cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

CPIM Kerala

Official Channel of the Communist Party of India (Marxist) Kerala State Committee

إظهار المزيد
مشاركات الإعلانات
9 834
المشتركون
-224 ساعات
-187 أيام
-4430 أيام
توزيع وقت النشر

جاري تحميل البيانات...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
تحليل النشر
المشاركاتالمشاهدات
الأسهم
ديناميات المشاهدات
01
Media files
3001Loading...
02
*കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു: വീണാ ജോര്‍ജിന്‍റെ കുവൈത്ത് യാത്ര മുടങ്ങി; നിര്‍ഭാഗ്യകരമെന്ന് മന്ത്രി* ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാൽ ഇതുവരെ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയായിരുന്നു ഇന്ന് രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്രാ ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. തുടര്‍ന്ന് മന്ത്രി വിമാനത്താവളത്തില്‍ നിന്നും മടങ്ങി. യാത്രക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടിയില്ലെന്നും കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയം യാത്ര അനുമതി നൽകിയില്ല. രാവിലെ തന്നെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുവാദം കിട്ടിയില്ല. ദുരന്തത്തിന്‍റെയും കണ്ണീരിന്‍റെയും മുന്നിൽ കേന്ദ്രം സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തൊക്കെ വന്നാലും ദുരന്തബാധിത കുടുംബങ്ങളെ സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
1480Loading...
03
Media files
2311Loading...
04
Media files
970Loading...
05
കുവൈത്തിലെ തീപിടിതത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികള്‍ മരണമടഞ്ഞു എന്നാണ് മനസിലാക്കുന്നത്. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിൻ്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.
210Loading...
06
Media files
1020Loading...
07
കേരളത്തിലെ സ്റ്റാർട്ടപ്പ് ലോകം സമാനതകളില്ലാത്ത കുതിപ്പ് നടത്തി മുന്നോട്ടുപോകുകയാണെന്ന ആഗോള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോർട്ട് മലയാളികൾക്കാകെ അഭിമാനം നൽകുന്ന നേട്ടമാണ്. ആഗോളതലത്തിൽ പോലും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ശരാശരി മൂല്യവർധനവ് 46% മാത്രമാണെങ്കിൽ കേരളത്തിലേത് 254% ആണെന്ന് ഈ റിപ്പോർട്ടിൽ വിലയിരുത്തിയിരിക്കുന്നു. ഒപ്പം അഫോർഡബിൾ ടാലൻ്റ് ഇൻ്റക്സിൽ ഏഷ്യയിലെ തന്നെ നാലാം സ്ഥാനവും നമ്മുടെ കേരളത്തിനാണ്. ലോകത്തിലെ 280 സ്റ്റാർട്ടപ്പ്‌ ആവാസവ്യവസ്ഥകളെയും 30 ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകളെയും ഗവേഷണം ചെയ്ത് തയ്യാറാക്കുന്ന ഏറ്റവും ആധികാരികമായ റിപ്പോർട്ടിലാണ് നമ്മുടെ കേരളം ഉജ്വലമായ മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നത് എന്നതും പ്രത്യേകമായി അടയാളപ്പെടുത്തേണ്ടതുണ്ട്. സ്റ്റാർട്ടപ്‌ ജീനോം, ഗ്ലോബൽ ഓൺട്രപ്രണർഷിപ്‌ നെറ്റ്‌വർക്ക് എന്നിവർ ചേർന്നാണ് ആഗോള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച കൈരളി എഐ ചിപ്പ്, ആദ്യ എഐ റോബോട്ട് ടീച്ചറായ ഐറിസ്, ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമായ വിസർ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ തന്നെ ഉൾപ്പെട്ടുവെന്നതും ശ്രദ്ധേയമായ നേട്ടമാണ്. ഒപ്പം തന്നെ സംസ്ഥാന വ്യവസായ നയത്തിൽ പ്രാധാന്യം നൽകിയിരിക്കുന്ന റോബോട്ടിക്‌സ്‌ മേഖലയിലെ നൂതന സാങ്കേതിക നിർമ്മാണവും നിർമിതബുദ്ധി, ബിഗ്ഡാറ്റ അനലിറ്റിക്സ് എന്നിവയും ഏറെ പുരോഗതി നേടിയ മേഖലകളായി. സംസ്ഥാന വ്യവസായനയം 2023ലെ പ്രധാനമേഖലകളായ ലൈഫ് സയൻസ്, ഹെൽത്ത് ടെക്ക് വിഭാഗങ്ങളിൽൽ ഇന്ത്യയുടെ മൊത്തം ഉൽപാദനത്തിൻ്റെ നാലിലൊന്നും കേരളത്തിൽനിന്നുള്ള കമ്പനികളാണ് സാധ്യമാക്കുന്നത്. മെഡിക്കൽ ടെക്നോളജി മേഖലയിൽ സംസ്ഥാനത്തിന്റെ വിറ്റുവരവ്‌ 7431 കോടി രൂപയാണെന്നും പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ നേട്ടം ഈ വർഷം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ മികവ് തുടർന്നുപോകാനും വരും വർഷവും ഈ നേട്ടം നിലനിർത്താനും കൂടുതൽ മുന്നോട്ടുപോകാനും കേരളം പരിശ്രമിക്കും. സ. പി രാജീവ് വ്യവസായ വകുപ്പ് മന്ത്രി
1020Loading...
08
Media files
2270Loading...
09
Media files
2200Loading...
