മൗലിദ് പഠനം
الذهاب إلى القناة على Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
إظهار المزيد1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
1 380
#ഇമാം_അബ്‌ദുൽവഹാബ്_അശ്ശഅ്റാനി (റഹിമഹുല്ലാഹ്) പറയുന്നതു ശ്രദ്ധേയമാണ്, ഓരോ വലിയ്യിന്റെയും ഖബ്‌റിനോടു ബന്ധപ്പെട്ട് അല്ലാഹു ഓരോ മലക്കിനെ വീതം നിയമിച്ചിരിക്കുന്നു. ആ വലിയ്യിനെ തവസ്സുലാക്കി ദുആ ചെയ്യുന്നവന്റെ ആവശ്യം പൂർത്തീകരിച്ചു കൊടുക്കലാണു പ്രസ്തുത മലക്കിന്റെ ചുമതല. ചിലപ്പോഴൊക്കെ വലിയ്യ് നേരിട്ട് വന്ന് ആവശ്യം സാധിപ്പിച്ചെന്നും വരാം. ഉറൂസിന്റെ നാൾ, ഔലിയാക്കളുടെ മറാഖിദുകളിൽ അതായത് അവരുടെ അന്ത്യവിശ്രമസ്ഥാനങ്ങളിൽ പ്രത്യേക ചൈതന്യവും തേജസ്സുമുണ്ടാകുമെന്ന് ആരിഫീങ്ങൾ പറയുന്നു. അന്നേ ദിവസം, അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ച്, അവന്റെ വിധിവിലക്കുകൾക്കു വഴിപ്പെട്ടു വരുന്നവർക്ക് അതനുഭവിക്കാൻ തൗഫീഖ് ഉണ്ടായെന്നു വരും - ഇൻശാ അല്ലാഹ്
ഉറൂസിനു പോകാൻ സാധിക്കാത്തവർ ശൈഖുനായുടെ പേരിൽ ഫാതിഹയോ യാസീനോ ഓതി ഹദിയഃ ചെയ്യണം. ഇൻശാ അല്ലാഹ്, അതിന്റെ ഗുണവും നമുക്കു തന്നെ പത്തിരട്ടിയായി തിരികെ ലഭിക്കും.
ശൈഖുനായുടെ ഉപദേശനിർദ്ദേശങ്ങൾ അനുസരിച്ചു ജീവിക്കാനും ഒടുവിൽ ഈമാനോടെ മരിക്കാനും അല്ലാഹു നമുക്കേവർക്കും തൗഫീഖ് നല്കട്ടെ- ആമീൻ.
അവിടുത്തെ ബറകത്തിനാൽ നമ്മുടെ ദൈനംദിന കാര്യങ്ങളിൽ അല്ലാഹു വിശാലത ചെയ്യട്ടെ. അവിടുത്തെ മദദിനു നമ്മെയെല്ലാം അവൻ എന്നും എപ്പോഴും ഹഖ്‌ദാർ ആക്കട്ടെ - ആമീൻ.
ശൈഖുനാക്കും ഇവിടെ പേരു പറഞ്ഞ മറ്റു മഹത്തുക്കൾക്കും അല്ലാഹു അവന്റെ ഹബീബായ നബി (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ മുറാഫഖത്തു നല്കി സന്തോഷിപ്പിക്കട്ടെ. അവരോടൊപ്പം നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ - ആമീൻ.
അൽനുഹാസി ചാമക്കാല
1 380
#ഇമാം_അഹ്‌മദ്_സറൂഖ് (റഹിമഹുല്ലാഹ്) പറയുന്നുണ്ട്, ജീവിച്ചിരിക്കുമ്പോൾ ബറകത്തെടുക്കൽ അനുവദനീയമായവർ മരണപ്പെട്ടാലും ബറകത്തെടുക്കാമെന്ന്. ശൈഖുനാ മുറ്റിച്ചൂർ മൂപ്പർ അത്തരം ഒരു മഹാത്മാവായിരുന്നു. വലിയുല്ലാഹി അന്ത്രുപ്പാപ്പ, സീയം വലിയുല്ലാഹി, എടക്കഴിയൂർ അസ്സയ്യിദ് ആറ്റക്കോയ തങ്ങൾ (റഹിമഹുമുല്ലാഹ്) തുടങ്ങി എത്രയോ മഹത്തുക്കളുടെ ഇഷ്ടക്കാരനും ആദരണീയനുമായിരുന്നു ശൈഖുനാ.
#വലിയുല്ലാഹി_സീയം_മൂപ്പർ, ശൈഖുനായുടെ ഉമ്മയുടെ സഹോദരീ പുത്രനാണ്. വഫാത്തായതിനു ശേഷം സ്വപ്നത്തിൽ വന്നു ശൈഖുനയോടു സീയം മൂപ്പർ ആവശ്യപ്പെട്ടുവത്രേ തന്റെ മൗലിദ് രചിക്കാൻ. അങ്ങനെ രചിച്ചതാണ് ആ പ്രശസ്തമായ സീയം മൗലിദ്. ശൈഖുനയ്ക്കു വേറെയും രചനകളുണ്ട്. അതിൽ ഏറ്റവും പ്രധാനം അവിടുന്ന് അവസാന കാലത്തു രചിച്ച #മൗലിദുന്നൂർ തന്നെയാണ്. #ശൈഖുനാ_ഹസൻ_ശദ്ദാദ് റഹിമഹുല്ലാഹിയെ ഹഠാദാകർഷിച്ച ഒന്നാണു പ്രസ്തുത മൗലിദ്.
ശൈഖുനാ ജീവിച്ചിരുന്ന കാലത്ത്, മർകസ് സമ്മേളനത്തോടനുബന്ധിച്ചു നടക്കാറുള്ള ദിക്ർ ഹൽഖയുടെ നേതൃത്വം #ശൈഖുനാ_കാന്തപുരം_ഉസ്താദ് (ഹഫിളഹുല്ലാഹ്) മുറ്റിച്ചൂർ മൂപ്പരെ മാത്രമേ ഏല്പിക്കാറുണ്ടായിരുന്നുള്ളൂവെന്നു കേട്ടിട്ടുണ്ട്. ഉന്നതശീർഷരായ പല മഹത്തുക്കളും ജീവിച്ചിരുന്ന കാലഘട്ടമായിരുന്നിട്ടു കൂടി ഏ.പി. ഉസ്താദിന്റെ നിലപാട് അതായിരുന്നുവത്രേ!
സത്യം പറഞ്ഞാൽ അതിൽ അതിശയിക്കേണ്ട കാര്യമില്ല, ദിക്റിന്റെ അറ്റം കണ്ട മഹാൻ എന്നാണു പഴമക്കാർ ശൈഖുനയെ വിശേഷിപ്പിക്കാറുള്ളത്. അവിടുന്നു ദിക്റ് ആരംഭിച്ചാൽ പിന്നെ മറ്റേതോ ലോകത്തെത്തിയ പ്രതീതിയാണ്. അവിടുത്തെ സദസ്സിൽ പങ്കെടുക്കുന്നവർക്കും ഒരു മടുപ്പോ മുഷിപ്പോ തോന്നുകയില്ല. എത്ര സമയം വേണമെങ്കിലും, ശൈഖുനായുടെ നേതൃത്വത്തിലാണെങ്കിൽ ദിക്റിൽ മുഴുകി ഇരിക്കാൻ ആബാലവൃദ്ധം ജനങ്ങളും തയ്യാറായിരുന്നു. സാധാരണഗതിയിൽ ശൈഖുനായുടെ ദിക്റു നിർത്താൻ, അവിടുത്തോട് അടുപ്പമുള്ള ആരെങ്കിലും അവിടുത്തെ കയ്യിൽ നിന്നു തസ്ബീഹ് മാല പിടിച്ചു വാങ്ങലാണു പതിവ്.
ഒന്നും കാണാതെ ഐലക്കാടു മൂപ്പർ തന്റെ ഇഷ്ടമുരീദും ഖലീഫയുമായി അവരോധിക്കില്ലല്ലോ? ജ്യേഷ്ഠനും ശൈഖ് തുല്യനുമായിരുന്നുവെങ്കിലും #ശൈഖുനാ_ഉമർ_അൽഖാദിരി പോലും അനുജനോടു കാണിച്ചിരുന്ന ബഹുമാനത്തിനു സാക്ഷികളായ കാരണവന്മാർ ഇന്നും മുറ്റിച്ചൂർ, പഴുന്നാന പരിസരങ്ങളിൽ ജീവിച്ചിരിപ്പുണ്ട്.
ശൈഖുനായുടെ മദ്ഹോ ജീവചരിത്രമോ ഇപ്പോൾ പറയുന്നില്ല. അതു മറ്റൊരിക്കലാകാം - ഇൻശാ അല്ലാഹ്. വർത്തമാന കേരളത്തിലെ ശാഫിഈ ഫഖീഹായ #നജീബ്_ഉസ്താദ് (ഹഫിളഹുല്ലാഹ്) അവിടുത്തെ ഉസ്താദായ #ശൈഖുനാ_സ്വദഖതുല്ലാഹ്_മുസ്ല്യാരെ (വണ്ടൂർ ഓർ - റഹിമഹുല്ലാഹ്) കുറിച്ച് ഒരു ബൃഹത്തായ ജീവചരിത്രം എഴുതിയിട്ടുണ്ട്.
പ്രസ്തുത കൃതി വായിച്ചപ്പോൾ ഇയ്യുള്ളവനു തോന്നിയ ഒരു കാര്യം പറയട്ടെ, ആ പുസ്തകത്തിൽ നിന്നു വണ്ടൂർ ഓറുടെ പേരും മറ്റു ചില വ്യക്തിഗത വിവരണങ്ങളും മാറ്റി നിർത്തിയാൽ അതു ശൈഖുനായുടെ ചരിത്രവുമാകും. ഇരുവരുടെയും ജീവിത ശൈലികളും സ്വഭാവങ്ങളും ഇടപെടലുകളുമെല്ലാം അത്ര മാത്രം സമാനം.
#വണ്ടൂരിലെ_ഓർ ജീവിതാവസാനം വരെ ശരീഅത്തിന്റെ ഇല്മിൽ ദർസു നടത്തി, ശൈഖുനാ ഒരു ഘട്ടം വരെ ദർസു നടത്തിയെങ്കിലും പിന്നീടു മുഴുസമയം ഇബാദത്തിലേക്കു തിരിഞ്ഞു. അതാണ് അവർ തമ്മിലുള്ള പ്രധാന അന്തരം. ദിക്റു ദുആകളിൽ മൈക്ക് ഉപയോഗിക്കുന്നതു ശൈഖുനയ്ക്കും ഇഷ്ടമായിരുന്നില്ല. അവിടുത്തെ സ്വഭാവം അറിയാതെ, ഏതെങ്കിലും ഓപ്പറേറ്റർ അവിടുത്തെ മുന്നിൽ മൈക്ക് കൊണ്ടു വന്നു വെച്ചാൽ അതെപ്പോൾ തെറിച്ചെന്നു ചോദിച്ചാൽ മതി. പക്ഷെ മറ്റുള്ളവർ അതുപയോഗിക്കുന്നതിനെ അവിടുന്ന് എതിർത്തിരുന്നില്ല.
അവസാനിപ്പിക്കുന്നു. സാധിക്കുന്നവരെല്ലാം ഉറൂസിനു പോകണം.
#ഇമാം_അഹ്‌മദ്_ബിൻ_ഹമ്പൽ (റളിയല്ലാഹു അൻഹു) റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ നബി (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) അല്ലാഹു മൊഴിഞ്ഞതായി ഒരു സംഗതി പറയുന്നു: "എന്റെ പ്രീതി കാംക്ഷിച്ചു പരസ്പരം സ്നേഹിക്കുന്നവർക്ക് എന്റെ സ്നേഹം ഉറപ്പായി, എന്റെ പ്രീതി കാംക്ഷിച്ചു പരസ്പരം സന്ദർശിക്കുന്നവർക്ക് എന്റെ സ്നേഹം ഉറപ്പായി". ഹദീസ് കുറച്ചു കൂടി നീണ്ടതാണ്.
ഇപ്പറഞ്ഞതിനെ പറ്റി ചിന്തിച്ചു നോക്കൂ. അല്ലാഹുവിന്റെ അഹ്ലുകാരെ നാം സന്ദർശിക്കുന്നത് ഈ ഗണത്തിലാണല്ലോ പെടുക. നമുക്കും അവർക്കുമിടയിൽ ഭൗതികമായ ഒരു ബാന്ധവവുമില്ല, തീർത്തും ദീനീപരം. അതാകട്ടെ, അല്ലാഹുവിനു പ്രിയങ്കരവും അവന്റെ സ്നേഹത്തിനു നമ്മെ അർഹരാക്കുന്നതും.
ചുരുക്കത്തിൽ ഔലിയാക്കളെ സന്ദർശിക്കുന്നത് അല്ലാഹുവിന്റെ മാർഗത്തിലുള്ള സന്ദർശനമാണ്. അതിന്റെ മൂല്യം കണക്കാക്കാൻ നമുക്കാവില്ല. അല്ലാഹുവിന്റെ സ്നേഹത്തിനു വിലയിടാനുണ്ടോ നമുക്കാകുന്നു?
1 380
ഇനി ഒരുവേള, ഞാൻ മുറ്റിച്ചൂർ മൂപ്പരുടെ ആളാണെന്ന് അദ്ദേഹം തന്റെ ഉൾക്കാഴ്ച്ച കൊണ്ടു മനസ്സിലാക്കിയിട്ടുണ്ടാകുമോ? എന്റെ സംശയം ആ വഴിക്കാണു നീങ്ങിയത്. കാരണം ഞാൻ ഇവിടെ വരുന്നതിനും എത്രയോ മുമ്പേ മുറ്റിച്ചൂർ മൂപ്പരുമായി ബന്ധപ്പെട്ട്, മൂപ്പരിൽ നിന്നുള്ള അമൽ സ്വീകരിച്ചവനാണ്. ഇത് അറിഞ്ഞായിരിക്കുമോ ഇദ്ദേഹം എന്നോട് ഇങ്ങനെ പെരുമാറുന്നത്?
#ഇമാം_ശിഹാബുദ്ദീൻ_സുഹർവർദി (റഹിമഹുല്ലാഹ്) അവിടുത്തെ അവാരിഫിൽ പറയുന്നുണ്ട്, നല്ല ശൈഖന്മാരുടെ ലക്ഷണം. ജീവിച്ചിരിക്കുന്ന ഒരു ശൈഖിന്റെ മുരീദ് തന്റെ അടുത്തു വന്നാൽ അയാളെ സ്വീകരിക്കാതെ, അയാൾ സ്വീകരിച്ച ശൈഖിന്റെ മഹത്ത്വം പറഞ്ഞു ബോധ്യപ്പെടുത്തി അയാളെ അദ്ദേഹത്തിന്റെ അടുത്തേക്കു തന്നെ മടക്കി അയക്കലാണെന്ന്. ആരിഫീങ്ങളുടെ തത്വശാസ്ത്രത്തിൽ പറഞ്ഞത് അദ്ദേഹം അതേ പടി പ്രാവർത്തികമാക്കുകയായിരുന്നുവോ?
