cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

Writing📖

വായിക്കാൻ ഇഷ്ടമുള്ളവർക്കും വായനയെ മറന്നുപോയവർക്കുമായി ഒരു അടിപൊളി chanel Group Share your writing here 👇👇 @ffcwriting @gikeykgf

نمایش بیشتر
Advertising posts
2 378مشترکین
+124 ساعت
+47 روز
+3330 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

ഞാൻ കണ്ടതിൽ വെച്ച് ലോകത്തെ ഏറ്റവും വലിയ global star അത് jackie chan ആണ്. ആകെ കുറച്ചു hollywood movies മാത്രമേ പുള്ളി ചെയ്തിട്ടൊള്ളൂ പക്ഷെ ചെയ്തത് മുഴുവൻ നല്ല കിണ്ണം കാച്ചിയ items ആണ്. ഭാഷ ഏതാണ് എന്ന് പോലും അറിയാത്ത പ്രായത്തിൽ കണ്ട് തുടങ്ങിയതാ പുള്ളിയുടെ പടങ്ങൾ അങ്ങ് Hong kong ഇൽ ഇറങ്ങുന്ന ഒരു ചെറിയ budget action പടങ്ങൾ ഇങ്ങ് കൊച്ചു കേരളത്തിലെ dvd store കളിൽ ലഭിക്കണമെങ്കിൽ പുള്ളിയുടെ range ഊഹിച്ചാൽ മതി, bruce lee, jet lee പോലുള്ള martial artist ഉണ്ടായിരുന്നിട്ടും jackie യുടെ unique ആയ action comedy ആയിരുന്നു കൂടുതൽ ആളുകൾക്കും പ്രിയപ്പെട്ടത്, നമ്മളിൽ ഒട്ടുമിക്ക പേരും പുള്ളിയുടെ സിനിമകൾ കണ്ടാകും വളർന്നു വന്നത് One and only legend 💯 @ the age of 69 Our childhood hero is getting old
نمایش همه...
💜
نمایش همه...
ശമ്പളവും പെൻഷനും വൈകുന്ന /മുടങ്ങുന്ന അവസ്ഥ കേരളത്തിൽ എങ്ങിനെ സംഭവിച്ചു? ഭരണത്തിലിരുന്ന പാർട്ടികൾ വെറും രണ്ടു വർഷത്തേക്ക് Personal Staff ആയി നിയമിക്കുന്നവർക്ക് ആജീവനാന്ത പെൻഷൻ കൊടുത്തു പോരുന്നു. ഓരോ പാർട്ടിയും ഈ കാര്യത്തിൽ മത്സരിക്കുന്നു. ഇതും പോരാഞ്ഞ് പുറം വാതിൽ നിയമനങ്ങൾ വേറെ.ഖജനാവിലെ പണം എടുത്ത് പാർട്ടികളെ വളർത്താൻ മത്സരിച്ചു. പഠിപ്പു വേണ്ട. PSC എഴുതണ്ട. പാർട്ടിക്ക് വേണ്ടി തല്ലാനും കൊല്ലാനും കൊടിപിടിക്കാനും മാത്രം നടന്നാൽ മതി. നല്ല ശമ്പളവും ആജീവനാന്ത പെൻഷനും. ജീവിതാവസാനം വരെ, കുറുള്ളവരെ സൃഷ്ടിക്കാൻ ഇതിലും മികച്ച മാർഗ്ഗം മറ്റെന്താണുള്ളത്? എല്ലാ Department ലും ഇത്തരം അടിമപ്പണി ചെയ്യുന്ന ആയിരങ്ങളെ സൃഷ്ടിച്ചു കഴിഞ്ഞു. പാർട്ടികൾ ഇനിയും അധികാരത്തിൽ വരും. ഇനിയും കടം എടുക്കാൻ ഉള്ള അധികാരവും അവകാശവും അവസാന ശ്വാസം വരെ ഉപയോഗിക്കും.