ar
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

الذهاب إلى القناة على Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

إظهار المزيد
1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
#തിരുചരിതവായന ഇമാം സുയൂഥി(റ)പറയുന്നു."തിരുനബി ﷺയുടെ മൗലിദ് പാരായണം നടക്കുന്ന വീട്,പള്ളി,സ്ഥലം ഇവയെ റഹ്മത്തിന്റെ മലക്കുകൾ പൊതിയുകയും അവിടെയുള്ളവർക്ക് കാരുണ്യത്തിന് പ്രാർത്ഥി ക്കുകയും ചെയ്യും.പ്രകാശ കിരീടം അണിയിക്ക പ്പെട്ട ജിബ്‌രീൽ, മീകാഈൽ, ഇസ്റാഫീൽ, അസ്റാഈൽ എന്നീ മലക്കുകൾ മൗലിദ് ഓതാൻ കാരണമായവർക്കും പ്രാർത്ഥിക്കുന്നതാണ്." ( النعمة الكبري لإبن حجر الهيتمي- ٧) അല്ലാഹു നമ്മുടെ വീടുകളിൽ കരുണ ചൊരിയട്ടെ

🌻🌻🌻🌻🌻🌻🌻🌻🌻🌻 *മൗലിദ് പാരായണം ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ മലക്കുകളുടെ സാന്നിധ്യം ഉണ്ടാവും* 🌲🌲🌲🌲🌲🌲🌲🌲🌲🌲 *قال سلطان العارفين جلال الدين السيوطي في كتابه الوسائل في شرح الشماىل مامن بيت أومسجدأومحلةقرءى فيه مولد النبي صلى الله عليه وسلم الاحفت الملائكة بأهل ذلك المكان وعمهم الله بالرحمةوالمطوقون باالنوريعني جبريل وميكايل واسرافيل وقربائيل وعيناءيل والصافيون والحافون والكربيون فانهم يصلون على ماكان سببا لقراءة مولد النبي صلى الله عليه وسلم* വസാഇലിൽ ഇമാം സുയൂത്വി (റ) പറഞ്ഞു. നബിതങ്ങളുടെ മൗലിദ് പാരായണം ചെയ്യപ്പെടുന്ന വീട്ടിലും പള്ളിയിലും മഹല്ലിലും മലക്കുകൾ പൊതിയുന്നതും ആ സ്ഥലത്തുള്ളവർക്ക് വേണ്ടി മലക്കുകൾ പ്രാർത്ഥിക്കുന്നതുമാണ്. അല്ലാഹു അവരെ അനുഗ്രഹം കൊണ്ട് പൊതിയുന്നതാണ്. നബിതങ്ങളുടെ മൗലിദ് പാരായണത്തിന് കാരണക്കാരായവർക്കു വേണ്ടി ജിബിരീൽ. മീക്കാഈൽ. ഇസ്രാഫീൽ.(ഖർബാഈൽ. ഐനാഈൽ.(കറൂബിയ്യീൻ).അർശിനെ ചുമക്കുന്ന മലക്കുകൾ.(ഈ പറയപ്പെട്ടവർ വ്യത്യസ്ത പേരുകളിലുള്ള മലക്കുകളാണ്. ഇവരുടെയെല്ലാം പ്രാർത്ഥന മൗലിദ് പാരായണം ചെയ്യുന്നവർക്ക് ഉണ്ടാകുന്നതാണ്. *അവലംബം* *إعانة الطالبين/٥٧٢/٣/فصل في الصداق* *البنيان المرصوص في شرح مولدالمنقوص/٤*

#കുറ്റൂർ_കമ്മുണ്ണി_മുസ്‌ലിയാരുപ്പാപ്പയെ_അറിയുമോ..? വലിയ്യുല്ലാഹി വടകര മുഹമ്മദ്‌ ഹാജിത്തങ്ങൾ മർഹൂം തരുവണ അബ്ദുല്ലാഹ് മുസ്‌ലിയാരോട് ചോദിച്ചു. 'അറിയില്ല. അവരെ ഖബ്ർ സിയാറത് ചെയ്തിട്ടുണ്ട്.' അബ്ദുല്ലാഹ് ഉസ്താദ് പറഞ്ഞു. ഉടനെ വടകര ഉപ്പാപ്പ പറഞ്ഞു: #അവരുടെ_ശിഷ്യരെല്ലാം_ദുആക്ക്_ഉത്തരം_ലഭിക്കുന്ന_മഹത്തുക്കളായിരുന്നു.' ചെറുവണ്ണൂർ മലയിൽ മഖാമിലെ മിഅറാജ് മസ്ജിദിൽ വെച്ച് വടകര ഉപ്പാപ്പയെ കണ്ടപ്പോഴുണ്ടായ ഈ അനുഭവം 'അൽ മിൻഹത്തുന്നൂരിയ്യ ഫീദിക്രി ബഅളി മനാഖിബി ച്ചെറുവണ്ണൂരിയ്യ' എന്ന വടകര ഉപ്പാപ്പയുടെ മൗലിദിൽ മർഹൂം തരുവണ ഉസ്താദ് രേഖപ്പെടുത്തുന്നു. ശംസുൽ ഉലമാ ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാർ, വടകര മുഹമ്മദ്‌ ഹാജിത്തങ്ങൾ, ഓച്ചിറ മുഹമ്മദ്‌ മുസ്‌ലിയാർ, ആലുവായി അബൂബക്കർ മുസ്‌ലിയാർ, പാങ്ങിൽ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ ഉൾപ്പെടെയുള്ള അനേകം മഹത്തുക്കളുടെ ഗുരുവര്യനായ വലിയ്യുല്ലാഹി കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാരുപ്പാപ്പയുടെ 89 മത് ആണ്ടുദിനമാണിന്ന്. ദുൽഖഅദ് 15. അല്ലാഹു മഹാനരുടെ ദറജ ഉയർത്തട്ടെ. അവരുടെ മദദ് നമുക്ക് നൽകട്ടെ. ഒരു ഫാത്തിഹയെങ്കിലും അവരുടെ പേരിൽ ഓതി ഹദ്യ്യ ചെയ്യുമല്ലോ.

سلسلة مؤلّفات الشيخ العلّامة أحمد بن نور الدين الملّوي البانغي (١) مَجْمُوعَةُ الرَّسَائِلِ الْمُلَّوِيَّة من تأليفات الأستاذ الكبير شهاب الدين أبي الفيض المتخلّص بأنور الباقوي مولانا صاحب الفضيلة أحمد بن نور الدين الملّوي البانغي المليباري (١٨٨٨-١٩٤٦م/١٣٠٥-١٣٦٥هـ) جمعها ورتّبها: أبو هانئ عبد الباسط أبوبكر الهدوي الناشرون: جمعية الإصلاح الطلابية كلية إصلاح العلوم العربية، تانور فهذه مجموعة سبع رسائل لمولانا أحمد بن نور الدين الملّوي من المخطوطات و المطبوعات، و أضفنا معها نسخ مجلة البيان من خمس مجلّدات، فهي: التحفة الربيعيّة في مدح خير البريّة و تواريخ معجزاته البهيّة العالية على جميع خلقه الجليّة، كتاب إبراز المهمل بشرح نظم علاقات مرسل، المنهل الروي في مناقب السيّد أحمد البدوي، مواهب الجليل في مناقب السيّد محمّد جمل الليل، النفحات الجليلة في مناقب الغوث السيّد علوي مولى الدويلة، الفيض المنجي في مناقب السيّد حسين الكدنجي، قصيدة التهاني في زيارة الشيخ البلّياني.

