മൗലിദ് പഠനം
الذهاب إلى القناة على Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
إظهار المزيد1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
1 380
حكمة المولد
الْموْلدُ هُوَ شُكْرٌ للهِ تعالى عَلَى أنَّهُ أَظْهَرَ مُحَمَّدًا في مِثْلِ هَذا الشَّهر، لَيْسَ عِبَادَةً لِمُحَمَّدٍ : نَحْنُ لا نَعْبُدُ مُحَمَّدًا وَلا نَعْبُدُ شَيْئًا سِوى اللهِ، لَكِنْ نُعَظِّمُهُ تَعْظيمًا فَقَط، نُعَظِّمُ مُحَمَّدًا أَكْثَرَ مِنْ غَيْرِهِ مِنَ الأَنبياءِ والْمَلائِكَةِ، ثُمَّ نُعَظِّمُ كُلَّ الأَنْبياءِ ولا نَعْبُدُ واحِدًا مِنْهُم، لا نَعْبُدُ مُحَمَّدًا ولا أَيَّ مَلَكٍ وَلا أَيَّ نَجْمٍ ولا الشَّمْسَ ولا القَمَرَ، نِهَايَةُ التَّذَلُّلِ عِنْدَنا لله، نَضَعُ جِباهَنا بِالأرْضِ وَنُقَدِّسُهُ، نِهايةُ التَّذَلُّلِ هِيَ العِبادَةُ، هَذِهِ نَحْنُ لا نَفْعَلُها لِسَيِّدِنا مُحَمَّدٍ، إِنَّما نَحْنُ عِبادَتُنا للهِ، نَحْنُ لا نَعْبُدُ مُحمَّدًا بَلْ نَعْتَبِرُ مُحَمَّدًا دَاعِيًا إلى اللهِ، هَدَى النَّاسَ وَيَسْتَحِقُّ التَّعْظيمَ، أَقَلَّ مِنَ العِبادَةِ، أَقَلَّ مِنْ أَنْ يُعْبَدَ، واللهُ تعالى امْتَدَحَ الَّذينَ ءامنُوا بِهِ صلى الله عليه وسلم وَعَزَّرُوهُ أي عظَّمُوهُ فَقالَ عَزَّ وَجَلَّ { فَالَّذِينَ ءامَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذي أُنْزِلَ مَعَهُ أُولئِكَ هُمُ الْمُفْلِحُون } [سورة الأعراف، 157].
1 380
*കോട്ടക്കര ഇബ്റാഹീം കുട്ടി മുസ്‌ലിയാര്‍(ഖ സി)*
➖➖➖➖➖➖
തെക്കന്‍ കേരളത്തിലെ പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്നു *കോട്ടക്കര ഉസ്താദ്* എന്നറിയപ്പെട്ടിരുന്ന *കോട്ടക്കര ഇബ്റാഹീം കുട്ടി മുസ്‌ലിയാര്‍(ഖ സി)* അവർകളുടെ ആണ്ടുദിനം.
അബ്ദുര്‍റഹ്‌മാന്‍ - ഫാത്തിമ കുഞ്ഞ് ദമ്പതികളുടെ മകനായി 1908ല്‍ കാഞ്ഞിരപ്പുഴയിലാണ് ഉസ്താദിന്റെ ജനനം.
മഹാനായ *ശൈഖുല്‍ അസാതീദ് മൂപ്പര്‍ മുസ്‌ലിയാര്‍(ഖ സി)* അവര്‍കളാണ് ഉസ്താദിന്റെ പ്രധാന ഉസ്താദും വഴികാട്ടിയും. എല്ലാ വിജ്ഞാന ശാഖകളിലും വിശിഷ്യാ ഫിഖ്ഹിലും നഹ് വിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.
കാഞ്ഞിപ്പുഴ, വളവുപച്ച, കണിയാപുരം, കായംകുളം, കറ്റാനം, ചിറ്റുമൂല എന്നിവിടങ്ങളിൽ ദര്‍സ് നടത്തിയിട്ടുണ്ട്.
ആകര്‍ഷണീയമായ പെരുമാറ്റം, സൂക്ഷ്മത നിലനിര്‍ത്തിയ ഇടപാടുകള്‍, ലാളിത്യ ജീവിതം, വിനയാന്വിതനായ സ്വഭാവം, ദീനി വിഷയങ്ങളിലെ കണിശത എന്നിങ്ങനെ ഉഖ്റവിയ്യായ ആലിമിന്റെ ലക്ഷണങ്ങളൊത്തിണങ്ങിയ മഹാനുഭാവനായിരുന്നു കോട്ടക്കര ഉസ്താദ്.
അറബി കവിത രചനയില്‍ അഗ്രഗണ്യനായിരുന്നു ഉസ്താദ്. അതുപോലെ നിരവധി രചനകളും അവിടുന്ന് നിര്‍വ്വഹിച്ചിട്ടുണ്ട്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളായ *മുതഫര്‍രിദ്, നൂറുല്‍ അബ്‌സാര്‍ ഇവയുടെ സംക്ഷിപ്തമായി അല്‍ഇനാറ എന്ന ഗ്രന്ഥം, അല്‍ജലീലാനി എന്ന കിതാബ്, ബദ്രീങ്ങൾ, കരുനാഗപ്പള്ളി ശൈഖ് ഹസനുബ്‌നു അലീ(റ), ശഹീദാര്‍ പള്ളിയിലടങ്ങിയ ജിഫ്രി തങ്ങള്‍ തുടങ്ങിയ മഹാന്മാരെ കുറിച്ചുള്ള മൗലിദുകള്‍* എന്നിവ രചനകളില്‍ പ്രധാനപ്പെട്ടവയാണ്.
അവിടുന്ന് ദര്‍സ് നടത്തിയിരുന്ന വളവുപച്ചയില്‍ സിറാജുല്‍ ഇസ്‌ലാം അറബിക് കോളേജ് സ്ഥാപിച്ചിട്ടുണ്ട്. പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി, വാക്കേല്‍ അബ്ദുല്‍കരീം മുസ്‌ലിയാര്‍, ആലംകോട് സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മഖ്ദൂമിയ്യ ദഅവാ കോളേജ് അക്കാദമിക് ഹെഡ് ആയിരുന്ന മര്‍ഹൂം പെരിങ്ങമല യൂസുഫ് സാര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസ്തഫാ മുസ്‌ലിയാര്‍ തുടങ്ങി പേരുകേട്ട ധാരാളം ശിഷ്യഗണങ്ങളെ ദീനി ദഅവാ രംഗത്ത് ഉസ്താദ് സംഭാവന ചെയ്തു.
ജീവിതത്തില്‍ ദീനി വിഷയങ്ങളിലുള്ള ജാഗ്രതയെ സൂചിപ്പിക്കുന്ന തിയറ്റര്‍ സംഭവം സുപ്രസിദ്ധമാണ്. വളവുപച്ചയില്‍ ഒരു തിയറ്റര്‍ സ്ഥാപിക്കുന്നുവെന്ന് കേട്ടപാടെ ഉസ്താദ് മുതഅല്ലിമീങ്ങളെ ഒരുമിച്ച് കൂട്ടി അത് തുടങ്ങാതിരിക്കാന്‍ ആത്മാര്‍ത്ഥമായി ദുആ ചെയ്തു. ആ പ്രാര്‍ത്ഥനക്ക് ഫലം കണ്ടു. ഉല്‍ഘാടന ദിവസം തന്നെ പ്രദര്‍ശനത്തിന് ഒരുങ്ങവെ വലിയ പൊട്ടിത്തെറിയോടു കൂടെ തിയറ്റര്‍ അവസാനിക്കുകയും ചെയ്തു.
ഹി.1389 ജമാദുല്‍ അവ്വല്‍ 1 (16/07/1969) ന് തന്റെ 63-ാം വയസ്സില്‍ ഉസ്താദ് വിടപറഞ്ഞു.
അവസാനമായി സേവനമനുഷ്ഠിച്ച കരുനാഗപ്പള്ളി ചിറ്റുമൂല ജുമുഅത്ത് പള്ളിക്ക് സമീപം അന്ത്യ വിശ്രമം കൊള്ളുന്നു. അല്ലാഹു മഹാനോരുടെ ദറജ ഉയർത്തട്ടെ ആമീൻ
1 380
*ഇ. കെ അബ്ദുല്ല മുസ്‌ലിയാർ(ന.മ).*
✨✨✨✨
കേരളത്തിൽ സുന്നത്ത് ജമാഅത്തിന്റെ വളർച്ചയിൽ വലിയ സേവനങ്ങൾ അർപ്പിച്ച ഇ.കെ കുടുംബത്തിലെ ഇളയ സഹോദരൻ ഇ.കെ അബ്ദുല്ല മുസ്‌ലിയാർ(ന.മ). ജ്യേഷ്ഠന്മാരായ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ(ഖ), കമാലുദ്ദീൻ ഇ.കെ ഉമർഹാജി(ന.മ), ഇ.കെ ഹസൻ മുസ്‌ലിയാർ(ന.മ) തുടങ്ങിയവരുടെ കീഴിലായിരുന്നു പഠനം. വലിയ ചികിത്സകനും അറബി കവിയുമായിരുന്ന മഹാൻ ധാരാളം രചനകൾ നിർവഹിച്ചിട്ടുണ്ട്. ജേഷ്ഠന്മാരായ കമാലുദ്ദീൻ ഇ.കെ ഉമർ ഹാജി(ന.മ), മുറ്റിച്ചൂർ അഹമ്മദ് ഹാജി(ന.മ) എന്നിവരുടെ മൗലിദ്, പറമ്പിൽ പള്ളി മഖാം പരിസരത്ത് അന്ത്യവിശ്രമംകൊള്ളുന്ന മംഗലാപുരം തങ്ങളെ കുറിച്ച് ജാലിബത്തുൽ അറബ് വജാലിയത്തുൽ കുറൂബ് എന്നപേരിൽ മൗലിദ്, മടവൂർ സി എം വലിയുള്ളാഹി(ഖ.സി) അവർകളെ തവസ്സുൽ ചെയ്തുള്ള പ്രശസ്തമായ ‘നഹ്മദുല്ലാഹൽ മുജീബ കുല്ല ദഅ്വാത്തിൻ…’ എന്ന് തുടങ്ങുന്ന ബൈത്തും മൗലിദിന്റെ ചില ഭാഗങ്ങളും തുടങ്ങിയവ ചിലതാണ്.
ചാവക്കാട് പുന്നയിലാണ് ദർസ് നടത്തിയിരുന്നത്. നീണ്ട അരനൂറ്റാണ്ടുകാലം (45 വർഷം) ഇവിടെ തന്നെ സേവനം ചെയ്ത മഹാൻ 2012 മാർച്ച് 21ന് (റബീഉൽആഖിർ 27) വിടപറഞ്ഞു. പറമ്പിൽപള്ളി മഖാമിൽ പിതാവ് കോയട്ടി മുസ്‌ലിയാർക്ക് തൊട്ടടുത്തു തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്…
1 380
ഭാഷാ സംസ്ഥാന വിഭജനത്തിൽ തിരുവിതാംകൂർ മുസ്‌ലിംകൾക്ക് യഥാർത്ഥത്തിൽ നഷ്ടപ്പെട്ടത് അവരുടെ ചരിത്രത്തിൻ്റെ അടിവേരുകളാണ്. അത്രമാത്രം ചരിത്ര പ്രസക്തമായ നിരവധി ശിലാ രേഖകളും തെളിവുകളും ഖബറുകളും ശിലാ നിർമിത മസ്ജിദുകളും നിറഞ്ഞ പ്രദേശമാണ് കേരളം തമിഴ്നാടിന് വിട്ടുകൊടുത്ത കന്യാകുമാരി ജില്ല.