10
നാലാം ലോക കേരള സഭയ്ക്ക് നാളെ (ജൂൺ 13) തുടക്കം കുറിക്കുകയാണ്. ജൂൺ 15 വരെ തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിൽ നടക്കുന്ന സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങൾ പങ്കെടുക്കും. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ആയുള്ള പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളത്. ഓരോ തവണയും ലോക കേരള സഭയിലേയ്ക്ക് കൂടുതൽ പ്രവാസികൾ എത്തുകയാണ്. കഴിഞ്ഞ തവണ 63 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആണുണ്ടായിരുന്നതെങ്കിൽ ഇത്തവണയത് 100 ആയി ഉയർന്നു. മറ്റു രാജ്യങ്ങളിൽ സ്ഥിരതാമസം ആക്കിയ പ്രവാസികളും നാടും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഈ ഉദ്യമത്തിന് വലിയ പങ്കു വഹിക്കാൻ സാധിക്കുന്നുണ്ട്. നാടിന്റെ വികസനത്തിൽ നിർണ്ണായക സംഭാവന നൽകുന്ന പ്രവാസികളെ ഭരണനിര്‍വഹണത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന ജനാധിപത്യ സംവിധാനമായി ലോക കേരള സഭ വർത്തിക്കുന്നു. കേരള സമ്പദ്ഘടനയിൽ സുപ്രധാന പങ്കുള്ള പ്രവാസി സമൂഹത്തിന് ഒരു ആഗോള സംഗമ വേദി നടത്തുക എന്നത് അനിവാര്യമാണ്. നാടിന് അഭിവൃദ്ധിയേകുന്നവര്‍ക്ക് ഭരണനിര്‍വഹണത്തില്‍ പങ്കാളിത്തമില്ലാത്ത ദുരവസ്ഥയ്ക്ക് ഒരുപരിധി വരെ പരിഹാരം കാണാൻ സഹായിക്കുന്ന ലോക കേരള സഭയ്ക്ക് സാധ്യമാകുന്നതില്‍ ഏറ്റവും തുച്ഛമായ തുകയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. മൂന്നാം ലോക കേരള സഭാ നടത്തിപ്പിനായി ബജറ്റില്‍ നീക്കിവെച്ചിരുന്ന തുകയിൽ മൂന്നിലോന്നൂ മാത്രമാണ് ചെലവായത്. ഒന്നാം ലോക കേരള സഭയ്ക്ക് ശേഷം നടന്ന രണ്ട് സമ്മേളനങ്ങളിലും ലോക രാജ്യങ്ങളില്‍ നിന്നും എത്തിച്ചേരാനുള്ള വിമാന ടിക്കറ്റുകൾ പ്രതിനിധികള്‍ സ്വയം വഹിക്കുകയാണ്. ഒരു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്ത സമാനതകളില്ലാത്ത പ്രവാസ നയരൂപീകരണ പ്രക്രിയ ആണ് കേരള സർക്കാർ നടത്തുന്നത്. ലോക കേരള സഭ അതിന്റെ വിജയത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. പ്രവാസികളുടേയും സംസ്ഥാനത്തിന്റെയും പുരോഗതിയിൽ ഇത്തവണത്തെ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായ നിർദ്ദേശങ്ങളും ഇടപെടലുകളും നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ. പിണറായി വിജയൻ മുഖ്യമന്ത്രി
1920Loading...
11
Media files
3021Loading...
12
കോർപറേറ്റ് മാധ്യമങ്ങൾ മറച്ചുവച്ച യാഥാർഥ്യങ്ങൾ ജനകീയ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും തങ്ങളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ തിരിച്ചറിഞ്ഞു. പലരും രാജ്യത്തെ രക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ സ്വയം സന്നദ്ധമായി രംഗത്തുവന്നു. ശവപ്പെട്ടി കുംഭകോണംതൊട്ട് നടത്തിയ അഴിമതികളുടെ പരമ്പരയിൽ ഇലക്ടറൽ ബോണ്ട് സ്ഥാനം പിടിച്ചു. സീതാറാം യെച്ചൂരി സുപ്രീംകോടതിയിൽ നൽകിയ കേസായിരുന്നു ഈ വിധിക്ക് ആധാരമായത്. ഇതുകൂടി വന്നതോടെ ജനകീയ പ്രതിഷേധം കൂടുതൽ ശക്തമായി. സംഘപരിവാറിന്റെ അജൻഡകളെ പ്രതിരോധിച്ച് ഭരണഘടനയെ നിലനിർത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ നിലപാടിന് സുപ്രധാന സ്ഥാനമുണ്ട്. കോൺഗ്രസിതര പ്രതിപക്ഷ കക്ഷികൾ വിശാലമായ മുന്നണി കെട്ടിപ്പടുത്ത് പ്രതിരോധത്തിന്റെ ദുർഗങ്ങൾ സൃഷ്ടിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഉണ്ടായ ജനമുന്നേറ്റം ഈ കൂട്ടായ്മയുടെകൂടി ഫലമാണ്. പള്ളി പൊളിച്ച്‌ അമ്പലം നിർമിച്ച ഫൈസാബാദിൽ ബിജെപി പരാജയപ്പെട്ടു. കാശിയിലെ പള്ളി പൊളിക്കാൻ വട്ടംകൂട്ടുന്ന സംഘപരിവാറിന്‌ കനത്ത തിരിച്ചടി നൽകി; കഴിഞ്ഞ തവണ നാലരലക്ഷം വോട്ടിന്‌ നരേന്ദ്ര മോദി വിജയിച്ചിടത്ത്‌ ഒന്നര ലക്ഷം വോട്ടിന്‌ മാത്രം രക്ഷപ്പെടുന്ന