അസ്സയ്യിദ് മുഹമ്മദ് ബാഫഖി കൊച്ചു കോയ തങ്ങൾ ഉപ്പാപ്പ (ഖ: സ ) കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ അംഗബലത്തിലും ഭൂവ്യാപ്തിയിലും കേരളത്തിലെ മുസ്ലിം മഹല്ലുകളിൽ ഒന്നാം സ്ഥാനത്തുള്ള കൊല്ലൂർവിള മുസ്ലിം ജമാഅത്തിന്റെ ആസ്ഥാനമായ ജുമാ മസ്ജിദിന്റെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാനാണ് അസ്സയ്യിദ് മുഹമ്മദ് ഹള്റമി ബാഫഖി കൊച്ചു കോയ തങ്ങൾ (ഖ.സി). പശ്ചിമേഷ്യൻ രാഷ്ട്രങ്ങളുടെ അതിർത്തികൾക്കപ്പുറം ഇസ്ലാമിക സന്ദേശ പ്രചാരണത്തിന് മുന്നിൽ നിന്നവരിൽ പ്രഥമ പരിഗണനീയവരാണ് യമനി സാദാത്തീങ്ങൾ. പല കണ്ണികളായി വളർന്ന് പന്തലിച്ച പ്രവാചക കുടുംബത്തിലെ പ്രപിതാക്കൾ പലരും യമനിലായിരുന്നു ജീവിച്ചിരുന്നത്. തങ്ങളുടെ പരിസരങ്ങളിലെ മത പ്രവർത്തനത്തിനപ്പുറം ഈ ഒരു ലക്ഷ്യവുമായി പരസഹസ്രം കിലോമീറ്ററുകൾക്കപ്പുറത്തേക്ക് അവർ യാത്ര പോയി. ഈസ്റ്റ് ആഫ്രിക്ക, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ യമനീ സാദാത്തീങ്ങളുടെ കണ്ണികൾ എത്തിപ്പെട്ടിട്ടുണ്ട്. അവർക്കിടയിൽ നിന്ന് തെക്കൻ കേരളത്തിൽ എത്തിപ്പെട്ട ഒരു മഹാനാണ് "അസ്സയ്യിദ് മുഹമ്മദ് ബാഫഖി അൽഹള്റമീ കൊച്ചു കോയ തങ്ങൾ ( ഖ.സി). രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് ഹളർ മൗതിൽ നിന്നും ഇന്ത്യയിലേക്ക് തുഴഞ്ഞ ഒരു പായക്കപ്പലിൽ അദ്ദേഹവും യാത്രക്കാരനായി. അതി പുരാതന കാലം തൊട്ട് തന്നെ തെക്കൻ കേരളത്തിലെ തുറമുഖങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു കൊല്ലം തുറമുഖം. യമനിൽ നിന്ന് യാത്ര തിരിച്ച ആ പായക്കപ്പൽ കടൽ കാറ്റിനെയും തിരമാലകളെയും അതിജയിച്ച് കൊല്ലം തുറമുഖത്തെത്തിയപ്പോൾ ആ മഹാനുഭാവൻ ഇവിടെ പാദമൂന്നി. നഗരത്തിൽ നിന്ന് അതിവിദൂരമല്ലാത്ത കൊല്ലൂർവിളയെ ആ മഹാനുഭാവൻ തന്റെ കർമ്മ മണ്ഡലമായി തെരെഞ്ഞെടുത്തു. നടപ്പിലും രീതിയിലും വസ്ത്രധാരണത്തിലും ആഭിചാത്യം നിലനിർത്തിയ തങ്ങൾ മനുഷ്യ സ്നേഹത്തിന്റെയും വിനയത്തിന്റെയും പ്രതിരൂപമായിരുന്നു. നാട്ടിലെ സാധാരണക്കാരോടൊപ്പം അവരുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും പങ്ക് കൊണ്ടു. അധികം വൈകാതെ അദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ട "കൊച്ചു തങ്ങളുപ്പാപ്പയായി. തന്റെ കയ്യിലുള്ള തൊക്കെയും കൂടെയുള്ളവർക്കിടയിൽ വിഹിതം വെച്ചു. പലരും തനിക്ക് സമർപ്പിക്കുന്ന സമ്മാനങ്ങൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. കൊച്ചു തങ്ങളുപ്പാപ്പയുടെ ആഗമനത്തിന് മുമ്പേ ഇവിടെ ഇസ്ലാം മത പ്രചാരണം നടക്കുകയും ധാരാളം വിശ്വാസികൾ ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. അവർക്കിടയിൽ ആത്മീയ സാംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുസ്ലിംകൾക്കിടയിൽ പ്രവർത്തിക്കുമ്പോഴും പ്രദേശത്തെ ഇതര വിശ്വാസ ധാരയിലുള്ളവരുമായി സ്നേഹത്തിലും ബഹുമാനത്തിലും വർത്തിക്കുകയും തന്റെ ശിഷ്യന്മാരോട് അപ്രകാരം പെരുമാറാൻ കൽപിക്കുകയും ചെയ്തു. അല്ലാഹു വിന്റെ സച്ചരിതരായ അടിമകളിൽ നിന്ന് സംഭവിക്കാറുള്ള അമാനുഷിക(കറാമത്ത് ) കഴിവുകൾ പലപ്പോഴായി തങ്ങളവറുകളിൽ നിന്നും പ്രത്യക്ഷപ്പെട്ടു. ഇഹലോകവാസം വെടിയുന്നതിന് മുമ്പ് തന്നെ കൊല്ലുർവിളയിലും പരിസരത്തും ഏറെ സ്വീകാര്യനായിത്തീർന്ന മഹാനവർകളെ വിയോഗാനന്തരം കൊല്ലൂർ വിള പള്ളിയുടെ ചാരത്ത് കബറടക്കി. തങ്ങളവർകളുടെ വിയോഗത്തിന് ശേഷവും മഹാനുഭാവനെ സ്നേഹിക്കുന്ന പരസഹസ്രം ജനങ്ങൾ ഖബർ സിയാറത്തിനായി കൊല്ലൂർവിളയിലെത്താറുണ്ട്. തലമുറകൾ തലമുറകൾക്ക് കൈമാറുന്ന ആ ആത്മീയ പുണ്യം പരശ്ശതമാളുകളുടെ സന്ദർശന കേന്ദ്രമാക്കി മഹാനവർകളുടെ മഖാമിനെ മാറ്റുന്നു. കൊല്ലൂർവിളക്കാരുടെ ഏത് പുണ്യകർമ്മവും ആരംഭിക്കുന്നത് ആ മഖാം സിയാറത്തോടെയാണ്. എല്ലാ ദിവസവും സുബ്ഹി ജമാഅത്തിന് ശേഷം നടക്കുന്ന സിയാറത്തിന് നിരവധി ആളുകൾ പങ്കെടുക്കുന്നു. വിദേശയാത്രകൾ, തീർത്ഥയാത്രകൾ എന്നിവയും തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഈ നാട്ടിലെ വിവാഹങ്ങളിൽ പല മണവാളന്മാരും മണ്ഡപത്തിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചു തങ്ങളുപ്പാപ്പയുടെ ഖബർ സിയാറത്ത് ചെയ്യുന്നു. കേരളത്തിലെ ഏറ്റവും പലിയ മുസ്ലിം ജമാ അത്തായ കൊല്ലൂർ വിള ജമാഅത്തിന്റെ നാനോന്മുഖ പ്രവർത്തനങ്ങളുടെ ഊർജ്ജവും ആ ആത്മീയ സാന്നിധ്യം തന്നെയാണ്. ആ മഹാനുഭാവൻ ഈ ലോകത്തോട് വിട പറഞ്ഞത് ഒരു ദുൽഹിജയുടെ അവസാന ദിവസത്തിലായിരുന്നു. ഓരോ വർഷവും മഹാനുഭാന്റെ ഓർമ്മകൾ അയവിറക്കി ദുൽഹിജ്ജയുടെ അവസാന ആഴ്ച കൊച്ചു കോയ തങ്ങളുടെ ആണ്ട് നേർച്ച സംഘടിപ്പിക്കുന്നു. സംബാധനം: (കൊല്ലൂർവിള ചീഫ് ഇമാം മൻസൂർ ഹുദവി) كج تنغض غوثنا سماه في بلادنا السيد محمد با فقيه هو سيد ساداتنا كج تنغض أوليا جنات عدن عالية على الممالك والياء هو سيد ساداتنا أللهم ارفع درجته لديك...