ആർക്കാണു നഷ്ടം? ആർക്കാണു ചേതം? സ്വന്തം വീട്ടിൽ നിന്നൊന്നുമല്ലല്ലോ? productivity കൂട്ടാനും ഉപഭോഗം കുറക്കാനും ശ്രദ്ധിക്കേണ്ട ആവശ്യമെന്ത്?😄😄😄 ഈ സംസ്ഥാനത്തെ ഈ അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചത് മറ്റൊരു പണിയും ജീവിതത്തിൽ ചെയ്യാത്ത മുഴുവൻ സമയ രാഷ്ട്രീയക്കാർ മാത്രം ആണ്.പലരും "മുഴുവൻ സമയ ഗുണ്ടകൾ". MLA മാർ മുതൽ എല്ലാവരും കോടീശ്വരൻമാർ ആണ്. ഭരിക്കാൻ കഴിയാത്ത പാർട്ടിയിലെ, പിരിക്കാനറിയുന്ന, തോൽവി ഉറപ്പാണെങ്കിലും മത്സരിക്കുന്ന local നേതാക്കൾ പോലും ലക്ഷപ്രഭുക്കളാണ്. വിദ്യാഭ്യാസം എന്ന് ഉച്ചാരണ ശുദ്ധിയോടെ പറയാൻ കഴിയാത്ത ഗുണ്ടയും വിദ്യാഭ്യാസ മന്ത്രിയാകും. സാമ്പത്തിക വിദ്യാഭ്യാസം നേടാത്തവൻ സാമ്പത്തിക വകുപ്പ് കൈകാര്യം ചെയ്യും. ഒരു വകുപ്പും കൈകാര്യം ചെയ്യാൻ അറിയാത്തവൻ മുഖ്യമന്ത്രിയാകും. വ്യവസായങ്ങളോ ഇല്ല. ഉള്ള വ്യവസായങ്ങൾ പോലും മാസപ്പടി കൊടുത്തില്ലെങ്കിൽ പൂട്ടിക്കും. രാഷ്ട്രീയക്കാർ കേരളത്തിൻ്റെ രക്തം മുഴുവൻ ഊറ്റിയെടുത്തു കഴിഞ്ഞു. ഇന്ത്യയെ British കാർ കൊള്ളയടിച്ചതിലും ഭീകരമായാണ് കേരളത്തെ രാഷ്ട്രീയക്കാർ കൊള്ളയടിച്ചത്. അവരുടെയെല്ലാം മക്കൾ വിദേശത്തോ അന്യ സംസ്ഥാനങ്ങളിലോ ആണ്. പരിഹരിക്കാൻ കഴിയാത്ത വിധത്തിലുള്ള നാശനഷ്ടങ്ങളാണ് ഇവർ ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച്, വരും തലമുറകളോട്.ശമ്പളമോ പെൻഷനോ പോലും കൃത്യമായിട്ട് ലഭിക്കാത്ത ഒരു കേരളസർക്കാർ ജോലിയും പുതിയ തലമുറയെ ആകർഷിക്കില്ല. പുതിയ തലമുറയിലെ യുവാക്കൾ ഒന്നു പോലെ കൊടിപിടിച്ച് ഗുണ്ടകൾ ആകണം. അല്ലെങ്കിൽ സംസ്ഥാനം വിട്ടു പോകണം.നല്ല കുടുംബങ്ങളിൽ പിറന്നവർ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കും എന്ന് ഉറപ്പാണ്. "ഇതു പോലെയാകണം" എന്ന് അവരെ inspire ചെയ്യുന്ന ഒരു role model പോലും കേരളത്തിൽ ബാക്കി ഇല്ല. കാലം ചവറ്റു കൊട്ടയിൽ തള്ളിയ പാർട്ടികളെയും ചുമന്ന്, കാലമെത്താറായ കുറെ കിഴവൻമാർ മാത്രമുള്ള സ്ഥലമായി കേരളം മാറിക്കഴിഞ്ഞു. അവരുടെ മക്കളിൽ,ഒരു Quality യുമില്ലാത്ത, തെണ്ടിത്തിരിഞ്ഞു നടക്കുന്ന കുറെ ചെറുപ്പക്കാർ മാത്രം ഗുണ്ടായിസമോ സാമ്പത്തിക തട്ടിപ്പുകളുമായി ഇവിടെ കഴിഞ്ഞു കൂടും. സാഹോദര്യം, സ്വാതന്ത്ര്യം, സമത്വം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.