ഒരു കാര്യം ഉറപ്പാണ്, അദ്ദേഹത്തിന്റെ പ്രവൃത്തി #ഇമാം_ശഅ്റാനി (റഹിമഹുല്ലാഹ്) അവിടുത്തെ മിനനുൽകുബ്റാ അടക്കമുള്ള ഗ്രന്ഥങ്ങളിൽ വിവരിച്ച ഉത്കൃഷ്ട സ്വഭാവങ്ങളിൽ പെട്ട പലതിന്റെയും സാക്ഷാത്കാരമായിരുന്നു. സമകാലികരായ ശൈഖന്മാരോടുള്ള ഉള്ളു തുറന്ന സമീപനവും അവരിൽ നിന്ന് അർഹരായവരുടെ മഹത്ത്വങ്ങൾ വാഴ്ത്താനുള്ള ഹൃദയവിശാലതയും സ്വന്തത്തേക്കാൾ അവർക്കു മുൻതൂക്കം കൊടുക്കാനുള്ള കപടമില്ലാത്ത മനസ്ഥിതിയും ഞാൻ അദ്ദേഹത്തിൽ കണ്ടു.
ഏറെ നേരം ആ മഹനീയ വ്യക്തിത്വത്തിനു മുന്നിൽ സമയം ചെലവഴിച്ചു തിരിച്ചു പോരുമ്പോൾ അദ്ദേഹം എന്നെ തീർത്തും നിരാശനാക്കിയില്ല. കക്കിടിപ്പുറം വലിയ മൂപ്പർ അദ്ദേഹത്തെ ഏല്പിച്ച #ദലാഇലുൽഖൈറാത്ത് അദ്ദേഹം എന്നെയും ഏല്പിച്ചു. ബറകത്തിനായി ഒരു പത്തു രൂപ നോട്ടു മന്ത്രിച്ചു നല്കുകയും ചെയ്തു.
അതിലെല്ലാം ഉപരി, മുറ്റിച്ചൂർ അഹ്‌മദ് ഹാജിയെ കാണുമ്പോൾ എന്റെ ഒരു സലാം അറിയിക്കാനും പലമാതിരി ബുദ്ധിമുട്ടുകൾ കൊണ്ടു വലയുന്ന ഈ വയസ്സനു വേണ്ടി ദുആ ചെയ്യാൻ മൂപ്പരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറയാനും എന്നോടു കച്ച കെട്ടി.
അന്നു ഞാൻ അവിടെ നിന്നു മടങ്ങിയതു പുതിയ ഒരു മനുഷ്യനായിട്ടാണ്. എന്റെ ശൈഖുനായോടുള്ള സ്നേഹവും ആദരവും പതിന്മടങ്ങു കൂടി. ഇത്തിരെ പോരിശ ഉള്ളൊരു ശൈഖിനെ ഇട്ടേച്ചേവിടേക്കു പോകുന്നു എന്ന മുഹ്‌യിദ്ദീൻമാലയിലെ വരി പശ്ചാത്തലത്തിൽ മുഴങ്ങുന്നതായി എനിക്കു തോന്നിയോ ആവോ?
പിന്നീടു മുറ്റിച്ചൂർ എത്തി, കക്കിടിപ്പുറത്തു നിന്ന് ഏല്പിച്ച അമാനത്ത് ഏല്പിച്ചപ്പോൾ ശൈഖുനാ, തന്റെ ചിരകാല സുഹൃത്തിന്റെ സലാം മടക്കി കൊണ്ട് എന്നോടു ചോദിച്ചു:
"നീ എവിടെ നിന്നാണു മൂപ്പരെ കണ്ടത്?"
ഞാൻ ചിലതെല്ലാം മറച്ചു വെച്ച്, ചിലതെല്ലാം വിശദീകരിച്ചു. അതു മുഴുവൻ കേൾക്കുമ്പോഴും മൂപ്പരുടെ മുഖത്തൊരു ചെറുപുഞ്ചിരി മായാതെ നിന്നിരുന്നു. കൂടു വിട്ടു കൂടു മാറാൻ നോക്കിയ നീ ഒടുവിൽ ഇങ്ങോട്ടു തന്നെ എത്തിയില്ലേ? എന്ന് ആ ചിരിയിലൂടെ മൂപ്പർ എന്നോടു ചോദിക്കുന്നതായി തോന്നി.
ഇതു ശൈഖുനായുമായി ബന്ധപ്പെട്ട ആദ്യകാലത്തു സംഭവിച്ചതാണ്. പിന്നീട് ഒരിക്കലും അവിടുത്തേക്കാൾ ഔന്നിത്യത്തോടെ ഒരാളും എന്റെ മനസ്സിൽ ചേക്കേറിയിട്ടില്ല. അതിനിനി നിർവ്വാഹവുമില്ല. പിന്നീടുള്ള വർഷങ്ങൾ അവിടുത്തെ കൂടുതൽ അറിയാനും അടുക്കാനും മാത്രമുള്ളതായിരുന്നു. ഏതൊരു ശിഷ്യനും സംഭവിക്കുന്നതു പോലെ ചിലപ്പോഴെല്ലാം കാലിടറിയിട്ടുണ്ട്, അപ്പോഴെല്ലാം അവിടുത്തെ ഉന്നതമായ ഹിമ്മത്തിനാൽ തിരികെ റൂട്ടിൽ കയറ്റിയിട്ടുമുണ്ട്.
ലോകത്ത് എവിടെയാണെങ്കിലും, എത്ര തന്നെ ശൈഖന്മാരുമായി ബന്ധപ്പെട്ടാലും, എന്റെ നെറ്റ്‌വർക്ക് നേരെ ചെന്നു സന്ധിക്കുന്നതു മുറ്റിച്ചൂരാണ്. അവിടെ നിന്നാണ് എന്റെ മദീനയിലേക്കുള്ള പാത തുറക്കുന്നത്. ഈ കാര്യത്തിൽ അവിടുത്തെ ജീവിതവും മരണവും എനിക്കു സമമാണ്.
ശൈഖുനാ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഈ മുഹർറം 24-നു പതിനെട്ടാണ്ടു തികയുന്നു. സെപ്റ്റംബർ 1,2 തീയതികളിലായി അഥവാ ഇന്നും നാളെയും അവിടുത്തെ മഖാമിൽ #ഉറൂസ് നടക്കുകയാണ്.
മൂപ്പരുടെ ജീവിതം പോലെ തന്നെ ഉറൂസുകൾക്കും വലിയ ഗ്ലാമറൊന്നും ഉണ്ടാകാറില്ല. മുറ്റിച്ചൂർ ദേശവാസികളും ശൈഖുനായുടെ മക്കളും അവിടുത്തെ ജ്യേഷ്ഠസഹോദരൻ ഈ. കെ. ഉമർ അൽഖാദിരിയുടെ മകൻ, #ഈ_കെ_ഹുസൈൻ_ മുസ്‌ലിയാരുമാണ് ഉറൂസിന്റെ അണിയറയിൽ.
ഹിജ്‌റഃ 872-ൽ വഫാത്തായ സുപ്രസിദ്ധ #ഇമാം_അൽഹാഫിള്_മുഹമ്മദ്_ബിൻ_ഖാസിം_അല്ലഖമി എന്ന #അബൂഅബ്ദുല്ലാഹ്_അൽഖൗരി (റഹിമഹുല്ലാഹ്) പറയുന്നു: "സ്വാലിഹീങ്ങളെ സ്മരിക്കുമ്പോൾ തന്നെ അല്ലാഹുവിന്റെ റഹ്‌മത്ത് അവതരിക്കുന്നുവെങ്കിൽ അവരുടെ ഖബറിടങ്ങളെ പറ്റിയും അവരുടെ ആണ്ടിനെ പറ്റിയും എന്തുണ്ടു പറയാൻ? അവരുടെ ആണ്ടുദിവസം അവരെ സിയാറത്തു ചെയ്യൽ അവരെ അനുമോദിക്കലും അവർക്ക് ആശംസ അർപ്പിക്കലുമാണ്. അല്ലാഹു അവർക്കു ചൊരിഞ്ഞു കൊടുക്കുന്ന അനുഗ്രഹപീയൂഷത്തിന്റെ ഒരു പങ്കു പറ്റുാൻ അതു വഴി സന്ദർശകനും ഭാഗ്യമുണ്ടാകും".