☪️അയിലക്കാട് ശൈഖുനായുടെ മൗലിദിനെ കുറിച്ച് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ🕌 💚ശൈഖുനാ ശംസുൽ ഉലമ (റ) രചിച്ച അയിലക്കാട് മൗലിദ്🕌 തങ്ങളെ തേടിയെത്തുന്ന അനേകങ്ങൾക്ക് ശൈഖുനാ ശംസുൽ ഉലമയും ശൈഖുനാ കമാലുദ്ധീൻ ഇ.കെ ഉമറുൽ ഖാദിരി തങ്ങളും നിർദ്ദേശിച്ചിരുന്നത് തങ്ങളുടെ ശൈഖ് ആകുന്ന ശൈഖുനാ അയിലക്കാട് സഈദ് സിറാജുദ്ധീനുൽ ഖാദിരി (റ) വിന്റെ മൗലിദ് ഓതാൻ ആയിരുന്നു... അയിലക്കാട് ശൈഖുനായുടെ പ്രത്യേക നിർദ്ദേശ പ്രകാരം ആണ് ശംസുൽ ഉലമ അവിടത്തെ ശൈഖിന്റെ പ്രസ്തുത മൗലിദ് രചിക്കക്കുന്നത്... ശൈഖുനാ തൃപ്പനച്ചി ഉസ്താദിന്റെ അടുക്കലേക്ക് വന്നിരുന്നവരെ തൃപ്പനച്ചി ഉസ്താദ് അയച്ചിരുന്നത് ശൈഖുനാ ശംസുൽ ഉലമയുടെ അടുത്തേക്കായിരുന്നു...ശംസുൽ ഉലമ അപ്പോൾ പറഞ്ഞു കൊടുത്തിരുന്നത് അവിടത്തെ ശൈഖ് ആകുന്ന അയിലക്കാട് സിറാജുദ്ധീൻ ശൈഖിന്റെ മൗലിദ് ഓതാൻ ആയിരുന്നു... സിഹ്റിനാലും കണ്ണേറിനാലും പൈശാചിക ബുദ്ധിമുട്ടിനാലും പ്രയാസപ്പെടുന്ന അനേകങ്ങൾക്കാണ് അയിലക്കാട് മൗലിദ് ഉപകരിച്ചിട്ടുള്ളത്...ഇന്നും ദിവസവും നൂറ് കണക്കിന് ആളുകളാണ് ശൈഖുനായുടെ മഖാമിൽ സിയാറത്തിനായി എത്തുന്നത്... മഹാന്മാരുടെ തർബിയ്യത്തിലും തിരുനോട്ടത്തിലും ജീവിക്കാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ,ആമീൻ🤲 മൗലിദ് കിതാബ് വേണ്ടവർ അയിലക്കാട് മഖാമുമായി ബന്ധപ്പെടുക... +918943969313 🕌ശംസുൽ ഉലമ രചിച്ച അയിലക്കാട് മൗലിദ് എല്ലാ ബുധനാഴ്ചയും ഇഷാ നിസ്കാരാനന്തരം അയിലക്കാട് ശൈഖുനായുടെ മഖാമിന് ചാരെ നടക്കുന്നതാണ്... "SA'ADA MEDIA" യൂട്യൂബ് ചാനലിലൂടെ പ്രസ്തുത മൗലിദ് സംഗമത്തിൽ ലൈവായി പങ്കെടുക്കാവുന്നതാണ്... "SAADA MEDIA:-" https://youtube.com/channel/UCeUZR8TF-ky3RZJ1Q9Lup5Q (അയിലക്കാട് ശൈഖുനായുടെ ചരിത്രം) https://youtu.be/QGdEz3QWk-o https://m.facebook.com/story.php?story_fbid=pfbid02kqW9kYetAWqTbGgWGjLoWVt3jzCe7jrg1PLjfccq7uBUCcvWzUUwi3DGYZAjhb6al&id=100015933550257

അൽഹംദുലില്ല. ത്വീബുൽ അറൂസ് പ്രകാശിതമായി. ചങ്ങനാശ്ശേരി പഴയ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹൈദ്രൂസ് കുഞ്ഞുണ്ണി കോയതങ്ങൾ (റ) ളുടെ മൗലിദും ഹാജി മീരാസാഹിബ് വലിയുല്ലാഹിയുടെ തവസ്സുൽ ബൈത്തും പഴയപള്ളിയുടെ ചരിത്ര സംഗ്രഹവും ഉൾകൊള്ളുന്ന ത്വീബുൽ അറൂസ് എന്ന കൃതി ഇന്ന് പ്രകാശനം ചെയ്തു. തൊള്ളായിരം വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പഴയപള്ളിയേയും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നവരെയും പരിചയപ്പെടുത്തുന്ന ഒരു ഗ്രന്ഥം ഇവിടെ വന്നു ചേർന്ന കാലം മുതൽ ആഗ്രഹിച്ചിരുന്നതാണ്‌... റബ്ബ് ഖബൂൽ ചെയ്യട്ടെ.. ഈ അക്ഷരങ്ങൾക്ക് ഒരുപാട് പേരോട് കടപ്പാടുണ്ട്. ആശീർവദിച്ചു അനുഗ്രഹിച്ച ആദരണീയരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ, ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ. നാഥൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. പ്രസാധനം ഏറ്റെടുത്ത ആദരണീയനായ അഷ്റഫ് ഹാജി ന്യൂ അലങ്കാർ ഹൈപ്പർ മാർക്കറ്റ്. നാഥൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ. അക്ഷരങ്ങൾ പകർന്നു തന്ന വന്ദ്യഗുരുക്കന്മാർ, സ്നേഹനിധികളായ മാതാപിതാക്കൾ, മാർഗദർശികളായ മാതുലൻമാർ ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, ഡോ ഫാറൂഖ് നഈമി, ഈ സ്വപ്നത്തിന്റെ ഓരോ ഘട്ടത്തിലും താങ്ങായി നിന്ന പ്രിയപെട്ട അനുജൻ ജാബിർ അഹ്സനി. ചങ്ങനാശ്ശേരി പഴയപള്ളി മഹല്ല് നിവാസികൾ, പരിപാലന സമിതി അംഗങ്ങൾ, ഷാഫി ഫാളിലി ബുർത്തുഖാൽ, കവർ ഡിസൈൻ ചെയ്ത ആത്മമിത്രം അൽ അമാൻ കൊല്ലം സോഷ്യൽ മീഡിയ സുഹൃത്തുക്കൾ തുടങ്ങി, ഈ പുസ്തകവുമായി സഹകരിച്ച എല്ലാവർക്കും നാഥൻ അനുഗ്രഹം ചൊരിയട്ടെ.. മഹാൻമാരുടെ മദദ് നമുക്കേകി സ്വർഗം നൽകട്ടെ ആമീൻ. ✍️ ഡോ. ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി. (ചീഫ് ഇമാം പഴയപള്ളി. ചങ്ങനാശ്ശേരി)

ബദവി മൗലീദ് രചിച്ചവർ 1. പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ 2. വളപ്പിൽ അബ്ദുല്‍ അസീസ് മുസ്‌ലിയാർ 3. പാങ്ങിൽ ഉസ്താദ് 4. എ.പി അബൂബക്കർ മുസ്‌ലിയാർ

⭐താഴെ കാണുന്ന ലിങ്കിൽ പോയാൽ വിവിധ രാജ്യത്ത് നടക്കുന്ന മൗലീദാഘൊഷം വീക്ഷിക്കാൻ പറ്റും. Mawlid around the world ▶Milaad in Sudan http://youtu.be/gAhGlHdbH2k ▶Milaad in Yeman http://youtu.be/lWqBkVeczFA ▶Milaad in Lebanon http://youtu.be/35Zkj8wJDP ▶Milaad in Kuwait http://youtu.be/omh188a5bkY ▶Milaad in Dubai http://youtu.be/Y8mQDQqhLlg ▶Milaad in Malaysia http:/youtu.bejNwdWMHchFw ▶Milaad in Saudi Arabia http://youtu.be/Sigy8S5QoOg ▶Milaad in turkey http://youtu.be/Oshpznh_2qw ▶Milaad in Syria http://youtu.be/zEQPMjOJuVI ▶Milaad in chechniya http://youtu.be/XRVsVamr1IM ▶Milaad in Kosovo http://youtu.be/vSKk5Afr5PA ▶Milaad in Iraq http://youtu.be/Vw_zZsPaqM0http://youtu.be/UcTzs3hwU40 ▶Milaad in Sri Lanka http://youtu.be/5D2du_XSpgo ▶Milaad in Bosnia http://youtu.be/fbuGlcijgkE ▶Milaad in Bulgaria http://youtu.be/irHOmmPIcE4 ▶Milaad in Australia http://youtu.be/L6Y5_k6grsw ▶Milaad in Morroco http://youtu.be/lXE07oBE1rg ▶Milaad in Somalia http://youtu.be/Q7kRfPoumzk ▶Milaad in Libya http://youtu.be/hA4-OgYVTq0 ▶Milaad in Ethiopia http://youtu.be/oOf1vXQwhJM ▶Milaad in Indonesia http://youtu.be/ncjbasV8cP0 ▶Milaad in India http://youtu.be/UGwcA7GlE0Q ▶Milaad in Pakistan http://youtu.be/fMTTUAqIY_I ▶Milaad in Kenya http://youtu.be/NZ0UDs7j2T0 ▶Milaad in Russia http://youtu.be/cMe-2YJfoDw ▶Milaad in Tunisia http://youtu.be/z9YCDcQ4ooQ ▶Milaad in Germany http://youtu.be/Q88NRkU-gP8 ⭕⭕⭕⭕⭕⭕⭕ ----------------------------------

ഏർവാടി ഇബ്രാഹിം ബാദുഷ (റ) നബി ﷺയുടെ പഴിനേഴാം തലമുറയിൽ പെട്ട മദീനയിലെ ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായ സയ്യിദ് അഹ്മദ്(റ) വിന്റെയും ഫാത്തിമ ബീവി(റ)യുടെയും മകനായി ഹി:530 റമളാൻ മൂന്നിനാണ് (ക്രി.1137) ഇബ്രാഹീം ബാദുഷ (റ) ജനിക്കുന്നത്.പതിമൂന്നാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കിയതോടൊപ്പം മതവിഷയങ്ങളും ഭരണനിയമങ്ങളും നന്നായി പഠിച്ചു.രാജകുമാരനാണങ്കിലും മസ്ജിദുന്നവിയായിരുന്നു തന്റെ കേന്ദ്രമായി മഹാൻ തിരഞ്ഞെടുത്തത്. പകൽ നോമ്പും രാത്രി നിസ്കാരവുമായി അവിടെ കഴിഞ്ഞു. ആത്മീയ വിജ്ഞാനത്തിലും തദനുസൃതമായ ജീവിത ചിട്ടയിലും പഠിക്കുകയും വിജ്ഞാനം പകർന്നു കൊടുക്കുകയും പതിവാക്കി. ഇരുപത്തിയഞ്ചാം വയസ്സിൽ വിവാഹിതനായിട്ടും ജീവിതരീതി പഴയപടി തുടർന്നു.ഭർത്താവിനൊത്ത ഭാര്യ തന്നെയായിരുന്നു സയ്യിദത്ത്‌ അലി ഫാത്തിമ എന്ന സൈനബ ബീവി.ആത്മീയതയിലൂടെ ജനസമുദ്ധാരണം ആഗ്രഹിച്ച മഹാന് പിതാമഹനായ റസൂൽ ﷺ സ്വപ്നത്തിലൂടെ പ്രചരണാനുമതി നൽകി. ഒരു രാത്രി ഇബ്രാഹിം ബാദുഷ(റ) ഇശാ നിസ്കാരാനന്തരം പതിവു ദിക്റുകൾ നിർവഹിച്ച് ചിന്താ നിമഗ്നനായി മസ്ജിദുന്നബവിയുടെ വരാന്തയിലിരിക്കവെ അറിയാതെ കണ്ണടഞ്ഞു. സ്വപ്നത്തിൽ റസൂൽ ﷺ പ്രത്യക്ഷപ്പെട്ടു കൊണ്ടു പറഞ്ഞു: മകനേ.. ഇന്ത്യയുടെ വടക്കു ഭാഗത്തുപോയി ഇസ്ലാമിക സന്ദേശമെത്തിക്കുക. ഞെട്ടിയുണർന്ന സയ്യിദിന്റെ കർണ്ണ പുടത്തിൽ ആ ശബ്ദം മാറ്റൊലി കൊണ്ടു. സ്വപ്നത്തിന്റെ ആത്മാനുഭൂതിയിൽ ലയിച്ച സയ്യിദ് അത് പ്രാവർത്തികമാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു. യമൻ, ഈജിപ്ത്, മൊറോക്കൊ എന്നിവിടങ്ങളിലെ മൂവായിരം അനുയായികളോടൊപ്പം മക്കയിൽ ചെന്ന് ഇറാൻ,ഇറാഖ്, ബലൂജിസ്ഥാൻ വഴി ഹിജ്‌റ 557ൽ സിന്ധിലെത്തി. ഇന്ത്യയിലെ ജനങ്ങൾ അന്ധവിശ്വാസങ്ങളിൽ മുഴുകിയിരുന്ന കാലമായിരുന്നു അത്. ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരെ അടിച്ച് കൊന്നിരുന്ന കാലം. സവർണ്ണർ തടിച്ചു കൊഴുക്കുകയും അവർണ്ണർ ചവിട്ടിമെതിക്കപ്പെടുകയും ചെയ്തു.സതി സദാചാരമായി ഗണിക്കപ്പെട്ടിരുന്നു. ഇവിടെയാണ് മനുഷ്യ കാരുണ്യ പ്രവർത്തനം കേന്ദ്രീകരിക്കേണ്ടത് എന്നദ്ദേഹത്തിന് ബോധ്യമായി. യുദ്ധങ്ങൾ “താങ്കൾ അറേബ്യയിൽ നിന്നും ഏതാനും അനുചരന്മാരോടൊപ്പം ഇവിടെ വന്നത് അറിഞ്ഞു. താങ്കളുടെ പുതിയ മതമായ ഇസ്ലാമിൽ ജനങ്ങൾ ആകൃഷ്ടരാവുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ ഭരണം അട്ടിമറിയും. രണ്ട് മതം ഉടലെടുക്കാൻ ഞാൻ അനുവദിക്കില്ല" സിന്ധ് രാജാവ് അഫ്താബ് സിംഗ് ഇങ്ങനെ അറിയിച്ചുകൊണ്ട് സയ്യിദിന് കത്തയച്ചു. കത്തിന് സയ്യിദിന്റെ മറുപടി 'സിന്ധ്' സാമ്രാജ്യത്തിന്റെ അധിപരെ... കത്ത് കിട്ടി. ഞങ്ങളുടെ ദൗത്യവും ഉദ്ദേശവും താങ്കൾ വേണ്ടപോലെ മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു. ഇവിടെ അട്ടിമറി നടത്തി രാജ്യം പിടിച്ചെടുക്കാനോ കുഴപ്പം സൃഷ്ടിക്കാനോ അല്ല ഞങ്ങൾ വന്നത്. അജ്ഞതയിലും അന്ധവിശ്വാസ ത്തിലും കഴിഞ്ഞുകൂടുന്നവർക്ക് അധ്യാത്മിക ജ്ഞാനം നൽകി മാനസിക മോചനം നൽകാനാണ്. ഈ മറുപടി രാജാവിനെ ത്യപ്തിപ്പെടുത്തിയില്ല. വൈജ്ഞാനിക പുരോഗതി ചൂഷണത്തിനറുതി വരുത്തുമെന്നും അത് ഭരണത്തകർച്ചയിലേക്ക് നയിക്കുമെന്നും തീർച്ചയാക്കിയ രാജാവ് ആയുധമെടുത്തു. ആത്മരക്ഷാർത്ഥം മുസ്ലിംകളും ആയുധമെടുക്കേണ്ടി വന്നു. രാജാവ് ദയനീയമായി പരാജയപ്പെട്ടു. തുടർന്ന് വന്ന മെഹ്താബ് സിംഗിനും ജ്യേഷ്ഠന്റെ ഗതി തന്നെ സംഭവിച്ചു. ആശിക്കാതെ ഇബ്രാഹിം ബാദുഷ തങ്ങളുടെ കരങ്ങളിൽ സിന്ധ് ഭരണമെത്തി. പക്ഷേ നിത്യ സുന്ദര സന്ദേശ പ്രചാരണമാണല്ലോ ലക്ഷ്യം. അതിനായുള്ള യാത്ര തുടർന്ന് ഗുജറാത്തിലാണ് അവസാനിച്ചത്. മനുഷ്യനും മൃഗവും തമ്മിൽ അടിസ്ഥാ നപരമായി അന്തരമുണ്ട്. ജീവിതത്തിലും അത് പ്രകടമാവണം. അധികാരം ഒരു വിഭാഗത്തിനെ തളക്കാനുള്ള ആയുധമല്ല. സേവനത്തിന്റെ കവാടമാണ്. സയ്യിദ് പ്രസംഗിച്ചു. പക്ഷേ ഗുജറാത്ത് രാജാവായ ഘോടാസിംഗിന് അടിമകളാക്കി വെച്ച തന്റെ ജനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് തീരെ സഹിച്ചില്ല. അധികാരക്കൊതികൊണ്ട് അന്ധനായ രാജാവ് സയ്യിദിനെതിരെ ആയുധമെടുത്തു. അയാളുടെ അഹങ്കാരത്തിന് ആയുസില്ലായിരുന്നു. ഘോടാസിംഗിന്റെ വധത്തോടെ ഗുജറാത്തും മുസ്ലിംകളുടെ ആധിപത്യത്തിലായി. ഘോടാസിംഗിന്റെ മരണാനന്തരം അധികാരം കയ്യാളിയ ഇംപ്രത് സിംഗ് മുസ്ലിമായി. ആലി ജനാബ് ഇംപ്രത് സിംഗ് എന്ന പേര് സ്വീകരിച്ചു. അതോടെ ഗുജറാത്തിലെ മതപ്രചരണം സുഗമവുമായി. പള്ളികളും ദർസുകളും അവിടെ ധാരാളം ഉയർന്നു. ശാന്തിയുടെ സന്ദേശ വാഹകരായ ഒരു തലമുറ ഉയർന്നു വന്നു. എല്ലാ ചുമതലകളും രാജാവിനെ ഏല്പിച്ചു. സയ്യിദ് സിന്ധിലേക്ക് തന്നെ മടങ്ങി. അവിടെ നിന്നും ജന്മ ഗൃഹത്തിലേക്കും. മുവ്വായിരം അനുയായികളുമായി വന്ന സയ്യിദിന് പകുതി പേരെ മാത്രമെ കൊണ്ടു പോകാനായുള്ളൂ. എന്നാലും രണ്ട് പ്രവിശാല രാജ്യത്ത് വെട്ടം നൽകാൻ കഴിഞ്ഞതിനാൽ സയ്യിദ് വളരെ സന്തോഷിച്ചു. ഹി: 6-ാം നൂറ്റാണ്ടിലെ ഉത്തര ഭാരത സമുദ്ധാരകരുടെ പട്ടികയിൽ ഇബ്രാഹിം ബാദുഷാക്ക് പ്രമുഖ സ്ഥാനമാണുള്ളത്. റഫറൻസ്:കുഞ്ഞി മുഹമ്മദ്‌ ഫൈസി വലിയ പറമ്പ്, ദക്ഷിണേന്ത്യൻ സിയാറത്ത്‌ ഡയറി. ഇർഷാദ് പബ്ലിക്കേഷൻസ്,1998 https://t.me/moulidstudy/2446

ഇബ്നു കസീറി(റ)ന്റെ വിശദീകരണത്തിൽ നിന്ന്: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. 🔸🔸🔸🔰 നബി(സ)യുടെ മൗലിദ്(പ്രകീർത്തിക്കാൻ) നബി തങ്ങൾ തന്നെ പള്ളിയിൽ ഹസ്സാൻ(റ) ന് ഒരു പ്രത്യേക ഇരിപ്പിടം സ്ഥാപിച്ച് കൊടുത്തു എന്ന ഹദീസ് സ്വഹീഹാണ്. ഇന്നത്തെയും, അന്നത്തെയും രീതിയിൽ വ്യത്യാസമുണ്ടായത് കൊണ്ട് മാത്രം ഒരു കാര്യം പിഴച്ച ബിദ്അത്ത് ആകില്ല. 🔻🔻🔻📕 പുത്തനാശയക്കാരുടെ നേതാവ് ഇബ്നു തയ്മിയ്യയുടെ ഇഖ്‌തിളാ‍ (പേജ് 285) ഇങ്ങനെ കാണാം, "ശരഇന്റെ വീക്ഷണത്തില്‍ ബിദ്'അത് എന്ന് പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു" 🔻🔻🔻📚 മൗലിദിന്റെ അടിസ്ഥാനം ബിദ്അത്താണെന്ന് ഇബ്നു ഹജർ(റ) പറഞ്ഞത് ആ അർത്ഥത്തലാണ്.ഇത് തന്നെയാണ് സുന്നി വോയ്സിലും, തഴവ ഉസ്താദും പറഞ്ഞത്.അതിൽ പറഞ്ഞത് അത് മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. 🔻🔻🔻🌷 മൗലിദാഘോഷം തെറ്റാണെങ്കിൽ ഇബ്നു ഹജർ(റ) അത് വിമർശിക്കുമായിരുന്നു.മറിച്ച് സുന്നത്താണെന്നാണ് പറഞ്ഞത്. 🔻🔻🔻🔷 ഹാഫിള് ഇബ്നു ഹജറി (റ)ല്‍ നിന്ന് ഇമാം സുയൂത്വി ഉദ്ധരിക്കുന്നത് കാണുക : “അനുഗ്രഹമായ നബി (സ്വ) യുടെ ജന്മം നിമിത്തമുള്ള അനുഗ്രഹത്തേക്കാള്‍ മറ്റെന്തൊരു അനുഗ്രഹമാണുള്ളത്. അതിനാല്‍ നബി (സ്വ) യുടെ ജന്മദിനം തന്നെ (ആഘോഷത്തിന്) പ്രത്യേകം പരിഗണിക്കേണ്ടതാണ്. പ്രസ്തുത ദിവസം പരിഗണിക്കാതെ വന്നാല്‍ മാസത്തിലെ ഏത് ദിവസത്തിലുമാകാം’ (ഫതാവാ സുയൂത്വി 1/196). മേൽ തെളിവുകളും, വിശദീകരണങ്ങൾ കൊണ്ടും പുത്തനാശയക്കാരുടെ കാപട്യം തുറന്നു കാണിച്ചിരിക്കുന്നു. ഞാൻ ഉദ്ധരിച്ച തെളിവുകൾ ഇല്ലെന്നോ, തെറ്റാണെന്നോ തെളിയിക്കാൻ എല്ലാ മൗലവി മാരെയും വെല്ലുവിളിക്കുന്നു. 🔸🔸🔸🔸