😄 ഒരാൾ മറ്റൊരാളുമായി തുല്യത വരണമെങ്കിൽ, രണ്ടു പേരും ജയിലിൽ ആണെങ്കിൽ അത് സംഭവിക്കും. രണ്ടു പേരും പട്ടിണി കിടക്കുമ്പോഴും അത് സംഭവിക്കും. ഒടുവിൽ ശവശരീരങ്ങളാകുമ്പോഴും അത് സംഭവിക്കും. ലോകത്ത് മറ്റൊരിടത്തും വേരോടിയില്ലെങ്കിലും, Socialism കേരളത്തിൽ നടപ്പായിക്കഴിഞ്ഞു. വിപ്ലവം ജയിക്കട്ടെ.👍😄
نمایش همه...
❤️
نمایش همه...
Women's rule ആണ് വേണ്ടത്. Women's day അല്ല.ഞാനൊരു Feminist അല്ല. പക്ഷെ ചില കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു. മാത്രമല്ല, ഒരു സ്ത്രീ ഞാൻ എഴുതുന്ന കാര്യങ്ങൾ എഴുതിയാൽ അവരെ Feminist ആക്കി മുദ്ര കുത്താനും ഇടയുണ്ട്. അതിനാൽ എന്നെപ്പോലുള്ള ആരെങ്കിലും തന്നെ അത് പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.👇 പേശീബലം വേണ്ട കാര്യങ്ങൾ ജീവിതത്തിൽ നിർണ്ണായകമായ പഴഞ്ചൻ കാലഘട്ടങ്ങളിൽ മാത്രമാണ് പുരുഷൻമാർക്ക് മുന്നിൽ നിൽക്കേണ്ടി വന്നിട്ടുള്ളത്.ആ കാലഘട്ടങ്ങൾ എന്നേ അസ്തമിച്ചു. അതിനാൽ തന്നെ,വിവര സാങ്കേതിക യുഗത്തിൽ ഇന്നത്തെ സ്ത്രീകൾ സ്വാഭാവികമായി, പുരുഷൻമാർക്കൊപ്പമല്ല, പുരുഷൻമാരേക്കാൾ ബഹുദൂരം മുന്നിലാണ്. ഞാനിത് വെറുതെ പറയുന്നതല്ല. കാര്യക്ഷമമായ Multi Task Management ൽ ഒരു സ്ത്രീ പുരുഷനേക്കാൾ ബഹുദൂരം മുന്നിലാണ്. ലഹരി ഉപയോഗം സ്ത്രീകളിൽ വളരെ കുറവാണ്. ഹൃദയവും ബുദ്ധിയും ഒരുപോലെ ആവശ്യമായ സ്ഥലങ്ങളിൽ എല്ലാം സ്ത്രീ മുന്നിലായിരിക്കും എന്ന് ഉറപ്പാണ്. ഇന്ന് ആരെങ്കിലും സ്ത്രീയെ അടിച്ചമർത്തുന്നുണ്ട് എങ്കിൽ അതിനു കാരണം, പുരുഷൻ്റെ inferiority complexഉം ഭയവും മാത്രം ആണ്. superiority complex ആണെന്നു തെറ്റിദ്ധരിക്കേണ്ടതില്ല. ഒരു വീട്ടിലെ കാര്യങ്ങൾ നടത്താൻ ശേഷിയില്ലാത്തവരാണ് രാഷ്ട്രീയ, ബിസിനസ്സ്, സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന പുരുഷൻമാരിൽ ബഹുഭൂരിപക്ഷവും. എളുപ്പവഴിയിൽ, വളരെ പെട്ടെന്ന് ഈ ലോകത്ത് മുഴുവൻ നൻമ വരണം എന്നുണ്ടെങ്കിൽ, ചെയ്യാവുന്ന ഏറ്റവും മികച്ച, ചിലവുകുറഞ്ഞ strategy, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ മുഴുവൻ സ്ത്രീകളെ മാത്രം ഏൽപ്പിക്കുക എന്നതാണ്. നെറ്റി ചുളിച്ച്,ഇതു വായിക്കുന്നവർ, അൽപ്പനേരം മനസ്സിൽ ഞാൻ പറയുന്ന ചിത്രങ്ങൾ കാണാൻ ശ്രമിക്കൂ. അടുത്ത 5-10 വർഷങ്ങളിൽ, എല്ലാ രാജ്യങ്ങളിലും പ്രസിഡൻ്റുമാർ, പ്രധാനമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, MLA s സ്ത്രീകൾ മാത്രം തിരഞ്ഞെടുക്കപ്പെടണം. എല്ലാ പാർട്ടികളിലും സ്ഥാനാർത്ഥികൾ സ്ത്രീകൾ മാത്രം.പുരുഷൻമാർക്ക് support roles മാത്രം. ജഡ്ജിയും വക്കീലും സ്ത്രീകൾ മാത്രം. Police Department ലും Administration ലും ഉയർന്ന സ്ഥാനങ്ങളിൽ സ്ത്രീകൾ മാത്രം.5-10 വർഷങ്ങൾക്കു ശേഷം മാത്രം പുരുഷൻമാർക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്താവുന്നതാണ്. ഒരു കാര്യം ഉറപ്പാണ്. ലോകത്തെ ഇന്നത്തെ രക്തരൂക്ഷിതമായ പല പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം ഉണ്ടാകും. ആയുധങ്ങൾക്ക് ചിലവാക്കുന്ന പണം കൊണ്ട് പൂന്തോട്ടങ്ങൾ സൃഷ്ടിക്കപ്പെടും. അധികാര സ്ഥാനങ്ങളിൽ Meditative ആയ, ആത്മീയത കൈമുതലായിട്ടുള്ള പുരുഷൻമാർ ഇല്ല എങ്കിൽ, ഈ ലോകം നിലനിർത്താനുള്ള Next best alternative, ആ അധികാര സ്ഥാനങ്ങൾ മുഴുവൻ സ്ത്രീകൾക്ക് നൽകുന്നത് മാത്രമാണ്. യുദ്ധ സജ്ജരാണ് പുരുഷൻമാർ. അവർക്ക് എന്നും കൈത്തരിപ്പ് കൂടുതലാണ്. അധികാരത്തിൻ്റെ ആദ്യ നിമിഷം തന്നെ അത് പ്രയോഗത്തിൽ വരുത്തുന്നു. സ്ത്രീകൾ സ്വാഭാവികമായി സ്നേഹം, കരുണ, ദയ കൂടുതലുള്ളവരാണ്. പുരുഷൻമാരിൽ അത്തരമൊരു ആന്തരിക വിപ്ലവം നടക്കുന്നതു വരെ നിർബ്ബന്ധമായും സ്ത്രീകൾ മാത്രമാണ് പ്രായോഗികമായ ഏക പോംവഴി. ലോകത്തെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതത്തിൽ ധ്യാനം ഒരു ശീലമാകുന്നതു വരെ സ്ത്രീകൾ മാത്രമായിരിക്കണം മുന്നിൽ നിൽക്കേണ്ടത്. ധ്യാനം ഒരു ജീവിത രീതി ആയതിനു ശേഷം പുരുഷൻമാർക്ക് 50% reservation ആലോചിക്കാവുന്നതാണ്. വ്യക്തിപരമായി, എൻ്റെ ജീവിതത്തിലും , ചുറ്റും നടന്ന, നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുമ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ അടിവരയിട്ടു സ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. എൻ്റെ അമ്മാമ്മ ഒരു വലിയ കൂട്ടുകുടുംബം കൈകാര്യം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എൻ്റെ അമ്മയുടെ രീതികൾ ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് എൻ്റെ ഭാര്യയുടെ രീതികൾ ഞാൻ കാണുന്നു. ഞാൻ ഉൾപ്പെടെയുള്ള ഭർത്താക്കൻമാരെക്കാൾ അവർ ബഹുദൂരം മുൻപിലാണ്. ഇന്നത്തെ കേരളത്തിലെ മുഖ്യമന്ത്രി ഷൈലജ ടീച്ചർ ആയിരുന്നു എങ്കിൽ, ഇത്ര മാത്രം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു എന്നു ഞാൻ കരുതുന്നില്ല.March 8 ന് മാത്രം , women's day എന്ന പേരു നൽകുന്നതിന് ഞാൻ വ്യക്തിപരമായി എതിരാണ്. കാരണം, എൻ്റെ ജീവിതത്തിൽ എല്ലാ ദിവസവും women's day ആണ്. സ്ത്രീകൾ സമത്വത്തിനായി ഒരിക്കലും വാദിക്കരുത്. സമരം ചെയ്യരുത്. കാരണം,അവർ പുരുഷൻമാരേക്കാൾ എത്രയോ മുന്നിലാണ്. 🙏🙏🙏
نمایش همه...
2
Crypto Currency എന്നത് ഒരു മികച്ച ആശയം ആണ്.പക്ഷെ,അതിൻ്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളുടെ ഭാഗം ആയി മാറുന്നത് ഒരു മോശം ആശയം ആണ്. സാമാന്യബുദ്ധിയും നീതി ബോധവും നന്മയും ഉള്ള ഒരാൾക്ക് തൊടാൻ അറയ്ക്കുന്ന ഇത്തരം ഭൂരിഭാഗം Programs ലും ,നിക്ഷേപിക്കുന്നവരേക്കാൾ ഇടത്തട്ടുകാർക്കാണ്, referral,binary ഉൾപ്പെടെയുള്ള വിവിധ രീതികളിൽ കൂടുതൽ വരുമാനം.ഇവർ ജനങ്ങളുടെ കൈകളിൽ നിന്ന് യഥാർത്ഥ മൂല്യമുള്ള പണം വാങ്ങുന്നു.പകരം,യാതൊരു ക്രയവിക്രയ മൂല്യവും ഇല്ലാത്ത കൊയിൻസ് തിരികെ കൊടുക്കുന്നു.ജനങ്ങൾ പരസ്പരവും യഥേഷ്ടം പണം വാങ്ങി കൊയിൻസ് കൈമാറ്റം ചെയ്യുന്നു. സഞ്ചികളിൽ പണം കൊണ്ടുനടന്ന് ഈ സംവിധാനങ്ങളുടെ മറവിൽ , പണം പരസ്പര വിനിമയം ചെയ്യുന്നു.പലരുടെയും black money ആയതിനാൽ,പറ്റിക്കപ്പെട്ടാലും പുറത്തു പറയില്ല എന്ന് promoters ന് നന്നായി അറിയാം.ഒരു value creation ഉം ഇല്ലാതെ, ഭീകര Commissions കൊടുത്തു കൊണ്ട് എങ്ങിനെയാണ് ഒരു Currency വഴി fortune ഉണ്ടാക്കുക? Money Circulation നടത്താൻ മുന്നിലവതരിപ്പിക്കുന്ന കെട്ടു കാഴ്ചകൾ മാത്രമാണ് NFT, Crypto എന്നീ മനോഹരമായ വാക്കുകൾ.