ar
Feedback
ഇസ്ലാമിക പഠനങ്ങൾ

ഇസ്ലാമിക പഠനങ്ങൾ

الذهاب إلى القناة على Telegram

إظهار المزيد
لم يتم تحديد البلدالدين والقيم الروحية54 754
1 961
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام
أرشيف المشاركات
*പിച്ചവെച്ച് തുടങ്ങുന്ന ദാമ്പത്യകാലത്ത്‌ ശ്രദ്ധിക്കാനേറെയുണ്ട്* ••••••┈•✿﷽✿•┈•••••• _നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളിൽ ഭാര്യ-ഭർത്താക്കന്മാർ പരസ്പരം തിരിച്ചറിഞ്ഞു തുടങ്ങുന്ന സമയമാണ്. ഓരോരുത്തരുടെ വീട്ടുകാരുടെയും സ്വഭാവങ്ങൾ അറിഞ്ഞു തുടങ്ങുന്നേയുണ്ടാവൂ. അമ്മായിയുമ്മമാർ, നാത്തൂന്മാർ, ഇണയുടെ പിതാക്കൾ, അളിയന്മാർ എല്ലാവരും ഇടപെട്ടു തുടങ്ങുന്ന കാലം. ഇവരെക്കുറിച്ചുള്ള തെറ്റായ ധാരണകളോ നെഗറ്റീവായ മുൻവിധികളോ നല്ലതല്ലാത്ത പ്രസ്താവനകളോ രണ്ടുപേരിലും വെറുപ്പു ജനിപ്പിക്കാൻ കാരണമാവും. അതിനാൽ, ഭാര്യ ഭർത്താവിനോട് ഭർതൃവീട്ടുകാരെ പറ്റി കുറ്റവും കുറവും പറയരുത്. അങ്ങനെ വന്നാൽ ഭർത്താവിന് ഭാര്യയോട് വെറുപ്പുണ്ടാകുന്നതിനേക്കാൾ ഭർത്താവിന് സ്വന്തം വീട്ടുകാരോട് വെറുപ്പു വരും. അപ്പോൾ സ്വാഭാവികമായും വീട്ടുകാരോടുള്ള അവരുടെ പെരുമാറ്റത്തിൽ മാറ്റം വരും. മാറ്റം വന്നാൽ വീട്ടുകാർ അത് മനസ്സിലാക്കും. അതിനു കാരണക്കാരി എന്ന നിലക്ക് ഭർതൃവീട്ടുകാർക്ക് ഭാര്യയോട് വെറുപ്പാകും. അവളുടെ തലയണ മന്ത്രം കാരണം ഞങ്ങളുടെ മോൻ ‘വെടക്കായി’ എന്നു ചിന്തിക്കും. പോര് ഇവിടെ തുടങ്ങുന്നു. പുതുനാരിക്ക് ഭർതൃവീട്ടിൽ പിന്നെ സുഖമുണ്ടാവില്ല. തുടർന്ന് സ്ത്രീധനക്കണക്കും ‘സൗന്ദര്യ’പ്രശ്‌നങ്ങളും നൂറുനൂറു പരാതികളും രണ്ടുഭാഗത്തുനിന്നും ഉണ്ടാവും. വൈകാരിക അപക്വതയുള്ള കാലഘട്ടമാണിതെന്നതിനാൽ നിസ്സാര കാര്യങ്ങളിൽ ഭർത്താവ് എടുത്തുചാടിയാൽ പ്രശ്‌നം ഏറെ വഷളാകും. ഭാര്യ ഒറ്റപ്പെടരുതെന്ന വിചാരത്തിലാണിത്. അതിനാൽ ഈ കാലഘട്ടത്തിൽ എടുത്തുചാട്ടങ്ങളുണ്ടാവരുത്. വിശാല ഹൃദയത്തോടെ ഉൾക്കൊണ്ട് മാന്യതയും നല്ല വ്യക്തിത്വവും പക്വതയും കാത്തുസൂക്ഷിക്കണം. ഭർതൃവീട്ടുകാരും ഭാര്യവീട്ടുകാരും ഈ കാലഘട്ടത്തെ നന്നായി ഉൾക്കൊള്ളണം. നല്ല ഉപദേശങ്ങളും വിട്ടുവീഴ്ചകളും തമാശകളും ഏറെയുണ്ടാവണം. പുതുപെണ്ണിന്റെ ജോലികളിൽ വരുന്ന ന്യൂനതകളെ വലുതാക്കി കാണിക്കുന്നതിന് പകരം അനുഭവ സമ്പത്തുള്ള അമ്മായിയുമ്മമാരും നാത്തൂന്മാരും വേദനിപ്പിക്കാതെ സൗഹൃബുദ്ധ്യാ തിരുത്തിക്കൊടുക്കാൻ തയ്യാറാവുക. വിവാഹത്തിന്റെ ആദ്യഘട്ടങ്ങളിൽ കാണുന്ന മറ്റൊരു പ്രശ്‌നം പ്രസവം, ജോലിത്തിരക്ക്, സന്താന പരിപാലനം എന്നിവമൂലം ഭാര്യയുടെ ശരീരത്തിൽ വരുന്ന വ്യതിയാനങ്ങൾ, പെരുമാറ്റത്തിലെ മാറ്റം എന്നിവമൂലം പ്രതീക്ഷയും ഭാര്യയെക്കുറിച്ചുള്ള മധുരസ്വപ്നങ്ങളും ഭർത്താവിന് കുറഞ്ഞുവരുന്നതാണ്. ഇവിടെ ഭർത്താവ് ചിന്തിക്കേണ്ടത്, ഉദ്ദേശിക്കുന്ന നേരത്ത് അവളെ കിട്ടാത്തതും ശാരീരിക വ്യതിയാനങ്ങളും താൻ കൂടിയുണ്ടാക്കിയ കാരണത്താലാണെന്നാണ്. അതിന്റെ പേരിൽ അകൽച്ചയല്ല, കൂടുതൽ അടുക്കാനും അത്യഗാധമായി സ്‌നേഹിക്കാനും ഭർത്താവ് തയ്യാറാവണം. ആ പാവത്തിനെ ഒറ്റപ്പെടുത്തരുത്. വിവാഹത്തിന്റെ ആദ്യ ഘട്ടങ്ങളിൽ (വിവാഹം കഴിഞ്ഞ് പത്ത്-പതിനഞ്ച് മാസം വരെ നീളുന്ന കാലഘട്ടമാണിത്) വിവാഹ മോചനം അത്ര പെട്ടെന്നുണ്ടാവില്ലെങ്കിലും പ്രശ്‌നങ്ങൾ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ നല്ല ശ്രദ്ധ വേണം. ••••••••••••••••••••••••••••••• അടുത്ത വിഷയം : *വ്യാഴാഴ്ചയിലെ നോമ്പ് വിശേഷങ്ങൾ*

ഫലപ്രദമായ മരുന്നും മന്ത്രങ്ങളും ഉപയോഗപ്പെടുത്തുന്നതോടൊപ്പം പ്രാർത്ഥനയും നിർവഹിക്കേണ്ടതാണ്. രോഗികളോട് ദുആ ചെയ്യാൻ ആവശ്യപ്പെടുന്നതും പ്രസക്തമാണ്. നബി ﷺ പറയുന്നു: നിങ്ങൾ രോഗികളെ സന്ദർശിക്കുക, അവരോട് ദുആ ചെയ്യാനാവശ്യപ്പെടുക. കാരണം രോഗിയുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കും, അവരുടെ പാപം പൊറുക്കപ്പടും. (അൽമുഅ്ജമുൽ ഔസത്വ്) കുളി, ബ്രഷ് ചെയ്യൽ, നല്ല വസ്ത്രം അണിയൽ, സുഗന്ധമുപയോഗിക്കൽ മുതലായവയിലൂടെ രോഗി നല്ല വൃത്തി പാലിക്കൽ സുന്നത്താണ്. (അസ്‌നൽ മത്വാലിബ്) രോഗത്തെ പഴിക്കരുത്, അക്ഷമ പ്രകടിപ്പിക്കരുത്, സങ്കടം പറയൽ ഒഴിവാക്കണം. ഡോക്ടർ, ദുആ പ്രതീക്ഷിക്കപ്പെടുന്ന സജ്ജനങ്ങൾ മുതലായവരോടല്ലാതെ രോഗവിവരം പറയരുത്. നല്ല ക്ഷമയും സഹനവും പാലിക്കണം. ‘തീർച്ച, ക്ഷമ പാലിക്കുന്നവർക്ക് എണ്ണിയാലൊടുങ്ങാത്ത പ്രതിഫലം നൽകപ്പെടും. (സൂറത്തുസ്സുമർ 10) •••••••••••••••••••••••••••••••• അടുത്ത വിഷയം: *പിച്ചവെച്ച് തുടങ്ങുന്ന ദാമ്പത്യകാലത്ത് ശ്രദ്ധിക്കാനേറെയുണ്ട്*

*രോഗത്തെ പഴിക്കുന്നവർ വായിച്ചറിയാൻ* ••••••┈•✿﷽✿•┈•••••• _നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• നീണ്ട പതിനെട്ടു വർഷം രൂക്ഷമായ രോഗങ്ങൾ അനുഭവിക്കേണ്ടിവന്ന മഹാത്മാവാണ് അയ്യൂബ് നബി(അ). പരീക്ഷണം തീവ്രമായപ്പോൾ ശരീരത്തിലും കുടുംബത്തിലും സമ്പത്തിലും മറ്റും വലിയ ദുരന്തങ്ങൾ അരങ്ങേറി. എന്നാൽ അയ്യൂബ് നബി(അ) രോഗങ്ങളെയും തജ്ജന്യ ദുരനുഭവങ്ങളെയും അങ്ങേയറ്റത്തെ ക്ഷമകൊണ്ടും പ്രാർത്ഥനകൊണ്ടും നേരിട്ടു. തുടർന്ന് അതെല്ലാം സുഖ പര്യവസായിയായിത്തീർന്നു. ആ വലിയ രോഗിയുടെ ചരിത്രം പരിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്: അയ്യൂബ് നബിയെ താങ്കൾ പഠിക്കുക. തീർച്ച, എന്നെ ആപത്ത് പിടികൂടിയിരിക്കുന്നു, നീ ഏറ്റവും വലിയ കാരുണികനാണല്ലോ എന്ന് അദ്ദേഹം തന്റെ നാഥനോട് പ്രാർത്ഥിച്ചത് ശ്രദ്ധേയമാണ്. അങ്ങനെ നാം അദ്ദേഹത്തിന് ഉത്തരം നൽകി. അദ്ദേഹത്തിന്റെ പ്രയാസം നീക്കംചെയ്തു. (സൂറത്തുൽ അമ്പിയാ 83, 84) നമ്മുടെ ദാസൻ അയ്യൂബിനെ താങ്കൾ സ്മരിക്കണം. അദ്ദേഹം തന്റെ നാഥനോട് പ്രാർത്ഥിച്ച സമയം; പിശാച് എന്നെ പീഡയും പ്രയാസവും ഏൽപ്പിച്ചിരിക്കുന്നു. (സൂറത്തുസ്വാദ് 41) അസഹ്യമായ രോഗപീഡകൾ അനുഭവിച്ചപ്പോഴും പ്രാർത്ഥനയും ആരാധനയുമായി നിതാന്ത ക്ഷമയും സഹനവും കാഴ്ചവെച്ച അയ്യൂബ് നബി(അ) നിസ്തുലമായ മാതൃകയാണ്. രോഗം വരുമ്പോൾ തളരുകയല്ല, ഉണരുകയാണ് വേണ്ടത്. ഒരിക്കലും വരാൻ പാടില്ലാത്തൊരു ദുരനുഭവമല്ല രോഗം. മറിച്ച്, പുത്തനുണർവോടെ സൽകരിക്കാനുള്ള ഒരു വിശിഷ്ട അതിഥിയാണ്. സ്വഹാബീ പ്രമുഖനായ അബുദ്ദർദാഅ്(റ) പ്രഖ്യാപിക്കുന്നത് കേൾക്കുക: ഞാൻ രോഗത്തെ ഇഷ്ടപ്പെടുന്നു, അതെന്റെ പാപങ്ങൾക്ക് പരിഹാരമാണല്ലോ... (ശുഅബുൽ ഈമാൻ) രോഗം വരുമ്പോൾ അസുഖം നൽകുന്ന, അതിന് ശമനം നൽകുന്ന സ്രഷ്ടാവിനെ കൂടുതൽ ഓർക്കാനും വിധേയപ്പെടാനുമുള്ള അസുലഭാവസരമാണ് കൈവരുന്നത്. ഇബ്‌റാഹീം നബി(അ) പ്രസ്താവിക്കുന്നു: ഞാൻ രോഗിയായാൽ അവൻ എനിക്ക് ശമനം പ്രദാനം ചെയ്യുന്നു. (സൂറത്തുശ്ശുഅറാഅ് 80) രോഗം വന്നാൽ ചികിത്സിക്കൽ സുന്നത്താണ് (ശർഹുൽ മുഹദ്ദബ്). ഇതാണ് മഹാഭൂരിഭാഗം പണ്ഡിതരുടെയും നിലപാട് (ശർഹു മുസ്‌ലിം). നബി ﷺ ഉദ്‌ബോധിപ്പിച്ചു: നിങ്ങൾ ചികിത്സിക്കുക, അല്ലാഹു ﷻ എല്ലാ രോഗങ്ങൾക്കും ഔഷധം അവതരിപ്പിച്ചിട്ടുണ്ട്. (അബൂദാവൂദ്, തുർമുദി) നബി ﷺ പഠിപ്പിച്ച ചികിത്സാ രീതികൾ മൂന്നെണ്ണമാണ് - ഭൗതിക ഔഷധങ്ങൾ, ആത്മീയ പ്രയോഗങ്ങൾ, ഇവ രണ്ടും സമന്വയിപ്പിച്ചത്. അവയിൽ അനുയോജ്യമായത് അവിടന്ന് (ﷺ) നിർദേശിക്കുമായിരുന്നു. (ഫൈളുൽ ഖദീർ) ഉമ്മുസലമ(റ) പറഞ്ഞു: നബി ﷺ എന്റെ വീട്ടിൽവെച്ച് ഒരു ബാലികയെ കാണാനിടയായി. അപ്പോൾ അവിടന്ന് (ﷺ) പറഞ്ഞു: നിങ്ങൾ അവളെ മന്ത്രിക്കുക, അവൾക്ക് ദൃഷ്ടിദോഷം ബാധിച്ചിട്ടുണ്ട്. (സ്വഹീഹുൽ ബുഖാരി 5739, സ്വഹീഹ് മുസ്‌ലിം 2197) മുഹമ്മദ് ബിൻ ഹാത്വിബ്(റ) പറയുന്നു: കുട്ടിക്കാലത്ത് എന്റെ ശരീരത്തിൽ തിളച്ച വെള്ളം മറിഞ്ഞപ്പോൾ ഉമ്മ എന്നെ നബിﷺയുടെ അടുക്കൽ കൊണ്ടുപോയി. അദ്ഹിബിൽ ബഅ്‌സ... എന്ന് തുടങ്ങുന്ന മന്ത്രംകൊണ്ട് അവിടന്ന് (ﷺ) എന്നെ മന്ത്രിക്കുകയുണ്ടായി. (മുഅ്ജമുൽ കബീർ) ത്വൽഖ് ബിൻ അലി(റ) പറയുന്നു: എന്നെ തേൾ കുത്തിയപ്പോൾ നബി ﷺ എന്നെ മന്ത്രിക്കുകയും തടവുകയും ചെയ്തു. (മുസ്‌നദ് അഹ്‌മദ്, സ്വഹീഹ് ഇബ്‌നി ഹിബ്ബാൻ) വിഷം തീണ്ടിയ ഒരു ഗോത്ര നേതാവിനെ സ്വഹാബികൾ സൂറത്തുൽ ഫാതിഹ ഓതി മന്ത്രിച്ചു, രോഗം മാറി. മന്ത്രത്തിന് പ്രതിഫലമായി സ്വഹാബികൾ മുപ്പത് ആടുകളെ ചോദിച്ചുവാങ്ങി. അത് പ്രവാചകർ ﷺ അംഗീകരിച്ചു. ആടുകളുടെ ഒരു വിഹിതം നബിﷺയും സ്വീകരിച്ചു. (സ്വഹീഹുൽ ബുഖാരി 2276, സ്വഹീഹ് മുസ്‌ലിം 2200) ജാബിർ(റ) പറയുന്നു: തിരുനബി ﷺ ചില മന്ത്രങ്ങൾ നിരോധിക്കുകയുണ്ടായി. അപ്പോൾ അംറ് ബിൻ ഹസ്മും സംഘവും തിരുദൂതരെ (ﷺ) സമീപിച്ച് ആരാഞ്ഞു: ഞങ്ങൾ തേൾ വിഷം തീണ്ടിയാൽ പ്രയോഗിക്കുന്ന ഒരു മന്ത്രമുണ്ട്. അവരത് കേൾപ്പിച്ചപ്പോൾ നബി ﷺ പ്രതികരിച്ചു: ഇതിന് ഒരു കുഴപ്പവുമില്ല. തന്റെ സഹോദരന് ഒരു ഉപകാരം ചെയ്യാൻ കഴിയുന്നവർ അത് ചെയ്തുകൊള്ളട്ടെ. (സ്വഹീഹ് മുസ്‌ലിം 2199) റസൂലും (ﷺ) സ്വഹാബികളും പിൽക്കാലത്ത് വന്ന ഖുർആൻ-ഹദീസ് പണ്ഡിതരും സജ്ജനങ്ങളും രോഗശമനത്തിന് മന്ത്രം നടപ്പാക്കിയ അനേകം രേഖകൾ വേറെയുമുണ്ട്. മുമ്പുണ്ടായിരുന്ന ശിർക്കും കുഫ്‌റുമുള്ള മന്ത്രങ്ങളാണ് നബി ﷺ നിരോധിച്ചിട്ടുള്ളത്. അതിന്റെ മറപിടിച്ച് വിശുദ്ധ മന്ത്രങ്ങളെ തള്ളിപ്പറയുന്നതും എല്ലാ മന്ത്രങ്ങളെയും സാമ്പത്തിക ചൂഷണമായി ചിത്രീകരിക്കുന്നതും ഖുർആനിനോടും സുന്നത്തിനോടും ചെയ്യുന്ന കടുത്ത അതിക്രമമാണ്. തേൻ, അത്തിപ്പഴം, മൈലാഞ്ചി, കരിഞ്ചീരകം തുടങ്ങിയ അനേകം ഔഷധങ്ങൾ പ്രവാചകർ ﷺ പ്രയോഗിക്കുകയും നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

