മൗലിദ് പഠനം
الذهاب إلى القناة على Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
إظهار المزيد1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
1 380
# വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ
# രിസാല വാരിക
ബദരീങ്ങളേ കാക്കണേ എന്ന വിളിക്ക് മുത്ത് നബിയുടെ കാലത്തോളം പഴക്കമുണ്ട്. സ്വഹാബികളും താബിഉകളും തങ്ങളുടെ ദിനചര്യകളുടെ ഭാഗമാക്കിയ ബദരീങ്ങളോടുള്ള സഹായാർത്ഥന പിൽക്കാലത്ത് ഇസ് ലാമിക സാഹിത്യരചനാ രംഗത്തെ ഒരു സുപ്രധാന ഇതിവൃത്തമായി മാറി. വിശ്രുത ഹദീസ് വ്യാഖ്യാതാവും ചരിത്രകാരനുമായ അല്ലാമ അബ്ദുല്ലാഹ് സുവൈദി തന്റെ ഗ്രന്ഥങ്ങളിൽ ഇതേ പ്രതി സവിസ്തരം പ്രതിപാധിച്ചിട്ടുണ്ട്. ഔലിയാക്കളിൽ ആരും അസ്മാഉൽ ചൊല്ലാത്തവരായി ഇല്ല എന്നാണ് അദ്ധേഹത്തിന്റെ പക്ഷം.അസ്മാഉസ്വഹാബത്തിൽ ബദരിയ്യീൻ എന്ന നാമധേയത്തിൽ ശൈഖ് അഹ്മദുൽ ബിഖാഇ രചിച്ച ഗ്രന്ഥം ഏറെ സുവിദിതമാണ്. കൂടാതെ അല്ലാമാ ത്വാഹാബ്നുൽ മുഹന്നാ (റ), അബ്ദുല്ലത്തീഫുശ്ശാമി (റ), അബ്ദുറഹ്മാനിൽ ഖബ്ബാനി (റ) തുടങ്ങിയ ഒട്ടനേകം പണ്ഡിതന്മാരും ബദ്‌രീങ്ങളുടെ ധീരേതിഹാസങ്ങൾ അടിസ്ഥാനമാക്കി അപദാന കാവ്യങ്ങൾ രചിച്ചവരാണ്.
ഇത്തരം ഗ്രന്ഥങ്ങളുടെ കയ്യെഴുത്തു പ്രതികൾ ഇപ്പോഴും കിംഗ് സഊദ് യൂണിവേഴ്സിറ്റിയിലടക്കം സൂക്ഷിച്ചിട്ടുണ്ട്.
മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനി ആസ്ഥാനമാക്കി നവോത്ഥാന ജാഗരണങ്ങൾക്ക് നേതൃത്വം നൽകിയ ശൈഖ് അബ്ദുൽ അസീസ് ബ്നു അബ്ദില്ല(റ)യും ഈ ഗണത്തിൽ ശ്രദ്ധേയനാണ്. അദ്ധേഹത്തെക്കുറിച്ചും അദ്ധേഹത്തിന്റെ രചനാ വിശേഷങ്ങളെ കുറിച്ചും ഈ ലക്കം രിസാലയിൽ എഴുതിയ ലേഖനം.
1 380
'മൗലിദിന്റെ വിധി'
നോക്കുക - മുസ്ലിംകൾക്ക് സന്തോഷം ഉളവാകുന്ന ഏതൊരു കർമ്മവും അത് പ്രത്യേകം വിലക്കപ്പെട്ടിട്ടില്ലെങ്കിൽ അതൊരു قربة (അല്ലാഹുവിന്റെ സാമീപ്യം നേടുവാനുതകുന്ന പുണ്യ കർമ്മം) ആയിരിക്കുമെന്ന് തുഹ്ഫ 10-81 ൽ പ്രസ്താവിച്ചിട്ടുണ്ട്. ഖുർബത്ത് പ്രവർത്തിക്കുവാൻ ആകട്ടെ ഖുർആൻ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ.
وابتغو اليه الوسيلة
എന്ന ഖുർആൻ വാക്യത്തിന് അല്ലാഹുവിന്റെ സാമീപ്യം നേടുവാൻ ഉതകുന്ന 'ഖുർബത്തുകൾ' പ്രവർത്തിക്കണം എന്നാണു മുഫസ്സിറുകൾ ഒരു വ്യാഖ്യാനം നൽകിയിട്ടുള്ളത്.
അപ്രകാരം തന്നെ خير,معروف
എന്നിവ പ്രവർത്തിക്കുവാനും അതിലേക്ക് അപരരെ ക്ഷണിക്കുവാനും ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്.