തേങ്ങാപട്ടണം, കുളച്ചൽ, തിരുവിതാംകോട്, കോട്ടാർ എന്നിവിടങ്ങളിൽ ദ്രാവിഡ - ഇസ്‌ലാമിക് ആർക്കിടെക്ചർ മാതൃകയിൽ നിർമിക്കപ്പെട്ട പഴക്കമേറെയുള്ള കല്ലു നിർമിത പള്ളികളിൽ പലതും അറിയപ്പെടുന്നത് മാലിക്കു ബ്നു ദീനാർ മസ്ജിദ് എന്നാണ്. ഇവയുടെ വിശദ ചരിത്രവും കാലഗണനയുമെല്ലാം സമർഥിക്കുന്ന ആധികാരിക തെളിവുകൾക്ക് ഇനിയും ഗവേഷണങ്ങൾ വേണ്ടതുണ്ട്. രിസാലത്തു ളുഹൂരിൽ ഇസ്‌ലാം ഫീ ദിയാരി മലൈബാർ എന്ന കൃതി എഴുതിയ മാലിക്കു ബിൻ മുഹമ്മദ് (റ) ഖബറടക്കം ചെയ്യപ്പെട്ടിരിക്കുന്ന സ്ഥലമാണ് തിരുവിതാംകോട് . മലബാറിലെ ഇസ്‌ലാമിൻ്റെ ആഗമനം വിവരിക്കുന്ന ഈ കൃതി കണ്ണൂർ മാടായി പള്ളിയിൽ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. മലബാറിൻ്റെ അതിർത്തി കന്യാകുമാരി വരെയാണെന്ന് സഞ്ചാര കൃതിയായ രിഹ്‌ലയിലെ ഇബ്നു ബത്തൂത്തയുടെ പരാമർശം ഇവിടെ പ്രസക്തമാണ്.
അര നൂറ്റാണ്ടിലേറെ തിരുവിതാംകോട് പള്ളിയിൽ ഇമാം പദവി അലങ്കരിച്ച ഷാഹുൽ ഹമീദ് അൻവരി ആലിം സാഹിബ് യാത്രയാക്കുമ്പോൾ ഞങ്ങൾക്ക് സമ്മാനിച്ചത് അദ്ദേഹത്തിൻ്റെ ചരിത്ര ശേഖരത്തിൽ നിന്നെടുത്ത മാലിക്കു ബിൻ മുഹമ്മദ് മൗലിദിൻ്റെ കൈയ്യെഴുത്തു പ്രതി ആയിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതവും സന്ദേശവും അറബിയിൽ വിവരിക്കുന്ന ഈ മൗലിദിൻ്റെ രചയിതാവ് കായൽ പട്ടണം സ്വദേശിയായ ശൈഖ് ഇസ്മായിൽ നഹ് വിയാണ്.
മലയാളത്തിൻ്റെയും തമിഴിൻ്റെയും ഭാഷയും സംസ്കാരവും ഒത്തിണങ്ങുന്ന തിരുവിതാംകൂർ ഭരണ സിരാകേന്ദ്രമായിരുന്ന പ്രദേശത്തെ ഈ പ്രത്യേക നാട്ടിൽ നിന്ന് കണ്ടെടുക്കേണ്ട ധാരാളം ചരിത്ര വേരുകൾ ഇനിയും ബാക്കിയുണ്ട്. ഈ മേഖലയിലേക്ക് പുതുതലമുറ ചരിത്ര വിദ്യാർഥികളുടെയും ഗവേഷകരുടെയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിലാവശ്യമാണ്.
1 380
മൂന്നിയൂർ കളിയാട്ടക്കാവ് ഉത്സവത്തിന് ഇടവ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയെന്ന തിയ്യതി കുറിച്ചത് തങ്ങളായിരുന്നു. മറ്റു മതസ്ഥരുമായി ഇത്തരത്തില് ഊഷ്മള ബന്ധം സ്ഥാപിച്ച തങ്ങളെ പക്ഷേ, ബ്രിട്ടീഷ്ജന്മി മിതത്വമുളള ചരിത്രകാരന്മാർ വികലമായി ചിത്രീകരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണതയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.
മലബാറിലെ ജനങ്ങൾക്കിടയിൽ സജീവമായി ഇടപെട്ട ജനനായകൻ എന്നതിലുപരി മമ്പുറം തങ്ങളെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ജീവിതമായിരുന്നു. ആദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആത്മീയതയുടെ മധുരം നുണഞ്ഞ തങ്ങൾ ഖാദിരി ത്വരീഖത്തിന്റെ ശാഖയായ ബാഅലവി ത്വരീഖത്തായിരുന്നു പിന്തുടർന്നത്.
പഴമയുടെ മഹിമമായാതെ നിൽ ക്കുന്ന മമ്പുറം തങ്ങളുടെ ഓല മേഞ്ഞ വീട് കാണാൻ സന്ദർശകരുടെ പ്രവാഹം തന്നെയാണ്. മമ്പു തങ്ങൾ താമസിച്ചിരുന്ന വീട് മഖാമിന് സമീപത്തെ ഒറ്റക്കാമൽ ജുമാ മസ്ജിദിന് മുൻവശത്താണ്.
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ചരിത്രപെരുമയുമായി മഹിമ മായാതെയാണ് ഓല മേഞ്ഞ വീട് നിലകൊള്ളുന്നത്.തങ്ങളുടെ പാദം പതിഞ്ഞ കല്ലും വീട്ടിലുണ്ട്
തങ്ങളുടെ മകൻ സയ്യിദ് ഫസൽ തങ്ങളെ ബ്രിട്ടീഷുകാർ അറേബ്യയിലേയ്ക്കു നാടുകടത്തുകയുണ്ടായി. ചേറൂർ പടയിൽ യുദ്ധമുഖത്ത് വീരപോരാട്ടം നടത്തി യുദ്ധക്കളത്തിൽ നിറഞ്ഞുനിന്ന സമയത്ത് ബ്രിട്ടീഷുകാരിൽ നിന്നേറ്റ വെടിയുണ്ടകളായിരുന്നു തങ്ങളുടെ അവശതക്ക് ഒരു കാരണം. ക്രിസ്തു വർഷം 1844 (ഹിജ്റ 1260)ൽ 90-ആം വയസ്സിൽ മമ്പുറം തങ്ങൾ മരണമടഞ്ഞു.
1 380
💦
മമ്പുറം തങ്ങൾ
💨💦💨💦💨💦💨💦💨💦💨💦💨💦💨
കേരളത്തിലെ മുസ്ലീങ്ങളുടെ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു മമ്പുറം തങ്ങൾ. യഥാർത്ഥ പേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ.തങ്ങളുടെ കുടുംബവേരുകൾ പ്രവാചക പുത്രി ഫാത്വിമയിൽ സന്ധിക്കുന്നതായി പറയപ്പെടുന്നു . ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ യമനിലെ ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം.പിതാവ്:മുഹമ്മദുബ്നു സഹ്ൽ മൗല ദവീല. മാതാവ്:ഫാത്വിമ ജിഫ്രി. മാതാപിതാക്കൾ സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതിനാൽ തന്റെ ഒരു അമ്മായിയുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടിയ തങ്ങൾ,17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കേരളത്തിലേക്ക് വന്നു. കോഴിക്കോട്ടെ ശൈഖ് ജിഫ്രിയുടെ അഭ്യർഥനപ്രകാരമാണ് ഈ യാത്ര എന്ന് പറയപ്പെടുന്നു.കുറച്ചുകാലം കോഴിക്കോട് താമസിച്ച സയ്യിദലവി തങ്ങൾ പിന്നീട് മമ്പുറത്തെത്തി അവിടെ സ്ഥിരതാമസമാക്കി. അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത് ശൈഖ് ഹസ്സൻ ജിഫ്രിയുടെ മകൾ ഫാത്വിമയെയാണ് സയ്യിദലവി തങ്ങൾ വിവാഹം ചെയ്തത്.
മതവിജ്ഞാനവും അറബിഭാഷയും ചെറുപ്പത്തിലേ പഠിച്ചു. 1769ൽ വളർത്തു മ്മയുടെ അനുമതിയോടെ മുഖല്ലാ തുറമുഖത്തു നിന്ന്, മലബാറിലേക്ക് കപ്പലേറി കോഴിക്കോട്ടെത്തി. ബന്ധുവായ ശൈഖ് ജിഫ്രിയുടെ
നിർദേശപ്രകാരമായിരുന്നു ഈ യാത്ര. കോഴിക്കോട്ടെത്തിയ അലവി തങ്ങളെ ശൈഖ് ജിഫ്രി മമ്പുറത്തെത്തിച്ചു. അന്നദ്ദേഹത്തിന് പതിനേഴ് വയസ്സ്. ഖാദി ജമാലുദ്ദീന് അടക്കമുള്ള പ്രമുഖരുമായി പരിചയത്തിലായ തങ്ങൾ മമ്പുറത്ത് തന്നെ താമസമാക്കി. ശൈഖ് ഹസൻ ജിഫ്രിയുടെ മകൾ ഫാതിമയെ വിവാഹം ചെയ്തതോടെ ഭാര്യാഗൃഹത്തിലേക്ക് താമസം മാറി. പിന്നീട് `മാളിയേക്കൽ' എന്ന സ്വന്തം ഭവനം പണിതു. ആദ്യഭാര്യയിൽ രണ്ടു പെണ്മക്കൾ ജനിച്ചുവെങ്കിലും ആദ്യത്തെ മകൾ മരണപ്പെട്ടു. ആദ്യ ഭാര്യയുടെ മരണത്തെ തുടർന്നു കൊയിലാണ്ടിയിലെ സയ്യിദ് അബൂബക്ര് മദനിയുടെ പുത്രി ഫാതിമയെ വിവാഹം ചെയ്തു. ഈ ഭാര്യയിലാണ് പ്രഗത്ഭനായ സയ്യിദ് ഫദ്ല് പൂക്കോയ തങ്ങൾ ജനിച്ചത്. പൊന്മുണ്ടം സ്വദേശി ആഇശയെയും തങ്ങൾ വിവാഹം ചെയ്തിരുന്നു. ഫാത്വിമ എന്ന പുത്രി ഈ ഭാര്യയിൽ ജനിച്ചു.
വിശുദ്ധ ഖുർആനും തിരുവചനങ്ങളുമനുസരിച്ച് മാത്രം ജീവിക്കുകയും അങ്ങനെ ജീവിക്കാൻ നിർദേശിക്കുകയും ചെയ്ത മഹാനായിരുന്നു തങ്ങൾ. അതീവ ഭക്തനായിരുന്നു അദ്ദേഹം. മതഭേദമന്യേ അദ്ദേഹത്തിന്റെ നിർദേശങ്ങൾക്ക് വില കൽപ്പിച്ചു. ലഭിച്ചിരുന്ന സമ്മാനങ്ങൾ പാവങ്ങൾക്ക് നൽകിയിരുന്ന തങ്ങളെ ദരിദ്ര ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടു. പള്ളികൾക്ക് സ്ഥാനം നിർണ്ണയിക്കുന്നതിൽ തങ്ങൾ പ്രഗത്ഭനായിരുന്നു. താനൂർ വടക്കേപ്പള്ളി, കൊടിഞ്ഞി, ചാപ്പനങ്ങാടി, കാനഞ്ചേരി, മുന്നൂർ ഒടുങ്ങാട്ട് ചിനക്കൽ, വെളിമുക്ക്, മുട്ടിയറക്കൽ, പൊന്മുണ്ടം പള്ളികൾ അതിൽ പെടുന്നു.
മമ്പുറത്ത് താമസമാക്കിയതോടെ മലയാളം പഠിച്ച തങ്ങൾ, അക്കാലത്തെ പ്രഗത്ഭ പണ്ഡിതന്മാരോടെല്ലാം സൗഹൃദത്തിലായി. വെളിയങ്കോട് ഉമർ ഖാദിയും പരപ്പനങ്ങാടി അവുക്കോയ മുസ്ലിയാരുമൊക്കെ അതിലുൾപ്പെടുന്നു. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്ന ഉമർ ഖാദിയുടെ സ്വാധീനത്തിൽ നിന്നാകാം വളരെ വേഗം അലവി തങ്ങളും ബ്രിട്ടീഷുകാരുടെ എതിർപക്ഷത്തായി. ഹിന്ദുക്കളോടും മുസ്ലിംകളോടും പരസ്പരം ഒന്നിച്ച് പൊതുശത്രുവിനെതിരെ പോരാടാൻ അദ്ദേഹം നിർദേശിച്ചു.
തങ്ങളുടെ നേതൃവൈഭവവും ഇച്ഛാശക്തിയും ജനങ്ങളെ അത്യാകർഷി ക്കുകയും നാൾക്കുനാൾ തങ്ങളുടെ സ്ഥാനവും സ്വീകാര്യതയും വർധിച്ചു വരികയും ചെയ്തു.മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് വളരെ സജീവമായി നിലനിന്നിരുന്ന തങ്ങൾ കേരള ചരിത്രത്തിലെ ആദ്യത്തെ ജനകീയ നായകനായി വിശേഷിപ്പിക്കപ്പെടുന്നു. പ്രതികൂലമായ സാഹചര്യത്തിൽ ജീവിക്കുകയും ആ ജീവിതം മുഴുക്കെ ജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്ത തങ്ങൾ വിശാല മനസ്സോടെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത ആദ്യത്തെ വ്യക്തിയായിരുന്നുവെന്ന് ഇതിലൂടെ നിരീക്ഷിക്കാം. പരിശുദ്ധ ഇസ്ലാമിന്റെ ചിട്ടവട്ടങ്ങളിൽ കണിശമായി നിലകൊണ്ടുതന്നെ മറ്റു മതസ്ഥർക്കിടയിൽ സ്വീകാര്യത നേടിയെടുക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നതു തന്നെയാണ് തങ്ങളുടെ സാമൂഹ്യ ജീവിതത്തിലെ പ്രധാന ഭാഗം. ഏതെങ്കിലും ജനവിഭാഗത്തിന്റെ മാത്രം നേതാവ് എന്ന സങ്കൽപ്പത്തിൽ നിന്ന് എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന നായകനായി മാറാൻ സാധിച്ചുവെന്നത് തങ്ങളുടെ മഹത്വത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്. ജന്മിമാരുടെ പീഡനത്തിനും ചൂഷണത്തിനുമിരയായിരുന്ന മുസ്ലിംകളുടെയും ഈഴവരുടെയും അധഃസ്ഥിതിയുടെ പൊളിച്ചെഴുത്തുകാരനായാണ് തങ്ങൾ രംഗത്തു വന്നത്.
ഹൈന്ദവ വീടുകളിൽ വിവാഹ നിശ്ചയങ്ങളിൽ വരെ തങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നുവെന്നതും ഹൈന്ദവ പ്രമാണിയായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥനെന്നതും അതിർവരമ്പുകളില്ലാത്ത തങ്ങളുടെ മത സൗഹാർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്.
1 380
കാവ്യലോകത്തെ പ്രതിഭ...
കടമേരി റഹ്മാനിയ അറബിക് കോളേജിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുകയാണ്. ഫൈനൽ വിദ്യാർഥികൾക്കുള്ള ക്ലാസ് പഠിതാക്കളെല്ലാം ആവേശപൂർവ്വം ഉസ്താദിൻറെ വിശദീകരണങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഉസ്താദ് അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ എന്ന ബഹുമുഖ പ്രതിഭയാണ് ക്ലാസ് നയിക്കുന്നത്.
സരസവും കാര്യമാത്ര പ്രസക്തവുമാണ് അദ്ദേഹത്തിൻറെ ക്ലാസ്.
ക്ലാസ് നടന്നുകൊണ്ടിരിക്കെ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ ശക്തി കൂടി. കാറ്റിന് വേഗത കൂടിയതിനാൽ നിവർത്തി വച്ചിരിക്കുന്ന കിതാബിന്റെ പേജുകൾ മറിഞ്ഞപ്പോൾ ആ നിമിഷത്തിൽ അദ്ദേഹം ചൊല്ലിഃ
مروحه تقلب القرطاس من الكتاب وتمنع التدريس
(ഫാനിന്‍റെ കാറ്റ് കിതാബിന്റെ കടലാസ് മറിക്കുകയും അധ്യാപനത്തിനും തടസ്സം നേരിടുകയും ചെയ്തു.)
ഏതൊരു വിഷയത്തിലും തൽസമയം കവിത ചെല്ലാൻ കഴിയുന്ന നിമിഷ കവിയായിരുന്നു അരീക്കൽ ഓര്‍ എന്ന ആ പണ്ഡിത പ്രതിഭ.
സാധാരണഗതിയിൽ കോളേജിലെ വിദ്യാർത്ഥികൾ ആണ് നിസ്കാരങ്ങൾക്ക് ഇമാമായി നിൽക്കാറുള്ളത്. പഠിതാക്കളെ പരിശീലിപ്പിക്കലാണ് ലക്ഷ്യം. ഉയർന്ന ക്ലാസിൽ വിദ്യാർത്ഥികൾ ക്രമപ്രകാരം ഇമാമത്ത് നിർവഹിക്കും.
ഒരിക്കൽ എന്തോ കാരണത്താൽ വലിയ കുട്ടികൾ എത്തിച്ചേരാൻ വൈകി. അപ്പോൾ കോളേജിലെ പ്രഗൽഭനായ ഒരു ഉസ്താദ് ഇമാമായി കോഡൂർ സ്വദേശിയായ അദ്ദേഹത്തെ കോഡൂർ ഉസ്താദ് എന്നാണ് വിളിക്കാറുള്ളത്.
നിസ്കാരം കഴിഞ്ഞ ഉടനെ അരിക്കൽ ഓര്‍ ചൊല്ലി.
امرا صلاه الى كودر لمعكول والعون من سائر الاخواني مامول
(നിസ്കാരം കോഡൂരിലേക്ക് ഏൽപ്പിക്കപ്പെട്ടു. മറ്റ് സഹോദരങ്ങൾ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.)
ഇങ്ങനെ ധാരാളം കവിതകൾ അനുഗ്രഹീത മനസ്സിൽ നിന്നും നിർഗളിച്ചിട്ടുണ്ട്.
നബിസല്ലല്ലാഹു അലൈഹി വസല്ലമയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു നീണ്ട കവിത അദ്ദേഹം രചിക്കുകയുണ്ടായി. ഒരിക്കൽ അബുദാബി സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ ശൈഖ് ഹസ്രജിയുടെ നേതൃത്വത്തിലുള്ള ഒരു സദസ്സിൽ വച്ച് ആ മദ്ഹ് ഗാനം ആലപിച്ചു.
അറബികൾ അത് ശ്രദ്ധാപൂർവ്വം കേൾക്കുകയും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഈ മനോഹരമായ മദ്ഹ് ഗാനം പ്രസിദ്ധീകരിക്കാൻ ഗസ്രജി താൽപര്യം കാണിക്കുകയും അബുദാബിയിലെ ലജ്നതു തുറാസിൽ നിന്ന് സംഖ്യ അനുവദിക്കുകയും ചെയ്തു. കാവ്യലോകത്തെ പ്രതിഭയായിരുന്നു അബ്ദുറഹിമാൻ മുസ്ലിയാർ.
പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ അഹ്മദ് മുസ്ലിയാരുടെയും പ്രശസ്തനായ അബ്ദുള്ള മുസ്ലിയാരുടെ മകൾ ഫാത്തിമയുടെയും മകനായി 1938 ജൂലൈ 10 ഞായറാഴ്ച (ഹിജ്റ 1357) വടകര കടുത്ത മൂയിപോത്തായിരുന്നു അബ്ദുറഹ്മാൻ മുസ്ലിയാരുടെ ജനനം.
പിതാവിൽ നിന്ന് പ്രാഥമിക പഠനം നേടിയശേഷം പ്രമുഖ പണ്ഡിതരുടെ പാഠശാലകളിൽ നിന്ന് വിദ്യ നുകർന്നു.
നാദാപുരം അഹമ്മദ്ശ്ശീറാസി, വെളിയങ്കോട് കുട്ട്യാമ്മു മുസ്ലിയാർ, പയ്യോളി ചെരിച്ചിൽ പള്ളിയിൽ അബ്ദുൽ അസീസ് മുസ്ലിയാർ, കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാർ, മേപ്പിലാച്ചേരി മുഹിയുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയ പ്രതിഭാധനന്മാര്‍ സ്മര്യപുരുഷൻറെ ഗുരുവര്യന്മാരാണ്.
വിനയത്തിന്റെയും വിശാലമായ സൗഹൃദ വലയത്തിന്റെയും നിദർശനമായിരുന്നു അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ.
ജാതിമതഭേദമന്യേ ആദരണീയനായ അദ്ദേഹം പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണുന്നതിൽ പ്രാവിണ്യം നേടുകയും ചെയ്തിരുന്നു.
ഒരിക്കൽ തോടന്നൂരിൽ ഒരു പ്രശ്നമുണ്ടായി.. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്നമായിരുന്നു അത്.
അവഗണിച്ച് തള്ളാവുന്ന നിസ്സാരമായ പ്രശ്നം ചിലർ പർവതീകരിക്കുകയായിരുന്നു.
പ്രശ്നം രൂക്ഷമാകുന്ന ഘട്ടമായപ്പോൾ ഉസ്താദ് ഇടപ്പെട്ടു. ഇരുകക്ഷികളെയും ക്ഷണിച്ചുവരുത്തി സാഹോദര്യത്തെയും സൗഹൃദത്തെയും കുറിച്ച് സംബന്ധിച്ചു ഉപദേശം നൽകി. അതോടെ ആ പ്രശ്നം അവസാനിക്കുകയും കക്ഷികൾ പരസ്പരം ഹസ്തദാനം നൽകി പിരിയുകയും ചെയ്തു.
അരീക്കൽ ഓർ പടച്ചവനെ പേടിച്ചു ജീവിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് അദ്ദേഹത്തെ അനുസരിക്കാതിരുന്നാൽ ദൂരവ്യാപകമായ നാശമായിരിക്കും ഫലം എന്ന് ആ ബാലവൃദ്ധരും ഉറച്ചു വിശ്വസിച്ചിരുന്നു.
വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ച ആ മഹാമനീഷി അവസാനകാലങ്ങളിൽ കടമേരി റഹ്മാനിയ അറബി കോളേജിലാണ് സേവനം ചെയ്തിരുന്നത്.
സൂക്ഷ്മതയിൽ അധിഷ്ഠിതമായ ജീവിതം നയിച്ച അബ്ദുറഹ്മാൻ മുസ്‌ലിയാർ 2005 സെപ്റ്റംബർ നാലിന് ശനിയാഴ്ച ഇഹലോകവാസം വെടിഞ്ഞു.
67 വർഷത്തെ സംഭവബഹുലമായ ജീവിതത്തിന് അന്ത്യം കുറിച്ചു അദ്ദേഹത്തിൻറെ കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ- ആമീൻ
1 380
യാത്രക്കിടയിൽ ബുദ്ധിമുട്ടുകളില്ലാതിരിക്കാൻ സാധാരണയിൽ കവിഞ്ഞ വലുപ്പമുള്ള ഒരു ഏലസ് പോക്കർ മുസ്‌ലിയാർ ഹാജിക്ക് നൽകിയിരുന്നു..
ആ ഏലസ് അണിഞ്ഞുകൊണ്ടായിരുന്നു അവരുടെ യാത്ര ഒരുതരത്തിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും അവർക്കുണ്ടായിരുന്നില്ല
ഒരിക്കൽ മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രയിൽ മരുഭൂമിയിലൂടെയായിരുന്നു യാത്ര
കൊള്ളക്കാരായ ശത്രുക്കൾ മമ്മുട്ടിഹാജിയെ തടഞ്ഞുവെച്ചു ശരീരത്തിൽ പരിശോധിക്കുന്നതിനിടയിൽ അരയിൽ തപ്പിയപ്പോൾ പോക്കർ മുസ്‌ലിയാർ നൽകിയ ഏലസ് കയ്യിൽ തട്ടി കൊള്ളക്കാരന് പിന്നീട് കയ്യെടുക്കാൻ കഴിയാതെ വന്നു.. അയാൾ മാപ്പ് പറഞ്ഞു ഹാജിയെ മദീനയിൽ എത്തിച്ചു കൊടുത്ത സംഭവം മമ്മുട്ടിഹാജിയുടെ മകനും പൗരപ്രമുഖനുമായിരുന്ന മർഹൂം ബാവുഹാജി ലേഖകനുമായി പങ്ക് വെക്കുകയുണ്ടായി.
ഉപ്പ മരിച്ചപ്പോൾ അരയിൽ നിന്നും ഏലസെടുത്ത് ഞാൻ സൂക്ഷിച്ചിരുന്നു പഴയ വീട്പൊളിച്ചു പുതിയവീട് പണിയുന്ന വേളയിൽ അത് നഷ്ട്ടപ്പെട്ടു എന്നും ബാവുഹാജി ലേഖകനോട് പറഞ്ഞു
*കുളക്കരയിലൊരു പള്ളി*
ചെമ്പ്ര പള്ളിയെ ചുറ്റി നിറഞ്ഞ് നിൽക്കുന്ന കൃഷിയിടത്തിലൂടെ കാർഷിക വിളകൾ കണ്ടാസ്വദിച്ചും കർഷകരോട് കുശലം പറഞ്ഞും പോക്കർ മുസ്ലിയാർ നടന്ന് നീങ്ങുന്നത് ഓരോ സായാഹ്നങ്ങളിലെയും നിത്യ കാഴ്ചയായിരുന്നു
രണ്ട് ചൂണ്ട് വിരലുകകളും അന്തരീക്ഷത്തിലേക്കുയർത്തി ശഹാദത്തിൻ്റെ വചനങ്ങൾ അത്യുച്ചത്തിൽ ഉരുവിട്ട് കൊണ്ടായിരുന്നു ആ നടത്തം
മഹാനവറുകളെ കണ്ട് പാടവരമ്പത്തേക്ക് ഓടി എത്തുന്നവരോട് കുശലാന്വേശണങ്ങൾ നടത്തിയും പ്രയാസങ്ങൾക്ക് പരിഹാരം നിർദേശിച്ചും ദഅവത്തിൻ്റെ പുതിയ ഇടങ്ങൾ സൃഷ്ടിക്കുകയായിരുന്നു മഹാനായ ആസൂഫീ വര്യൻ
ഇടക്കിടെ ഈസ്റ്റ് മീനടത്തൂരിലെ തഖ്‌വ പള്ളി ലക്ഷ്യമാക്കി ഒരു നടത്തമുണ്ടായിരുന്നുവത്രേ..അവിടെ എത്തിയാൽ ആദ്യം പള്ളിക്കുളത്തിൽ ഒരു കുളിയും
ആ യാത്രകളിൽ ചെമ്പ്ര കൈതക്കുളം ഭാഗത്തെത്തിയാൽ കുളത്തിൽ കാലികളെ കഴുകാനെത്തിയവരെയും കൃഷിപ്പണി കഴിഞ്ഞ് കുളിക്കാൻ വന്നവരെയും കൊണ്ട് അവിടം തിങ്ങി നിറഞ്ഞ് നിൽക്കുന്നത് ഒരു പതിവ് കാഴ്ചയാണ് അക്കാലത്തെ കർഷക തുരുത്തായിരുന്നു അവിടം
സ്ഥിരമായി ഈ ആൾകൂട്ടം കാണുന്ന
ആ വലിയ മനുഷ്യൻ്റെ ചിന്തയിൽ ഒരാശയം ഉദിച്ചു ഇവിടെ ഈ കുളക്കരയിൽ കർഷകർക്കായി നിസ്കരിക്കാനൊരിടം
തൻ്റെ ഈ ആഗ്രഹം ശിഷ്യനും ഖാദിമുമായ വടക്കിനിയേടത്ത് മമ്മുട്ടി ഹാജിയോട് അവതരിപ്പിക്കുന്നു
അദ്ദേഹം അത് സന്തോശത്തോടെ സ്വീകരിക്കുകയും കുളത്തിൽ നിന്ന് അംഗശുദ്ധി വരുത്തി നിസ്കാരം നിർവ്വഹിക്കാൻ കഴിയും വിധം ഒരു സ്രാമ്പ്യ അവിടെ ഒരുക്കി കൊടുക്കുന്നു
കൈതോല മുടഞ്ഞ് അഞ്ച് പേർക്ക് നിസ്ക്കരിക്കാൻ പാകത്തിലാണ് അദ്യം അത് സജ്ജീകരിച്ചത് സൂഫിവര്യരായ പോക്കർ മുസ്ലിയാർ ആദ്യ നിസ്കാരം നിർവ്വഹിച്ചാണത്രെ തുടക്കം
പിന്നീട് പല തവണ വിപുലീകരണത്തിന് വിധേയമായി
ഇപ്പോൾ നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തോടെ ഈ പള്ളി മനോഹരമായി പുതുക്കിപണിതിട്ടുണ്ട്
പ്രായധിക്യവും രോഗവും കാരണം പോക്കർ മുസ്‌ലിയാർക്ക് ദർസ് നടത്താൻ കഴിയാതെയായി പ്രാഥമിക കാര്യങ്ങൾക്കുവരെ പരസഹായം വേണ്ടിവന്നു അത്തരം സന്ദർഭങ്ങളിൽ ശിഷ്യന്മാരും ഖാദിമീങ്ങളുമാണ് മൊയ്‌ല്യാരുപ്പാപ്പയെ ശുഷ്രൂഷിച്ചിരുന്നത്
ചെമ്പ്ര പള്ളിയിൽ നിന്നും നെല്ലും കാർഷികവിളകളുമായിരുന്നു മോല്യേരുപ്പാപ്പയ്ക്ക് അധികവും കൂലിയായി ലഭിച്ചിരുന്നത്.
തന്റെ ഏക സഹോദരി ഉപ്പാപ്പയുടെ മരണം വരെ ഇടക്കിടക്ക് ചെമ്പ്രയിലെത്തി അത് വാങ്ങികൊണ്ടുപോകാറാ യിരുന്നു പതിവ് എന്നു പഴമക്കാർ പറയുന്നു.
സഹോദരിക്ക് നൽകി ബാക്കിയുള്ളത് അദ്ദേഹം സ്വദഖചെയ്തു
ഉപ്പാപ്പയുടെ കിതാബുകളും ശേഷിപ്പുകളുമെല്ലാം വഫാത്തിന്റെ ദിവസങ്ങൾക്കുമുമ്പ് തന്റെ പ്രധാന ശിഷ്യന്മാർക്കും ഖാദിമീങ്ങൾക്കും അവർ വീതിച്ചു നൽകിയിരുന്നു
*വഫാത്*
ഹിജ്‌റ 1285ൽ ജനിച്ച് [കൃത്യമല്ല] പരശ്ശതം ജനങ്ങൾക്ക് അറിവ് കൊണ്ടും കറാമത്ത് കൊണ്ടും തണൽ വിരിച്ച പോക്കർ മുസ്ലിയാരുപ്പപ്പാ ഹിജ്‌റ 1361റജബ് 12ന് ഞായറാഴ്ച തൻ്റെ ശൈഖും ഉസ്താദുമായ കുട്ട്യാമു മുസ്ലിയാർ വഫാതായ റജബ് മാസത്തിൽ തന്നെ ഈ ലോകത്തോട് വിട പറഞ്ഞു
മൺമറഞ്ഞിട്ടും അനേകം ആളുകൾക്ക് ഇപ്പോഴും ആശ്വാസമായി ചെമ്പ്ര ജുമാ മസ്ജിദിന്റെ ചാരത്ത് ആ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു
നാഥൻ അവരുടെ
ഉഖ്റവിയായ
ദറജകൾ ഉയർത്തി കൊടുക്കട്ടേ...... ആമീൻ.......
https://www.facebook.com/100063871923577/posts/815154797290244/?mibextid=Nif5oz
1 380
വീട്ടിൽ കന്നുകാലികളെ വളർത്തുന്നവർ ഒരു നാണയമെടുത്ത് കാലികളുടെ തലഉഴിഞ്ഞു കൊണ്ടുവരാനും, വീട്ടിലെ ആളുകൾക്കെണ്ണം ഒരോ പത്തിരി തയ്യാറാക്കി പള്ളിയിലെത്തിക്കാനും ആവശ്യപെട്ടു. ജനങ്ങൾ അപ്രകാരം അസർനിസ്കരിക്കാൻ പള്ളിയിലെത്തി
നിസ്കാരം കഴിഞ്ഞ് മൗലിദ് ആരംഭിച്ചു മങ്കൂസ് മൗലിദിൽ നിന്ന് തുടങ്ങി മുഹിയദ്ധീൻ മൗലിദും, രിഫാഈ മൗലിദും ബദ്ർ മൗലിദും പാരായണം ചെയ്തു അതിനിടക്ക് മഗ്‌രിബും ഇശാഉം പിന്നിട്ടു ഇശാനിസ്കാരത്തിനു ശേഷം അശറഖ ബൈതും ചൊല്ലി മൊയ്‌ല്യാരുപ്പാപ്പയുടെ ഭക്തി നിർഭരമായ പ്രാർത്ഥന നേരം പുലർന്നു കൂട്ടമരണങ്ങളില്ല, പുതിയ രോഗികളില്ല, അസുഖം ബാധിച്ചവർക്കെല്ലാം സുഖപ്പെടുകയും ചെയ്തു
അങ്ങനെ ആ മഹാമാരി ആരങ്ങൊഴിഞ്ഞു ഇന്നും മകര മാസം വന്നാൽ ചെമ്പ്രയിലെ എല്ലാ പള്ളികളിലും ഈ നാട്ടു മൗലിദ് വർഷം തോറും നടന്നു വരുന്നു
*പോക്കർ മുസ്ലിയാരുടെ നബിദിനാഘോഷം*
വലിയ പ്രവാചകപ്രേമിയായിരുന്നു പോക്കർ മുസ്‌ലിയാർ
റബിഉൽ അവ്വൽ മാസം പിറന്നാൽ പള്ളിയിൽ വെച്ച് എല്ലാ ദിവസവും തന്റെ ശിഷ്യൻമാരെയും ഖാദിമുകളെയും വിളിച്ചുകൂട്ടി വലിയ മൗലിദ് സദസ്സ് തന്നെ സംഘടിപ്പിക്കാറുണ്ടായിരുന്നു.
മാത്രവുമല്ല റബീഉൽ അവ്വൽ മാസം പിറന്നാൽ പള്ളിയിലും പരിസരങ്ങളിലുമെല്ലാം ധാരാളം മെഴുകുതിരി കത്തിച്ചു വെക്കൽ പതിവായിരുന്നു
മാസം 12വരെ ഇത് തുടരും അസർ നിസ്കാരം കഴിഞ്ഞാൽ ആളുകൾ മെഴുകുതിരിയുമായി പള്ളിയിലെത്തലും പതിവായിരുന്നു. പരിസര നാടുകളിൽ നിന്ന് പോലും റബീഉൽ അവ്വൽ മാസത്തിൽ ചെമ്പ്ര പള്ളിയിലേക്ക് ആളുകൾ മെഴുകുതിരി നേർച്ചയാക്കാറുണ്ടായിരുന്നു
ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ചെമ്പ്ര പള്ളിയും പരിസരവും പ്രകാശപൂരിതമായി നിൽക്കുന്നത് കാണാമായിരുന്നു എന്ന് പോക്കർ മുസ്‌ലിയാരുടെ ഖാദിമീങ്ങളിൽ നിന്നും കേട്ടവർ അനുസ്മരിക്കുന്നു.
പോക്കർ മുസ്‌ലിയാരുടെ മരണത്തിന്ന് ശേഷവും അവരുടെ ഖാദിമീങ്ങൾ റബീഉൽ അവ്വൽ മാസത്തിൽ മെഴുകുതിരി കത്തിച്ചു വെക്കാറുണ്ടായിരുന്നു .
പള്ളിയോട് പാലിക്കേണ്ട ആദരവുകൾ അദ്ദേഹം പാലിച്ചിരുന്നു പതിറ്റാണ്ടുകളോളം പള്ളയിൽ മാത്രം ജീവിച്ചിട്ടും ഒരു ചെറിയ അനാദരവ് പോലും അദ്ദേഹത്തിൽ നിന്ന് ഉണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ സൂക്ഷ്മതയുടെ അടയാളമായി പണ്ഡിതൻമാർ വിലയിരുത്തുന്നു
പള്ളിയിലെ ഒരു ജീവനക്കാരൻ ശരീരത്തിൽ തൈലം പുരട്ടി പള്ളിയിൽ നടന്നതിന് പോക്കർ മുസ്ലിയാരിൽ നിന്ന് ശാസന കേൾക്കേണ്ടിവന്നു. എന്നിട്ടും അത് ആവർത്തിച്ചതിനാൽ പ്രസ്തുത വ്യക്തിയെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ പോക്കർ മുസ്‌ലിയാർ നിർദ്ദേശം നൽകിയ സംഭവമൊക്കെ ചെമ്പ്രയിലെ പഴമക്കാർ എഴുത്തുകാരനോട് പങ്ക് വെച്ചിരുന്നു.
ഐ.പി.എച്ച് ൻ്റെ വിജ്ഞാന കോശത്തിൽ വൈലത്തൂർ അബൂബക്കർ മുസ്ലിയാർ എന്ന തലക്കെട്ട് നൽകി ചെമ്പ്ര പോക്കർ മുസ്‌ലിയാരെ പരിചയപെടുത്തുന്നുണ്ട്.അറിയപ്പെട്ട നാട്ടുവൈദ്യനും സിദ്ധനും വലിയ മതപ്രഭാഷകനുമായിരുന്നു എന്നും അവർ എഴുതി വെച്ചിരിക്കുന്നു
റജബ് 12 ഞായറാഴ്ച മരണപ്പെട്ടു ചെമ്പ്ര ജുമാഅത്ത് പള്ളിയിൽ മറവു ചെയ്തു എന്നും വിജ്ഞാന കോശം രേഖപ്പെടുത്തീട്ടുണ്ട്.
കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ രചിച്ച ഖസാഇദുൽ ഖാദിരിയ്യ എന്ന തവ്വസ്സുൽ ബൈത്തിലും വൈലത്തൂർ അബൂബക്കർ മുസ്‌ലിയാർ എന്നാണ് പരിചയപ്പെടുത്തുന്നത്.
വ അലൽ വലിയ്യിൽ വൈലത്തൂരി ഔറഅ ഫീ ചെമ്പ്രലഹൂ മസാറു ഔസഹാ എന്നാണ് ആ ബൈത്തിലുള്ളത്
പ്രമുഖ സൂഫി പണ്ഡിതനായ ചെറിയമുണ്ടം കുഞ്ഞിപോക്കർ മുസ്‌ലിയാർ രചിച്ച ഹിദായത്തുൽ മുതലത്വഖ് ബി ഗവായത്തുൽ മുത്തശ്ശയ്യഖ് എന്നപ്രശസ്തമായ ഗ്രന്ഥത്തിൽ ആഗ്രന്ഥം പ്രസിദ്ധീകരിക്കാൻ സമ്മതപത്രം എഴുതി നൽകിയ ആക്കാലത്തെ പേരുകേട്ട പണ്ഡിതന്മാരുടെ കൂട്ടത്തിലും ചെമ്പ്ര മുദരിസ് പോക്കർ മുസ്‌ലിയാൽ ഇടം പിടിച്ചിട്ടുണ്ട്
മാത്രവുമല്ല.. കുഞ്ഞിപ്പോക്കർ മുസ്‌ലിയാരുടെ എല്ലാ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നതിന്ന് മുമ്പ് ചെമ്പ്ര പോക്കർ മുസ്‌ലിയാർക്ക് വായിക്കാൻ നൽകി സമ്മതപത്രം വാങ്ങാറുണ്ടായിരുന്നു
[തൻവീറു സ്വദ്രി ദ മദ്ഹി ശൈഖ് അബീബക്കർ ] ഓമച്ചപ്പുഴ മൊയ്‌ലെരുപ്പാപ്പ മൗലിദ്, കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാർ മൗലിദ്, [മിനഹുൽ അഖിയാർ, ] സിപി ബാസിത്ത് ഹുദവിയുടെ നിറമരുതൂർ മരക്കാർ മുസ്‌ലിയാർ
ഉസ്താദ് അബ്ദുൽ ഗഫൂർ കാസിമിയുടെ മൺമറഞ്ഞ മഹാ മാനുഷികർ ,
പകര സുവനീർ,
1985 മെയ് അൽ ഇർഫാദ് മാസിക,1998ഫെബ്രുവരി അൽ ഇർഫാദ് മാസിക തുടങ്ങിയ നിരവധിരേഖകളിൽ പോക്കർ മുസ്‌ലിയാർ പല രൂപത്തിൽപരാമർശിക്കപ്പെട്ടിട്ടുണ്ട്
മറ്റു പല ഗ്രന്ഥങ്ങളിലും ചെമ്പ്ര പോക്കർ മുസ്ലിയാരെ കുറിച്ച് പ്രതി പാതിച്ചിട്ടുണ്ടെങ്കിലും എഴുത്തുകാരന് നേരിട്ട് കാണാൻ സാധിച്ചിട്ടില്ല.
*പോക്കർ മുസ്ലിയാരുടെ ഏലസ്സ്*
നിരവധി കിതാബുകൾ പോക്കർ മുസ്‌ലിയാരുടെ കൈവശമുണ്ടായിരുന്നു മക്കയിൽ നിന്നും മദീനയിൽ നിന്നും മറ്റു വിദേശനാടുകളിൽ നിന്നും അവർ കിതാബുകൾ വരുത്തിയിരുന്നു
പോക്കർ മുസ്‌ലിയാരുടെ ഖാദിമീങ്ങളിൽ പ്രധാനിയായിരുന്ന വടക്കിനിയേടത്ത് മമ്മുട്ടി ഹാജിയാണ് അധിക കിതാബുകളും കൊണ്ടുവന്നു നൽകിയിരുന്നത്.
കാൽനടയായും കപ്പൽ വഴിയും അവർ പല നാടുകളും സഞ്ചരിച്ചിട്ടുണ്ട്
1 380
പറപ്പൂത്തടം പള്ളിയിലായിരുന്നു അവർ ദറസ് നടത്തിയിരുന്നത് പിന്നീട് എൻ്റെ സഹോദരങ്ങളും ദറസ് പഠനം തുടങ്ങിയത് കുഞ്ഞീദു മുസ്‌ലിയാരുടെ അടുത്ത് നിന്നാണ്
*ശിഷ്യന്മാർ*
നിറമരതൂർ ബീരാൻകുട്ടി മുസ്‌ലിയാർ, അരീക്കാട് അബ്ദുറഹ്മാൻ മുസ്‌ലിയാർ, എന്നിവർക്ക് പുറമെ ഒറ്റപ്പാലം മുദരിസായി അറിയപ്പെട്ടിരുന്ന അഗാഥ ജ്ഞാനിയായിരുന്ന കാഞ്ഞിരത്തിങ്ങൽ സൈദാലി മുസ്‌ലിയാർ,
പ്രമുഖ പണ്ഡിതനും പഴയ കാലത്ത് അറിയപ്പെട്ട മുദരിസ്സുമായിരുന്ന അലയാറ്റിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ
പ്രമുഖ പണ്ഡിതനും സൂഫിയുമായിരുന്ന താനൂർ തോട്ടുങ്ങൽ പള്ളി മുദരിസ് തലകെട്ടൂർ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ, പണ്ഡിതനും പഴയ കാലത്തെ മികച്ച മതപ്രഭാഷകനുമായിരുന്ന പൂക്കാട്ടിൽ അഹമ്മദ്‌മുസ്‌ലിയാർ, ചെമ്പ്ര ഖത്തീബായിരുന്ന അണ്ണച്ചം പള്ളി അഹ്‌മദ് മുസ്‌ലിയാർ, നടുവിലങ്ങാടി ഖത്തീബായിരുന്ന മഠത്തിൽപറമ്പിൽ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ തുടങ്ങി നിരവധി പ്രഗൽഭരായ ശിഷ്യ സമ്പത്ത് കൊണ്ട് അനുഗ്രഹീതനായിരുന്നു പോക്കർ മുസ്‌ലിയാർ
*അനുഗ്രഹം തേടി*
ഒരു ദിവസം പോക്കർ മുസ്‌ലിയാർ തന്റെ ശിഷ്യൻമാരോട് പറഞ്ഞു.. ഇന്ന് നമുക്ക് രണ്ട് അതിഥികൾ വരാനുണ്ട്. ഫോൺ സംവിധാനമൊന്നുമില്ലാത്ത കാലത്താണ് മഹാനവറുകൾ ഇന്ന് വൈകീട്ട് നമുക്ക് രണ്ട് അതിഥികൾ വരും എന്ന് പറയുന്നത്. ശിഷ്യന്മാർ വൈകുന്നേരമായപ്പോഴേക്കും നെയ്യപ്പവും ചായയുമൊക്കെ തയ്യാറാക്കി
അഥിതികളെ കാത്ത് നിന്നു..നിസ്കാരം കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോൾ ചെമ്പ്ര പള്ളിയിലേക്കെത്തിയ അതിഥികൾ കേരള മുസ്ലിം നവോഥാന നായകനും, സമസ്തയുടെ സ്ഥാപക നേതാക്കളുമായിരുന്ന മർഹൂം പാങ്ങിൽ ഉസ്താദും, വാളക്കുളം അബ്ദുൽ ബാരി ഉസ്താദുമായിരുന്നു
കേരള മുസ്‌ലീങ്ങളുടെ വിശ്വാസസംരക്ഷണത്തിനായി രൂപീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിറവിക്ക് മുന്നോടിയായി അനുഗ്രഹവും പ്രാർത്ഥനയും തേടി വന്നതാണവർ
സമസ്ത എന്ന മഹാപ്രസ്ഥാനത്തിൻ്റെ വിജയത്തിനായി ഭക്തി നിർഭരമായ പ്രാർത്ഥനയും നടത്തിയാണ് അവർ പിരിഞ്ഞുപോയത്
തന്റെ ഉസ്താദും വലിയ്യുമായിരുന്ന കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാർ പരിത്യാഗിയായി ജീവിക്കുന്ന തന്റെ ശിഷ്യനെ കാണാൻ പലപ്പോഴും ചെമ്പ്ര പള്ളിയിലെത്താറുണ്ടായിരുന്നു. നിരവധി ത്വരീഖത്തുകളുടെ ശൈഖും പ്രമുഖ സൂഫിയുമായിരുന്ന ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ. സൂഫിവര്യനും ഖിലാഫത്ത് പ്രവർത്തകനുമായിരുന്ന നാടുവിലങ്ങാടി പോക്കരുട്ടി മുസ്‌ലിയാർ, കരിമ്പനക്കൽ പോക്കർ മുസ്‌ലിയാർ, വളവന്നൂർ പരീക്കുട്ടി മുസ്‌ലിയാർ തുടങ്ങിയ പ്രഗൽഭരായ പണ്ഡിതന്മാരും ചെമ്പ്രയിലെത്തി പോക്കർ മുസ്‌ലിയാരെ സന്ദർശിക്കാറുണ്ടായിരുന്നു.
*പട്ടാളം പള്ളിയിൽ*
1921പോക്കർ മുസ്‌ലിയാർ ചെമ്പ്രപള്ളിയിൽ ദർസ് നടത്തുന്ന കാലം ഒരു മഗ് രിബ് നമസ്കാരശേഷം പട്ടാളം പള്ളിക്കുമുന്നിലെത്തി കൂട്ടത്തിൽ ഒരാൾ പാദരക്ഷ പോലും അഴിച്ച് വെക്കാതെ പള്ളിക്കുള്ളിൽ കയറി പരാക്രമം നടത്തി കലാപകാരികളിൽ ചിലർ പള്ളിയിൽ ഒളിച്ചിരിപ്പുണ്ടെന്നാരോ പിച്ചാണ് പരാക്രമം.
പള്ളിയിലുള്ളവർ പട്ടാളക്കാരനെതിരെ തിരിഞ്ഞു അവരെ പിന്തിരിപ്പിച്ചുകൊണ്ട് പോക്കർ മുസ്‌ലിയാർ പറഞ്ഞു...അവനെ വെറുതെ വിട്ടേക്കൂ..അവന്റെ അവസാനത്തെ പരാക്രമമാണത്.
സുബ്ഹിക്ക് മുമ്പ് തിരൂർ ചന്തയിൽ ജോലിക്കെത്തിയവരിൽ ചിലർ ഒരു പട്ടാളക്കാരൻ വയറ്റിൽ കയറിയ കത്തിയുമായി മരിച്ചുകിടക്കുന്നത് കണ്ടു..ഓടി കൂടിയവരിൽ ചിലർ ചെമ്പ്രക്കാരുമുണ്ടായിരുന്നു
അവരാണ് തിരിച്ചറിഞ്ഞത് തലേന്ന് രാത്രിയിൽ ചെമ്പ്രപള്ളിയിൽ പരാക്രമം കാണിച്ച പട്ടാളക്കാരനായിരുന്നു അത് എന്ന്
ഈ സംഭവത്തോടെയാണ് പോക്കർ മുസ്‌ലിയാർ ചെമ്പ്രക്ക് പുറത്തും അറിയപ്പെടാൻ തുടങ്ങിയത് ..പിന്നീട് നീറുന്ന നൊമ്പരങ്ങളും വ്യഥകളും വേദനകളമായി ചെമ്പ്ര പള്ളിയിലേക്ക് ദൂര ദിക്കിൽ നിന്നുപോലും ജനങ്ങളുടെ ഒഴുക്കായിരുന്നു ആവലാതികളും രോഗവും പറഞ്ഞുവരുന്നവർക്ക് അപ്പോൾ തന്റെ മുമ്പിൽ എന്താണോ ഉള്ളത് അത് എടുത്ത്കൊടുക്കാറായിരുന്നു പതിവ്. ഹൗളിൽ നിന്നുവരെ വെള്ളം മുക്കി കൊടുത്ത് മാരകരോഗങ്ങൾ സുഖപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
അദ്ദേഹത്തിൽ നിന്ന് ഉണ്ടായമഹാൽഭുതങ്ങൾ മാത്രം എഴുതുകയാണെങ്കിൽ ഒട്ടനവധിയുണ്ട് മുഴുവൻ കറാമത്തുകളും എഴുതി അറിയിക്കുക എന്നത് ഉദ്ദേശമില്ലാത്തതിനാൽ ഇവിടെകുറിക്കുന്നില്ല
*ചെമ്പ്രയിലെ നാട്ടു മൗലിദ്*
1935,40 കാലഘട്ടത്തിൽ തലമ്മൽതട്ടി എന്ന് നാട്ടുകാർ വിളിച്ചിരുന്ന പ്ലേഗ് ചെമ്പ്രയിലും പരിസരത്തും പടർന്ന് പിടിച്ചു
മകര മാസമായപ്പോഴേക്കും രോഗം ശക്തിയായി വ്യാപിക്കാൻ തുടങ്ങി
ഒരു വീട്ടിൽ നിന്ന് തന്നെ ഒന്നിലധികം പേർ മരണത്തിന് കീഴടങ്ങി..ഒരു ദിവസം ചെമ്പ്രപള്ളി ശ്മാശാനത്തിൽ മുപ്പത് മയ്യിത്തുകൾ വരെ മറവു ചെയ്ത സംഭവമുണ്ടായി
ഖബർകുഴിക്കാനും മയ്യിത്ത് പരിപാലിക്കാനും ആരും തയ്യാറാകാത്ത അവസ്ഥ..!!!
പരിഭ്രാന്തരായ ജനങ്ങൾ പോക്കർ മുസ്‌ലിയാരെ സമീപിച്ചു ഈ വിപത്തിൽ നിന്നും രക്ഷ ലഭിക്കാനായി അങ്ങ് പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചു.. ജനങ്ങളുടെ ആവലാതി കേട്ട പോക്കർ മുസ്‌ലിയാർ ജനങ്ങളോടെല്ലാം അസർ നിസ്കരിക്കാൻ പള്ളിയിലെത്താൻ ആവശ്യപ്പെട്ടു
1 380
ഇസ്ലാമിക വിജ്ഞാനത്തിന്റെ സർവ്വ മേഖലകളിലും അപാര പണ്ഡിത്യമുണ്ടായിരുന്ന പോക്കർ മുസ്‌ലിയാരുടെ ദർസ് ഏറെ പ്രശസ്തി നിറഞ്ഞതായിരുന്നു.
പ്രഗൽഭരായ ഉലമാക്കളുടെ അടുത്ത് ഓതി പഠിച്ചിരുന്ന മുതഅല്ലിമീങ്ങൾ അവരുടെ ഉസ്താദുമാരുടെ നിർദ്ദേശ പ്രകാരവും വലിയ ദറസുകൾക്ക് നേതൃത്വം നൽകിയിരുന്ന മുദരിസൻന്മാർ ഒഴിവു സമയങ്ങളിലും പോക്കർ മുസ്‌ലിയാരിൽ നിന്നും തബറുക്കിന് വേണ്ടി കിതാബ് ഓതാൻ വരാറുണ്ടായിരുന്നു.
പള്ളി ദറസുകളിലെ പ്രാരംഭ കിതാബായ മീസാൻ മുതൽ അൽഫിയയും, ഫത്ഹുൽ മുഈനും പൂർത്തിയാകുന്നത് വരെ മാത്രമേ അവരുടെ ദറസിൽ അവർ ഓതി കൊടുക്കാറുണ്ടായിരുന്നുള്ളു.
അത്രയും ഓതി തീരുമ്പോഴേക്കും ഏഴ് വർഷമെടുക്കും. ഏഴ് വർഷം പോക്കർ മുസ്‌ലിയാരുടെ ദറസിൽ ഓതി പഠിച്ചാൽ ഏത് കിതാബും ദറസ് നടത്താൻ കഴിയുന്ന തികഞ്ഞ പണ്ഡിതനായി തീരും... ഇങ്ങനെയായിരുന്നു അവരുടെ ദറസിന്റെ രീതി. തുടർന്നും ഓതണമെന്നുള്ളവർക്ക് മറ്റു ദറസുകളെ ആശ്രയിക്കാൻ നിർദ്ദേശിക്കുമായിരുന്നു.
പോക്കർ മുസ്‌ലിയാരുടെ ശിഷ്യന്മാരിൽ പ്രധാനിയും അവരുടെ ഖാദിമും, പണ്ഡിതനും, സമസ്ത മുശാവറ മെമ്പറും, മുഫ്തിയുമായിരുന്നു നിറമരതൂർ ബീരാൻകുട്ടിമുസ്‌ലിയാർ.
അദ്ദേഹം പോക്കർമുസ്‌ലിയാരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്..
ഏഴുവർഷം ഞാൻ പോക്കർ മുസ്‌ലിയാരുടെ അടുത്ത് കിതാബോതി മീസാൻ മുതൽ അൽഫിയയും, ഫത്ഹുൽ മുഈനും തീരുന്നത് അത്രയും സമയമെടുത്താണ്. ഇക്കാലമത്രയും ഞാൻ ഉസ്താദിന്റെ ശിഷ്യനും ഖാദിമുമായിരുന്നു. ഇഷാ നമസ്കാരം കഴിഞ്ഞ് വേഗം ഉറങ്ങുന്ന മൊയ്‌ല്യേരുപ്പാപ്പ രാത്രി രണ്ടുമണി സമയത്ത് തന്നെ എഴുന്നേൽക്കും പ്രാഥമിക കാര്യങ്ങൾക്കും മറ്റുമായി പുറത്തിറങ്ങുമ്പോൾ ഉസ്താദിന് വേണ്ട സഹായങ്ങൾ ചെയ്യാനും പാതിരാത്രിയിൽ ഒറ്റക്കാകുന്ന മൊയ്‌ല്യേരുപ്പപ്പാക്ക് കൂട്ടിരിക്കാനുമായി ഞാനും എഴുന്നേൽക്കും. പുറത്തെ ആവശ്യങ്ങളൊക്കെ കഴിഞ്ഞ് അംഗ ശുദ്ധി വരുത്തി പള്ളിയിലെത്തിയാൽ എന്നോട് ഉറങ്ങാൻ പറയും
പിന്നെ മൊയ്‌ല്യേരുപ്പാപ്പ ഉറങ്ങാറില്ല. നേരം പുലരുവോളം നിസ്കാരവും മറ്റു ഇബാദത്തുക്കളുമായി കഴിച്ച്കൂട്ടും ഇതായിരുന്നു പതിവ്.
ഏഴ് വർഷത്തെ പഠനം കഴിഞ്ഞ് എന്നോട് ഇവിടുത്തെ ഓത്തു കഴിഞ്ഞു..ഇനി ദറസ് നടത്തണം എന്നാവശ്യപ്പെട്ടു.
എനിക്ക് ഇനിയും ഓതണം എന്ന് താല്പര്യപ്പെട്ടപ്പോൾ ഒരു കത്ത് തന്ന് എന്നെ താനൂരിലേക്കയച്ചു.
ഇരുമ്പലാശ്ശേരി ഉസ്താദിന്റെ അടുത്തേക്കായിരുന്നു ഓതാൻ അയച്ചത് അവിടെ എത്തിയപ്പോൾ പോക്കർ മുസ്‌ലിയാരിൽ നിന്നും ഫത്ഹുൽ മുഈൻ ഓതിയ എന്നെ താനൂരിൽ മുപ്പതിലധികം മുതഅല്ലിമീങ്ങൾക്ക് ദറസ് നടത്തി കൊടുക്കാൻ ഇരുമ്പാലശ്ശേരി ഉസ്താദ് ഏൽപ്പിച്ചു
പലപ്പോഴും ഞാൻ ദറസ് നടത്തുമ്പോൾ ഉസ്താദും വന്നിരിക്കാറുണ്ടായിരുന്നു. പോക്കർ മുസ്ലിയാരിൽ നിന്ന് ഫത്ഹുൽ മുഈൻ ഓതിയവർക്ക് അന്ന് വലിയ അംഗീകാരമായിരുന്നു
അധികകാലം കഴിയും മുമ്പേ തലക്കട്ടുരിൽ നിന്ന് ചിലർ ഒരെഴുത്തുമായി താനൂരിലെത്തി അവർക്കൊരു മുദരിസിനെ ആവശ്യപ്പെട്ട് ചെമ്പ്രയിൽ ചെന്നപ്പോൾ മൊയ്‌ല്യേരുപ്പാപ്പ അവരെ ഒരെഴുത്തും നൽകി താനൂരിലേക്കയച്ചതായിരുന്നു.
നിറമരുതൂരിലെ ബീരാൻ കുട്ടിയെ ഇവരുടെ കൂടെ തലക്കട്ടൂരിലേക്ക് മുദരിസായി പറഞ്ഞയക്കണമെന്നായിരുന്നു അവരുടെ കൈവശമുണ്ടായിരുന്ന കത്തിലെ ഉള്ളടക്കം
പോകാൻ വിസ്സമ്മതിച്ച എന്നോട് ചെമ്പ്രയിൽ പോയി പറയാൻ ഇരുമ്പാലശേരി ഉസ്താദ് നിർദ്ദേശിച്ചു.
