ar
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

الذهاب إلى القناة على Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

إظهار المزيد
1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
🔰അശൈഖ് കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാർ (ന:മ) "മൗലിദ് വിശദീകരണം" 🎙മുസ്തഫ ഫാളിലി കരീറ്റിപറമ്പ് 👉 കേൾക്കാൻ താഴെ ക്ലിക്ക് ചെയ്യുക...👇 https://youtu.be/foJQxr6xRFI ➖➖➖➖➖➖➖➖➖

നഫീസത്ത് മൗലിദ് 'ഈ മൗലിദ് ഫാത്വിമാ ബീവിയാരെ മൂന്നാം പേരക്കുട്ടിയായ ഖുത്വുബ് ഗൗസ് മഖാം കൊണ്ട് ശുഹ്റത്താക്കപ്പെട്ടതായ ശാഫിഈ ഇമാം തങ്ങളും ആരിഫീങ്ങളും ഇവരെ ബറകത്തുകൊണ്ട് തേടുന്നതായ നേർച്ച ഫലിക്കപ്പെടുന്നതുകൊണ്ട് ഔലിയാക്കൾ തീർച്ചപ്പെടുത്തിയതായ നമ്മെ ഖോജ ബറകത്തുനാ നഫീസത്തുൽ മിസ്രിയ്യഃ അവരെ പേരിൽ കോർവാക്കപ്പെട്ട മൗലിദ് ആകുന്നു '   ഹിജ്റഃ 1320 റബീഉൽ ആഖിർ 29 തിങ്കളാഴ്ച പൊന്നാനി അറക്കൽ എന്ന പാണ്ടികശാലയിൽ പ്രിന്റ് ചെയ്ത നഫീസത്ത് ബീവിയുടെ മൗലിദിന്റെ മുഖപേജിലെ വരികളാണ് മുകളിൽ പൊന്നാനി പുത്തൻവീട്ടിൽ കല്ലറക്കൽ മുഹമ്മദെന്ന കുഞ്ഞാവ എന്നയാളുടെ ചെലവിൽ പ്രിന്റ് ചെയ്തതാണിത്   ആമുഖത്തിൽ ഈ മൗലിദ് പാരായണം ചെയ്യുന്നവർ സ്വീകരിക്കേണ്ട മര്യാദകളെക്കുറിച്ചും അനുബന്ധമായി ചൊല്ലേണ്ട ഫാത്തിഹയും മറ്റു സൂക്തങ്ങളും ദുആയും പ്രതിപാദിക്കുന്നുണ്ട്  

ബദ്ർ മൗലിദ് റമളാൻ എന്നു കേൾക്കുമ്പോൾ നോമ്പും, ഖുർആൻ പാരായണവും ബദ്ർ യുദ്ധവും ബദ്രീങ്ങളുടെ ത്യാഗവുമൊക്കെയാണ് ഓർമയിൽ തെളിഞ്ഞുവരിക റമളാൻ 17 - നാണല്ലോ ഇസ്ലാമിക ചരിത്രത്തിൽ ശ്രദ്ധേയമായ ബദ്ർ യുദ്ധം നടന്നത് അതുകൊണ്ടുതന്നെ ബദ്ർ സ്മരണക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസം പ്രസ്തുത ദിനമാണല്ലോ   റമളാൻ 17 മുതൽ നമ്മുടെ നാടുകളിൽ ബദ്ർ പ്രഭാഷണങ്ങളും മൗലിദുകളും നാം കൊണ്ടാടാറുണ്ട് പിന്നീട് റമളാൻ അവസാനിക്കുന്നതുവരെ വീടുകളിലും മഹല്ലുകളിലും ബദ്ർ മൗലിദുകൾ ധാരാളം അരങ്ങേറാറുണ്ട് ബദ്രീങ്ങളുടെ നാമങ്ങൾ ചൊല്ലിപ്പറയുന്നതിലും എഴുതിവെക്കുന്നതിലും ശ്രേഷ്ഠതകൾ ഏറെയുണ്ട് ബദ്ർ മൗലിദ് രചയിതാവായ വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ (റ) ഈ ശ്രേഷ്ഠതകൾ മൗലിദിൽ വിവരിക്കുന്നുണ്ട് ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത മുഴുവൻ സ്വഹാബികളുടെയും പേരുകൾ ഈ മൗലിദ് ഗ്രന്ഥത്തിൽ കാണാം   വളപ്പിൽ അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ മകനാണ് ബദ്ർ മൗലിദ് രചയിതാവായ ശൈഖ് അബ്ദുൽ അസീസ് മുസ്ലിയാർ പണ്ഡിതനും, മുദർരിസും, അറബി കവിയും, സാഹിത്യകാരനുമായിരുന്നു വഴുതലയിലെ മുദർരിസായിരുന്നു പൊന്നാനിയിൽ വെച്ചാണ് മഹാൻ വഫാത്തായത്   ഹിജ്റഃ 1320-ൽ മുഹർറം 29-ന് കണ്ണൂരിലെ തലശ്ശേരിയിൽ മത്ബഅത്തുൽ ഹമീദിയ്യഃയിൽ പ്രിന്റ് ചെയ്ത ബദ്ർ മൗലിദിന്റെ ഒരു കോപ്പിയിൽ കാണാം, 'ഈ മനാഖിബ് പൊന്നാനി വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ തങ്ങളാൽ ഉണ്ടാക്കപ്പെട്ടതും അവരാൽ ആഖിർ അമ്മദിന്റകത്ത് ബീരാൻ കുട്ടി മുസ്ലിയാർക്ക് പകർപ്പാവകാശം സിദ്ധിച്ചതും അന്യർക്ക് അടിച്ചുകൂടായെന്ന അധികാരപ്പെടുത്തിയതും തലശേരി ഡിസ്ട്രിക് മജിസ്ട്രേറ്റ് ആപ്പീസിൽ നിന്ന് രജിസ്റ്റർ ചെയ്തതും ആകുന്നു '  

മൻഖൂസ്വ് മൗലിദ് ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ മഹത്തായ ഒരു രചനയാണ് മൻഖൂസ്വ് മൗലിദ് നബി (സ) യുടെ ജനനവും ജനനസമയത്തുള്ള അത്ഭുതങ്ങളും പദ്യത്തിലും ഗദ്യത്തിലുമായി അതി മനോഹരമായി അവതരിപ്പിച്ച് ഈ മൗലിദിലൂടെ മഹാൻ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്  മൗലിദ് രചനകൾ എക്കാലത്തും മുസ്ലിം സമുദായത്തിൽ ഉണ്ടായിട്ടുണ്ട്  അറിയപ്പെട്ട ഇമാമുകളും ഔലിയാക്കളും പണ്ഡിതരും എത്രയോ മൗലിദുകൾ രചിച്ചിട്ടുണ്ട് മഹത്തുക്കളെ സ്നേഹിക്കുന്നവരും ചരിത്രാന്വേഷികളും പ്രധാനമായും അവലംബിക്കുന്ന ഒന്നാണ് മൗലിദ് ഗ്രന്ഥങ്ങൾ ചരിത്രവും മുഅ്ജിസത്തുകളും കറാമത്തുകളും അടങ്ങിയതാണ് മൗലിദുകൾ പ്രധാനമായും മൗലിദുകൾ രണ്ടു വിധത്തിലാണ് രചനകൾ നടത്താറുള്ളത് ചില മൗലിദുകൾ മഹത്തുക്കളുടെ ജനന- വാഫാത്തു വരെയുള്ള ജീവിത രേഖ വരച്ചുകാട്ടുമ്പോൾ ചിലത് മഹത്തുക്കളുടെ കറാമത്തുകൾക്കായിരിക്കും പ്രാധാന്യം നൽകാറുള്ളത് കറാമത്തുകളിൽ നിബിഡമായ മൗലിദുകളാണ് കൂടുതലായും ശ്രദ്ധയിൽ പെടാറുള്ളത്  തസ്വവ്വുഫ് ത്വരീഖത്ത് മേഖലകളിൽ മൗലിദുകൾക്ക് ഏറെ പ്രാധാന്യമുണ്ട് ഉറൂസുകളിലും മഹാന്മാരുടെ വഫാത്തു ദിവസങ്ങളിലും മാസങ്ങളിലും അവരുടെ മൗലിദുകൾ മുഹിബ്ബീങ്ങൾ ധാരാളം പാരായണം ചെയ്യാറുണ്ട്   ബദ്ർ മൗലിദിന് ഏറെ പ്രാധാന്യമുണ്ട് റമളാനിൽ കാരണം ബദ്ർ യുദ്ധം നടക്കുന്നത് റമളാൻ പതിനേഴിനാണല്ലോ നമ്മുടെ നാടുകളിൽ ഓതിവരാറുള്ള ബദ്ർ മൗലിദ് വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ രചിച്ചതാണ് ഗൃഹപ്രവേശനത്തിനും മറ്റു പല സമയങ്ങളിലും ബദ്ർ മൗലിദിന് നാം പ്രാധാന്യം നൽകാറുണ്ട്   ഔലിയാക്കളിൽ പ്രധാനിയായ ഗൗസുൽ അഅ്ളം മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വഫാത്തായ റബീഉൽ ആഖിറിൽ മുഹ്‌യദ്ദീൻ മൗലിദിനും മുഹ്‌യദ്ദീൻ മാലക്കും നാം ഏറെ പ്രാധാന്യം കാണാറുണ്ട് മാല, മൗലിദുകൾ സമൂഹത്തിൽ വരുത്തിയ ആത്മീയ മാറ്റങ്ങൾ ധാരാളമാകുന്നു   ഇത്തരുണത്തിൽ ചിന്തിക്കുമ്പോൾ മൻഖൂസ്വ് മൗലിദിന്റെ പ്രാധാന്യം എടുത്തു പറയാതെ തന്നെ അനുഭവിച്ചവരാണ് നാമെല്ലാം റബീഉൽ അവ്വൽ മാസത്തിൽ എന്നല്ല എല്ലാ മാസത്തിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യുന്നവരാണ് നമ്മുടെ സുന്നി സമൂഹം മൗലിദ് പാരായണത്തിൽ എന്നും മുൻപന്തിയിലായ കേരളീയ സമൂഹം എല്ലാ സദസ്സിലും മൻഖൂസ്വ് മൗലിദിനാണ് പ്രമുഖ്യം നൽകുന്നത് പുതിയ വീട്ടിൽ താമസം തുടങ്ങുമ്പോഴും, ആണ്ടുകളിലും എന്നല്ല മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാത്ത ഒരു മൗലിദിന്റെ സദസേ നമുക്കില്ലെന്ന് പറയുന്നതാവും ശരി അമ്പിയാമുർസലുകളുടെ നേതാവും രാജാവുമായ മുത്ത്നബി (സ) യുടെ മദ്ഹ് കീർത്തനങ്ങൾക്കുള്ള പ്രാധാന്യവും മൻഖൂസ്വ് മൗലിദിൽ നിന്നുതന്നെ വായിച്ചെടുക്കാം ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ കാലശേഷം കേരളത്തിൽ ഔലിയാക്കളിൽ ഗൗസുകളും ഖുത്വുബുകളും ജീവിച്ചിട്ടുണ്ട് അവരെല്ലാം മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തവരും ചെയ്യിപ്പിച്ചവരുമാണ് എന്നതുതന്നെ ഈ മഹത്തായ മൗലിദിന് അല്ലാഹുവിന്റെയും മുത്തുനബി (സ) യുടെയും അടുക്കൽ വലിയ സ്വീകാര്യതയുണ്ടെന്നതിന് തെളിവാണ്   എന്നാൽ ഇത്തരം സൗഭാഗ്യങ്ങൾ അനുഭവിക്കാനും അറിയാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വിഭാഗമാണ് പുത്തൻവാദികളും പിഴച്ചവരും പിഴപ്പിക്കുന്നവരുമായ വഹാബികളും മൗദൂദികളും പോലോത്ത എല്ലാ ബിദ്അത്തുകാരും ഇസ്ലാമിന്റെ പേരു പറഞ്ഞു ഇസ്ലാമിനെയും മഹത്തുക്കളെയും വിമർശിക്കുന്നവരാണ് ഇക്കൂട്ടർ മഖ്ദൂം പാരമ്പര്യത്തെയും മഖ്ദൂം പണ്ഡിതന്മാരെയും തള്ളിപ്പറയുന്ന പിഴച്ച വിഭാഗമായ വഹാബികളും ജമാഅത്തുകാരും ഇസ്ലാമിനെ മനസ്സിലാക്കിയത് അന്ധന്മാർ ആനയെ മനസ്സിലാക്കിയതിനേക്കാളും കഷ്ടത്തിലായിപ്പോയി. മഹത്തുക്കളുടെ മാല, മൗലിദുകൾ ഈ പിഴച്ച പ്രസ്ഥാനക്കാർക്ക് എന്നും അലർജി തന്നെയാണ് മഹത്തുക്കളുടെ പാത കൈവെടിഞ്ഞ ഈ കൂട്ടരെ എന്നോ സുന്നികൾ കൈവിട്ടതാണ് സുന്നി എന്നു പറഞ്ഞാൽ തന്നെ മഹാന്മാരെയും സ്വൂഫിയാക്കളെയും ഔലിയാക്കളെയും പിൻപറ്റിയവരാണ