പേരിന് ഒരു Coin സൃഷ്ടിച്ച് ഏതെങ്കിലും ഒരു Crypto exchange ൽ list ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല.Bitcoin എന്ന Crypto യുടെ വളർച്ച കാണിച്ചു കൊണ്ട് നാളത്തെ bitcoin ആയി ഈ പുതിയ Coin നെ അവതരിപ്പിക്കലാണ് പൊതു സ്വഭാവം. ജീവിതത്തിൽ എവിടെയുമെത്താത്ത, skilled അല്ലാത്ത, unemployed ആയ ഒരു നല്ല വിഭാഗം, പെട്ടെന്ന് പണക്കാരാകാനുള്ള ശ്രമം സമൂഹത്തിൽ തുടർന്നു കൊണ്ടേയിരിക്കും. മിയ്ക്കവാറും പേർ ഭാവിയിൽ,സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാഗമായി നിയമപരമായ നടപടികൾ അഭിമുഖീകരിക്കേണ്ടതായും വരും. ഒരു കാര്യം 100% ഉറപ്പാണ്. ഇത് രാജ്യത്തിന് എതിരാണ്. രാജ്യത്തെ സാമ്പത്തിക നിയമങ്ങൾക്കും ജന നൻമയ്ക്കും എതിരാണ്."കുറച്ചു പണം ഞങ്ങൾ വീതം വയ്ക്കുന്നതിൽ നിങ്ങൾക്കെന്താ പ്രശ്നം? ഞങ്ങൾ എല്ലാവരും happy യാണ് എങ്കിൽ നിങ്ങൾക്കെന്താ പ്രശ്നം?" "നിങ്ങളുടെ Product based പരിപാടിയിൽ എത്ര പേർ രക്ഷപ്പെട്ടു? ഞങ്ങളുടെ പരിപാടിയിൽ 100% പേരും രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു". തുടങ്ങിയവയാണ് മേൽപ്പറഞ്ഞവരുടെ സ്ഥിരം പല്ലവികൾ. മാത്രമല്ല,പണം വീതിച്ചെടുക്കുന്ന ഒരു pyramid സംവിധാനത്തിൻ്റെ മുകളിൽ ഇരിക്കുന്ന സുഖം മറ്റൊരു പരിപാടിയിൽ നിന്നും ലഭിക്കില്ല.ആളുകളുടെ "പണത്തിനോടുള്ള അതിരു കവിഞ്ഞ ആഗ്രഹങ്ങളെ " സ്വാധീനിക്കാൻ, ഇത്തരം "വാചകങ്ങൾ" വഴി താരതമ്യേന എളുപ്പവും ആണ്.പണം തന്നെ, ഉൽപ്പന്നം ആയി മാറുന്ന ഇത്തരം പരിപാടികളിൽ, കടക്കെണികളിലും മറ്റും പെട്ട,സാഹചര്യം മോശമായ നിരവധി പേർ ഇരകളായി മാറുന്നു. സഹജീവികളെ പരസ്പരം ഇരകളാക്കി മാറ്റുന്നു. ഡ്രാക്കുള രക്തം കുടിക്കുന്നവരും പിന്നീട് ഡ്രാക്കുളകൾ ആയി മാറുന്ന കാഴ്ച ചുറ്റുമൊന്നു കണ്ണോടിച്ചാൽ സർവ്വത്ര കാണാം. മൂല്യച്ചുതി സംഭവിച്ച നിയമ രാഷ്ട്രീയ സാമൂഹ്യ സംവിധാനങ്ങൾ ഇത്തരം തട്ടിപ്പുകൾ കൂണുകൾ പോലെ തഴച്ചു വളരാനുള്ള സാഹചര്യം ഒരുക്കുന്നു. നിലവിലെ ഒരു വലിയ തട്ടിപ്പായ High Rich ൻ്റെ തന്നെ ഉദാഹരണം നോക്കുക. എൻ്റെ അഭിപ്രായത്തിൽ, അതിൻ്റെ promoter തന്നെ ആയിരിക്കാം, Money chain Pyramid പരിധി വിട്ട് വളർന്നപ്പോൾ അധികാരികളോട് ഒരു GST Case എടുക്കാൻ അപേക്ഷിച്ചത്. അവർക്ക് ആവശ്യമുള്ളതിൽ കൂടുതൽ, അവർ പിരിച്ചു കഴിഞ്ഞിരുന്നു. തട്ടിപ്പിലൂടെ 10000 കോടി ഉണ്ടാക്കുക. പണം മുഴുവൻ വിദേശ ബാങ്കുകളിലേക്കും binami Accounts ലേക്കും കടത്തുക. നിയമസംവിധാനങ്ങളെ കൈക്കൂലി വഴി ഒതുക്കിത്തീർക്കാൻ വളരെ കുറച്ചു കോടികൾ മതി. പ്രശ്നമുണ്ടാക്കാൻ ഇടയുള്ള customers നെ settle ചെയ്യാനും വേണ്ടത് വളരെ കുറച്ചു പണം. ഒരു പക്ഷെ, ജയിലിൽ പോകേണ്ടി വന്നാലും 8-10 വർഷങ്ങൾക്കു ശേഷം സ്വതന്ത്രരാകാം. ശിഷ്ടകാലം കോടീശ്വരൻമാരായി ജീവിക്കാം. ആർക്കും ഒന്നും കൊടുക്കേണ്ടതുമില്ല. ."ആദ്യം തട്ടിപ്പുകൾ നടത്തി പണം സമ്പാദിക്കുകയും പിന്നീട് ആ പണം ഉപയോഗിച്ച് പേരു സമ്പാദിക്കുകയും" എന്ന മൂല്യബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിൽ നിന്നുയരുന്ന സ്വാഭാവിക formula യാണ് ഇവരുടേത്. ഒന്നു രണ്ടു ചെറിയ തട്ടിപ്പുകളിലൂടെ ലഭിച്ച കുറച്ചു പണം ഇവരെ കൂടുതൽ പ്രചോദിപ്പിക്കുന്നു. അതിൽ നിന്നും ലഭിച്ച വർദ്ധിച്ച ആത്മവിശ്വാസത്തോടെ വലിയ വലിയ തട്ടിപ്പുകളിലേക്ക് നീങ്ങുന്നു.കേരളത്തിലെ തൊഴിലില്ലായ്മയും വ്യവസായങ്ങൾ ഇല്ലായ്മയും രാഷ്ട്രീയക്കാരുടെ അഴിമതികളും സമൂഹത്തിലെ പണാധിപത്യവും യുവാക്കളെ വഴി തെറ്റിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.ബിസിനസ്സിലോ രാഷ്ട്രീയത്തിലോ നിയമ സംവിധാനങ്ങളിലോ യുവാക്കൾക്ക് മാതൃകയാകേണ്ട വ്യക്തികൾ ഇന്നില്ല.ക്രിമിനലുകൾ മാത്രമാണ് നിലവിലുള്ളത്. സ്വന്തം കാര്യസാദ്ധ്യത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന, പപരസ്പരം ഭക്ഷിക്കുന്ന നരഭോജികളെയാണ് Crypto Currency ഉൾപ്പെടെയുള്ള നിരവധി programs ഈ സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.ഈ "അഭിനവ ഡ്രാക്കുളകൾ" ഓരോരുത്തരും , സമൂഹത്തിൽ സൃഷ്ടിക്കുന്ന damage ഏതെങ്കിലും ഒരു മോഷണമോ കൊലപാതകമോ മാത്രം ചെയ്ത് ജയിൽ ശിക്ഷ അനുഭവിക്കുന്ന
نمایش همه...
👍 2