അവസ്ഥയിലേക്ക്‌ എത്തിച്ചേരുകയും ചെയ്‌തു. വർഗീയ അജൻഡക്കെതിരായ ജനതയുടെ പ്രതികരണം കൂടിയായി അത്‌. യുപിയിൽ പത്തിലേറെ സീറ്റിൽ ഇന്ത്യ കൂട്ടായ്‌മ പരാജയപ്പെട്ടത്‌ ബിഎസ്‌പി വോട്ട്‌ ശിഥിലമാക്കിയത്‌ കൊണ്ടാണ്‌ എന്നുകൂടി ചേർത്തു വായിക്കുമ്പോൾ എത്ര വലിയ തിരിച്ചടിയാണ്‌ യു പി ജനത നൽകിയത്‌ എന്ന്‌ വ്യക്‌തമാണ്‌. കോൺഗ്രസും ബിജെപിയും മുഖാമുഖം ഏറ്റുമുട്ടിയ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വിജയിക്കാനായതാണ് ഭരണത്തിൽ പിടിച്ചുനിൽക്കുന്നതിന് അവരെ സഹായിച്ചത്. കോൺഗ്രസിന്റെ ദൗർബല്യമാണ് ബിജെപിക്ക് ഭരണം നിലനിർത്തുന്നതിന് അവസരമൊരുക്കിയത്. ചന്ദ്രബാബു നായിഡുവുമായും നിതീഷ്‌ കുമാറുമായും എൻഡിഎ അവസാന ഘട്ടത്തിൽ സഖ്യമുണ്ടാക്കിയില്ലായിരുന്നെങ്കിൽ ബിജെപിക്ക് ഭരണം വിദൂരസ്വപ്നമായി മാറുമായിരുന്നു. കേരളത്തിൽ എൻഡിഎ സ്ഥാനാർഥിയുടെ വിജയമാണ് ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്നത്. എൻഡിഎക്ക് ഈ വിജയം ആദ്യമായല്ല. മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിലും നേമം അസംബ്ലി മണ്ഡലത്തിലും അവർ വിജയിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാണിത്. എന്നാൽ, ഈ മൂന്ന് മണ്ഡലത്തിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണുണ്ടായത്. അതായത് യുഡിഎഫിന്റെ വോട്ടുകളാണ് കേരളത്തിൽ എൻഡിഎയുടെ അക്കൗണ്ട് തുറക്കലിന്‌ എന്നും ആധാരമായി നിലനിന്നത്. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് 74,656 വോട്ടിനാണ്. യുഡിഎഫിന് ഇവിടെ കഴിഞ്ഞ തവണ ലഭിച്ച 86,695 വോട്ട്‌ കുറഞ്ഞതുകൊണ്ടാണ് ഇത് സംഭവിച്ചത്. അതേസമയം, എൽഡിഎഫിന് 16,196 വോട്ട്‌ വർധിച്ചു. വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂർ അസംബ്ലി മണ്ഡലത്തിലും പൊതുസ്ഥാനാർഥിയെ നിർത്തി ബിജെപിയെ വിജയിപ്പിക്കുകയെന്ന പരീക്ഷണം കേരളത്തിൽ നേരത്തേ പരാജയപ്പെട്ടിരുന്നു. അതിനുശേഷമാണ് ഇത്തരം രഹസ്യബന്ധങ്ങൾ സജീവമായത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാല് അസംബ്ലി മണ്ഡലത്തിൽ ബിജെപിക്ക് ലീഡ് ഉണ്ടായിരുന്നു. അവയിലൊന്നും പിന്നീട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം ഓർക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങൾക്കും അവരുടെ വിശ്വാസങ്ങളുമായി ജീവിക്കാനും വിശ്വാസമില്ലാത്തവർക്ക് അങ്ങനെ ജീവിക്കാനുമുള്ള അവകാശമാണ് മതനിരപേക്ഷതയുടെ അടിസ്ഥാനം. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാതിരിക്കുകയെന്നതും അതിന്റെ ഭാഗമാണ്. മതനിരപേക്ഷത ദുർബലമാകുന്നതിന്റെ പ്രധാന ലക്ഷണം ന്യൂനപക്ഷ ജനവിഭാഗങ്ങൾ ആക്രമിക്കപ്പെടുകയും രണ്ടാംകിട പൗരന്മാരായി മാറ്റപ്പെടുകയും ചെയ്യുന്നതാണ്. മതനിരപേക്ഷത നിലനിൽക്കണമെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷയോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. അതിനാൽ ന്യൂനപക്ഷ സംരക്ഷണമെന്നത് മതനിരപേക്ഷതയുടെ ഭാഗമാണ്. മതപ്രീണനത്തിന്റെ ഭാഗമല്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഏതൊരു രാജ്യത്തെയും ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനെയാണ് മതപ്രീണനമെന്ന് സംഘപരിവാർ വിളിക്കുന്നത്. സംഘപരിവാറിന്റെ ഇത്തരം പ്രചാരണങ്ങളെ നിസ്സാരമായി കാണാതെ തുറന്നുകാട്ടി മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലെല്ലാം ഇടപെട്ടുള്ള പ്രവർത്തനമാണ് മതരാഷ്ട്രവാദികൾ നടത്തുന്നത്. ഇതിനെ തുറന്നുകാട്ടണം. ചാരിറ്റിയുടെ പേര് പറഞ്ഞും വികസനത്തിന്റെ മത്താപ്പ് കാണിച്ചും മതരാഷ്ട്രവാദികൾ അവരുടെ മുഖം മിനുക്കാനാണ് ശ്രമിക്കുന്നത്. മതരാഷ്ട്രവാദികൾക്ക് പിന്തുണ നൽകുന്നവർ രാജ്യത്തെ മതനിരപേക്ഷതയുടെ കടയ്‌ക്കലാണ് കത്തിവയ്‌ക്കുന്നത്.
2220Loading...