1 380
#ഇത്തിരെ_പോരിശ_ഉള്ളൊരു_ശൈഖിനെ
#ഇട്ടേച്ചേവിടേക്കു_പോകുന്നു_ലോകരേ
"തൃശൂർ ജില്ലയിൽ എവിടെയോ ആണു #മുറ്റിച്ചൂർ എന്ന നാട്? അവിടെ ഒരാളുണ്ട്, #അഹ്‌മദ്_ഹാജി എന്നാണു പേർ. നിങ്ങൾ മൂപ്പരെ പോയി കാണൂ, ആളു വലിയ മഹാനാണ്. എന്റെ ശൈഖിന്റെ അനുജനാണ്. ഒരുപാടു രിയാളയും ഖൽവതുകളുമൊക്കെ വീട്ടിയ ആളാണ്......."
ഇങ്ങനെ വാതോരാതെ മുറ്റിച്ചൂർ മൂപ്പരുടെ മദ്ഹുകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ് അദ്ദേഹം. മുറ്റിച്ചൂർ മൂപ്പരെക്കുറിച്ച് അദ്ദേഹം അന്നു പറഞ്ഞ അപദാനങ്ങൾ ഇന്നും എന്റെ മനസ്സിലുണ്ട്. പക്ഷെ ആ വാമൊഴികൾക്ക് അക്ഷരങ്ങളുടെ കൂട്ടു പിടിച്ചാൽ അതിൽ ഓർമ്മയുടെ പിശകുകൾ വന്നു പോകുമോ എന്ന ഭയം അതെല്ലാം ഇവിടെ പകർത്താൻ എന്നെ അനുവദിക്കുന്നില്ല.
എനിക്ക് അദ്‌ഭുതം തോന്നി. ഇദ്ദേഹത്തിന്റെ മഹത്ത്വം കേട്ടറിഞ്ഞ്, ഇദ്ദേഹത്തെ തന്നെ കാണാനായി വന്നവനാണു ഞാൻ. മൂപ്പരുടെ പക്കലുള്ള പല ഇജാസത്തുകളും സ്വന്തമാക്കണമെന്ന ആഗ്രഹവും കൂടെയുണ്ട്. അതു മൂപ്പരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തു. അതിനുള്ള മറുപടിയിലാണു മുറ്റിച്ചൂർ മൂപ്പരെക്കുറിച്ച് ഇദ്ദേഹം വാചാലനാകുന്നത്.
അദ്‌ഭുതപ്പെടാതെ പിന്നെന്തു ചെയ്യും? മുരീദാവാനോ ഇജാസത്തു സ്വീകരിക്കാനോ ആരെങ്കിലും മുന്നിൽ വന്നു പെട്ടാൽ, അവനവന്റെ അപദാനങ്ങളും സമകാലികരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ്, വന്നവനെ എങ്ങനെയെങ്കിലും വരുതിയിലാക്കി, എക്കാലത്തേക്കും തന്റെ കാൽക്കീഴിലാക്കാൻ വെമ്പുന്ന അഭിനവ ശൈഖന്മാരുടെ കൂട്ടത്തിൽ ഇദ്ദേഹം വിഭിന്നനായി തോന്നി.
തന്റെ സമശീർഷൻ എന്നു വിളിക്കാവുന്ന മറ്റൊരു വ്യക്തിയുടെ മഹത്ത്വം വലിയ വായിൽ വിശദീകരിച്ച് ആഗതനെ അദ്ദേഹത്തിന്റെ അരികിലേക്കു പറഞ്ഞു വിടുന്ന ഒരാളെ ഞാൻ ആദ്യമായി കാണുകയായിരുന്നു.
ഐലക്കാടു മൂപ്പരുടെയും കക്കിടിപ്പുറം മൂപ്പരുടെയും പ്രധാന ശിഷ്യൻ എന്നു കേട്ടറിഞ്ഞാണു ഞാൻ ഇദ്ദേഹത്തെ തേടി വന്നത്. പക്ഷെ ഈ ഒരൊറ്റ സ്വഭാവമാഹാത്മ്യം കൊണ്ടു തന്നെ ഇദ്ദേഹം എന്തു കൊണ്ടും ഇപ്പറഞ്ഞ മഹാഹസ്തികളുടെ ശിഷ്യൻ മാത്രമല്ല, ഖലീഫഃ തന്നെയാകാൻ അർഹനാണെന്ന് എനിക്കു തോന്നി.
ഞാൻ പറഞ്ഞു വരുന്നതു #ശൈഖുനാ_അബ്ദുർറഹ്മാൻ_മുസ്‌ലിയാർ (റഹിമഹുല്ലാഹ്) എന്ന കക്കിടിപ്പുറം ചെറിയ മൂപ്പരെക്കുറിച്ചാണ്. കക്കിടിപ്പുറം കുന്നത്തെപ്പള്ളിയിൽ മുദർരിസ് ആയിരിക്കെ ഹിജ്‌റഃ 1419 റബീഉൽഅവ്വൽ 14-നു വഫാത്തായ സ്വൂഫിവര്യൻ.
#കക്കിടിപ്പുറം_വലിയ_മൂപ്പർ (റഹിമഹുല്ലാഹ്) എന്ന പേരിൽ വിശ്രുതനായ ശൈഖുനാ അബൂബക്കർ മുസ്‌ലിയാരുടെ കാലശേഷം മഹാനരുടെ കീർത്തിയ്ക്കു കൂടുതൽ ശോഭ നല്കിയ ഒരുത്തമ പിൻഗാമിയായിരുന്നു ശൈഖുനാ അബ്ദുർറഹ്മാൻ മുസ്‌ലിയാർ. എന്നെ അദ്ദേഹത്തിന്റെ സവിധത്തിൽ എത്തിച്ചതും ഇക്കാരണം തന്നെയായിരുന്നു.
#ശൈഖുൽമശായിഖ്_ഐലക്കാടു_മൂപ്പരുമായും ഇദ്ദേഹത്തിനു ബന്ധമുണ്ടെന്നു ഞാൻ കേട്ടിരുന്നു. അതിനടിസ്ഥാനത്തിലുള്ള ഒരു ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
"ഞാൻ ഐലക്കാടു മൂപ്പരെ കാണാൻ പോയി, അതു പക്ഷെ അദ്ദേഹത്തിന്റെ അവസാന കാലത്തായിരുന്നു. മഹാനർ പറഞ്ഞു, എന്റെ കണക്ക് ആയിരം മുരീദന്മാരായിരുന്നു. ആ എണ്ണം തികഞ്ഞിരിക്കുന്നു. അതിനാൽ നിങ്ങളെ സ്വീകരിക്കാൻ നിർവാഹമില്ല. നിങ്ങൾക്കു വേണമെങ്കിൽ എന്റെ ഖലീഫഃ ഉമർ മുസ്‌ലിയാരുമായി ബന്ധപ്പെടാം. ആ വാക്കുകളുടെ അടിസ്ഥാനത്തിൽ ഞാൻ ഇ.കെ. ഉമർ ഹാജിയുമായി ബന്ധപ്പെട്ടു. മൂപ്പരിൽ നിന്നു ഖാദിരിയ്യത്തും മറ്റും സ്വീകരിച്ചു ബൈഅത്തു ചെയ്തു. എന്റെ ശൈഖ് ഐലക്കാടു മൂപ്പരല്ല, പഴുന്നാന മൂപ്പരാണ്"
ഇല്ലാത്ത ബന്ധങ്ങൾ ഉണ്ടെന്നു സ്ഥാപിക്കാൻ സാഹസപ്പെടുന്ന അഭിനവസ്വൂഫികൾക്കിടയിൽ മറ്റൊരു തരത്തിൽ കൂടി അദ്ദേഹം വ്യതിരക്തനാകുന്നതിനാണു ഞാൻ സാക്ഷ്യം വഹിച്ചത്. ഐലക്കാടു മൂപ്പരുടെ മുരീദാണെന്ന ശ്രുതി ശരി വയ്ക്കും വിധം അദ്ദേഹത്തിനു വാക്കുകൾ കൊണ്ടു വേണമെങ്കിൽ കസർത്തു കാണിക്കാമായിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെ ചെയ്തില്ല. തന്റെ ശൈഖിന്റെ ശൈഖാണ് ഐലക്കാടു മൂപ്പർ എന്ന നിലയ്ക്ക് അദ്ദേഹത്തിന് അങ്ങനെ അവകാശപ്പെടാൻ അർഹതയുണ്ടായിട്ടു കൂടി അദ്ദേഹം സത്യം സത്യമായി തന്നെ പറയുകയായിരുന്നു.