✅യാത്രക്കാരന്ന്, അസ്റ് നിസ്കാരം ളുഹ്റിന്‍റെ കൂടെ മുന്തിച്ച് ജംആക്കി നിസ്കരിക്കാവുന്നതാണ്. വെള്ളിയാഴ്ച ദിവസം ളുഹ്റ് നിസ്കാരത്തിന് പകരം ഉള്ളതാണല്ലോ ജുമുഅ. അത് കൊണ്ട് തന്നെ യാത്രക്കാരന്‍ ജുമുഅ നിസ്കരിക്കുകയാണെങ്കില്‍ അതിനോടൊപ്പം അസ്റിനെ മുന്തിച്ച് ജംഅ് ആക്കാവുന്നതാണ്.മഗ്‍രിബ് ജമാഅതായി മറ്റുള്ളവരുടെ കൂടെ നിസ്കരിച്ച് സലാം വീട്ടിയ ഉടനെ അതിനോട് ജംആക്കി ഇശാഅ് നിസ്കരിക്കുന്നതില്‍ തെറ്റില്ല. ❓റൂമില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ ജംഅ് ആക്കി നിസ്കരിച്ച് ഇറങ്ങാന്‍ പറ്റുമോ? അതോ യാത്ര പുറപ്പെട്ട ശേഷമേ അനുവദനീയം ആവുകയുള്ളൂ? ✅യാത്രക്കാരനുള്ള നിസ്കാരത്തിലെ ആനുകൂല്യമാണ് ജംഉം ഖസ്റും. അത് കൊണ്ട് തന്നെ അവ രണ്ടും യാത്ര തുടങ്ങിയ ശേഷമേ അനുവദനീയമാവൂ. യാത്ര തുടങ്ങുക എന്നത് താമസിക്കുന്ന പ്രദേശം വിട്ട് കടക്കലാണ് എന്നാണ് പണ്ഡിതര്‍ പറയുന്നത്. അഥവാ, റൂമില്‍നിന്നോ വീട്ടില്‍നിന്നോ ജംഅ് ആക്കി നിസ്കരിച്ച് യാത്ര തുടങ്ങാവുന്നതല്ല എന്നര്‍ത്ഥം. ******** അടുത്ത വിഷയം : *രോഗത്തെ പഴിക്കുന്നവർ വായിച്ചറിയാൻ*

📎ഒന്ന് കഴിഞ്ഞയുടനെ മറ്റേത് നിർവഹിക്കലും സുന്നത്താണ്. ( ദീർഘമായ ഇടവേളയുണ്ടായാലും നിസ്കാരം സാധുവാകും ) ജംഅ് ആക്കുന്നു എന്ന് ഒന്നാം നിസ്കാരത്തിൽ കരുതലും സുന്നത്തുണ്ട്. *ഖസ്വ്‌റാക്കി നിസ്കരിക്കുന്നതിന്റെ നിബന്ധനകൾ* 📎1) യാത്രയുടെ ദൂരം 132 കി.മീ. ഉണ്ടായിരിക്കുക. 📎2 ) യാത്ര ഹലാലായിരിക്കുക 📎3) പൂർത്തിയായി നിസ്കരിക്കുന്നവനോട് തുടരാതിരിക്കുക (ഖസ്വ്‌റാക്കി നിസ്കരിക്കുന്നവനോട് പൂർത്തിയാക്കി നിസ്കരിക്കുന്നവന് തുടരാവുന്നതാണ് , ഇമാം സലാം വീ‍ട്ടിയതിനു ശേഷം ബാക്കിയുള്ളത് പൂർത്തിയാക്കിയാൽ മതി) 📎4) നിയ്യത്തിൽ ഖസ്വ്‌റാക്കലിനെ കരുതുക. 📎5) നിസ്കാരം കഴിയുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക *നിയ്യത്ത് :* ✅മുന്തിച്ച് ജംഅ് ആക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത് : ✒️ഉദാ :- അസ്‌ർ എന്ന ഫർള് നിസ്കാരത്തെ ളുഹ്‌റിലേക്ക് മുന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റായിട്ട് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു. ജമാ അത്താണെങ്കിൽ ‘ഇമാമിനോട് കൂടെ‘ എന്നും ചേർക്കുക. പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത് : ഉദാ: - ളുഹർ എന്ന ഫർള് നിസ്കാരത്തെ അസറിനോട് കൂടെ പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു ( ജമാഅത്തായിട്ടാണെങ്കിൽ ‘ ഇമാമിനോട് കൂടെ’ എന്നും കൂടെ ചേർക്കുക ) ❓യാത്രക്കാരന്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ജംആക്കി നമസ്കരിക്കാന്‍ സാധിക്കുമോ? ✅യാത്രക്കാരന്‍ യാത്ര തുടങ്ങി നാടിന്റെ പരിധി വിട്ടതിനു ശേഷം മാത്രമേ ജംഉം ഖ്സ്രും ആക്കാവൂ. ജംഓ ഖസ്റോ ആക്കാന്‍ സ്വന്തം മഹല്ലിന്‍റെ പരിധി വിട്ടുകടക്കേണ്ടതാണ്. അത് കൊണ്ട്, ചോദ്യത്തില്‍ പറഞ്ഞരൂപത്തില്‍, വീട്ടില്‍നിന്ന് യാത്ര പുറപ്പെട്ട് മഹല്ലിന്‍റെ പരിധി കടക്കുന്നതോടെ ഏതെങ്കിലും പള്ളിയില്‍ വെച്ച് ളുഹ്റും അസ്റും ഒന്നിച്ച് ജംഉം ഖസ്റും ആക്കി നിസ്കരിക്കാവുന്നതാണ്. സ്വന്തം മഹല്ലില്‍ വെച്ചാണ് ളുഹ്റ് നിസ്കരിക്കുന്നതെങ്കില്‍ അസ്റ് ജംആക്കാന്‍ പറ്റുന്നതല്ല. ❓ഓഫീസില്‍ ജോലിയാണ്. ഉച്ചക്ക് കുറച്ചു സമയം ഒഴിവുണ്ട്. പക്ഷെ അസര്‍ സമയത്ത് ഒഴിവ് കിട്ടാറില്ല. അങ്ങനെയെങ്കില്‍ ളുഹറും അസറും ളുഹറിന്റെ സമയത്ത് ജംആക്കാന്‍ പറ്റുമോ ? ✅ജോലി എന്നത് ജംആക്കാനുള്ള കാരണങ്ങളില്‍ പെട്ടതല്ല. യാത്ര, മഴ, രോഗം,രോഗം എന്നിവ മാത്രമേ ജംആക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണിയിട്ടുള്ളൂ. എന്നാല്‍ ഇത്തരം കാരണങ്ങളൊന്നുമില്ലാതെ ആവശ്യത്തിന് വേണ്ടിയും ജംആക്കാമെന്ന് ചില പണ്ഡിതര്‍ ഉദ്ധരിച്ചതായി ഇമാം നവവി (റ) റൌദയില്‍ പറഞ്ഞിട്ടുണ്ട്. 📎അങ്ങനെ ജംആക്കാമെന്നാണ് ശാഫീ മദ്ഹബുകാരനായ ഇബ്നുല്‍ മുന്‍ദിര്‍ (റ) പ്രബലമാക്കിയത്. അങ്ങനെ ജംആക്കാമെന്ന് പറഞ്ഞ പല പണ്ഡിതരും അതൊരു പതിവാക്കി മാറ്റരുതെന്ന് പറഞ്ഞത് കാണാം. ഈ അഭിപ്രായങ്ങള്‍ പിടിച്ച് ജംആക്കുകയാണെങ്കില്‍ തന്നെ അസ്റ് ളുഹ്റിനോടൊപ്പം മുന്തിച്ചാണ് ജംആക്കുന്നതെങ്കില്‍ അസ്വറ് ഖളാഅ് ആയി മടക്കി നിസ്കരിക്കുന്നത് നന്നാവും. കാരണം ഭൂരിപക്ഷം പണ്ഡിതരുടെയും വീക്ഷണത്തില്‍ ഇത്തരത്തില്‍ ഒരു ജംഅ് ഇല്ലെന്നാണല്ലോ. ✅മുറ പോലെ അനുഷ്ടിക്കണമെന്ന് വളരെ ഗൌരവത്തില്‍ കല്‍പിക്കപ്പെട്ടതാണല്ലോ നിസ്കാരം. യുദ്ധത്തിന്റെ അവസരത്തില്‍ പോലും അത് നിര്‍വഹിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. മനുഷ്യന് ബോധം നഷ്ടപ്പെടാത്ത കാലമത്രയും നിസ്കാരം നിര്‍വഹിക്കല്‍ നര്‍ബന്ധമാണ്. നിസ്കാരത്തിന്റെ ഒരു പ്രവര്‍ത്തനങ്ങളും യഥാവിഥി നിര്‍വഹിക്കാന്‍ സാധിക്കാത്തവനടക്കം നിസ്കരിക്കണമെന്നാണ് ഇസ്‍ലാമിന്റെ ശാസന. അത്തരത്തില്‍ കൃത്യമായി പാലിക്കാന്‍ കല്‍പിക്കപ്പെട്ട നിസ്കാരം നിര്‍വഹിക്കാന്‍ വയ്യാത്ത സാഹചര്യം നാം ഉണ്ടാക്കിത്തീര്‍ക്കരുതല്ലോ. ഏതെങ്കിലും നിലയില്‍ സമയത്ത് നിസ്കരിക്കാനുളള ഇട കണ്ടെത്തുകയോ അല്ലെങ്കില്‍ മറ്റു അനുയോജ്യമായ ജോലി കണ്ടെത്തുകയോ ചെയ്യുകയാണ് ഒരു മുസ്‍ലിമിന് കൂടുതല്‍ നല്ലത്. ❓മഴ കാരണം നിസ്കാരം ജംഅ് ആക്കാമോ ✅മഴകാരണം മുന്തിച്ചു ജംഅ് ആക്കാവുന്നതാണ്. അതിനു സാധാരണ ജംഇന്‍റെ ശര്‍ഥുകളോടൊപ്പം താഴെ പറയുന്ന കാര്യങ്ങളും നിബന്ധനയാണ്. 📎1. ഒന്നാമത്തെ നിസ്കാരത്തിന്‍റെ തക്ബീറതുല്‍ഇഹ്റാമിന്റെ സമയത്തും ആദ്യനിസ്കാരത്തില്‍നിന്ന് സലാം വീട്ടുന്ന സമയത്തും മഴ ഉണ്ടായിരിക്കണം. 📎2) നിസ്കാരം പള്ളിയിലോ മറ്റോ ജമാഅത്തായി നടത്താന്‍ ആഗ്രഹിക്കുകയും ആ സ്ഥലം വീടിനു ദൂരത്തായതിനാല്‍ അങ്ങോട്ടു നിസ്‍കാരത്തിനു പോയാല്‍ വസ്ത്രം നനഞ്ഞു പ്രയാസമാവുന്ന അവസ്ഥ ഉണ്ടാവുകയും വേണം. ചെരുപ്പോ വസ്ത്രമോ നനയും വിധമുള്ള ശക്തമായ മഴ ജുമുഅക്കും ജമാഅതിനും പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണുന്നുണ്ട്. ❓ജുമുഅ നിസ്കാരത്തോട് അസ്വര്‍ നിസ്കാരത്തെ ജംഅ് ആക്കാമോ? മഗ്‍രിബും ഇശാഉം ജംഅ് ആക്കുമ്പോള്‍ സാധാരണ മഗ്‍രിബ് നിസ്കരിക്കുന്നവരൊടൊപ്പം ജമാഅതായി നിസ്കരിച്ച ശേഷം ഇശാഅ് ഒറ്റക്ക് നിസ്കരിക്കാമോ?

*ജംഉം ഖസ്വ്‌റും അറിയേണ്ടതെല്ലാം ഇവിടെയുണ്ട്* ••••••┈•✿﷽✿•┈•••••• _നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് സമയത്തെ നിസ്കാരങ്ങൾ അവയിലൊന്നിന്റെ സമയത്ത് നിസ്കരിക്കുന്നതിനാണ് ‘ ജംഅ്’ എന്ന് പറയുന്നത്. *📎(ഹജ്ജ് വേളയിൽ ഒഴികെ ഹനഫി മദ്ഹബ് പ്രകാരം ജംഅ്ഇ ല്ല)* ളുഹ്‌റ്, അസ്വ്‌റ് എന്നിവ രണ്ടാലൊന്നിന്റെ സമയത്തും ,മഗ്‌രിബ്, ഇശാഅ് എന്നിവ രണ്ടാലൊന്നിന്റെ സമയത്തും നിസ്കരിക്കാം. അപ്പോൾ അസ്വ്‌റിനെ മഗ്‌രിബിലേക്കോ, തിരിച്ചോ, ഇശാഇനെ സുബ്‌ഹിയിലേക്കോ, തിരിച്ചോ സുബ്‌ഹിയെ ളുഹ്‌റിലേക്കോ തിരിച്ചോ ജംആക്കാൻ പാടുള്ളതല്ല. നാല് റക്‌അത്തുള്ള നിസ്കാരങ്ങളെ രണ്ട് റക്‌അത്തുകളായി ചുരുക്കി നിസ്കരിക്കുന്നതിന് ‘ഖസ്വ്‌റ്’ എന്നു പറയുന്നു. സുബ്‌ഹിയിലും മഗ്‌രിബിലും ഖസ്വ്‌റില്ല. അവ സാധാരണ പോലെതന്നെ നിസ്കരിക്കണം. ളുഹ്‌റ് , അസ്‌റ് എന്നിവ ളുഹറിന്റെ സമയത്തും മഗ്‌രിബ് , ഇശാ‍അ് എന്നിവ മഗ്‌രിബിന്റെ സമയത്തും നിസ്കരിക്കുന്നതിനെ ‘മുന്തിച്ച് ജംഅ് ആക്കുക’ എന്നു പറയുന്നു. ളുഹ്‌റ് , അസ്വ്‌റ് എന്നിവ അസ്വ്‌റിന്റെ സമയത്തും , മഗ്‌രിബ് , ഇശാ‍അ് എന്നിവ ഇശാഇന്റെ സമയത്തും നിസ്കരിക്കുന്നതിനെ ‘പിന്തിച്ചു ജംആക്കുക’ എന്നും പറയുന്നു. ജുമുഅയും അസ്വ്‌റും കൂടെ ജംആക്കുകയാണെങ്കിൽ മുന്തിച്ച് ജംഅ് ആക്കൽ മാത്രമേ സ്വഹീഹാകൂ. ജുമുഅയെ അസ്‌റിലേക്ക് ജംആക്കിയാൽ സാധുവാകുന്നതല്ല. ✅യാത്രക്കാർക്ക് അല്ലാഹു അനുവദിച്ച അനുകൂല്യങ്ങളാണ് ജംഉം, ഖസ്വ്‌റും. ഒരു മുസ്‌ലിം നിസ്കാരം നിർവ്വഹിക്കാതിരിക്കുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടാവാതിരിക്കാനാണിത്. 📎ഇവയുടെ നിയമങ്ങൾ മുഴുവനും ഒത്തിണങ്ങിയാൽ ജംഉം ഖസ്വ്‌റുമാണ് യാ‍ത്രക്കാരന് ഉത്തമം ജംഉം ഖസ്വ്‌റും അനുവദനീയമാകാൻ, ഹലാലായ യാത്രയായിരിക്കണം. 132 കി.മീറ്ററെങ്കിലും ദൈർഘ്യമുള്ള യാത്രയിലായിരിക്കുകയും വേണം. 82 കി.മി ഉണ്ടായാൽ മതി എന്ന അഭിപ്രായവുമുണ്ട്. ഈ ദൂരം ഏതാനും നിമിഷങ്ങൾ കൊണ്ട് പിന്നിടുന്നതായാലും ജംഉം ഖസ്വ്‌റും അനുവദനീയമാണ്. സ്വന്തം നാടിന്റെ അതിർത്തി പിന്നിട്ട ശേഷമേ ജം ഉം ഖസ്വ്‌റും അനുവദനീയമാവുകയുള്ളൂ. തിരിച്ച് വരുമ്പോൾ സ്വന്തം നാടിന്റെ പരിധിയിലെത്തുന്നതോടെ ആനുകൂല്യം ഇല്ലാതാവുകയും ചെയ്യും. *മുന്തിച്ച് ജംഅ് ആക്കാനുള്ള നിബന്ധനകൾ* 📎1) തർതീബ് : ജംഅ് ആക്കപ്പെടുന്ന രണ്ട് നിസ്കാരങ്ങളിൽ ആദ്യത്തെത് തന്നെയാവണം ആദ്യം നിർവഹിക്കേണ്ടത്. 📎2) ആദ്യത്തെ നിസ്കാരം അവസാനിക്കുന്നതിനു മുന്നെ രണ്ടാ‍മത്തെ നിസ്കാരം ഇതിലേക്ക് ജംഅ് ആക്കി നിസ്കരിക്കുന്നു എന്ന് കരുതണം. ആദ്യ നിസ്കാരത്തിന്റെ നിയ്യത്തിൽ തന്നെ ഇങ്ങിനെ കരുതലാണ് ഉത്തമം. മറന്ന് പോയാൽ ആദ്യത്തെ നിസ്കാരത്തിന്റെ സലാം വീട്ടുന്നതിനു മുന്നെ മനസ്സിൽ കരുതിയാൽ മതി. സലാം വീട്ടുന്നത് വരെ കരുതിയില്ലെങ്കിൽ രണ്ടാമത്തെ നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്. 📎3) ആദ്യത്തെ നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ രണ്ടാമത്തെ നിസ്കാരം നിർവഹിക്കുക. രണ്ട് നിസ്കാരങ്ങളുടെ ഇടയിൽ കൂടുതൽ സമയ ദൈർഘ്യം ഉണ്ടാവാൻ പാ‍ടില്ല. അപ്പോൾ രണ്ടിനുമിടയിൽ മയ്യിത്ത് നിസ്കാരമോ മറ്റ് സുന്നത്തുകളോ നിസ്കരിക്കാൻ പാടില്ല. തയമ്മും, ഇമാമത്ത് കൊടുക്കൽ പോലുള്ള ദീർഘമല്ലാത്ത ഇടവേള പ്രശ്നമല്ല. രണ്ടിനുമിടയിൽ കൂടുതൽ സമയമുണ്ടായാൽ രണ്ടാം നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്. 📎4) ഒന്നാമത്തെ നിസ്കാരത്തിൽ നിന്ന് വിരമിച്ച് രണ്ടാമത്തേതിൽ പ്രവേശിക്കുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക. അഥവാ അവസാനിച്ചിട്ടുണ്ടെങ്കിൽ രണ്ടാമത്തേത് അതിന്റെ സമയത്ത് തന്നെ നിർവഹിക്കണം. രണ്ടാം നിസ്കാരത്തിനിടയിലോ അതിന്റെ ശേഷമോ ആണ് യാത്ര അവസാനിക്കുന്നതെങ്കിൽ പ്രശ്നമില്ല. 📎5) ഒന്നാം നിസ്കാരം സാധുവായിട്ടുണ്ടെന്ന് അയാ‍ൾക്ക് ധാരണയുണ്ടാകുക. ആദ്യത്തെ നിസ്കാരം കഴിഞ്ഞപ്പോൾ തന്നെ അത് ശരിയായിട്ടില്ലെന്ന് അയാൾക്ക് ബോധ്യപ്പെട്ടാൽ അത് മടക്കി നിസ്കരിക്കണം. അതിനു ശേഷമേ രണ്ടാമത്തേത് നിർവഹിക്കാനാവൂ. രണ്ട് നിസ്കാരവും കഴിഞ്ഞതിനു ശേഷമാണ് ഒന്നാം നിസ്കാരം ബാത്വിലായിരുന്നുവെന്ന് ബോധ്യപ്പെട്ടതെങ്കിൽ രണ്ടും മടക്കി നിർവഹിക്കണം മടക്കി നിസ്കരിക്കലും ജംഅ് ആക്കിത്തന്നെ നിർവഹിക്കാം. *പിന്തിച്ച് ജംഅ് ആക്കുന്നതിന്റെ നിബന്ധനകൾ :* 📎1) ആദ്യ നിസ്കാരത്തിന്റെ സമയത്ത് ഈ നിസ്കാരത്തെ അടുത്ത നിസ്കാരത്തിന്റെ കൂടെ ജംഅ് ആക്കി നിസ്കരിക്കാൻ പിന്തിക്കുന്നു. എന്ന് കരുതുക 📎2) യാത്ര അവസാനിക്കുന്നതിനു മുമ്പ് രണ്ടാമത്തെ നിസ്കാരം നിർവഹിക്കുക *🌺 സുന്നത്തുകൾ* 📎പിന്തിച്ച് ജംഅ് ആക്കുമ്പോൾ തർത്തീ‍ബ് സുന്നത്തുണ്ട്. അഥവാ, ഒന്നാം നിസ്കാരം നിർവഹിച്ചതിനു ശേഷം രണ്ടാം നിസ്കാരം നിർവഹിക്കുക. അതിനു വിരുദ്ധം ചെയ്താലും നിസ്കാരം സാധുവാകും.

*കുറവുകളെ അതിജീവിക്കുന്ന സ്നേഹം* ••••••┈•✿﷽✿•┈•••••• _വിജ്ഞാനപ്രദമായ ഇതുപോലുള്ള മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ഇണ എങ്ങനെയാണോ ഉള്ളത് ആ അവസ്ഥയില്‍ അവളെ സ്‌നേഹിക്കാന്‍ കഴിയുക എന്നത് ദാമ്പത്യത്തില്‍ പ്രധാനമാണ്. അവളുടെ ന്യൂനതകളെ അതിജയിക്കുന്നതായിരിക്കണം ആ സ്‌നേഹം. അവളുടെ ദൗര്‍ബല്യത്തിന്റെ നിമിഷങ്ങള്‍ ആ സ്‌നേഹത്തെ തടയരുത്. ശ്രേഷ്ഠതകളും ന്യൂനതകളും ശക്തി ദൗര്‍ബല്യങ്ങളുമെല്ലാം അടങ്ങുന്ന അവളുടെ സ്വത്വത്തെ അംഗീകരിച്ചു കൊണ്ട് സ്‌നേഹിക്കാന്‍ സാധിക്കണം.. ദമ്പതികള്‍ക്ക് നല്‍കപ്പെടുന്ന ഏറ്റവും വലിയ ദൈവികാനുഗ്രഹമാണ് സ്‌നേഹം. സന്തോഷത്തിന്റെയും വിജയത്തിന്റെയും എല്ലാ പൂക്കളും അതില്‍ നിന്നാണ് വിടരുന്നത്. അത് നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇണയുടെ കുറവുകള്‍ക്ക് നേരെ കണ്ണടക്കല്‍ അതില്‍ പ്രധാനമാണ്. പകരം ആ ന്യൂനതകളെ മറക്കുന്ന അവളിലെ സല്‍ഗുണങ്ങളും നന്മകളും ഓര്‍ക്കുക. എല്ലാം ഒത്തിണങ്ങിയ പരിപൂര്‍ണയായ ഒരാളും തന്നെ ഈ ഭൂമുഖത്തുണ്ടാവില്ല. അതുകൊണ്ട് കുറവുകളുണ്ടായിരിക്കെ അവളെ തൃപ്തിപ്പെടുക.. ഭൂമിയിലെ മുഴുവന്‍ സ്ത്രീകളുമായും താരതമ്യം ചെയ്തിട്ട് അതില്‍ ഏറ്റവും മികച്ചതായി നീ മനസ്സിലാക്കി തെരെഞ്ഞെടുത്ത പെണ്ണിനും കുറവുകളുണ്ടാവും. സന്തോഷകരമായ ജീവിതത്തിന്റെ താക്കോല്‍ തൃപ്തിയാണെന്ന് പറയാം. ഒരുപക്ഷേ നിനിക്കിഷ്ടമില്ലാത്ത ഒന്നിലായിരിക്കാം നിനക്കുള്ള ഒരുപാട് നന്മകള്‍ അല്ലാഹുﷻ നിക്ഷേപിച്ചിരിക്കുന്നത്.. അവസരം കിട്ടുമ്പോഴെല്ലാം ഇണയോട് സ്‌നേഹം പ്രകടിപ്പിക്കുക എന്നതാണ് മറ്റൊന്ന്. നിന്റെ സ്‌നേഹവും പരിചരണവും അനുഭവിക്കാന്‍ അവള്‍ക്ക് സാധിക്കണം. അവള്‍ രോഗിയായാല്‍ അനുകമ്പയോടെ സഹായിക്കുക. നിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ചയുടെ പേരില്‍ അവള്‍ ദേഷ്യപ്പെട്ടാല്‍ അവളെ തൃപ്തിപ്പെടുത്തുക. അതൊരിക്കലും നിന്റെ അഭിമാനത്തെയോ സ്ഥാനത്തെയോ കളങ്കപ്പെടുത്തില്ല. ജീവിതത്തിലെ ചില ശീലങ്ങള്‍ അത്ര പെട്ടന്ന് മാറ്റാന്‍ സാധിക്കുന്നവയല്ല, അത് തെറ്റാണെന്ന് നിനക്ക് അഭിപ്രായമുണ്ടെങ്കിലും ഒറ്റയടിക്ക് അത് തിരുത്താന്‍ ശ്രമിക്കരുത്. ചെറിയ വീഴ്ച്ചകളെ പെരുപ്പിച്ച് കാണിക്കരുത്. ഓരോന്നിനും നല്‍കേണ്ട ഗൗരവവും പ്രാധാന്യവും മാത്രമേ നല്‍കാവൂ.. വീഴ്ച്ചകളോ അബദ്ധങ്ങളോ സംഭവിക്കാത്ത ഒരു ജീവിത പങ്കാളിയെയാണ് ഒരാള്‍ തേടുന്നതെങ്കില്‍ അസംഭവ്യമായ ഒന്നിന്റെ പിറകെയാണ് അയാള്‍ പോകുന്നത്. ഇണയോടുള്ള സ്‌നേഹത്തിനൊപ്പം നിന്റെ മാതാപിതാക്കളോടും കുടുംബത്തോടുമുള്ള സ്‌നേഹത്തെയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കേണ്ടത് അനിവാര്യമാണ്. അതില്‍ ഒന്ന് മറ്റൊന്നിന് തടസ്സമായി മാറരുത്.. ഇമാം ശാഫിഇയുടെ ‘സമര്‍ത്ഥനായ ബുദ്ധിശാലി ഗ്രഹിച്ചിട്ടും അജ്ഞത നടിക്കുന്നവനാണ്’ എന്ന വാക്കുകള്‍ പൊതുജീവിതത്തില്‍ പ്രസക്തമാണ്. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ അതിന് കൂടുതല്‍ പ്രസക്തിയും പ്രാധാന്യവുമുണ്ട്. തനിക്ക് ഉള്‍ക്കൊള്ളാനാവാത്ത പെരുമാറ്റങ്ങളും തെറ്റുകളും വിയോജിപ്പുകളും ഇണയില്‍ ഉണ്ടാവുക സ്വാഭാവികമാണ്.. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന് ഉചിതമായ സമയം തെരെഞ്ഞെടുക്കേണ്ടതും നൈര്‍മല്യത്തിന്റെ ശൈലി ഉപയോഗിക്കേണ്ടതും അനിവാര്യമാണ്. ദേഷ്യപ്പെട്ടോ ക്ഷോഭിച്ചോ ആയിരിക്കരുത് അത്. എന്നാല്‍ പങ്കാളിയിലെ ചില വീഴ്ച്ചകളെല്ലാം കണ്ടില്ലെന്ന് നടിക്കുന്നതാണ് ഏറ്റവും നല്ലത്. താന്‍ സൂക്ഷ്‌മ നിരീക്ഷണത്തിലാണെന്ന തോന്നല്‍ ഇണയില്‍ അതുണ്ടാക്കിയേക്കും. വീട്ടിലെ നിസ്സാരമായ കാര്യങ്ങള്‍ക്ക് നേരെ ഭര്‍ത്താവ് കണ്ണടച്ചതു കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല. മറിച്ച് ഇണയിലെ ചെറിയ വീഴ്ച്ചകള്‍ കണ്ടെത്തി അയാള്‍ മെനക്കെടുന്നതെങ്കില്‍ വീടൊരു നരകമായി തീരാന്‍ അത് തന്നെ മതിയാവുകയും ചെയ്യും.. ••••••••••••••••••••••••••••••••• അടുത്ത വിഷയം: *ജംഉം ഖ്വസ്വറും - അറിയേണ്ടതെല്ലാം ഇവിടെയുണ്ട്*

*നഖം വെറുതെ മുറിച്ചുകളയരുത്* ••••••┈•✿﷽✿•┈•••••• _വിജ്ഞാനപ്രദമായ ഇതുപോലുള്ള മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• കൈകാലുകളുടെ നഖം മുറിക്കൽ സുന്നത്താണല്ലോ. എന്നാൽ നഖം മുറിക്കുവാൻ ഏറ്റവും നല്ല ദിവസം ഏതാണ്‌? ഏത്‌ വിരൽ മുതൽക്കാണ്‌ മുറിക്കാൻ തുടങ്ങേണ്ടത്‌ 🥬 വ്യാഴാഴ്ച പകലോ വെള്ളിയാഴ്ച രാവിലെയോ ആണ്‌ നഖം മുറിക്കൽ സുന്നത്തായ ദിവസം. വലത്‌ കൈയുടെ ചൂണ്ട്‌ വിരൽ മുതൽ തുടങ്ങി വഴിക്ക്‌ വഴിയായി ചെറുവിരലിലെത്തി അതും മുറിച്ച്‌ ശേഷം തള്ള വിരലിന്റേത്‌ മുറിക്കണം. ഇടത്‌ കൈയുടെ ചെറുവിരൽ മുതൽ തുടങ്ങി തള്ളവിരൽ വരെ ഇടവിടാതെയും ക്രമം തെറ്റാതെയും മുറിച്ച്‌ തീർക്കണം. ☘️കാലിന്റെ നഖം മുറിക്കുമ്പോൾ വലതുകാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ക്രമപ്രകാരം തള്ളവിരലിൽ അവസാനിച്ച്‌ ഇടത്‌ കാലിന്റെ തള്ളവിരൽ മുതൽ ആരംഭിച്ച്‌ ചെറുവിരൽ വരെ മുറിച്ച്‌ അവസാനിപ്പിക്കണം. ഇതാണ്‌ നഖം മുറിക്കുന്നതിന്റെ രൂപം. *ഇതെല്ലാം തുഹ്ഫ: 2-476ൽ പ്രസ്‌'താവിച്ചതാണ്‌.* *വെട്ടേണ്ട സമയം* 🥬വ്യാഴാഴ്ച്ച പകലോ വെള്ളിയാഴ്ച്ച രാവിലയോ നഖം വെട്ടൽ പുണ്യകരമാണ് *(തുഹ്ഫ 2/476, ഫത്ഹുൽ മുഈൻ 145, ഖുലാസ 2 / 151)* ✅തിങ്കളാഴ്ച്ചയും നഖം മുറിക്കൽ സുന്നത്തുണ്ട്. *(ബാ ജൂരി 1/252, ശർവാനി 2 / 476)* ✏️10 ദിവസം കൂടുമ്പോൾ മുറിക്കൽ സുന്നത്താണ്.. *( അൻവാർ, ഖുലാസ2/151)* ✒️രാത്രി നഖം വെട്ടല് കറാഹത്തില്ല. അതു അപലക്ഷണവും അല്ല. നഖം കുഴിച്ചുമൂടലാണ് സുന്നത്ത്. *(നിഹായ 2/341)* ✏️വൂളൂ ഉള്ളവന് നഖം മുറിച്ചാല് വുളൂ പുതുക്കല് സുന്നത്തുണ്ട്. *(ബുഷ്‌റല് കരീം 2/10)* 🍁 ഇടതു കൈയ്യിന്റെ നഖം മുറിക്കാൻ പലർക്കും ശീലമില്ലാത്തതിനാൽ അവർക്ക് ആ കൈയിന്റെ നഖം നീക്കാൻ മറ്റൊരാളെ ഏൽപ്പിക്കുന്നതാണ് കൂടുതൽ നല്ലത്. *(ഇഹ്താഫ് - ശറഹുൽ ഇഹ് യ 2/412 )* 💫 *ശ്രദ്ധിക്കേണ്ട കാര്യങ്ങൾ* ✅അകാരണമായി ഒരു കാലിന്റേയോ ഒരു കൈയിനേറെയോ മാത്രം നഖം നീക്കൽ കറാഹത്ത് *( ഫത്ഹുൽ മുഈൻ 145)* ✒️കൈയുടെയോ കാലുകളുടേയോ മാത്രം നഖം നീക്കൽ കറാഹത്തില്ല. *( ശർവാനി 2 /475,76)* ✏️പല്ലുകൊണ്ട് നഖം മുറിക്കൽ കറാഹത്താണ്. *(ഇഹ്താഫ് 2 / 412)* ✒️നഖം മുറിച്ചയുടൻ ആ സ്ഥലം കഴുകണം. *( ഖുലാസ 2/151 )* ✏️രണ്ടു കയ്യില് ഒന്നിന്റെയോ രണ്ടു കാലില് ഒന്നിന്റെയോ മാത്രം നഖം നീക്കല് കറാഹത്താണ്. രണ്ട് കയ്യിന്റെയും നഖം മുറിക്കുക, കാലിലെ നഖം മുറിക്കാതിരിക്കുക, അല്ലെങ്കില് രണ്ടു കാലിലെയും നഖം മുറിക്കുക, കയ്യിന്റെ നഖം മുറിക്കാതിരിക്കുക എന്ന രീതി കറാഹത്തില്ല. *(തുഹ്ഫ : ശർവാനി 2/475)* 🌟നഖം വെട്ടിയ ഭാഗം പെട്ടെന്നു തന്നെ കഴുകുക. കഴുകുന്നതിനു മുമ്പ് അതു കൊണ്ട് ചൊറിഞ്ഞാൽ വെള്ളപ്പാണ്ടു രോഗം ഉണ്ടാകാൻ സാധ്യതയുണ്ട് *(തുഹ്ഫ 2/476).* പുരുഷൻറെ നഖം വെട്ടിയത് ആളുകൾ കാണാത്ത സ്ഥലത്തു മറച്ചു വെക്കൽ സുന്നത്തും സ്ത്രീയുടേതാണെങ്കിൽ നിർബന്ധവുമാണ് *(തുഹ്ഫ 3/161, ശർവാനി 7/207).* ❓ഹൈളോ നിഫാസോ ഉള്ളപ്പോള്‍ നഖം, മുടി എന്നിവ നീക്കുന്നതിന്റെ വിധി എന്താണ്? ആര്‍ത്തവം പോലോത്ത എല്ലാ വലിയ അശുദ്ധി സമയങ്ങളിലും ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വലിയ അശുദ്ധി സമയങ്ങളില്‍ അവ നീക്കം ചെയ്യാതിരിക്കല് സുന്നതാണ്. എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല. വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി (റഹ്) പറഞ്ഞിട്ടുണ്ട്. •••••••••••••••••••••••••••••••••• അടുത്ത വിഷയം: *കുറവുകളെ അതിജീവിക്കുന്ന സ്നേഹം*

