ar
Feedback
LALs ACADEMY OFFICIAL️

LALs ACADEMY OFFICIAL️

الذهاب إلى القناة على Telegram

PSC COACHING

إظهار المزيد
8 129
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام
أرشيف المشاركات
photo content

എന്തുകൊണ്ട് ആ പേര് ? 1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്‍ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത
എന്തുകൊണ്ട് ആ പേര് ? 1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്‍ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്.ആയതിനാലാണ് ഇങ്ങനെ പേര് വന്നത്.

ഇന്ത്യയിൽ ആദ്യമായി ബെയ്‍ലിപാലം നിർമ്മിച്ചത് സിവിലിയൻ ആവശ്യങ്ങൾക്കായിട്ടായിരുന്നു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്ലി പാലം നിർമ്മിച്ചത്. പമ്പാനദിക്കു കുറുകെയുള്ള, 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. 1996 നവംബർ എട്ടിനായിരുന്നു റാന്നിയിൽ സൈന്യം ബെയ്‍ലി പാലം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്.

🧚‍♂️. എന്താണ് ബെയ്‍ലി പാലം വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‍ലി പാലം . ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങൾ. അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിർമ്മിക്കുന്നത്.

പശ്ചിമഘട്ടം ▪️കേരളത്തിന്റെ മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് ▪️ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര ▪️കേരളത്തിന്റെ ഭൂരിഭാഗം നദികളുടെയും ഉത്ഭവം -പശ്ചിമഘട്ടത്തിൽ നിന്ന് ▪️പശ്ചിമഘട്ടം സഹ്യാദ്രി എന്നും അറിയപ്പെടുന്നു ▪️നീളം : 1600 KM ▪️ശരാശരി ഉയരം : 900 M ▪️പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ 1) കേരളം 2) തമിഴ് നാട് 3) കർണാടക 4)ഗോവ 5) മഹാരാഷ്ട്ര 6) ഗുജറാത്ത്‌ 💠 പശ്ചിമഘട്ടത്തിലെ ആഘാതങ്ങളെ കുറിച്ച് പഠിച്ച കമ്മീഷനുകൾ 💠 ▪️സംസ്ഥാന ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : ഉമ്മൻ വി ഉമ്മൻ കമ്മീഷൻ ▪️കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : മാധവ് ഗാഡ്ഗിൽ കമ്മീഷൻ ▪️മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്‌നെ കുറിച്ച് പഠിച്ച കമ്മീഷൻ : കസ്തൂരി രംഗൻ കമ്മീഷൻ ▪️പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : 2012, ജൂലൈ, 1(39കേന്ദ്രങ്ങൾ, 20എണ്ണം കേരളത്തിൽ) ▪️കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബയോളജിക്കൽ പാർക്ക്‌ : അഗസ്ത്യാർകൂടം 💠 പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ 💠 #ചുരങ്ങൾ_ബന്ധിപ്പിക്കുന്ന_പ്രദേശങ്ങൾ 🔺പാലക്കാട് ചുരം -പാലക്കാട്‌ - കോയമ്പത്തൂർ 🔺ആര്യങ്കാവ് ചുരം - കൊല്ലം - ചെങ്കോട്ട 🔺ബോഡി നായ്ക്കന്നൂർ ചുരം - ഇടുക്കി -മധുര 🔺പെരുമ്പാടി ചുരം - കണ്ണൂർ - കുടക് 🔺പെരിയഘട്ട് ചുരം -മാനന്തവാടി - മൈസൂർ 🔺 താമരശ്ശേരി ചുരം - കോഴിക്കോട് - മൈസൂർ 🔺പാൽചുരം -വയനാട് - കണ്ണൂർ