തുടർന്നദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു: "പഴുന്നാന മൂപ്പരെപ്പോലെ തന്നെ ഐലക്കാടു മൂപ്പരുടെ മറ്റൊരു പ്രധാന ആളാണു മുറ്റിച്ചൂർ അഹ്‌മദ് ഹാജി. ഈ.കെ. ഉമർ ഹാജിയുടെയും ഈ. കെ. അബൂബക്കർ മുസ്‌ലിയാരുടേയുമൊക്കെ ഇളയസഹോദരൻ. വലിയ സ്വൂഫിയും കാര്യപ്പെട്ട ആളുമാണ്. നിങ്ങളുടെ നാടിനടുത്താണല്ലോ മുറ്റിച്ചൂർ? നിങ്ങൾ മൂപ്പരെ പോയിക്കണ്ടു വേണ്ട കാര്യങ്ങളൊക്കെ പറഞ്ഞോളൂ"
എനിക്കു ശരിക്കും അതിശയം തോന്നി. ഇത്തവണ അതിനു കാരണം അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലത ഓർത്തതല്ല, ഞാൻ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ഇജാസത്തുകൾ ചോദിച്ചിട്ടും അദ്ദേഹം അമ്പോടും വില്ലോടും അടുക്കാതെ മുറ്റിച്ചൂർ മൂപ്പരുടെ മദ്ഹുകൾ മാത്രം പറയുകയാണ്.
1 380
സ്വാഹിബുൽ ഇഹ്യ
*******************************
ഇഹ്യാഉലൂമിദ്ദീനിന്റെ സ്വാഹിബ് എന്ന അപര നാമത്താൽ വിശേഷിപ്പിക്കപ്പെട്ട കക്കിടിപ്പുറം അബൂബക്കർ മുസ്‍ലിയാർ(റഹ്) അവർകൾ ഹിജ്റ 1411 ദുൽഖഅദ് 6നാണ് മഹാനവർകൾ വിടപറഞ്ഞത്. ഇഹ്യാഉലൂമിദ്ദീനെ മൻഹജായി സ്വീകരിച്ച സൂഫി ശൈഖും ആലിമുമായിരുന്ന മഹാനവർകൾ ഇന്നും അവിടുത്തെ മുഹിബ്ബീങ്ങൾക്ക് ഊർജം പകരുന്ന ജീവിതമാണ് നയിച്ചത്.
ഇഹ്യാഉലൂമിദ്ദീന്റെ പാരായണത്തിൽ തന്നെ ഹൃദയ രോഗങ്ങൾക്കുള്ള മരുന്നുണ്ടെന്നാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം അദ്ഖിയായിൽ പറഞ്ഞത്. ഇമാം അബ്ദുല്ലാഹില് ഹദ്ദാദ് (റഹ്) അവിടുത്തെ ദീവാനില് ഇഹ്യാഉലൂമിദ്ദീനെ പുകഴ്ത്തി കൊണ്ട് പാടിയത് ഇപ്രകാരമാണ്.
ഇഹ്യാഉലൂമിദ്ദീന് കൊണ്ട് നമ്മുടെ ഹൃദയത്തിന് ജീവന് ലഭിച്ചു...
മനസ്സിന്റെ കുടുസ്സായ അവസ്ഥക്കും വിഷമങ്ങളും മാറി. ഉപകാരപ്രദമായ അറിവുകളടങ്ങിയ. കിതാബ്.
അതിന്റെ രചയിതാവ് നമ്മുടെ ഗുരുവര്യരും ഭിഷ്വഗരനുമാണ്.
ഇഹ്യാഉലുമിദ്ദീൻ ദീനിന്റെ ഒരു സമഗ്രമായ കാഴ്ച്ചപ്പാട് നൽകുന്ന ഗ്രന്ഥമാണ്. വിശ്വാസവും കർമവും സ്വഭാവവും കുടുംബ-സാമൂഹിക ജീവിതവും ഒപ്പം ഏകാന്ത ജീവിതവുമെല്ലാം പ്രതിപാദിക്കുന്ന ഒരു വിജ്ഞാന കോശത്തിന്റെ ആൾ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ കാഴ്ച്ചപ്പാടുകളും ആ രൂപത്തിൽ ആഴവും പരപ്പുമുള്ളതായിരിക്കും. പക്ഷെ, കക്കിടിപ്പുറം ശൈഖ് അവർകൾ ഒരു വാഗ്മിയോ, എഴുത്തുകാരനോ ആയി രംഗത്ത് വരാത്തതിനാൽ അദ്ദേഹത്തിന്റെ അധ്യാപനങ്ങളെ ഇന്ന് നമുക്ക് സമാഹരിക്കപ്പെട്ട നിലയിൽ ലഭ്യമായില്ല.
അല്ലാഹു മഹാനവർകളുടെ പരലോക ദറജ കൂടുതൽ ഉന്നതിയിലാക്കട്ടെ. ആമീൻ.
അവിടുത്തെ സ്മരണിക താഴെ ലിങ്കില് നിന്നും ഡൌണ് ലോഡ് ചെയ്യാം
https://archive.org/details/KAKKIDIPPURAMBOOK
1 380
കറാമത്തുകള് അത് ഉള്കൊള്ളാത്ത ആളുകള്ക്കിടയില് പറയല് അതിനെ വിലകല്പ്പിക്കാതിരിക്കലാണ്.
*************************************************
وأما وجه جهله في كونه معبراً عن كل ما شهد من الكرامات وما وصل إليه من المقامات وما ذاقه من الأنوار والأسرار فلأن هذه الأمور أذواق باطنية وأسرار ربانية لا يفهمها إلا أربابها فذكرها لمن لا يفهمها ولا يذوقها جهل بقدرها وأيضاً هي أمانات وسر من أسرار الملك وسر الملك لا يحل أفشاؤه فمن أفشاه كان خائناً (ايقاظ الهمم فى شرح الحكم 144)
കറാമത്തുകളിൽ നിന്ന് അവന് സാക്ഷിയായതിനെയൊക്കെ പറയുക എന്നത് അറിവില്ലായ്മയുടെ അടയാളമാണ്. അതേപോലെ, അവന് സിദ്ധിച്ച മഖാമാത്തുകളും ആത്മീയ പ്രകാശങ്ങളും പൊരുളുകളും പറയുക എന്നത് ഇപ്രകാരം തന്നെയാണ്. ഇതെല്ലാം ആന്തരികമായ അനുഭവങ്ങളിൽപ്പെട്ടതാണ്!. റബ്ബാനിയായ അസ്റാറുകളുമാണ്!. അതിന്റെ ആളുകളല്ലാതെ അവയെ ഗ്രഹിക്കുന്നതല്ല. അവ ഗ്രഹിക്കാൻ സാധിക്കാത്തവരുടെ മുമ്പിൽ അവതരിപ്പിക്കൽ അതിന്റെ വില മനസ്സിലാക്കാത്തവരുടെ നടപടിയാണ്. മാത്രമല്ല, അത് രാജാവ് സൂക്ഷിക്കാൻ ഏൽപ്പിച്ച രഹസ്യം പോലെയുമാണ്. അത് വെളിവാക്കാൻ പാടില്ല, വെളിവാക്കിയവൻ വഞ്ചന കാണിച്ചിരിക്കുന്നു.