*തിരിച്ചറിയുക, ഇസ്‌ലാമിന്റെ മഹത്വം !* ••••••┈•✿﷽✿•┈•••••• _വിജ്ഞാനപ്രദമായ ഇതുപോലുള്ള മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• അന്തരിച്ച അമേരിക്കൻ പ്രസിഡന്റ് "നിക്സൺ", അദ്ദേഹത്തിന് ഒരു ഉപദേശകനുണ്ട് •• "റോബർട്ട് ഗ്രീൻ"... പൊതു നിയമത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് അന്താരാഷ്ട്ര നിയമത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് അദ്ദേഹം ഹാർവാർഡ് സൊസൈറ്റി ഓഫ് ഇന്റർനാഷണൽ ലോയുടെ പ്രസിഡന്റായി. കൂടാതെ അമേരിക്കൻ പ്രസിഡന്റ് നിക്‌സന്റെ വിദേശകാര്യ ഉപദേഷ്ടാവ്, കൂടാതെ യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടർ, അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ വിദഗ്ധരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ സെന്റർ ഫോർ സിവിലൈസേഷൻ ആൻഡ് റിന്യൂവൽ സ്ഥാപകൻ, ആറ് ജീവൽ ഭാഷകളിൽ പ്രാവീണ്യം നേടി. ഒരു ദിവസം, അമേരിക്കൻ പ്രസിഡന്റ് നിക്സൺ ഇസ്ലാമിനെക്കുറിച്ച് വായിക്കാൻ ആഗ്രഹിച്ചു, അതിനാൽ ആ വിഷയത്തിൽ തനിക്കായി ഒരു പഠനം തയ്യാറാക്കാൻ അദ്ദേഹം അമേരിക്കൻ ഇന്റലിജൻസിനോട് ആവശ്യപ്പെട്ടു, അവർ യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ഉത്തരവുകൾ നടപ്പിലാക്കി, പക്ഷേ അവരുടെ ഗവേഷണം കുറച്ച് നീണ്ടുനിന്നു... തന്റെ ഉപദേഷ്ടാവായ റോബർട്ട് ക്രെയിനിനോട് ഗവേഷണം വായിക്കാനും തനിക്കായി സംഗ്രഹിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. തീർച്ചയായും, റോബർട്ട് ഗവേഷണം വായിച്ചു, തുടർന്ന് വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ ഇസ്ലാമിക് സെമിനാറുകളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കാൻ പോയി. റോബർട്ട് ക്രെയിൻ ഇസ്ലാം സ്വീകരിച്ചുവെന്ന വാർത്ത അമേരിക്കയിലാകമാനം പരക്കുന്നതിന് ഏതാനും ദിവസങ്ങൾ മാത്രമെ വേണ്ടി വന്നുള്ളൂ...! അദ്ദേഹം 1981 AD-ൽ ഇസ്ലാം മതം സ്വീകരിച്ചു, പ്രവാചകന് ശേഷം നീതിയുടെ ഇമാമായ അൽ-ഫാറൂഖ് ഉമർ (റ) ന്റെ പേരിൽ സ്വയം (ഫാറൂഖ്) എന്ന് നാമകരണം ചെയ്തു... ഇസ്ലാം മതം സ്വീകരിക്കാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ഒരു നിയമ വിദ്യാർത്ഥി എന്ന നിലയിൽ, ഞാൻ പഠിച്ച എല്ലാ നിയമങ്ങളും ഇസ്‌ലാമിൽ ഞാൻ കണ്ടെത്തി... തീർച്ചയായും, ഞാൻ ഹാർവാർഡ് സർവകലാശാലയിൽ 3 വർഷം പഠിക്കുമ്പോൾ, അവരുടെ നിയമങ്ങളിൽ "നീതി" എന്ന വാക്ക് ഞാൻ കണ്ടെത്തിയില്ല. ഒരിക്കൽ പോലും... ഇസ്‌ലാമിൽ ഈ വാക്ക് ഞാൻ ഒരുപാട് കണ്ടു... അവൻ പറയുന്നു: ഞങ്ങൾ നിയമപരമായ സംഭാഷണത്തിലായിരുന്നു, ജൂത നിയമ പ്രൊഫസർമാരിൽ ഒരാൾ ഞങ്ങളോടൊപ്പമുണ്ടായിരുന്നു, അദ്ദേഹം സംസാരിച്ചു തുടങ്ങി, ഇസ്‌ലാമിലേക്കും മുസ്‌ലിംകളിലേക്കും ആഴ്ന്നിറങ്ങാൻ തുടങ്ങി, അവനെ നിശബ്ദനാക്കാൻ ഞാൻ ആഗ്രഹിച്ചു, അതിനാൽ ഞാൻ അവനോട് ചോദിച്ചു: അനന്തരാവകാശ നിയമത്തിന്റെ വലുപ്പം നിങ്ങൾക്കറിയാമോ? അമേരിക്കൻ ഭരണഘടനയിൽ? അദ്ദേഹം പറഞ്ഞു: അതെ, എട്ടിലധികം വാല്യങ്ങൾ. ഞാൻ അവനോട് പറഞ്ഞു: പത്ത് വരിയിൽ കൂടാത്ത ഒരു അനന്തരാവകാശ നിയമം ഞാൻ കൊണ്ടുവന്നാൽ, ഇസ്ലാം ഒരു യഥാർത്ഥ മതമാണെന്ന് നിങ്ങൾ വിശ്വസിക്കുമോ? അവന് പറഞ്ഞു: ഇത് പറ്റില്ല. അതിനാൽ ഞാൻ വിശുദ്ധ ഖുർആനിലെ അനന്തരാവകാശത്തെക്കുറിച്ചുള്ള വാക്യങ്ങൾ അദ്ദേഹത്തിന് കൊണ്ടുവന്ന് അവൻറെ മുമ്പാകെ അവതരിപ്പിച്ചു. ദിവസങ്ങൾക്ക് ശേഷം അദ്ദേഹം എന്റെ അടുത്ത് വന്ന് എന്നോട് പറഞ്ഞു: എല്ലാ ബന്ധുബന്ധങ്ങളെയും ഇത്രയും സമഗ്രമായി കണക്കാക്കാൻ ഒരു മനുഷ്യ മനസ്സിന് സാധ്യമല്ല. ആരെയും വിട്ടു കളഞ്ഞിട്ടില്ല!, പിന്നെ ആരെയും പീഡിപ്പിക്കാതെ നീതിയോടെ അവർക്കിടയിൽ അവകാശം വീതിച്ചു കൊടുക്കുന്നു... അപ്പോൾ ഈ ജൂതൻ ഇസ്ലാം മതം സ്വീകരിച്ചു. ഡോ. റോബർട്ട് ക്രെയിൻ (ഫറൂക്ക്), അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന് 91 വയസ്സായി. വായിച്ചിട്ട് പോകരുത്. മറിച്ച് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നതും പുണ്യമാണ്. ••••••••••••••••••••••••••••••••• അടുത്ത വിഷയം: *നഖം വെറുതെ മുറിച്ച് കളയരുത്*

പക്ഷെ അത് തെറ്റായ വിശ്വാസം ആയിരുന്നു കൂടാതെ douche ചെയ്യുന്നതിലൂടെ ഗർഭാശയ മുഖ ക്യാൻസർ, എൻഡൊമെട്രിയോസിസ്, PID, ലൈംഗിക രോഗങ്ങൾ വരാൻ സാധ്യത കൂടുകയെയുള്ളൂ. *ചികിത്സ* സ്വയം ചികിൽസിക്കാതെ, ഡോക്ടറുടെ സഹായം തേടുക.. ••••••••••••••••••••••••••••••••• അടുത്ത വിഷയം: *തിരിച്ചറിയുക, ഇസ്‌ലാമിന്റെ മഹത്വം*

*നല്ല പാതിയോട് പോലും തുറന്ന് പറയാൻ പറ്റാത്ത അസുഖം* ••••••┈•✿﷽✿•┈•••••• _വിജ്ഞാനപ്രദമായ ഇതുപോലുള്ള മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• സ്ത്രീകൾ പലപ്പോഴും പുറത്ത് പറയാൻ മടിക്കുന്ന ഒരു കാര്യമാണ് വെള്ളപോക്ക്. പലപ്പോഴും ഈ വിഷയത്തെ കുറിച്ചുള്ള അജ്ഞത അവരെ നോർമലായി ഉണ്ടാകുന്ന വെള്ളപ്പൊക്കിനെ പോലും പലരും രോഗമായി കാണുന്നു. അനാവശ്യമായി തനിക്ക് അണുബാധയാണെന്ന് തെറ്റിദ്ധരിക്കുന്നു. ▪️അതുപോലെ ചില സ്ത്രീകൾ ഇത് മറച്ചു വെക്കുന്നു. എന്തോ വലിയ രോഗം ആണെന്നും തന്റെ നല്ല പാതിയോട് പോലും തുറന്ന് പറയാത്ത സ്ത്രീകളും ഉണ്ട്. ആദ്യം എന്താണ് വെള്ളപോക്ക് എന്ന് നോക്കാം. ▪️സാധാരണ ഗതിയിൽ സ്ത്രീകളുടെ യോനിയിൽ നിന്നും നശിച്ച കോശങ്ങളും, ബാക്റ്റീരിയയും യോനിയിലുള്ള ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്നു. അതാണ് വെള്ളപോക്ക്. തികച്ചും നോർമലായ ഒരു പ്രക്രിയ മാത്രമാണ് അത്. ▪️സാധാരണ ഗതിയിൽ ഇവ വെള്ളം പോലെയോ അല്ലെങ്കിൽ പാലിന്റെ വെള്ള കളറിലോ ആവാം. പൊതുവെ സ്ത്രീകളിൽ അണ്ഡോൽപ്പാദനം നടക്കുമ്പോൾ, മുലയൂട്ടുമ്പോൾ, ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ ഒക്കെ വെള്ളപൊക്കു കണ്ടു വരാം. പക്ഷെ പേടിക്കേണ്ട . അത് തികച്ചും സ്വാഭാവികമാണ്. _എപ്പോഴാണ് വെള്ളപൊക്കു ശ്രദ്ധിക്കേണ്ടത്?_ ▪️നിറത്തിലോ, മണത്തിലോ,രൂപത്തിലോ വ്യത്യാസം വരികയോ, യോനിയിൽ ചൊറിച്ചിലോ, പുകച്ചിലോ അനുഭവപ്പെടുകയോ ഉണ്ടായാൽ ശ്രദ്ധിക്കുക. *എന്തുകൊണ്ടാണ് ഇത്‌ ഉണ്ടാകുന്നത്?* ഒരുപക്ഷേ ബാക്റ്റീരിയൽ അണുബാധ മൂലം , പ്രമേഹം ഉള്ളവരിൽ, സ്റ്ററോയ്ഡ്സ് ഉപയോഗിക്കുന്നവരിൽ, ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിൽ, ഗർഭാശയമുഖ ക്യാൻസർ ഉള്ളവരിൽ, ലൈംഗിക രോഗങ്ങൾ ഉള്ളവരിൽ (Gonorrhea, chlamydia), മണമുള്ള സോപ്പ് ഉപയോഗിക്കുന്നവരിൽ, douche (വെള്ളം സ്‌പ്രേ ചെയ്തു യോനി കഴുകുന്ന ഒരു ഉപകരണം) ഉപയോഗിക്കുന്നവരിൽ, trichomoniasis (ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗം), മാസക്കുളി നിന്ന് സ്ത്രീകളിൽ, പൂപ്പൽ അണുബാധ, pelvic inflammatory disease (PID) ഉള്ളവരിൽ ഒക്കെ രൂപത്തിലോ, നിറത്തിലോ, മണത്തിലോ വെള്ളപോക്കിന് മാറ്റം സംഭവിച്ചതു മൂലം ചികിൽസ വേണ്ടി വരാം. *പല തരത്തിൽ ഉള്ള ഡിസ്ചാർജ്* 1.ബ്രൗണ് അല്ലെങ്കിൽ ചുവപ്പ് കലർന്ന ഡിസ്ചാർജ് : ഒരു പക്ഷെ സ്പോട്ടിങ് ആയി ചുവപ്പോ ബ്രൗണ് നിറത്തിലോ രക്തം കണ്ടാൽ അബോർഷനാവാം. ഗര്ഭിണിയാകുവാൻ സാധ്യത ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. കൂടാതെ എൻഡൊമെട്രിയൽ ക്യാൻസർ, ഗര്ഭാശയമുഖ ക്യാൻസർ തുടങ്ങിയവയിലും ഇവ കാണാം. https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ 2.മഞ്ഞ നിറം ,പച്ച നിറം : ലൈംഗിക രോഗങ്ങൾ ആയ gonorrhea, chlamydia ആകാം 3.കൈകളിൽ ഒട്ടിപിടിച്ചു വലിയുന്ന തരത്തിൽ ഉള്ളവ ആണെങ്കിൽ അവ അണ്ഡോൽപ്പാദനം സൂചിപ്പിക്കുന്നു. 4. പതഞ്ഞു മഞ്ഞയോ, പച്ചയോ നിറവും, ചീത്ത മണവും ആണെങ്കിൽ : Trichomoniasis - സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരാം 5.കട്ടിയുള്ള വെള്ള നിറത്തിൽ cheese പോലെയുള്ള ഡിസ്ചാർജ് : യീസ്റ്റ് അണുബാധമൂലമാകാം ഈ തരത്തിൽ ഉള്ള ഡിസ്ചാർജ് 6.വെള്ളയോ, ഗ്രേ, മൽസ്യത്തിന്റെ നാറ്റമുള്ള ഡിസ്ചാർജ് ആണെങ്കിൽ ബാക്റ്റീരിയൽ വജൈനോസിസ് ആവാം. *പ്രതിരോധ മാർഗ്ഗങ്ങൾ:* 1.ആർത്തവ സമയത്തു ശുചിത്വം കത്തുസൂക്ഷിക്കുക. ▪️4 മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റുക. ▪️Mentrual കപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ ഉപയോഗിക്കരുത്. ശേഷം രക്തം കളഞ്ഞു കഴുകി വൃത്തിയാക്കിയ്തിന് ശേഷം മാത്രം കപ്പ് ഉപയോഗിക്കുക. 2. സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. . കോട്ടൻ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. ▪️ദിവസവും അടിവസ്ത്രം മാറ്റുക. ▪️കഴുകി വെയിലത്തു ഉണക്കുക (വെയിൽ അണുബാധയകറ്റുവാൻ സഹായിക്കും). ▪️നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക. 4.മണമുള്ള സോപ്പുകൾ ഉപയോഗിച്ചു യോനി കഴുകാതെയിരിക്കുക. ▪️കട്ടി കുറഞ്ഞ സോപ്പ്, അല്ലെങ്കിൽ vaginal വാഷ് ഇന്ന് വിപണിയിൽ ലഭ്യമാണ്. 5. Flavoured കോണ്ടം ഓറൽ സെക്സിന് വേണ്ടിയുള്ളതാണ്. ▪️ലൈംഗിക ബന്ധത്തിന് അവയുപയോഗിച്ചാൽ സ്ത്രീകൾക്ക് യീസ്റ്റ് അണുബാധ യോനിയിൽ ഉണ്ടാകാം. ▪️അതുകൊണ്ട് flavoured അല്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക. 6.അണുബാധ ഉണ്ടെന്ന് സംശയം തോന്നിയെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കുക. അല്ലെങ്കിൽ അണുബാധ കൂടി PID പോലെയുള്ള അസുഖങ്ങൾ വരാം. 7.vaginal douche ഉപയോഗിക്കാതെ ഇരിക്കുക. യോനി കഴുകുന്ന ഒരു സ്‌പ്രേ പോലത്തെ സാധനമാണ്. പണ്ട് കാലത്ത് ഇവ ലൈംഗിക ബന്ധത്തിന് ശേഷം ശുക്ലം യോനിയിൽ നിന്ന് കഴുകി കളയുവാൻ ഉപയോഗിച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഗര്ഭിണിയാകുവാനുള്ള സാധ്യത കുറയും എന്നു പണ്ട് വിശ്വസിച്ചിരുന്നു.

കുടുംബങ്ങൾക്കുവേണ്ടി ചെലവഴിക്കുമ്പോൾ കൂലി കിട്ടില്ലെന്ന ഭയപ്പാട് ഒഴിവാക്കാൻ വേണ്ടിയാണ് ഇവിടെ സ്വദഖ - ദാനം എന്നു പ്രയോഗിച്ചത്. (ഫത്ഹുൽ ബാരി) കുടുംബത്തിനുവേണ്ടി ചെലവഴിക്കുമ്പോൾ രണ്ടുപ്രതിഫലം നമുക്ക് ലഭിക്കും. കുടുംബബന്ധം ചേർക്കുന്നതിന്റെയും ദാനം നൽകുന്നതിന്റെയും. മക്കൾക്കും മാതാപിതാക്കൾക്കും ചെലവുകൊടുക്കൽ നിർബന്ധമാകാൻ രണ്ട് നിബന്ധനകളുണ്ട്. ഒന്ന്, തന്റെയും തന്റെ ആശ്രിതരായിട്ടുള്ള ഭാര്യമാരുടെയും ഒരു ദിവസത്തെ ഭക്ഷണവും മറ്റു ചെലവുകളും കഴിച്ച് പണം ബാക്കിയുണ്ടാവണം (തുഹ്ഫ). ഇതിൽ ഏറ്റവും കൂടുതൽ പണം ഉപയോഗിക്കപ്പെടുന്നത് ഭക്ഷണത്തിനുവേണ്ടിയാണെന്ന് ജർമൻ സാമ്പത്തിക വിദഗ്ദനായ ഏർനെസ്റ്റ് എങ്കെൽ തന്റെ ഉപഭോഗ സിദ്ധാന്തത്തിൽ പറയുന്നുണ്ട്. അനിവാര്യമായ ചെലവിനു വേണ്ടിയുള്ള പണം കണ്ടെത്താൻ നിർബന്ധമായും ജോലിക്കുപോകണമെന്ന് ഇമാം നവവി (റ) മിൻഹാജിൽ പറയുന്നുണ്ട്. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ റസൂൽ ﷺ പറയുന്നുണ്ട്: “ഭക്ഷണം കണ്ടെത്താൻ സാധിക്കുന്ന ഒരു ജോലി കിട്ടിയിട്ട് അതൊഴിവാക്കുന്നത് കുറ്റമാണ്." മാതാപിതാക്കൾക്കും മക്കൾക്കും വേണ്ടി കൈവശമുള്ള സമ്പത്ത് വിൽക്കൽ നിർബന്ധമാണെന്നും ഇമാം നവവി (റ) പറയുന്നുണ്ട്. നാം ചെലവ് കൊടുക്കുന്ന വ്യക്തി, മക്കളായാലും മാതാപിതാക്കളായാലും, ദരിദ്രനായിരിക്കണമെന്നതാണ് രണ്ടാമത്തെ നിബന്ധന. പ്രായമായ കാരണത്താലോ, ഭ്രാന്ത് - തുടങ്ങിയ രോഗം കാരണമോ, ജോലി ചെയ്യാൻ കഴിയാതെ പോയ മക്കളെയും മാതാപിതാക്കളെയുമാണ് ഇവിടെ ഉദ്ദേശിച്ചത്. രോഗവും അന്ധതയും മറ്റു ശാരീരിക ശേഷിയില്ലായ്മയുമൊക്കെ ജോലിയില്ലാത്തതിനുള്ള കാരണങ്ങളായി ഗണിക്കപ്പെടും. ഒരാൾക്ക് യോജിക്കാത്തതും ഇസ്‌ലാം വിലക്കിയതുമായ തൊഴിലവസരമാണ് ഒരാൾക്കുള്ളതെങ്കിൽ അത് ജോലിയില്ലാത്തതിന് സമമാണ്. (തുഹ്ഫ) മതപഠനത്തിൽ മുഴുകിയ കാരണത്താൽ ജോലി ചെയ്യാൻ കഴിയാതെ പോയ വലിയ കുട്ടിയുടെ ചെലവും മാതാപിതാക്കൾ എടുക്കണമെന്ന് ഇമാം അസ്റഇ (റ) അഭിപ്രായപ്പെടുന്നുണ്ട്. ജോലിക്കുള്ള കഴിവുണ്ടായിട്ടും മാതാപിതാക്കൾ ജോലി ചെയ്യാതിരിക്കുകയാണെങ്കിൽ, ഇമാം നവവി (റ) പറഞ്ഞതുപ്രകാരം, ചെലവുകൊടുക്കൽ നിർബന്ധമാണ്. പ്രായം ചെന്ന മാതാപിതാക്കളെ ജോലി ചെയ്യാൻ നിർബന്ധിപ്പിക്കുന്നത് മോശം ഏർപ്പാടായതുകൊണ്ടാകും ഈ അഭിപ്രായം പ്രബലമായി വന്നത് (മുഗ്നി). എന്നാൽ ശാഫി മദ്ഹബിൽ തന്നെ മക്കളുടെ വിഷയത്തിലും, അവർക്കു ജോലി ചെയ്യാൻ കഴിവുണ്ടായാൽ പോലും, ദരിദ്രരാണെങ്കിൽ കൈയിലുള്ള പണം നൽകണമെന്ന് അഭിപ്രായമുണ്ട്. മിച്ചമായി നമ്മുടെ കൈയിൽ പണമുണ്ടായിരിക്കേ മക്കളെ ജോലിക്ക് നിർബന്ധിക്കുന്നത് എന്തിനാണെന്ന ചിന്തയാണ് ഈ അഭിപ്രായത്തിലേക്ക് നയിച്ചത്. ഇതിനർത്ഥം ജോലി ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തി എന്നല്ല. മറിച്ച്, നമ്മുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട കുടുംബസ്നേഹത്തെയാണ് ഓർമപ്പെടുത്തുന്നത്. പിതാവിനാണ് മക്കളുടെ ചെലവ് നിർബന്ധമാകുന്നത്. അത് ചെറിയ കുട്ടിയാണെങ്കിലും ജോലിക്ക് കഴിവില്ലാത്ത വലിയ കുട്ടിയാണെങ്കിലും. ഉപ്പയുടെ കൈയിൽ പണമില്ലാതിരിക്കുകയോ ഉപ്പ മരണപ്പെടുകയോ ചെയ്താൽ ഉമ്മയാണ് മക്കളുടെ ചെലവ് വഹിക്കേണ്ടത്, അത് നിർബന്ധമാണ്. ഉമ്മക്കും സാധിച്ചില്ലെങ്കിലാണ് വലിയുപ്പക്ക് ബാധ്യത വരുന്നത്. (തുഹ്ഫ) ഒരാൾക്ക് കഴിവുള്ള മാതാപിതാക്കളും മക്കളും ഉണ്ട്. അയാൾ അശക്തനും ദരിദ്രനുമാണ്. എങ്കിൽ അയാളുടെ ചെലവ് ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ ബാധ്യതയുള്ളത് മക്കൾക്കാണ്. മാതാപിതാക്കളോടുള്ള ബാധ്യത അത്രയും വലുതായത് കൊണ്ടാണ് ഇങ്ങനെയൊരു നിയമം ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. റസൂൽ ﷺ മക്കയിലാണ് ജനിച്ചതെന്നും മദീനത്താണ് വിയോഗമുണ്ടായതെന്നും മക്കളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ പ്രഥമ കടമയാണ്. ഇതോടൊപ്പം ശരീഅത്തിൽ പ്രകടമായ നിയമങ്ങളെല്ലാം പഠിപ്പിക്കണം, നിർബന്ധമാണ്. മക്കൾ പ്രായപൂർത്തിയെത്തി വിവേകം നേടുമ്പോൾ മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈ നിർബന്ധ ബാധ്യത ഒഴിവാകുകയുള്ളൂ. ഈ പഠനത്തിനുള്ള ചെലവ് കുട്ടിയുടെ സമ്പത്തിൽ നിന്നാണെടുക്കേണ്ടത്. കുട്ടിക്ക് സമ്പത്തില്ലെങ്കിൽ ഉപ്പയുടെ കൈയിൽ നിന്നെടുക്കണം. ഉപ്പയുടെ അടുത്തില്ലെങ്കിൽ ഉമ്മയുടെ അടുത്ത് നിന്നെടുക്കണം (ഫത്ഹുൽ മുഈൻ). കുട്ടി പ്രായപൂർത്തി എത്തിക്കഴിഞ്ഞാൽ, തനിക്കുവേണ്ടി ചെലവഴിച്ച തുക രക്ഷിതാക്കൾക്ക് തിരികെ നൽകണമെന്ന സൂചന മുകളിൽ പറഞ്ഞ ക്രമത്തിലുണ്ടെന്ന് സയ്യിദുൽ ബക്രി (റ) ഫത്ഹുൽ മുഈന്റെ വ്യാഖ്യാനമായ ഇആനത്തിൽ പറയുന്നുണ്ട്. ഓരോരുത്തർക്കും യോജിച്ച ഭക്ഷണവും വസ്ത്രവുമാണ് നൽകേണ്ടത്. ചെലവിന്റെ പരിധിയിൽ രോഗശുശ്രൂഷക്ക് വേണ്ടിയുള്ള മരുന്നും ഡോക്ടറുടെ കൂലിയും ഉൾപ്പെടുമെന്ന് ഇമാം ഇബ്നു ഹജർ (റ) തുഹ്ഫയിൽ പറയുന്നുണ്ട്. ജീവിക്കാൻ അത്യാവശ്യമായ കാര്യങ്ങളൊക്കെ ലഭ്യമാക്കി കൊടുക്കണമെന്ന് ചുരുക്കം. ധനപരമായി ലാഭവും ജീവിതത്തിൽ സന്തോഷവും ലഭിക്കണമെങ്കിൽ ഈ നിർബന്ധ ബാധ്യതകൾ മനസിലാക്കി ഫാമിലി ബജറ്റ് തയാറാക്കണം. പണം സന്തോഷത്തിനുള്ളതാണ്. ആ സന്തോഷം നമ്മുടെ വീടകങ്ങളിൽ പൂത്തുലയട്ടെ... --------------------------------------- അടുത്ത വിഷയം : *നല്ല പാതിയോട് പോലും തുറന്നു പറയാൻ പറ്റാത്ത അസുഖം*

*ഫാമിലി ബജറ്റിൽ തുടങ്ങുന്ന സന്തോഷം* 𝑰𝒔𝒍𝒂𝒎𝒊𝒌𝒂 𝑷𝒂𝒅𝒂𝒏𝒂𝒏𝒈𝒂𝒍 𝑮𝒓𝒐𝒖𝒑 ഫാമിലി ബജറ്റിങ്ങിന്റെ പ്രസക്തി ദിനേനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിയുടെ ജീവിതനിലവാരം കണ്ടെത്താനും നാടിന്റെ പുരോഗതി മനസിലാക്കാനും ഫാമിലി ബജറ്റിങ് ഒരു പഠനവിഷയമായി തന്നെ ഗവേഷകർ മുന്നോട്ടുവെക്കുന്നുണ്ട്. അമിതമായ ചെലവ് കുറക്കാനും, അത്യാവശ്യ കാര്യങ്ങൾ ഒഴിവാകാതിരിക്കാനും സ്വന്തമായി സാമ്പത്തിക അസ്തിത്വമുണ്ടാകാനും ഭാവിയിലേക്ക് പണം കരുതിവെക്കാനും ഭയപ്പാടില്ലാതെ ജീവിക്കാനുമൊക്കെ ഫാമിലി ബജറ്റിങ് സഹായിക്കും. പണത്തിനു ക്ഷാമം വരുന്ന സമയത്തും ദുരിതങ്ങൾ കൂടിവരുന്ന കാലത്തുമാണ് ഫാമിലി ബജറ്റിങ്ങിന് പ്രസക്തിയേറുന്നത്. അമേരിക്കയിലെ പ്രമുഖ വ്യവസായിയും ധനകാര്യ വിദഗ്ദനുമായ ഡേവ് റാംസെ ബജറ്റ് ആസൂത്രണത്തെക്കുറിച്ച് പറഞ്ഞ വിഖ്യാതമായ ഒരു വാചകമുണ്ട്: “പണം എവിടെയൊക്കെ ചെലവഴിച്ചു എന്നതിനെ കുറിച്ചുള്ള അന്വേഷണമല്ല ബജറ്റുകൊണ്ട് അർത്ഥമാക്കുന്നത്, മറിച്ച് പണം എവിടെയൊക്കെ ചെലവഴിക്കണമെന്നതിനെ കുറിച്ചുള്ള ആലോചനകളാണ്." നമ്മുടെ ധനം ആർക്കു വേണ്ടി ചെലവഴിക്കണമെന്ന ആലോചനകളാണ് പ്രഥമ ചുവടുവെപ്പായി ധനകാര്യ ആസൂത്രണങ്ങളിലുണ്ടാകേണ്ടത്. ഗൃഹനാഥൻ എന്ന നിലയിൽ നാം അനിവാര്യമായും ചെലവ് കൊടുക്കേണ്ടവരെ കുറിച്ചുള്ള അറിവ് കുടുംബ ധനകാര്യ ആസൂത്രണങ്ങളിൽ പ്രധാനമാണ്. പരിമിതമായ പണത്തെ മുൻഗണന ക്രമത്തിൽ തന്നെ വിനിയോഗിക്കാൻ അത് സഹായിക്കും. നമ്മുടെ ധനം ആർക്കൊക്കെവേണ്ടി ചെലവഴിക്കണമെന്നും അതിൽ ആരെ മുന്തിക്കണമെന്നുമുള്ള ചർച്ചകൾ ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാനാവും. ഫാമിലി ബജറ്റിങ്ങിനെ കുറിച്ചുള്ള ആലോചനകൾ തുടങ്ങേണ്ടത് ഈ ഭാഗം മനസിലാക്കിയാവണം. കഴിഞ്ഞ ലക്കത്തിൽ നാം സൂചിപ്പിച്ചതു പോലെ, പണം ആദ്യം ചെലവഴിക്കേണ്ടത് സ്വന്തത്തിനു വേണ്ടിയാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങൾ പറയുന്നിടത്ത് ഒന്നാമതായി സ്വന്തത്തെ ഇമാം ഗസാലി (റ) അടക്കമുള്ള പണ്ഡിതർ എണ്ണിയതായി കാണാം. ഒരിക്കൽ റസൂൽ ﷺ സ്വഹാബികളോട് ദാനം ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു. സദസിൽ നിന്നൊരാൾ തന്റെ കൈയിൽ പണമുണ്ടെന്ന് പറഞ്ഞപ്പോൾ സ്വന്തത്തിന് വേണ്ടി ചെലവഴിക്കാൻ റസൂൽ ﷺ നിർദേശിച്ചു. ഇനിയും പണമുണ്ടെന്ന് പറഞ്ഞപ്പോൾ ഭാര്യക്കുവേണ്ടി ചെലവഴിക്കാൻ പറഞ്ഞു. വീണ്ടും പണമുണ്ടെന്ന് ആവർത്തിച്ചപ്പോൾ കുടുംബങ്ങൾക്കും സേവകന്മാർക്കും നൽകാനാണ് റസൂൽ ﷺ നിർദേശിച്ചത്. പണം ചെലവഴിക്കുന്നിടത്ത് നാം പാലിക്കേണ്ട മുൻഗണന ക്രമത്തെ കുറിച്ചുള്ള കൃത്യമായ വിവരണം ഈ ഹദീസിലുണ്ട്. സ്വശരീരത്തിന് ഭക്ഷണം നൽകാതെ മറ്റുള്ളവരെ നമുക്ക് എത്ര സഹായിക്കാനാവും..? നമ്മുടെ ആരോഗ്യം അവർക്ക് കൂടി കരുത്താകട്ടേ എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. രണ്ടാമതായി പണം ചെലവഴിക്കേണ്ടത് കുടുംബത്തിനുവേണ്ടിയാണ്. അതിൽ ഏറ്റവും ആദ്യം പരിഗണിക്കേണ്ടത് ഭാര്യമാരെയാണ് (തുഹ്ഫ). ശാഫിഈ മദ്ഹബ് പ്രകാരം മാതാപിതാക്കൾക്കും ചെറിയ മക്കൾക്കും ചെലവ് കൊടുക്കണം, നിർബന്ധമാണ് (മിൻഹാജ്). ഹനഫി മദ്ഹബിൽ, മഹ്‌റമായി ഗണിക്കപ്പെടുന്ന (വിവാഹബന്ധം ഹറാമായവർ) ആളുകൾക്കെല്ലാം ചെലവ് കൊടുക്കണം. ഹമ്പലി കർമശാസ്ത്രധാരയിലെത്തുമ്പോൾ കുടുംബമെന്ന് പറയാൻ പറ്റുന്നവർക്കൊക്കെ ചെലവ് കൊടുക്കൽ നിർബന്ധമായി വരും. വിശുദ്ധ ഖുർആനിൽ പറയുന്നു. "അവര്‍ക്ക്‌ (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌) നല്ല രീതിയിൽ ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത്‌ കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു." (ബഖറ 233). ഈ സൂക്തത്തിന്റെ വിശദീകരണത്തിൽ ഇമാം ഖുർതുബി (റ) രേഖപ്പെടുത്തി: “ചെറിയ കുട്ടികൾക്കുള്ള ചെലവുവഹിക്കേണ്ടത് പിതാവ് ആണ്." ••••••┈•✿﷽✿•┈•••••• _വിജ്ഞാനപ്രദമായ ഇതുപോലുള്ള മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• അബൂസുഫിയാൻ (റ) മക്കൾക്ക് ചെലവ് കൊടുക്കാൻ പണം തരുന്നില്ലെന്ന് ഭാര്യ പരാതി പറഞ്ഞപ്പോൾ അബൂസുഫിയാന്റെ (റ) ശേഖരത്തിൽ നിന്ന് നിങ്ങൾക്കും മക്കൾക്കും ആവശ്യമുള്ളത് എടുത്തുകൊള്ളാൻ റസൂൽ ﷺ പറഞ്ഞത് ഹദീസിലുണ്ട്. (ഖുർതുബി) മാലികി മദ്ഹബ് ഒഴികെയുള്ള മറ്റെല്ലാ മദ്ഹബുകളിലും വലിയുപ്പമാർക്കും വലിയുമ്മമാർക്കും പേരമക്കൾക്കും ചെലവുകൊടുക്കേണ്ടത് നിർബന്ധമാണെന്ന് പറയുന്നുണ്ട്. ഒരു മനുഷ്യൻ ഭക്ഷിക്കുന്നതിൽ വെച്ച് ഏറ്റവും നല്ല ഭക്ഷണം സ്വന്തം അധ്വാനിച്ച് കിട്ടുന്ന ഭക്ഷണമാണെന്ന് റസൂൽ ﷺ പറയുന്നുണ്ട്. മക്കൾ മാതാപിതാക്കളുടെ അധ്വാനത്തിന്റെ ഫലമായതുകൊണ്ട് തന്നെ അവർ നൽകുന്ന ഭക്ഷണം കഴിക്കലും ഏറ്റവും പുണ്യമുള്ളതാണ്. കുടുംബങ്ങൾക്കുവേണ്ടി പണം ചെലവഴിക്കുന്നവർക്ക് ദാനത്തിന്റെ പുണ്യമുണ്ടെന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നുണ്ട്. ഇതിന്റെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ അസ്ഖലാനി (റ) എഴുതി: മുലഹ്ഹബ് എന്നവർ പറഞ്ഞു: കുടുംബങ്ങൾക്ക് ചെലവിന് കൊടുക്കൽ നിർബന്ധമാണെന്നത് പണ്ഡിതർക്കിടയിൽ അവതർക്കിതമായ വിഷയമാണ്.

*പള്ളിക്കമ്മിറ്റിക്കാർ ചോദിക്കുന്നു - പൂച്ചക്ക് ആര് മണികെട്ടും...?* ••••••┈•✿﷽✿•┈•••••• സ്വർണ്ണം, സ്ഥലം, വാഹനം, പണം ഈ നാല്വി ഭാഗങ്ങളിലായി സ്ത്രീധനം വാങ്ങലും കൊടുക്കലും പതിറ്റാണ്ടുകളായി നടക്കുന്ന ആചാരമാണ്... മുസ് ലിം സമൂഹത്തിലാണ് ഇത് വ്യവസ്ഥാപിതമായി നടക്കുന്നത് വിവാഹത്തിന് ഇത് അനിവാര്യ നിബന്ധന ആയി മാറുമ്പോൾ ഇത് മതവിരുദ്ധമാവും. പിതാവിന്റെ പൂർണ്ണ തൃപ്തിയോടെ സമ്പത്തിന്റെ ഓഹരി എന്ന നിലയിൽ ഇത് അനുവദനീയവുമാണ്. ഇത് വാങ്ങാതെ കഴിക്കുന്നവർ മണ്ടന്മാരാണെന്നാണ് പൊതുവെ കണക്കാക്കുന്നത്. പിന്നെ എങ്ങനെ ജീവിക്കുമെന്നാണ് ചോദിക്കുക...? പത്തുവർഷം മുമ്പു വരെ ഈ "സംഭാവനകള്‍" ചിലയിടത്തെങ്കിലും പള്ളിക്കമ്മറ്റി അപേക്ഷ ഫോമില്‍ എഴുതിവെക്കാറുമുണ്ടായിരുന്നു. വിവാഹ മോചനമുണ്ടാകുമ്പോള്‍ സെറ്റില്‍മെന്റിന് തെളിവായിട്ടായിരുന്നു എഴുത്ത്. നിയമം കർക്കശമായതോടെ ആ എഴുത്ത് നിർത്തിയിട്ടുണ്ട് പുരോഗമന കാഴച്പ്പാടുള്ള മുസ് ലിം സംഘടനകളില്‍പ്പെട്ടവർ മാത്രമാണ് പൊതുവെ വിലപേശലില്ലാതെ വിവാഹത്തിലേക്ക് പോകുന്നത് എന്ന അവകാശവാദമുണ്ടെങ്കിലും ഈ സംഘടനകളിലുള്ളവർ തന്നെ വിവാഹ സമയത്ത് സംഘടനയില്‍ നിന്ന് വഴിമാറി നടക്കുന്നതും കാണാറുണ്ട്. ആദ്യം മാറേണ്ടത് സ്ത്രീധനത്തെക്കുറിച്ച സമൂഹത്തിന്റെ പൊതുബോധമാണ്... നല്ല ദാമ്പത്യത്തിന്റെ അടിസ്ഥാനം സ്നേഹവും ധാർമിക മൂല്യങ്ങളുമാണെന്ന യാഥാർഥ്യം തിരിച്ചറിയണം. ••••••┈•✿﷽✿•┈•••••• _വിജ്ഞാനപ്രദമായ ഇതുപോലുള്ള മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• അധ്വാനിക്കാനറിയാമെങ്കില്‍ ജീവിക്കാനുള്ള വഴികള്‍ മുന്നില്‍ തുറന്നുവരുമെന്ന ആത്മീയ ബോധം യുവജനതയില്‍ കരുപ്പിടിപ്പിക്കണം. ആരോ കൂട്ടിവെച്ച നാണയത്തുട്ടുകളിലല്ല, സ്വന്തം കഠിനാധ്വനത്തിലാകണം ജീവിതം കരുപ്പിടിപ്പിക്കേണ്ടതെന്ന അഭിമാന ബോധം വളർത്തിയെടുക്കണം സ്ത്രീധനമില്ലാതെയേ വിവാഹം കഴിക്കൂ എന്ന് ആദ്യം യുവാക്കള്‍ തീരുമാനിക്കണം. ആ പരിപാടിയുണ്ടെങ്കില്‍ വേറെ ആളെ നോക്കെന്ന് പെണ്‍കുട്ടികള്‍ പറയണം ഇവർക്ക് ഉറച്ച പിന്തുണ നല്‍കാന്‍ കുടുംബങ്ങള്‍ തയാറാകണം. സ്ത്രീധന വിവാഹത്തിന് അംഗീകാരം കൊടുക്കില്ലെന്ന് പള്ളിക്കമ്മറ്റികളും വിചാരിച്ചാല്‍ തീരാവുന്നതേയുള്ളൂ.. ഈ വിപത്ത്... പൂച്ചക്കാര് മണികെട്ടും എന്ന് അങ്ങോട്ടുമിങ്ങോട്ടും ചോദിച്ച് കാലം കഴിക്കുകയാണ് ഇതുവരെ പള്ളിക്കമ്മറ്റികളും സംഘടനകളും ചെയ്തിരുന്നത് ഇനിയെങ്കിലും ഇതിനൊരു അറുതിയുണ്ടാക്കണം... ••••••••••••••••••••••••••••••••• അടുത്ത വിഷയം : *ഫാമിലി ബജറ്റിൽ തുടങ്ങുന്ന സന്തോഷം*

*ജമാഅത്തായി നിസ്കരിക്കുന്ന ഭാര്യയും ഭര്‍ത്താവും* ••••••┈•✿﷽✿•┈•••••• ഭാര്യയും ഭര്‍ത്താവും നിസ്കരിക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവിന്റെ പിന്നിലാണ് നില്‍ക്കേണ്ടത്. അന്യ പുരുഷന്മാര‍്‍ കേള്‍ക്കില്ലെങ്കില്‍ ഭര്‍ത്താവിന്റെ കൂടെ നിസ്കരിക്കുമ്പോള്‍ പുരുഷന്മാരെപ്പോലെ ആമീന്‍ പറയാം. പള്ളിയില്‍ പോകാതെ വീട്ടില്‍ നിന്ന് ഭാര്യയോടൊപ്പം നിസ്കരിച്ചാല്‍ ജമാഅത്തിന്റെ ശ്രേഷ്ഠത ലഭിക്കും. എന്നാല്‍ പുരുഷന് ഫര്‍ള് നിസ്കാരം പള്ളിയില്‍ വെച്ച് ജമാഅത്തായിട്ട് നിസ്കരിക്കലാണ് ഉത്തമം. പള്ളിയിലെത്തിയാല്‍ ഒറ്റക്ക് നിസ്കരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ വീട്ടില്‍ വെച്ചുള്ള ജമാഅത്താണ് ഉത്തമം. എന്നാല്‍ സ്ത്രീക്ക് വീടാണ് നിസ്കരിക്കാന്‍ ഉത്തമമായ സ്ഥലം. അവര്‍ക്ക് ജമാഅത്തും വീട്ടില്‍ വെച്ചാണ് സുന്നത്ത്. സ്ത്രീകള്‍ക്ക് വീട്ടില്‍ വെച്ച് ജമാഅത്തായി നിസ്കരിക്കാന്‍ പലപ്പോഴും പ്രയാസങ്ങളും പരിമിതികളും ഉണ്ടാകാം. അത്തരം സഹാചര്യങ്ങളില്‍ ജമാഅത്ത് ഒഴിവാക്കല്‍ അവര്‍ക്ക് കറാഹത്ത് പോലുമില്ല. (ശറഹുല്‍ മുഹദ്ദബ്, തുഹ്ഫ). _ഒരു സ്ത്രീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിസ്കാരത്തിലെ ഔറത്ത് മറച്ചിട്ടില്ലെങ്കില്‍ തിലാവത്തിന്‍റെ സുജൂദ് ചെയ്യുന്നതിന്‍റെ വിധിയെന്താണ്?_ • നിസ്കാരത്തില്‍ മറക്കല്‍ നിര്‍ബന്ധമായ ഭാഗം മറക്കാതെ തിലാവത്തിന്‍റെ സുജൂദ് ചെയ്യല്‍ സ്ത്രീക്ക് അനുവദനീയമല്ല. ••••••┈•✿﷽✿•┈•••••• _വിജ്ഞാനപ്രദമായ ഇതുപോലുള്ള മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HhU61nQu5XEBMgZzIGZFFH _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• • ഇമാം റംലി(റ) പറയുന്നു: നിസ്കാരത്തിന്‍റെ ശര്‍ത്വുകളായ ഖിബ്ലക്ക് മുന്നിടുക, ഔറത്ത് മറക്കുക, ശുദ്ധിയുണ്ടാവുക, സമയം പ്രവേശിക്കുക എന്നീ നിബന്ധനകള്‍ തിലാവത്തിന്‍റെ സുജൂദിനും ബാധകമാകുന്നതാണ് (നിഹായതുല്‍ മുഹ്താജ്: 2/116). _നെറ്റിയുടെ മുൻഭാഗത്ത് നിന്ന് മുടി കൊഴിഞ്ഞുപോയാല്‍ വുളുവിന്‍റെ മുഖം കഴുകേണ്ട പരിധി എവിടെയാണ്?_ • മുഖത്തിന്‍റെ മുകള്‍ഭാഗത്തെ അതിര്‍ത്തി സാധാരണ ഗതിയില്‍ മുടിവളരുന്ന സ്ഥലം എന്നാണ്. ആയതിനാല്‍ ഒരാളുടെ മുടി മുന്‍ഭാഗത്ത് കൊഴിഞ്ഞു പോയതു കൊണ്ട് അതിര്‍ത്തി മുകളിലോട്ട് കയറുകയോ അല്ലെങ്കില്‍ നെറ്റിയിലേക്കിറങ്ങി മുടി അസാധാരണമായി വളര്‍ന്നതു കൊണ്ട് മുഖം ചുരുങ്ങുകയോ ചെയ്യില്ല. മുടി കൊഴിയുന്നതിനു മുമ്പുള്ള അതേ അതിര്‍ത്തി തന്നെയായിരിക്കും മുടി കൊഴിഞ്ഞതിനു ശേഷവും. ••••••••••••••••••••••••••••••••• അടുത്ത വിഷയം : *പള്ളികമ്മിറ്റിക്കാർ ചോദിക്കുന്നു - പൂച്ചയ്ക്ക് ആര് മണികെട്ടും*

*നിയന്ത്രണമില്ലാത്ത ഫോട്ടോകൾ* ••••••┈•✿﷽✿•┈•••••• സ്ത്രീകളുടെ ഫോട്ടോകൾ ആഘോഷ ദിവസങ്ങളിലും മറ്റും സ്റ്റാറ്റസിലും സോഷ്യൽ മീഡിയയിലും ഷെയർ ചെയ്യുന്നത് ഇന്ന് വർധിച്ചു വന്നു കൊണ്ടിരിക്കുകയാണ്. മത ചിട്ടയോടെ പുറത്തിറങ്ങുമ്പോൾ ഹിജാബ് ധരിക്കുന്നവർ പോലും ഫോട്ടോയുടെ വിഷയത്തിൽ ജാഗ്രത പുലർത്താത്ത ഒരു അവസ്ഥയാണ് ഇന്ന് കാണുന്നത്. ഫോട്ടോകൾ സ്റ്റാറ്റസിലും സ്റ്റോറിയുമെല്ലാം പോസ്റ്റ്‌ ചെയ്യുകയാണേൽ ധരിക്കുന്ന നിഖാബിനൊക്കെ എന്ത് അർത്ഥമാണ് ഉള്ളത്. ഫോട്ടോകൾ വഴി അന്യർ കാണാൻ ഇടയായാൽ...... നാം ഏറെ ശ്രദ്ധ പുലർത്തേണ്ട വിഷയമല്ലേ...... ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ട് വരുന്ന ഏറ്റവും വേദനാജനകമായ മറ്റൊരു കാഴ്ച്ചയാണ് സ്ത്രീകൾ മരണപ്പെട്ട വിവരം അറിയിക്കുന്നതോടൊപ്പം അവരുടെ ഫോട്ടോകൾ ഷെയർ ചെയ്യൽ........ ഇങ്ങനെ ഷെയർ ചെയ്യാൻ പാടുണ്ടോ.... ജീവിത കാലത്തെ പോലെ തന്നെ മരണത്തിന് ശേഷവും അന്യർ അവരെ കാണാൻ പാടില്ലാത്തത് തന്നെ അല്ലെ.... നമ്മൾ ഈ ഫോട്ടോസ് ഷെയർ ചെയ്യുന്നത് മരണപ്പെട്ട മയ്യത്തിന് പൊരുത്തമാകുമോ........ ഖബറിലെത്തിയാലും നമ്മുടെ ഷെയറുകൾ കൊണ്ട് അന്യർ അവരെ കാണൽ കൊണ്ട് വീണ്ടും വീണ്ടും ശിക്ഷകൾ നാം അവർക്ക് വാങ്ങി കൊടുക്കുകയല്ലേ...... ഇത്തരത്തിൽ ജീവിതകാലത്തോ മരണ ശേഷമോ നമ്മൾ ഒരു സ്ത്രീയുടെ ഫോട്ടോ ഷെയർ ചെയ്ത് അന്യർ കാണാൻ ഇടയായാൽ നമുക്കും വലിയൊരു ശിക്ഷ കിട്ടുകയല്ലേ...... ഫാത്തിമ ബീവിയുടെ رضي الله عنها വഫാത്തിൻ രംഗമറിയാത്ത ആരേലും ഉണ്ടോ....... വഫാത്തിൻ നേരത്തും ബീവി പൊട്ടികരയുകയാണ് ....... എന്തിനെന്നോ ...... അന്ന് മദീനയിൽ മയ്യത് കൊണ്ട് പോയിരുന്നത് ഇന്നത്തെ പോലെയുള്ള മൂടുള്ള മയ്യിത്ത് കട്ടിലുകളിൽ അല്ലായിരുന്നു...... അന്നത്തെ മയ്യിത്ത് കട്ടിലിന് മൂടില്ലാരുന്നു....... ••••••┈•✿﷽✿•┈•••••• _വിജ്ഞാനപ്രദമായ ഇതുപോലുള്ള മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HhU61nQu5XEBMgZzIGZFFH _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• അത്തരം കട്ടിലിൽ കൊണ്ട് പോകുമ്പോൾ കഫൻ ചെയ്ത തന്റെ ശരീരത്തിന്റെ വണ്ണവും ആകൃതിയുമൊക്കെ അന്യർ കാണില്ലേ എന്നോർത്താണ് കരഞ്ഞത്. ബീവിയുടെرضي الله عنها കരച്ചിൽ കണ്ടപ്പോൾ കൂട്ടുകാരി അബ്സീനിയയിലെ ഇന്നത്തെ നമ്മുടെ നാടുകളിൽ കാണുന്ന മയ്യത്ത് കട്ടിലിന്റെ വിവരം പറഞ്ഞു. അത് എത്തിക്കാം എന്ന് പറഞ്ഞപ്പോയ ബീവിയുടെ رضي الله عنهاകരച്ചിൽ നിന്നത്........ വഫാത്തിൻ നേരത്ത് തന്റെ പ്രിയതമൻ അലിയാർ തങ്ങളോട്رضي الله عنه ബീവി رضي الله عنهاഎന്താ പറഞ്ഞതെന്ന് അറിയോ...... പകലാണ് ഞാൻ മരപ്പെടുന്നതെങ്കിലും എന്നെ രാത്രിയിലെ മറമാടാവൂന്ന് ...... കാരണം എന്തെന്നോ, മൂടുള്ള മയ്യത്ത് കട്ടിലിൽ കൊണ്ട് പോകണേലും പുരുഷന്മാരല്ലേ മറമാടൽ കർമ്മങ്ങൾ നിർവഹിക്കുന്നത്...... തന്റെ ശരീരത്തിന്റെ വണ്ണമോ വടിവോ അവർ കാണാൻ ഇടയായാലോ..... രാത്രി ആകുമ്പോൾ ഇരുട്ടിൽ അത്‌ കാണുകയില്ലലോന്ന് ...... ഈ ഒരു ചരിത്ര സംഭവത്തിൽ നിന്ന് തന്നെ നാം എത്രത്തോളം ശ്രദ്ധ പുലർത്തേണ്ടതുണ്ട്...... തന്റെ ശരീരത്തിന്റെ ആകൃതി മരണത്തിന് ശേഷം പോലും അന്യർ കാണുന്നത് ഇഷ്ടപെടാത്ത ഫാത്തിമ ബീവിയുടെرضي الله عنها അനുയായികളായ നമ്മുടെ അവസ്ഥ എന്ത്...... നമ്മുടെ സഹോദരിമാരുടെ വസ്ത്രധാരണം ഏത് നിലക്കാണ്. മുടികൾ, മുഖമൊക്കെ അന്യർക്ക് ക്ക് മുമ്പിൽ പ്രധർശിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാറുണ്ടോ ..... ടൈറ്റ് ഫിറ്റ്‌ വസ്ത്രങ്ങൾ ധരിച്ചു പുറത്തിറങ്ങുന്നതിൽ ലജ്ജയുണ്ടോ........ ഫോട്ടോകൾക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ടോ....... പുറത്തിറങ്ങുമ്പോൾ മുത്ത് നബി صلى الله عليه وسلم പഠിപ്പിച്ച ഫാത്തിമ ബീവി رضي الله عنها ധരിച്ചു കാണിച്ചു തന്ന വസ്ത്ര ധാരണയിലാണോ നാം...... ഓരോ ചോദ്യവും സ്വനഫസിനോട്...... തീർച്ചയായും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..... ദുനിയാവിൽ നിന്ന് ഏത് നിമിഷവും വിട പറയേണ്ടവരാണ് നാം..... എന്നിട്ടും നമ്മൾ ദുനിയാവിന്റെ ആളുകളായി ജീവിക്കുന്നു..... സ്വയം ചിന്തിച്ചു നന്മയിലൂടെ റബ്ബ് ഇഷ്ടപെടുന്ന ജീവിതം സ്വയം നയിക്കലല്ലാതെ ആർക്കും ആരെയും നന്നാക്കൽ പറ്റുകയില്ല..... ഏതൊരു നിമിഷത്തിലും യാതൊരു സാഹചര്യത്തിലും ആഘോഷങ്ങലിലോ ഈമാൻതെറ്റി പോകുന്നതിനെ തൊട്ട് അല്ലാഹു നമ്മളെ കാക്കട്ടെ... മരണം വരെ ഈമാനോട് ജീവിച്ചു ഈമാനോടെ മരണം പുൽകാൻ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ....... ••••••••••••••••••••••••••••••• അടുത്ത വിഷയം : *ജമാഅത്തായി നിസ്കരിക്കുന്ന ഭാര്യയും ഭർത്താവും*

*കരയുന്ന പിതാവിനെ മക്കൾ കാണില്ല...* ••••••┈•✿﷽✿•┈•••••• ഉപ്പയുടെ ശബ്ദം ഇഷ്ടമല്ല ഉപ്പയുടെ വാശി ഇഷ്ടമല്ല ഉപ്പയുടെ നോട്ടം ഇഷ്ടമല്ല ഉപ്പയുടെ ഉപദേശം ഇഷ്ടമല്ല ഉപ്പയുടെ ഇടപെടലുകൾ ഇഷ്ടമല്ല... അങ്ങനെയങ്ങനെ ഒരുപാട് ഇഷ്ടമില്ലായ്മകളാണ്... ശല്ല്യമാണ് ഉപ്പ വിവാഹം കഴിഞ്ഞപ്പോൾ മുതൽ സ്വന്തം കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണയാൾ...!!! പുതുജീവിതത്തോടെ സ്വന്തമായുണ്ടായിരുന്ന ഒരുപാടൊരുപാട് ഇഷ്ടങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞവനാണ് ഉപ്പ ... പുതു ജീവിതത്തോടനുബന്ധിച്ച് ഉമ്മ, ഭാര്യ, സഹോദരി, സഹോദരർ, എന്നിവർക്കിടയിലെ പടലപ്പിണക്കങ്ങൾക്കിടയിലും ഒളിയമ്പുകൾക്കിടയിലും വീർപ്പടക്കി കഴിഞ്ഞവൻ ഉപ്പ കുടുംബത്തിൻ്റെ കെട്ടുറപ്പിനായ്... ഐക്യത്തിനായ്... സമാധാനത്തിനായ്... ഒരുപാട് അനിഷ്ടങ്ങളെ പുറമേ പ്രകടിപ്പിക്കാതെ മനസ്സിലൊതുക്കി കഴിയുന്നവൻ ഉപ്പ പല ജോലികൾ, പല വേഷങ്ങൾ പല സ്ഥലങ്ങൾ... വിവാഹം കഴിഞ്ഞതോടെ വർഷങ്ങളോളം ജീവിതം ബുദ്ധിമുട്ടി... സ്വന്തം കുടുംബത്തിനായി ചെറുതാണെങ്കിലും മനോഹരമായൊരു വീട് വയ്ക്കാൻ പെട്ടപാടുകൾ.. മക്കൾക്ക് LKG മുതൽ നല്ല വിദ്യാഭ്യാസവും സ്പെഷ്യൽ ട്യൂഷനും... മക്കളെക്കുറിച്ച് ഒരുപാടൊരുപാട് പ്രതീക്ഷകളും മോഹങ്ങളും.... എന്നിട്ടും അയാൾ തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി... ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ അയാൾ വീടിനുള്ളിൽ തനിച്ചായി... മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന് അയാൾക്ക് തോന്നി തുടങ്ങി... കാരണം... മക്കളെല്ലാം പങ്കുവെക്കുന്നത് അവരുടെ ഉമ്മയോടാണ്... ഇതെല്ലാം കാണുന്ന അയാൾക്കുള്ളിലെ പിതാവ് എന്നും ഒരു തോൽവിയായി മാറി... സ്വന്തം ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും, ഉപേക്ഷിച്ച് കുടുംബത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യനെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നായിരുന്നു യഥാർത്ഥ പ്രശ്നം... ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല... നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങനെ... മാതാവിന്റെ മഹത്വത്തെ കുറിച്ച് എല്ലാരും വാഴ്ത്തി പാടും... ഇതിനിടക്ക് പിതാവിനെ മറക്കും... പലപ്പോഴും കരയുന്ന ഉമ്മമാരെ മക്കൾ കാണും, പക്ഷെ: കരയുന്ന പിതാവിനെ മക്കൾ കാണില്ല... പത്തു മാസം നൊന്തു പെറ്റ ഉമ്മയുടെ കഥ എത്രയോ വട്ടം മക്കൾ കേട്ടു കാണും... ••••••┈•✿﷽✿•┈•••••• _വിജ്ഞാനപ്രദമായ ഇതുപോലുള്ള മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HhU61nQu5XEBMgZzIGZFFH _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ഭാര്യയുടെ ഗർഭകാലത്ത് പിറക്കുന്ന കുഞ്ഞിൻ്റെ ആരോഗ്യത്തിനായി പഴവർഗ്ഗങ്ങൾ , പോഷകാഹാരങ്ങൾ. ചെക്കപ്പുകൾ ,പീഡിയാട്രീഷൻ എന്നിവക്കായി നെട്ടോട്ടമോടിയ ഉപ്പയെ മക്കളോർക്കില്ല പ്രസവാശുപത്രിയിൽ കൊടുമഴയത്ത് ആശുപത്രി പരിസരത്ത് കൊതുക് കടിയേറ്റ് കുത്തിയിരുന്ന ഉപ്പയുടെ സഹനം ത്യാഗമായി ഒരു മക്കളും കരുതാറില്ല രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കൽ പോലും പറയാത്ത, അറിയിക്കാത്ത അച്ഛൻ ( പണ്ട് ഉണ്ടായ കഷ്ടപ്പാടുകൾ.... റബ്ബർ തോട്ടത്തിലെപ്പണി കൊത്തപ്പണി', മലക്കറി, വട്ടിച്ചുമട് etc... എന്നിവ പറഞ്ഞാൽ പഴമ്പുരാണം തള്ളുന്നു എന്ന കളിയാക്കലും) ഉമ്മയെന്ന പുഴയെ ധ്യാനിക്കുമ്പോൾ... ഉപ്പയെന്ന കടലിനെ മറക്കുന്നു പലപ്പോഴും... ഉപ്പാക്ക് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല. പ്രകടിപ്പിക്കുന്നത് ശരിയല്ല എന്നൊക്കെയാണ് പൊതുവെ വിചാരങ്ങൾ... മക്കളെ ഉപദേശിക്കാനൊരുമ്പെട്ടാൽ നിങ്ങളുടെ കാലമല്ല... ഇത്... എന്നുപദേശിക്കുന്ന ഉമ്മമാരുടെ മുന്നിൽ അന്തംവിട്ടിരിക്കുന്നു ഉപ്പ അതൊക്കെ തന്നെയാണ് ചില ഉപ്പമാർ വീട്ടിൽ പോലും അന്യരാക്കുന്നത്... അടച്ചിട്ട മുറികൾക്കുള്ളിൽ ടിക്ടോക്കും പബ്ജിയും ചാറ്റും ഗെയിമുകളുംTV സീരിയലുകളും തകർത്താടുമ്പോൾ വാർത്താചാനലുകൾ പോലും അന്യമാകുന്നൊരു ഉപ്പ നിങ്ങൾ മക്കൾ തർക്കുത്തരം പറയുമ്പോഴും അവഗണിക്കുമ്പോഴും ഉപ്പയുടെ മുഖത്തേയ്ക്കും കണ്ണുകളിലേക്ക് ഒന്നു നോക്കണം... കടലോളം ദു:ഖം ഒളിപ്പിച്ചുവെച്ച് അഭിമാനത്തോടെ തല ഉയർത്തി നടക്കുന്ന ഓരോ പിതാവിന്റെയും മഹത്വവും സഹനവും വേദനയും നൊമ്പരവും അറിയണമെങ്കിൽ ഓരോ പുത്രന്മാരും അവരൊരു ഉപ്പയാകുമ്പോൾ മാത്രം... അപ്പോൾ കാലങ്ങളൊരുപാട് കഴിഞ്ഞിരിക്കും.... ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *നിയന്ത്രണമില്ലാത്ത ഫോട്ടോകൾ*

*കല്യാണ ഭക്ഷ്യമേളകളിലെ പുത്തൻ ആചാരങ്ങൾ* ••••••┈•✿﷽✿•┈•••••• വിവാഹം ഏതൊരു വ്യക്തിക്കും അയാളുടെ വേണ്ടപ്പെട്ടവര്‍ക്കും ഏറെ  ആഹ്ലാദകരമായ മുഹൂര്‍ത്തമാണ്. ഈ മുഹൂർത്തങ്ങൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന പുതിയ പ്രവണത ആണ് ബുഫെ സമ്പ്രദായം. പൊറോട്ട,നൈസ്പത്തിരി,ചപ്പാത്തി,ബ്രഡ്,കുബ്ബൂസ്  ഇതിനു കൂടെ കോഴി,ആട്,ബീഫ് തുടങ്ങിയവ കൊണ്ടുള്ള പലതരം കറികള്‍,അയക്കൂറ പൊരിച്ചത് പോരാത്തത് ഇതിനു പുറമേ കരിച്ചതും പൊരിച്ചതുമായ ഒരു പാട് പലഹാരങ്ങള്‍ നിരത്തി ഒരിടത്ത് വെച്ചിട്ട് പ്ലേറ്റുമായി ചെന്ന് ഇരന്നുതിന്നേണ്ട അവസ്ഥ ഖേദകരമാണ്. കല്യാണത്തിനു വരുന്ന അതിഥികളെ ഇരുത്തി അവർക്ക് മുന്നിൽ ഭക്ഷണം കൊണ്ടുപോയി കൊടുക്കുകയാണ് ഇസ്‌ലാമിക രീതി. അല്ലാതെ ഇരന്നുപോയി അല്ല തിന്നേണ്ടത്. കല്യാണ ദിവസം വരുന്ന അതിഥികള്‍ക്ക് വന്ന ഉടനെ  കുടിക്കാന്‍ ഒരു വെല്‍ക്കം ഡ്രിങ്ക്. പഴയ നാരങ്ങ വെള്ളത്തിന്റെ കാലം പോയി തണുപ്പിച്ച പാലില്‍ ഒരു പാട് കാര്യങ്ങള്‍ കലക്കി ഉണ്ടാക്കുന്ന സാധനമാണ് ഇപ്പോള്‍. വിവാഹ വിരുന്നിലെ വിഭവങ്ങളും ഒരു ഐറ്റത്തില്‍ അവസാനിക്കുന്നില്ല. കോഴിബിരിയാണി ആണെങ്കില്‍ കൂടെ ആടെങ്കിലും ഉണ്ടാവും. ഈയിടെ  ഒരു വിവാഹ വീഡിയോ കണ്ടപ്പോള്‍ അമ്പരന്നു പോയി . നാട്ടിന്‍ പുറത്ത് കാണുന്ന പോലെ ഓല മേഞ്ഞ ചെറിയ ഒരു പീടിക ഭരണികളില്‍ മിട്ടായികളും,ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമൊക്കെ . ചെറിയൊരു ചിമ്മിനി വിളക്ക് കത്തിച്ചു വെച്ചതിനു താഴെ സിഗരറ്റുകൂടുകള്‍ മുറിച്ച് ഇട്ടത്,മുകളില്‍ തൂങ്ങുന്ന വാരികകള്‍ പുറത്ത് ഒട്ടിച്ചു വെച്ച 'ചെമ്മീന്‍' സിനിമയുടെ പോസ്റ്റര്‍. ••••••┈•✿﷽✿•┈•••••• ഇതുപോലെയുള്ള വായനാമെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HhU61nQu5XEBMgZzIGZFFH _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ഒരു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടതുപോലെ വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ആവശ്യമുള്ളത് ഇവിടെ നിന്നും വാങ്ങിക്കാം കാശ് കൊടുക്കാതെ. ബുഫെ ആണെങ്കില്‍ ദോശ,പത്തിരി,പൊറോട്ട,ബിരിയാണി,കപ്പ ......അങ്ങനെ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങള്‍. ഭക്ഷണത്തിലും അത് വിളമ്പുന്നതിലും  പിന്നെ പന്തല്‍ ഒരുക്കുന്നതിലും പുതിയ പുതിയ രീതികള്‍................ നമ്മുടെ സമുദായം എങ്ങോട്ടാണ് യാത്ര. ••••••••••••••••••••••••••••••• അടുത്ത വിഷയം : *കരയുന്ന പിതാവിനെ മക്കൾ കാണില്ല*

*ഈ പൊരുത്തക്കേടുകൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടോ..?* ••••••┈•✿﷽✿•┈•••••• ദാമ്പത്യം എപ്പോഴും സുഖകരമായിരിക്കണമെന്നില്ല. ദമ്പതികൾ തമ്മിൽ ഇടക്ക് പ്രശ്നങ്ങൾ ഉണ്ടാകും. അത് സ്വാഭാവികവുമാണ്. എന്നാൽ ഈ പിണക്കങ്ങൾ ചില വാക്കുതർക്കങ്ങൾ എന്നിവ അതിരു കടക്കുന്നു എന്ന് തോന്നിയാൽ നിങ്ങളുടെ ബന്ധത്തിൽ പൊരുത്തക്കേട് ഉണ്ടെന്നു മമസ്സിലാക്കാം. അതുകൊണ്ട് വിവാഹമോചനം വേണം എന്ന് ചിന്തിക്കുന്നവരും കുറവല്ല. വിവാഹമോചനത്തെ പറ്റി ഒരിക്കലും ചിന്തിക്കരുത്. എന്താണ് പങ്കാളികൾ തമ്മിലുള്ള പ്രശ്നങ്ങൾ എന്ന് മനസ്സിലാക്കിയാൽ പരിഹരിക്കാവുന്നവയാണ് പല പ്രശ്നങ്ങളും. ഇത്തരക്കാർക്ക് അത്യാവശ്യം വേണ്ടത് ഒരു വിവാഹ കൗൺസിലിംഗ് ആണ്. എന്താണ് വിവാഹ കൗൺസിലിംഗ്? വിവാഹ ബന്ധം എങ്ങനെ നല്ലതാക്കാം എന്ന് പറഞ്ഞു തരുന്നതാണ് വിവാഹ കൗൺസിലിംഗ്. പങ്കാളികൾ തമ്മിൽ ഉള്ള ചെറിയ പ്രശ്നങ്ങൾ അവർക്കു തന്നെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ പങ്കാളികൾക്കു നൽകുന്ന ഒരു തെറാപ്പി ആണ് വിവാഹ കൗൺസലിംഗ്. ഇത്തരം കൗൺസിലിംഗ് പല സമയത്തും പ്രയോജനപ്രദമാണ്. വിവാഹത്തിന് മുൻപും ശേഷവും, കുഞ്ഞുങ്ങൾ, അവരെ വളർത്തുന്ന രീതി എന്നിവയ്ക്ക് ഒക്കെ വിവാഹ കൗൺസിലിങ് വഴി ആവശ്യമായ ഉപദേശങ്ങൾ ലഭിക്കുന്നു. വിവാഹ കൗൺസിൽ വേണ്ടത് എപ്പോൾ? 1. വളരെ നിസ്സാര പ്രശ്നങ്ങൾക്ക് വേണ്ടി വാക്കുതർക്കത്തിൽ ഏർപ്പെടുക. വളരെ ചെറിയ കാര്യങ്ങളിൽ പോലും വാക്കു തർക്കത്തിൽ ഏർപ്പെടുന്നത്. വാക്ക് തർക്കങ്ങൾ തമ്മിൽ ഉള്ള സ്നേഹം കുറയ്ക്കുന്നു. പങ്കാളിയോടുള്ള താല്പര്യം കുറയ്ക്കാൻ കാരണമാകുന്നു. ഇത്തരക്കാർ തീർച്ചയായും ഒരു വിവാഹ കൗൺസിലറുടെ സഹായം തേടേണ്ടതാണ്. 2. പരസ്പരം സംസാരിക്കാനുള്ള ഭയം സാധാരണ ഗതിയിൽ പങ്കാളികൾ എല്ലാ കാര്യങ്ങളെയും പറ്റി തമ്മിൽ സംസാരിക്കാറുണ്ട്. ശീലങ്ങൾ, ആരോഗ്യം, സ്വഭാവം, സാമ്പത്തികം അങ്ങനെ എല്ല കാര്യങ്ങളും തമ്മിൽ സംസാരിക്കും. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് താനും. എന്നാൽ ചിലർ ഇത്തരം ഒരു കാര്യങ്ങളും പരസ്പരം സംസാരിക്കുകയില്ല. ഇത് ഇവരുടെ ബന്ധത്തെ ബാധിക്കും. ഒരു വിവാഹ കൗൺസിലർക്കു നിങ്ങളെ ഈ പ്രശ്നത്തിൽ നിന്നും സഹായിക്കാൻ സാധിക്കും. ••••••┈•✿﷽✿•┈•••••• _ഇതുപോലെയുള്ള നല്ല പോസ്റ്റുകൾ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HhU61nQu5XEBMgZzIGZFFH _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• 3. പങ്കാളിയുടെ മാറ്റം നമ്മുടെ പങ്കാളികൾക്കു ചില മാറ്റങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം. തന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് നല്ല വൃത്തിയായി കാണാൻ ആഗ്രഹിക്കുന്നു. അതിനായി ചില മാറ്റങ്ങൾ വരുത്തണം എന്നും ആഗ്രഹിക്കും. അവരുടെ വസ്ത്ര ധാരണവും ജീവിതരീതിയും ഒക്കെ ഇതിൽ പെടും. എന്നാൽ പൂർണ്ണമായും തന്റെ ഇഷ്ടങ്ങൾക് അനുസരിച്ച് മാറണം എന്ന് ചിന്തിക്കുന്നത് പങ്കാളിയിൽ താല്പര്യകുറവ് ഉണ്ടാക്കും. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും ഒരു വിവാഹ കൗൺസിലറെ സമീപിക്കേണ്ടതാണ്. 4. ശിക്ഷയിലൂടെ സ്നേഹം പ്രകടിപ്പിക്കുക സ്നേഹം സംരക്ഷണം എല്ലാം ഉണ്ടെങ്കിലും ഇവയൊക്കെ മുൻനിർത്തി വളരെ പെട്ടന്ന് ദേഷ്യപ്പെടുകയും പങ്കാളിയെ ശിക്ഷിക്കുകയും ചെയ്യുന്ന സ്വഭാവം ഉള്ളവരാണോ നിങ്ങൾ. എങ്കിൽ തീർച്ചയായും നിങ്ങൾക്കു കൗൺസലിംഗ് ആവശ്യമാണ്. ഇല്ലെങ്കിൽ നിങ്ങളുടെ കുടുംബ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുന്നു. 5. രഹസ്യങ്ങൾ സൂക്ഷിക്കുക പങ്കാളികൾ തമ്മിൽ രഹസ്യങ്ങൾ ഉണ്ടാകരുത്. എന്നാൽ ഓരോരുത്തർക്കും സ്വാകാര്യത ഉണ്ട്. അത് അംഗീകരിക്കണം. പങ്കാളികളുടെ ബന്ധം സുതാര്യമായിരിക്കണം. ചില രഹസ്യങ്ങൾ നിങ്ങളുടെ കുടുംബബന്ധത്തെ പോലും ബാധിക്കും. 6. പങ്കാളിയിൽ ശത്രുവിനെ കാണുക ചിലർ ജീവിതത്തിൽ ഒരാളുടെയും വാക്കിനു വില കൊടുക്കില്ല. പങ്കാളികളോട് പോലും അവർ ഇങ്ങനെ ആയിരിക്കും. അവരുടെ ആശയങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുകയുമില്ല. സ്വന്തം ഇഷ്ടം, താല്പര്യം മാത്രം നോക്കി പ്രവർത്തിക്കുന്നവരായിരിക്കും. ഇത്തരക്കാർക്കു വിവാഹ കൗൺസിലിംഗ് വളരെ അത്യാവശ്യമാണ്. 7. അവിഹിത ബന്ധം തന്റെ പങ്കാളിയെ കൂടാതെ ഒരു ബന്ധം സൂക്ഷിക്കുന്ന ചിലർ എങ്കിലും ഉണ്ട്. ജീവിത സാഹചര്യം കൊണ്ട് ഇത്തരം ബന്ധങ്ങളിൽ ചെന്ന് ചാടുന്നവരും കുറവല്ല. പക്ഷെ ഇത്തരം ബന്ധങ്ങൾ തകർക്കുന്നത് കുടുംബ ജീവിതം തന്നെയാകും. പങ്കാളിയോട് സത്യസന്ധത പുലർത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടായാൽ തീർച്ചയായും വിവാഹ കൗൺസിലറെ കാണുക ഇല്ലെങ്കിൽ കുടുംബ ബന്ധത്തിൽ വിള്ളൽ വീഴുമെന്നത് തീർച്ചയാണ്. •••••••••••••••••••••••••••••• അടുത്ത വിഷയം : *കല്യാണ ഭക്ഷ്യമേളയിലെ പുത്തൻ ആചാരങ്ങൾ*

*നല്ല നിലയിൽ വളരേണ്ടവരാണ് മക്കൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HhU61nQu5XEBMgZzIGZFFH _*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• മക്കൾ നല്ലനിലയിൽ വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമൊക്കെയും. അവരുടെ ജീവിത-വിദ്യാഭ്യാസ ചെലവുകൾക്ക് വേണ്ടി നാം ദൈനംദിനം നല്ലൊരു തുക ചെലവിടുന്നു.. അവരുടെ ആവശ്യങ്ങൾ അപ്പപ്പോൾ അംഗീകരിച്ച് നിറവേറ്റിക്കൊടുക്കുന്നതിൽ നാം ആനന്ദനിർവൃതിയടയുന്നു. പക്ഷെ, പലപ്പോഴും ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗത്തിൽ നമുക്ക് വീഴ്ച സംഭവിക്കുന്നു എന്നതാണ് വസ്തുത. ധാർമിക പാതയിലൂടെ അവരെ വഴി നടത്താൻ നമുക്കാവുന്നില്ല. മാതാപിതാക്കളുടെ അശ്രദ്ധയും അജ്ഞതയുമാണിതിന് പ്രധാന നിമിത്തം.. കുട്ടികളുടെ ആവശ്യങ്ങൾ പലതുമാവാം അതിൽ ധാർമികമായതിനായിരിക്കണം നാം പരിഗണ നൽകേണ്ടത്. എല്ലാ ആവശ്യങ്ങളും ഉടനെ അംഗീകരിച്ച് കൊടുക്കുകയെന്നത് ദുർവാശിയും മറ്റു പല ദുർഗുണങ്ങൾക്കും ഹേതുവാകും. തെറ്റുചെയ്താൽ ശിക്ഷിക്കാനും ഒരു നല്ല കാര്യം ചെയ്താൽ അഭിനന്ദിക്കാനും രക്ഷിതാക്കൾ സന്നദ്ധത പ്രകടിപ്പിക്കണം. മതനിയമങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. മാതാപിതാക്കൾക്ക് ഇവയെകുറിച്ച് വ്യക്തമായ ബോധവും അറിവും ഉണ്ടായിരിക്കേണ്ടതുണ്ട്.. അനവസരത്തിലുള്ള ശിക്ഷയും അഭിനന്ദവും കുട്ടിയെ നശിപ്പിക്കാൻ മാത്രമേ ഉതകൂ. ശരിയായ ധാർമിക ശിക്ഷണത്തിലൂടെ കുട്ടികളെ വളർത്താൻ ഇസ്ലാം കൽപിക്കുന്നുണ്ട്. ഒരാൾക്കൊരു സന്താനം ജനിച്ചാൽ ആ കുഞ്ഞിന് നല്ലപേര് നൽകുകയും, അവനെ ധാർമികതയിലൂടെ പരിരക്ഷിക്കുകയും വേണമെന്ന് നബി(ﷺ) അരുളിയിട്ടുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നു: 'സത്യവിശ്വാസികളെ, നിങ്ങളുടെയും ഭാര്യസന്താനങ്ങളുടെയും ദേഹത്തെ നരക ശിക്ഷയിൽ നിന്ന് നിങ്ങൾ സംരക്ഷിക്കുക' (വിശുദ്ധ ഖുർആൻ: 66:6) ഏഴ് വയസ്സായാൽ നിസ്കരിക്കാൻ കൽപിക്കുകയും പത്ത് വയസ്സായിട്ടും നിസ്കരിച്ചില്ലെങ്കിൽ അവനെ അടിക്കണമെന്നുമാണല്ലോ ഇസ്ലാം നിഷ്കർശിക്കുന്നത്.. കുട്ടികൾക്കാവശ്യമായ സ്നേഹം പകർന്ന് കൊടുക്കുന്നതിൽ ഒരിക്കലും മാതാപിതാക്കൾ പിശുക്ക് കാണിക്കരുത്. അവിടെ നിന്നാണ് നാം എല്ലാറ്റിനും അടിത്തറയിടേണ്ടത്. ആവശ്യമായ സ്നേഹവും വാത്സല്യവും ലഭിക്കാത്തവർക്ക് ഉപദേശങ്ങൾ വേണ്ടത്ര ഫലം ചെയ്യുകയില്ലെന്ന് ഓർക്കുക. അവന്റെ നോവുന്ന മനസ്സിനെ ധാർമിക ശിക്ഷണത്തിലൂടെ നയിക്കുക എന്നത് പ്രയാസമായിരിക്കും. സ്നേഹം അവന്റെ മാനസികമായ വിശപ്പാണ്. പ്രവാചകൻ(ﷺ) തന്റെ പേരമക്കളായ ഹസൻ (റ), ഹുസൈൻ (റ) എന്നിവരെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് പൊതിയാറുണ്ടായിരുന്നു. അവരെ തങ്ങൾ ചുംബിക്കുന്നത് ഒരിക്കൽ അഖ്റഉബ്നു ഹാബിസ് (റ)കണ്ടു. അദ്ദേഹം അത്ഭുതം കൂറി: 'താങ്കൾ കുട്ടികളെ ചുംബിക്കുകയോ? എനിക്ക് പത്തുമക്കളുണ്ട്. ഞാൻ അവരെ ഇന്നുവരെ ചുംബിച്ചിട്ടില്ല' "നിന്റെ ഹൃദയത്തിൽ നിന്ന് അല്ലാഹു(ﷻ) കാരുണ്യത്തെ ഊരിയെടുത്തതിന് ഞാനെന്തു ചെയ്യാനാണ്..?" എന്നായിരുന്നു പ്രവാചകൻ(ﷺ)യുടെ പ്രതികരണം.. ഇന്നത്തെ മാതാപിതാക്കളുടെ ജീവിതത്തിലെ പാശ്ചാത്യൻ ടച്ച് കുട്ടികളുടെ ധാർമിക ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. കുട്ടികൾക്ക് സ്നേഹം പകർന്ന് നൽകാനും അവരെ പരിരക്ഷിക്കാനും അവർക്ക് സമയവും താൽപര്യവുമില്ല. ഇത് കുട്ടികളെ വഴിപിഴപ്പിക്കുന്നു. കുട്ടികളിൽ കുറ്റവാസന അധികരിച്ചു വരുന്നതിനെ പറ്റി പഠനം നടത്തിയ, അമേരിക്കയിലെ വിദ്യാർത്ഥി ഭദ്രതയ്ക്ക് വേണ്ടിയുള്ള ദേശീയ സമിതി അദ്ധ്യക്ഷൻ ജോസഫ് ഗ്രേമി പറയുന്നു: 'സാമൂഹിക ഘടനയിലുണ്ടാകുന്ന മാറ്റങ്ങളിൽ പെട്ടു തകരുന്ന കുടുംബങ്ങളിൽ കുട്ടികളെ ഉപദേശിക്കാനോ നേരെ നയിക്കാനോ രക്ഷിതാക്കൾക്ക് തീരെ ശ്രദ്ധയില്ല. കുറ്റങ്ങൾ പെരുകാനുള്ള പ്രധാന കാരണം ഇതാണ്' ദുനിയാവിന്റെ അലങ്കാരമാണ് സന്താനങ്ങൾ. അതൊരു പരീക്ഷണം കൂടിയാണ്. ഇതിൽ വിജയിക്കാനാവണം. അതിന് സന്താനങ്ങളെ നേർവഴിക്ക് നയിക്കണം. നബി(ﷺ) പറഞ്ഞു: "എല്ലാവരും ഭരണാധികാരികളാണ്; അവരവരുടെ ഭരണീയരെക്കുറിച്ച് അവരോട് ചോദിക്കപ്പെടും. നബി(സ്വ) പറയുന്നു: ഒരു മനുഷ്യൻ മരണപ്പെട്ട് പോയാൽ മൂന്ന് കാര്യങ്ങളല്ലാതെ അവന് ഉപകരിക്കൂല. 1. അവന്റെ ജാരിയായ സ്വദഖ, 2. ഉപകാരപ്രദമായ ഇൽമ്, 3. അവനു വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ സന്താനം. അല്ലാഹു നമ്മുടെ സന്താനങ്ങളെ കൊണ്ട് ഇഹലോകത്തും പരലോകത്തും സന്തോഷിക്കാൻ ഭാഗ്യം നൽകട്ടേ... •••••••••••••••••••••••••••••••• അടുത്ത വിഷയം: *ഈ പൊരുത്തക്കേടുകൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടോ..?*