ولتكن منكم أمة يدعون إلى الخير ويأمرون بالمعروف الخ
എന്നിത് പോലുള്ള ഖുർആൻ ആയത്തുകൾ ശ്രദ്ധേയമാണ്. ഈ ഖുർആൻ വാക്യങ്ങളിൽ പറഞ്ഞ خير و معروف എന്നിവയുടെ അർത്ഥം ഖുർആൻ വ്യാഖ്യാതാക്കൾ വിവരിച്ചത് കാണുക
المعروف: اسم جامع لكل ما عرف من طاعة الله والاحسان الى الناس جمل – ٤: ٢٣٣ خازن ١: ٢٦٨
(ബഹുജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും അല്ലാഹുവിനുള്ള طاعة ഉം ആയി അറിയപ്പെടുന്ന സർവ്വകാര്യങ്ങളും ഉൾക്കൊള്ളുന്ന പദമാണ്)
(الخير: افعال الحسنة الموافقة للشرع)
ശറഇനു വിരുദ്ധമല്ലാത്ത എല്ലാ നല്ല കാര്യങ്ങളും ഖൈറ് തന്നെ
(اكليل : ٣: ٤٥ التأويل: ١: ٢٦٨ )
അന്നദാനം പോലുള്ള ജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും ഖുർആൻ പാരായണം, ദുആ, മദ്ഹ് കീർത്തനം, സ്വലാത്ത്, സലാം ആദിയായ طاعة കളായി അറിയപ്പെടുന്ന കാര്യങ്ങളും മാത്രമാണല്ലോ ഇന്നത്തെ മൗലീദ് കർമ്മത്തിലുള്ളത്. അത് കൊണ്ട് ഇതെല്ലാം ഖുർആൻ നിർദേശിച്ച معروف ൽ പെട്ടതും ശർഇനോടനുയോജ്യമായ നല്ല പ്രവർത്തികളിൽ പെട്ടതുമാണെന്ന് സുവ്യക്തം. തദടിസ്ഥാനത്തിൽ ഇത് പുണ്യകർമ്മവും ശർഉ പ്രോത്സാഹിപ്പിച്ചതുമാണ്.
1 380
ഇവിടെ മൻഖൂസ് മൗലിദിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ ചരിത്രം നമ്മുടെ മുമ്പിൽ വളരെ വ്യക്തമാണ്. പ്രസ്തുത ആത്മീയ പരിഹാര മാർഗങ്ങളിൽ നാം ഒന്നുകൂടെ ശ്രദ്ധ പതിപ്പിക്കേണ്ടിരിക്കുന്നു
മദീനയും പകർച്ച വ്യാധികളും
തിരുദൂതർ അന്ത്യവിശ്രമം കൊള്ളുന്നതും, അവിടത്തേക്ക് അഭയം നൽകുകയും ചെയ്ത പുണ്യ ഭൂമിയുമാണ് മദീന. അത് കൊണ്ട് തന്നെ തിരുനബി മദീനയെ വല്ലാതെ പ്രിയം വെക്കുകയും മദീനക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുകയും ചെയ്തതായി ഹദീസുകളിൽ കാണാം .
മദീനയുടെ എല്ലാ പ്രവേശന കവാടങ്ങളിലും മലക്കുകൾ പാറാവ് നിൽക്കുന്നു, മദീനയിൽ പ്ലേഗും, ദജ്ജാലും പ്രവേശിക്കില്ല. (ഹദീസ്)
കോവിഡ് ബാധിച്ച് മദീനയിൽ മരണം സംഭവിച്ചതിനെത്തുടർന്ന് തിരുവചനത്തെയും മദീനയേയും ആക്ഷേപിക്കുന്ന നിരീശ്വര, വിഘടിതവാദികൾ യാഥാർത്ഥ്യം മനസ്സിലാക്കത്തതാണ് ഇതിന് കാരണം.തിരുവചനത്തിലൂടെ നബി(സ) പറഞ്ഞത് പ്ലേഗിനെ സംബന്ധിച്ച് മാത്രമാണ്. പ്ലേഗ്എന്നത് മഹാമാരികളിൽ വളരെ ഏറെ അപകടകാരികൂടിയാണ്.ഇത് ഒരു സ്ഥലത്ത് പടർന്ന് പിടിച്ചാൽ നൂറ്റാണ്ടുകൾ നിലനിൽക്കുകയുംചെയ്യും..
1 380

ആതമീയംകാലികം
മൻഖൂസ് മൗലിദും പകർച്ചവ്യാധികളും

|✍️മുഹമ്മദ് ബഷീർ താഴെക്കോട്|
പ്രവാചക പ്രകീർത്തനങ്ങളുടെ കാവ്യശകലങ്ങൾ സംക്ഷിപ്തമായ രീതിയിൽ കോർത്തിണക്കിയതാണ് മൻഖൂസ് മൗലിദ്.സൈനുന്ദീൻ മഖ്ദൂം ഒന്നാമന്റെ തിരു കൈകളാൽ രൂപാന്തരപെട്ടതാണ് ഈ കാവ്യ രചന.
പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ കേരളീയ മലബാറിൽ താണ്ഡവമാടിയ പ്ലേഗ്, വസൂരി പോലുള്ള മാരകമായ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാനായി മലബാറിന്റെ രക്ഷാ കേന്ദ്രവും ആത്മീയ നേതൃനിരയുടെ പുണ്യഭൂമിയുമായ പൊന്നാനിയിലെ വലിയ മഖ്ദൂമിന്റെ അടുക്കൽ വന്ന് ജനങ്ങൾ സങ്കടം പറഞപ്പോൾ അവിടുന്ന് പ്രശ്ന പരിഹാരമായി പറഞ് കൊടുത്ത ഒരു പരിഹാരമാർഗ്ഗം കൂടിയായിരുന്നു.
ഇദ്ദേഹം ആത്മീയ ധാരയിൽ ഖാദിരി ത്വരീഖത്തിന്റെ ശൈഖുമാണ്.
കേരളത്തിൽ വളരെ ഏറെ പ്രചാരമുള്ള ഈ കാവ്യരചന ആഗോളതലത്തിലും ശ്രദ്ധിക്കപ്പെടുന്ന
ഒരു പ്രവാചക പ്രകീർത്തനം കൂടിയാണ്.
വിഘടിതവാദികൾ വളരെ ആക്ഷേപിക്കുന്ന ഒരു മൗലിദ് കൂടിയാണ് മൻഖൂസ് മൗലിദ്
ഇശ്ഖിന്റെ കുത്തൊഴുക്കിൽ മുത്ത് റസൂലിനോട് പാപമോചനത്തിനായി ആവശ്യപ്പെടുന്ന ഈരടികൾ ഈ കാവ്യരചനയിൽ കാണുന്നു എന്നത് തന്നെയാണ് ഇതിന് കാരണം.
ഈ കാവ്യരചനയുടെ അവസാനമുള്ള ദുആയിൽ പതിനഞ്ച്, പതിനാറ് നൂറ്റാണ്ട് കാലഘട്ടത്തിൽ കേരളത്തെ പിടിച്ചുലച്ചിട്ടുള്ള സാക്രമിക രോഗങ്ങളിൽ നിന്നും കാവലിനെ തേടുന്നവരികൾകാണാം.
കേരളീയ പണ്ഡിതൻ മഖ്ദൂം (റ )ന്റെ രചനയിലായത് കൊണ്ടാവാം മലബാറിൽ ഇത് ഇത്ര ഏറെ പ്രസിദ്ധിയാർജ്ജിക്കാൻ കാരണം.
മഹത്തുക്കളും,മൻഖൂസും
പ്രവാചക പുംഗവരുടെ കവികളായി അവിടുത്തെ അനുചരരിൽ നിന്ന് മുന്നൂറിൽ പരം ആളുകളെ പ്രതിപാതിക്കുന്നുണ്ട്. ഹസ്സാനുബ്നു സാബിതും, കഅബ് ബ്നു സുഹൈറുമെല്ലാം ഇവരിൽ പ്രധാനികളെന്ന് മാത്രം.
മൻഖൂസ് മൗലിദിന്റെ രചനക്ക് ശേഷം ഇത് വരെയുള്ള പണ്ഡിത മഹത്തുക്കളെല്ലാം അതിനെ വളരെയധികം
ആദരിക്കുകയും, അംഗീകാരം നൽകുകയും പല പ്രയാസ, പ്രതിസന്ധി ഘട്ടങ്ങളിലും ഇത് ചെല്ലാൻ നിദ്ദേശിക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണാം.ഇവരിൽ പ്രധാനികളാണ് ഇൽമിലും, ഹിക്മതിലും പ്രോഞ്ജലിച്ച് നിന്ന പൊന്നാനി മഖ്ദൂമുമാർ, പിന്നീട് മമ്പുറം സയ്യിദ് അലവി മൗലദ്ധവീലയിലുടെയും ,അവിടുത്തെ മുരീദായ
വെളിയംകോട് ഉമർ ഖാസിയിലൂടെയുമെല്ലാം
ഇതിന് പ്രോത്സാഹനം നൽകപ്പെട്ടു.