👆🏻#മുത്ത്_നബിയുടെ (സ) മീലാദ് വിപുലമായി നടത്തിയ #മുളഫർ രാജാവിന്റെ മഖ്ബറ - ഇറാഖ് മൗലിദാഘോ ഷവും മുളഫർ രാജാവും 🌹മുളഫർ രാജാവും, മൗലിദാഘോഷവും🌹 ---------------------------- 🔴🔴🔴🌹🔵🔵🔵 മുള ഫർ(റ) എന്ന മഹാനായ ഹിർബൽ ഭരിച്ചിരുന്ന രാജാവിനെ നമ്മുടെ നാട്ടിലെ ചില അലവലാതികൾ നബി(സ)യുടെ മൗലിദ് പരിപാടി നടത്തിയതിന്റെ പേരിൽ മോശക്കാരനായി ചിത്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഒരു മറുപടി എഴുതുന്നത്. 👉ആരോപണം: "മുള ഫർ രാജാവ് എന്നയാളാണ് മാലിദ് എന്ന ബിദ്അത്ത് ആദ്യമായി കൊണ്ട് വന്നത്. അതും ഹിജ്റ 300 ന് ശേഷവും." മറുപടി: 👇 മുളഫർ രാജാവ് മീലാദാഘോഷം വിപുലമായ രീതിയിൽ കൊണ്ട് വന്നപ്പോൾ അക്കാലത്തുള്ള പണ്ഡിതന്മാരോ,ശേഷക്കാരായ പണ്ഡിതരോ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ വിമർശിച്ചതായി കാണാൻ കഴിയില്ല. അപ്രകാരം അഹ്ലു സുന്നയുടെ ഒരു ഇമാമും പറഞ്ഞതായി കാണിക്കാൻ വിമർശകർക്ക് കഴിയില്ല.മറിച്ച് അദ്ദേഹത്തെ അവരെല്ലാവരും പുകഴ്ത്തുകയാണുണ്ടായത്. ബഹു ഇമാം സുര്ഖാനി(റ)പറയുന്നു قال الزقاني أول من احدث فعل ذلك يعني علي هذا الوجه الخاص الموجود اليوم الملك المظفر ابوسعيد صاحب اربل ഇന്ന്‍ കാണുന്ന രീതിയില്‍ നബിദിന പരിപാടി വിപുലീകരിക്കപ്പെട്ടത് ഇര്ബല്‍ ചക്രവര്‍ത്തിയായ മുളഫ്ഫര്‍ രാജാവായിരുന്നു. ��قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059) ... ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം അബീഉല്‍അവ്വയില്‍ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ് . ��قال سبط بن الجوزي في مرآة الزمان حكي لي بعض من حضر سماط المظفر في بعض المولد انه عد فيه خمسة ألاف رأس غنم شواء وعشرة ألاف دجاجة ومأئة فرس ومأئة الف زبدية وثلاثين الف صحن حلوي وكان يحضر عنده في المولد اعيان العلماء والصوفيةفيخلع عليهم ويطلق لهم البخور (جواهر البحار 3/1122) ബഹു ഇബ്ന്‍ അല്‍ ജൌസി അവിടത്തെ "മിര്‍ആത്ത്സ്സമാന്‍ "എന്ന കിത്താബില്‍ മുളഫ്ഫര്‍ രാജാവിന്‍റെ മൌലിദ് സദസ്സില്‍ പങ്കെടുത്ത ആളെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു അവിടെ (ഭക്ഷണത്തിന്നായി )അയ്യായിരം ആട് ,പതിനായിരം കോഴി,നൂര്‍ കുതിര ഒരു ലക്ഷം നെയ്‌ പാത്രം മുപ്പതിനായിരം മധുര പലഹാര പാത്രം എന്നിവ കണ്ടാതായി രേഖപ്പെടുത്തുന്നു അതോടു കൂടി ആ സദസ്സില്‍ പണ്ഡിതരും സുഫികളും മറ്റ് മഹാന്മാരും പങ്കെടുത്തിരുന്നു. ഹിജ്റ 300 ന് മുമ്പുള്ള മഹാൻമാർ ആ രീതയിലുള്ള മൗലിദ് നടത്തിയില്ല എന്ന് മാത്രമാണ് അത് കൊണ്ടുദ്ദേശ്യം. 🔸🔸🔸🔵 . അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ” തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു. അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു: പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”. (തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)

വിക്രമ പാണ്ഡ്യ ന്റെ മകന്‍ ഇന്ദിരാ പാണ്ഡ്യൻ, സർവ്വ സൈന്യാധിപൻ വീര പാണ്ഡ്യൻ,സർവ്വ ആയുധരായ അനേകം പാണ്ഡ്യ പട്ടാളങ്ങൾ ഒരു ഭാഗത്ത്. , അമീര്‍ അബ്ബാസി( റ)ന്റെ കീഴില്‍ ശത്രു സൈന്യത്തിന്റെ പകുതി പോലുമില്ലാത്ത മുസ്ലീം സൈന്യം. പക്ഷേ അവരുടെ ഈമാനിന്റെ കരുത്ത് കൊണ്ട് ഒരു ബദ്റായി മാറുകയായിരുന്നു അവിടെ. സയ്യിദ് ഖാദര്‍ ( റ ) കുതിരപ്പുറത്ത് പറക്കുകയാണ്.ശത്രു ശിരസ്സുകൾ വെട്ടി നിരത്തി പറക്കുന്ന തിനിടയിൽ സുന്ദരപാണ്ഡ്യൻ പാഞ്ഞെത്തി. പക്ഷേ അയാള്‍ ഖാദറോരുടെ വാളിന്നിരയായി. എന്നാല്‍ സുന്ദരപാണ്ഡ്യൻറെ അനുജന്‍ ഇത് കണ്ടു പിന്നില്‍ പതുങ്ങി നിന്നു സയ്യിദ് ഖാദര്‍ ( റ ) നെ ശഹീദാക്കി.. എന്നാല്‍ ,ഈ രംഗം കണ്ട് ഷംസുദീന്‍ ( റ ) പറന്നു വന്നു അവന്റെ ശിരസ്സറുത്തു. രണ്ട് അതിശക്തരായ നേതാക്കള്‍ പോർക്കളത്തിൽ മരിച്ചത് കണ്ട് അനുയായികൾക്ക് അടിപതറി തോറ്റോടി. എന്നാൽ വിക്റമപാണ്ഡ്യന് ഈ തോല്‍വി കടുത്ത പകയിലേക്ക് തന്നെ എത്തിച്ചു. ബാദുഷ ഉപ്പാപ്പയുടെ മകൻ അബൂ താഹിര്‍ (റ)നെ ആയിരുന്നു അയാള്‍ ഉന്നം വെച്ചത്. അടുത്ത വൻ യുദ്ധത്തിന് കോപ്പ് കൂട്ടി സൈനികരെയും കൂട്ടി പുറപ്പെട്ടു. വൈപറിലേക്ക് പുറപ്പെട്ട ശത്രു സൈന്യവും മുസ് ലിം സൈന്യവും തമ്മില്‍ ഏറ്റ് മുട്ടുമ്പോൾ ശത്രു ക്കൾ ഒളിപോരിലൂടെ യുദ്ധതന്തൃം മാറ്റി കൊണ്ടിരുന്നു. ഹസ്രത്ത് ഷംസുദീന്‍ ( റ ) അതിവീരനെ വീഴ്ത്തി. ഇത് കണ്ട ജയസൂര്യ പാണ്ഡ്യൻ ഒളിപോരിലൂടെ ഷംസുദീന്‍ ( റ ) നെ അമ്പൈത് ശഹീദാക്കി. ആ മഹാന്റെ ജനാസ ഏർവാടി യിലേക്ക് കൊണ്ട് പോയി മറമാടി. അമീര്‍ അബ്ബാസ്(റ ) നെ യും ഒളിഞ്ഞിരുന്ന് അമ്പൈതു…അവരും ഷഹീദായി… യുദ്ധം തുടങ്ങി യിട്ട് അമ്പത് ദിവസങ്ങളായി. ധീര യോദ്ധാക്കൾ ഓരോ ദിവസവും പരലോകം പുൽകികൊണ്ടിരുന്നു. അബൂ താഹിര്‍ ( റ ) ന്റെ ഈമാനിന്റെ കരുത്ത് തെളിയിച്ചു മുന്നേറിക്കൊണ്ടിരുന്നു. വിക്രമ പാണ്ഡ്യൻറെ രഥത്തിലേക്ക് ചാടിക്കയറി വെട്ടി യപ്പോൾ അയാളുടെ വലതു കൈ അറ്റ് വീണു. അയാള്‍ ഘോര വനത്തിലൂടെ ഓടി മറഞ്ഞു. അബൂ താഹിര്‍ ( റ ) പിന്നാലെ പാഞ്ഞു. പക്ഷേ അയാളെ കാണാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ഒരു സൈന്യം മുന്നിലേക്ക് എടുത്തു ചാടി. മാരക അസ്ത്രങ്ങൾ പ്രയോഗിച്ചു. അബൂ താഹിര്‍ ( റ ) അവസാന ശ്വാസം വരെ പോരാടി…ആ ധീര യുവാവ് അല്ലാഹു വിലേക്ക് പാറിപ്പറന്നു ….ഇന്നാ ലില്ലാഹ്! ബാദുഷ ( റ ) തങ്ങളും സൈന്യവും വിക്രമ പാണ്ഡ്യ ന്റെ കോട്ട വളഞ്ഞു ശക്തമായ പോരാട്ടം നടത്തി. വിക്രമ പാണ്ഡ്യൻ നിലം പതിച്ചു. പൗത്രമാണിക്യം പട്ടണം ഇസ്ലാമിക ഭരണത്തിന് കീഴിലായി. ‘എർബദ്’ എന്ന പേരില്‍ അറിയപ്പെട്ടു. പിൽകാലത്ത് അത് ‘ഏർവാടി’ യായി മാറി. അങ്ങനെ സമാധാനവും നീതിപൂർവ്വവുമായ 12 വർഷങ്ങൾ കടന്നു പോയി. സ്ഥാനഭൃഷ്ഠനായ തിരുപാണ്ഡ്യൻ മധുരയില്‍ നുഴഞ്ഞു കയറി ബാദുഷ ( റ ) തങ്ങള്‍ ക്ക് എതിരെ തിരിഞ്ഞു. ചതിച്ചു വീഴ്ത്താൻ അവൻ ഒരുമ്പെട്ടു. പെട്ടെന്ന് ശത്രു ക്കൾ ആക്രമണം നടത്തി. പക്ഷേ ബാദുഷ ഉപ്പാപ്പ തളർന്നില്ല. ശക്തമായി പ്രതിരോധിച്ചു. ഒടുവില്‍ തിരുപാണ്ഡ്യൻ ആ ദിവ്യ ജ്യോതിയെ കുത്തി വീഴ്ത്തി. മഹാനവർകൾ ആ രണ ഭൂവിൽ ഷഹീദായി. ..انا للله وانا اليه راجعون ഒരുപാട് കാലം ഏർവാടി ആരാലും അറിയപ്പെടാതെ കാട് മൂടി കിടക്കുക യായിരുന്നു. 18 നൂറ്റാണ്ട് നല്ല ഇബ്രാഹിം എന്ന മഹാനായ വ്യക്തി സ്വപ്നത്തിലൂടെ ബാദുഷ തങ്ങള്‍ ( റ ) നെ കാണുകയും മഖാം ഉള്ള സ്ഥലം അറിയിച്ചു കൊടുക്കുകയും ചെയ്തു. നല്ല ഇബ്രാഹിം എന്നവർ കുടുംബ സമേതം ഏർവാടി യിലേക്ക് താമസം മാറ്റുകയും ചെയ്തു. രാമനാഥപുരത്തെ രാജാവിന് മാറാവ്യാധി പിടിപെട്ടു .കുഷ്ഠം മാറാതെ വന്നപ്പോൾ ഏർവാടി മഖാമിൽ പോയി അവിടുത്തെ മണ്ണ് കലക്കി കുടിച്ചു രോഗം മാറി യത് നാടു മുഴുവന്‍ അറിയുകയും ചെയ്തു.. അതേസമയം രാജ്ഞി ഗർഭം ധരിക്കാതെ ഏർവാടി യിലെ മണ്ണ് കലക്കി കുടിച്ചത് കാരണം കുഞ്ഞു പിറന്നു. വാര്‍ത്ത കേട്ട് ജനങ്ങള്‍ ഏർവാടി യിലേക്ക് കൂട്ടം കൂട്ടമായി എത്താന്‍ തുടങ്ങി. ഏതു കേസും തീരുമാനമാക്കുന്ന കോടതി.അതാണ് ഏർവാടി. ഇന്നും ആ വീര ശുഹദാക്കളുടെ സന്നിധിയിൽ മാനസിക, ശാരീരിക. , രോഗങ്ങള്‍ പേറുന്ന വരും സന്താനങ്ങളില്ലാത്തവരും മതമോ ജാതിയോ വ്യത്യാസമില്ലാതെ വന്നു ഉദ്ദേശ്യം സാധിച്ചു മടങ്ങുന്നു. അതിനേക്കാളുപരി ലക്ഷോപ ലക്ഷം ഹൃദയങ്ങളില്‍ ഈമാനിന്റെ അടിത്തറ യായ തൗഹീദ് പാകി ഇസ്ലാമിന്റെ വെന്നിക്കൊടി പാറിപ്പറത്തിയ ‘ ഇന്ത്യ യിലെ മക്ക’ എന്ന പേരില്‍ അറിയപ്പെട്ട ഏർവാടി നഗരി എന്നും മുഅ്മിനുകളുടെ ഹൃദയം ത്രസിപ്പിക്കുന്ന കേന്ദ്രമാണ് . “അല്ലാഹു വിൻറെ മാർഗ്ഗത്തിൽ ഷഹീദായവർ എന്നെന്നും അവര്‍ ജീവിക്കുന്നവരാണ് . രക്ഷിതാവിന്റെ അടുക്കൽ അവർക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കും” അല്ലാഹു നമുക്കും നമ്മെ സ്നേഹിക്കുന്നവർക്കും പരിശുദ്ധ രായ സുൽതാനുശ്ശഹീദ് ഇബ്രാഹിം ബാദുഷ ( റ ) തങ്ങളുടെ യും ഏർവാടി ശുഹദാക്കളുടെയും ഹഖിനാൽ ഈമാൻ യഖീൻ ആക്കി തരട്ടെ. .. ആമീന്‍!