ബദ്ർ മൗലിദ് റമളാൻ എന്നു കേൾക്കുമ്പോൾ നോമ്പും, ഖുർആൻ പാരായണവും ബദ്ർ യുദ്ധവും ബദ്രീങ്ങളുടെ ത്യാഗവുമൊക്കെയാണ് ഓർമയിൽ തെളിഞ്ഞുവരിക റമളാൻ 17 - നാണല്ലോ ഇസ്ലാമിക ചരിത്രത്തിൽ ശ്രദ്ധേയമായ ബദ്ർ യുദ്ധം നടന്നത് അതുകൊണ്ടുതന്നെ ബദ്ർ സ്മരണക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസം പ്രസ്തുത ദിനമാണല്ലോ   റമളാൻ 17 മുതൽ നമ്മുടെ നാടുകളിൽ ബദ്ർ പ്രഭാഷണങ്ങളും മൗലിദുകളും നാം കൊണ്ടാടാറുണ്ട് പിന്നീട് റമളാൻ അവസാനിക്കുന്നതുവരെ വീടുകളിലും മഹല്ലുകളിലും ബദ്ർ മൗലിദുകൾ ധാരാളം അരങ്ങേറാറുണ്ട് ബദ്രീങ്ങളുടെ നാമങ്ങൾ ചൊല്ലിപ്പറയുന്നതിലും എഴുതിവെക്കുന്നതിലും ശ്രേഷ്ഠതകൾ ഏറെയുണ്ട് ബദ്ർ മൗലിദ് രചയിതാവായ വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ (റ) ഈ ശ്രേഷ്ഠതകൾ മൗലിദിൽ വിവരിക്കുന്നുണ്ട് ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത മുഴുവൻ സ്വഹാബികളുടെയും പേരുകൾ ഈ മൗലിദ് ഗ്രന്ഥത്തിൽ കാണാം   വളപ്പിൽ അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ മകനാണ് ബദ്ർ മൗലിദ് രചയിതാവായ ശൈഖ് അബ്ദുൽ അസീസ് മുസ്ലിയാർ പണ്ഡിതനും, മുദർരിസും, അറബി കവിയും, സാഹിത്യകാരനുമായിരുന്നു വഴുതലയിലെ മുദർരിസായിരുന്നു പൊന്നാനിയിൽ വെച്ചാണ് മഹാൻ വഫാത്തായത്   ഹിജ്റഃ 1320-ൽ മുഹർറം 29-ന് കണ്ണൂരിലെ തലശ്ശേരിയിൽ മത്ബഅത്തുൽ ഹമീദിയ്യഃയിൽ പ്രിന്റ് ചെയ്ത ബദ്ർ മൗലിദിന്റെ ഒരു കോപ്പിയിൽ കാണാം, 'ഈ മനാഖിബ് പൊന്നാനി വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ തങ്ങളാൽ ഉണ്ടാക്കപ്പെട്ടതും അവരാൽ ആഖിർ അമ്മദിന്റകത്ത് ബീരാൻ കുട്ടി മുസ്ലിയാർക്ക് പകർപ്പാവകാശം സിദ്ധിച്ചതും അന്യർക്ക് അടിച്ചുകൂടായെന്ന അധികാരപ്പെടുത്തിയതും തലശേരി ഡിസ്ട്രിക് മജിസ്ട്രേറ്റ് ആപ്പീസിൽ നിന്ന് രജിസ്റ്റർ ചെയ്തതും ആകുന്നു '   നഫീസത്ത് മൗലിദ് 'ഈ മൗലിദ് ഫാത്വിമാ ബീവിയാരെ മൂന്നാം പേരക്കുട്ടിയായ ഖുത്വുബ് ഗൗസ് മഖാം കൊണ്ട് ശുഹ്റത്താക്കപ്പെട്ടതായ ശാഫിഈ ഇമാം തങ്ങളും ആരിഫീങ്ങളും ഇവരെ ബറകത്തുകൊണ്ട് തേടുന്നതായ നേർച്ച ഫലിക്കപ്പെടുന്നതുകൊണ്ട് ഔലിയാക്കൾ തീർച്ചപ്പെടുത്തിയതായ നമ്മെ ഖോജ ബറകത്തുനാ നഫീസത്തുൽ മിസ്രിയ്യഃ അവരെ പേരിൽ കോർവാക്കപ്പെട്ട മൗലിദ് ആകുന്നു '   ഹിജ്റഃ 1320 റബീഉൽ ആഖിർ 29 തിങ്കളാഴ്ച പൊന്നാനി അറക്കൽ എന്ന പാണ്ടികശാലയിൽ പ്രിന്റ് ചെയ്ത നഫീസത്ത് ബീവിയുടെ മൗലിദിന്റെ മുഖപേജിലെ വരികളാണ് മുകളിൽ പൊന്നാനി പുത്തൻവീട്ടിൽ കല്ലറക്കൽ മുഹമ്മദെന്ന കുഞ്ഞാവ എന്നയാളുടെ ചെലവിൽ പ്രിന്റ് ചെയ്തതാണിത്   ആമുഖത്തിൽ ഈ മൗലിദ് പാരായണം ചെയ്യുന്നവർ സ്വീകരിക്കേണ്ട മര്യാദകളെക്കുറിച്ചും അനുബന്ധമായി ചൊല്ലേണ്ട ഫാത്തിഹയും മറ്റു സൂക്തങ്ങളും ദുആയും പ്രതിപാദിക്കുന്നുണ്ട്  

നെല്ലിക്കുത്ത് മുഹമ്മദ്‌ മുസ്ലിയാ൪ ഹി: 1363 ല്‍ വിട പറഞ്ഞ മഹാനാണ് നെല്ലിക്കുത്ത് മുഹമ്മദ്‌ മുസ്ലിയാ൪. സാഹിത്യകാരനും ഗ്രന്ഥകാരനും ആയിരുന്നു. ഹാശിയത് ബാനത്‌ സുആദ്, തഹ്ദീറുന്നാസ്, ഹാഷിയത്തുല്‍ ബുര്ദാ, തഹ് നീകുല്‍ ബനാത്തി വല്ബഹനൂ൯ മുതലായ രചനകള്‍ പ്രസിദ്ധങ്ങളാണ്. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് മാത്രമാണ് അല്മിുസ്കുല്‍ മഅത്ത൪ എന്ന മൗലിദ് രചിച്ചിട്ടുള്ളത്. പാട്ടതൊടിക മൊയ്തീ൯ കുട്ടി മുസ്ലിയാരുടെ പുത്രനായി ഹി: 1317 ല്‍ നെല്ലിക്കുത്തിലാണ് ജനനം. പാങ്ങില്‍ അഹമ്മദ്‌ കുട്ടി മുസ്ലിയാ൪, മുള്ള൯ നടക്കല്‍ മൊയ്തീ൯ കുട്ടി മുസ്ലിയാ൪ മുതലായവരാണ് ഗുരു ശ്രേഷ്ട൪. ആമയൂ൪ മുഹമ്മദ്‌ മുസ്ലിയാ൪ പ്രധാന ശിഷ്യനാണ്. തിരൂരങ്ങാടി, പരപ്പനങ്ങാടി, അദ്രാ പട്ടണം, പൊന്മുണ്ടം, മുറയൂ൪ എന്നിവിടങ്ങളില്‍ ദ൪സ് നടത്തി.

. .

.

ബദ്ർ മൗലിദ് - തവസ്സൽനാ.... 🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌 ബദ്ർ മൗലിദിൻെറ മുസന്നിഫ് മഹാനായ അൽ ആരിഫ് ബില്ലാഹ് മുഫസ്സിറുൽ ഖുർആൻ അൽ ആലിമുൽ അല്ലാമ പൊന്നാനി വളപ്പിൽ അബ്ദുൽഅസീസ് മുസ്‌ലിയാർ (റ) തവസ്സൽനാ ബി ബിസ്മില്ല വ ബിൽ ഹാദീ റസൂലില്ലാഹ് വ കുല്ലി മുജാഹിദിൻ ലില്ലാഹ് ബി അഹ്‌ലിൽ ബദ്‌രി യാ അല്ലാഹ്.... ______________________________________________ ഈ ഇമ്പമാർന്ന വരികൾ പാടാത്ത വിശ്വാസികൾ കേരളത്തിലില്ല. മഹത്തായ ബദ്ർ മൗലിദ് നമുക്ക് സമ്മാനിച്ച വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (റ) ശൈഖ് അബ്ദുല്ലാഹ് ബദവി(റ)ന്റെ മകനായി പൊന്നാനിയിൽ  ക്രി.1851 ലാണ് ജനിക്കുന്നത്. ശൈഖുൽ മശാഇഖ് അഹ്‌മദുല്‍ ബദവി (റ)ന്‍റെ ത്വരീഖത്തിലെ ആത്മീയ ഗുരുവര്യരും മഹാപണ്ഡിതനും വലിയ്യുല്‍ ആരിഫീന്‍ എന്ന പദവിയില്‍ എത്തിയവരുമായിരുന്നു മഹാനവർകളുടെ പിതാവ് ബദവി തങ്ങൾ എന്നറിയപ്പെടുന്ന അബ്ദുല്ലാഹ് മുസ്‌ലിയാര്‍(റ). നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും പൊന്നാനി പള്ളിയിലെ മുദരിസുമായിരുന്നു വളപ്പിൽ അബ്ദുൽ അസീസ് മുസലിയാർ(റ). മഹാൻ മുത്ത് നബി(സ)യെ സ്വപ്നത്തിൽ ദർശിക്കുകയും മനസ്സിനകത്തെ ആവശ്യങ്ങൾ നിറവേറാൻ ബദ്‌രീങ്ങൾക്ക്  നേർച്ച നേർന്നു കൊള്ളാൻ മുത്ത്നബി നിർദ്ദേശം നൽകുകയും ചെയ്തു. അള്ളാഹുവിന്റെ അളവറ്റ അനുഗ്രഹം കൊണ്ട്  ബദ്ർ മൗലിദ് എന്ന ഈ മനാഖിബ് ഉണ്ടാക്കപ്പെട്ടു. അലി ഹസന്‍ എന്ന കോയക്കുട്ടി മുസ്‌ലിയാര്‍ (ജനനം ഹിജ്റ 1263ല്‍ വഫാത്ത് ഹിജ്‌റ 1297ല്‍) പൊന്നാനി പഴയകത്ത് മഖ്ദൂം അല്ലാമ മുഹമ്മദ് എന്ന മമ്മിക്കുട്ടി ഹാജി(വഫാത്ത് ഹിജ്റ 1330 ക്രി.1911) ചെറിയപുതിയകത്ത് മഖ്ദൂം അല്‍ ആലിമുല്‍ അല്ലാമ മുഹമ്മദ് എന്ന ചെറിയ ബാവ മുസ്‌ലിയാര്‍ (ജനനം ഹിജ്റ 1241ല്‍, വഫാത്ത് 1325 ദുൽഹിജ്ജ 14/ ക്രി.1908 ജനുവരി 19 ശനിയായ്ച) തുടങ്ങിയ മഹാന്മാർ വളപ്പിൽ അബ്ദുൽ അസീസ് (റ) ന്റെ ഗുരുക്കളാണ്. ആലപ്പുഴ ജില്ലയിലെ വടുതലയിലും, കായംകുളത്തും വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (റ) ദര്‍സ്‌ നടത്തിയിരുന്നു. അവാസാനകാലം പൊന്നാനി തെക്കേപളളിയില്‍ ദര്‍സും ഇബാദത്തിലായികഴിഞ്ഞുകൂടി. നിരവധി വിജ്ഞാനത്തിന്റെ  ഉടമയായ മഹാനവർകൾക്ക് നിരവധി ശിഷ്യൻമാരുണ്ട്. വടുതല മുഹിയദ്ധീന്‍  എന്ന കുഞ്ഞന്‍ബാവ മുസ്‌ലിയാര്‍, ചാലിലക്കത്ത് കുഞ്ഞഹമ്മദ് ഹാജി, ഹമദാനി തങ്ങൾ, പുതിയാപ്പള അബ്ദുറഹ്മാൻ മുസ്‌ലിയാർ, വടുതല മുസ്‌ലിയാർ തുടങ്ങിയ മഹാന്മാർ വളപ്പിൽ അബ്ദുൽ അസീസ് (റ) ന്റെ ശിഷ്യന്മാരാണ്. അഹ്‌മദ്‌ ബദവി(റ)ന്റെ മൗലിദ്‌, ബദർ മൗലിദ്, ഹംസത്തുൽ കർറാർ മൗലിദ്, അൽ ബഹ്ജത്തുസ്സനിയ്യ ബെെത്ത്, ഉംദ തഅ്‌രീഫ്, തസരീഫ് സൻജാനി എന്നീ രചനകൾ മഹാനവർകളുടേതാണ്. അല്‍ ആലിമുല്‍ അല്ലാമ വളപ്പില്‍ അബ്ദുർറഹ്മാന്‍ മുസ്‌ലിയാര്‍ (വഫാത്ത് ഹിജ്റ 1339 ക്രി. 1920ല്‍) മഹാനവര്‍കളുടെ സഹോദരനാണ്. വളപ്പില്‍ അബദുല്‍ അസീസ് മുസ്‌ലിയാരുടെ സഹോദരിയായ മഹതിയും പണ്ഡിതയുമായ ഫത്തിമയുടെയും മഹാപണ്ഡിതനും വലിയ്യും കഴിവുറ്റ ഗ്രന്ഥകാരനുമായ കാസര്‍ഗോഡ് ഉദാരം ഇസ്മാഈല്‍ മുസ്‌ലിയാരുടെയും (ജനനം ഹിജ്‌റ 1273. വഫാത്ത് ഹിജ്റ 1357 ക്രി. 1938 ജമാദുല്‍ ഊലാ 17) പുത്രനാണ് നിരവധി കിത്താബുകളുടെ മുസന്നിഫായ അല്ലാമ വളപ്പില്‍ ബാവ മുസ്‌ലിയാര്‍(ജനനം ഹിജ്റ 1308ല്‍. വഫാത്ത് ഹിജ്‌റ 1385 ക്രി. 1966 ൽ. പൊന്നാനി വലിയ ജുമുഅത്ത് പളളി ഖബ്ര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊളളുന്നു). വലിയുള്ളാഹി വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ(റ) ന് 54 വയസ്സുള്ളപ്പോൾ ഹിജ്‌റ 1322 റജബ് 20 ക്രി. 1904 ൽ പൊന്നാനിയിൽ വച്ച് വഫാത്തായി. പൊന്നാനി ഗവ. ആശുപത്രിയുടെ അടുത്തുള്ള തെക്കേപള്ളിയിലാണ് മഹാനവർകളുടെ മഖ്ബറ. മഹാന്റെ ബറകത്ത് കൊണ്ട് നാഥൻ നമ്മെ വിജയിപ്പിക്കട്ടെ... ആമീൻ Read more https://t.me/moulidstudy/854 https://t.me/moulidstudy/856

رفاعي مولد

ഓ കെ ഉസ്താദ് മൗലിദ് Another https://t.me/moulidstudy/1860 https://t.me/moulidstudy/1859 https://t.me/moulidstudy/1937