ഒരു പ്രദേശത്ത് പകർച്ചവ്യാദി പിടിപെടുകയും ആളുകൾ പ്രയാസപ്പെടുകയും ചെയ്തപ്പോൾ മമ്പുറം തങ്ങളോട് ആവലാതി ബോധിപ്പിക്കുകയും
ചെയ്തപ്പോൾ അവർക്ക് ഒരു കൊടി നൽകുകയും കൊടിയുമായി സ്വലാത്ത് ഉരുവിട്ട് ഗ്രാമ ഗ്രാമാന്തരം സഞ്ചരിക്കാനും അവസാനം ഒരു കുന്നിന് മുകളിൽ കയറി മൻഖൂസ് മൗലിദ് പാരായണം ചെയ്ത് പിരിയാനുമായിരുന്നു കൽപ്പിച്ചത്. താനൂര് പ്രദേശത്ത് വർഷത്തിലൊരു പ്രാവശ്യം, ഇന്നും നടന്ന് വരുന്ന മൻഖൂസ് മൗലിദ് സ്ഥാപിച്ചതിൽ വെളിയംകോട് ഉമർഖാസി(റ)ന്റെ നിർദേശപ്രകാരമാണെന്ന് പറയപ്പെടുന്നുണ്ട്.അത് പോലെ തന്നെ അല്ലാഹുവിന്റെ ആരിഫീങ്ങളിൽ പ്രധാനിയായ ബഹുമാനപ്പെട്ട അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പയുടെ ചരിത്രങ്ങളിലും അദ്ദേഹം പല പ്രദേശങ്ങളിലും ഇതിന് നേതൃത്വം നൽകിയതായി കാണാൻ കഴിയും. ബഹുമാനപ്പെട്ട സമസ്തക്ക് ഒരു പാട് കാലം നേതൃത്വം നൽകിയ ഖുത്ബി മുഹമ്മദ് മുസ്ലിയാർ പാനൂരിൽ നാൽപ്പത് വർഷം മൻഖൂസ് മൗലിദ് ദർസ് നടത്തിയതായി കാണാം.
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഖസീദത്തുൽ ബുർദയടക്കമുള്ള അറിയപ്പെട്ട പ്രവാചക പ്രകീർത്തന കാവ്യങ്ങളിലധികവും രചിക്കപ്പെടാനുണ്ടായ പശ്ചാതലം പലവിധ മാറാവ്യാദി രോഗങ്ങളിൽ നിന്നും മോചനം ലഭിക്കാൻ വേണ്ടി ആയിരുന്നുവെന്ന് ചരിത്രത്താളുകൾ സാക്ഷ്യപ്പെടുത്തുന്നു.
മലബാറും മൻഖൂസും
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പ്രവാചക കാവ്യമായ ബുർദതുശ്ശരീഫയെക്കാൾ ഏറെ കേരളത്തിൽ പ്രചുര പ്രചാരം നേടിയ പ്രവാചക കാവ്യമാണ് മൻഖൂസ് മൗലിദ്. കേരളീയ മലബാറിലെ പല വീടുകളിലെയും മുഖ്യമായ പല പരിപാടികളെല്ലാം നടക്കുന്നതും ഈ കാവ്യ വായനക്ക് ശേഷമായിരിക്കുമെന്നത് കേരള മലബാറിന്റെ ഒരു വ്യത്യസ്ത സവിശേഷതയാണ്.
പ്രവാകർ (സ)യുടെ അനുയായി വൃന്ദങ്ങളിൽ നിന്നും നേരിട്ട് ദീൻ പഠിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്.പ്രശസ്ത സ്വഹാബി മുഗീറത്ബ് ശുഅബ(റ)കേരളം സന്ദർശിച്ചത് ചരിത്രത്തിൽ കാണാം. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും അവരിൽ നിന്ന് പകർത്തിയവരാണ് കേരള ജനത.
പിന്നീട് കേരളീയ മുസ്‌ലിംകൾക്ക് നേതൃത്വം നൽകിയത് പൊന്നാനി മഖ്ദൂമുമാരും, യമനീ സാദാത്തുക്കളുമാണ്.
കോവിഡ് സാഹചര്യത്തിൽ മാല മൗലിദുകളുടെ പ്രാധാന്യം
വളരെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരി എല്ലാം താളം തെറ്റിച്ചിരിക്കുന്നു. ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുന്നു, ഇത്തരം ഒരു സാഹചര്യത്തിലും വിശ്വാസികളായ നമുക്ക് ആത്മീയമായ പരിഹാരമാർഗ്ഗങ്ങൾ തന്നെയാണ് ഏറ്റവും മുഖ്യം. മുൻഗാമികളായ നമ്മുടെ മഹത്തുക്കളും പണ്ഡിതന്മാരും, ഇത്തരം ആത്മീയ പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് കൃത്യമായി പഠിപ്പിച്ചു തരികയും അത് എങ്ങനെയാണ് നിർവ്വഹിക്കേണ്ടത് എന്ന് കാണിച്ചു തരികയും ചെയ്തിട്ടുണ്ട്.
1 380
എന്നാൽ സ്വഹാബത്തിൻ്റെ കാലത്ത് شكوت എന്നതിനേക്കാൾ ഗൗരവമുള്ള വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്.