13
മതരാഷ്ട്രവാദങ്ങൾ സമൂഹത്തിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ ‘പലമത സാരവുമേകം’ എന്ന നവോത്ഥാന ആശയങ്ങൾ കൂടുതൽ ശക്തമായി പ്രചരിപ്പിക്കേണ്ടതുണ്ട്. മതരാഷ്ട്രവാദങ്ങൾക്കെതിരായുള്ള മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഈ തെരഞ്ഞെടുപ്പ് ഓർമപ്പെടുത്തുന്നു. ഒപ്പം സ്വയംവിമർശം നടത്തി തിരുത്തേണ്ടവയെ തിരുത്തുമെന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനം മതരാഷ്ട്രീയവാദികൾക്കും ആഗോളവൽക്കരണ പിന്തുണക്കാർക്കും എതിരായുള്ള ജനകീയമുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരുമെന്നതിന് തർക്കമില്ല. സ. പുത്തലത്ത് ദിനേശൻ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
2810Loading...
14
1925ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ടതിന്റെ 100–-ാം വാർഷികമായ 2025ൽ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കുകയെന്ന അജൻഡയോടെയാണ് ബിജെപി പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാനൂറിലേറെ സീറ്റുകൾ നേടുമെന്ന മോദിയുടെ പ്രഖ്യാപനവും അത് ഏറ്റെടുത്ത കോർപറേറ്റ് മാധ്യമങ്ങളുടെ ലക്ഷ്യവുമിതായിരുന്നു. മൂന്നിൽരണ്ട് ഭൂരിപക്ഷം നേടി ഭരണഘടനാ ഭേദഗതിയിലേക്ക് കടക്കണമെന്നായിരുന്നു ഇവരുടെ മോഹം. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമൊന്നും നൽകാതെ ഈ അജൻഡയെയാണ് ഇന്ത്യൻ ജനത തകർത്തത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് ഈ തെരഞ്ഞെടുപ്പിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ബിജെപി മുന്നോട്ടുവച്ച മതരാഷ്ട്രവാദത്തെ പ്രതിരോധിക്കുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസാകട്ടെ പ്രത്യേക പദ്ധതികളൊന്നുമില്ലാതെ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു. ഇതിന്റെ ഫലമായി അവരുടെ മുഖ്യമന്ത്രിമാരും പിസിസി പ്രസിഡന്റുമാരും എംപിമാരും എംഎൽഎമാരും ബിജെപിയിലേക്ക് ഘോഷയാത്ര നടത്തുകയായിരുന്നു. രാജ്യത്ത് ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്ന ഘട്ടത്തിലാണ് സിപിഐ എമ്മിന്റെ 23–-ാം പാർടി കോൺഗ്രസ് കണ്ണൂരിൽ നടന്നത്. ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച പാർടി കോൺഗ്രസ് അവരെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക പ്രധാനമാണെന്ന്‌ ഓർമിപ്പിക്കുകയും ചെയ്‌തു. അതിനായി ഓരോ സംസ്ഥാനത്തെയും ബിജെപിവിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കണമെന്നും എടുത്തുപറഞ്ഞു. സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനോട് സന്ധി ചെയ്യുകയും ആഗോളവൽക്കരണ നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന കോൺഗ്രസിന് ബിജെപിയുടെ നയങ്ങൾക്ക് ബദലാകാൻ കഴിയില്ലെന്ന ദൗർബല്യവും പാർടി കോൺഗ്രസ് എടുത്തുപറഞ്ഞു. സംഘപരിവാറിന്റെ മതരാഷ്ട്രവാദത്തിനെതിരെ ജനാധിപത്യ ശക്തികളെയും ഗ്രൂപ്പുകളെയും കൂട്ടിയോജിപ്പിച്ച്‌ പാർലമെന്റിനകത്തും പുറത്തും പോരാടണമെന്നും വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിൽ വോട്ടുകൾ സമാഹരിക്കാൻ, സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള ഇടപെടൽ സിപിഐ എം നടത്തി. വർഗ–- ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ പ്രശ്നങ്ങളേറ്റെടുത്തുള്ള പ്രക്ഷോഭങ്ങളും ഒപ്പം വികസിപ്പിച്ചു. കേരള സർക്കാർ ബിജെപി പിന്തുടരുന്ന ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ബദലുയർത്തിപ്പിടിച്ച്‌ രാജ്യത്താകമാനം മാതൃകയുയർത്തി. ഹിന്ദുത്വ– കോർപറേറ്റ് അജൻഡകൾക്കെതിരെ പ്രക്ഷോഭങ്ങൾ രാജ്യത്താകെ ഉയർന്നുവരുമ്പോൾ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. ഭീരുക്കളും അവസരവാദികളും സ്ഥാനമോഹികളുമായവർ പലരും ബിജെപിയിലേക്ക് ചേക്കേറി. ബിജെപിയുടെ ഇത്തരം ജനാധിപത്യവിരുദ്ധവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമായ പ്രവർത്തനങ്ങൾ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകളെ സമാഹരിക്കുകയെന്ന ഇടതുപക്ഷനിലപാടുകളിലേക്ക് ഇന്ത്യ കൂട്ടായ്‌മയെ എത്തിച്ചു. ഭരണഘടന ഭേദഗതി ചെയ്ത് മതരാഷ്ട്രമാക്കാനുള്ള ബിജെപിയുടെ വ്യാമോഹങ്ങളെ തകർത്തതിന് ഈ രാഷ്ട്രീയ കാഴ്ചപ്പാടിന് സുപ്രധാനമായ പങ്കുണ്ട്. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റത് മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇതിനാധാരമായിത്തീർന്ന പ്രധാനകാര്യം ഈ മേഖലയിലുയർന്നുവന്ന കർഷക പ്രക്ഷോഭങ്ങൾകൂടിയാണ്. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാരംഭിച്ച അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിലുള്ള ലോങ് മാർച്ചാണ് ഈ പോരാട്ടത്തിന് തുടക്കത്തിൽ ബഹുജന രൂപം നൽകിയത്. തുടർന്ന്, രാജസ്ഥാനിലും ഉത്തരേന്ത്യയിലുമെല്ലാം നടന്ന കർഷക പോരാട്ടത്തിന്റെ നേതൃനിരയിൽത്തന്നെ ഇടതുപക്ഷ കർഷക സംഘടനകൾ ഉണ്ടായിരുന്നു. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ത്യയിലെ തൊഴിലാളിവർഗവും ശക്തമായ പോരാട്ടം രാജ്യത്തെമ്പാടുമുയർത്തി. ക്യാമ്പസുകളിൽ കാവിവൽക്കരണത്തിനെതിരായ സമരത്തെ നയിച്ചത് ഇടതുപക്ഷ വിദ്യാർഥി സംഘടനകളായിരുന്നു. ദളിത് ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ നീക്കങ്ങളെ പ്രതിരോധിക്കാനും ഇടതുപക്ഷം മുൻപന്തിയിലുണ്ടായിരുന്നു.ഫെഡറലിസം തകർക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിരോധമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സത്യഗ്രഹസമരം. ആ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ദേശീയതലത്തിലും പ്രാദേശികതലത്തിലും പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികൾ മുന്നോട്ടുവരികയുണ്ടായി. മോദി സർക്കാരിനെതിരായി ജനാധിപത്യക്കാഴ്ചപ്പാടുള്ള കക്ഷികളുടെ പ്രതിരോധമായി അത് മാറി. ജനങ്ങളുടെ ജീവിതപ്രശ്നങ്ങളേറ്റെടുത്ത്‌ ഇടതുപക്ഷം നടത്തിയ സമരങ്ങൾ ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ചു. മോദി നൽകിയ വാഗ്ദാനങ്ങൾ പൊള്ളയായിരുന്നെന്നും അതിനാൽ പുതുതായി നൽകുന്ന വാഗ്ദാനങ്ങൾ വിശ്വസിക്കാൻ പറ്റില്ലെന്നും ഇന്ത്യൻജനത തിരിച്ചറിഞ്ഞു. കോർപറേറ്റ് ഭരണമെന്ന് ഇന്ത്യൻ ഗ്രാമങ്ങളിൽ മുഴങ്ങി.
1820Loading...
15
Media files
2161Loading...
16
ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം ഗണ്യമായി കുറച്ച്‌ 2050ഓടെ "കാർബൺ ന്യൂട്രൽ കേരളം" എന്ന ലക്ഷ്യം കൈവരിക്കാനാണ്‌ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായുള്ള കർമപദ്ധതി തയ്യാറാക്കി വരികയാണ്‌. ഇക്കാര്യത്തിൽ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തിന്‌ കാരണമാകുന്ന ഗതാഗതം, വ്യവസായം തുടങ്ങിയ മേഖലകളിൽ നമുക്ക് പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാകണം. സ. പിണറായി വിജയൻ മുഖ്യമന്ത്രി
2241Loading...
17
Media files
2251Loading...
18
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ അട്ടപ്പാടിയിലും. മലയാളികളുടെ പ്രിയ ഗായിക നഞ്ചിയമ്മക്കാണ് അട്ടപ്പാടിയിലെ ആദ്യ കെ ഫോൺ കണക്ഷൻ ലഭിച്ചത്. ലാസ്റ്റ് മൈൽ നെറ്റ്‌വർക്ക് പ്രൊവൈഡറായ അട്ടപ്പാടി കേബിൾ വിഷൻ വഴിയാണ് നഞ്ചിയമ്മയുടെ വീട്ടിൽ കണക്ഷനെത്തിയത്. അട്ടപ്പാടിയിലെ 250 കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യമായി കെ-ഫോൺ കണക്ഷനെത്തുന്നത്. മൊബൈൽ നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാത്ത നക്കുപ്പതി, കാവുണ്ടിക്കൽ, ഇടവാണി, ഭൂതയാർ, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗൽ തുടങ്ങിയ വിദൂര ആദിവാസി ഊരുകളിലേക്കാണ് പ്രഥമ പരിഗണന. ആശുപത്രി ആവശ്യങ്ങളുൾപ്പെടെ കൃത്യസമയത്ത് അറിയിക്കാൻ കഴിയാത്തതിനാൽ വലിയ ബുദ്ധിമുട്ട് നേരിട്ട ആദിവാസി ഊരുകളിൽ കെ- ഫോൺ അനുഗ്രഹമാകും. നെറ്റ്‌വർക്ക് കണക്ഷൻ കിട്ടുന്നതോടെ കുട്ടികളുടെ പഠനവും കാര്യക്ഷമമാകും.
2260Loading...
19
Media files
1871Loading...
20
Media files
1771Loading...
21
ജലഗതാഗത വകുപ്പിന്റെ പുതിയ അഞ്ച്‌ പ്രീമിയം എസി ബോട്ടുകൾ ഒരുങ്ങുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ 20 സീറ്റാണ്‌ ഉണ്ടാകുക. മികച്ച യാത്രാസൗകര്യവും സുരക്ഷാക്രമീകരണങ്ങളും ബോട്ടുകളിലുണ്ടാകും. 20 സീറ്റുള്ള ബോട്ടുകൾ ആദ്യമാണ്‌ നിർമിക്കുന്നത്‌. ഇവയുടെ നിർമാണം ആലപ്പുഴയിൽ അന്തിമഘട്ടത്തിലാണ്‌. കൂടുതൽ ഗ്രാമമേഖലകളിലും ഇടതോടുകളിലും സഞ്ചരിക്കാനാണ്‌ ചെറിയ ബോട്ടുകൾ നിർമിക്കാൻ തീരുമാനിച്ചത്‌. നിലവിലെ ടൂറിസ്റ്റ്‌ സർവീസുകളായ സീ അഷ്‌ടമുടി, സീ കുട്ടനാട്‌, വേഗ, ഇന്ദ്ര എന്നിവക്ക്‌ ലഭിച്ച മികച്ച പ്രതികരണമാണ്‌ കൂടുതൽ ബോട്ടുകൾ രംഗത്തിറക്കാനുള്ള കാരണം. ദിവസം 50,000 രൂപയോളമാണ്‌ ഇവയുടെ ശരാശരി വരുമാനം. കൊല്ലത്തുനിന്ന്‌ ആരംഭിച്ച്‌ സാമ്പ്രാണിക്കോടി, മൺറോത്തുരുത്ത്‌, പെരുങ്ങാലം, പെരുമൺ, കാക്കത്തുരുത്ത്‌ വഴി അഷ്‌ടമുടി കായലിലൂടെയാണ്‌ സീ അഷ്‌ടമുടിയുടെ യാത്ര. ആലപ്പുഴയിൽനിന്ന്‌ പുന്നമട, മുഹമ്മ, പാതിരാമണൽ, കുമരകം, ആർ ബ്ലോക്ക്‌, മാർത്താണ്ഡംകായൽ, ചിത്തിര കായൽ വഴിയാണ്‌ സീ കുട്ടനാടും വേഗയും സർവീസ്‌ നടത്തുന്നത്‌. കൊച്ചി കേന്ദ്രീകരിച്ച്‌ ഇന്ദ്രയും സർവീസ്‌ നടത്തുന്നു. ഇവയ്‌ക്കു പുറമേ പയ്യന്നൂർ കവ്വായി കായൽ കേന്ദ്രീകരിച്ചും ബോട്ടുകളുണ്ട്‌. 4–5 മണിക്കൂർ നീളുന്ന യാത്രയിൽ ഭക്ഷണം അടക്കമുണ്ട്‌. കൂടുതൽ ഗ്രാമമേഖലകൾ ഉൾപ്പെടുന്ന റൂട്ടുകളിലാവും പുതിയ സർവീസ്‌. കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെയും മാരിടൈം ബോർഡിന്റെയും സുരക്ഷാമാനദണ്ഡങ്ങൾ അനുസരിച്ചാണ്‌ ഇവ നിർമിക്കുന്നത്‌. സൗരോർജം ലഭ്യമല്ലാത്ത സമയങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ആധുനിക സജ്ജീകരണങ്ങൾ ബോട്ടിലുണ്ടാകും.
1970Loading...
22
Media files
2111Loading...
23
സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനം കേരള ചെറുകിട വ്യവസായ വികസന കോർപറേഷൻ (സിഡ്‌കോ) കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി പ്രവർത്തനലാഭവും നേടി. തുടർച്ചയായ രണ്ടാം വർഷമാണ് സിഡ്കോ 200 കോടിക്കു മുകളിൽ വാർഷിക വിറ്റുവരവ് നേടുന്നത്. 229 കോടി വിറ്റുവരവും 48 ലക്ഷം പ്രവർത്തനലാഭവും നേടിയ 2022-23 ലാണ് കഴിഞ്ഞ 15 വർഷക്കാലയളവിൽ സിഡ്‌കോ ആദ്യമായി ലാഭത്തിലെത്തിയത്‌. നിലവിലെ മാനേജ്‌മെന്റ് ചുമതലയേറ്റശേഷം 32 മാസക്കാലയളവിൽ 632 കോടിയുടെ വിറ്റുവരവ് നേടി. നടപ്പു സാമ്പത്തികവർഷം 264 കോടിയുടെ വിറ്റുവരവും 3.42 കോടി പ്രവർ‌ത്തനലാഭവുമാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്‌. സിഡ്‌കോയുടെ വിവിധ എസ്‌റ്റേറ്റുകളിലായി ഒഴിഞ്ഞുകിടന്നതും പ്രവർത്തിക്കാത്തതുമായ സ്ഥലങ്ങളും ഷെഡുകളും തിരിച്ചെടുത്ത് പുതിയ സംരംഭങ്ങൾക്ക്‌ അനുവദിക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. കഴിഞ്ഞവർഷം മാത്രം 114 സെന്റ് സ്ഥലവും പത്തോളം ഷെഡുകളും തിരിച്ചെടുത്തു. ഇവയുടെ റീ അലോട്ട്‌മെന്റിലൂടെ അഞ്ചുകോടിയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്‌. ചന്ദ്രയാൻ മൂന്നിന് ആവശ്യമായ 1.5 കോടി രൂപ മൂല്യംവരുന്ന വിവിധ ടൂളുകളും അനുബന്ധ ഉപകരണങ്ങളും സിഡ്‌കോ നിർമിച്ചു നൽകിയിരുന്നു. വിഎസ്എസ്‌സി, ഐഎസ്ആർഒ എന്നിവയുടെ പദ്ധതികൾക്കാവശ്യമായ ഉപകരണങ്ങളും നിർമിച്ചു നൽകുന്നുണ്ട്. സർക്കാർ അനുവദിച്ച 14.89 കോടി ഉപയോഗിച്ച് സിഡ്‌കോ യൂണിറ്റുകൾ നവീകരിക്കുകയാണ്.
2140Loading...
24
Media files
1681Loading...
25
ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി സംസ്ഥാന സർക്കാർ. നിയമനടപടികൾ കർശനമാക്കുന്നതിന്റെ ഭാ​ഗമായി കഴിഞ്ഞ ഒമ്പതു മാസത്തിനിടെ എക്സൈസിൽ നിയമിച്ചത് 483 ഉദ്യോ​ഗസ്ഥരെയാണ്. ഒക്ടോബർ മാസം മുതൽ 87 എക്സൈസ് ഇൻസ്പെക്ടർമാരെയും 396 സിവിൽ എക്സൈസ് ഓഫീസർമാരെയുമാണ്‌ നിയമിച്ചത്‌. ഇതിൽ 252 സിവിൽ എക്സൈസ് ഓഫീസർമാരുടെയും 87 എക്സൈസ് ഇൻസ്പെക്ടർമാരുടെയും പരിശീലനം പുരോ​ഗമിക്കുകയാണ്. സേനയിൽ ആകെ 343 ഇൻസ്പെക്ടർമാരും 3037 സിവിൽ എക്സൈസ് ഓഫീസർമാരുമാണുള്ളത്. ഇതിൽ 593 പേർ വനിതകളാണ്. അധ്യയന വർഷം ആരംഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും ലഹരിക്കെതിരെ എക്സൈസ് നിരീക്ഷണം ശക്തമാക്കി. മയക്കുമരുന്ന്‌ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി പ്രത്യേക നിരീക്ഷണവുമുണ്ട്‌. സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ വയ്ക്കുന്നു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാ​ഗമായി നോ ടു ഡ്ര​ഗ്സ് ക്യാമ്പയിൻ മൂന്നു ഘട്ടമായി സംഘടിപ്പിച്ചു. നാലാംഘട്ട പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. വിമുക്തി മിഷൻ ആരോ​ഗ്യവകുപ്പുമായി സഹകരിച്ച് ജില്ലകളിൽ ഡി അഡിക്‌ഷൻ സെന്ററുകളും ആരംഭിച്ചു. ഇതുവഴി ഏഴു വർഷത്തിനിടെ 1,27,549 പേരെ ചികിത്സിച്ചു. ലഹരി വിരുദ്ധ കൗൺസലിങ് സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്‌ തെരഞ്ഞെടുത്ത എക് സൈസ് ഉദ്യോഗസ്ഥർക്ക് നിംഹാൻസ് മുഖേന പരിശീലനം നൽകുന്നു.
1921Loading...
26
Media files
1451Loading...
27
കാൽക്കോടിയോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപ്പേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണം. നീറ്റ് പ്രവേശന പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കാനും ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനും ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു. മെയ് അഞ്ചിന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയുടെ ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ ഗണ്യമായൊരെണ്ണം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരീക്ഷാ നടപടിയെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചതാണ്. സാധാരണ ഒന്നോരണ്ടോ പേർ മുഴുവൻ മാർക്കും നേടി ഒന്നാമതെത്തുന്ന സ്ഥാനത്ത് 67 പേർ 99.99 ശതമാനം മാർക്കോടെ ഒന്നാംറാങ്കുകാരായതാണ് പ്രധാനമായും ആശങ്കയുണരാൻ കാരണമായത്. പരീക്ഷാ നടത്തിപ്പിലെ ന്യായവും സുതാര്യതയും സംബന്ധിച്ച് ഇത് സംശയങ്ങളുണർത്തി. ആക്ഷേപങ്ങൾ പരിഗണിച്ച് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻ ടി എ പരാതി പരിഹാര സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത് നന്നെങ്കിലും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിച്ച ആരോപണങ്ങൾ അതിലേറെ ഗൗരവമർഹിക്കുന്നതാണ്. അടിയന്തിരവും സമഗ്രവുമായ അന്വേഷണം അവ ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. അതിൽ പാളിച്ച വരുന്നത് ലക്ഷോപലക്ഷം വിദ്യാർത്ഥികളുടെ ഉന്നതപഠന സ്വപ്നങ്ങളെയും പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെയും ഹാനികരമായി ബാധിക്കും. അക്കാരണത്താൽത്തന്നെ ആക്ഷേപങ്ങൾ പരിഗണിക്കേണ്ടതും നീറ്റ് പരീക്ഷാപ്രക്രിയയിലുള്ള വിശ്വാസം വീണ്ടെടുക്കേണ്ടതും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. സ. ആർ ബിന്ദു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി
2140Loading...
28
Media files
3361Loading...
29
കഴിഞ്ഞ ഒരു വർഷം സാഹസിക വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങൾ ഫലപ്രദമായിരുന്നു. അന്താരാഷ്ട്ര​ ​സാ​ഹ​സി​ക​ ​മ​ത്സ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ച്ച​തി​ലൂ​ടെ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ മാത്രം ​ടൂ​റി​സം​ ​മേ​ഖ​ല​യ്ക്ക് ​വ​രു​മാ​ന​മാ​യി​ ​ല​ഭി​ച്ച​ത് 23.5​ ​കോ​ടി രൂപയാണ്. മാത്രമല്ല പ്രദേശവാസികൾക്ക് മികച്ച അവസരങ്ങളും മൂവായിരത്തിലധികം പേർക്ക് സ്ഥിരജോലികളും സൃഷ്ടിക്കാനും സാധിച്ചു. ഈ വർഷവും കൂടുതൽ അന്താരാഷ്ട്ര സാഹസിക മത്സരങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിക്കും. രാജ്യാന്തര തലത്തിൽ പാരാഗ്ലൈഡിംഗ് മത്സരം വാഗമണ്ണിലും സർഫിംഗ് ഫെസ്റ്റിവൽ ​വ​ർ​ക്ക​ല​യി​ലും​ ​മൗ​ണ്ട​ൻ​ ​സൈ​ക്ലി​ങ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ ​മാ​ന​ന്ത​വാ​ടി​യിലും സംഘടിപ്പിച്ചു. മലബാർ​ ​റി​വ​ർ​ ​ഫെ​സ്റ്റി​വ​ൽ ​ജൂ​ലാ​യ് 25​ ​മു​ത​ൽ​ 28​ ​വ​രെ​ ​ന​ട​ക്കും. സ. പി എ മുഹമ്മദ് റിയാസ് ടൂറിസം വകുപ്പ് മന്ത്രി
3441Loading...
30
Media files
3572Loading...
31
https://www.facebook.com/share/r/6SBuwtnLy9Gqdty3/?mibextid=oFDknk വിഴിഞ്ഞം പദ്ധതി 88% പൂർത്തിയായി. ഈ മാസം അവസാനത്തോടെ ട്രയൽ റൺ ആരംഭിക്കും. തുറമുഖ വകുപ്പ് മന്ത്രി സ. വി എൻ വാസവൻ നിയമസഭയിൽ സംസാരിക്കുന്നു.
3451Loading...
32
Media files
3942Loading...
00:55
Video unavailableShow in Telegram
7.97 MB
*കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു: വീണാ ജോര്‍ജിന്‍റെ കുവൈത്ത് യാത്ര മുടങ്ങി; നിര്‍ഭാഗ്യകരമെന്ന് മന്ത്രി* ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാൽ ഇതുവരെ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയായിരുന്നു ഇന്ന് രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്രാ ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. തുടര്‍ന്ന് മന്ത്രി വിമാനത്താവളത്തില്‍ നിന്നും മടങ്ങി. യാത്രക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടിയില്ലെന്നും കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയം യാത്ര അനുമതി നൽകിയില്ല. രാവിലെ തന്നെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുവാദം കിട്ടിയില്ല. ദുരന്തത്തിന്‍റെയും കണ്ണീരിന്‍റെയും മുന്നിൽ കേന്ദ്രം സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തൊക്കെ വന്നാലും ദുരന്തബാധിത കുടുംബങ്ങളെ സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
إظهار الكل...
00:25
Video unavailableShow in Telegram
12.58 MB
👍 4
Photo unavailableShow in Telegram
കുവൈത്തിലെ തീപിടിതത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികള്‍ മരണമടഞ്ഞു എന്നാണ് മനസിലാക്കുന്നത്. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിൻ്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.
إظهار الكل...
Photo unavailableShow in Telegram
കേരളത്തിലെ സ്റ്റാർട്ടപ്പ് ലോകം സമാനതകളില്ലാത്ത കുതിപ്പ് നടത്തി മുന്നോട്ടുപോകുകയാണെന്ന ആഗോള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോർട്ട് മലയാളികൾക്കാകെ അഭിമാനം നൽകുന്ന നേട്ടമാണ്. ആഗോളതലത്തിൽ പോലും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ശരാശരി മൂല്യവർധനവ് 46% മാത്രമാണെങ്കിൽ കേരളത്തിലേത് 254% ആണെന്ന് ഈ റിപ്പോർട്ടിൽ വിലയിരുത്തിയിരിക്കുന്നു. ഒപ്പം അഫോർഡബിൾ ടാലൻ്റ് ഇൻ്റക്സിൽ ഏഷ്യയിലെ തന്നെ നാലാം സ്ഥാനവും നമ്മുടെ കേരളത്തിനാണ്. ലോകത്തിലെ 280 സ്റ്റാർട്ടപ്പ്‌ ആവാസവ്യവസ്ഥകളെയും 30 ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകളെയും ഗവേഷണം ചെയ്ത് തയ്യാറാക്കുന്ന ഏറ്റവും ആധികാരികമായ റിപ്പോർട്ടിലാണ് നമ്മുടെ കേരളം ഉജ്വലമായ മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നത് എന്നതും പ്രത്യേകമായി അടയാളപ്പെടുത്തേണ്ടതുണ്ട്. സ്റ്റാർട്ടപ്‌ ജീനോം, ഗ്ലോബൽ ഓൺട്രപ്രണർഷിപ്‌ നെറ്റ്‌വർക്ക് എന്നിവർ ചേർന്നാണ് ആഗോള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച കൈരളി എഐ ചിപ്പ്, ആദ്യ എഐ റോബോട്ട് ടീച്ചറായ ഐറിസ്, ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമായ വിസർ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ തന്നെ ഉൾപ്പെട്ടുവെന്നതും ശ്രദ്ധേയമായ നേട്ടമാണ്. ഒപ്പം തന്നെ സംസ്ഥാന വ്യവസായ നയത്തിൽ പ്രാധാന്യം നൽകിയിരിക്കുന്ന റോബോട്ടിക്‌സ്‌ മേഖലയിലെ നൂതന സാങ്കേതിക നിർമ്മാണവും നിർമിതബുദ്ധി, ബിഗ്ഡാറ്റ അനലിറ്റിക്സ് എന്നിവയും ഏറെ പുരോഗതി നേടിയ മേഖലകളായി. സംസ്ഥാന വ്യവസായനയം 2023ലെ പ്രധാനമേഖലകളായ ലൈഫ് സയൻസ്, ഹെൽത്ത് ടെക്ക് വിഭാഗങ്ങളിൽൽ ഇന്ത്യയുടെ മൊത്തം ഉൽപാദനത്തിൻ്റെ നാലിലൊന്നും കേരളത്തിൽനിന്നുള്ള കമ്പനികളാണ് സാധ്യമാക്കുന്നത്. മെഡിക്കൽ ടെക്നോളജി മേഖലയിൽ സംസ്ഥാനത്തിന്റെ വിറ്റുവരവ്‌ 7431 കോടി രൂപയാണെന്നും പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ നേട്ടം ഈ വർഷം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ മികവ് തുടർന്നുപോകാനും വരും വർഷവും ഈ നേട്ടം നിലനിർത്താനും കൂടുതൽ മുന്നോട്ടുപോകാനും കേരളം പരിശ്രമിക്കും. സ. പി രാജീവ് വ്യവസായ വകുപ്പ് മന്ത്രി
إظهار الكل...
59.97 MB
78.76 MB
56.84 MB
58.50 MB
36.64 MB
👍 2
Photo unavailableShow in Telegram
👍 1