വെള്ളിയാഴ്ചപ്പാട്ട് എന്നും ചിലർ ജുമുഅ മാലയെ വിശേഷിപ്പിച്ചിരുന്നു. അതുപോലെ 'താലേല പദം ' എന്ന രചനയും അദ്ദേഹത്തിന്റെതായി ഉണ്ടായിരുന്നു. അഹമ്മദ് കുട്ടി മൊല്ലയുടെ രചനകളിൽ ഖൈബർ കഴിഞ്ഞാൽ ഏറെ പ്രശസ്തമായത് ഉർസുൽമുസ്തഫ എന്ന തൃക്കല്യാണപ്പാട്ടാണ്. നബി (സ്വ ) തങ്ങളും ആസിയ ബീവിയും - മർയംബീവിയും തമ്മിൽ സ്വർഗ്ഗത്തിൽ വെച്ച് നടക്കുന്ന കല്യാണത്തെ വർണ്ണിച്ച് കൊണ്ടുള്ള പാട്ടാണത്. അക്കാലത്തെ മാപ്പിള കവികൾ ഏറ്റവും മികച്ച കല്യാണപ്പാട്ടായി ഉർസുൽമുസ്തഫ തിരഞ്ഞെടുത്തിരുന്നു. അതിലെ വരികൾ നന്നായ് അറിയുന്നവർ സാഹിത്യകാരന്മാർക്കിടയിലും കാഥികന്മാർക്കിടയിലും ഇന്നും ജീവിച്ചിരിപ്പുണ്ട്. അഹമ്മദ് കുട്ടി മൊല്ലയുടെ രചനകൾ മുഴുവനും വെളിച്ചം കണ്ടിട്ടില്ല എന്ന് തന്നെയാണ് ചരിത്രകാരന്മാർ പറയുന്നത്. ബദർ ശുഹദാക്കളെ കുറിച്ച് ഒരു റാതീബും, ഹംസ (റ) നെ കുറിച്ച് ഒരു മാലയും അദ്ദേഹം എഴുതിയിരുന്നതായി പറയപ്പെടുന്നു. കണ്ടെത്താൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ചില രചനകൾ അദ്ദേഹത്തിന്റെ പിൽകാലത്ത് പലർക്കായി വിൽപന നടത്തി എന്നും അതിൽ ചിലത് പ്രസിദ്ധീകരിച്ചില്ല എന്നും പറയപ്പെടുന്നു. തികഞ്ഞ സൂഫീ ജീവിതം നയിച്ചിരുന്ന അഹമ്മദ് കുട്ടി മൊല്ല എല്ലാ വിശയങ്ങളിലും വലിയ പാണ്ഡിത്യമുള്ള വെക്തിയായിരുന്നു. മച്ചിങ്ങലകത്ത് മൊയ്തീൻ മൊല്ലക്ക് പുറമെ താനൂരിൽ വേറെയും ചില ഉസ്താദന്മാർ ഒദ്ദേഹത്തിന് ഉണ്ടായിരുന്നു. അവർ ആരെല്ലാമാണന്ന് വ്യക്തമല്ല. 1937 ലാണ് ഈ കാവ്യ ചക്രവർത്തിയുടെ ധന്യ ജീവിതം അവസാനിച്ചത് എന്ന് മാപ്പിള ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. വർഷങ്ങളോളം അരീക്കാട് ജുമാ മസ്ജിദിൽ ഖതീബായും സേവനം ചൈതിട്ടുണ്ട് ഇദ്ദേഹം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹം കഥാ അവതരണം നടത്തിയിരുന്നു. താനൂരിൽ ഖൈബർ ചരിത്രം അവധരിപ്പിച്ച് വരുന്ന വഴി കുഴഞ്ഞ് വീണ് കിടപ്പിലായി എന്നും രണ്ടാഴ്ചക്കുള്ളിൽ മരണം സംഭവിച്ചു എന്നും പറയപ്പെടുന്നു. ആരാധനയുടെ വിഷയത്തിൽ കണിശത പുലർത്തിയിരുന്നു. മരണം വരെ ഒരു നമസ്ക്കാരം പോലും ഉപേക്ഷിച്ചിരുന്നില്ല. അസുഖ ബാധിതനായിട്ട് പോലും മക്കളുടെ സഹായത്താൽ നിന്ന് തന്നെ ഫർള് നിസ്ക്കാരങ്ങൾ നിർവ്വഹിച്ചിരുന്നതായും മുൻകാമികൾ അനുസ്മരിക്കുന്നു. കവികളിൽ അതികവും സൂഫികളായിരുന്നു എന്നത് ശരിവെക്കും വിധം ജീവിതത്തിൽ അതിസൂക്ഷ്മത നിലനിറുത്തിയായിരുന്നു അഹമ്മദ് കുട്ടി മൊല്ലയുടെ ജീവിതം. ഇദ്ദേഹത്തിന്റെ മകൻ വടക്കിനിയേടത്ത് മുഹമ്മദ് മുസ്ലിയാർ ഇമാം ബൂസൂരിയുടെ (റ) ഖസ്വീദത്തുൽ ബുർദ അറബി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. ആ പ്രസിദ്ധീകരണം ഇപ്പോഴും ലഭ്യമാണ്. അരീക്കാട് ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് അഹമ്മദ് കുട്ടി മൊല്ല അന്ത്യവിശ്രമം കൊള്ളുന്നത്. നാഥൻ അവരുടെ പരലോക ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ https://www.facebook.com/103738208051868/posts/180797393679282/