അവതാ "أتوب"أعوذ" ഇവകളെല്ലാം റസൂലിലേക്കും ചേർത്തുകൊണ്ട് സ്വഹാബത്ത് പറഞ്ഞതായി ഹദീസിന്റെ ഗ്രന്ഥങ്ങളിൽ കാണാം
عن أبي مسعود أنه كان يضرب علامه فجعل يقول أغوذ باالله قال فجعل يضربه فقال أغوذ بارسو الله فتركه فقال رسول الله صلى الله عليه وسلم والله الله أقدر عليك منك عليه (صحيح المسلم ٤٣٩٩)
حدثنا عبد الله بن مسلمة عن مالك عن نافع عن القاسم بن محمد عن عائشة رضي الله عنها زوج النبي صلى الله عليه وسلم أنها أخبرته أنها اشترت نمرقة فيها تصاوير فلما رآها رسول الله صلى الله عليه وسلم قام على الباب فلم يدخل فعرفت في وجهه الكراهية قالت يا رسول الله أتوب إلى الله وإلى رسوله ماذا أذنبت قال ما بال هذه النمرقة فقالت اشتريتها لتقعد عليها وتوسدها فقال رسول الله صلى الله عليه وسلم إن أصحاب هذه الصور يعذبون يوم القيامة ويقال لهم أحيوا ما خلقتم وقال إن البيت الذي فيه الصور لا تدخله الملائكة(صحيح البخاري ٥٦١٦ )
ഈ പറയപ്പെട്ട രണ്ടു ഹദീസുകളിലും ഉപയോഗിച്ച വാക്കുകൾ നോക്കുക ഇക്കാരണത്താൽ സ്വഹാബികൾ മുശ്രിക്ക് ആണെന്ന് പറയാൻ പറ്റുമോ..?
ധാരാളം തെളിവുകൾ നമ്മൾ കൊണ്ടുവന്നു മുകളിൽനിന്ന് മനസ്സിലാകുന്നത് എല്ലാം അല്ലാഹുവിന്റെ പക്കൽ നിന്നാണെങ്കിലും റസൂലിനോട് തേടി ചോദിക്കൽ പ്രശ്നമില്ല എന്നുള്ളതാണ്. അതുപോലെ തന്നെയാണ് മൗലിദിൽ നമ്മൾ കൊണ്ടുവന്ന വരിയും ഒരു പ്രശ്നവും ഇല്ലാത്തതാണ് . കാരണം ഇതെല്ലാം സ്വഹാബികളുടെ മാതൃകയാണ്. സുന്നികളെ മുശ്രികാക്കുന്നവർ സ്വഹാബത്തിനെയും മുശ്രികാക്കേണ്ടി വരും അള്ളാഹു കാത്തുരക്ഷിക്കട്ടെ.
ഇത്തരത്തിലുള്ള തെളിവുകൾ ഇനിയും ധാരാളം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്
ഇനി നബിയോട് പൊറുക്കലിനെ ചോദിക്കാൻ പറ്റുമോ? മഹാന്മാർ എന്തു പറഞ്ഞു എന്ന് നോക്കാം
ولو انهم اذظلموا أنفسهم جاءوك فاستعفروا الله واستغفرلهم الرسول لوجدوا الله توابارحيما
ഇതിൻ്റെ തഫ്സീർ പരിശോധിക്കാം
يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فاستعفروا الله عنده ويسألوه أن يستعفر لهم فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفرلهم (ابن كثير.الرازي)
ഖുർആനിലും പറയുന്നത് നബി തങ്ങളിലേക്ക് പാപമോചനത്തിനു അർപ്പിക്കാനാണ് അതിന്റെ തഫ്സീറുകളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇത്തരത്തിലുള്ള വിഷയങ്ങൾ മുൻനിർത്തി മുസ്ലിമിനെ മുശ്രിക്ക് ആകുന്നവർ ഖുർആനിനെ മുക്തകണ്ഠം വിമർശിക്കാനാണ് അല്ലാഹു കാത്തു രക്ഷിക്കട്ടെ....
ഇതിൽ എല്ലാം പറയുന്നത് അല്ലാഹുവിന്റെ റസൂലിലേക്ക് ഖേദിച്ചുമടങ്ങുക അള്ളാഹു നിങ്ങൾക്ക് പൊറുറത്തു തരുന്നതാണ്. ഇതിൽ നിന്നും മനസ്സിലായി അല്ലാഹുവിന്റെ റസൂലിലേക്കും ഖേദിച്ചു മടങ്ങാം
ധാരാളം തെളിവുകൾ നമ്മൾ പരാമർശിച്ചു സത്യം മനസ്സിലാക്കി ഖേദിച്ചുമടങ്ങുക. മൗലിദ് ഓതണം എന്ന് നിർബന്ധമില്ല പക്ഷേ ചെല്ലുന്നവരെ മുശ്രിക് ആക്കാൻ പാടില്ല, അങ്ങനെ മുശ്രിക്ക് ആക്കിയാൽ സ്വഹാബത്തിലേക്ക് ശിർക്കിനെ ചേർക്കേണ്ടിവരും അല്ലാഹു കാത്തു രക്ഷിക്കട്ടെ
ഇതിൽ പരാമർശിച്ച തെളിവുകൾ കിതാബുകളുടെ പേജ് നമ്പറിൽ വ്യത്യാസം സംഭവിക്കാം ബാബുകൾ അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.
