവ നക്ഷത്രത്തെയും, ചന്ദ്രനെയും നാണിപ്പിക്കുന്ന മുഖത്തോട് കൂടിയാണ് തിരുനബി ﷺ തങ്ങൾ ഭൂജാതനായിട്ടുള്ളത്.
✿ ━━━━━ ✿ ✿━━━━━ ✿
പദാനുപദ അർത്ഥം :
•••••••••••••••••••••••••
فَوُلِدَ
:തിരുനബി ﷺ തങ്ങളെ പ്രസവിക്കപ്പെട്ടു
بِوَجْهٍ
:ഒരു മുഖത്തോട് കൂടെ
أَخْجَلَ
:നാണിപ്പിക്കും
قَمَرًا
:ചന്ദ്രനെയും
*وَّفَرْقَدًا*
:ധ്രുവ നക്ഷത്രത്തെയും
✿━━━━━ ✿ ━━━ ✿ ━━━━━ ✿
*വിശദീകരണം :-*
꙳꙳꙳꙳꙳꙳꙳꙳꙳꙳꙳꙳꙳꙳
ചന്ദ്രന്റെയും , മറ്റു
നക്ഷത്രങ്ങളുടെയും പ്രകാശമെല്ലാം നിഷ്ഫലമാക്കുന്ന വിധം സൗന്ദര്യമാണ് തിരുനബി ﷺ തങ്ങളുടെ തിരു ﷺ വദനത്തിനുള്ളത്..അത്രമേൽ സൗന്ദര്യത്താൽ പ്രകാശിതമാണ് അവിടുത്തെ ﷺ വദനമെന്നാണ് മഹാനവർകൾ ഈ വരിയിലൂടെ പഠിപ്പിക്കുന്നത്.
*സയ്യിദുന ഹസ്സാൻ رضي اللّٰه عنه പാടി ;*
*وَأَحسَنُ مِنكَ لَم تَرَ قَطُّ عَيني*
*وَأَجمَلُ مِنكَ لَم تَلِدِ النِساءُ*
*സാരം :-*
_അങ്ങയെക്കാൾ ﷺ സൗന്ദര്യമുള്ള മറ്റൊരു വ്യക്തിത്വത്തെയും ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടിട്ടില്ല._
_അങ്ങയെക്കാൾ ﷺ അഴകുള്ള ഒരു വ്യക്തിപ്രഭാവത്തെയും ഒരു ഉമ്മയും പ്രസവിച്ചിട്ടില്ല._
ലോകത്ത് ഏറ്റവും കൂടുതൽ സൗന്ദര്യമുള്ളത് മനുഷ്യനാണ്.
*ഇമാം ഖുർതുബി رحمة اللّٰه عليه ഉദ്ധരിക്കുന്നൊരു സംഭവം* :
ഈസബ്നു മൂസൽ ഹാഷിമി എന്നൊരു വ്യക്തി തന്റെ ഭാര്യയെ വല്ലാതെ സ്നേഹിച്ചു, ഒരിക്കൽ അദ്ദേഹം തന്റെ ഭാര്യയോട് പറഞ്ഞു ചന്ദ്രനെക്കാൾ നിനക്ക് ഭംഗി ഉണ്ടായിട്ടില്ലെങ്കിൽ നിന്റെ മൂന്ന് ത്വലാക്കും സംഭവിക്കും.
ഭാര്യക്ക് ചന്ദ്രനെക്കാൾ സൗന്ദര്യം ഉണ്ടാവില്ലെന്ന് ബോധ്യമായ അയാൾ ത്വലാക്കിൽ നിന്ന് പിന്തിരിയാനുള്ള ശ്രമങ്ങൾ തുടങ്ങി .
അങ്ങനെ ഖലീഫ മൻസൂറിന്റെ കൊട്ടാരത്തിൽ ഈ വിവരമെത്തി, എല്ലാവരെയും വിളിച്ചുകൂട്ടി, വിഷയം അവതരിപ്പിച്ചു, പരിഹാരം ആരാഞ്ഞു.
അവിടെ കൂടിയ പണ്ഡിതന്മാരുടെ കൂട്ടത്തിൽ ഇമാം അബൂഹനീഫ رحمة اللّٰه عليهയുടെ ഒരു ശിഷ്യനുണ്ട്.അദ്ദേഹം എഴുന്നേറ്റ് നിന്ന് പറഞ്ഞു : ഇവിടെ ത്വലാഖ് സംഭവിക്കുകയില്ല.
എന്തുകൊണ്ടെന്ന് ആരാഞ്ഞപ്പോൾ മഹാനവർകൾ പറഞ്ഞു : വിശുദ്ധ ഖുർആനിൽ اللّٰه تعالی പറഞ്ഞിരിക്കുന്നു :
*لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ*
*(സാരം :-* _ഏറ്റവും നല്ല രൂപത്തിലാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്.)_
_ചന്ദ്രനെക്കാളും സൂര്യനെക്കാളും മികച്ച രൂപത്തിലാണ് اللّٰه تعالی മനുഷ്യനെ സൃഷ്ടിച്ചത്._
*പ്രസ്തുത സൗന്ദര്യത്തേക്കാളും ലോകത്തുള്ള എല്ലാത്തിനേക്കാളും തിരുനബി ﷺ തങ്ങൾക്ക് സൗന്ദര്യം കൂടുതലുണ്ട് . ആ തിരു ﷺ സൗന്ദര്യത്തെ കുറിച്ചാണ് സൈനുദ്ധീൻ മഖ്ദൂം رضي اللّٰه عنه തങ്ങൾ മൻഖൂസ് മൗലിദിലൂടെ വർണിക്കുന്നത്.*
സയ്യിദത്തുനാ ഹലീമ ബീവി رضي اللّٰه عنها പറഞ്ഞിരിക്കുന്നു :
ആമിന ബീവി رضي اللّٰه عنهاയുടെ വീട്ടിലേക്ക് അബ്ദുൽ മുത്തലിബ് എന്നെ പ്രവേശിപ്പിച്ചു . ആമിന ബീവി(റ) തിരുനബി ﷺ തങ്ങളാകുന്ന കുഞ്ഞു കിടക്കുന്ന മുറിയിലേക്ക് എന്നെ നയിച്ചു. കുഞ്ഞ് വളരെ നേരിയ വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ രൂപത്തിൽ പച്ച പട്ട് വസ്ത്രത്തിന്റെ മുകളിൽ മലർന്ന് കിടക്കുകയായിരുന്നു. മുറിയിൽ കസ്തൂരിയുടെ ഗന്ധം വീശുന്നുണ്ടായിരുന്നു. ഞാൻ കാണുമ്പോൾ കുഞ്ഞ് ഉറങ്ങുകയായിരുന്നു. അവിടുത്തെ ﷺ നെഞ്ചിൽ കൈവെച്ചു എന്നെനോക്കി പുഞ്ചിരി തൂകുകയും രണ്ട് കണ്ണുകൾ തുറക്കുകയും ചെയ്തപ്പോൾ, ആ ഇരു നയനങ്ങളിൽ നിന്ന് പ്രകാശം പുറപ്പെടുന്നത് ഞാൻ കണ്ടു.
ഇമാം ഖസ്തല്ലാനീ(റ) അൽ മഹാവിബു ലദുന്നിയയിലും ഇമാം സയിനി ദഹ്ലാൻ(റ) സീറത്തുന്നബവിയിലും ഈ സംഭവം രേഖപ്പെടുത്തി കാണാം.
1 380
ആറളം അബ്ദുൽ ഖാദർ മുസ്ലിയാർ
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
കണ്ണൂർ ഇരുട്ടിക്കടുത്ത ആറളം എന്ന പ്രദേശത്ത് ജീവിച്ച ആറളം ഫൈസി എന്ന പേരിൽ അറിയപ്പെട്ട പ്രമുഖ പണ്ഡിതനാണ് അബ്ദുൽ ഖാദർ മുസ്ലിയാർ. 1981-ൽ വഫാതായ പ്രമുഖ പണ്ഡിതനും നീണ്ട നാൽപ്പത് വർഷക്കാലം ആറളം മഹല്ല് ഖാസിയുമായിരുന്ന മൊയ്തീൻ മുസ്ലിയാരുടെ മകനായി 1954 ജൂൺ 22-നാണ് ജനനം. ആറളം, എടയന്നൂർ, രാമന്തളി, തൃക്കരിപ്പൂർ ഉദിനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ദർസ് പഠനം. രാമന്തളി റംസാൻ ഫൈസി, മർഹൂം സയ്യിദ് ഹാശിം തങ്ങൾ, മർഹൂം പി.കെ. അബ്ദുള്ള മുസ്ലിയാർ മേൽമുറി തുടങ്ങിയ മഹാ പണ്ഡിതന്മാരാണ് ദർസിലെ ഉസ്താദുമാർ. 1977-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.
മർഹൂം ശംസുൽ ഉലമ ഇ.കെ.ഉസ്താദ്, മർഹും കോട്ടുമല ഉസ്താദ്, മർഹൂം കെ.കെ.അബൂബക്കർ ഹസ്റത്ത്, ഉസ്താദ് എം.ടി. അബ്ദുള്ള മുസ്ലിയാർ, ഉസ്താദ് കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ തുടങ്ങിയവരാണ് ജാമിഅയിലെ ഉസ്താദുമാർ. മട്ടന്നൂർ പരിയാരത്ത് നിന്നാണ് അദ്ദ്യാപനത്തിന് തുടക്കം കുറിച്ചത്. മൂന്ന് വർഷത്തിന് ശേഷം കാഞ്ഞങ്ങാടിനടുത്തുള്ള അദിഞ്ഞാലിലേക്ക് മാറി മുപ്പത് വർഷക്കാലം അവിടെ ദർസ് നടത്തി ശേഷം സ്വന്തം നാട്ടിൽ സ്ഥാപിച്ച സ്ഥാപനത്തിൽ സേവനം തുടർന്നു. ചാവക്കാട് മർഹൂം ഹിബത്തുള്ളാഹിൽ ബുഖാരിയാണ് ആറളം ഉസ്താദിന്റെ പ്രധാന ശൈഖ്.
കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ, വടകര മമ്മദാജി തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, മർഹും സി.എം വലിയുളളാഹി മടവൂർ, നരിക്കോട് മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ മഹാ സൂഫി പണ്ഡിതന്മാരിൽ നിന്ന് പ്രത്യേകം ഇജാസത്തുകൾ ലഭിച്ചിട്ടുണ്ട്. അത്തദ്രീബ് എന്ന അറബി മലയാളം നിഘണ്ടുവിന് പുറമെ നിരവധി മൗലിദ് രചനകളും ഉസ്താദ് നടത്തിയിട്ടുണ്ട്. ഈയടുത്ത് 2021 ജനുവരി 16 ശനിയാഴ്ചയാണ് ബഹുമാനപ്പെട്ടവർ വഫാത്തായത്. നാഥൻ ഉഖ്റവിയായ പദവി ഉയർത്തി കൊടുക്കട്ടെ. ആമീൻ
1 380
ശത്രുക്കളുടെ മർദ്ദനോപകരണങ്ങൾക്കു മുന്നിൽ തോൽവി സമ്മതിക്കാതെ ജീവിച്ച മുഹമ്മദ് നബി (സ്വ) യുടെയും സഹചാരികളുടെയും മറ്റു സതീർത്ഥ്യരുടെയും ജീവിത യാഥാർത്ഥ്യങ്ങളെ മൗലിദികളിലൂടെയാണ് കേരളീയ മുസ്ലിംകൾ അടുത്തറിഞ്ഞത്. അറബി ഭാഷാർത്ഥം അറിയില്ലെങ്കിൽ പോലും അവരുടെ നാമങ്ങൾ വരെ മുസലിം പ്രതിരോധ ക്രമത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ ഗവണ്മെന്റ് പല മാലകളും മൗലിദുകളും കണ്ട് കെട്ടിയതും ഉറൂസുകൾ നിരോധിച്ചതുമായ ചരിത്രം ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. അങ്ങനെയാണ് മുസ്‌ലിംകൾ ബക്തിന്റെ ഭാഷ്യത്തിലുള്ള ഇരവസ്ത്രം അഴിച്ചു വെക്കുന്നത്. മൗലിദല്ലാത്ത പെരുന്നാളക്കടമുള്ള ആഘോഷ വേളകൾക്കൊന്നും തന്നെ മൗലിദ് ആഘോഷങ്ങൾ വിനിമയം ചെയ്യുന്ന പ്രതിരോധ മൂല്യത്തെ മറികടക്കാനാവില്ല.
https://tibaq.in/maulid-and-carnival/
1 380
مراغب أولي اللسن في مناقب القطب أبي الحسن
ഇമാം ശാദുലി (റ)ൻ്റെ വഫാത്തിൻ്റെ മാസമാണ് ശവ്വാൽ. തീയതിയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ശവ്വാൽ 16 ന് മഹാനവർകളുടെ പേരിൽ മജ്ലിസുകൾ
നടന്നു വരാറുണ്ട്. മനാഖിബുകളുടെ സുൽത്താൻ ഇമാമുൽ അറൂസ് ശൈഖ് മുഹമ്മദ് മാപ്പിള ലബ്ബ ആലിം(റ) ഇമാമവകളുടെ മനാഖിബ് രചിച്ചിട്ടുണ്ട്. ഇശ്ഖിൻ്റെ മനോഹര വരികളാൽ മറാഗിബു ഉലി ല്ലസൻ ഫീ മനാഖിബിൽ ഖുതുബി അബിൽ ഹസൻ(റ) എന്നാണതിൻ്റെ പേര്. ബുഖാരി സാദാത്തീങ്ങളിലെ മഹാ വ്യക്തിത്വം ഖുതുബ് സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി(റ) തങ്ങളുടെ പേരക്കുട്ടികൾപ്പെട്ട തമിഴ്നാട് മധുരയിലുള്ള ശാദുലി ത്വരീഖത്തിൻ്റെ ശൈഖായിരുന്ന സയ്യിദ് സാലിം ഹസ്റത്ത് (റ) ഇമാമുൽ അറൂസ് (റ) തങ്ങളുടെ അടുക്കൽ വന്ന് ഞങ്ങളുടെ ശൈഖായ ഇമാം ശാദുലി (റ) തങ്ങളുടെ മനാഖിബ് രചിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. മഹാനവർകൾ ഒരൊറ്റ ദിവസം കൊണ്ട് രചിച്ചതാണിത്. ഇതു കാരണമായി തന്നെ ഇമാമുൽ അറൂസ്(റ) തങ്ങൾക്ക് ഇമാം ശാദുലി (റ) തങ്ങളുടെ സ്വപ്നദർശനവും നെറ്റിയിൽ ഒരു മുത്തവും ലഭിക്കുകയുണ്ടായി.