ചെമ്പ്രയിൽ എത്തിയ എന്നോട് നിർബന്ധമായും ഇവരുടെ കൂടെ തലകട്ടൂരിൽ പോകണം എന്ന് കൽപ്പിച്ചു
അങ്ങനെ ഞാൻ അവിചാരിതമായി മുദരിസാകേണ്ടി വന്നു.
പിൽകാലത്ത് ഇസ്ലാമിക കർമ്മ ശാസ്ത്രത്തിൽ പകരം വെക്കാനില്ലാത്ത പണ്ഡിതനായിരുന്നു നിറമരതൂർ ബീരാൻകുട്ടി മുസ്‌ലിയാർ
ശൈഖുൽ ഫഖീഹ് എന്ന അപരനാമത്തിലാണ് അവർ പിന്നീട് അറിയപ്പെട്ടിരുന്നത്.
എണ്ണിയാൽ തീരാത്ത അനവധി ശിഷ്യഗണങ്ങളുള്ള ബീരാൻകുട്ടി മുസ്‌ലിയാരുടെ എല്ലാ വളർച്ചയിലും പോക്കർ മുസ്‌ലിയാരെന്ന ഈ മഹാമനീഷിയുടെ സ്വാധീനം ഉണ്ടായിരുന്നു
1985ൽ ബീരാൻകുട്ടി മുസ്‌ലിയാരുമായി അൽ ഇർഫാദ് മാസികക്ക് വേണ്ടി മർഹൂം പി എം കെ ഫൈസി മോങ്ങം നടത്തിയ അഭിമുഖത്തിൽ പോക്കർ മുസ്ലിയാരെ കുറിച്ച് ബീരാൻകുട്ടി മുസ്‌ലിയാർ പറയുന്നത് ഇങ്ങനെയാണ്
ഏഴ് വർഷം ഞാൻ പോക്കർ മുസ്‌ലിയാരുടെ ദറസിൽ പഠിച്ചിട്ടുണ്ട് വല്ലാത്ത മനുഷ്യനായിരുന്നു മൂപ്പർ സൂഫിയും മുഹഖിഖുമായിരുന്നു. വളരെ അധികം അത്ഭുതങ്ങൾ പ്രകടമായിരുന്നു അദ്ദേഹത്തിൽ നിന്ന്
[ പോക്കർ മുസ്ലിയാരിൽ നിന്ന് ധാരാളം കറാമത്തുകൾ പ്രകടമായിരുന്നു എന്നതിന്ന് ഇതിൽ പരം തെളിവുകളുടെ ആവിശ്യമില്ല ]
പ്രമുഖ പണ്ഡിതനായിരുന്ന അരീക്കാട് അബ്ദുറഹ്മാൻ മുസ്‌ലിയാർ പറയുന്നത് ഇങ്ങനെയാണ്, ഖതർനദാ വരെ മാത്രമേ എനിക്ക് പോക്കർ മുസ്ലിയാരിൽ നിന്ന് ഓതാൻ കഴിഞ്ഞൊള്ളു അപ്പോഴേക്കും മൊയ്‌ല്യേരുപ്പാപ്പക്ക് പ്രായധിക്യവും അസുഖവും കാരണം ദറസ് നടത്താൻ കഴിയാതായി
എന്നോട് ചെറിയമുണ്ടം കുഞ്ഞീദു മുസ്‌ലിയാരുടെ ദറസിലേക്ക് പോകാൻ കൽപ്പിച്ചു. നഹ്‌വിൽ ഏറെ കഴിവുള്ള പണ്ഡിതനായിരുന്നു കുഞ്ഞീദു മുസ്‌ലിയാർ അതുകൊണ്ട് തന്നെയാവാം ഒരു തുടക്കകാരനായ എന്നോട് അവരുടെ ദറസിൽ ചേരാൻ നിർദ്ദേശിച്ചത്.
1 380
കുട്ട്യാമു മുസ്ലിയാരെ കുറിച്ച് ചരിത്രകാരനായ നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ അൽ ഇർഫാദ് മാസികയിൽ എഴുതിയ ലേഖനത്തിൽ ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള കുട്ട്യാമു മുസ്ലിയാരുടെ പ്രധാന ശിഷ്യന്മാരായി പരിചയപ്പെടുത്തിയ എട്ട് പേരിൽ ഒരാൾ നമ്മുടെ കഥാപുരുഷൻ ചെമ്പ്ര പോക്കർ മുസ്ലിയാരാണ്
കുട്ട്യാമു മുസ്ലിയാരുടെ മരുമകനായ പുതിയാപ്പിള അബ്ദു റഹിമാൻ മുസ്ലിയാരിൽ നിന്നും പോക്കർ മുസ്ലിയാർ ചില കിതാബുകൾ ഓതിയിട്ടുണ്ട്
പൊന്നാനിയിലെ പഠനശേഷം ഉസ്താദുമാരുടെ നിർദേശപ്രകാരം പൊന്നാനിയിലെ ആദ്യ പള്ളികളിലൊന്നായ മഖ്ദൂമിയ അകത്തെ പള്ളിയിൽ പോക്കർ മുസ്ലിയാർ ദർസ് നടത്തിയിട്ടുണ്ട്
പൊന്നാനിയിൽ ദർസ് നടത്തുന്ന കാലത്ത്
പൊന്നാനി ഉലമാക്കളുമായി വലിയ ബന്ധമുണ്ടായിരുന്ന ചെമ്പ്ര ബാവ മാസ്റ്റർ മൂപ്പനാണ് പോക്കർ മുസ്ലിയാരെ ചെമ്പ്രയിലേക്ക് ക്ഷണിക്കുന്നത്.
പൊന്നാനിയുമായി വ്യാപാര ബന്ധമുണ്ടായിരുന്ന ചെമ്പ്ര സ്വദേശി വഞ്ചിക്കാരൻ മരക്കാർ എന്നവരും പോക്കർ മുസ്ലിയാരോട് ചെമ്പ്രയിലേക്ക് മാറാൻ പ്രേരണ നൽകി
അങ്ങനെ ചെമ്പ്രയിലെത്തിയ പോക്കർ മുസ്ലിയാർ മൂന്ന് പതിറ്റാണ്ടിലതികം [കൃത്യമല്ല] ചെമ്പ്ര പള്ളിയിൽ ദർസ് നടത്തി
ക്രമേണ വൈലത്തൂർ അബൂബക്കർ മുസ്ലിയാർ ചെമ്പ്ര പോക്കർ മുസ്ലിയാരായി മാറി
*സഹപാഠികളും കൂട്ടുകാരും മുരീദന്മാരും*
മഹാ പണ്ഡിതനും അനേകം പണ്ഡിത കുലപതികളുടെ ഗുരുവുമായിരുന്ന ഇരുമ്പാലശ്ശേരി വലിയ കുഞ്ഞഹമ്മദ് മുസ്ലിയാർ,
തറക്കണ്ടി ഓർ എന്ന പേരിൽ വിശ്രുതനായി മാറിയ പ്രമുഖ പണ്ഡിതൻ ആയഞ്ചേരി അബ്ദുറഹിമാൻ മുസ്ലിയാർ,
പ്രമുഖ സൂഫീ പണ്ഡിതനായിരുന്ന വെളിയങ്കോട് താണ പാടം മുഹമ്മദ് മുസ്ലിയാർ,
ഹിജ്റ 1353 ൽ വഫാതായ കോടഞ്ചേരി ഉപ്പുങ്ങൽ ബാപ്പുട്ടി മുസ്ലിയാർ എന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാർ, സൂഫിവര്യരും പ്രമുഖപണ്ഡിതനുമായിരുന്ന യാഫിഈ സൈദാലി മുസ്ലിയാർ തുടങ്ങിയ അഗ്രേസരരായ ഉലമാക്കൾ പോക്കർ മുസ്ലിയാരുടെ സഹപാഠികളും കൂട്ടുകാരുമായിരുന്നു
തൻ്റെ പ്രധാന ഉസ്താദും വലിയ സൂഫീ പ്രമുഖനുമായിരുന്ന തട്ടാങ്കര കുട്ട്യാമു മുസ്ലിയാരിൽ നിന്നും മഖ്ദൂമി കുഞ്ഞൻബാവ മുസ്ലിയാരിൽ നിന്നും ആത്മീയ ശിക്ഷണവും ത്വരീഖതും സുമ്മിൻ്റെ ഇജാസതടക്കം മറ്റു പല ഇജാസതുകളും സ്വീകരിച്ച പോക്കർ മുസ്ലിയാർ പീന്നീട് വലിയ സൂഫിയും സാഹിദുമായി മാറി
നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി പണ്ഡിതൻമാരും സാദാരണക്കാരും സൂഫിയാക്കളും ചെമ്പ്ര പോക്കർ മുസ്ലിയാരിൽ നിന്ന് ത്വരീഖത്ത് സ്വീകരിക്കാനും ബറക്കത്തെടുക്കാനുമെത്തിയിരുന്നു.