"തുടരും ഇൻഷാ അള്ളാ"
1 380

ആതമീയംപഠനം
മൻഖൂസ് മൗലിദ്, പൊരുളും ചരിത്രവും 01
പതിനഞ്ചു- പതിനാറ് നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും, ഖാദിരിയ്യ ധാരയിലെ ആധ്യാത്മിക ജ്ഞാനിയുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച മുഹമ്മദീയ മൗലിദ് (പ്രവാചക പ്രകീർത്തന കാവ്യം ) ആണ് മൻഖൂസ് മൗലിദ്۔പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെയ്തപ്പോൾ ശൈഖ് മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാൻ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. എന്നാൽ ഇതിലെ ഓരോ വരികളും ശിർക്കുകൾ കൊണ്ട് പൊതിഞ്ഞതാണെന്ന് പൊതുസമൂഹത്തിനു മുന്നിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ് വിമർഷകർ. വാസ്തവത്തിൽ ശിർക്ക് എന്താണെന്ന് ഈ കൂട്ടർക്ക് മനസ്സിലായിട്ടില്ല. ഇവർ ഉന്നയിക്കുന്ന വരികൾ ശിർക്കാണെന്ന് പറയുന്നതിനെ നമുക്ക് ചർച്ച ചെയ്യാം അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
1- ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ
‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ... , ആ വിശകത്തിൽ അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്
ഈ വരിയിൽ വിമർഷകർ ഉന്നയിക്കുന്നത് ഇത് ദോഷങ്ങൾ പൊറുക്കാൻ നബിയോട് ആവശ്യപ്പെടുന്നു അപ്പോൾ അല്ലാഹുവിനോട് തുല്യമാക്കി റസൂലിനെ എന്നുള്ളതാണ്. അതിനാൽ മങ്കൂസ് മൗലൂദ് ശിർക്കാണെന്ന് വാദിക്കുന്നു. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത് ഈവരിയിൽ എവിടെയാണ് പാപമോചനം തേടുന്നത്..? അല്ലെങ്കിൽ ഇസ്തിഗ്ഫാർ ചെയ്യുന്നത്...? ഇത്തരത്തിൽ പറ്റുമോ, ഇല്ലയോ എന്ന ചർച്ച നമ്മൾക്ക് വിശദീകരിക്കാം. ഇൻഷാ അള്ളാഹ്. അതിനുമുമ്പ് ഈ വരിയുടെ പൊരുൾ നമുക്കാദ്യം മനസ്സിലാക്കാം.
മുകളിൽ പറഞ്ഞ വരികളിൽ, പാപമോചനത്തിന് ഉപയോഗിച്ചിട്ടില്ല അവിടെ ഉന്നയിച്ചത് أشكو എന്നതാണ് .എന്നാൽ ഈ വാക്കും പാപമോചനത്തിൻ്റെ വാക്കും(أستغفر) ഒന്നാണോ...? അത് ആദ്യം നിങ്ങൾ മനസ്സിലാക്കുക. പിന്നെ أشكو ഈ വാക്ക് ഉപയോഗിക്കാൻ പറ്റുമോ..? അടുത്ത ചോദ്യം എന്നാൽ ഇതിന് മറുപടിയായി തന്നെ നമുക്ക് സ്വഹാബത്ത് കാണിച്ചു തന്നിട്ടുണ്ട്. ആ തെളിവുകളിലേക്ക് നമുക്ക് കടക്കാം. മഹാനായ ഇമാം ത്വബ്റാനി അവിടത്തെ ഗ്രന്ഥത്തിൽ പറയുന്നു
عن عثمان بن بشر.قال سمعت عثمان بن أبي العاص.يقول شكوت إلى رسول الله صلى الله عليه وسلم نسيان القرآن.فضرب صدري بيده فقال يا شيطان اخرج من صدر عثمان قال عثمان فما نسيت منه شيئا بعد أحببت (المعجم الكبير. ٨٢٦٨)
ഇവിടെ മഹാനായ സ്വഹാബി ശിർക്ക് ചെയ്തോ..?