(ഹിക്കമിന്റെ വ്യഖ്യാനമായ ഈഖാളുൽഹിമം - പേജ് 145)
https://youtu.be/h4n1goyN1Hs
1 380
*صلاة الله سلام الله على طهٰ رســول الله*
*صلاة الله سلام الله على يس حـبيب الله*
*أَتَانَا مـَـوْلِدُ الْمـَـبْرُورْ وَصِــرْنَا كُـلُّنَا بِسـُـرُورْ*
*عَلَيْنَا قُدْوَةُ الْأَسْلَافْ وَفِيهِمْ أُسْـوَةٌ حَسَـنَة*
*هَـــدَانَا أَمــْـرُ قـُـرْآنِ بِفَـرَحِ الْمـُـؤْمِـنِينَ بمَا*
*أَتَـتْـهُمْ رَحــمـةُ اللــهِ لِذا كـنَّا من الفَـرِحينْ*
*وَأَيُّ رَحـمةٍ أَعـْــظـمْ وَأَيُّ نـعــمـــةٍ أَفْـخَـمْ*
*مِنَ الهادِي لنا الْأَكْرَمْ هٰـذا دليلُ مُحْـتَـفِلينْ*
*ولا تـَغْـتَـرَّ بالسَّــلَفِى يقولُ الكذِبَ بلْ تَكْفِى*
*بِقولِ اللـهِ قد يَكْفِى مِـن الـنيـرانِ والعَـيبِ*
*وَأَنْـفِــقْ ما أتاكَ اللـهْ لـمـيـلاد رســولِ اللـهْ*
*فذالك خيرٌ عند اللـهْ مِن الـدنـيا وما فـيها*
*حَمَانَا اللّٰهُ من كُلِّ الْ مُصِـيباتِ كذا الفِـتَنِ*
*بـِجاهِ نَـبـيِّـنا الْمَـدَنِى بحقّ الآلِ والصَّـحبِ*
✍️ الحقير عبد الرشيد الأحسني أوليبارا
— ١٠/ربيع الأول /١٤٤٢
1 380
ഈ ബിശാറത്തിനു ശേഷം മരണം വരെ, ഒരു സദസ്സിലും മഹാനർ ഇതു ചൊല്ലാതിരുന്നിട്ടില്ല.
ഈ വരികൾക്കു ധാരാളം പ്രത്യേകതകൾ ആരിഫീങ്ങൾ പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ഇതു പതിവാക്കിയാൽ തിരുദർശനസൗഭാഗ്യം ഉണ്ടാകും എന്നതു തന്നെയാണ്. ഇതു വീടുകളിലും മറ്റും എഴുതി വയ്ക്കുന്നതിനുമുണ്ടു പല ഫലങ്ങൾ.
വലിയ അർത്ഥതലങ്ങളും അതോടൊപ്പം സാഹിത്യസമ്പുഷ്ടവുമായ വരികളാണിത്. വിശദീകരിക്കാൻ നില്ക്കുകയാണെങ്കിൽ പെരുത്തെഴുതേണ്ടി വരും. അതൊക്കെ ആരു വായിക്കാൻ?
പ്രിയരേ,
നബി (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങളെ കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുക, സ്വപ്നത്തിലല്ല, ഉണർച്ചയിൽ തന്നെ! ഇൻശാ അല്ലാഹ്, സ്വപ്നത്തിലെങ്കിലും വന്ന് അവിടുന്നു നമ്മുടെ ആശ തീർത്തു തരും. അതിനു പക്ഷെ എമ്പുട്ടും സ്വലാത്തു ചൊല്ലണം.
പോരാ... നല്ല പൂതി വേണം...ആ പുണ്യവദനം കാണണമെന്ന പൂതി. വെറും പൂതിയല്ല, ഒന്നാന്തരം കൊതി! അതേ, കൊതിക്കണം. കാണാൻ കൊതിച്ചാൽ കണ്ടേ പോവൂ... ഇൻശാ അല്ലാഹ്!
ഹബീബായ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെയും മഹാനായ മുഹമ്മദ് അബുൽമാവാഹിബ് അശ്ശാദുലി റഹിമഹുല്ലാഹിയുടെയും ബറകത്തിനാൽ നമ്മുടെ ദീനും ദുനിയാവും അല്ലാഹു നന്നാക്കിത്തരട്ടെ. ആമീൻ.
#അൽനുഹാസി #ചാമക്കാല
1 380
#മലയോളം_കൊതിക്കാം;
#കുന്നോളമെങ്കിലും_കിട്ടും
ഹിജ്‌റഃ എണ്ണൂറ്റിയമ്പതിനു ശേഷം (ഏകദേശം) വഫാത്തായ സുപ്രസിദ്ധ ആരിഫും വലിയ്യുമായിരുന്നു #അശ്ശൈഖ്_മുഹമ്മദ്_അബുൽമവാഹിബ്_അശ്ശാദുലി (റഹിമഹുല്ലാഹ്).
ട്യുണീഷ്യക്കാരനായിരുന്നുവെങ്കിലും ജീവിതം മൊത്തം ഈജിപ്‌തിലാണു കഴിച്ചു കൂട്ടിയത്. അസ്ഹർ യൂണിവേഴ്‌സിറ്റിയുടെ പരിസരത്ത്.
ആത്മജ്ഞാന നിർഭരങ്ങളായ ധാരാളം ഗ്രന്ഥങ്ങൾ മഹാനർ രചിച്ചിട്ടുണ്ട്, അതിലൊന്നു സ്വൂഫിയാക്കളുടെ നിയമാവലി എന്ന പേരിൽ അറിയപ്പെടുന്നു. മറ്റൊന്ന് #ഇമാം_ഇബ്‌നു_അത്ഥാഉല്ലാഹിസ്സിക്കന്ദരി റഹിമഹുല്ലാഹിയുടെ ലോക ക്ലാസ്സിക്കായ ഹികമിന്റെ വ്യാഖ്യാനമാണ്.
ഒരു സ്വൂഫി കവി കൂടിയായിരുന്ന മഹാനരുടെ കവിതകൾ വലിയ വലിയ ആലിമീങ്ങളും മറ്റും പങ്കെടുക്കാറുണ്ടായിരുന്ന ദിക്റു-മൗലിദ് സദസ്സുകളിൽ ആലപിക്കപ്പെടാറുണ്ടായിരുന്നു. അദ്ദേഹത്തിന്റേതായി കവിതാസമാഹാരങ്ങളും അറിയപ്പെടുന്നുണ്ട്.
#ഇമാം_ശഅ്റാനി (റഹിമഹുല്ലാഹ്) ഇദ്ദേഹത്തിന്റെ മനാഖിബുകൾ പറയാൻ ധാരാളം പേജുകൾ വിനിയോഗിച്ചിട്ടുണ്ട്, വേറെയും പലരും അവിടുത്തെ അപദാനങ്ങൾ പറഞ്ഞിട്ടുണ്ട്.
അവയിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യം അവിടുത്തേക്കു നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുമായി ശക്തമായ ഒരാത്മീയബന്ധമുണ്ടായിരുന്നു എന്നതാണ്. വല്ലാത്ത ഒരടുപ്പം അവരിരുവർക്കുമിടയിലുണ്ടായിരുന്നു എന്നതിന് ഇമാം ശഅ്റാനി റഹിമഹുല്ലാഹിയുടെ വിവരണം സാക്ഷിയാണ്.
എണ്ണമറ്റ തവണ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ സ്വപ്‌നത്തിൽ കണ്ടിട്ടുള്ള മഹാനർ പല കാര്യങ്ങളും അവിടുത്തോടു നേരിൽ ചോദിച്ചറിയുകയായിരുന്നു പതിവ്. അവിടുന്നു കണ്ട സ്വപ്‌നങ്ങൾ ഓരോന്നും വിലയിരുത്തുമ്പോൾ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾക്കു മഹാനരോടൊരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു എന്നും മനസ്സിലാക്കാൻ കഴിയും. അല്ലാഹു അവനുദ്ദേശിക്കുന്നവർക്കു വാരിക്കോരി കൊടുക്കുമെന്നല്ലേ?