ഏർവാടി ഹിജ്റ 630 റമദാൻ 3… മദീനയിലെ തിരുനബി ( സ ) തങ്ങളുടെ കുടുംബ പരമ്പരയിലെ സയ്യിദ് അലിയുടെയും സയ്യിദ: ഫാത്തിമയുടെയും മകനായിട്ടാണ് ബഹുമാന്യരായ സയ്യിദ് സുൽത്താനുശ്ശഹീദ് ഇബ്രാഹീം ബാദുഷ തങ്ങള്‍ ജനിച്ചത്. തികഞ്ഞ ഭക്തിയും ദീനീബോധവും സത്യസന്ധതയും പക്വതയും നിറഞ്ഞ ഒരു ഉത്തമ പുരുഷനായിട്ടാണ് മാതാപിതാക്കൾ വളർത്തിയത്. മദീനയിലെ അന്നുണ്ടായിരുന്ന യുവാക്കളിൽ വെച്ച് ഏറ്റവും ആദരണീയനായ യുവാവായിരുന്നു മഹാനവർകൾ. തൗഹീദീ മാർഗ്ഗത്തിൽ ജന മനസ്സുകളെ അല്ലാഹു വിലേക്ക് അടുപ്പിക്കുകയും ദീനീബോധവും വിജ്ഞാനങ്ങൾ പഠിപ്പിക്കുകയും ചെയ്തു മദീനയിൽ കഴിയവെ , പിതാമഹനും ലോകത്തിന്റെ നേതാവമായ പുണ്യ ഹബീബ് ( സ ) തങ്ങൾ വന്നു കൊണ്ട് പറഞ്ഞു : “താങ്കളുടെ പ്രബോധന ദൗത്യം അങ്ങകലെ ‘ഹിന്ദി’ ലാണ്. എത്രയും പെട്ടെന്ന് ബഹുദൈവാരാധനകരുടെ കൂടാരമായ ഇന്ത്യ യില്‍ പോയി തൗഹീദിന്റെ പ്രകാശം ജനങ്ങളിലെത്തിക്കുക!”..മഹാനായ ഇബ്രാഹിം ബാദുഷ തങ്ങള്‍ ആയിരക്കണക്കിന് സൈനികരെയും കുടുംബാംഗങ്ങളെയും കൂട്ടി ഇറാന്‍, ഇറാഖ് , ബലൂചിസ്ഥാൻ വഴി ഇന്ത്യ യിലേക്ക് നീങ്ങി. അഫ്താബ് സിംഗ് എന്ന ഏകാധിപതിയായിരുന്നു സിന്ധ് പ്രദേശം ഭരിച്ചിരുന്നത്. ബാദുഷ( റ ) തങ്ങള്‍ ഓരോ സംഘങ്ങളെ വേർ തിരിച്ചു ഓരോ സ്ഥലങ്ങളിലേക്ക് നിയോഗിച്ചു ദഅവത്ത് നടത്തി കൊണ്ടിരുന്നു. ധാരാളം ആളുകള്‍ ദീനിലേക്ക് ഒഴുകി കൊണ്ടിരുന്നു. പക്ഷേ ഛത്രാതിപതിയായ അഫ്താബ് സിംഗ് മഹാനവർകൾക്ക് വളരെ കഠിനവും പ്രയാസമേറിയതുമായ തിരിച്ചടി നല്‍കാന്‍ തീരുമാനം എടുത്തു. രാജാവ് വലിയ ഒരു സന്നാഹവുമായി യുദ്ധത്തിനൊരുങ്ങി. ആ യുദ്ധത്തിൽ രാജാവ് കൊല്ലപ്പടുകയും സഹോദരന്‍ മെഫ്താബ് സിംഗ്‌ രാജാവാകുകയും മഹാനവർകളോട് യുദ്ധം ചെയ്ത് പരാജയം സംഭവിച്ച് കൊല്ലപ്പടുകയും ചൈതു. സിന്ധ് കീഴടക്കിയ ഇബ്രാഹിം ബാദുഷ തങ്ങള്‍ ഗുജറാത്തി ലേക്ക് പ്രവേശിച് ദഅവത്ത് ചെയ്തു. ധാരാളം ആളുകള്‍ പരിശുദ്ധ ഇസ് ലാമിലേക്ക് വന്നു കൊണ്ടിരുന്നു. അക്കാലത്ത് ഗുജറാത്തിലെ ഭരണാധികാരി ഘോടാസിംഗ് മഹാനവർകൾ ക്കെതിരെ തിരിയുകയും ഒരു വലിയ യുദ്ധം തന്നെ ഉണ്ടാവുകയും രാജാവ് വധിക്കപ്പടുകയും ചെയ്തു. പിന്നീട് വന്ന കിരീടവകാശി ഇംപൃത് സിംഗ് ഇസ്ലാം സ്വീകരിക്കുകയും ആലി ജനാബ് എന്ന പേരില്‍ ഗുജറാത്തിലെ അമീറായി നിയോഗിക്കുകയും ചെയ്തു. അതേസമയം സിന്ധിൽ ദുൽഫുഖാർ അലി ഖാനെ അമീറാക്കുകയും ചെയ്തു. പിന്നീട് ബാദുഷ തങ്ങള്‍ മദീനയിൽ തിരിച്ചു പോയി. പഴയ പോലെ ദീനീദഅവത്തുമായി പോകവെ ഗവര്‍ണര്‍ ആയിരുന്ന പിതാവ് വഫാതാവുകയും ആ സ്ഥാനം ഏറ്റെടുക്കേണടി വരികയും ചെയ്തു.പക്ഷേ വീണ്ടും തിരുനബി ( സ ) തങ്ങളുടെ നിർദ്ദേശമനുസരിച്ച് ഇന്ത്യ യിലേക്ക് വരികയാണ് ഉണ്ടായത്. തെക്കേ ഇന്ത്യയിലെ ഏറ്റവും ക്രൂരനായ ഭരണാധികാരി പാണ്ഡ്യ രാജാവ് വിക്രമ പാണ്ഡ്യ നായിരുന്നു. അയാളുടെ കരുത്തുറ്റ സൈനികബലത്തോട് പൊരുതുവാനുൾള ആളും അര്‍ഥവും തുർക്കി ഭരണാധികാരി ‘മഹ്‌മൂദ്‌ ബാദുഷ’ യോട് ആവശ്യപ്പെട്ടു. ഹിജ്റ 681 ഇബ്രാഹിം ബാദുഷ ( റ ) ടെയും അമീര്‍ അബ്ബാസിന്റെയും നേതൃത്വത്തിലാണ് ഇന്ത്യയിൽ എത്തിയത്. 3 ഡോക്ടര്‍മാരും നിരവധി യുവാക്കളും ബാദുഷ ഉപ്പാപ്പായുടെ മക്കളായ സയ്യിദ് ശ്ശഹീദ്അബൂ താഹിര്‍ ( റ ) 18 വയസ്സ്, സൈനുൽ ആബിദീൻ( റ ) 8 വയസ്സ്, വനിതകളും സയ്യിദന്മാരും സൈന്യത്തിൽ ഉൾപ്പെട്ടിരുന്നു. ജിദ്ദ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കേരളത്തിലെ കണ്ണൂര് കടപ്പുറത്തെത്തി. അന്നത്തെ രാജാവ് ബാദുഷ( റ ) തങ്ങള്‍ ക്ക് ദീനീബോധനം നടത്താന്‍ എല്ലാ സഹായങ്ങളും നല്‍കി. അങ്ങനെ കണ്ണൂരിലും പരിസരപ്റദേശങ്ങളിലും തൗഹീദ് പ്രചരിപ്പിച്ചു. കൊച്ചി, ആലപ്പുഴ, വിഴിഞ്ഞം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നീങ്ങുകയും ദൗത്യം നിര്‍വ്വഹിച്ച് തമിഴ് നാട്ടിലെ കായൽപട്ടണത്തെത്തുകയും‍ ചെയ്തു. പാണ്ഡ്യ രാജ്യം മൂന്ന് നാടുകള്‍ ഉൾപ്പെട്ടിരുന്നു. തിരുനെൽവേലി, മധുര,രാമനാഥപുരം എന്നിവ. പാണ്ഡ്യ ന്റെ മരണത്തിന് ശേഷം മക്കളായ കുലശേഖര പാണ്ഡ്യൻ തിരുനെൽവേലിയും തിരുപാണ്ഡ്യൻ മധുരയും വിക്രമ പാണ്ഡ്യൻ രാമനാഥപുരവും വീതം വെച്ച് ഭരിക്കാന്‍ തുടങ്ങി യിരുന്നു. ശൈഖവർകൾ കുലശേഖര പാണ്ഡ്യ ന്റെ സ്ഥലമായ തിരുനെൽവേലി യിലെത്തി.. ദീനിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരുന്നു. രാജാവ് സഹായങ്ങള്‍ ചെയ്തു കൊടുത്തു. അവിടെ ഫത്ഹാക്കിയ ശേഷം മധുര യിലേക്ക് നീങ്ങി. പക്ഷേ തിരു പാണ്ഡ്യൻ ശൈഖവർകൾക്ക് നേരെ വൻ സൈന്യത്തെ ഒരുക്കി യുദ്ധം ചെയ്തു. ..ആ സമയം ചോളൻമാർ മധുര ആക്രമിച്ചു. തിരുപാണ്ഡ്യൻ തോറ്റോടി. ബാദുഷ ഉപ്പാപ്പയും മുരീദുമാരും ദൗത്യവുമായി മധുര യിലെത്തി. അതേസമയം വീരപാണ്ഡ്യനും വിക്രമ പാണ്ഡ്യ നും വലിയ ഒരു സന്നാഹവുമായി യുദ്ധത്തിനൊരുങ്ങി വൈപറിലെത്തി. ഇതറിഞ്ഞ ബാദുഷ തങ്ങള്‍ ഭൂരിപക്ഷം സൈനികരെയും കൂട്ടി വൈപറിലേക്ക് കുതിച്ചു. മധുരയിലെ നേതൃത്വം സിക്കന്തർ ബാദുഷ ( റ ) നെ ഏല്പിച്ചു.