വൈലത്തൂർ ചിലവിൽ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന കാവുംപുറം അവറു മുസ്ലിയാർ,ഓമച്ചപ്പുഴ പുത്തമ്പള്ളി ഹാഫിള് അബൂബക്കർ കുട്ടി മുസ്ലിയാർ, വലിയ സൂഫിയും പൗരപ്രമുഖനും ദനാഡ്യനുമായിരുന്ന കൽകഞ്ചേരി കൊച്ചുണ്ണി മൂപ്പൻ, വളവന്നൂർ മാട്ടുപ്പുറം പൊട്ടച്ചോല സൈതാലി മുസ്ലിയാർ
തുടങ്ങിയ മഹാരധന്മാർ ചെമ്പ്ര പോക്കർ മുസ്ലിയാരുടെ പ്രധാന മുരീദന്മാരാണ്
വിഷഭാധ ഏറ്റവരെ മന്ത്രിച്ചൂതി സുഖപ്പെടുത്തിയിരുന്ന വലിയ സൂഫിയും പൗരപ്രമുഖനുമായിരുന്നു കൽപകഞ്ചേരി കൊച്ചുണ്ണി മൂപ്പൻ
തൻ്റെ അരികിൽ സുമ്മിൻ്റെ ഇജാസതിനായ് വരുന്നവരോട് തൻ്റെ പക്കലുള്ളത് ചെമ്പ്ര പോക്കർ മുസ്ലിയാരുടെ ഇജാസതാണ് അദ്ദേഹം വലിയ മഹാനാണ് എന്നും കൊച്ചുണ്ണി മൂപ്പൻ പറയാറുണ്ടായിരുന്നു
പ്രയാസങ്ങൾ പറഞ്ഞ് വരുന്നവരോട് ചെമ്പ്ര പോക്കർ മുസ്ലിയാരുടെ ഖബർ സിയാറത് ചെയ്യാനും അദ്ദേഹം കൽപിച്ചിരുന്നു
ഇപ്പോഴും ഇടക്കിടെ ചെമ്പ്ര സിയാറത്തിനെത്തുന്ന ഒരു പണ്ഡിതനുമായി ആശയവിനിമയം നടത്തിയപ്പോൾ തന്നോട് കൊച്ചുണ്ണി മൂപ്പൻ നിർദേശിച്ചത് പ്രകാരമാണ് ഇവിടെ സിയാറത്തിന് എത്തുന്നത് എന്നായിരുന്നു മറുപടി
പുത്തൻപള്ളി ഹാഫിള് അബൂബക്കർ കുട്ടി മുസ്ലിയാരും കാവുംപുറം അവറു മുസ്ലിയാരും ആഴ്ചയിൽ പല തവണ ചെമ്പ്ര പള്ളിയിൽ എത്താറുണ്ടായിരുന്നു പലപ്പോഴും പാതിരാത്രിയിലാണ് അവരുടെ ആത്മീയ ചർച്ചകൾ അവസാനിച്ചിരുന്നത്
മർഹൂം ചെമ്പ്ര മരക്കാർ മുസ്ലിയാർ പറയുന്നുന്നത് ഇങ്ങനെയാണ്
ചെമ്പ്ര മോല്യേരുപ്പാപ്പയെ കാണാൻ ദിനംപ്രതി അനേകം വലിയ വലിയ മഹത്തുക്കൾ ചെമ്പ്രയിൽ വരാറുണ്ടായിരുന്നു
ഓമച്ചപ്പുഴ മോല്യേരും
അവറുമോല്യേരും ആഴ്ചയിൽ ഒന്നിലതികം തവണ എത്താറുണ്ട് പാതിരാത്രി പന്നിട്ടശേഷമാണ് അവർ പിരിയാറുള്ളത്
അവറുമോല്യേരും ചെമ്പ്ര മോല്യേരുപ്പാപ്പയും തമ്മിൽ വലിയ സൗഹൃദവുമുണ്ടായിരുന്നു അവർ തമ്മിലുള്ള അവസാന കൂടിക്കാഴ്ചക്ക് ഞാനും സാക്ഷിയായിരുന്നു
അന്ന് ഞാൻ കുട്ടിയാണ് വല്യുപ്പയുടെ കൂടെ ഞാൻ എപ്പോഴും പള്ളിയിൽ പോകാറുണ്ടായിരുന്നു
ഒരു ദിവസം പതിവ് പോലെ അവറു മുസ്ലിയാർ ഉപ്പാപ്പ യെ കണ്ട് പുറത്തിങ്ങിയിരുന്നു..വീണ്ടും പള്ളിയിൽ നിന്ന് മോല്യേരുപ്പാപ്പയുടെ വിളി കേട്ട് അവറു മുസ്ലിയാർ തിരിച്ചു കയറി
ഒന്നൂല്യ അവറോല്യേരേ...നിങ്ങളെ ഒരിക്കൽ കൂടി കാണാനായ് വിളിച്ചതാണ് എന്നായിരുന്നു മറുപടി
തൊട്ടടുത്ത ദിവസം തന്നെ മോല്യേരുപ്പാപ്പ വഫാതായി ഇതവരുടെ അവസാന കൂടികാഴ്ചയായിരുന്നു അത്
*പ്രശസ്തമായ ദർസ്*
1 380
#വൈലത്തൂർ_അബൂബക്കർ_മുസ്ലിയാർ #ചെമ്പ്രക്കാരുടെ_മോല്യേരുപ്പാപ്പ
✍️✍️✍️✍️✍️✍️✍️✍️✍️
#എംഎ_റഊഫ്_കണ്ണന്തളി
➖➖➖➖➖➖➖➖➖
#ഉദ്ദേശം എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്
ഭൗതിക പ്രശസ്തിയും സുഖാഡംബരങ്ങളും പൂർണമായും ഉപേക്ഷിച്ച് പൊതുരംഗങ്ങളിൽ അതികമൊന്നും പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളോളം അല്ലാഹുവിൻ്റെ ഭവനത്തിൽ അറിവ് പകർന്നും,ഇബാദത്തിലുമായി കഴിഞ്ഞു കൂടിയ മഹാപണ്ഡിതനും ആരിഫും വലിയ്യുമായിരുന്നു മർഹൂം വൈലത്തൂർ അബൂബക്കർ മുസ്ലിയാർ എന്ന ചെമ്പ്ര പോക്കർ മുസ്‌ലിയാർ
നീറുന്ന നൊമ്പരങ്ങളും വ്യഥകളും വേദനകളുമായി കഴിഞ്ഞിരുന്നവർക്ക് പോക്കർ മുസ്ലിയാരുടെ സാനിധ്യം വലിയ പ്രതീക്ഷയായിരുന്നു
സങ്കടങ്ങൾ പറയാനും പ്രയാസങ്ങളുടെ കെട്ടഴിക്കാനും ദിനംപ്രതി അനേകം പേർ ആസവിദത്തിൽ എത്തിയിരുന്നു
വൈദ്യശാസ്ത്രം അത്രമേൽ വളർന്നിട്ടില്ലാത്ത അക്കാലത്ത് മാറാവ്യാധി പിടിപെട്ടവർക്ക് പോലും പോക്കർ മുസ്ലിയാരുടെ സാനിധ്യം വലിയ ആശ്വാസമായിരുന്നു
ജീവിതത്തിൽ അതീവ സൂക്ഷ്മത പുലർത്തിയിരുന്ന പോക്കർ മുസ്ലിയാർ മികച്ച മതപ്രഭാഷകനും അറിയപ്പെട്ട സൂഫിയും അക്കാലത്ത് പേര് കേട്ട നാട്ടുവൈദ്യനുമായിരുന്നു എന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു
*ജനനം കുടുംബം*
ചെമ്പ്ര സ്വദേശിയായ സൈനുദ്ദീൻ മുസ്ലിയാരുടെ മകനായി വൈലത്തൂരിലാണ് പോക്കർ മുസ്ലിയാർ ജനിച്ചതും വളർന്നതും
പ്രമുഖ പണ്ഡിതനും ചരിത്രകാരനുമായ നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ രേഖപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാണ്
സൈനുദ്ധീൻ മുസ്ലിയാരെ കുറിച്ചുള്ള അന്വേഷണത്തിൽ എഴുത്തുകാരന് ബോധ്യമായത് പറയാം
മലബാറിലെ മുസ്ലിം നവോത്ഥാന നായകനും ചെമ്പ്ര പള്ളിയുടെ സ്ഥാപകരിൽ പ്രധാനിയുമായിരുന്നു മണ്ഡായപ്പുറത്ത് ബാവ മാസ്റ്റർ മൂപ്പൻ
വലിയ ദനാഡ്യനായിരുന്ന മൂപ്പൻ പൊന്നാനി മഊനത്തുൽ ഇസ്ലാം സഭയുടെ സ്ഥാപക നേതാവാണ്
ചെമ്പ്രയിൽ പള്ളി സ്ഥാപിച്ചപ്പോൾ പള്ളിയിലെ ഇമാമായി പൊന്നാനിയിൽ നിന്നോ മറ്റോ മൂപ്പൻ ചെമ്പ്രയിലെത്തിച്ച പണ്ഡിതനാണ് സൈനുദ്ധീൻ മുസ്ലിയാർ
ഈ സൈനുദ്ധീൻ മുസ്ലിയാർ വൈലത്തൂരിൽ നിന്ന് വിവാഹം ചെയ്ത് അതിൽ ഉണ്ടായ മകനാണ് പോക്കർ മുസ്ലിയാർ പഴമക്കാരുമായി നടത്തിയ അന്വേഷണങ്ങളിൽ നിന്നും എഴുത്തുകാരന് മനസ്സിലാക്കാനായത് ഇങ്ങനെയാണ്
പോക്കർ മുസ്ലിയാർക്ക് ഒരു സഹോദരി ഉണ്ടായിരുന്നു
അവർ മരണം വരെ ചെമ്പ്രയിൽ വരാറുണ്ടായിരുന്നു
പോക്കർ മുസ്ലിയാരും ഉമ്മയും സഹോദരിയും വൈലത്തൂർ ചിലവിൽ മഹല്ലിലായിരുന്നു താമസിച്ചിരുന്നത്
പോക്കർ മുസ്ലിയാർ വിവാഹം ചെയ്തിരുന്നോ എന്ന വിഷയത്തിൽ രണ്ട ഭിപ്രായമുണ്ട്
അവർ വിവാഹം ചെയ്തിരുന്നു എന്നും ഭാര്യ മരണപ്പെട്ടതിൽ പിന്നീട് മറ്റൊരു വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും പറയപ്പെടുന്നു
പോക്കർ മുസ്ലിയാരുടെ അടുത്ത സുഹൃത്തായ ചെമ്പ്ര വഞ്ചിക്കാരൻ മരക്കാർ എന്നവരുടെ മകൻ അഹമ്മദ് കുട്ടി വിവാഹം ചെയ്തത് വൈലത്തൂരിൽ നിന്നാണ് വൈലത്തൂർ ചിലവിൽ സ്വദേശി മണ്ണ്ങ്ങപ്പാട്ട് അലവിയുടെ മകൾ കദിയാമുവിനെയാണ് അവർ വിവാഹം ചെയ്തത്
ഈ വിവാഹ ബന്ധത്തിന് നേതൃത്വം നൽകിയത് പോക്കർ മുസ്ലിയാരണ്
മോല്യേരു പ്പാപ്പയുടെ അയൽവാസിയായിരുന്നു അലവി എന്നയാൾ
ഈ ബന്ധം കൊണ്ട് തന്നെ പോക്കർ മുസ്ലിയാരുടെ സഹോദരി ചെമ്പ്രയിൽഎത്തിയാൽ ഈ കദിയാമുവിൻ്റെ അടുത്തായിരുന്നു തങ്ങിയിരുന്നത്
കദിയാമു എന്ന സ്ത്രീ ഈ അടുത്ത കാലത്താണ് മരണപ്പെട്ടത്
ഞങ്ങളുടെ വീടിൻ്റെ പിറകിലായി ഒരു ചെറിയ വീട്ടിലാണ് മോല്യേരുപ്പാപ്പയും ഉമ്മയും സഹോദരിയും താമസിച്ചിരുന്നത് എന്ന് കദിയാമു എന്ന സ്ത്രീ പറയാറുണ്ടായിരുന്നു എന്ന് അവരുടെ മക്കൾ ഓർത്തെടുക്കുന്നു
ചുരുക്കത്തിൽ പോക്കർ മുസ്ലിയാരുടെ കുടുംബവേരുകൾ തേടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല എന്നതാണ് വസ്തുത
*പഠനവും ഉസ്താദുമാരും*
വൈലത്തൂരിൽ നിന്ന് തന്നെയാണ് പോക്കർ മുസ്ലിയാരുടെ പ്രാഥമിക പഠനം
ചിലവിൽ പള്ളിയിൽ പ്രമുഖ സൂഫീ പണ്ഡിതൻ കുറ്റൂർ കമ്മുണ്ണി മുസ്ലിയാരായിരുന്നു പ്രഥമ ഗുരു
നാട്ടിലെ പ്രാഥമിക പഠന ശേഷം പ്രശസ്തമായ പൊന്നാനി പള്ളിയിലെത്തി പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിലുമായി ജീവിച്ച് പണ്ഡിത ലോകത്തിന് അഭിമാനമായി ജ്വലിച്ച് നിന്ന മഹാ പണ്ഡിതനും മുഫ്തിയുമായിരുന്ന മർഹൂം തട്ടാങ്കര കുട്ട്യാമു മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പണ്ഡിത കേരളത്തിൻ്റെ അവസാന വാക്കായിരുന്നു തട്ടാങ്കര കുട്ട്യാമു മുസ്ലിയാരും മഖ്ദൂമി പുതിയകത്ത് അബ്ദുറഹിമാൻ എന്ന കുഞ്ഞൻ ബാവ മുസ്ലിയാരും
കേരള ഇബ്നു ഹജർ,കേരള റംലി എന്നീ പേരുകളിലാണ് ഇവർ പണ്ഡിതന്മാർക്കിടയിൽ അറിയപ്പെട്ടിരുന്നത്
ഇവർ രണ്ട് പേരും ഒരേ സമയം പൊനാനി പള്ളിയിൽ ദർസ് നടത്തിയവരാണ് അതിനാൽ തന്നെ കുഞ്ഞൻ ബാവ മുസ്ലിയാരിൽ നിന്നും പോക്കർ മുസ്ലിയാർ ചില കിതാബുകൾ ഓതിയിട്ടുണ്ട്
പ്രധാന ഉസ്താദ് കുട്ട്യാമു മുസ്ലിയാർ തന്നെയാണ്
അനേകം ശിഷ്യഗണങ്ങളുള്ള കുട്ട്യാമു മുസ്ലിയാരുടെ ശിഷ്യന്മാരിൽ പ്രധാനി കൂടിയായിരുന്നു പോക്കർ മുസ്ലിയാർ