വടക്കിനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല : മാപ്പിള സാഹിത്യത്തിലെ അധികായൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി ജീവിച്ച പുകൾപ്പെറ്റ മാപ്പിള കവിയും മികച്ച പാട്ടുകാരനും ബഹുഭാഷാ പണ്ഡിതനും സൂഫിയുമായിരുന്നു വടക്കിനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല. ഉദ്ദേശം 1876 ൽ [കൃത്യമല്ല] മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത ആരിക്കാട് ദേശത്ത് , മത ഭക്തനായ വടക്കിണിയേടത്ത് മമ്മദ് മൊല്ലയുടെ മകനായിട്ടാണ് അദ്ദേഹത്തിന്റെ ജനനം. സ്വദേശത്തെ പ്രാഥമിക പഠനത്തിന് ശേഷം തുടർപഠനത്തിനായി താനൂരിലെത്തി. മച്ചിങ്ങലകത്ത് മൊയ്തീൻ മൊല്ല എന്ന പണ്ഡിതനാണ് താനൂരിൽ അദ്ദേഹത്തിന്റെ പ്രധാന ഗുരു. സുന്ദരമായ ശൈലിയും വിദഗ്ധമായ ആവിഷ്കാര പാടവവും സ്വായത്തമാക്കിയ കവിയും സർവ്വകലാവല്ലഭനുമായിരുന്നു ഉസ്താദ് മൊയ്തീൻ മൊല്ല. അദ്ദേഹത്തിന്റെ ജനനവും മരണവും ഏത് വർഷത്തിലാണന്ന് വ്യക്തമല്ല. അദ്ദേഹം താനൂർ സ്വദേശിയായിരുന്നു എന്നും പിതാവിന്റെ പേര് മുഹമ്മദ് എന്നായിരുന്നു എന്നും അദ്ദേഹത്തിന്റെ ചില രചനകളിൽ നിന്നും വ്യക്തമാകുന്നുണ്ട്. മച്ചിങ്ങലകത്ത് മൊയ്തീൻ മൊല്ലയുടെ ഏറെ പ്രസിദ്ധമായ രചന 'ഗസ് വത് ഫത്ഹ് മക്ക' എന്ന മഹാകാവ്യമാണ്. ഇത് 1871 ൽ തലശേരിയിൽ നിന്നും പ്രസിദ്ധീകരിച്ചതാണ് എന്ന് വ്യക്തമാണ് . കൂടാതെ അറബിയിലും മലയാളത്തിലും ധാരാളം കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇവരുടെ ശിഷ്യത്വമാണ് വടക്കിനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല എന്ന കാവ്യ ചക്രവർത്തിയെ രൂപപ്പെടുത്തി എടുത്തത്. ചെറുപ്പത്തിൽ തന്നെ നിരവധി കവിതകൾ അഹമ്മദ് കുട്ടി മൊല്ല രചിച്ചിരുന്നു. ധാരാളം മംഗലപ്പാട്ടുകളും എണ്ണിയാൽ തീരാത്ത മദ്ഹ് പാട്ടുകളും അദ്ദേഹത്തിന്റെ പേന ത്തുമ്പിൽ നിന്നും നിർഗളിച്ചിട്ടുണ്ട്. അഹമ്മദ് കുട്ടി മൊല്ല രചിച്ച ഖൈബർ യുദ്ധചരിത്രം ( ഖിസ്സ പ്പാട്ട്) അതിപ്രശസ്തമാണ്. നിരവധി ഭാഷകളിലായി കോർത്തിണക്കിയ അതിലെ വരികൾ മഹാ കവി മോഇൻ കുട്ടി വൈദ്യരുടെ ബദർ ഖിസ്സ പാട്ടിനോട് കിടപ്പിടിക്കുന്നതാണ് . ബദർ ഖിസ്സ പ്പാട്ട് കഴിഞ്ഞാൽ ഏറ്റവും മികച്ച ഖിസ്സ പാട്ട് അഹമ്മദ് കുട്ടി മൊല്ലയുടെ ഖൈബറാണന്ന് മാപ്പിള കവികൾ ഒന്നടങ്കം വിലയിരുത്തുന്നു. ഈ ഒരൊറ്റ രചനയിലൂടെ തന്നെ സാഹിത്യ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രാഗൽഭ്യം നിസ്സംശയം ബോധ്യപ്പെടുന്നതാണ്. പുലിക്കോട്ടിൽ ഹൈദർ നരി നായാട്ട് (നരിപ്പാട്ട്) എഴുതുന്നതിന് മുമ്പ് അഹമ്മദ് കുട്ടി മൊല്ല എഴുതിയ പഴയ നരിപ്പാട്ട് അദ്ദേഹത്തിലെ പ്രതിഭയെ വിളിച്ചറിയിക്കുന്നു [പന്തല്ലൂരമ്മലനാടിയെ- പന്നി നായാടുവാൻ ചിലർ കൂടിയേ - അന്തെ മലങ്കാട്ടിൽ തേടിയേ അത് - നേരെത്തി രു നരി ചാടിയേ] ഇങ്ങനെയുള്ള നരിപ്പാട്ടിലെ വരികൾ ഏറെ ആകർഷണീയവും അതിശയകരമായ രചനയുമാണ് ഈ രചനകളിലൂടെ അദ്ദേഹത്തിന്റെ ഭാവന സമ്പന്നത പ്രകടമാകുന്നുണ്ട് ചരിത്രത്തിൽ അത്ര തന്നെ പ്രാധാന്യം ലഭിക്കാത്ത മേഖലകളിൽ അഹമ്മദ് കുട്ടി മൊല്ല നിരവധി രചനകൾ നടത്തിയിട്ടുണ്ട്. ലോകം അടക്കി ഭരിച്ച സുലൈമാൻ നബിയുടെ മകന്റെ കല്യാണപ്പാട്ട് അതിനൊരു ഉദാഹരണം മാത്രം. ഇങ്ങനെ വെളിച്ചം കാണാതെ പോയ നിരവധി രചനകൾ വേറെയുമുണ്ടായിരുന്നു അഹമ്മദ് കുട്ടി മൊല്ലക്ക്. 1924ൽ പൊന്നാനിയിൽ നിന്നും പ്രസിദ്ധീകരിച്ച [ മനാഖിബു ശുഹദാഇ മലപ്പുറം ] മലപ്പുറം ശുഹദാക്കളുടെ മൗലിദ് അഹമ്മദ് കുട്ടി മൊല്ലയുടെ രചനയാണ്. മഹാകവി മോഇൻ കുട്ടി വൈദ്യരുടെ മലപ്പുറം ഖിസ്സപ്പാട്ടിനെ അടിസ്ഥാനമാക്കിയിട്ടാണ് ഇതിന്റെ രചന അദ്ദേഹം നിർവ്വഹിച്ചിട്ടുള്ളത് . വൈദ്യർ മലപ്പുറം ശുഹദാക്കളെ കുറിച്ച് ഖിസ്സപ്പാട്ട് എഴുതിയില്ലായിരുന്നുവെങ്കിൽ മൊല്ലയിൽ നിന്നും അങ്ങനെ ഒന്ന് പ്രതീക്ഷിക്കാമായിരുന്നു. വൈദ്യരുടെ ഖിസ്സപ്പാട്ട് ഉള്ളതുകൊണ്ടാണ് മലപ്പുറം ശുഹദാക്കളെ കുറിച്ച് അദ്ദേഹം 'മനാഖിബ് ' എഴുതി ചുരുക്കിയത് എന്നും മാപ്പിളക്കവികൾ വിലയിരുത്തുന്നു. കൂടാതെ നിരവധി മാലപ്പാട്ടുകൾ അഹമ്മദ് കുട്ടി മൊല്ല എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മുർസൽമാല [മുർസലുകളെ കുറിച്ച് എഴുതിയത് ] വളരെ പ്രശസ്തമാണ്. ഇന്ന് വിപണിയിലുള്ള വലിയ മൗലിദ് കിതാബുകളിൽ പോലും അത് ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ രസകരമാല - കഞ്ചക സുന്ദരിമാല - ജുമുഅ മാല - ഈമാൻ മാല - മദ്ഹ് മാല - തുടങ്ങിയ മാലകളും അഹമ്മദ് കുട്ടി മൊല്ലയുടെ കവിത രചനാ പാഠവം തെളിയിക്കുന്നു. സ്വർഗ്ഗീയ ഹുറികളെ വർണ്ണിച്ച് എഴുതിയ മാലയാണ് കഞ്ചക സുന്ദരിമാല മദ്ഹ് മാല രണ്ട് തരം ഉണ്ട്. ഒന്ന് പുണ്യ പ്രവാചകരുടെ മദ്ഹ് മാത്രം ഉൾകൊള്ളിച്ചുള്ളതും മറ്റൊന്ന് മഹാന്മാരായ ഔലിയാക്കളുടെ മദ്ഹ് ഉൾകൊള്ളിച്ചും. രണ്ടും മികച്ചതും ശ്രദ്ദേയവുമാണ് എന്ന് ചരിത്രകാരന്മാർ സമ്മതിക്കുന്നു.

നബി തങ്ങളുടെ പിതാക്കളുടെ പരമ്പര https://m.facebook.com/story.php?story_fbid=1946649455484783&id=100004192417201
നബി തങ്ങളുടെ പിതാക്കളുടെ പരമ്പര https://m.facebook.com/story.php?story_fbid=1946649455484783&id=100004192417201

കോട്ടൂര്‍ തോരപ്പ മൊയ്തീന്‍ മുസ്ലിയാരുടെ ബദര്‍ മൗലിദും, മുഹമ്മദ് എന്ന കുഞ്ഞി ബാവക്കുട്ടി മുസ്ലിയാരുടെ മഅ്‌ലൂമാത്തി ഫീ അസ്മാഉ അഹ്ലുല്‍ ബദ്രിയ്യീന വല്‍ ഉഹ്ദിയ്യീന്‍ എന്ന മൗലിദും അവയില്‍ ചിലത് മാത്രം.  കേരളത്തില്‍ ജനിച്ച് വളര്‍ന്ന മഹല്‍ വ്യക്തിത്വങ്ങളെ പ്രകീര്‍ത്തിച്ചും നിരവധി മൗലിദുകള്‍ നമുക്ക് കാണാം. മൗലിദു ഫീ മനാഖിബി ഉമര്‍ ഖാസി (റ) എന്ന അവറാന്‍ മുസ്ലിയാരുടെ മൗലിദും, ചാവക്കാട് അഞ്ചങ്ങാടി ശൈാഖ് അഹ്മദ് മുസ്ലിയാരെക്കുറിച്ചുള്ള മൗലിദും അതിലെ ചിലത് മാത്രമാണ്.

കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍ പൊന്നാനി മഖ്ദൂം കുടുംബത്തിലെ പ്രമുഖ പണ്ഡിതനും സാഹിത്യ പ്രതിഭയുമാണ് കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍. സൈനുദ്ദീന്‍ മഖ്ദൂം അഖീറിന്റെയും അഹ്മദുല്‍ മഖ്ദൂമിയുടെ മകള്‍ കുഞ്ഞിഫാത്തിമയുടെയും മകനായി 1843/1259-ല്‍ പൊന്നാനിയിലെ കൊങ്ങണം വീട്ടിലാണ് ജനനം. പിതാവിനു പുറമേ, വലിയ ബാവ മുസ്‌ലിയാര്‍, അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ എന്നിവരും ഗുരുനാഥന്‍മാരാണ്. പഠനാനന്തരം പൊന്നാനി പള്ളിയില്‍ ദീര്‍ഘകാലം ദര്‍സ് നടത്തി. 1888/1305-ല്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പൊന്നാനിയില്‍ ഖാദിയായി നിയമിതനായി. ബാല്യകാലം മുതല്‍ക്കെ സാഹിത്യാഭിരുചി പ്രകടമാക്കിയിരുന്ന അദ്ദേഹം നിരവധി രചനകള്‍ നടത്തി. ഹാശിയത്തുന്‍ അലാ മന്‍ളൂമതിസ്സുആലി വല്‍ ജവാബ് ലി ജലാലുദ്ദീന്‍ സുയൂഥി, ഹാശിയത്തുന്‍ തുസമ്മാ ബി നസ്‌രില്ലാഹില്‍ അലീമി അലാ ഫത്ഹില്‍ കരീം, ശര്‍ഹുന്‍ അലാ ബാബി മഅ്‌രിഫത്തില്‍ കുബ്‌റാ, അല്‍ ഖുത്വ്ബത്തുല്‍ മിന്‍ബരിയ്യ ഫില്‍ അറബിയ്യ, മൈമൂനു താജിരീന്‍, മൗലിദുന്‍ ഫീ മനാഖിബി സയ്യിദതി ഫാത്വിമതിസ്സഹ്‌റാഅ്, മൗലിദുന്‍ ഫീ മനാഖിബിസ്സയ്യിദതി മര്‍യമല്‍ അദ്‌റാഅ്. തര്‍ജുമതു സൂറതില്‍ ഫാതിമ, തര്‍ജുമതു സൂറതില്‍ കഹ്ഫ്, തര്‍ജുമതില്‍ മൗലിദില്‍ കബീര്‍ ലിശ്ശൈഖ് മുഹ്‌യിദ്ദീന്‍, തര്‍ജുമതുല്‍ മൗലിദില്‍ മന്‍ഖൂസ്, അല്‍ഖസ്വീദത്തുല്‍ മഖ്ദൂമിയ്യ, വൈദ്യസാരം, ബറകാത്തുല്‍ മുഅ്മീനീന്‍ പത്ത് കിതാബ് പരിഭാഷ, ഭക്ഷിക്കാന്‍ യോഗ്യവും നിഷിദ്ധവുമായ ജീവികളെ സംബന്ധിച്ച കവിതാ സമാഹാരം തുടങ്ങിയവ പ്രധാന കൃതികളാണ്. സൂഫീ ഗുരുകൂടിയായിരുന്ന അദ്ദേഹം വൈദ്യ ശാസ്ത്രത്തിലും നിപുണനായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന മതപ്രഭാഷകനുമായിരുന്നു. ഉത്തരകേരളത്തിലെ ഉളിയില്‍ പ്രദേശത്തേക്ക് മതപ്രഭാഷണത്തിന് പുറപ്പെട്ട അദ്ദേഹം 1905/1323-ല്‍ അവിടെ വെച്ചാണ് നിര്യാതനായത്. ഉളിയില്‍ പള്ളി പരിസരത്ത് അന്ത്യവിശ്രമംകൊള്ളുന്നു. കൊങ്ങണംവീട്ടില്‍ ബാവ മുസ്‌ലിയാര്‍ സഹോദരനാണ്. Read more https://t.me/moulidstudy/815 https://t.me/moulidstudy/915

مولد شرّف الأنام (مخطوط) ഒരുപാട് വ്യത്യാസങ്ങളോട്കൂടി أشرق البدر علينا...... ياسعد قلبي......

مولد شاه الحميد(مخطوط)

➖➖➖➖➖➖➖➖➖➖➖➖➖➖➖➖ വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ പഴയകത്ത് അഹ്മദ് മഖ്ദൂം മുസ്ലിയാരുടെ ഇളയ സഹോദരനാണ് പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ മൂത്ത സഹോദരന്റെ വഫാത്തിനു ശേഷം 28-മത് മഖ്ദൂമായി അവരോധിക്കപ്പെട്ടു നാലു വർഷത്തോളമാണ് മഖ്ദൂം സ്ഥാനത്തിരുന്നത് ഹിജ്റഃ 1330-ൽ വഫാത്തായി പണ്ഡിതനും അറബിക്കവിയുമായ പാലത്തുംവീട്ടിൽ മുഹമ്മദ് എന്ന ബാവ മുസ്ലിയാർ ഇദ്ദേഹത്തിന്റെ മകനാണ് പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാർ, വടുതല കണ്ണന്തേരി അഹ്മദ് അമ്മുക്കാരി മുസ്ലിയാർ, വടുതല മൂസ മുസ്ലിയാർ, വളപ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാർ, വളപ്പിൽ ബാവ മുസ്ലിയാർ തുടങ്ങിയവർ മഹാന്റെ ശിഷ്യരിൽ പ്രമുഖരാണ് ഗ്രന്ഥകാരനായ മഹാന്റെ രചനകളിൽ ചിലത് താഴെ വായിക്കാം: 1. ഉംദത്തുഅ് രീഫ് നള്മി അലാ തസ്വരീഫിസ്സഞ്ചാനി 2. മവാഹിബുൽ അത്വിയ്യാ 3. നുസ്ഹത്തുൽ അസ്മാഅ് 4. മൗലിദ് ഫീ മനാഖിബി അഹ്മദൽ ബദവി (റ) 5. മൗലിദ് ഫീ മനാഖിബി ശ്ശൈഖ് പുറത്തീൽ (റ) 6. മൗലിദ് ഫീ മനാഖിബി സ്സയ്യിദി ഹംസഃ (റ) 7. മൗലിദ് ഫീ മനാഖിബി അസ്ഹാബിൽ ബദ്രിയ്യീൻ (റ) 8. മൗലിദ് ഫീ മനാഖിബി ശ്ശൈഖി കലാബിളി മദ്ഫൂൻ ഫിൽ മാഹി (റ) 9. ബയാനിൽ മുഅല്ലിം ഹിജ്റഃ1322-ൽ പൊന്നാനിയിൽ വെച്ച് മഹാൻ വഫാത്തായി കോടമ്പിയകത്ത് പള്ളി അങ്കണത്തിൽ മറവു ചെയ്യപ്പെട്ടു. Read more https://t.me/moulidstudy/854 https://t.me/moulidstudy/866 https://t.me/moulidstudy/811

53.മമ്പുറം മൗലിദ് - കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍ 54.പുത്തനങ്ങാടി ശുഹദാ മൗലിദ് - കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍ 55.ഫരീദുദ്ദീന്‍ മൗലിദ് - കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍ 56.ബദര്‍ മൗലിദ് - കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍ 57.വലിയ മുഹ്‌യിദ്ദീന്‍ മൗലിദ് - എളാപ്പാന്റകം അഹ്മദ് ഹാജി 58.ബദ്ര്‍ മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ 59.അഹ്മദുല്‍ ബദവി മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ 60.അസദുല്‍ ഇലാഹ് ഹംസത്തുല്‍ കര്‍റാര്‍ മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ 61.അബ്ദുല്‍ ഖാദിര്‍ സാനി പുറത്തീല്‍ മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ 62.സയ്യിദ് അലവി തങ്ങള്‍ മമ്പുറം മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ 63.മമ്പുറം മൗലിദ് - സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ഐദറൂസി 64.ചാവക്കാട് അഞ്ചങ്ങാടി ശൈാഖ് അഹ്മദ് മുസ്ലിയാരെക്കുറിച്ചുള്ള മൗലിദ് - 65.കണിയാപുരം അബ്ദുറസാഖ് മസ്താൻ മൗലിദ് - അബ്ദുൽ ഖാദർ മൗലവി 66.ബദര്‍ മൗലിദ് - കോട്ടൂര്‍ തോരപ്പ മൊയ്തീന്‍ മുസ്‌ലിയാര്‍ 67.മഅ്‌ലൂമാത്ത് ഫീ അസ്മാഇ അഹ്ലില്‍ ബദ്രിയ്യീന വല്‍ ഉഹ്ദിയ്യീന്‍ എന്ന മൗലിദ് - മുഹമ്മദ് എന്ന കുഞ്ഞി ബാവക്കുട്ടി മുസ്‌ലിയാര്‍ 68.മൗലിദ് ഫീ മനാഖിബി ഉമര്‍ ഖാസി(റ) - മറ്റത്തൂര്‍ മഠത്തില്‍ അവറാന്‍ മുസ്‌ലിയാര്‍ 69. വലിയുല്ലാഹി കിടങ്ങഴി കുഞ്ഞാലി ഹാജി(റ) മൗലിദ് - മുണ്ടമ്പറമ്പ് മുഹമ്മദ്‌ ബാഖവി 70. ചാലിയം നൂറുദ്ധീൻ ശൈഖ് തങ്ങളുടെ മൗലിദ് - മംഗലതയ്യിൽ നാലകത്ത് മുഹമ്മദുണ്ണി മുസ്‌ലിയാർ പെരുമ്പടപ്പ് 71. കോതോട് ബാപ്പുട്ടി മുസ്ലിയാർ മൗലിദ് (ഉപ്പുങ്ങൽ സാഹിദ്) - കല്ലൂർ അബൂബക്കർ മുസ്ലിയാർ 72. സിദ്ധീഖ് (റ) മൗലിദ് (മൗഹിബതുശ്ശഫീഖ് ഫീ മൻഖിബതിൽ അത്വീഖ്) - കല്ലൂർ അബൂബക്കർ മുസ്ലിയാർ 73. ഞമനേക്കാട് സൈനുദ്ദീൻ(ഏനികുട്ടി) മുസ്‌ലിയാർ മൗലിദ് - ശൈഖ് അബൂബക്കർ ബ്നു ബുഖാരി കല്ലൂർ 74. മാഹി കല്ലാ പള്ളിയിലെ ശൈഖ് മീ അലവി തങ്ങൾ മൗലിദ് - ഞവനേക്കാട് ഏനിക്കുട്ടി മുസ്ലിയാർ(സൈനുദ്ദീൻ) 75. കൊങ്ങണം വീട്ടിൽ മഖ്ദൂം അബ്ദുറഹ്മാൻ ശൈഖിന്റെ മൗലിദ് - ഞവനേക്കാട് ഏനിക്കുട്ടി മുസ്ലിയാർ(സൈനുദ്ദീൻ) 76.കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ മൗലിദ് - പിലാക്കൽ ബസ്വീർ സഖാഫി 77.സൈനുദ്ദീൻ റംലി(റ) മൗലിദ് (ഫൈളുൽ അലി) - ഉബൈദുല്ലാ സഖാഫി അൽ അസ്ഹരി 78.അൽ മിസ്ഖുല്‍ മുഅത്ത൪ ലി മദ്ഹി റസൂലില്ലാഹിൽ മുത്വഹ്ഹർ (പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട്) - നെല്ലിക്കുത്ത് അബ്ദുറഹ്മാൻ മുസ്ലിയാ൪ 79.അയ്യായ പൊട്ടേങ്ങൽ മുഹ്യുദ്ധീൻ മുസ്‌ലിയാർ ഉപ്പാപ്പയുടെ മൗലിദ് - പകര മുഹമ്മദ്‌ അഹ്സനി ഉസ്താദ് 80.ബാനീ ബാഖിയാത്ത് ശാഹ്‌ അബ്ദുൽ വഹാബ് ഹസ്രത് മൗലിദ് - മുഹമ്മദ്‌ അഹ്സനി പകര 81.അൽ മാറാഖിബുൽ ബയാതി ഫീ മനാഖിബി ശാലിയാത്തി(അല്ലാമാ അഹ്മദ് കോയ ശാലിയാത്തി(റ) മൗലിദ്) - ഉസ്താദ് പകര മുഹമ്മദ്‌ അഹ്സനി 82.അൽ അസലുൽഹലിയ്യ് ഫീ മദ്ഹിസ്സയ്യിദ് അലിയ് എന്ന മൗലിദ്(തിരൂരങ്ങാടിയിലെ അറിയപ്പെട്ട ഖാളിയെ സംബന്ധിച്ച്) - തിരൂരങ്ങാടി ഹസൻ ഉസ്താദ് 83.അൻവാറു ലുത്ഫ് ബി ദിക്റി അസ്ഹാബിൽ കഹ്ഫ്(അസ്ഹാബുൽ കഹ്ഫിനെ സംബന്ധിച്ച്) - തിരൂരങ്ങാടി ഹസൻ ഉസ്താദ് 84.മലപ്പുറം ശുഹദാ മൗലിദ് - പൂക്കോട്ടൂര്‍ മുഹമ്മദ് ബാഖവി 85.അല്‍മൗലിദുഥരീഫ് വദ്ദവാഉല്‍ മുനീഫ് ഫീ മനാഖിബി ശുഹദാഇല്‍ ഓമാനൂരിയ്യീന്‍ - അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ 86.അല്‍മൗലിദുല്‍ മുസ്വമ്മദ് ഫാ മദ്ഹിശ്ശൈഖി അലീ അഹ്മദ് - അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ 87.ബീമാപള്ളി മൗലിദ് - അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ 88. പറമ്പിൽബസാർ ഉമറുൽ ഖാദിരി(റ) മൗലിദ് - ഇ കെ ദാരിമി ഉസ്താദ് 89. റൗളുൽ മൗറൂദ് മൗലിദ് - എ.പി അബൂബക്കർ മുസ്‌ലിയാർ 90.അഹ്മദ് ബദവി മൗലിദ് - എ.പി അബൂബക്കർ മുസ്‌ലിയാർ 91.രിയാളുൽ ഹികം ഫീ മനാഖിബി ഇബ്റാഹി മുബ്നു അദ്ഹം - വളപ്പിൽ അബ്ദുറഹിമാൻ മുസ്‌ലിയാർ 92. താജുൽ ഔലിയാഅ് ശൈഖ് പള്ളിപ്പടി അഹ്മദ് കുട്ടി മുസ്‌ലിയാർ (റ) മൗലിദ് - പാണാവള്ളി അബ്ദുല്ല മുസ്‌ലിയാർ 93. മവാഹിബുല്‍ മുതആലീ ഫീ മനാഖിബി ശൈഖി അബീ ഹാമിദില്‍ ഗസാലി - കെ.എ മൂസ മൗലവി (മൂസല്‍ ബര്‍ദലി) 94. മൗലിദു ഗൗസില്‍ അഅ്ദം - (മൂസല്‍ ബര്‍ദലി) 95.നവ്വറൽ അവാലിം മൗലിദ് - ഇ.കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ പറമ്പിൽ ബസാർ (ബാവ ഉസ്താദ്) 96. വാളക്കുളം അബ്ദുൽ ബാരി മുസ്ലിയർ മൗലിദ് - കൊളത്തൂർ അബ്ദു ഷുക്കൂർ അഹ്സനി 97. അബുൽ വഫാ അലാഉദ്ദീനിൽ ഹിംസി (റ) മൗലിദ് - ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി 98. അജ്മീർ മൗലിദ് - ഇമാം അഹ്മദ് കോയ ശാലിയാത്തി 99. അജ്മീർ മൗലിദ് - ഉമർ മുസ്‌ലിയാർ മലബാരീ 100. മൗലാനാ താജുൽ ഉലമാ സ്വദഖത്തുല്ല ഉസ്താദ് മൗലിദ് - നജീബ് മൗലവി