ഒരിക്കൽ അദ്ദേഹം നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ സ്വപ്‌നത്തിൽ കണ്ടു. അവിടുന്ന് അദ്ദേഹത്തോടു പറഞ്ഞു:
“നിങ്ങൾ ഒരു ലക്ഷം പേർക്കു ശഫാഅത്ത് ചെയ്യും”
“ഞാൻ എങ്ങനെയാണു തങ്ങളേ അതിനർഹനായത്?” എന്ന് അദ്ദേഹം നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളോടു ചോദിച്ചു.
“അതു നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലിയതിനു ശേഷം അതിന്റെ സവാബ് എനിക്കു ഹദിയഃ ചെയ്യുന്നില്ലേ? അക്കാരണം കൊണ്ടാണ്”.
നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ വിശദീകരിച്ചു.
(ഉദ്ദേശിച്ചത്രയും സ്വലാത്തു ചൊല്ലിയതിനു ശേഷം അതു നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾക്കു ഹദിയഃ ചെയ്യുകയും അതിന്റെ പ്രതിഫലം നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾക്ക് എത്തിച്ചു കൊടുക്കണേ എന്നു ദുആ നടത്തുകയും ചെയ്യാറുണ്ടായിരുന്നു മഹാനർ. അതാണു മുകളിലെ സ്വപ്‌നത്തിൽ പരാമർശിച്ചത്)
ഒരിക്കൽ മഹാനരുടെ സ്വപ്‌നത്തിൽ വന്ന നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: താങ്കൾ വല്ല ഹാജത്തും വീടികിട്ടണമെന്ന് ആഗ്രഹിച്ചാൽ നഫീസയുടെ മേൽ നേർച്ച നേരുക, അതൊരു ഫിൽസാണെങ്കിലും ശരി, താങ്കളുടെ ഹാജത്ത് വീടപ്പെടും. (മഹതി നഫീസതുൽ മിസ്വ്‌രിയ്യഃ റളിയല്ലാഹു അൻഹയാണ് ഉദ്ദേശ്യം)
സ്വപ്‌നത്തിലാണെങ്കിലും നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ കരങ്ങളാൽ ഖിർഖഃ അണിയാൻ ഭാഗ്യം ലഭിച്ച അപൂർവ്വം ചിലരിൽ ഒരാളാണദ്ദേഹം.
ഒരിക്കൽ മഹാനർ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ സ്വപ്‌നത്തിൽ കണ്ടപ്പോൾ, അവിടുന്നു അദ്ദേഹത്തോടു പറഞ്ഞു: ഉറങ്ങും നേരം, അഊദു ബില്ലാഹി മിനശ്ശൈത്ഥാനിർറജീം എന്ന് അഞ്ചു വട്ടവും ബിസ്‌മില്ലാഹിർറഹ്‍മാനിർറഹീം എന്ന് അഞ്ചു വട്ടം ചൊല്ലിയതിനു ശേഷം അല്ലാഹുമ്മ ബിഹഖ്‌ഖി (സയ്യിദിനാ) മുഹമ്മദിൻ (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) അരിനീ വജ്ഹ സയ്യിദിനാ മുഹമ്മദിൻ (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) ഹാലൻ വമആലൻ എന്നു ചൊല്ലുകയാണെങ്കിൽ തീർച്ചയായും ഞാൻ താങ്കളുടെ സ്വപ്‌നത്തിൽ വരും.
നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ സ്വപ്‌നത്തിൽ കാണാൻ വളരെ ഉപകാരപ്രദമായ ഒരു വിർദാണിത്. ധാരാളം മഹത്തുക്കൾ ഇതു ചൊല്ലി നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ കനവിൽ കണ്ടിട്ടുണ്ട്. ഇയ്യുള്ളവന്റെ ഗുരുവര്യരായ #ശൈഖുനാ_ഹസൻ_മുഹമ്മദ്_ശദ്ദാദ് (റഹിമഹുല്ലാഹ്) ഇതു ചൊല്ലി നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ കണ്ടിട്ടുണ്ടെന്നും ഇതു മുജർറബാണെന്നും പറഞ്ഞിട്ടുണ്ട്. അവിടുന്ന് ഇയ്യുള്ളവന്നും ഇതിനുള്ള സമ്മതം തരുകയുണ്ടായി - അൽഹംദു ലില്ലാഹ്!
മഹാനർ ഒരിക്കൽ ഒരു സദസ്സിൽ വച്ചു താഴെ എഴുതിയിരിക്കുന്നതു ചൊല്ലി.
"മുഹമ്മദുൻ ബശറുൻ ലാ കൽബശരി
ബൽ ഹുവ കൽയാഖൂതി ബൈനൽ ഹജരി"
(ഇതിന്റെ അറബിക് ടെക്സ്റ്റ് പിക്ചർ ഇമേജായി കൊടുത്തിട്ടുണ്ട്)
അന്നു മഹാനർ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ സ്വപ്‌നത്തിൽ കണ്ടു. അവിടുന്ന് പറഞ്ഞു: താങ്കൾക്കും താങ്കളോടൊപ്പം ഇതു ചൊല്ലിയ മുഴുവൻ പേർക്കും അല്ലാഹു പൊറുത്തു തന്നിരിക്കുന്നു.
1 380
قَالَ الْاِمَامُ السُّيُوطِيُّ رحمه الله : مَا مِنْ بَيْتٍ اَوْ مَسْجِدٍ اَوْ مَحَلَّةٍ قُرِئَ فِيهِ مَوْلِدُ النَّبِيِّ ﷺ اِلَّا حَفَّتِ الْمَلَئِكَةُ بِاَهْلِ ذَلِكَ الْمَكَانِ وَعَمَّهُمُ اللهُ تَعَالَى بِالرَّحْمَةِ.
اعانة الطالبين
ഇമാം സുയൂത്വി(റ)പറയുന്നു :
മൗലിദ് ഓതുന്ന സ്ഥലം അത് വീടാവട്ടെ, പള്ളിയാവട്ടെ, മറ്റ് സ്ഥലമാവട്ടെ അവരെ മലക്കുകള്‍ പൊതിയുകയും ആ സ്ഥല വാസികള്‍ക്ക് അവര്‍ സ്വലാത്ത് ചൊല്ലുകയും അല്ലാഹു അവരെ റഹ്മത് കൊണ്ട് നിറക്കുകയും ചെയ്യും.
1 380
മങ്കൂസ് മൗലിദ് ചരിത്രം, ഉള്ളടക്കം, പ്രാധാന്യം
Part 1
https://youtu.be/NczUS6en2pI
Part 2
https://youtu.be/RXwWZFoSNn4
Part 3
https://youtu.be/0ZlL_1MyrIQ
Part 4
https://youtu.be/7SjacpMdqxU
Part 5
https://youtu.be/dxa0Zpp-Tc0
Part 6
https://youtu.be/zZvXPYhpViM
Part 7
https://youtu.be/xf1dNdIgGyY
Part 8
https://youtu.be/CAl3XeHElCM
Part 9
https://youtu.be/KDpGDtQzcyk
1 380
موالد حب النبي ﷺ
(مكتبة الفقير محمد سلطان الأنواري الباقوي غفر الله له ولأهله)
Another
https://t.me/moulidstudy/1597
1 380
▬▬▬▬⫷๑۩ﷺ۩๑⫸▬▬▬▬
അർത്ഥതലങ്ങളിലേക്ക്
وَأخْرَجَهُ فیِ اٰخِرِ الزَّمَانِ كَمَا قَدَّرَ وَأَبْدٰى
അല്ലാഹു നേരത്തെ വ്യക്തമാക്കിയ അടിസ്ഥാനത്തിൽ അവസാന കാലഘട്ടത്തിൽ ആ പ്രഭാവത്തെ വെളിവാക്കി.
✿~~~~~~~~~~~✶~~~~~~~~~~~✿
وَأَخْرَجَهُ
അള്ളാഹു ആ പ്രഭാവത്തെ വെളിവാക്കി
فِى اٰخِرِ الزَّمَانِ
അവസാന കാലഘട്ടത്തിൽ
كَمَا قَدَّرَ وَأَبْدٰى
:അല്ലാഹു തആല നേരത്തെ വ്യക്തമാക്കിയ അടിസ്ഥാനത്തിൽ.
✿~~~~~~~~~✶~~~~~~~~~✿
ഒരിക്കൽ മുഹമ്മദ് നബി ﷺ തങ്ങൾ അവിടുത്തെ ചൂണ്ട് വിരലും മദ്യ വിരലും ഉയർത്തി പിടിച്ച്,അല്പം അകത്തി വെച്ചു കൊണ്ട് ഈപ്രകാരം പറഞ്ഞു ;
بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ
മുത്ത് നബിﷺ തങ്ങൾ പറഞ്ഞിരിക്കുന്നു :
എന്റെ മദ്യ വിരലും ചൂണ്ടു വിരലും എത്രമാത്രം അടുത്ത് നിൽക്കുണ്ടോ ആ ഒരു അകൽച്ചമാത്രമാണ് ഞാനുംﷺ അന്ത്യനാളും തമ്മിലുണ്ടാകൂ ...
*പരിശുദ്ധ ഖുർആനിൽ سورة الأعراف _ലെ 157- മത്തെ ആയത്തിലൂടെ അല്ലാഹു تعالى പറയുന്നു:
ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِىَّ ٱلْأُمِّىَّ ٱلَّذِى يَجِدُونَهُۥ مَكْتُوبًا عِندَهُمْ فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ يَأْمُرُهُم بِٱلْمَعْرُوفِ وَيَنْهَىٰهُمْ عَنِ ٱلْمُنكَرِ.....
(അക്ഷരാഭ്യാസം നേടിട്ടില്ലാത്ത ഒരു പ്രവാചകനെ പിൻപറ്റുന്നവർ , മുൻകാലത്തുള്ള നബി (عليه السلام) മരുടെ വേദഗ്രന്തമായ തൗറത്തിലും, ഇഞ്ചിലിലും പരിചയപ്പെടുത്തിയതായ അവസാന കാലഘട്ടത്തിൽ ഒരു പ്രവാചകൻ വരാനുണ്ട്.)
അല്ലാഹു തആല ഓരോ പ്രവാചകന്മാരെയും ഭൂമിയിലേക്ക് നിയോഗിക്കുന്നതിന്ന് മുൻപ് ഒരു ഉടമ്പടിയും സ്വീകരിച്ചിട്ടുണ്ട്. ഇതേ കുറിച്ച്,പരിശുദ്ധ ഖുർആനിലെ.. سورة آل عمران നിലെ 81- മത്തെ ആയത്തിലൂടെ അല്ലാഹു തആല പറയുന്നുണ്ട് :
وَاِذْ اَخَذَ اللّٰهُ مِيْثَاقَ النَّبِيّٖنَ لَمَآ اٰتَيْتُكُمْ مِّنْ كِتٰبٍ وَّحِكْمَةٍ ثُمَّ جَاۤءَكُمْ رَسُوْلٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهٖ وَلَتَنْصُرُنَّهٗ ۗ قَالَ ءَاَقْرَرْتُمْ وَاَخَذْتُمْ عَلٰى ذٰلِكُمْ اِصْرِيْ ۗ قَالُوْٓا اَقْرَرْنَا ۗ ....
പ്രവാചകന്മാരിൽ عليهم السّلامനിന്നും അല്ലാഹു തആല ഉടമ്പടി സ്വീകരിച്ചു . നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകപ്പെട്ടു.പിന്നെ ഒരു പ്രവാചകൻ (തിരു നബിﷺ തങ്ങൾ) വരുന്നു.നിങ്ങള്‍ ആ പ്രവാചകനെ വിശ്വസിക്കുകയും, സഹായിയായും നിൽക്കണം . തുടർന്ന് അല്ലാഹു ;നബിമാരോട് (عليهم السّلام ) ചോദിച്ചു: നിങ്ങൾ സമ്മതിച്ചുവോ?..അപ്പോൾ അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു.*
തിരു നബി ﷺതങ്ങൾ അന്ത്യപ്രവാചകരാണെന്ന് ഇതിൽ നിന്നും മനസിലാക്കാം
മുത്ത് നബിﷺതങ്ങളുടെ കാലശേഷം പ്രവാചകത്വം വാദിച്ച വ്യക്തിയാണ് മുസൈലിമത്തുൽ കസ്സാബ്, എന്നാൽ അബൂബക്കർ സിദ്ദീഖ് رضي الله عنه യുടെ നേതൃത്വത്തിൽ നടന്ന യമാമ യുദ്ധത്തിൽ മുസൈലിമത്തുൽ കസ്സാബിനെ വധിക്കുകയും ചെയ്തു.
പിന്നെ പ്രവാചകത്വം വാദിച്ച ഒരാളായിരുന്നു മിർസാ ഗുലാം അഹ്മദുൽ ഖാദിയാനി , ഖാദിയാനി വിഭാഗക്കാരുടെ നേതാവായിരുന്ന അയാൾ അന്ത്യപ്രവാചകനാണെന്ന വിശ്വാസം അയാൾക്കും അണികൾക്കും ഇടയിൽ നിലനിൽക്കുന്നുണ്ട് ,അത് കൊണ്ട് തന്നെ ഖാദിയാനികൾ ഇസ്ലാമിൽ നിന്ന് പുറത്തായവരാണ് എന്ന് സുന്നത് ജമാഅത്തിന്റെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
നബി ﷺ തങ്ങൾ പറഞ്ഞിട്ടുണ്ട്
: ഒരാൾ കാണാൻ ഭംഗിയുള്ള നല്ലൊരു വീട് പണികഴിപ്പിച്ചു , പക്ഷെ ആ വീടിന്റെ ഒരു മൂലയിൽ ഒരു ഇഷ്ടിക മാത്രം വെക്കാൻ ബാക്കിയുണ്ട് ,ആളുകൾ വന്നു കൊണ്ട് ആ വീടും പരിസരവും ചുറ്റിനടന്നു കാണുകയും അതിന്റെ ഭംഗി വർണിക്കുകയും ചെയ്യും എന്നാൽ ഇഷ്ടിക വെക്കാനുള്ള ആ മൂലയിൽ എത്തുമ്പോൾ അവർ നെറ്റിചുളിക്കും,എന്നിട്ട് ആ ഇഷ്ടികയുടെ സ്ഥലം കൂടി പൂർത്തീകരിച്ചിരുനെങ്കിൽ ഈ വീട് അതീവ സുന്ദരമാകുമായിരുന്നു എന്ന് പറയും , തിരു നബി ﷺതങ്ങൾ പറയുകയാണ് ഇതുപോലെയാണ്" ഞാൻ". എങ്ങനെയെന്നാൽ ഒരുലക്ഷത്തി ഇരുപതിനാലായിരം പ്രവാചകന്മാർ ഈ പ്രപഞ്ചത്തിന്റെ അലങ്കാരമായാണുള്ളത് , ആ അലങ്കരത്തിന്റെ പൂർത്തീകരണമാകുന്നത് എന്റെ ആഗമനത്തോട് കൂടെയുമാണ്.
പ്രവാചകത്വത്തിന്റെ പരിസമാപ്‌തി തിരു നബി ﷺ തങ്ങളിലൂടെയാണ്.
ഇത് തന്നെയാണ് മൻഖൂസ് മൗലിദിലൂടെ സൈനുദ്ധീൻ മഖ്ദൂം رحمة اللّٰه عليه തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ان شــــاء اللّٰه
തുടരും.
✿------------------------------ ✿--------------------------- ✿