عن جرير بن عبد الله البجلي .قال ما حجبني رسول الله صلى الله عليه وسلم منذ أسلمت.ولارآني إلا تبسم في وجهي.ولقد شكوت إليه أني لاأثبت على الخيل .فضرب بيده في صدري وقال اللهم ثبته واجعله هاديا مهديا(ابن ماجة ١٥٩)
ഇവിടെയും സ്വഹാബി റസൂലിനോട് വേവലാതി പറഞ്ഞു ഇക്കാരണത്താൽ സ്വഹാബി മുശ്രിക്ക് ആയോ..?
عن ابي هريرة قال شكوت إلى رسول الله صلى الله عليه وسلم سوء الحفظ قال افتح كساءك قال ففتحه قال ضمه قال نسيت بعد شيئا. (صحيح البخاري ١١٩)
ഇവിടെയും സ്വഹാബി റസൂലിനോട് വേവലാതി പറഞ്ഞു ഇക്കാരണത്താൽ സ്വഹാബി മുശ്രിക്ക് ആകുമോ..?
ഈ സന്ദർഭങ്ങളിലെല്ലാം നബി തങ്ങൾ നിരോധിച്ചിട്ടില്ല. മറിച്ച് അതിനുള്ള പരിഹാരം പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്. ഇതിൽ നിന്നും മനസ്സിലായി ഇത്തരത്തിലുള്ള പ്രവർത്തനം അനുവദനീയമാണെന്ന്. ഒരാൾക്ക് വല്ല ബുദ്ധിമുട്ടും സംഭവിച്ചാൽ അവൻ നാട്ടിലെ കാര്യപ്പെട്ട വ്യക്തിയോട് വേവലാതി പറയുന്നതുപോലെ നമ്മുടെ നേതാവാണ് നബി തങ്ങൾ അപ്പോൾ നമ്മൾ നബിയോടാണ് പറയേണ്ടത് നബിതങ്ങൾ നമ്മുടെ നേതാവാണെന്ന് ഹദീസിൽ നിന്ന് തന്നെ നമ്മൾക്ക് വ്യക്തമാക്കാം
حدثني أبو هريرة قال قال رسول الله صلى الله عليه أنا سيد ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع (صحيح المسلم ٦٠٧٩)
മുകളിൽ പറഞ്ഞ ഹദീസിൽ يوم القيامة ഈ പ്രയോഗം കൊണ്ട് ദുന്യാവിൽ നേതാവല്ല എന്ന് കിട്ടുകയില്ല കാരണം ഇമാം നവവി തങ്ങൾ വിശദീകരിച്ചിട്ടുണ്ട് ഇവിടെ ഉദ്ദേശം ദുന്യാവും ആഖിറവും ആണന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മുകളിൽ പറഞ്ഞ ഹദീസുകളിൽ നിന്നും മനസ്സിലായി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രശ്നമില്ല എന്ന് അല്ലാഹു റസൂലും ഒരുപോലെയാണ് എന്നും പറയാൻ പറ്റുകയില്ല എന്ന്. അതുകൊണ്ടാണ് ഈ വാക്കുകൾ സ്വഹാബത്ത് ഉപയോഗിച്ചത്. അതുതന്നെയല്ലേ നമ്മളും മൗലിദിൽ ഉന്നയിച്ചത്. അതുപോലെതന്നെ "റ ഊഫ്" "റഹീം" എന്നത് അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. എന്നാൽ ഖുർആനിൽ ഈ പ്രയോഗം നബി തങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് റസൂലും അല്ലാഹു ഒരുപോലെയാണെന്ന് പറയാൻ പറ്റുമോ...?
(لَقَدۡ جَاۤءَكُمۡ رَسُولࣱ مِّنۡ أَنفُسِكُمۡ عَزِیزٌ عَلَیۡهِ مَا عَنِتُّمۡ حَرِیصٌ عَلَیۡكُم بِٱلۡمُؤۡمِنِینَ رَءُوفࣱ رَّحِیمࣱ)(سورة التوبة ١٢٨)
1 380
മൗലിദ് ശരീഫ്; അനുഷ്ഠാനവും ആന്തരാർത്ഥവും
https://akameeyam.com/meelad-nabis-faisala-hafth-mas-ala/
1 380
⚠️⚠️⚠️
പ്രീപബ്ലിക്കേഷന്‍ ഓഫര്‍ അവസാനിക്കുന്നു*
വിജ്ഞാന ശിലകൾ
✍️അബ്ദുല്‍ ഗഫൂര്‍ സഖാഫി കാവനൂര്‍
➖➖➖
കേരളീയ മുസ്‌ലിം സംസ്‌കൃതിയെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തിയത് ഇവിടുത്തെ പണ്ഡിതരാണ്. നിസ്വാര്‍ത്ഥരും നിഷ്‌കാമികളുമായി ജീവിതം മുഴുക്കെ ഇസ്‌ലാമിനായി ത്യജിച്ച് മുഴുസമയ വൈജ്ഞാനിക സേവനത്തിലായി ചെലവഴിച്ച ഇങ്ങനെയുള്ള ആയിരക്കണക്കിനു ഉലമാഇനു ജന്മം നല്‍കിയ നാടാണ് നമ്മുടെ കേരളം. ലോകോത്തര പണ്ഡിതര്‍ക്കൊപ്പം നില്‍ക്കാനുള്ള വിജ്ഞാനവും ബുദ്ധിശക്തിയുമുള്ളവര്‍. അങ്ങനെയുള്ളവരെ പരിചയപ്പെടുത്തുന്ന പല ചരിത്രകൃതികളും പ്രകാശിതമാണ്. അവയുടെ തുടര്‍ച്ചയായി ആരുമധികം പറഞ്ഞുവെക്കാത്ത കഴിഞ്ഞ അറുന്നൂറോളം വര്‍ഷങ്ങളില്‍ ജീവിച്ച 385 മഹാരഥന്മാരെ കുറിച്ചുള്ള ബൃഹത് രചന.