photo content

മലയാള പത്രങ്ങൾ ▪️രാജ്യസമാചാരം ഹെർമൻ ഗുണ്ടർട്ട് 1847 ൽ ആരംഭിച്ച രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം. തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്. എട്ടു പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്. ജോർജ്ജ് ഫ്രെഡെറിക് മുള്ളർ ആയിരുന്നു പ്രധാന പത്രാധിപർ. ▪️പശ്ചിമോദയം രാജ്യസമാചാരത്തിന്റെ ആരംഭത്തിനു തൊട്ടുപിന്നാലെ ഹെർമൻ ഗുണ്ടർട്ട് മറ്റൊരു മാസിക കൂടി പ്രസിദ്ധീകരണം ആരംഭിച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ വിജ്ഞാനശാഖകൾക്കു പ്രാധാന്യം നൽകി 1847 ഒക്ടോബറിൽ തുടങ്ങിവെച്ച ഈ മാസികയാണ് പശ്ചിമോദയം. ഫ്രെഡെറിക് മുള്ളർ തന്നെയായിരുന്നു ഔദ്യോഗികനിലയിൽ പത്രാധിപർ. ▪️ജ്ഞാനനിക്ഷേപം 1848-ൽ ബെഞ്ചമിൻ ബെയ്ലി ആരംഭിച്ച ഒരു മാസികയാണ് ജ്ഞാനനിക്ഷേപം. മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ്‌ ബെഞ്ചമിൻ ബെയ്‌ലി. കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിലാണ് ജ്ഞാനനിക്ഷേപം പ്രസിദ്ധീകരണം ആരംഭിച്ചത്. മലയാളത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണവും പ്രസ്സിൽ അച്ചടിച്ച ആദ്യ മലയാള പ്രസിദ്ധീകരണവും ജ്ഞാന നിക്ഷേപമാണ്. ▪️വിദ്യാസംഗ്രഹം മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ പ്രസിദ്ധീകരണമാണ് വിദ്യാസംഗ്രഹം. കോട്ടയം സി.എം. എസ്. കോളേജിൽ നിന്ന് 1864 ലാണ് ഇത് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ കോളേജ് മാസികയായിരുന്നു വിദ്യാസംഗ്രഹം. ▪️വെസ്റ്റേൺ സ്റ്റാർ കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച വർത്തമാന പത്രം വെസ്റ്റേൺ സ്റ്റാർ ആയിരുന്നു. 1860 ൽ കൊച്ചിയിൽ നിന്നായിരുന്നു ഇത് പുറത്തിറക്കിയത്. ഈ വർത്തമാനപത്രം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. 1864 ൽ കൊച്ചിയിൽനിന്ന് ഈ പത്രത്തിന്റെ മലയാളം എഡിഷൻ പശ്ചിമതാരക എന്ന പേരിൽ പ്രസിദ്ധീകരണമാരഭിച്ചു. ▪️മലയാളി തിരുവിതാംകൂറിലെ നായർ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി 1886-ൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് മലയാളി. തിരുവതാംകൂറിലെ നായർ സമുദായ സംഘടനയായ "മലയാളി സഭ" യുടെ പ്രസിദ്ധീകരണമായിരുന്നു ഇത്. സി. കൃഷ്ണപിള്ളയായിരുന്നു പത്രത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് സി.വി. രാമൻപിള്ള മലയാളിയുടെ പത്രാധിപരായി ചുമതലയേറ്റു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം ആദ്യമായി അച്ചടിച്ചുവന്നത് മലയാളിയിലാണ്. ▪️ദീപിക മലയാളത്തിലെ ആദ്യത്തെ ദിനപത്രമാണ് ദീപിക. 1887 ലാണ് ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത്. നിധീരിക്കൽ മാണിക്കത്തനാർ എന്ന കത്തോലിക്കാ പുരോഹിതനാണ് ഒരു നൂറ്റാണ്ടിനു മുൻപ് നസ്രാണി ദീപിക എന്ന പേരിൽ ഈ പത്രം ആരംഭിച്ചത്. ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം ദീപികയാണ്. ▪️മലയാള മനോരമ 1890 ൽ കോട്ടയത്തുനിന്നാണ് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചത്. കോട്ടയം സി.എം.എസ് ഹൈസ്കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകൻ. വായനക്കാരുടെ എന്നതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രചാരമേറിയ മലയാള ദിനപത്രമാണ് മലയാള മനോരമ. ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രവും മലയാള മനോരമ തന്നെ. ▪️വിവേകോദയം ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ മുഖപത്രമായി 1904 ലാണ് വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ചത്. കുമാരനാശാനായിരുന്നു ആദ്യകാല പത്രാധിപർ. ▪️സ്വദേശാഭിമാനി 1905 ൽ വക്കം അബ്ദുൽ ഖാദർ മൗലവിയാണ് സ്വദേശാഭിമാനി ദിനപത്രം സ്ഥാപിച്ചത്. 1906ൽ രാമകൃഷ്ണപിള്ള പത്രാധിപത്യം ഏറ്റെടുത്തു. സ്വദേശാഭിമാനിയിലൂടെ വിപ്ലവാത്മകമായി ഭരണവ്യവസ്ഥയെ വിമർശിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 സെപ്റ്റംബർ 26-നു തിരുവിതാംകൂറിൽ നിന്നും നാടുകടത്തി. ▪️കേരള കൗമുദി 1911 ൽ സി.വി കുഞ്ഞിരാമനാണ് കേരളം കൗമുദി സ്ഥാപിച്ചത്. കൊല്ലം ജില്ലയിലെ മയ്യനാട് നിന്നാണ് ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ചത്. ▪️മാതൃഭൂമി മലയാള ഭാഷയിലെ പ്രമുഖ ദിനപ്പത്രമാണ്‌ മാതൃഭൂമി. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌ ജന്മമെടുത്ത പത്രമാണ്‌. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ.