*പുസ്തകം വീട്ടിലെത്താന്‍📮*
പുസ്തകത്തിന്റെ പ്രീപബ്ലിക്കേഷന്‍ ഓഫറായ 400 രൂപയും പോസ്റ്റല്‍ ചാര്‍ജ്ജ് 50 രൂപയുമടക്കം
450 രൂപപേയ്‌മെന്റ് ചെയ്ത ശേഷം റസീപ്റ്റും പുസ്തകം കൈപറ്റുന്നവരുടെ പൂര്‍ണവിലാസവും നമ്പറും 7356 11 44 36 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക.
1 380
മന്‍ഖൂസ് മൗലിദ് സാധാരണക്കാര്‍ക്കുവരെ ഹൃദിസ്ഥമാണ്.
കേരളത്തിന്റെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ജീവനാഡിയും പില്‍കാലത്തുദിച്ച മുഴുവന്‍ പ്രതിഭകളുടേയും പ്രഭവസ്ഥാനവുമായിരുന്നു മഖ്ദൂമുമാര്‍. വൈജ്ഞാനികമായി കൊച്ചു കേരളത്തെ പിടിച്ചുയര്‍ത്തിയതില്‍ മഖ്ദൂം കുടുംബത്തിന്റെ രചനകള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. ആത്മീയതയുടെ കേദാരമായ ഇര്‍ശാദ്, മുര്‍ശിദ്, അദ്കിയാഅ്, കര്‍മശാസ്ത്രത്തിന്റെ സത്തയായ ഫത്ഹുല്‍ മുഈന്‍, ചരിത്രരംഗത്തെ പ്രഥമരചനയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ അക്ഷയ ഖനികള്‍ ആവിഷ്‌കരിച്ച അതേ കുടുംബത്തില്‍ പിറവിയെടുത്തതാണ് പ്രവാചക സ്‌നേഹികള്‍ക്ക് ശാന്തി പകരുന്ന മന്‍ഖൂസ് മൗലിദും അവ പാരായണം ചെയ്യുന്ന പതിവും.
ഒരു കാലത്ത് രാജ്യ വ്യാപകമായി ജനങ്ങള്‍ക്ക് കോളറ, പ്ലേഗ്, വസൂരി പോലുള്ള മഹാരോഗങ്ങള്‍ പിടിപെട്ടു. കേരളത്തിന്റെ തനതു വൈദ്യശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ച അക്കാലത്ത് മഹാമാരി നിയന്ത്രിക്കാനാകാതെ ഇയ്യാം പാറ്റകളെപ്പോലെ ജനം പ്രജ്ഞയറ്റു വീണ സന്നിഗ്ധ ഘട്ടത്തില്‍ രോഗം പിടിപെട്ടവരെ രക്ഷിക്കാനും പ്രതിവിധി നല്‍കാനും ജനങ്ങള്‍ തങ്ങളുടെ ആത്മീയ നേതാവിനോട് അഭ്യര്‍ത്ഥിച്ചു. പ്രശ്‌നത്തിന് പരിഹാരമെന്നോണം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ (റ) അവര്‍കള്‍ രചിച്ച ആത്മീയ ചികിത്സയായിരുന്നു കേരളത്തിലെ മന്‍ഖൂസ് മൗലിദ്. ഇപ്രകാരം ഒരാത്മീയ ചികിത്സ മഖ്ദൂം തങ്ങള്‍ നിര്‍ദേശിച്ചത് പ്രവാചക പ്രകീര്‍ത്തനം നടത്തുന്ന സ്ഥലത്ത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കിയതു കൊണ്ടാണ്.