photo content

കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. വൈദ്യുതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ കെഎസ്ഇബിയെ അറിയിക്കുക. കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 30-07-2024 08:45 AM

photo content

photo content

photo content

photo content

1983 - സുനിൽ വത്സൻ ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ആദ്യ മലയാളി താരവും സുനിൽ വത്സൻ ആണ് 2007, 2011 - എസ്.ശ്രീശാന്ത് 2024 - സഞ്ജു വി സാ
1983 - സുനിൽ വത്സൻ ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ആദ്യ മലയാളി താരവും സുനിൽ വത്സൻ ആണ് 2007, 2011 - എസ്.ശ്രീശാന്ത് 2024 - സഞ്ജു വി സാംസൺ

Congrats Team 🇮🇳❤️
Congrats Team 🇮🇳❤️

ജൂൺ 26 ലോക ലഹരി വിരുദ്ധദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധദിനം

photo content

photo content

photo content

PSC പരീക്ഷകളിൽ ടോപ് റാങ്കിൽ എത്താൻ പലർക്കും വെല്ലുവിളി ആകുന്നത് ഇംഗ്ലീഷ് വിഷയത്തിലെ മാർക്ക് കുറവ് തന്നെയാണ്. എത്ര നന്നായി പഠി
PSC പരീക്ഷകളിൽ ടോപ് റാങ്കിൽ എത്താൻ പലർക്കും വെല്ലുവിളി ആകുന്നത് ഇംഗ്ലീഷ് വിഷയത്തിലെ മാർക്ക് കുറവ് തന്നെയാണ്. എത്ര നന്നായി പഠിച്ചാലും പരീക്ഷയിൽ സ്കോർ ചെയ്യാൻ കഴിയാത്തത് പലരെയും നിരാശരാക്കുന്നു. കൂടുതൽ പരീക്ഷകൾ എഴുതി അനുഭവസമ്പത്ത് നേടുക എന്നതാണ് ഏക പോംവഴി.. കാരണം, ഒരിക്കലും കാണാതെ പഠിച്ച് ഇംഗ്ലീഷ് ഗ്രാമർ വിഭാഗത്തിൽ നിന്നും നമുക്ക് മാർക്ക് സ്കോർ ചെയ്യാൻ കഴിയില്ല. വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ എത്ര കൂടുതൽ പരിചയപ്പെടുന്നോ അത്രയും സ്കോറിങ് സാധ്യത നിങ്ങൾക്കുണ്ടാകുന്നു. PSC ഇതുവരെ ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ 150 ൽ അധികം പരീക്ഷകൾ എഴുതാനുള്ള അവസരമാണ് ലാൽസ് അക്കാഡമി ഈ RAPID ENGLISH TEST SERIES ലൂടെ നിങ്ങൾക്ക് ഒരുക്കുന്നത്. പരീക്ഷകളുടെ വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. 100 + ടോപ്പിക്ക് വൈസ് പരീക്ഷകൾ 4000 + ചോദ്യങ്ങൾ വീക്കിലി റിവിഷൻ പരീക്ഷകൾ മന്തിലി റിവിഷൻ പരീക്ഷകൾ 25 മിക്സഡ് റിവിഷൻ പരീക്ഷകൾ 10 മാസ്റ്റർ റിവിഷൻ പരീക്ഷകൾ PSC മുൻകാല ചോദ്യങ്ങൾ. ഇത്രയും പരീക്ഷകൾ 60 ദിവസം കൊണ്ട് പൂർത്തിയാക്കി 400 PSC പരീക്ഷകൾ എഴുതുന്ന അനുഭവസമ്പത്തുമായി ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം.